UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
7201

നാട്ടിക നിയോജകമണ്ഡലത്തിലെ ക്ഷീരസംഘങ്ങള്‍


ശ്രീമതി ഗീതാ ഗോപി


() നാട്ടിക നിയോജകമണ്ഡലത്തില്‍ എത്ര ക്ഷീരസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കുമോ;

(ബി) ഇതില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന എത്ര ക്ഷീരസഹകരണ സംഘങ്ങള്‍ നിലവിലുണ്ട്; അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

7202

പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടപടി


ശ്രീ. എം. ഹംസ

() പാലില്‍ വിഷവസ്തുക്കളുടെ സാന്നിദ്ധ്യമുള്ളതായും, മായം കലര്‍ന്നതുമാണെന്ന ധാരാളം ആക്ഷേപങ്ങള്‍ ശ്രദ്ധയിലുണ്ടോ; എങ്കില്‍ ഇത്തരം മാലിന്യങ്ങള്‍ ഒഴിവാക്കി ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നു വ്യക്തമാക്കാമോ;

(ബി) ക്ഷീരകര്‍ഷകനില്‍ നിന്നും പാല്‍ വാങ്ങുന്ന പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് കുറ്റമറ്റതും ആധുനികവുമായ പരിശോധനാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

7203

ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി പദ്ധതികള്‍

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

() സംസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി എന്തെല്ലാം പൂതിയ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ഗ്രാമീണ മേഖലയില്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട് ;

(സി) ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സഹായം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; ഇവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ?

7204

ക്ഷീര കര്‍ഷക ക്ഷേമനിധി

ശ്രീ. സി. ദിവാകരന്‍

() ക്ഷീര കര്‍ഷക ക്ഷേമനിധി മുഖേന 2006-2007 മുതല്‍ 2010-2011 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഓരോവര്‍ഷവും എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കി ;

(ബി) എത്ര രൂപയാണ് പ്രസ്തുത ഇനത്തില്‍ ഓരോ വര്‍ഷവും ചെലവിട്ടത് ;

(സി) 01-04-2011 മുതല്‍ 30-09-2011 വരെ ക്ഷീര കര്‍ഷക ക്ഷേമനിധി വഴി നല്‍കിയ വിവിധ സഹായങ്ങളുടെ ഇനം തിരിച്ചുള്ള തുക വ്യക്തമാക്കാമോ ;

(ഡി) ക്ഷീര കര്‍ഷക ക്ഷേമനിധിയിലേക്ക് അംശാദായമായി 2006-2007 മുതല്‍ മില്‍മ നല്‍കേണ്ട തുകയും ഓരോ വര്‍ഷവും നല്‍കിയ തുകയും വ്യക്തമാക്കാമോ ; ക്ഷീര കര്‍ഷക ക്ഷേമനിധി വഴി എത്ര പേര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നത് ; 01-04-2011 മുതല്‍ 30-09-2011 വരെ ക്ഷീര കര്‍ഷക ക്ഷേമനിധി വഴി എത്ര പേര്‍ക്കാണ് പുതുതായി പെന്‍ഷന്‍ നല്‍കിയത് ?

7205

കലാകാരന്മാര്‍ക്ക് പെന്‍ഷന്‍

ശ്രീ..ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് പ്രായാധിക്യം മൂലവും സാമ്പത്തിക വിഷമതകള്‍ മൂലവും പ്രയാസമനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതിന് സംവിധാനമുണ്ടോ;

(ബി) എങ്കില്‍ ഇതിനുവേണ്ടിയുള്ള അപേക്ഷകള്‍ എപ്പോഴാണ് സമര്‍പ്പിക്കേണ്ടതെന്നും എവിടെയാണ് സമര്‍പ്പിക്കേണ്ടതെന്നും അറിയിക്കുമോ ?

