Q.
No |
Questions
|
366
|
സൌജന്യ
വൈദ്യുതി
കണക്ഷന്‍
നല്‍കുന്നതിന്
നടപടി
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)
സംസ്ഥാനത്ത്
സൌജന്യ
വൈദ്യുതി
കണക്ഷന്‍
പരിമിതപ്പെടുത്തിക്കൊണ്ട്
വൈദ്യുതി
ബോര്‍ഡ്
ഉത്തരവിറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നോര്‍മല്‍
പ്രയോറിറ്റി
പ്രകാരം
സൌജന്യ
കണക്ഷന്‍
ലഭിച്ചിരുന്നവര്‍ക്കും
ഒ.റ്റി.പി.
പ്രകാരം
സൌജന്യ
കണക്ഷന്‍
ലഭിച്ചിരുന്ന
വികലാംഗര്‍,
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍
തുടങ്ങിയവര്‍ക്കും
ഇതുമൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സമൂഹത്തില്‍
അവശതയനുഭവിക്കുന്ന
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
തുടര്‍ന്നും
സൌജന്യ
വൈദ്യുതി
കണക്ഷന്‍
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
367 |
പുതിയ
വൈദ്യുത
സെക്ഷന്‍
ഓഫീസുകള്‍
ശ്രീ.
മോന്‍സ്
ജോസഫ്
ശ്രീറ്റി.
യു. കുരുവിള
(എ)
കെ.എസ്.ഇ.ബിയില്‍
കണ്‍സ്യൂമര്‍
നമ്പര്‍
കൂടുന്നത്
അനുസരിച്ച്
സെക്ഷന്‍
ഓഫീസുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
; എങ്കില്‍
എവിടെയെല്ലാമാണ്
പുതിയ
സെക്ഷന്‍
ഓഫീസുകള്‍
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.യില്‍
കംപ്യൂട്ടര്‍
വത്കരണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍
ഏതൊക്കെ
തസ്തികകള്‍;
എത്രയെണ്ണം
വെട്ടികുറച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
368 |
ഊര്‍ജ്ജ
സംരക്ഷണ
പദ്ധതികള്‍
ശ്രീ.പാലോട്
രവി
ശ്രീവി.പി.
സജീന്ദ്രന്‍
ശ്രീവി.ഡി.
സതീശന്‍
ശ്രീഷാഫി
പറമ്പില്‍
(എ)
ഉര്‍ജ്ജസംരക്ഷണത്തിനായി
എന്തെല്ലാം
കര്‍മ്മ
പരിപാടികളാണ്
ആസുത്രണം
ചെയ്തിരിക്കുന്നത്;
(ബി)
ഗാര്‍ഹിക
മേഖല, വ്യവസായ
മേഖല, ഓഫീസുകള്‍
എന്നീവിടങ്ങളില്‍
ഊര്‍ജ്ജ
ആഡിറ്റ്സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
ശരിയായ
ഊര്‍ജ്ജ
സംരക്ഷണത്തിലൂടെ
എത്ര
ശതമാനം
വൈദ്യുതി
ലാഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്? |
369 |
വൈദ്യുതി
ഉപയോഗം
കുറയ്ക്കാന്‍
നടപടികള്‍
ശ്രീ.
വി. ഡി.
സതീശന്‍
ശ്രീഎ.
പി. അബ്ദുള്ളക്കുട്ടി
ശ്രീകെ.
അച്ചുതന്‍
ശ്രീകെ.
ശിവദാസന്‍
നായര്‍
(എ)
വൈദ്യുതി
ഉപയോഗം
കുറയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാം;
(ബി)
എനര്‍ജി
സേവിംഗ്
നടപടികള്‍
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ
? |
370 |
വൈദ്യുതി
ഉപഭോഗം
കുറയ്ക്കാന്‍
നടപടി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
വൈദ്യുതി
ബോര്‍ഡ്
അധിക
വൈദ്യുതി
ഉപഭോഗം
നിരുത്സാഹപ്പെടുത്തുന്നതിന്റെ
ഭാഗമായി
ഉപഭോക്താക്കള്‍ക്ക്
പ്രോത്സാഹന
പദ്ധതികള്‍
ഏര്‍പ്പെടുത്തുമോ;
(ബി)
ഊര്‍ജ്ജ
സംരക്ഷണ
ബോധം
പൊതുജനങ്ങളില്‍
വളര്‍ത്തുന്നതിന്
വൈദ്യുതി
ബോര്‍ഡ്
സന്നദ്ധ
സംഘടനകളെയോ,
എന്‍.
ജി. ഒ.
