|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4288
|
ഓണത്തിനും ക്രിസ്തുമസ്സിനും സ്കൂള്‍ കുട്ടികള്‍ക്ക് അരി വിതരണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്ക് ഓണം, ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അരി വിതരണം ചെയ്യുന്ന സംവിധാനം നിലവിലുണ്ടോ;
(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ വര്‍ഷങ്ങളിലും അപ്രകാരം അരി വിതരണം ചെയ്തിട്ടുണ്ടോ;
(സി)എപ്പോഴെങ്കിലും അരി വിതരണം മുടങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;
(ഡി)ഈ അദ്ധ്യയനവര്‍ഷം അരി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടുണ്ടോ;
(ഇ)എങ്കില്‍ രണ്ട് ഘട്ടങ്ങളിലുമായി വിതരണം ചെയ്യുവാന്‍ എത്ര അരി വേണ്ടിവരുമെന്ന് വ്യക്തമാക്കുമോ;
(എഫ്)ഈ വര്‍ഷം അരിവിതരണം ഉറപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
4289 |
കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങള്‍
ശ്രീ.പി.റ്റി.എ. റഹീം
(എ)അസാപ് പ്രകാരമുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഏതെല്ലാം നിയോജകമണ്ഡലങ്ങളിലെ സ്ഥലങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കൈവശത്തിലുള്ള സ്ഥലം എവിടെയെല്ലാമാണ് കണ്ടെത്തിയിട്ടുള്ളത്;
(സി)വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)വിദ്യാഭ്യാസ വകുപ്പിന്‍റെ കൈവശമുള്ള ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
(ഇ)കുന്ദമംഗലം മണ്ഡലത്തിലെ വിദ്യാഭ്യാസ വകുപ്പ് വക സ്ഥലം പ്രസ്തുത ആവശ്യത്തിനായി പരിഗണിച്ചിട്ടുണ്ടോ ?
|
4290 |
മലപ്പുറം ജില്ലയില്‍ എ.എസ്.എ.പി അനുസരിച്ച് പദ്ധതി നടപ്പിലാക്കിയ സ്കുളുകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)മലപ്പുറം ജില്ലയില്‍ എ.എസ്.എ.പി അനുസരിച്ച് എത്ര സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്;
(ബി)കോഴ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് നല്‍കിയിട്ടുണ്ടോ;
(സി)ഇതിന് ഏതെല്ലാം സ്ഥാപനങ്ങളെ/ഏജന്‍സികളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്;
(ഡി)കോഴ്സ് പൂര്‍ത്തീകരിച്ചതിന് ശേഷം ഇന്‍റേണ്‍ഷിപ്പ് ലഭിക്കാത്ത കുട്ടികള്‍ ബാക്കിയുണ്ടോ; എങ്കില്‍ എത്ര;
(ഇ)മലപ്പുറം ജില്ലയില്‍ ഏതൊക്കെ കോഴ്സുകള്‍/ട്രേഡുകള്‍/വിഷയങ്ങള്‍ ആണ് സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(എഫ്)കോഴ്സുകള്‍ അനുവദിച്ചിട്ടുള്ള സ്കൂളുകള്‍ ജില്ലയിലെ മണ്ധലം തിരിച്ച് വിശദമാക്കുമോ?
|
4291 |
പാഠപുസ്തക വിതരണം
ശ്രീ. കെ.വി. വിജയദാസ്
(എ)പാഠപുസ്തകങ്ങള്‍ നാളിതുവരെ സ്കൂളുകളില്‍ വിതരണം ചെയ്തിട്ടില്ലെന്ന പത്രമാദ്ധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്കൂള്‍ വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാതെ പോയതിന്‍റെ കാരണം വിശദമാക്കുമോ;
(സി)വരും വര്‍ഷങ്ങളില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിയ്ക്കാതിരിക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ;
(ഡി)ഇപ്രകാരം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
|
4292 |
പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
'' പി. റ്റി. എ. റഹീം
'' കെ. വി. വിജയദാസ്
'' എസ്. ശര്‍മ്മ
(എ)സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയിലും വിതരണത്തിലും അപാകത ഉണ്ടായതായി ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)മുന്‍ വര്‍ഷങ്ങളില്‍ അച്ചടിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)രണ്ടാംഘട്ട പുസ്തകത്തിന്‍റെ അച്ചടിജോലികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇത് എന്ന് പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കാമോ?
