|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
8141 |
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;
(ബി) കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെയാണോ ഈ വര്‍ഷവും പ്രവേശനം നടക്കുകയെന്ന് അറിയിക്കുമോ;
(സി) സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എത്ര സീറ്റാണ് സര്‍ക്കാരിന് മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്താനായി ലഭിക്കുന്നത്;
(ഡി) ഈ വര്‍ഷത്തെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്ക് കോളേജുകള്‍
സ്വന്തം നിലയില്‍ പ്രവേശനം നടത്തി എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ) എങ്കില്‍ എത്ര സീറ്റുകളിലേക്കാണ് പ്രവേശനം നടത്തിയിട്ടുളളത്; ഇത് മെഡിക്കല്‍ പ്രവേശനത്തെ ആകെ ബാധിക്കുമോ എന്നറിയിക്കുമോ;
(എഫ്) ഇതിനെതിരെ എന്തു നടപടികളാണ് സ്വീകരിക്കാന്‍ കഴിയുകയെന്ന് വിശദമാക്കുമോ?
|
8142 |
ശ്രീ. കെ. കെ. നാരായണന്‍
(എ) മെഡിക്കല്‍ സര്‍വ്വിസസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ അമിതാഭായിയുടെ
വിദ്യാഭ്യാസ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
(ബി) ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ലഭ്യമാക്കാമോ;
(സി) ഇവരെ ഈ തസ്തികയില്‍ നിയമിക്കുന്നതിനെതിരെ ധനവകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നോ;
(ഡി) രേഖപ്പെടുത്തിയിരുന്നു എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ;
(ഇ) ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ഇവരെ ഈ തസ്തികയില്‍ തുടരാന്‍ അനുവദിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
(എഫ്) ഇതിന് ഉത്തരവ് നല്‍കിയത് ആരാണെന്നും ഇതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
|
8143 |
ശ്രീ. റ്റി. എന്‍. പ്രതാപന്‍
(എ) സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിലേയും പാരാമെഡിക്കല്‍ രംഗത്തേയും പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം
കാണുന്നതിന് ഒരു കമ്മീഷനെ നിയമിക്കുവാന്‍ തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ;
(ബി) ഇവരുടെ കോമ്പന്‍സേറ്ററി അവധി, ആശുപത്രി വനിതാ ജീവനക്കാരുടെ
യൂണിഫോം, ഡി.എം.ഇ.യിലെ ജീവനക്കാര്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍സിന്റെ
പൂര്‍ത്തികരണം സംസ്ഥാനത്ത് ഒരു ലബോറട്ടറി കൗണ്‍സില്‍ രൂപീകരണം എന്നീ
കാര്യങ്ങള്‍ കമ്മീഷന്റെ പഠന വിഷയത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ;
(സി) ഇതിനായി എന്തെല്ലാം നടപടികളാണ് കെെക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
8144 |
ശ്രീ. എ. കെ. ബാലന്‍
(എ) തരൂര്‍ മണ്ഡലത്തിലെ പഴമ്പാലക്കോട് പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിട നിര്‍മ്മാണ നടപടികള്‍ ഏതുവരെയായെന്ന്
വിശദമാക്കുമോ;
(ബി) കെട്ടിടം നിര്‍മ്മിക്കാനുളള സ്ഥലം ഗ്രാമപഞ്ചാത്ത് ആരോഗ്യവകുപ്പിന്
കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച നടപടികള്‍ ഏതുവരെയായെന്ന്
വിശദമാക്കുമോ;
(സി) കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്;
(ഡി) ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; എസ്റ്റിമേറ്റ് തയ്യാറാക്കി
നല്‍കിയത് ഏത് ഏജന്‍സിയാണ്; വിശദാംശങ്ങള്‍ നല്കുമോ?
