UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1230


പൊതുമരാമത്ത് മാന്വല്‍ പരിഷ്ക്കരണം 

ശ്രീ.വി.എസ്. സുനില്‍ കുമാര്‍ 
,, ജി.എസ്. ജയലാല്‍ 
,, കെ. രാജു 
,, ഇ.കെ. വിജയന്‍ 

(എ)പൊതുമരാമത്ത് മാന്വല്‍ പരിഷ്ക്കരണം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിയോഗിച്ച ചീഫ് എഞ്ചിനീയര്‍ അദ്ധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചത്; ഈ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ മാന്വല്‍ പരിഷ്ക്കരണം എന്ന് നടപ്പാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

1231


പൊതുമരാമത്ത് വകുപ്പ് മാന്വല്‍ പരിഷ്ക്കരണം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)പൊതുമരാമത്ത് വകുപ്പ് മാന്വല്‍ പരിഷ്ക്കരണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി)മാന്വല്‍ പരിഷ്ക്കരണം സംബന്ധിച്ച് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഉള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(സി)മാന്വല്‍ പരിഷ്ക്കരണത്തിനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1232


സ്പീഡ് കേരള പദ്ധതി 

ശ്രീ. കെ. മുരളീധരന്‍ 
'' വി.പി. സജീന്ദ്രന്‍ 
'' പി.സി. വിഷ്ണുനാഥ് 
'' എം.എ. വാഹീദ്

(എ)സ്പീഡ് കേരള പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് മിഷന്‍ 676 ല്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി)പദ്ധതിയില്‍ ഏതെല്ലാം തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൌകര്യ വികസനവും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)പദ്ധതികള്‍ നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1233


നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം 

ശ്രീ. വര്‍ക്കല കഹാര്‍ 
'' എ.റ്റി. ജോര്‍ജ് 
'' എ.പി. അബ്ദുള്ളക്കുട്ടി 
'' ഐ.സി. ബാലകൃഷ്ണന്‍

(എ)പി.ഡബ്ല്യൂ.ഡി. നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോയെന്ന് വിശദമാക്കുമോ ; 

(ബി)ഇതിനായി ജില്ലാ കേന്ദ്രങ്ങളില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഇതിന്‍റെ പ്രവര്‍ത്തന രീതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1234


റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ 

ശ്രീ.എന്‍.എ. നെല്ലിക്കുന്ന് 
,, പി. ഉബൈദുള്ള 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, സി. മമ്മൂട്ടി

(എ)പൊതുമരാമത്ത് വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള റോഡുകളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടകാരണമാകുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും, അനധികൃതമായി കേബിളുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും, അങ്ങനെയുള്ളവ നീക്കം ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)വൈദ്യുതി ബോര്‍ഡിനെ കന്പനിയാക്കുന്പോള്‍ പൊതുമരാമത്ത് റോഡുകളിലൂടെയുള്ള ഓവര്‍ഹെഡ്, അണ്ടര്‍ ഗ്രൌണ്ട് വൈദ്യുതി ലൈനുകളും, കേബിളുകളും സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത് എന്നതു സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ ?

1235


കേന്ദ്ര ഗവണ്‍മെന്‍റ് നേരിട്ട് ഫണ്ട് ലഭ്യമാക്കുന്ന റോഡ് നിര്‍മ്മാണ പദ്ധതികള്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ)കേന്ദ്രഗവണ്‍മെന്‍റ് നേരിട്ട് ഫണ്ട് ലഭ്യമാക്കുന്ന റോഡ് നിര്‍മ്മാണ പദ്ധതികള്‍ ഏതെല്ലാമാണ് ;

(ബി)ഓരോ പദ്ധതിയുടെയും പ്രോജക്ട് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയക്രമം എപ്രകാരമാണ് ; 

(സി)ഒരു സാന്പത്തിക വര്‍ഷം സമര്‍പ്പിക്കാവുന്ന പ്രൊപ്പോസലുകള്‍ക്കും അടങ്കല്‍ തുകയ്ക്കും പരിധി നിശ്ചയിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ഡി)നിലവില്‍ ഓരോ പദ്ധതിയിലും ഏതെല്ലാം പ്രോജക്ട് പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ ; 

(ഇ)കേന്ദ്രഗവണ്‍മെന്‍റിന്‍റെ ധനസഹായം ലഭിക്കുന്ന റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് പ്രോജക്ട് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ വ്യക്തമാക്കുമോ ?

