|
|
|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7051 |
എച്ച്.എസ്.എസ്.ടി. മലയാളം ആയി പ്രൊമോഷന്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)യു.പി/എച്ച്.എസ്.എ. വിഭാഗങ്ങളില്‍ നിന്ന് എത്ര ശതമാനം അദ്ധ്യാപകര്‍ക്കാണ് എച്ച്.എസ്.എസ്.ടി മലയാളം ആയി പ്രൊമോഷന്‍ നല്‍കുന്നതെന്ന് വെളിപ്പെടുത്താമോ;
(ബി)എത്ര അദ്ധ്യാപകര്‍ക്ക് 2012 നുശേഷം ഇപ്രകാരം പ്രൊമോഷന്‍ നല്‍കിയിട്ടുണ്ട് എന്ന് വെളിപ്പെടുത്താമോ ?
|
7052 |
സീനിയോറിറ്റി മറികടന്ന് ഡി.ഡി.ഇ. ഓഫീസുകളിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് നിയമനം
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)സീനിയോറിറ്റി മറികടന്ന് ഡി.ഡി.ഇ. ഓഫീസുകളിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റായി ആര്‍ക്കെങ്കിലും നിയമനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ ജില്ലകളിലാണ് ഇപ്രകാരം നിയമനം നല്‍കിയിട്ടുള്ളത്; വിശദാംശം നല്‍കാമോ;
(ബി)ഇപ്രകാരം സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാമോ;
(സി)സീനിയോറിറ്റി മറികടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എങ്കില്‍ ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കുമോ?
|
7053 |
കോഴിക്കോട്
ജില്ലയില്‍
യു.പി.എസ്.എ.
റാങ്ക്
ലിസ്റ്റില്‍
നിന്നും
നിയമനം
ശ്രീ. വി.എം. ഉമ്മര്‍മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയില്‍ 2013-ല്‍ നിലവില്‍ വന്ന യു.പി.എസ്.എ. (മലയാളം മീഡിയം) പി.എസ്.സി. റാങ്ക് പട്ടികയില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് ;
(ബി)നിലവില്‍ പ്രസ്തുത തസ്തികയില്‍ ജില്ലയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ;
(സി)ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?
|
7054 |
തിരുവനന്തപുരം ജില്ലയിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയുടെ അംഗീകാരം
ശ്രീ. എസ്. ശര്‍മ്മ
(എ)തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ എത്ര ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തിക അംഗീകരിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ എത്ര തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജോലി നോക്കിവരുന്നുണ്ട്; താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്നവര്‍ ഏതൊക്കെ സ്കൂളികളിലാണെന്ന് വ്യക്തമാക്കാമോ;
(സി)ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
|
7055 |
തിരുവനന്തപുരം ജില്ലയില്‍ എച്ച്.എസ്.എ. (സംസ്കൃതം) നിയമനത്തിനുള്ള കാലതാമസം
ശ്രീ. ബി. ഡി. ദേവസ്സി
(എ)തിരുവനന്തപുരം ജില്ലയില്‍ എച്ച്.എസ്.എ. (സംസ്കൃതം) സംവരണപ്രകാരം നിയമനത്തിന് അഡഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാല് മാസം കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അഡഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നതിനായി നടപടി സ്വീകരിക്കുമോ?
|
7056 |
പഞ്ചായത്ത്/നഗരസഭ അധീനതയിലുള്ള സ്കൂളുകളിലെ പി.ടി.സി.എം. നിയമനം
ശ്രീ. കെ. രാജു
(എ)സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള പഞ്ചായത്ത്/നഗരസഭ അധീനതയിലുള്ള സ്കൂളുകളിലെ പി.ടി.സി.എം. നിയമനം നടത്തുന്നത് ആരാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സ്കൂളുകളില്‍ പി.ടി.സി.എം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്കുളുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)പുനലൂര്‍ നഗരസഭയിലെ തൊളിക്കോട് എല്‍.പി. സ്കൂളില്‍ ഇപ്പോള്‍ പി.ടി.സി.എം. തസ്തികയില്‍ ആരെങ്കിലും ജോലിചെയ്യുന്നുണ്ടോ;
(ഡി)സ്റ്റാഫ് ഫിക്സേഷനില്‍ ടി സ്കൂളില്‍ പി.ടി.സി.എം. തസ്തിക നിര്‍ണ്ണയിച്ച് നല്‍കിയിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍ ടി സ്കൂളില്‍ അടിയന്തരമായി പി.ടി.സി.എം.നെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
7057 |
എച്ച്.എസ്.എ. ഇംഗ്ലീഷ് റാങ്ക്ലിസ്റ്റില്‍ നിന്നും നിയമനം
ശ്രീ. ഇ. കെ. വിജയന്‍
(എ) കോഴിക്കോട് ജില്ലയില്‍ എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തികയില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി) ജില്ലയില്‍ പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ;
(സി) പ്രസ്തുത തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി) നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനനടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
7058 |
എച്ച്.എച്ച്.എസ്.ടി. സീനിയര്‍/ജൂനിയര്‍ റാങ്ക് ലിസ്റ്റ്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)എച്ച്.എസ്.എസ്.ടി. സീനിയര്‍/ജൂനിയര്‍ റാങ്ക് ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)പ്രസ്തുത ലിസ്റ്റില്‍ നിന്നുണ്ടായിട്ടുള്ള നിയമനത്തിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
7059 |
തിരുവനന്തപുരം ജില്ലയിലെ എച്ച്.എസ്.എ. (സോഷ്യല്‍ സ്റ്റഡീസ്) റാങ്ക് ലിസ്റ്റ്
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം ജില്ലയിലെ എച്ച്.എസ്.എ. (സോഷ്യല്‍ സ്റ്റഡീസ്) നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നും ഇക്കഴിഞ്ഞ ഒന്പതുമാസത്തിനുള്ളില്‍ എത്ര പേര്‍ക്ക് നിയമനം നല്കി എന്നും അത് ആര്‍ക്കൊക്കെയാണെന്നും വ്യക്തമാക്കൂമോ ;
(ബി)സ്റ്റാഫ് ഫിക്സേഷന്‍ യഥാസമയം നടക്കാത്തതിനാലും ഹൈസ്കൂളില്‍ നിന്നും ഹയര്‍ സെക്കന്‍ററിയിലേക്ക് നടക്കേണ്ട പ്രമോഷനുകള്‍ കൃത്യമായി നടക്കാത്തതിനാലും കാലാവധി ദീര്‍ഘപ്പിച്ചതിന്‍റെ പ്രയോജനം ടി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് കിട്ടാത്ത സാഹചര്യത്തില്‍ സ്റ്റാഫ് ഫിക്സേഷനും ഹൈസ്കൂളില്‍ നിന്നു ഹയര്‍ സെക്കന്‍ററിയിലേക്കുള്ള പ്രമോഷനും ഈ മാസം തന്നെ പൂര്‍ത്തിയാക്കി പ്രസ്തുത റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഉടന്‍തന്നെ നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
7060 |
