UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2505

ഭൂമി പതിച്ചു നല്‍കുന്നതിലുണ്ടായ അപാകതകള്‍

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ ജില്ലയിലെ പരിയാരം വില്ലേജിലുള്ള റി.: 14/ക അ യില്‍പ്പെട്ട എത്ര സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുത്തിരുന്നത്;

(ബി) ഇവിടെ എത്ര പേര്‍ക്ക് മിച്ച ഭൂമി അനുവദിച്ചു പട്ടയം നല്‍കിയിട്ടുണ്ട്;

(സി) ഭൂമി പതിച്ചു നല്‍കുകയും പട്ടയം നല്‍കുകയും ചെയ്ത ആര്‍ക്കെങ്കിലും ഭൂമി അളന്നു കൈമാറാന്‍ ബാക്കിയുണ്ടോ;

(ഡി) അളന്നു തിരിച്ച പ്ളോട്ടുകളില്‍ 174 മുതല്‍ 179 വരെയുള്ള 6 പ്ളോട്ടുകള്‍ കൈമാറിയിട്ടില്ലെന്നു കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

() എന്തുകൊണ്ട് അളന്നു നല്‍കാന്‍ സാധിക്കാത്തതെന്ന് വ്യക്തമാക്കാമോ; ഭൂമി അളന്നു കൈമാറുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2506

എച്ച്.എന്‍.എല്‍. ന് പാട്ടക്കാലാവധി

ശ്രീ. എസ്. രാജേന്ദ്രന്‍

() എച്ച്.എന്‍.എല്‍. ന് നല്‍കിയ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചെടുത്തിട്ടുണ്ടോ;

(ബി) എച്ച്.എന്‍.എല്‍. ന് പാട്ടത്തിനു നല്‍കിയ ഭൂമിയിലെ യൂക്കാലിപ്റ്റസ് കൃഷി അവസാനിപ്പിക്കുന്നതിന് നടപടി എടുക്കുമോ?

2507

കൈവശം വെച്ച സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി

ശ്രീ. എളമരം കരീം

,, കെ. ദാസന്‍

,, കെ.കെ. നാരായണന്‍

,, . പ്രദീപ്കുമാര്‍

() വയനാട് ജില്ലയിലെ കൃഷ്ണഗിരിയില്‍ ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ അനധികൃതമായി കൈവശം വെച്ച സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ഏത് തീയതിയ്ക്കകം നടപ്പില്‍ വരുത്തുമെന്നാണ് പ്രഖ്യാപിച്ചത്;

(ബി) പ്രസ്തുത ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നുവോ; എങ്കില്‍ എത്ര ആദിവാസികള്‍ക്ക് നല്‍കുകയുണ്ടായി;

(സി) എത്ര മാസത്തിനകം ഭൂമി പിടിച്ചെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്; കാലാവധി എന്നാണ് കഴിഞ്ഞത്?

2508

ആതിരപ്പിള്ളി പഞ്ചായത്തിലെ പട്ടയം വിതരണം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ ആതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ നിവാസികളായ നൂറോളം കുടുംബങ്ങളുടെ (സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ) പട്ടയം വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ അവ പരിഹരിച്ച് പട്ടയം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) കോടശ്ശേരി പഞ്ചായത്തിലെ ട്രാംവേ പുറമ്പോക്ക് നിവാസികള്‍ക്ക് പട്ടയം ഇനിയും ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

2509

ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്ന ഭൂമിയുടെ കണക്കെടുപ്പ്

ശ്രീ..പി. ജയരാജന്‍

() സംസ്ഥാനത്തെ ഓരോ ജില്ലയളിലും ഭൂരഹിതരായ ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുന്നതിനു കണ്ടെത്തിയിട്ടുള്ള ഭൂമിയെ സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;

(ബി) ഓരോ ജില്ലയിലെയും അപേക്ഷകരുടെ കണക്കുകള്‍ ലഭ്യമാക്കുമോ;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഏതെങ്കിലും ജില്ലയില്‍ ഇത്തരത്തില്‍ ഭൂമി പതിച്ചു നല്‍കുകയുണ്ടായിട്ടുണ്ടോ യെന്നു വ്യക്തമാക്കുമോ;

(ഡി) എങ്കില്‍ ഇതിന്റെ ഗുണഭോക്താക്കള്‍ എത്രയെന്നും എത്ര ഭൂമി പതിച്ചുനല്‍കിയെന്നും വ്യക്തമാക്കുമോ ?

