|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7001 |
അന്പലപ്പുഴ മണ്ധലത്തിലെ സ്കുളുകളില്‍ എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ചുള്ള നവീകരണം
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ മണ്ധലത്തില്‍ എസ്.എസ്.എ. ഫണ്ട് വിനിയോഗിച്ച് സ്കൂള്‍ നവീകരണം നടത്തുന്നതിന് 2013-14 കാലയളവില്‍ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)2013-14 കാലയളവില്‍ അന്പലപ്പുഴ മണ്ധലത്തില്‍ എസ്.എസ്. എ. ഫണ്ട് ഉപയോഗിച്ച് ചെയ്ത ജോലികള്‍ എന്തെല്ലാമായിരുന്നു; ഏതെല്ലാം സ്കൂളുകളിലാണ് ജോലികള്‍ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
(സി)2013-2014-ല്‍ സ്കൂളുകളുടെ നവീകരണത്തിന് വിനിയോഗിക്കേണ്ട തുക പൂര്‍ണ്ണമായും ചെലവഴിക്കപ്പെട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
|
7002 |
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി മെന്‍റലി ചലഞ്ചിഡ് മേഖലാ കേന്ദ്രങ്ങള്‍
ശ്രീ. പി. ഉബൈദുളള
(എ)പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി മെന്‍റലി ചലഞ്ചിഡ്(എസ്.ഐ.എം.സി) മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;
(ബി)മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ പുതിയ മേഖലാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ;
(സി)കേരളത്തില്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ അംഗസംഖ്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുമോ?
|
7003 |
സ്പോര്‍ട്സ് പരിശീലന സ്കൂളുകള്‍
ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് എത്ര സ്പോര്‍ട്സ് പരിശീലന സ്കൂളുകള്‍ നിലവിലുണ്ട്;
(ബി)പ്രസ്തുത സ്കൂളുകളില്‍ ഏതെല്ലാം ഇനങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത വിദ്യാലയങ്ങളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്;
(ഡി)പുതുതായി സ്പോര്‍ട്സ് സ്കൂളുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ഇ)എങ്കില്‍ അവ ഏതെല്ലാം ജില്ലകളില്‍, ഏതെല്ലാം ഇനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണെന്ന് വിശദമാക്കാമോ?
|
T7004 |
കാഞ്ഞിരപ്പള്ളി ഗവ. സ്പോര്‍ട്സ് സ്കൂള്‍ ആരംഭിക്കാന്‍ നടപടി
ഡോ. എന്‍. ജയരാജ്
(എ)കാഞ്ഞിരപ്പള്ളി ഗവ: സ്പോര്‍ട്സ് സ്കൂള്‍ ആരംഭിക്കുന്നത് സംബന്ധിച്ച ബഡ്ജറ്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്;
(ബി)അടുത്ത അധ്യയന വര്‍ഷത്തേയ്ക്ക് സ്പോര്‍ട്സ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
7005 |
എസ്.എസ്.എ. വഴി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)2013-14-ല്‍ എസ്.എസ്.എ. വഴി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് വിതരണം നടത്തിയത്; എല്ലാ കുട്ടികള്‍ക്കും നല്‍കിയിട്ടുണ്ടോ; എല്ലാ സ്കൂളുകളിലും നല്‍കിയിട്ടുണ്ടോ;
(ബി)സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നിലവിലുള്ള റേറ്റ് കോണ്‍ട്രാക്റ്റ് പ്രകാരം കെല്‍ട്രോണില്‍ നിന്നും മേപ്പടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;
(സി)ഇതു സംബന്ധിച്ച് എസ്.എസ്.എ., 07/02/2014-ന് എ2-548/14/എസ്.എസ്.എ. നന്പര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
(ഡി)പ്രസ്തുത ഉത്തരവില്‍ നിബന്ധന നന്പര്‍ 3 ഹിയറിംഗ് എയ്ഡുകളുടെ(ബി.റ്റി.ഇ) ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്എന്ന് ബ്രാക്കറ്റില്‍ കൊടുത്തത് കൊണ്ട് എന്താണുദ്ദേശിക്കുന്നത്;
(ഇ)ഇത് ഏതെങ്കിലും കന്പനിയുടെ പേരാണോ;
(എഫ്)എങ്കില്‍ പ്രസ്തുത കന്പനിയില്‍ നിന്നും വാങ്ങണമെന്നാണോ ഉത്തരവ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ജി) കന്പനിയുടെ സംസ്ഥാനത്തിലെയോ, ദക്ഷിണേന്ത്യയിലെയോ വിതരണക്കാര്‍ ആരാണ്;
(എച്ച്)ഇതുവരെ വിതരണത്തിനായി വാങ്ങിയ ഉപകരണങ്ങള്‍ ഏതു കന്പനിയില്‍ നിന്നാണ് വാങ്ങിയിട്ടുള്ളത്; വിശദമാക്കുമോ?
|
7006 |
ആലപ്പുഴ ജില്ലയില്‍ എ.എസ്.എ.പി. അനുസരിച്ച് പദ്ധതി നടപ്പിലാക്കിയ സ്കൂളുകള്‍
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ജില്ലയില്‍ എ.എസ്.എ.പി. അനുസരിച്ച് എത്ര സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്;
(ബി)കോഴ്സ് പൂര്‍ത്തിയാക്കിയ പ്രസ്തുത സ്കൂളിലെ കുട്ടികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് നല്‍കാന്‍ ഏതെല്ലാം സ്ഥാപനങ്ങളെ/ഏജന്‍സികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്;
(സി)ആലപ്പുഴ ജില്ലയില്‍ ഏതൊക്കെ കോഴ്സുകള്‍/ട്രേഡുകള്‍/വിഷയങ്ങള്‍ ആണ് സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)കോഴ്സുകള്‍ അനുവദിച്ചിട്ടുള്ള സ്കൂളുകള്‍ ജില്ലയിലെ മണ്ധലം തിരിച്ച് വിശദമാക്കുമോ?
