UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
7177

എക്സ്റന്‍ഷന്‍ സെന്ററുകളുടെ ശാക്തീകരണം

ശ്രീ. വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

,, വര്‍ക്കല കഹാര്‍

() ഗ്രാമവികസന വകുപ്പിനു കീഴിലുള്ള എക്സ്റെന്‍ഷന്‍ സെന്ററുകളുടെ ശാക്തീകരണത്തിനു സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) പ്രസ്തുത സെന്ററുകളിലെ പരിശീലന പരിപാടികള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

7178

ഗ്രാമവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം

ശ്രീ. എസ്. ശര്‍മ്മ

() ഗ്രാമവികസന വകുപ്പു മുഖേന നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കൃത്യമായി അറിയിപ്പു ലഭിക്കാത്തതു മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും, വി... മാരില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത് ക്കരിക്കുവാനുള്ള നടപടി സ്വീകരിക്കുമോ; ഇതിനായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കാമോ?

7179

ഗ്രാമവികസനത്തിന് കേന്ദ്ര വിഹിതം

ശ്രീ. സി. കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

() കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ഗ്രാമവികസനത്തിനുവേണ്ടി എത്ര തുകയാണ് ലഭിച്ചത്;

(ബി) ഏതൊക്കെ പദ്ധതികള്‍ക്ക് വേണ്ടിയാണ് ആ തുക ലഭിച്ചിട്ടുള്ളത്;

(സി) വര്‍ഷം തിരിച്ചും പദ്ധതി തിരിച്ചും അത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?

7180

ആസൂത്രണ വകുപ്പിന്റെ നവീകരണം

ശ്രീ.ജി. സുധാകരന്‍

() കേരളത്തിലെ ആസൂത്രണ ബോര്‍ഡ്, മന്ത്രിമാരുടെയും തദ്ദേസസ്വയംഭരണ സ്ഥാപനങ്ങളുടേയും അധികാരങ്ങള്‍ ചിലപ്പോള്‍ കൈയാളുന്നത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ജനപ്രതിനിധികളായ ഭരണാധികാരികളും ജനകീയ സമിതികളും ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ട കാര്യങ്ങളുടെ നിര്‍വഹണ രീതി ആസൂത്രണവിഭാഗം വിശദീകരിച്ച് നിബന്ധനകള്‍ വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ആസൂത്രണവിഭാഗം അടിസ്ഥാനതത്വങ്ങള്‍ രൂപീകരിച്ച് അതിന് ജനകീയപരിചയം കൂടി കണക്കിലെടുത്ത് നിര്‍വഹണം നടത്തുകയെന്ന രീതി സ്വീകരിക്കുമോ;

(സി) ബഡ്ജറ്റില്‍ നിശ്ചയിച്ച് അംഗീകരിച്ചശേഷം നിര്‍വ്വഹണത്തിന്റെ ഫയലുകള്‍ ആസൂത്രണവിഭാഗത്തിന് നല്‍കുന്ന ഇപ്പോഴത്തെ രീതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്; ഇതിന് മാറ്റം വരുത്തുവാന്‍ ഉദ്ദേശമുണ്ടോ;

(ഡി) ആസൂത്രണ വിഭാഗത്തില്‍ 2006-2011 കാലത്തെ എത്ര പദ്ധതികളാണ് ഇപ്പോള്‍ തീരുമാനമാകാതെ കെട്ടി കിടക്കുന്നത്?

