UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

334

വൈദ്യുതിനിരക്കുവര്‍ദ്ധന

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നുമുതല്‍ക്കാണ്;

(ബി) ഗാര്‍ഹിക ഉപഭോക്താക്കളെ ചാര്‍ജ്ജ് വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളെയാണ് ഒഴിവാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

335

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. കെ. വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതിയുടെ ഏതെല്ലാം താരീഫുകളാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത് ;

(ബി) വൈദ്യുതി ചാര്‍ജ്ജ് ഇനിയും വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

336

വൈദ്യുതി നിരക്ക്

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കുന്നുണ്ടോ;

(ബി) ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശമുണ്ടോ;

(സി) പകല്‍ സമയം പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തിട്ടുണ്ടോ?

337

കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ്

ശ്രീ. എം. . ബേബി

ശ്രീഎം. ചന്ദ്രന്‍

ശ്രീരാജു എബ്രഹാം

ശ്രീസാജു പോള്‍

() സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ റവന്യൂ കമ്മി പൂര്‍ണ്ണമായി നികത്തുന്ന വിധം ഏപ്രില്‍ ഒന്നിനു മുമ്പുതന്നെ താരിഫ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണമെന്ന കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കാന്‍ സാദ്ധ്യതയുണ്ടോ;

(സി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ഡി) ഇതുമൂലമുണ്ടാകുന്ന നിരക്ക് വര്‍ദ്ധന ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

338

പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ ആര്‍.ജി.ജി.വി.വൈ പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

() ആര്‍.ജി.ജി.വി.വൈ പദ്ധതിപ്രകാരം പയ്യന്നൂര്‍ നിയോജകണ്ഡലത്തില്‍ എത്ര വീടുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്;

(ബി) മേല്‍പദ്ധതിപ്രകാരം എത്ര അപേക്ഷകര്‍ക്ക് വൈദ്യുതി നല്‍കാനുണ്ട് സെക്ഷന്‍ ഓഫീസ് തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി) വൈദ്യുതീകരണം പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;

(ഡി) അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും വേഗം വൈദ്യുതി ലഭിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?

339

പള്ളിവാസല്‍ എക്സ്റെന്‍ഷന്‍ സ്കീം ടണല്‍ നിര്‍മ്മാണം

ശ്രീ. എസ്. രാജേന്ദ്രന്‍

() പള്ളിവാസല്‍ എക്സ്റെന്‍ഷന്‍ സ്കീം ടണല്‍ നിര്‍മ്മാണ ത്തില്‍ തടസം നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേയ്ക്ക് പൂര്‍ത്തിയാകും;

(സി) പ്രസ്തുത ടണല്‍ നിര്‍മ്മാണത്തിനിടയ്ക്ക് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

340

തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി

ശ്രീ. എസ്. രാജേന്ദ്രന്‍

() തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്ത്;

(ബി) പ്രസ്തുത പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള താമസം എന്താണ്;

(സി) പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കും;

(ഡി) പദ്ധതി ഏതുവര്‍ഷം പൂര്‍ത്തിയാക്കി വൈദ്യുതോല്പാദനം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് ?

341

രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജന മുഖേനയുള്ള വൈദ്യുതി കണക്ഷന്‍

ശ്രീ. ബി. സത്യന്‍

() സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജന മുഖേന വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുവാന്‍ ഏതെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയിലൂടെ കണക്ഷന്‍ ലഭിക്കുന്നവര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സൌജന്യമാണ് ലഭിക്കുന്നത്;

(സി) പ്രസ്തുത പദ്ധതി പ്രകാരം പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ക്ക് ഏതെല്ലാം നടപടിക്രമങ്ങളും സൌജന്യങ്ങളുമാണ് ലഭിക്കുന്നത്; വ്യക്തമാക്കാമോ?

