UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Questions
2251

സൂപ്പര്‍ ഫാസ്റ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

പുതുക്കാട് സ്റേഷന്റെ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ യാത്രാ സൌകര്യം വരദ്ധിപ്പിക്കുന്നതിനും, പാലപ്പിള്ളിയില്‍ നിന്നും വെള്ളിക്കുളങ്ങരയില്‍ നിന്നും ആലപ്പുഴ വഴി രണ്ട് സൂപ്പര്‍ ഫാസ്റ് ബസ്സുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ ?

2252

ഗുരുവായൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ സര്‍വ്വീസ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷനില്‍ നിന്ന് കോഴിക്കോട് മേഖലയിലേക്ക് വേണ്ടത്ര സര്‍വ്വീസുകളില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ ഗുരുവായൂരില്‍ നിന്ന് കോഴിക്കോട് മേഖലയിലേക്ക് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ബാംഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് ഗുരുവായൂരില്‍ നിന്ന് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുമോ ?

2253

ലോ ഫ്ളോര്‍ ബസ് സര്‍വ്വീസ്

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ കെ. എസ്. ആര്‍. ടി. സി. യുടെ ലോ ഫ്ളോര്‍ ബസ്സുകള്‍ ഒന്നും നിലവില്‍ സര്‍വ്വീസ് നടത്തുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തൃശ്ശൂരില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് കെ. എസ്. ആര്‍. ടി. സി.യുടെ ലോ ഫ്ളോര്‍ ബസ്സുകളുടെ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2254

കണ്‍സഷന്‍ കൌണ്ടര്‍ മാറ്റാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() കെ. എസ്. ആര്‍. ടി. സി.യുടെ കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനുള്ള കൌണ്ടര്‍ പുതിയ ബസ് സ്റാന്റിലേക്ക് മാറ്റിയതുമൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഏകദേശം അറുപത് രൂപ ഒട്ടോ ചാര്‍ജ്ജ് നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ഓഫീസിലെത്തി കണ്‍സഷന് അപേക്ഷിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ വിതരണം ടൌണിന്റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പഴയ ബസ് സ്റാന്റിലുള്ള സ്റേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2255

ട്രാന്‍സ്പോര്‍ട്ട് സ്റേഷന്‍, ബസ് സ്റാന്റ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

() കോഴിക്കോട് സര്‍വ്വകലാശാല, അന്താരാഷ്ട്ര വിമാനത്താവളം, ..സി. ബോട്ട്ലിംഗ് പ്ളാന്റ്, സമസ്താലയം എന്നിവ സ്ഥിതി ചെയ്യുന്നതും ആയിരക്കണക്കിനാളുകള്‍ നിത്യവും വന്നു പോകുന്നതുമായ യൂണിവേഴ്സിറ്റിയുടെ പരിസര പ്രദേശത്ത് ഒരു ട്രാന്‍സ്പോര്‍ട്ട് സ്റേഷന്‍, ബസ് സ്റാന്റ് എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സേവനം ഒട്ടും ലഭ്യമല്ലാത്തതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമോ;

(സി) മലപ്പുറത്തുനിന്നും കോഴിക്കോട് നിന്നും തിരൂര്‍, മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വള്ളിക്കുന്ന്, യൂണിവേഴ്സിറ്റി, അത്താണിക്കല്‍, പരപ്പനങ്ങാടി, പള്ളിക്കല്‍ ബസാര്‍, കാറ്റാടി പറമ്പില്‍ പീടിക, കരിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2256

ലോ ഫ്ളോര്‍ ബസ്സ് സര്‍വ്വീസ്

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് നഗരത്തില്‍ വേണ്ടത്ര ബസ്സ് സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ യാത്രാക്ളേശം അനുഭവപ്പെടുന്ന തായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്ളോര്‍ ബസ്സുകള്‍ കാസര്‍ഗോഡ് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2257

