UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4351

ഇടുക്കി ജില്ലയില്‍ അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)16-11-2010-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്.) നം. 238/2010/പൊതുവിദ്യാഭ്യാസം പ്രകാരം ഇടുക്കി ജില്ലയിലെ ഗവ.യു.പി.എസ്. പാറത്തോട്, ഗവ. യു.പി.എസ്. വഞ്ചിവയല്‍, ഗവ.യു.പി.എസ്. തങ്കമണി, ഗവ. എല്‍.പി.എസ്. ഉടുന്പന്‍ചോല എന്നീ സ്കൂളുകള്‍ ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്തിട്ടുണ്ടോ ; 
(ബി)19-5-2011-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്.) നന്പര്‍ 114/2011/പൊതുവിദ്യാഭ്യാസം പ്രകാരം മേല്‍പ്പറഞ്ഞ സ്കൂളുകളില്‍ ഏതൊക്കെ തസ്തികകള്‍ സൃഷ്ടിക്കാനാണ് അനുവാദം നല്‍കിയിരുന്നത് ; വിശദാംശം നല്‍കുമോ ; 
(സി)മേല്‍പ്പറഞ്ഞ ഏതൊക്കെ സ്കൂളുകളില്‍ ഏതൊക്കെ തസ്തിക സൃഷ്ടിച്ചു നല്‍കിയിട്ടുണ്ട് ; വിശദാംശം നല്‍കുമോ ; 
(ഡി)മേല്‍പ്പറഞ്ഞ സ്കൂളുകളില്‍ പ്രസ്തുത തസ്തികകള്‍ സൃഷ്ടിച്ചു നല്‍കിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ ; 
(ഇ)സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും തസ്തികകള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കുമോ ; 
(എഫ്)പ്രസ്തുത സ്കൂളുകളില്‍ അടിയന്തരമായി തസ്തികകള്‍ സൃഷ്ടിച്ച് ആവശ്യമായ സ്റ്റാഫുകളെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4352

കാസര്‍ഗോഡ് ജില്ലയിലെ എല്‍.പി.എസ്.എ.മാരുടെ ഒഴിവുകള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ എല്‍.പി. സ്കൂള്‍ അസിസ്റ്റന്‍റുമാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ; 
(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; 
(സി)നിലവിലുള്ള പി.എസ്.സി. ലിസ്റ്റ് വന്ന ശേഷം ഉണ്ടായ ഒഴിവുകള്‍ എത്രയെന്നും ഓരോ ഒഴിവുകളും ഏത് തീയതി മുതലാണെന്നും വിശദമാക്കുമോ; 
(ഡി)പ്രസ്തുത ഒഴിവുകള്‍ യഥാസമയം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത തീയതി വ്യക്തമാക്കുമോ; 
(ഇ)പ്രസ്തുത ഒഴിവുകള്‍ യഥാസമയം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

4353

എല്‍.പി.എസ്.എ./യു.പി.എസ്.എ നിയമനം 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് നിലവിലുള്ള എല്‍.പി.എസ്.എ./യു.പി.എസ്.എ റാങ്ക്ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കി; ഏതെല്ലാം ജില്ലകളിലാണ് റാങ്ക്ലിസ്റ്റ് നിലവിലുള്ളത്; ഓരോന്നില്‍ നിന്നും നിയമനം നല്‍കിയവരുടെ വിശദാംശം നല്‍കാമോ; 
(ബി)സര്‍ക്കാര്‍ എല്‍.പി./യു.പി. സ്കൂളുകളിലുണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 
(സി)വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം എന്ന നിലയില്‍ അതിനനുസൃതമായി എന്തെല്ലാം മാറ്റങ്ങളാണ് പ്രസ്തുത മേഖലയില്‍ വരുത്തിയതെന്ന് വ്യക്തമാക്കാമോ; 
(ഡി)സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാവുന്ന ഒഴിവുകള്‍ പി.എസ്.സി. ലിസ്റ്റില്‍ നിന്നു മാത്രം നിയമനം നടത്തുന്നു എന്ന് ഉറപ്പുവരുത്തുമോ; അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദീകരിക്കാമോ?