സംഘടനകളെയോ
ഉപയോഗിച്ച്
പ്രചാരണ
ക്യാമ്പയിന്‍
നടത്തുന്നതിനുള്ള
പദ്ധതി
തയ്യാറാക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ? |
371 |
വൈദ്യുതി
ചാര്‍ജ്ജ്
കുടിശ്ശികയുമായി
ബന്ധപ്പെട്ട
കേസ്സുകള്
ശ്രീ.
പി. ഉബൈദുള്ള
(എ)
എച്ച്.റ്റി.,
ഇ.എച്ച്.റ്റി.
ഉപഭോക്താക്കളില്‍
നിന്നും
വൈദ്യുതി
ബോര്‍ഡിനു
ലഭിക്കാനുള്ള
വൈദ്യുതി
ചാര്‍ജ്ജ്
കുടിശ്ശിക
എത്രയെന്നു
വെളിപ്പെടുത്തുമോ;
പ്രസ്തുതസ്ഥാപനങ്ങളുടെ
പേരുവിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുതകുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
ബോര്‍ഡ്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കുടിശ്ശികയുമായി
ബന്ധപ്പെട്ട്
കോടതികളില്‍
നിലനില്‍ക്കുന്ന
കേസ്സുകള്‍
കാര്യക്ഷമമായി
വാദിക്കാന്‍
ബോര്‍ഡ്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതുവരെ
എത്ര
കേസ്സുകളില്‍
തീര്‍പ്പുകല്‍പ്പിച്ചുവെന്നും,
അതുവഴി
ബോര്‍ഡിന്
എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ? |
372 |
വൈദ്യുതി
ബോര്‍ഡിന്റെ
നഷ്ടം
പരിഹരിക്കാന്‍
നടപടി
ശ്രീമതി.
കെ.എസ്.
സലീഖ
(എ)
വൈദ്യുതി
ബോര്‍ഡിന്
റഗുലേറ്ററി
കമ്മീഷന്റെ
അഭിപ്രായപ്രകാരം
2011-2012 ല്‍
എത്ര
കോടി
രൂപയുടെ
നഷ്ടം
വരുമെന്നാണ്
അറിയിച്ചിട്ടുള്ളത്
;
(ബി)
2010-2011 വര്‍ഷത്തെ
അപേക്ഷിച്ച്
എത്ര
കോടി
രൂപയുടെ
അധിക
നഷ്ടമാണ്
പ്രതീക്ഷിക്കുന്നത്;
(സി)
വൈദ്യുതി
ബോര്‍ഡിന്
2012-2013 ല്‍
എത്ര
കോടി രൂപ
നഷ്ടം
വരാമെന്ന്
പ്രതീക്ഷിക്കുന്നു;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരമുള്ള
നഷ്ടം
പരിഹരിയ്ക്കുവാന്‍
റഗുലേറ്ററി
കമ്മീഷന്‍
എന്തൊക്കെ
ശുപാര്‍ശകളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
?
|
373 |
വൈദ്യുതി
വില്പന
ശ്രീ.
സി. ദിവാകരന്‍
ശ്രീകെ.
അജിത്
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
കഴിഞ്ഞ
ആഗസ്റ്, സെപ്തംബര്‍,
ഒക്ടോബര്‍
മാസങ്ങളില്‍
കേരളം
മറ്റു
സംസ്ഥാനങ്ങള്‍ക്ക്
വൈദ്യുതി
വില്പന
നടത്തിയിട്ടുണ്ടോ
; എങ്കില്‍
മൊത്തം
എത്ര
യൂണിറ്റ്
വൈദ്യുതിയാണ്
വിറ്റിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഒരു
യൂണിറ്റ്
വൈദ്യുതി
എത്ര
രൂപക്കാണ്
വില്‍പ്പന
നടത്തിയതെന്ന്
വെളിപ്പെടുത്തുമോ
;
(സി)
ഈ
കാലയളവില്‍
ആവശ്യത്തിലധികം
വൈദ്യുതി
ഉല്പാദിപ്പിക്കുവാനുണ്ടായ
കാരണം
എന്താണ് ;
(ഡി)
അമിതമായി
ഉല്പാദിപ്പിക്കപ്പെടുന്ന
വൈദ്യുതി
സൂക്ഷിച്ചുവയ്ക്കാന്‍
ആവശ്യമായ
സംവിധാനങ്ങളുണ്ടോ
? |
374 |
മോഡല്‍
സെക്ഷന്‍
പരിഷ്ക്കാരത്തിലെ
അപാകതകള്‍
ശ്രീ.ജോസഫ്
വാഴക്കന്‍
ശ്രീഹൈബി
ഈഡന്‍
ശ്രീഎ.റ്റി.
