|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3031
|
"
മലയാളം മിഷന്‍'
ശ്രീ. പി.എ. മാധവന്
,, കെ. ശിവദാസന്‍ നായര്‍
,,ലൂഡി ലൂയിസ്
,, കെ. മുരളീധരന്‍
(എ)സംസ്ഥാനത്ത് മലയാളം മിഷന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; വിശദമാക്കുമോ;
(ബി)ഇതിന്‍റെ പ്രവര്‍ത്തനങ്ങളും ഭാഷാപഠനത്തിന്‍റെ മാര്‍ഗ്ഗരേഖ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ക്രോഡീകരിക്കുന്നതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമോ; എങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് സമിതിയുടെ പഠന വിഷയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3032 |
സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ്
ശ്രീ. പി. എ. മാധവന്
,, സി. പി. മുഹമ്മദ്
,, തേറന്പില്‍ രാമകൃഷ്ണന്
,, വി. പി. സജീന്ദ്രന്‍
(എ)സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് രൂപവല്‍ക്കരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)സിനിമ, ടെലിവിഷന്‍ മേഖലകള്‍ ഉള്‍പ്പെടെ കലാരംഗത്ത് ്രപവര്‍ത്തിക്കുന്നവരുടേയും പ്രവര്‍ത്തിച്ചിരുന്നവരുടേയും ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് അറിയിക്കുമോ ?
|
3033 |
ഫോക്ലോര്‍ അക്കാദമി
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാന ഫോക്ലോര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ;
(ബി)നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് രാജ്യങ്ങളില്‍ കലാമേളകള്‍ അക്കാദമിയുടെ കീഴില്‍ നടത്താറുണ്ടോ ;
(സി)ഇല്ലെങ്കില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമോ എന്ന് വ്യക്തമാക്കുമോ ?
|
3034 |
സംഗീത നാടക അക്കാദമിക്ക് കാഞ്ഞങ്ങാട് റീജ്യണല്‍ സെന്‍റര്‍ അനുവദിക്കുന്നതിന് നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്
(എ)കേരള സംഗീത നാടക അക്കാഡമിയുടെ കീഴില്‍ ജനകീയ പങ്കാളിത്തത്തോടുകൂടി വിജയകരമായി കാഞ്ഞങ്ങാട് പ്രതിവാര നാടക അവതരണം നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സംഗീത നാടക അക്കാദമിക്ക് വിദ്വാന്‍ പി. കേളുനായരുടെ പേരില്‍ കാഞ്ഞങ്ങാട് റീജ്യണല്‍ സെന്‍റര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3035 |
പൈതൃക മ്യൂസിയങ്ങള്‍
ശ്രീ. സണ്ണി ജോസഫ്
,, പി. സി. വിഷ്ണുനാഥ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി. പി. സജീന്ദ്രന്‍
(എ)എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങള്‍ ആരംഭിക്കുവാന്‍ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതി മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ആരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3036 |
പത്മനാഭപുരം കൊട്ടാരത്തിലെ പുന:രുദ്ധാരണ പ്രവൃത്തികള്‍
ശ്രീ.എ.എ. അസീസ്
(എ)ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയിലുള്‍പ്പെട്ട തക്കല പത്മനാഭപുരം കൊട്ടാരത്തില്‍ എന്തൊക്കെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്;
(ബി)കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വ്യക്തമാക്കുമോ?
|
3037 |
കലാസാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതിന്‍റെ ആവശ്യകത
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)സാഹിത്യ അക്കാഡമി സംഗീത നാടക അക്കാഡമി, ഡ്രാമ സ്കൂള്‍, കലാമണ്ഡലം തുടങ്ങിയ കലാസാംസ്ക്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരസ്പരം ഏകോപനമില്ലാത്ത അവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അവയെ ഏകോപിപ്പിച്ച് കൂടുതല്‍ സാംസ്കാരിക ഇടപെടല്‍ നടത്തുവാന്‍ പര്യാപ്തമാക്കുവാന്‍ ശ്രദ്ധിക്കുമോ?
|
3038 |
കലാസാഹിത്യ രംഗങ്ങളിലേര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കലാസാഹിത്യ രംഗങ്ങളിലെ വിശിഷ്ട സംഭാവനകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരങ്ങള്‍ ഏതെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ?