എം.എച്ച്.എസ്.എസ്. മുന്നിയൂരിലെ അദ്ധ്യാപകന്‍ ശ്രീ. അനീഷ് കെ.കെ. യെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടല്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സബ്ജില്ലയിലെ എം.എച്ച്.എസ്.എസ്. മുന്നിയൂരിലെ അദ്ധ്യാപകന്‍ ശ്രീ. അനീഷ് കെ. കെ. യെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടോ;
(ബി)ടിയാനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത് ഏതെല്ലാം അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എന്ന് വിശദമാക്കുമോ;
(സി)അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണ്; ഇവരുടെ ഉദ്യോഗപ്പേര് വിശദമാക്കാമോ;
(ഡി)അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്തൊക്കെ തെളിവുകളാണ് ടിയാനെതിരെ ലഭിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(ഇ)അന്വേഷണ റിപ്പോര്‍ട്ടിന്‍റെയും, ഹാജരാക്കിയ തെളിവുകളുടെയും പകര്‍പ്പുകള്‍ നല്‍കാമോ;
(എഫ്)നടപടിക്ക് വിധേയനായ അദ്ധ്യാപകന്‍ സ്കൂളിലെ മറ്റേതെങ്കിലും ജീവനക്കാരുമായി വാക്കുതര്‍ക്കമോ, അടിപിടിയോ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ആരുമായിട്ടാണ്;
(ജി)ഇതില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആര്‍ക്കാണ് പരിക്കേറ്റത്;
(എച്ച്)പരിക്കേറ്റ കക്ഷിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടോ; എങ്കില്‍ എത് ആശുപത്രിയില്‍ എത്ര ദിവസം;
(ഐ)ചികിത്സിച്ച ഡോക്ടറുടെ പേരും യോഗ്യതകളും വിശദമാക്കാമോ;
(ജെ)എന്തെല്ലാം പരിക്കുകളാണ് ഡോക്ടര്‍ കണ്ടെത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ; മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(കെ)നിലവിലെ സ്ക്കൂള്‍ മാനേജര്‍ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമാണോ; എങ്കില്‍ ഏതു സ്ഥാപനത്തില്‍, ഏതു പദവിയില്‍, ഏതു കക്ഷിയുടെ പ്രതിനിധി ആണെന്ന് വിശദമാക്കാമോ;
(എല്‍)പിരിച്ചുവിടപ്പെട്ട അദ്ധ്യാപകന്‍ 2013-ല്‍ അദ്ധ്യാപകര്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ടോ; എങ്കില്‍ എത്ര ദിവസം;
(എം)മാനേജരും പിരിച്ചുവിടപ്പെട്ട അദ്ധ്യാപകനും തമ്മില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(എന്‍) ഇത് ടിയാനെതിരെ നടപടി എടുക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
7061 |
തസ്തിക നിര്‍ണ്ണയത്തിലൂടെ പുറത്താകുന്ന അദ്ധ്യാപകരുടെ സ്വയം വിരമിക്കല്‍
ശ്രീ. എ. കെ. ബാലന്‍
(എ)തസ്തിക നിര്‍ണ്ണയത്തിലൂടെ പുറത്താകുന്ന അദ്ധ്യാപകര്‍ക്ക് സ്വയം വിരമിക്കലിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(സി)സ്വയം വിരമിക്കലിന് പ്രസ്തുത ഉത്തരവ് പ്രകാരം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു; അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു?
|
7062 |
ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായി കായിക താരങ്ങള്‍ക്കുള്ള സംവരണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)2013-14 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായി കായികതാരങ്ങള്‍ക്കായി ഓരോ ജില്ലയിലും എത്ര സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സീറ്റുകളിലേയ്ക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിന് എന്തൊക്കെ മാനദണ്ധങ്ങളാണ് പാലിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)കായിക താരങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേയ്ക്ക് പ്രവേശനം നല്‍കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(ഇ)കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ കായികതാരങ്ങളല്ലാത്ത ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ;
(എഫ്)എങ്കില്‍ കാരണം വ്യക്തമാക്കുമോ ?
|
7063 |
പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ച്
ശ്രീ.കെ. എന്‍. എ. ഖാദര്‍
(എ)ഹയര്‍ സെക്കന്‍ഡറി ബാച്ച് പുതിയതായി അനുവദിയ്ക്കുന്നത് നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഈ വിഷയത്തില്‍ നേരിടുന്ന പ്രായോഗിക തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
(സി)ആകെ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര ബാച്ചുകള്‍ അധികമായി അനുവദിയ്ക്കേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;
(ഡി)സംസ്ഥാനത്ത് ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി അനുവദിയ്ക്കപ്പെട്ടിട്ടുള്ള നിലവിലുള്ള ബാച്ചുകള്‍ വിഷയാടിസ്ഥാനത്തില്‍ പരിശോധിച്ച് ഏതെല്ലാം വിഷയങ്ങള്‍ക്ക് എത്ര ബാച്ചുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)വിഷയങ്ങള്‍ നിശ്ചയിക്കുന്നതിന് മാനദണ്ധം നിലവിലുണ്ടോ ?
|
7064 |
ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ ഒഴിവുകള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ) ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍. ജൂനിയര്‍ ഹിസ്റ്ററി വിഭാഗം അധ്യാപകരുടെ ആകെ എത്ര ഒഴിവുകള്‍ 1.08.2008 മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ ഉണ്ടായി; വിശദവിവരം നല്‍കാമോ;
(ബി) അവയില്‍ എത്ര എണ്ണത്തില്‍ ജൂനിയര്‍ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി; ബാക്കിയുള്ള ഒഴിവുകള്‍ എത്ര;
(സി) അവയില്‍ 1:3 എന്ന അനുപാത പ്രകാരം എത്ര വീതം ഒഴിവുകള്‍ തസ്തിക മാറ്റം
(എച്ച്.എസ്.എ./എല്‍.പി.എസ്.എ./യു.പി.എസ്.എ.)വഴി നിയമിക്കുന്നതിനായി മാറ്റിവെയ്ക്കപ്പെട്ടു;
(ഡി) എത്ര വീതം ഒഴിവുകള്‍ പി.എസ്.സി.യില്‍ നിന്നും ജനറല്‍ റിക്രൂട്ട്മെന്‍റിലൂടെ നിയമിക്കുന്നതിനായി റിപ്പോര്‍ട്ട് ചെയ്തു;
(ഇ) അവയില്‍ എത്ര എണ്ണത്തിന് പി.എസ്.സി.യില്‍ നിന്ന് നിയമന ശുപാര്‍ശ ചെയ്തു; എത്ര പേര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു;
(എഫ്) തസ്തികമാറ്റത്തിനായി മാറ്റിവയ്ക്കപ്പെട്ട ഒഴിവുകള്‍ നിര്‍ദ്ദിഷ്ട 25% നിരക്കിനെ അധികരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;
(ജി) പുതിയ പ്ലസ് ടു ബാച്ച് അനുവദിക്കുന്പോള്‍ സയന്‍സ് കോന്പിനേഷന് ആനുപാതികമായി ഹുമാനിറ്റീസ് ബാച്ച് അനുവദിക്കുന്നതില്‍ കുറവ് വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എ ച്ച്) ഈ കുറവ് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു?
