UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
1792

ഡോ.എം.. ഉമ്മന്‍കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

ശ്രീമതി കെ. കെ. ലതിക

() അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഈ വര്‍ഷത്തെ ലക്ഷ്യം വിശദീകരിക്കാമോ ; ഇതിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) ഡോ. എം. . ഉമ്മന്‍കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ; ഇതിന്മേല്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ?

1793

ത്രിതലപഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു കുരുവിള

() ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലെ

ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമോ?

1794

വിവിധ ക്ഷേമനിധികള്‍ക്ക് ഏകജാല സംവിധാനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() സാമൂഹിക ക്ഷേമ വകുപ്പിനു കൂഴില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് വേണ്ടി ക്ഷേമനിധികള്‍ നിലവിലുണ്ട്;

(ബി) സാമൂഹിക ക്ഷേമ വകുപ്പിനു കീഴില്‍ ആകെ എല്ലാ വിഭാഗങ്ങളിലും കൂടി എത്ര പേര്‍ ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്;

(സി) വിവിധ ക്ഷേമനിധികള്‍ക്ക് അപേക്ഷിക്കുന്നതിന് ഒരു ഏകജാലക സംവിധാനം രൂപീകരിക്കാന്‍ തീരുമാനമുണ്ടോ?

1795

പഞ്ചായത്തുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) പഞ്ചായത്തുകളിലെ അസ്സെസ്സ്മെന്റ് രജിസ്ററുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കല്‍ എത്ര നാളുകള്‍ക്കകം പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ;

(ഡി) എത്ര പഞ്ചായത്തുകളിലെ അസ്സെസ്സ്മെന്റ് രജിസ്ററുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു;

() സംസ്ഥാനത്തെ പഞ്ചായത്തുകളുടെ നികുതി പിരിവ് ഊര്‍ജ്ജിതമാക്കുവാന്‍ കൂടുതല്‍ ബില്‍ കളക്ടര്‍മാരെ നിയമിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

1796

ഗ്രാമസഭകളിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

നടപ്പു സാമ്പത്തിക വര്‍ഷം വ്യക്തിഗത ആനുകൂല്യങ്ങള്‍ പരിശോധിച്ച് നല്‍കേണ്ട ഗ്രാമസഭകളില്‍ ക്വാറം തികയാത്തതു മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ?

1797

ഗ്രാമപഞ്ചായത്തുകളില്‍ വിവിധ തസ്തികയില്‍ ദിവസവേതനനിരക്കുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

() സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ക്ളാര്‍ക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍മാര്‍, പ്യൂണ്‍ തുടങ്ങിയ വിവിധ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലെ നിരക്കുകള്‍ എത്രയാണെന്നും എന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നുവെന്നും വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വിദസവേതന നിരക്ക് കൂട്ടിനല്‍കാനോ, കുറച്ചുനല്‍കാനോ പഞ്ചായത്തിന് അധികാരം ഉണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പു ലഭ്യമാക്കുമോ ?

1798

ഗാമ പഞ്ചായത്തുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍

ശ്രീമതി. ഗീതാ ഗോപി

() സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും ആയതു ഏതൊക്കെ തസ്തികകളാണെന്നും വിശദമാക്കാമോ ;

(ബി) ഗ്രാമ പഞ്ചായത്തുകളിലെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1799

കൂറുമാറ്റ നിയമത്തിലെ മാറ്റം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള കൂറുമാറ്റ നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രധാനമായും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഈ മാറ്റം കൊണ്ടുള്ള നേട്ടം എന്താണെന്ന് വ്യക്തമാക്കുമോ ?

