|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4391
|
രാഷ്ട്രീയ ഉച്ചതാര്‍ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം ഡിഗ്രി കോളേജുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍
ശ്രീ. കെ. എന്‍.എ ഖാദര്‍
(എ)കേരളം യു.ജി. സി. യ്ക്ക് സമര്‍പ്പിച്ച പദ്ധതി പ്രകാരം രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ 4 മോഡല്‍ ഡിഗ്രി കോളേജുകള്‍ ഉള്‍പ്പെടുത്തിയിരുന്നോ;
(ബി)കാസര്‍കോഡ്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കോളേജുകള്‍ "റൂസ' യുടെ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡു റദ്ദാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(സി)ഉന്നത വിദ്യാഭ്യാസ കൌണ്‍സിലുകള്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഈ മോഡല്‍ കോളേജുകള്‍ കേരളത്തില്‍ തന്നെ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4392 |
സയന്‍സ് സിറ്റി
ശ്രീ. എം.പി. വിന്‍സെന്‍റ്
'' സണ്ണി ജോസഫ്
'' ഐ. സി. ബാലകൃഷ്ണന്‍
'' ജോസഫ് വാഴക്കന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത് സയന്‍സ്സിറ്റി സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനുള്ള ധനം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4393 |
കേരള സയന്‍സ് സിറ്റി നിര്‍മ്മാണ പ്രവര്‍ത്തനം
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുതുരുത്തി നിയോജക മണ്ധലത്തില്‍ കുറുവിലങ്ങാട് സ്ഥാപിക്കുന്ന കേരള സയന്‍സ് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ എന്തെല്ലാമാണ് ആരംഭിച്ചിട്ടുള്ളത് ; ഇതിന്‍റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
(ബി)കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജക മണ്ധലത്തില്‍ ഉള്‍പ്പെട്ട കുറവിലങ്ങാട് കേന്ദ്രമായി കൃഷി വകുപ്പ് അനുവദിച്ച 30 ഏക്കര്‍ സ്ഥലം കേരളാ സയന്‍സ് സിറ്റിയുടെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത് ; ഇതുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)കേരള സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്; ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; കേന്ദ്രസര്‍ക്കാര്‍ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;
(ഡി)കേരള സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ടത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കുന്നത്; ഇതിന് ആവശ്യമായ കേന്ദ്ര സംസ്ഥാന വിഹിതം എത്ര വീതമാണ്; ഇത് ഇപ്പോള്‍ അനുവദിച്ച് കിട്ടിയിട്ടുണ്ടോ;
(ഇ)കേരള സയന്‍സ് സിറ്റയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൌഹൃദമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(എഫ്)കേരളാ സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മാറ്റാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കാനും പ്രധാനപ്പെട്ട ജനപ്രതിനിധികളെയും ഉദ്യേഗസ്ഥരെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു മോണിട്ടറിംഗ് സെല്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ജി)സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പുകളും പ്രധാന ഉദ്യോഗസ്ഥരും ആരൊക്കെയാണ്;
(എച്ച്)വിദ്യാഭ്യാസ പുരോഗതിക്കും ശാസ്ത്ര വിജ്ഞനത്തിനും ഉപകരിക്കുന്ന ഏതെങ്കിലും കോഴ്സുകള്‍ കേരള സയന്‍സ് സിറ്റിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്; ഇത് സംബന്ധിച്ച് നയം വ്യക്തമാക്കാമോ;
(ഐ)കേരള സയന്‍സ് സിറ്റിയുടെ നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ ചര്‍ച്ചചെയ്യുന്നതിനും ബന്ധപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത തല യോഗം വിളിച്ചു ചേര്‍ക്കുവാന്‍ നടപടി സ്വീകരിക്കുമോ;ഇത് എന്നത്തേയ്ക്ക് നടത്തുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
|
4394 |
സി.ഡി.ടി.പി സ്കീമിലൂടെ പോളിടെക്നിക്കുകളുടെ നിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍
ശ്രീ. എം. ഹംസ
(എ)കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് പോളിടെക്നിക് സ്കീം പ്രകാരം സംസ്ഥാനത്തെ പോളിടെക്നിക്കുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി എന്തെല്ലാം നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പില്‍ വരുത്തിയത്; അതിനായി എത്ര തുക ചെലവഴിച്ചു;
(ബി)സി.ഡി.ടി.പി. സ്കീമിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കായി എത്ര തുക കേന്ദ്ര സഹായം ലഭിച്ചു; അതുപയോഗിച്ച് നൂതനങ്ങളായ എന്തെല്ലാം പദ്ധതികള്‍ പോളിടെക്നിക് വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തി; വിശദാംശം ലഭ്യമാക്കാമോ;
(സി)ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനായി ആശ്രയിക്കുന്ന പോളിടെക്നിക്കുകള്‍ ഇല്ലാത്ത അസംബ്ലി മണ്ധലങ്ങള്‍ ഏതെല്ലാമാണെന്ന് പറയാമോ; പ്രസ്തുത മണ്ധലങ്ങളില്‍ പോളിടെക്നിക്കുകള്‍ സ്ഥാപിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദാംശം നല്‍കാമോ?
