UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Questions
2158

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പരിശോധന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സ്വീകരിച്ച നടപടികള്‍

ശ്രീ.സി.പി. മുഹമ്മദ്

ശ്രീപാലോട് രവി

ശ്രീഎം.. വാഹീദ്

ശ്രീ വര്‍ക്കല കഹാര്‍

() മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം പരിശോധിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി) മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏതെല്ലാം കാര്യങ്ങളിലാണ് നടപടി എടുത്തിട്ടുളളത് ?

2159

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശങ്ങള്‍

ശ്രീ. സി. ദിവാകരന്‍

ശ്രീ . കെ. വിജയന്‍

ശ്രീ കെ. അജിത്

ശ്രീമതി ഇ. എസ്. ബിജിമോള്‍

() മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി സംസ്ഥാനത്തിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;

(ബി) പുതിയ അണക്കെട്ടിനുള്ള പദ്ധതി രേഖ തയ്യാറായിട്ടുണ്ടോ;

(സി) പുതിയ അണക്കെട്ട് പണിയുമ്പോള്‍ പഴയ അണക്കെട്ട് എന്തു ചെയ്യുമെന്ന് വ്യക്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്ന ഉന്നതാധികാര സമിതിയുടെ ആക്ഷേപത്തിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2160

മലബാര്‍ ജലസേചന പാക്കേജ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

ശ്രീകെ. എം. ഷാജി

ശ്രീ കെ. എന്‍. . ഖാദര്‍

ശ്രീ പി. ഉബൈദുള്ള

() മലബാര്‍ ജലസേചന പാക്കേജിന്റെ ഭാഗമായി ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി) അവയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി) ഇതേവരെ എന്തു തുക ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

2161

പഴശ്ശി ജലസേചന പദ്ധതി

ശ്രീ. സണ്ണി ജോസഫ്

() കണ്ണൂര്‍ ജില്ലയിലെ പഴശ്ശി ജലസേചന പദ്ധതിയുടെ പരിധിയില്‍ എത്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതിനായി എത്ര ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നു എന്ന് അറിയിക്കുമോ;

(ബി) പദ്ധതി പ്രവര്‍ത്തനം നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

2162

അണക്കെട്ടുകളിലെ മണല്‍ ശേഖരം

ശ്രി. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രിഅന്‍വര്‍ സാദത്ത്

ശ്രിവി.റ്റി. ബല്‍റാം

ശ്രിഹൈബി ഈഡന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:


 () സംസ്ഥാനത്തെ അണക്കെട്ടുകളില്‍ നിന്ന് മണല്‍ വാരുന്നതിനെക്കുറിച്ചുള്ള നിലപാട് എന്താണെന്ന് വിശദീകരിക്കുമോ;

(ബി) ഇതിന്റെ സാദ്ധ്യതകളെക്കുറിച്ച് പഠനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) ഇതു സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ഡി) എങ്കില്‍ ആരെയാണ് ചുമതലപ്പെടുത്തിയത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

() ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

2163

ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പടിഞ്ഞാറത്തറ ബ്രാഞ്ച് കനാല്‍, വെണ്ണിയോട് ബ്രാഞ്ച് കനാല്‍ എന്നിവയുടെയും പ്രസ്തുത കനാലുകളുടെ ഡിസ്ട്രിബ്യൂട്ടറികളുടെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതി എന്നേയ്ക്ക് കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ അനുവദിക്കപ്പെട്ട തസ്തികകള്‍ എത്ര; നിലവിലുള്ള തസ്തിക എത്ര; ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ എത്ര എന്നിവ കാറ്റഗറി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

2164

നരിയാണ്ടി സ്ളൂയിസ് കം ബ്രിഡ്ജ്

ശ്രീ.. എം. ആരിഫ്

() മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന അരൂര്‍ മണ്ഡലത്തിലെ എഴുപുന്ന പഞ്ചായത്തിലെ നരിയാണ്ടി സ്ളൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് എത്ര രൂപയാണ് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ബി) ഇതിന്റെ എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ ; എത്രയാണ് എസ്റിമേറ്റ് തുക ; ഇത് എന്നത്തേക്ക് ടെന്‍ഡര്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത് ;

(സി) നിര്‍മ്മാണം എന്നന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്; എന്നത്തേക്ക് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

