UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1261


തൃക്കരിപ്പൂര്‍ മണ്ധലത്തിലെ തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മ്മാണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ധലത്തിലെ തകര്‍ന്ന പാലക്കുന്ന ചെന്പ്രകാനം-കയ്യൂര്‍ റോഡിന്‍റെ അവസാന റീച്ചിലും, തൃക്കരിപ്പൂര്‍-തങ്കയം-തട്ടാര്‍കടവ്-അന്നൂര്‍ റോഡിലെ ആദ്യ റീച്ചിലെയും പുനര്‍നിര്‍മ്മാണം വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?

1262


പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
'' ഷാഫി പറന്പില്‍ 
'' എ.പി. അബ്ദുള്ളക്കുട്ടി 
'' വി.റ്റി. ബല്‍റാം

(എ)ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ടാറിനോടൊപ്പം ഉപയോഗിച്ച് റോഡ് നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ ;

(ബി)ഇതിന് അനുമതി നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇപ്രകാരം നിര്‍മ്മിക്കപ്പെടുന്ന റോഡുകളുടെ ഗുണമേന്മ പഠനവിധേയമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ഡി)ഏതെല്ലാം റോഡുകളാണ് ഇങ്ങനെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1263


പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മാണം 

ശ്രീ. ഇ. കെ. വിജയന്‍

(എ) സംസ്ഥാനത്ത് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിച്ച റോഡുകളുടെ ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(ബി) ഇനി ഏതെല്ലാം റോഡുകളാണ് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്; 

(സി) ഇതിനാവശ്യമായ പ്ലാസ്റ്റിക് ശേഖരിക്കുവാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്?

1264


ഏഴുകോണ്‍ പൊതുമരാമത്ത് റോഡ്സ് സെക്ഷന്‍ ആഫീസ് കെട്ടിടവാടക കുടിശ്ശിക 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊല്ലം ജില്ലയിലെ എഴുകോണ്‍ പൊതുമരാമത്ത് റോഡ്സ് സെക്ഷന്‍ ആഫീസ് കെട്ടിടത്തിന്‍റെ വാടക കുടിശ്ശിക ആകാനിടയായ സാഹചര്യം എന്താണ്; 

(ബി)എത്ര കാലയളവിലെ വാടക കുടിശ്ശികയുണ്ട്; എന്തു തുകയാണ് കുടിശ്ശികയുള്ളത്; 

(സി)വാടക കുടിശ്ശിക അടയ്ക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ? 

1265


ബൈപാസ് റോഡുകളുടെ നിര്‍മ്മാണത്തിന് നടപടി 

ശ്രീ. കെ. അച്ചുതന്‍ 
'' എം.എ. വാഹീദ് 
'' റ്റി.എന്‍. പ്രതാപന്‍ 
'' ആര്‍. സെല്‍വരാജ്

(എ)ബൈപാസ് റോഡുകളുടെ നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി)ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം 

(സി)പ്രസ്തുത നിര്‍മ്മാണത്തിനുള്ള ധനസമാഹരണം എങ്ങനെ നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ?

1266


കേന്ദ്ര സഹായത്തോടെ ബൈപാസ് റോഡുകള്‍ 

ശ്രീ. സണ്ണി ജോസഫ് 
,, എം.പി. വിന്‍സെന്‍റ് 
,, ബെന്നി ബെഹനാന്‍ 
,, അന്‍വര്‍ സാദത്ത്

(എ)കേന്ദ്ര സഹായത്തോടെ ബൈപാസ് റോഡുകള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇവയുടെ പണികള്‍ തുടങ്ങുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1267


ആക്കുളം പാലത്തിന്‍റെ ടോള്‍ പിരിവ് 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ) കഴക്കൂട്ടം - കോവളം ബൈപാസ് റോഡില്‍ ആക്കുളം പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തിയത് ഏത് തീയതി മുതല്‍ ആയിരുന്നു എന്നറിയിക്കാമോ; ഇതുവരെ ടൊള്‍ ഇനത്തില്‍ എത്ര രൂപ പിരിച്ചെടുത്തു;

(ബി) പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ; 

(സി) ടോള്‍ എത്രകാലം കൂടി തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ടോള്‍ പിരിവ് ഇപ്പോള്‍ ഏത് ഏജന്‍സിയാണ് നടത്തുന്നതെന്നും ഇവര്‍ക്കെതിരെ പരാതികള്‍ വല്ലതും ഉയര്‍ന്നിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

