UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
26.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കണ്ണൂര്‍ കന്റോൺമെന്റ് ബോര്‍ഡ് ലയനം

2098  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  രാജ്യത്തെ കന്റോൺമെന്റ് ബോര്‍ഡുകളുടെ സിവില്‍ പ്രദേശങ്ങള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുമായി ലയിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കണ്ണൂര്‍ കന്റോൺമെന്റ് പ്രദേശം കണ്ണൂര്‍ കോർപ്പറേഷനുമായി ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ ലയന പ്രക്രിയ സുഗമമാക്കുന്നതിനും കന്റോൺമെന്റ് പരിധിയിലെ പ്രദേശവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  ലയനം പൂര്‍ത്തിയാകുന്നതുവരെ കന്റോൺമെന്റ് പരിധിയിലെ ജനങ്ങളുടെ കുടിവെള്ളം, റോഡ്‌ വികസനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേക ഫണ്ട് അനുവദിക്കുമോ?

കാളംതുരുത്തിയിൽ തോട് പൂർവ്വസ്ഥിതിയിലാക്കാൻ നടപടി

2099  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽപ്പെട്ട കാളംതുരുത്തിയിൽ പൊതുതോട് മണ്ണിട്ട് നികത്തിയത് പൂർവ്വസ്ഥിതിയിലാക്കുന്നതിനായി സമർപ്പിച്ച നിവേദനത്തിന്മേലുള്ള ആർ.ഇ.-3/66/2026/എൽ.എസ്.ജി.ഡി. നമ്പർ ഫയലിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ബി)  ആർ.ഇ.-3/66/2026/എൽ.എസ്.ജി.ഡി. നമ്പർ കത്ത് പ്രകാരം അടിയന്തര റിപ്പോർട്ട് ലഭ്യമാക്കാൻ എൽ.എസ്.ജി.ഡി. പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടറോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?

ഹോസ്പിറ്റൽ കിയോസ്കുകളിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ വിവരം

2100  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇൻഫർമേഷൻ കേരള മിഷൻ മുഖേന ഹോസ്പിറ്റൽ കിയോസ്കുകളിൽ നിയമിക്കപ്പെട്ട എത്ര എക്സിക്യൂട്ടീവുമാർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ നിലവിൽ സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ചും തദ്ദേശസ്ഥാപനം തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത ജീവനക്കാരിൽ 2005 മുതൽ തുടർച്ചയായി ജോലി ചെയ്യുന്നവർ എത്ര പേരുണ്ട്; ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം എത്രയാണ്;

(സി)  പ്രസ്തുത ജീവനക്കാരുടെ നിയമനരീതി, സേവനവ്യവസ്ഥകൾ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ഡി)  ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് നിലവിൽ നൽകിവരുന്ന ദിവസവേതനത്തിന് പകരം കൺസോളിഡേറ്റഡ് പേ അടിസ്ഥാനത്തിൽ പ്രതിഫലം അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതുസംബന്ധിച്ച നിർദേശം സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ നിലവിലെ സ്ഥിതി എന്താണ്; പ്രസ്തുത ജീവനക്കാർക്ക് കൺസോളിഡേറ്റഡ് പേ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍

2101  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ക്ഷണിക്കേണ്ടതായ അതിഥികളെ സംബന്ധിച്ചും പാലിക്കേണ്ടതായ പ്രോട്ടോകോള്‍ സംബന്ധിച്ചും പുറപ്പെടുവിച്ചിട്ടുള്ള മുഴുവന്‍ ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പരിപാടികളില്‍ ടി പ്രോട്ടോക്കോളിലെ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ചുമതലയുള്ളവര്‍ വീഴ്ച വരുത്തുന്നത് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടതെന്നും സമര്‍പ്പിക്കേണ്ട വിധവും വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പരിപാടികളില്‍ ടി പ്രോട്ടോകോളുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?

വാഹനങ്ങൾ വാങ്ങുന്നതിലുണ്ടായിട്ടുള്ള പ്രതിസന്ധി

2102  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് ജെം - സോഫ്റ്റ്‌വെയർ മുഖേന മാരുതി കമ്പനിയുടെ വാഹനങ്ങൾ വാങ്ങാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;

(ബി)  മുൻ സർക്കാരിന്റെ കാലയളവിൽ വാങ്ങിയിരുന്ന വാഹനങ്ങളുടെ പണം നൽകാത്തത് കൊണ്ട് കമ്പനികൾ ഓർഡർ എടുക്കാത്തതും മുന്‍കൂര്‍ പണമടക്കാതെ വാഹനം നല്‍കാനാവില്ല എന്ന നിലപാട് സ്വീകരിച്ചതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടോ ;

(സി)  എങ്കിൽ എം.എൽ.എ. ഫണ്ട് ഉൾപ്പെടെയുള്ള വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങുന്നതിനായി നീക്കി വെച്ചിട്ടുള്ള പണം ചെലവഴിക്കപ്പെടാതെയും വാഹനം വാങ്ങാൻ കഴിയാതെയുമുള്ള സാഹചര്യം പരിശോധിച്ചിട്ടുണ്ടോ ;

(ഡി)  എങ്കിൽ ഇത് പരിഹരിക്കുന്നതിനായി എന്തൊക്കെ അടിയന്തര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ;

(ഇ)  എത്ര രൂപയാണ് തദ്ദേശസ്വയംഭരണ വകുപ്പ് വിവിധ വാഹനങ്ങള്‍ വാങ്ങിയ ഇനത്തില്‍ വിവിധ കമ്പനികള്‍ക്ക് നല്‍കാനുള്ളത്; വ്യക്തമാക്കുമോ?

ആസ്തി രജിസ്റ്ററിൽ ഉള്‍പ്പെടുത്താൻ നടപടി

2103  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ പലതും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതിനാൽ നടപ്പിലാക്കാൻ സാധിക്കാതെ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; നടപടിക്രമങ്ങൾ ലഘൂകരിക്കാൻ നടപടി സ്വീകരിക്കുമോ ?

കെട്ടിട നിർമ്മാണ അനുമതി വേഗത്തിൽ ലഭിക്കുന്നതിന് നടപടി

2104  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം പത്ത് പ്ലോട്ടുകളിൽ കൂടുതൽ ലാൻഡ് ഡെവലപ്‌മെന്റ് നടത്തിയ സ്ഥലങ്ങളിൽ പത്ത് മുതൽ ഇരുപത് വരെ പ്ലോട്ടുകൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയിൽ നിന്നും, ഇരുപതിൽ കൂടുതൽ പ്ലോട്ടുകൾക്ക് ജില്ലാ ടൗൺ പ്ലാനറിൽ നിന്നും ഡെവലപ്പർമാർ അനുമതി വാങ്ങണമെന്ന നിബന്ധന മൂലം, അപ്രകാരം പെർമിറ്റില്ലാതെ വിഭജിക്കപ്പെട്ട ഭൂമി വാങ്ങിയവർക്ക് കെട്ടിട നിർമ്മാണ പെർമിറ്റും പൂർത്തിയായ വീടുകൾക്ക് വീട്ടുനമ്പറും ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഡെവലപ്പർമാരുടെ വീഴ്ച കാരണം പെർമിറ്റോ നമ്പറോ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്ഥലം ഉടമകളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനോ ഇളവുകൾ നൽകുന്നതിനോ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമോ;