342

ബജത്ത് ലാമ്പ് യോജന

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. സി. ബാലകൃഷ്ണന്‍

ശ്രീവി. റ്റി. ബല്‍റാം

ശ്രീബെന്നി ബെഹനാന്‍

() ബജത്ത് ലാമ്പ് യോജനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) സംസ്ഥാനത്ത് ഈ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(സി) ഈ പദ്ധതിമൂലം എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കുമോ?

343

ബൈതരണിതാപവൈദ്യുത നിലയം

ശ്രീ.ലൂഡി ലൂയിസ്

ശ്രീ..പി. അബ്ദുള്ളക്കുട്ടി

ശ്രീ.കെ. അച്ചുതന്‍

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

() ഒറീസ്സയിലെ ബൈതരണിയില്‍ നിന്ന് കല്‍ക്കരി ഉപയോഗിച്ച് താപവൈദ്യുത നിലയം ആരംഭിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഈ പദ്ധതിയുടെ ചെലവ് ആരാണ് വഹിക്കുന്നത്;

(സി) ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി വിതരണം ചെയ്യുന്നതെങ്ങനെയാണ്;

(ഡി) സംസ്ഥാനത്തിന് എത്ര മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

344

അനര്‍ട്ടിന്റെ കീഴില്‍ കുഴല്‍മന്ദത്ത് ആരംഭിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക്കിന്റെ പ്രവര്‍ത്തനം

ശ്രീ..കെ. ബാലന്‍

() അനര്‍ട്ട്, ഐഎച്ച്ആര്‍ഡി എന്നീ ഏജന്‍സികളുടെ സംയുക്താഭിമുഖ്യത്തില്‍ കുഴല്‍മന്ദത്ത് ആരംഭിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജിലെ ഭൌതിക അക്കാദമിക് സൌകര്യങ്ങളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) കോളേജ് മന്ദിരം, ഹോസ്റല്‍, ലബോറട്ടറി, ലൈബ്രറി എന്നിവയുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) എന്നത്തേക്ക് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി) ഈ സ്ഥാപനത്തില്‍ സ്ഥിരം അദ്ധ്യാപകര്‍, സാങ്കേതിക വിഭാഗം ജീവനക്കാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാനുള്ള ചുമതല ഏത് ഏജന്‍സിക്കാണ്;

() അവര്‍ നിയമനങ്ങള്‍ നടത്തയിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്ഥിരം നിയമനങ്ങള്‍ നടത്താന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ ?

345

സി.എഫ്. ലാംപ് വിതരണം

ശ്രീ. ജി. സുധാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സൌജന്യമായി സി.എഫ്. ലാംപുകള്‍ വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എത്ര വീടുകള്‍ക്ക്, എത്ര സി.എഫ്. ലാംപുകള്‍ വിതരണം ചെയ്തുവെന്ന് അറിയിക്കുമോ;

(ബി) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ സി.എഫ്. ലാംപുകള്‍ വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഈ പദ്ധതി എത്രമാത്രം വിജയിച്ചുവെന്ന് വ്യക്തമാക്കുമോ?

346

വൈദ്യുതിക്ഷാമം

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് വൈദ്യുതിക്ഷാമം നേരിടുന്ന അവസ്ഥ നിലവിലുണ്ടോ ; എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) മുന്‍ വര്‍ഷങ്ങളില്‍ ഏതൊക്കെ സമയത്താണ് വൈദ്യുതിക്ഷാമത്തിന്റെ ഭാഗമായി ലോഡ്ഷെഡിംഗും പവര്‍കട്ടും ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?

347

ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നതിനുള്ള നടപടികള്‍

ശ്രീ.എം. ചന്ദ്രന്‍

() സംസ്ഥാനത്ത് നിലവില്‍ ലോഡ് ഷെഡിംഗ്പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) അപ്രഖ്യാപിത ലോഡ് ഷെഡിംഗ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

348

വൈദ്യുതി പ്രതിസന്ധിയുടെ കാരണം

ശ്രീ. ജി. സുധാകരന്‍

() സംസ്ഥാനത്ത് വൈദ്യുതിക്ഷാമം നിലവിലുണ്ടോ; ഇതിന്റെ കാരണം വിശദമാക്കാമോ;