2510

ലാന്‍ഡ് യൂട്ടിലിറ്റി ബാങ്ക് രൂപീകരിക്കുവാന്‍ നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പി. സി. വിഷ്ണുനാഥ്

,, ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

() ലാന്‍ഡ് യൂട്ടിലിറ്റി ബാങ്ക് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇത് രൂപീകരിക്കുന്നതിനുള്ള ലക്ഷ്യം വ്യക്തമാക്കാമോ ;

(സി) വികസന പ്രവര്‍ത്തിനുഭൂമി ലഭിക്കാത്ത സാഹചര്യം ഇല്ലാതാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

2511

പട്ടയം മേളകള്‍ സംഘടിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം. . വാഹീദ്

,, വി. പി. സജീന്ദ്രന്‍

() സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങളില്‍ എത്രപേര്‍ക്ക് പട്ടയം നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ബി) എത്രപേര്‍ക്ക് വനാവകാശ രേഖ നല്‍കിയെന്ന് വ്യക്തമാക്കുമോ;

(സി) പട്ടയമേളകള്‍ നടക്കാത്ത ജില്ലകളില്‍ മേളകള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

2512

വനാവകാശ നിയമം

ശ്രീ. .സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, . പി. അബ്ദുള്ളക്കുട്ടി

,, . റ്റി. ജോര്‍ജ്

2006-ലെ വനാവകാശ നിയമം അനുസരിച്ച് കൈവശരേഖ നല്‍കിയ സ്ഥലങ്ങളില്‍ റവന്യൂ വകുപ്പിന്റെ പട്ടയം ആദിവാസികള്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2513

റവന്യൂവകുപ്പിലെ സ്ഥലംമാറ്റവും നിയമനവും

ശ്രീ. പി. തിലോത്തമന്‍

() റവന്യൂ വകുപ്പില്‍ ട്രാന്‍സ്ഫര്‍ ആന്റ് പോസ്റിംഗ് നടത്തുന്നതിന് എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിനു വിരുദ്ധമായി റവന്യൂ വകുപ്പില്‍ ഈ സര്‍ക്കാരിന്റെ കാലയളവിലുണ്ടായ സ്ഥലംമാറ്റങ്ങള്‍ക്കെതിരെ സംസ്ഥാനത്തുടനീളം എത്ര പ്രതിഷേധ സമരങ്ങള്‍ നടന്നു എന്ന് പറയാമോ; സര്‍വ്വീസ് സംഘടനകള്‍ നടത്തിയ പ്രസ്തുത പ്രതിഷേധ സമരങ്ങള്‍ വസ്തുതാപരമായിരുന്നോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി റവന്യൂ വകുപ്പില്‍ ഈ കാലയളവില്‍ നടന്ന സ്ഥലംമാറ്റങ്ങള്‍ പരിശോധിച്ച് ഇപ്രകാരം ഉത്തരവിറക്കിയ ഓഫീസ് മേലധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

2514

വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ഏതൊക്കെ വില്ലേജുകളില്‍ വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഓരോ വില്ലേജുകളിലും എത്ര നാളായി വില്ലേജ് ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഒഴിവുകള്‍ എപ്പോള്‍ നികത്താനാകുമെന്ന് വ്യക്തമാക്കുമോ?

2515

ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() 2011 മാര്‍ച്ച് 31 നുണ്ടായ ജീവനക്കാരുടെ വിരമിക്കലിന് ശേഷം ഡെപ്യൂട്ടി കളക്ടര്‍, തഹസീല്‍ദാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികകളില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത് ;

(ബി) പ്രസ്തുത തസ്തികകളില്‍ എത്രയും പെട്ടെന്ന് നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി) നിലവിലുള്ള സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണോ റവന്യു വകുപ്പില്‍ സ്ഥലംമാറ്റം നടത്തുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) സ്ഥലം മാറ്റം സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ ;

() എങ്കില്‍ പരാതികളിന്മേല്‍ എടുത്ത നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുമോ ?

