|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1291
|
കാവനാല്‍ കടവ്, ഓട്ടാഫീസ് കടവ് പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. മാത്യു റ്റി. തോമസ്
(എ)തിരുവല്ല നിയോജകമണ്ധലത്തിലെ കാവനാല്‍ കടവ്, ഓട്ടാഫീസ് കടവ് പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് ബഹു. മന്ത്രിയുടെ ചേന്പറില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണ്;
(ബി)പ്രസ്തുത തീരുമാനങ്ങള്‍ പ്രകാരം പണികള്‍ നടക്കുന്നുണ്ടോ;
(സി)ഇല്ലെങ്കില്‍ കാരണങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(എ)പ്രസ്തുത പാലങ്ങള്‍ ജനങ്ങള്‍ക്ക് എന്ന് തുറന്നു കൊടുക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?
|
1292 |
വയറപ്പുഴ പാലം നിര്‍മ്മാണം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പന്തളം പഞ്ചായത്തിലെ വയറപ്പുഴ പാലം നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ നിലവിലുള്ള കാലതാമസത്തിന്‍റെ കാരണം വിശദമാക്കുമോ;
(ബി)പ്രസ്തുത കാലവിളംബം അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
1293 |
പള്ളിപ്പുറം കോണ്‍വെന്‍റ് പാലത്തിന്‍റെ നിര്‍മ്മാണം
ശ്രീ. എസ്. ശര്‍മ്മ
(എ)പള്ളിപ്പുറം കോണ്‍വെന്‍റ് പാലത്തിന്‍റെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നോ; എങ്കില്‍ വിശദീകരിക്കാമോ
(ബി)പാലം നിര്‍മ്മിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദീകരിക്കാമോ;
(സി)പാലം നിര്‍മ്മിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
|
1294 |
പനച്ചമൂട്ടില്‍കടവ് പാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ശ്രീ. മാത്യു.റ്റി.തോമസ്
(എ)കുനൂര്‍ പഞ്ചായത്തിലെ പനച്ചമൂട്ടില്‍ കടവ് പാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്നു വ്യക്തമാക്കാമോ;
(ബി)പാലത്തിന്‍റെ കിഴക്കേകരയിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് പ്രസ്തുത സ്ഥലത്ത് ഉടനടി മണ്ണിട്ട് ഉയര്‍ത്തുവാന്‍ നിര്‍ദ്ദേശിക്കുമോ;
(സി)പാലം എന്ന് തുറന്നുകൊടുക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
|
1295 |
റോഡ് യൂസര്‍ പെര്‍സപ്ഷന്‍ സര്‍വ്വെ
ശ്രീ. വി.ഡി. സതീശന്‍
'' ഹൈബി ഈഡന്‍
'' വി.റ്റി. ബല്‍റാം
'' ആര്‍. സെല്‍വരാജ്
(എ)റോഡ് യൂസര്‍ പെര്‍സപ്ഷന്‍ സര്‍വ്വെ നടത്താന്‍ കെ.എസ്.ടി.പി. ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(സി)ജനഹിതമറിയാനുള്ള എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
1296 |
പന്നിക്കുഴിപാലം പുനര്‍നിര്‍മ്മിക്കുവാന്‍ നടപടി
ശ്രീ.മാത്യു.റ്റി.തോമസ്
(എ)പന്നിക്കുഴി പാലത്തിലെ ഗതാഗതക്കുരുക്ക് എം.സി റോഡിലെ യാത്രക്കാര്‍ക്ക് തുടര്‍ച്ചയായി അസൌകര്യം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത പാലം ഉള്‍പ്പെടെയുള്ള പണികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പാലംപണി എന്നത്തേക്ക് ആരംഭിക്കുവാനാകും എന്നാണ് ഉദ്ദേശിക്കുന്നത്;
(ഡി)കെ.എസ്.റ്റി.പി രണ്ടാംഘട്ട പദ്ധതി വൈകുന്നതിനാല്‍ എം.എല്‍.എ.യുടെ ആസ്തിവികസന പദ്ധതിയില്‍ പണം വകയിരുത്തി നിര്‍ദ്ദേശിച്ചാല്‍ പ്രസ്തുത പണികള്‍ ഉടനടി നടത്തുവാന്‍ കഴിയുമോ;
(ഇ)കഴിയുമെങ്കില്‍ ആയതിന് എത്രതുക വകയിരുത്തേണ്ടതുണ്ട് എന്ന് വ്യക്തമാക്കാമോ?
