UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3001


ഓരോ നിയോജകമണ്ഡലത്തിലും ഓരോ പ്രത്യേക ബ്ലോക്ക് പഞ്ചായത്ത് 


ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)ഓരോ നിയോജക മണ്ഡലത്തേയും ഓരോ പ്രത്യേക ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍ മാത്രം ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നിലവില്‍ രണ്ടോ മൂന്നോ ബ്ലോക്കുപഞ്ചായത്തുകളുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ടു കിടക്കുന്ന നിയമസഭാ മണ്ഡലങ്ങളെ ഒരു നിശ്ചിത ബ്ലോക്കിന്‍റെ പരിധിയില്‍ മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(സി)വള്ളിക്കുന്ന് നിയോജകമണ്ഡലം ഇപ്പോള്‍ രണ്ട് ബ്ലോക്കുകളുടെ അധികാര പരിധിയിലായതിനാല്‍ വള്ളിക്കുന്ന് നിയോജകമണ്ഡലം മാത്രം ഉള്‍പ്പെടുന്ന ഒരു പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)പ്രസ്തുത വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

3002


മലപ്പുറം ജില്ലയില്‍ കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ അനുവദിക്കുന്നതിന് നടപടി 


ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)മലപ്പുറം ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന് മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചത്;മലപ്പുറം ജില്ലയില്‍ കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3003


കടുത്തുരുത്തി മൂര്‍ക്കാട്ടില്‍പടി പന്പ് ഹൌസ് റോഡ് നിര്‍മ്മാണം


ശ്രീ. മോന്‍സ് ജോസഫ്

(എ)കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ. റോഡായ മൂര്‍ക്കാട്ടില്‍പടി പന്പ് ഹൌസ് റോഡിന്‍റെ നിര്‍മ്മാണത്തിന്‍റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ; 

(ബി)2009 ല്‍ അധികൃതര്‍ ഏറ്റെടുത്ത പണി നാളിതുവരെയായി മുടങ്ങിക്കിടക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;

(സി)മൂര്‍ക്കാട്ടില്‍പടി റോഡിനെ സംബന്ധിച്ച് എല്‍.എസ്.ജി.ഡി./ഡി.ഡി1/3879/2013 എന്ന ഫയലില്‍ തീരുമാന മെടുക്കുവാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത ഫയലില്‍ കെ.എസ്.എസ്.ആര്‍.ഡി.എ. യുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേലുള്ള തീരുമാനം വേഗത്തിലാക്കി റോഡുപണി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3004


ഗ്രാമവികസനവകുപ്പിന്‍റെ നേതൃത്വത്തില്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം


ശ്രീ. ജി. എസ്. ജയലാല്‍

(എ)ഗ്രാമവികസനവകുപ്പിന്‍റെ നേതൃത്വത്തില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടോ; 

(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര റോഡുകള്‍ ഏറ്റെടുത്തുവെന്നും, ഇതിലേക്ക് എത്ര രൂപാ വകയിരുത്തിയെന്നും അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം കൊല്ലം ജില്ലയിലെ എത്ര റോഡുകളാണ് നിര്‍മ്മാണത്തിനായി ഏറ്റെടുത്തതെന്നും, ഈ റോഡുകള്‍ ഏതൊക്കെയാണെന്നും അറിയിക്കുമോ; 

(ഡി)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും റോഡുകള്‍ പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുത്തുവോ; വിശദാംശം അറിയിക്കുമോ; 

(ഇ)ഗ്രാമീണറോഡുകള്‍ ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

3005


ഇന്‍റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്മെന്‍റ് പ്രോഗ്രാം 


ശ്രീ. പാലോട് രവി

(എ)ഇന്‍റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്മെന്‍റ് പ്രോഗ്രാം(ഐ.ഡബ്ല്യു.എം.പി) പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ എന്ന് മുതലാണ് ആരംഭിച്ചത്;

(ബി)പ്രസ്തുത പദ്ധതിപ്രകാരം പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്;

(സി)പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള അണ്ടൂര്‍ക്കോണം, പോത്തന്‍കോട് എന്നീ പഞ്ചായത്തുകളിലും മാണിക്കല്‍ ഗ്രാമപഞ്ചായത്തിലുമായി എത്ര പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്; ഓരോന്നിന്‍റെയും ഇനം തിരിച്ച് എസ്റ്റിമേറ്റ് തുക വ്യക്തമാക്കാമോ; 