2516

റീഅലോട്ട് ചെയ്യപ്പെടാനുള്ളവരുടെ എണ്ണം

ശ്രീ. പി. തിലോത്തമന്‍

() റവന്യൂ വകുപ്പില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും യു.ഡി.ക്ളാര്‍ക്ക് തസ്തികയില്‍ പ്രൊമോഷന്‍ ലഭിക്കുകയും അന്യജില്ലകളിലേയ്ക്ക് മാറ്റം ലഭിക്കുകയും ചെയ്ത എത്ര പേര്‍ ഇനിയും ആലപ്പുഴ ജില്ലയിലേയ്ക്ക് റീഅലോട്ട് ചെയ്യപ്പെടാനുണ്ടെന്ന് അറിയിക്കുമോ; തിരികെ വരാനുള്ള ക്രമത്തില്‍ റീ അലോട്ട് ചെയ്യപ്പെടാനുള്ളവരുടെ ലിസ്റ് ലഭ്യമാക്കാമോ;

(ബി) വില്ലേജ് ഓഫീസര്‍ തസ്തികയില്‍ പ്രൊമോഷന്‍ നേടി ആലപ്പുഴ ജില്ലയില്‍ നിന്നും മറ്റ് ജില്ലകളിലേയ്ക്ക് മാറ്റപ്പെട്ടവരില്‍ ഇനിയും തിരിച്ചു പോരാനുള്ളവരുടെ എണ്ണം എത്രയാണെന്നു പറയാമോ; ഇവരുടെ ലിസ്റ് ലഭ്യമാക്കാമോ ?

2517

വില്ലേജ് ആഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() റവന്യൂ വകുപ്പില്‍ വില്ലേജ് ആഫീസര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ;

(ബി) പല വില്ലേജാഫീസുകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2518

ഒഴിവുകള്‍ നികത്തുന്നതിന് സമയബന്ധിത നടപടി

ശ്രീ. എം. ചന്ദ്രന്‍

() 31.3.2011-ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ ഒഴിവുകള്‍ ഉള്‍പ്പെടെ എത്ര ഒഴിവുകളാണ് റവന്യൂ വകുപ്പില്‍ ഇപ്പോള്‍ നികത്തപ്പെടാതെ കിടക്കുന്നത്;

(ബി) വില്ലേജ് ഓഫീസര്‍മാര്‍ മുതലുള്ള ഒഴിവുകള്‍ തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(സി)യഥാസമയം ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും നിയമതടസ്സം ഉണ്ടോ;

(ഡി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ;

() ഒഴിവുകള്‍ എന്ന് നികത്തുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

2519

മൂന്നാര്‍ ട്രിബ്യൂണലിന്റെ സ്റാഫ് പാറ്റേണ്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() മൂന്നാര്‍ ട്രിബ്യൂണലിന്റെ സ്റ്റാഫ് പാറ്റേണ്‍ എന്താണ്; നിലവില്‍ എത്ര ജീവനക്കാരുണ്ട്; ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ എത്ര?

(ബി) നിലവില്‍ എത്ര കേസുകള്‍ ട്രിബ്യൂണലിന്റെ പരിഗണനയിലുണ്ട്; തീര്‍പ്പാക്കിയ കേസുകള്‍ എത്ര;

(സി) മറ്റ് കോടതികളില്‍ നിന്നും ട്രിബ്യൂണലിലേക്ക് കേസുകള്‍ കൈമാറ്റം ചെയ്തു കിട്ടാന്‍ താമസം നേരിടുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പ്രശ്നം എങ്ങനെ പരിഹരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;

(ഡി) മൂന്നാര്‍ ട്രിബ്യൂണല്‍ നേരിട്ട് കേസുകള്‍ സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ ഇപ്രകാരം എത്ര കേസുകള്‍ ലഭിച്ചു; തീര്‍പ്പായവ എത്ര?

2520

വില്ലേജാഫീസുകളുടെ പ്രവര്‍ത്തന സ്വാതന്ത്യ്രം

ശ്രീ. എസ്. രാജേന്ദ്രന്‍

() മൂന്നാറിലെ സ്പെഷ്യല്‍ റവന്യൂ ഓഫീസ്, കെ.ഡി.എച്ച്. - ലെ വിവിധ സെക്ടര്‍ ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ ഓഫീസുകള്‍ നിര്‍വ്വഹിക്കുന്നത്;

(ബി പ്രസ്തുത ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടോ; ഒഴിവുകള്‍ എത്രയുണ്ട്;