|
1297 |
പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി
ശ്രീ. സി. പി. മുഹമ്മദ്
(എ)പാലക്കാട് ജില്ലയില്‍ കുന്തിപ്പുഴക്ക് കുറുകെ പാലോളി കുളന്പിലും മപ്പാട്ടുകരയിലും പാലം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;
(ബി)പ്രസ്തുത പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവോ ;
(സി)മലപ്പുറം ജില്ലയുമായി പാലക്കാട് ജില്ലയെ ബന്ധിപ്പിക്കുന്ന പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കും ?
|
1298 |
ഭാരതപ്പുഴയ്ക്ക് കുറുകെ ഞാവളിന്‍ കടവ് ഭാഗത്ത് പാലം നിര്‍മ്മാണം
ശ്രീ. എം. ഹംസ
(എ)ഒറ്റപ്പാലം മണ്ധലത്തിലെ പത്തിരിപ്പാലയേയും തരൂര്‍ മണ്ധലത്തിലെ പെരുങ്ങോട്ടുകൂര്‍ശ്ശിയെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ ഞാവളിന്‍കടവ് ഭാഗത്ത് പാലം നിര്‍മ്മിക്കുന്നതിനായി ഉത്തരവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ;
(സി)പാലം നിര്‍മ്മിക്കുന്നതിനായി എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ടെണ്ടര്‍ നടപടികള്‍ എന്നു തുടങ്ങുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;
(ഡി)ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം പണി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
|
1299 |
താനൂര്‍ മണ്ഡലത്തിലെ പാലങ്ങളുടെ പ്രവൃത്തി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) താനൂര്‍ നിയോജക മണ്ഡലത്തിലെ പുതിയ കടപ്പുറം കാളാട് പാലം, ബദര്‍പള്ളി പാലം, കോട്ടിലത്തഏഴൂര്‍ പാലം, ചെറിയമുണ്ടം പനന്പാലം എന്നീ നാല് പാലങ്ങളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികള്‍ ഏതു ഘട്ടത്തിലാണ്;
(ബി) പ്രസ്തുത പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
|
1300 |
അഴീക്കല്‍ കടവ്, പെരിഞ്ചേരിക്കടവ് പാലങ്ങള്‍
ശ്രീമതി കെ. കെ. ലതിക
(എ)കുറ്റ്യാടി മണ്ധലത്തിലെ അഴീക്കല്‍ കടവിലും പെരിഞ്ചേരിക്കടവിലും അനുമതി ലഭിച്ചിട്ടുള്ള പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തികളുടെ സ്ഥിതി എന്തെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പാലങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്‍റെ നടപടികള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കുമോ?
|
1301 |
പൈന്പാലശ്ശേരി പാലം നിര്‍മ്മാണം
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട് ജില്ലയിലെ പൈന്പാലശ്ശേരി പാലം നിര്‍മ്മിക്കാന്‍ സ്വകാര്യ ഭൂമി ഉപയോഗിച്ചിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ആരുടെയെല്ലാം സ്ഥലം എത്ര വീതം എന്ന് വ്യക്തമാക്കാമോ ;
(സി)ഇവര്‍ക്ക് നഷ്ടപരിഹാരം നല്കിയിട്ടുണ്ടോ ;
(ഡി)ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ഇ)പ്രസ്തുത പാലം ഉദ്ഘാടനം ചെയ്തത് എന്നാണ് ;
(എഫ്)സ്ഥലം മുന്‍കൂറായി കൈവശം നല്‍കിയ സാഹചര്യത്തില്‍ എന്ത് ഗുണമാണ് സ്ഥലം ഉടമകള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
|
1302 |
ആളം ബ്രിഡ്ജ് നിര്‍മ്മാണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി മണ്ധലത്തിലെ ആളം ദ്വീപിലേക്കുള്ള ആളം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 2011-ല്‍ 1.5 കോടി രൂപ വകിയിരുത്തിയെങ്കിലും ഇതുവരെ പണി തുടങ്ങാന്‍ കഴിയാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമൂലം ബിയ്യം കായലില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപു നിവാസികളുടെ യാത്രാ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത പാലത്തിന്‍റെ പുതുക്കിയ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഡി)പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അനുവദിച്ച് പാലം പണിതുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്നത്തേക്ക് തുടങ്ങാനാകുമെന്ന് അറിയിക്കാമോ;
(ഇ)പ്രസ്തുത പദ്ധതിയുടെ ഫയല്‍ നന്പര്‍ ലഭ്യമാക്കാമോ?