7206

ഇട്ടിഅച്ചുതന്‍ സ്മാരകത്തിന് സഥലം ഏറ്റെടുക്കുന്നതിന് നടപടി

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല താലൂക്കില്‍ കടക്കപ്പളളിയിലുളള ഇട്ടി അച്ചുതന്‍ സ്മാരകത്തിന് സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കാനുളള നടപടി ഏതുവരെയായി എന്ന് വ്യക്തമാക്കാമോ; സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി തുക അനുവദിച്ചിട്ടുണ്ടോ;

(ബി) ഇട്ടി അച്ചുതന്‍ വൈദ്യരുടെ അന്ത്യവിശ്രമ സ്ഥലവും ഔഷധ സസ്യക്കാവും സംരക്ഷിത സ്മാരകമാക്കുന്ന നടപടി എന്ന് പൂര്‍ത്തീകരിക്കുമെന്ന് പറയാമോ;

(സി) സ്മാരക നിര്‍മ്മാണത്തിനായി ഹോര്‍ത്തൂസ് മലബാറിക്കസ് ട്രസ്റ് ഇതു സംബന്ധിച്ച് ഒരു വിശദമായ പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത പ്രോജക്ട് പ്രകാരം പദ്ധതിക്ക് എത്ര ചെലവാണ് പ്രതീക്ഷിക്കുന്നത്; ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏന്തെങ്കിലും തുക അനുവദിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തുക എത്രയാണെന്നു പറയാമോ; പ്രസ്തുത സ്മാരകം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുളള മുഴുവന്‍ തുകയും അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7207

ചരിത്രസ്മരാകങ്ങളുടെ സംരക്ഷണം

ശ്രീ. ലൂഡി ലൂയിസ്

() കേരളത്തിലെ യൂറോപ്യന്‍ ചരിത്രസ്മരാകങ്ങള്‍ സംരക്ഷിക്കുവാനും പരിപാലിക്കുവാനും പദ്ധതി തയ്യാറാക്കുമോ ;

(ബി) പള്ളിപ്പുറം കോട്ട സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

7208

ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനും പുനരുദ്ധാരണം നടത്തുന്നതിനുമായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ട് ;

(ബി) ഇതിനായി ഒരു പദ്ധതിക്ക് രൂപം നല്‍കുമോ ;

(സി) ആയത് പ്രാവര്‍ത്തികമാക്കുന്നതിന് സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

7209

കേരള സംഗീത നാടക അക്കാഡമി പ്രവര്‍ത്തനം

ശ്രീ. പാലോട് രവി

,, എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്



() കേരള സംഗീത നാടക അക്കാഡമി പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) അക്കാഡമിയുടെ പ്രവര്‍ത്തനത്തിനായി വിവിധ കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ നടപടി എടുക്കുമോ;

(സി) അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്താന്‍ തയ്യാറാകുമോ ?

7210

പ്രാചീന കലാരൂപങ്ങളുടെ സംരക്ഷണത്തിന് നടപടി

ശ്രീ. പി. അയിഷാ പോറ്റി

() കേരളത്തിലെ പ്രാചീന നാടന്‍കലാരൂപങ്ങള്‍ നാശോന്‍മുഖമായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) പ്രാചീന കലാരൂപങ്ങളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും;

(സി) നാടന്‍കലാകാരന്‍മാര്‍ക്ക് ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

7211

ഫോക്ക്ലോര്‍ ഗ്രാമങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, വി. പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, എം. . വാഹീദ്

() ഫോക്ക്ലോര്‍ അക്കാഡമി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) ഫോക്ക്ലോര്‍ ഗ്രാമങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എവിടെയെല്ലാം ;

(സി) എല്ലാ സ്കൂളുകളിലും ഫോക്ക്ലോര്‍ ക്ളബുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ ;

(ഡി) പ്രസ്തുത ക്ളബുകളുടെ പ്രവര്‍ത്തനം എന്തെല്ലാമാണ്?

7212

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ സ്മരണയ്ക്കായി അര്‍ഹമായ സ്മാരകമോ വേദികളോ സജ്ജീകരിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത വ്യക്തിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ഉചിതമായ എന്തെല്ലാം കാര്യങ്ങള്‍ സാംസ്കാരിക വകുപ്പ് വഴി ചെയ്യാന്‍ കഴിയുമെന്നുള്ളത് വെളിപ്പെടുത്തുമോ ?