|
7065 |
കുടിവെളള പദ്ധതിക്ക് വയലാ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്ക്കൂളിന്‍റെ സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ശുപാര്‍ശ
ശ്രീ. മുല്ലക്കര രതാന്കരന്‍
(എ)അലയമണ്‍-ഇട്ടിവ കുടിവെളള പദ്ധതിയ്ക്ക് വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിന് വയലാ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂളിന്‍റെ കോന്പൌണ്ടിലെ 6 സെന്‍റ് സ്ഥലം വിട്ടു നല്‍കുന്നതിനുളള ശുപാര്‍ശയിന്‍മേല്‍ നടപടി സ്വീകരിക്കുമോ;
(ബി)പ്രസ്തുത ശുപാര്‍ശയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
|
7066 |
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വകുപ്പിലെ നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകര്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)ഹയര്‍ സെക്കന്‍ററി അധ്യാപകരുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വകുപ്പിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടെയും പ്രൊമോഷന്‍/ജോലി സമയം ഇവയില്‍ വിവേചനം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)5 വര്‍ഷം സര്‍വ്വീസ് കാലാവധി പൂര്‍ത്തിയായ നോണ്‍ വൊക്കേഷണല്‍ ജൂനിയര്‍ അധ്യാപകരെ സീനിയര്‍ അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)എയ്ഡഡ് മേഖലയില്‍ നോണ്‍ വൊക്കേഷണല്‍ ജൂനിയര്‍ ടീച്ചര്‍ തസ്തിക നിലവിലുണ്ടോ; എയ്ഡഡ് മേഖലയിലെ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തിക കണക്കാക്കുന്നതിനുള്ള പ്രവൃത്തി സമയം, മറ്റ് മാനദണ്ധങ്ങള്‍ എന്നിവ എന്തൊക്കെയാണ്; വിശദാംശം നല്‍കുമോ?
|
7067 |
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ വര്‍ഷംതോറുമുള്ള പൊതുസ്ഥലംമാറ്റം
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ വര്‍ഷംതോറുമുള്ള പൊതുസ്ഥലംമാറ്റം നടത്താറില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അവസാനമായി പൊതുസ്ഥലംമാറ്റം നടത്തിയത് എന്നാണ്;
(സി)ഈ വര്‍ഷം അധ്യാപകരുടെയും ലാബ് അസിസ്റ്റന്‍റുമാരുടെയും ഇന്‍സ്ട്രക്ടര്‍മാരുടെയും പൊതുസ്ഥലംമാറ്റം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)വര്‍ഷംതോറും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് പൊതുസ്ഥലംമാറ്റം നടക്കാതിരിക്കാനിടയായ സാഹചര്യം വിശദീകരിക്കുമോ?
|
7068 |
ഹയര്‍സെക്കന്‍ററി സ്കൂളില്‍ ബൈട്രാന്‍സ്ഫര്‍ വഴിയുള്ള അദ്ധ്യാപകരുടെ നിയമനം
ശ്രീ. സി. ദിവാകരന്‍
(എ)ഹയര്‍സെക്കന്‍ററി സ്കൂളില്‍ ബൈട്രാന്‍സ്ഫര്‍ വഴി അദ്ധ്യാപകരെ ഏറ്റവും അവസാനം നിയമിച്ചത് എന്നാണ്;
(ബി)പ്രസ്തുത നിയമനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ?
|
7069 |
ബൈട്രാന്‍സ്ഫര്‍ വഴി ഹയര്‍ സെക്കന്‍ററി അധ്യാപക നിയമനം
ശ്രീ. വി. ശശി
(എ)ബൈട്രാന്‍സ്ഫര്‍ വഴി ഹയര്‍സെക്കന്‍ററി അദ്ധ്യാപകരായി ഏറ്റവും അവസാനം നിയമിച്ചത് എന്നാണ്;
(ബി)ഈ നിയമനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;
(സി)എന്നത്തേയ്ക്ക് നിയമനം നടക്കുമെന്നും ഇത്തരത്തില്‍ എത്രപേര്‍ക്ക് നിയമനം നടത്താന്‍ കഴിയും എന്നും വെളിപ്പെടുത്താമോ;
(ഡി)നിയമനത്തിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
|
7070 |
ഹയര്‍ സെക്കന്‍ററി സ്കൂളുകളുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളുടെയും പ്രവൃത്തി ദിവസം അഞ്ച് ദിവസമായി കുറയ്ക്കല്‍
ശ്രീ. പി. റ്റി. എ. റഹീം
ഒരേ കോന്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും പ്രവൃത്തി ദിവസങ്ങളിലെ വ്യത്യാസം പ്രയാസം സൃഷ്ടിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
7071 |
ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ പി.എസ്.സി. വഴി എച്ച്.എസ്.എസ്.ടി. തസ്തികയില്‍ നിയമനം
ശ്രീ. ഇ. കെ. വിജയന്‍
(എ) ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ പി.എസ്.സി. വഴി എച്ച്.എസ്.എസ്.ടി. തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ സീനിയോറിറ്റി തസ്തികയില്‍ പ്രമോഷന്‍ നല്‍കുന്ന സാഹചര്യത്തില്‍ എയ്ഡഡ് മേഖലയില്‍ എച്ച്.എസ്.എസ്.ടി. തസ്തികയില്‍ നിയമനം ലഭിക്കുന്ന അധ്യാപകര്‍ അതേ തസ്തിയില്‍ നിന്നുതന്നെ വിരമിക്കുന്ന സാഹചര്യം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ സ്പെഷ്യല്‍ റൂളില്‍ ഉള്‍പ്പെടുത്തി ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;
(ഡി) ഇല്ലെങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
7072 |
ജിയോളജി പഠിപ്പിക്കുന്ന ഹയര്‍സെക്കന്‍ററി സ്കൂളുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത് ആകെ എത്ര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളുകളാണ് ഉള്ളതെന്ന് ജില്ല തിരിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;
(ബി)പ്രസ്തുത സ്കൂളുകളില്‍ ജിയോളജി പഠിപ്പിക്കുന്ന എത്ര സ്കൂളുകളാണ് ഉള്ളതെന്ന് ജില്ല തിരിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;
(സി)പ്ലസ് ടു അധിക ബാച്ചുകള്‍ അനുവദിക്കുന്പോള്‍ ജിയോളജി വിഷയം ഉള്‍പ്പെടുന്ന കോന്പിനേഷന്‍ കൂടുതല്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)ജിയോളജി (സീനിയര്‍) തസ്തികയിലേക്ക് ബൈപ്രമോഷനു വേണ്ടി നീക്കിവെച്ച ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് കാലതാമസം നേരിട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാലതാമസത്തിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
(ഇ)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
|
T7073 |
നായരങ്ങാടി റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹയര്‍ സെക്കന്‍ററിയില്‍ കോമേഴ്സിന് അഡീഷണല്‍ ബാച്ച് അനുവദിക്കല്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തിലെ നായരങ്ങാടിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹയര്‍സെക്കന്‍ററി അഡീഷണല്‍ ബാച്ച് (കോമേഴ്സ്) അനുവദിക്കണമെന്ന അപേക്ഷയില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;
(ബി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളുടെ കൊഴിഞ്ഞ് പോക്ക് ഒഴിവാക്കി, പാസ്സാകുന്ന മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും തുടര്‍പഠനത്തിനുള്ള അവസരം ഉറപ്പാക്കുന്നതിനായി പ്ലസ് വണ്‍ അഡീഷണല്‍ ബാച്ച് അനുവദിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?
