|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
8061
|
ഡോ. ടി.എം. തോമസ് എെസക്
ശ്രീ. കെ. രാധാകൃഷ്ണന്‍
പ്രൊഫ.സി. രവീന്ദ്രനാഥ്
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ നമ്മുടെ സംസ്ഥാനം
ആരോഗ്യരംഗത്തുവേണ്ട മരുന്നുകള്‍, വാക്സിന്‍, സാങ്കേതിക വിദ്യ
ലഭ്യമാക്കല്‍ എന്നീ മേഖലകളില്‍ പ്രധാനമായി ഉറപ്പുവരുത്തേണ്ട കാര്യങ്ങളെ
സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ;
(ബി) എങ്കില്‍ അതിന്‍െറ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി) ഇൗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?
|
8062 |
ശ്രീ. എ.റ്റി. ജോര്‍ജ്
,, ഹൈബി ഈഡന്‍
,, സണ്ണി ജോസഫ്
,, പാലോട് രവി
(എ) സംസ്ഥാനത്ത് ശുചിത്വകേരളം-ആരോഗ്യകേരളം പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി) ആരുടെയെല്ലാം സഹകരണമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്താനു ദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി) ആരോഗ്യം സംരക്ഷിക്കുന്നതിനായി വീടും പരിസരവും വൃത്തിയാക്കുന്നതിന്
ഓരോ കുടുംബാംഗങ്ങളെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിന് എന്തെല്ലാം
പ്രചരണ പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍ എന്തെല്ലാം? |
8063 |
ശ്രീ. സാജു പോള്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. എം. ഹംസ
,, എ.എം. ആരിഫ്
(എ) ജനനി ശിശു സുരക്ഷാ പദ്ധതിയുടെയും രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ
പദ്ധതിയുടെയും സംസ്ഥാനത്തെ പ്രവര്‍ത്തനം വിലയിരുത്തിയിരുന്നോ; എങ്കില്‍
അതിന്റെ വിശദാംശം അറിയിക്കാമോ;
(ബി) ഫണ്ട് ലഭ്യമാക്കാത്തതുകൊണ്ട് ഈ പദ്ധതികള്‍ മുടങ്ങിയതായുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ചിരുന്നോ;
(സി) പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന ഫണ്ടിംഗ് രീതി അറിയിക്കാമോ; ഈ
പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച തുകയുടെ വിശദവിവരം
നല്‍കാമോ? |
8064 |
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, എന്‍.എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ) ഗ്രാമീണ ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫിന്റെയും കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
(സി) നഗരപ്രദേശങ്ങളില്‍ അനുവദിക്കപ്പെട്ട തസ്തികകളില്‍ ഏറെക്കുറെ
ആളുള്ളപ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ നാമമാത്ര തസ്തികകളില്‍പ്പോലും
ആളില്ലാതാവുന്നതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
8065 |
ശ്രീ. കെ. അജിത്
(എ) 2012-13, 2013-14 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത്
എന്‍.ആര്‍.എച്ച്.എം. വഴി എന്തു തുക അനുവദിച്ചുവെന്നും ഇതില്‍ എത്ര തുകയാണ്
സംസ്ഥാനം ചെലവഴിച്ചതെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി) എന്‍.ആര്‍.എച്ച്.എം. ഫണ്ട് പ്രധാനമായും ഏത് മേഖലകളിലാണ്
ചെലവഴിക്കുന്നതെന്നും നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക്
എന്‍.ആര്‍.എച്ച്.എം. ഫണ്ട് എത്ര ശതമാനം ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി) എന്‍.ആര്‍.എച്ച്.എം. ഫണ്ട് സംസ്ഥാനത്ത്
ചെലവഴിക്കുന്നതിന്റെ മേല്‍നോട്ടവും ചുമതലയും ആര്‍ക്കാണെന്നും വിശദമാക്കുമോ?