(സി)  ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റിന്റെ അഭാവത്തിലും, പഞ്ചായത്തിന്റെ അസറ്റ് രജിസ്റ്ററിൽ ഉൾപ്പെടാത്തതും എന്നാൽ പതിറ്റാണ്ടുകളായി പൊതുജനങ്ങൾ ഉപയോഗിക്കുന്നതുമായ കോളനി റോഡുകൾ, പൊതുവഴികൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൗൺസിൽ /കമ്മിറ്റി തീരുമാനപ്രകാരം അസറ്റ് രജിസ്റ്ററിൽ ഉൾപ്പെടുത്തി പുനരുദ്ധാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വകയിരുത്തുന്നതിനും റോഡ് വികസനം നടത്തുന്നതിനും നിയമതടസ്സങ്ങൾ നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  അനന്തരാവകാശികൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെയും, ആധാരം രജിസ്റ്റർ ചെയ്തു നൽകുന്നതിലെയും സാങ്കേതിക തടസ്സങ്ങൾ കൊണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്ററിൽ പൊതുവഴി ഉൾപ്പെടുത്താൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്തു പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയമ നിർമ്മാണമോ സർക്കുലറോ പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ നടപടി

2105  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംഗപരിമിതർക്ക് ആവശ്യമായ പരിശോധനകൾ നടത്തി യഥാസമയം സാക്ഷ്യപത്രങ്ങൾ നൽകാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അനാസ്ഥയും കാലതാമസവും കാരണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനം നൽകുന്ന പദ്ധതി വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പദ്ധതിയുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

വില്ലേജ് നോളജ് സെന്ററുകൾ

2106  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇൻഫർമേഷൻ കേരള മിഷന്റെ ഭാഗമായി, നബാർഡിന്റെയോ മറ്റ് ഏജൻസികളുടെയോ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് വില്ലേജ് നോളജ് സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ഏതൊക്കെ കേന്ദ്രങ്ങളിലാണ് വില്ലേജ് നോളജ് സെന്ററുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നതെന്നും ഇതിൽ ഏതൊക്കെ കേന്ദ്രങ്ങളാണ് നിലവിൽ പൂർണ്ണമായി പ്രവർത്തിക്കുന്നതെന്നും വിശദമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തിലെ ഓരോ കേന്ദ്രത്തിനുമായി ഇതുവരെ ചെലവഴിച്ച തുക, കെട്ടിടത്തിന്റെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിലവിലെ അവസ്ഥ, ഇവയുടെ നടത്തിപ്പും പരിപാലനവും നിർവഹിക്കുന്ന ഏജൻസി അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി)  തളിപ്പറമ്പ് മണ്ഡലത്തിന് പുറമെ സംസ്ഥാനത്ത് മറ്റ് ഏതൊക്കെ നിയോജകമണ്ഡലങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്നും ആകെ എത്ര സെന്ററുകൾ നിലവിൽ സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(ഇ)  വിഭാവനം ചെയ്ത ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്ന രീതിയിലാണോ ഈ സെന്ററുകൾ പ്രവർത്തിക്കുന്നതെന്നും പ്രവർത്തനം മന്ദഗതിയിലായതോ നിഷ്‌ക്രിയമായതോ ആയ സെന്ററുകൾ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും വ്യക്തമാക്കാമോ?

കെ - സ്മാർട്ട് നടത്തിപ്പിൽ ക്രമക്കേട്

2107  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്ഥാപനങ്ങൾക്കായി തയ്യാറാക്കിയ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയറിനായി മുൻസർക്കാരിന്റെ കാലത്ത് പണം ചെലവിട്ടതിലും പദ്ധതിയുടെ നടത്തിപ്പിലും ക്രമക്കേടുണ്ടെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  എം - പാനൽ കമ്പനികൾക്ക് പുറംകരാർ നൽകി പണം അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നും 2025- 26 സാമ്പത്തിക വർഷം മാത്രം എം-പാനൽ കമ്പനികൾക്ക് 16.68 കോടി രൂപ നൽകിയത് ഔദ്യോഗിക ആവശ്യകതാരേഖ ഇല്ലാതെയാണെന്നുമുള്ള ആക്ഷേപം അന്വേഷിക്കുമോ; വിശദമാക്കുമോ;

(സി)  പ്രസ്തുത കമ്പനികളിലെ ചിലർ കെ-സ്മാർട്ട് പ്രോജക്ടിൽ ഉദ്യോഗസ്ഥരായി ഫുൾടൈം ശമ്പളം (ഇരട്ട ശമ്പളം) കൈപ്പറ്റുന്നുണ്ടെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുമോ?

തദ്ദേശ സ്വയംഭരണ വകുപ്പിലെ തസ്തികകൾ

2108  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണത്തിന് മുമ്പ് പഞ്ചായത്ത് വകുപ്പിൽ ഉണ്ടായിരുന്ന ജൂനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തസ്തികകൾ എത്രയാണെന്നും പഞ്ചായത്തു സെക്രട്ടറിമാരിൽ എത്രപേർ നേരിട്ട് നിയമനം ലഭിച്ചവരാണെന്നും എത്രപേർ പ്രൊമോഷൻ വഴി നിയമനം ലഭിച്ചവരാണെന്നും പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ;

(ബി)  നിലവിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാത്ത എത്ര ഗ്രാമപഞ്ചായത്തുകൾ ഉണ്ടെന്നും അവയേതൊക്കെയാണെന്നും അറിയിക്കാമോ; പ്രസ്തുത പഞ്ചായത്തുകളിൽ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ;

(സി)   തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും 2026 വർഷം സെപ്റ്റംബർ വരെ വിരമിച്ചതും 2026 ഒക്‌ടോബർ മുതൽ 2031 ഡിസംബർ വരെയുള്ള കാലയളവിൽ വിരമിക്കുന്നതുമായ ജൂനിയർ സൂപ്രണ്ട് /അസിസ്റ്റന്റ് സെക്രട്ടറി, സീനിയർ സൂപ്രണ്ട് /സെക്രട്ടറിമാരുടെ എണ്ണം എത്രയെന്ന് വർഷം തിരിച്ച് ലഭ്യമാക്കാമോ?

തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒഴിവു നികത്താൻ നടപടി

2109  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളിലും മാറാക്കര, പൊന്മള, എടയൂര്‍, കുറ്റിപ്പുറം, ഇരിമ്പിളിയം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സാങ്കേതിക വിഭാഗം ഉൾപ്പടെ വിവിധ തസ്തികകളിലേക്ക് അനുവദിക്കപ്പെട്ട ജീവനക്കാരുടെ എണ്ണവും നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണവും തസ്തിക തിരിച്ചു വിശദമാക്കുമോ;

(ബി)  സാങ്കേതിക വിഭാഗം ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങളും പൊതുജന സേവനങ്ങളും വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകള്‍ നികത്തുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം

2110  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠനത്തിനായി ഏതെങ്കിലും കമ്മീഷനെയോ കമ്മിറ്റിയെയോ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)  ഹോണറേറിയം പുതുക്കി നിശ്ചയിച്ച് എന്ന് മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ

2111  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 03.07.2025 -തീയതിയിലെ സ.ഉ.(സാധാ )നം .1653/25/എൽ.എസ്‌.ജി.ഡി. ഉത്തരവനുസരിച്ച്‌ ഫീസ് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനുള്ള കാലാവധി 30.09.2025 ആയി നിജപ്പെടുത്തിയിരുന്നു. എന്നാൽ അസുഖങ്ങളാലും മറ്റു കാരണങ്ങളാലും പലർക്കും അപേക്ഷ നൽകാൻ സാധിച്ചിട്ടില്ലെന്നത് പരിഗണിച്ചു ഒരു തവണ കൂടി അപേക്ഷ നൽകുന്ന തീയതി നീട്ടി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

പിരിച്ചുവിടപ്പെട്ട താൽക്കാലിക ജീവനക്കാരുടെ വിവരം

2112  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വകുപ്പിന് കീഴിൽ താൽക്കാലിക/ കരാറടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്ത് വന്നിരുന്ന എത്ര പേരെ പിരിച്ചുവിട്ടിട്ടുണ്ട്; തസ്തിക, വിഭാഗം, ജോലിചെയ്ത വർഷങ്ങൾ എന്നിവ സഹിതമുള്ള വിശദാംശങ്ങൾ നല്‍കാമോ?