4354

എയ്ഡഡ് സ്കൂള്‍ ഇംഗ്ലീഷ് തസ്തികയില്‍ നിയമനാംഗീകാരം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)2012 ഏപ്രില്‍ മാസം മുതല്‍ എയ്ഡഡ് ഹൈസ്ക്കൂള്‍ ഇംഗ്ലീഷ് തസ്തികയില്‍ നിയമനാംഗീകാരത്തിനായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് എത്ര അപ്പീലുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 
(ബി)ഇത്തരം കേസുകളില്‍ എത്ര ഹിയറിംഗുകള്‍ നടത്തിയെന്നും എത്ര ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചുവെന്നും വെളിപ്പെടുത്തുമോ; 
(സി)36911/ഇ2/2013/ജിഇഡിഎന്‍. എന്ന ഫയലില്‍ ഹിയറിംഗ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഹിയറിംഗ് നടത്തിയത് എപ്പോഴാണ് എന്നും പ്രസ്തുത ഫയല്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസത്തിന് കാരണമെന്തെന്നും വ്യക്തമാക്കുമോ; 
(ഡി)പ്രസ്തുത ഫയല്‍ തീര്‍പ്പാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4355

എം.ജി.എല്‍.സി. അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള മാസ ശന്പളം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എം.ജി.എല്‍.സി. (മള്‍ട്ടി ഗ്രേസ് ലേണിംഗ് സെന്‍റര്‍)കളില്‍ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കുന്ന ശന്പളം എത്രയാണെന്ന് വിശദമാക്കാമോ; 
(ബി)ഈ തുക വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 
(സി)ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

4356

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റം 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 

,, മോന്‍സ് ജോസഫ് 

,, റ്റി.യു. കുരുവിള 

(എ)വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കിയിട്ടും എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം കേസ്സുകള്‍ പ്രത്യേകം പരിശോധിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; 
(ബി)ഡി. പി. ഐ. ഉള്‍പ്പെടെയുളള വിദ്യാഭ്യാസ വകുപ്പിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസവും വിവേചനവും അവസാനിപ്പിക്കുവാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

4357

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫീസുകളിലെ ഒഴിവുകള്‍ 

ശ്രീ. ഹൈബി ഈഡന്‍

(എ)എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി. ക്ലാര്‍ക്കുമാരുടെയും എല്‍.ഡി ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എപ്പോഴെങ്കിലും എന്തെങ്കിലും തടസ്സം ഉണ്ടായിട്ടുണ്ടോ; 
(ബി)നാളിതുവരെ ഏതെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായിട്ടുണ്ടോ; 
(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ട്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം; വിശദമാക്കുമോ? 

4358

അണ്‍ - എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്തെ അണ്‍-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 
(ബി)എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വെളിപ്പെടുത്താമോ;
(സി)എന്നു മുതല്‍ സേവന വേതന വ്യവസ്ഥകള്‍ നടപ്പില്‍ വരുമെന്ന് വ്യക്തമാക്കാമോ? 

4359

സെറ്റ് പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്താന്‍ നടപടി 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

(എ)2013 ഡിസംബറിലെ സെറ്റ് പരീക്ഷയുടെ ഫലം ഇത് വരെ പ്രസിദ്ധീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(ബി)ഫലപ്രഖ്യാപനം വൈകുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി)ഫലം എത്രയും പെട്ടെന്ന് പ്രസിദ്ധപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

4360

ഹയര്‍സെക്കന്‍ററി സ്കൂളുകളിലെ പ്രവൃത്തി ദിവസം 

ശ്രീ. റ്റി. വി. രാജേഷ്

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ പ്രവൃത്തി ദിവസം അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത തീരുമാനം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളുകളിലേക്കും നടപ്പാക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?