|
8066 |
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ) സംസ്ഥാനത്ത് എന്‍.ആര്‍ .എച്ച്.എം. മുഖേന എത്ര താലൂക്ക്
ആശുപത്രികളിലാണ് കാഷ്വാലിറ്റി സംവിധാനം പ്രവര്‍ത്തിക്കുന്നത്
വ്യക്തമാക്കാമോ;
(ബി) താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന
കാഷ്വാലിറ്റി നിര്‍ത്തലാക്കിയ സാഹചര്യം വ്യക്തമാക്കുമോ; കാഷ്യവാലിറ്റി
നര്‍ത്തലാക്കിയതുകൊണ്ട് പൊതു ജനങ്ങള്‍ക്കുണ്ടായ പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് താമരശ്ശേരി താലൂക്ക്
ആശുപത്രിയില്‍ കാഷ്വാലിറ്റി സംവിധാനം പുന:സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
|
8067 |
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ) എന്‍.ആര്‍.എച്ച്.എം മുഖേന നിയമിതരായിട്ടുള്ള വനിതാവിഭാഗം
ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി അനുവദിച്ചു നല്‍കാറുണ്ടോ;
എങ്കില്‍ എത്ര ദിവസമാണ് ശമ്പളത്തോടുകൂടി അവധി അനുവദിക്കുന്നത്;
ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി) ഇടുക്കി ജില്ലയില്‍ എന്‍.ആര്‍.എച്ച്. എം മുഖേന നിയമിതരായിട്ടുള്ള
വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിക്കാലത്തെ ശമ്പളം നല്‍കാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) അര്‍ഹരായിട്ടുള്ള അപേക്ഷകര്‍ക്കെല്ലാം പ്രസവാവധിക്കാലത്തെ ശമ്പളം അടിയന്തരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? |
8068 |
ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഷാഫി പറമ്പില്‍
,, തേറമ്പില്‍ രാമകൃഷ്ണന്‍
(എ) എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു ആശുപത്രിയില്‍ സ്പെഷ്യാലിറ്റി
ചികിത്സാ സംവിധാനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി) പദ്ധതിയനുസരിച്ച് എന്തെല്ലാം സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ്
ആശുപത്രികളില്‍ ലഭ്യമാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസേവനം ലഭ്യമാക്കാന്‍ പദ്ധതി
എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി) പദ്ധതി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
8069 |
ശ്രീ. പി. സി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) വൃദ്ധജനങ്ങളെയും ശയ്യാവലംബരായ രോഗികളെയും അവരുടെ വീട്ടിലെത്തി
വൈദ്യപരിശോധന നടത്തുന്നതിനും ചികിത്സിക്കുന്നതിനും ഇപ്പോള്‍ സര്‍ക്കാര്‍
സംവിധാനങ്ങളുണ്ടോ; വിശദമാക്കുമോ;
(ബി) ഇല്ലെങ്കില്‍ ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കാന്‍ നടപടി സ്വീകരിക്കുമോ?
|
8070 |
ശ്രീ. കെ. അജിത്
(എ) ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ഒ.പി. വിഭാഗത്തില്‍ മാത്രം ചികിത്സ
നല്‍കിയിരുന്ന ഏതെങ്കിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കിടത്തി
ചികിത്സകൂടിയുള്ള ആശുപത്രികളായി ഉയര്‍ത്തിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍
ആയത് ഏതൊക്കെ ആശുപത്രികളെയാണെന്നും, ഇതിനായി എത്ര ജീവനക്കാരുടെ അധിക
തസ്തികകള്‍ സൃഷ്ടിക്കേണ്ടി വന്നുവെന്നും വെളിപ്പെടുത്തുമോ;
(ബി) കിടത്തി ചികിത്സയ്ക്ക് പര്യാപ്തമായ രീതിയില്‍ ആശുപത്രികളെ
ഉയര്‍ത്തുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡം എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
|
8071
|
ശ്രീ. കെ. വി. വിജയദാസ്
(എ) 2014-2015 ലെ ബജറ്റ് പ്രസംഗത്തില്‍ 230-ാം നമ്പര്‍ ഇനമായ അര്‍ബന്‍
സ്ലം ഹെല്‍ത്ത് -അപ്‍ലിഫ്റ്റ്മെന്റ് സ്കീം പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി) പ്രസ്തുത പദ്ധതി എന്നു മുതല്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്;
(സി) നഗരപ്രദേശങ്ങളിലെ ഓരോ സ്ലം മേഖലയും കേന്ദ്രീകരിച്ച് സ്ഥിരം ഡോക്ടറുടെ
സേവനം ഉള്‍പ്പടെയുള്ള ക്ലിനിക് ആരംഭിക്കുന്നതിന് ഈ പദ്ധതിയില്‍ നടപടി
ഉണ്ടാകുമോ; വിശദവിവരം നല്‍കുമോ?