ത്രിതല പഞ്ചായത്തുകളില്‍ നിന്നും സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി

2113  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെട്ടിട നമ്പര്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ത്രിതല പഞ്ചായത്തുകളില്‍ നിന്നും കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി)  സേവനങ്ങള്‍ മനഃപൂര്‍വ്വം താമസിപ്പിക്കുന്ന സാഹചര്യങ്ങളില്‍ ജില്ലാതലത്തില്‍ വേഗം തീർപ്പുകല്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ; എങ്കില്‍ പ്രസ്തുത സംവിധാനത്തില്‍ പരാതികള്‍ സ്വീകരിച്ച് പരിശോധിക്കാന്‍ മൊബൈല്‍ ടീമിനെ ജില്ലാതലങ്ങളില്‍ നിയമിക്കാന്‍ നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ ക്ഷാമവും കെ-സ്മാർട്ടിലെ സാങ്കേതിക തടസ്സങ്ങളും

2114  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിലെ നഗരസഭയിലും വിവിധ ഗ്രാമപഞ്ചായത്തുകളിലും തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ അനുവദിച്ചിട്ടുള്ള ആകെ സ്റ്റാഫ് പാറ്റേൺ എത്രയാണെന്നും നിലവിൽ അസിസ്റ്റന്റ് എഞ്ചിനീയർ (എ.ഇ.), ഓവർസിയർ ഉൾപ്പെടെയുള്ള എഞ്ചിനീയറിംഗ് വിഭാഗത്തിൽ എത്ര തസ്തികകൾ ഒഴിവുണ്ടെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവ് മൂലം വികസന പദ്ധതികളുടെ പ്രൊപ്പോസലുകൾ തയ്യാറാക്കുന്നതിലും സർവേ/മെഷർമെന്റ് പ്രവൃത്തികളിലും ഉണ്ടാകുന്ന കാലതാമസം പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിലെ സാങ്കേതിക തടസ്സങ്ങൾ കാരണം പദ്ധതി അംഗീകാരം, ബിൽ പാസാക്കൽ, പ്ലാൻ ഫണ്ട് വിനിയോഗം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  എങ്കില്‍ പ്രസ്തുത സോഫ്റ്റ്‌വെയറിലെ അപാകതകളും സാങ്കേതിക തടസ്സങ്ങളും പരിഹരിച്ച് പദ്ധതി നിർവ്വഹണം വേഗത്തിലാക്കാന്‍ എന്തൊക്കെ അടിയന്തര തിരുത്തൽ നടപടികളാണ് വകുപ്പ് തലത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഇ)  ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മണ്ഡലത്തിലെ വികസന പദ്ധതികൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനായി ജീവനക്കാരുടെ പുനർവിന്യാസത്തിനും സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഇറക്കിയിട്ടുള്ള ഉത്തരവുകളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും പൂർണ്ണ വിവരങ്ങൾ നൽകാമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റികള്‍

2115  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്ത്രീകള്‍ക്കെതിരെയുള്ള ജോലി സ്ഥലത്തെ ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013-ന്റെ അടിസ്ഥാനത്തിലുള്ള ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ (ഐ.സി.സി.) രൂപീകരിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിനുള്ള മാനദണ്ഡങ്ങൾ

2116  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ഇനം തിരിച്ച് വിവരങ്ങൾ ലഭ്യമാക്കാമോ;

(ബി)  വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ വലിയ പഞ്ചായത്തുകളായ പള്ളിക്കൽ, മൂന്നിയൂർ എന്നിവ വിഭജിക്കണമെന്ന നിർദ്ദേശത്തിന്മേൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രായോഗികമായ വിഭജനം ഈ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമോ?

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഐ.കെ.എം ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സേവന വേതന വ്യവസ്ഥകൾ

2117  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2005-ൽ ഇൻഫർമേഷൻ കേരളാ മിഷൻ (ഐ.കെ.എം) മുഖേന സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനസേവനകേന്ദ്രങ്ങളിൽ നിയമിക്കപ്പെട്ട ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സേവനം നിലവിൽ ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  18.05.2012 ലെ സ.ഉ(ആർ.ടി) 1385/2012/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം ടി ജീവനക്കാർക്ക് തനത് ഫണ്ടിൽ നിന്നും വേതനം നൽകുന്നതിന് അനുമതി നൽകിയതിനെ തുടർന്ന്, കഴിഞ്ഞ 14 മുതൽ 20 വർഷക്കാലമായി ദിവസവേതന നിരക്കിൽ ജോലി ചെയ്തുവരുന്ന ഇവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ഒപ്പം നിയമിക്കപ്പെട്ട ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് വേതന വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും എല്‍.എസ്.ജി.ഡി/പി.ഡി./58943/2023-ഡി.ഇ.എഫ്.6 പ്രകാരം നഗരസഭകളിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുള്ള വിവരം സർക്കാർ പരിശോധിച്ചിട്ടുണ്ടോ;

(ഇ)  എങ്കിൽ ഐ.കെ.എം ജീവനക്കാർക്ക് സമാനമായ വേതന വർദ്ധനവും മാറ്റാനുകൂല്യങ്ങളും ഇവർക്ക് അനുവദിക്കുന്നതിനോ അല്ലെങ്കിൽ ഇൻഫർമേഷൻ കേരള മിഷനിലേക്ക് ഇവരെ അബ്സോർബ് ചെയ്യുന്നതിനോ അടിയന്തരമായി എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

പ്രവൃത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതുമൂലമുള്ള പ്രയാസങ്ങൾ

2118  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയറിങ് വിഭാഗത്തിൽ വിവിധ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ ശ്രേണിയിലെ ഉയർന്ന ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കാതെ അംഗീകാരം നൽകുന്നതു കാരണം പ്രവൃത്തികൾ നിര്‍മ്മാണം ആരംഭിച്ച ശേഷം നിർത്തിവെച്ച് റിവൈസ്ഡ് എസ്റ്റിമേറ്റ് എടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ടോ;

(ബി)  ഭരണാനുമതിയും ടെക്നിക്കൽ സാങ്ഷനും നൽകി ടെൻഡർ ചെയ്ത ശേഷം പ്രവൃത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനായി നിർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നത്‌ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിശോധിക്കുമോ;

(സി)  എങ്കിൽ പ്രവൃത്തിയുടെ സാങ്കേതികാനുമതി നൽകുന്ന അവസരത്തിൽ തന്നെ എസ്റ്റിമേറ്റുകൾ പരിശോധിച്ചു അനുമതി നൽകുന്നതിനും ഒഴിച്ചു കൂടാനാവാത്ത ഘട്ടങ്ങളിലല്ലാതെ പ്രവൃത്തി ആരംഭിച്ച ശേഷം നിര്‍ത്തി വയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് നടപടി സ്വീകരിക്കുമോ?

