UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6966

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ വികസന പദ്ധതി 

ശ്രീ. പി. തിലോത്തമന്
‍ ,, വി. ശശി
 ,, കെ. അജിത്
 ശ്രീമതി ഗീതാ ഗോപി

(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ സ്കൂള്‍ വികസന പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിക്കായി ഓരോ വിദ്യാഭ്യാസ ജില്ലയിലും ഒരു അധ്യയന വര്‍ഷം എത്ര തുകയാണ് ചെലവിടുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)എയ്ഡഡ് സ്കൂളുകളില്‍ പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ഇതിനായി ഒരു അദ്ധ്യയന വര്‍ഷം എത്ര തുക വേണ്ടി വരുമെന്ന് വെളിപ്പെടുത്തുമോ?

6967

വിദ്യാഭ്യാസ അവകാശ നിയമം 

ശ്രീ. എം. പി. വിന്‍സെന്‍റ്
 '' സണ്ണി ജോസഫ്
 '' വി. റ്റി. ബല്‍റാം
 '' എ. റ്റി. ജോര്‍ജ്

(എ)വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഇതനുസരിച്ച് വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)നടപ്പ് അദ്ധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

6968

അധ്യയന ദിവസങ്ങള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ അധ്യയന ദിവസങ്ങള്‍ അഞ്ചാക്കി ഉത്തരവായിട്ടുണ്ടോ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആഴ്ചയില്‍ അധ്യയന ദിവസങ്ങള്‍ അഞ്ചു ദിവസമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(സി)ഇല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യയന ദിവസങ്ങള്‍ ആഴ്ചയില്‍ ആറാക്കി നിലനിര്‍ത്താനിടയായ സാഹചര്യം വിശദീകരിക്കാമോ? 

6969

മാതൃഭാഷാനയം 

ശ്രീ. പി.കെ. ബഷീര്‍
 ,, എന്‍.എ. നെല്ലിക്കുന്ന്
 ,, സി. മമ്മൂട്ടി
 ,, പി. ഉബൈദുള്ള 

(എ)മാതൃഭാഷാപഠനക്കാര്യത്തില്‍ സുപ്രീംകോടതി വിധിമൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ; 

(ബി)വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(സി)സമഗ്രഭാഷാപഠനക്കാര്യത്തില്‍ നയരൂപീകരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ?

6970

മലയാളം മീഡിയം പഠിക്കുന്നവര്‍ക്ക് പ്രോത്സാഹനം 

ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)മലയാളം മീഡിയം പഠിക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

6971

കേരള ഫ്യൂച്ചര്‍ സ്കൂള്‍സ് 

ശ്രീ. ലൂഡി ലൂയിസ്
 ,, ഹൈബി ഈഡന്‍
 ,, ഷാഫി പറന്പില്
‍ ,, വര്‍ക്കല കഹാര്‍ 

(എ)സംസ്ഥാനത്ത് 'കേരള ഫ്യൂച്ചര്‍ സ്കൂള്‍സ്' സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ഇതിനായി വിഭവസമാഹരണം നടത്തുവാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ?

6972

എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി സ്കൂളുകളില്‍ പരിശീലനം 

ശ്രീ. ബെന്നി ബെഹനാന്
‍ ,, ആര്‍. സെല്‍വരാജ്
 ,, അന്‍വര്‍ സാദത്ത്
 ,, എ. പി. അബ്ദുള്ളക്കുട്ടി

(എ)പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും പരിശീലന രീതിയെക്കുറിച്ചും വിശദമാക്കുമോ; 

(സി)ഏതെല്ലാം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസ്തുത പദ്ധതി മൂലം പ്രയോജനം ലഭിക്കുന്നത;് വിശദമാക്കുമോ; 

(ഡി)ഏത് അദ്ധ്യയന വര്‍ഷം മുതലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ; 

(ഇ)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ? 

6973

സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം 

ശ്രീ. കെ. ശിവദാസന്‍ നായര്‍
 ,, ഐ.സി. ബാലകൃഷ്ണന്
‍ ,, എ.റ്റി. ജോര്‍ജ്
 ,, ഹൈബി ഈഡന്‍

(എ)ഏതെല്ലാം വിദ്യാര്‍ത്ഥികളെയാണ് സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്‍റെ കീഴില്‍ കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സഹായവും ബോധന സാമഗ്രികളുമാണ് ഈ പദ്ധതി അനുസരിച്ച് നല്‍കുന്നത് വിശദമാക്കുമോ; 

(സി)ഏത് അദ്ധ്യയനവര്‍ഷം മുതലാണ് പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കാനുദ്ദേശിക്കുന്നത് വ്യക്തമാക്കുമോ?

