UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

  8101
ശ്രീ. സി. ദിവാകരന്‍

(എ) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പണി പൂര്‍ത്തീകരിച്ച കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തന‍ം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തന‍ം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ ?
 
8102 
ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചടയമംഗലം നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്താമോ ?
 
8103 
ശ്രീ.എ. എം.ആരിഫ്

(എ) അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ ഐ.പി ബ്ലോക്കിന് എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്; ഈ പ്രവൃത്തി എന്നേയ്ക്ക് പൂര്‍ത്തിയാകും ;

(ബി) തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി എന്‍.ആര്‍.എച്ച്.എം ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ അനുവദിച്ചു ; ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
 
8104 
ശ്രീ. എസ്. ശര്‍മ്മ

(എ) ജിഡ ഫണ്ട് ഉപയോഗിച്ച് 5 കോടി രൂപയ്ക്ക് ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ട് എത്ര നാളായി എന്ന് വ്യക്തമാക്കാമോ;

(ബി) ചികിത്സായൂണിറ്റുകള്‍, ലാബ്, എക്സ്റേ, ഇ.സി.ജി എന്നിവ പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനം വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?
 
8105 
ശ്രീ. മാത്യു റ്റി. തോമസ്

(എ) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ദിവസേന എത്തിച്ചേരുന്ന രോഗികളുടെ അനുപാതത്തിനനുസരിച്ച് ഡോക്ടര്‍മാരെയും മറ്റുജീവനക്കാരെയും നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പുതുതായി നിര്‍മ്മിച്ച ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് തുടങ്ങുവാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
(സി) ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ആവശ്യമായ സാമഗ്രികള്‍ എന്ന് ലഭ്യമാക്കുമെന്ന് വിശദമാക്കാമോ;

(ഡി) ദന്തഡോക്ടറെ നിയമിച്ചിട്ടും ഡെന്റല്‍ കെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൃത്യമായ പരിശോധന നടക്കുന്നില്ല എന്നുള്ള പരാതി പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
 
8106 
ശ്രീ.എസ്. ശര്‍മ്മ

(എ) മുനമ്പം സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗമായി, ഡോക്ടര്‍മാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സുകള്‍ ഏത് ഫണ്ട് ഉപയോഗപ്പെടുത്തിയാണെന്നും എത്ര തുകയാണ് നിര്‍മ്മാണച്ചെലവെന്നും ഏത് വര്‍ഷത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും വ്യക്തമാക്കാമോ;

(ബി) ഈ ക്വാര്‍ട്ടേഴ്സുകള്‍ പൂര്‍ണ്ണമായും താമസയോഗ്യമാണോ; ഇല്ലെങ്കില്‍ പോരായ്മകള്‍ വിശദീകരിക്കാമോ;

(സി) ഈ കെട്ടിടങ്ങള്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലാണോ; അല്ലെങ്കില്‍ വിശദീകരിക്കാമോ;

(ഡി) ഈ കെട്ടിടങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, എന്നിവ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ആരെന്നും ഇതുവരെ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയെന്തെന്നും വ്യക്തമാക്കാമോ? 
8107 
ശ്രീ. അബ്‍ദുറഹിമാന്‍ രണ്ടത്താണി

(എ) താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ജനസാന്ദ്രത കൂടിയ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഏക ആതുരാലയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഒരു സി.എച്.സി.ക്ക് നിലവിലുള്ള ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കുമോ;

(സി) താനൂര്‍ സി.എച്ച്.സി. യിലെ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ;

(ഡി) പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നിവയ്ക്ക് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഇ) സി.എച്ച്.സി.ക്കനുസൃതമായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സ്റ്റാഫ് പാറ്റേണ്‍ താനൂര്‍ സി.എച്ച്.സി.ക്ക് അനുവദിച്ച് നല്‍കുവാന്‍ നടപടിയുണ്ടാകുമോ?
 
