UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Questions
2199

കെ. എസ്. ആര്‍. ടി. സി. സ്വകാര്യവല്‍ക്കരണം

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീഎളമരം കരീം

ശ്രീ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീ കെ. വി. അബ്ദുള്‍ ഖാദര്‍

() കെ. എസ്. ആര്‍. ടി. സി.യെ സ്വകാര്യവല്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പുനഃസംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും ധനസഹായങ്ങള്‍ നല്‍കിക്കൊണ്ടും മുന്‍സര്‍ക്കാര്‍ കെ. എസ്. ആര്‍. ടി. സി.യെ കാര്യക്ഷമമാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ആരംഭമെന്ന നിലയില്‍ നടത്തുന്നതായ നടപടികളില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകുമോ;

(ഡി) സ്വകാര്യവല്‍ക്കരണത്തിന് തുടക്കമെന്ന നിലയില്‍ വിജ്ഞാപനം ചെയ്ത ഏതെങ്കിലും റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റു നല്‍കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ?

2200

വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സഷന്‍ നിരക്ക്

ശ്രീ. . . അസീസ്

ശ്രീ കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ. എസ്. ആര്‍. ടി. സി. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര ശതമാനമാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ഇതിന് മുമ്പ് എന്നാണ് കണ്‍സഷന്‍ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയതെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത വര്‍ദ്ധനവിലുടെ കെ. എസ്. ആര്‍. ടി. സി ക്ക് എത്ര രൂപയുടെ അധിക വരുമാനമാണ് ഓരോ മാസവും ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ ;

() കെ.എസ്.ആര്‍.ടി.സി. ക്ക് സര്‍ക്കാര്‍ ധനസഹായം കാലാകാലങ്ങളില്‍ ലഭ്യമാക്കുന്നത് പരിഗണിച്ച് കണ്‍സഷന്‍ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കുമോ ?

2201

ബസുകള്‍ തകര്‍ക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കുന്നതിനു നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പെട്രോള്‍ വില വര്‍ധനവിനെ തുടര്‍ന്ന് ഈയിടെ സംസ്ഥാനത്തുണ്ടായ രണ്ട് ഹര്‍ത്താലുകള്‍ മൂലം കെ.എസ്.ആര്‍.ടി.സി. ക്ക് എത്ര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) പ്രസ്തുത ഹര്‍ത്താലുകളില്‍ ബസുകള്‍ തകര്‍ക്കുക യുണ്ടായോ; എങ്കില്‍ എത്ര ബസുകള്‍; ഇപ്രകാരം എത്ര രൂപയുടെ നഷ്ടം സംഭവിച്ചതായി കരുതുന്നുണ്ട്;

(സി) കോര്‍പ്പറേഷന്‍ വക ബസുകള്‍ തകര്‍ക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കുന്നതിനും തക്കതായ ശിക്ഷ നല്‍കുന്നതിനുമായി ഒരു നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) എങ്കില്‍ ഇക്കാര്യം നിയമ വിദഗ്ദ്ധരുമായാലോചിച്ച് പ്രാവര്‍ ത്തികമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

2202

കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. പാലോട് രവി

ശ്രീഹൈബി ഈഡന്‍

ശ്രീ വി. ടി. ബല്‍റാം

ശ്രീ അന്‍വര്‍ സാദത്ത്

() കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ തൊഴിലാളികളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുമോ;

(ബി) ഈ പദ്ധതികള്‍ എന്നത്തേയ്ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

2203

കെ.എസ്.ആര്‍.ടി.സി യെ പുനരുദ്ധരിക്കാന്‍ പദ്ധതികള്‍

ശ്രീ. എളമരം കരീം

() കെ.എസ്.ആര്‍.ടി.സി.യില്‍ ഇപ്പോള്‍ ആകെ എത്ര ജീവനക്കാരുണ്ട് ;

(ബി) കെ.എസ്.ആര്‍.ടി.സി യില്‍ നഷ്ടം വരുന്നതിനുള്ള കാരണങ്ങള്‍ എന്താണ് ;

(സി) കെ.എസ്.ആര്‍.ടി.സി യെ പുനരുദ്ധരിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ഡി) 2006-07 മുതല്‍ 2010-11 വരെ ഓരോ വര്‍ഷവും, കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കിയ തുകകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;

() 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ കെ.എസ്.ആര്‍.ടി.ക്ക് വകകൊള്ളിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(എഫ്) കെ.എസ്.ആര്‍.ടി.സി ഈ വര്‍ഷം എത്ര ബസ്സുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

2204

കെ. എസ്. ആര്‍. ടി. സി. യുടെ ഓപ്പറേറ്റിംഗ് റേഷ്യോ

ശ്രീ. എസ്. രാജേന്ദ്രന്‍

() മാനദണ്ഡങ്ങള്‍ അനുസരിച്ച് കെ. എസ്. ആര്‍. ടി. സി.യുടെ ഓപ്പറേറ്റിംഗ് റേഷ്യോ എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)2011 ജൂണ്‍ മുതലുള്ള ഓരോ മാസവും ഇതെത്രയായിരുന്നു എന്ന് വെളിപ്പെടുത്തുമോ?

