UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Questions
2113

ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. സി.കെ. നാണു

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

() ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ എന്നാണ് ആരംഭിച്ചത് ;

(ബി) എത്ര ജില്ലകളെയാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(സി) പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ ?

2114

ചാത്തനൂര്‍ നിയോജക മണ്ഡലത്തിലെ പ്രാവര്‍ത്തികമാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ട്രാന്‍സ്മിഷന്‍ ലൈന്‍ എത്ര ദൂരം സ്ഥാപിക്കുന്നതിലേക്കാണ് നിശ്ചയിച്ചിരുന്നത് ; ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്നും ഏതൊക്കെ ഗ്രാമപഞ്ചായത്തുകളില്‍ എത്ര ദൂരം ഇനി പദ്ധതി പണിപൂര്‍ത്തീകരിക്കുവാന്‍ ഉണ്ടെന്നും അറിയിക്കുമോ ;

(ബി) ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥാപിക്കുന്നതിലേക്ക് പരവൂര്‍ നഗരസഭയില്‍ തടസ്സങ്ങള്‍ നിലവിലുണ്ടോ ; എങ്കില്‍ അവ പരിഹരിച്ച് എന്നത്തേക്ക് പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയും ;

(സി) ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥാപിക്കുവാന്‍ കരാര്‍ഏറ്റെടുത്ത കമ്പനി ഇപ്പോള്‍ എന്തൊക്കെ ജോലികളാണ് നിര്‍വ്വഹിക്കുന്നത് ; ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രര്‍ത്തനങ്ങളും നടക്കുന്നില്ലായെന്ന വിവരം ബോദ്ധ്യമുണ്ടോ ;


(ഡി) നെടുങ്ങോലം എം.എല്‍.എ ജംഗ്ഷന്‍ പൂതക്കുളം റോഡില്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവര്‍ത്തനം ശേഷിക്കുന്നുവോ ;

() എങ്കില്‍ റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആയത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2115

മീനാട് കുടിവെളള പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

() ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭാഗമായി മീനാട് കുടിവെളള പദ്ധതിയില്‍ ഇപ്പോള്‍ എന്തെല്ലാം പ്രവര്‍ത്തികളാണ് നടന്നു വരുന്നത്;

(ബി) പ്രസ്തുത പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇനി എന്തെല്ലാം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട് ാ;

(സി) പ്രസ്തുത പ്രവര്‍ത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നു?

2116

അടൂര്‍ മണ്ഡലത്തിലെ ശുദ്ധജല പദ്ധതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ ശുദ്ധജലവിതരണം നടത്തുന്നതിലേയ്ക്കായി കേരള വാട്ടര്‍ അതോറിറ്റി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;

(ബി) എങ്കില്‍ ബന്ധപ്പെട്ട പട്ടികജാതി കോളനികളുടെ പേര് ഉള്‍പ്പെടെ വിശദാംശം അറിയിക്കുമോ;

(സി) 2011-12 ല്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ ആലോചിക്കുന്നുണ്ടോ?

 
2117

 കോഴിക്കോട് കോര്‍പ്പറേഷനിലെ കുടിവെളള വിതരണം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കോര്‍പ്പറേഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള വിതരണം ക്രമീകരിക്കുന്നതിന് ഏതെല്ലാം സ്ഥലങ്ങളില്‍ വാല്‍വുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ വാല്‍വുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് നിശ്ചയിക്കപ്പെട്ട എത്ര ഓപ്പറേറ്റര്‍ തസ്തികകള്‍ ഉണ്ടെന്നും എത്ര ജീവനക്കാര്‍ ഉണ്ടെന്നും വിശദമാക്കുമോ;

(സി) ഈ വാല്‍വുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് ഓപ്പറേറ്റര്‍ തസ്തികകള്‍ ഇല്ലെങ്കില്‍ ആരാണ് നിലവില്‍ വാല്‍വുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതെന്നും, ഇവര്‍ക്ക് ഓപ്പറേറ്റ് ചെയ്യുന്നതിന് അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ ?