|
7007 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്തെതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എത്ര സ്കൂളുകളെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്;
(ബി)ഏറ്റെടുത്ത സ്കൂളുകളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(സി)സര്‍ക്കാര്‍ സ്കൂളുകളിലെ ജീവനക്കാരുടെ ബില്ലുകള്‍ ട്രഷറിയില്‍ നിന്നും മാറുന്നതുപോലെ പ്രസ്തുത ജീവനക്കാരുടെ ബില്ലുകളും മാറുന്നതിന് നടപടി സ്വീകരിക്കുമോ?
|
T7008 |
കൊയിലാണ്ടി നിയോജക മണ്ധലത്തിലെ അംഗീകാരമുള്ള മദ്രസ്സകള്‍
ശ്രീ. കെ ദാസന്‍
(എ)കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എത്ര മദ്രസ്സകള്‍ ഉണ്ട്; അവ എവിടെയെല്ലാം എന്ന് അറിയിക്കാമോ;
(ബി)പ്രസ്തുത മദ്രസ്സകള്‍ക്ക് ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ എത്ര തുക ഗ്രാന്‍റ് ലഭിച്ചു എന്നത് വര്‍ഷം തിരിച്ചും മദ്രസ്സ തിരിച്ചും വിശദമാക്കുമോ?
|
7009 |
ഔപചാരിക വിദ്യാഭ്യാസം നേടാത്തവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം
ശ്രീ. പി. തിലോത്തമന്‍
(എ)ഔപചാരിക വിദ്യാഭ്യാസം നേടാത്തവര്‍ക്ക് നിശ്ചിത പ്രായം കഴിഞ്ഞാലും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം തേടുവാന്‍ അവസരം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തുല്യതാ പരീക്ഷകള്‍ നടത്തുന്നുണ്ടോ; ഏതെല്ലാം നിലവാരത്തിലാണ് തുല്യതാപരീക്ഷകള്‍ നടത്തുന്നത് എന്നു വ്യക്തമാക്കുമോ; ഈ പരീക്ഷകള്‍ എഴുതുന്നതിനുളള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
(ബി)പ്ലസ് ടു തുല്യതാ പരീക്ഷ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്ലസ് ടു തുല്യതാ പരീക്ഷ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
7010 |
ഐ.ഡി.എം.ഐ. പദ്ധതി പ്രകാരം കുട്ടനാട്ടിലെ സ്കൂളുകള്‍ക്കനുവദിച്ച തുക
ശ്രീ. തോമസ് ചാണ്ടി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഐ.ഡി.എം.ഐ. ()പദ്ധതി പ്രകാരം കുട്ടനാട്ടിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര തുക വീതം അനുവദിച്ചു നല്‍കി എന്ന് വിശദമാക്കുമോ;
(ബി)ഏതെല്ലാം സ്കൂളുകളുടെ അപേക്ഷകള്‍ പരിഗണിക്കുവാനുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)അപേക്ഷ നിരസിച്ച സ്കൂളുകളുടെ കാരണസഹിതമുള്ള ലിസ്റ്റ് ലഭ്യമാക്കുമോ?
|
7011 |
ട്രെയിനിംഗ് പാര്‍ട്ട്ണര്‍ സ്കീം
ശ്രീ. പാലോട് രവി
,, വി. റ്റി. ബല്‍റാം
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
(എ)അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ട്രെയിനിംഗ് പാര്‍ട്ടണര്‍ സ്കീമിന്‍റെ തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ നല്കാമോ :
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്കുമോ ?
|
7012 |
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം
ശ്രീ. സാജു പോള്‍
(എ)അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഇപ്പോള്‍ എത്ര സ്കൂളുകളിലാണ് പ്രോഗ്രാം നടപ്പിലാക്കുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)പെരുന്പാവൂര്‍ കുറുപംപടിയിലെ ഡയറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ദിരം അസാപ് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കി സ്കില്‍ ഡെവലപ്മെന്‍റ് സെന്‍ററായി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
|
7013 |
വയനാട് ജില്ലയില്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്‍റെ പ്രവര്‍ത്തന പുരോഗതി
ശ്രീ.എം.വി. ശ്രേയാംസ്കുമാര്‍
(എ)വയനാട് ജില്ലയില്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്‍റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവോ; വിശദമാക്കുമോ ;
(സി)പദ്ധതിയുടെ ഭാഗമായുള്ള സ്കില്‍ സെക്ടര്‍ കോഴ്സ് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
|
7014 |
സ്കൂളുകളില്‍ അദ്ധ്യയന സമയത്ത് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുചടങ്ങുകള്‍ നടത്തുന്നതിനുള്ള നിയന്ത്രണം
ശ്രീ. എ.കെ. ബാലന്‍
,, വി. ശിവന്‍കുട്ടി
,, റ്റി.വി. രാജേഷ്
,, എ. പ്രദീപ്കുമാര്‍
(എ)സ്കൂളുകളില്‍ അദ്ധ്യയന സമയത്ത് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുചടങ്ങുകള്‍ നടത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ വല്ലതും നിലവിലുണ്ടോ ; എങ്കില്‍ ഇത് പാലിക്കപ്പെടുന്നുണ്ടോ ;
(ബി)തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റുന്നതിനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ ;
(സി)പ്രധാനാദ്ധ്യാപികയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം എന്തായിരുന്നു ; ഇതിന് പ്രസ്തുത അദ്ധ്യാപികയുടെ വിശദീകരണം തേടിയിരുന്നോ ; വിശദീകരണം നല്‍കുന്നതിന് എത്ര ദിവസത്തെ സാവകാശമാണ് നല്‍കിയത് ; വിശദീകരണം ലഭിച്ചതിനുശേഷമായിരുന്നോ നടപടിയെന്ന് വ്യക്തമാക്കാമോ ;
(ഡി)സ്കൂള്‍ അദ്ധ്യയനസമയം നഷ്ടപ്പെടുത്തിക്കൊണ്ട് സ്കൂളുകളില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ ?