|
8072 |
ശ്രീ. കെ. വി. വിജയദാസ്
(എ) 'ഏജ്' (അസിസ്റ്റന്റ്സ് ഫോര്‍ ജെറിയാട്രിക് എമര്‍ജന്‍സീസ്)
എന്ന പദ്ധതിയിന്‍കീഴില്‍ ജില്ലാ ആശുപത്രികളില്‍ ജെറിയാട്രിക്
ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് ബജറ്റ് പ്രസംഗത്തില്‍
പരാമര്‍ശിച്ചപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി) തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ജെറിയാട്രിക് വാര്‍ഡില്‍
അന്തേവാസികള്‍ മരിക്കുവാനിടയായ സാഹചര്യം മുന്‍നിര്‍ത്തി ക്ലിനിക്കുകള്‍
ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി) പ്രസ്തുത പ്രഖ്യാപിത ക്ലിനിക്കുകളില്‍ ഏതെങ്കിലും
ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
|
8073 |
ശ്രീ. എം. ഹംസ
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററിന്‍െറ വികസനത്തിനും
നടത്തിപ്പിനുമായി ഇൗ സര്‍ക്കാര്‍ 2013-14 വര്‍ഷത്തില്‍ എ്രത തുകയാണ്
നീക്കിവച്ചിരുന്നത; അതില്‍ എ്രത ചെലവഴിച്ചു; അതുപയോഗിച്ച്
എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി; വിശദാംശം
ലഭ്യമാക്കാമോ ?
|
8074 |
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ) സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് ''ജില്ലാ കാന്‍സര്‍ കെയര്‍" പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി) വയനാട് ജില്ലയില്‍ പ്രസ്തുത പദ്ധതിയുടെ സേവനം ലഭ്യമാകുന്നത് എവിടെയെന്ന് വ്യക്തമാക്കുമോ;
(സി) ഇതിനായി എന്തെല്ലാം സംവിധാനങ്ങളാണ് പ്രസ്തുത ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
8075 |
ശ്രീ. പി.എ. മാധവന്‍
,, അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്‍
,, എം.പി. വിന്‍സെന്റ്
(എ) മെഡിക്കല്‍ കോളേജുകളില്‍ മിനി ആര്‍.സി.സി. തുടങ്ങുന്നതിനായി പ്രത്യേക
പദ്ധതിക്ക് രൂപം കൊടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി) ഇതിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്?
|
8076 |
ശ്രീ. ബെന്നി ബെഹനാന്‍
'' ഡൊമിനിക് പ്രസന്റേഷന്‍
'' എം.പി. വിന്‍സെന്റ്
'' കെ. ശിവദാസന്‍ നായര്‍
(എ) താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകളില്‍ സൗജന്യസേവനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി) ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം കൊടുക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) പദ്ധതി നടപ്പാക്കുന്നതിന് ആശുപത്രികളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് സജ്ജീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഇ ) ഇതിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?
|
8077 |
ശ്രീ. വര്‍ക്കല കഹാര്‍
,, വി. ഡി. സതീശന്‍
,, എം. എ. വാഹീദ്
,, പി. സി. വിഷ്ണുനാഥ്
(എ) സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളില്‍ ഡയാലിസിസ്, സ്കാനിംഗ്
എന്നിവയ്ക്ക് സൗജന്യസേവനം ലഭ്യമാക്കുന്നതിന് തീരുമാനി
ച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി) ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം കൊടുക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി) പദ്ധതി നടപ്പാക്കുന്നതിന് ആശുപത്രികളില്‍ എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
സജ്ജീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
8078 |
ശ്രീ. ജി. സുധാകരന്‍
(എ) മഴക്കാല പൂര്‍വ്വരോഗനിയന്ത്രണത്തിന് നേതൃത്വം നല്‍കുവാന്‍ ആലപ്പുഴ
നഗരസഭയില്‍ എത്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം ലഭ്യമാണ്;
(ബി) മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആലപ്പുഴ നഗരസഭയില്‍
കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
|
8079 |
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ) നടപ്പു സാമ്പത്തിക വര്‍ഷം മഴക്കാലപൂര്‍വ്വശുചീകരണത്തിനായി ആരോഗ്യ
വകുപ്പ് ഓരോ ജില്ലയിലും എന്തു തുക നല്‍കിയിരുന്നുവെന്നു വെളിപ്പെടുത്താമോ ;
(ബി) ഇതിനകം ഇതില്‍ എന്തു തുക ചെലവഴിച്ചെന്ന് വിശദമാക്കാമോ ?