|
1303 |
കല്ല്യാശ്ശേരി, വണ്ണാത്തിക്കടവ് പാലം
ശ്രീ. റ്റി. വി. രാജേഷ്
(എ) കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം - കുറ്റൂര്‍ - പെരിങ്ങോം റോഡിലെ വണ്ണാത്തിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) പ്രസ്തുത പാലത്തിന്‍റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും?
|
1304 |
പോത്താംകണ്ടം പാലത്തിന്‍റെ അപകടസ്ഥിതി പരിഹരിക്കുന്നതിന് നടപടി
ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പോത്താംകണ്ടം-പാടിച്ചാല്‍ പി.ഡബ്ല്യൂ.ഡി റോഡിലെ പോത്താംകണ്ടം പാലത്തിന്‍റെ അപകട സ്ഥിതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
1305 |
ചേലക്കര മണ്ധലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പലാക്കിവരുന്ന കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ വ്യാപകമായി സ്തംഭിച്ചിരിക്കുന്നതായുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എന്തുകൊണ്ടാണ്ഈ സാഹചര്യം സംജാതമായതെന്ന് പറയാമോ;
(സി)ചേലക്കര മണ്ധലത്തില്‍ പി.ഡബ്ല്യൂഡി. നിര്‍മ്മാണമാ രംഭിച്ച ഏതെല്ലാം കെട്ടിടങ്ങളുടെയാണ് പണി സ്തംഭിച്ചിരിക്കുന്നതെന്ന് പറയാമോ;
(ഡി)ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്ന് പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
|
1306 |
കെട്ടിടം - നിരത്ത് വിഭാഗങ്ങള്‍ മാവേലിക്കര മണ്ധലത്തില്‍ നടപ്പാക്കിയ പ്രവൃത്തികള്‍
ശ്രീ. ആര്‍. രാജേഷ്
(എ)പൊതുമരാമത്ത് കെട്ടിട - നിരത്ത് വിഭാഗങ്ങള്‍ 2011-2012, 2012-2013, 2013-2014 കാലയളവുകളില്‍ മാവേലിക്കര മണ്ധലത്തില്‍ നടപ്പാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ബി)പൊതുമരാമത്ത് കെട്ടിട - നിരത്ത് വിഭാഗങ്ങള്‍ 2013-2014, 2014-2015 വര്‍ഷം സമര്‍പ്പിച്ചിട്ടുള്ള പ്രവൃത്തിനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1307 |
എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവ. കോളേജ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ആസ്തിവികസന ഫണ്ടില്‍ 2012-13 വര്‍ഷത്തില്‍ അനുവദിച്ച തൃക്കരിപ്പൂര്‍ മണ്ധലത്തിലെ എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവ. കോളേജ് കെട്ടിടത്തിന്‍റെ എസ്റ്റിമേറ്റ് നാളിതുവരെയായി ധനകാര്യവകുപ്പിലേക്ക് അയച്ചു നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; ഇത് എപ്പോള്‍ അയയ്ക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
|
1308 |
പട്ടാന്പി മണ്ധലത്തിലെ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പി മണ്ധലത്തില്‍ എം.എല്‍.എ യുടെ ആസ്ഥി വികസനഫണ്ട് പ്രകാരം തുക അനുവദിച്ച (1) വിളയൂര്‍ (ജി.എച്ച്.എസ്) (2) നടുവട്ടം ജനത (എച്ച്.എസ്) (3) തത്തനംപുള്ള (ജി.യു.പി.എസ്) (4) നരിപറന്പ് (ജി.യുപി.എസ്) (5) ചൂരക്കോട് (ജി.എച്ച്.എസ്) എന്നീ സ്കൂളുകളുടെ കെട്ടിടനിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ?
|
1309 |
ബാലുശ്ശേരി, നടുവണ്ണൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടനിര്‍മ്മാണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ) ബാലുശ്ശേരി അസംബ്ലി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന എന്‍റെ സ്കൂള്‍ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടുവണ്ണൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പാര്‍ട്ട് ബില്‍ അനുവദിക്കപ്പെടാത്തതിനാല്‍ വേണ്ടത്ര വേഗതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) അദ്ധ്യയനവര്‍ഷാരംഭത്തില്‍ തന്നെ പൂര്‍ത്തിയാക്കപ്പെട്ടാല്‍ ഇവിടുത്തെ ഷിഫ്റ്റ് സംവിധാനം അവസാനിപ്പിക്കാമെന്നതുകൊണ്ട് ബില്‍ തുക നല്‍കുന്നതിന് പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദ്ദേശിക്കാമോ?
|
1310 |
കല്ല്യാശ്ശേരി മണ്ഡലത്തിലെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
ശ്രീ. റ്റി. വി. രാജേഷ്
കല്ല്യാശ്ശേരി മണ്ധലത്തിലെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ലഭ്യമാക്കി പൊതുമരാമത്ത് മുഖേന നിര്‍മ്മിക്കുന്ന കല്ല്യാശ്ശേരി ഹയര്‍ സെക്കണ്ടറി സ്കൂള്‍, പട്ടുവം ഐ.എച്ച്.ആര്‍.ഡി കോളേജ് എന്നീ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ?
|
1311 |
ഇ.കെ. നായനാര്‍ ഗവ. കോളേജ് കെട്ടിട നിര്‍മ്മാണം.