1236


കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികള്‍ 

ശ്രീ. എളമരം കരീം

(എ) കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിലെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ കഴിയാതെ പോയതെന്നും ഇതിനുള്ള കാരണങ്ങള്‍ എന്തെന്നും വ്യക്തമാക്കാമോ; 

(ബി) ഈ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിരുന്നോയെന്ന് വ്യക്തമാക്കുമോ;

(സി) യഥാസമയം ഫണ്ട് ലഭിക്കാത്തതാണോ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന്‍റെ കാരണമെന്ന് വ്യക്തമാക്കാമോ?

1237


ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നവീകരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ മടക്കി അയച്ച സംഭവം 

ശ്രീ. പി.തിലോത്തമന്‍

(എ)മണ്ഡലം ആസ്തി വികസന പദ്ധതിയില്‍പെടുത്തി നിര്‍ദ്ദശിച്ചിരുന്ന 12 റോഡ് വര്‍ക്കുകളില്‍ ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ ലഭിച്ചതും 6707/പി.ഡബ്ല്യൂ.ഡി/2014/ജി നന്പറായി ഫയല്‍ നന്പരുള്ളതുമായ 9 റോഡുകളെ സംബന്ധിച്ച ഫയല്‍ ചീഫ് എന്‍ജിനിയര്‍ ഓഫീസിലേയ്ക്ക് മടക്കിയത് എപ്പോഴെല്ലാമായിരുന്നു; 

(ബി)എന്തെല്ലാം കാരണങ്ങള്‍ പറഞ്ഞാണ് മടക്കിയത്; സാധാരണയായി ഈ ഇനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഫയലുകളേക്കാള്‍ എന്തെല്ലാം പോരായ്മകളാണ് പ്രസ്തുത ഫയലില്‍ ഉണ്ടായിരുന്നത് എന്നു വിശദമാക്കുമോ; 

(സി)റോഡുകള്‍ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ യോഗം ചേര്‍ന്ന് പ്രസ്തുത റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് താല്കാലികമായി പൊതുമരാമത്തിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റി തീരുമാനങ്ങളുടെ പകര്‍പ്പ് പ്രസ്തുത ഫയലില്‍ ഉള്‍പ്പെടുത്തിയിരുന്നോ; ഇല്ലെങ്കില്‍ പ്രസ്തുത വിവരം ചീഫ് എന്‍ജിനിയര്‍ക്ക് മടക്കി അയയ്ക്കുന്പോള്‍ സൂചിപ്പിച്ചിരുന്നുവോ എന്നു വ്യക്തമാക്കുമോ 

(ഡി)തിരഞ്ഞെടുപ്പുപെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചട്ടം പിന്‍വലിച്ചശേഷം മടക്കി അയയ്ക്കുവാന്‍ ധനകാര്യ വകുപ്പില്‍ നിന്നും തിരിച്ചയച്ച ഫയല്‍ എന്തു കാരണത്താലാണ് 21.4.2014 -ല്‍ ചീഫ് എന്‍ജിനിയര്‍ക്ക് അയച്ചത് എന്നു പറയാമോ; ഫയലുകള്‍ ശരിയായി പഠിക്കാതെയും അവ്യക്തമായ കാരണങ്ങല്‍ പറഞ്ഞും ഇപ്രകാരം തിരിച്ചയയ്ക്കുകയും നടപടികള്‍ താമസിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(ഇ)ഇതേ രേഖകളും ഇതേ സാഹചര്യവുമുള്ള നിരവധി റോഡ് വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടും ചേര്‍ത്തല മണ്ഡലത്തിലെ ആസ്തി വികസനം പദ്ധതിയില്‍പെടുത്തിയ റോഡുകള്‍ക്ക് ഭരണാനുമതി വൈകിപ്പിക്കുന്നത് എന്തുകൊണ്ട് എന്നു പറയാമോ; ഇപ്രകാരം ഫയലുകളില്‍ നടപടി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കുമോ?