(ബി) സംസ്ഥാനത്ത് ഇപ്പോള്‍ ലോഡ്ഷെഡ്ഡിംഗും പവര്‍കട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

349

പരീക്ഷാകാലത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കുവാന്‍ നടപടികള്‍

ശ്രീ. വി. ഡി. സതീശന്‍

ശ്രീഷാഫി പറമ്പില്‍

ശ്രീകെ. ശിവദാസന്‍ നായര്‍

ശ്രീസണ്ണി ജോസഫ്

() വരുന്ന പരീക്ഷാക്കാലത്തും വേനല്‍ക്കാലത്തും ലോഡ് ഷെഡിംഗ് ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) കേന്ദ്രത്തില്‍ നിന്നും എന്തെല്ലാം സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത്;

(സി) കേന്ദ്രത്തില്‍ നിന്നും എത്ര യൂണിറ്റ് വൈദ്യുതിയാണ് ഇതുവഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ?

350

വൈദ്യുതി പ്രതിസന്ധി പരിഹാരിക്കാന്‍ നടപടി

ശ്രീ. .. അസീസ്

() സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടോ ;

(ബി) സംസ്ഥാനത്തെ പലയിടങ്ങളിലും അപ്രഖ്യാപിത ലോഡ്ഷെഡിംഗും പവര്‍കട്ടും നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി) മാര്‍ച്ച് മാസം പരീക്ഷകളുടെ കാലമായതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

351

വാണിജ്യാടിസ്ഥാനത്തില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീഡൊമിനിക് പ്രസന്റേഷന്‍

ശ്രീതേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീഅന്‍വര്‍ സാദത്ത്

() വാണിജ്യാടിസ്ഥാനത്തില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;

(ബി) ഇക്കാര്യത്തില്‍ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(സി) ഇതിനായി പഠനം നടത്താന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുമോ; എങ്കില്‍ വ്യക്തമാക്കുമോ;

(ഡി) ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?

352

വൈദ്യുതി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നടപടി

ശ്രീമതി. പി.അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര പ്രാവശ്യം ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ബി) സംസ്ഥാനത്ത് ഇപ്പോള്‍ അപ്രഖ്യാപിത ലോഡ്

ഷെഡിംഗ് നിലവിലുണ്ടോ;

(സി) വൈദ്യുതി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വിശദമാക്കാമോ ?

353

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ.കെ. ദാസന്‍

() സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നത് സര്‍ക്കാരിന്റ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ വൈദ്യുതി കമ്മി പരിഹരിക്കാന്‍ കേന്ദ്രവിഹിതമായി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കേണ്ടത്:

(സി) കേന്ദ്രത്തില്‍ നിന്ന് ഇപ്പോള്‍ എത്ര മെഗാവാട്ട് വൈദ്യുതി വിഹിതമാണ് ലഭിക്കുന്നത്;

(ഡി) പരീക്ഷാ കാലത്ത് വൈദ്യുതി നിയന്ത്രണത്തിനുള്ള സാദ്ധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

354

വേനല്‍ക്കാലത്ത് വൈദ്യൂതി നിയന്ത്രണം

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീകോടിയേരി ബാലകൃഷ്ണന്‍

ശ്രീകെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ശ്രീപുരുഷന്‍ കടലുണ്ടി

() ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എത്ര യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിനു മുകളിലാണ് നിയന്ത്രണം ആവശ്യപ്പെട്ടിട്ടുളളത്;

(സി) മറ്റു വിഭാഗം ഉപഭോക്താക്കള്‍ക്ക് എത്ര ശതമാനം വൈദ്യുതി നിയന്ത്രണമാണ് ആവശ്യപ്പെട്ടിട്ടുളളത്;

(ഡി) ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കഴിഞ്ഞ വര്‍ഷകാലത്തുണ്ടായ വൈദ്യുതി ഉല്പാദനത്തിലെ ആസൂത്രണപ്പിഴവ് കാരണമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

355

ഊര്‍ജ്ജ രംഗത്തെ സ്വയം പര്യാപ്തത

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനം ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടോ;