|
7015 |
അദ്ധ്യാപക സമരംമൂലം അദ്ധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടല്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അദ്ധ്യാപക-അനദ്ധ്യാപക സമരംമൂലം എത്ര അദ്ധ്യയനദിവസങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം സര്‍വ്വീസ് സംഘടനകളാണ് പ്രസ്തുത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് വിശദമാക്കുമോ ?
|
7016 |
ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി പച്ച നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ്
ശ്രീ. കെ.കെ. നാരായണന്‍
(എ)വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി പച്ച നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
(സി)പച്ച നിറത്തിലുള്ള ബോര്‍ഡുകള്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്താമോ;
(ഡി)ഏതെല്ലാം സ്കൂളുകളാണെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
(ഇ)സര്‍ക്കാര്‍ ഉത്തരവ് ഇല്ലാതെ ഏതെങ്കിലും സ്കൂളുകള്‍ പ്രസ്തുത രീതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്തരം സ്കൂളുകളുടെ അധികാരികളുടെ പേരില്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ?
|
7017 |
കോട്ടണ്‍ഹില്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപികക്കെതിരെ അച്ചടക്കനടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപികക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ കേരള സര്‍വ്വീസ് റൂള്‍സിലെയും കേരള വിദ്യാഭ്യാസചട്ടങ്ങളിലെയും കേരള സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സിലെയും ഏതൊക്കെ ചട്ടപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
(സി)പ്രധാനാദ്ധ്യാപികക്കെതിരെ അനേ്വഷണത്തിന് ചുമതലപ്പെടുത്തിയ ഉദേ്യാഗസ്ഥന്‍ ആരാണ്; ഈ ഉദേ്യാഗസ്ഥന്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുന്പ് ആരുടെയൊക്കെ മൊഴിയെടുത്തെന്ന് വിശദമാക്കുമോ;
(ഡി)അനേ്വഷണ ഉദേ്യാഗസ്ഥന്‍റെ റിപ്പോട്ടും, പ്രധാനാദ്ധ്യാപികക്ക് നല്‍കിയ മെമ്മോയുടെ പകര്‍പ്പും ലഭ്യമാക്കാമോ;
|
7018 |
ഗസ്റ്റ് ടീച്ചര്‍ ശ്രീമതി ഇന്ദു എ.എസ്.-ന് വേതനം ലഭ്യമാകുന്നതിനുളള കാലതാമസം
ശ്രീ. സി. കെ. സദാശിവന്‍
(എ)ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ ഹയര്‍ സെക്കന്‍ററി ഗസ്റ്റ് ടീച്ചര്‍ (ഇംഗ്ലീഷ്) ആയി 02.07.2012 മുതല്‍ 12.02.2013 വരെ ജോലി ചെയ്തിരുന്ന തട്ടാരന്പലം, പേള, ആശ്യാരത്ത് വീട്ടില്‍ ശ്രീമതി ഇന്ദു എ.എസ്. -ന് ടി കാലയളവിലെ വേതനം നല്‍കിയിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)വേതനം ലഭിക്കാനുളള കാലതാമസത്തിന് കാരണമെന്തെന്ന് വ്യക്തമാക്കാമോ;
(സി)ടി ആളുടെ വേതനം അടിയന്തരമായി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
7019 |
പെന്‍ഷനും മറ്റ് സര്‍വ്വീസ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനുവേണ്ടി ശ്രീമതി പി.കെ. അമ്മിണി സമര്‍പ്പിച്ച അപേക്ഷ
ശ്രീ. ബി. ഡി. ദേവസ്സി
(എ)തൃശ്ശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര ജൂനിയര്‍ ബേസിക് സ്കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്തുകൊണ്ടിരിക്കെ 2.09.1978 ല്‍ കാണാതാവുകയും ഇന്നുവരെ കണ്ടെത്താന്‍ കഴിയാത്തതുമായ ശ്രീ. റ്റി.എ. ആന്‍ഡ്രൂസ്, താഴത്തുവീട്ടില്‍, പേരാന്പ്ര.പി.ഒ, കൊടകരയുടെ പെന്‍ഷനും മറ്റ് സര്‍വ്വീസ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനുവേണ്ടി ടിയാന്‍റെ ഭാര്യ ശ്രീമതി പി. കെ. അമ്മിണി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത അപേക്ഷ പരിഗണിച്ച് ആനുകൂല്യങ്ങള്‍ അനുവദിച്ചുനല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
7020 |
അദ്ധ്യാപികയായ രാജി ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ കേസ്
ശ്രീ. കെ. അച്ചുതന്‍
(എ)അദ്ധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വാവൂര്‍ എം.എച്ച്.എം.എ. യു.പി. സ്കൂളിലെ അദ്ധ്യാപികയായ രാജി ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ കേസിന്‍മേലുള്ള (കേസ് നം. 27412/2013) വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനം അറിയിക്കണമെന്ന ഹൈക്കോടതി വിധിപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
|
7021 |
ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് യോഗ്യതാ ടെസ്റ്റ്
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)50 വയസ് തികഞ്ഞതും എന്നാല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റ് പാസാകാത്തതുമായ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയിലേയ്ക്ക് പ്രമോഷന്‍ നല്‍കുന്നതിന് യോഗ്യതാ ടെസ്റ്റ് പാസാകണം എന്ന നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ടെസ്റ്റ് പാസാകണമെന്ന നിബന്ധന എത്ര നാളത്തേയ്ക്കാണ് ഒഴിവാക്കി നല്‍കിയിരിക്കുന്നത്;
(സി)50 വയസ് പൂര്‍ത്തിയായിട്ടുള്ള ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ തീരുമാനിച്ചതിലൂടെ എത്ര അധ്യാപകര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ഇടുക്കി ജില്ലയില്‍ ലഭിക്കും;
(ഡി)പ്രസ്തുത അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;?