കാട്ടാക്കട മാര്‍ക്കറ്റ് നവീകരണം

2119  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജക മണ്ഡത്തിലെ പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കാട്ടാക്കട മാര്‍ക്കറ്റ് കാലങ്ങളായി നവീകരണം നടത്താതെ ശോചനീയാവസ്ഥയില്‍ ആണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് നവീകരിക്കുന്നതിന് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

അംഗപരിമിതർക്ക് മുച്ചക്രവാഹനം നൽകുന്ന പദ്ധതി

2120  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ജ്യോതികുമാർ ചാമക്കാല
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംഗപരിമിതര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന മുച്ചക്രവാഹനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(സി)  യഥാസമയം ആവശ്യമായ പരിശോധനകൾ നടത്തി സാക്ഷ്യപത്രങ്ങൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും കാലതാമസവും പ്രസ്തുത പദ്ധതി നിർവഹണം നടത്തുന്നതിന് പ്രയാസം നേരിടുന്നുണ്ടോ ; ആയത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?

ആറ്റുകാൽ ടൗൺഷിപ്പ് പദ്ധതി

2121  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റുകാൽ ക്ഷേത്രപരിസരത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച ആറ്റുകാൽ ടൗൺഷിപ്പ് പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; പദ്ധതിയുടെ നിർവഹണത്തിനായി ഇതുവരെ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;

(സി)  പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രദേശവാസികൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും ഭൂമി ഏറ്റെടുക്കുന്നതിലെ ആശങ്കകളും പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതി പൂർത്തീകരണത്തിന് നേരിടുന്ന തടസ്സങ്ങൾ എന്തൊക്കെയാണെന്നും എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?

നെടുമാവ് -അരുവിക്കുഴി റോഡ് നി‍ർമ്മാണം

2122  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നെടുമാവ് - അരുവിക്കുഴി റോഡ് പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കാമോ?

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പുത്തൂർക്കടവ് പാലം നിർമ്മാണം

2123  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ പുത്തൂർക്കടവ് പാലം നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത നിർമ്മാണത്തിൽ അനാവശ്യ കാലതാമസം നേരിടുന്നതായുള്ള പ്രദേശവാസികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?

ദേവികുളം മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ

2124  ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22 സാമ്പത്തിക വർഷം മുതൽ ദേവികുളം മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി അറിയിക്കുമോ; പഞ്ചായത്ത് തിരിച്ച് വിശദാംശം നൽകാമോ;

പി.എം.എ.വൈ. പ്രകാരമുള്ള തുക വിതരണം ചെയ്യാൻ നടപടി

2125  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   2025 ൽ പി.എം.എ.വൈ. പദ്ധതി പ്രകാരം എത്ര വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന് ജില്ല, പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതി പ്രകാരം ഒരു വീടിനു നൽകുന്ന ധനസഹായം എത്രയാണെന്നും കേന്ദ്ര സർക്കാർ വിഹിതം സംസ്ഥാന സർക്കാരിന്റെ ഓരോ സ്ഥാപനങ്ങളുടെയും വിഹിതം എന്നിവ എത്രവീതമാണെന്നും അറിയിക്കാമോ;

(സി)  2025-ൽ വീടുകൾ അനുവദിച്ചുകിട്ടിയ ഗുണഭോക്താക്കൾക്ക് തുക നാളിതുവരെ ലഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സ്ഥാപനങ്ങളുടെ വിഹിതമാണ് നൽകാനുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിരവധി ഗുണഭോക്താക്കൾക്ക് പഞ്ചായത്തുകളുടെ വിഹിതം ഉൾപ്പെടെ നൽകാത്തത് എന്തുകൊണ്ടാണെന്നും തുക എപ്പോൾ നൽകുമെന്നും അറിയിക്കാമോ; ഇതുസംബന്ധിച്ച് ലഭിച്ച പരാതികളുടെ വിശദവിവരം ലഭ്യമാക്കാമോ?

കൊച്ചി കോർപ്പറേഷൻ പരിധിയിലെ പാൻ-സിറ്റി എൽ.ഇ.ഡി. സ്ട്രീറ്റ് ലൈറ്റ് പദ്ധതി

2126  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എല്‍.) മുഖേനയുള്ള പാൻ-സിറ്റി എൽ.ഇ.ഡി. സ്ട്രീറ്റ് ലൈറ്റ് പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകൾക്ക് തകരാർ സംഭവിച്ചാൽ അവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും ഉത്തരവാദിത്തപ്പെട്ട ഏജൻസി ഏതാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി കരാർ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കരാർ കാലാവധി എത്ര വർഷമാണെന്നും കരാർ പ്രകാരം തകരാറിലാകുന്ന വിളക്കുകൾ എത്ര സമയത്തിനകം നന്നാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(സി)  നിരവധി സ്ഥലങ്ങളിൽ പ്രസ്തുത വിളക്കുകൾ പ്രവർത്തനരഹിതമാകുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും അറ്റകുറ്റപ്പണികളിലെ കാലതാമസം ഒഴിവാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

പത്തനാപുരം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികൾ .

2127  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ഏതൊക്കെ, അവയ്ക്കായി അനുവദിച്ച തുക, ചെലവഴിച്ച തുക, ചെലവഴിക്കാതെ അവശേഷിക്കുന്ന തുക എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ റോഡുകളുടെ പുനരുദ്ധാരണം, കുടിവെള്ള വിതരണം, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, മാലിന്യ സംസ്കരണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി

2128  ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. സി. കെ. ഹരീന്ദ്രന്‍
ശ്രീ. എം. എസ്. അരുണ്‍ കുമാർ
ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനം അതിദാരിദ്ര്യമുക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ബി)  അതിദാരിദ്ര്യത്തിൽ നിന്ന് നേരത്തെ മുക്തമാക്കിയ 64,006 കുടുംബങ്ങൾക്ക് അവരുടെ ക്ലേശ ഘടകങ്ങൾക്ക് അനുസൃതമായി നൽകി വന്നിരുന്ന ചികിത്സ, ഭക്ഷണം തുടങ്ങിയ സഹായങ്ങൾ തുടർന്ന് നൽകുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;

(സി)  അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വിശദമാക്കാമോ?

പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം

2129  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതില്‍ ഉണ്ടായ കാലതാമസം പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ;

(ബി)  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എത്ര തുക ഏതെല്ലാം ഇനങ്ങളില്‍ ലഭ്യമാക്കി എന്ന വിവരം നൽകുമോ ;

(സി)  പുതുക്കിയ ബഡ്ജറ്റിലൂടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് പദ്ധതി രൂപീകരണം താളം തെറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  പദ്ധതിപണം സമയബന്ധിതമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം

2130  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം എത്രയാണെന്നും ഇതുവരെ അനുവദിച്ച തുകയില്‍ എത്ര ശതമാനം ചെലവഴിച്ചിട്ടുണ്ടെന്നും ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

(ബി)  പദ്ധതി വിഹിതം സമയബന്ധിതമായി വിനിയോഗിക്കുന്നതില്‍ പിന്നാക്കം നില്‍ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും, അവയുടെ പദ്ധതി നിര്‍വഹണം വേഗത്തിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഡിസൈന്‍ വിംഗ്

2131  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്തു വകുപ്പിന് സമാനമായ രീതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പിനും പ്രത്യേക ഡിസൈന്‍ വിംഗ് രൂപീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

മാവേലിക്കര പുതിയകാവ് ക്ഷേത്രക്കുളം നിര്‍മ്മാണം

2132  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തിലെ പുതിയകാവ് ക്ഷേത്രക്കുളം നിര്‍മ്മാണത്തിന് 2024-25 ബജറ്റില്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിക്ക് തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