|
7074 |
ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ നെടുങ്ങോലം ഗവ. ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ കെട്ടിട നിര്‍മ്മാണം
ശ്രീ. ജി.എസ്.ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ നെടുങ്ങോലം ഗവ. ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ കെട്ടിട നിര്‍മ്മാണത്തിന് 96 ലക്ഷം രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 8 ക്ലാസ് മുറി നിര്‍മ്മിക്കുന്നതിലേക്ക് പ്ലാനും അനുബന്ധരേഖകളും ഹയര്‍ സെക്കന്‍ററി ഡയറക്ടറേറ്റില്‍ ലഭിച്ചിരുന്നുവോ;
(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിലേക്കായി ബന്ധപ്പെട്ട വകുപ്പ് തയ്യാറാക്കിയ പ്രാഥമിക ലിസ്റ്റില്‍ 12-ാമതായി ഈ പ്രവൃത്തി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍ ഈ പ്രവൃത്തി ഉള്‍പ്പെടുത്താതെ പോയ കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)മേല്‍പ്പറഞ്ഞ സ്കൂളിന്‍റെ അടിസ്ഥാന സൌകര്യ അപര്യാപ്തത കണക്കിലെടുത്ത് നടപ്പ് സാന്പത്തിക വര്‍ഷം കെട്ടിട നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കാന്‍ സന്നദ്ധമാകുമോ?
|
7075 |
കണ്ണൂര്‍ ജില്ലയിലെ എച്ച്.എസ്.എ. മലയാളം തസ്തികയിലെ ഒഴിവുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കണ്ണൂര്‍ ജില്ലയില്‍ എച്ച്.എസ്.എ. മലയാളം തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; ഏതൊക്കെ സ്കൂളുകളില്‍; വ്യക്തമാക്കുമോ;
(ബി)എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്;
(സി)പ്രസ്തുത തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കി; വ്യക്തമാക്കുമോ;
(ഡി)ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനും റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
|
7076 |
കൊടുവള്ളി എ.ഇ.ഒ. ഓഫീസില്‍ സൂപ്രണ്ടിന്‍റെ തസ്തിക
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എ.ഇ.ഒ. ഓഫീസില്‍ സൂപ്രണ്ടിന്‍റെ തസ്തിക ഇല്ലാത്തതുകൊണ്ട് ഓഫീസ് പ്രവര്‍ത്തനത്തിലുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)സൂപ്രണ്ടിന്‍റെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ ;
(സി)തസ്തിക സൃഷ്ടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?
|
7077 |
എച്ച്.എസ്.എസ്.ടി. മലയാളം സീനിയര്‍ തസ്തികയില്‍ ഒഴിവുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2012 ഏപ്രില്‍ 30-ന് ശേഷം എച്ച്.എസ്.എസ്.ടി. മലയാളം സീനിയര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്; വ്യക്തമാക്കുമോ;
(ബി)2014-ല്‍ എച്ച്.എസ്.എസ്.ടി. മലയാളം ജൂനിയര്‍ തസ്തികയില്‍ നിന്ന് എത്ര അധ്യാപകരെ സീനിയര്‍ തസ്തികയിലേക്ക് പ്രൊമോട്ടു ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;
(സി)എച്ച്.എസ്.എസ്.ടി. മലയാളം ജൂനിയര്‍/സീനിയര്‍ വിഭാഗങ്ങളിലായി എത്ര ഗസ്റ്റ് ലക്ചറര്‍മാര്‍ നിലവിലുണ്ട് എന്ന് വെളിപ്പെടുത്താമോ?
|
7078 |
വി.എച്ച്.എസ്.ഇ. ഡയറക്ടറേറ്റിലെയും മേഖല ഓഫീസുകളിലെയും ജോലി സംബന്ധിച്ച പി.ആന്‍റ് എ.ആര്‍.ഡി. വര്‍ക്ക് സ്റ്റഡി
ശ്രീ. സി. കൃഷ്ണന്‍
(എ)വി.എച്ച്.എസ്.ഇ. ഡയറക്ടറേറ്റിലെയും മേഖല ഓഫീസുകളിലെയും ജോലി സംബന്ധിച്ച് പി.ആന്‍റ് എ.ആര്‍.ഡി. വര്‍ക്ക് സ്റ്റഡി നടത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത വര്‍ക്ക് സ്റ്റഡിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)വര്‍ക്ക് സ്റ്റഡിയുടെ ഭാഗമായി എത്ര അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി)ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അധിക തസ്തികകള്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
7079 |
മങ്കട വള്ളിപ്പുറം അന്ധവിദ്യാലയത്തില്‍ പ്ലസ്ടു അനുവദിക്കല്‍
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മങ്കട വള്ളിപ്പുറം അന്ധവിദ്യാലയത്തില്‍ പ്ലസ്ടു അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത അന്ധവിദ്യാലയത്തില്‍ പ്ലസ്ടു അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊള്ളുമോ?