ജോര്‍ജ്
ശ്രീവര്‍ക്കല
കഹാര്‍
(എ)
മുന്‍
സര്‍ക്കാര്‍
നടപ്പാക്കിയ
മോഡല്‍
സെക്ഷന്‍
പരിഷ്ക്കാരങ്ങള്‍ക്ക്
അപാകതകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രധാനപ്പെട്ട
അപാകതകള്‍
എന്തെല്ലാമാണ്;
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
375 |
കേന്ദ്രപൂളില്‍
നിന്നും
കൂടുതല്‍
വൈദ്യുതി
ലഭ്യമാക്കാന്‍
നടപടി
ശ്രീ.
എ. എ.
അസീസ്
(എ)
സംസ്ഥാനത്ത്
പ്രതിദിനം
ആവശ്യമായ
വൈദ്യുതിയുടെ
അളവ്
എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
കേരളത്തില്‍
എത്ര
യൂണിറ്റ്
വൈദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നത്;
(സി)
മറ്റേതൊക്കെ
വിധത്തിലാണ്
വൈദ്യുതി
സംഭരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
പൂളില്‍
നിന്നും
എത്ര
യൂണിറ്റ്
വൈദ്യുതിയാണ്
സംസ്ഥാനത്തിന്
ഓരോ
മാസവും
ലഭിച്ചുകൊണ്ടിരിക്കുന്നത്;
(ഇ)
ഈ
അളവ് വര്‍ദ്ധിപ്പിക്കാന്‍
കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ? |
376 |
വൈദ്യുതി
ഉല്‍പ്പാദനവും
ഉപഭോഗവും
ശ്രീ.
എം. ഉമ്മര്‍
(എ)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
വൈദ്യുതി
സംസ്ഥാനത്തിന്റെ
ഉപയോഗത്തിന്
പര്യാപ്തമാണോ;
ഇല്ലെങ്കില്‍
എത്ര
യൂണിറ്റിന്റെ
കുറവ് ഈ
വര്‍ഷം
അനുഭവപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
വൈദ്യുതോത്പാദനത്തിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്നുണ്ട്;
(സി)
വൈദ്യുതോപയോഗം
കുറയ്ക്കുന്നതിന്
ഏപ്രില്‍-മെയ്
മാസങ്ങളില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
നിയന്ത്രണങ്ങള്‍
വിശദമാക്കുമോ? |
377 |
കായംകുളം
താപവൈദ്യുതി
നിലയത്തില്‍
അധിക ഉല്‍പ്പാദനം
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
സി. കെ.
സദാശിവന്‍
ശ്രീ
കെ. സുരേഷ്
കുറുപ്പ്
ശ്രീ
റ്റി.
വി. രാജേഷ്
(എ)
കായംകുളം
താപവൈദ്യുതി
നിലയത്തിന്റെ
സ്ഥാപിത
ശേഷി
എത്രയാണ്;
ഇവിടെ
ഉല്പാദനം
നിര്‍ത്തിവെയ്ക്കാനുണ്ടായ
സാഹചര്യമെന്തായിരുന്നു;
(ബി)
ഇപ്പോള്‍
നേരിടുന്ന
വൈദ്യുതി
പ്രതിസന്ധി
മറികടക്കാന്‍
താപവൈദ്യുത
നിലയത്തിലെ
ഉല്പാദനം
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇവിടെ
നിന്നും
എത്ര
മെഗാവാട്ട്
വൈദ്യുതി
സംസ്ഥാനത്തിന്
അധികമായി
ലഭിക്കുമെന്നും
അതിന്റെ
വിലയായി
എന്ത്
തുക നല്‍കേണ്ടിവരുമെന്നും
വിശദമാക്കുമോ;
(സി)
ഇപ്രകാരം
താപവൈദ്യുതിക്ക്
അധികവില
നല്‍കേണ്ടിവരുമ്പോള്‍
ആ
ബാദ്ധ്യത
എങ്ങനെ
തരണം
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
378 |
അതിരപ്പിളളി
ആദിവാസികോളനികളുടെ
വൈദ്യൂതീകരണം
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്കും
സൌജന്യമായി
പോസ്റുകളടക്കം
സ്ഥാപിച്ച്
വൈദ്യുതി
ലഭ്യമാക്കുന്ന
പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
പ്രസ്തുത
പദ്ധതി
പുന:സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിളളിപഞ്ചായത്തിലെ
സൌരോര്‍ജ്ജ
പദ്ധതി
നടപ്പിലാക്കിയിട്ടുളള
ആദിവാസികോളനികളില്‍,
അവ
പൂര്‍ണ്ണമായും
ഫലപ്രദമല്ല
എന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
വൈദ്യുതി
ലൈന്‍
സ്ഥാപിച്ച്
വൈദ്യുതി
എത്തിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ? |
379 |
വൈദ്യുതിബോര്‍ഡ്
വാങ്ങുകയും
വില്‍ക്കുകയും
ചെയ്ത
വൈദ്യുതി
ശ്രീ.