1800

പെന്‍ഷന്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ നടപടി

ശ്രീ.എസ്.ശര്‍മ്മ

() കര്‍ഷക തൊഴിലാളിപെന്‍ഷന്‍ നല്‍കുന്നതില്‍ നിലവില്‍ കുടിശ്ശികയുണ്ടോ ; എന്നുവരെയുള്ള പെന്‍ഷന്‍ നിലവില്‍ കൊടുത്തു തീര്‍ത്തു ;

(ബി) ഓണത്തിന് മുമ്പ് അവിവാഹിതരായ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ എന്നിവ കൊടുത്തു തീര്‍ക്കാത്ത വൈപ്പിന്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

1801

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പഞ്ചായത്ത്, തസ്തികകള്‍ തരം തിരിച്ച് വിശദമാക്കാമോ;

(ബി) ആവശ്യത്തിനുള്ള സ്ഥിരം ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം പഞ്ചായത്തുകള്‍ക്ക് വന്നിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

1802

പഞ്ചായത്തുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ നടപടി

ശ്രീ. സി.എഫ്. തോമസ്

() പഞ്ചായത്തുകളില്‍ 10 വരഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ കഴിഞ്ഞ ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നോ ;

(ബി) ഇതനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയായോ ?

1803

.. മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിലവില്‍ എത്ര എ.ഇ മാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) .ഇ മാരുടെ കുറവ് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) .ഇ മാരുട ഒഴിവുകള്‍ എപ്പോള്‍ നികത്താനാകുമെന്ന് വ്യക്തമാക്കാമോ?

1804

വി..ഓ മാര്‍ക്ക് ചിലവഴിച്ച തുക

ശ്രീ.. കെ. വിജയന്‍

() ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറികിട്ടിയ നിര്‍വ്വഹണഉദ്യോഗസ്ഥന്‍മാരില്‍ ദാരിദ്യ്ര ലഘൂകരണ മേഖലയില്‍ വി...മാര്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതി ഇനത്തില്‍ എത്ര തുക ചിലവഴിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിര്‍വ്വഹിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ഓഫീസ് സഹായ സംവിധാനം നിലവിലുണ്ടോ;

(സി) എങ്കില്‍ ഇതിനുവേണ്ട നടപടി സ്വീകരിമോ?

1805

പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്ക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി

ശ്രീ. പി. തിലോത്തമന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് തീരുമാനമുണ്ടായതനുസരിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടിയുടെ ഭാഗമായി തദ്ദേശ

സ്വയംഭരണ വകുപ്പില്‍ എത്ര പേരെ ഇതിനോടകം സ്ഥിരപ്പെടുത്തി എന്നു പറയുമോ ; ഇതിന്‍പ്രകാരം ആലപ്പുഴ ജില്ലയില്‍ നിയമിക്കപ്പെട്ട ജീവനക്കാരുടെ പേരുവിവരം നല്‍കുമോ ;

(ബി) തദ്ദേശസ്വയംഭരണ വകുപ്പില്‍ ഇപ്രകാരം താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കില്‍ എന്തൊകൊണ്ടാണെന്നു പറയുമോ ; തദ്ദേശസ്വയംഭരണ വകുപ്പില്‍ പ്രസ്തുത തീരുമാനം അടിയന്തിരമായി നടപ്പിലാക്കുമോ ?

1806

ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഗ്രാമപഞ്ചായത്തുകളില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സം എന്തെല്ലാമാണ് ;

(ബി) പ്രസ്തുത തടസ്സങ്ങള്‍ ദൂരീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ;

(സി) കമ്പ്യൂട്ടറൈസേഷന്‍ വഴി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കാനുദ്ദേശിച്ച സേവനങ്ങള്‍ എന്തെല്ലാമാണെന്നും നടപ്പിലാക്കിയവ എന്തെല്ലാമാണെന്നും വിശദമാക്കുമോ ?

1807

ജനകീയാസൂത്രണ പദ്ധതി

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തില്‍ പന്തലായനി ബ്ളോക്ക് പഞ്ചായത്തില്‍ 2011-12 ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി പുതിയ ജീപ്പ് വാങ്ങുന്നതിന് അനുമതി തേടി തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് അയച്ച അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ബി) നാളിതുവരെ നടപടിയൊന്നും എടുത്തില്ലെങ്കില്‍ അടിയന്തിര പ്രാധാന്യത്തോടുകൂടി പ്രസ്തുത കാര്യം പരിഗണിക്കുമോ?