|
4293 |
സ്കൂളുകളിലെ പാഠപുസ്തക വിതരണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)2014-15 അദ്ധ്യയന വര്‍ഷം ആരംഭിച്ച് കഴിഞ്ഞിട്ടും വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്താതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും എന്നത്തേയ്ക്ക് വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
4294 |
പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും
ശ്രീമതി കെ.എസ്. സലീഖ
(എ)2013-14 അദ്ധ്യയനവര്‍ഷത്തില്‍ എത്ര പുസ്തകങ്ങളാണ് അച്ചടിച്ചത്; ആയതില്‍ എത്രയെണ്ണം കുട്ടികള്‍ക്ക് വിതരണം ചെയ്തു ; എത്രയെണ്ണം വിതരണം ചെയ്യാത്തതായിട്ടുണ്ട്;
(ബി)വിദ്യാഭ്യാസ വകുപ്പ് പുസ്തകം അച്ചടിക്കുന്പോള്‍ ഏതൊക്കെ സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് 2013-14 അധ്യയനവര്‍ഷം എത്ര തുക നല്‍കി; വ്യക്തമാക്കുമോ;
(സി)2014-15 അദ്ധ്യയനവര്‍ഷം ഒന്നാംഘട്ട വിതരണത്തിനായി എത്ര പുസ്തകങ്ങള്‍ അച്ചടിച്ചു ; ആയതിന് ചെലവായ തുക എത്ര; ഏതൊക്കെ സ്ഥാപനങ്ങളിലാണ് അച്ചടിച്ചത്;
(ഡി)സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകള്‍ക്കും നാളിതുവരെ ഒന്നാംഘട്ട വിതരണത്തിനുള്ള പുസ്തകങ്ങള്‍ കിട്ടിയില്ലെന്നുളള ആരോപണം ശ്രദ്ധയില്‍പ്പെട്ടിണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ :
(ഇ)രണ്ടാം ഘട്ട വിതരണത്തിനായി നവംബറില്‍ സ്കൂളുകള്‍ക്ക് നല്‍കാന്‍ എത്ര പുസ്തകങ്ങള്‍ അച്ചടിക്കേണ്ടതായിട്ടുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിന് ചെലവു വരുന്ന തുക എത്ര; വ്യക്തമാക്കുമോ;
(എഫ്)രണ്ടാം ഘട്ട വിതരണത്തിനുള്ള പുസ്തകം അച്ചടിക്കാന്‍ ആവശ്യമായ കടലാസ് പോലും ഇല്ലെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
4295 |
പാഠപുസ്തകങ്ങളുടെ ഗുണമേന്മ
ശ്രീ. ജെയിംസ് മാത്യൂ
(എ)ഹൈസ്കൂള്‍തലത്തില്‍ ഏത് ക്ലാസ് വരെയാണ് പാഠപുസ്തകങ്ങള്‍ സൌജന്യമായി വിതരണം ചെയ്യുന്നത്;
(ബി)സ്കൂളുകളില്‍ വിതരണം ചെയ്ത പാഠപുസ്തകങ്ങളില്‍പ്രതേ്യകിച്ച് 8-ാം ക്ലാസിലെ പുസ്തകങ്ങള്‍ തീരെ ഗുണനിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)അച്ചടി, കടലാസിന്‍റെ ഗുണനിലവാരം, ചിത്രങ്ങളുടെ അച്ചടിയും ക്രമീകരണവും എന്നിവ വളരെ താഴ്ന്ന നിലവാരത്തിലാണെന്ന ആക്ഷേപത്തിന് പരിഹാര നടപടികള്‍ സ്വീകരിക്കുമോ;
(ഡി)പ്രസ്തുത പാഠപുസ്തകങ്ങള്‍ കേരളത്തിലെ അച്ചടി ശാലകളില്‍ത്തന്നെ അച്ചടിച്ചവയാണോ; വ്യക്തമാക്കാമോ?