1238


ചേര്‍ത്തല മണ്ഡലത്തിലെ റോഡ് നവീകരണത്തിന്മേലുള്ള പരാതികള്‍ 

ശ്രീ. പി.തിലോത്തമന്‍

(എ)ചേര്‍ത്തല മണ്ഡലത്തില്‍ നിന്നും മണ്ഡലം ആസ്തി വികസന പദ്ധതിയില്‍പെടുത്തി 2013-14 കാലയളവില്‍ 12 റോഡുകള്‍ നവീകരിക്കുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ച 12.8.2013-ലെ കത്തും പൊതുമരാമത്ത് നിരത്ത് വിഭാഗം ഇതിന്മേല്‍ തയ്യാറാക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റ് അടക്കമുള്ള രേഖകളും പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിച്ചത് എന്നായിരുന്നു; 

(ബി)പ്രസ്തുത ഫയല്‍ മടക്കാന്‍ കാരണമെന്തായിരുന്നു എന്നു പറയാമോ; 

(സി)ഇതിലെ എസ്റ്റിമേറ്റുകള്‍ പുതുക്കി വീണ്ടും ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍ ലഭിച്ചത് എന്നായിരുന്നു; പ്രസ്തുത ഫയലുകള്‍ കൃത്യമായി പരിശോധിച്ച് പോരായ്മകള്‍ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയാണോ സെക്രട്ടേറിയറ്റിലേയ്ക്കു അയച്ചത് എന്നു പറയാമോ; 

(ഡി)ഒരുമിച്ച് ലഭിച്ച എസ്റ്റിമേറ്റുകളില്‍ 9 റോഡുകളുടെ ഫയലുകള്‍ മാത്രം ആദ്യം അയച്ചത് എന്തുകൊണ്ടായിരുന്നു എന്നു പറയാമോ; ശേഷിച്ച 3 ഫയലുകള്‍ എന്നാണ് അയച്ചത് എന്ന് പറയാമോ; 

(ഇ)മൂന്നു ഫയലുകള്‍ കാണാതായതു സംബന്ധിച്ച് ചീഫ് എന്‍ജിനിയര്‍ക്ക് പരാതി ലഭിച്ചിരുന്നുവോ; എന്നാണ് പ്രസ്തുത പരാതി ലഭിച്ചതെന്നു പറയാമോ; പ്രസ്തുത പരാതിയിന്മേല്‍ എന്തെങ്കിലും മറുപടി നല്‍കിയിരുന്നോ; മറുപടിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ? 

1239


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വര്‍ക്കുകള്‍ പൊതുമരാമത്തിന് നല്‍കുന്നതു സംബന്ധിച്ച് 

ശ്രീ. പി. തിലോത്തമന്‍

(എ)ആസ്തി വികസന പദ്ധതിയില്‍പ്പെടുത്തി റോഡ് വര്‍ക്കുകള്‍ ചെയ്യുന്പോള്‍ പ്രസ്തുത റോഡുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലുള്ളവയാണെങ്കില്‍ ജോലി പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് ചെയ്യിക്കുവാന്‍ പഞ്ചായത്ത്/നഗരസഭ കമ്മറ്റികളുടെ തീരുമാനം എസ്റ്റിമേറ്റിനോടൊപ്പം സമര്‍പ്പിക്കാറുണ്ടോ; എങ്കില്‍ അപ്രകാരം എല്ലാ രേഖകളും സഹിതം ചീഫ് എന്‍ജിനീയര്‍ ഓഫീസില്‍ നിന്നും സെക്രട്ടറിയേറ്റിലേയ്ക്ക് അയച്ച ഫയലുകളില്‍ എത്ര എണ്ണം കമ്മറ്റിയുടെ തീരുമാനത്തിന്‍റെ പകര്‍പ്പ് ഇല്ല എന്ന കാരണത്താല്‍ ചീഫ് എന്‍ജിനീയര്‍ ഓഫീസില്‍ നിന്നും മടക്കിക്കിട്ടിയിട്ടുണ്ട്; അപ്രകാരം കിട്ടിയ ഫയലുകളുടെ നന്പര്‍, ജോലിവിവരം, മണ്ഡലം എന്നിവ വ്യക്തമാക്കാമോ; 