2165

മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അടൂര്‍ നിയോജകമണ്ഡല പരിധിക്കുള്ളില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയ വര്‍ക്കുകള്‍ ഏതൊക്കെയെന്ന് വിശദാംശം നല്‍കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതും പുതിയതായി നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

2166

മണ്ണട്ടാംപാറ ഡാം

ശ്രീ.കെ. എന്‍. . ഖാദര്‍

() 1957 ല്‍ സ്ഥാപിതമായ വള്ളിക്കുന്ന് മണ്ഡലത്തിലെ മണ്ണട്ടാംപാറ ഡാം ദ്രവിച്ച് നശിച്ചു കൊണ്ടിരിക്കുന്നതും അതിന്റെ ഷട്ടറുകളും മറ്റും ഉപയോഗശൂന്യമായിട്ടുള്ളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അനേകായിരം കൃഷിക്കാര്‍ക്ക് ജലസേചനത്തിനും ഉപ്പുവെള്ളം തടഞ്ഞു നിര്‍ത്തുവാനും കുടിവെള്ളത്തിനും പ്രയോജനപ്പെട്ടിരുന്ന ഈ അണക്കെട്ട് പൂനരുദ്ധരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഇവിടെ ഒരു പുതിയ ഡാം പണിയുവാന്‍ നടപടി സ്വീകരിക്കുമോ ?

2167

സാമ്പത്തികാനുമതി ലഭ്യമാകാത്ത പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് താലൂക്കിലെ മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ കീഴിലായി സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ സംബന്ധിച്ച ഫയല്‍ നമ്പറും സമര്‍പ്പിച്ച തീയതിയും സ്വീകരിച്ച നടപടികളും വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി) കുട്ടനാട് വികസന പദ്ധതി (കെ. ഡി. സ്കീം)യില്‍ ഉള്‍പ്പെട്ടിട്ടും സാമ്പത്തികാനുമതി ലഭ്യമാകാത്ത പ്രവൃത്തികളിന്മേല്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടവ വിശദീകരിച്ച് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി) മൈനര്‍ ഇറിഗേഷന്‍ വകുപ്പിനുകീഴില്‍ വരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ മുന്‍ഗണനാ പട്ടിക ചീഫ് എഞ്ചിനീയര്‍ക്ക് അപേക്ഷയായി സമര്‍പ്പിച്ചതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2168

കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥാപനശാക്തീകരണ നടപടികള്‍

ശ്രീ. സി. ദിവാകരന്‍

() കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കി വരുന്ന സ്ഥാപനശാക്തീകരണ നടപടികള്‍ വിശദമാക്കാമോ ;

(ബി) സ്ഥാപനശാക്തീകരണത്തിന്റെ ഭാഗമായി ആവിഷ്കരിച്ച ബ്ളൂബ്രിഗേഡ്, ഹെല്‍പ്പ് ഡസ്ക് സംവിധാനങ്ങള്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമോ ;

(സി) കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കി വരുന്ന കമ്പ്യൂട്ടറൈസേഷന്‍ നടപടികളുടെ പുരോഗതി വിശദമാക്കാമോ ;

(ഡി) സ്ഥാപനശാക്തീകരണത്തിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കുന്ന അസറ്റ് മാനേജ്മെന്റ്, എനര്‍ജി മാനേജ്മെന്റ് നടപടികള്‍ വിശദമാക്കാമോ ?

2169

പേരാമ്പ്ര മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പാക്കുന്ന പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കാമോ;

(സി) പ്രവൃത്തികളുടെ പേര്, പഞ്ചായത്ത്, തുക, ഭരണാനുമതി, സാങ്കേതികാനുമതി ലഭിച്ച തീയതികള്‍, ടെണ്ടര്‍ നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) ഓരോ പ്രവൃത്തിയുടെയും പുരോഗതി വെളിപ്പെടുത്തുമോ ?