2118

പടിയൂര്‍, കാട്ടൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കുടിവെളളക്ഷാമം

ശ്രീ. തോമസ് ഉണ്ണിയാടന്‍

() പടിയൂര്‍, കാട്ടൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെളള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനുളള പടിയൂര്‍ സമഗ്രകുടിവെളളപദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കുടിവെളള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിക്കുമെന്ന് വ്യക്തമാക്കുമോ:

(സി) ഇനിയും എന്തെല്ലാം നടപടിക്രമങ്ങളും ജോലികളുമാണ് ഈ പദ്ധതിയുടേതായി ബാക്കി ഉളളത് എന്ന് വ്യക്തമാക്കുമോ?

2119

മലപ്പുറം ജില്ലയിലെ കുടിവെള്ള ക്ഷാമം

ശ്രീ. ടി. . അഹമ്മദ് കബീര്‍

() മലപ്പുറം ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
 

(ബി) ഇല്ലെങ്കില്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി അടിയന്തിരമായി നടപ്പിലാക്കുന്നതിന് തയ്യാറാകുമോ?

2120

കുട്ടമംഗലം വില്ലാഞ്ചിറ കുടിവെളള പദ്ധതി


ശ്രീ. റ്റി.യു. കുരുവിള

() കോതമംഗലം നിയോജകമണ്ഡലത്തിലെ കുട്ടമംഗലം വില്ലാഞ്ചിറ കുടിവെളള പദ്ധതിയുടെ പണികള്‍ ഏത് ഘട്ടം വരെയായി ;

(ബി) ഒറിജിനല്‍ പ്രോജക്ടില്‍ പല്ലാരിമംഗലം പഞ്ചായത്ത് ഉള്‍പ്പെടുത്തിയിരുന്നത് ഫണ്ടിന്റെ അപര്യാപ്തത മൂലം ഒഴിവാക്കപ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഈ പഞ്ചായത്ത് കൂടി ഉള്‍പ്പെടുത്തി എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

2121

ചിതറ കുടിവെളള പദ്ധതി


ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ ചിതറ കുടിവെളള പദ്ധതിയുടെ പമ്പുകളും പൈപ്പുകളും കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പമ്പുകളും പൈപ്പുകളും അടിയന്തിരമായി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2122

അമലാപുരം തട്ടുപാറ കുടിവെള്ള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യംമ്പുഴ ഗ്രാമപഞ്ചായത്തിലെ അമലാപുരം തട്ടുപാറ കുടിവെള്ള പദ്ധതികളുടെ എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പദ്ധതിയ്ക്കായി ഫണ്ട് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2123

വെരളശ്ശേരി ശുദ്ധജല പദ്ധതി

ശ്രീ. കെ.കെ. നാരായണന്‍

() വെരളശ്ശേരി ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) ഈ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

2124

അടൂര്‍ നിയോജക മണ്ഡലത്തിലെ വാട്ടര്‍ സപ്ളൈ സ്കീമുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ നിയോജക മണ്ഡലത്തിലെ നിലവിലുള്ള വാട്ടര്‍ സപ്ളൈ സ്കീമുകള്‍ ഏതൊക്കെയാണ് ;

(ബി) പ്രസ്തുത സ്കീമുകളില്‍ പ്രവര്‍ത്തനരഹിതമായ പദ്ധതികള്‍ ഏതെങ്കിലും ഉണ്ടോ ; വിശദാംശം അറിയിക്കുമോ ;

(സി) എങ്കില്‍ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2125

ചീക്കോട് കുടിവെള്ള പദ്ധതി

ശ്രീ. എളമരം കരീം

() ചീക്കോട് കുടിവെള്ള പദ്ധതിയില്‍പ്പെട്ട ഫറോക്ക് കരുവന്‍തുരുത്തിയില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണ് ;

(ബി) ചീക്കോട് പദ്ധതിയുടെ പ്രധാനപൈപ്പ് ലൈന്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്ത് കരാറുകാരെ ഏല്‍പ്പിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാവും എന്ന് അറിയിക്കാമോ ?