1808

പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തിന്റെ വിശദാംശം നല്‍കുമോ;

(സി) പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് പുതിയ നിരക്കിലുള്ള ഓണറേറിയം നല്‍കി തുടങ്ങിയോ;

(ഡി) എങ്കില്‍ പുതുക്കിയ നിരക്കിലുള്ള ഓണറേറിയം നല്‍കാത്ത പഞ്ചായത്തുകള്‍ ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

() പ്രസ്തുത പഞ്ചായത്തുകള്‍ക്ക് പുതിയ നിരക്കിലുള്ള ഓണറേറിയം എത്രയും വേഗം ജനപ്രതിനിധികള്‍ക്ക് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ?

1809

ബി.പി.എല്‍, .പി.എല്‍ ലിസ്റ് തയ്യാറാക്കിയതില്‍ കടന്നുകൂടിയ പരാതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

'' എം. ഉമ്മര്‍

'' സി. മമ്മുട്ടി

'' കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്തെ ഗവണ്‍മെന്റ് ജീവനക്കാര്‍ വരെ ബി.പി.എല്‍ പട്ടികയിലും, അന്നയോജന ആനുകൂല്യ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാത്ത പ്രതിമാസം 1000 രൂപ പെന്‍ഷന്‍ മാത്രം വാരുമാനമുളള എണ്‍പതു കഴിഞ്ഞ വൃദ്ധന് ദാരിദ്യ്രരേഖയ്ക്കുമുകളിലുളള കാര്‍ഡ് അനുവദിച്ചിട്ടുളളപ്പോള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇടയായ സാഹചര്യം അന്വേഷിക്കുമോ;

(സി) ബി.പി.എല്‍. .പി.എല്‍. ലിസ്റ് തയ്യാറാക്കിയതില്‍ ക്രമക്കേട് കടന്നുകൂടിയിട്ടുണ്ടെന്ന പരാതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുമോ;

1810

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനവും ഭരണ പരിഷ്ക്കരണവും

ശ്രീ. വി. റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

() തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സേവനവും ഭരണവും മെച്ചപ്പെടുത്തുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അറിയിക്കാമോ ;

(ബി) പ്രസ്തുത ആവശ്യത്തിലേയ്ക്കായി ലോകബാങ്കില്‍ നിന്നും സഹായം ലഭ്യമാക്കുന്നുണ്ടോ ; പ്രസ്തുത പണം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന മാനദണ്ഡവും ഏതെല്ലാം ആവശ്യങ്ങള്‍ക്ക് പ്രസ്തുത ഫണ്ട് ചെലവഴിക്കാമെന്നും വ്യക്തമാക്കാമോ ;

(സി) പ്രസ്തുത തുകയുടെ തിരിച്ചടവ് വ്യവസ്ഥകള്‍ എന്തെല്ലാം ?

1811

പഞ്ചായത്തുഭരണം മെച്ചപ്പെടുത്താന്‍ ലോകബാങ്ക്

ശ്രീ. ജെയിംസ് മാത്യു

() തദ്ദേശസ്വാപനങ്ങളുടെ സേവനവും ഭരണവും മെച്ചപ്പടുത്താനുളള ലോകബാങ്ക് പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്താമോ;

(ബി) ഇതിലേക്കായി എത്ര രൂപയാണ് ലോകബാങ്ക് അനുവദിക്കുക;

(സി) പ്രസ്തുത പദ്ധതിക്കായുളള നടപടികള്‍ എന്നാണ് ആരംഭിച്ചത്;

(ഡി) പ്രസ്തുത പദ്ധതി എന്നുമുതല്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?