(സി) ഊര്‍ജ്ജ രംഗത്ത് സ്വയം പര്യാപ്തത നേടുവാന്‍ എന്തെല്ലാം പദ്ധതികളാവിഷ്കരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

356

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍

ശ്രീ. കെ.രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കുമോ;

(ബി) ഈ പ്രതിസന്ധി പരിഹരിക്കുവാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളെന്തെല്ലാമാണ്;

(സി) സ്ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ പവര്‍കട്ട്, ലോഡ് ഷെഡ്ഡിംഗ് മുതലായ നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുമോ?

357

വൈദ്യുതിക്ഷാമവും വിതരണ നിയന്ത്രണവും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേയ്ക്ക് നീങ്ങുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത മഴക്കാലം വരെയുള്ളഉപയോഗത്തിനാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം നമ്മുടെ എല്ലാ ജലസംഭരണികളിലുമായി ഉണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഭീമമായ വിലയ്ക്ക് വൈദ്യുതി വാങ്ങി തുച്ഛമായ വിലയ്ക്ക് വിതരണം ചെയ്യേണ്ടിവരുന്നത് ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമോ;

(ഡി) എങ്കില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതും വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതുമായ കാര്യങ്ങള്‍ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

358

വൈദ്യുതി ക്ഷാമം നേരിടുന്നതിന് നടപടികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

ശ്രീ പി. കെ. ബഷീര്‍

ശ്രീ സി. മമ്മൂട്ടി

ശ്രീ വി. എം. ഉമ്മര്‍ മാസ്റര്‍

() മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകാറുള്ള വൈദ്യുതി ക്ഷാമം നേരിടുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കളില്‍ പ്രേരണ ചെലുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) അതുമൂലമുണ്ടായ പ്രയോജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ഡി) വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ;

() കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിപോലുള്ള ജല പുനരുപയോഗ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്) പ്രതിദിന ആഭ്യന്തര ഉല്പാദനവും ഉപഭോഗവും തമ്മില്‍ നിലവിലെ അന്തരം എത്ര യൂണിറ്റാണ് ?

359

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. കെ.വി. വിജയദാസ്

() സംസ്ഥാനം ഊര്‍ജ്ജ പ്രതിസന്ധി നേരിടുകയാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ പദ്ധതികളിലൂടെ എത്ര യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതുതായി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) പ്രസ്തുത പദ്ധതികള്‍ എത്ര കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

360

മുഴിയാര്‍ പവ്വര്‍ഹൌസ് അപകടം

ശ്രീ. രാജു എബ്രഹാം

() മൂഴിയാര്‍ പവ്വര്‍ ഹൌസില്‍ സമീപകാലത്ത് ഉണ്ടായ രണ്ട് പൊട്ടിത്തെറികളുടെയും തീപിടുത്തങ്ങളുടെയും ഫലമായി എത്ര കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്; ഈ അപകടങ്ങള്‍ എന്നൊക്കെയാണ് സംഭവിച്ചത്; ഓരോ അപകടത്തിലും സംഭവിച്ച ദുരന്തങ്ങള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത അപകടങ്ങള്‍ സംബന്ധിച്ച് അന്വേഷണ ചുമതല ആര്‍ക്കൊക്കെയാണ് നല്‍കിയിട്ടുള്ളത്; അവര്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(സി) ഏതു തീയതിയിലെ അപകടം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്; ഇത് സംബന്ധിച്ച് എന്തു ശുപാര്‍ശയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ ?

361

അപകടമരണങ്ങളും നഷ്ടപരിഹാരവും

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീവി. ചെന്താമരാക്ഷന്‍

ശ്രീബി.ഡി. ദേവസ്സി

ശ്രീ സി. കൃഷ്ണന്‍

() വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ബോര്‍ഡിന്റെയോ കോണ്‍ട്രാകടറുടെയോ തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന അപകടമരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരം അപകടങ്ങളില്‍പ്പെട്ട എത്ര മരണങ്ങള്‍ സംഭവിച്ചു; ഇതില്‍ എത്രപേര്‍ക്ക് എത്ര തുക വീതം നഷ്ടപരിഹാരമായി നല്‍കിയെന്ന് വിശദമാക്കാമോ?