2170

ബണ്ട് സംരക്ഷണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍പ്പെട്ട ഇടയിലക്കാട്, തെക്കെക്കാട്, മാടക്കാല്‍ ദ്വീപുകളെ മറ്റു കരകളുമായി ബന്ധിപ്പിച്ച് നിര്‍മ്മിച്ച ബണ്ട് സംരക്ഷിക്കുന്നതിനും ബണ്ട് നിര്‍മ്മാണം മൂലം ഉള്ള പാരിസ്ഥിതിക പ്രശ്നം ഒഴിവാക്കുന്നതിന് വെള്ളം ഒഴുകിപ്പോകുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

2171

ചെറുവത്തൂര്‍ വെങ്ങാട്ട് ക്രോസ് ബാര്‍ കം ബ്രിഡ്ജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച ചെറുവത്തൂര്‍ വെങ്ങാട്ട് ക്രോസ്ബാര്‍ കം ബ്രിഡ്ജിന്റെയും ചെറുവത്തൂര്‍ രാമന്‍ചിറ ക്രോസ്ബാറിന്റെയും നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

2172

കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച പദ്ധതികള്‍

ശ്രീ. .കെ. ശശീന്ദ്രന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പിന് എന്തു തുകയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതില്‍ ഏതൊക്കെ പ്രവര്‍ത്തികളാണ് ആരംഭിച്ചതെന്നും വ്യക്തമാക്കുമോ ; വിശദവിവരം വെളിപ്പെടുത്തുമോ ;

(സി) ഇതുവരെയും ആരംഭിക്കാന്‍ സാധിക്കാത്ത പ്രവൃത്തികളുടെ പട്ടിക വെളിപ്പെടുത്തുമോ ;

(ഡി) മേല്‍പ്പറഞ്ഞ പ്രവര്‍ത്തികള്‍ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

2173

കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

() കേരള വാട്ടര്‍ അതോറിറ്റിയിലെ എന്‍.എം.ആര്‍. റഗുലറൈസേഷന് മുന്‍കാല പ്രാബല്യം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമോ ;

(ബി) കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സബ്സെക്ഷനും ഇലക്ട്രിക്കല്‍ വിംഗും രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ ;

(സി) 'ജിക്കാ' പദ്ധതികളുടെ നിര്‍മ്മാണം സംബന്ധിച്ച സ്ഥിതികള്‍ പദ്ധതി അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ;

(ഡി) കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കിയ സ്പാന്‍ പദ്ധതികള്‍ എത്രയെണ്ണം ഇതുവരെ കമ്മീഷന്‍ ചെയ്തു എന്നും സ്പാന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും വിശദമാക്കാമോ ?

2174

കടലോര മേഖലയിലെ വെള്ളക്കെട്ട്

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല മണ്ഡലത്തിലെ കടലോര മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ശക്തമായ വേലിയേറ്റ സമയത്ത് അഴിമുഖം നിരന്തരമായി അടയുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ; ഇതിന്റെ കാരണം മനസ്സിലാക്കാന്‍ പഠനം നടത്തുമോ ;

(സി) നിരന്തരമായി വെള്ളക്കെട്ട് ഉണ്ടാകുന്നതുമൂലം കടലോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുമോ ;

(ഡി) അഴിമുഖങ്ങള്‍ നിരവധി തവണ തുറന്നുകൊടുത്തിട്ടും വീണ്ടും വീണ്ടും അടയുന്നതിനാല്‍ ഇത് തുറക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിന് ഒരു സ്ഥിരം സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കുമോ ?

2175

വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജനത്തിന് നടപടികള്‍

ശ്രീ. ബെന്നി ബെഹനാന്‍

() എടപ്പള്ളിതോട് സൈഡ് കെട്ടി താഴ്ത്തി നന്നാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതിയിലേയ്ക്ക് എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;

(ബി) തൃക്കാക്കര മണ്ഡലം, കാരണക്കോണം തോട് നന്നാക്കി വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; ആയതിലേയ്ക്കായി എന്തു തുക മാറ്റിവച്ചിട്ടുണ്ട്;

(സി) പേരണ്ടൂര്‍ കനാല്‍ നന്നാക്കി വെള്ളക്കെട്ട് മാറ്റുന്നതിനു വേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;

(ഡി) കടമ്പ്രയാറില്‍ ഓടിവെള്ളം ഒഴുകുന്നതിനായി ലോക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ പണി എന്നാരംഭിക്കും എന്നറിയിക്കുമോ ?