2126

കോതമംഗലം നിയോജക മണ്ഡലത്തിലെ ശുദ്ധജല പദ്ധതി

ശ്രീ. റ്റി. യു. കുരുവിള

() കോതമംഗലം നിയോജക മണ്ഡലത്തിലെ മടവൂര്‍, നെല്ലിക്കുഴി-അരമനൂര്‍ ശുദ്ധജല പദ്ധതിക്ക് കോടതിയുടെ സ്റേ ഉള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ സ്റേ മനീക്കിക്കിട്ടുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(സി) ഈ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ഏതെല്ലാം പഞ്ചായത്തുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി) പദ്ധതി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ ?

2127

നൂറ്ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ശുദ്ധജല പദ്ധതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

() നൂറ്ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജലഅതോറിറ്റി എത്ര ശുദ്ധജല പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് ;

(ബി) ഏതൊക്കെ ജില്ലയിലാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ നല്‍കാമോ ;

(സി) ഇനി എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട് ;

(ഡി) പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമോ ;

2128

ചേലക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മാണം നടപ്പിലാക്കി വരുന്ന കുടിവെള്ള പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) ഇവയില്‍ ഓരോ പദ്ധതിയും എപ്പോഴാണ് ആരംഭിച്ചതെന്നും എത്ര കാലം കൊണ്ട് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെന്നും അവയ്ക്ക് ഇതേവരെ ചെലവഴിച്ചിട്ടുള്ള തുക എത്രയാണെന്നും പറയാമോ;

(സി) നിര്‍മ്മാണം നടന്നു വരുന്ന പദ്ധതികള്‍ എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയും;

(ഡി) മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റി ഏറ്റെടുത്തിട്ടുള്ള എം.എല്‍.. ഫണ്ട്, എം.പി. ഫണ്ട്, എസ്.റ്റി.പി. ഫണ്ട്, റ്റി.എസ്.പി. ഫണ്ട്, ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പദ്ധതികളുടെ ഓരോന്നിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

() മണ്ഡലത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന വാട്ടര്‍ അതോറിറ്റിയുടെ ചുമതലയിലുള്ള കുടിവെള്ള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഉപഭോക്താക്കളുടെ വര്‍ദ്ധനവും പദ്ധതികളുടെ കാലപ്പഴക്കവും പരിഗണിച്ച് അവ പുനരുദ്ധരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?

2129

മീനാട് കുടിവെള്ള പദ്ധതി

ശ്രീ. എം.. ബേബി

() കുണ്ടറ നിയോജകമണ്ഡലത്തിലെ മീനാട് കുടിവെള്ള പദ്ധതിയുടെ ഇതുവരെയുള്ള പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കുമോ ?

2130

മീനച്ചില്‍ പദ്ധതി

ശ്രീ. സി. ദിവാകരന്‍

മീനച്ചില്‍ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വിശദമാക്കാമോ?

2131

ശുദ്ധജലവിതരണ പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശുദ്ധജലവിതരണപദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) ഇവയില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികള്‍ വ്യക്തമാക്കുമോ;
 

(സി) മലപ്പുറം ജില്ലയിലെ എത്ര പദ്ധതികള്‍ ഈ വര്‍ഷം കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് കരുതുന്നത്; അവ ഏതെല്ലാമെന്നറിയിക്കുമോ?

2132

ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളുടെ വ്യാപനം

ശ്രീ. വി. ചെന്താമരാക്ഷന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

ശ്രീ.സി. കൃഷ്ണന്‍

() ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളുടെ വ്യാപനം ഏറ്റവും കുറഞ്ഞ പ്രദേശങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി) ഇതേവരെ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലാത്തതും കുടിവെള്ളക്ഷാമം നേരിടുന്നതുമായ പ്രദേശങ്ങളെ ശുദ്ധജലവിതരണ പദ്ധതിയിന്‍കീഴില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി) കുടിവെള്ള വിതരണത്തില്‍ ഏറ്റവും കുറഞ്ഞ വ്യാപനമുള്ള ജില്ല ഏതാണ് ; ഏറ്റവും കൂടിയ വ്യാപനമുള്ള ജില്ല ഏതാണ്; വ്യക്തമാക്കുമോ?