പാറാലിലെ ബസ് സ്റ്റാന്‍ഡ് ടെർമിനൽ നിർമ്മാണം

2133  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ മണ്ഡലത്തിലെ കൂത്തുപറമ്പിൽ ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡ് ടെർമിനൽ നിർമ്മിക്കാൻ നഗരത്തിന്റെ കണ്ണായ സ്ഥലമായ പാറാലിൽ ഏറെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം നഗരസഭ സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം ബസ് സ്റ്റാന്‍ഡ് ടെർമിനൽ നിർമ്മിക്കാൻ സാധിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  കണ്ണൂർ വിമാനത്താവളം, വലിയവെളിച്ചം വ്യവസായ വളർച്ചാ കേന്ദ്രം, മൾട്ടി സ്പെഷ്യാലിറ്റി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി എന്നിവയോട് അടുത്ത് കിടക്കുകയും മൈസൂരു, ബംഗളുരു, ഊട്ടി ഉൾപ്പെടെ അന്തർ സംസ്ഥാന ബസ് റൂട്ടുകളുമുള്ള കൂത്തുപറമ്പിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ബസ് ടെർമിനൽ നിർമ്മിക്കുന്നത് ഈ മേഖലയുടെ വികസന വളർച്ചയ്ക്ക് കുതിപ്പേകുമെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  കേന്ദ്രാവിഷ്കൃത പദ്ധതി ഉപയോഗപ്പെടുത്തിയോ, സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് പ്രത്യേക ഫണ്ട് ഉപയോഗിച്ചോ അല്ലെങ്കിൽ സർക്കാർ നിയന്ത്രണത്തിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയോ പ്രസ്തുത ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കാൻ ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത ബസ് സ്റ്റാന്‍ഡ് ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പുരോഗതി വിശദമാക്കുമോ?

സുഭിക്ഷ കേരളം പദ്ധതി

2134  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര മണ്ഡലത്തിലെ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ നടപ്പിലാക്കിയ കാർഷിക പദ്ധതികൾ, ഓരോ തദ്ദേശസ്ഥാപനത്തിനും അനുവദിച്ച തുക, ചെലവഴിച്ച തുക, കൃഷിയോഗ്യമാക്കിയ തരിശുഭൂമിയുടെ വിസ്തീർണ്ണം, ഗുണഭോക്താക്കളുടെ വിവരം എന്നിവ പട്ടിക തിരിച്ച് ലഭ്യമാക്കുമോ;

(ബി)  പദ്ധതിയുടെ നിർവഹണ ചുമതല ഏതെങ്കിലും സ്വകാര്യ കമ്പനികളെയോ ഏജൻസികളെയോ ഏൽപ്പിച്ചിട്ടുണ്ടോ; കമ്പനികളെ/ഏജൻസികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാമോ;

(സി)  പ്രസ്തുത കമ്പനികൾക്കും ഏജൻസികൾക്കും പ്രതിഫലമായോ മറ്റ് ചെലവുകളായോ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും നാളിതുവരെ എത്ര തുക ചെലവായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)  നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചെയർമാൻ, മെമ്പ‍‍ർ എന്നീ പദവികളിൽ സംസ്ഥാന തലത്തിലോ അല്ലാതെയോ അംഗങ്ങൾ പ്രവൃത്തിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആരൊക്കെയാണെന്ന് വിശദമാക്കാമോ?

വി.ബി.ജി. റാം ജി. പദ്ധതി

2135  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വി.ബി.ജി. റാം ജി.(വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് ഹാജര്‍ രേഖപ്പെടുത്തുന്ന എന്‍.എം.എം.എസ്.(നാഷണൽ മൊബൈൽ മോണിറ്ററിംഗ് സർവീസ്) ആപ്പിന്റെ സാങ്കേതിക തകരാറുകളും സെര്‍വര്‍ പ്രശ്നങ്ങളും കാരണം പദ്ധതി തൊഴിലാളികള്‍ക്ക് വേതനം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ കൂടുതല്‍ ലളിതമായ ബദല്‍ മാര്‍ഗ്ഗങ്ങളോ ഓഫ്‍ലൈന്‍ എക്സംപ്ഷന്‍ സംവിധാനമോ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ടോ; വിശദമാക്കാമോ;

(ബി)  ലൈഫ് ഭവന പദ്ധതിയുടെ ഭാവി എന്താണെന്ന് വ്യക്തമാക്കാമോ; പുതിയ ഗുണഭോക്താക്കളെ കണ്ടെത്താന്‍ അപേക്ഷ സ്വീകരിക്കാന്‍ ആലോചനയുണ്ടോ; വിശദമാക്കാമോ?

ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍

2136  ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചിയിലെ കൂടാതെ കോഴിക്കോടിലേയും ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിന്റെ‍ നിര്‍മ്മാണത്തെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തില്‍ പ്രസ്തുത പദ്ധതിക്ക് കീഴിലെ നിര്‍മ്മാണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമോ; വ്യക്തമാക്കാമോ;

(ബി)  ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ഫ്ലാറ്റുകളെയും വീടുകളെയും സംബന്ധിച്ചും നിര്‍മ്മാണം പുരോഗമിക്കുന്നവയെ സംബന്ധിച്ചും പരാതികളുണ്ടോ; വിശദമാക്കുമോ;

(സി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ചില പ്രധാന സമുച്ചയങ്ങളിലടക്കം ചോര്‍ച്ച, ഭിത്തികളിലെ വിള്ളലുകള്‍, നിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗം, പ്ലംബിങ് - വൈദ്യുതീകരണ തകരാറുകള്‍ എന്നിവ സംബന്ധിച്ച് വ്യാപക പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തുന്ന പക്ഷം കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടാനും നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ?

2016-21, 2021-26 കാലയളവുകളിലെ ഭവനപദ്ധതികൾ

2137  ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-21, 2021-26 എന്നീ കാലയളവുകളിൽ ഭവന പദ്ധതികൾ പ്രകാരം ഭൂമിയും വീടും നല്‍കിയവരുടെ വിവരങ്ങൾ ജനറൽവിഭാഗം ,എസ്.സി. വിഭാഗം എന്നിങ്ങനെ പ്രത്യേകമായി ലഭ്യമാക്കാമോ; ആകെ എത്ര തുക ഈയിനത്തിൽ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ വീടിന് മാത്രം ധനസഹായം നൽകിയതിന്റെ വിവരങ്ങളും ഭൂമി ലഭിച്ചിട്ടും വീട് വെക്കാതിരുന്നവർ എത്രയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിൽ പ്രസ്തുത വിവരങ്ങളും ജനറൽവിഭാഗം എസ്.സി. വിഭാഗം എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായി നൽകാമോ;

(സി)  ഇക്കാലയളവിൽ ഭവനരഹിതർക്കായുള്ള ഫ്ലാറ്റുകൾ അനുവദിച്ച കുടുംബങ്ങളുടെ എണ്ണം എത്രയെന്നും ഏതൊക്കെ സ്ഥലങ്ങളിലാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചതെന്നും വ്യക്തമാക്കാമോ?

കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണി

2138  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണി ഉറപ്പാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിൽ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് ഒരു സംസ്ഥാനതല കുടുംബശ്രീ മാര്‍ക്കറ്റ് പ്ലേസ് വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ നടപടി

2139  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷയും മൃഗക്ഷേമവും ഉറപ്പാക്കുന്നതിനായി നിലവിലുള്ള വന്ധ്യംകരണം, വാക്സിനേഷൻ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് സ്ഥിരം സംവിധാനം ഏർപ്പെടുത്താനും നടപടി സ്വീകരിക്കുമോ?