1812

ഗ്രാമസഭകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഗ്രാമീണ മേഖലയില്‍ വികേന്ദ്രീകരണാസൂത്രണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യ പങ്കു നിര്‍വ്വഹിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'ഗ്രാമസഭ'കള്‍ ഇപ്പോള്‍ ഫലപ്രദമായി യോഗം ചേരുന്നില്ലായെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഗ്രാമസഭകളുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുംവിധം വാര്‍ഡുതലത്തില്‍ ആസൂത്രണവും ശാസ്ത്രീയവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുമോ ?

1813

ക്ഷീര സാഗര പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() 'ക്ഷീരസാഗര' എന്ന പേരില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള പദ്ധതി എവിടങ്ങളിലൊക്കെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിപ്രകാരം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഓരോ യൂണിറ്റിനും അനുവദിക്കുന്ന സബ്സിഡി എത്രയാണെന്ന് വ്യക്തമാക്കുമോ?

1814

പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍ ജോലികള്‍ക്ക് സിസ്റം മാനേജരുടെ ആവശ്യം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() പഞ്ചായത്തുകളില്‍ കമ്പ്യൂട്ടറൈസേഷന്‍ വഴി സമയബന്ധിതമായി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിന് സിസ്റം മാനേജരുടെ ആവശ്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) . കെ. എം. ഏര്‍പ്പെടുത്തിയിട്ടുള്ള സിസ്റം മാനേജര്‍മാരുടെ സേവനം യഥാസമയം പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസംമൂലം ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സേവനം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ആയത് പരിഹരിക്കുന്നതിനായി എന്ത് നടപടി നിലവില്‍ സ്വീകരിച്ചിട്ടുണ്ട്?

1815

പഞ്ചായത്ത് ജീവനക്കാരുടേയും സെക്രട്ടറിമാരുടേയും ഭരണചുമതല

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

() പഞ്ചായത്ത് ജീവനക്കാരുടേയും സെക്രട്ടറിമാരുടേയും ഭരണചുമതല അതാത് പഞ്ചായത്ത് കമ്മിറ്റികളുടെ അധീനതയിലാണോ ;

(ബി) പഞ്ചായത്ത് സെക്രട്ടറിമാരും ജീവനക്കാരും പഞ്ചായത്ത് കമ്മിറ്റിയെയും പ്രസിഡന്റിനേയും അംഗീകരിക്കാതിരിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് ഇതിനെതിരെ സര്‍ക്കാര്‍ സ്വീകരി ക്കുന്നത് ?

1816

യാചകനിരോധനം

ശ്രീ. മഞ്ഞളാംകുഴി അലി

() യാചകവൃത്തി നിരോധിക്കുന്നതിനും യാചകരെ പുനരധിവസിപ്പിക്കുന്നതിനും കൈക്കൊണ്ടുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) ഉത്സവ സീസണുകളിലും തീര്‍ത്ഥാടന ടൂറിസ്റ് കേന്ദ്രങ്ങളിലും യാചകര്‍ കൂട്ടത്തോടെ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സംസ്ഥാനത്തെ യാചകരില്‍ വലിയ ഒരു വിഭാഗം അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) യാചകരായി നടക്കുന്നവരില്‍ ചിലര്‍ മോഷണം നടത്തുന്നതും വിവിധ കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുന്നതും പരിശോധിക്കുമോ;

() യാചകവൃത്തിക്കായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും കുട്ടികളെ പരിക്കേല്‍പ്പിക്കുന്നതും പോലെയുളള സംഭവങ്ങള്‍ ഗൌരവമായി കാണുമോ?

(എഫ്) യാചകരെ റിക്രൂട്ട് ചെയ്ത് വന്‍തോതില്‍ പണമുണ്ടാക്കുന്ന സംഘങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) സംസ്ഥാനം മുഴുവന്‍ യാചകവൃത്തി നിരോധിക്കാനും യാചകരെ പുനരധിവസിപ്പിക്കാനും നടപടി സ്വീകരിക്കുമോ?