2176

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം

ശ്രീ. വി. ശശി

() കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കാമോ;

(ബി) ശമ്പളപരിഷ്ക്കരണത്തിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ അവ വിശദമാക്കുമോ;

(സി) ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ട് കെ.ഡബ്ള്യു.. ജീവനക്കാര്‍ പ്രക്ഷോഭത്തിലാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമോ?

2177

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. സി. ദിവാകരന്‍

() കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കുമോ;

(ബി) ശമ്പള പരിഷ്ക്കരണ കാര്യത്തില്‍ ധനകാര്യവകുപ്പ് എന്തെങ്കിലും തടസ്സങ്ങള്‍ ഉന്നയിക്കുന്നുണ്ടോ; എങ്കില്‍ അവ എന്തെന്ന് വ്യക്തമാക്കുമോ;

(സി) ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടുകൊണ്ട് കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ നടത്തിവരുന്ന പ്രക്ഷോഭം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുമോ;

(ഡി) കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ടെക്നിക്കല്‍, മിനിസ്റീരിയല്‍ സ്പെഷ്യല്‍ റൂളുകളിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

2178

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം

ശ്രീമതി ഗീതാ ഗോപി

() ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ടു കൊണ്ട് കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ സമരം നടത്തുന്ന സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ;

(സി) കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് എന്തെന്ന് വ്യക്തമാക്കാമോ;

(ഡി) ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പ് എന്തെങ്കിലും തടസ്സങ്ങള്‍ ഉന്നയിക്കുന്നുണ്ടോ; എങ്കില്‍ അവ എന്തെന്ന് വ്യക്തമാക്കാമോ?

2179

ജലവിതരണം സംബന്ധിച്ച പരാതികള്‍

ശ്രീ. വി.ഡി. സതീശന്‍

ശ്രീ വര്‍ക്കല കഹാര്‍

ശ്രീ റ്റി.എന്‍. പ്രതാപന്‍

ശ്രീ .പി. അബ്ദുള്ളക്കുട്ടി

() ജല വിതരണം സംബന്ധിച്ച ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് വാട്ടര്‍ അതോറിറ്റി കൈക്കൊണ്ടിട്ടുള്ളത്;

(ബി) ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുവാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തന രീതികളും സൌകര്യങ്ങളും എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ?

2180

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. . ചന്ദ്രശേഖരന്‍

() കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച സര്‍ക്കാര്‍ തരുമാനം വ്യക്തമാക്കാമോ;

(ബി) ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പില്‍ നിന്നും എന്തെങ്കിലും തടസ്സങ്ങള്‍ ഉന്നയിക്കൂന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രക്ഷോഭം നടത്തുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ പ്രക്ഷോഭം നടത്തുന്ന ജീവനക്കാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2181

വാട്ടര്‍ അതോറിറ്റിയിലെ ശമ്പള പരിഷ്ക്കരണം

ശ്രീ.. . അസീസ്

ശ്രീ കോവൂര്‍ കുഞ്ഞുമോന്‍

() വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ജസ്റീസ് രാജേന്ദ്രബാബു കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്നാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ ;

(സി) റിപ്പോര്‍ട്ടിന്‍പ്രകാരം വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ എന്ന് ഉത്തരവ് ഇറക്കാന്‍ കഴിയുമെന്നും എന്ന് മുതല്‍ പുതുക്കിയ ശമ്പളം ജീവനക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വ്യക്തമാക്കാമോ ?

2182

മേലാറന്നൂര്‍ ഗവ:ക്വാര്‍ട്ടേഴ്സിലെ ജലവിതരണം

ശ്രീ. ജെയിംസ് മാത്യൂ

() മേലാറന്നൂര്‍ ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സില്‍ നിലവില്‍ എത്ര കണ്‍സ്യൂമര്‍മാര്‍ ഉളളതായിട്ടാണ് വാട്ടര്‍ അതോറിറ്റി കണക്കാക്കിയിരിക്കുന്നത്;

(ബി) ഇവിടുത്തെ ഓരോ ക്വാര്‍ട്ടറുകളിലേക്കുള്ള വാട്ടര്‍ കണക്ഷനും പ്രത്യേകമായി വാട്ടര്‍ മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(സി) നിലവില്‍ ഇവിടുത്തെ ഒരു ഉപഭോക്താവില്‍ നിന്നും വെളളക്കരമായി എത്ര രൂപയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്; ഈ തുക നിശ്ചയിച്ചത് എന്തു മാനദണ്ഡ്ത്തിലാണ്;

