UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2971


തൊഴിലുറപ്പ് പദ്ധതിയെ ഉല്പാദന മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)തൊഴിലുറപ്പ് പദ്ധതിയെ ഉല്പാദന മേഖലകളിലേക്ക് കുടി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)കാര്‍ഷിക, തോട്ടം മേഖലകളിലും, മറ്റ് നിര്‍മ്മാണ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)തൊഴിലുറപ്പ് പദ്ധതിയെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുമോ?

2972


തൊഴിലുറപ്പ് പദ്ധതിയിലെ ജോലി സമയം 


ശ്രീ. ബെന്നി ബെഹനാന്‍ 
,, വി.ഡി. സതീശന്
‍ ,, സി.പി.മുഹമ്മദ്
 ,, ഹൈബി ഈഡന്‍ 

(എ)മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി സമയം പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)പുനര്‍നിര്‍ണ്ണയിച്ചതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ജോലി സമയത്തില്‍ വരുന്ന കുറവ് എങ്ങനെയാണ് പരിഹരിക്കപ്പെടുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ച് കൂലിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

2973


തൊഴിലുറപ്പ് പദ്ധതി പഞ്ചായത്തുകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം 


ശ്രീമതി കെ.കെ. ലതിക
 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, സി കൃഷ്ണന്
‍ ,, എ.എം. ആരിഫ്

(എ)തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുക്കാവുന്ന പണികളെ സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; 

(ബി)ഈ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഒഴിവാക്കപ്പെട്ട പണികള്‍ ഏതൊക്കെയാണെന്നറിയിക്കാമോ;

(സി)നടപ്പുവര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് ഇപ്പോള്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുമോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?

2974


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2014 മാര്‍ച്ച് 31 വരെ എത്ര തൊഴിലാളികളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്; 

(ബി)കൃഷിപ്പണികളെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

2975


തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച തുക 


ശ്രീ. ചിറ്റയം ഗോപകുമാര്

ഈ സര്‍ക്കാരിന്‍റെ കാലത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച തുകകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ജില്ല തിരിച്ച് അറിയിക്കുമോ?

2976


കാര്‍ഷിക മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി 


ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നിലവില്‍ ഏതൊക്കെ മേഖലകളിലാണ് തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; കാര്‍ഷിക മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ? 

2977


തൊഴിലുറപ്പ് പദ്ധതി വഴിയുള്ള ആസ്തിനിര്‍മ്മിതി പദ്ധതികള്‍ ബാധിക്കുന്നത് സംബന്ധിച്ച് 


ശ്രീ. ഇ.പി. ജയരാജന്
‍ '' കെ. കുഞ്ഞമ്മത് മാസ്റ്റര്
‍ '' വി. ചെന്താമരാക്ഷന്
‍ '' ബി.ഡി. ദേവസ്സി

(എ)സംസ്ഥാനത്തെ പ്രതേ്യക സാഹചര്യങ്ങള്‍ക്കനുസൃതമായി തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിയാതെ പോകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
 
(ബി)തൊഴിലുറപ്പ് പദ്ധതി പ്രകാരം ആസ്തിനിര്‍മ്മിതി പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാവു എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)ഈ നിര്‍ദ്ദേശം തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനെ ഏതുതരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

2978


തൊഴിലുറപ്പ് പദ്ധതിതൊഴിലാളികള്‍ക്കുള്ള വേതനം 


ശ്രീ. എ.കെ. ബാലന്‍

(എ)തൊഴിലുറപ്പ് പദ്ധതിയില്‍ എത്ര കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വര്‍ഷത്തില്‍ എത്ര ദിവസമാണ് തൊഴില്‍ നല്‍കുന്നത്, ഇത് കുറയ്ക്കാനോ, കൂട്ടാനോ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന വേതനം എത്ര രൂപയാണ്; ഈ തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കുമോ; 

(ഡി)തൊഴിലെടുക്കുന്നവര്‍ക്കുള്ള വേതനം എത്ര ദിവസത്തിനകമാണ് നല്‍കേണ്ടതെന്നും ഈ ദിവസപരിധിക്കുള്ളില്‍ എല്ലാപേര്‍ക്കും വേതനം നല്‍കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2979