8108 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ) എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കയ്യൂര്‍ പി.എച്ച്.സി. യില്‍  രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കുന്നതിന് വല്ല നിര്‍ദ്ദേശങ്ങളും നിലവിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇവിടെ എപ്പോള്‍ ഐ.പി. സംവിധാനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
 
8109 
ശ്രീമതി കെ. കെ. ലതിക

(എ) കോഴിക്കോട് തിരുവള്ളൂര്‍ സി.എച്ച്.സി.യില്‍ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ ഏതൊക്കെ തസ്തികകളാണ് ഉള്ളത് എന്നും ഓരോ തസ്തികയിലെയും ഒഴിവുകള്‍ ഏത്രയുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സി.എച്ച്.സി. യിലെ ജീവനക്കാരെ വര്‍ക്കിംഗ് അറേ‍ഞ്ച്മെന്റ് വ്യവസ്ഥയില്‍ മറ്റേതെങ്കിലും ആശുപത്രികളില്‍ നിയമിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സി.എച്ച്.സി. യിലെ  ഏതെങ്കിലും തസ്തിക ഒഴിവാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ?
 
8110 
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ) തലശ്ശേരി മണ്ഡലത്തിലെ ജനറല്‍ ആശുപത്രിയിലും പി.എച്ച്.സി.കളിലും നിലവില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും എത്ര തസ്തികകളുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഇതില്‍ ഓരോ ആശുപത്രികളിലും എത്ര ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും നിലവില്‍ സേവനമനുഷ്ടിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ ?
 
8111 
ശ്രീ. സി. ദിവാകരന്‍

(എ) കേരളത്തിലെ ഏതെല്ലാം പി.എച്ച്.സി ഹെല്‍ത്ത്കളിലാണ് ഇന്‍സ്പെക്ടര്‍ തസ്തിക നിലവില്‍ ഇല്ലാത്തത്; ഇവിടങ്ങളില്‍ തസ്തിക സൃഷ്ടിക്കാനുള്ള തടസമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി) പുതിയതായി ആരംഭിച്ച സി.എച്ച്.സി കളില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
 
8112 
ശ്രീ. ജോസ് തെറ്റയില്‍

(എ) അങ്കമാലി താലൂക്ക് ആശുപത്രിയിലും കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലും അനുവദിക്കപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കുമോ;

(ബി) നിലവില്‍ ഈ ആശുപത്രികളില്‍ ഉള്ള സ്റ്റാഫുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും കുറവുമൂലം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
 
8113 
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

(എ) ആരോഗ്യവകുപ്പിന് കീഴില്‍  അസിസ്റ്റന്റ് സര്‍ജന്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ ;

(ബി) പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിനായി ഏതെല്ലാം ജില്ലകളില്‍ പി.എസ്.സി ലിസ്റ്റ് നിലവിലുണ്ടെന്ന് അറിയിക്കുമോ ;

(സി) ഈ ലിസ്റ്റുകളില്‍ നിന്നും ഇതുവരെ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(ഡി) അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് 2014 വര്‍ഷം  അവസാനിക്കുമ്പോള്‍ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കുമോ ?
 
8114 
ശ്രീ. റ്റി.വി. രാജേഷ്

(എ) സംസ്ഥാനത്ത് എത്ര താലൂക്ക് ആശുപത്രികളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും നിലവിലുണ്ട്;

(ബി) സംസ്ഥാനത്ത് ഡെന്റല്‍ സര്‍ജന്മാരുടെ എത്ര തസ്തികളാണ് നിലവിലുള്ളത്;

(സീ) എല്ലാ താലൂക്ക് ആശുപത്രികളിലും ഡെന്റല്‍ സര്‍ജന്മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) നിലവിലുള്ള പി.എസ്.സി. ലിസ്റ്റില്‍ നിന്നും എത്ര ഡെന്റല്‍ സര്‍ജന്മാരെ നിയമിച്ചിട്ടുണ്ട്;നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
 
8115 
ശ്രീ.   എസ്. ശര്‍മ്മ

(എ ) വെെപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ എത്ര വീതമെന്നും നിലവില്‍ എത്ര വീതം ഒഴിഞ്ഞു കിടക്കുന്നുവെന്നും പി.എച്ച്.സി., സി.എച്ച്.സി, സര്‍ക്കാര്‍ ആശുപത്രികള്‍ തിരിച്ച് വിശദമാക്കാമോ;

(ബി) ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത് മൂലം കിടത്തി ചികിത്സയുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമായ കാര്യ‍ം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി) കിടത്തി ചികിത്സയുള്ള കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ സ്ഥലം മാറ്റം വാങ്ങി പോകുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പുതിയ ആള്‍ ചുമതല ഏറ്റെടുക്കുന്നതുവരെ നിലവിലുള്ളയാളെ നിലനിര്‍ത്തുന്നതിനുമുള്ള ഉത്തരവാദിത്വം ആര്‍ക്കാണെന്നും വിശദമാക്കുമോ?
 