2205

പുതിയ ബസ്സുകള്‍ വാങ്ങുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

 () കെ.എസ്.ആര്‍.ടി.സി. ഈ വര്‍ഷം എത്ര പുതിയ ബസ്സുകള്‍ വാങ്ങുന്നതിന് തീരുമാനിച്ചു;

(ബി) പുതിയ ബസ്സുകള്‍ എന്നുമുതല്‍ നിരത്തിലിറക്കാന്‍ കഴിയും;

(സി) ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിമാസ ലാഭം/നഷ്ടം എത്രയാണ്;

(ഡി) എത്ര വര്‍ഷം പഴക്കമായ ബസ്സുകള്‍ വരെ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തുന്നുണ്ട്?

2206

സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. സണ്ണി ജോസഫ്

() കെ. എസ്. ആര്‍. ടി. സി ബസ്സുകള്‍ ലാഭകരമായി സര്‍വ്വീസ് നടത്തുന്നതിന് ഒരു കിലോ മീറ്ററില്‍ നിന്നും മിനിമം എത്ര രൂപ ലഭിക്കണമെന്ന് വ്യക്തമാക്കുമോ ;

(ബി) ഇത്തരത്തില്‍ (.പി.കെ.എം) ഒരു കിലോ മീറ്ററില്‍ നിന്നു ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണ് ;

(സി) വരുമാനം മെച്ചപ്പെടുത്തുവാനും ചെലവുകള്‍ കറയ്ക്കുവാനും കെ. എസ്. ആര്‍ ടി. സി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

2207

ബസ്സ് ചാര്‍ജ് വര്‍ദ്ധന

ശ്രീ. സാജു പോള്‍

() കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച ബസ്സ് നിരക്കുകള്‍ കിലോമീറ്റര്‍/ഫെയര്‍സ്റേജ് അടിസ്ഥാനത്തില്‍ പ്രത്യേകം ലഭ്യമാക്കുമോ ;

(ബി) ഇത്ര വലിയ തോതില്‍ ബസ്സ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കുമോ ?

2208

ബസ്സുകളുടെ നിര്‍മ്മാണ വര്‍ഷം

ശ്രീ. കെ. അജിത്

() വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ നിര്‍മ്മാണ വര്‍ഷം ഏതെന്നു വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത ബസ്സുകള്‍ ഉള്‍പ്പെടുത്തി എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് ?

2209

കെ.എസ്.ആര്‍.ടി.സി. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീറ്റി. എന്‍. പ്രതാപന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ . പി. അബ്ദുള്ളക്കുട്ടി

() കെ.എസ്.ആര്‍.ടി.സി. യുടെ കൈവശമുള്ള ഭൂമി ലാഭകരമായി വിനിയോഗിക്കുന്നതിനും കെ.എസ്.ആര്‍.ടി.സി. ക്ക് വരുമാനം ഉണ്ടാക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിക്കാന്‍ നിശ്ചയിച്ച എത്ര പദ്ധതികള്‍ നിര്‍മ്മാണം ആരംഭിച്ചു;

(സി) എത്ര പദ്ധതികള്‍ പ്രവര്‍ത്തനമാരംഭിച്ചു;

(ഡി) പുതിയതായി ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്?

2210

ചരക്കുഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്തെ ചരക്കുഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയവ പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) ചരക്കുഗതാഗത നിയന്ത്രണ അതോറിറ്റി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

2211

ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. എം. പി . അബ്ദുസ്സമദ് സമദാനി

ശ്രീവി. എം. ഉമ്മര്‍ മാസ്റര്‍

ശ്രീകെ. മുഹമ്മദുണ്ണി ഹാജി

ശ്രീ അബ്ദുറഹിമാന്‍ രണ്ടത്താണി

() ഇന്ധന വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് നേരിടുന്നതിനും നഷ്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചും കെ. എസ്. ആര്‍. ടി. സി വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോഗനിയന്ത്രണത്തിനുമുള്ള പദ്ധതികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ ; വിശദവിവരം നല്കാമോ ;

(ബി) ഇതോടെപ്പം പ്രവര്‍ത്തനനഷ്ടവും ഭരണച്ചെലവും ലഘൂകരിക്കാന്‍ പദ്ധതികളെന്തെങ്കിലും ഉണ്ടോ ;

(സി) കെ. എസ്. ആര്‍. ടി. സി വാഹനങ്ങളില്‍ എല്‍. പി. ജി ഇന്ധനമായി ഉപയോഗിക്കുന്നതു സംബന്ധിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ഡി) ഇതിനായി ജില്ലാ കേന്ദ്രങ്ങളില്‍ വാതക പൈപ്പ്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണനയിലുണ്ടോ ;

() കെ. എസ്. ആര്‍. ടി. സി യുടെ പ്രതിദിന ഡീസല്‍ ഉപയോഗം എത്രയാണെന്ന് വെളിപ്പെടുത്തുമോ ?