ഇ-മാലിന്യ സംസ്‌കരണം

2140  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓരോ വർഷവും സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യത്തിന്റെ അളവ് സംബന്ധിച്ച കണക്കുകൾ കൈവശമുണ്ടോ; വിശദമാക്കുമോ;

(ബി)  കേരളത്തെ സീറോ ഇ-വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുന്നതിനായി പ്രത്യേക പദ്ധതികളോ സ്റ്റാര്‍ട്ടപ്പുകളോ പരിഗണനയിലുണ്ടോ; എങ്കിൽ പദ്ധതികളുടെ വിശദാംശവും അവയുടെ നിലവിലെ പുരോഗതിയും വിശദമാക്കുമോ;

(സി)  അംഗീകൃത ഇ-മാലിന്യ പുനഃചംക്രമണ/സംസ്‌കരണ കേന്ദ്രങ്ങൾ നിലവിലുണ്ടോ; സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായ ഇ-മാലിന്യം സംഭരിക്കുന്നതിനും ശേഖരിക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും പ്രത്യേക മാർഗനിർദേശങ്ങൾ നിലവിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?

ക്ലീൻ കേരളയും മാലിന്യ നിർമ്മാർജ്ജനവും

2141  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാഴ്‍വസ്തു ശേഖരണത്തിലും നിർമ്മാർജ്ജനത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മുന്നേറ്റമുണ്ടായിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്കാമോ;

(ബി)  ക്ലീൻ കേരള കമ്പനി 2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ സംഭരിച്ച പാഴ്‍വസ്തുക്കളുടെ അളവ് എത്ര ടണ്‍ ആണെന്ന് വ്യക്തമാക്കാമോ;

(സി)  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സംഭരിച്ച പാഴ്‍വസ്തുക്കളുടെ അളവ് എത്ര മെട്രിക് ടൺ ആണെന്ന് വ്യക്തമാക്കാമോ;

(ഡി)  പാഴ്‍വസ്തുക്കളുടെ ശേഖരണത്തിൽ ഈ വർഷം വർദ്ധനവുണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞ വർഷം ഇതേകാലയളവിൽ ശേഖരിച്ചതിനെ അപേക്ഷിച്ചു എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ ?

കഴക്കൂട്ടം മണ്ഡലത്തിലെ മാലിന്യ സംസ്കരണ പദ്ധതികൾ

2142  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴക്കൂട്ടം മണ്ഡലത്തിൽ 2016-2026 കാലയളവിൽ നടപ്പിലാക്കിയിട്ടുള്ള മാലിന്യ സംസ്കരണ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടോയെന്നു വ്യക്തമാക്കാമോ;

(സി)  കഴക്കൂട്ടം മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണത്തിനായി എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;

(ഡി)  ഇപ്പോൾ ഇത് പ്രവർത്തനക്ഷമമല്ലെങ്കിൽ അക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;

(ഇ)  പ്രസ്തുത മണ്ഡലത്തിലെ നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ പ്രവർത്തനസജ്ജമാക്കുവാൻ എന്ത് നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി

2143  ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. ടി. പി. അഷ്റഫലി
ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്കു നയിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  എങ്കിൽ പ്രസ്തുത പദ്ധതിയുടെ ഭാഗമായി ശുദ്ധീകരിച്ച മലിനജലം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള നയവും പ്ലാസ്റ്റിക് റീസെെക്ലിംഗ് നയവും രൂപീകരിച്ചിട്ടുണ്ടോ;

(സി)  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ഗ്രാമസഭകളിൽ പൊതുജനങ്ങൾക്ക് ഓണ്‍ലൈനായി പങ്കെടുക്കാൻ സംവിധാനം

2144  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗ്രാമസഭകളിൽ ഓണ്‍ലൈനായി പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന സംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പുരോഗതി വ്യക്തമാക്കാമോ?

ജി.സി.ഡി.എ. സ്റ്റേഡിയത്തിന്റെ നവീകരണം

2145  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അർജന്റീന ഫുട്ബാൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം നവീകരിക്കാൻ തീരുമാനിച്ചിരുന്നോ; ആരാണ് പ്രസ്തുത തീരുമാനം എടുത്തതെന്ന് വ്യക്തമാക്കുമോ;

(ബി)  ഇപ്രകാരം സ്റ്റേഡിയം നവീകരിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണെന്നും അംഗീകാരം നൽകിയത് ആരാണെന്നും വ്യക്തമാക്കാമോ; എത്ര തുകയാണ് എസ്റ്റിമേറ്റ് ആയി കണക്കാക്കിയിരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിൽ സ്റ്റേഡിയത്തിന്റെ അവസ്ഥ എന്താണ് ;എത്രമാത്രം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെന്നും ആയതിന് നാളിതുവരെ ചെലവായ തുക എത്രയാണെന്നും വ്യക്തമാക്കാമോ;

(ഡി)   പ്രസ്തുത നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തു് നടത്താൻ സ്‌പോൺസറെ ചുമതലപ്പെടുത്തിയിരുന്നോ; എങ്കിൽ ആരാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ?

എറണാകുളം നഗരത്തിലെ എൽ.എസ്.ജി.ഡി. റോ‍ഡുകള്‍

2146  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം നഗരത്തിലെ ഏതൊക്കെ എൽ.എസ്.ജി.ഡി. റോഡുകളാണ് കുഴിയടച്ചു മെയിന്റനന്‍സ് വര്‍ക്ക് നടത്തി സഞ്ചാരയോഗ്യമാക്കുവാനുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)  പ്രസ്തുത റോഡുകൾ ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാരയോഗ്യമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾക്കായി വിനിയോഗിക്കുന്ന ടാറിന്റെ അധിക വില

2147  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്നു ടാറിന്റെ വില ക്രമാതീതമായി ഉയർന്നതുമൂലം പഞ്ചായത്തുകളുടെ പശ്ചാത്തലമേഖലയ്‌ക്കായിട്ടുള്ള പ്രവൃത്തികൾക്ക് തടസ്സം നേരിടുന്നതും പദ്ധതി ചെലവുകളിൽ വൻ ഇടിവ് വന്നിട്ടുള്ളതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന ടാറിന്റെ അധിക വില അനുവദിച്ചു നൽകുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾക്കായി വിനിയോഗിക്കുന്ന ടാറിന്റെ അധിക വില അനുവദിച്ചു നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ടാറിന്റെ അധിക തുക അനുവദിച്ചു നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ?

പുനലൂർ മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ

2148  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ മണ്ഡലത്തിൽ പി.എം.ജി.എസ്.വൈ, സി.എം.എൽ.ആർ.ആർ.പി. എന്നീ പദ്ധതികൾ പ്രകാരം പ്രവൃത്തിച്ചുവരുന്ന നിലവിലെ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ഏതെല്ലാമെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കാമോ;

(ബി)  പി.എം.ജി.എസ്.വൈ. പ്രകാരം പുനലൂർ മണ്ഡലത്തിലുൾപ്പെട്ട അസുരമംഗലം-കൊമ്പേറ്റി മല-ഗുരുമന്ദിരം (അഞ്ചൽ ബ്ലോക്ക് ) റോഡ് ഗതാഗതയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം നടപടികളാണ് പൂർത്തിയാക്കാനുള്ളതെന്നും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് എന്തെങ്കിലും തടസങ്ങൾ ഉണ്ടെങ്കിൽ അവ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?