|
8145 |
ശ്രീ. ആര്‍. സെല്‍വരാജ്
'' പി. എ. മാധവന്‍
'' എം. പി. വിന്‍സെന്റ്
'' ലൂഡി ലൂയിസ്
(എ) കേരളത്തെ സമ്പൂര്‍ണ്ണ ആയുര്‍വേദ സംസ്ഥാനമാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും
പരിധിയില്‍ ആയുര്‍വേദ ചികിത്സക്ക് എന്തെല്ലാം സംവിധാനങ്ങളാണ്
ഒരുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി) ഈ ലക്ഷ്യം കൈവരിക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
8146 |
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
കാസര്‍ഗോഡ് ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ്
ചെയ്യുമ്പോള്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്; കൂടുതല്‍ സ്റ്റാഫിനെ
നിയമിക്കുമോ; നിലവിലുള്ള
ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും
പ്രൊമോഷന്‍ നല്‍കുുമോ ?
|
8147 |
ശ്രീ. റ്റി.വി. രാജേഷ്
(എ) കണ്ണൂര്‍ ജില്ലയിലെ ഇരിണാവ് ആയുര്‍വേദ ആശുപത്രിയില്‍ ഇപ്പോള്‍ എത്ര
തസ്തികകളാണ് നിലവിലുള്ളത് ; എത്ര ഒഴിവുകള്‍ നിലവിലുണ്ട് ; കിടത്തി ചികിത്സ
ആരംഭിച്ച പ്രസ്തുത ആശുപത്രിയില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി) പ്രസ്തുത ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം നല്‍കാമോ ?
|
8148 |
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ) തിരുവനന്തപുരം ജില്ലയില്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ആയൂര്‍വ്വേദ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;
(ബി) ആയൂര്‍വ്വേദ സെന്ററുകള്‍ക്ക് താലൂക്കിലെ മറ്റു സ്ഥലങ്ങളില്‍ സബ‍്സെന്ററുകള്‍ അനുവദിക്കാറുണ്ടോ ;
(സി) ഇത്തരത്തില്‍ എത്ര സബ‍്സെന്ററുകള്‍ ജില്ലയിലാകെ പ്രവര്‍ത്തിക്കുന്നുണ്ട് ;
(ഡി) നെയ്യാറ്റിന്‍കര ആയൂര്‍വ്വേദ കേന്ദ്രത്തിന് സബ‍്സെന്റര്‍ അനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഇ) എങ്കില്‍ എവിടെ സബ‍്സെന്റര്‍ സ്ഥാപിക്കണമെന്നാണ് നഗരസഭ
ആവശ്യപ്പെട്ടിട്ടുള്ളത് ; ഇക്കാര്യത്തില്‍ എന്തു നടപടി
സ്വീകരിച്ചുവെന്നു വ്യക്തമാക്കാമോ ;
(എഫ്) ഇതുമായി ബന്ധപ്പെട്ട് പുന്നയ്ക്കാട് പ്രദേശത്തെ നാട്ടുകാരുടെ
നിവേദനം ലഭിച്ചിട്ടുണ്ടോ ; പ്രസ്തുത നിവേദനത്തിലെ ആവശ്യം
എന്തായിരുന്നുവെന്ന് അറിയിക്കുമോ ; ആവശ്യത്തിന്മേല്‍ നിലപാട്
വ്യക്തമാക്കുമോ?
|
8149 |
ശ്രീ. സി. കൃഷ്ണന്‍
(എ) ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റുമാരുടെ എത്ര ഒഴിവുകളുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(ബി) കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ ഒഴിവുണ്ടെന്ന് വിശദമാക്കാമോ;
(സി) പ്രസ്തുത ഒഴിവുകള്‍ പി. എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; വിശദമാക്കാമോ?