|
4395 |
പുതിയ പോളിടെക്നിക്കുകള്‍
ശ്രീ. എ. കെ. ബാലന്‍
(എ) സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര േപാളിടെക്നിക്കുകളാണ് ആരംഭിക്കുന്നതെന്നും എവിടെയെല്ലാമാണ് ആരംഭിക്കുന്നതെന്നും അറിയിക്കുമോ;
(ബി) ടെക്നിക്കല്‍ ഹൈസ്കൂളുകളെ പോളിടെക്നിക്കുകളായി അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ടെക്നിക്കല്‍ ഹൈസ്കൂളുകളെയാണ് അപ്ഗ്രേഡ് ചെയ്യുന്നത്;
(സി) പുതിയ പോളിടെക്നിക്കുകള്‍ക്ക് എ.ഐ.സി.റ്റി.ഇ. അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി) എ.ഐ.സി.റ്റി.ഇ. അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കില്‍ ഏത് അക്കാദമിക് വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശനം ആരംഭിക്കുമെന്ന് അറിയിക്കുമോ; ഇതിനായി സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടോ;
(ഇ) പുതിയ പോളിടെക്നിക്കുകള്‍ക്ക് വേണ്ട സ്ഥലസൌകര്യമടക്കമുള്ള ഭൌതികസാഹചര്യങ്ങള്‍ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്) പുതിയ പോളിടെക്നിക്കുകള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ തുടങ്ങി ഏതെല്ലാം ഏജന്‍സികളുടെ അപേക്ഷകള്‍ പരിഗണനയിലുണ്ട്;
(ജി)ഈ വര്‍ഷം ഏതെങ്കിലും ഏജന്‍സികള്‍ക്ക് പുതിയ പോളിടെക്നിക്കുകള്‍ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
4396 |
മഞ്ചേരിയില്‍ പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടി
ശ്രീ.എം. ഉമ്മര്‍
(എ)മഞ്ചേരിയില്‍ പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
(ബി)നിലവില്‍ പരിഗണനയിലുള്ള പുതിയ പോളിടെക്നിക്കുകള്‍ ഏതെല്ലാമാണ്;
(സി)മഞ്ചേരി പോളിടെക്നിക്ക് ഈ വര്‍ഷം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
|
4397 |
പെരിന്തല്‍മണ്ണ പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
പെരിന്തല്‍മണ്ണ പോളിടെക്നിക്കില്‍ അടുത്ത അദ്ധ്യയനവര്‍ഷാരംഭത്തില്‍ തന്നെ പുതിയതായി ആരംഭിക്കുന്ന കോഴ്സുകളില്‍ അഡ്മിഷന്‍ നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?