(ഡി) ഒരു ദിവസം എത്ര സമയമാണ് നിലവില്‍ ജലവിതരണം നടത്തിവരുന്നത്; ഇവിടത്തെ താമസക്കാര്‍ക്ക് രാവിലെയും വൈകുന്നേരവും 6മണി മുതല്‍ 6.30 വരെ മാത്രമാണ് ജലം ലഭിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ആയത് പരിഹരിക്കുന്നതിനും ജലവിതരണം മുഴുവന്‍ സമയവും നടത്തുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തു നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(എഫ്) പരമാവധി ഒന്നര മണിക്കൂര്‍ മാത്രം കുടി വെളളം നല്‍കി ഭീമമായ തുക വെളളക്കരമായി പിരിച്ചെടുക്കുന്ന നടപടി പുന:പരിശോധിക്കുമോ;

(ജി) ക്വാര്‍ട്ടേഴ്സിലെ ഓരോ ഉപഭോക്താക്കള്‍ക്കും മീറ്റര്‍ നല്‍കി ഉപയോഗിക്കുന്ന വെളളത്തിനു മാത്രം കരം ഈടാക്കാന്‍ നടപടി സ്വീകരിക്കുമോ;

ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് ക്വാര്‍ട്ടേഴ്സ് നിവാസികളുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട അധികാരികളുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നതിന് തയ്യാറാവുമോയെന്നറിയിക്കുമോ?

2183

ഫയലുകളില്‍ തീര്‍പ്പുകല്പിക്കാന്‍ സ്വീകരിച്ച നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ ലൂഡി ലൂയിസ്

ശ്രീ പാലോട് രവി

ശ്രീ. റ്റി. ജോര്‍ജ്

() ജലവിഭവ വകുപ്പ്, കെ.ഡബ്ള്യു. . എന്നിവയുടെ കീഴിലുള്ള ഫയലുകളില്‍ തീര്‍പ്പുകല്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫാസ്റ് ട്രാക്ക് അദാലത്ത് നടത്തുവാന്‍ തയ്യാറാകുമോ;

(സി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തന രീതിയും വിശദാംശങ്ങളും വിശദമാക്കുമോ;

(ഡി) അദാലത്തു നടത്തുവാനുള്ള നേതൃത്വം ആരെയൊക്കെയാണ് ഏല്പിക്കാന്‍ ഉദ്ദേശിക്കുന്നത് ?

2184

വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക

ശ്രീമതി ജമീലാ പ്രകാശം

() തിരുവനന്തപുരം ജില്ലയില്‍ പൊതുവെയും നെയ്യാറ്റിന്‍കര ഡിവിഷനില്‍ പ്രത്യേകിച്ചും വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട റിപ്പയറിംഗ് വര്‍ക്ക് നടത്തിയ വകയില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശ്ശിക കൊടുക്കാനുള്ളതുകൊണ്ട് അവരില്‍ അധികം പേരും അത്തരം റിപ്പയറിംഗ് വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഡിവിഷന്‍ തിരിച്ചും സബ്ഡിവിഷന്‍ തിരിച്ചും സെക്ഷന്‍ തിരിച്ചും അത്തരത്തില്‍ നടന്നിട്ടുള്ള റിപ്പയറിംഗ് വര്‍ക്കുകളുടെയും കൊടുത്തു തീര്‍ക്കാനുള്ള തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത കുടിശ്ശിക എന്ന് കൊടുത്തുതീര്‍ക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

2185

ചാലക്കുടി ഹൈലെവല്‍ സ്കീമിന്റെ പുനരുദ്ധാരണം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി നഗരസഭയിലെ വാട്ടര്‍ അതോറിറ്റിയുടെ ഹൈലെവല്‍ സ്കീമിന്റെ പുനരുദ്ധാരണം സംബന്ധിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പുനരുദ്ധാരണത്തിന് എത്ര രൂപയുടെ മതിപ്പ് ചെലവാണ് കണക്കാക്കിയിട്ടുള്ളത്;

(സി) ഈ പദ്ധതിക്ക് ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?