7213

നാടകകലാകാരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സും ആരോഗ്യ പരിരക്ഷയും

ശ്രീ. എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

() കേരള സംഗീത നാടക അക്കാഡമിയുടെ കീഴില്‍ നാടകകലാകാരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സും ആരോഗ്യ പരിരക്ഷസംവിധാനവും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഉത്സവസീസണില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് കലാകാരന്മാര്‍ക്ക് ലഭ്യമാക്കുന്നതെന്ന് അറിയിക്കുമോ ?

7214

സഹോദരന്‍ അയ്യപ്പന്റെ ഭവന പുനരുദ്ധാരണം

ശ്രീ. എസ്. ശര്‍മ്മ

() കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ സ്വഭവനം വൈപ്പിന്‍ മണ്ഡലത്തിലെ ചെറായിയില്‍ ആണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തന ങ്ങള്‍ക്കും ദൈനംദിന ചെലവുകള്‍ക്കും ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ചരിത്രം പേറുന്ന പ്രസ്തുത ഭവനത്തിന്റെയും, അതിനോടു ചേര്‍ന്ന ഗ്രന്ഥശാലയുടെയും പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; ഇതുവരെ സ്വീകരിച്ച നടപടിയെ ന്തെന്ന് വ്യക്തമാക്കാമോ?

7215

കലാ സാഹിത്യകാരന്മാരുടെ സ്മാരകങ്ങള്‍ക്കുള്ള ധനസഹായം

ശ്രീ. . പി. ജയരാജന്‍

() പ്രമുഖ കലാ-സാഹിത്യകാരന്മാരുടെ സ്മാരകങ്ങള്‍ക്കുള്ള ധനസഹായത്തിനായി നടപ്പു സാമ്പത്തികവര്‍ഷം എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം ഏതെല്ലാം പ്രോജക്റ്റുകള്‍ക്കാണ് ഈ തുക നല്‍കുന്നതെന്നും ഓരോ പ്രോജക്ടിനും എത്ര തുക വീതം നല്‍കുമെന്നും വ്യക്തമാക്കുമോ ?

7216

പുരാവസ്തുക്കള്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ നടപടി  ശ്രീ. പി. ഉബൈദുള്ള

() കോടികള്‍ വിലമതിക്കുന്ന നിധികളും സ്വര്‍ണ്ണനാണയങ്ങളും മറ്റ് ശേഷിപ്പുകളും ട്രഷറികളിലും റവന്യൂ ഓഫീസുകളിലും കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൃത്യമായ മൂല്യനിര്‍ണ്ണയവും പഠനവും നടത്താതെ സൂക്ഷിച്ചിരിക്കുന്ന പ്രസ്തുത വസ്തുക്കളെക്കുറിച്ച് പുരാവസ്തു വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശം നല്‍കുമോ; സര്‍ക്കാരിന്റെ പക്കല്‍ ആയത് സംബന്ധിച്ച എന്തെങ്കിലും കണക്കുകള്‍ ലഭ്യമാണോ;

(ഡി) ട്രഷര്‍ ട്രോവ് ആക്ട് പ്രകാരം 100 വര്‍ഷത്തിലേറെ പഴക്കമുള്ളവയും പുരാവസ്തുമൂല്യമുള്ളവയും ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാറുണ്ടോ; വ്യക്തമാക്കുമോ?

() ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആഭി

മുഖ്യത്തില്‍ കേരളത്തിലെ പുരാവസ്തു കണക്കെടുപ്പ് അടുത്ത് നടക്കാനിരിക്കെ ഇത്തരം വിലപിടിപ്പുള്ള ശേഖരങ്ങള്‍ കണക്കെടുപ്പ് നടത്തി പുരാവസ്തു വകുപ്പിന് കൈമാറുന്നതിന് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

7217

പട്ടം താണുപിള്ളയുടെ പേരിലുള്ള സ്മാരകങ്ങള്‍ പരിപാലിക്കുന്നതിനു നടപടി

ശ്രീ. സി. പി. മുഹമ്മദ്

() പട്ടം താണുപിള്ളയുടെ പേരിലുള്ള സ്മാരകങ്ങള്‍ പരിപാലിക്കുന്ന കാര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ അനാസ്ഥ കാട്ടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ നടപടി സ്വീകരിക്കുമോ ;