(ഡി)ഐ.ഡബ്ല്യു.എം.പി. ആരംഭിച്ച ആദ്യവര്‍ഷം എന്‍ട്രി പോയിന്‍റ് ആക്ടിവിറ്റി പ്രകാരം എത്ര പ്രവൃത്തികള്‍ ആരംഭിച്ചു; അവയില്‍ എത്രയെണ്ണം പൂര്‍ത്തിയായി; ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; 

(എഫ്)ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്(ഡി.പി.ആര്‍) പ്രകാരം എത്ര പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്; അടങ്കല്‍ തുക ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(ജി)എത്ര പ്രവൃത്തികള്‍ ആരംഭിച്ചു; എത്ര എണ്ണം പൂര്‍ത്തിയായി;

(എച്ച്)പൂര്‍ത്തിയാകാനുള്ളവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

3006


മലയോര വികസന അതോറിറ്റി


ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, എ. റ്റി. ജോര്‍ജ്
 ,, സി. പി. മുഹമ്മദ്
 ,, പി. എ. മാധവന്‍

(എ)സംസ്ഥാനത്ത് മലയോര വികസന അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ; 
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; 

(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അതോറിറ്റിയില്‍ നിക്ഷിപ്തമായിട്ടുള്ളതെന്ന് വിശദമാക്കുമോ ; 

(ഡി)മലയോര വികസന അതോറിറ്റി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്കുമോ ?

3007


മലയോര വികസന എജന്‍സിയുടെയും സഹ്യശ്രീ പദ്ധതിയുടെയും ലക്ഷ്യങ്ങള്‍


ശ്രീ. ഇ.കെ . വിജയന്‍

(എ)മലയോര വികസന എജന്‍സിയുടെ(ഹാഡ) പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)സഹ്യശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം ലക്ഷ്യങ്ങളാണ് നിറവേറ്റാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത ലക്ഷ്യം എന്നത്തേക്ക് പൂര്‍ത്തികരിക്കും എന്നറിയിക്കുമോ?

3008  

സംയോജിത നീര്‍ത്തട പരിപാലന പരിപാടി


ശ്രീ. റ്റി.യു. കുരുവിള

(എ)എത്ര ബ്ലോക്കുകളില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ലു.എം.പി) നടപ്പിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി)രൂക്ഷമായ ജലക്ഷാമം നേരിടുന്ന കോതമംഗലം ബ്ലോക്കില്‍ സംയോജിത നീര്‍ത്തട പരിപാടി (ഐ.ഡബ്ലു.എം.പി.) 2014-15 ല്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

3009


വി.ഇ.ഒ മാരുടെ അടിസ്ഥാനയോഗ്യത 


ശ്രീ. റ്റി. യു. കുരുവിള

(എ)വി.ഇ.ഒ മാരുടെ അടിസ്ഥാനയോഗ്യത ഉയര്‍ത്തുന്നതിന് എന്തെങ്കിലും നീര്‍ദ്ദേശം നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വില്ലേജ് എക്ല്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഗ്രാമവികസന വകുപ്പില്‍ നിന്നും എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; 

(സി)വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ഡി)വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ആറ് മാസത്തെ പരിശീലനകാലം ഡ്യൂട്ടി ആയി പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

3010


ജോയിന്‍റ് ബി.ഡി.ഒ. മാരില്‍ നിന്നും ബി.ഡി.ഒ. നിയമനം


ശ്രീ. വി. ശിവന്‍കുട്ടി

(എ) സംസ്ഥാന ഗ്രാമവികസന വകുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ എത്ര ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) അവയില്‍ ജോയിന്‍റ് ബി.ഡി.ഒ.മാരില്‍ നിന്നും ഉദ്യോഗകയറ്റം നല്‍കി നിയമിക്കപ്പെടേണ്ട എത്ര ഒഴിവുകളുണ്ട് എന്ന് വിശദമാക്കുമോ; 

(സി) ജോയിന്‍റ് ബി.ഡി.ഒ. തസ്തികയില്‍ നിന്നും ഏറ്റവും ഒടുവിലായി ബി.ഡി.ഒ. തസ്തികയിലേക്ക് ഉദ്യോഗകയറ്റം ലഭിച്ചത് ആര്‍ക്കാണെന്നും പ്രസ്തുത ഉദേ്യാഗസ്ഥന്‍റെ സീനിയോറിറ്റി റാങ്ക് നന്പര്‍ എത്രയാണെന്നുമുള്ള വിവരം ലഭ്യമാക്കുമോ?

