UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4321

സര്‍വ്വശിക്ഷാ അഭിയാന്‍റെ കീഴിലുള്ള റിസോഴ്സ് അധ്യാപകര്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)സര്‍വ്വശിക്ഷാ അഭിയാന്‍റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ബി.ആര്‍.സി. കളില്‍ പ്രതേ്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്ര റിസോഴ്സ് അധ്യാപകരാണിപ്പോള്‍ ജോലി ചെയ്തുവരുന്നത്; 

(ബി)ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ; 

(സി)പ്രസ്തുത ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലാണോ നിയമിക്കുന്നത്; നടപ്പ് അധ്യയനവര്‍ഷം ഇവരെ നിയമിച്ചിട്ടുണ്ടോ ; 

(ഡി)ബി.ആര്‍.സി.കളിലെ മറ്റു ജീവനക്കാരെ ഏപ്രില്‍മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചപ്പോഴും അതേ ഓഫീസില്‍ ജോലി ചെയ്യുന്ന റിസോഴ്സ് അധ്യാപകരെമാത്രം മെയ് 2 മുതല്‍ നിയമിച്ചിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ? 

4322

എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്ക് ഷീറ്റുകളും മൊഡ്യൂളുകളും വര്‍ക്ക്കിറ്റുകളും 

ശ്രീ. കെ.കെ നാരായണന്‍

(എ)എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി വര്‍ക്ക് ഷീറ്റുകളും മൊഡ്യൂളുകളും പാഠപുസ്തകവുമായി ബന്ധപ്പെട്ട വര്‍ക്ക് കിറ്റുകളും സംസ്ഥാനത്ത് എവിടെയെല്ലാം കെട്ടികിടക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇത് അച്ചടിച്ച് ബ്ലോക്ക് റിസോഴ്സ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)കഴിഞ്ഞമാര്‍ച്ച് മാസത്തിന് ശേഷം ഇത്തരം സാധനങ്ങള്‍ വല്ലതും നശിപ്പിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

4323

ആര്‍. എം. എസ്. എ സ്കൂളുകളിലെ അദ്ധ്യാപക നിയന്ത്രണം 

ശ്രീ.എന്‍. എ. നെല്ലിക്കുന്ന്

(എ)കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു പിന്നോക്ക ജില്ലകളില്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനില്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്ത 60 സ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)ആര്‍. എം.എസ്.എ. സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ അതുമൂലം ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെയും വിദ്യാഭ്യാസം തുടരാന്‍ കഴിയാതെയും വരുന്ന വിദ്യാര്‍ത്ഥികളുടെയും കാര്യത്തില്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളത്; 

(സി)ഒന്നില്‍ കൂടുതല്‍ ഭാഷാധ്യാപകര്‍ ആര്‍. എം.എസ്.എ സ്കൂളുകളില്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവ് ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ അനിവാര്യമായും പഠിക്കേണ്ട ഭാഷാ ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുളളതിനാല്‍ ഇക്കാര്യത്തില്‍ എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

4324

കെ.എം. സീതിസാഹിബിനെക്കുറിച്ചുള്ള പാഠം 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

1960-61 കാലത്ത് കേരള നിയമസഭാ സ്പീക്കറും മദ്രാസ് നിയമസഭാംഗവും വിദ്യാഭ്യാസ വിചക്ഷണനും നവോത്ഥാനനായകനും സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥകാരനും പത്രാധിപരും വാഗ്മിയുമായിരുന്ന കെ. എം. സീതിസാഹിബിനെക്കുറിച്ച് ഹൈസ്കൂള്‍ ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

4325

പടപ്പാട്ടുകള്‍ പാടിപ്പറയുക എന്ന പാരന്പര്യ കലാരൂപം കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി 

ശ്രീ.എന്‍.എ. നെല്ലിക്കുന്ന്

(എ)സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പടപ്പാട്ടുകള്‍ പാടിപ്പറയുക എന്ന പാരന്പര്യ കലാരൂപം ഒരു മത്സരഇനമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത ആവശ്യത്തിന്മേല്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4326