6974

വോക്ക് വിത്ത് എ സ്കോളര്‍ പദ്ധതി 

ശ്രീ. കെ. ശിവദാസന്‍ നായര്
‍ ,, എം.പി. വിന്‍സെന്‍റ്
 ,, ഡൊമിനിക് പ്രസന്‍റേഷന്‍
 ,, അന്‍വര്‍ സാദത്ത്

(എ)വോക്ക് വിത്ത് എ സ്കോളര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം മേഖലകളിലെ വിദ്യാര്‍ത്ഥികളെ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)വിദഗ്ദ്ധരുടെ ഉപദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; 

(ഡി)എന്ന് മുതലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

6975

വിദ്യാലയങ്ങളിലെ പ്രാദേശിക അവധി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ എത്ര വിദ്യാലയങ്ങളില്‍ പ്രാദേശിക അവധി നല്‍കിയിട്ടുണ്ട് ; നല്‍കിയിട്ടുണ്ടെങ്കില്‍ എത്ര ദിവസം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത വിദ്യാലയങ്ങള്‍ ഏതെല്ലാം ജില്ലകളിലാണെന്ന് വിശദമാക്കുമോ ;

(സി)ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് പ്രാദേശിക അവധി നല്‍കിയതെന്ന് അറിയിക്കുമോ ;

(ഡി)പ്രാദേശിക അവധി നല്‍കുന്നതിന് പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ; 

(ഇ)പ്രാദേശിക അവധി പ്രഖ്യാപിക്കുന്ന ദിവസം ജീവനക്കാര്‍ വിദ്യാലയത്തില്‍ ഹാജരാകേണ്ടതുണ്ടോയെന്നും ആര്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിന് അധികാരമെന്നും വ്യക്തമാക്കുമോ ?

6976

റൂസ ഫണ്ട് ലഭ്യമാക്കാന്‍ നടപടി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
 ,, സി. കൃഷ്ണന്‍
 ,, എം ഹംസ ,, എ.എം. ആരിഫ് 

റൂസപദ്ധതിയുടെ സംസ്ഥാനവിഹിതം നല്‍കാത്തതു കാരണം കേന്ദ്രഫണ്ട് നഷ്ടമാകുമെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത് റൂസ പദ്ധതിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടോ; വ്യക്തമാക്കാമോ?

6977

സ്റ്റേറ്റ് ലെവല്‍ അസസ്സ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ ഏജന്‍സി 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, പി. എ. മാധവന്
‍ ,, റ്റി. എന്‍. പ്രതാപന്‍

(എ)വിദ്യാഭ്യാസ മേഖലയില്‍ സ്റ്റേറ്റ് ലെവല്‍ അസസ്സ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ ഏജന്‍സി സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ? 

6978

ഏരിയാ ഇന്‍റന്‍സീവ് പദ്ധതി 

ശ്രീ. പി. റ്റി. എ. റഹീം

(എ)ഏരിയാ ഇന്‍റന്‍സീവ് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ഈ പദ്ധതി അനുസരിച്ച് നിലവില്‍ എത്ര അപേക്ഷ കളുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൊടുവള്ളി ശംസുല്‍ഉലമാ മോമ്മോറിയല്‍ റിയാളുസ്വാലിഹീന്‍ കമ്മിറ്റി പെണ്‍കുട്ടികള്‍ക്കുള്ള ഹയര്‍സെക്കന്‍ററി സ്കൂളിന് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കാമോ; 

(ഡി)പ്രസ്തുത സ്കൂള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

6979

ഏരിയാ ഇന്‍റന്‍സീവ് പ്രോഗ്രാം സ്കീമില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെ അദ്ധ്യാപകര്‍ 

ഡോ. കെ. ടി. ജലീല്‍

(എ)സംസ്ഥാനത്തെ ഏരിയ ഇന്‍റന്‍സീവ് പ്രോഗ്രാം സ്കീമില്‍ ഉല്‍പ്പെട്ട സ്കൂളുകളിലെ അദ്ധ്യപകര്‍ക്ക് സര്‍ക്കാര്‍ ശന്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതിന് ഏതു കാലയളവ് മുതലാണ് മോണിറ്ററി ബെനിഫിറ്റ് കണക്കാക്കിയിട്ടുള്ളത്; 