|
3039 |
കുഞ്ചന്‍നന്പ്യാര്‍ സ്മാരകത്തിന്‍റെ സമഗ്ര വികസനം
ശ്രീ. എം.ഹംസ
(എ)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ലെക്കിടിയിലുള്ള കുഞ്ചന്‍നന്പ്യാര്‍ സ്മാരകത്തിന്‍റെ സമഗ്ര വികസനത്തിനായി 1.6.2006 മുതല്‍ 31.6.2011 വരെയുള്ള കാലയളവില്‍ എത്ര തുക അനുവദിച്ചു; എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി ;
(ബി)കുഞ്ചന്‍ സ്മാരകത്തിന്‍റെ സമഗ്ര വികസനത്തിനായി ഈ സര്‍ക്കാര്‍ എത്ര തുക അനുവദിച്ചു; എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; ഓരോന്നിന്‍റെയും വിശദാംശം നല്‍കുമോ ?
|
3040 |
കുഞ്ഞുണ്ണിമാഷ് സ്മാരകം
ശ്രീമതി. ഗീതാ ഗോപി
(എ)നാട്ടിക മണ്ധലത്തിലെ വലപ്പാട് പഞ്ചായത്തില്‍ കവി കുഞ്ഞുണ്ണി മാഷുടെ സ്മാരകനിര്‍മ്മാണത്തിനുവേണ്ടി കുടുംബം സൌജന്യമായി നല്കിയ ഭൂമിയില്‍ സ്മാരകനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ചു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
(ബി)കുഞ്ഞുണ്ണി മാഷ് സ്മാരകത്തിന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;
(സി)സ്മാരകത്തിന്‍റെ രൂപകല്പനാ നിര്‍വ്വഹണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ന് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
3041 |
വിജ്ഞാനദായനി
ദേശീയ
വിദ്യാലയത്തിന്‍റെ
സംരക്ഷണം
ശ്രീ. ഇ. ചന്ദ്രശേഖരന്
(എ)1927-ല്‍ വിദ്വാന്‍.പി. കേളുനായര്‍, കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്ഥാപിച്ച വിജ്ഞാന ദായനി ദേശീയ വിദ്യാലയം കാലപ്പഴക്കത്താല്‍ സംരക്ഷിക്കപ്പെടാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പ്രസ്തുത വിദ്യാലയം സംരക്ഷിച്ച് വിദ്വാന്‍ പി. കേളുനായരുടെ സ്മരണക്കായി ഒരു സാംസ്കാരിക മന്ദിരം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3042 |
സഹോദരന്‍ അയ്യപ്പന്‍ സ്മാരകം
ശ്രീ. എസ്. ശര്‍മ്മ
സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന സഹോദരന്‍ അയ്യപ്പന്‍, മിശ്രഭോജനം സംഘടിപ്പിച്ച പള്ളിപ്പുറം പഞ്ചായത്തിലെ തുണ്ടിടപ്പറന്പില്‍, ആദരസൂചകമായി സ്മാരകം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3043 |
ശ്രീചിത്ര ആര്‍ട്ട് ഗാലറിയുടെ നവീകരണം
ശ്രീ. ബി. സത്യന്‍
(എ)ശ്രീചിത്ര ആര്‍ട്ട് ഗാലറിയില്‍ രാജാരവിവര്‍മ്മയുടെ എത്ര ചിത്രങ്ങളാണുണ്ടായിരുന്നത്;ഓരോ ചിത്രങ്ങളുടേയും പേരുള്‍പ്പെടെ വ്യക്തമാക്കാമോ; ഇതില്‍ നിന്നും എത്ര ചിത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; നഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ;
(ബി)ആര്‍ട്ട് ഗാലറി നവീകരിക്കാത്തത് കാരണം ചിത്രങ്ങള്‍ നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആര്‍ട്ട് ഗാലറി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
T3044 |
ഡോ.കെ.ആര്‍. നാരായണന്‍റെ പ്രതിമ
സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേരള പരവന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നിവേദനം
ശ്രീ. പാലോട് രവി
(എ)ഡോ.കെ.ആര്‍. നാരായണന്‍റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരള പരവന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
(ബി)ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)പ്രതിമാസ്ഥാപനം സമയബന്ധിതമായി നടപ്പിലാക്കാന്‍ നിവേദനം നല്‍കിയ പരവന്‍ സൊസൈറ്റി ഭാരവാഹികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ബന്ധപ്പെട്ടവരുടെ ഒരു യോഗം വിളിക്കുന്നതിന് നടപടി സ്വീകരി ക്കുമോ ?
