UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

401

വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീമതി കെ.എസ്.സലീഖ

() നിലവില്‍ സംസ്ഥാനത്തെ ജല സംഭരണികളില്‍ എത്ര യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളമാണുള്ളത്;

(ബി) ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എത്ര യൂണിറ്റ് കുറവാണെന്ന് വിശദമാക്കുമോ;

(സി) ഈ കുറവ് മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന വൈദ്യുതിക്ഷാമം നേരിടാന്‍ കായംകുളം നിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എത്ര മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങാന്‍ ഉദ്ദേശിക്കു ന്നത്;

() പ്രസ്തുത വൈദ്യുതി കൂടി എടുക്കുന്നതിലൂടെ വൈദ്യുതി ബോര്‍ഡിന് പ്രതിദിനം എത്ര കോടി രൂപ നഷ്ടം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(എഫ്) പ്രസ്തുത നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

402

ചെറായി സബ്സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ ചെറായി സബ്സ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനുള്ള തടസ്സമെന്തെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുതനിര്‍മ്മാണപ്രവര്‍ത്തനം ദ്രുതഗതിയിലാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്തെന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുതപദ്ധതി എന്നത്തേയ്ക്കു കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

403

പൂതക്കുളം സെക്ഷന്‍ ഓഫീസിലെ തസ്തികകള്‍

ശ്രീ. ജി എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പുതുതായി ആരംഭിച്ച പൂതക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസില്‍ അനുവദനീയതസ്തികകള്‍ എത്രയാണെന്നും നിലവില്‍ ഏതൊക്കെ തസ്തിക ഒഴിഞ്ഞു കിടക്കുന്നുവെന്നും അറിയിക്കുമോ ;

(ബി) പ്രസ്തുത സ്ഥാപനത്തില്‍ ജീവനക്കാരുടെ കുറവുമൂലം രാത്രി കാലങ്ങളില്‍ വൈദ്യൂതി പൂന:സ്ഥാപിക്കുവാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രശ്നപരിഹാരത്തിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ?

404

ചട്ടുകപ്പാറയില്‍ പുതിയ സെക്ഷനാഫീസ് ആരംഭിക്കാന്‍ നടപടി

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ ജില്ലയിലെ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ എത്ര ഉപഭോക്താക്കളുണ്ട് ;

(ബി) ഏച്ചൂര്‍ സെക്ഷന്‍ വിഭജിക്കുന്നതിലേക്കായി ലഭിച്ച നിവേദനത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാമോ ;

(സി) ഏച്ചൂര്‍ സെക്ഷനുകീഴില്‍ വരുന്ന കുറ്റ്യാട്ടൂര്‍, കൊളച്ചേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ സെക്ഷനാഫീസുമായി ബന്ധപ്പെടേണ്ടിവരുമ്പോഴുണ്ടാകുന്ന പ്രയാസം കണക്കിലെടുത്തും, ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് മതിയായ സേവനം ലഭിക്കാത്തതു കണക്കിലെടുത്തും കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ചട്ടുകപ്പാറയില്‍ പുതിയ സെക്ഷനാഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

405

ചിമ്മിനി വൈദ്യുതി ഉല്‍പ്പാദനപദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() ചിമ്മിനി വൈദ്യുതി ഉല്‍പ്പാദനപദ്ധതിയുടെ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) ഈ പദ്ധതി ആരംഭിക്കുന്നതിന് ഇപ്പോള്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുതതടസ്സം നീക്കി പദ്ധതി എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ ?

406

ബാലുശ്ശേരി മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണവൈദ്യുതീകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണവൈദ്യുതീകരണത്തിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇവിടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ ?