|
7022 |
എറണാകുളം ജില്ലയിലെ സ്കൂളുകളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് അനുവദിച്ച തുക
ശ്രീ. സാജു പോള്‍
(എ)സ്കൂളുകളിലെ അടിസ്ഥാന സൌകര്യ വികസനം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താറുണ്ടോ ;
(ബി)2013 അദ്ധ്യയന വര്‍ഷം എറണാകുളം ജില്ലയിലെ സ്കൂളുകളിലെ മൂത്രപ്പുര, ടോയ്ലെറ്റ്, കുടിവെള്ളം എന്നീ സൌകര്യങ്ങളുടെ വികസനത്തിന് എത്ര തുകയാണ് അനുവദിച്ചത് ; ഇതില്‍ എത്ര രൂപ ചെലവഴിച്ചു ; സബ്ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(സി)പ്രവര്‍ത്തി ഏറ്റെടുക്കാത്ത എറണാകുളം ജില്ലയിലെ സ്കൂളുകള്‍ ഏതൊക്കെയെന്ന് സബ് ജില്ല തിരിച്ച് വിശദമാക്കാമോ ;
(ഡി)ഏതൊക്കെ സ്കൂളുകള്‍ക്കുള്ള തുകയാണ് തടഞ്ഞ് വെച്ചിരിക്കുന്നതെന്നും ഇതിന്‍റെ കാരണവും വ്യക്തമാക്കാമോ ;
(ഇ)എറണാകുളം ജില്ലയില്‍ 2014 മാര്‍ച്ചില്‍ വിരമിച്ച എത്ര പ്രധാന അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അതിന്‍റെ കാരണവും വ്യക്തമാക്കാമോ?
|
7023 |
പയ്യോളി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി മണ്ധലത്തില്‍ പയ്യോളി പഞ്ചായത്തില്‍ നിലവില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പയ്യോളി പഞ്ചായത്തിലെ കീഴൂര്‍ ഗവ. യു.പി. സ്കൂള്‍ ആര്‍.എം.എസ്.എ. പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവോയെന്ന് വിശദമാക്കാമോ;
(സി)ഈ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് ആരില്‍ നിന്നെല്ലാമെന്ന് വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത നിവേദനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;
(ഇ)പ്രസ്തുത സ്കൂളിന്‍റെ അപ്ഗ്രഡേഷന്‍ സംബന്ധിച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് പൊതു വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശം കത്തിന്‍റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;
(എഫ്)വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;
(ജി)കീഴൂര്‍ ഗവ. യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
7024 |
ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ സര്‍ക്കാര്‍/എയ്ഡഡ് എല്‍.പി. സ്കൂളുകളിലെ കുട്ടികളുടെ എണ്ണം
ശ്രീ. ജി.എസ്. ജയലാല്‍
ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ സര്‍ക്കാര്‍/എയ്ഡഡ് എല്‍.പി. സ്കൂളുകളിലെ കൂട്ടികളുടെ വര്‍ഷാരംഭ കണക്കെടുപ്പ് അവസാനിച്ചിട്ടുണ്ടോ; ഈ വിദ്യാഭ്യാസ വര്‍ഷം ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവോ; എങ്കില്‍ വിശദാംശം സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ തിരിച്ച് അറിയിക്കുമോ?