(സി) സെക്ടര്‍ ഓഫീസുകള്‍ വഴി നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ഓഫീസ് സൌകര്യവും ജീവനക്കാരും സീലുമുള്‍പ്പെടെ വില്ലേജാഫീസുകളുടെ പ്രവര്‍ത്തന സ്വാതന്ത്യ്രം സെക്ടര്‍ ഓഫീസുകള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

2521

ഡി.സി.സ്യൂട്ട് പദ്ധതി

ശ്രീ. പി. റ്റി. . റഹീം

() കലക്ടറേറ്റുകളില്‍ ഫയല്‍ സംവിധാനം കംമ്പ്യൂട്ടറൈസ് ചെയ്യുന്ന ഡി.സി.സ്യൂട്ട് പദ്ധതി എന്നാണ് ഉത്ഘാടനം ചെയ്തത് ;

(ബി) പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ ;

(സി) ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായും കാണുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

2522

ഒന്നിലധികം വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടങ്ങളുടെ എണ്ണം

ശ്രീ. എന്‍..നെല്ലിക്കുന്ന്

() ഒരു ഓഫീസു കെട്ടിടത്തില്‍ ഒന്നിലധികം വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന എത്ര ഓഫീസുകള്‍ സംസ്ഥാനത്തുണ്ട്;

(ബി) ഇത്തരം വില്ലേജാഫീസുകള്‍ ഒരേ കെട്ടിടത്തില്‍ ഒരേ മുറിയിലാണോ അതല്ല വ്യത്യസ്ത മുറികളിലാണോ പ്രവര്‍ത്തിക്കുന്നത്;

(സി) കാസര്‍കോട് താലൂക്കിലെ ഒഡ്ലൂ, മൊട്രാന്‍പുത്തൂര്‍, സിരിബാഗിലു വില്ലേജാഫീസുകള്‍ക്കു പ്രത്യേകം പ്രത്യേകം ഓഫീസുമുറികളുണ്ടോ;

(ഡി) ഒന്നില്‍ കൂടുതല്‍ വില്ലേജാഫീസുകള്‍ ഒരേ മുറിയില്‍ പ്രവര്‍ത്തിക്കുന്ന എത്ര ഓഫീസകള്‍ കാസര്‍കോട് ജില്ലയിലുണ്ട്?

2523

വില്ലേജ് ഓഫീസുകള്‍ പണിയുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് എത്ര വില്ലേജ് ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) സ്വന്തമായി കെട്ടിടം ഇല്ലാത്ത വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടം പണിയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2524

വില്ലേജ് ആഫീസുകളുടെ പ്രവര്‍ത്തനം

ശ്രീമതി. പി. അയിഷാ പോറ്റി

() സംസ്ഥാനത്തെ വില്ലേജ് ആഫീസുകളില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വില്ലേജ് ആഫീസുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കാമോ;

(സി) വില്ലേജ് ആഫീസുകളിലെ സ്റാഫ് പാറ്റേണ്‍ കാലോചിതമായി പുതുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും ?

2525

കരിപ്പൂര്‍ വില്ലേജ് രൂപീകരിക്കുവാന്‍ നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

() കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശം കേന്ദ്രമാക്കി കരിപ്പൂര്‍ വില്ലേജ് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഇപ്പോഴത്തെ പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രസ്തുത പ്രദേശത്തുകാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2526

വില്ലേജാഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ ഏലത്തൂര്‍ നിയോജകമണ്ഡലത്തില്‍പെട്ട ചേളനൂര്‍, കാക്കൂര്‍, കരുവെട്ടൂര്‍, കക്കോടി എന്നീ പഞ്ചായത്തുകളിലെ വില്ലേജാഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ മേല്‍പ്പറഞ്ഞ പഞ്ചായത്തുകളിലെ വില്ലേജാഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2527

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത വില്ലേജ് ഓഫീസുകളില്‍ നിന്ന് ഏതെല്ലാം സേവനങ്ങളാണ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ഏതെങ്കിലും വില്ലേജ് ഓഫീസില്‍ കമ്പ്യൂട്ടര്‍ മുഖേനയുള്ള സേവനം നല്‍കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ?

2528

താലൂക്ക് / വില്ലേജ് പുന:സംഘടന

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്തെ താലൂക്കുകളും വില്ലേജുകളും പുന:സംഘടിപ്പിക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത ആവശ്യത്തിലേയ്ക്ക് കമ്മിറ്റിയെ നിയോഗിക്കുവാന്‍ ഉദ്ദേശമുണ്ടോ;

(സി) എങ്കില്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുന:സംഘടന നടപ്പാക്കുന്നത്?