|
7080 |
ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ 2011-ല്‍ അധികമായി അനുവദിച്ച ബാച്ചുകള്‍
ശ്രീ. കെ. രാധാകൃഷ്ണന്
,, ജെയിംസ് മാത്യു
,, കെ. കുഞ്ഞമ്മത് മാസ്റ്റര്
,, പുരുഷന്‍ കടലുണ്ടി
(എ)ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ 2011-ല്‍ അധികമായി ബാച്ചുകള്‍ അനുവദിക്കുകയുണ്ടായോ; എങ്കില്‍ എന്നു മുതല്‍;
(ബി)പ്രസ്തുത ബാച്ചുകളിലേക്ക് അധികമായുള്ള അദ്ധ്യാപക തസ്തിക എന്ന് മുതല്‍ക്കാണ് അനുവദിച്ച് ഉത്തരവായത്;
(സി)അധികമായി അനുവദിച്ച ബാച്ചുകളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് ശന്പളം ഇല്ലാതാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ;
(ഡി)നിയമന നടപടികള്‍ അസാധുവായിട്ടുണ്ടോ;
(ഇ)പുതുതായി നിയമന നടപടികള്‍ നടത്താത്ത സാഹ ചര്യത്തില്‍ ഇവരുടെ വേതനത്തിന് എന്തെങ്കിലും തീര്‍പ്പ് കല്പിച്ച് നടപടി ഉണ്ടാകുമോ?
|
7081 |
സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ പ്ലസ്ടു സീറ്റുകള്‍
ശ്രീമതി ഗീതാ ഗോപി
(എ)സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ ആകെ എത്ര പ്ലസ് ടു സീറ്റുകള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കുമോ; എസ്.എസ്.എല്‍.സി. പാസ്സായി പ്ലസ് ടു പഠന യോഗ്യത നേടിയ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണവും ജില്ല തിരിച്ച് അറിയിക്കുമോ;
(ബി)പ്ലസ് ടു പഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുന്നതിന് മതിയായ സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യം നിര്‍വ്വഹിക്കുവാന്‍ എന്തു നടപടികള്‍ കൈക്കൊള്ളുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ? |
7082 |
കൊട്ടാരക്കര മണ്ധലത്തിലെ സ്കൂളുകളില്‍ പ്ലസ് ടു വിന് അധിക ബാച്ചുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര മണ്ധലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് പ്ലസ് ടു വിന് അധിക ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത് ; ഏതൊക്കെ വിഷയങ്ങള്‍ അനുവദിച്ചുവെന്ന് സ്കൂള്‍ തിരിച്ച് വ്യക്തമാക്കുമോ ;
(ബി)കൊട്ടാരക്കര മണ്ധലത്തിലെ പെരുംകുളം ഗവണ്‍മെന്‍റ് പി.വി.എച്ച്.എസില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ സ്വീകരിച്ച തുടര്‍ നടപടി വിശദമാക്കുമോ ? |
7083 |
വൈക്കം നിയോജക മണ്ധലത്തിലെ വിവിധ സ്കൂളുകളില്‍ പ്ലസ്ടു, വി.എച്ച്.എസ്.സി. സീറ്റുകള്‍
ശ്രീ. കെ. അജിത്
(എ)വൈക്കം നിയോജക മണ്ധലത്തിലെ വിവിധ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ എത്ര പ്ലസ്ടു, വി.എച്ച്.എസ്.സി സീറ്റുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)2013-2014 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ പ്ലസ്ടു, വി.എച്ച്.എസ്.സി സീറ്റുകള്‍ ആവശ്യക്കാരില്ലാതെ ഒഴിഞ്ഞുകിടന്നിരുന്നോയെന്നും ഉണ്ടെങ്കില്‍ എത്ര സീറ്റുകളെന്നും വെളിപ്പെടുത്തുമോ;
(സി)കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും കൂടുതലായി ഇത്തവണ വൈക്കം മണ്ധലത്തിലെ സ്കൂളുകളില്‍ പ്ലസ്ടു, വി.എച്ച്.എസ്.സി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്ര സീറ്റുകളെന്നും വ്യക്തമാക്കുമോ? |
7084 |
പ്ലസ് ടൂ - അധിക സീറ്റുകള്‍/ബാച്ചുകള്‍ക്ക് അപേക്ഷിച്ച സ്കൂളുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
ഈ അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു - അധിക സീറ്റുകള്‍/ബാച്ചുകള്‍ക്ക് അപേക്ഷിച്ച സ്കൂളുകള്‍ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ ? |
7085 |
അക്കാദമിക് സിറ്റി
ശ്രീ. അന്‍വര്‍ സാദത്ത്
,, കെ. മുരളീധരന്
,, തേറന്പില്‍ രാമകൃഷ്ണന്
,, പാലോട് രവി
(എ)സംസ്ഥാനത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന അക്കാദമിക് സിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(ബി)അക്കാദമിക് സിറ്റി സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ? |
7086 |
ദേശീയ ഉന്നത വിദ്യാഭ്യാസ അഭിയാന്‍
ശ്രീ. റോഷി അഗസ്റ്റിന്
'' എം.വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
(എ)പന്ത്രണ്ടാം പദ്ധതി രേഖയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാതലായ എന്തെല്ലാം മാറ്റങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത് ; വ്യക്തമാക്കുമോ ;
(ബി)ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ ഉന്നത വിദ്യാഭ്യാസ അഭിയാന്‍ പ്രകാരം പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)പ്രസ്തുത മേഖലയില്‍ സംസ്ഥാന ഗവണ്‍മെന്‍റ് വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനും പദ്ധതി വിഭവങ്ങള്‍ പരമാവധി ലഭ്യമാക്കുന്നതിനും ഉതകുന്ന വിധത്തില്‍ ഒരു മോണിറ്ററിംഗ് സെല്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ? |
7087 |
കമ്മ്യൂണിറ്റി കോളേജ് പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
,, ബാബു എം. പാലിശ്ശേരി
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. സാജു പോള്‍
(എ)കമ്മ്യൂണിറ്റി കോളേജ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)പദ്ധതിപ്രകാരം രൂപവത്കരിക്കുന്ന ബോര്‍ഡ് ഓഫ് സ്റ്റഡീസിന്‍റെ ഘടന വിശദമാക്കാമോ;
(സി)അതില്‍ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കാമോ;
(ഡി)പാഠ്യപദ്ധതി തയ്യാറാക്കലും പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണ്ണയവും അതേ കോളേജിലെ അദ്ധ്യാപകര്‍ നടത്തുന്ന രീതി വിദ്യാഭ്യാസത്തിന്‍റെ മൂല്യശോഷണത്തിന് വഴിവെയ്ക്കും എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ? |
7088 |
കേരള ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാഡമി
ശ്രീ. കെ. മുരളീധരന്
,, എം.എ. വാഹീദ്
,, വി.പി. സജീന്ദ്രന്‍
,, ലൂഡി ലൂയിസ്
(എ)സംസ്ഥാനത്ത് കേരള ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മൂണിക്കേഷന്‍ ടെക്നോളജി അക്കാഡമിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് അക്കാഡമിയുടെ പ്രവര്‍ത്തനത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)തൊഴില്‍ വൈദഗ്ദ്ധ്യക്കുറവ് പരിഹരിക്കാനും ഐ.റ്റി. മേഖലകളില്‍ മികച്ച മലയാളികളെ വാര്‍ത്തെടുക്കാനും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അക്കാഡമി നടത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ആരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? |
7089 |
കോളേജ് ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്
,, കെ. മുരളീധരന്‍
,, ജോസഫ് വാഴക്കന്‍
(എ)കോളേജ് ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം കോളേജുകളിലാണ് ഇത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ഡി)നാക് റേറ്റിംഗ് ലഭിക്കുന്നതിന് പ്രസ്തുത പദ്ധതി എത്രമാത്രം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്? |
7090 |
കോളേജസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്
,, വി. റ്റി. ബല്‍റാം
,, കെ. ശിവദാസന്‍ നായര്‍
(എ) കോളേജസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ഏതെല്ലാം കോളേജുകളിലാണ് പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ഡി) കോളേജുകളിലെ അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?