1817

പൊതുശ്മശാനം ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇടുക്കി ജില്ലയില്‍ സ്വന്തമായി പൊതുശ്മശാനം ഇല്ലാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം ആരംഭിക്കണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി) എങ്കില്‍ അനന്തര നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്തില്‍ നിന്നും വിശദീകരണം തേടുമോ?

1818

പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പൊതുശ്മശാനം ഉള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ ലഭ്യമാണോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

1819

തെരുവുനായകളെ പിടികൂടാന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 2011 ആഗസ്റ് മാസത്തില്‍ മാത്രം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നായ കടിച്ചതിന്റെ പേരില്‍ 5000 ത്തിലധികം പേര്‍ എത്തി എന്ന വിവരം പരിശോധിക്കുമോ ;

(സി) അലഞ്ഞു നടക്കുന്ന നായകളെ കൊല്ലുന്ന പഴയ രീതിക്കു പകരം നായയെ പിടികൂടി വന്ധ്യംകരിക്കുന്ന സമ്പ്രദായം വിജയപ്രദമാണെന്ന് കരുതുന്നുണ്ടോ ;

(ഡി) തെരുവുനായ്ക്കളുടെ എണ്ണക്കൂടുതലും നായകളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും വിലയിരുത്തിയിട്ടുണ്ടോ ;

() തെരുവുനായകളെ പിടികൂടാന്‍ ആവശ്യത്തിന് ആളുകളെ കിട്ടാത്ത സ്ഥിതി വിശേഷം ഉണ്ടോ ;

(എഫ്) വീടുകളില്‍ വളര്‍ത്തുന്ന നായകളെ രോഗമോ മറ്റോ പിടിപെട്ടാല്‍ തെരുവിലേക്ക് ഇറക്കിവിടുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ജി) തെരുവുനായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഗൌരവമായി കാണുമോ ?

1820

കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കാന്‍ നടപടി

ശ്രീ.വി.ശശി

() ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി അസസ്സ്മെന്റ് രജിസ്റര്‍ പ്രകാരവും വാര്‍ഡ് പുനര്‍ നിര്‍ണ്ണയ പ്രകാരവും വ്യത്യസ്തമായ വാര്‍ഡ് നമ്പറുകളും കെട്ടിടനമ്പറുകളും നിലവിലുള്ളതിനാല്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനും, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനും ആയി പഞ്ചായത്തിനെ സമീപിക്കുന്ന പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടു ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്കുമോ ;

(സി) കേരള പഞ്ചായത്ത് രാജ് വസ്തു നികുതി ചട്ടം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടോ ; എങ്കില്‍ അത് എന്ന് മുതല്‍ നടപ്പാകും ;

(ഡി) വസ്തു നികുതി പുതുക്കുന്നതുമായി ബന്ധപ്പെടുത്തി കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കാനും അസസ്മെന്റ് രജിസ്റര്‍ പുതുക്കാനും തീരുമാനിച്ചിട്ടുണ്ടോ ?

1821

സഹകരണ സ്ഥാപനങ്ങളില്‍ ലോണ്‍ പദ്ധതി

പ്രൊഫ.സി.രവീന്ദ്രനാഥ്

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജലസേചന പദ്ധതികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുക്കാന്‍ പദ്ധതി നിലവിലുണ്ടോ ;

(ബി) അത്തരം ലോണുകള്‍ക്ക് സഹകരണ വകുപ്പില്‍ നിന്നും പലിശ ഇളവ് ലഭ്യമാക്കാന്‍ ശ്രമം നടത്തുമോ ?