T3011


ഓരോ വാര്‍ഷിക പദ്ധതിയിലും ചെലവഴിക്കപ്പെട്ട തുക 


ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ വാര്‍ഷികപദ്ധതിയിലും ചെലവഴിക്കപ്പെട്ട തുകയെത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍-തനത് പദ്ധതികള്‍ എന്നിവയില്‍ നിന്നും ഓരോവര്‍ഷവും ചെലവഴിക്കപ്പെട്ടതുകയെത്രയെന്ന് വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ; 

(സി)സംസ്ഥാനത്തെ പദ്ധതി നിരീക്ഷണത്തിന് നിലവിലുള്ള സംവിധാനം എന്താണ്; ഇതില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് വ്യക്തമാക്കുമോ?

3012


11, 12 പഞ്ചവത്സര പദ്ധതികള്‍ക്ക് അനുവദിച്ച അടങ്കല്‍ തുക


ശ്രീ. ലൂഡി ലൂയിസ്
 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍ 
,, വി. റ്റി. ബല്‍റാം

(എ)12-ാം പഞ്ചവത്സര പദ്ധതിക്ക് എത്ര കോടി രൂപയാണ് അടങ്കല്‍ തുകയായി അംഗീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;

(ബി)11-ാം പഞ്ചവത്സര പദ്ധതിയെക്കാള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് 12-ാം പഞ്ചവത്സര പദ്ധതിയില്‍ വരുത്തിയത് ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ; 

(സി)12-ാം പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് ഈ സര്‍ക്കാര്‍ വരുത്തിയതെന്ന് വിശദമാക്കുമോ ; 

(ഡി)പരിഷ്ക്കാരങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി നടത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

3013


കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുക


ശ്രീമതി കെ. എസ്. സലീഖ

(എ) 2013-14 സാന്പത്തിക വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക എത്ര; 

(ബി) ആയതില്‍ എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി; തുക ലാപ്സാകാനുള്ള കാരണം എന്തെന്ന് പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി) ഓരോ വര്‍ഷം കഴിയുന്തോറും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിക്കുന്ന തുകയും പദ്ധതികളുടെ എണ്ണവും കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഡി) ദേശീയ തൊഴിലുറപ്പ് പദ്ധതി, ഇന്ദിരാ ആവാസ് യോജന, പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി എന്നിവയ്ക്ക് 2013-14 സാന്പത്തിക വര്‍ഷം എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി; വിശദമാക്കുമോ?

3014


കേരള പരിപ്രേക്ഷ്യ പദ്ധതി 2030 


ശ്രീ. ജോസഫ് വാഴക്കന്‍ 
,, വി.ഡി. സതീശന്‍ 
,, വര്‍ക്കല കഹാര്
‍ ,, സി.പി. മുഹമ്മദ്

(എ)സംസ്ഥാന ആസൂത്രണ ബോര്‍ഡ് കേരള പരിപ്രേക്ഷ്യ പദ്ധതി 2030 ന് രൂപം കൊടുത്തിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ; 

(സി)പദ്ധതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ ആരാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പദ്ധതിയില്‍ ഏതെല്ലാം മേഖലകള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളതെന്നും വിശദാംശം എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ?

3015


മിഷന്‍ 676 ന്‍റെ ഭാഗമായി ആസൂത്രണ ബോര്‍ഡിന്‍റെ പദ്ധതികള്‍


ശ്രീ. ഹൈബി ഈഡന്
‍ ,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ആര്‍. സെല്‍വരാജ്

(എ)സംസ്ഥാനത്ത് മിഷന്‍ 676 ന്‍റെ ഭാഗമായി ആസൂത്രണ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍റെ കീഴില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3016


ത്രിതല പഞ്ചായത്ത് പഞ്ചവത്സര പദ്ധതി


ശ്രീ. സണ്ണി ജോസഫ് 
,, എം. പി. വിന്‍സെന്‍റ്
 ,, എം. എ. വാഹീദ് 
,, ലൂഡി ലൂയിസ് 

(എ) ത്രിതല പഞ്ചായത്ത് പഞ്ചവത്സര പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) പഞ്ചവത്സര പദ്ധതി നടത്തിപ്പിലെ ഉദ്യോഗസ്ഥ മേധാവിത്തം അവസാനിപ്പിച്ച് ജനപ്രതിനിധികള്‍ക്ക് അധികാരം ലഭ്യമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ; 

(ഡി) ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

T3017


പൊതു സ്വകാര്യ പങ്കാളിത്ത നയം 


ശ്രീ. എളമരം കരീം

(എ)സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദ്ദേശം അടങ്ങിയ പൊതു-സ്വകാര്യ പങ്കാളിത്ത നയത്തിന് (പി.പി.പി.നയം) സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം നല്കിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍, ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ?