|
7025 |
എയ്ഡഡ് എല്‍. പി. സ്കൂളുകളില്‍ ലീവ് വേക്കന്‍സിയില്‍ നിയമിതരായിട്ടുളളവരുടെ 1:45 അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം
ഡോ. കെ. ടി. ജലീല്‍
(എ)ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് പകരമായി എയ്ഡഡ് എല്‍. പി. സ്കൂളുകളില്‍ ലീവ് വേക്കന്‍സിയില്‍ നിയമിതരായിട്ടുളളവരുടെ 1:45 അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതമാണോ നിലവിലു ളളത്;
(ബി)അദ്ധ്യാപക പാക്കേജിന്‍റെ ഭാഗമായവര്‍ക്ക് എത്രയാണ് അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതമെന്ന് വ്യക്തമാക്കാമോ;
(സി)ഇതേ അനുപാതം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവരുടെ ഒഴിവില്‍ ജോലിചെയ്യുന്ന അദ്ധ്യാപകര്‍ക്കും ബാധകമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ഡി)1:45 അനുപാതം ഇല്ലാത്തതിനാല്‍ ഇത്തരത്തില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തു വരുന്ന അധ്യാപകര്‍ക്ക് ശന്പളം ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)ഉണ്ടെങ്കില്‍ അത്തരം അധ്യാപകര്‍ക്ക് ശന്പളം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
7026 |
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സംവരണ മാനദണ്ധങ്ങള്‍
ശ്രീ. സാജുപോള്‍
(എ)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
(ബി)സംവരണ ആനുകൂല്യങ്ങല്‍ പാലിച്ചുകൊണ്ടാണ് പ്രവേശനം നടത്തുന്നതെന്ന് ഉറപ്പാക്കിയിട്ടുണ്ടോ;
(സി)ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട 30 ജാതികളെ ഒ.ഇ.സി.യില്‍പ്പെടുത്തി എസ്.സി. വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളോടെ പ്രവേശനം നടത്തുന്നതിനുള്ള ഉത്തരവ് അടിസ്ഥാനമാക്കിയിട്ടാണ് പ്രവേശനം നല്‍കുന്നതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത ഉത്തരവ് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
7027 |
സി.ബി.എസ്.ഇ. സ്കൂള്‍തല പരീക്ഷകളില്‍ അധികൃതരുടെയും മാനേജ്മെന്‍റുകളുടെയും സ്വാധീനം
ശ്രീ. സി. കെ. സദാശിവന്‍
(എ)സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂള്‍തല പരീക്ഷകളില്‍ സ്കൂള്‍ അധികൃതരും മാനേജ്മെന്‍റുകളും പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തെ സ്വാധീനിക്കുന്നു എന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
|
7028 |
അധ്യാപകരുടെ അന്തര്‍ജില്ലാസ്ഥലംമാറ്റം
ശ്രീ. റ്റി. വി. രാജേഷ്
(എ)അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റി കണക്കാക്കുന്നത് എന്തൊക്കെ മാനദണ്ധമനുസരിച്ചാണ്;
(ബി)16/3/1996-ലെ ജി.ഒ.(എം.എസ്)11/96/ജ&അഞഉ നന്പര്‍ ഉത്തരവ് അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റി കണക്കാക്കുന്നതിന് ബാധകമാണോ; പുതുതായി ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ കോപ്പി ലഭ്യമാക്കാമോ;
(സി)പ്രസ്തുത ഉത്തരവ് ബാധകമാണെങ്കില്‍ ഇതിനു വിരുദ്ധമായി അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും സര്‍ക്കുലറും പുറപ്പെടുവിക്കാനുള്ള സാഹചര്യം എന്താണ്; വിശദാംശം നല്‍കുമോ?
|
7029 |
അദ്ധ്യാപകരുടെ ഇന്‍റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)2013-14 വര്‍ഷത്തെ അദ്ധ്യാപകരുടെ ഇന്‍റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍ 14.06.2014 -ന് മുന്പായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നുവോ;
(ബി)ഏതെല്ലാം ജില്ലകളില്‍ സമയ പരിധിക്കകം ഇത് പൂര്‍ത്തിയാക്കിയിട്ടുണ്ട;് ഇല്ലെങ്കില്‍ കാരണമെന്തെന്ന് വ്യക്തമാക്കാമോ?
|
7030 |
സര്‍ക്കാര്‍
സ്കൂളുകളിലെ
അദ്ധ്യാപകരുടെ
അന്തര്‍ജില്ലാ
സ്ഥലം
മാറ്റം
ശ്രീ. രാജു എബ്രഹാം
(എ)സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ അന്തര്‍ജില്ലാ സ്ഥലം മാറ്റം വഴി മറ്റു ജില്ലയിലേക്ക് പോകുന്നതിന് നിലിവില്‍ എന്തൊക്കെ വ്യവസ്ഥകളാണ് ഉള്ളത്; ഇതിന് മിനിമം സര്‍വ്വീസ് നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ്;
(ബി)അന്തര്‍ജില്ലാ സ്ഥലം മാറ്റം ലഭിക്കുന്നവര്‍ക്ക് പുതിയ ജില്ലയില്‍ മുന്‍കാലങ്ങളില്‍ സീനിയോറിറ്റി നല്‍കാറുണ്ടായിരുന്നോ; ഇപ്പോള്‍ ഇതില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ;
(സി)അന്തര്‍ജില്ലാ സ്ഥലംമാറ്റം വഴി പുതിയ ജില്ലയില്‍ വരുന്നവര്‍, നേരത്തെ ഈ ജില്ലയില്‍ നിലവിലുണ്ടായിരുന്നവരുടെ അതേ സീനിയോറിറ്റിയില്‍ തുടരാന്‍ കഴിയും വിധം ഉത്തരവിറക്കിയിട്ടുണ്ടോ; കോപ്പി ഹാജരാക്കാമോ;
(ഡി)ജില്ലയില്‍ തന്നെ തുടര്‍ന്നുവരുന്നവരുടെ സീനിയോറിറ്റി സംരക്ഷിച്ചുകൊണ്ട്, അന്തര്‍ജില്ലാ സ്ഥലംമാറ്റം വഴി എത്തുന്നവരെ ജില്ലയിലെ ജൂനിയര്‍മാരാക്കിത്തന്നെ നിലനിര്‍ത്തുന്ന പഴയ ഉത്തരവ് നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
|
7031 |
വിദ്യാഭ്യാസ വകുപ്പിലെ പി.എ. തസ്തിക പുനര്‍നാമകരണം
ശ്രീ. സി. പി. മുഹമ്മദ്