2133

സാര്‍ക്ക് കുടിവെള്ള പദ്ധതി

ശ്രീ. കെ. എന്‍. . ഖാദര്‍

() പെരുവള്ളൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര, മുന്നിയൂര്‍ വില്ലേജുകള്‍ക്കായി പ്രയോജനപ്പെടുത്തുവാന്‍ തയ്യാ റാക്കിയ സാര്‍ക്ക് കുടിവെള്ള പദ്ധതി കേടുപാടുകള്‍ തീര്‍ത്ത് പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യേണ്ടുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഭീമമായ തുക മുടക്കി സ്ഥാപിച്ച വാട്ടര്‍ ടാങ്കുകളും പൈപ്പ് ലൈനുകളും വെറുതെ കിടന്ന് നശിച്ചുപോകുന്നതായി അറിയാമോ;

(സി) നാലു വില്ലേജുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ സഹായകരമായ ഈ പദ്ധതി ഉടനെ പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2134

ഇന്റഗ്രേറ്റഡ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ പ്രോജക്ട് ഫോര്‍ കുട്ടനാട്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ കുടിവെള്ള ശുചിത്വ മേഖലയില്‍ സമ്പൂര്‍ണ്ണ വികസനത്തിനുതകുന്ന “ഇന്റഗ്രേറ്റഡ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ പ്രോജക്ട് ഫോര്‍ കുട്ടനാട്” നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി കേന്ദ്ര സഹായത്തിനു വേണ്ടി സമര്‍പ്പിക്കുന്നതിനു വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;


(സി) പദ്ധതിയുടെ നിലവിലുള്ള അവസ്ഥ ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കുമോ ?

2135

മരുതംകുഴി പാലത്തിലെ വാട്ടര്‍ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍

ശ്രീ. കെ. മുരളീധരന്‍

() തിരുവനന്തപുരത്തെ മരുതന്‍കുഴി പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ജലവിതരണ പൈപ്പുലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന പണി ഇപ്പോള്‍ ഏത് അവസ്ഥയിലാണ്;

(ബി) പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് തുക കെട്ടിവച്ചത് എന്നാണ് ; ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് കാലതാമസം നേരിട്ടിട്ടുണ്ടോ ;

(സി) പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസമുണ്ടായതു മൂലം ചെലവിനത്തില്‍ വര്‍ദ്ധനവുണ്ടായി സര്‍ക്കാരിന് നഷ്ടം സംഭവിച്ചിട്ടുണ്ടോ ;

(ഡി) മരുതംകുഴി പാലത്തിലെ വാട്ടര്‍ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന പണി എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കുമോ ?

2136

കുട്ടനാട് വാട്ടര്‍സപ്ളൈ സ്കീം (രണ്ടാംഘട്ടം)

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് വാട്ടര്‍ സപ്ളൈ സ്കീം രണ്ടാംഘട്ടം നീരേറ്റുപുറത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത സ്കീം എന്ന് കമ്മീഷന്‍ ചെയ്യാനാകുമെന്ന് വിശദമാക്കുമോ ;

(സി) ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത പ്ളാന്റ് നിര്‍മ്മാണത്തിന് ബാക്കി തുക അനുവദിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

2137

വിവിധ ശുദ്ധജല വിതരണ പദ്ധതികളിലെ കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകള്‍ മാറ്റുന്ന പദ്ധതി

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്തെ വിവിധ ശുദ്ധജല വിതരണ പദ്ധതികളിലെ കാലപ്പഴക്കം ചെന്നതും തുടര്‍ച്ചയായി തകരാറുകള്‍ നേരിടുന്നതുമായ പമ്പ് സെറ്റുകള്‍ മാറ്റുന്നതിനുള്ള ആര്‍. . ഡി. എഫ് പദ്ധതിക്ക് എന്നാണ് അംഗീകാരം ലഭിച്ചത് ; പദ്ധതിയിലെ പമ്പ് സെറ്റുകള്‍ നാളിതുവരെ മാറ്റിവെയ്ക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ ;

(ബി) എത്ര പമ്പ് സെറ്റുകളാണ് മാറ്റുന്നതിലേയ്ക്കയി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ; ഇതില്‍ റാന്നി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതൊക്കെ പദ്ധതികളിലെ പമ്പു സെറ്റുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(സി) എത്ര കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത് ; ഈ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ ; അടുത്ത വരള്‍ച്ചാക്കാലത്തിന് മുമ്പ് പമ്പ് സെറ്റുകള്‍ മാറ്റി വെയ്ക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