|
8080 |
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
'' എം. ചന്ദ്രന്‍
'' കെ.കുഞ്ഞിരാമന്‍(ഉദുമ)
'' കെ.കെ. നാരായണന്‍
(എ) സര്‍ക്കാരാശുപത്രികളില്‍ എച്ച് 1 എന്‍ 1 പനിക്കുള്ള മരുന്ന്
ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ ഇത്
പരിഹരിക്കാനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
(ബി) ഇൗ രോഗത്തിനുള്ള മരുന്നു വിതരണം കേന്ദ്രസര്‍ക്കാര്‍
നിര്‍ത്തിയോ; എങ്കില്‍ അത് പുനഃസ്ഥാപിക്കാന്‍ എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നോ?
|
8081 |
ശ്രീമതി കെ. എസ്. സലീഖ
(എ) എച്ച്.വണ്‍ എന്‍.വണ്‍ പനിക്കുള്ള മരുന്ന് നല്‍കുന്നതില്‍ നിന്ന്
കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയതുമൂലം സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രസ്തുത
രോഗത്തിനുള്ള മരുന്നു ലഭ്യമല്ലാത്തത് പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;
(ബി) കേന്ദ്രസര്‍ക്കാരില്‍ നിന്നും മരുന്നു ലഭ്യമാക്കാന്‍ എന്തു നടപടികള്‍ നാളിതുവരെ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ ;
(സി) പ്രസ്തുത മരുന്ന് കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്നതുവരെ
രോഗികള്‍ക്ക് സൗജന്യമായി നല്‍കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ഡി) നിലവില്‍ പ്രസ്തുത രോഗത്തിന് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ എത്ര
; 2014 ജനുവരിക്കുശേഷം നാളിതുവരെ പ്രസ്തുത രോഗം ബാധിച്ച്
മരണപ്പെട്ടവര്‍ എത്ര ; പ്രസ്തുത രോഗം കണ്ടുപിടിക്കാന്‍ കഴിയാതെ
മരണപ്പെട്ടവര്‍ എത്ര ; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ ?
|
8082 |
ശ്രീ. ജി. സുധാകരന്‍
,, കെ.കെ. നാരായണന്‍
,, ബി.ഡി. ദേവസ്സി
ഡോ. കെ. ടി. ജലീല്‍
(എ) പകര്‍ച്ചപ്പനി ബാധിച്ചു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക്
നിര്‍ദ്ദിഷ്ട 20ടൈപ്പു മരുന്നുകള്‍ മാത്രമേ നല്‍കാവൂ എന്ന് ആരോഗ്യവകുപ്പ്
നിര്‍ദ്ദേശിച്ചതിനു കാരണം വ്യക്തമാക്കുമോ;
(ബി) ഇതു പാവപ്പെട്ട രോഗികളെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബ്ബന്ധിതരാക്കുമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ;
(സി) രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയുമോ?
|
8083 |
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ) കേരളത്തിലുള്ള പ്രമേഹരോഗികളുടെ ശരിയായ കണക്ക് ലഭ്യമാണോ ;
(ബി) പ്രമേഹ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന പ്രതിരോധ നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി) പ്രമേഹരോഗികള്‍ക്കുള്ള മരുന്ന് സൗജന്യമായി നല്‍കുന്നുണ്ടോ ഇല്ലെങ്കില്‍ അതെക്കുറിച്ച് ആലോചിക്കുമോ ;
(ഡി) പ്രമേഹരോഗം നിയന്ത്രിക്കുന്നതിന് അവബോധം അത്യന്താപേക്ഷിതമായിരിക്കെ
ഇതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണ് ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
|
8084 |
ശ്രീ. സി. മമ്മൂട്ടി
,, എന്‍. ഷംസുദ്ദീന്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ. മുഹമ്മദുണ്ണി ഹാജി
(എ) ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരില്‍ അഞ്ചിലൊന്നിന്റെ രോഗത്തിന്
അടിസ്ഥാനകാരണം മദ്യപാനമാണെന്ന റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി) ഇക്കാര്യത്തില്‍ ഐ.എം.എ.യുടെ ആഭിമുഖ്യത്തില്‍ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നതായി അറിവുണ്ടോ ;
(സി) മദ്യപാനം ഉണ്ടാക്കുന്ന രോഗങ്ങളെയും അവയുടെ ചികിത്സയേയും
ചികിത്സക്കുവേണ്ടിവരുന്ന ചെലവിനേയും മരണനിരക്കിനെയും സംബന്ധിച്ച ഒരു
സമഗ്രപഠനം താലൂക്ക് തലം മുതലുള്ള ആശുപത്രികളിലെങ്കിലും നടത്താന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ ?