സര്‍വ്വീസ് ദീര്‍ഘിപ്പിക്കാന്‍ നടപടി

ശ്രീ. കെ. അജിത്

() എറണാകുളത്തു നിന്നും പൂത്തോട്ട വരെ സര്‍വ്വീസ് നടത്തുന്ന ലോ ഫ്ളോര്‍ ബസുകള്‍ പ്രധാന കേന്ദ്രമായ വൈക്കം വരെ നീട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ബി) എറണാകുളത്തു നിന്നും സര്‍വ്വീസ് തുടങ്ങി അരയന്‍കാവില്‍ അവസാനിപ്പിക്കുന്ന ലോഫ്ളോര്‍ ബസുകള്‍ തൊട്ടടുത്ത പ്രധാന കേന്ദ്രമായ തലയോലപ്പറമ്പു വരെ നീട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2258

ബസ്സ്-ബേ കള്‍ നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് ജില്ലയിലെ പ്രധാന നിരത്തുകളില്‍ ബസ്സ്-ബേ ഇല്ലാത്തത് കാരണം യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും പ്രയാസമുണ്ടാകുന്നതും അപകടങ്ങള്‍ സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ഇത് പരിഹരിക്കുന്നതിനായി പ്രധാന സ്റോപ്പുകളില്‍ ബസ്സ്-ബേ കള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2259

ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിന്റെ അപര്യാപ്തത

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് ജില്ലയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിന്റെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കെ.എസ്.ആര്‍.ടി.സി. യ്ക്ക് പുതിയ സര്‍വ്വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി) കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ നടപടി സ്വീകരിക്കുമോ ?

2260

ഹരിപ്പാട് ‏മാവേലിക്കര റൂട്ടില്‍ ബസ് സര്‍വ്വീസും ഡിപ്പോയില്‍ എ.ടി.എം. സെന്ററും

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര ഡിപ്പോയില്‍ എ.ടി.എം. സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ശബരിമല മണ്ഡലകാലത്തിന് മുന്‍പ് സ്വീകരിക്കുമോ; ഇതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ;

(ബി) യാത്രക്കാരുടെ ആവശ്യം കൂടി കണക്കിലെടുത്ത് മാവേലിക്കര നിന്നും ബാംഗ്ളൂര്‍ സര്‍വ്വീസിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) മാവേലിക്കര ഡിപ്പോയില്‍ ജീവനക്കാരുടെയും ബസ്സിന്റെയും കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം;

(ഡി) ഹരിപ്പാട്-മാവേലിക്കര അടൂര്‍-കൊട്ടാരക്കര ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമോ; ഇതിന് നിലവില്‍ തടസ്സങ്ങള്‍ ഉണ്ടോ;

() ശബരിമല മണ്ഡലകാലത്തിന് മുന്‍പായി ഇടത്താവളമായ പടനിലത്തു നിന്നും പന്തളം വഴി പുതുതായി ബസ്സുകള്‍ അനുവദിക്കുമോ?

2261

ബസ്സ് പാര്‍ക്കിംഗിനായി സ്ഥലം

ശ്രീ. കെ. അജിത്

() വൈക്കം കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയ്ക്കായി ഉള്ള സ്ഥലം ആകെ എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ കുറച്ച് സ്ഥലം കാടുകയറിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത സ്ഥലം ബസ് പാര്‍ക്കിംഗിനായി സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2262

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാന്‍ നടപടി


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും പിണങ്ങോട് കോട്ടത്തറ ഭാഗങ്ങളിലേക്ക് എത്ര ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് മാത്രമുളള പ്രസ്തുത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്കൂളിലും തിരിച്ച് വീട്ടില്‍ എത്തുന്നതിനും സഹായകരമായ വിധത്തില്‍ സര്‍വ്വീസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) പ്രസ്തുത സ്ഥലങ്ങളിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

2263

പുതിയ ബസുകള്‍ അനുവദിക്കാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

() കെ.എസ്.ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അതിനാവശ്യമായ ബസുകളുടെ എണ്ണം എത്രയാണെന്നും വിശദമാക്കാമോ;

(ബി) പ്രസ്തുത ഡിപ്പോയില്‍ നിലവില്‍ എത്ര ബസുകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്;

(സി) നിലവിലുള്ള ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും പുതുതായി റൂട്ടുകള്‍ അനുവദിക്കുന്നതിനും ആവശ്യമായ ബസുകള്‍ പയ്യന്നൂര്‍ ഡിപ്പോയിലേക്ക് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2264