എ. കെ.
ബാലന്‍
(എ)
വൈദ്യുതി
ബോര്‍ഡ് 2011
മേയ്
മാസത്തിന്
ശേഷം
എത്ര
യൂണിറ്റ്
വൈദ്യുതി
വില്‍പ്പന
നടത്തിയെന്നും
ഇതിന്റെ
വില
എത്രയായിരുന്നെന്നും
ആര്‍ക്കൊക്കെയാണ്
വിറ്റതെന്നും
ഏതൊക്കെ
തീയതികളിലാണ്
വില്‍പ്പന
നടത്തിയതെന്നും
വിശദമാക്കുമോ
;
(ബി)
വൈദ്യുതി
ബോര്‍ഡ് 2011
മേയ്
മാസത്തിനുശേഷം
പുറമേനിന്നും
വൈദ്യുതി
വാങ്ങിയിട്ടുണ്ടോ
; എങ്കില്‍
വിലയെത്രയായിരുന്നെന്നും
ആരില്‍നിന്നാണ്
വാങ്ങിയതെന്നും
ഏതൊക്കെ
തീയതികളിലാണ്
വാങ്ങിയതെന്നും
വ്യക്തമാക്കുമോ
? |
380 |
വൈദ്യുതി
ലഭ്യതയും
ഉപഭോഗവും
ശ്രീ.
എ. കെ.
ബാലന്‍
(എ)
2012 ഫെബ്രുവരി
മാസത്തെ
പീക്ക്
ലോഡ്
ഡിമാന്റ്
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
; എത്ര
മെഗാവാട്ടാണ്
ഈ
മാസത്തെ
ലഭ്യത ;
(ബി)
ഏതെല്ലാം
മാര്‍ഗ്ഗത്തിലൂടെയാണ്
ഇത്
ലഭ്യമാക്കുന്നത്
;
(സി)
ഓരോ
മാര്‍ഗ്ഗത്തിലും
ലഭിക്കുന്ന
വൈദ്യുതി
എത്ര
യൂണിറ്റ്
വീതമാണെന്ന്
തരം
തിരിച്ചു
വ്യക്തമാക്കാമോ
;
(ഡി)
പീക്ക്
ലോഡ്
ഡിമാന്റും
ലഭ്യതയും
പരിഗണിച്ചാല്‍
എത്ര
മെഗാവാട്ട്
വൈദ്യുതിയുടെ
ഷോര്‍ട്ടേജാണ്
നിലവിലുള്ളത്
;
(ഇ)
ഈ
വൈദ്യുതി
എങ്ങനെയാണ്
ലഭ്യമാക്കുന്നത്
;
(എഫ്)
പുറമേ
നിന്നും
വാങ്ങുകയാണെങ്കില്‍
ഒരു
യൂണിറ്റിന്റെ
വിലയെത്രയാണെന്ന്
വ്യക്തമാക്കുമോ
? |
381 |
കെ.എസ്.ഇ.ബി.
യുടെ
കടബാദ്ധ്യത
ശ്രീ.
ജി.സുധാകരന്‍
ശ്രീപി.റ്റി.എ.റഹീം
ശ്രീകെ.വി.വിജയദാസ്
ശ്രീആര്‍.
രാജേഷ്
(എ)
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ
സാമ്പത്തിക
സ്ഥിതി
സര്‍ക്കാര്‍
വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
2006-ല്‍
ഗവണ്‍മെന്റ്
അധികാരത്തില്‍
വരുമ്പോള്‍
കെ.എസ്.ഇ.ബി.യുടെ
കടബാദ്ധ്യത
എത്ര
കോടി
രൂപയായിരുന്നു;
(സി)
2011 -ല്‍
പുതിയ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നപ്പോള്‍
കെ.എസ്.ഇ.ബി.യുടെ
കടബാദ്ധ്യത
എത്ര
കോടി
രൂപയാണ്;
(ഡി)
2006-2011 കാലയളവില്‍
കെ.എസ്.ഇ.ബി.