T1268


ആലപ്പുഴ എന്‍.എച്ച് ബൈപ്പാസ് റോഡിന്‍റെ വശങ്ങളിലുള്ള മരം മുറിക്കാന്‍ അനുമതി 

ശ്രീ.എ.എം. ആരിഫ്

(എ)ആലപ്പുഴ എന്‍.എച്ച് ബൈപ്പാസ് റോഡിന്‍റെ ടെണ്ടര്‍ നടപടികളുമായി ബന്ധപ്പെട്ട് നിലവിലുള്ള റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള മരങ്ങള്‍ മുറിക്കുന്നതിന് പ്രതേ്യക ടെണ്ടര്‍ നല്‍കിയിരുന്നോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)എത്ര മരങ്ങള്‍ മുറിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്; ഏതെല്ലാം ഭാഗത്തുനിന്ന മരങ്ങളാണ് മുറിച്ചുമാറ്റാന്‍ അനുവദിച്ചത്; ആരാണ് അനുമതി നല്‍കിയത്; ആര്‍ക്കാണ് അനുമതി നല്‍കിയത് ; 

(സി)റോഡില്‍ നിന്നും വളരെ അകന്നുനിന്ന തണല്‍ മരങ്ങള്‍ അടക്കം മുറിച്ചുമാറ്റുവാനുണ്ടായ സാഹചര്യം എന്താണ്; മുറിച്ചുമാറ്റിയ ഓരോ മരത്തിന്‍റെയും ഇനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

1269


കല്‍പ്പറ്റ, മേപ്പാടി ബൈപ്പാസിന്‍റെ നിര്‍മ്മാണം 

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മേപ്പാടി ബൈപ്പാസിന്‍റെ നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

1270


കൊല്ലം ബൈപാസ്സിന്‍റെ നിര്‍മ്മാണം 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലം ബൈപാസിന്‍റെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ബൈപാസ്സിന്‍റെ ടെന്‍ഡര്‍ നടപടി സംബന്ധിച്ച വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണത്തിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?

1271


നെന്മാറ, കൊടുവായൂര്‍ ബൈപ്പാസ് നിര്‍മ്മാണം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ മണ്ഡലത്തിലെ കൊടുവായൂര്‍ ബൈപാസിന്‍റെ ആവശ്യകതയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ; പ്രസ്തുത ബൈപാസ് റോഡിന്‍റെ നിര്‍മ്മാണത്തിന് ആകെ എത്ര തുക ചെലവ് വരുമെന്ന് വ്യക്തമാക്കുമോ ; വിശദാംശം നല്‍കുമോ ; 

(ബി)ബൈപാസ് റോഡ് തുടങ്ങുന്നതിന് നിലവില്‍ എന്തെങ്കിലും തടസങ്ങള്‍ ഉണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

1272


തിരുവല്ല ബൈപാസ് റോഡിന്‍റെ നിര്‍മ്മാണത്തിന് നിലവിലുള്ള തടസ്സങ്ങള്‍ 

ശ്രീ. മാത്യു.റ്റി.തോമസ്

(എ)തിരുവല്ല ബൈപാസ് റോഡിന്‍റെ നിര്‍മ്മാണത്തിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഹരിത ട്രൈബ്യൂണലില്‍ നിന്നും പ്രസ്തുത വിഷയം സംബന്ധിച്ച് സ്റ്റേ നിലവിലുണ്ടോ;

(സി)സ്ഥലമെടുപ്പ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിന് ബഹു; ഹൈക്കോടതിയില്‍ റിട്ട് നല്‍കിയ വ്യക്തികള്‍ തന്നെയാണോ ഹരിതട്രൈബ്യൂണലിനെ സമീപിച്ചത്; 

(ഡി)ആരാണ് ട്രൈബ്യുണലിലെ ഹര്‍ജിക്കാരന്‍;

(ഇ)സ്റ്റാറ്റസ് കോ ഉത്തരവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന ഘട്ടത്തില്‍ കെ.എസ്.ടി.പി യും സര്‍ക്കാരും എതിര്‍ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല എന്ന വിമര്‍ശനം ശരിയാണോ; ട്രൈബ്യൂണലിലെ കേസ്സില്‍ എന്തെങ്കിലും ഉത്തരവ് താല്‍ക്കാലികമായി പുറപ്പെടുവിച്ചിട്ടുണ്ടോ; 

