UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question

1841

അംഗന്‍വാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍

 

ശ്രീ. കെ. രാധാകൃഷ്ണന്‍


() അംഗന്‍വാടികളിലെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1842

അംഗന്‍വാടികള്‍ക്ക് കെട്ടിടം

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ആകെ എത്ര അംഗന്‍വാടികള്‍

സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ഇവയില്‍ സ്വന്തമായി കെട്ടിടങ്ങള്‍ ഉള്ള അംഗന്‍വാടികള്‍ എത്രയെന്നും വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ എത്രയെന്നും പറയുമോ;

(സി) വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) വാസയോഗ്യമല്ലാത്തതോ, വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതോ ആയ അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചുനല്‍കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ;

() തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുറമേ, അംഗന്‍വാടികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട്കൂടി പ്രയോജനപ്പെടുത്തി അവയ്ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1843

വയനാട് ജില്ലയിലെ അംഗന്‍വാടികള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() വയനാട് ജില്ലയില്‍ ആകെ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) ഇവയില്‍ എത്രയെണ്ണത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെന്ന് നിയോജകമണ്ഡലം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;

(സി) അംഗന്‍വാടികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എങ്ങനെയെന്ന് വ്യക്തമാക്കുമോ ;

(ഡി) അംഗന്‍വാടി ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1844

കൊയിലാണ്ടി മണ്ഡലത്തിലെ അംഗന്‍വാടികള്‍ക്ക് കെട്ടിടനിര്‍മ്മാണം

ശ്രീ. കെ.ദാസന്‍

() എല്ലാ ജില്ലകളിലുമായി എത്ര ഐ.സി.ഡി.എസ്. പ്രോജക്ടുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രോജക്ടിന് കീഴില്‍ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ജില്ല തിരിച്ചും മണ്ഡലം തിരിച്ചും പട്ടിക ലഭ്യമാക്കുമോ;

(ബി) കൊയിലാണ്ടി മണ്ഡലത്തിലെ അംഗന്‍വാടികളുടെ പട്ടിക ലഭ്യമാക്കുമോ; ഇവയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;

(സി) സ്വന്തമായികെട്ടിടമില്ലാത്ത കൊയിലാണ്ടി മണ്ഡലത്തിലെ അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ച് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1845

മഹിളാ മന്ദിരങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() സര്‍ക്കാരിന് കീഴില്‍ എത്ര മഹിളാ മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പ്രസ്തുത മന്ദിരങ്ങളിലായി ആകെ എത്ര അന്തേവാസികളുണ്ട്;

(സി) എവിടെയെല്ലാമാണ് പ്രസ്തുത മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്;

(ഡി) ആവശ്യമായ ഫണ്ട് ലഭ്യമാക്കാത്തതിനാലുള്ള പ്രസ്തുത മന്ദിരങ്ങളുടെയും അന്തേവാസികളുടേയും ദയനീയ സ്ഥിതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

() അന്തേവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രതിദിനബത്ത എത്ര രൂപയാണ്;

(എഫ്) പ്രതിദിന ബത്ത കാലോചിതമായി വര്‍ദ്ധിപ്പിക്കാനും മഹിളാമന്ദിരങ്ങളുടെ മേല്‍നോട്ടത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

1846

അങ്കമാലി മണ്ഡലത്തിലെ അംഗനവാടികള്‍ക്ക് സ്വന്തം കെട്ടിടം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ക്ക് സ്വന്തമായി സ്ഥലം വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;

(സി) പുതുതായി അംഗനവാടികള്‍ അനുവദിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി അങ്കമാലിയിലെ ഏതെല്ലാം പഞ്ചായത്തുകളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ?

1847

അംഗന്‍വാടി ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധന നടപ്പാക്കാന്‍ നടപടി

ഡോ. കെ.ടി. ജലീല്‍

ശ്രീമതി കെ.എസ്. സലീഖ

,, കെ.കെ. ലതിക

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്തെ അംഗന്‍വാടി ജീവനക്കാര്‍ നേരിടുന്നബുദ്ധിമുട്ടുകളും ആവശ്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അംഗന്‍വാടി ജീവനക്കാര്‍ക്ക് മുന്‍സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വേതന വര്‍ദ്ധന നടപ്പിലാക്കിയിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ ജീവിത ചെലവിലുണ്ടായ വര്‍ദ്ധന പരിഗണിച്ച് വേതന വര്‍ദ്ധന ഉടന്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ; എത്ര അംഗന്‍വാടി ജീവനക്കാര്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട് ?