2138

നെയ്യാറ്റിന്‍കര കരിച്ചല്‍ പമ്പ് ഹൌസ് കാര്യക്ഷമമാക്കുന്നതിന് പദ്ധതി


ശ്രീമതി ജമീലാ പ്രകാശം

() വാട്ടര്‍ അതോറിറ്റിയുടെ നെയ്യാറ്റിന്‍കര ഡിവിഷനില്‍പ്പെട്ട കരിച്ചല്‍ പമ്പ് ഹൌസിന്റെ പ്രവര്‍ത്തനത്തിന് വാട്ടര്‍ അതോറിറ്റി മുന്‍കൈയെടുത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്നാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത് എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത ട്രാന്‍സ്ഫോര്‍മറിന്റെ പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചിട്ടുണ്ടോ;


(ഡി) ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;

() പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അതുവഴി കരിച്ചല്‍ പമ്പ് ഹൌസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും എന്ത് നടപടിയാണ് കൈക്കൊളളാന്‍ ഉദ്ദേശിക്കുന്നത്; ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2139

തിരുവനന്തപുരം നഗരത്തിലെ ജലസേചന പദ്ധതികള്‍

ശ്രീ. കെ. മുരളീധരന്‍

കുളങ്ങള്‍, ഓടകള്‍, തോടുകള്‍, ഡ്രൈനേജ്, കുടിവെള്ള പദ്ധതികള്‍ എന്നിവയുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ജലസേചന വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവ മുഖാന്തിരം 2005 വര്‍ഷം മുതല്‍ തിരുവനന്തപുരം നഗരപ്രദേശത്ത് പ്രതിവര്‍ഷം ചെലവാക്കിയ തുക ഇനം തിരിച്ച് വ്യക്തമാക്കാമോ ?

2140

കുടിവെള്ള വ്യാപാരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. ജി. സുധാകരന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്ത് കുടിവെള്ള വ്യാപാരം വര്‍ദ്ധിച്ചുവരുന്നതായി   സര്‍ക്കാരിനറിയാമോ ; ഇപ്പോള്‍ കുടിവെള്ള പാക്കേജിംഗ് നടത്തുന്ന സ്വകാര്യ സംരംഭങ്ങള്‍ എത്രയാണെന്നും ഒരു ലിറ്റര്‍ വെള്ളം വില്ക്കുന്ന എം.ആര്‍.പി. നിരക്ക് ശരാശരി എത്രയാണെന്നും വിശദമാക്കാമോ ;

(ബി) കുടിവെള്ളം പായ്ക്ക് ചെയ്ത് വിപണനം ചെയ്യുന്നവര്‍ക്ക് സ്വന്തമായി നിരക്ക് നിര്‍ണ്ണയിക്കാന്‍ ഇപ്പോള്‍ അവകാശമുണ്ടോ; ഇത് ശുദ്ധജലം പണമുള്ളവര്‍ക്കും മലിനജലം പാവപ്പെട്ടവര്‍ക്കും എന്ന സാഹചര്യത്തിലേക്കെത്തിക്കുമെന്ന്  കരുതുന്നുണ്ടോ ;

(സി) വൈദ്യുതി എന്ന പോലെ കുടിവെള്ളത്തിന്റെ വിപണനം പൊതുമേഖലയില്‍ മാത്രമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; മുന്‍സര്‍ക്കാര്‍ ആരംഭിച്ച വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയില്‍ എന്ത് നിരക്കിലാണ് വെള്ളം വില്ക്കുന്നത്?