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് ജില്ലയിലെ ഇ. കെ. നായനാര്‍ ഗവ. കോളേജ് കെട്ടിടത്തിന് ആസ്ഥി വികസന ഫണ്ടില്‍ 1.5 കോടി രൂപ നിര്‍ദ്ദേശിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി. സബ്ബ് ഡിവിഷനില്‍ നിന്നും സമയബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ബി)ഇതിനായുള്ള എസ്റ്റിമേറ്റില്‍ ടെണ്ടര്‍ നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
1312 |
കൊയിലാണ്ടി ബോയ്സ് ഹൈസ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി
ശ്രീ. കെ. ദാസന്‍
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ പൊതുമരാമത്തിന് കീഴില്‍ നടക്കുന്ന കൊയിലാണ്ടി ബോയ്സ് എച്ച്.എസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ; ഇതിന്‍റെ ടെണ്ടര്‍ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ അംഗീകാരം ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?
|
T1313 |
ജിഡ ഫണ്ട് ഉപയോഗിച്ച് ഞാറയ്ക്കല്‍-മുരിക്കംപാലം ഓവര്‍ഹെഡ് ടാങ്കുകളുടെ നിര്‍മ്മാണം
ശ്രീ.എസ്. ശര്‍മ്മ
(ഇ)ജിഡ ഫണ്ട് ഉപയോഗിച്ച് നടന്നുവരുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായ ഞാറക്കല്‍-മുരിക്കംപാലം എന്നിവിടങ്ങളിലെ ഓവര്‍ഹെഡ് ടാങ്ക് നിര്‍മ്മാണത്തിനുള്ള കാലതാമസമെന്തെന്ന് വ്യക്തമാക്കാമോ;
(ബി)ഈ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട തീയതി എന്നാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എത്ര തവണ സമയം ദീര്‍ഘിപ്പിച്ചുനല്‍കിയെന്നും ഇതുമൂലം എത്ര തവണ റേറ്റ് റിവിഷന്‍ നടത്തിയെന്നും വ്യക്തമാക്കാമോ;
(ഡി)അനാവശ്യമായ കാലതാമസം വരുത്തിയതിന് സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ;
(ഇ)പദ്ധതി എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കുമോ ?
|
1314 |
പുതുക്കിപ്പണിഞ്ഞ റോഡുകള്‍
വെട്ടിപ്പൊളിക്കുന്നതുമൂലമുള്ള നാശനഷ്ടങ്ങള്‍
ശ്രീ. എ.കെ. ബാലന്‍
(എ)പി.ഡബ്ല്യൂ.ഡി.റോഡുകള്‍ പുതുക്കിപണിയുന്ന ഉടനെ ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി , സ്വകാര്യഏജന്‍സികള്‍ എന്നിവയ്ക്കുവേണ്ടി വെട്ടിപ്പൊളിപ്പിക്കുന്നതും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും അപകടങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു മൂലം ഒരു വര്‍ഷം ഉണ്ടാകുന്ന ശരാശരി നഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)റോഡുകള്‍ ഇപ്രകാരം വെട്ടിപ്പൊളിക്കുന്ന ഏജന്‍സികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാറുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; കഴിഞ്ഞ ഒരു വര്‍ഷം എത്ര രൂപ ഇപ്രകാരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)റോഡ് പണി തുടങ്ങുന്നതിന് മുന്പ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിനും ആയത് മോണിട്ടര്‍ ചെയ്യുന്നതിനും ജനപ്രതിനിധികളും സ്ഥാപനപ്രതിനിധികളും അടങ്ങുന്ന വിജിലന്‍സ് സെല്ലുകള്‍ പി.ഡബ്ല്യൂ.ഡി.ഡിവിഷന്‍ തലത്തില്‍ രൂപീകരിക്കുമോ;
(ഇ)പണി പൂര്‍ത്തിയാക്കിയാല്‍ ഒരു നിശ്ചിത കാലയളവിന് ശേഷം മാത്രമേ റോഡ് പൊളിക്കാന്‍ അനുവദിക്കുകയുള്ളു എന്ന രീതിയില്‍ നടപടി സ്വീകരിക്കുമോ?