|
3045 |
സാന്ത്വന പദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, റ്റി. എന്‍ പ്രതാപന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, ഷാഫി പറന്പില്‍
(എ)പ്രവാസി വകുപ്പ് നടപ്പാക്കുന്ന സാന്ത്വന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതി മുഖേന പ്രവാസികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)എന്ന് മുതലാണ് വര്‍ദ്ധിപ്പിച്ച ധനസഹായങ്ങള്‍ക്ക് പ്രാബല്യമുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3046 |
പ്രവാസി ക്ഷേമനിധി
ശ്രീമതി. കെ.കെ. ലതിക
(എ)പ്രവാസി ക്ഷേമനിധി പദ്ധതി എന്നു മുതലാണ് ആരംഭിച്ചത് എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ക്ഷേമനിധിയില്‍ എത്ര പ്രവാസികള്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(സി)അംഗങ്ങളായി ചേര്‍ന്ന മുഴുവന്‍ പ്രവാസികള്‍ക്കും അംഗത്വ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍, കാര്‍ഡ് വിതരണം എപ്പോള്‍ പൂര്‍ത്തിയാക്കും എന്ന് വിശദമാക്കുമോ;
(ഇ)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
|
3047 |
പ്രവാസി മലയാളികളുടെ സഹകരണത്തോടെയുള്ള പദ്ധതികള്‍
ശ്രീ. തോമസ് ഉണ്ണിയാടന്
'' സി. എഫ്. തോമസ്
'' റ്റി. യു. കുരുവിള
'' മോന്‍സ് ജോസഫ്
(എ)പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)പ്രവാസി മലയാളികളുടെ സഹകരണത്തോടെ സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
3048 |
നിതാഖത് നിയമം-തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം
ശ്രീമതി കെ.എസ്. സലീഖ
(എ)"നിതാഖത്' നിയമം നടപ്പിലാക്കിയതുമൂലം തിരിച്ചെത്തിയ കേരളീയരുടെ എണ്ണം എത്ര;
(ബി)ഏതൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് പ്രസ്തുത നിയമം നടപ്പിലായതിലൂടെ കേരളീയര്‍ സ്വദേശത്തേയ്ക്ക് വന്നിട്ടുള്ളത്;
(സി)"നിതാഖത്' നിയമം നടപ്പിലാക്കിയതുമൂലം തിരിച്ചെത്തിയവരെ സഹായിക്കാനായി എന്തെല്ലാം കേന്ദ്ര/സംസ്ഥാന സഹായം ലഭ്യമാക്കി; നാളിതുവരെ എത്ര തുക വകയിരുത്തി; ആയതില്‍ എന്തു തുക ചെലവാക്കി; ഇതിലൂടെ എത്ര പേര്‍ക്ക് പ്രയോജനം ലഭിച്ചു; വ്യക്തമാക്കുമോ;
(ഡി)"നിതാഖത്' നിയമ നടപടികള്‍ക്കു വിധേയമായി തിരിച്ചെത്തിയവര്‍ക്ക് വീണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതിന് എന്തെങ്കിലും നിയന്ത്രണം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
(ഇ)"നിതാഖത്' നിയമങ്ങള്‍ക്ക് വിധേയമായി തിരിച്ചെത്തിയവരില്‍ എത്ര കുറ്റവാളികള്‍/തീവ്രവാദികള്‍ ഉണ്ട്; അവര്‍ ആരെല്ലാം; ഇവരില്‍ എത്രപേര്‍ നിരീക്ഷണത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
|
3049 |
പ്രവാസികളെ സഹായിക്കാന്‍ ചെറുകിട
സംരംഭങ്ങള്‍
ശ്രീ. എ.എ. അസീസ്
(എ)ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(സി)ഏതൊക്കെ സംരംഭങ്ങള്‍ക്ക് എത്ര രൂപ ലോണും എത്ര രൂപ സബ്സിഡിയും അനുവദിക്കുമെന്ന് വ്യക്തമാക്കുമോ?
|
3050 |
ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍
ശ്രീ.കെ. അജിത്
(എ)വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലായി എത്ര മലയാളികളാണ് തടവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ എത്ര വര്‍ഷംവരെ തടവ് ശിക്ഷ അനുഭവിച്ചുവരുന്നവരാണ്; വിശദാംശം നല്‍കുമോ ?