2529

സബ് താലൂക്കുകള്‍

ശ്രീ. പി.റ്റി.. റഹീം

() ജനസംഖ്യയില്‍ കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏതാണ്;

(ബി) പ്രസ്തുത താലൂക്ക് വിഭജിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) കേരളത്തില്‍ എത്ര സബ് താലൂക്കുകള്‍ ഉണ്ട്; ഏതെല്ലാമാണ്;

(ഡി) സബ് താലൂക്കുകള്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുമോ?

2530

പയ്യന്നൂര്‍ താലൂക്ക് അനുവദിക്കാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ ആസ്ഥാനമാക്കി താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ;

(ബി) താലൂക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2531

മുന്നിയൂര്‍ ആസ്ഥാനമാക്കി താലൂക്ക് രൂപീകരണം

ശ്രീ. കെ. എന്‍. . ഖാദര്‍

തേഞ്ഞിപ്പലം, പള്ളിക്കല്‍, മുന്നിയൂര്‍, വള്ളിക്കുന്ന് പെരുവള്ളൂര്‍, ചേലേമ്പ്ര പഞ്ചായത്തുകളിലെ വില്ലേജുകള്‍ ഉള്‍പ്പെടുത്തി മുന്നിയൂര്‍ ആസ്ഥാനമാക്കി ഒരു താലൂക്ക് രൂപീകരിക്കുവാന്‍ തയ്യാറാകുമോ; ഇതിനുവേണ്ടി ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2532

പുതിയ വില്ലേജുകളും താലൂക്കുകളും രൂപീകരിക്കുവാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() പുതിയ വില്ലേജുകളും താലൂക്കുകളും രൂപീകരിക്കുവാന്‍ ഉദ്ദേശമുണ്ടോ ; എങ്കില്‍ എന്ത് നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത് ;

(ബി) എന്നേക്ക് പുതിയ താലൂക്കുകളും, വില്ലേജുകളും രൂപീകൃതമാകുമെന്ന് വ്യക്തമാക്കുമോ ?

2533

സബ് താലൂക്കുകള്‍ താലൂക്കുകളായി ഉയര്‍ത്താന്‍ നടപടി

ശ്രീ. പി.റ്റി.. റഹീം

() കേരളത്തില്‍ സബ്താലൂക്കുകള്‍ നിലവിലുണ്ടോ;

(ബി) എങ്കില്‍ എത്രയെണ്ണമുണ്ടെന്നും ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;

(സി) സബ് താലൂക്കുകള്‍ രൂപീകരിച്ച സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി) സബ് താലൂക്കുകള്‍ താലൂക്കുകളായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?

2534

താലൂക്കുകള്‍ രൂപീകരിക്കുവാന്‍ നടപടി

ശ്രീ. സണ്ണി ജോസഫ്

() ജനസംഖ്യ, വിസ്തൃതി, വില്ലേജുകളുടെ എണ്ണം എന്നീ കാര്യങ്ങളില്‍ സംസ്ഥാനത്തെ താലൂക്കുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന വലിയ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തലശ്ശേരി-കുന്നത്തൂര്‍ താലൂക്കുകളുടെ ജനസംഖ്യ, വിസ്തൃതി, വില്ലേജുകളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരം നല്‍കുമോ;

(സി) ജനസംഖ്യ, വിസ്തൃതി, വില്ലേജുകളുടെ എണ്ണം എന്നീ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് താലൂക്കുകള്‍ രൂപവത്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ

2535

കുന്ദമംഗലം മിനി സിവില്‍സ്റേഷന്‍

ശ്രീ. പി.റ്റിഎ. റഹീം

() കുന്ദമംഗലം മിനി സിവില്‍സ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമായിട്ടുണ്ടോ;

(ബി) മിനി സിവില്‍സ്റേഷനില്‍ ഉള്‍പ്പെടുത്തേണ്ട ഓഫീസുകള്‍ സംബന്ധിച്ച് ജില്ലാ കളക്ടറുടെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ജില്ലാ കളക്ടര്‍, മിനി സിവില്‍സ്റേഷനില്‍ ഉള്‍പ്പെടുത്തുന്നതിന് ഏതെല്ലാം ഓഫീസുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത് ?