|
7091 |
വിദ്യാര്‍ത്ഥി രാഷ്ട്രീയം സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടനകള്‍ക്ക് കോളേജ് കാന്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായോ ഭരണഘടനാപരമായോ അവകാശമില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ബഹു.ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ല എന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും രേഖാമൂലം എഴുതിവാങ്ങും എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ടോ;
(സി)സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമാണോ ഈ ഉദ്യോഗസ്ഥന്‍ പ്രസ്തുത സത്യവാങ്മൂലം നല്‍കിയത് എന്ന് വ്യക്തമാക്കുമോ;
(ഡി)കോടതിയില്‍ നല്‍കിയ പ്രസ്തുത സത്യവാങ്മൂലം സര്‍ക്കാര്‍ നയമല്ല എങ്കില്‍ ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ? |
7092 |
കോഴിക്കോട് ലോ കോളേജില്‍ നിയമബിരുദത്തില്‍ സായാഹ്ന കോഴ്സ്
ശ്രീമതി കെ.കെ. ലതിക
(എ)സംസ്ഥാനത്ത് നിയമ പഠനത്തിന് സായാഹ്ന ബിരുദ കോഴ്സുകള്‍ നടത്തപ്പെടുന്നത് ഏതെല്ലാം സ്ഥാപനങ്ങളിലാണ് എന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ മലബാര്‍ മേഖലയിലുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ സായാഹ്ന നിയമ ബിരുദ കോഴ്സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ? |
7093 |
അംഗീകൃത ഡിപ്ലോമ കോഴ്സ് എന്ന് പരസ്യം ചെയ്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതിനെതിരെ നടപടി
ശ്രീ. മാത്യു റ്റി. തോമസ്
(എ)കേരള സര്‍ക്കാരിന്‍റെയോ എ.ഐ.സി.ടി.ഇ. യുടെയോ അംഗീകാരമില്ലാതെ, അംഗീകൃത ഡിപ്ലോമാ കോഴ്സുകള്‍ എന്ന് പരസ്യം ചെയ്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ? |
7094 |
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിലെ ഫീസ്
ശ്രീ. എസ്. ശര്‍മ്മ
(എ)കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന ശേഷം ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കുവാന്‍ അവസരം നല്‍കി ഉത്തരവായിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഇപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന ഫീസ് എത്രയെന്ന് വ്യക്തമാക്കാമോ? |
7095 |
പിണറായി ഐ.എച്ച്.ആര്‍.ഡി. കോളേജിന്‍റെ കെട്ടിടം പണി
ശ്രീ. കെ.കെ. നാരായണന്‍
(എ)പിണറായി ഐ.എച്ച്. ആര്‍.ഡി. കോളേജിന്‍റെ കെട്ടിട പണിയുടെ തടസ്സം നീക്കികിട്ടുന്നതിന് വകുപ്പ് മന്ത്രി മുന്‍കൈ എടുത്ത് ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്‍മാരുടെയും ഒരു യോഗം വിളിക്കുന്ന കാര്യം പരിഗണിക്കുമോ;
(ബി)എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ? |
7096 |
പുതിയ കോളേജുകളുടെ കെട്ടിടനിര്‍മ്മാണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സര്‍ക്കാര്‍ സംസ്ഥാനത്ത് എത്ര പുതിയ കോളേജുകള്‍ തുടങ്ങുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവുമായി എവിടെയെല്ലാം കോളേജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും പറയാമോ;
(ബി)ഏതെല്ലാം കോളേജുകള്‍ക്ക് ഭൂമി ലഭ്യമാക്കിയിട്ടുണ്ടെന്ന് പറയാമോ;
(സി)എം.എല്‍.എ യുടെ പ്രാദേശിക വികസനഫണ്ടോ, മണ്ധലം ആസ്തിവികസന ഫണ്ടോ വിനിയോഗിച്ച് ഭൂമി വാങ്ങിയിട്ടുള്ള കോളേജുകള്‍ക്ക് കെട്ടിടം ഉള്‍പ്പെടെ അടിസ്ഥാനസൌകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ? |
7097 |
എയ്ഡഡ് കോളേജുകളിലെ അനദ്ധ്യാപക തസ്തികകളിലെ നിയമനം
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളില്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)ഇതു സംബന്ധിച്ച ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)1997 മുതല്‍ കോളേജുകളില്‍ അനുവദിച്ച കോഴ്സുകള്‍ക്ക് അദ്ധ്യാപകരെ നിയമിച്ചെങ്കിലും അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)ഓരോ വര്‍ഷവും പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതനുസരിച്ച് അനദ്ധ്യാപകരെ നിയമിക്കാത്തതുമൂലമുള്ള പ്രയാസങ്ങള്‍ ദുരീകരിക്കാന്‍ ഈ വിഭാഗക്കാര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ? |
7098 |
പുതിയ ഗവ. കോളേജുകളിലെ അദ്ധ്യാപക ഒഴിവുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)പുതുതായി അനുവദിച്ച ഗവ. കോളേജുകളിലെ അദ്ധ്യാപകരുടെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(ബി)ഏതെല്ലാം വിഷയത്തില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ? |
7099 |
പുതിയ ആര്‍ട്സ് & സയന്‍സ് കോളേജുകളിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആരംഭിച്ച സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിച്ചവര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശന്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമായിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇവര്‍ക്ക് ശന്പളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)സര്‍വ്വീസില്‍ നിന്നും വിരമിച്ചതിന്ശേഷം സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിച്ചവര്‍ക്ക് എന്ത് മാനദണ്ധ പ്രകാരമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ? |
7100 |
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലക്ചറര്‍ തസ്തികയിലെ നിയമനം
ശ്രീ.റ്റി.വി. രാജേഷ്
(എ)കോളേജിയേറ്റ് എഡ്യൂക്കേഷന്‍ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള നടപടിക്രമം എന്താണ്;