2212

കെ.എസ്.ആര്‍.ടി.സി.യില്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായം

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ഏതെല്ലാം റൂട്ടുകളില്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട് ;

(ബി) സീസണ്‍ ടിക്കറ്റ് സമ്പ്രദായം വിജയകരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി) കെ.എസ്.ആര്‍.ടി.സി.സര്‍വ്വീസിനെ ദിനം പ്രതി ആശ്രയിക്കുന്ന ദീര്‍ഘദൂരയാത്രക്കാര്‍ക്കായി തിരഞ്ഞെടുത്ത റൂട്ടുകളില്‍ സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

2213

കെ.എസ്.ആര്‍.ടി.സിയില്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായം

ശ്രീ.പി.സി. ജോര്‍ജ്

ശ്രീ റോഷി അഗസ്റിന്‍

() യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി.ബസ്സുകളിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുവോ ;

(ബി) സ്ഥിരം യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി.യില്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ ;

(സി) സംസ്ഥാനത്ത് വ്യാപകമായി കെ.എസ്.ആര്‍.ടി.സി.യില്‍ സ്ഥിരം യാത്രികര്‍ക്ക് സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

2214

നിയമപരിപാലന സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ റ്റി. എന്‍. പ്രതാപന്‍

ശ്രീ ഹൈബി ഈഡന്‍

ശ്രീഎം. പി. വിന്‍സെന്റ്

() ഗതാഗത വകുപ്പിന്റെ നിയമപരിപാലന സംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) പ്രസ്തുത പദ്ധതി വിജയകരമാക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിക്ക് ആവശ്യമുള്ള ജീവനക്കാരെ നിയോഗിക്കുവാന്‍ തയ്യാറാകുമോ?

2215

കെ.എസ്.ആര്‍.ടി.സി. വാങ്ങിയ പുതിയ ബസ്സുകള്‍

ശ്രീ. കെ. അജിത്

() കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കെ.എസ്.ആര്‍.ടി.സി എത്ര പുതിയ ബസ്സുകള്‍ വാങ്ങിയിട്ടുണ്ട് ;

(ബി) ഇങ്ങനെ പുതിയതായി വാങ്ങിയ ബസ്സുകളില്‍ എത്ര ബസ്സുകള്‍ വൈക്കം ഡിപ്പോയില്‍ അനുവദിച്ചു എന്ന് വെളിപ്പെടുത്തുമോ ?

2216

നഷ്ടത്തില്‍ ഓടുന്ന സര്‍വ്വീസുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() കെ.എസ്.ആര്‍.ടി.സി.യുടെ വിവിധ ഡിപ്പോകളില്‍ നിലവില്‍ നഷ്ടത്തില്‍ ഓടുന്ന ഷെഡ്യൂളുകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) കൊല്ലം ജില്ലയിലെ ഡിപ്പോകളില്‍ നിലവില്‍ നഷ്ടത്തില്‍ ഓടുന്ന ഷെഡ്യൂളുകളുടെ വിവരം ഡിപ്പോ തിരിച്ച് വ്യക്തമാക്കുമോ;

(സി) നഷ്ടത്തില്‍ ഓടുന്ന സര്‍വ്വീസുകള്‍ അതത് ഡിപ്പോകളില്‍ നിലനിര്‍ത്തി റീ-ഷെഡ്യൂള്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

2217

അപകട നിരക്കും ഗതാഗത കുരുക്കും

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

() വാഹന വര്‍ദ്ധനവിനാല്‍ അപകടനിരക്കും ഒപ്പം ഗതാഗത കുരുക്കും വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിന് റോഡ് സുരക്ഷാ അതോറിറ്റി സമഗ്രമായ ഒരു സര്‍വ്വെ നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കുമോ?

2218

എണ്ണ-വാതക-രാസവസ്തുക്കള്‍ വഹിച്ചുകൊണ്ടുളള ഗതാഗതം

ശ്രീ. പി.സി. ജോര്‍ജ്

ശ്രീ റോഷി അഗസ്റിന്‍

() സംസ്ഥാനത്തെ നിരത്തുകളിലൂടെ എണ്ണ-വാതക-രാസവസ്തുക്കള്‍ വഹിച്ചുകൊണ്ടുളള ഗതാഗതം സുരക്ഷിതമാക്കുന്നതിന് എന്തെങ്കിലും കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുവോ;

(ബി) രാസവസ്തു ഗതാഗതം കൂടിയ അളവിലുളള ജില്ലകള്‍ ഏതെല്ലാമാണ്;