4361

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ മലയാളം പഠനം 

ശ്രീ. എ. റ്റി. ജോര്‍ജ്

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നിന് നടപടി സ്വീകരിക്കുമോ?

4362

ഹയര്‍ സെക്കണ്ടറി കോഴ്സ് അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

4363

പ്ലസ് ടു തലത്തില്‍ തുല്യതാ പരീക്ഷ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)പ്ലസ് ടു തലത്തിലുളള തുല്യതാ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്;
(ബി)പ്രസ്തുത വിദ്യാഭ്യാസ പരിപാടിയുടെ ചുമതല സാക്ഷരതാ സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിക്ഷിപ്തമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4364

പ്ലസ് ടൂവിന് അധിക ബാച്ചുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

പ്ലസ് ടുവിന് അധിക ബാച്ചുകള്‍ അനുവദിച്ച് എന്നത്തേയ്ക്ക് പഠനം ആരംഭിക്കുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

4365

ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്പെഷ്യള്‍ റൂള്‍സ് 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനം നടത്തുവാന്‍ ആവശ്യമായ സ്പെഷ്യല്‍ റൂള്‍സ് ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; 
(ബി)ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

4366

സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ അധ്യാപകരുടെ സീനിയോറിറ്റി 

ശ്രീ. ജെയിംസ് മാത്യു.

(എ)ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ; പ്രസ്തുത നിയമനത്തില്‍ സീനിയോറിറ്റിക്കുള്ള മാനദണ്ഡമെന്തെന്ന് വ്യക്തമാക്കാമോ; 
(ബി)2010-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ അധ്യാപകരുടെ സര്‍വ്വീസ് ചട്ടങ്ങളും നിയമനങ്ങളും പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന് പി.എസ്.സി. അംഗീകാരം ലഭിക്കേണ്ടതുണ്ടോ; വിശദമാക്കാമോ; 
(സി)പ്രസ്തുത അധ്യാപകരുടെ സീനിയോറിറ്റിക്കും പ്രമോഷനും മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ടോ; പ്രസ്തുത ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള സീനിയോറിറ്റി നിശ്ചയിക്കുന്ന മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കാമോ? 

4367

ഹയര്‍ സെക്കന്‍ററി വിഭാഗത്തിലെ ഹിസ്റ്ററി വിഷയത്തിലെ ഒഴിവുകള്‍ 

ശ്രീ. ബി. സത്യന്‍

(എ)ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ ഹിസ്റ്ററി വിഷയത്തില്‍ ജൂനിയര്‍ ടീച്ചര്‍, സീനിയര്‍ ടീച്ചര്‍ എന്നിവരുടെ എത്ര ഒഴിവുകള്‍ വീതം നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഹിസ്റ്ററി വിഷയത്തില്‍ എച്ച്. എസ്. എസ്. റ്റി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ഒഴിവുകള്‍ തസ്തിക മാറ്റം വഴി നികത്തുന്നതിനായി 1:3 അനുപാത പ്രകാരം മാറ്റി വെയ്ക്കപ്പെട്ടിട്ടുളള ഒഴിവുകള്‍ എത്ര വീതമാണെന്ന് വിശദമാക്കാമോ; 
(സി)പി. എസ്. സി. നിയമന ശുപാര്‍ശ ലഭിക്കുന്നതിനായി എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും. നിയമന ശുപാര്‍ശ പ്രകാരം എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?