(സി)മോണിറ്ററി ബെനിഫിറ്റിനര്‍ഹതയുള്ള കാലത്തിന് മുന്പുള്ള ഇതേ സ്കൂളിലെ സര്‍വ്വീസ,് സര്‍വ്വീസ് കാലയളവായി പരിഗണിച്ചിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ ഇതേ കാലയളവില്‍ എ.ഐ.പി. സ്കൂളുകളില്‍ ജോലിചെയ്തിരുന്ന അദ്ധ്യാപകര്‍ പിന്നീട് മറ്റു ഗവണ്‍മെന്‍റ്, എയ്ഡഡ് സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ അവരുടെ എ.ഐ.പി. സ്കൂളുകളിലെ സേവനകാലം ഗ്രേഡിനുള്ള സര്‍വ്വീസ് കാലയളവായി പരിഗണിക്കുമോ?

6980

അംഗീകാരമില്ലാത്ത സ്ക്കൂളുകള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അംഗീകാരമില്ലാത്ത എത്ര സ്ക്കൂളുകളാണ് നിലവില്‍ വന്നിട്ടു ളളത് എന്ന് വിശദമാക്കാമോ?

6981

അടിസ്ഥാന സൌകര്യ വികസനം നടന്ന വിദ്യാലയങ്ങള്‍ 

ശ്രീ. കെ.കെ. നാരായണന്‍

(എ)സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യമില്ലാത്ത സ്കൂളുകളില്‍ അടിസ്ഥാന സൌകര്യം ഒരുക്കും എന്ന സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായി അടിസ്ഥാന സൌകര്യ വികസനം നടന്ന വിദ്യാലയങ്ങള്‍ ഏതെല്ലാമാണെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ ; 

(ബി)അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെല്ലാം ഫണ്ടുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നു പ്രതേ്യകം പ്രതേ്യകം വിശദമാക്കാമോ ?

6982

സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ ഭൌതിക സാഹചര്യം വര്‍ദ്ധിപ്പിക്കല്‍ 

ശ്രീ. റ്റി.യു.കുരുവിള
 ,, സി. എഫ്. തോമസ്
 ,, മോന്‍സ് ജോസഫ്
 ,, തോമസ് ഉണ്ണിയാടന്‍

സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ ഭൌതിക സാഹചര്യം വര്‍ദ്ധിപ്പിക്കുകയും ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുകയും അനാവശ്യ സമരങ്ങളെ ഒഴിച്ചുനിര്‍ത്തുകയും ചെയ്താല്‍ ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ ഈ മേഖലയ്ക്ക് നേടാന്‍ കഴിയുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന് അനുസൃതമായ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ?

6983

വിദ്യാഭ്യാസ വകുപ്പില്‍ വിവരാവകാശ നിയമവും സേവനാവകാശവും നിയമവും നടപ്പിലാക്കല്‍ 

ശ്രീ. കെ. അച്ചുതന്
‍ ,, വര്‍ക്കല കഹാര്
‍ ,, റ്റി.എന്‍. പ്രതാപന്
‍ ,, ഷാഫി പറന്പില്‍

(എ)പൊതുവിദ്യാഭ്യാസ വകുപ്പില്‍ വിവരാവകാശ നിയമയും സേവനാവകാശനിയമവും നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)പ്രസ്തുത നിയമം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കിടയില്‍ വേണ്ടത്ര പ്രചരണം നല്‍കുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

6984

2014-15 വര്‍ഷത്തില്‍ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാക്കല്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)2014-15 വര്‍ഷത്തില്‍ എല്ലാ ക്ലാസ്സിലും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് വിശദമാക്കാമോ; 

(ബി)ഇല്ലെങ്കില്‍ ഏതൊക്കെ ക്ലാസ്സിലാണ് നല്‍കേണ്ടത് എന്നും കാലതാമസം നേരിടുന്നതിന്‍റെ കാരണവും വിശദമാക്കാമോ?

6985

വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള തുക 

ഡോ.കെ.ടി. ജലീല്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടൊ;

(ബി)ഉണ്ടെങ്കില്‍ ഒരു കുട്ടിക്ക് എത്ര രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

T6986

സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാത്തവര്‍ക്കെതിരെയുള്ള നടപടി 

ശ്രീ. ജി. സുധാകരന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ എന്തു നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാമാക്കാമോ? 