ദേശീയ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള വേതന കുടിശ്ശിക

 
ശ്രീ. ജി. സുധാകരന്‍

(എ)സംസ്ഥാനത്ത് 2013-2014 സാന്പത്തിക വര്‍ഷം തൊഴിലുറപ്പുപദ്ധതി പ്രകാരം എത്ര തൊഴിലാളികള്‍ക്കാണ് തൊഴില്‍ നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ; ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ ഉണ്ടായെന്ന് വ്യക്തമാക്കുമോ; 

(ബി)അന്പലപ്പുഴ മണ്ധലത്തിലെ പഞ്ചായത്തുകളില്‍ എത്ര തൊഴിലാളികള്‍ക്കാണ് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതെന്നും, ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ ഉണ്ടായെന്നും വ്യക്തമാക്കുമോ; 

(സി)തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ചെയ്തവര്‍ക്ക് വേതന കുടിശ്ശിക നിലവിലുണ്ടോ; അന്പലപ്പുഴ മണ്ധലത്തിലെ പഞ്ചായത്തുകളില്‍ എന്തു തുക വീതം കുടിശ്ശികയുണ്ട്; വ്യക്തമാക്കുമോ?

2980


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെതിരായ നീക്കം 


ശ്രീ. എം. എ. ബേബി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം നടത്തുന്നു എന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ വിശദമാക്കുമോ?

2981


തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണക്കോടി 


ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യത്തിന് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
ഓണത്തിന് മുന്പ് 100 ദിവസം ജോലി ചെയ്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഈ വര്‍ഷവും ഓണക്കോടി നല്‍കാന്‍ നടപടി സ്വീകരിക്കുമോ? 

2982


തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികളുടെ പട്ടിക 


ശ്രീ. രാജു എബ്രഹാം

(എ)മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികളുടെ പട്ടിക ലഭ്യമാക്കുമോ; ഇതു സംന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രവൃത്തികളുടെ ഷെഡ്യൂളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംസ്ഥാനത്തിനു മാത്രമായി വരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)റോഡുകളുടെ വശങ്ങള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നോ; ഇപ്പോള്‍ പ്രസ്തുത പ്രവൃത്തികള്‍ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണം വിശമാക്കുമോ; 

(സി)റോഡിന്‍റെ വശങ്ങള്‍ വൃത്തിയാക്കുന്ന പദ്ധതി ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാനില്‍ മാറ്റം വരുത്തി തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്? 

2983


തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ 


ശ്രീമതി കെ. എസ്. സലീഖ

(എ)തൊഴിലുറപ്പ് പദ്ധതിയില്‍ നാളിതുവരെ എത്ര കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി)2013-14 സാന്പത്തിക വര്‍ഷം എത്ര കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാന്‍ സാധിച്ചു;

(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിക്ക് നല്‍കിയ കേന്ദ്രധന സഹായം എത്ര; എന്തു തുക സംസ്ഥാന വിഹിതമായി നല്‍കി; വ്യക്തമാക്കുമോ; 

(ഡി)2013-14 സാന്പത്തിക വര്‍ഷത്തില്‍ തൊഴിലെടുത്ത എല്ലാ തൊഴിലാളികള്‍ക്കും കൂലി നല്‍കാന്‍ സാധിച്ചുവോ; ഇല്ലെങ്കില്‍ എത്ര തൊഴിലാളികള്‍ക്ക് കുടിശ്ശികയിനത്തില്‍ കൂലി നല്‍കാനുണ്ട്; ആയതിന് എന്തു തുക വേണ്ടിവരും; വ്യക്തമാക്കുമോ; 

(ഇ)നാളിതുവരെ തൊഴിലുറപ്പ് ജോലിക്കിടെ പല കാരണങ്ങളാല്‍ മരണപ്പെട്ടവര്‍ എത്ര; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്തൊക്കെ ധനസഹായം നല്‍കി; വ്യക്തമാക്കുമോ; 

(എഫ്)തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചു; വിശദമാക്കുമോ? 