നടത്തിയ
മൂലധന
നിക്ഷേപത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
ഏറ്റവും
ഒടുവിലത്തെ
കണക്കനുസരിച്ച്
കെ.എസ്.ഇ.ബി.യുടെ
കടബാദ്ധ്യത
എത്രയെന്ന്
വെളിപ്പെടുത്താമോ? |
382 |
വൈദ്യുത
ബോര്‍ഡ്
കമ്പനി
ആക്കി
മാറ്റുന്നതിനുള്ള
നടപടികള്‍
ശ്രീ.
ഇ.കെ.വിജയന്‍
(എ)
സംസ്ഥാന
വൈദ്യുതി
ബോര്‍ഡ്
കമ്പനി
ആയിമാറ്റുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പുതുതായി
രൂപവല്‍ക്കരിച്ച
കമ്പനിക്ക്
എത്ര
കോടി
രൂപയുടെ
ആസ്തി
ഉണ്ടെന്ന്
വ്യക്തമാക്കാമോ? |
383 |
വൈദ്യുതി
തകരാറുകളെക്കുറിച്ചുള്ള
പരാതികള്‍
പരിഹരിക്കാന്‍
നടപടി
ശ്രീ.
എം.എ.വാഹീദ്
ശ്രീഎം.പി.
വിന്‍സെന്റ്
ശ്രീപി.സി.വിഷ്ണുനാഥ്
(എ)
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി
തകരാറുകളെക്കുറിച്ച്
പരാതികള്‍
ബോധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം;
(ബി)
ഇതിനായി
തുടങ്ങിയ
എസ്.എം.എസ്.
സംവിധാനം
എവിടെയെല്ലാം
നടപ്പാക്കിയിട്ടുണ്ട്;
(സി)
സംസ്ഥാനം
മുഴുവനും
ഈ
സംവിധാനം
വ്യാപിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)
ഇതിനായി
എന്തു
നടപടികള്‍
എടുത്തിട്ടുണ്ട്? |
384 |
വൈദ്യുതി
ബോര്‍ഡിന്റെ
ആസ്തികള്‍
തിട്ടപ്പെടുത്തുന്നതിന്
നടപടി
ശ്രീ.
ഇ. പി.
ജയരാജന്‍
ശ്രീകെ.
കുഞ്ഞമ്മത്
മാസ്റര്‍
ശ്രീകെ.കുഞ്ഞിരാമന്‍(ഉദുമ)
ശ്രീആര്‍.
സെല്‍വരാജ്
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
പുന:സംഘടനയ്ക്ക്
മുന്നോടിയായി
ആസ്തികള്‍
തിട്ടപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
ആസ്തികള്‍
തിട്ടപ്പെടുുന്നതിന്റെ
ആവശ്യകത
വ്യക്തമാക്കാമോ;
(സി)
ബോര്‍ഡിന്റെ
കൈവശം
ഉണ്ടായിരുന്ന
വിശദാംശങ്ങളും
ഇപ്പോള്‍
ശേഖരിച്ചിരിക്കുന്ന
വിവരങ്ങളും
തമ്മില്‍
എന്തെല്ലാം
അന്തരങ്ങളാണ്
കണ്ടെത്തിയിട്ടുളളത്;
(ഡി)
ആസ്തികള്‍
പുനര്‍നിര്‍ണ്ണയം
ചെയ്യുന്നത്
വൈദ്യുതി
നിരക്കുകള്‍
ഉയരാന്‍
ഇടയാക്കുമെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കുമോ? |
385 |
വൈദ്യുത
ബോര്‍ഡിന്റെ
ആസ്തി
നിര്‍ണ്ണയം
ശ്രീ.
കെ. രാജു
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
ശ്രീ.
കെ. അജിത്
ശ്രീവി.
ശശി
(എ)
വൈദ്യുത
ബോര്‍ഡില്‍
ആരംഭിച്ച
ആസ്തി
നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടുണ്ടോ
; ആസ്തി
എത്രയാണെന്ന്
വെളിപ്പെടുത്തുമോ
;
(ബി)
വൈദ്യുതി
ബോര്‍ഡിന്റെ
ഏതെല്ലാം
ആസ്തികളാണ്
ഈ നിര്‍ണ്ണയത്തില്‍
ഉള്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ
;
(സി)
ബോര്‍ഡിന്റെ
കൈവശമുണ്ടായിരുന്ന
ആസ്തികള്‍
എത്ര
യാണ്
;
(ഡി)
ബോര്‍ഡിന്റെ
ആസ്തി
തിട്ടപ്പെടുത്താനുണ്ടായ
കാരണം
എന്താണെന്ന്
വെളിപ്പെടുത്തുമോ
? |
386 |
എല്‍.എന്‍.ജി.വൈദ്യുത
പദ്ധതികള്‍
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
ശ്രീസി.