(എഫ്)തമിഴ്നാട് സര്‍ക്കാരിന്‍റെ ജി.പി മാത്രമാണ് ആ ഘട്ടത്തില്‍ ട്രൈബ്യുണലില്‍ ഹാജരായത് എന്നത് ശരിയാണോ; 

(ജി)സ്ഥലമെടുപ്പിനുള്ള വില കോടതിയില്‍ കെട്ടി വയ്ക്കുന്നതില്‍ വീഴ്ച ഉണ്ടായോ; കെട്ടി വച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ന്; 

(എച്ച്)പണം കെട്ടിവയ്ക്കാത്തതു മൂലം സ്ഥലമെടുപ്പ് വിജ്ഞാപനം റദ്ദ് ചെയ്യണം എന്ന് ബഹു. ഹൈക്കോടതിയില്‍ ആവശ്യം ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഐ)പണികള്‍ ഊര്‍ജ്ജിതമായി നടത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

1273


തങ്കളം-കോഴിപ്പിള്ളി ബൈപ്പാസ് റോഡ് നിര്‍മ്മാണം 

ശ്രീ. റ്റി. യു. കുരുവിള

(എ)കോതമംഗലം തങ്കളം-കോഴിപ്പിള്ളി ബൈപ്പാസ് റോഡ് ടെണ്ടര്‍ തുകയുടെ 24% കുറച്ചാണ് എടുത്തിരിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പ്രവൃത്തി കോണ്‍ട്രാക്ടര്‍ ഉപേക്ഷിച്ചുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാരിന് ഇതുമൂലം വന്നിട്ടുള്ള നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(സി)ഒരു സര്‍വ്വെ നന്പരില്‍ വന്ന പിശക് കറക്ട് ചെയ്യുന്നതിലുള്ള ഉദാസീനതയാണ് ഇതിന് കാരണമായത് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)തങ്കളം, കോഴിപ്പിള്ളി ബൈപ്പാസിന്‍റെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ?

1274


വേങ്ങൂര്‍ -നായത്തോട്-എയര്‍പോര്‍ട്ട് റോഡ് 

ശ്രീ. ജോസ് തെറ്റയില്‍ 

(എ)വേങ്ങൂര്‍-നായത്തോട്- എയര്‍പോര്‍ട്ട് റോഡിന്‍റെ വീതികൂട്ടി നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ക്കായുള്ള വിജ്ഞാപനം ആഗസ്റ്റ് മാസത്തോടെ 'ഡിനോവ' ആകുമെന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത റോഡിന്‍റെ പ്രാധാന്യവും വിജ്ഞാപനം ഡിനോവയാകാനുള്ള സാധ്യതയും കണക്കിലെടുത്ത് 10.75 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതും സംസ്ഥാനതല ഉന്നതാധികാര സമിതി 15 കോടി രൂപയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളതും പരിഗണിച്ച് വേങ്ങൂര്‍- നായത്തോട്-എയര്‍പോര്‍ട്ട് റോഡിന്‍റെ വികസനത്തിന് തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി) കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള പ്രസ്തുത റോഡിന്‍റെ വികസനം സര്‍ക്കാരിന്‍റെ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

1275


ദേശീയപാത വികസനത്തിന് കേന്ദ്ര സഹായം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, സണ്ണി ജോസഫ് 
,, ഹൈബി ഈഡന്‍

(എ)ദേശീയപാത വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായാം വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)എന്തെല്ലാം സഹായങ്ങളാണ് ഇതിനായി കേന്ദ്രം നല്‍കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇവയുടെ പണികള്‍ തുടങ്ങുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?