2984


സംസ്ഥാനത്ത് 2014-15 ഏപ്രില്‍, മെയ് മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ലഭിച്ചവര്‍ 


ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

2014-15 ഏപ്രില്‍, മെയ് മാസങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളില്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും എത്ര ദിവസം നല്‍കിയെന്നും വ്യക്തമാക്കാമോ? 

2985


പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം ലഭ്യമായ ഫണ്ടിന്‍റെ വിനിയോഗം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
 ,, ബി. സത്യന്
‍ ,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ,, കെ. കെ. നാരായണന്‍

(എ)പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം ലഭ്യമായ ഫണ്ടിന്‍റെ വിനിയോഗം തൃപ്തികരമല്ലാത്ത നിലയില്‍ പുരോഗമിക്കുന്നതിന്‍റെ കാരണങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; 

(ബി)ഫണ്ട് വിനിയോഗം കുറയുവാനിടയായ സാഹചര്യങ്ങളെ സംബന്ധിച്ച് വിശദമാക്കാമോ; 

(സി)ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാമോ; 

(ഡി)2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരമുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് ലഭ്യമാണോ?

2986


പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരമുള്ള റോഡുകളുടെ നിര്‍മ്മാണം 


ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഗ്രാമീണ റോഡ് നിര്‍മ്മാണത്തിനുള്ള പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം എത്ര റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചെന്ന് വ്യക്തമാക്കുമോ; പ്രസ്തുത റോഡ് നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ? 

2987


പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതി പ്രകാരം കൊല്ലം ജില്ലയിലെ പ്രവൃത്തികള്‍ 


ശ്രീമതി പി. അയിഷാ പോറ്റി

(എ)പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതി പ്രകാരം കൊല്ലം ജില്ലയിലെ കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്കുകളിലായി അനുമതി ലഭിച്ചവയില്‍ ഇനി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണ്; 

(ബി)പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും പ്രവ്യത്തികള്‍ എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നുള്ള വിവരവും വ്യക്തമാക്കുമോ?

2988


ഗ്രാമവികസന വകുപ്പിന്‍റെ വികസന പരിശീലന കേന്ദ്രം 


ശ്രീ. റ്റി. യു. കുരുവിള

(എ)ഗ്രാമവികസന വകുപ്പിന്‍റെ വികസന പരിശീലന കേന്ദ്രം (ഇ.റ്റി.സി) കോതമംഗലത്ത് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി)കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ക്ക് ഗുണകരമാകുന്ന പ്രസ്തുത ട്രെയിനിംഗ് സെന്‍റര്‍ കാലതാമസം ഇല്ലാതെ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

2989


"സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സുസ്ഥിര വരുമാന പദ്ധതി' 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)ഗ്രാമവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ "സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സുസ്ഥിര വരുമാന പദ്ധതി' എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് സാധിച്ചിട്ടുണ്ട് എന്നതിന്‍റെ ജില്ലാതല വിശദാംശം ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി എപ്രകാരമാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കുമോ?

2990


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആര്‍.ഐ.ഡി.എഫ.്ഫണ്ട് 


ശ്രീ. കെ. കെ. ജയചന്ദ്രന്‍ 
,, എ. പ്രദീപ്കുമാര്‍
 ,, കെ. വി. വിജയദാസ്
 ,, സി. കെ.സദാശിവന്‍
 
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2013-14-ല്‍ ആര്‍.ഐ.ഡി.എഫ് -ല്‍ നിന്നും ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഫണ്ട് മുഖ്യമായും അനുവദിക്കപ്പെട്ടിട്ടുള്ളത് എന്നറിയിക്കാമോ; 

(സി)ഫണ്ട് ചെലവഴിക്കപ്പെട്ടതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ; ഫണ്ട് ചെലവഴിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയിക്കാമോ? 