ആലത്തൂർ ബൈപാസ് നിർമ്മാണം

2149  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എൽ.എസ്.ജി.ഡി മുഖേന നടന്നുവരുന്ന ആദ്യഘട്ട ആലത്തൂർ ബൈപാസ് നിർമ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  ഭരണാനുമതി ലഭിച്ച രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

തോനൂര്‍ക്കര - തോട്ടേക്കോട് റോഡ് നിര്‍മ്മാണം

2150  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രവൃത്തിയായ ചേലക്കര നിയോജകമണ്ഡലത്തിലെ തോനൂര്‍ക്കര-തോട്ടേക്കോട് റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി നല്കിയത് എന്നാണ്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)   തദ്ദേശ സ്വയംഭരണ എഞ്ചീനീയറിംഗ് വിഭാഗത്തിന് നിര്‍മ്മാണ ചുമതലയുള്ള ഈ പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

(സി)  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ?

ചേലക്കര മണ്ഡലത്തിലെ സി.എം.എല്‍.ആര്‍.ആര്‍.പി.

2151  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി.എം.എല്‍.ആര്‍.ആര്‍.പി. (മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി) 2025 പ്രകാരം ചേലക്കര മണ്ഡലത്തിലെ എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  ഇതില്‍ എത്ര റോഡുകളുടെ പ്രവൃത്തി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇനി ഏതെല്ലാം റോഡുകളുടെ പ്രവൃത്തിയാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും അവയുടെ പേരുവിവരം ഉള്‍പ്പെടെ പഞ്ചായത്ത് തലത്തില്‍ വ്യക്തമാക്കുമോ;

(സി)  ഇനിയും പൂര്‍ത്തീകരിക്കാനുള്ള റോഡുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി

2152  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (എം.എൽ.ആർ.ആർ.പി.) പ്രകാരം മലമ്പുഴ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത് എന്ന് അറിയിക്കാമോ; പ്രവൃത്തിയുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

വിബി ജി റാം ജി പദ്ധതി

2153  ശ്രീ. പി. പ്രസാദ്
ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. കെ. കെ. വത്സരാജ്
ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിബി ജി റാം ജി നിയമത്തിലെ സെക്‌ഷൻ ആറ്‌ പ്രകാരം, സംസ്ഥാനത്തെ കൃഷിരീതികളും കാലാവസ്ഥാ പ്രത്യേകതകളും കണക്കിലെടുത്ത് കാർഷിക പ്രാധാന്യമുള്ള അറുപത് ദിവസം, ഓരോ ഗ്രാമപ്പഞ്ചായത്ത് അടിസ്ഥാനത്തിലും പ്രാദേശികമായി നിശ്ചയിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കാർഷിക സീസണിൽ തൊഴിലുറപ്പ് നിർബന്ധമായും നിർത്തിവെക്കണമെന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥ കേരളത്തിന്റെ സാഹചര്യത്തിൽ തീർത്തും അപ്രസക്തമാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വിബി ജി റാം ജി നിയമപ്രകാരം കേരളത്തിലെ ഓരോ പ്രദേശത്തെയും കൃഷിജോലിക്കുള്ള ഇടവേള നിശ്ചയിക്കുന്നതിന് പഞ്ചായത്തുതല സമിതികൾ രൂപവത്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ഓരോ ഗ്രാമപ്പഞ്ചായത്തിലെയും പ്രധാന വിളകൾ, നടീൽ-വിളവെടുപ്പ് കാലങ്ങൾ, കാർഷിക കാലാവസ്ഥാ മേഖല എന്നിവ പരിഗണിച്ച് സമിതി അറുപത് ദിവസത്തെ സീസൺ നിശ്ചയിച്ചിട്ടുണ്ടോ; ഗ്രാമപ്പഞ്ചായത്തുതലത്തിലെ സീസൺ വിവരങ്ങൾ ജില്ലാ ആസൂത്രണസമിതി വഴി സംസ്ഥാന തൊഴിലുറപ്പ് മിഷന് സമർപ്പിച്ചിട്ടുണ്ടോ;വിശദമാക്കാമോ?

കെട്ടിടനിർമ്മാണത്തിലെ ചെറിയ വ്യതിയാനങ്ങൾ ക്രമവൽക്കരിക്കാൻ നടപടി

2154  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂര്‍ എടക്കര ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറോളം കെട്ടിടങ്ങള്‍ക്ക് നിർമ്മാണ പ്രവൃത്തിയിലെ ചെറിയ വ്യതിയാനങ്ങൾ മൂലം കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ പ്രസ്തുത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുവാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്തുടനീളം ഇപ്രകാരമുള്ള കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുവാന്‍ സാധിക്കാത്തതിനാല്‍ പഞ്ചായത്തിനുണ്ടാകുന്ന വരുമാന നഷ്ടവും സ്ഥാപന ഉടമകള്‍ക്കുണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകളും പരിഹരിക്കുവാന്‍ കെട്ടിടനിർമ്മാണത്തിലെ ചെറിയ വ്യതിയാനങ്ങൾ ക്രമവൽക്കരിക്കുന്ന പ്രക്രിയ ലളിതമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

കുട്ടനാട്ടിൽ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ നടപടി

2155  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെയും ഓവർസീയർമാരുടേയും തസ്തിക ഒഴിഞ്ഞ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കിൽ എവിടെയെല്ലാമാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നതെന്നു ഗ്രാമപഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;

(സി)  അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസീയർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലം പദ്ധതി നിർവ്വഹണത്തില്‍ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  ഒഴിവുകൾ നികത്താൻ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

മുനിസിപ്പൽ കോമൺ സർവീസിലെ ക്ലാസ്സ് ഫോർ ജീവനക്കാരുടെ സീനിയോറിറ്റി പ്രൊമോഷന്‍

2156  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സമയബന്ധിതമായി ഓരോ ജില്ലകളിൽ നിന്നും ഒഴിവുകൾ കണക്കാക്കി മുൻ മുനിസിപ്പൽ കോമൺ സർവീസിലെ ക്ലാസ്സ് ഫോർ ജീവനക്കാരുടെ സീനിയോറിറ്റി പ്രൊമോഷൻ നടത്താറുണ്ടോ; എല്ലാ ജില്ലകളിൽ നിന്നും ഇവർക്ക് അർഹതപ്പെട്ട ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാറുണ്ടോയെന്നും അതിനാവശ്യമായ നടപടി സമയബന്ധിതമായി സ്വീകരിക്കാറുണ്ടോയെന്നും വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് അപാകതകളെല്ലാം പരിഹരിച്ച് കൃത്യമായ കാലയളവിൽ പുതുക്കാറുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത ജീവനക്കാരുടെ സീനിയോറിറ്റി പ്രൊമോഷനു മാറ്റിവയ്ക്കേണ്ട ഒഴിവുകൾ ഇവർക്ക് തന്നെ ലഭിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഓരോ ജില്ലാ ഓഫീസുകളിലേക്കും നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

തൃക്കാക്കര നഗരസഭാ സെക്രട്ടറി നിയമനം

2157  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃക്കാക്കര നഗരസഭയിൽ സെക്രട്ടറി തസ്തിക നാല് മാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ നഗരസഭയുടെ ഭരണപരമായ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങളുടെ അപേക്ഷകളിലും പരാതികളിലും തീർപ്പുകൽപ്പിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത തസ്തികയിൽ സെക്രട്ടറിയെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