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടങ്ങളും സ്ഥലങ്ങളും 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടങ്ങളും സ്ഥലങ്ങളും വിലയ്ക്ക് വാങ്ങാന്‍ പദ്ധതി ആവിഷ്ക്തരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(ബി)കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുവള്ളൂല്‍ ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ളിലെ ടോയ്ലറ്റ്, സ്റ്റേജ്, പാചകപ്പുര, ഗ്രൌണ്ട് തുടങ്ങിയവ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍പ്പെട്ട സ്ഥലത്താണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)കെട്ടിടവും സ്ഥലവും ഗവണ്‍മെന്‍റിന് ന്യായവിലയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന കെട്ടിടമുടമയുടെ സാക്ഷ്യപത്രം ഗവണ്‍മെന്‍റിന് ലഭിച്ചിട്ടുണ്ടോ; 

(ഡി)ലഭിച്ചിട്ടുണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തുന്നതിന് പ്രസ്തുത സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുമോ?

4327

സ്കൂളില്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ 

ശ്രീ.കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ അധ്യാപകരാലും സഹപാഠികളാലും മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരത്തില്‍ ലഭിച്ച പരാതികള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(സി)ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇപ്രകാരമുള്ള പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ ?

4328

നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഭൂമി 

ശ്രീമതി ജമീലാ പ്രകാശം

(എ)നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ഭൂമി വിദ്യാഭ്യാസ വകുപ്പിന്‍റേതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത സ്ഥലത്ത് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(സി)അംഗീകാരം നല്‍കിയിട്ടില്ലെങ്കില്‍ ഇപ്പോഴുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഇതിന്മേല്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി വ്യക്തമാക്കാമോ ?

4329

സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ) സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന ഇപ്പോഴും പല സ്ഥലങ്ങളിലും നടന്നുവരുന്നതായിട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

4330

ഭിന്ന ശേഷിയുളള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി 

ശ്രീമതി കെ. എസ്. സലീഖ

(എ)ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങി ഭിന്ന ശേഷിയുളള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും സംരക്ഷണത്തിനുമായി ഈ സര്‍ക്കാര്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ബി)ഭിന്ന ശേഷിയുളള കുട്ടികളെ എപ്രകാരം പഠിപ്പിക്കണമെന്നാണ് സംയോജിത വിദ്യാഭ്യാസ പദ്ധതി നിഷ്കര്‍ഷിച്ചിട്ടുളളത്;

(സി)ഭിന്ന ശേഷിയുളള കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഇതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; പ്രസ്തുത കമ്മീഷനില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ആരൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത്; വ്യക്തമാക്കാമോ; 

(ഇ)പ്രസ്തുത കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണോ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത;് പ്രസ്തുത കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ ഒരു സ്പെഷ്യല്‍ സ്കൂളിന്‍റെ ഉടമയാണ് എന്നുളള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(എഫ്)ഭിന്ന ശേഷിയുളള കുട്ടികളുടെ പഠനത്തില്‍ വിവേചനം കാട്ടാതിരിക്കുവാനും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇവര്‍ക്കായി പ്രത്യേകം പഠന-പരിശീലന - ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഇവരെയും മുഖ്യധാരയില്‍ കൊണ്ടുവരുവാനും എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4331

ശ്രവണ-കാഴ്ച-സംസാരവൈകല്യമുള്ള കുട്ടികള്‍ക്ക് ഉപകരണ വിതരണം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)2013-14 അദ്ധ്യായന വര്‍ഷത്തില്‍ ഐ.ഇ.ഡി.സി. മേഖലയില്‍ ശ്രവണ-കാഴ്ച-സംസാര-വൈകല്യമുള്ള കുട്ടികള്‍ക്ക് ഉപകരണവിതരണം നടത്താനായി സര്‍വ്വശിക്ഷാ അഭിയാന്‍ ഡയറക്ടര്‍, സീമെന്‍സ് എന്ന വിദേശ കന്പനിയില്‍ നിന്ന് ശ്രവണ സഹായി വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഉണ്ടെങ്കില്‍ ആയത് ക്രമവിരുദ്ധമാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇപ്രകാരം ക്രമവിരുദ്ധമായ പ്രസ്തുത നടപടി സ്വീകരിച്ച പ്രസ്തുത ഉദേ്യാഗസ്ഥനെതിരെ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