1276


ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ 

ശ്രീ.കെ. ശിവദാസന്‍ നായര്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, പി.എ. മാധവന്‍ 
,, പി.സി. വിഷ്ണുനാഥ് 

(എ)ദേശീയപാത വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; 

(ബി)ദേശീയപാതയുടെ വീതി എത്രയായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രതേ്യക പാക്കേജ് തയ്യാറാക്കുമോ; 

(ഡി)ഏറ്റെടുക്കുന്ന ഭൂമിക്ക് അതത് പ്രദേശത്തുള്ള ഭൂമിയുടെ വിലയ്ക്ക് ആനുപാതികമായി നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1277


ഉപരിതല ഗതാഗത വികസനത്തിന് കര്‍മ്മ പദ്ധതികള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
'' റ്റി.എന്‍. പ്രതാപന്‍ 
'' പാലോട് രവി 
'' ആര്‍. സെല്‍വരാജ്

(എ)ദേശീയപാത ഉള്‍പ്പെടെയുള്ള ഉപരിതല ഗതാഗത വികസനത്തിന് മിഷന്‍ 676 അനുസരിച്ച് എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് ;

(ബി)പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പദ്ധതി നിര്‍വ്വഹണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമക്കുമോ ;

(ഡി)പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1278


ദേശീയപാതയുടെ വികസനം 

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍ 
,, പി.സി. ജോര്‍ജ്ജ് 
ഡോ.എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍

(എ)ദേശീയപാതയുടെ വികസനം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടത്താന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ ഇപ്രകാരം തീരുമാനം എടുക്കുന്നതിന് പ്രേരകമായ ഘടകങ്ങള്‍ എന്തെല്ലാമാണ്; 

(ബി)ദേശീയപാതയുടെ വികസനത്തിന് റോഡിന്‍റെ വീതി എപ്രകാരമായിരിക്കണം എന്നത് സംബന്ധിച്ച് സമവായമുണ്ടാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)റോഡു വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)അനുദിനം നിരത്തിലിറക്കുന്ന വാഹനങ്ങളുടെ വര്‍ദ്ധനവും ഭാവി റോഡു വികസനവും കണക്കിലെടുത്ത്, ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

T1279


ആറ്റിങ്ങല്‍ ബൈപാസ് റോഡ് നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

(എ)ദേശീയപാത വികസനത്തില്‍ നിന്നും ദേശീയ പാത അതോറിറ്റി പിന്മാറിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്ന ആറ്റിങ്ങല്‍ ബൈപാസ് റോഡ് പദ്ധതിയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ? 

1280


ദേശീയപാതാ വികസനം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ദേശീയപാതാ വികസനം ഏതു ഘട്ടത്തിലാണ്;

(ബി)ദേശീയപാതാ വികസനപദ്ധതിയില്‍ നിന്നും ദേശീയപാതാ വികസന അതോറിറ്റി പിന്‍മാറാനുണ്ടായ സാഹചര്യം എന്താണ്; 

(സി)ദേശീയപാതാ വികസനത്തിന് എത്ര തുക ചെലവ് പ്രതീക്ഷിക്കുന്നു? 

1281


കൊല്ലം - തേനി പാതയുടെ വികസനം 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ) കൊല്ലം - തേനി പാതയുടെ അലൈന്‍മെന്‍റിന് അംഗീകാരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത പാത വികസനത്തിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എസ്റ്റിമേറ്റ് തുക എത്രയെന്നറിയിക്കാമോ; 

(സി) പ്രസ്തുത എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അനുവദിച്ച തുക എത്രയെന്നും ഇല്ലെങ്കില്‍ തുക അനുവദിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നുമറിയിക്കുമോ;

(ഡി) കൊല്ലം-അഞ്ചാലുംമൂട്-കുണ്ടറ വഴിയുള്ള റോഡ് നാഷണല്‍ ഹൈവേ (കൊല്ലം-തേനി) ഏറ്റെടുത്തതിനു ശേഷം പ്രസ്തുത റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

1282


കായംകുളംകൊല്ലം എന്‍.എച്ച്.47 നാലുവരിപ്പാതയാക്കല്‍ 

ശ്രീ. സി. ദിവാകരന്‍

(എ)കായംകുളം കൊല്ലം എന്‍.എച്ച്.47 നാലുവരിപ്പാതയാക്കുന്നതിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്; എന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ; 

(ബി)പാതവികസനത്തിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; എങ്കില്‍ എന്താണ്?