7181

നബാര്‍ഡ് സഹായം

ശ്രീ. പി. റ്റി. . റഹീം

() നബാര്‍ഡ് സഹായമായി ഓരോ ബ്ളോക്ക് പഞ്ചായത്തിനും 10 കോടി രൂപ വീതം നല്‍കുന്നതിനുള്ള തീരുമാനമുണ്ടോ ;

(ബി) ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

7182

പരസ്യ ചെലവ്

ശ്രീ. ജി. സുധാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2011 സെപ്തംബര്‍ 30 വരെ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലുടെ പരസ്യം നല്‍കിയ ചെലവ്, മാധ്യമങ്ങളുടെ പേരും ഓരോന്നിനും നല്‍കിയ തുക എത്ര എന്ന് വ്യക്തമാക്കുമോ ;

(ബി) മേല്‍ കാലയളവിലെ പരസ്യങ്ങള്‍ നല്‍കിയ വകയില്‍ മാധ്യമങ്ങള്‍ക്ക് തുക കൊടുക്കുവാനുണ്ടെങ്കില്‍ ഓരോ മാധ്യമങ്ങള്‍ക്കും നല്‍കാനുള്ള തുക എത്ര എന്നറിയിക്കുമോ ;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2006 മേയ് 18 മുതല്‍ 2006 സെപ്തംബര്‍ 30 വരെ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലുടെ പരസ്യം നല്‍കിയ ഇനത്തില്‍ എന്തു തുക ചെലവായി എന്ന് വ്യക്തമാക്കുമോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പി. ആര്‍. ഡി വഴി പ്രത്യേക ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം ; ഇതിന് എന്തു തുക ചെലവായി എന്നറിയിക്കാമോ ?

7183

ചിറയിന്‍കീഴ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍

ശ്രീ.വി.ശശി

() ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ 'സഡക് യോജന' പ്രകാരം ഏറ്റെടുത്ത ഏതെല്ലാം റോഡുകളുടെ പണിയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്;

(ബി) പണി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങളെന്തെങ്കിലും നിലവിലുണ്ടോ;

(സി) എങ്കില്‍ അവയെന്തൊക്കെയാണെന്നും അവ പരിഹരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികളെന്തെന്നും വ്യക്തമാക്കാമോ?

7184

പി.എം.ജി.എസ്.വൈ

ശ്രീ. എം. ഹംസ

() പി.എം.ജി.എസ്.വൈ.6-ാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ക്കാണ് അനുമതി നല്‍കിയത്;

(ബി) പ്രസ്തുത റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ അടിയന്തിരമായി ടെണ്ടര്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമോ;

(സി) പി.എം.ജി.എസ്.വൈ. 7-ാം ഘട്ടത്തില്‍ ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം ബ്ളോക്കിലെ ഏതെല്ലാം റോഡുകള്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്; വിശദാംശം നല്‍കാമോ;

(ഡി) പി.എം.ജി.എസ്.വൈ. 7-ാം ഘട്ടത്തില്‍ അംഗീകരിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രക്രിയയിലെ കാലിക സ്ഥിതി വിശദീകരിക്കാമോ;

() പി.എം.ജി.എസ്.വൈ. 8-ാം ഘട്ടത്തിന്റെ പ്രൊപ്പോസലുകള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

7185

പി.എം.ജി.എസ്.വൈ. - ഫണ്ടിന്റെ അപര്യാപ്തത

ശ്രീ. കെ.വി. വിജയദാസ്

() കേന്ദ്ര സര്‍ക്കാര്‍ പി.എം.ജി.എസ്.വൈ.-യ്ക്കായി നല്‍കുന്ന ഫണ്ടിന്റെ അപര്യാപ്തത കാരണം പ്രസ്തുത പദ്ധതിയിലുള്ള പല വര്‍ക്കുകളും പൂര്‍ത്തീകരിക്കപ്പെടാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് നല്‍കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?

7186

തൃശൂര്‍ ജില്ലയിലെ പി.എം.ജി.എസ്.വൈ. റോഡുകള്‍

ശ്രീമതി ഗീതാ ഗോപി

() പി.എം.ജി.എസ്.വൈ. യില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ എത്ര റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ആയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം അനുമതി നല്‍കിയിട്ടും പ്രവൃത്തി നടക്കാത്ത എത്ര റോഡുകള്‍ തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ടെന്നും ആയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ;

(സി) പ്രസ്തുത റോഡ് പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

7187

റോഡ്/പാലം നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

() കേന്ദ്ര ഗവണ്‍മെന്റ്/ഏജന്‍സികള്‍ മുഖേന ബ്ളോക്ക് പഞ്ചായത്തുകളിലെ റോഡ്/പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാറുണ്ട് ;

(ബി) പ്രസ്തുത പദ്ധതികളുടെ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ?