4332

ബുദ്ധിവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)ബുദ്ധിവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐ.ഇ.ഡി. സ്കോളര്‍ഷിപ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദാംശങ്ങള്‍ നല്കുമോ; 

(ബി)പ്രസ്തുത സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
(സി)ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഇ)ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

4333

സ്പെക്ട്രം സ്പെഷ്യല്‍ സ്കൂളിലുള്ള ജീവനക്കാരുടെ ശന്പളം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ധലത്തിലെ പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാറാഞ്ചേരി പരിച്ചകത്ത് പ്രവര്‍ത്തിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതുമായ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുള്ള സ്പെക്ട്രം സ്പെഷ്യല്‍ സ്കൂളിലുള്ള 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ആയമാര്‍ക്കും ടീച്ചര്‍മാര്‍ക്കും നിലവില്‍ കൊടുക്കുന്ന ശന്പളം/ഓണറേറിയം എത്രയാണെന്ന് വിശദമാക്കാമോ; 

(ബി)ഇവര്‍ക്ക് ലഭിക്കുന്ന ശന്പളം വളരെ തുച്ഛമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇവരുടെ ശന്പളം പുതുക്കിനിശ്ചയിക്കുന്നതിനോ, ഇവരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ വേതനം നല്‍കുന്നതിനോ നടപടിയെടുക്കുമോ?

4334

അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി 

ശ്രീ. കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയിട്ടുണ്ട്; ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)പ്രസ്തുത സ്കൂളുകളുടെ മേല്‍വിലാസം സഹിതം വിശദവിവരം നല്‍കുമോ; ഇപ്രകാരം എയ്ഡഡ് പദവിനല്‍കുന്നതിന് സ്വീകരിച്ച മാനദണ്ധങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

4335

അണ്‍ എയിഡഡ് സ്കൂളുകളുടെ അംഗീകാരം 

ശ്രീ. സി.എഫ്. തോമസ് 
'' റ്റി.യു. കുരുവിള 
'' മോന്‍സ് ജോസഫ് 
'' തോമസ് ഉണ്ണിയാടന്‍

(എ)എയിഡഡ് - സര്‍ക്കാര്‍ സ്കൂളുകളെ സംരക്ഷിക്കുന്നതോടൊപ്പം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി അര്‍ഹതപ്പെട്ട പ്രദേശങ്ങളില്‍ ദീര്‍ഘനാളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന അംഗീകാരമില്ലാത്ത അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ബി)കേരളത്തിലെ അണ്‍ എയിഡഡ് മേഖലയില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ?

4336

മലപ്പുറം ജില്ലയിലെ യു. പി. സ്കൂളുകളുടെ അപര്യാപ്തത 

ശ്രീ. എം. ഉമ്മര്‍

(എ)മലപ്പുറം ജില്ലയില്‍ യു. പി. സ്കുളുകളുടെ അപര്യാപ്തത മൂലം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കാമോ;

(സി)മലപ്പുറം ജില്ലയിലെ നിലവിലുളള എല്‍. പി. സ്കൂളുകളില്‍ മാനദണ്ഡപ്രകാരം അര്‍ഹമായവയെ യു. പി. സ്കൂളായി ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4337

കാട്ടാന്പള്ളി ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ഹൈസ്കൂള്‍ളായി അപ്ഗ്രേഡ് ചെയ്യല്‍ 

ശ്രീ.കെ.എം. ഷാജി

(എ)കണ്ണൂര്‍, കാട്ടാന്പള്ളി ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുന്നതിന് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)ടി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; 

(സി)2014-15 അദ്ധ്യയനവര്‍ഷം തന്നെ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കുമോ ?