8116 
ശ്രീ. മാത്യു റ്റി. തോമസ്

(എ) തിരുവല്ല താലൂക്ക് ആശുപത്രിയില്‍ സര്‍ജന്‍, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിരവധി ആളുകള്‍ ചികിത്സക്കായി എത്തിച്ചേരുന്ന ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
 
8117 
ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ) കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) ഈ ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
 
8118 
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ എത്ര ഒഴിവുകള്‍ വീതമുണ്ടെന്ന് വ്യക്തമാക്കുമോ?
 
8119 
ശ്രീ. സാജു പോള്‍

(എ) എറണാകുളം ജില്ലയില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് '2' മാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത്; വിശദമാക്കുമോ;

(ബി) എറണാകുളം ജില്ലയില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് '2' മാരുടെ  സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണ്; അതുവഴി എത്ര ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടുണ്ട്;

(സി) നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര നിയമനം നടന്നെന്നും എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ ?
 
8120 
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ) പൊന്നാനി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഫിസിഷ്യന്‍) തസ്തിക എത്രകാലമായി ഒഴിഞ്ഞുകിടക്കുന്നു എന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത തസ്തികയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ ഏത് തരത്തിലുള്ള ലീവ് ആണ് എടുത്തിട്ടുള്ളത്;

(സി) ഇവര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുണ്ടോ;  ഇല്ലെങ്കില്‍ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ടോ;  ഉണ്ടെങ്കില്‍ തീയതി വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത തസ്തികയിലേയ്ക്ക് പുതിയ ആളെ നിയമിക്കുന്നതിന് നിയമതടസ്സമുണ്ടോ;

(ഇ) ഇല്ലായെങ്കില്‍ അടിയന്തരമായി ആളെ നിയമിക്കാമോ?
 
8121 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ) ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിലവില്‍ എത്ര ഫയലുകള്‍ ഉണ്ടെന്നും ഈ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ എത്ര ജീവനക്കാര്‍ ഉണ്ടെന്നും വ്യക്തമാക്കാമോ ;

(ബി) മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ് ഉള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഡി.എച്ച്.എസ് ജീവനക്കാരുടെ ക്ലയിമുകള്‍ തീര്‍പ്പാക്കുന്നതിനും മറ്റ് ഓഫീസുകളില്‍ നിന്നും വരുന്ന ക്ലെയിമുകളില്‍ തീര്‍പ്പ് കല്പിക്കുന്നതിനും എത്ര ദിവസത്തെ കാലതാമസം ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

8122 
ശ്രീ. എസ്. ശര്‍മ്മ

(എ) പാലിയേറ്റീവ്  കെയര്‍ നല്‍കുന്നതിനായി സേവനമനുഷ്ടിക്കുന്ന നഴ്സുമാര്‍ക്ക് നല്‍കി വരുന്ന വേതനം എത്രയെന്നും ഏത് ഫണ്ട് ഉയോഗപ്പെടുത്തിയെന്നും  വ്യക്തമാക്കാമോ;

(ബി) വളരെകാലമായി സേവനം അനുഷ്ടിച്ചുവരുന്ന ഇവരെ പിരിച്ചുവിടുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) എങ്കില്‍ എന്തു കൊണ്ടെന്നും എത്ര പേര്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തുവെന്നും വ്യക്തമാക്കാമോ?

8123 
ശ്രീ. കെ. കു‍‍ഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ) സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയിട്ടുണ്ടോ;

(ബി) പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തസ്തിക ഏതൊക്കെ എന്ന് വ്യക്തമാക്കാമോ?
 