407

പൂക്കാട് വൈദ്യുതി സെക്ഷനുകീഴില്‍ നടന്ന അപകടം

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ പൂക്കാട്

വൈദ്യുതി സെക്ഷനുകീഴില്‍ സമീപകാലത്ത് തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ട് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മരിക്കാനിടയായ സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മരണപ്പെട്ടവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത അപകടത്തെ സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാമോ;

() പൂക്കാട് വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിച്ച് ചെങ്ങോട്ടുകാവില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

408

പേരാമ്പ്ര സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്രയില്‍ പുതുതായി അനുവദിച്ച കെ.എസ്..ബി. സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം എന്തെന്നു വെളിപ്പെടുത്തുമോ;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ എത്ര സെക്ഷന്‍ ഓഫീസുകള്‍ അനുവദിച്ചിരുന്നു;

(സി) പുതുതായി അനുവദിച്ച എത്ര സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്;

(ഡി) പേരാമ്പ്ര സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

409

കൊല്ലങ്കോട്, നെന്മാറ മേഖലകളിലെ വൈദ്യുതിമുടക്കം പരിഹരിക്കാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() കഞ്ചിക്കോട് 220 കെ.വി. സബ് സ്റേഷനിലും ഷൊര്‍ണ്ണൂര്‍ 220 കെ. വി. സബ് സ്റേഷനിലും അറ്റകുറ്റപ്പണികള്‍ നടത്തുന്ന സമയങ്ങളില്‍ കൊല്ലങ്കോട് മേഖലയിലും നെന്മാറ മേഖലയിലും വൈദ്യുതി മുടങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിന് വടക്കാഞ്ചേരി 110 കെ. വി. സബ് സ്റേഷനും കൊല്ലങ്കോട് 110 കെ. വി. സബ് സ്റേഷനും തമ്മില്‍ ബന്ധിപ്പക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) നിലവില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രവര്‍ത്തനം ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

410

ന്യൂ മാഹിയില്‍ വൈദ്യുതി സെക്ഷന്‍ ആഫീസ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി അസംബ്ളി മണ്ഡലത്തിലെ ന്യൂ മാഹിയില്‍

വൈദ്യുതി സെക്ഷന്‍ ആഫീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത വൈദ്യുതി സെക്ഷന്‍ ആഫീസ് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

411

നെന്മാറ മണ്ഡലത്തിലെ സബ്സ്റേഷന്‍ വിപുലീകരണം

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ വൈദ്യുതി സബ് സ്റേഷനുകള്‍ വിപുലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(ബി) ഏതെല്ലാം സബ് സ്റേഷനുകളാണ് വിപുലപ്പെടുത്താന്‍ സാധ്യതയുള്ളത് എന്ന് പഠനം നടത്തിയിട്ടുണ്ടോ;

(സി) നെന്മാറ 66 കെ.വി സബ് സ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കുമോ?

412

മാങ്ങാട്ടുപറമ്പിലെ ടി.എം.ആര്‍. ഡിവിഷന്റെ പ്രവര്‍ത്തനം

ശ്രീ. ജെയിംസ് മാത്യു

() മാങ്ങാട്ടുപറമ്പിലെ ടി.എം.ആര്‍. ഡിവിഷന്റെ പ്രവര്‍ത്തനപുരോഗതി അറിയിക്കുമോ;

(ബി) ഇതിനകം എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; അംഗീകരിച്ച തസ്തികയനുസരിച്ചുള്ള ജീവനക്കാരെ എന്നത്തേക്ക് നിയമിക്കാന്‍ സാധിക്കും;

(സി) ഡിവിഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ എന്നത്തേയ്ക്ക് നടപ്പിലാക്കാന്‍ കഴിയും എന്ന് അറിയിക്കുമോ?

413

നേമം മണ്ഡലത്തിലെ പുതിയ വൈദ്യുതി കണക്ഷനുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വൈദ്യുതി കണക്ഷനുവേണ്ടി നേമം നിയോജകമണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് ;

(ബി) അവയില്‍ എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട് ;

(സി) വൈദ്യുതി കണക്ഷനു വേണ്ടി അപേക്ഷിച്ചവരില്‍ കണക്ഷന്‍ ലഭിച്ചവരുടെയും ലഭിക്കാത്തവരുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

414

നേമം മണ്ഡലത്തിലെ വൈദ്യുതി ബോര്‍ഡിനുകീഴിലുള്ള ഓഫീസുകള്

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തിലെ വൈദ്യുതി ബോര്‍ഡിനു കീഴിലുള്ള ഓഫീസുകള്‍, അവയുടെ ഫോണ്‍ നമ്പറുകള്‍, പ്രസ്തുത ഓഫീസുകളില്‍ ജോലി ചെയ്യുന്ന പ്രധാന മേലുദ്യോഗസ്ഥന്റെ/ഉദ്യോഗസ്ഥയുടെ പേര്, ഔദ്യോഗിക മൊബൈല്‍ നമ്പര്‍ തുടങ്ങിയ എല്ലാ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