(ബി)ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലക്ചററര്‍ തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്നതിന് നിലവിലുള്ള സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നിലവില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലക്ചറര്‍ തസ്തികയില്‍ എത്ര ഒഴിവുകളുണ്ട്; ഇപ്പോള്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കി; കാലാവധി തീരുന്നതെപ്പോള്‍; വിശദമാക്കുമോ ;
(ഡി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി വഴി നേരിട്ട് നികത്തുന്നതിന് നടപടി സ്വീകരിക്കുമോ ? |
7101 |
കേരളാ യൂണിവേഴ്സിറ്റിയുടെ ബിരുദപഠനതലത്തിലെ സെമസ്റ്ററൈസേഷന്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)കേരളാ യൂണിവേഴ്സിറ്റി ബിരുദപഠനതലത്തില്‍ പാഠ്യപരിഷ്കരണത്തിന്‍റെ ഭാഗമായി സെമസ്റ്ററൈസേഷന്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്‍റെ വിശദാംശം അറിയിക്കുമോ ;
(ബി)സെമസ്റ്ററൈസേഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള പഠനം യൂണിവേഴ്സിറ്റി നടത്തിയിട്ടുണ്ടോ ;
(സി)ഈ മേഖലയില്‍ അദ്ധ്യാപനം നടത്തിവരുന്നവരെയും പലവിധകാരണങ്ങളാല്‍ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാന്‍ കഴിയാതെ പ്രൈവറ്റ് രജിസ്ട്രേഷനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളെയും തികച്ചും പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നടപടി പുന:പരിശോധിക്കുന്നതിന് തയ്യാറാകുമോ ? |
7102 |
കേരള യൂണിവേഴ്സിറ്റിയുടെ പ്രൈവറ്റ് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കല്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)റഗുലര്‍ കോളേജിന്‍റെ ബിരുദ സിലബസിലും സ്കീമിലും പ്രൈവറ്റ് രജിസ്ട്രേഷന്‍ സ്ട്രീം നടപ്പിലാക്കുന്നതിന് നിലവിലെ തടസ്സം എന്താണ്; വിശദമാക്കുമോ;
(ബി)റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് സന്പ്രദായം ഉണ്ടെങ്കില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍കാര്‍ക്കും ഇതര യൂണിവേഴ്സിറ്റികള്‍ അവലംബിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ച് ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടി കൈക്കൊള്ളുമോ; ഇല്ലായെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ;
(സി)ഒരേ സിലബസില്‍ പഠിക്കുന്ന എല്ലാ സ്ട്രീമില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഒരേ സ്കീമില്‍ പരീക്ഷ നടത്തുന്നതിന് തയ്യാറാകുമോ: ഇല്ലായെങ്കില്‍ ആയതിന്‍റെ വിശദാംശം നല്‍കുമോ;
(ഡി)1971 ല്‍ കേരളാ യൂണിവേഴ്സിറ്റി ആരംഭിച്ച പ്രൈവറ്റ് രജിസ്ട്രേഷന്‍ സന്പ്രദായം നിര്‍ത്തലാക്കുന്നതിന്‍റെ ഭാഗമായി ഡിഗ്രിതലത്തിലും സെമസ്റ്ററൈസേഷന്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഈ വിഷയത്തില്‍ ഒരു പഠനം സാദ്ധ്യമാക്കുന്നതിന് ഒരു കമ്മീഷനെ ചുമതലപ്പെടുത്തുവാന്‍ തയ്യാറാകുമോ; ഇല്ലായെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ ? |
7103 |
കേരള യൂണിവേഴ്സിറ്റി നടത്തുന്ന ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്‍ററുകള്‍
ശ്രീ. ആര്‍. രാജേഷ്
(എ)കേരള യൂണിവേഴ്സിറ്റി നടത്തുന്ന എത്ര കെ.യു.സി.ടി.ഇ.കള്‍ക്കാണ് സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ളതെന്ന് വിശദമാക്കുമോ;
(ബി)സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത സെന്‍ററുകള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
(സി)കേരള യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍റെ സെന്‍ററുകള്‍ക്ക് സ്ഥലവും കെട്ടിടങ്ങളും ലഭ്യമാകുന്നതിന് ചെലവഴിച്ച ഫണ്ടുകളുടെ വിശദാംശങ്ങള്‍ സെന്‍ററുകള്‍ അടിസ്ഥാനമാക്കി ലഭ്യമാക്കുമോ;
(ഡി)ഈ സെന്‍ററുകളിലെ അദ്ധ്യാപക-അദ്ധ്യാപകേതര തസ്തികകളിലെ നിയമനത്തിനു സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ തസ്തിക തിരിച്ച് വിശദമാക്കുമോ;
(ഇ)ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ യോഗ്യതയടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
7104 |
കേരള സര്‍വ്വകലാശാലാ അദ്ധ്യാപക പരിശീലന കോളേജുകളുടെ പ്രവര്‍ത്തനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കേരള സര്‍വ്വകലാശാല നേരിട്ടു നടത്തുന്ന അദ്ധ്യാപക പരിശീലന കോളേജുകളില്‍, വരുന്ന അദ്ധ്യയനവര്‍ഷത്തില്‍ പ്രവേശനം നടത്തുന്നതിന് തടസ്സമാകുംവിധം ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)സര്‍വ്വകലാശാല നേരിട്ടു നടത്തുന്ന അദ്ധ്യാപക പരിശീലന കോളേജുകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ? |
7105 |
കാലിക്കറ്റ് വി.സി.യെ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും വി.സി.യെയും രജിസ്ട്രാറെയും കാണുന്നതിന് എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)വൈസ്-ചാന്‍സലറെ കാണുന്നതിന് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് വി. സി. ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)ഇതു സംബന്ധിച്ച് പോലീസിന്‍റെയോ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയോ യൂണിവേഴ്സിറ്റി സെക്യൂരിറ്റി വിഭാഗത്തിന്‍റെയോ റിപ്പോര്‍ട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഡി)ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേധാവിയെ കാണുന്നതിന് സ്തീകളെ മാത്രം വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാണെന്ന് കരുതുന്നുണ്ടോ;