പി. മുഹമ്മദ്
ശ്രീപാലോട്
രവി
ശ്രീവി.
പി. സജീന്ദ്രന്‍
(എ)
സംസ്ഥാനത്ത്
എല്‍.എന്‍.ജി.ഉപയോഗിച്ച്
വൈദ്യുത
പദ്ധതികള്‍
ആരംഭിക്കുന്നകാര്യം
പരിഗണനയിലുണ്ടോ
;
(ബി)
ആരെല്ലാമായി
ചേര്‍ന്നാണ്
ഈ
പദ്ധതികള്‍
ആരംഭിക്കുന്നതെന്ന്
വിശദമാക്കുമോ
;
(സി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ
? |
387 |
സംസ്ഥാനത്ത്
ഉല്‍പാദിപ്പിക്കുന്ന
വൈദ്യുതി
ശ്രീ.
എം. ഹംസ
(എ)
സംസ്ഥാനത്തെ
വിവിധ
ജലവൈദ്യുത
പദ്ധതികള്‍,
പാരമ്പര്യേതര
ഊര്‍ജ്ജ
ഉല്‍പാദനകേന്ദ്രങ്ങള്‍,
മറ്റ്
സ്രോതസ്സുകള്‍
എന്നിവ
വഴി എത്ര
യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ട്;
(ബി)
2006-07, 2007-08, 2008-09, 2009-2010 വര്‍ഷങ്ങളിലെ
ഉല്‍പാദനത്തിന്റെ
കണക്ക്
വര്‍ഷം
തിരിച്ച്
ലഭ്യമാക്കാമോ;
(സി)
2011 ജൂണ്‍
മുതല്‍ 2012
ജനുവരി
31 വരെയുള്ള
ഉല്‍പാദനത്തിന്റെ
വിശദാംശം
തരംതിരിച്ച്
ലഭ്യമാക്കാമോ? |
388 |
ജലജലേതര
വൈദ്യുത
പദ്ധതികള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
സംസ്ഥാനത്ത്
ജല
വൈദ്യുത
പദ്ധതികള്‍ക്കു
പുറമേ
വൈദ്യൂതി
ബോര്‍ഡ്
കാറ്റില്‍
നിന്നും
എത്ര
മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ട്;
(ബി)
വൈദ്യുതി
ക്ഷാമം
ഉണ്ടായേക്കാവുന്ന
സാഹചര്യം
കണക്കിലെടുത്ത്
കാറ്റില്‍
നിന്നും,
തിരമാലയില്‍
നി'സം
സൌരോര്‍ജ്ജത്തില്‍
നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
കാര്യം
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ? |
389 |
വൈദ്യുതി
ബോര്‍ഡിന്
ലഭിയ്ക്കാനുള്ള
കുടിശ്ശിക
തുക പിരിച്ചെടുക്കാനുള്ള
നടപടി
ശ്രീമതി.
കെ.എസ്.
സലീഖ
(എ)
കെ.എസ്.ഇ.ബി.ക്ക്
വിവിധ
സര്‍ക്കാര്‍
അര്‍ദ്ധ
സര്‍ക്കാര്‍,
പൊതുമേഖല,
സ്വകാര്യമേഖലാ
സ്ഥാപനങ്ങളില്‍
നിന്നും
പിരിഞ്ഞു
കിട്ടാനുള്ള
കുടിശ്ശിക
തുക എത്ര;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(ബി)
ഏറ്റവും
കൂടുതല്‍
കുടിശ്ശിക
വരുത്തിയ
സര്‍ക്കാര്‍
സ്ഥാപനം,
അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനം
പൊതുമേഖലാ
സ്ഥാപനം,
സ്വകാര്യമേഖലാ
സ്ഥാപനം
എന്നിവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
കുടിശ്ശിക
പിരിയ്ക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ഡി)
പ്രസ്തുത
നടപടികളുടെ
ഫലമായി
നടപ്പ്
സാമ്പത്തിക
വര്‍ഷം
എത്ര
കോടി രൂപ
കുടിശ്ശിക
ഇനത്തില്‍
പിരിയ്ക്കുവാന്‍
സാധിച്ചിട്ടുണ്ട്
;
(ഇ)
ഇത്തരത്തിലുള്ള
കുടിശ്ശിക
പിരിക്കാതെ
വൈദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുവോ;
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ
? |
390 |
വൈദ്യുതി
ചാര്‍ജ്
കുടിശ്ശിക
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
ശ്രീബെന്നി
ബെഹനാന്‍
ശ്രീഎ.
റ്റി.