(എ)പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ പി.എ. തസ്തിക പുനര്‍നാമകരണം ചെയ്യുന്നതിന് ആരെങ്കിലും നിവേദനം നല്‍കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത തസ്തിക ഏത് പേരില്‍ പുനര്‍ നാമകരണം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)പ്രസ്തുത നിവേദനം പരിഗണിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
7032 |
സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)യു.ഐ.ഡി. കംപ്ലീറ്റ് ആയിട്ടും തസ്തിക നിര്‍ണ്ണയം നടത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ചില സ്കൂളുകളിലെ തസ്തിക അധികമാണെന്നും ചില സ്കൂളുകളില്‍ കുറവാണെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ? |
7033 |
അദ്ധ്യാപക തസ്തിക നിര്‍ണ്ണയത്തിലെ അപാകത
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം ജില്ലയിലെ ചെറുകുളന്പ് ഐ.കെ.ടി. ഹയര്‍ സെക്കന്‍ററി സ്കൂളിലെ 2011-12, 2012-13 വര്‍ഷങ്ങളിലെ അധ്യാപക തസ്തിക നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കുന്നത് സംബന്ധിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;
(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ എച്ച്.എസ്.എസ്.ടി (സീനിയര്‍), എച്ച്.എസ്.എസ്.ടി (ജൂനിയര്‍) അപ്ഗ്രഡേഷന്‍ വിഭാഗങ്ങളിലായി എത്ര തസ്തികകളാണ് അനുവദിക്കേണ്ടത്; ഇതിനകം എത്ര തസ്തികകള്‍ അനുവദിച്ചുനല്‍കി; വിശദാംശം നല്‍കുമോ ;
(സി)ജി.ഒ.(എം.എസ്.) നം: 398/2012 പൊ.വി. തീയതി 29.11.2012 പ്രകാരം പ്രസ്തുത വിദ്യാലയത്തില്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ അനുവദിക്കേണ്ട കന്പ്യൂട്ടര്‍ സയന്‍സ്/കന്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഒരു തസ്തികയും മലയാളം അപ്ഗ്രഡേഷന്‍ തസ്തികയും എത്രയും വേഗം അനുവദിച്ച് നിലവിലുള്ള ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് ഉത്തരവിറക്കുമോ ? |
7034 |
കൊയിലാണ്ടി മണ്ധലത്തിലെ സ്കൂളുകള്‍ക്ക് കണ്ടിജന്‍സി കൂടിശ്ശിക നല്‍കാന്‍ നടപടി
ശ്രീ.കെ. ദാസന്‍
(എ)ഉച്ചഭക്ഷണ വിതരണ പരിപാടിയനുസരിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മേലടി, കൊയിലാണ്ടി ഉപജില്ലകളില്‍പ്പെടുന്ന വിദ്യാലയങ്ങള്‍ക്ക് എത്ര തുക കണ്ടിജന്‍സി ഇനത്തില്‍ വിതരണ കുടിശ്ശിക ഉണ്ട്; എത്ര മാസത്തെ തുക കുടിശ്ശിക ഉണ്ട്; കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ തിരിച്ച് വ്യക്തമാക്കാമോ;
(ബി)കണ്ടിജന്‍സി ഇനത്തില്‍ വലിയ തുക കുടിശ്ശിക വരുന്നതിനുള്ള കാരണം വിശദമാക്കാമോ;
(സി)സ്കൂളുകള്‍ക്ക് കുടിശ്ശിക തുക എന്ന് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കാമോ; ഇതിനായി ഉടനെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ? |
7035 |
താമരശ്ശേരി ഡി.ഇ.ഒ. ഓഫീസില്‍ ജീവനക്കാരുടെ അപര്യാപ്തത
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഡി.ഇ.ഒ. ഓഫീസില്‍ ജീവനക്കാരുടെ അപര്യാപ്തത മൂലം ഓഫീസ് പ്രവര്‍ത്തനത്തിനുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ? |
7036 |
വിദ്യാഭ്യാസ വകുപ്പില്‍ ക്ലാസ്സ്-കഢജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം
ശ്രീ. കെ. ദാസന്‍
(എ)സര്‍ക്കാര്‍ ഉത്തരവ് നം.1/2014 ഉ.ഭ.പ.തി: 3/1/2014 പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ എത്ര ശതമാനം ക്ലാസ്സ് കഢ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു എന്നത് വിശദമാക്കാമോ;
(ബി)പൊതുവിദ്യാഭ്യാസ വകുപ്പില്‍ ക്ലാസ്സ് കഢ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ടോ; ഇത് പ്രകാരം എത്ര പേര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു; സീനിയോറിറ്റി ലിസ്റ്റിലെ ക്രമനന്പരില്‍ എത്ര വരെയുള്ള ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിച്ചു എന്നും വിശദമാക്കാമോ;
(സി)10% പ്രമോഷന്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ? |
7037 |
ആര്‍.എം.എസ്.എ പദ്ധതി
ശ്രീ. ഐ.സി. ബാലകൃഷ്ണന്
,, ലൂഡി ലൂയിസ്
,, ആര്‍. സെല്‍വരാജ്
,, പി.എ. മാധവന്‍
(എ)സെക്കന്‍ററി വിദ്യാഭ്യാസം വ്യാപകമാക്കുന്നതിനും ഇതിന്‍റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് ആര്‍.എം.എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ബി)പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ എന്നും എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശങ്ങള്‍ നല്‍കുമോ? |
7038 |
ആര്‍.എം.എസ്.എ. പദ്ധതിയില്‍ മതിയായ അദ്ധ്യാപകരില്ലാത്തത്
ശ്രീ. വി. ശശി
(എ)ആര്‍.എം.എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളുകളായി ഉയര്‍ത്തിയ സ്കൂളുകളില്‍ മതിയായ അദ്ധ്യാപകരില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത സ്കൂളുകളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടി എന്ന് പൂര്‍ത്തീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?