ആര്‍.ടി. ഓഫീസുകളുടെ നവീകരണം

ശ്രീ. എം.പി. വിന്‍സെന്റ്

() കേരളത്തിലെ ആര്‍.ടി.ഓഫീസുകളിലെ അപേക്ഷാ സംവിധാനം ഓണ്‍ലൈനാക്കുമോ;

(ബി) കാലതാമസം ഒഴിവാക്കുന്നതിന് സേവനങ്ങള്‍ക്ക് നിശ്ചിത കാലാവധി വയ്ക്കുന്നത് പരിഗണിക്കുമോ;

(സി) പ്രസ്തുത ഓഫീസുകളുടെ പ്രവര്‍ത്തനം ജനകീയ ഓഡിറ്റിംഗിന് വിധേയമാക്കുമോ;

(ഡി) വെഹിക്കിള്‍ ചെക്ക് പോസ്റുകളില്‍ വെബ് ക്യാമറ സ്ഥാപിക്കുമോ;

() വെഹിക്കിള്‍ ചെക്ക് പോസ്റിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് പബ്ളിക് ഡിസ്പ്ളേ വേ ബ്രിഡ്ജ് സംവിധാനം നടപ്പിലാക്കുമോ?

2265

വാഹന രജിസ്ട്രേഷന്‍ നിരക്കുകള്‍

ശ്രീ. റോഷി അഗസ്റിന്‍

ശ്രീപി.സി.ജോര്‍ജ്

() സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള നിരക്കുകള്‍ എപ്രകാരമാണെന്ന് വെളിപ്പടുത്തുമോ;

(ബി) തലസ്ഥാന നഗരിയിലെ ആര്‍.റ്റി. ഓഫിസില്‍ മാത്രം പ്രതിദിനം ശരാശരി എത്ര നാലുചക്രവാഹനങ്ങള്‍ രജിസ്റര്‍ ചെയ്യപ്പെടുന്നുണ്ട്; വ്യക്തമാക്കുമോ:

(സി) വാഹന വില്പന നടത്തുന്ന ഡീലര്‍മാര്‍ രജിസ്ട്രേഷന്‍ ആന്‍ഡ് ഹാന്‍ഡിലിംഗ് ചാര്‍ജ് എന്ന പേരില്‍ അമിതമായി ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ?

(ഡി) എങ്കില്‍ ഇത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ഇത്തരം പ്രവണത അവസാനിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ?

2266

വാഹന രജിസ്ട്രേഷന് അഡ്രസ്സ് പ്രൂഫ്

ശ്രീ. റ്റി. യു. കുരുവിള

ശ്രീമോന്‍സ് ജോസഫ്

() സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന് അഡ്രസ്സ് പ്രൂഫ് നല്‍കുന്നതില്‍ വ്യക്തമായ വിവരങ്ങള്‍ ഇല്ലായെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അഡ്രസ്സ് പ്രൂഫിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ഔദ്യോഗിക തിരിച്ചറിയില്‍ കാര്‍ഡ് തെളിവായി ആര്‍. ടി. . ഓഫീസില്‍ സ്വീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) വാഹന രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ ആര്‍. സി. ബുക്ക് എത്രയുംവേഗം അവരുടെ പ്രസന്റ് അഡ്രസ്സില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2267

സുരക്ഷാ പരിഷ്കരണ പരിപാടി

ശ്രീ. സി.പി. മുഹമ്മദ്

ശ്രീ.റ്റി. ജോര്‍ജ്

ശ്രീവി.പി. സജീന്ദ്രന്‍

ശ്രീ ലൂഡി ലൂയിസ്

() സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പില്‍ എന്തെല്ലാം സുരക്ഷാ പരിഷ്കരണ പരിപാടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വാഹനങ്ങളുടെ ക്രമാതീതമായ വര്‍ദ്ധന കണക്കിലെടുത്ത് എന്‍ഫോഴ്മെന്റ് വിംഗ് ശക്തിപ്പെടുത്താന്‍ നടപടി എടുക്കുമോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2268

അപകട വിമുക്ത നിരത്തുകള്‍

ശ്രീ. റോഷി അഗസ്റിന്‍

ശ്രീപി.സി. ജോര്‍ജ്

() സംസ്ഥാനത്ത് റോഡപകടങ്ങള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(ബി) അപകട വിമുക്ത നിരത്തുകള്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി എന്തെങ്കിലും കര്‍മ്മ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരുതുന്നുവോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ നല്‍കുമോ?