8124 
ശ്രീ. കെ. ശിവദാസന്‍ നായര്‍
 ''    സി. പി. മുഹമ്മദ്
 ''    റ്റി. എന്‍. പ്രതാപന്‍
 ''    ജോസഫ് വാഴക്കന്‍

(എ) മെഡിക്കല്‍ കോളേജുകളില്‍  കേന്ദ്രീകൃത സ്റ്റെറിലൈസേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ്  ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്;  വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളുമാണ് ഇവിടെ ഒരുക്കിയി‌ട്ടുള്ളത്; വിശദമാക്കുമോ;

(ഡി) ഇതിന്റെ നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;  വിശദാംശങ്ങള്‍ എന്തെല്ലാം?
 
8125 
ശ്രീ. ജോസഫ് വാഴക്കന്‍
 ''   ഐ. സി. ബാലകൃഷ്ണന്‍
 ''   ആര്‍. സെല്‍വരാജ്
 ''   ഷാഫി പറമ്പില്‍

(എ) മെഡിക്കല്‍കോളേജുകളില്‍ ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പദ്ധതി നടപ്പാക്കുന്നതിന് ആശുപത്രികളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് സജ്ജീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഇ) പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയിരുന്ന തുക എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത് എന്നറിയിക്കുമോ?

8126 
ശ്രീ.  സി. കെ. നാണു
ശ്രീമതി. ജമീലാ പ്രകാശം
ശ്രീ. മാത്യൂ റ്റി. തോമസ്
,,   ജോസ്  തെറ്റയില്‍

(എ  ) കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ബി ) സര്‍ക്കാരുമായി ധാരണയില്‍ എത്താതെ എത്ര സ്വാശ്രയ മെഡിക്കല്‍ കോളേജുകളാണ് സ്വന്തമായി പ്രവേശനം നടത്തിവരുന്നത് എന്ന് വ്യക്തമാക്കുമോ;

(സി ) അപ്രകാരം പ്രവേശനം പൂര്‍ത്തീകരിച്ചാല്‍ സംസ്ഥാനത്ത് എത്ര ഗവണ്‍മെന്റ് മെറിറ്റ് സീറ്റുകളാണ് നഷ്ടപ്പെടുന്നത്?
 
8127 
ശ്രീ. വി. ഡി. സതീശന്‍
 ''   കെ.ശിവദാസന്‍ നായര്‍
 ''   എം. എ. വാഹീദ്
 ''   ഹെെബി ഇൗഡന്‍

(എ ) സംസ്ഥാനത്തെ ആരോഗ്യ ര‍ംഗത്ത് എ.എെ.എം.എസ്. സ്ഥാപിക്കുന്നത് വഴി എന്തെല്ലാം ഗുണങ്ങളും  നേട്ടങ്ങളുമാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(ബി) ഇത് സ്ഥാപിക്കുന്നതിന് സംസ്ഥാന ഗവണമെന്റ് എന്തെല്ലാം കാര്യങ്ങളും സൗകര്യങ്ങളുമാണ്  ഒരുക്കേണ്ടത്; വിശദാംശങ്ങള്‍ എന്തെല്ലാം?
 
8128 
ശ്രീ. കെ.എന്‍.എ.ഖാദര്‍

(എ ) മെഡിക്കല്‍ സ്റ്റോറുകളിലും ഫാര്‍മസികളിലും കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം മരുന്നുകളെ ബയോമെഡിക്കല്‍ വേയ്സ്റ്റ് ആയി കണക്കാക്കി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;

(സി) ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പാേര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഫാര്‍മസികളും സ്റ്റോറുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ഉപയോഗ കാലാവധി കുറഞ്ഞ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യപ്പെടുന്നത് കാരണം മരുന്നുകള്‍ അതിവേഗം കാലഹരണപ്പെടുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിയ്ക്കുമോ;

(ഇ ) കാലഹരണപ്പെടുന്ന മരുന്നുകള്‍ ഉടന്‍ തന്നെ വിതരണക്കാര്‍ തിരിച്ചെടുക്കണമെന്ന് എല്ലാ ദര്‍ഘാസുകളിലും വ്യവസ്ഥ ചെയ്യുന്നതിന് നടപടി സ്വീകരിയ്ക്കുമോ?
 