(ബി)മേല്‍പ്പറഞ്ഞ രേഖകളുമായി സെക്രട്ടറിയേറ്റിലേയ്ക്ക് അയച്ച എത്ര ഫയലുകളില്‍ 2013-14 കാലയളവില്‍ ഭരണാനുമതി ലഭിച്ചു എന്നു വ്യക്തമാക്കുമോ; അവ ഏതെല്ലാം മണ്ഡലങ്ങളിലെ ജോലികളായിരുന്നു എന്നു പറയാമോ?

1240


കാവില്‍ - തീക്കുനി - കുറ്റ്യാടി റോഡ് 


ശ്രീമതി കെ. കെ. ലതിക

(എ) കുറ്റ്യാടി മണ്ധലത്തിലെ കാവില്‍-തീക്കുനി-കുറ്റ്യാടി-റോഡിന് 2013-14 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയ്ക്ക് ഭരണവകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 


(ബി)ഇല്ലെങ്കില്‍ കാലതാമസത്തിന്‍റെ കാരണമെന്തെന്നും പ്രസ്തുത പ്രൊപ്പോസലിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്നും വ്യക്തമാക്കുമോ?

1241


വട്ടത്താണി പുത്തത്താണി റോഡിന്‍റെ നിര്‍മ്മാണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ) താനൂര്‍ തിരൂര്‍ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വട്ടത്താണി പുത്തത്താണി റോഡിന്‍റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണ്; 

(ബി) ഇതിനായി എന്തു തുകയാണ് നീക്കിവെച്ചിട്ടുള്ളത്;

(സി) ബി.എം. & ബി.സി. പ്രവൃത്തി എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ?

1242


കൊല്ലങ്കോട് - പുതുനഗരം റോഡ് വികസനം 

ശ്രീ. വി. ചെന്താമരാക്ഷന്‍

നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട് - പുതുനഗരം റോഡ് ബി.എം & ബി.സി. ആയി ഉയര്‍ത്തുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

1243


പട്ടാന്പിയിലെ റോഡുകള്‍ ബി.എം. & ബി.സി ചെയ്യുവാന്‍ നടപടി 

ശ്രീ. സി. പി. മുഹമ്മദ്

പാലക്കാട് ജില്ലയിലെ പട്ടാന്പിയിലെ പ്രധാനറോഡുകളായ കൊപ്പം - വളാഞ്ചേരി, വിളയൂര്‍ - കൈപ്പുറം, പട്ടാന്പി - ആമയൂര്‍, വല്ലപ്പുഴ - വണ്ടുംതറ - കട്ടുപ്പാറ എന്നീ റോഡുകള്‍ ബി.എം. & ബി.സി. ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?

1244


എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ മാവേലിക്കരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)പൊതുമരാമത്ത് നിരത്ത്/കെട്ടിട വിഭാഗത്തില്‍ നിന്നും 2013-14 വര്‍ഷത്തില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ മാവേലിക്കരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടണ്ടോ;

(സി)ഭരണാനുമതി ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ വിശദമാക്കുമോ? 

1245


എലത്തൂര്‍ മണ്ധലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ധലത്തില്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ബി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പേരും പ്രവര്‍ത്തന പുരോഗതിയും വെളിപ്പെടുത്താമോ; 

(സി)ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി തുടങ്ങാനുള്ള കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ? 