2141

അങ്കമാലി നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യംമ്പുഴ, മലയാറ്റൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 05.06.2010 ല്‍ കൂടിയ എസ്.എല്‍.എസ്.എസ്.സി. യില്‍ കവറേജ് ഓഫ് ഹാബിറ്റേഷന്‍സില്‍പെടുത്തി 54.65 ലക്ഷം രൂപ അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിലെ കാലതാമസം വിശദമാക്കാമോ;
 

(ബി) ഇതു സംബന്ധിച്ച് ജലവിഭവ വകുപ്പിലും ഫിനാന്‍സ് വകുപ്പിലുമുള്ള ഫയലുകളില്‍ ഭരണാനുമതി നല്‍കുന്നതിനായി എന്തെല്ലാം വിശദാംശങ്ങളാണ് ലഭിക്കേണ്ടിയിരുന്നത്; ഇത് ലഭ്യമായിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട ഫയല്‍ നമ്പറുകള്‍ വ്യക്തമാക്കാമോ;


(സി) ഈ പദ്ധതിക്ക് ഭരണാനുമതി ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്നത്തേയ്ക്ക് ലഭ്യമാകുമെന്ന് വിശദമാക്കാമോ?

2142

വട്ടിയൂര്‍ക്കാവിലെ വിവിധ വാട്ടര്‍ പൈപ്പ് ലൈനുകളുടെ ഇന്റര്‍ കണക്ഷന

ശ്രീ. കെ. മുരളീധരന്‍

() വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ജിക്ക, ജെ.എന്‍.എന്‍.ആര്‍.യു.എം. വാട്ടര്‍ അതോറിറ്റി എന്നിവ സ്ഥാപിച്ചിട്ടുള്ള വിവിധ പൈപ്പ് ലൈനുകള്‍ ഇന്റര്‍ കണക്ഷന്‍ നടത്തി ജലവിതരണം സുഗമമാക്കുന്ന പണിയുടെ പുരോഗതി വിശദമാക്കുമോ ;

(ബി) ഈ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാവുമെന്ന് അറിയിക്കുമോ ?

2143

നദീതീരങ്ങളുടെ സംരക്ഷണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

() മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്നതുമൂലവും ക്രമാതീതമായ മണല്‍ വാരല്‍മൂലവും പുഴകളുടെ തീരങ്ങള്‍ ഇടിഞ്ഞ് ജനങ്ങളുടെ കൃഷിഭൂമിയും വസ്തുവകകളും നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിനും നദികളുടെ തീരം സംരക്ഷിക്കുന്നതിനും എന്തെങ്കിലും പ്രത്യേക പദ്ധതി ഉണ്ടോ;

(സി) നിലവില്‍ എത്രകോടി രൂപയുടെ ബഡ്ജറ്റ് വിഹിതമാണ് ഈ വര്‍ഷം ഈ ഇനത്തില്‍ വകയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ ?

2144

നദികളിലേയ്ക്ക് മാലിന്യ നിക്ഷേപം


ശ്രീ. എംപി. അബ്ദുസ്സമദ് സമദാനി

() നദികളിലേക്ക് ഓടകളിലൂടെ മാലിന്യം തളളുന്നതിന്റെ ഫലമായി നദീജലത്തിലെ മാലിന്യത്തോത് വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നദികളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;


(സി) നദികളിലെ ജലത്തിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തി ഗ്രേഡിംഗ് നിശ്ചയിച്ചിട്ടുണ്ടോ;


(ഡി) ഗ്രേഡിംഗിലൂടെ ജലഗുണനിലവാരം മെച്ചപ്പെടുത്താന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളതെന്ന് അറിയിക്കുമോ ?

2145

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ ;

(ബി) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ചീഫ് സെകട്ടറി നല്‍കിയ ഉറപ്പു പാലിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ ;

(സി) അഴുക്കുചാല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം എന്നത്തേയ്ക്ക് തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

2146

കേരള ജല അതോറിറ്റിയുടെ വിദേശ സഹായ പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

ശ്രീ.രാജു എബ്രഹാം

ശ്രീ.വി. ശിവന്‍കുട്ടി

ശ്രീ.. പ്രദീപ്കുമാര്‍

() കേരള ജല അതോറിറ്റി വഴി നടപ്പിലാക്കിവരുന്ന വിദേശ സഹായ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഏറ്റവും ഒടുവില്‍ വകുപ്പ് മന്ത്രി നടത്തിയ പുരോഗതി വിലയിരുത്തല്‍ യോഗത്തിന്റെ മിനിട്സ് ലഭ്യമാക്കുമോ;

(സി) പദ്ധതികള്‍ ഓരോന്നിന്റെയും ലക്ഷ്യവും നേട്ടവും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിക്കപ്പെട്ട തീയതിയും വിശദമാക്കാമോ ?