4338

ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ വിഭജനം 

ശ്രീ. സണ്ണി ജോസഫ്

(എ)ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കുന്നതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ ആയതിനാവശ്യമായ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ബി)ഇത്തരത്തില്‍ വിദ്യാഭ്യാസ ഉപജില്ലകളെ വിഭജിച്ച് പുതിയ ഉപജില്ല രൂപീകരിക്കുന്നതിന് സ്കൂളുകളുടെ എണ്ണം, വിസ്തൃതി, കുട്ടികളുടെയും, അധ്യാപകരുടെയും എണ്ണം എന്നീ മാനദണ്ഡങ്ങള്‍ ബാധകമാക്കുമോ എന്ന് വ്യക്തമാക്കുമോ? 

4339

പുതിയ സി.ബി.എസ്.ഇ. സ്കൂളുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് എത്ര സി.ബി.എസ്.ഇ. സ്കൂളുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)നിലവില്‍ എത്ര സി.ബി.എസ്.ഇ. സ്കൂളുകളുടെ അനുമതിക്കായുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ; 

(സി)പ്രസ്തുത അപേക്ഷകളില്‍ എത്രയെണ്ണം ഇതിനകം പരിഗണിച്ചെന്ന് വിശദമാക്കാമോ; 

(ഡി)സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ ?

4340

കൊട്ടാരക്കര നിയോജകമണ്ധലത്തിലെ ആദായകരമല്ലാത്ത സ്കൂളുകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ ആദായകരമല്ലാത്ത എത്ര സ്കൂളുകള്‍ ഉണ്ട്; 

(ബി)പ്രസ്തുത സ്കൂളുകളുടെ പേരും എല്‍.പി, യു.പി, എച്ച്.എസ.് എന്നിവ തിരിച്ചും ലഭ്യമാക്കാമോ; 

(സി)പ്രസ്തുത സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4341

അധ്യാപക - വിദ്യാര്‍ത്ഥി അനുപാതം 

ശ്രീ. കെ.എം. ഷാജി

(എ)സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(ബി)അധ്യാപക-വിദ്യര്‍ത്ഥി അനുപാതം 1:30 ആക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്ന് മുതല്‍ എന്ന് വ്യക്തമാക്കുമോ; 

(സി)നിലവിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലുള്ള വലിയ അന്തരം കാര്യക്ഷമമായ അധ്യാപനത്തിന് ഭംഗം വരുത്തുന്നത് ഒഴിവാക്കുവാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുവാന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ? 

4342

സ്കൂളുകളിലെ വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം 

ശ്രീ.കെ.കെ. ജയചന്ദ്രന്‍

(എ)സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക- വിദ്യാര്‍ത്ഥി അനുപാതം എത്രയാണ്; 

(ബി)സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപക- വിദ്യാര്‍ത്ഥി അനുപാതം എത്രയാണ്; 

(സി)സര്‍ക്കാര്‍ സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെയും അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം വ്യത്യസ്തമാകാനിടയായ സാഹചര്യം വിശദീകരിക്കാമോ ?

4343

അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)വിദ്യാഭ്യാസാവകാശ നിയമമനുസരിച്ച് സ്കൂളുകളില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30, 1:35 എന്ന ക്രമത്തില്‍ നടപ്പിലാക്കേണ്ടതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രസ്തുത അനുപാതം നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)നടപ്പിലാക്കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ; 

(ഡി)നടപ്പ് അദ്ധ്യയനവര്‍ഷം മുതല്‍ ഓരോ സ്കൂളിനെയും ഒരു യൂണിറ്റായി പരിഗണിച്ച് 1:30, 1:35 എന്ന അനുപാതത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും വിദ്യാഭ്യാസാവകാശ നിയമപ്രകാരമുള്ള ഫിക്സേഷന്‍ ബാധകമാക്കുമോ; 

(ഇ)അധികം വരുന്ന അദ്ധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ നിലനിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ?