|
7039 |
ആര്‍.എം.എസ്.എ. കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനൂവദിച്ച ഹൈസ്കൂളുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ആര്‍.എം.എസ്.എ. കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര പുതിയ ഹൈസ്കൂളുകള്‍ അനുവദിച്ചിട്ടുണ്ട്;
(ബി)പ്രസ്തുത പദ്ധതിയുടെ കീഴില്‍ ഇനിയും ഹൈസ്കൂളുകള്‍ ലഭിക്കുന്നതിലേക്കായി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ ;
(സി)എങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ സ്കൂളുകളാണുള്ളത് ; ഇത് ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ ? |
7040 |
ഇടുക്കി ജില്ലയില്‍ ആര്‍.എം.എസ്.എ. പ്രകാരം അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്തെ എത്ര സ്കൂളുകളില്‍ ആര്‍.എം.എസ്സ്.എ. പ്രകാരം അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്;
(ബി)ഇടുക്കി ജില്ലയില്‍ ഇപ്രകാരം അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂളുകള്‍ ഏതൊക്കെയാണ് എന്നതു സംബന്ധിച്ച വിശദാംശം നല്‍കാമോ;
(സി)ആര്‍.എം.എസ്.എ. സ്കീം പ്രകാരം ഹൈസ്കൂള്‍ ആരംഭിച്ചിട്ടുള്ള ഈ സ്കൂളുകളില്‍ അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിച്ചു നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ സ്കൂളുകളില്‍ അധ്യാപനം നടത്താന്‍ എന്തു സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്;
(ഡി)ഈ സ്കൂളുകളില്‍ നിലവിലുള്ള എച്ച്.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ? |
7041 |
ആര്‍.എം.എസ്.എ. പദ്ധതിയില്‍പെടുത്തി ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയ സ്കൂളുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)കഴിഞ്ഞ അധ്യയന വര്‍ഷം ആര്‍.എം.എസ്.എ. പദ്ധതിയില്‍പെടുത്തി ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയ സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഇല്ലെങ്കില്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി)2013-14 വര്‍ഷം ആരംഭിച്ച സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഉത്തരവ് ലഭ്യമാക്കാമോ;
(ഡി)കണ്ണൂര്‍ ജില്ലയില്‍ തവിടിശ്ശേരി ഗവ. ഹൈസ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ? |
7042 |
ആര്‍.എം.എസ്.എ. യുടെ ഭാഗമായി ഹൈസ്കൂളായി ഉയര്‍ത്തിയ യു.പി. സ്കൂളുകള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ആര്‍.എം.എസ്.എ.യുടെ ഭാഗമായി ഏതെല്ലാം യു.പി. സ്കൂളുകളെ ഹൈസ്കൂളായി ഉയര്‍ത്തി എന്ന് വിശദമാക്കുമോ ;
(ബി)പ്രസ്തുത സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് ആര്‍.എം.എസ്.എ. യുടെ ഫണ്ട് അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ? |
7043 |
ആര്‍.എം.എസ്.എ. പദ്ധതി പ്രകാരമുള്ള ഹൈസ്കൂളുകളുടെ അടിസ്ഥാന സൌകര്യവികസനം
ശ്രീ. രാജു എബ്രഹാം
(എ)ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം ഇതുവരെ എത്ര ഹൈസ്കൂളുകളാണ് അനുവദിച്ചിട്ടുള്ളത്; ഇവയുടെ പേര് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം യൂ.പി. സ്കൂള്‍ ഹൈസ്കൂള്‍ ആക്കിയതുമൂലം പല സര്‍ക്കാര്‍ സ്കൂളുകളും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത പദ്ധതിപ്രകാരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര രൂപ വീതമാണ് ഓരോ സ്കൂളിനും ആദ്യഘട്ടമായി അനുവദിക്കാന്‍ തീരുമാനിച്ചത്; എത്ര സ്കൂളുകള്‍ക്ക് നല്‍കി; ബാക്കിയുള്ള സ്കൂളുകള്‍ക്ക് നല്‍കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്;
(ഡി)ഹൈസ്കൂളുകള്‍ ജില്ലാ പഞ്ചായത്തുകളുടെഅധീനതയിലാണെങ്കിലും പല സ്കൂളുകളിലും പ്രസ്തുത സ്കീമനുസരിച്ച് കെട്ടിടം നിര്‍മ്മിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)പ്രസ്തുത സ്കൂളുകളില്‍ കെട്ടിടം ഉള്‍പ്പടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്? |
7044 |
അധ്യാപക ബാങ്കില്‍ നിന്ന് നിയമനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ശൂന്യവേതന അവധിയില്‍ പോകുന്ന അധ്യാപകര്‍ക്കു പകരം ലീവ് വേക്കന്‍സിയില്‍ അധ്യാപകരെ നിയമിക്കേണ്ടത് അധ്യാപക ബാങ്കില്‍ നിന്ന് വേണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ;
(ബി)അധ്യാപക ബാങ്കില്‍ മതിയായ അധ്യാപകര്‍ ഇല്ലെങ്കില്‍ പ്രസ്തുത തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്താന്‍ നിലവില്‍ കഴിയുമോ;
(സി)ഇല്ല എങ്കില്‍ പ്രസ്തുത തസ്തികകള്‍ നികത്താന്‍ എന്തു മാര്‍ഗ്ഗമാണ് സ്വീകരിക്കുക എന്ന് വിശദമാക്കുമോ? |
7045 |
എസ്. എസ്. എ. യിലെ റിസോഴ്സ് അദ്ധ്യാപകരുടെ കരാര്‍ നിയമനം
ശ്രീ.ജെയിംസ് മാത്യു
(എ)സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ റിസോഴ്സ് അദ്ധ്യാപകരായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്നവര്‍ ഓരോ വര്‍ഷവും കരാര്‍ പുതുക്കാറുണ്ടോ;