|
4296 |
സൌജന്യയൂണിഫോം വിതരണം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
,, വി. ചെന്താമരാക്ഷന്‍
,, ജെയിംസ് മാത്യു
,, പുരുഷന്‍ കടലുണ്ടി
(എ)സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സൌജന്യയൂണിഫോമിനായി മുന്‍ ബജറ്റില്‍ വേണ്ടത്ര തുക ചെലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ വര്‍ഷം ഈ ആവശ്യത്തിന് ബജറ്റില്‍ തുക വകയിരുത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടോ;
(ബി)എങ്കില്‍ ഈ അദ്ധ്യയന വര്‍ഷം പദ്ധതി നടത്തിപ്പിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്?
|
4297 |
വിദ്യാലയങ്ങളില്‍ സ്കില്‍ഡ് പാര്‍ക്കുകള്‍
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്കില്‍ഡ് പാര്‍ക്കുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ;
(ബി)സ്കില്‍ഡ് പാര്‍ക്കുകള്‍ വഴി എന്തെല്ലാം കാര്യങ്ങളാണ് വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)സ്കില്‍ഡ് പാര്‍ക്കുകള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ വിശദമാക്കാമോ?
|
4298 |
ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.റ്റി. ബല്‍റാം
,, എ.റ്റി. ജോര്‍ജ്
,, വി.പി. സജീന്ദ്രന്‍
(എ)ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)പ്രസ്തുത റിപ്പോര്‍ട്ടിലെ എന്തെല്ലാം ശുപാര്‍ശകളാണ് നടപ്പ് അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
4299 |
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ സൌകര്യം മെച്ചപ്പെടുത്തല്‍
ശ്രീ. കെ. എം. ഷാജി
(എ) സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ക്ലാസ്സ് മുറികളിലെ സൌകര്യമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍, ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;
(സി)ഒരു ക്ലാസ്സ് മുറിയില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഫാനുകളെങ്കിലും സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കുടിവെള്ളം, മൂത്രപ്പുര, എന്നിവയുടെ ശുചിത്വം യഥാസമയങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടോ; ഇല്ലെങ്കില്‍ ആയത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?
|
4300 |
സമഗ്ര വിദ്യാഭ്യാസ പദ്ധതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ) സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പ്രസ്തുത പദ്ധതിയുടെ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിലെ കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി) പ്രസ്തുത പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
4301 |
വ്യത്യസ്ത വിദ്യാഭ്യാസ സ്കീമുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ നിയോജക മണ്ധലങ്ങളില്‍ നടപ്പാക്കിയ വ്യത്യസ്ത വിദ്യാഭ്യാസ പദ്ധതികള്‍ ഏതെല്ലാം;
(ബി) ഓരോ പദ്ധതിയിലും ഇതുവരെ നടപ്പാക്കിയ വ്യത്യസ്ത പരിപാടികള്‍, പരിപാടികളുടെ ആസൂത്രണം, സംഘാടനം തുടങ്ങിയ വിശദമായ ഘടകങ്ങള്‍ വിശദമാക്കി ഡി.പി.ആര്‍. - ന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കിക്കൊണ്ട് വിശദമാക്കാമോ?
|
4302 |
സമഗ്രമാതൃഭാഷാനിയമം
ശ്രീ. എ.കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി
(എ)സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമായും നടപ്പാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; ഇക്കാര്യത്തിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;
(ബി)സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടോ;
(സി)ചില ഉന്നത ഉദ്യോഗസ്ഥര്‍ മലയാള ഭാഷാ പഠനത്തില്‍ തടസ്സം നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?
|
4303 |
സര്‍ക്കാര്‍ സ്കൂളില്‍ അടിസ്ഥാനസൌകര്യമൊരുക്കല്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)അടിസ്ഥാന സൌകര്യമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാന സൌകര്യമൊരുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
4304 |
മധ്യവേനലവധിക്കാലത്തെ ക്ലാസ്സുകള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മധ്യവേനലവധിക്കാലത്തു പല സ്കൂളുകളും വിവിധ പേരുകളില്‍ ക്ലാസ്സുകള്‍ നടത്തുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലം അന്യമാകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സമയം ലഭിക്കുന്നതിനായി മധ്യവേനലവധിക്കാലത്ത് സ്കൂളുകളില്‍ പ്രത്യേക ക്ലാസ്സുകള്‍ നടത്തരുമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?