2536

ഇരിങ്ങാലക്കുട സിവില്‍ സ്റേഷന്‍ അഡീഷണല്‍ ബ്ളോക്ക് നിര്‍മ്മാണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ഇരിങ്ങാലക്കുട സിവില്‍ സ്റേഷനില്‍ സ്ഥലപരിമിതിമൂലം ഉണ്ടായിട്ടുളള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു അഡീഷണല്‍ ബ്ളോക്ക് അടിയന്തിരമായി നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇരിങ്ങാലക്കുട സിവില്‍ സ്റേഷന്റെ മെയിന്റനന്‍സ് യഥാസമയം നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) പുതുതായി നിര്‍മ്മിക്കുന്ന ബ്ളോക്കില്‍ ആധുനിക രീതിയിലുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ?

2537

നെയ്യാറ്റിന്‍കര റവന്യൂ ടവര്‍

ശ്രീ. ആര്‍. സെല്‍വരാജ്

നെയ്യാറ്റിന്‍കര താലൂക്കാഫീസിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ഒരു റവന്യൂ ടവ്വര്‍ നെയ്യാറ്റിന്‍കരയില്‍ പണിയുന്നതിന് 2012-13 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ മതിയായ തുക വകയിരുത്തുന്ന കാര്യം പരിഗണിക്കുമോ; ആയതിന്റെ വിശദവിവരം ലഭ്യമാക്കുമോ?

2538

ചാലക്കുടി മിനി സിവില്‍ സ്റേഷന്‍

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടിയില്‍ പണി പൂര്‍ത്തിയാക്കിയ മിനി സിവില്‍ സ്റേഷനില്‍ ഇപ്പോഴും പല ഓഫീസുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്ന കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതെല്ലാം ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്; ഏതെല്ലാം ഓഫീസുകള്‍ ഇനിയും പ്രവര്‍ത്തനം ആരംഭിക്കാനുണ്ട് എന്നറിയിക്കുമോ; ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്ത ഓഫീസുകള്‍ ഉടനെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2539

റീസര്‍വ്വെ

ശ്രീ. .പി. ജയരാജന്‍

() സംസ്ഥാനത്ത് അവസാനമായി റീസര്‍വ്വെ നടപടികള്‍ ആരംഭിച്ചതെപ്പോഴാണെന്നു വ്യക്തമാക്കുമോ;

(ബി) റീസര്‍വ്വെ നടപടികള്‍ ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെടാത്ത എത്ര വില്ലേജുകളുണ്ടെന്നും ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത വില്ലേജുകളില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിയ്ക്കാത്തതിനാല്‍ സാധാരണ ജനങ്ങള്‍ക്കു ഭൂമി ക്രയവിക്രയം നടത്തുവാനോ പണയം വച്ച് അടിയന്തിരാവശ്യത്തിന് ഒരു വായ്പപോലും എടുക്കുവാനോ കഴിയാത്ത സ്ഥിതിവിശേഷമുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ റീസര്‍വ്വെ പൂര്‍ത്തീകരിക്കാത്ത വില്ലേജുകളില്‍ സമയബന്ധിതമായി റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2540

റീസര്‍വ്വെ സംബന്ധിച്ച അപാകതകള്‍

ശ്രീ. കെ.വി. വിജയദാസ്

() റീസര്‍വ്വെ സംബന്ധിച്ച അപാകതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സമയബന്ധിതമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാത്ത നിരവധി ആളുകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇപ്രകാരമുളള കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുളള പ്രത്യേക അദാലത്ത് സംഘടിപ്പിക്കുവാന്‍ തയ്യാറാകുമോ ?

2541

റീ സര്‍വ്വെ പ്രവര്‍ത്തനത്തിലെ അപാകതകള്‍

ശ്രീ. സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

() റീ സര്‍വ്വെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ അദാലത്തു സംവിധാനത്തിന്റെ വിശദവിവരം നല്കാമോ ;

(ബി) നടപടി ക്രമങ്ങളിലെ നൂലാമാലകള്‍ കാരണം അദാലത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമുണ്ടാക്കാന്‍ വളരെയധികം കാലതാമസമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ അതു പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദവിവരം നല്‍കാമോ;