|
4398 |
കീഴൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി
ശ്രീ. ബാബു. എം. പാലിശ്ശേരി
(എ)കുന്നംകുളം കീഴൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജില്‍ 250 കെ. വി. എ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ ആഫിസില്‍ നിലവിലുളള ഡി4/45069/13 നന്പര്‍ ഫയലിലെ നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്;
(ബി)എത്ര രൂപയുടെ പ്രവ്യത്തിക്കാണ് ഭരണാനുമതി നല്‍കിയിട്ടു ളളത്; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)ഭരണാനുമതി നല്‍കിയിട്ടും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് കാലതാമസം വരാന്‍ എന്താണ് കാരണം; വിശദാംശം വ്യക്തമാക്കാമോ;
(ഡി)2009-ല്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തി പൂര്‍ത്തീകരിച്ച അക്കാഡമിക് ബ്ലോക്ക്, ഓഡിറ്റോറിയം, മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബ് തുടങ്ങിയ കെട്ടിടങ്ങള്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല എന്നതു കണക്കിലെടുത്ത് കഴിവതും വേഗത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
|
4399 |
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമെന്‍സ് പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ്
ശ്രീ. സി. കൃഷ്ണന്‍
(എ)പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമെന്‍സ് പോളിടെക്നിക് കോളേജില്‍ പുതിയതായി ഡിപ്ലോമോ കോഴ്സ് ആരംഭിക്കുവാനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ ;
(ബി)പ്രസ്തുത അപേക്ഷ പരിഗണിച്ച് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമോ കോഴ്സ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കുമോ ?
|
4400 |
ടെക്നിക്കല്‍ സ്കൂളുകളിലെ ബോധനമാധ്യമവും ഭരണഭാഷയും
ശ്രീ. രാജു എബ്രഹാം
'' എ. പ്രദീപ്കുമാര്‍
'' കെ. ദാസന്‍
'' സാജു പോള്‍
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ ടെക്നിക്കല്‍ സ്കൂളുകളിലെ ബോധനമാധ്യമവും ഭരണഭാഷയും ഇംഗ്ലീഷ് ആക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത സ്കൂളുകളില്‍ അസംബ്ലി ഇംഗ്ലീഷില്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം അസംബ്ലിക്കെതിരെ നടപടി സ്വീകരിക്കുമോ?
|
4401 |
കുളത്തൂര്‍ ടെക്നിക്കില്‍ സ്കൂള്‍ സൂപ്രണ്ടിനെതിരായ അച്ചടക്ക നടപടി
ശ്രീ. ആര്‍. സെല്‍വരാജ്
(എ)നെയ്യാറ്റിന്‍കര നിയോജകമണ്ധലത്തില കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂള്‍ സൂപ്രണ്ടിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് നല്‍കിയത് എന്നാണ്;
(ബി)സ്കൂള്‍ സൂപ്രണ്ട് എന്നാണ് പ്രസ്തുത ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കുമോ;
(സി)സ്ഥലമാറ്റ ഉത്തരവനുസരിച്ച് റിലീവ് ചെയ്യുന്നതിന് ഉണ്ടായ കാലതാമസം വ്യക്തമാക്കാമോ; ഉത്തരവു തീയതി മുതല്‍ ബഹു. കോടതി ഉത്തരവ് വരുന്നതുവരെ സ്കൂള്‍ സൂപ്രണ്ടിനെ ഡയറക്ടര്‍ റിലീവ് ചെയ്യാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)ഇത് സംബന്ധിച്ച് ഡയറക്ടര്‍ ബഹു.കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഇ)ഡയറക്ടര്‍ ഇറക്കിയ പ്രസ്തുത സ്ഥലമാറ്റം ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ സ്ഥലമാറ്റ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
(എഫ്)കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂള്‍ സൂപ്രണ്ടിനെ മാറ്റിക്കൊണ്ട് ഇറക്കിയ ഉത്തരവ് പ്രകാരം ആര്‍ക്കെങ്കിലും ചാര്‍ജ് നല്‍കിയിട്ടുണ്ടോ; സ്ഥലം മാറ്റ ഉത്തരവ് നല്‍കിയിട്ടും ജീവനക്കാരനെ റിലീവ് ചെയ്യിക്കാത്ത ഡയറക്ടര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4402 |
ടെക്നിക്കല്‍ സ്കൂള്‍ അധികാരികള്‍ക്കെതിരെയുള്ള വകുപ്പുതല നടപടി
ശ്രീ. ആര്‍. സെല്‍വരാജ്
(എ)കുളത്തൂര്‍ ഗവണ്‍മെന്‍റ് കോളേജിന്‍റെ ഉദ്ഘാടന ചടങ്ങ് അട്ടിമാറിക്കുന്നതിന് കൂട്ടു നിന്ന കുളത്തുര്‍ ടെക്നിക്കല്‍ സ്കൂള്‍ അധികാരികള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് സ്ഥലം എം.എല്‍.എ നല്‍കിയ രണ്ട് പരാതികളുടെ പകര്‍പ്പും, അതിന്‍മേല്‍ നടത്തിയ അനേ്വഷണത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശവും ലഭ്യമാക്കുമോ;
(ബി)വകുപ്പ് മന്ത്രിയെ വകുപ്പ് സെക്രട്ടറി മുഖേന സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് 30.01.2014 -ല്‍ മന്ത്രിക്ക് നല്‍കിയ കുറിപ്പിന്‍മേല്‍ വകുപ്പ് നടത്തിയ അനേ്വഷണത്തിന്‍റേയും നടപടിയുടേയും പകര്‍പ്പ് ലഭ്യമാക്കുമോ?