1848

വികലാംഗക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ നഗരസഭ, പുറക്കാട് ഗ്രാമപഞ്ചായത്ത്, പുനപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പഴപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വികലാംഗക്ഷേമ പെന്‍ഷനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ബി) വികലാംഗര്‍ക്ക് വീല്‍ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നതിനുമുള്ള അപേക്ഷകളും അമ്പലപ്പുഴ മണ്ഡലത്തില്‍ കെട്ടികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍, ഈ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1849

വികലാംഗ നിയമനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സാമൂഹ്യക്ഷേമ രംഗത്ത് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുമോ;

(ബി) വികലാംഗര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവുകളില്‍ നിയമനം ത്വരിതപ്പെടുത്താന്‍ നപടി സ്വീകരിക്കുമോ?

1850

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

ശ്രീ. വി. ഉമ്മര്‍ മാസ്റര്‍

,, പി. കെ. ബഷീര്‍

,, കെ. എം. ഷാജി

,, പി. ഉബൈദുള്ള

() വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വികലാംഗരുടെ ക്ഷേമത്തിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ഓരോ പദ്ധതിക്കും എന്ത് തുക വീതം സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചു എന്ന് വിശദമാക്കുമോ;

(സി) എന്തൊക്കെ ഉപകരണങ്ങളാണ് വികലാംഗര്‍ക്ക് വിതരണം ചെയ്തുകൊടുത്തിട്ടുള്ളത്; അതില്‍ ഓരോ ഇനവും എത്രപേര്‍ക്കുവീതം വിതരണം ചെയ്തിട്ടുണ്ടെന്നും ഓരോ ഇനത്തിനും ഈ കാലയളവില്‍ എന്ത് തുകവീതം ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി) ഡിഫറന്റ്ലി ഏബിള്‍ഡ് ആയിട്ടുള്ള എത്രപേര്‍ സംസ്ഥാനത്തുണ്ടെന്നതിന്റെ കണക്ക് കോര്‍പ്പറേഷനില്‍ ലഭ്യമാണോ; എങ്കില്‍ അവരുടെ കാറ്റഗറി തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?

1851

വികലാംഗനയം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ലക്ഷക്കണക്കിനു വരുന്ന സംസ്ഥാനത്തെ വികലാംഗരെ ബജറ്റില്‍ അവഗണിച്ചെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാനസിക വൈകല്യമുളള കുട്ടികള്‍ക്ക് പ്രത്യേക സ്കൂളുകള്‍ക്കുളള ഗ്രാന്റ്, വികലാംഗര്‍ക്ക് മുന്‍സര്‍ക്കാര്‍ നല്‍കിയ ഇ.എം.എസ്. ഭവനപദ്ധതിയായ 'മണ്ണും വീടും വസതി'യ്ക്കായുളള പാക്കേജ് എന്നിവയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാരിന്റെ വികലാംഗനയം വ്യക്തമാക്കുമോ ?

1852

സ്വകാര്യ അഗതി മന്ദിരങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

() സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അനാഥാലയങ്ങള്‍ക്കും,അഗതിമന്ദിരങ്ങള്‍ക്കും നല്‍കുന്ന ഗ്രാന്റ് വളരെ കുറവാണെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) എങ്കില്‍ നിലവിലുളളതില്‍ നിന്ന് എത്ര രൂപയാണ് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

1853

മുതിര്‍ന്ന പൌരന്മാരുടെ സംരക്ഷണത്തിന് ട്രിബ്യൂണല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുതിര്‍ന്ന പൌരന്മാരുടെ സംരക്ഷണത്തിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) മുതിര്‍ന്ന പൌരന്മാരുടെ സംരക്ഷണത്തിന് രൂപീകരിച്ച ട്രിബ്യൂണല്‍ കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1854

വൃദ്ധജനങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ബഹിഷ്ക്കരിക്കുന്ന പ്രവണത

ശ്രീ. അബ്ദുസ്സമദ് സമദാനി

() വൃദ്ധജനങ്ങളെ അവരുടെ സ്വന്തം വീടുകളില്‍നിന്ന് ബഹിഷ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) വൃദ്ധസദനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ ?