(സി) എറണാകുളം ജില്ലയില്‍ മാത്രം, എണ്ണ-വാതക ഉല്പന്നങ്ങള്‍ വഹിച്ചുകൊണ്ടുളള വാഹനങ്ങള്‍ പ്രതിദിനം ശരാശരി എത്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ബസ്സുകള്‍ക്കു പോലും സുഖയാത്ര അപ്രാപ്യമായ നമ്മുടെ നിരത്തുകളിലൂടെ ഇത്തരം രാസവസ്തുക്കള്‍ വഹിച്ചുകൊണ്ട് അപകടകരമായ നിലയില്‍ സഞ്ചരിക്കുന്ന ബുളളറ്റ് ട്രാക്കുകള്‍ക്കും, ടാങ്കറുകള്‍ക്കും ബദലായി ജലഗതാഗതം പ്രാവര്‍ത്തികമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2219

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീ വി. ശശി

ശ്രീ പി. തിലോത്തമന്‍

() സംസ്ഥാനത്ത് ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ച് കരിക്കകം സ്കൂള്‍ വാന്‍ അപകടത്തിനു ശേഷം ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ് സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര വാഹനങ്ങള്‍ പരിശോധിച്ചു; ഇതില്‍ സ്കൂള്‍ കോളേജ് അധികൃതരുടെ വാഹനങ്ങള്‍ എത്ര; സ്വകാര്യ വാഹനങ്ങള്‍ എത്ര;

(ബി) പ്രസ്തുത വാഹന പരിശോധനയില്‍ എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തി; ഇതിന്റെ പേരില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(സി) വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും അതില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2220

സ്കൂള്‍ വാഹനാപകടങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാനത്ത് സ്കൂള്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സഞ്ചാരക്ഷമമല്ലാത്ത വാഹനങ്ങള്‍ റിപ്പയര്‍ ചെയ്ത് സ്കൂള്‍ വാഹനങ്ങളായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ;

(ഡി) സ്കൂള്‍ വാഹനങ്ങള്‍ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

2221

വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷ

ശ്രീ. കെ.എന്‍.. ഖാദര്‍

() സ്കൂള്‍ കുട്ടികളെ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) പഴക്കം ചെന്നതും ഗതാഗതത്തിന് യോഗ്യമല്ലാത്തുമായ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ ;

(സി) മതിയായ യോഗ്യതയും പരിചയവുമില്ലാത്ത ഡ്രൈവര്‍ മാരെ നിയമിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) സംസ്ഥാനത്തിന് മുഴുവന്‍ ബാധകമായ വിധത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുവാന്‍ സമഗ്രമായ ഒരു പദ്ധതി നടപ്പിലാക്കുവാന്‍ തയ്യാറാകുമോ ?

2222

അനധികൃത സ്കൂള്‍ വാഹനങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

ശ്രീതേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീറ്റി. എന്‍. പ്രതാപന്‍

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

() സ്കൂള്‍ കുട്ടികളെ അനധികൃത വാഹനങ്ങളില്‍ അയയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനെതിരെ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്താന്‍ ആര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്?

2223

യാത്രപോകാന്‍ വിസമ്മതിക്കുന്ന ഓട്ടോറിക്ഷകള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ റെയില്‍വേസ്റേഷനുകളിലും ബസ്സ്റാന്റുകളിലും വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് തുടര്‍ യാത്രയ്ക്ക് ഓട്ടോറിക്ഷ ലഭിക്കാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി) യാത്രക്കാര്‍ക്ക് പോകേണ്ട സ്ഥലം അന്വേഷിച്ചശേഷം ചില റൂട്ടുകളില്‍ യാത്രപോകാന്‍ വിസമ്മതിക്കുന്നതും അമിതകൂലി ഈടാക്കുന്നതും സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(സി) തിരുവനന്തപുരം പോലെയുള്ള നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്ക് പുതിയ പെര്‍മിറ്റുകള്‍ നല്‍കാറില്ലെന്നും സമീപ പഞ്ചായത്തുകളില്‍ നിന്നും എത്തുന്ന ഓട്ടോറിക്ഷകളാണ് നിയമങ്ങള്‍ ലംഘിക്കുന്നത് എന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) അന്യസ്ഥലങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെയാണ് കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്ന പരാതികള്‍ ഗൌരവമായി കാണുമോ;

() തദ്ദേശീയരും സംസ്ഥാനത്തിനു പുറത്തുള്ളവരുമായ യാത്രക്കാരോട് ഒരു വിഭാഗം ഓട്ടോറിക്ഷക്കാര്‍ മോശമായി പെരുമാറുന്നതും അമിത കൂലി ഈടാക്കുന്നതും നാടിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടാക്കുന്നു എന്ന കാര്യം പരിശോധിക്കുമോ;

(എഫ്) കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഒരോ സ്ഥലത്തും ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റും പ്രത്യേക തിരിച്ചറിയല്‍ നമ്പരും നല്‍കി അവയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

2224

ബസുകളുടെ ബോഡി നിര്‍മ്മാണം

ശ്രീ. ജോസ് തെറ്റയില്‍

ശ്രീസി.കെ. നാണു

ശ്രീമാത്യു റ്റി. തോമസ്

ശ്രീമതി. ജമീലാ പ്രകാശം

() കേരളത്തിലെ എത്ര വര്‍ക്ക്ഷോപ്പുകളില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ ബോഡി ബില്‍ഡിംഗ് നടക്കുന്നുണ്ട്;

(ബി) അവയില്‍ ഓരോന്നില്‍ നിന്നും എത്ര ബസ്സുകള്‍ പ്രതിമാസം ഇറങ്ങുന്നുണ്ട്;

(സി) ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ ദൌര്‍ലഭ്യം കണക്കിലെടുത്ത് കൂടുതല്‍ ബസ്സുകള്‍ ബോഡി ബില്‍ഡിംഗ് നടത്തി നിരത്തിലിറക്കാന്‍ നടപടി സ്വീകരിക്കുമോ ?