(ബി) വി. ജെ. ടി. ഹാളിനു മുന്നില്‍ സ്ഥിതി ചെയ്യുന്ന പട്ടം താണുപിള്ളയുടെ പ്രതിമയ്ക്കു ചുറ്റും വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചും ചെടികള്‍ നട്ടും കമനീയമാക്കുവാന്‍ ബന്ധപ്പട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ;

(സി) തിരുവനന്തപുരം കവടിയാര്‍ കുറവന്‍കോണം ജംഗ്ഷനിലുള്ള പട്ടം താണുപിള്ള സ്മാരകപാര്‍ക്ക് ചില രാഷ്ട്രീയകക്ഷികള്‍ കയ്യേറി പാര്‍ക്കിനെ നശിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാമോ ; പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധ ശല്യമുണ്ടെങ്കില്‍ ആയത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7218

നാടകപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പ്രൊഫഷണല്‍, പാരമ്പര്യ, നൃത്ത സംഗീത നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന എത്രയാളുകളുണ്ടെന്ന് ജില്ലതിരിച്ച് കണക്ക് വെളിപ്പെടുത്താമോ;

(ബി) ഇവര്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ഡി) ഇതിനകം എത്ര നാടക പ്രവര്‍ത്തകര്‍ പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്?

7219

ആറ്റിങ്ങല്‍ കൊട്ടാരം നവീകരണം

ശ്രീ. ബി. സത്യന്‍

() ഇന്ന് ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്ന ആറ്റിങ്ങല്‍ കൊട്ടാരം നവീകരിക്കാന്‍ ഏതെങ്കിലും പ്രൊപ്പോസല്‍ ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇതുപോലുള്ള പൈതൃക സ്വത്തുക്കള്‍ സാംസ്കാരിക വകുപ്പിന് നേരിട്ട് ഏറ്റെടുക്കാന്‍ കഴിയുമോ;

(സി) പ്രസ്തുത കൊട്ടാരം സംരക്ഷിക്കുവാനുള്ള നടപടികള്‍ സാംസ്കാരിക വകുപ്പ് സ്വീകരിക്കുമോ ?

7220

ലോക പൈതൃക കലകള്‍

ശ്രീ. .പി. ജയരാജന്‍

() കേരളത്തിലെ ഏതെല്ലാം തനതുകലകളാണ് ലോക പൈതൃകകലകളായി യുനെസ്കോ അംഗീകരിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത അംഗീകാരം ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്;

(സി) തെയ്യം എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തെയ്യത്തിന്റെ ഖ്യാതി വിദേശങ്ങളില്‍ ഉള്‍പ്പെടെ എത്തിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7221

സാന്ത്വന’ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പ്രവാസി മലയാളികളുടെ ചികിത്സയ്ക്കും, മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിനും ഇപ്പോള്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്;

(ബി) ‘സാന്ത്വന’ പദ്ധതിയില്‍ നിന്നുളള സഹായത്തിനായി ലഭിച്ച അപേക്ഷകളെത്ര; ഇതില്‍ ഇപ്പോഴും സഹായം നല്‍കിയിട്ടില്ലാത്തവ എത്ര?

7222

നോര്‍ക്ക റൂട്ട്സിന്റെ കേന്ദ്രങ്ങള്‍

ശ്രീ. .റ്റി. ജോര്‍ജ്

,, ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

() മലയാളികള്‍ കൂടുതലായുള്ള മറുനാടുകളില്‍ നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(ബി) ഇതിനായി നോര്‍ക്ക റൂട്ട്സിന്റെ കേന്ദ്രങ്ങള്‍ മറുനാടുകളില്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിനായി കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ?