6987

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് എത്ര സാക്ഷരതാ പ്രേരക്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)ഇവര്‍ക്ക് നല്‍കിവരുന്ന പ്രതിമാസ ഓണറേറിയം എത്രരൂപയാണ്;

(സി)മുന്‍വര്‍ഷങ്ങളില്‍ നല്‍കിവന്നിരുന്ന ഓണം അലവന്‍സ് കഴിഞ്ഞവര്‍ഷം നല്‍കാതെ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6988

ഡി.പി.ഐ. ഓഫീസില്‍ ലഭിക്കുന്ന തപാലുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)ഡി.പി.ഐ. ഓഫീസില്‍ നിന്നും ലഭിക്കുന്ന തപാലുകള്‍ ഉള്‍പ്പെടെയുള്ള കത്തുകളില്‍ എത്ര ദിവസത്തിനകം നടപടികള്‍ സ്വീകരിക്കുന്നു; വ്യക്തമാക്കാമോ; 

(ബി)ഡി.പി.ഐ ഓഫീസില്‍ ലഭിക്കുന്ന മെഡിക്കല്‍ റീ - ഇന്പേഴ്സ്മെന്‍റ് ഉള്‍പ്പെടെയുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന ഫയലുകളിന്മേലും ഡി.പി.ഐ. ഓഫീസില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അപേക്ഷകളിന്മേലും നടപടി സ്വീകരിക്കുന്നതിനേക്കാള്‍ കാലതമാസം ഉണ്ടാകുന്നുണ്ടോ; വ്യക്തമാക്കാമോ? 

6989

നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ്പ് 

ശ്രീ. ഇ. കെ. വിജയന്‍

(എ)നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് തുക ക്യത്യമായി ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണോ; 

(ബി)കോഴിക്കോട് ജില്ലയില്‍ നിലവില്‍ എത്ര കുട്ടികള്‍ക്ക് തുക വിതരണം ചെയ്യാനുണ്ട്; വിശദാംശം നല്‍കാമോ;

(സി)അശ്വജിത്ത് ബി. എം. ട/ീ യൂ.പി. മോഹനന്‍, മുള്ളന്പത്ത് പി.ഒ.(റോള്‍ നന്പര്‍: 19315) എന്ന വിദ്യാര്‍ത്ഥിക്ക് ഇതുവരെയായി സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ സ്കോളര്‍ഷിപ്പ് തുക കൃത്യമായി വിതരണം ചെയ്യാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;

(ഇ)സ്കോളര്‍പ്പിപ്പ് തുക കൃത്യമായി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

6990

സ്ക്കൂള്‍ വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ സേവന മനോഭാവം വര്‍ദ്ധിപ്പിക്കല്‍ 

ശ്രീ. സാജു പോള്‍

(എ)സ്ക്കൂള്‍ വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ സേവന മനോഭാവം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത ദിവസത്തെ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്ക്കരിക്കാന്‍ തയ്യാറാകുമോ;

(സി)എല്ലാ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും കലാ-കായിക അദ്ധ്യാപകരെ നിയമിക്കാന്‍ നടപടി എടുക്കുമോ?

6991

ഒന്‍പതാം ക്ലാസില്‍ തോല്പിച്ചതിന്‍റെ മാനസികാഘാതത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം 

ശ്രീ. എം.എ ബേബി
 ,, പി. ശ്രീരാമകൃഷ്ണന്
‍ ഡോ. കെ. ടി ജലീല്
‍ ശ്രീ. ആര്‍. രാജേഷ്

(എ)ഒന്‍പതാം ക്ലാസില്‍ തോല്പിച്ചതിന്‍റെ മാനസികാഘാതത്തില്‍ മലപ്പുറത്തെ സുല്ല മുസ്ലാം ഓറിയന്‍റല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിരുന്നോ; അന്വേഷണം നടത്തുകയുണ്ടായോ; 

(ബി)ഇതു സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)സ്വകാര്യ അണ്‍-എയ്ഡഡ് സ്ക്കൂളുകളില്‍ ഒന്‍പതാം ക്ലാസില്‍ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്ന ചട്ട വിരുദ്ധനടപടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

6992

അദ്ധ്യാപകര്‍ക്ക് ശന്പളം ലഭിക്കുന്നതിന് മാനേജര്‍മാര്‍ അണ്ടര്‍ ടേക്കിംഗ് നല്‍കണമെന്ന വ്യവസ്ഥ 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