2269

റോഡപകടങ്ങള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് - മംഗലാപുരം ദേശീയ പാതയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രസ്തുത പാതയില്‍ സംസ്ഥാനാതിര്‍ത്തിക്കുള്ളില്‍ എത്ര അപകടങ്ങള്‍ സംഭവിച്ചുവെന്നും അതില്‍ എത്ര പേര്‍ മരിച്ചു എന്നും വ്യക്തമാക്കുമോ;

(സി) റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2270

വാഹന രജിസ്ട്രേഷന്‍

ശ്രീ. മഞ്ഞളാംകുഴി അലി

() കേരളത്തില്‍ നിന്നുള്ള ലോറികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ രജിസ്റര്‍ ചെയ്യുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ലോറികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ രജിസ്റര്‍ ചെയ്യുമ്പോള്‍ നികുതിയില്‍ വലിയ വ്യത്യാസം ഉള്ളതുമൂലം ഇത്തരം രജിസ്ട്രേഷനു പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്ന കാര്യം പരിശോധിക്കുമോ;

(സി) വ്യാവസായികാവശ്യത്തിന് അയല്‍ സംസ്ഥാനങ്ങളില്‍ ചെറുകിട സ്ഥാപനങ്ങള്‍ രജിസ്റര്‍ ചെയ്ത് പ്രസ്തുത മേല്‍ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റര്‍ ചെയ്യുന്ന രീതിയും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) നികുതി കുറവിനു പുറമേ കേരളത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണര്‍, തൊഴിലാളി ക്ഷേമനിധി എന്നിവ വേണ്ടാത്തതും വാഹനങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ രജിസ്റര്‍ ചെയ്യുന്നതിന് കാരണമാകുന്നു എന്ന കാര്യം പരിശോധിക്കുമോ;

() കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ രജിസ്റര്‍ ചെയ്യാന്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

2271

ഡ്രൈവിംഗ് ടെസ്റും ഫിറ്റ്നസ് പരിശോധനയും

ശ്രീ. സി. കൃഷ്ണന്‍

() തളിപ്പറമ്പ് ആര്‍.ടി.. ഓഫീസിനു കീഴില്‍ പയ്യന്നൂരില്‍ ഡ്രൈവിംഗ് ടെസ്റും, ഫിറ്റ്നസ് പരിശോധനയും പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) പയ്യന്നൂരില്‍ ഡ്രൈവിംഗ് ടെസ്റും, ഫിറ്റ്നസ് പരിശോധനയും പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2272

വാഹനനിയമങ്ങള്‍

ശ്രീ. സി. മോയിന്‍കുട്ടി

ശ്രീ എം. ഉമ്മര്‍

ശ്രീ എന്‍. ഷംസുദ്ദീന്‍

() വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതിനായി എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുളളത്;

(സി) മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) നമ്പര്‍പ്ളേറ്റ് സ്ഥാപിക്കേണ്ട സ്ഥാനത്ത് സ്ഥാപിക്കപ്പെടാതെയും സ്പെസിഫിക്കേഷന്‍ പാലിക്കാതെ വികൃതമായി നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ എന്തു നടപടിയാണ് സ്വീകരിക്കാറുളളത്;

() കാര്‍, എസ്.യു.വി., മറ്റു വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന സൈഡ്ഗ്ളാസുകള്‍ സംബന്ധിച്ച സ്പെസിഫിക്കേഷന്റെ വിശദവിവരം നല്‍കാമോ; ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ ?