|
4403 |
കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിനുവേണ്ടി സ്ഥലമെടുപ്പ്
ശ്രീ. മോന്‍സ് ജോസഫ്
(എ)കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിന്‍റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള 46049/ഡി4/2012 എന്ന ഫയലിന്‍റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
(ബി)സ്ഥലം ഏറ്റെടുക്കാത്തതുമൂലം ടെക്നിക്കല്‍ സ്കൂളിന്‍റെ കെട്ടിടനിര്‍മ്മാണത്തിന് അനുവദിച്ച ഫണ്ട് ലാപ്സായി പോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച് ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ എന്താണെന്നും ഇതിന് ഡയറക്ടറേറ്റ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എന്താണെന്നും വ്യക്തമാക്കുമോ;
(ഡി)സ്ഥലമേറ്റെടുപ്പ് നീണ്ടുപോകുന്നത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ഇ)സ്ഥലം എടുക്കുന്നതു സംബന്ധിച്ച് നെഗോഷിയേഷന്‍ നടത്തുന്നതിന് എത്ര ഭൂവുടമകള്‍ തയ്യാറായി വന്നിട്ടുണ്ടെന്നും ഇവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും അറിയിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം; ഇതിന്‍റെ പൊതു തീരുമാനം വ്യക്തമാക്കുമോ?
|
4404 |
പിണറായി ഐ.എച്ച്.ആര്‍.ഡി.കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി
ശ്രീ. കെ.കെ നാരായണന്‍
(എ)പിണറായി ഐ.എച്ച്.ആര്‍.ഡി. കോളേജിന്‍റെ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന് എന്തെല്ലാം തടസ്സങ്ങളാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ തടസ്സങ്ങള്‍ നീക്കി കിട്ടുന്നതിന് വേണ്ടി ഐ.എച്ച്.ആര്‍.ഡി. എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?
|
4405 |
സീമാറ്റ്-കേരളയ്ക്ക് സര്‍വ്വകലാശാല പദവി
ശ്രീ. ജോസഫ് വാഴക്കന്‍
,, വര്‍ക്കല കഹാര്‍
,, സി.പി.
മുഹമ്മദ്
,, കെ. ശിവദാസന്‍ നായര്‍
(എ)സീമാറ്റ്-കേരളയെ സര്‍വ്വകലാശാല പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)പൊതുവിദ്യാഭ്യാസം, ആസൂത്രണം, മാനേജ്മെന്‍റ,് ഭരണ നിര്‍വ്വഹണം എന്നീ മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് പദ്ധതിമൂലം ഉണ്ടാകുന്നതെന്ന് വിശദമാക്കുമോ?
|
4406 |
മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം
ശ്രീ. പി. കെ. ബഷീര്‍
(എ)സംസ്ഥാനത്തെ മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന പുരോഗതി സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
(ബി)സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന പുരോഗതി തൃപ്തികരമാണോ;
(സി)സര്‍വ്വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുളളത് എന്ന് വെളിപ്പെട്ടുത്താമോ?