1855

ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന മിഷന്‍

ശ്രീ. എം. ഹംസ

() സംസ്ഥാന ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന മിഷന്‍ എന്തെല്ലാം പരിപാടികള്‍ ആണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നത്; വിശദീകരണം നല്‍കാമോ;

(ബി) ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന മിഷന്റെ 2011-12 വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി എത്ര രൂപയാണ് നീക്കിവച്ചത്;

(സി) 1.4.2011 മുതല്‍ നാളിതുവരെ എത്രരൂപ ഏതെല്ലാം പ്രോജക്ടുകള്‍ക്കായി ചെലവഴിച്ചു എന്നതിന്റെ വിശദാംശം ജില്ലകള്‍ തിരിച്ച് ലഭ്യമാക്കാമോ;

(ഡി) എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ പരിപാടി നടപ്പിലാക്കി വരുന്നുവോ; വിശദാംശം ലഭ്യമാക്കാമോ;

() മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ പരിപാടിയുടെ നിര്‍വ്വഹണത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

1856

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം

ശ്രീ. കെ.കെ.ജയചന്ദ്രന്‍

() വിവിധ സാമൂഹ്യസുരക്ഷാപെന്‍ഷനുകളും ഇവ ലഭിക്കുന്നതിനുളള മാനദണ്ഡങ്ങളും വ്യക്തമാക്കാമോ;

(ബി) ഓണക്കാലത്ത് വിതരണം നടത്തിയ പെന്‍ഷനുകള്‍, വര്‍ദ്ധിപ്പിച്ച പുതിയ നിരക്കിലാണോ നല്‍കിയത്; അല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി) വിവിധ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ഡി) ഇത്തരം പെന്‍ഷനുകള്‍ എപ്രകാരമാണ് വിതരണം നടത്തുന്നത്;

() പോസ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് മുഖാന്തിരം പെന്‍ഷനുകള്‍ വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

1857

റീച്ച്’ കണ്ണൂര്‍ ആസ്ഥാനമായി തുടങ്ങാന്‍ നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്കുള്ള സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ ‘ഞഋഅഇഒ’ കണ്ണൂരിലെ പിലാത്തറയില്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മലബാറിലെ റീജിയണല്‍ സെന്റര്‍ കണ്ണൂര്‍ ടൌണ്‍ ആസ്ഥാനമാക്കി തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ ?

1858

കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടി.

ശ്രീ. ചിറ്റയം ഗോപകുമാര്‍

() വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ;

(സി) വിദ്യാലയങ്ങളില്‍ ബോധവത്കരണത്തിനായി

ഒരു 'കൌണ്‍സലിംഗ് അവര്‍' ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നുകൊണ്ട് കരിക്കുലം കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കുമോ?

1859

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ധനസഹായം

ശ്രീ. വി. ശശി

ബധിര-മൂക കുട്ടികള്‍ക്ക് സംസാരശേഷിയും കേള്‍വിശേഷിയും ലഭിക്കുന്നതിനുള്ള കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ നടത്താന്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ച എത്രപേര്‍ക്ക് ഇതിനകം ധനസഹായം നല്‍കിയെന്ന് വ്യക്തമാക്കുമോ ?

1860

.സി.ഡി.എസ്. പ്രോജക്ട് ഓഫീസുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

സര്‍ക്കാര്‍ അനുവദിച്ച ഐ.സി.ഡി.എസ് പ്രോജക്ടുകള്‍ക്ക് ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കുവാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?

1861

എന്‍.ആര്‍.എച്ച്.എം ഫണ്ട്

ശ്രീ. ജി. എസ്. ജയലാല്‍

() ഗ്രാമപഞ്ചായത്തുകള്‍ക്ക് വിനിയോഗത്തിനായി എന്‍.ആര്‍.എച്ച്.എം ഫണ്ട് ലഭിക്കുന്നുണ്ടോ ; എങ്കില്‍ ഓരോ ഗ്രാമപഞ്ചായത്തിനും എത്ര രൂപ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ഫണ്ട് എന്ത് ആവശ്യങ്ങള്‍ക്കൊക്കെയാണ് ഗ്രാമപഞ്ചായത്തുകള്‍ വിനിയോഗിക്കുന്നത് ; വിശദാംശം അറിയിക്കുമോ ;

(സി) സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ പ്രസ്തുത ഫണ്ട് യഥാസമയം വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപം ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1862

കല്ല്യാശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് കെട്ടിട നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ കെട്ടിടനിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എതു ഘട്ടം വരെയായെന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?

1863

ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കേരളത്തില്‍ ജനസംഖ്യാവളര്‍ച്ചയില്‍ ആശങ്കാജനകമായ കുറവ് വരുന്നുണ്ടോ ;

(ബി) വൃദ്ധരുടെ എണ്ണം കൂടുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്ന അസന്തുലിതാവസ്ഥയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ ;

(സി) ഇത് സംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.