7223

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബെന്നി ബഹനാന്‍

'' .ടി. ജോര്‍ജ്

'' എം.. വാഹീദ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

() സംസ്ഥാനത്ത് മുഴുവന്‍ പ്രദേശങ്ങളിലും നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍സജീവമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്;

(ബി) എല്ലാ ജില്ലകളിലും നോര്‍ക്കയുടെ ഓഫീസുകള്‍ തുടങ്ങുമോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

7224

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സേവനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, . സി. ബാലകൃഷ്ണന്‍

() പ്രവാസികളുമായി ബന്ധപ്പെടേണ്ടിവരുന്ന സ്ഥാപനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിന് നോര്‍ക്ക എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്;

(ബി) എംബസികള്‍, ഇമിഗ്രേഷന്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും നോര്‍ക്ക മുന്‍കൈ എടുക്കുമോ;

(സി) എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്കയുടെ സേവനം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

7225

ഓണം, റംസാന്‍ കാലത്തെ വിമാന യാത്രാ നിരക്കുകള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() പ്രവാസി മലയാളികളെ വിമാനക്കമ്പനികള്‍ വലയ്ക്കുന്നതും ചൂഷണം ചെയ്യുന്നതും സംബന്ധിച്ച പരാതികളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധന നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്നതില്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന ആക്ഷേപം വിലയിരുത്തുമോ;

(ഡി) ഓണം, റംസാന്‍ കാലത്ത് നാട്ടിലെത്തുന്ന മലയാളികള്‍ക്ക് തിരിച്ചുപോകാന്‍ വിമാനക്കൂലി പലമടങ്ങ് നല്‍കേണ്ടി വരുന്നതും ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി വിമാന കമ്പനികള്‍ ആവശ്യപ്പെടുന്ന തുക നല്‍കി മടങ്ങിപ്പോകേണ്ടി വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെ യാത്രക്കാരെ ചൂഷണം ചെയ്യുമ്പോള്‍ സ്വകാര്യ വിമാന കമ്പനികളും അവസരം മുതലെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ഓണത്തിനും റംസാനുമൊക്കെ നാട്ടിലേക്ക് അവധിക്ക് വരുന്നവരിലധികം സാധാരണക്കാരാണ് എന്ന കാര്യം പരിശോധിക്കുമോ;

(ജി) റംസാന്‍, ഓണക്കാലത്ത് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്താനും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാതിരിക്കാനും സംസ്ഥാനം കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

7226

വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ തൊഴില്‍ സുരക്ഷിതത്വം

ശ്രീമതി കെ. കെ. ലതിക

() വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ തൊഴില്‍ തട്ടിപ്പിനും മറ്റുവിധ ചൂഷണങ്ങള്‍ക്കും വിധേയരാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തുവരുന്ന സ്ത്രീകളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

7227

പ്രവാസി ക്ഷേമ പദ്ധതി

ശ്രീ. എം.. ബേബി

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, . പ്രദീപ്കുമാര്‍

,, കെ. രാധാകൃഷ്ണന്‍

() പ്രവാസികളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ പുതുതായി എന്തെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) മുന്‍ സര്‍ക്കാര്‍ പ്രവാസികാര്യവകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം ഇപ്പോഴും തുടരുന്നുണ്ടോ; അവ ഏതൊക്കെയായിരുന്നു; വിശദമാക്കാമോ?

7228

പ്രവാസികളുടെ ക്ഷേമത്തിനായി പദ്ധതി

ശ്രീ. എം. ഉമ്മര്‍

() പ്രവാസികളുടെ ക്ഷേമത്തിനായി 2011-12 വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കുമോ;

(ബി) സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് പലിശരഹിത വായ്പ നല്‍കുമോ;

(സി) കേന്ദ്രസഹായത്തോടെ ഇവര്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിന് തടസ്സങ്ങളുണ്ടോ?

7229

എക്സ്റെന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ എത്ര എക്സ്റെന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പരിശീലനകേന്ദ്രങ്ങളില്‍ വകുപ്പിനു വെളിയിലുള്ളവര്‍ക്ക് പരിശീലനം നല്‍കാറുണ്ടോ; അത്തരക്കാരില്‍ നിന്നും ഫീസ് ഈടാക്കാറുണ്ടോ ?