1822

നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() ഗ്രാമപഞ്ചായത്തുകള്‍ തനതുവരുമാന സമാഹരണത്തിനായുള്ള നികുതി പിരിവില്‍ അലംഭാവം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൊല്ലം ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 100% നികുതി പിരിവ് കൈവരിച്ച പഞ്ചായത്തുകളുടെ പേരുവിവരം വര്‍ഷം തിരിച്ച് വെളിപ്പെടുത്തുമോ;

(സി) നികുതി പിരിവിലെ ഉദാസീനതമൂലം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഉണ്ടാകുന്ന തനതു വരുമാന ചോര്‍ച്ച തടയുന്നതിനും നികുതി പിരിവ് ഉര്‍ജ്ജിതപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും;

(ഡി) നികുതി പിരിവ് കാര്യക്ഷമമാക്കാത്ത പഞ്ചായത്തു കള്‍ക്ക് പദ്ധതി വിഹിതത്തില്‍ ആനുപാതിക കുറവ് വരുത്താന്‍ നടപടി സ്വീകരിക്കുമോ?

1823

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണി

ശ്രീ..എം. ആരിഫ്

() അധികാര വികേന്ദ്രീകരണ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി നല്‍കിയ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആശുപത്രികള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി നല്‍കിയ സ്ഥാപനങ്ങളുടെ ആനുവല്‍ മെയിന്റനന്‍സ് മുന്‍പ് പി.ഡബ്ള്യൂ.ഡി കെട്ടിട വിഭാഗം നടത്തിയിരുന്നതുപോലെ തുടര്‍ന്നും നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

1824

ഖരമാലിന്യ സംസ്ക്കരണത്തിന് നടപടി

ശ്രീമതി ഗീതാ ഗോപി

() ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ ഖരമാലിന്യ സംസ്ക്കരണത്തിന് സ്ഥിരം സംവിധാനം നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഖരമാലിന്യ സംസ്ക്കരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1825

-വേസ്റ് നിര്‍മ്മാര്‍ജ്ജനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പഞ്ചായത്തുകളുടെ ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) -മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്

പ്രത്യേക നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

1826

ലൈബ്രററി സെസ്സ്

ശ്രീമതി പി. അയിഷാ പോറ്റി

() പഞ്ചായത്തുകളില്‍ ഈടാക്കുന്ന ലൈബ്രററി സെസ്സ് യഥാസമയം സംസ്ഥാന ലൈബ്രററി കൌണ്‍സിലിന് കൈമാറുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ലൈബ്രററി സെസ് ഇനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ സമാഹരിച്ച എത്ര തുക ലൈബ്രററി കൌണ്‍സിലിന് കൈമാറാനുണ്ട് ;

(സി) പ്രസ്തുത തുക ലൈബ്രററി കൌണ്‍സിലി ന് കൈമാറുന്നതിന് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ ?

1827

പഞ്ചായത്തുകള്‍ക്ക് മാലിന്യസംസ്കരണത്തിന് സാമ്പത്തികസഹായം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ മണ്ഡലത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ബി) വികേന്ദ്രീകൃത മാലിന്യസംസ്കരണം നടത്തുന്നതിന് ചെറിയ ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ആലപ്പുഴ ആരോഗ്യ പാക്കേജില്‍ ഉള്‍പ്പെടുത്തി, മാലിന്യ സംസ്കരണത്തിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ?

1828

ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. സി. എഫ്. തോമസ്

() മാലിന്യസംസ്ക്കരണത്തിന് ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് നല്‍കുന്ന സബ്സിഡി അപര്യാപ്തമാണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സഹായം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) സബ്സിഡി നല്‍കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് സഹായം ലഭിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും കൂടുതല്‍

സാമ്പത്തിക സഹായം ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1829

ചൈല്‍ഡ് റൈറ്റ്സ് കമ്മീഷന്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() സംസ്ഥാനത്ത് കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മീഷന്‍ രൂപീകരിക്കുവാന്‍ തീരുമാനമുണ്ടോ ;

(ബി) കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(സി) ചൈല്‍ഡ് റൈറ്റ്സ് കമ്മീഷന്‍ എന്നത്തേക്ക് നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

1830

ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് സ്കൂള്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം

ശ്രീ. ബി.സത്യന്‍

() ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് വേണ്ടി ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് സ്കൂളുകള്‍ക്ക് പ്രത്യേകം ധനസഹായം നല്‍കുന്നത് പരിഗണനയിലുണ്ടോ;