415

നീലേശ്വരത്ത് വൈദ്യുതി ഡിവിഷന്‍ ഓഫീസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം കേന്ദ്രീകരിച്ച് ഒരു വൈദ്യുതി ഡിവിഷന്‍ ഓഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

416

കേന്ദ്രവൈദ്യുതിവിഹിതം

ശ്രീ. . കെ. ബാലന്‍

() സംസ്ഥാനത്തിന്റെ കേന്ദ്രവൈദ്യുതിവിഹിതം എത്ര മെഗാവാട്ടാണ്;

(ബി) 2012 ഫെബ്രുവരിയില്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്രവിഹിതമായി ലഭിച്ചത്;

(സി) 2006 മെയ് മുതല്‍ 2011 മെയ് വരെയുള്ള കാലഘട്ടത്തില്‍ കേന്ദ്രവിഹിതമായി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചത്;

(ഡി) ഓരോ വര്‍ഷവും ലഭിച്ച വൈദ്യുതിയുടെ കണക്ക് ലഭ്യമാക്കുമോ?

417

പുതിയ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. എസ്. ശര്‍മ്മ

() നിലവിലുള്ള വ്യവസ്ഥപ്രകാരം ഒരു വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പരമാവധി ഉപഭോക്താക്കളുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ;

(ബി) ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതനുസരിച്ച് പുതിയ സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ?

418

കൊച്ചി മെട്രോ റെയില്‍ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീസണ്ണി ജോസഫ്

ശ്രീഎം..വാഹീദ്

ശ്രീഎം.പി. വിന്‍സെന്റ്

() കൊച്ചി മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) ഇതു സംബന്ധിച്ച് എന്തെല്ലാം അനുമതികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ളത്;

(സി) പദ്ധതിയുടെ പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

419

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി

ശ്രീ. ബെന്നി ബഹനാന്‍

ശ്രീ. സി. ബാലകൃഷ്ണന്‍

ശ്രീവി. റ്റി. ബല്‍റാം

ശ്രീഡൊമിനിക് പ്രസന്റേഷന്‍

() കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി തുടങ്ങുവാന്‍ കേന്ദ്രഗവണ്‍മെന്റ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഫാക്ടറിയുടെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനം എന്തൊക്കെ നടപടികള്‍ ചെയ്യേണ്ടതുണ്ട്;

(സി) ഫാക്ടറി യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യവസായ-തൊഴില്‍ മേഖലകളില്‍ എന്തൊക്കെ പ്രയോജനങ്ങളാണ് ലഭിക്കുന്നത്;

(ഡി) കോച്ച് ഫാക്ടറിയുടെ ഉല്പാദനലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?

420

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(ബി) പ്രസ്തുതപദ്ധതിയില്‍ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തുന്നതില്‍ വിവിധമേഖലകളില്‍നിന്നുള്ള എതിര്‍പ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ;

(സി) കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിക്കായി എത്ര കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്;

(ഡി) നിലവില്‍ പ്രസ്തുതപദ്ധതിക്കായി എത്ര കോടി രൂപയാണ് നീക്കിവെച്ചതെന്ന് വെളിപ്പെടുത്താമോ?

421

റെയില്‍വേ വികസനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റെയില്‍വേ ബഡ്ജറ്റിനു മുന്നോടിയായുള്ള എം.പി.മാരുടെ മീറ്റിംഗിലും, കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴും, സംസ്ഥാന ഗവണ്‍മെന്റ് നേരിട്ട് നിവേദനം നല്‍കിയതിലൂടെയും, സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായുള്ള എത്ര പദ്ധതികളാണ് കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചതെന്ന് വിശദമാക്കാമോ ;

(ബി) പ്രസ്തുതപദ്ധതികളില്‍ ഇതിനകം കേന്ദ്രസര്‍ക്കാര്‍ എത്ര പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും, ഇതിനായി എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്നും വെളിപ്പെടുത്താമോ ?