2186

കടലാക്രമണം തടയുവാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

വള്ളിക്കുന്ന് മുതിയംതോടിലൂടെ വന്‍തോതില്‍ കടലാക്രമണം ഉണ്ടാകുന്നതിലുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ആയതു പരിഹരിക്കുവാന്‍ തോടിന്റെ ഇരുവശവും സംരക്ഷണഭിത്തി കെട്ടുവാനും പള്ളിയും വീടുകളും ഇതരകെട്ടിടങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്നതു തടയുവാനും അടിയന്തിര നടപടി സ്വീകരിക്കുമോ ?

2187

നദികള്‍ സര്‍വ്വേ ചെയ്ത് അതിര്‍ത്തി നിശ്ചയിക്കുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

സംസ്ഥാനത്തെ നദികള്‍ സര്‍വ്വേ ചെയ്ത് അതിര്‍ത്തി നിശ്ചയിക്കുന്നതിന് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ ; എങ്കില്‍ എന്നത്തേക്ക് ഈ സര്‍വ്വേ പൂര്‍ത്തിയാക്കും ; സര്‍വ്വേ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ ആയത് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2188

ജ്ഞാനോദയ വായനശാലയ്ക്ക് കനാല്‍ ഭൂമി വിട്ടുകൊടുക്കുന്നതിന് നടപടി

ശ്രീ. പൂരുഷന്‍ കടലുണ്ടി

ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 1964 മുതല്‍ പ്രവര്‍ത്തിക്കുന്ന മൂലാട് ജ്ഞാനോദയ വായനശാലയുടെ വിപൂലീകരണത്തിന് വേണ്ടി കെട്ടിടത്തോടനുബന്ധിച്ചുള്ള ഇറിഗേഷന്‍ വകുപ്പ് ഭൂമിയില്‍ നിന്ന് പത്ത് സെന്റ് ഭൂമി അനുവദിക്കുമോ?

2189

കേരളാ വാട്ടര്‍ അതോറിറ്റി അവലോകന യോഗങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കേരളാ വാട്ടര്‍ അതോറിറ്റി നിയോജക മണ്ഡലാടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചുകൊണ്ട് അവലോകന യോഗങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരം എത്ര കമ്മിറ്റികള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നറിയിക്കാമോ ; പ്രസ്തുത കമ്മിറ്റികളില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് വ്യക്തമാക്കാമോ ;

(സി) ഏത് ഉദ്യോഗസ്ഥനെയാണ് അടൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ ഇത്തരത്തിലുള്ള കമ്മിറ്റി വിളിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് ;

(ഡി) ഇത്തരത്തില്‍ അവലോകന യോഗം വിളിക്കുവാന്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന്അറിയിക്കുമോ ?

2190

പാലായിവളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

നീലേശ്വരം പാലായിവളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഡിസൈന്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

2191

കടലുണ്ടിപ്പുഴയിലും തൂതപ്പുഴയിലും നടപ്പാക്കി വരുന്ന പദ്ധതികള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() നദീതീര-നദീതട സംരക്ഷണത്തിന്റെ ഭാഗമായി (ആര്‍..ഡി.എഫ്) കടലുണ്ടിപ്പുഴയിലും തൂതപ്പുഴയിലും (കുന്തിപ്പുഴ) നടപ്പാക്കിവരൂന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ ;

(ബി) അവയുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച വിശദവിവരം നല്കാമോ ;

(സി) ഇവയ്ക്കായി ഇതേവരെ എന്തു തുക ചെലവഴിച്ചു ; ഏതൊക്കെ ഭാഗങ്ങള്‍ പൂര്‍ത്തിയായി?

2192

തൊഴില്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളുടെ പുനരധിവാസം

ശ്രീ. പി. തിലോത്തമന്‍

() ദേശീയ ജലപാത കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കായല്‍ തീരത്ത് വസിച്ചിരുന്നവരും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചിരുന്നവരുമായ നിരവധിയാളുകളുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ എടുത്തുമാറ്റപ്പെടുകയുണ്ടായതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും അടിയന്തിര നടപടി കൈക്കൊള്ളുമോ ;

(ബി) വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദേശീയ ജലപാത എന്ന പദ്ധതി പുരോഗമിക്കാത്തതെന്താണെന്ന് വിശദമാക്കാമോ ; എത്ര കാലത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കുമെന്നു പറയാമോ ?