1246


പ്ലാവിള-കോട്ടുക്കോണം റോഡിന്‍റെ നിര്‍മ്മാണം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)നേമം മണ്ധലത്തിലെ പുന്നക്കാമുഗള്‍ വാര്‍ഡില്‍ എം. എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച്, സംസ്ഥാന പൊതുമരാമത്തു നടപ്പിലാക്കുന്ന പ്ലാവിള- കോട്ടുക്കോണം റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തിക്ക് കരാറുകാരന്‍ കരാര്‍ ഒപ്പിട്ടത് എന്നാണെന്നും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കരാറുകരാന് നല്‍കിയിരുന്ന കാലാവധി എത്രയാണെന്നും വ്യക്തമാക്കുമോ; 

(ബി)ഒരു കിലോമീറ്ററോളം മാത്രമുളള പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെയും പ്രസ്തുത പ്രവൃത്തി കരാറുകാരനെകൊണ്ടു പൂര്‍ത്തിയാക്കിക്കുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1247


പള്ളിപ്പുറം-കുണ്ടോളിക്കടവ് റോഡ് 

ശ്രീമതി ഗീതാ ഗോപി

(എ) നാട്ടിക മണ്ധലത്തിലെ പള്ളിപ്പുറം-കുണ്ടോളിക്കടവ് റോഡ് മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്യുന്നതു സംബന്ധിച്ച എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ; 

(ബി)ഏറ്റവുമധികം വെള്ളക്കെട്ടു ഭീഷണി നേരിടുന്ന പുള്ള്-മനക്കൊടി റോഡിനെ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത് യാത്രാ യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ മതിയായ ഫണ്ട് അനുവദിച്ചു നിര്‍മ്മാണ പ്രവൃത്തി നടത്തുവാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ? 

1248


പുതുതായി റോഡുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി 

ശ്രീ. കെ. രാജു

(എ)പുതുതായി റോഡുകള്‍ പി.ഡബ്ല്യൂ.ഡി. ഏറ്റെടുക്കുന്നതിന് തീരുമാനമുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)പുനലൂര്‍ മണ്ധലത്തില്‍ ഉള്‍പ്പെട്ട 8 മീറ്റര്‍ വീതിയുള്ള അസുരമംഗലം-കൊന്പേറ്റിമല-തടിക്കടറോഡ്, കഴുതുരുട്ടി-പ്രിയ എസ്റ്റേറ്റ്-അച്ചന്‍കോവില്‍ റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

1249


കണ്ണൂര്‍ജില്ലയില്‍ ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കണ്ണൂര്‍ ജില്ലയില്‍ ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)ഇത് ഏതെല്ലാം മണ്ധലങ്ങളിലാണെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

1250


തങ്കളം-കാക്കനാട് റോഡിന്‍റെ നിര്‍മ്മാണം - സ്ഥലം ഉടമകള്‍ക്ക് പണം നല്‍കുന്നതിന് നടപടി 

ശ്രീ. റ്റി.യു. കുരുവിള

(എ)തങ്കളം-കാക്കനാട് റോഡിന്‍റെ നിര്‍മ്മാത്തിന് സ്ഥലമുടമകളില്‍ നിന്നും അഡ്വാന്‍സ് പൊസഷന്‍ കിട്ടിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ; 

(ബി)ബി.എം. & ബി.സി. ചെയ്ത് റോഡ് നിര്‍മ്മാണം നടത്തിയ പ്രദേശങ്ങളില്‍ പോലും സ്ഥലമുടമകള്‍ക്ക് പണം നല്കിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ; 

(സി)ഭരണാനുമതി ലഭിച്ച് അഞ്ച് വര്‍ഷമായ പ്രസ്തുത പ്രവൃത്തിക്കായി കള്ടറുടെ പക്കല്‍ ഫണ്ട് ലഭ്യമായിട്ടും സ്ഥലമുടമകള്‍ക്ക് പണം നല്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ ; 

(ഡി)പ്രസ്തുത റോഡിന്‍റെ ഭരണാനുമതി രണ്ട് പ്രാവശ്യം കാലാവധി നീട്ടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്തൊക്കെ കാരണങ്ങളാലാണ് ഇതിന്‍റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്ന് വ്യക്തമാക്കുമോ ; 

(ഇ)ഈ റോഡുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പണം കൊടുക്കുന്നതിന് നടപടികള്‍ ഉടന്‍ സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1251


കാഞ്ഞങ്ങാട്-പാണത്തൂര്‍ റോഡുനവീകരണം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ എത്ര കിലോമീറ്റര്‍ റോഡുകളാണ് ഇനിയും മെക്കാഡം ടാറിംഗ് ചെയ്യാന്‍ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ഭാഗം റോഡുകള്‍ നവീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?