2273

ജലഗതാഗതം

ശ്രീ. കെ. കെ. നാരായണന്‍

() തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജലഗതാഗതം ആരംഭിക്കുന്ന കാര്യം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ ;

(ബി) ഇതിന് വേണ്ടി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

2274

കഠിനംകുളം കായലിലെ ബോട്ട് സര്‍വ്വീസ് സംബന്ധിച്ച് നടപടി

ശ്രീ. വി. ശശി

() തിരുവനന്തപുരം ജില്ലയിലെ മംഗലപുരം, ചിറയിന്‍കിഴ്, കഠിനംകുളം, അഴൂര്‍, കടയ്ക്കാവൂര്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കഠിനംകുളം കായലിലെ ബോട്ട് സര്‍വ്വീസ് സംബന്ധിച്ച് ജലഗതാഗത വകുപ്പിന്റെ പരിഗണനയിലുളള പ്രൊപ്പോസലിന്റെ വിശദാംശം വ്യക്താമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് വകുപ്പിന്റെ മുമ്പാകെയുളള പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമക്കാമോ;

(സി) പ്രസ്തുത പ്രൊപ്പോസലുകളുടേയും പഠനറിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത സര്‍വ്വീസ് ആരംഭിക്കാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ എന്നുമുതല്‍ പ്രസ്തുത സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയും എന്ന് പറയാമോ ?

2275

ജലഗതാഗതം പുനരാരംഭിക്കാന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ മുളവുകാട്-പൊന്നാരിമംഗലം ഭാഗങ്ങളിലെ യാത്രാക്ളേശം പരിഹരിക്കുന്നതിന് ജലഗതാഗതം പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2276

ജലപാത നവീകരണം

ശ്രീ. സി. ദിവാകരന്‍

ശ്രീകെ. രാജൂ

ശ്രീ പി. തിലോത്തമന്‍

ശ്രീ കെ. അജിത്

() ജലപാതകളും തീരക്കടലും ഗതാഗത മാര്‍ഗ്ഗമാക്കുന്നതിന്, എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇത്തരത്തില്‍ ഗതാഗത മാര്‍ഗ്ഗം ഉണ്ടാക്കുന്നതിലൂടെ റോഡിലെ വാഹനത്തിരക്ക് ഒഴിവാക്കാന്‍ കഴിയുമോ ?

2277

മിനി പമ്പയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ടപടി

ഡോ. കെ.ടി. ജലീല്‍

() കേരളത്തിന്റെ വടക്കന്‍ മേഖലയിലൂടെ ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ പുണ്യ സ്നാനത്തിനായി തെരഞ്ഞെടുത്ത പ്രദേശമാണ് തവനൂര്‍ പഞ്ചായത്തിലെ മിനി പമ്പ എന്ന കാര്യം ശ്രദ്ധയില്‍ ഉണ്ടോ;

(ബി) ഇവിടെ ഭക്തജനങ്ങള്‍ക്ക് അസൌകര്യം ഉള്ളതും ഓരോ വര്‍ഷവും നിരവധി ഭക്തര്‍ ഇവിടെ മുങ്ങി മരിക്കാറുണ്ടെന്നുള്ള കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) തവനൂര്‍ പഞ്ചായത്തിലെ മിനി പമ്പയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി ഭാരതപ്പുഴയുടെ തീരത്ത് പാലത്തിന് 500 മീറ്റര്‍ നീളത്തില്‍ ഇരുവശങ്ങളിലേക്കുമായി, കെട്ടി സംരക്ഷിക്കുമ്പോള്‍ ലഭിക്കുന്ന സ്ഥലത്ത് വിശാലമായ കംഫര്‍ട്ട് സ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ?

2278

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിവരുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി) കഴിഞ്ഞ കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെട്ട വിഷമതകള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ ?

2279

ദേവാരണ്യം പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

() ദേവസ്വം വക ഭൂമിയില്‍ വനവല്‍ക്കരണം നടത്തുന്നതിന് ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നത് ;

(ബി) ഹരിതകേരളം, ദേവാരണ്യം പദ്ധതിയുടെ കീഴില്‍ ഏതൊക്കെ ദേവസ്വം ഭൂമികളില്‍ എത്ര ഹെക്ടര്‍ സ്ഥലത്ത് വനവല്‍ക്കരണം നടത്തുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ;

(സി) എത്ര ഹെക്ടര്‍ സ്ഥലത്ത് വനവല്‍ക്കരണം പൂര്‍ത്തിയായി ?