7230

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി

ശ്രീ.വി.ഡി.സതീശന്‍

,, കെ. മുരളീധരന്‍

,, സി.പി.മുഹമ്മദ്

() തൊഴിലുറപ്പ് പദ്ധതി ദരിദ്ര ജനവിഭാഗങ്ങള്‍ക്കു കൊടുക്കുന്ന രീതിയില്‍ കേന്ദ്രഫണ്ട് മുഴുവന്‍ വിനിയോഗിക്കാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഇതിനായി സാധനസാമഗ്രികള്‍ ഉപയോഗിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി എടുക്കുമോ ;

(സി) ഗ്രാമീണ അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയില്‍ പറഞ്ഞിട്ടുള്ള എന്തെല്ലാം നടപടികള്‍ കൈകൊണ്ടിട്ടുണ്ട് ?

7231

ഗസ്റ് എഡിറ്റര്‍ നിയമനം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിലുള്ള സ്ഥിരം അക്കാദമിക് ജീവനക്കാര്‍ക്കുള്ള ഓഫീസും മറ്റു സൌകര്യങ്ങളും നല്‍കി എത്ര വ്യക്തികളെയാണ് എഡിറ്റര്‍മാരായി നിയമിച്ചിട്ടുള്ളത്; ഇവരുടെ പേരും ഗസ്റ് എഡിറ്റര്‍ നിയമനം നേടുന്നതിനായി ഇവര്‍ സമര്‍പ്പിച്ച അക്കാദമിക് യോഗ്യതകളും എന്താണ്;

(ബി) ഗസ്റ് എഡിറ്റര്‍മാരായി നിയമിച്ച വ്യക്തിക്ക് എഴുത്തുകാരെ നേരിട്ട് സമീപിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് ഉത്തരവ് നല്‍കുവാന്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം വിഭാഗം അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഉത്തരവിന്റെ കോപ്പി നല്‍കാമോ;

(സി) ഇന്‍സ്റിറ്റ്യൂട്ട് വക ഡി.റ്റി.പി. ജോലികള്‍ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുവാന്‍ ഗസ്റ് എഡിറ്റര്‍ക്ക് അധികാരമുണ്ടോ;

(ഡി) പ്രൂഫ് റീഡിംഗിനുള്ള പ്രതിഫലവും ഗസ്റ് എഡിറ്ററുടെ ശമ്പളവും ഒരേ സമയം ഏതെങ്കിലും എഡിറ്റര്‍മാര്‍ കൈപ്പറ്റിയിട്ടുണ്ടോ; എങ്കില്‍ അത് നല്‍കിയതും കൈപ്പറ്റിയതും എന്ത് മാനദണ്ഡത്തിലാണ്?

7232

സി-ഡിറ്റിലെ ജീവനക്കാര്‍

ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)

() സി-ഡിറ്റില്‍ നിലവില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് ;

(ബി) സി-ഡിറ്റില്‍ ജോലി ചെയ്യുന്ന സ്ഥിരം, കരാര്‍, ദിവസക്കൂലി, ഡോക്കറ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, എന്നിവരുടെ പേര്, തസ്തിക, നിയമന രീതി, നിയമിച്ച തീയതി,മൊത്ത ശമ്പളം, ശമ്പള സ്കെയില്‍ എന്നിവ തരം തിരിച്ച് പ്രത്യേകം വിശദമാക്കാമോ ;

(സി) ഇപ്രകാരം ആരുടെയൊക്കെ നിയമനത്തിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട് ;

(ഡി) സി-ഡിറ്റില്‍ ഇതേ വരെ ജോലി ചെയ്ത ഡയറക്ടര്‍മാരുടേയും രജിസ്ട്രാര്‍മാരുടെയും പേര് വിവരങ്ങളും ജോലി ചെയ്ത കാലയളവും (ജോലിയില്‍ പ്രവേശിച്ച തീയതിയും വിടുതല്‍ ചെയ്ത തീയതിയും) വിശദമാക്കാമോ ?

7233

ശമ്പള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() കഴിഞ്ഞ നാല് മാസത്തിനുളളില്‍ എക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വിഭാഗത്തിലെ എത്ര ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്;

(ബി) ഇവരില്‍ എത്ര പേര്‍ക്ക് അവസാന ശമ്പള സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്;

(സി) ഇനിയും അവസാന ശമ്പള സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കാത്തവരായി ആരൊക്കെയുണ്ട്:

(ഡി) ഇതിനുളള കാരണം എന്താണെന്നു വ്യക്തമാക്കാമോ?