362

മോഡല്‍ സെക്ഷന്‍ രൂപീകരണവും അപകട മരണങ്ങളും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് വൈദ്യുതി അപകട മരണങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ടുവര്‍ഷമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മോഡല്‍ സെക്ഷന്‍ രൂപീകരണത്തെതുടര്‍ന്നാണ് അപകടമരണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതെന്ന് ചൂണ്ടിക്കാണിക്കുന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; 2011 നവംബറില്‍ ചേര്‍ന്ന സംസ്ഥാനതല അപകട നിവാരണ സമിതിയുടെ യോഗനടപടിക്കുറിപ്പില്‍ അപകട മരണങ്ങളില്‍ മോഡല്‍സെക്ഷന്‍ രൂപീകരണത്തിനുള്ള പങ്ക് പരാമര്‍ശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) 2009-ല്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ച മോഡല്‍ സെക്ഷന്‍ രൂപീകരണം 2011-ല്‍ പൂര്‍ണമായും നടപ്പാക്കുക യുണ്ടായോ ; എങ്കില്‍ ഈ രണ്ടു വര്‍ഷങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അപകട മരണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധവുണ്ടായ കാര്യം പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി) മോഡല്‍ സെക്ഷന്‍ രൂപീകരണ സമ്പ്രദായം പുനഃപരിശോധിക്കുമോ ; അല്ലെങ്കില്‍ ഘടനാപരമായ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമോ ?

363

വൈദ്യുതി സര്‍ചാര്‍ജ്

ശ്രീ. . പി. ജയരാജന്‍

() ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്നും ഗാര്‍ഹികേതര ഉപഭോക്താക്കളില്‍നിന്നും യൂണിറ്റ് ഒന്നിന് എത്ര പൈസ നിരക്കിലാണ് വൈദ്യുതി ചാര്‍ജ് ഈടാക്കുന്നത് ;

(ബി) കെ.എസ്..ബി. ഏറ്റവും ഒടുവില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത് എന്നാണ് ;

(സി) ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റ് ക്രമത്തില്‍ നല്‍കുന്ന വൈദ്യുതി ചാര്‍ജ്ജിനു പുറമെ സര്‍ചാര്‍ജ് ഈടാക്കുന്ന സമ്പ്രദായം നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നാണ് സര്‍ചാര്‍ജ് ഈടാക്കുന്നതെന്നും വ്യക്തമാക്കുമോ ;

(ഡി) നൂറ്റിഇരുപത് യൂണിറ്റിനു താഴെ വൈദ്യുതി ഉപയോഗിക്കുന്ന എത്ര ഉപഭോക്താക്കള്‍ ഉണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത് ;

() മുഴുവന്‍ ഉപഭോക്താക്കളില്‍നിന്നും സര്‍ചാര്‍ജ് ഈടാക്കണം എന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ എന്തു തീരുമാനം എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

364

സമ്പൂര്‍ണ്ണവൈദ്യുതീകരണപദ്ധതിയുടെ പൂര്‍ത്തീകരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഗാര്‍ഹിക വൈദ്യുതി കണക്ഷനുവേണ്ടി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണവൈദ്യുതീകരണപദ്ധതി തുടരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

365

വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നടപടി ലഘൂകരിക്കല്‍

ശ്രീ.എസ്. രാജേന്ദ്രന്‍

() വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നിലവില്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ആവശ്യപ്പെടുന്നുണ്ടോ;

(ബി) വോട്ടര്‍ ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ മതിയെന്ന ഉത്തരവ് പ്രാബല്യത്തിലുണ്ടോ; എങ്കില്‍ ഇപ്രകാരം കൊടുത്ത കണക്ഷനുകള്‍ എത്ര;

(സി) ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ആവശ്യപ്പെടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.