2225

കംഫര്‍ട്ട് സ്റേഷനുകള്‍ തുറന്നുകൊടുക്കാന്‍ നടപടി

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.ബസ്സ്സ്റാന്‍ഡുകളില്‍ ഭൂരിപക്ഷം മൂത്രപ്പുരകളും കംഫര്‍ട്ട് സ്റേഷനുകളും താഴിട്ടു പൂട്ടിയാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ ഇതുമൂലം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ബഹുഭൂരിപക്ഷം ബസ്സ്സ്റാന്റുകളിലും ഒരേ സമയം ഇവ അടച്ചുപൂട്ടാനുണ്ടായ സാഹചര്യം പരിശോധിക്കുമോ ;

(ഡി) ഇവ എത്രയും വേഗം യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

() അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളിടത്ത് അവ ചെയ്യുന്നതിന് നിര്‍ദ്ദേശം കൊടുക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2226

കെ.എസ്.ആര്‍.ടി.സി. കൊറിയര്‍ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ ഹൈബി ഈഡന്‍

ശ്രീ പി. . മാധവന്‍

ശ്രീ ലൂഡി ലൂയിസ്

( കെ.എസ്.ആര്‍.ടി.സി. കൊറിയര്‍ പദ്ധതി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും വിശദീകരിക്കുമോ;

(സി) പ്രസ്തുത പദ്ധതി നടപ്പാക്കുവാന്‍ കോര്‍പ്പറേഷന് സ്വകാര്യസംരംഭകരുടെ സഹകരണം ആവശ്യമുണ്ടെന്ന് കരുതുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) എങ്കില്‍ ഇവരുടെ സഹകരണം എങ്ങനെ വിനിയോഗിക്കാമെന്നാണ് ഗവണ്‍മെന്റ് ഉദ്ദേശിച്ചിട്ടുള്ളത്?

2227

കംഫര്‍ട്ട് സ്റേഷനുകള്‍ ഏര്‍പ്പെടുത്താന്‍ നടപടി

ശ്രീ. .കെ. ശശീന്ദ്രന്‍

ശ്രീ തോമസ് ചാണ്ടി

() സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റാന്റുകളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഉപയോഗയോഗ്യമായ എത്ര കംഫര്‍ട്ട് സ്റേഷനുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റാന്റുകളില്‍ കംഫര്‍ട്ട് സ്റേഷന്‍ ഇല്ലാത്തവ എത്രയെന്ന് വെളിപ്പെടുത്താമോ;

(സി) സംസ്ഥാനത്തെ ബസ്സ് സ്റാന്റുകളിലെല്ലാം 'പേ ആന്റ് യൂസ്' സംവിധാനത്തോടുകൂടിയ ടോയ്ലറ്റ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

2228

സ്വകാര്യ ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍

ശ്രീ. എളമരം കരീം

() സ്വകാര്യ ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത പ്രതിസന്ധികളെക്കുറിച്ച് പഠിച്ച് പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമോ ;

(സി) ബസ്സുകളുടെ എണ്ണം കുറയുന്നത് മൂലം യാത്രാക്ളേശം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2229

കെ.എസ്.ആര്‍.ടി.സി.കളിലെ ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച്

ശ്രീ. ജെയിംസ് മാത്യു

() ഒരു പൂര്‍ണ്ണദിവസത്തില്‍ ഒരു കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് നല്കുന്ന പരമാവധി ഡ്യൂട്ടി എത്ര മണിക്കൂറാണ് ; കെ.എസ്;ആര്‍.ടി.സി. യുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് റൂട്ട് ഏതാണ് ;

(ബി) ഒരു ഡ്രൈവര്‍ക്ക് നല്‍കാവുന്ന പരമാവധി ഡ്യൂട്ടിസമയം കൊണ്ട് കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ട് കവര്‍ ചെയ്യാന്‍ സാധിക്കുമോ ;

(സി) ഇല്ലെങ്കില്‍ യാത്രക്കിടയില്‍ ഡ്യൂട്ടി ചെയ്ഞ്ച് ചെയ്യാറുണ്ടോ ;

(ഡി) ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ 20 മുതല്‍ 37 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാരെക്കുറിച്ചുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() ഇത്രയും സുദീര്‍ഘമായി ജോലി ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ ;

(എഫ്) ഏത് സാഹചര്യത്തിലാണ് ഇത്രയും സുദീര്‍ഘമായ സമയം ഡ്യൂട്ടി നിശ്ചയിച്ച് നല്കുന്നതെന്ന് അറിയിക്കുമോ ;

(ജി) ഇതൊഴിവാക്കി ജോലിഭാരവും സമയവും നിജപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ?