2991


കണ്ണൂര്‍ ജില്ലയിലെ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോംപ്ലക്സ്കളുടെ നിര്‍മ്മാണം 


ശ്രീ. റ്റി. വി. രാജേഷ്

(എ)നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് ഫണ്ട് ഉപയോഗിച്ച് കണ്ണൂര്‍ ജില്ലയിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച പ്രോജക്ടില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്തുത പ്രൊപ്പോസലില്‍ ഏതൊക്കെ ഹയര്‍ സെക്കന്‍ററി സ്കൂളുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; 

(ബി)നബാര്‍ഡില്‍ നിന്നും ഫണ്ട് ലഭ്യമാക്കി ഭരണാനുമതി നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2992


നബാര്‍ഡ് ആര്‍. ഐ.ഡി.എഫ് 19 ട്രാഞ്ചയിലെ പദ്ധതികള്‍ 


ശ്രീ. കെ. ദാസന്‍

നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് 19(2013-2014) ട്രാഞ്ചയില്‍ ഉള്‍പ്പെടുത്തി നടപ്പാകുന്ന പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കുമോ?

2993


കുട്ടനാട്ടിലെ പി.എം.ജി.എസ്.വൈ. പദ്ധതികള്‍ക്ക് അധികരിച്ച നിരക്കിന് അനുമതി നല്‍കാന്‍ നടപടി 


ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട്ടില്‍ പി.എം.ജി.എസ്.വൈ. അഞ്ചാം ഘട്ടംമുതല്‍ ഏഴാം ഘട്ടംവരെയുള്ള റോഡുകള്‍ നടപ്പിലാക്കാനാവാത്തതിനാല്‍ എത്ര തുകയുടെ വികസന പദ്ധതിയാണ് നഷ്ടപ്പെട്ടതെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി)എട്ടാം ഘട്ടത്തില്‍ അനുവദിച്ച റോഡുകള്‍ റീടെണ്ടര്‍ ചെയ്തിട്ടും കരാറുകള്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ 50%മെങ്കിലും അധികരിച്ച നിരക്ക് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(സി)പി.എം.ജി.എസ്.വൈ. പദ്ധതികളുടെ തുക ലാപ്സാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ മാനദണ്ധങ്ങളില്‍ കുട്ടനാട് പോലെയുള്ള പ്രദേശങ്ങള്‍ക്ക് ഇളവ് ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

2994


പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ റോഡുകള്‍


ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ എത്ര റോഡുകളുടെ പണി ഏറ്റെടുത്തിട്ടുണ്ട്; അവയില്‍ എത്രയെണ്ണത്തിന്‍റെ പണി പൂര്‍ത്തിയായിട്ടുണ്ട്; 

(ബി) കൂടുതല്‍ റോഡുകള്‍ പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ?

2995


അന്പലപ്പുഴ മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ റോഡുകള്‍ 


ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ മണ്ഡലത്തില്‍ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; 

(ബി)അന്പലപ്പുഴ മണ്ഡലത്തില്‍ പുതുതായി ഏതൊക്കെ റോഡുകളാണ് പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2996


അന്പലപ്പുഴ ബ്ലോക്കില്‍ ഐ.എ.വൈ. പദ്ധതിയിലെക്ക് പണം നല്‍കുന്നതിലെ കാലതാമസം 


ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ ബ്ലോക്കില്‍ ഐ.എ.വൈ. പദ്ധതി പ്രകാരം വീടുകള്‍ അനുവദിച്ചവര്‍ക്ക് പണം നല്‍കാനുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)എങ്കില്‍ എത്രപേര്‍ക്ക്, എന്തുതുക, പേരും വിലാസവും സഹിതം ലഭ്യമാക്കുമോ; 

(സി)പണം നല്‍കാന്‍ കാലതാമസമുണ്ടാകുന്നതിന്‍റെ കാര്യം വ്യക്തമാക്കുമോ ?

2997


ഇന്ദിര ആവാസ് യോജന 


ശ്രീ. റ്റി. എന്‍. പ്രതാപന്‍
 ,, വി. റ്റി. ബല്‍റാം
 ,, ഹൈബി ഈഡന്‍ 
,, അന്‍വര്‍ സാദത്ത് 

(എ)ഇന്ദിര ആവാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)എന്തെല്ലാം സാന്പത്തിക സഹായങ്ങളാണ് പ്രസ്തുത പദ്ധതിയനുസരിച്ച് നല്‍കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഐ.എ.വൈ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനുള്ള സാന്പത്തിക സഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ? 