(ഡി) അദാലത്തിലെ തീരുമാനത്തിന്മേല്‍ പരാതിയുള്ള ഭൂഉടമകള്‍ക്ക് അതു പരിഹരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

() റീ സര്‍വ്വെ പരാതി പരിഹാര അദാലത്തില്‍ 2010 മാര്‍ച്ച് വരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്ര അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

2542

കാസര്‍കോട് ജില്ലയിലെ റീസര്‍വ്വേ നടപടികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

(കാസര്‍കോട് ജില്ലയിലെ റീസര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് തുടങ്ങിയതെന്ന് അറിയിക്കാമോ;

(ബി) ഇതുവരെ ഏതെല്ലാം വില്ലേജുകളില്‍ നടപടി പൂര്‍ത്തിയായെന്നും ബാക്കിയുളളവയില്‍ എന്നേക്ക് പൂര്‍ത്തിയാകും എന്നും അറിയിക്കാമോ?

2543

തൃശൂര്‍ ജില്ലയിലെ റീസര്‍വ്വേ

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ റീസര്‍വ്വേ പൂര്‍ത്തിയാകാത്ത എത്ര വില്ലേജുകളുണ്ട്; അവ ഏതെല്ലാം;

(ബി) പ്രസ്തുത വില്ലേജുകളിലെ റീസര്‍വ്വേ പ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കുമോ?

2544

ദേവികുളം കച്ചേരി സെറ്റില്‍മെന്റില്‍ ഭൂമി നല്‍കുന്ന നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() ദേവികുളം താലൂക്കില സര്‍വ്വെ നമ്പര്‍ 912, ദേവികുളം കച്ചേരി സെറ്റില്‍മെന്റ്, കുറ്റിയാര്‍വാലി എന്നിവിടങ്ങളില്‍ എത്രപേര്‍ക്കു വീതം അസൈന്‍മെന്റ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്; ആയതില്‍ പട്ടയം നല്‍കിയതെത്ര:എത്ര പേര്‍ക്ക് ഭൂമി കൈമാറ്റം ചെയ്തു നല്‍കിയി ട്ടുണ്ട് ;

(ബി) ശേഷിക്കുന്ന ആളുകള്‍ക്ക് ഭൂമി നല്‍കുന്ന നടപടിക്ക് എന്തു തടസമാണുള്ളത് ;

(സി) സര്‍വ്വെ നമ്പര്‍ 912, കച്ചേരി സെറ്റില്‍മെന്റ് എന്നിവടങ്ങളിലെ ഭൂമിവിതരണം ചെയ്യുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് ?

2545

റീ സര്‍വ്വെ നടപടികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് ഏതെല്ലാം വില്ലേജുകളില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഇത്തരം വില്ലേജുകളില്‍ പുതുക്കിയ ഭൂമി വില എപ്പോള്‍ നിലവില്‍ വരും ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2546

ഭൂമികേരളം പദ്ധതിയുടെ പുരോഗതി

ശ്രീ. കെ.വി. വിജയദാസ്

ഭൂമികേരളം പദ്ധതിയുടെ പുരോഗതി വിശദീകരിക്കുമോ ?

2547

'ഭൂമികേരളം' പദ്ധതി

ശ്രീ. പി. ഉബൈദുളള

() 'ഭൂമികേരളം' പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;

(ബി) പ്രസ്തുത പദ്ധതിയിലൂടെ കേരളത്തില്‍ ഏതെല്ലാം വില്ലേജുകളാണ് റീസര്‍വ്വെ ചെയ്യുന്നത്;

(സി) മലപ്പുറം ജില്ലയിലെ മേല്‍മുറി വില്ലേജ് റീസര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ കാലതാമസത്തിനുളള കാരണം വ്യക്തമാക്കാമോ;

(ഡി) ഭൂമികേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്ലേജുകളില്‍ റീസര്‍വ്വെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() എങ്കില്‍ ഏതെല്ലാം വില്ലേജുകളിലാണ് റീസര്‍വ്വെ ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ ?

2548

സര്‍വ്വേയില്‍ ഗ്രേഡ്-2 നികത്താന്‍ നടപടി

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() റവന്യൂ വകുപ്പില്‍, സര്‍വ്വേ ആന്‍ഡ് ലാന്റ് റെക്കോര്‍ഡ്സില്‍ സര്‍വ്വേയര്‍ ഗ്രേഡ്-2 എത്ര ഒഴിവുകള്‍ നിലവിലുണ്ട്; വിശദമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ ;

(സി) എങ്കില്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യാനാകും; വിശദമാക്കാമോ ?