8129 
ശ്രീമതി കെ.എസ്. സലീഖ

 (എ) അവശ്യമരുന്നുകള്‍ക്ക് സംസ്ഥാനത്തു ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ പ്രസ്തുത കൃത്രിമ മരുന്നുക്ഷാമം ഉണ്ടായതിനു  കാരണം എന്താണ് എന്ന് വ്യക്തമാക്കുമോ;

(ബി) പനി മരുന്നുകളില്‍ ഗ്ലാക്സോ പോലുള്ള ചില കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ലാത്തത് പരിശോധിച്ചുവോ;

(സി) സൈക്യാട്രി മരുന്നുകള്‍ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന "സണ്‍ഫാര്‍മ" യുടെ മരുന്ന് സംസ്ഥാനത്ത് ലഭ്യമല്ല എന്നതു പരിശോധിച്ചുവോ; വിശദമാക്കുമോ;

(ഡി) അമിത വികൃതിക്കാരായ കുട്ടികളുടെ മരുന്നായ "അറ്റോര്‍മോക്സെറ്റിന്‍" എന്ന മരുന്ന് കഴിഞ്ഞ കുറെ മാസങ്ങളായി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടുവോ;

(ഇ) പ്രമേഹരോഗത്തിനുള്ള മരുന്നുകളും, കാര്‍ഡിയോളജി, കാന്‍സര്‍, ന്യൂറോ മരുന്നുകളും ഉള്‍പ്പെടെ സംസ്ഥാനത്ത് കൃത്രിമ മരുന്നുക്ഷാമം മരുന്നുകമ്പനികള്‍ വരുത്തിയിട്ടുള്ളത് മരുന്നുവില കൂട്ടാനാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടുവോ;

(എഫ്) എങ്കില്‍ ഇതു തടയുവാന്‍  എന്തു നടപടികള്‍ നാളിതുവരെ സ്വീകരിച്ചു എന്നും തുടര്‍നടപടികള്‍ എന്താണ് എന്നും വ്യക്തമാക്കുമോ?
 
8130 
ശ്രീ. സി. ദിവാകരന്‍
  ,,  പി. തിലോത്തമന്‍
  ,,  മുല്ലക്കര രത്നാകരന്‍
  ,,  കെ. രാജു

(എ) സംസ്ഥാന വെയര്‍ ഹൗസുകളില്‍ ആകെ എ്രത കോടി രൂപയുടെ മരുന്നുകള്‍ ഇപ്പോള്‍ സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) വെയര്‍ ഹൗസുകളില്‍ കെട്ടിക്കിടന്ന് മരുന്നുകള്‍ നശിച്ചിട്ടുണ്ടോ;  ഉണ്ടെങ്കില്‍ എ്രത കോടി രൂപയുടെ മരുന്നുകള്‍ ഇ്രപകാരം നശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
         
(സി) എ്രത രൂപയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഇപ്പോള്‍ വെയര്‍ഹൗസുകളില്‍ ഇരിപ്പുണ്ടെന്ന്  വ്യക്തമാക്കുമോ;

(ഡി) ആശുപത്രികളില്‍ നിന്നും നല്‍കുന്ന ഇന്‍റന്‍ഡ് അനുസരിച്ച് മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;  ഉണ്ടെങ്കില്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ ? 
8131 
ശ്രീ. രാജു എബ്രഹാം

(എ) വ്യാജ മരുന്നുകളും കാലാവധി കഴിഞ്ഞ മരുന്നുകളും മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തില്‍ വ്യാജമരുന്നുകളും കാലാവധി കഴിഞ്ഞ മരുന്നുകളും വിതരണം ചെയ്തതിന്  എത്ര മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി എടുത്തുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്;

(സി) വ്യാജ മരുന്നുകള്‍ അന്യസംസ്ഥാനത്തുനിന്നും എത്തുന്നത് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി) മെഡിക്കല്‍ സ്റ്റോറുകളില്‍ വ്യാജമരുന്നും കാലാവധി കഴിഞ്ഞ മരുന്നും വില്‍ക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(ഇ) ഇത്തരം മരുന്നുകളുടെ വില്‍പ്പന തടയാന്‍ മെഡിക്കല്‍ സ്റ്റോര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താറുണ്ടോ; വിശദമാക്കുമോ?