3018


പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ നടപ്പാക്കാന്‍ ശുപാര്‍ശ


ശ്രീമതി കെ. എസ്. സലീഖ

(എ) സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പി.പി.പി.) നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; 

(ബി) എങ്കില്‍ ഏതൊക്കെ മേഖലകളെയാണ് പി.പി.പി.വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(സി) ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; 

(ഡി) ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ഇ) ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

3019


ബി. പി. എല്‍. ലിസ്റ്റ് തയ്യാറാക്കുന്നതിനുളള മാനദണ്ഡങ്ങള്‍


ശ്രീ. വര്‍ക്കല കഹാര്‍ 
,, സി. പി. മുഹമ്മദ്
 ,, റ്റി. എന്‍ പ്രതാപന്‍ 
,, ആര്‍. സെല്‍വരാജ്

(എ)സംസ്ഥാനത്ത് ബി. പി. എല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പുനര്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പുനര്‍നിശ്ചയിച്ച മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ എന്തെല്ലാമെന്നത് വിശദമാക്കുമോ;

(സി)മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏതെല്ലാം വിഭാഗങ്ങളെയാണ് ഒഴിവാക്കിയിട്ടുളളത;് വിശദമാക്കുമോ;

(ഡി)പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏതൊക്കെ വിഭാഗങ്ങളെയാണ് ബി. പി. എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളളത;് വിശദാംശങ്ങള്‍ നല്‍കുമോ?

3020


സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍


ശ്രീമതി കെ. കെ. ലതിക

(എ)ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് അനുവദിച്ച കേന്ദ്ര ഫണ്ട് എത്രമാത്രം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത വകുപ്പില്‍ കേന്ദ്രഫണ്ടിന്‍റെ ഭാഗമായി പുതിയതായി എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(സി)തസ്തികകള്‍ ഏതെല്ലാമാണെന്നും ഇതില്‍ എത്ര തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(ഡി)കേരള സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എത്രത്തോളമായി എന്ന് വ്യക്തമാക്കുമോ?

3021


എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്

(എ) എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ വരുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ കാലതാമസത്തിനുള്ള കാരണങ്ങള്‍
 വ്യക്തമാക്കുമോ; 

(സി) റിപ്പോര്‍ട്ടുകള്‍ യഥാസമയം പ്രസിദ്ധീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3022


എസ്. എസ്.എസ്.പി. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സഹായം 


ശ്രീ. സി. കൃഷ്ണന്‍

(എ)സാന്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന് എസ്.എസ്.എസ്.പി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോയെന്നും എങ്കില്‍ എത്ര തുകയാണെന്നും വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര പ്രോജക്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ; 

(സി)പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര തുക വിവിധ പ്രോജക്ടുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കുമോ ?

3023


പഞ്ചായത്തുകളിലെ ടി.എസ്.പി ഫണ്ട് വിനിയോഗം


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പഞ്ചായത്തുകളിലെ ടി.എസ്.പി ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരം വാര്‍ഷിക ക്രമത്തില്‍ ജില്ലാടിസ്ഥാനത്തില്‍ അറിയിക്കുമോ; 

(ബി)ടി.എസ്.പി ഫണ്ട് വിനിയോഗം ഫലപ്രദമാകുന്നില്ല എന്നത് സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് പഠനം നടത്തിയിട്ടുണ്ടോ; 

(സി)പ്രസ്തുത പഠന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഈ ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?

3024


ഒരു നിയമസഭാ മണ്ധലത്തിന് ഒരു ബ്ലോക്ക് 


പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ഒരു നിയമസഭാ മണ്ധലത്തിന് ഒരു ബ്ലോക്ക് എന്ന രീതിയില്‍ ബ്ലോക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ബി)എങ്കില്‍ വിശദാംശം നല്‍കുമോ ?


3025


വിദ്യാഭ്യാസ വായ്പ തിരിച്ചടവ്

 
ശ്രീമതി കെ. എസ്. സലീഖ

(എ)വിദ്യാഭ്യാസ ലോണ്‍ സ്വീകരിച്ച് നിലവില്‍ വിദ്യാഭ്യാസം തുടരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിദ്യാഭ്യാസ വായ്പ എടുത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ ലഭിക്കാത്തവര്‍ എത്ര; വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടപടി ആരംഭിച്ച വായ്പ കുടിശ്ശികയുള്ളവര്‍ എത്ര; വ്യക്തമാക്കുമോ; 

(ബി)വിവിധ ബാങ്കുകള്‍ സര്‍ക്കാരിന് ഇത് സംബന്ധിച്ച് വിശദാംശം ലഭ്യമാക്കിയിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം ശേഖരിക്കാന്‍ ആസൂത്രണ/സാന്പത്തിക വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; 