4368

ഗസ്റ്റ് അദ്ധ്യാപകരുടെ ശന്പളം 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)03.08.2011 ലെ ജി. ഒ (എം.എസ്.) നം 167/11/പൊതുവിദ്യാഭ്യാസം ഉത്തരവ് പ്രകാരം സംസ്ഥാനത്ത് അനുവദിക്കപ്പെട്ട 182 അധിക പ്ലസ് ടു ബാച്ചുകളില്‍ നിയമിതരായ ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് 2011 സെപ്തംബര്‍ മുതല്‍ 2013 ആഗസ്റ്റ് വരെയുളള ശന്പളം ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)പ്രസ്തുത അധിക ബാച്ചുകളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുളള ഉത്തരവ് നല്‍കിയിരുന്നത് എന്നാണ്; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 
(സി)സര്‍ക്കാര്‍ അനുമതി പ്രകാരം നിയമിക്കപ്പെട്ട ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് ലഭിക്കേണ്ട ശന്പളം വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനിടയായ സാഹചര്യം വിശദീകരിക്കാമോ; 
(ഡി)ഇത്തരത്തില്‍ നിയമിതരായിട്ടുളള ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് അര്‍ഹമായ ശന്പളം അടിയന്തരമായി വിതരണം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുമോ?

4369

ഹയര്‍ സെക്കണ്ടറിതലത്തില്‍ പുതിയ ബാച്ചുകള്‍ 

ശ്രീ. സി.കെ നാണു 

,, മാത്യൂ റ്റി. തോമസ് 

,, ജോസ് തെറ്റയില്‍

 ശ്രീമതി ജമീലാ പ്രകാശം

ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്പോള്‍ ഭാവി സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പുതിയ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ? 

4370

2011-12-ല്‍ അനുവദിച്ച ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)2011-12 അദ്ധ്യയന വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍സെക്കണ്ടറി ബാച്ചുകള്‍ എത്ര എണ്ണമായിരുന്നു; പ്രസ്തുത സ്കൂളുകളില്‍ എല്ലാം മാനദണ്ധങ്ങള്‍ പ്രകാരമുള്ള തസ്തിക സൃഷ്ടിച്ചു നല്‍കിയിട്ടുണ്ടോ; 
(ബി)ഇംഗ്ലീഷ് അദ്ധ്യാപകന്‍റെ തസ്തിക പല സ്കൂളുകളിലും സൃഷ്ടിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടേണ്ടാ; തസ്തിക സൃഷ്ടിക്കുന്നതിന് എന്തെങ്കിലും തടസം നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ? 

4371

നായരങ്ങാടി, ചാലക്കുടി എം.ആര്‍. സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ററിക്ക് അഡീഷണല്‍ ബാച്ച് 

ശ്രീ. ബി. ഡി. ദേവസ്സി

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴിലുള്ള എം.ആര്‍.എസ്. നായരങ്ങാടിയിലും ചാലക്കുടിയിലും പുതിയ ഹയര്‍ സെക്കന്‍ററി അഡീഷണല്‍ ബാച്ച് അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4372

വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി നവീകരണം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 

,, സി. പി. മുഹമ്മദ് 

,, ഐ.സി. ബാലകൃഷ്ണന്

 ,, ലൂഡി ലൂയിസ് 

(എ)സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി നവീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പാഠ്യപദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ; 
(സി)പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്കാമോ?

4373

മഞ്ചേശ്വരം മണ്ധലത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകള്‍ 

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

(എ)മഞ്ചേശ്വരം നിയോജക മണ്ധലത്തിലെ വിവിധ സര്‍ക്കാര്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിലവില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; 
(ബി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ? 