2230

കെ.എസ്.ആര്‍.ടി.സി.യിലെ താല്‍കാലിക നിയമനം

ശ്രീ. കെ. ദാസന്‍

() കെ.എസ്.ആര്‍.ടി.സി.യില്‍ വിവിധ തസ്തികകളില്‍ താല്‍കാലിക നിയമനത്തിന് വ്യാജ ഉത്തരവുകള്‍ നല്‍കി ചിലര്‍ക്ക് നിയമനം ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ബി) കെ.എസ്.ആര്‍.ടി.സി.യിലെ താല്‍കാലിക നിയമനം ചീഫ് ഓഫീസിലെ നടപടി ക്രമമനുസരിച്ച് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണോ നടന്നിട്ടുള്ളത് എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ല എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ?

2231

എം.പാനല്‍ ജ്ീവനക്കാരുടെ വേതനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ എം.. വാഹീദ്

ശ്രീജോസ് വാഴക്കന്‍

ശ്രീഅന്‍വര്‍ സാദത്ത്

() ഈ സര്‍ക്കാര അധികാരമേറ്റ ശേഷം എം.പാനല്‍ ജ്ീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുകയുണ്ടായോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ് ;

(സി) കെ.എസ്.ആര്‍.ടി.സി യിലെ തൊഴിലാളി താല്പര്യം സംരംക്ഷിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു വ്യക്തമാക്കുമോ ?

2232

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സൌകര്യം

ശ്രീ. കെ. അജിത്

() വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്ര വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) ഇവിടെ വനിതകളും മറ്റുള്ളവരുമായ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സൌകര്യം ലഭ്യമാക്കിയിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ ?

2233

വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച്

ശ്രീ. പി.സി. വിഷ്ണുനാഥ്

() പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയില്‍ നിന്നും ഒന്നാം ഗ്രേഡ് ഇന്‍സ്പെക്ടര്‍ ആയിരിക്കെ 31.03.2011-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീ. തോമസ് എം. മാമന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നാളിതുവരെ നല്‍കാത്തത് എന്തുകൊണ്ട് എന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി വന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ ;

(സി) പ്രസ്തുത പെന്‍ഷണര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

2234

കെ.എസ്.ആര്‍.ടി.സി. വെല്‍ഫെയര്‍ ഓഫീസര്‍

ശ്രീ. ബെന്നി ബെഹനാന്‍

() ക്യാറ്റഗറി നമ്പര്‍ 442/09 പ്രകാരം കെ.എസ്.ആര്‍.ടി.സി. യില്‍ വെല്‍ഫെയര്‍ ഓഫിസര്‍ ഗ്രേഡ് 2 നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരുന്നതില്‍ 7 വര്‍ഷം പെര്‍മനന്റ് കണ്ടിന്യൂവസ് സര്‍വ്വീസ് ഇല്ലാത്തവരെ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ എത്ര പേരെയാണ് ;

(ബി) നോട്ടിഫിക്കേഷനില്‍ അറിയിച്ചിരുന്നത് പ്രകാരം യോഗ്യത ഇല്ലാത്തവരെ അനധികൃതമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ ;

(സി) 500 ജീവനക്കാര്‍ക്ക് 1 വെല്‍ഫെയര്‍ ഓഫീസര്‍ എന്ന നിരക്കില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) കെ.എസ്.ആര്‍.ടി.സി. യില്‍ ഗ്രേഡ് 2 വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ എത്ര ഒഴിവുണ്ട് എന്ന് അറിയിക്കുമോ ?

2235

തൊഴിലാളി സംഘടനകള്‍ സമര്‍പ്പിച്ച അവകാശ പത്രിക

ശ്രീ. എളമരം കരീം

() മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ ഒരു അവകാശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്മേല്‍ സംഘടനാ പ്രതിനിധികളുമായി കൂടിയാലോചന നടത്തിയോ ;

(സി) ഇല്ല എങ്കില്‍ കൂടിയാലോചന നടത്താന്‍ അടിയന്തിര നടപടി കൈക്കൊള്ളുമോ ?