|
8150 |
ശ്രീ. പാലോട് രവി
,, സണ്ണി ജോസഫ്
,, പി. സി. വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
(എ) ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി) ഏതെല്ലാം ചികിത്സാരീതികളാണ് ഹോളിസ്റ്റിക് സെന്റര്‍ വഴി ലഭിക്കുന്നത് ; വിശദമാക്കുമോ ;
(ഡി) സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപ്പിക്കുവാന്‍ നടപടി എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
8151 |
ശ്രീമതി കെ. എസ്. സലീഖ
(എ) കേന്ദ്രആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന തിരുവനന്തപുരം
ജില്ലയിലുള്ള വീനോബാനികേതനിലെ ആയുഷ് ആശുപത്രി പൂട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ വിനോബാനികേതനിലെ ആയുഷ് ആശുപത്രി നിലനിറുത്താന്‍ എന്തു നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;
(സി) നിലവിലെ ആയുഷ് കേന്ദ്രം സംരക്ഷിക്കുന്നതോടൊപ്പം മറ്റു ജില്ലകളിലും
ഇത്തരത്തിലുള്ള ആയുഷ്‌കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;
(ഡി) കേന്ദ്ര അനുമതി ലഭിക്കാതെ വന്നാല്‍ നിലവിലെ അയുഷ്‌കേന്ദ്രങ്ങള്‍
ആരോഗ്യവകുപ്പ് ഏറ്റെടുത്തു നടത്തുവാന്‍ അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
|
8152 |
ശ്രീ. പി. ഉബെെദുള്ള
( എ ) ആയൂര്‍വേദ, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സാ സമ്പ്രദായങ്ങള്‍
എകോപിപ്പിച്ചു കൊണ്ടുള്ള ആയുഷ് ഹോളിസ്റ്റിക് കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് നിലവിലുണ്ടോ;
(ബി ) എങ്കില്‍ എവിടെയെല്ലാമാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുള്ളതെന്നും
ഇതുവഴി നല്‍കിവരുന്ന ചികിത്സാ സൗകര്യങ്ങള്‍ എന്തെല്ലാമെന്നും
വിശദീകരിക്കാമോ;
(സി ) മലല്പുറം ജില്ലയില്‍ ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍
എവിടെയെല്ലാം; ജില്ലയിലെ ഓരോ മണ്ഡലത്തിലും ആയുഷ് ഹോളിസ്റ്റിക്
കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
8153 |
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ) നാച്ചറോപ്പതിയും യോഗിക് സയന്‍സും ശാസ്ത്രീയ ചികിത്സാ രീതിയായി
അംഗീകരിച്ചുകൊണ്ട് കേരളത്തില്‍ എത്ര സര്‍ക്കാര്‍ ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ട് ;
(ബി) ഇവിടെ എത്ര ഡോക്ടര്‍മാരും അനുബന്ധ തസ്തികകളുമുണ്ട് ;
(സി) താരതമ്യേന ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതെന്ന്
വിശേഷിപ്പിക്കുന്നതുമായ പ്രസ്തുത ചികിത്സാരീതി വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി) ഉണ്ടെങ്കില്‍ ഇതിനുവേണ്ടി കൈക്കൊണ്ടനടപടികള്‍ വിശദീകരിക്കാമോ ?
|
8154 |
ശ്രീ. സി. കെ. സദാശിവന്‍
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക
സമിതി രൂപീകരണവുമായി ബന്ധപ്പെട്ട പുതിയ നിയമാവലിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
|
8155 |
ശ്രീ. ബി. സത്യന്‍
(എ) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 2010 ജനുവരി മുതല്‍ ഇതുവരെ എത്ര
സ്ഥിരനിയമനം നടത്തിയിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത നിയമനത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എത്രപേര്‍ ഉണ്ടെന്ന് തസ്തിക തിരിച്ച് വിശദമാക്കാമോ;
(സി) ദേവസ്വം ബോര്‍ഡ് നിയമനത്തിന് സംവരണതത്വം പാലിക്കാറുണ്ടോ; എങ്കില്‍ സംവരണാനുകൂല്യം ശതമാനത്തില്‍ വ്യക്തമാക്കാമോ?