ജോര്‍ജ്
ശ്രീഹൈബി
ഈഡന്‍
(എ)
വൈദ്യുതി
ചാര്‍ജ്
കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
എന്തെല്ലാം
കര്‍മ്മ
പരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്
;
(ബി)
'ഒറ്റത്തവണ
കുടിശ്ശിക
തീര്‍പ്പാക്കല്‍'
പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കാമോ
;
(സി)
ഏതെല്ലാം
വിഭാഗം
ഉപഭോക്താക്കള്‍ക്കാണ്
ഈ
പദ്ധതിയുടെ
പ്രയോജനം
ലഭിക്കുന്നത്
? |
391 |
പെരുന്തേനരുവി
ജലവൈദ്യുത
പദ്ധതി
നിര്‍മ്മാണം
ശ്രീ.
രാജു
എബ്രഹാം
(എ)
പെരുന്തേനരുവി
ജലവൈദ്യുത
പദ്ധതിയുടെ
നിര്‍മ്മാണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
എന്നാണ്
ഇതിന്റെ
നിര്‍മ്മാണം
ആരംഭിച്ചത്;
എത്ര
രൂപയാണ്
അടങ്കല്‍
തുക;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
കരാര്‍;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
പദ്ധതിയില്‍
നിന്നും
ഉത്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
മഴക്കാലമെത്തുന്നതിനുമുമ്പ്
പരമാവധി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കു
ന്നത്;
(ഇ)
നിര്‍മ്മാണം,
കരാര്‍
കലാവധിക്കുള്ളില്‍ത്തന്നെ
പൂര്‍ത്തീകരിക്കുന്നതിനായി,
ഓരോ
മാസവും
പൂര്‍ത്തീകരിക്കേണ്ട
പ്രവൃത്തികള്‍
സംബന്ധിച്ച
വര്‍ക്ക്
ഷെഡ്യൂള്‍
തയ്യാറാക്കി,
അതിന്റെയടിസ്ഥാനത്തില്‍
പ്രവൃത്തികള്‍
നടപ്പാക്കുന്നതിന്
എന്തൊക്കെ
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്? |
392 |
പിലാത്തറ
കേന്ദ്രമായി
വൈദ്യുതി
സെക്ഷന്‍
ഓഫീസ്
ശ്രീ.റ്റി.വി.
രാജേഷ്
(എ)
കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തിലെ
പിലാത്തറ
കേന്ദ്രീകരിച്ച്
വൈദ്യുതി
സെക്ഷന്‍
ഓഫീസ്
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
അക്കാര്യത്തില്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പിലാത്തറയില്‍
വൈദ്യുതി
സെക്ഷന്‍
ഓഫീസ്
യാഥാര്‍ത്ഥ്യമാക്കാനുള്ള
നടപടി
സ്വീകരിക്കുമോ
?
|
393 |
ചേലക്കര
മണ്ഡലത്തിലെ
അപേക്ഷകര്‍ക്ക്
വൈദ്യുതി
കണക്ഷന്‍
ശ്രീ.കെ.
രാധാകൃഷ്ണന്‍
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കിയ
നിയോജകമണ്ഡലങ്ങളില്‍
അവശേഷിക്കുന്ന
വൈദ്യുതി
കണക്ഷനുകള്‍
കാലതാമസം
കൂടാതെ
നല്‍കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
; എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)
ചേലക്കര
മണ്ഡലത്തില്‍
സി.ഡി.അടച്ച്
വൈദ്യുതി
കണക്ഷന്
കാത്തിരിക്കുന്ന
അപേക്ഷകര്‍ക്ക്
കണക്ഷന്‍
ലഭ്യമാക്കുന്നതിനാവശ്യമായ
പോസ്റ്
ഉള്‍പ്പെടെയുള്ള
മെറ്റീരിയല്‍സ്
വിതരണം
ചെയ്യാന്‍
നടപടി
സ്വീകരിക്കുമോ
? |
394 |
കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
ശ്രീ.
കെ. ദാസന്‍
(എ)
സര്‍ക്കാരിന്റെ
നൂറു ദിന
കര്‍മ്മ
പരിപാടിയില്‍പ്പെടുത്തി
കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
എത്ര
പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കാന്‍
പദ്ധതിയിട്ടിരുന്നു;
അത്
ഏതെല്ലാം
;
(ബി)
പ്രഖ്യാപിച്ചതില്‍
എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
എത്രയെണ്ണം
ചാര്‍ജ്ചെയ്തിട്ടുണ്ട്;
സ്ഥാപിച്ചിട്ടില്ലെങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കാമോ;
(സി)
പ്രഖ്യാപിച്ച
ട്രാന്‍സ്ഫോര്‍മറുകള്‍
എന്ന്
പ്രവര്‍ത്തനസജ്ജമാക്കും
? |
395 |
ജലസംഭരണികളിലെ
ജലനിരപ്പ്
ശ്രീ.