7234

വി. . .മാരുടെ പ്രീ സര്‍വ്വീസ് ട്രെയിനിംഗ്

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() ഗ്രാമവികസന വകുപ്പിന്റെ കീഴിലുള്ള വി. . . മാര്‍ക്ക് നിയമനം നല്‍കുന്നതിന് മുന്‍പ് പരിശീലനം നല്‍കുന്നുണ്ടോ;

(ബി) പ്രസ്തുത പരിശീലന കാലയളവ് അവരുടെ സര്‍വ്വീസിന്റെ ഭാഗമായി കണക്കാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) ഇതര വകുപ്പുകളില്‍ പരിഗണിക്കുന്നതുപോലെ വി. . .മാരുടെ പ്രീ-സര്‍വ്വീസ് ട്രെയിനിംഗിനെ ഇന്‍-സര്‍വ്വീസ് ട്രെയിനിംഗ് ആക്കുമോ; ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

7235

കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പുനര്‍ നാമകരണം

ശ്രീ. . പി. ജയരാജന്‍

() അവശ സാഹചര്യങ്ങളില്‍ ജീവിക്കുന്ന പ്രഗത്ഭരായ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും നല്‍കുന്ന പ്രതിമാസ ധനസഹായം എത്രയാണെന്നു വ്യക്തമാക്കുമോ;

(ബി) ഇതില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ വിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ; സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമോ;

(സി) ഇപ്പോഴുള്ള “അവശ കലാകാര പെന്‍ഷന്‍”എന്ന പേരു മാറ്റി “സാംസ്കാരിക പ്രവര്‍ത്തക പെന്‍ഷന്‍” എന്നോ “കലാകാര പെന്‍ഷന്‍”എന്നോ മറ്റേതെങ്കിലും ആകര്‍ഷകമായ പേരുനല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

7236

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ജീവനക്കാരന്റെ മോചനം

ശ്രീമതി ഗീതാ ഗോപി

() സോമാലിയ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരന്‍ തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്തെ എരണേഴത്ത് രോഹിത്തിനെ മോചിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(സി) മോചനത്തിന് തടസ്സമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്;

(ഡി) മോചനത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

7237

പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള എം.ഡി മാരുടെ വിവരങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള എം. ഡി മാരുടെ പേര് വിവരവും വിദ്യാഭ്യാസ യോഗ്യതയും വിശദമാക്കാമോ ;

(ബി) ഇതില്‍ ആരൊക്കെയാണ് സര്‍ക്കാര്‍ സ്ഥിരം എം.ഡി മാരായി നിയമിച്ചിട്ടുളളത് . ഇത്തരത്തില്‍ നിയമിക്കപ്പെട്ടവരുടെ ശമ്പള സ്കെയില്‍ വ്യക്തമാക്കാമോ ;

(സി) ഇപ്രകാരം ഏതൊക്കെ നിയമനങ്ങള്‍ക്കാണ് ബി.പി.ഇ യുടെ അംഗീകാരം ഉള്ളതെന്ന് വിശദമാക്കാമോ ?

7238

വിവരപൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. . പി. ജയരാജന്‍

,, . കെ. ബാലന്‍

,, ബി. ഡി. ദേവസ്സി

,, കെ. സുരേഷ് കുറുപ്പ്

() വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണ്;

(ബി) പത്രദൃശ്യമാധ്യമങ്ങളില്‍ വകുപ്പിനെതിരെ വരുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം റിപ്പോര്‍ട്ടുകളിന്മേല്‍ സ്വീകരിച്ചുവരുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച് വിശദമാക്കാമോ;

(ഡി) പ്രസ്തുത വകുപ്പ് വഴി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാപരമല്ലാത്ത വിവരങ്ങള്‍ അടങ്ങിയ പരസ്യങ്ങളും ലഘുലേഖകളും അച്ചടിച്ച് ജനങ്ങളില്‍ എത്തിക്കുന്നതായി ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാര്‍ ഇതിനകം പുറപ്പെടുവിച്ച പരസ്യങ്ങളിലേയും ലഘുലേഖകളിലേയും മറ്റും വിവരങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.