(ഇ)എങ്കില്‍ ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുമോ എന്നറിയിക്കുമോ? |
7106 |
സെന്‍റര്‍ ഫോര്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റിന്‍റെ പ്രവര്‍ത്തനം
ശ്രീ. മോന്‍സ് ജോസഫ്
(എ)കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) കാന്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് (സി.ഇ.ആര്‍.ഡി) ന്‍റെ പ്രവര്‍ത്തനലക്ഷ്യം വ്യക്തമാക്കാമോ; പ്രസ്തുത പ്രോജക്്ട് എന്നാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്;
(ബി)പ്രസ്തുത പ്രോജക്്ടിന്‍റെ പ്രവര്‍ത്തനത്തിനുള്ള ധന സഹായം എവിടെനിന്നാണ് ലഭിക്കുന്നത്;
(സി)31.3.2014 വരെ എത്ര രൂപ ധനസഹായമായി ലഭിച്ചു; എത്ര തുക വിനിയോഗിച്ചു;
(ഡി)പ്രസ്തുത സ്ഥാപനത്തില്‍ എത്ര ജീവനക്കാരുണ്ട്; ഇതില്‍ സ്ഥിരം ജീവനക്കാര്‍ എത്ര; കരാര്‍ ജീവനക്കാരുണ്ടെങ്കില്‍ എത്ര; അവരുടെ നിയമനരീതി എന്നിവ വ്യക്തമാക്കാമോ;
(ഇ)സ്ഥിരം ജീവനക്കാര്‍ ഏതെല്ലാം തസ്തികകളില്‍ ജോലി ചെയ്തുവരുന്നു;
(എഫ്) പ്രോജക്ട് ആരംഭം മുതലുള്ള സ്ഥിരം ജീവനക്കാരുടെ വിവരവും തസ്തികയും ലഭ്യമാക്കാമോ; സ്ഥിരം ജീവനക്കാരുണ്ടെങ്കില്‍ അവരെ നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? |
7107 |
സയന്‍സ് ആന്‍റ് ടെക്നോളജി മ്യൂസിയത്തിലെ ദിവസവേതനക്കാര്‍
ശ്രീ.കെ. അജിത്
(എ)പ്രൊഫഷണല്‍ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദിവസവേതനം പറ്റിക്കൊണ്ട് ജോലി ചെയ്യുവാന്‍ അനുവദിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള സയന്‍സ് ആന്‍റ് ടെക്നോളജി മ്യൂസിയത്തില്‍ 2011 ജൂണ്‍ മുതല്‍ ദിവസവേതനാടിസ്ഥാനത്തില്‍ എത്രപേര്‍ ജോലി ചെയ്തു എന്നും ജോലി ചെയ്യുന്ന അവസരത്തില്‍ ഇവരിലാരെങ്കിലും തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് ചേര്‍ന്നിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍ ഇവര്‍ ആരൊക്കെയെന്നും ഏതു തസ്തികയിലാണ് ജോലി ചെയ്തിരുന്നതെന്നും ഏതു സമയത്താണ് പഠനം നടത്തിയിരുന്നതെന്നും വെളിപ്പെടുത്തുമോ;
(സി)സയന്‍സ്ആന്‍റ് ടെക്നോളജി മ്യൂസിയത്തില്‍ 2011 ജൂണ്‍ മുതല്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തുമോ? |
7108 |
സി-ആപ്റ്റിന്‍റെ വരുമാനവും ചെലവും
ശ്രീ. ബി. സത്യന്‍
(എ)ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം സി-ആപ്റ്റിനായി പ്ലാന്‍-നോണ്‍ പ്ലാന്‍ ഇനത്തില്‍ 2011-12, 2012-13, 2013-14, 2014-15 സാന്പത്തിക വര്‍ഷങ്ങളില്‍ എന്ത് തുക വീതം നീക്കി വെച്ചിട്ടുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കാമോ;
(ബി)സി-ആപ്റ്റിന്‍റെ ലാഭം/നഷ്ടം 2008-09, 2009-10, 2010-11, 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ എന്തു തുക വീതമാണെന്ന് വ്യക്തമാക്കാമോ;
(സി)2008 മുതല്‍ ഇതുവരെ പ്രിന്‍റിംഗ് ഇനത്തില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും എന്തു തുകയ്ക്കുള്ള ഓര്‍ഡര്‍ ആണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ഡി)2011-12 സാന്പത്തിക വര്‍ഷം മുതല്‍ ഇതുവരെ സി-ആപ്റ്റിന്‍റെ വരുമാനവും ചെലവും എത്ര വീതമെന്ന് വ്യക്തമാക്കാമോ? |
7109 |
രാജാരവിവര്‍മ്മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ആര്‍. രാജേഷ്
(എ)ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജിന്‍റെ ഒരു കെട്ടിടം കേരള യൂണിവേഴ്സിറ്റി ലീസിനെടുത്ത് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഇവിടെയുള്ള രാജാരവിവര്‍മ്മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
(സി)ഈ സ്ഥാപനം സ്ഥലപരിമിതി മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനായി, കെട്ടിടസമുച്ചയം അടക്കമുള്ള സൌകര്യങ്ങള്‍ക്ക് തഴക്കര പഞ്ചായത്തിലെ അടച്ചുപൂട്ടിയ ഗവണ്‍മെന്‍റ് എല്‍.പി.എസ്. ഫോര്‍ ബോയ്സ് സ്കൂളിന്‍റെ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
(ഇ)പ്രസ്തുത സ്ഥലം ഏറ്റെടുത്ത് രാജാരവിവര്‍മ്മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോയെന്നു വിശദമാക്കുമോ? |
7110 |
മലപ്പുറം ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്‍റെ കെട്ടിടനിര്‍മ്മാണം
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
(ബി)ഏറനാട്, പെരിന്തല്‍മണ്ണ തഹസീല്‍ദാര്‍മാര്‍ ഇതിനുള്ള സ്ഥലം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(സി)കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളുമോ? |
T7111 |
ഗ്രാമീണ വായനശാലകളുടെ ശോച്യാവസ്ഥ
ശ്രീ. കെ. എന്‍.എ. ഖാദര്‍
(എ)ഗ്രാമീണ വായനശാലകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗ്രാമീണ വായനശാലകള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തന ഫണ്ട് എപ്രകാരമാണ്;
(സി)ഗ്രാമീണ വായനശാലകളില്‍ അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ രൂപീകരിയ്ക്കുമോ;
(ഡി)അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതും സ്വന്തമായി കെട്ടിടമുള്ളതുമായ വായനശാലകള്‍ക്ക് കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിയ്ക്കുമോ;
(ഇ)സ്വന്തമായി കെട്ടിടമുള്ള ഗ്രാമീണ വായനശാലകളുടെ കെട്ടിട പുനരുദ്ധാരണത്തിന് ഗ്രാന്‍റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ? |
<<back |
|