8132 
ശ്രീ. പി. കെ. ബഷീര്‍
  ,,  എം. ഉമ്മര്‍
  ,,  സി. മോയിന്‍കുട്ടി
  ,,  പി. ബി. അബ്ദുള്‍ റസാക്

(എ) കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിവകുപ്പും ചേര്‍ന്ന് സേഫ്‌ റ്റു ഈറ്റ് പദ്ധതി പ്രകാരം നടത്തിയ പരിശോധനയില്‍ 17 ഇനം പച്ചക്കറികളില്‍ അപകടകരമായ തോതില്‍ വിഷാംശം ഉളളതായി കണ്ടെത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പ്രശ്നത്തില്‍ ആരോഗ്യവകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(സി) ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് തുടര്‍ പരിശോധന നടത്തിയിട്ടുണ്ടോ;  ഇല്ലെങ്കില്‍ തുടര്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ?
 
8133 
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
 ,,   സി. മമ്മൂട്ടി
 ,,   വി. എം. ഉമ്മര്‍ മാസ്റ്റര്‍
 ,,   കെ. മുഹമ്മദുണ്ണി ഹാജി

(എ) പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ കൂടിയ അളവില്‍ കീടനാശിനികള്‍ കലര്‍ന്നിട്ടുള്ളതായി ലാബ് പരിശോധനകളില്‍ കണ്ടെത്തിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനെതിരെ ഫലപ്രദമായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ബ്രാന്റ‍ഡും അല്ലാത്തതുമായ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉല്പാദനകേന്ദ്രങ്ങളില്‍വച്ചുതന്നെ പരിശോധിക്കുന്ന തിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

8134 
ശ്രീ. എസ്. ശര്‍മ്മ

(എ) ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ള ആകെ ഉദ്യോഗസ്ഥര്‍ എത്രയെന്നും ഏതെല്ലാം തസ്തികകളിലെന്നും വ്യക്തമാക്കാമോ;

(ബി) മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് നിലവിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം പര്യാപ്തമാണോ; ഇല്ലെങ്കില്‍ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി) എഫ്.എസ്.ഒ. തസ്തികയിലുള്ളവരുടെ അധികാരപരിധിയില്‍ എത്ര പഞ്ചായത്തുകള്‍/നിയോജകമണ്ഡലം ഉള്‍പ്പെടുന്നുവെന്നും ചുമതലകളെ ന്തെന്നും വിശദീകരിക്കുമോ;

(ഡി) ആരോഗ്യവകുപ്പിലെ സയന്‍സ് ബിരുദധാരികളായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ എഫ്.എസ്.ഒ. മാരായി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
 
8135 
ശ്രീ. രാജു എബ്രഹാം

(എ) പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിന്റെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യാന്‍ ആര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്;

(ബി) ഫാക്ടറികള്‍ പരിശോധിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും പ്രസ്തുത ഉദ്യോഗസ്ഥര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ;

(സി) ഗുണനിലവാരം ഇല്ലാത്തതിന്റെ പേരില്‍ എത്ര കമ്പനികള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്; ഏതൊക്കെ എന്നു ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ഇ) ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ കുടിവെള്ള ഉദ്പാദന രംഗത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളും ഗുണനിലവാരമുള്ള ഉല്പന്നങ്ങളാണ് നല്‍കുന്നത് എന്ന് ഉറപ്പാക്കാനും ഇവയുടെ ഗുണനിലവാരം ജനങ്ങളെ ബോധ്യപ്പെടുത്താനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
 
8136

ശ്രീ. റ്റി.വി. രാജേഷ്

(എ) കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്ര ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചിട്ടുണ്ട്; എത്ര ഹോട്ടലുകള്‍ പൂട്ടിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി) ഒരിടവേളക്കു ശേഷം പരിശോധന മന്ദഗതിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഭക്ഷ്യ സുരക്ഷാ വിഭാഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

8137

ശ്രീ. വി.എസ്. സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. ജി.എസ്. ജയലാല്‍
  ,,  വി. ശശി

സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും ടോള്‍ ഫ്രീ നമ്പരിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പിലേയ്ക്ക്   പ്രതിദിനം   നിരവധി   പരാതികള്‍     ലഭിക്കുന്നു ണ്ടെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;  വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പരാതികളിന്മേല്‍ യഥാസമയം നടപടികളുണ്ടാകുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;  ഉണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ?