4374

കോഴിക്കോട് ജില്ലയില്‍ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് നിയമനം 

ശ്രീ. പി.എ. മാധവന്‍

(എ)കോഴിക്കോട് ജില്ലയില്‍ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് നിയമനം എച്ച്.എസ്.എ. പ്രമോഷന്‍ വഴി ഉടന്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ;
(ബി)ദീര്‍ഘകാലമായി പ്രസ്തുത നിയമനം നടക്കാത്തതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ ;
(സി)കോഴിക്കോട് ജില്ലയിലെ നിലവിലുള്ള എച്ച്.എസ്.എ. ഇംഗ്ലീഷ് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്നു വരെയാണെന്നും പ്രസ്തുത ലിസ്റ്റില്‍ നിന്നും നാളിതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കി എന്നും വ്യക്തമാക്കുമോ ; 
(ഡി)പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം വൈകുന്നത് സ്റ്റാഫ് ഫിക്സേഷന്‍ ഓര്‍ഡര്‍ നിലവിലില്ലാത്തതുമൂലമാണോയെന്ന് വ്യക്തമാക്കുമോ ; എങ്കില്‍ സ്റ്റാഫ് ഫിക്സേഷന്‍ ഓര്‍ഡര്‍ എന്നേയ്ക്ക് നിലവില്‍ വരുമെന്ന് അറിയിക്കുമോ ?

4375

ഓലത്താന്നി വിക്ടറി വി.എച്ച്.എസ്.എസ്. 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഓലത്താന്നി വിക്ടറി വി.എച്ച്.എസ്.എസ്.-ല്‍ നിലവിലെ മാനേജര്‍ ശ്രീമതി നിഷ എം. ആര്‍-ന് ചാര്‍ജ് നല്‍കിയ നടപടിക്ക് നെയ്യാറ്റിന്‍കര ഡി.ഇ.ഒ. അംഗീകാരം നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; 
(ബി)ഈ സ്കൂളിലെ ശ്രീമതി അനിതാ ജോസ് സീനിയര്‍ മോസ്റ്റ് ചാര്‍ജ് വഹിക്കുന്നത് ഒഴിവാക്കാനായി റിലിങ്ക്വിഷ്മെന്‍റ് സ്റ്റേറ്റ്മെന്‍റ് മാനേജര്‍ക്ക് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 
(സി)റിലിങ്ക്വിഷ്മെന്‍റ് നടത്തിയ ആള്‍ക്ക് ചാര്‍ജ് നല്‍കാന്‍ ഡി.ഇ.ഒ. ക്ക് അധികാരമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; 
(ഡി)നിലവില്‍ ടി സ്ഥാപനത്തില്‍ 07.04.2014ല്‍ ടെസ്റ്റ് യോഗ്യത നേടിയ സീനിയര്‍ അദ്ധ്യാപകരെ ഒഴിവാക്കിയാണോ ശ്രീമതി നിഷയ്ക്ക് മാനേജരായി നിയമനം നല്‍കിയത്. എങ്കില്‍ അവരുടെ സീനിയോറിറ്റി സംബന്ധിച്ചും ഓരോരുത്തരും ടെസ്റ്റ് യോഗ്യത നേടിയ തീയതിയും വിശദീകരിക്കാമോ; ഇതില്‍ ആരെങ്കിലും റിലിങ്ക്വിഷ്മെന്‍റ് നല്‍കിയിട്ടുണ്ടോ; 
(ഇ)ഈ വിഷയത്തില്‍ ബഹു. വിദ്യാഭ്യാസ മന്ത്രി ഡി.ഇ.ഒ. ക്ക് നല്‍കിയ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ; ബഹു. മന്ത്രിയുടെ ഉത്തരവിന്‍ പ്രകാരം ഡി.ഇ.ഒ. സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 
(എഫ്)ശ്രീമതി അനിതാജോസിന്‍റെ റിലിങ്ക്വിഷ്മെന്‍റ് പ്രൊപ്പോസല്‍ അംഗീകരിക്കേണ്ടത് ആരാണ്; പ്രസ്തുത പ്രൊപ്പോസല്‍ മാനേജര്‍ നിയമന ഉത്തരവിനോടൊപ്പം നല്‍കിയിട്ടും ബഹു. മന്ത്രിയുടെ ഉത്തരവ് ഉണ്ടായിട്ടും നിസാര കാരണങ്ങള്‍ നിരത്തി അംഗീകാരം നീട്ടിക്കൊണ്ട് പോകുന്ന ഡി.ഇ.ഒ. യുടെ നടപടിയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ; 
(ജി)07.04.2014-ല്‍ ശ്രീമതി നിഷ എം.ആര്‍-ന് ടീച്ചര്‍ ഇന്‍- ചാര്‍ജ്ജ് നല്‍കിയതിന്‍റെ അംഗീകാരത്തിനായി മാനേജര്‍ നല്‍കിയ പ്രൊപ്പോസലിന് ഡി.ഇ.ഒ. എന്നാണ് മാനേജര്‍ക്ക് മറുപടി നല്‍കിയത്; മറുപടി നല്‍കുന്നതിന് കാലതാമസം വന്നതിന്‍റെ വിശദാംശം ലഭ്യമാക്കുമോ; 
(എച്ച്)നിലവില്‍ ഹെഡ്മിസ്ട്രസ്സ് നിയമനം ഡി.ഇ.ഒ. അംഗീകരിച്ച് നല്‍കുവാന്‍ സ്കൂള്‍ മാനേജര്‍ ഇനി എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് വിശദീകരിക്കാമോ?