2147

ജലവിതരണ പദ്ധതികള്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. സാജു പോള്‍

ശ്രീ. കെ.കെ. നാരായണന്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() കേന്ദ്രസഹായത്തോടെ കേരള ജല അതോറിറ്റി നടത്തിവരുന്ന ജലവിതരണ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താറുണ്ടോ ;

(ബി) എങ്കില്‍ ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയ യോഗത്തിന്റെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) പുതുതായി കേന്ദ്രസഹായം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച പദ്ധതികള്‍ ഏതൊക്കെ ; ഇതില്‍ അനുമതി ലഭിച്ചവ ഏതൊക്കെയെന്നറിയിക്കുമോ ?

2148

ജലനിധി പദ്ധതി നടപ്പാക്കി വരുന്ന ജില്ലകള്‍

ശ്രീ. പി.സി. ജോര്‍ജ്

() സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളില്‍ ജലനിധി പദ്ധതി നടപ്പാക്കി വരുന്നുവെന്ന് അറിയിക്കുമോ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം ഏതെല്ലാം ജില്ലകളെ പ്രസ്തുത പദ്ധതിക്കായി തെരഞ്ഞെടുത്തു; വിശദാംശങ്ങള്‍ നല്കുമോ;

(സി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ലഭിച്ചു; ആയതിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടി കൈക്കൊണ്ടു; വിശദാംശങ്ങള്‍ നല്കുമോ?

2149

ഇടുക്കി നിയോജക മണ്ഡലത്തിലെ ജലനി ധി പദ്ധതി

ശ്രീ. റോഷി അഗസ്റിന്‍

() നടപ്പു സാമ്പത്തിക വര്‍ഷം ജലനിധി പദ്ധതി ഇടുക്കി നിയോജക മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു;

(ബി) ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രത്തോളമായി എന്ന് വിശദമാക്കുമോ?

2150

ജലനിധി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി.പി. മുഹമ്മദ്

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ.കെ. അച്ചുതന്‍

ശ്രീ.പി.സി. വിഷ്ണുനാഥ്

ജലനിധി രണ്ടാം ഘട്ടത്തില്‍ ജലവിതരണം എന്ന് ആരംഭിക്കാന്‍ കഴിയും എന്നും എത്രനാള്‍ക്കകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നും വ്യക്തമാക്കുമോ ?

2151

ജലനിധി പദ്ധതി

ശ്രീ. മഞ്ഞളാംകുഴി അലി

() ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) പ്രസ്തുത പദ്ധതിക്ക് ആകെ വകയിരുത്തിയിട്ടുള്ളത് എന്ത് തുകയാണ് എന്നറിയിക്കുമോ ;

(ഡി) ജലനിധി പദ്ധതി പ്രകാരം എത്ര പഞ്ചായത്തുകളിലാണ് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ ;

() എത്ര രൂപയുടെ പദ്ധതികള്‍ ഇതിനകം ഏറ്റെടുത്തു പൂര്‍ത്തീകരിച്ചു ;

(എഫ്) ശേഷിക്കുന്ന പദ്ധതികള്‍ എന്നത്തേക്ക് കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ ;

(ജി) ഇനി എത്രകോടി രൂപയുടെ എതെല്ലാം പുതിയ പദ്ധതികളാണ് ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ;

(എച്ച്) ജലനിധി പദ്ധതികളില്‍ ഇതിനകം പൂര്‍ത്തീകരിച്ചവയുടെ ഗുണനിലവാരം വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

2152

ജലനിധി പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തില്‍ ജലനിധി പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) പ്രസ്തുത പദ്ധതികളുടെ പുനരുദ്ധാരണത്തിനുള്‍പ്പെടെയുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;


(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) നിലവിലുള്ള പദ്ധതികളുടെ പുനരുദ്ധാരണത്തിനുള്‍പ്പെടെ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;

() രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മണ്ഡലത്തിലെ പഞ്ചായത്തുകളെ കൂടി ഈ വര്‍ഷം നടപ്പിലാക്കുന്ന ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

2153

മോട്ടോര്‍ സ്ഥാപിക്കുന്നതിന് നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ കുറുമാലിപ്പുഴയുടെ തീരത്ത് കുണ്ടുകടവില്‍ നിലവിലുളള 20 എച്ച്.പി. മോട്ടോര്‍ ഇരിക്കുന്ന പമ്പ് ഹൌസ് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കൈമാറി, അവിടെ 50 എച്ച്.പി. മോട്ടോര്‍ സ്ഥാപിക്കണം എന്ന നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, ഈ വിഷയത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന വിവരം ലഭ്യമാക്കാമോ ?