|
8085 |
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. ചിറ്റയം ഗോപകുമാര്‍
,, കെ. അജിത്
(എ) കുട്ടികളില്‍ കണ്ടുവരുന്ന റൂബല്ല രോഗത്തോട് സാമ്യമുള്ള വെെറസ് രോഗം
വ്യാപകമായി ക്കൊണ്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഇൗ രോഗം
സ്ഥിരീകരിക്കാനും, ചികിത്സ നല്‍കാനും കഴിയുന്നില്ലെന്നുള്ളത്
ശരിയാണോ; എങ്കില്‍ ഇൗ രോഗം പടരുന്നതിനെതിരെ എന്തു
നടപടികളാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
(സി) കുട്ടികളിലും, മുതിര്‍ന്നവരിലും, ഗര്‍ഭിണികളിലും ഇൗ രോഗം
എങ്ങനെയെല്ലാം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
8086 |
ശ്രീ. എസ്. ശര്‍മ്മ
( എ ) സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന്
സിവില്‍ സപ്ലെെസ് മുഖാന്തിരം വിതരണം ചെയ്യുന്ന അരി, പലവ്യഞ്ജനം എന്നിവയുടെ
ഗുണനിലവാരം പരിശോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ;
(ബി) പുഴു, പാറ്റ, കീടങ്ങള്‍ എന്നിവയുള്ള അരി വിതരണത്തിനായി എത്തുന്നവെന്ന
കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം
സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കുമോ ? |
8087 |
ശ്രീ. സി. കൃഷ്ണന്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീമതി കെ.എസ് സലീഖ
,, കെ.കെ. ലതിക
(എ) ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് സിസ്സേറിയന്‍ രീതിയിലുള്ള പ്രസവം
ആകെയുള്ളതിന്‍െറ എത്ര ശതമാനംവരെയാകാമെന്നാണ് കണക്കാക്കിയിരിക്കുന്നത്;
(ബി) കേരളത്തിലെ സര്‍ക്കാരാശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും
സിസ്സേറിയന്‍ നിരക്ക് എത്രയാണെന്നതിന്‍െറ കണക്ക് ലഭ്യമാണോ;
അറിയിക്കാമോ;
(സി) അസാധാരണമായി ഉയര്‍ന്ന തോതിലുള്ള സിസ്സേറിയന്‍ പ്രസവത്തിന്‍െറ
കാരണം പരിശോധിച്ചിരുന്നോ; ഇതുണ്ടാക്കുന്ന
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പ൦നം നടത്തിയിട്ടുണ്ടോ ?
|
8088 |
ശ്രീ. ജി. സുധാകരന്‍
(എ) ആര്‍ എസ്.ബി.വൈ/ചിസ് പദ്ധതി പ്രകാരം നിലവിലുള്ള ചികിത്സാ പാക്കേജുകള്‍ ഏതെല്ലാം; വിശദമാക്കാമോ;
(ബി) ഹീമോഫീലിയ ഫാക്ടര്‍ ചികിത്സ ചിസ് പ്സസില്‍ ഉള്‍പ്പെടുത്തി ചികിത്സാ സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
(സി) ചിസ് പ്ലസ് പദ്ധതി പ്രകാരമുള്ള വിവിധ ചികിത്സാ പാക്കേജുകള്‍ നിശ്ചയിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാമോ?