7188

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ല / ബ്ളോക്ക് / ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ഓരോ വിഭാഗത്തിലും എത്ര ജീവനക്കാരാണുള്ളത്; വിശദാംശം നല്‍കാമോ; പ്രസ്തുത ജീവനക്കാര്‍ക്ക് സമാന സ്വഭാവമുള്ള പദ്ധതികളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ;

(ബി) കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് നിലവില്‍ വന്ന സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇവര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

7189

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്നിരിക്കെ കുടുംബങ്ങളില്‍ ഒരാള്‍ മറ്റു ജോലിക്ക് പോകാതെ ഇവരുടെ പരിചരണത്തിന് മാത്രം നില്‍ക്കേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം മരുന്നിനും നിത്യജീവിതത്തിനും വഴിയില്ലാതെ ഇവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്ഥിരം പരിചരണത്തിനായി അവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഒരാളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേതനം ഉറപ്പാക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) എങ്കില്‍ അവരുടെ മാതാപിതാക്കളെയോ ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളെയോ ഇതിനായി പരിഗണിക്കുമോ?

7190

വികസന ബ്ളോക്കുകള്‍ വഴി ജനോപകാരപ്രദമായ നടപടികള്‍

ശ്രീ. പി സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() വികസന ബ്ളോക്കുകള്‍ വഴി കൂടുതല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ;

(ബി) ഒരു വികസന ബ്ളോക്കിന്റെ കീഴിലുളള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആ ബ്ളോക്കിന്റെ നേതൃത്വത്തില്‍ ആരോഗ്യം, പരിസര ശുചിത്വം, സാന്മാര്‍ഗ്ഗിക മാര്‍ഗ്ഗനിര്‍ദ്ദേശക ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച് അവബോധം പുതു തലമുറയ്ക്ക് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) വികസന ബ്ളോക്കുകള്‍ വഴി കൂടുതല്‍ സഹായങ്ങളും സൌകര്യങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ?

7191

പ്ളാന്‍ കോ-ഓര്‍ഡിനേറ്റര്‍ സംവിധാനം

ശ്രീ. പുരുഷന്‍ കടലുണ്ടി

() വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശിക പദ്ധതിരൂപീകരണവും ജില്ലാ ആസൂത്രണ സമിതി പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ജില്ലാതല പ്ളാന്‍ കോ-ഓര്‍ഡിനേറ്റര്‍ സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ;

(ബി) വര്‍ക്കിംഗ് അറേഞ്ച്മെന്റ് പ്രകാരം പ്ളാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി ഏതൊക്കെ ജില്ലയില്‍ ആരൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്;

(സി) ഇവര്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക പ്രതിഫലം പറ്റിക്കൊണ്ട് മറ്റെന്തെങ്കിലും ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ?

7192

തൊഴിലുറപ്പ് പദ്ധതി - അസറ്റ്ക്രിയേഷന്‍

ശ്രീ. എം.ഹംസ

() തൊഴിലുറപ്പ് പദ്ധതി അസറ്റ് ക്രിയേഷന് ഉപയോഗപ്പെടുന്നില്ല എന്ന പരിമിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതു പരിഹരിക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ബി) കുലി 60 ശതമാനവും മെറ്റീരിയല്‍ കോസ്റ്

40 ശതമാനവും എന്ന അനുപാതം എല്ലായിടത്തും ഒരു പോലെ നടപ്പിലാക്കുന്നുണ്ടോ;

(സി) 40 ശതമാനം മെറ്റീരിയല്‍ കോസ്റ് ഉപയോഗപ്പെടുത്താത്ത ഏതെങ്കിലും ജില്ലകള്‍ ഉണ്ടോ; ആ ജില്ലകള്‍ക്ക് 40% മെറ്റീരിയല്‍ കോസ്റ്റ് ചെലവഴിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുമോ;

(ഡി) എം.എല്‍.. ഫണ്ടും എം.പി.ഫണ്ടും തൊഴിലുറപ്പ് ഫണ്ടും സംയോജിപ്പിച്ച് അസെറ്റ് ക്രിയേഷന്‍ ഉണ്ടാക്കുന്നരീതിയിലുള്ള പ്രപ്പോസലുകള്‍ തയ്യാറാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമോ ?