2193

കോവളം-കൊല്ലം ജലപാത

ശ്രീ. വി. ശശി

() കോവളം-കൊല്ലം ജലപാതയ്ക്ക് വേണ്ടി 12-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ; ഈ കേന്ദ്ര വിഹിതത്തോടൊപ്പം സംസ്ഥാന വിഹിതവും മറ്റ് വിഹിതവും വകകൊള്ളിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് എത്രയെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത ജലപാതക്കായി നാളിതുവരെ ചെലവാക്കിയ കേന്ദ്ര-സംസ്ഥാന വിഹിതം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(സി) കോവളം മുതല്‍ വേളി വരെയും വേളി മുതല്‍ കഠിനംകുളം കായല്‍ വരെയും അവിടെ നിന്ന് അഞ്ചുതെങ്ങ് വരെയും അഞ്ചുതെങ്ങു മുതല്‍ നടയറ കായല്‍ വരെയും ഉള്ള റീച്ചുകളുടെ പണി സംബന്ധിച്ച വിശദവിവരങ്ങളും റീച്ച് തിരിച്ച് 2006 മുതലുള്ള ചെലവ് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) ഈ റീച്ചുകള്‍ക്കു വേണ്ടി നീക്കിവച്ച തുകയില്‍ ചെലവഴിച്ചതില്‍ ബാക്കി തുക റീച്ച് തിരിച്ച് വ്യക്തമാക്കാമോ; ഇത്തരത്തില്‍ തുക ചെലവഴിക്കാതെ ബാക്കി ഉണ്ടാകാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;

() കോവളം-കൊല്ലം ജലപാതയ്ക്കായി 13-ാം ധനകാര്യ കമ്മീഷന്‍ എന്തു തുക വകകൊള്ളിച്ചിട്ടുണ്ട്; ഓരോ റീച്ചുകള്‍ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?

2194

തൃശ്ശൂര്‍ ജില്ലയിലെ ഷണ്‍മുഖം കനാലിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() തൃശ്ശൂര്‍ ജില്ലയിലെ ഷണ്‍മുഖം കനാലിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ അടയന്തിരമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ;

(ബി) മേല്‍ പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിയ്ക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഈ പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) എന്നത്തേയ്ക്ക് ഈ കനാലിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കുമോ ?

2195

കാപ്പിതോടിന്റെ നവീകരണം

ശ്രീ.ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന കാപ്പിതോടിന്റെ നവീകരണത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) കാപ്പിത്തോടിന്റെ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(സി) നാലുപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഗുണകരമായ കാപ്പിത്തോടിന്റെ നവീകരണത്തിന് എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ?

2196

പഴശ്ശിപദ്ധതി പ്രദേശത്തെ കനാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി

ശ്രീ.ജെയിംസ് മാത്യു

() പഴശ്ശി പദ്ധതി പ്രദേശത്തിന്റെ ഭാഗമായിട്ടുള്ളതും തളിപ്പറമ്പ് മണ്ഡലത്തില്‍പ്പെടുന്നതുമായ നിരവധി കനാല്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി) എന്തുകൊണ്ടാണ് ഈ റോഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് നടത്താത്തതെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) വടക്കേ മലബാറിലെ പ്രധാന ടൂറിസം തീര്‍ത്ഥാടകേന്ദ്രമായ പറശ്ശിനിക്കടവിലേക്കുള്ള പ്രധാനപാതകള്‍ കനാല്‍ വഴിയാണെന്നിരിക്കെ ഇത് കൃത്യമായി മെയിന്റയിന്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

2197

കൈനൂര്‍ ചിറയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ. എം. പി. വിന്‍സെന്റ്

() ഒല്ലൂര്‍ മണ്ഡലത്തില്‍പ്പെട്ട നടത്തറ ഗ്രാമപഞ്ചായത്തിലെ കൈനൂര്‍ ചിറയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് പ്രാഥമിക പഠനം നടത്തിയിട്ടുണ്ടോ;

(ബി) ഈ പദ്ധതിയ്ക്ക് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

2198

കടപ്പുറം പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() കടപ്പുറം പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണത്തിന് 13-ാം പദ്ധതിയില്‍ എന്ത് തുകയാണ് വകയിരുത്തിയിട്ടുള്ളത് എന്നറിയിക്കാമോ ;

(ബി) ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.