422

അതിവേഗറെയില്‍പ്പാത

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ റ്റി. എന്‍. പ്രതാപന്‍

ശ്രീ സണ്ണി ജോസഫ്

ശ്രീ പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്തു നടപ്പാക്കുന്ന അതിവേഗറെയില്‍പ്പാതയ്ക്ക് അനുകൂലമായ സമീപനം കേന്ദ്രഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിനുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്;

(സി) ഈ പദ്ധതിയുടെ ധനസമാഹരണം എങ്ങനെ നടത്താനാണ് ഉദ്ദേശിക്കുന്നത്;

(ഡി) പ്രസ്തുതപദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

423

സംസ്ഥാനത്തിന്റെ റെയില്‍വേ വികസനപദ്ധതികള്‍

ശ്രീ. മഞ്ഞളാംകുഴി അലി

ശ്രീ. പി. ഉബൈദുള്ള

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

ശ്രീ. എം. ഉമ്മര്‍

() റെയില്‍വേ വകുപ്പിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനത്തിന്റെ റെയില്‍വേ വികസന പദ്ധതിക്ക് മങ്ങലേല്‍പ്പിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി) റെയില്‍വേയുടെ മോശമായ സാമ്പത്തികസ്ഥിതി യാത്രാക്ളേശം രൂക്ഷമായ മലബാര്‍ മേഖലയെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുകയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇക്കാര്യത്തില്‍ അടിയന്തിരശ്രദ്ധ പതിപ്പിക്കാനും സംസ്ഥാനതലത്തില്‍ സ്വീകരിക്കാവുന്ന പരിഹാരനടപടികളെക്കുറിച്ച് ധാരണയുണ്ടാക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമോ?

424

സംസ്ഥാനത്തെ റെയില്‍വേ വികസനം

ശ്രീ. പി. . മാധവന്‍

() സംസ്ഥാനത്ത് റെയില്‍വേയുടെ വികസനത്തിനായി 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ കേരളം നല്‍കിയിട്ടുള്ള പ്രധാനനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) ആലപ്പുഴ-എറണാകുളം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പദ്ധതി ഏതു ഘട്ടത്തിലാണെന്നും ഇത് എന്ന് പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്തെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരിലേയ്ക്ക് ഇപ്പോള്‍ എത്ര ട്രെയിന്‍ സര്‍വ്വീസുകളാണ് ഉള്ളത് ; ഗുരുവായൂരിലേയ്ക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) 2011-2012 വര്‍ഷത്തെ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തില്‍ അനുവദിച്ച പുതിയ ട്രെയിനുകള്‍ ഏതെല്ലാമെന്നും ഇതില്‍ എത്ര സര്‍വ്വീസ് ആരംഭിച്ചുവെന്നും വ്യക്തമാക്കുമോ ?

425

സംസ്ഥാനത്തെ റെയില്‍വേയുടെ വികസനം

ശ്രീ. കെ. അച്ചുതന്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

ശ്രീ. . സി. ബാലകൃഷ്ണന്‍

ശ്രീ. വി.റ്റി. ബല്‍റാം

() കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതികളും, സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളും യഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകള്‍ ഉടന്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി) സംസ്ഥാനത്ത് റെയില്‍വേയുടെ വികസനത്തിനായി അടുത്ത റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയിട്ടുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്?

426

റെയില്‍വേ വികസനത്തിനായി കേന്ദ്രത്തിനു സമര്‍പ്പിച്ച പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് കേന്ദ്രത്തിനു സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) 2012-13 വര്‍ഷത്തെ കേന്ദ്ര റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(സി) സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തില്‍ വയനാട് ജില്ലയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ ?

427

ട്രെയിനുകളിലെ വനിതായാത്രക്കാരുടെ സുരക്ഷ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ട്രെയിനുകളില്‍ വനിതായാത്രക്കാര്‍ക്കുനേരെ കയ്യേറ്റങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) വനിതാ കോച്ചുകളില്‍ വനിതാ സുരക്ഷാസേനാംഗങ്ങളെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) വനിതാ കമ്പാര്‍ട്ടുമെന്റുകള്‍ കൂടുതല്‍ ജനശ്രദ്ധ പതിയുന്ന ഭാഗങ്ങളില്‍ ഘടിപ്പിക്കുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമോ;

() കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിശോധിക്കുമോ?