(സി)പ്രസ്തുത വിദ്യാഭ്യാസ വായ്പ ലഭ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം കേന്ദ്ര/സംസ്ഥാന സഹായങ്ങള്‍ നല്‍കിവരുന്നു; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വിദ്യാഭ്യാസ വായ്പ യഥാസമയം ലഭിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവര്‍ എത്ര; വിശദാംശം ലഭ്യമാക്കുമോ; 

(ഇ)വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട സഹായങ്ങളും സംരക്ഷണവും ലഭ്യമാക്കണമെന്ന യുവജനക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമസഭാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. എങ്കില്‍ ഇതിലെ ഏതെല്ലാം നിര്‍ദ്ദേശങ്ങള്‍ നാളിതുവരെ നടപ്പിലാക്കി; വിശദമാക്കുമോ; 

(എഫ്)ഇല്ലെങ്കില്‍ വീഴ്ച വരുത്തിയ ഉദേ്യാഗസ്ഥര്‍, ബാങ്കുകള്‍ എന്നിവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന്; വ്യക്തമാക്കുമോ ?

3026


വിദ്യാഭ്യാസ വായ്പയുടെ പലിശ ഒഴിവാക്കിനല്‍കല്‍ 


ശ്രീമതി ഇ.എസ്. ബിജിമോള്‍

(എ)സംസ്ഥാനത്ത് ഇതുവരെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ പലിശ ഒഴിവാക്കി നല്കിയിട്ടുണ്ട്;

(ബി)പലിശ ഇനത്തില്‍ ഒഴിവാക്കി നല്കിയ തുക എത്ര;

(സി)പലിശ ഒഴിവാക്കി നല്കുന്ന തുക ബാങ്കുകള്‍ക്ക് നല്കിയിട്ടുണ്ടോ; 

(ഡി)ബാങ്കുകള്‍ക്ക് ലഭിക്കേണ്ട തുക ലഭിക്കാത്തതുമൂലം ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നതിന് എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കാമോ?


3027


പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ 


ശ്രീ. എ. എം. ആരിഫ്

(എ)ആഭ്യന്തര പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)സംസ്ഥാനത്തെ ആവശ്യത്തിന്‍റെ എത്ര ശതമാനമാണ് ആഭ്യന്തര ഉല്പാദനമെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉത്പാദനതോത് എത്ര വര്‍ദ്ധിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആലോചിക്കുന്നതെന്ന് വെളിപ്പെടുത്തുമോ; 

(ഡി)ഗുണമേന്മയുള്ള കന്നുകളും കാലിത്തീറ്റയും കൃഷിക്കാരന് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3028


ക്ഷീര കര്‍ഷകരെ തൊഴില്‍ ഉറപ്പു പദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടി


ശ്രീ. കെ.വി. വിജയദാസ്

(എ)ക്ഷീര കര്‍ഷകരെ തൊഴില്‍ ഉറപ്പു പദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹായ പദ്ധതി എന്ന കാഴ്ചപ്പാടിലുന്നി ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമോ?


3029


മില്‍മ മാനേജിംഗ് ഡയറക്ടറുടെ റിപ്പോര്‍ട്ട്


ശ്രീ. വി. ശശി 

(എ)മില്‍മ ചെയര്‍മാന് ഭരണസമിതിയില്‍ തുടരുവാനുള്ള അര്‍ഹതയില്‍ സംശയം പ്രകടിപ്പിച്ചും പരിശോധന ആവശ്യപ്പെട്ടും മില്‍മ മാനേജിംഗ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രാഥമിക ക്ഷീര സംഘം പ്രസിഡന്‍റുമാര്‍ക്ക് മാത്രമേ മില്‍മ ഡയറക്ടറാകാന്‍ സാധിക്കുവെന്ന് വ്യവസ്ഥയുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ; 

(സി)തൃശ്ശൂര്‍ അവണിശ്ശേരി ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണത്തിന്‍കീഴിലായിരിക്കുന്ന സമയത്ത് പ്രസ്തുത സംഘത്തെ പ്രതിനിധാനം ചെയ്ത് ആരെങ്കിലും മില്‍മയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോ; പേര് വിവരം നല്‍കാമോ?

3030


വിശ്വമലയാള മഹോത്സവം 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്‍
 ,, ഷാഫി പറന്പില്
‍ 
(എ)സംസ്ഥാനത്ത് വിശ്വമലയാള മഹോത്സവം സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുമുഖേന കൈവരിക്കാനുദ്ദേശിച്ചിരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് ഇതിന്‍റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാ ക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.