എ.കെ.
ബാലന്‍
ശ്രീപി.
ശ്രീരാമകൃഷ്ണന്‍
ശ്രീജെയിംസ്
മാത്യു
ശ്രീഎസ്.
രാജേന്ദ്രന്‍
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
ജലസംഭരണികളില്‍
ഇപ്പോള്‍
ആകെ എത്ര
യൂണിറ്റ്
വൈദ്യുതി
ഉല്പാദനത്തിനുള്ള
ജലം
ശേഖരിച്ചിട്ടുണ്ട്
;
(ബി)
മുന്‍വര്‍ഷം
ഇതേ
കാലയളവില്‍
എത്ര
യൂണിറ്റിനുള്ള
ജലം
ലഭ്യമായിരുന്നു
;
(സി)
2010-11 ലും 2011-12
ലും
ജൂണ്‍
മുതല്‍
ഡിസംബര്‍
വരെ
ലഭിച്ച
നീരൊഴുക്ക്
എത്രയെന്ന്
വിശദമാക്കുമോ
;
(ഡി)
2011-12-ല്‍
മെച്ചപ്പെട്ട
നീരൊഴുക്ക്
ലഭിച്ചിട്ടും
ശേഷവും
ഇപ്പോഴത്തെ
ജലലഭ്യത
കുറവായതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ
? |
396 |
വൈപ്പിന്‍
മണ്ഡലെത്തിലെ
മഞ്ഞനക്കാട്
ദ്വീപിലെ
വൈദ്യുതി
വികസനം
ശ്രീ.
എസ്. ശര്‍മ്മ
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ
മഞ്ഞനക്കാട്
ദ്വീപില്‍
2011-12 വേള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതിയിലുള്‍പ്പെടുത്തി
600 മീറ്റര്‍
11 കെ.വി
ലൈന്‍
നിര്‍മ്മിച്ച്
ഒരു 100 കെ.വി.എ.ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിനുള്ള
പ്രോജക്റ്റ്
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ചെലവ്
എത്രയെന്ന്
വ്യക്തമാക്കാമോ
;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ഏതെങ്കിലും
വിധത്തിലുള്ള
തടസ്സം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ
? |
397 |
കുട്ടനാട്
വൈദ്യുതി
പാക്കേജ്
ശ്രീ.തോമസ്
ചാണ്ടി
(എ)
കുട്ടനാട്
വൈദ്യുതി
പാക്കേജ്
എത്രമാത്രം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കാമോ
;
(ബി)
ഈ
പാക്കേജിന്റെ
പൂര്‍ത്തീകരണത്തിന്
അനുവദിച്ചിരിക്കുന്ന
സമയപരിധി
ഒരു വര്‍ഷം
കൂടി
നീട്ടുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ
;
(സി)
സമയബന്ധിതമായി
പദ്ധതി
പൂര്‍ത്തികരിക്കുന്നതിന്
ആവശ്യമായ
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
398 |
പുതിയ
ഇലക്ട്രിക്കല്‍
സെക്ഷന്‍
ആരംഭിക്കുവാന്‍
നടപടി
ശ്രീ.കെ.എന്‍.എ.ഖാദര്‍
(എ)
വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തിലെ
പറമ്പില്‍
പീഡികയില്‍
പുതിയ
ഇലക്ട്രിക്കല്‍
സെക്ഷന്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ? |
399 |
കാവാലം
സബ്സ്റേഷന്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)
കാവാലം
സബ്-സ്റേഷന്‍
നിര്‍മ്മാണത്തിന്
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സബ്-സ്റേഷന്‍
നിര്‍മ്മാണത്തിന്
അനുവദിച്ചിരുന്ന
സ്ഥലം
മാറ്റി
പുതിയ
സ്ഥലം
എവിടെയാണ്
കണ്ടെത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സബ്-സ്റേഷന്‍
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
സബ്-സ്റേഷന്‍
നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ? |
400 |
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കാന്‍
നടപടി
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
മലപ്പുറം
ജില്ലയിലെ
ചട്ടിപറമ്പ്
സെക്ഷന്
കീഴിലുള്ള
മങ്കട
മണ്ഡലത്തിലെ
ചെറുകുളമ്പ്
പ്രദേശത്ത്
വോള്‍ട്ടേജ്
ക്ഷാമം
രൂക്ഷമാണെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന്
സത്വര
നടപടികള്‍
സ്വീകരിക്കുമോ
? |