(ബി) ആറ്റിങ്ങല്‍ മണ്ഡലത്തില്‍ലുള്‍പ്പെട്ട കരവാരം ഗ്രാമപഞ്ചായത്തില്‍ ഇത്തരത്തിലൊരു സ്കൂള്‍ തുടങ്ങുന്നതിന് സാമ്പത്തികസഹായം അനുവദിക്കാമോ;

(സി) ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന പദ്ധതിയില്‍ ഒരു നിശ്ചിത തുക നീക്കി വയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കാമോ?

1831

സ്പെഷ്യല്‍ സ്കൂളുകളുടെ ഗ്രാന്റ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() മാനസിക വളര്‍ച്ചയില്ലാത്ത കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് അനുവദിച്ചു വന്ന ഗ്രാന്റ് എത്ര രൂപയാണ്;

(ബി) ഈ സര്‍ക്കാര്‍ ഇത്തരം സ്കൂളുകള്‍ക്കായി ഗ്രാന്റ് ഇനത്തില്‍ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്;

(സി) നിലവില്‍ എത്ര സ്കൂളുകള്‍ ഈ ഗ്രാന്റിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാമോ;

(ഡി) ഇത്തരം സ്കൂളുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിനായി ഒരു പ്രത്യേക ഹെഡ് ഓഫ് അക്കൌണ്ട് അനുവദിക്കുമോ;

() വരും വര്‍ഷങ്ങളില്‍ ഈ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

1832

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് എന്നുമുതല്‍ ഏതെല്ലാം ചുമതലകളാണ് നല്‍കിയിട്ടുളളത്;

(ബി) ഇതു സംബന്ധിച്ച ഉത്തരവുകളുടേയും, നിര്‍ദ്ദേശങ്ങളുടേയും പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) ഇക്കാര്യങ്ങള്‍ക്കായി മൊത്തം എത്ര തുക സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഐ.കെ.എം-ന് ചെലവിട്ടത് ഇനംതിരിച്ച് വ്യക്തമാക്കാമോ;

(ഡി) .കെ.എം ചെലവ് സംബന്ധിച്ച് ആഡിറ്റ് നടന്നിട്ടുണ്ടോ; ആഡിറ്റുകളുടെ നിരീക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്ത മാക്കാമോ ?

1833

'ഇന്‍ഫര്‍മേഷന്‍ കേരള വിഷന്‍' സേവന വേതന വ്യവസ്ഥകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നിലവില്‍ വന്നത് എന്നാണ് ;

(ബി) . കെ. എം ജീവനക്കാരുടെ നിയമന വ്യവസ്ഥയും സേവന വേതന വ്യവസ്ഥകളും വ്യക്തമാക്കാമോ ;

(സി) ഇവിടെ എത്ര ജീവനക്കാര്‍ ജോലിചെയ്യുന്നുവെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ ?

1834

അനധികൃത അറവുശാലകളും ഇറച്ചിക്കോഴി വില്‍പന കേന്ദ്രങ്ങളും

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() സംസ്ഥാനത്ത് അനധികൃത അറവുശാലകളും ഇറച്ചിക്കോഴി വില്‍പനകേന്ദ്രങ്ങളും വര്‍ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

1835

അംഗന്‍വാടി ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അനുവാദം

ശ്രീ. കെ.രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ അംഗന്‍വാടി ജീവനക്കാര്‍ക്ക് ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അനുവാദം നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;

(ബി) അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ജോലി രാജിവയ്ക്കുകയോ, അവധിയില്‍ പ്രവേശിക്കുകയോ ചെയ്തവര്‍ക്കുകൂടി ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് അനുകൂലമായ ഉത്തരവ് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1836