|
8156 |
ശ്രീ. സി. കെ. സദാശിവന്‍
(എ) പ്രശസ്തമായ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പുതുതായി
എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുദ്ദേശിക്കുന്നുണ്ടോ;
(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
8157 |
ശ്രീ. പി. റ്റി. എ. റഹീം
(എ) ഭരണഘടനയുടെ അനുച്ഛേദം 290 പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കേണ്ട നിശ്ചിത തുക തന്നെയാണോ ഇപ്പോള്‍ നല്‍കിവരുന്നത് ;
(ബി) പ്രസ്തുത തുക കാലോചിതമായി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
8158 |
ശ്രീ. ജി. എസ്. ജയലാല്‍
(എ) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 2011-ല്‍ സ്റ്റാഫ് നഴ്സ്
തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച എത്ര ജീവനക്കാരുടെ പ്രൊബേഷന്‍ ഡിക്ളയര്‍
ചെയ്ത് നല്‍കുവാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ;
വിശദാംശം അറിയിക്കുമോ ;
(ബി) പ്രസ്തുത ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷന്‍
സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്
എന്നിവ ബന്ധപ്പെട്ടവരില്‍ നിന്ന് ലഭ്യമാക്കുവാന്‍ നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ് ;
(സി) ഈ വിഭാഗം ജീവനക്കാരുടെ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യാനുള്ള നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?
|
8159 |
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ) ഗുരുവായൂര്‍ മണ്ഡലത്തില്‍ ഒരുമനയൂര്‍ പഞ്ചായത്തില്‍ ഹോമിയോ
ഡിസ്പെന്‍സറി അനുവദിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ ആയത് അടിയന്തിരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
8160 |
ശ്രീ. ബി.ഡി. ദേവസ്സി
(എ) എ.കെ.ബി മിഷന്‍ ട്രസ്റ്റ് മേപ്പയൂര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും,
അവര്‍ നടത്തുന്ന നേഴ്സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോ) എന്ന കോഴ്സിനും
സര്‍ക്കാര്‍ അംഗീകാരമുണ്ടോ എന്നറിയിക്കാമോ ;
(ബി) പ്രസ്തുത കോഴ്സിന് ഈ സ്ഥാപനത്തില്‍ മെരിറ്റടിസ്ഥാനത്തില്‍
പ്രവേശനം ലഭിക്കുന്നതിന് എത്ര സീറ്റാണ് ഉള്ളതെന്നും ഇതിനായി
എന്നുമുതലാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും എപ്രകാരമാണ്
അപേക്ഷ സ്വീകരിക്കുന്നതെന്നും വ്യക്തമാക്കാമോ ;
(സി) ഈ സ്ഥാപനത്തിന്റെ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന ആക്ഷേപമുള്ള
സാഹചര്യത്തില്‍ നേഴ്സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോ) കോഴ്സുകള്‍
സര്‍ക്കാര്‍ ഹോമിയോ കോളേജുകളില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
8161 |
ശ്രീ. ജി. സുധാകരന്‍
(എ) ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിയുടെ പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്റെ അടങ്കല്‍ തുക എത്രയാണെന്നും ആരാണ് കരാറുകാരനെന്നും
കരാര്‍ പ്രകാരം എന്ന് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കുമോ;
(ബി) പണി പൂര്‍ത്തിയാക്കി കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നു നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(സി) പഞ്ചകര്‍മ്മ ആശുപത്രിയില്‍ അനുവദനീയമായ തസ്തികകള്‍ എത്രയാണെന്നും
നിലവില്‍ ജോലി ചെയ്യുന്നവര്‍ എത്രയാണെന്നും ഒഴിവുകള്‍ എത്രയുണ്ടെന്നും
അറിയിക്കുമോ;
(ഡി) പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
|
<<back |
|