|
4305 |
സര്‍ക്കാര്‍ സ്കൂളുകളില്‍ ഗണിതശാസ്ത്ര ലബോറട്ടറികള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ ഗണിതശാസ്ത്ര ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന്‍ നടപ്പിലാക്കുന്നപദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ കേസുകള്‍ നിലവിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?
|
4306 |
എസ്.എസ്.എ. പദ്ധതി നിര്‍വ്വഹണം
ശ്രീ. ബി. സത്യന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, സി. കൃഷ്ണന്‍
ശ്രീമതി കെ.എസ്. സലീഖ
(എ)എസ്.എസ്.എ. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച പഠനത്തിനായി ഉദ്യോഗസ്ഥര്‍ അന്യ സംസ്ഥാന യാത്രകള്‍ നടത്തിയിട്ടുണ്ടോ;എങ്കില്‍ എത്ര തവണ; വിശദാംശം നല്‍കാമോ;
(ബി)പ്രസ്തുത യാത്രകള്‍ ചട്ടപ്രകാരമായിരുന്നോ; ഇതിനായി എസ്.എസ്.എ. ഫണ്ടില്‍ നിന്നും എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
(സി)ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ഫണ്ടില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നോ;
(ഡി)ഇത് പര്‍ച്ചേയ്സ് റൂള്‍ അനുസരിച്ചായിരുന്നോ; ടെണ്ടര്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
|
4307 |
എസ്.എസ്.എ. വഴി നടത്തുന്ന പ്രവൃത്തികള്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആക്ഷേപം
ശ്രീ. എം. ഹംസ
(എ)2013-14 വര്‍ഷത്തില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ വഴി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കി; ഏതെല്ലാം കാര്യങ്ങള്‍ക്കാണ് തുക ചെലവഴിച്ചത്; ജില്ലാടിസ്ഥാനത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കാമോ;
(ബി)2013-14 വര്‍ഷം നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമായിരുന്നു; ആയത് ഏതെല്ലാം രീതിയില്‍ പരിഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4308 |
എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നിര്‍മ്മാണ പ്രവ്യത്തികള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇത് എന്തെല്ലാമാണെന്നും ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്നും പ്രത്യേകം വിശദമാക്കാമോ?
|
4309 |
സ്കുളുകള്‍ക്ക് അഞ്ചു പോയിന്‍റ് ഗ്രേഡിംഗ്
ശ്രീമതി കെ. കെ. ലതിക
(എ)സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അഞ്ച് പോയിന്‍റ് ഗ്രേഡിംഗ് നിലവില്‍ വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് നടത്തുക എന്ന് വ്യക്തമാക്കുമോ;
(സി)ഗ്രേഡിഗ് നടത്തുന്നതിന്‍റെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും എന്തൊക്കെയെന്ന് വിശദമാക്കാമോ;
(ഡി)ഗ്രേഡിംഗ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ എന്നു മുതല്‍ ആയത് നിലവില്‍ വരും എന്ന് വ്യക്തമാക്കുമോ?
|
4310 |
മലയാളം പഠന മാധ്യമമായുള്ള കുട്ടികള്‍ക്കുള്ള പ്രോത്സാഹനം
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)വിദ്യാലയങ്ങളില്‍ മലയാളം മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്‍റെ സമീപനം വ്യക്തമാക്കാമോ;
(സി)മലയാളം പഠനമാധ്യമമായി തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ?
|
4311 |
അഖിലേന്ത്യാ മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ എന്തെല്ലാം സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സ്ഥാപനങ്ങളില്‍ ഏതെല്ലാം മത്സരപരീക്ഷകള്‍ക്കാണ് പരിശീലനം നല്‍കുന്നതെന്നും എത്രയാണ് പരിശീലന കാലയളവെന്നും വിശദമാക്കുമോ:
(സി)ഓരോ പരിശീലന പരിപാടിക്കും ചേരുന്നതിന് എന്തെല്ലാം യോഗ്യതകളാണ് ആവശ്യമെന്നും അപേക്ഷ നല്‍കേണ്ടത് എങ്ങനെയാണെന്നും വ്യക്തമാക്കുമോ ?