പട്ടികജാതി വിഭാഗത്തിന് അനുവദിച്ച തുകചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ വഴിചെലവഴിക്കാന്‍ നീക്കിവെച്ച തുകയുടെ ഗണ്യമായ ശതമാനം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത തുക ചെലവഴിക്കാന്‍ നേതൃത്വം നല്‍കേണ്ട നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പട്ടികജാതി ഓഫീസറാണോ;

(സി) എങ്കില്‍ അവര്‍ പട്ടിക ജാതി വകുപ്പ് ഡയറക്ടറുടെ കീഴിലാണോ;

(ഡി) എങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് മേല്‍ നിയന്ത്രണമില്ലാത്തത് തുക ചെലവഴിക്കുന്നതിനു പ്രതിബന്ധമാകുന്നുണ്ടോ;

() തുക വിനിയോഗം സംബന്ധിച്ച യോഗങ്ങളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പട്ടിക ജാതി ഓഫീസര്‍ പലപ്പോഴും പങ്കെടുക്കാത്തതും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ മേലുള്ള നിയന്ത്രണകുറവ് കാരണമല്ലെയെന്ന് വ്യക്തമാക്കുമോ;

(എഫ്) എങ്കില്‍ തുക വിനിയോഗം ത്വരിതപ്പെടുത്തുന്നതിന് പട്ടിക ജാതി വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

1837

എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗം

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

() എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും പുനര്‍വിന്യസിച്ച എത്ര ക്ളാര്‍ക്കുമാര്‍ നിലവില്‍ ജോലി ചെയ്തു വരുന്നു; ഉദ്യോഗസ്ഥരെ എത്ര വര്‍ഷത്തേക്കാണ് പുനര്‍വിന്യസിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത ഉദ്യോഗസ്ഥരില്‍ എത്ര പേര്‍ എത്ര തവണ മാതൃവകുപ്പിലേക്ക് തിരിച്ചു പോകാന്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നും ആയത് പ്രകാരം എത്ര പേരെ ഇതുവരെ മാതൃവകുപ്പിലേക്ക് തിരിച്ചുവിട്ടുവെന്നും വ്യക്തമാക്കുമോ;

(സി) ഇപ്രകാരം അവശേഷിക്കുന്ന ക്ളാര്‍ക്കുമാരെ മാതൃവകുപ്പിലേക്ക് തിരിച്ചയയ്ക്കുന്നതിന് വിഘാതമാകുന്ന സംഗതി എന്താണ്?

1838

ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ പദ്ധതി

1838

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:


() സംസ്ഥാനത്ത് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗ്രാമപഞ്ചായത്തുകളുടെ റോഡ് നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും എത്ര കോടി രൂപ പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു ;

(സി) പഞ്ചായത്ത് റോഡുകള്‍ക്ക് കുഴികള്‍ അടയ്ക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് വകയിരുത്തുമോ ;

(ഡി) പഞ്ചായത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണം അടുത്ത കാലവര്‍ഷത്തിനു മുന്‍പ് തീര്‍പ്പാക്കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

() എത്ര ഗ്രാമീണ റോഡുകള്‍ പി.ഡബ്ള്യു.ഡി ഏറ്റെടുത്തു എന്ന് വ്യക്തമാക്കാമോ ?

1839

അംഗന്‍വാടി വര്‍ക്കേഴ്സിന് ഓണറേറിയം

ശ്രീ. എസ്. ശര്‍മ്മ

() അംഗന്‍വാടി വര്‍ക്കേഴ്സിന് നല്‍കിക്കൊണ്ടിരിക്കുന്ന ഓണറേറിയം എത്രയെന്ന് വ്യക്തമാക്കുമോ; എന്നു മുതലാണ് ഇപ്പോള്‍ ലഭിക്കുന്ന തുക ലഭ്യമായത്;

(ബി) ഇവര്‍ക്ക് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത് പ്രകാരമുള്ള വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ ?

1840

അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക

ശ്രീ.പുരുഷന്‍ കടലുണ്ടി

() അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇത് എന്ന് മുതല്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.