4376

എറണാകുളം ജില്ലയിലെ പ്ലസ്വണ്‍ സീറ്റുകള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)എറണാകുളം ജില്ലയില്‍ പ്ലസ്വണ്‍ പഠനത്തിന് സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ആകെ എത്ര സീറ്റുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; 
(ബി)എറണാകുളം ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷത്തിലും ഏതൊക്കെ സ്കൂളുകളിലാണ് പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതെന്ന് വ്യക്തമാക്കാമോ?

4377

സാക്ഷരതാ പ്രേരക്മാര്‍ക്ക് ശന്പളവര്‍ദ്ധനവ് 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനപ്രകാരം സാക്ഷരതാ പ്രേരക്മാര്‍ക്ക് എത്ര ശതമാനം തുക വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടുണ്ട്;
(ബി)ഇരുപത് വര്‍ഷം പ്രവര്‍ത്തനം നടത്തിയിട്ടുള്ള പ്രേരക്മാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 
(സി)പ്രേരക്മാര്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യേണ്ട ജനറല്‍ കൌണ്‍സില്‍ അവസാനമായി യോഗം ചേര്‍ന്നത് എന്നാണ്; ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ കൌണ്‍സില്‍ എത്ര പ്രാവശ്യം യോഗം ചേര്‍ന്നിരുന്നു; 
(ഡി)സാക്ഷരതാ പ്രേരക്മാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

4378

സംരംഭകത്വ പദ്ധതി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടി 

ശ്രീ. ബെന്നി ബെഹനാന്‍ 

,, കെ. അച്ചുതന്

‍ ,, ജോസഫ് വാഴക്കന്‍ 

,, വി. ഡി. സതീശന്‍ 

(എ)സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സംരംഭകത്വ പദ്ധതിയും മറ്റ് ക്രിയാത്മക പ്രവര്‍ത്തനങ്ങളും ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 
(സി)ആരെല്ലാമാണ് ഇതിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

4379

എല്ലാ മണ്ധലങ്ങളിലും കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി 

ശ്രീ. പി.റ്റി.എ. റഹീം

(എ)സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ കോളേജുകളില്ലാത്ത മണ്ധലങ്ങളില്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി ഏതു വരെയായെന്ന് വ്യക്തമാക്കുമോ; 
(ബി)എത്രയിടങ്ങളില്‍ സര്‍ക്കാറിന് സ്ഥലം കൈമാറിയിട്ടുണ്ട്; അവ ഏതെല്ലാമാണ്;
(സി)എത്രയിടങ്ങളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്;എവിടെയെല്ലാം; എത്രയിടങ്ങളില്‍ കോളേജുകള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4380

പുതിയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലെ തസ്തിക സൃഷ്ടിക്കല്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ) സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍ ഏതെല്ലാം മണ്ധലങ്ങളില്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് അറിയിക്കാമോ; 
(ബി) ഏതെല്ലാം മണ്ധലങ്ങളിലെ കോളേജുകളാണ് ഇതുവരെയായും അനുവദിക്കാത്തതെന്നും അതിന്‍റെ കാരണമെന്തെന്നും വിശദമാക്കാമോ; 
(സി) അനുവദിച്ച കോളേജുകളില്‍ അദ്ധ്യാപക - അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ; 
(ഡി) തസ്തികകള്‍ പൂര്‍ണ്ണമായും അനുവദിക്കാത്ത കോളേജുകള്‍ ഏതെല്ലാമാണെന്നും ഏതെല്ലാം തസ്തികകളാണ് അനുവദിക്കാന്‍ ബാക്കിയുള്ളതെന്നും അറിയിക്കാമോ; 
(ഇ) പ്രസ്തുത തസ്തികകള്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

4381

നെന്മാറ മണ്ധലത്തില്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് അനുവദിക്കുന്നതിനുള്ള നടപടി 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം എത്ര ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളാണ് അനുവദിച്ചത് എന്ന് വിശദമാക്കുമോ;
(ബി)ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ധം വിശദമാക്കുമോ;
(സി)നെന്മാറ നിയോജകമണ്ധലത്തിലെ മുതലമട, കൊല്ലങ്കോട്, വടവന്നൂര്‍, പുതുനഗരം, കൊടുവായൂര്‍, പല്ലശ്ശന, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലെ ഹയര്‍ സെക്കണ്ടറി സ്കുളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് സൌകര്യപ്രദമായി കൊല്ലങ്കോട് കേന്ദ്രമായി ഒരു ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ? 

4382

പുതിയ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ; 
(ബി)അനുവദിച്ച കോളേജുകളില്‍ ഏതെല്ലാം കോഴ്സുകളുണ്ടെന്നും എത്ര വീതം സീറ്റുകളുണ്ടെന്നും വിശദമാക്കുമോ ; 
(സി)പുതിയ കോളേജുകള്‍ക്ക് എത്ര തുക ഏതെല്ലാം ആവശ്യങ്ങള്‍ക്ക് അനുവദിച്ചുവെന്ന് കോളേജ് തിരിച്ചുള്ള വിവരം നല്‍കുമോ ?

4383

പുതിയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക നിയമനം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരംഭിച്ച പുതിയ ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ ഏതെല്ലാം തസ്തികകള്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; 
(ബി)പുതിയ കോളേജുകളില്‍ എത്ര വീതം അദ്ധ്യാപക ജീവനക്കാരെയും അനദ്ധ്യാപക ജീവനക്കാരെയും നിയമിച്ചുവെന്ന് കോളേജ് തരം തിരിച്ച് വിശദമാക്കുമോ;
(സി)അനദ്ധ്യാപക ജീവനക്കാരെ നിയമിക്കാത്ത കോളേജുകളില്‍ ഇത്തരം ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4384

പുതിയതായി അനുവദിച്ച കോഴ്സുകള്‍ക്ക് അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ കോളേജുകളില്‍ എത്ര പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 
(ബി)അനുവദിച്ച കോഴ്സുകള്‍ കോളേജിന്‍റെ പേര് എന്നിവ വ്യക്തമാക്കുമോ;
(സി)അനുവദിച്ച കോഴ്സുകളില്‍ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
(ഡി)സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാത്തതിന്‍റെ കാരണം വിശദമാക്കുമോ;
(ഇ)വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതിനാല്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