|
4312 |
പ്രീ പ്രൈമറി പഠനത്തിന് ഏകീകൃത പാഠ്യപദ്ധതിയും പൊതുമാനദണ്ഡങ്ങളും
ശ്രീമതി കെ. കെ. ലതിക
(എ)സംസ്ഥാനത്തെ പ്രീ പ്രൈമറി പഠനത്തിന് ഏകീകൃത പാഠ്യപദ്ധതിയും പൊതുമനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഇല്ലെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രീ പ്രൈമറി പഠനത്തിന് രൂപപ്പെടുത്തിയിട്ടുളള പാഠ്യപദ്ധതി പൊതു മാനദണ്ഡം എന്നിവ ഏത് അടിസ്ഥാനത്തിലുളളതാണന്ന് വിശദമാക്കുമോ?
|
4313 |
സ്പെഷ്യല്‍ സ്കൂളുകളില്‍ കന്പ്യൂട്ടര്‍ അധിഷ്ഠിത പാഠ്യപദ്ധതി
ശ്രീ. ഡൊമിനിക്ക് പ്രസന്‍റേഷന്‍
,, സണ്ണീ ജോസഫ്
,, പി.എ. മാധവന്‍
,, അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളില്‍ കന്പ്യൂട്ടര്‍ അധിഷ്ഠിത പാഠ്യപദ്ധതിക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പാഠ്യപദ്ധതിയിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(സി)പ്രസ്തുത പദ്ധതിക്ക് എവിടെനിന്നാണ് സാങ്കേതിക സഹായം ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി ഏത് അദ്ധ്യയന വര്‍ഷം മുതലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്കാമോ?
|
4314 |
ഐ.ടി. അറ്റ് സ്കൂളിനു കീഴിലുള്ള വിദ്യാഭ്യാസ ചാനല്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, വര്‍ക്കല കഹാര്‍
,, വി.ഡി. സതീശന്‍
,, റ്റി.എന്‍. പ്രതാപന്‍
(എ)സംസ്ഥാനത്ത് ഐ.ടി. അറ്റ് സ്കൂളിനു കീഴില്‍ വിദ്യാഭ്യാസ ചാനല്‍ പ്രവൃത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത ചാനല്‍ വഴി നടത്തിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രസ്തുത ചാനലിനെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ ചാനലായി ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)അതിനായി മികവുറ്റ പരിപാടികളും അത്യാധുനിക സൌകര്യങ്ങളും ഒരുക്കുന്നതിന് എന്തെല്ലാം നടപടികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
4315 |
സ്കൂളുകളില്‍ എം.എല്‍.എ. മാരുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് കന്പ്യൂട്ടറുകള്‍
ശ്രീ. കെ.കെ.ജയചന്ദ്രന്‍
(എ)എം.എല്‍.എ. മാരുടെ പ്രത്യേക വികസന ഫണ്ട് പ്രയോജനപ്പെടുത്തി സ്കൂളുകള്‍ക്ക് കന്പ്യൂട്ടറുകള്‍ വാങ്ങാന്‍ പണം അനുവദിച്ചുവെങ്കിലും അദ്ധ്യയനവര്‍ഷം കഴിഞ്ഞാലും കന്പ്യൂട്ടറുകള്‍ ലഭ്യമാകുന്നില്ല എന്നകാര്യം പരിശോധിക്കുമോ;
(ബി)അപ്രകാരം കന്പ്യൂട്ടറുകള്‍ വിതരണം നടത്തുന്നതില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;
(സി)സ്കൂളുകളില്‍ അടിയന്തരമായി കന്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)ഇങ്ങനെയുള്ള കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദാംശം നല്‍കാമോ?
|
4316 |
സ്വകാര്യമാനേജ്മെന്‍റ് സ്കൂളുകളിലെ പ്രത്യേക പ്രവേശന പരീക്ഷ
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ) സ്കൂള്‍ പ്രവേശനത്തിന് സ്വകാര്യ മാനേജ്മെന്‍റുകള്‍ പ്രത്യേകം പ്രവേശന പരീക്ഷകള്‍ നടത്തുന്നു എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് കര്‍ശനമായി നിരോധിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കാമോ;
(സി)അതിനായി പ്രത്യേകം മോണിറ്ററിംഗ് ആന്‍റ് വിജിലന്‍സ് സെല്‍ രൂപീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?