1252


ചാലക്കുടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്‍റെ അപ്രോച്ച് റോഡ്/ഡ്രെയിനേജ് നിര്‍മ്മാണം 

ശ്രീ.ബി.ഡി. ദേവസ്സി

(എ)ചാലക്കുടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കേണ്ട അപ്രോച്ച് റോഡിന്‍റേയും ഡ്രൈയിനേജിന്‍റേയും നിര്‍മ്മാണം ഇനിയും ആരംഭിക്കാത്തതുമൂലം വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും അപകട സാദ്ധ്യതകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ചാലക്കുടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡന്‍റെ നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുന്നതിനും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

1253


റോഡുകള്‍ വീതി കൂട്ടുന്നതിന് നടപടി 

ശ്രീ. എ. പ്രദീപ്കുമാര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ്-കാരത്തൂര്‍ റോഡ്, കാരപ്പറന്പ്-ബാലുശ്ശേരി റോഡ് എന്നിവ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഫയല്‍ നന്പറുകളും തീയതികളും സഹിതം വിശദമാക്കാമോ?

1254


റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റുന്ന വൃക്ഷങ്ങള്‍ 

ശ്രീ. കെ. അജിത്

(എ)കോട്ടയം, ഇടുക്കി ജില്ലകളിലെ കെ.എസ്.റ്റി.പി. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ എത്ര വൃക്ഷങ്ങള്‍ മുറിച്ചു നീക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)മുറിച്ചു മാറ്റിയ വൃക്ഷങ്ങള്‍ക്ക് പകരമായി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വൃക്ഷത്തൈകളുടെ സംരക്ഷണത്തിന് ആരാണ് മേല്‍നോട്ടം വഹിക്കുന്നത്; 

(സി)റോഡ് നിര്‍മ്മാണത്തിനായി മുറിച്ചുമാറ്റുന്ന വൃക്ഷങ്ങള്‍ക്കു പകരം കരാറുകാരെക്കൊണ്ട് പുതിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നകാര്യം വകുപ്പ് ഉറപ്പുവരുത്താറുണ്ടോ; 

(ഡി)മുറിച്ചുമാറ്റുന്ന വൃക്ഷങ്ങള്‍ക്കു പകരമുള്ള വൃക്ഷത്തൈകള്‍ ഏതു സ്ഥലങ്ങളിലാണ് നട്ടുപിടിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ? 

1255


കണ്ണൂര്‍ ജില്ലയിലെ കെ.എസ്.ടി.പി. പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് നിര്‍മ്മാണം 

ശ്രീ. ഇ. പി. ജയരാജന്‍

(എ)2011-2012-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് കെ.എസ്.ടി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയത് ; ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്ര ; 

(ബി)2012-2013-ല്‍ കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് കെ.എസ്.ടി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയത്; ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്ര ; 

(സി)2013-2014-ല്‍ കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് കെ.എസ്.ടി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയത്; ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്ര ; 

(ഡി)2014-2015-ല്‍ കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം റോഡ് നിര്‍മ്മാണ പ്രവൃത്തികളാണ് കെ.എസ്.ടി.പി. പദ്ധതിയില്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നത്; മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ ; ഓരോ പ്രവര്‍ത്തിയുടെയും എസ്റ്റിമേറ്റ് തുക എത്രയാണ് ; 

1256


പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ് 

ശ്രീ. റ്റി. വി. രാജേഷ്

കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്‍റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ; പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണം എന്ന്പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്?