428

ശ്രീമതി ജയഗീതയെ ട്രെയിനില്‍ വച്ച് അപമാനിച്ചവര്‍ക്കെതിരായ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() യുവകവയിത്രി ശ്രീമതി ജയഗീതയെ ചെന്നൈ സൂപ്പര്‍ ഫാസ്റ് ട്രെയിനില്‍ വച്ച് ടി.ടി..മാര്‍ മാനസികമായി പീഡിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ടി.ടി..മാര്‍ക്കെതിരെ എന്തെല്ലാം ശിക്ഷാനടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(സി) ശിക്ഷാനടപടികള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം എന്താണ്;

(ഡി) വനിതയെ അപമാനിച്ച ടി.ടി..മാര്‍ക്കെതിരെ വകുപ്പുതലത്തിലും അല്ലാതെയും ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്ന് വെളിപ്പെടുത്താമോ?

429

ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ

ശ്രീമതി കെ. കെ. ലതിക

() ട്രെയിന്‍ യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ട്രെയിനില്‍ സ്ത്രീകളെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും, എത്ര പ്രതികളെ അറസ്റു ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

430

ട്രെയിനുകളിലെ വനിതായാത്രക്കാരുടെ സുരക്ഷ

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ട്രെയിനുകളില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ എത്ര അതിക്രമങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്;

(ബി) കമ്പാര്‍ട്ട്മെന്റുകളില്‍ സ്ത്രീകള്‍ക്കു മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

431

ട്രെയിനിലെ വനിതായാത്രക്കാരുടെ സുരക്ഷ

ശ്രീ. റ്റി.വി. രാജേഷ്

() ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

432

എളവൂര്‍ റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ എളവൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി റെയില്‍വേ അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) നിര്‍മ്മാണപ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയോ; ഇല്ലെങ്കില്‍ ഇതിന്റെ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;

(സി) പ്രസ്തുത റെയില്‍വേ മേല്‍പ്പാലം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

433

അടച്ചുപൂട്ടുന്ന പോസ്റാഫീസുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() 2011 വര്‍ഷത്തില്‍ സംസ്ഥാനത്തെ എത്ര ബ്രാഞ്ച് പോസ്റാഫീസുകള്‍ അടച്ചുപൂട്ടുന്നതിനാണ് ഉത്തരവായിട്ടുള്ളത് ;

(ബി) ഇതിന്‍പ്രകാരം തൃശൂര്‍ ജില്ലയില്‍ എത്ര ബ്രാഞ്ച് പോസ്റാഫീസുകളാണ് അടച്ചുപൂട്ടിയത് ;

(സി) കുന്നംകുളം മേഖലയില്‍ എത്ര ബ്രാഞ്ച് പോസ്റാഫീസുകള്‍ അടച്ചുപൂട്ടുവാന്‍ ഉത്തരവായിട്ടുണ്ട് ;

(ഡി) ബ്രാഞ്ച് പോസ്റാഫീസുകള്‍ അടച്ചുപൂട്ടുന്നത് ഗ്രാമീണമേഖലയിലെ തപാല്‍വിതരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നതു കണക്കിലെടുത്ത്, ഇക്കാര്യം കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

434

ബഡ്ജറ്റ് തുകയുടെ ചെലവുവിവരം

ശ്രീ. സി. കെ. സദാശിവന്‍

() ഊര്‍ജ്ജവകുപ്പുമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളില്‍ ഓരോന്നിലും കഴിഞ്ഞ ബഡ്ജറ്റില്‍ ഈ സാമ്പത്തികവര്‍ഷത്തേയ്ക്ക് വകയിരുത്തിയ തുകയില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലുമായി ഇതിനകം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഈ ഹെഡ്ഡുകളില്‍ ഇതുവരെ തുകയൊന്നുംതന്നെ ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്തവ ഏതൊക്കെയാണെന്നു വിശദമാക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.