|
4317 |
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പൊതുവിദ്യാലയങ്ങളില്‍ 2011-12, 2012-13, 2013-14, 2014-15 വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
(ബി)അണ്‍ എയ്ഡഡ് മേഖലയില്‍ മേല്‍സൂചിപ്പിച്ച വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയെന്നും വെളിപ്പെടുത്തുമോ;
(സി)പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ കുട്ടികള്‍ കുറയുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
(ഇ)കുട്ടികള്‍ കുറഞ്ഞതിന്‍റെ ഭാഗമായി എത്ര സ്കൂളുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അടച്ചുപൂട്ടിയിട്ടുണ്ട്; അടച്ചുപൂട്ടിയ സ്കൂളുകളുടെ പേര് വിവരം ജില്ലതിരിച്ച് വ്യക്തമാക്കുമോ;
(എഫ്)കുട്ടികള്‍ കുറയുന്നതിന്‍റെ ഭാഗമായി അദ്ധ്യാപകരുടെ ജോലി സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4318 |
സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി/യു.പി/എച്ച്.എസ.് സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനവ്
ശ്രീ. എ.കെ. ബാലന്‍
(എ)സംസ്ഥാനത്ത് ഈ അദ്ധ്യയന വര്‍ഷം എല്‍.പി., യു.പി., എച്ച്.എസ.് വിഭാഗങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ സ്കൂളുകള്‍ എത്രയാണ്; സര്‍ക്കാര്‍, എയ്ഡഡ്, ജില്ല തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പ്രസ്തുത സ്കൂളുകളില്‍ പുതിയ ഡിവിഷന്‍, പുതിയ തസ്തിക എന്നിവ സൃഷ്ടിക്കത്തക്ക വിധം എത്ര സ്കൂളുകളില്‍ കുട്ടികളുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്;
(സി)പ്രസ്തുത സ്കൂളുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; അധ്യാപക ക്ഷാമം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
(ഡി)ചില സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെങ്കിലും കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന്‍റെ കാരണമെന്തെന്ന് വിശദമാക്കുമോ?
|
4319 |
ലോവര്‍ പ്രൈമറി തലം മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ നടപടി
ശ്രീ. എ.എ. അസീസ്
'' കോവൂര്‍ കുഞ്ഞുമോന്‍
(എ)രാഷ്ട്ര ഭാഷയായ ഹിന്ദി സി.ബി.എസ്.സി./ഐ.സി.എസ്.സി. സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ പഠിപ്പിക്കുന്പോള്‍ സര്‍ക്കാര്‍ സിലബസ് ഉള്ള സ്കൂളുകളില്‍ 5-ാം ക്ലാസ് മുതലാണ് പഠിപ്പിക്കുന്നത് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതം, അറബി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
4320 |
ആലപ്പുഴ, ചേര്‍ത്തല സ്കൂളുകളില്‍ എസ്സ്. എസ്സ്. എ. ഫണ്ട് ഉപയോഗിച്ചുളള നവീകരണം
ശ്രീ. പി. തിലോത്തമന്‍
(എ)ആലപ്പുഴ ജില്ലയില്‍ എസ്സ്. എസ്സ്.എ. ഫണ്ട് വിനിയോഗിച്ച് സ്കൂള്‍ നവീകരണം നടത്തുന്നതിന് 2013-14 കാലയളവില്‍ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)2013-ല്‍ സ്കൂളുകളുടെ നവീകരണത്തിന് വിനിയോഗിക്കേണ്ട തുക പൂര്‍ണ്ണമായും ചെലവഴിക്കപ്പെട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)2013-14 കാലയളവില്‍ ചേര്‍ത്തലയില്‍ വിനിയോഗിക്കപ്പെട്ട എസ്സ്. എസ്സ്. എ. ഫണ്ട് എത്രയായിരുന്നു വെന്നും അതുപയോഗിച്ച് ചെയ്ത ജോലികള്‍ എന്തെല്ലാമായിരുന്നുവെന്നും ഏതെല്ലാം സ്കൂളുകളിലാണ് ജോലികള്‍ ചെയ്തിട്ടുളളതെന്നും വ്യക്തമാക്കുമോ?
|
<<back |
next page>>
|