7193

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

() ഗ്രാമവികസന വകുപ്പ് വഴി ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് നടപ്പിലാക്കിവരുന്നത് എന്ന് വ്യക്തമാക്കാമോ ;

(ബി) പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേന്ദ്രാവിഷ്കൃത പദ്ധതി ഇനത്തില്‍ എത്ര തുക ലഭിച്ചു എന്നത് പദ്ധതികളുടെ പേര് സഹിതം വ്യക്തമാക്കുമോ ?

7194

തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

() തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് നിലവില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ;

(ബി) ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2010-2011 വര്‍ഷം സൃഷ്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങള്‍ എത്രയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(സി) തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികളുടെ തൊഴില്‍ദിനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

7195

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കേന്ദ്ര മാനദണ്ഡങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

() തൊഴിലുറപ്പു പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള പരമാവധി സഹായം നേടിയെടുക്കാന്‍ കേന്ദ്ര മാനദണ്ഡത്തില്‍ മാറ്റം വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനായി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;

(സി) ഇതിന്മേലുള്ള കേന്ദ്ര സമീപനം എന്താണെന്ന് അറിയിക്കുമോ?

7196

12-ാം പഞ്ചവത്സര പദ്ധതികളുടെ രൂപീകരണം സംബന്ധിച്ച മാസ്റര്‍ പ്ളാന്‍

ശ്രീ. കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

() 12-ാം പഞ്ചവത്സര പദ്ധതികളുടെ രൂപീകരണം സംബന്ധിച്ച മാസ്റര്‍ പ്ളാന്‍ മോണിറ്ററിംഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) ഇതിനായി മോണിറ്ററിംഗ് സെല്ലില്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) ജീവനക്കാര്‍ക്ക് ഇതിനായി കാലോചിതമായ പരിശീലനം നല്‍കാന്‍ നടപടി എടുക്കുമോ?

7197

കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ പ്രകാരമുള്ള പ്രവൃത്തികള്‍

ശ്രീ. ജോസ് തെറ്റയില്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അങ്കമാലി നിയോജക മണ്ഡലത്തില്‍ ഗ്രാമവികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ പ്രകാരമുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതും പുതിയതായി നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?

7198

തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി.അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

() തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) എല്ലാ ജില്ലകളിലും ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

7199

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. കെ. അജിത്

() ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ ആരംഭിച്ചതിനുശേഷം ഇതുവരെ ഓരോ വര്‍ഷവും ചെലവഴിച്ച തുക എത്ര വീതമെന്നു വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതി നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ഏതെങ്കിലും മേഖലയ്ക്ക് പ്രത്യേകമായൊരു നേട്ടമുണ്ടായതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ;

(സി) .തു മേഖലയിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതല്‍ പ്രവര്‍ത്തനം നടന്നതെന്ന് ഗവണ്‍മെന്റ് പരിശോധിച്ചിട്ടുണ്ടോ ;

(ഡി) ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതിയുടെ കീഴില്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുമെന്ന ഗവണ്‍മെന്റ് പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ;

() ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്താവുന്ന മറ്റു തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുമോ ; അതുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമോ ?

7200

ദേശീയ തൊഴിലുറപ്പ് പദ്ധതി

ശ്രീ.കെ.അജിത്

() കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) ആകെ എത്ര തുക അനുവദിച്ചു എന്നും എത്ര തുകലാപ്സായി എന്നും വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.