1257


കോവിലകം താഴെപാലം അപ്രോച്ച് റോഡ് 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ) അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ പൂര്‍ത്തീകരിക്കപ്പെട്ട കോവിലകം താഴെ പാലം ഗതാഗതയോഗ്യമാക്കാന്‍ കഴിയാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ ഏതെല്ലാം വ്യക്തികളുടെ എത്രമാത്രം ഭൂമി ആവശ്യമാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; 

(സി) പാലവും അപ്രോച്ച് റോഡും ഉള്‍പ്പെട്ട ഭൂമിയുടെ റവന്യൂ സ്കെച്ച് പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമാക്കിയിട്ടുണ്ടോ; 

(ഡി) ഇതിനായി സ്വകാര്യ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും അതിര്‍ത്തി രേഖപ്പെടുത്തി ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഇ) രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

1258


സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് കണ്ണൂര്‍ ജില്ലയിലെ റോഡ് നിര്‍മ്മാണം 

ശ്രീ. ഇ. പി. ജയരാജന്‍

(എ)സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് 2011-2012-ല്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കി ; ഓരോ പ്രവര്‍ത്തികള്‍ക്കും അനുവദിച്ച തുക എത്ര ; 

(ബി)സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് 2012-2013ല്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്കി ; ഏതെല്ലാം ; ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുക എത്ര ; 

(സി)സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് 2013-2014ല്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്കി ; ഏതെല്ലാം ; ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുക എത്ര ; 

(ഡി)2014-2015 സാന്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയ്ക്കായി സമര്‍പ്പിക്കുവാനുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ ; 

(ഇ)ഏതെല്ലാം പ്രവര്‍ത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ; എസ്റ്റിമേറ്റ് തുക എത്ര ; 

(എഫ്)ഭരണാനുമതി എപ്പോള്‍ ലഭ്യമാകും എന്നറിയിക്കുമോ?

1259


മട്ടന്നൂര്‍ നിയോജക മണ്ധലത്തിലെ തൃക്കടാരിപ്പൊയില്‍ -ഇടുന്പ - കണ്ണവം റോഡ് നിര്‍മ്മാണ പ്രവൃത്തി 

ശ്രീ. ഇ. പി. ജയരാജന്‍

(എ)14.07.2009ലെ ജി.ഒ.(ആര്‍.ടി) നം. 1045/2009/പി.ഡബ്ല്യൂ.ഡി. ഉത്തരവു പ്രകാരം സ്റ്റിമുലസ് പാക്കേജില്‍ ഉള്‍പ്പെടുത്തി 240 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയ മട്ടന്നൂര്‍ നിയോജക മണ്ധലത്തിലെ തൃക്കടാരിപ്പൊയില്‍ - ഇടന്പ - കണ്ണവം റോഡ് നിര്‍മ്മാണ പ്രവൃത്തി കരാര്‍ പ്രകാരം പൂര്‍ത്തീകരിക്കേണ്ടത് എന്നാണ് ; 

(ബി)പ്രസ്തുത റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതിയെന്തെന്ന് വ്യക്തമാക്കുമോ ; 

(സി)കരാര്‍ ലംഘനം നടത്തിയിട്ടുള്ള കരാറുകാരനെതിരെ എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത് ; 

(ഡി)കരാര്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തികരിക്കുവാന്‍ കോടതി നടപടികള്‍ തടസ്സമാണെങ്കില്‍ തൃക്കടാരിപ്പൊയില്‍ - ഇടുവ - കണ്ണവം റോഡ് യാത്രായോഗ്യമാക്കുന്നതിന് താല്‍ക്കാലിക പരിഹാരം കാണുവാന്‍ അടിയന്തര നടപടി സ്വീകരിക്കുകയും അതിന് വര്‍ക്ക് ഷെഡ്യൂകള്‍ തയ്യാറാക്കി നല്‍കയും യാത്രാ ക്ലേശം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുയും ചെയ്യുമോ ; നടപടികള്‍ വ്യക്തമാക്കുമോ ?

1260


നീലേശ്വരം-ഇടത്തോട് റോഡിന്‍റെ നിര്‍മ്മാണം 

ശ്രീ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ധലത്തിലെ നീലേശ്വരം-ഇടത്തോട് പി. ഡബ്ള്യൂ.ഡി റോഡിന്‍റെ 1-ാം റീച്ച് നിര്‍മ്മാണത്തിന് പി.ഡബ്ള്യൂ.ഡി ഭരണാനുമതി നല്‍കിയിരുന്നുവെങ്കിലും ടെണ്ടര്‍ നടപടി വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത റീച്ചിന്‍റെ പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.