2998


ഇന്ദിരാ ആവാസ് യോജന പ്രകാരമുള്ള ഭവന നിര്‍മ്മാണത്തിന് നല്‍കുന്ന തുക 


ശ്രീ. എ.കെ. ബാലന്‍

(എ)ഇന്ദിരാ ആവാസ് യോജന പ്രകാരം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് എത്ര രൂപയാണ് നല്‍കുന്നതെന്നും കേന്ദ്ര-സംസ്ഥാന-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം എത്ര രൂപ വീതമാണെന്നും വ്യക്തമാക്കുമോ; 

(ബി)2011-12, 2012-13, 2013-14 വര്‍ഷങ്ങളിലേക്ക് എത്ര രൂപയാണ് കേന്ദ്രവിഹിതമായി ലഭിച്ചിട്ടുള്ളതെന്നും അതില്‍ എത്ര രൂപ വിതരണം ചെയ്തുവെന്നും വ്യക്തമാക്കുമോ; ഓരോ വര്‍ഷത്തേയും കണക്ക് നല്‍കുമോ; 

(സി)ഈ വര്‍ഷങ്ങളില്‍ എത്ര രൂപയാണ് സംസ്ഥാനവിഹിതമായി നല്‍കേണ്ടിയിരുന്നതെന്നും അതില്‍ എത്ര രൂപ ഇതുവരെ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; ഓരോ വര്‍ഷത്തെയും കണക്ക് വിശദമാക്കുമോ; 

(ഡി)ഓരോ വര്‍ഷവും എത്ര ഭവനങ്ങള്‍ വീതം നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമാക്കുമോ;
(ഇ)ഓരോ വര്‍ഷവും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര വീടുകള്‍ അനുവദിച്ചുവെന്നും എത്ര വീടുകള്‍ പൂര്‍ത്തിയായെന്നും വ്യക്തമാക്കുമോ; 

(എഫ്)പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര വീടുകള്‍ അനുവദിച്ചുവെന്നും എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കുമോ; 

(ജി)സംസ്ഥാന വിഹിതം യഥാസമയം നല്‍കാത്തതിനാല്‍ വീടുകള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടോയെന്ന് വ്യക്തമാക്കുമോ?

2999


ചന്പക്കുളം ബ്ലോക്കില്‍ ഇന്ദിരാ ആവാസ് യോജന പദ്ധതിപ്രകാരം അനുവദിച്ച തുക 


ശ്രീ. തോമസ് ചാണ്ടി

(എ)ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം 2012-13 സാന്പത്തിക വര്‍ഷത്തില്‍ വെളിയനാട്, ചന്പക്കുളം ബ്ലോക്കില്‍ എത്രപേര്‍ക്ക് എത്ര തുകവീതം അനുവദിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി)ഐ.എ.വൈ. പദ്ധതി പ്രകാരം തുക അനുവദിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

T3000


പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ വീടുകള്‍


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് പറയാമോ; 

(ബി)ഇവയില്‍ എത്ര പേര്‍ക്ക് തുക പൂര്‍ണ്ണമായും അനുവദിക്കുകയും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയാമോ;

(സി)ഐ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും നിലവിലുണ്ടായിരുന്ന വീടുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തശേഷം തുക നല്‍കാത്തതുകാരണം ഇനിയും വീടുകള്‍ പൂര്‍ത്തിയാകാത്തതായി എത്ര പേരുണ്ടെന്ന് പറയാമോ; 

(ഡി)ഇവര്‍ക്ക് തുക പൂര്‍ണ്ണമായും വിതരണം ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ പറയാമോ;

(ഇ)നിലവിലുണ്ടായിരുന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ പൊളിച്ചതുവഴി പാര്‍പ്പിടരഹിതരായ ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ അടിയന്തിര നടപടി സ്വീകരിരക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.