8138

ശ്രീ. സാജു പോള്‍
,, കെ.വി. വിജയദാസ്
,, ബി. സത്യന്‍
,, ബി.ഡി. ദേവസ്സി

പാരഫിന്‍, വാക്സ് തുടങ്ങിയ വസ്തുക്കള്‍ ചേര്‍ന്ന ഭക്ഷ്യ എണ്ണ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

8139 
ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ) പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയിലെ വിഷാംശം വലിച്ചെടുക്കുന്നതിനായി കാസര്‍ഗോഡ് സ്വദേശിയായ ഡോ. കെ. മോഹനന്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ ഔഷധക്കൂട്ട് വികസിപ്പിച്ചെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാരകമായ കീടനാശിനികളും രാസവളങ്ങളും പ്രയോഗിക്കുന്നത് മൂലം പച്ചക്കറികളിലും പഴങ്ങളിലും ധാന്യങ്ങളിലും അടിഞ്ഞുകൂടുന്ന വിഷം പൂര്‍ണ്ണമായി വലിച്ചെടുക്കാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇന്ത്യയിലെ ലബോറട്ടറികളിലെ പരിശോധനയ്ക്ക് ശേഷം അമേരിക്കന്‍ പേറ്റന്റ് കമ്പനിയായ മാക്സ് വെല്‍ ഐ.പി. യില്‍ നിന്നും ഇന്ത്യന്‍ പ്രൊവിഷണല്‍ പേറ്റന്റും ലോകരാജ്യങ്ങളില്‍ ഔഷധം നിര്‍മ്മ‍ിച്ച് വിതരണം ചെയ്യാനുള്ള പി.സി.ടി. അംഗീകാരവും ലഭിച്ചതിനാല്‍ കേരളത്തിലെ കാര്‍ഷിക രംഗത്ത് പ്രസ്തുത ഔഷധം പ്രയോജനപ്പെടുത്താന്‍ നടപടി സ്വകരിക്കുമോ;

(ഡി) തമിഴ് നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും ലഭിക്കുന്ന പച്ചക്കറികളിലെ വിഷാംശം മാറ്റുന്നതിനായി ഇത് വ്യാപകമായി ഉപയോഗിക്കാനായി നിര്‍ദ്ദേശം നല്‍കുമോ ?
 
8140 
ശ്രീമതി കെ. എസ്. സലീഖ

(എ) ആരോഗ്യവകുപ്പു ഡയറക്ടറേറ്റില്‍ മരുന്നുകള്‍ കൂട്ടിയിട്ട് കത്തിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ലക്ഷങ്ങള്‍ വിലവരുന്ന ജീവന്‍രക്ഷാമരുന്നുകള്‍ തീയിട്ട് നശിപ്പിച്ചത് എന്തുകൊണ്ടെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും വ്യക്തമാക്കുമോ;

(സി) ഇതിനായി അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ഡി) ഇക്കാര്യത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അനുമതിയോ നിരീക്ഷണമോ ഉണ്ടായിരുന്നുവോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഇ) എന്തുവില വരുന്ന മരുന്നുകളാണ് കത്തിച്ചതെന്നും ഇത്രയധികം മരുന്നുകള്‍ ഉപയോഗശൂന്യമായതിന്റെ കാരണവും വ്യക്തമാക്കുമോ;

(എഫ്) ഈ വിവരമറിഞ്ഞ് അവിടെയെത്തിയ ജനപ്രതിനിധികള്‍ ആരെല്ലാമെന്നും അവരെ തടഞ്ഞ ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും തടഞ്ഞതിനു കാരണം എന്താണെന്നും വ്യക്തമാക്കുമോ;

(ജി) ഈ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി സര്‍ക്കാരിനുണ്ടായ ലക്ഷങ്ങളുടെ നഷ്ടം അവരില്‍ നിന്നും ഈടാക്കാനും ഇത്തരം പ്രവൃത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കാനും നടപടികള്‍  സ്വീകരിക്കുമോ?
 
<<back

  next page>>


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.