2236

റോഡപകടം ഒഴിവാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. ആര്‍. സെല്‍വരാജ്

() ദേശീയപാത 47 നെയ്യാറ്റിന്‍കര ആറാലുമൂട് മുതല്‍ കൂട്ടപ്പന വരെയുള്ള ഭാഗത്ത് നിത്യവും ഉണ്ടാകുന്ന റോഡപകടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഭാഗത്തെ റോഡപകടം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സ്ഥലം നിയമസഭാംഗം ഗതാഗത വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

2237

ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാനുളള നടപടി

ഡോ. കെ.ടി. ജലീല്‍

() തൃശ്ശൂരിനും കോഴിക്കോടിനും ഇടയ്ക്ക് നാഷണല്‍ ഹൈവേയുടെ സമീപത്ത് കെ.എസ്.ആര്‍.ടിസി. ഓപ്പറേറ്റിംഗ് സെന്ററോ, ഡിപ്പോയോ ഇല്ലെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എടപ്പാളിലുളള കെ.എസ്.ആര്‍.ടി.സി. യുടെ സ്ഥലസൌകര്യം ഉപയോഗപ്പെടുത്തി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാനുളള നടപടി സ്വീകരിക്കുമോ ?

2238

മലപ്പുറം ജില്ലയ്ക്ക് പുതിയ ബസുകള്‍

ശ്രീ. എം. ഉമ്മര്‍

() ഗതാഗത വകുപ്പ് പുതുതായി ഈ വര്‍ഷം എത്ര ബസുകള്‍ നിരത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നു;

(ബി) പുതിയ ബസുകളുടെ വിതരണത്തില്‍ മലപ്പുറം ജില്ലയിലെ ഡിപ്പോകള്‍ക്കു മുന്‍ഗണന നല്‍കുമോ ?

2239

മലബാര്‍ മേഖലയിലെ യാത്രാക്ളേശം

ശ്രീ. പി.ഉബൈദുളള

() മലബാര്‍ മേഖലയിലെ യാത്രാക്ളേശം പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.എസ്.ആര്‍.ടി.സി. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) മലബാര്‍ മേഖലയില്‍ പൊതുവിലും മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ സര്‍വ്വീസ് താരതമ്യേന കുറവാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇത് പരിഹരിക്കുന്നതിനും ഉള്‍പ്രദേശ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നതിനും കെ.എസ്.ആര്‍.ടി.സി. മിനി ബസ്സുകള്‍ അനുവദിക്കുന്നകാര്യം പരിഗണിക്കുമോ ?  

2240

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ ടിക്കറ്റ്

ശ്രീ. പി. ഉബൈദുള്ള

() കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ വിദ്യാര്‍ ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;

(ബി) മലപ്പുറം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ പാസ്സ് എത്രയെണ്ണം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ;

(സി) ജില്ലയിലെ യാത്രാക്ളേശം പരിഗണിച്ച് വിദ്യാര്‍ ത്ഥികള്‍ക്കുള്ള യാത്രാപാസ്സ് ക്വാട്ട വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

2241

കാസര്‍കോട്-മംഗലാപുരം ബസ് സര്‍വ്വീസുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ എത്ര സര്‍ക്കാര്‍ ബസ് സര്‍വ്വീസുകള്‍ വീതം നടത്തുവാനാണ് കേരള-കര്‍ണാടക സര്‍ക്കാറുകള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ ഓരോ സംസ്ഥാനത്തെയും എത്ര വീതം ബസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് വിശദമാക്കാമോ ;

(സി) കേരള സര്‍ക്കാരിന്റെ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന്റെ എണ്ണത്തില്‍ കുറവ് വന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത കുറവ് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

2242

ടൌണ്‍ ടൂ ടൌണ്‍ ബസ്സുകള്‍ക്ക് ഫെയര്‍സ്റേജ്

ശ്രീ. റ്റി.വി. രാജേഷ്

() പരിയാരം മെഡിക്കല്‍ കോളേജില്‍ കെ.എസ്.ആര്‍.ടി.സി. ടൌണ്‍ ടൂ ടൌണ്‍ ബസ്സുകള്‍ക്ക് ഫെയര്‍ സ്റേജ് അനുവദിക്കണമെന്ന നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഫെയര്‍ സ്റേജ് അനുവദിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(സി) പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഫെയര്‍സ്റേജ് അനുവദിക്കാന്‍ തടസ്സമെന്താണ്;

(ഡി) ഫെയര്‍ സ്റേജ് അനുവദിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

2243

ലോ ഫ്ളോര്‍ സര്‍വ്വീസുകള്‍

ശ്രീമതി പി. അയിഷാപോറ്റി

() എം. സി. റോഡില്‍ തിരുവനന്തപുരം - കിളിമാനൂര്‍ റൂട്ടില്‍ എത്ര ലോ ഫ്ളോര്‍, (. സി. , നോണ്‍ എ. സി.) ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്;

(ബി) പ്രസ്തുത സര്‍വ്വീസുകളുടെ പ്രതിദിന കളക്ഷന്‍ എത്ര രൂപയാണ്;

(സി) പ്രസ്തുത ലോ ഫ്ളോര്‍ സര്‍വ്വീസുകള്‍ കൊട്ടാരക്കര ഡിപ്പോവരെ ദീര്‍ഘിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2244

വടകര താലൂക്കിലെ യാത്രാക്ളേശം

ശ്രീമതി. കെ.കെ. ലതിക

() വടകര താലൂക്കില്‍ എത്ര സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്നും 01.06.2011 മുതല്‍ എത്ര സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. യുടെ വടകര-തൊട്ടില്‍പ്പാലം ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2245