1283


എന്‍.എച്ച്. 208-ലെ മുറിയന്‍ പാഞ്ചാല്‍ പാലം പുനര്‍ നിര്‍മ്മാണം 

ശ്രീ. കെ. രാജു

(എ)ദേശീയപാത 208-ല്‍ മുറിയന്‍ പാഞ്ചാല്‍ പാലം പുതുക്കി പണിയുന്നതിലേയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ഭരണാനുമതി ലഭിച്ചത്; 

(ബി)എസ്റ്റിമേറ്റ് തുക എത്രയാണ്; 

(സി)സാങ്കേതിക അനുമതി ലഭിക്കുന്നതിനുള്ള കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ; 

(ഡി)അടിയന്തരമായി സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രസ്തുത പ്രവര്‍ത്തിക്കുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുമോ ?

1284


ആറ്റിങ്ങല്‍ ബൈപാസ് റോഡ് പദ്ധതി 

ശ്രീ. ബി. സത്യന്‍

(എ)നാഷണല്‍ ഹൈവേ അതോറിറ്റി നാഷണല്‍ ഹൈവേ വികസന പദ്ധതിയില്‍നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ നാഷണല്‍ ഹൈവേ വികസനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ആറ്റിങ്ങല്‍ ബൈപാസ് റോഡ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ആറ്റിങ്ങല്‍ പട്ടണത്തിലെ ഗതാഗതകുരുക്കിനും വാഹനാപകടത്തിനും അറുതിവരുത്തുവാന്‍ ബൈപാസ് റോഡ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?

1285


വൈപ്പിന്‍ - പള്ളിപ്പുറം സംസ്ഥാന പാതയുടെ പുന:രുദ്ധാരണ പ്രവ്യത്തി 

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍- പള്ളിപ്പുറം സംസ്ഥാന പാതയുടെ പുനരുദ്ധാരണ പ്രവ്യത്തി ഇനിയും ആരംഭിക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കോമോ; 

(ബി)പൂര്‍ണ്ണമായും ബി.എം.ബിസി നിലവാരത്തില്‍ റോഡ് നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കാമോ; 

(സി)പ്രവ്യത്തി ആരംഭിക്കുന്നതിന് തടസ്സങ്ങളാണെങ്കില്‍ വിശദീകരിക്കാമോ;

1286


നാദാപുരം - മുട്ടുങ്ങല്‍ റോഡ് സ്റ്റേറ്റ് ഹൈവേ ആക്കാന്‍ നടപടി 

ശ്രീ. ഇ. കെ. വിജയന്‍

നാദാപുരം - മുട്ടുങ്ങല്‍ റോഡ് സ്റ്റേറ്റ് ഹൈവേ ആക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

T1287


മൂലന്പള്ളി-പിഴല, ചാത്തനാട്കടമക്കുടി പാലങ്ങളുടെ നിര്‍മ്മാണം 

ശ്രീ.എസ്.ശര്‍മ്മ

(എ)ജിഡയുടെ പ്രവൃത്തികളായ മൂലന്പള്ളി-പിഴല, ചാത്തനാട് കടമക്കുടി എന്നീ പാലങ്ങള്‍ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടത്എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി)തുടര്‍ന്ന് ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)പാലത്തിന്‍റെ നിര്‍മ്മാണ പ്രവ്യത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1288


പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുതിയ നിയമം 

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും കേന്ദ്രനിയമം പാലിക്കണമെന്ന് പുതുതായി വ്യവസ്ഥയുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നിയമം/ ആക്ട്/ചട്ടം എന്താണെന്നും ആയത് എന്നു മുതലാണ് നിലവില്‍ വന്നതെന്നും വ്യക്തമാക്കുമോ?

1289


നേമം മണ്ധലത്തിലെ മധുപാലം നിര്‍മ്മാണം 

ശ്രീ. വി. ശിവന്‍കുട്ടി

നേമം മണ്ധലത്തില്‍ എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചു നിര്‍മ്മിക്കുന്നതിനായി ആവശ്യപ്പെട്ടിരുന്ന മധുപാലനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലിന്‍റെ ഇപ്പോഴത്തെ സ്ഥിതിയും പാലത്തിന്‍റെ നിര്‍മ്മാണപുരോഗതി സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?

1290


പെരുമണ്‍ പാലം നിര്‍മ്മാണം

ശ്രീ. പി. കെ. ഗുരുദാസന്‍

(എ) കൊല്ലം ജില്ലയില്‍ പെരുമണ്‍ പാലം നിര്‍മ്മാണത്തിനുള്ള കാലതാമസം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി) കാലതാമസം പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 

(സി) പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.