(എ)2006 മുതല്‍ എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തികയില്‍ നിയമിച്ച അദ്ധ്യാപകര്‍ക്ക് ശന്പളം ലഭിക്കുന്നതിന് മാനേജര്‍മാര്‍ അണ്ടര്‍ടേക്കിംഗ് നല്‍കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നോ ; എങ്കില്‍ ഈ വ്യവസ്ഥ പാലിച്ച സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പ്രസ്തുത കാലയളവിലെ ശന്പളം നല്‍കിയിട്ടുണ്ടോ ; 

(ബി)അണ്ടര്‍ടേക്കിംഗ് നല്‍കാത്ത സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ശന്പള ആനുകൂല്യം നിഷേധിച്ചിട്ടുണ്ടോ ;

(സി)എഗ്രിമെന്‍റ് വ്യവസ്ഥ പ്രകാരം ഏതെങ്കിലും മാനേജ്മെന്‍റ് പ്രസ്തുത വ്യവസ്ഥക്കുവിധേയമായി നിയമനം നടത്താന്‍ തയ്യാറായിട്ടുണ്ടോ ; 

(ഡി)ഇല്ലെങ്കില്‍ അത്തരം സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് നല്‍കിയ ശന്പളം തിരിച്ച് പിടിച്ചിട്ടുണ്ടോ ;

(ഇ)എഗ്രിമെന്‍റ് വെച്ചെങ്കിലും അത് പാലിക്കാത്ത സ്കൂളു കളിലെ അദ്ധ്യാപകര്‍ക്ക് ശന്പള ആനുകൂല്യം ലഭിച്ച സാഹചര്യത്തില്‍ അദ്ധ്യാപകരുടെ കുറ്റംകൊണ്ടല്ലാതെ എഗ്രിമെന്‍റ് വെക്കാതിരുന്ന സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ശന്പളം നല്‍കാതിരിക്കുന്നത് വിവേചനപരമായതിനാല്‍ അവര്‍ക്ക് കൂടി ശന്പള കുടിശ്ശിക നല്‍കാന്‍ നടപടി സ്വീകരിക്കുമോ ? 

6993

കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഏഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 

ശ്രീമതി കെ. കെ. ലതിക

(എ)കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഏതു വര്‍ഷം മുതലാണ് നടത്തിവരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഫെസ്റ്റിവലില്‍ സമ്മാനാര്‍ഹമായ സിനിമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് തുക എത്രയെന്ന് വിശദമാക്കുമോ; 

(സി)പ്രസ്തുത അവാര്‍ഡ് തുക ഇനിയും നല്‍കാന്‍ ബാക്കിയുള്ളത് എത്ര സ്കൂളുകള്‍ക്കാണെന്നും ടി തുക എത്ര വീതമെന്നും ഏതൊക്കെ സ്കൂളുകള്‍ക്കാണെന്നും ഏത് വര്‍ഷത്തിലേതാണെന്നും ലിസ്റ്റ് സഹിതം വ്യക്തമാക്കുമോ? 

6994

ജലമണി പദ്ധതി 

ശ്രീ. ആര്‍. രാജേഷ്

(എ)ഗ്രാമീണ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന "ജലമണി' പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)ജലമണി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ സ്കൂളുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് ലഭിച്ച കേന്ദ്രഫണ്ടിന്‍റെ വിശദമായ കണക്കുകള്‍ ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഇ)പ്രസ്തുത പദ്ധതിക്ക് ലഭ്യമായ കേന്ദ്രഫണ്ടും അനുവദിച്ച സംസ്ഥാന ഫണ്ടും പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാരണം വിശദമാക്കുമോ; 

(എഫ്)ജലമണി പദ്ധതി തുടരുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6995

യൂണിഫോം വിതരണത്തിനുള്ള നടപടികള്‍ 

ശ്രീ. പി. സി. ജോര്‍ജ്

സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ കഴിഞ്ഞ വര്‍ഷത്തെ (2013-14) യൂണിഫോം വിതരണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അതിനുള്ള കാരണമെന്ത് ; ഉത്തരവാദികള്‍ ആരെന്ന് വ്യക്തമാക്കാമോ ?