കോഴിക്കോട്-പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ യാത്രാ ക്ളേശം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട്-പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ യാത്രാ ക്ളേശം അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത റൂട്ടില്‍ പ്രൈവറ്റ് ബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത റൂട്ടില്‍ നിലവില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്; നേരത്തെ എത്ര ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു;

() കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പ്രസ്തുത റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2246

കാലപ്പഴക്കം ചെന്ന ബസ്സുകള്‍

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും എത്ര ഫാസ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വ്വീസ് നടത്തുന്നതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത ബസ്സുകളുടെ കാലപ്പഴക്കം എത്രയാണ്; ഏറെ കാലപ്പഴക്കം ചെന്ന ബസ്സുകളായതിനാല്‍ സര്‍വ്വീസ് സുഗമമായി നടത്തുവാന്‍ സാധിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഓര്‍ഡിനറി ബസ്സുകളുടെ എണ്ണവും കാലപ്പഴക്കവും അറിയിക്കുമോ; ഏറെ പഴക്കം ചെന്ന ബസ്സുകള്‍ പ്രസ്തുത ഡിപ്പോയില്‍ ഉണ്ടെന്ന വിവരം പരിഗണിച്ച് കൂടുതല്‍ ബസുകള്‍ അനുവദിക്കുവാന്‍ സന്നദ്ധമാകുമോ;

(ഡി) ഫാസ്റ് പാസഞ്ചര്‍, ഓര്‍ഡിനറി തുടങ്ങിയ ബസ്സുകള്‍ക്ക് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കാലപ്പഴക്കം നിശ്ചയിക്കുന്നതെന്ന് അറിയിക്കുമോ?

2247

പുതിയ ബസ് സര്‍വ്വീസുകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ ഏലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പുതുതായി ബസ് റൂട്ടുകള്‍ ആവശ്യപ്പെട്ടുകൊണ്ട് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അവ എത്രയെണ്ണം അനുവദിച്ചുവെന്നും, ഏതൊക്കെ റൂട്ടുകള്‍ ആണെന്നും വ്യക്തമാക്കുമോ?

2248

അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍


ശ്രീ. കെ. രാധാകൃഷ്ണന്‍

() തൃശൂര്‍ ജില്ലയില്‍ ചേലക്കര മണ്ഡലത്തിലെ കുത്താമ്പുളളി വഴി തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ തുടങ്ങണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പരമ്പരാഗതകൈത്തറി വ്യവസായത്തിന്റെ കേന്ദ്രമായ കുത്താമ്പുളളിയില്‍ നിന്നും ദിവസവും വളരെയധികം ആളുകള്‍ തമിഴ്നാട്ടിലെ പ്രസ്തുത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിവം അറിയുമോ;

(സി) അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ക്കുളള പുതിയ കരാര്‍ ഒപ്പിടുമ്പോള്‍ പ്രസ്തുത ഷെഡ്യൂള്‍ നിര്‍ദ്ദേശവും പരിഗണിക്കാമെന്ന കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ ഉറപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഈ വര്‍ഷം തന്നെ തമിഴ്നാട് സര്‍ക്കാരുമായുളള കരാറില്‍ കുത്താമ്പുളളിയില്‍ നിന്നും കോയമ്പത്തൂര്‍, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുളള പുതിയ ബസ് സര്‍വ്വീസുകളും പരിഗണിക്കുമോ?

2249

രാത്രികാല സര്‍വ്വീസ് നടത്താന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ഭാഗങ്ങളിലേയ്ക്ക് രാത്രി എട്ട് മണി കഴിഞ്ഞാല്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്;

(ബി) വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം കെ.എസ്.ആര്‍.ടി.സി. യുടെ ദീര്‍ഘദൂര ബസ്സുകളുടെ സര്‍വ്വീസ് നിലയ്ക്കുന്ന സാഹചര്യത്തില്‍ വയനാട് ഡിപ്പോയില്‍ നിന്നും കൂടുതല്‍ രാത്രികാല സര്‍വ്വീസുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2250

ഒറ്റപ്പാലം തൃശൂര്‍ റുട്ടില്‍ ബസ് സര്‍വ്വീസ്

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം തൃശൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. യുടെ എത്ര ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ;

(ബി) പ്രസ്തുത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. യുടെ ചെയിന്‍ സര്‍വ്വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കുന്നുണ്ടോ ;

(സി) ചെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതിനായി എത്ര ബസുകളാണ് അനുവദിച്ചത് ; അതിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(ഡി) ഒറ്റപ്പാലം ശ്രീകൃഷ്ണപുരം മണ്ണാര്‍ക്കാട് ഭാഗത്തേക്ക് നിലവില്‍ കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ടുകള്‍ അനുവദിച്ചിട്ടുണ്ടോ ; എത്ര ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.