4385

ടൂറിസം ബിരുദകോഴ്സുകള്‍ 

ശ്രീമതി കെ.കെ. ലതിക

(എ)സംസ്ഥാനത്ത് ടൂറിസം ബിരുദ തലത്തില്‍ ഐച്ഛിക വിഷയമെടുത്ത് പഠിക്കുവാന്‍ എവിടെയെല്ലാം സൌകര്യമുണ്ട് എന്ന് വ്യക്തമാക്കുമോ; 
(ബി)പുതിയതായി സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ടൂറിസം ഡിഗ്രികോഴ്സ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ; 
(സി)ടൂറിസം കോഴ്സുകള്‍ കൂടുതലായി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4386

സ്വകാര്യ മാനേജ്മെന്‍റിന് ഉദേ്യാഗസ്ഥരുടെ സര്‍ക്കാര്‍ സര്‍വ്വീസിലെ ഡെപ്യൂട്ടേഷന്‍ നിയമനം 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)എയ്ഡഡ് കോളേജുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ററി ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)സ്വകാര്യമാനേജുമെന്‍റുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഉദേ്യാഗസ്ഥരെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നത് നിയമാനൂസൃതമാണോ; ഇതു സംബന്ധിച്ച് വിശദാംശം നല്‍കാമോ? 

4387

സ്വാശ്രയ വിജയ ശതമാനം കുറഞ്ഞ എഞ്ചിനിയറിംഗ് കോളേജുകള്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 25 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുണ്ട്?

4388

സ്വാശ്രയമെഡിക്കല്‍, എഞ്ചിനീയറിംഗ് ഫീസ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ ഫീസ് എത്രയായിരുന്നുവെന്ന് വിശദാമാക്കാമോ?

4389

ഗവണ്‍മെന്‍റ്-സ്വാശ്രയ-സഹകരണ-മാനേജ്മെന്‍റ് വിഭാഗത്തിലുളള എഞ്ചിനിയറിംഗ് കോളേജുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)കേരളത്തില്‍ പുതിയതായി ആരംഭിച്ചതുള്‍പ്പെടെ ഗവണ്‍മെന്‍റ്-സ്വാശ്രയ-സഹകരണ-മാനേജ്മെന്‍റ് വിഭാഗത്തില്‍ എത്ര എഞ്ചിനിയറിംഗ് കോളേജുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ; 
(ബി)ഈ കോളേജുകളില്‍ കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞ് കിടന്ന മെരിറ്റ്-പേയ്മെന്‍റ് സീറ്റുകള്‍ എത്രയാണെന്ന് കോളേജുകളുടെ പേരു സഹിതം വിശദമാക്കുമോ; 
(സി)കേരളത്തില്‍ പുതിയതായി എത്ര എഞ്ചിനീയറിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിന് എന്‍. ഒ. സിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 
(ഡി)മെറിറ്റ്-പെയ്മെന്‍റ് സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന ഏതെല്ലാം ട്രേഡുകളിലാണെന്ന് അറിയിക്കാമോ?

4390

സി-ആപ്റ്റിലെ ജീവനക്കാരുടെ ശന്പളപരിഷ്ക്കരണം 

ശ്രീ. വി.പി. സജീന്ദ്രന്‍

(എ)ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ് (സി-ആപ്റ്റ്)ലെ ജീവനക്കാരുടെ ശന്പളം പരിഷ്ക്കരിക്കുന്നതിന് ഗവേണിംഗ് ബോഡി തീരുമാനമെടുത്തിട്ടുണ്ടോ ; 
(ബി)എങ്കില്‍ എന്നാണ് തീരുമാനമെടുത്തത് ; വ്യക്തമാക്കുമോ ;
(സി)ആയതിന്മേല്‍ സ്വീകരിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)നിലവില്‍ ബന്ധപ്പെട്ട ഫയല്‍ ആരുടെ പക്കലാണെന്നും ആയതിന്‍റെ വിശദാംശങ്ങളും വ്യക്തമാക്കുമോ ;
(ഇ)പരിഷ്ക്കരിച്ച ശന്പളം എന്നുമുതല്‍ നല്‍കിതുടങ്ങും എന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.