|
4407 |
കേരള സര്‍വ്വകലാശാലയിലെ കോളേജുകളില്‍ ഡിഗ്രി പ്രവേശനം
ശ്രീ. എ. എം. ആരിഫ്
(എ)കേരള സര്‍വ്വകലാശാലയില്‍ ഈ വര്‍ഷത്തെ ഡിഗ്രിപ്രവേശനത്തിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഡിഗ്രിക്ക് ആകെ എത്ര സീറ്റുകളാണ് നിലവിലുള്ളത്;
(സി)കോളേജുകളുടെ അടിസ്ഥാനത്തില്‍ ബാച്ചുകളും സീറ്റുകളും എത്ര വീതമെന്ന് പ്രത്യേകം വ്യക്തമാക്കുമോ?
|
4408 |
എം.ജി സര്‍വ്വകലാശാലയുടെ കീഴിലുള്ള അണ്‍-എയ്ഡഡ് കോളേജുകള്‍
ശ്രീ. കെ. അജിത്
(എ)മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അണ്‍-എയ്ഡഡ് കോളേജുകള്‍ ഏതൊക്കെയെന്ന് മെഡിക്കല്‍ എഞ്ചീനിയറിംഗ് ആര്‍ട്സ് ആന്‍റ് സയന്‍സ് എന്നിവ തരംതിരിച്ച് വ്യക്തമാക്കുമോ;
(ബി)അണ്‍ എയ്ഡഡ് കോളേജുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധം എന്തെന്ന് വ്യക്തമാക്കുമോ;
(സി)അണ്‍ എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ആരംഭിക്കുന്നതിന് നിഷ്കര്‍ഷിച്ചിരിക്കുന്ന അടിസ്ഥാനസൌകര്യങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ എത്ര അണ്‍ എയ്ഡഡ് കോളേജുകളാണ് ആരംഭിച്ചതെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ?
|
4409 |
കേരള യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന ബി.എഡ്. സെന്‍ററുകള്‍ നിര്‍ത്തലാക്കുന്നത് തടയുന്നതിനുള്ള നടപടികള്‍
ശ്രീ. ആര്‍. രാജേഷ്
(എ)സംസ്ഥാനത്ത് സര്‍വ്വകലാശാലകള്‍ നടത്തുന്ന എത്ര ബി.എഡ്. സെന്‍ററുകളാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)കേരള സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന ബി.എഡ്. സെന്‍ററുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഈ സെന്‍ററുകള്‍ക്ക് എന്‍.സി.റ്റി.ഇ. (നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍)യുടെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)എന്‍.സി.റ്റി.ഇ.യുടെ അംഗീകാരം ലഭ്യമായിട്ടില്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(ഇ)ഈ സെന്‍ററുകള്‍ക്ക് നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍റെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
(എഫ്)കേരള യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിര്‍ത്തലാക്കുന്നതിന് യൂണിവേഴ്സിറ്റി തീരുമാനമെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ജി)കേരള സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന ബി.എഡ്. സെന്‍ററുകള്‍ നിര്‍ത്തലാക്കുന്നതിന് സര്‍വ്വകലാശാലാ തലത്തില്‍ തീരുമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എച്ച്)ഈ സെന്‍ററുകള്‍ നിര്‍ത്തലാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിക്കായി യൂണിവേഴ്സിറ്റി നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഐ)ഈ ബി.എഡ്. സെന്‍ററുകള്‍ നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ജെ)കേരള യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന ബി.എഡ് സെന്‍ററുകള്‍ നിര്‍ത്തലാക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ; നിര്‍ത്തലാക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കുമോ?
|
4410 |
കോഴിക്കോട് സര്‍വ്വകലാശാല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്‍ററിലെ ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
ശ്രീ. എ. പ്രദീപ്കുമാര്‍
(എ) കോഴിക്കോട് സര്‍വ്വകലാശാലയിലെ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്‍ററിലെ ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
T4411 |
പയ്യന്നൂര്‍ എന്‍.സി.സി ബറ്റാലിയന് സ്വന്തം കെട്ടിടം
ശ്രീ. ടി.വി. രാജേഷ്
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.സി ബറ്റാലിയന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ? |
<<back |
|