(ബി)2014-15 വര്‍ഷത്തെ കരാര്‍ ഇതുവരെ പുതുക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ പുതുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ? |
7046 |
കായികാദ്ധ്യാപക നിയമനം
ശ്രീ. റ്റി. വി. രാജേഷ്
(എ)കുട്ടികളുടെ കുറവുമൂലം അധ്യാപക തസ്തിക നഷ്ടപ്പെടാതിരിക്കാന്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:35 ആക്കി കുറയ്ക്കുന്നതിന് ഉത്തരവായതുപോലെ ഈ ആനുകൂല്യം യു. പി. സ്കൂളുകളിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്കു കൂടി സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)അപ്പര്‍പ്രൈമറിയില്‍ 12 പീരിയഡ് എങ്കിലും ഉള്ള കായികാദ്ധ്യാപകരെ അതത് സ്കൂളുകളില്‍ത്തന്നെ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)അപ്പര്‍ പ്രൈമറി മുതലുളള എല്ലാ വിദ്യാലയങ്ങളിലും ഒരു കായിക അദ്ധ്യാപകനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)സ്കൂള്‍ കായികാദ്ധ്യാപകര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കണമെന്നത് സംബന്ധിച്ച നിലവിലുളള നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് വ്യവസ്ഥ ചെയ്യാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുമോ;
(ഇ)സബ്ജില്ല, ജില്ലാ കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ യുവജനോത്സവത്തില്‍ നല്‍കുന്നതു പോലെ ഭക്ഷണം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? |
7047 |
കൊല്ലം ജില്ലയിലെ എല്‍.പി./യു.പി. അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റ്
ശ്രീ. കെ. രാജു
(എ)കൊല്ലം ജില്ലയില്‍ 2012 മാര്‍ച്ച് 9-ന് നിലവില്‍ വന്ന എല്‍.പി./യു.പി. അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റില്‍ നിന്നും നാളിതുവരെ നടന്ന നിയമനങ്ങളുടെ വിശദാംശങ്ങള്‍ ഓപ്പണ്‍, സംവരണം എന്നീ ഇനങ്ങള്‍ തിരിച്ച് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്നുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത വിഭാഗത്തില്‍ ഇപ്പോള്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ആയതിന്‍പ്രകാരം നിയമനം നടത്തുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ;
(സി)എയ്ഡഡ് സ്കൂളുകളില്‍ ഡിവിഷന്‍ ഫാള്‍ മൂലം തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരെ സംരക്ഷിക്കുന്നതിന് ഇത്തരം ഒഴിവുകള്‍ ഉപയോഗിക്കുന്നത് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം പ്രതീക്ഷിക്കുന്ന തൊഴില്‍രഹിതരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; പല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്്ടര്‍മാരും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതുമൂലം നിയമനം യഥാസമയം നടക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കുമോ? |
7048 |
കോഴിക്കോട് ജില്ലയിലെ എല്‍.പി. സ്കൂള്‍ അധ്യാപകരുടെ നിയമനം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
(എ)കോഴിക്കോട് ജില്ലയിലെ എല്‍.പി. സ്കൂള്‍ അധ്യാപകരുടെ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് ;
(ബി)പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ട് ;
(സി)അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:45ല്‍ നിന്ന് 1:30 ആക്കി കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)ഉണ്ടെങ്കില്‍ ഇങ്ങനെ അനുപാതം കുറയ്ക്കുന്നത് മൂലം കോഴിക്കോട് ജില്ലയില്‍ എല്‍.പി. സ്കൂള്‍ അധ്യാപകരുടെ എത്ര പുതിയ ഒഴിവുകള്‍ വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ ;
(ഇ)ഇങ്ങനെയുണ്ടാകുന്ന എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ? |
7049 |
എല്‍.പി.എസ്.എ.ആയി നിയമനം ലഭിച്ച ശ്രീമതി ബിജി പൌലോസിന്‍റെ നിയമനം
ശ്രീ. ബി.ഡി. ദേവസ്സി
(എ)കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് എല്‍.പി. സ്കൂളിലെ എല്‍.പി.എസ്.എ.യായി നിയമനം ലഭിച്ച ശ്രീമതി ബിജി പൌലോസിന്‍റെ നിയമനം അംഗീകരിക്കുന്നത് സംബന്ധിച്ച അപേക്ഷയിന്‍മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ? |
7050 |
ഷിഫ്റ്റ് തസ്തികയില്‍ നിയമിച്ച 76 എല്‍.പി.എസ്.എ. മാര്‍ക്ക് ശന്പളവും നിയമനാംഗീകാരവും ലഭിക്കാത്തത്
ശ്രീ. മാത്യു റ്റി. തോമസ്
(എ)ഷിഫ്റ്റ് തസ്തികയില്‍ നിയമിച്ച 76 എല്‍.പി.എസ്.എ.മാര്‍ക്ക് 2010 മുതല്‍ ശന്പളവും നിയമനാംഗീകാരവും ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)5 വര്‍ഷമായി ശന്പളമില്ലാതെ ജോലി ചെയ്യുന്ന പ്രസ്തുത അദ്ധ്യാപകര്‍ക്ക് ശന്പളം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ? |
<<back |
next page>>
|