2549

വിജിലന്‍സ് കേസുകളുടെ അന്വേഷണ പുരോഗതി

ശ്രീ. എം. ഉമ്മര്‍

,, കെ. എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി. ഉബൈദുള്ള

() സംസ്ഥാനത്ത് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന വിജിലന്‍സ് കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്ന സംവിധാനത്തെക്കുറിച്ച് വിശദമാക്കുമോ ;

(ബി) അഞ്ചും പത്തും വര്‍ഷം പഴക്കമുള്ളകേസുകള്‍ ഇപ്പോഴും അന്വേഷണാവസ്ഥയിലുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(സി) മനപൂര്‍വ്വമല്ലാത്ത നിസ്സാര വീഴ്ചകളുടെ പേരില്‍ രജിസ്റര്‍ ചെയ്യപ്പെട്ടവയും രാഷ്ട്രീയമോ, വ്യക്തിപരമോ ആയ വൈരം മൂലം വ്യക്തിഹത്യയും, പീഡനവും നടത്താന്‍ വേണ്ടി അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതുമായ കേസുകളില്‍ പുന:പ്പരിശോധന നടത്താന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ; എങ്കില്‍ അക്കാര്യം പരിശോധിക്കുമോ ;

(ഡി) കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരുന്നതിനും, നിരപരാധികളെ പീഡിപ്പിക്കാന്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗംചെയ്യുന്നതു തടയാനും തക്കവിധം നിയമത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത പരിശോധനാവിധേയമാക്കുമോ ?

2550

അഴിമതി നിരോധന നടപടി

ശ്രീ. എളമരം കരീം

() അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസില്‍ പ്രതികളായ മന്ത്രിമാര്‍ ആരൊക്കെ ആണെന്ന് വ്യക്തമാക്കുമോ ;

(ബി) അന്വേഷണം നേരിടുന്ന മന്ത്രിമാര്‍ ആരൊക്കെയാണ് എന്ന് വ്യക്തമാക്കുമോ ;

(സി) ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെട്ട മന്ത്രിമാര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

2551

വിജിലന്‍സ് കേസുകള്‍ സംബന്ധിച്ച നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

() കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവില്‍ എത്ര വിജിലന്‍സ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; വകുപ്പു തിരിച്ച് കണക്കു ലഭ്യമാക്കുമോ ;

(ബി) ഏറ്റവും കുറച്ചു വിജിലന്‍സ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുള്ളത് ഏത് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ;

(സി) മുന്‍ സര്‍ക്കാറിന്റെ കാലത്ത് എത്ര വിജിലന്‍സ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്രയെണ്ണം നടപടി നിര്‍ത്തി വച്ചിട്ടുണ്ട് ;

(ഡി) അഴിമതി തടയുന്നതിനായി വിജിലന്‍സ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2552

വിജിലന്‍സ് അന്വേഷണം

ശ്രീ. കെ. ദാസന്‍

തിരുവനന്തപുരം സിറ്റി റോഡ്സിന്റെ കരാര്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ?

2553

വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() വില്ലേജ് ആഫീസുകളില്‍ അഴിമതി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടുട്ടുണ്ടോ;

(ബി) അഴിമതിയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എത്ര റവന്യൂ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തു;

സി) അഴിമതി തടയുന്നതിനുവേണ്ടി നിലവിലുള്ള വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുമോ; ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

2554

മണലെടുപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസുകള്‍

ശ്രീ. കെ.വി. വിജയദാസ്

() മണലെടുപ്പുമായി ബന്ധപ്പെട്ട് എത്ര വിജിലന്‍സ് കേസ്സുകള്‍ നിലവിലുണ്ട്;

(ബി) പ്രസ്തുത കേസ്സുകളെല്ലാംതന്നെ സമാനസ്വഭാവമുളള വകുപ്പുകള്‍ ചേര്‍ത്താണോ ചാര്‍ജ്ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കുമോ:

(സി) എത്ര കേസ്സുകള്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ നടക്കുന്നുണ്ടെന്നുളള വിവരം നല്‍കുമോ: എത്രപേരെ പ്രസ്തുത കേസ്സുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ശിക്ഷിച്ചിട്ടുണ്ട്?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.