4344

സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ സ്റ്റ്ഫ് ഫിക്സേഷന്‍ 

ശ്രീ. രാജു എബ്രഹാം

(എ)സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ സ്റ്റാഫ് ഫിക്സേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; സ്റ്റാഫ് ഫിക്സേഷനു ശേഷം അധികമുള്ളതായി കണ്ടെത്തിയിട്ടുള്ള അധ്യാപക തസ്തികകളുടെ എണ്ണം എയ്ഡഡ്/സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാനത്തില്‍ ജില്ല തിരിച്ച് ലഭ്യമാക്കാമോ; 

(ബി)സ്റ്റാഫ് ഫിക്സേഷന്‍ കണക്കാക്കുന്നതിന് സ്വീകരിച്ച അധ്യാപക :വിദ്യാര്‍ത്ഥി അനുപാതം എത്ര വീതമാണ് എന്ന് സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ തിരിച്ച് വ്യക്തമാക്കാമോ; 

(സി)സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:45 ആക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണം വിശദമാക്കാമോ; എയ്ഡഡ് സ്കൂളുകളില്‍ അനുപാതം എത്രയാണ്; ഇതിനുള്ള കാരണം എന്താണ്; സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ സ്റ്റാഫ് ഫിക്സേഷനില്‍ വ്യത്യസ്ത മാനദണ്ഡം പുലര്‍ത്താന്‍ കാരണമെന്ത്; 

(ഡി)എയ്ഡഡ് സ്കൂളുകളില്‍ അധികമായി കണ്ടെത്തിയിട്ടുള്ള അധ്യാപകരെ ടീച്ചേഴ്സ് ബാങ്കിലുള്‍പ്പെടുത്തി സര്‍ക്കാര്‍ സ്കൂളുകളിലേക്ക് നിയമിക്കാറുണ്ടോ; എങ്കില്‍ അതിന്‍റെ കാരണമെന്ത്; 

(ഇ)എയ്ഡഡ് സ്കൂളുകളിലെ അധികം വരുന്ന അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമിക്കുന്നതുമൂലം പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സി. മുഖേന മാത്രം നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; 

(എഫ്)സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക : വിദ്യാര്‍ത്ഥി അനുപാതത്തില്‍ ഏകീകൃത നിയമം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; 

(ജി)എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കുറവ് മൂലമുണ്ടാകുന്ന ത്രോണ്‍ഔട്ട് അധ്യാപകര്‍ക്ക് മറ്റ് എയ്ഡഡ് സ്കൂളുകളില്‍ തന്നെ പ്രൊട്ടക്ഷന്‍ നല്‍കുന്നതിനുള്ള എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?

4345

സ്റ്റാഫ് ഫിക്സേഷന്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)2010-11 നുശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ സ്റ്റാഫ് ഫിക്സേഷന്‍ നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(ബി)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ; 

(സി)2014-15 അദ്ധ്യയനവര്‍ഷത്തില്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ഡി)എങ്കില്‍ എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കാമോ ?

4346

അദ്ധ്യാപക തസ്തിക നിര്‍ണയം 

ശ്രീ.പി.റ്റി.എ. റഹീം

(എ)അദ്ധ്യാപക തസ്തികകള്‍ നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വ്യത്യസ്ത രീതിയാണോ അവലംബിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)എങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും തസ്തികകള്‍ നിര്‍ണയിക്കുന്ന രീതി വിശദമാക്കാമോ; 

(സി)തസ്തിക നിര്‍ണയിക്കുന്നതിന് എയ്ഡഡ് സ്കൂളുകേളക്കാള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിലപാട് മൂലം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പല സര്‍ക്കാര്‍ സ്കൂളുകളിലും തസ്തികകള്‍ നഷ്ടപ്പെടുന്നതിനാല്‍ നിലവാരത്തകര്‍ച്ചയുണ്ടാവുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഇതു പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടി വിശദമാക്കാമോ ?