|
8089 |
ശ്രീ. പി. ഉബൈദുള്ള
(എ) സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) 2014 ജൂണ്‍30 വരെ സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍
രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ എത്രയെന്നും എത്ര പേര്‍ മരണപ്പെട്ടുവെന്നും
വിഭാഗം തിരിച്ച് (പുരുഷന്‍, സ്ത്രീ, കുട്ടികള്‍) വ്യക്തമാക്കാമോ;
(സി) എച്ച്.ഐ.വി. മഹാമാരി ഒരു സംയോജിത പകര്‍ച്ച വ്യാധിയായി
മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ വ്യാപനം തടയുന്നതിനും
രോഗികളുടെ പുനരധിവാസത്തിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
|
8090 |
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ) സംസ്ഥാനത്തെ ഏതെങ്കിലും ആശുപത്രികളില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി
ആന്തരികാവയവങ്ങള്‍ സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ; എങ്കില്‍ അതിനെതിരെ സ്വീകരിച്ച നടപടി എന്തെന്ന്
വിശദമാക്കാമോ ;
(ബി) സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ബയോ മെഡിക്കല്‍ (മാനേജ്‍മെന്റ്
ആന്റ് ഹാന്‍ഡലിംഗ്) റൂള്‍സ് 1998 പ്രകാരമാണ് ആന്തരികാവയവങ്ങള്‍
നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ;
(സി) സംസ്ഥാനത്തെ ആശുപത്രി പരിസരങ്ങളില്‍ മാലിന്യത്തോടൊപ്പ നീക്കം
ചെയ്യപ്പെട്ട ആന്തരികാവയവങ്ങളും മറ്റ‌് മനുഷ്യാവയവങ്ങളും
കാണപ്പെട്ടതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി) ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് എല്ലാ ആശുപത്രികളും മാനദണ്ഡ
പ്രകാരം ഇവ കെെകാര്യം ചെയ്യുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിന്
പരിശോധനകള്‍ കര്‍ശനമാക്കുമോ ?
|
8091 |
ശ്രീ. കെ.എന്‍.എ. ഖാദര്‍
എന്‍ഡോസള്‍ഫാന്‍ തളിച്ചത് മൂലം സംസ്ഥാനത്ത് രോഗികളായവരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ?
|
8092 |
ശ്രീമതി പി. അയിഷാ പോറ്റി
(എ) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭ്യമാക്കാത്തതിനാല്‍ പല
കേസ്സുകളുടെയും അന്വേഷണം താമസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും ;
(സി) ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നവരുടെ ആന്തരിക അവയവങ്ങളുടെ
രാസപരിശോധനാഫലം താമസം കൂടാതെ ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും;
(ഡി) കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എഫ്. ഐ.ആര്‍.നം. 2220/13കേസ്സിന്റെ രാസപരിശോധനാഫലം അടിയന്തരമായി ലഭ്യമാക്കുമോ?
|
8093 |
ശ്രീ. കെ. കെ. നാരായണന്‍
(എ) മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി) എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;
(സി) ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് തന്നെ
സ്വകാര്യ പ്രക്ടീസ് നടത്തുന്നതും മെഡിക്കല്‍ കോളേജിലെ രോഗികളില്‍ നിന്ന്
പണം വീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടതായും വന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി) എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ ?
|
8094 |
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) സംസ്ഥാനത്ത് എത്ര അംഗീകൃത ബ്ലഡ് ബാങ്കുകളുണ്ടെന്ന് വിശദമാക്കുമോ ;
(ബി) ബ്ലഡ് ബാങ്കുകള്‍ രക്തം സ്വീകരിക്കുന്നതിന് മുമ്പായി എന്തൊക്കെ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ ;
(സി) ബ്ലഡ് ബാങ്കുകളില്‍ നിന്ന് ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് സൗജന്യമായി രക്തം നല്‍കുന്നതെന്ന് അറിയിക്കുമോ ?