2280

ശബരിമല മാസ്റര്‍പ്ളാന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീകെ. അച്ചുതന്‍

ശ്രീ വര്‍ക്കല കഹാര്‍

ശ്രീവി. റ്റി. ബല്‍റാം

() ശബരിമല മാസ്റര്‍പ്ളാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ശബരിമല മാസ്റര്‍പ്ളാനിന്റെ റോഡുപണി ഉള്‍പ്പെടെയുള്ള ഒന്നാംഘട്ട വികസനത്തിനുള്ള പണികള്‍ പൂര്‍ത്തിയാക്കാന്‍ ആരെയാണ് ഏല്പിച്ചിട്ടുള്ളത്;

(സി) മാസ്റര്‍പ്ളാന്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകളുടെ ഏജന്‍സികളുമായി സഹകരിച്ച് പണികള്‍ ഏല്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2281

ക്ഷേത്രകലാ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ഒരു ക്ഷേത്രകലാ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നതിന് 2011-12 വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് എവിടെയാണ് സ്ഥാപിക്കുന്നതെന്നും ഇതിനുള്ള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വിശദാമക്കുമോ ?

2282

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ‏ പ്രതിനിധി തെരഞ്ഞെടുപ്പ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ജീവനക്കാരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് ആരെയെന്ന് വെളിപ്പെടുത്താമോ;

(ബി) ദേവസ്വം ബോര്‍ഡിലേക്ക് ജീവനക്കാരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത ബോര്‍ഡില്‍ ജീവനക്കാരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടുണ്ടോ;

() പ്രസ്തുത പ്രതിനിധി ഏതെങ്കിലും കേസുകളില്‍ പ്രതിയായിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

2283

ഗുരുവായൂര്‍ ക്ഷേത്രഭരണ സമിതിയില്‍ നോമിനേറ്റ് ചെയ്ത പ്രതിനിധി

ശ്രീ. കെ. ദാസന്‍

() ഗുരുവായൂര്‍ ക്ഷേത്രഭരണ സമിതിയിലേക്ക് ജീവനക്കാരുടെ പ്രതിനിധിയായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത വ്യക്തി അനാശാസ്യ പ്രവര്‍ത്തനത്തിനും ചാവക്കാട് മുന്‍സിഫിനോട്് അപമര്യാദയായി പെരുമാറിയതിനും ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കേസിന്റെ സ്ഥിതി പൂര്‍ണ്ണമായി മനസ്സിലാക്കിതന്നെയാണോ പ്രസ്തുത വ്യക്തിയെ നോമിനേറ്റ് ചെയ്തതെന്ന് വ്യക്തമാക്കാമോ ?

2284

മലബാറിലെ ക്ഷേത്ര കലാകാരന്‍മാര്‍ക്ക് സഹായധനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മലബാറിലെ ക്ഷേത്ര സ്ഥാനീയര്‍ക്കും കഴകക്കാര്‍ക്കും, തെയ്യം കലാകാരന്‍മാര്‍ക്കും വിതരണം ചെയ്തുവരുന്ന സഹായധനം മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്ക് എന്ത് സഹായം ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2285

കായംകുളം മണ്ഡലത്തിലെ ക്ഷേത്ര നവീകരണ പ്രവൃത്തികള്‍

ശ്രീ. സി.കെ. സദാശിവന്‍

() കായംകുളം അസംബ്ളി നിയോജകമണ്ഡലത്തിലെ സുപ്രസിദ്ധമായ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ക്ഷേത്രക്കുളം നവീകരണം, മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ;

(ബി) മേജര്‍ എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏകദേശം 400 വര്‍ഷം പഴക്കമുള്ള ആനകൊട്ടില്‍, പഴയ ആഫീസ് കെട്ടിടം, പാട്ടമ്പലം എന്നിവയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ഡി) എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ നടത്തുന്നതിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

() കായംകുളം പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെയും, സദ്യാലയത്തിന്റെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2286

ചെട്ടികുളങ്ങരയില്‍ നിന്നും സര്‍വ്വീസുകള്‍ നടത്തുന്നതിന് നടപടി

ശ്രീ. സി. കെ. സദാശിവന്‍

ചെട്ടികുളങ്ങര കുംഭഭരണി നടക്കുന്ന ക്ഷേത്രത്തില്‍ ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സൌകര്യാര്‍ത്ഥം ചെട്ടികുളങ്ങരയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.