2154

വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കിവരുന്ന സ്ഥാപനശാക്തീകരണ നടപടികള്‍

ശ്രീ. വി. ശശി

() കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കിവരുന്ന സ്ഥാപനശാക്തീകരണ നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ;

(ബി) സ്ഥാപന ശാക്തീകരണത്തിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള ബ്ളൂബ്രിഗേഡ്, ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനങ്ങള്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ നടപടി കൈക്കൊള്ളുമോ ;

(സി) വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കുന്ന അസറ്റ്മാനേജ്മെന്റ്, എനര്‍ജി മാനേജ്മെന്റ് നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ ;

(ഡി) കേരള വാട്ടര്‍ അതോറിറ്റിക്ക് എല്ലാ ഗ്രാമപഞ്ചായത്തുകളിലും സബ് സെക്ഷനുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ ?

2155

ജലവിഭവ വകുപ്പിന്റെ കുന്നത്തുനാട്ടിലെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

() കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ നേത്യത്വത്തില്‍ നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എന്തെങ്കിലും പണി പദ്ധതി വിഹിതത്തിന്റെ അപര്യാപ്തത മൂലം മുടങ്ങിപ്പോയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2156

പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര അമ്പലക്കുളം, മണലായി-കിഴക്കേക്കുന്ന്കുളം, പൂലാനിക്കുളം എന്നിവയ്ക്ക് 13-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡിനു കീഴില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; പുനരുദ്ധാരണ പണികള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ബി) പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി) ചാലക്കുടിപ്പുഴയില്‍ അതിരപ്പിള്ളിയ്ക്കും തുമ്പൂര്‍മൂഴിക്കും ഇടയിലായി ജലസംഭരണി നിര്‍മ്മിച്ച് തുമ്പൂര്‍മുഴി ഡൈവേര്‍ഷന്‍ സ്കീമില്‍ നിന്നും ഇടതുകര, വലതുകര കനാലുകളില്‍ ജലം ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി പരിഗണിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2157

മീനച്ചില്‍ പദ്ധതി

ശ്രീ. . എം. ആരിഫ്

() മീനച്ചില്‍ പദ്ധതി എപ്രകാരമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) പദ്ധതി കൊണ്ടുള്ള ഗുണം എന്തെല്ലാമാണ്; എത്ര കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്; ഇതിലേയ്ക്ക് ആവശ്യമായ വെള്ളം എവിടെ നിന്നാണ് സംഭരിക്കുന്നത്;

(സി) ഇതിന്റെ ഫീസിബിലിറ്റി സ്റഡി ഈ പദ്ധതിക്ക് അനുകൂലമല്ല എന്ന വിവരം അറിയാമോ;

(ഡി) മൂവാറ്റുപുഴ ആറിന്റെ സ്രോതസ്സില്‍ നിന്നും എന്തെല്ലാം പദ്ധതിക്കള്‍ക്കായി എത്രത്തോളം വെള്ളം വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;

() ചേര്‍ത്തല ജെ..സി.. പ്രകാരമുള്ള പദ്ധതിക്ക് പ്രതിദിനം വേണ്ടിവരുന്ന വെള്ളം എത്രയാണ്;

(എഫ്) മീനച്ചില്‍ പദ്ധതി നടപ്പിലായാല്‍ ചേര്‍ത്തല പദ്ധതിക്കുള്ള വെള്ളം മൂവാറ്റുപുഴ ആറില്‍ ഉണ്ടാകില്ല എന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) മൂലമറ്റം പദ്ധതി ഉപയോഗത്തിനു ശേഷം മൂവാറ്റുപുഴ ആറിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളം എത്രയെന്ന് വ്യക്തമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.