4347

സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപക തസ്തിക നിര്‍ണ്ണയം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
'' കെ. അജിത് 
'' ജി. എസ്. ജയലാല്‍ 
'' വി. ശശി

(എ)സംസ്ഥാനത്തെ സ്കൂളുകളില്‍ ആകെ എത്ര അദ്ധ്യാപകരാണുള്ളതെന്ന് സര്‍ക്കാര്‍, എയ്ഡഡ് മേഖല തിരിച്ച് തസ്തിക അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബി)പുതിയ തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് തസ്തിക നിര്‍ണ്ണയം നടത്തിയതെന്ന് വിശദീകരിക്കാമോ; 

(സി)പ്രസ്തുത കണക്ക് പ്രകാരം നിലവില്‍ അദ്ധ്യാപകരുടെ എണ്ണം കൂടുതലാണോ, ആണെങ്കില്‍ കൂടുതലുള്ള അദ്ധ്യാപകരുടെ എണ്ണം തസ്തിക തിരിച്ചും ജില്ല തിരിച്ചും വ്യക്തമാക്കാമോ; 

(ഡി)അധിക അദ്ധ്യാപകരുടെ പുനര്‍ വിന്യാസത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ?

4348

ആറാം പ്രവൃത്തി ദിന കണക്കെടുപ്പ് പ്രകാരം സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് 2014-2015 അദ്ധ്യയനവര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിന കണക്കെടുപ്പ് പ്രകാരം സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളില്‍ ഓരോന്നിലും എത്ര കുട്ടികളുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഇത് മുന്‍ അദ്ധ്യയന വര്‍ഷത്തെക്കാള്‍ കുറവാണോ എന്ന് വ്യക്തമാക്കാമോ;

(സി)തന്മൂലം എത്ര അദ്ധ്യാപക തസ്തികകള്‍ സര്‍ക്കാര്‍- എയ്ഡഡ് മേഖലകളില്‍ ഇല്ലാതാകുമെന്ന് വിശദമാക്കാമോ; 

(ഡി)ഇത് പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച അദ്ധ്യാപക ബാങ്കില്‍ എത്ര പേര്‍ ഉണ്ടാകുമെന്ന് വിശദീകരിക്കാമോ?

4349

സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ കുറവ് 

ശ്രീ. പി. ഉബൈദുള്ള

(എ)2012-13, 2013-14, 2014-15 വര്‍ഷത്തെ സര്‍ക്കാര്‍-എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ വ്യക്തമാക്കുമോ; 

(ബി)സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതിന്‍റെ ഫലമായി എത്ര അദ്ധ്യാപക തസ്തികകളാണ് നഷ്ടപെടുന്നതെന്ന് വ്യക്തമാക്കാമോ; എല്‍.പി, യു.പി, എച്ച്.എസ്.എ കണക്കുകള്‍ ജില്ല തിരിച്ച് വെളിപ്പെടുത്തുമോ; 

(സി)കുട്ടികളുടെ എണ്ണത്തിലുള്ള കുറവ്, കൊഴിഞ്ഞുപോക്ക് എന്നിവ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ? 

4350

ഏകാധ്യാപക വിദ്യാലയങ്ങളെ പ്രൈമറി സ്കൂളുകളായി ഉയര്‍ത്തല്‍ 

ശ്രീ. കെ. അച്ചുതന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' കെ. മുരളീധരന്‍ 
'' കെ. ശിവദാസന്‍ നായര്‍

(എ)എകാധ്യാപക വിദ്യാലയങ്ങളെ പ്രൈമറി സ്കൂളുകളാക്കുക വഴി കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങളെന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിനുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംസ്ഥാനത്ത് എത്ര ഏകാധ്യാപക വിദ്യാലയങ്ങളാണ് ഇപ്രകാരം പ്രൈമറി സ്കൂളുകളാക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.