|
T1315 |
ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍
ശ്രീ. വി.എം.ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാനത്തെ റോഡുകളില്‍ ട്രാഫിക് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങളെന്തെല്ലാമെന്ന് വിശദമാക്കാമോ;
(ബി)ജംഗ്ഷനുകളില്‍ സ്ഥാപിച്ചിട്ടുളള സിഗ്നല്‍ ലൈറ്റുകളോടനുബന്ധിച്ച് ഓരോവശത്തുനിന്നുമുളള ഗതാഗതത്തിനുളള അനുവദനീയ സമയം കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ എല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കൂടുതല്‍ സമയം സിഗ്നല്‍ കാത്തുകിടക്കേണ്ടപ്പോള്‍ വാഹനങ്ങള്‍ ഓഫ് ചെയ്ത് ഇന്ധന ലാഭമുണ്ടാക്കാന്‍ സഹായകമായ ഡിജിറ്റല്‍ ടൈം ഡിസ്പ്ലേ എല്ലാ സിഗ്നല്‍ പോസ്റ്റുകളിലും സ്ഥാപിക്കാനും, ഇതു സംബന്ധിച്ച പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും നടപടി സ്വീകരിക്കുമോ?
|
1316 |
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ഗുണനിലവാരം
ശ്രീ. പി. കെ. ബഷീര്‍
(എ) സര്‍ക്കാര്‍ തലത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്പറ്റിയുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;
(ബി) ഗുണനിലവാര പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും ലാബുകള്‍ സ്ഥാപിയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1317 |
കരാര്‍ തുക കുടിശ്ശികയായതിനാല്‍ മുടങ്ങിക്കിടക്കുന്ന പണികള്‍
ശ്രീ.മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
ശ്രീമതി ജമീല പ്രകാശം
ശ്രീ. സി.കെ. നാണു
(എ)പൊതുമരാമത്ത് വകുപ്പിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള കരാര്‍ തുക, കുടിശ്ശിക ആകുന്നതിന്‍റെ പേരില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ സ്തംഭനത്തിലാകുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതിനാല്‍ മുടങ്ങികിടക്കുന്ന മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
|
1318 |
പി.ഡബ്ല്യൂ.ഡി. കരാറുകാര്‍ക്ക് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ള തുക
ശ്രീ. കെ. വി. വിജയദാസ്
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.ഡബ്ല്യൂ.ഡി. കരാറുകാര്‍ക്ക് എത്ര തുക കുടിശ്ശികയിനത്തില്‍ നല്‍കാനുണ്ടെന്നുള്ള വിവരം നല്‍കുമോ;
(ബി) പ്രസ്തുത തുക സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിയ്ക്കുമോ;
(സി) ഇപ്രകാരം തുക നല്‍കുവാന്‍ കഴിയാത്തതു കാരണം പി.ഡബ്ല്യൂ.ഡി. കരാര്‍ ജോലികളാകെ അവതാളത്തിലായിട്ടുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
|
1319 |
കരാര്‍ തുക കുടിശ്ശികയായതിനാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പ്രതിസന്ധി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പി.ഡബ്ല്യു.ഡി കരാറുകാര്‍ക്ക് കുടിശ്ശികയിനത്തില്‍ എത്ര തുക നല്‍കേണ്ടതായിട്ടുണ്ടെന്നുള്ളതിന്‍റെ വിവരം ലഭ്യമാക്കാമോ;
(ബി)കരാര്‍ തുക കുടിശ്ശികയായതോടെ വികസനപ്രവര്‍ത്തനങ്ങളിലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ആയത് പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
|
1320 |
കരാറുകാര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക
ശ്രീ. കെ. അജിത്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് പ്രവൃത്തി ചെയ്ത വകയില്‍ കുടിശ്ശിക ഉണ്ടായിരുന്നോ എന്നും ഉണ്ടെങ്കില്‍ എത്ര മാസം വരെയാണ് കുടിശിക ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്താമോ;
(ബി)പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് പ്രവൃത്തി ചെയ്ത വകയില്‍ ഇപ്പോള്‍ കുടിശ്ശികയുണ്ടോയെന്നും ഏതു മാസം വരെയുള്ള തുക പൂര്‍ണ്ണമായി നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;
(സി)കരാറുകാര്‍ക്ക് പണം കൊടുക്കുന്നതില്‍ കുടിശ്ശിക വരുത്തുന്നതുമൂലം ജോലികള്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?
|
<<back |
|