|
3051 |
ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വര്‍ക്കല കഹാര്‍
,, പി.എ മാധവന്
,, കെ.ശിവദാസന്‍ നായര്‍
(എ)ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
|
3052 |
എല്ലാ ജില്ലകളിലും നോര്‍ക്കയ്ക്ക് മേഖലാ ഓഫീസ്
ശ്രീ.എ.എ. അസീസ്
(എ)നോര്‍ക്കയ്ക്ക് ഏതൊക്കെ ജില്ലകളിലാണ് മേഖലാ ഓഫീസുകളുള്ളത്;
(ബി)ഏതൊക്കെ ജില്ലകളില്‍ മേഖലാ ഓഫീസുകള്‍ നിലവിലില്ല;
(സി)വിദേശ മലയാളികള്‍ക്ക് വേണ്ടി സൌകര്യപ്രദമായി, എല്ലാ ജില്ലകളിലും നോര്‍ക്കയുടെ മേഖലാ ഓഫീസുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?
|
3053 |
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതി
ശ്രീ. ഷാഫി പറന്പില്‍
,, പി. എ. മാധവന്
,, സി. പി. മുഹമ്മദ്
,, എ. പി. അബ്ദുള്ളക്കുട്ടി
(എ) നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി) എന്തെല്ലാം സവിശേഷതകളാണ് പ്രസ്തുത പദ്ധതിക്കുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി) ഇതിന്‍റെ അര്‍ഹതാ മാനദണ്ഡം വിശദമാക്കുമോ?
|
T3054 |
പത്രജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി
ശ്രീ.ചിറ്റയം ഗോപകുമാര്‍
(എ)പത്രജീവനക്കാര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയിലുള്ള വരുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)പത്ര ജീവനക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ തുക കാലാനുസൃതമായി പരിഷ്ക്കരിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ പത്രജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
3055 |
സി.ഡിറ്റില്‍ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിലെ അപാകത പരിഹരിക്കുവാന്‍ നടപടി
ശ്രീ.വി. ശിവന്‍കുട്ടി
(എ)സി.ഡിറ്റില്‍ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍, സയന്‍റിസ്റ്റ് കാറ്റഗറിയില്‍ ജോലി ചെയ്യുന്ന സയന്‍റിസ്റ്റിനെ അഡ്മിനിസ്ട്രേറ്റീവ് ടെക്നിക്കല്‍ വിഭാഗത്തിലേയ്ക്ക് സ്ഥിര നിയമനം നല്‍കി നിയമിച്ച അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയത് എത്രയും വേഗം തിരുത്താന്‍ നടപടി സ്വീകരിക്കുമോ ?
|
3056 |
സി-ഡിറ്റ് ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം
ശ്രീ. വി. ശിവന്‍കുട്ടി
2011-ല്‍ സി-ഡിറ്റ് ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസമായി 25% ശന്പളവര്‍ദ്ധനവ് നല്‍കിയതു പോലെ, ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ അത്തരത്തില്‍ ഒരു ഇടക്കാലാശ്വാസം നല്‍കിയിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; പ്രസ്തുത ഇടക്കാലാശ്വാസം അടിയന്തിരമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
3057 |
വിവര പൊതുജന സന്പര്‍ക്ക വകുപ്പില്‍ നിയമന നിരോധനം
ശ്രീ.റ്റി.വി. രാജേഷ്
(എ)വിവരപൊതുജന സന്പര്‍ക്ക വകുപ്പില്‍ നിയമന നിരോധനം നിലവിലുണ്ടോ;
(ബി)അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്രപേര്‍ക്ക് നിയമനം നല്‍കി; റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കും;
(സി)എത്ര അസിസ്റ്റന്‍റ് എഡിറ്റര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്; നിലവിലുള്ള അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരില്‍ നിന്ന് എത്രപേര്‍ക്ക് അസിസ്റ്റന്‍റ് എഡിറ്റര്‍മാരായി സ്ഥാനക്കയറ്റം നല്‍കി; നല്‍കിയില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ:
(ഡി)സെക്രട്ടേറിയറ്റില്‍ നിന്നും മറ്റുമായി എത്രപേര്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷനിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്; വിശദാശം നല്‍കുമോ ?
|
<<back |
|