|
8095 |
ശ്രീ. എം. ഹംസ
(എ) ദന്തരോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന കാര്യം
ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണം എന്താണ് എന്ന് പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
(ബി) തൃപ്തികരമായ ദന്ത സുരക്ഷ രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനായി
ആശുപത്രികളില്‍ നൂതനവും അത്യാധുനികവുമായ ഉപകരണങ്ങള്‍
സജ്ജീകരിയ്ക്കുന്നതിനായി 1.7.2011മുതല്‍ 31.3.2014 വരെ എത്ര തുക
ചെലവഴിച്ചു; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് വ്യക്തമാക്കുമോ;
(സി) സംസ്ഥാനത്തെ എല്ലാ പി.എച്ച്.സി.കളിലും സി.എച്ച്.സി.കളിലും ദന്ത
ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
|
8096
|
ശ്രീ. ഇ.പി. ജയരാജന്‍
(എ) രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയിന്‍ (ആര്‍.എസ്.ബി.വൈ) കീഴില്‍
ആശുപത്രികള്‍ക്ക് ലഭിയ്ക്കുന്ന ഇന്‍ഷ്വറന്‍സ് തുക ഏതെല്ലാം
ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ;
ഉത്തരവ് ലഭ്യമാക്കുമോ;
(ബി) സംസ്ഥാനത്തെ ഏതെല്ലാം അശുപത്രികളില്‍ ആര്‍.എസ്.ബി.വൈ. ഫണ്ട്
വിനിയോഗത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും
ക്രമക്കേടുകള്‍ക്കെതിരെ സ്വീകരിച്ച നടപടികളെന്തെന്നും വ്യക്തമാക്കുമോ?
|
8097
|
ശ്രീ. കെ. എന്‍.എ. ഖാദര്‍
(എ) എല്ലാ സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളും ജില്ലാ ആശുപത്രികളും താലൂക്ക്
ആശുപത്രികളും മെഡിക്കല്‍ കോളേജുകളും സ്റ്റാന്‍ഡേര്‍ഡെെസേഷന്‍
മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ ; ഇല്ലായെങ്കില്‍ ആയതിന് നടപടി
സ്വീകരി ക്കുമോ ;
(ബി) എല്ലാ താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും ട്രോമാകെയര്‍ സേവനം
ലഭ്യമാണോ ; ഇല്ലെങ്കില്‍ ആയത് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(സി) സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും അത്യാഹിത വിഭാഗം പൂര്‍ണ്ണ
സജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടോ ; ഇല്ലായെങ്കില്‍ ആയതിന് നടപടി
സ്വീകരിക്കുമോ ;
(ഡി) എല്ലാ താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും ലബോറട്ടറി, ഫാര്‍മസി,
ബ്ലഡ് ബാങ്ക്, എക്സ്റേ, ഇ.സി.ജി മുതലായ സേവനങ്ങള്‍ എല്ലാ ദിവസവും 24
മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ സജ്ജമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
|
8098
|
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സര്‍ക്കാര്‍
ആശുപത്രികളിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നും അക്രമത്തിനു
വിധേയമായും എത്ര രോഗികള്‍ മരണ പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;
(ബി) സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ടാണന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി) ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;
(ഡി) ആശുപത്രികളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ?
|
8099 |
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ) സംസ്ഥാനത്ത് എക്സ്-റേ സൗകര്യം ഇല്ലാത്ത എത്ര താലൂക്ക് ആശുപത്രികളാണ് ഉള്ളത്; വ്യക്തമാക്കാമോ;
(ബി) താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എക്സ്-റേ യൂണിറ്റുണ്ടെങ്കിലും
ടെക്നീഷ്യന്‍ തസ്തിക ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി) നരിക്കുനി, കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ എക്സ്-റേ സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
8100 |
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ) ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്റെ ഫ്രാഞ്ചൈസിയായി കാരുണ്യ ഫാര്‍മസി ആരംഭിക്കുന്നതിന്
ആശുപത്രി അധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നോ;
(ബി) ഇതുപ്രകാരം കാരുണ്യ ഫാര്‍മസി ആരംഭിക്കുന്നതിന് നിര്‍ദ്ദിഷ്ട
സൗകര്യങ്ങളോടുകൂടിയ ഫാര്‍മസി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നോ;
(സി) ആശുപത്രി മാനേജ്‍മെന്റ് കമ്മിറ്റിക്ക് ഈയിനത്തില്‍ എത്ര തുക ചെലവ് വന്നിട്ടുണ്ടെന്ന് അറിയിക്കാമോ;
(ഡി) ഇതിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്നോ;
(ഇ) ഫാര്‍മസി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കാമോ?
|
<<back |
next page>>
|