6996

സ്കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത കന്പനികള്‍ 

ശ്രീ. എളമരം കരീം
 ,, ജെയിംസ് മാത്യു
 ,, എം. ഹംസ
 ,, കെ.വി. അബ്ദുള്‍ ഖാദര്‍ 

(എ)കഴിഞ്ഞ അദ്ധ്യയന വര്‍ഷം സ്കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിനൂള്ള കരാര്‍ ഏറ്റെടുത്ത കന്പനികള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ യൂണിഫോം വിതരണം നടത്തിയിട്ടുണ്ടോ; കരാര്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; 

(ബി)കരാര്‍ അനുസരിച്ചുള്ള സമയപരിധിക്കുള്ളില്‍ യൂണിഫോം വിതരണം ചെയ്യാത്ത കന്പനികളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ടോ; ഇവര്‍ക്ക് കരാര്‍ പ്രകാരമുള്ള തുക പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ടോ; 

(സി)യൂണിഫോം വിതരണത്തില്‍ മുന്‍വര്‍ഷമുണ്ടായിട്ടുള്ള വീഴ്ചകള്‍ ആവര്‍ത്തിരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടോ?

6997

സര്‍ക്കാര്‍ സ്കൂളുകളില്‍ യഥാസമയം യൂണിഫോം വിതരണം നടത്താത്ത കന്പനികള്‍ 

ശ്രീ.കെ.എന്‍.എ. ഖാദര്‍

(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ യൂണിഫോം വിതരണം യഥാസമയം നടക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഏതെല്ലാം കന്പനികള്‍ക്കാണ് യൂണിഫോം വിതരണത്തിനുള്ള കരാര്‍ നല്‍കിയിട്ടുള്ളത്; 

(സി)യഥാസമയം യൂണിഫോം വിതരണം നടത്താത്ത കന്പനികള്‍ ഏെതാക്കെയാണ്; 

(ഡി)കഴിഞ്ഞ വര്‍ഷം യഥാസമയം യൂണിഫോം വിതരണം നടത്താത്ത കന്പനികള്‍ക്ക് ഈ വര്‍ഷവും കരാര്‍ നല്‍കാമെന്ന് തീരുമാനമെടുത്തിട്ടുണ്ടോ; 

(ഇ)യഥാസമയം യൂണിഫോം വിതരണം നടത്താത്ത കന്പനികളെ കരാറില്‍ നിന്നും ഒഴിവാക്കുമോ ?

6998

അദ്ധ്യാപക/അദ്ധ്യാപികമാരുടെ യൂണിഫോം 

ശ്രീ. കെ.കെ. നാരായണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം അദ്ധ്യാപക/അദ്ധ്യാപികമാര്‍ യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവുകളുടെ കോപ്പി ലഭ്യമാക്കാമോ?

6999

സ്കൂള്‍ ബ്ലാക്ക് ബോര്‍ഡുകളുടെ നിറംമാറ്റം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ) സ്കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം മറ്റേതെങ്കിലും കളറില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആരെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; 

(ബി) ഉണ്ടെങ്കില്‍ ഇതിനകം എവിടെയൊക്കെ ബോര്‍ഡുകളുടെ കളര്‍ മാറ്റിയെന്ന് വെളിപ്പെടുത്താമോ; 

(സി) ബ്ലാക്ക് ബോര്‍ഡുകളുടെ നിറംമാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ ആശങ്ക പരിശോധിച്ചിട്ടുണ്ടോ; 

(ഡി) ഉണ്ടെങ്കില്‍ വിശദീകരിക്കാമോ?

T7000

എം.എല്‍.എ.യ്ക്ക് ഉത്തരവിന്‍റെ പകര്‍പ്പ് നിഷേധിച്ച സംഭവം 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ധലത്തിലെ കിടങ്ങൂര്‍ കരയില്‍ വാക്കേലി വീട്ടില്‍ മനോജ്കുമാര്‍ എന്നയാളുടെ എസ്.എസ്.എല്‍.സി ബുക്കിലെ ജനനതീയതി തിരുത്തി കിട്ടുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി കിട്ടുന്നതിനായി എം.എല്‍.എ മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് എം.എല്‍.എ.യ്ക്കോ പി.എ.യ്ക്കോ ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് നല്‍കാതിരുന്നത് സംബന്ധിച്ച് 16.01.2014 ല്‍ പി.എ.യുടെ പരാതി സഹിതം സമര്‍പ്പിച്ച എം.എല്‍.എ.യുടെ പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പി.എ.യുടെ പരാതി സഹിതം എം.എല്‍.എ സമര്‍പ്പിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.