ഗ്രാമപഞ്ചായത്തുകളിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II നിയമനം

2158  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ ഗ്രാമപഞ്ചായത്തുകളിൽ 2022-ൽ നിയമിച്ച 505 താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കരാർ കാലാവധി 30-09-2026-ന് അവസാനിച്ച സാഹചര്യത്തിൽ അവരുടെ സേവന കാലാവധി വീണ്ടും നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എന്തടിസ്ഥാനത്തിലാണെന്നും അതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി)  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്നും പുതിയ പട്ടിക ലഭ്യമാക്കി റൊട്ടേഷൻ ക്രമത്തിൽ നിയമനം നടത്തുന്നതിനുപകരം നിലവിലുള്ള ജീവനക്കാരെ വീണ്ടും നിലനിർത്താൻ പഞ്ചായത്ത് ഭരണസമിതികൾക്ക് അധികാരം നൽകുന്ന സ.ഉ.(സാധാ)നം. 1821/2026/ത.സ്വ.ഭ.വ., തീയതി 27-09-2026 പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ; പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കാൻ തയ്യാറാകുമോ;

(സി)  ഗ്രാമപഞ്ചായത്തുകളിൽ ആവശ്യമായ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി നിയമനം

2159  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര മണ്ഡലത്തിലെ 24 വാര്‍ഡുകളും 40,256 ജനസംഖ്യയും 54.03ച.കി.മീ. വിസ്തൃതിയുമുള്ള പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഭരണനിര്‍വ്വഹണത്തിന് അത്യാവശ്യമായ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  സുപ്രധാന തസ്തികകളില്‍ ആളില്ലാതെ വരുന്നത് വികസന പ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതികളും സ്തംഭനാവസ്ഥയിലാക്കും എന്നതു കണക്കിലെടുത്ത് പ്രസ്തുത ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)  എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?

എല്‍.എസ്‍‍.ജി.ഐ. സെക്രട്ടറി തസ്തികയിലെ നിയമനങ്ങൾ

2160  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എല്‍.എസ്‍‍.ജി.ഐ.(ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) സെക്രട്ടറി തസ്തികയില്‍ ഡയറക്ട് റിക്രൂട്ട്മെന്റ് കേഡറില്‍ നിലവില്‍ എത്ര പേരാണ് ജോലി ചെയ്യുന്നത്; അവരുടെ പേരും, പെന്‍ നമ്പറും വ്യക്തമാക്കാമോ;

(ബി)  പി.എസ്.സി. വഴി ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിച്ചവരെ ഡയറക്ട് കേഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; കെ.എസ്&എസ്.എസ്.ആര്‍ റൂള്‍ 2(2)&(13), 24 b എന്നിവ പ്രകാരം ബൈട്രാന്‍സ്ഫര്‍ നിയമനം, ഡയറക്ട് നിയമനം എന്നിവ പ്രത്യേകമായി കണക്കാക്കണം എന്ന് ചട്ടമുള്ളപ്പോള്‍ തദ്ദേശ വകുപ്പിലെ എല്‍.എസ്‍‍.ജി.ഐ. സെക്രട്ടറി തസ്തികയില്‍ ബൈട്രാസ്ഫര്‍കാരെ ഏത് സര്‍ക്കാര്‍ ഉത്തരവ്/റൂളുകള്‍ പ്രകാരമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; എല്‍.എസ്‍‍.ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് അപ്രകാരം തീരുമാനം എടുക്കാനുള്ള അധികാരമുണ്ടോ;

(സി)  പഞ്ചായത്ത് വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി നിയമനം ലഭിച്ചവരെ എല്‍.എസ്‍‍.ജി.ഐ. സെക്രട്ടറി തസ്തികയുടെ ഡയറക്ട് കേഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് ഏത് ഉത്തരവ് പ്രകാരമാണ്; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ-എഞ്ചിനീയറിംഗ് ജീവനക്കാരുടെ കുറവ് പരിഹരിക്കല്‍

2161  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സുപ്രധാന മേഖലകളിലെ ജീവനക്കാരുടെ അപര്യാപ്തത ദൈനംദിന പ്രവർത്തനങ്ങളെയും വികസന പദ്ധതികളുടെ നിർവ്വഹണത്തെയും പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കിൽ പഞ്ചായത്തുകളിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ ഹെൽത്ത് ഇൻസ്‍പെക്ടര്‍മാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  എറണാകുളം ജില്ലയിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിൽ ഓവർസിയർമാരുടെ കുറവ് മൂലം വികസന പ്രവൃത്തികൾ തടസ്സപ്പെടുന്നതും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (എ.ഇ.ഇ.) തസ്തിക ഒഴിഞ്ഞു കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകൾ അടിയന്തരമായി നികത്താൻ നടപടി സ്വീകരിക്കുമോ;

(ഡി)  തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ജനപ്രതിനിധികൾ (പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ) ആവശ്യപ്പെടുമ്പോൾ നിലവിലുള്ള എഞ്ചിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും അതിന് തയ്യാറാകാതെ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഇ)  എങ്കിൽ ഇത്തരം പ്രവണതകൾ അവസാനിപ്പിച്ച് ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വികസന പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റുകൾ സമയബന്ധിതമായി തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?

തലശ്ശേരി മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലെ നിയമനം

2162  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍ സീയര്‍ (ഗ്രേഡ് I, ഗ്രേഡ് II, ഗ്രേഡ് III) തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?

ഗ്രാമപഞ്ചായത്തുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക

2163  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ 505 ഗ്രാമപഞ്ചായത്തുകളില്‍ 2022-ല്‍ താല്‍ക്കാലികമായി സൃഷ്ടിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-II(പി.എച്ച്.ഐ ഗ്രേഡ് -II) തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് ജില്ലകളിൽനിന്ന് ലഭിച്ച പ്രൊപ്പോസലുകളുടെ ജില്ല തിരിച്ചുള്ള എണ്ണം, ബന്ധപ്പെട്ട ഫയൽ നമ്പറുകൾ, പ്രൊപ്പോസലുകൾ ലഭിച്ച തീയതികൾ, അവയിലെ നിലവിലെ നടപടിക്രമം, ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ; പ്രൊപ്പോസലുകൾ ലഭിക്കാത്ത ജില്ലകളുണ്ടെങ്കിൽ അവ ഏതെല്ലാമാണെന്നും പ്രസ്തുത തസ്തികകൾ സ്ഥിരപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ബി)  505 ഗ്രാമപഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-II തസ്തികകൾ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 14.01.2026-ലെ എല്‍.എസ്.ജി.ഡി/പി.ഡി./37550/2025/ഡി.ഇ.ഇ.4 പ്രകാരം നടപടികൾ തുടരുന്നതായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ; ഇതുസംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി, വിവിധ വകുപ്പു തലങ്ങളിൽ സ്വീകരിച്ച നടപടികൾ, ഇനി പൂർത്തിയാക്കേണ്ട നടപടികൾ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ; തസ്തികകൾ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സമയപരിധി വ്യക്തമാക്കുമോ;

(സി)  പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-II തസ്തികയിലേക്കുള്ള പി.എസ്.സി. കാറ്റഗറി നമ്പര്‍ 611/2024 റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ 505 ഗ്രാമപഞ്ചായത്തുകളിലെ പ്രസ്തുത താൽക്കാലിക തസ്തികകൾ സ്ഥിരപ്പെടുത്തി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ‌ നിയമനത്തിനായി പരിഗണിക്കുന്ന ഒഴിവുകളുടെ എണ്ണം, പി.എസ്.സി.യുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങൾ, ഇതുവരെ സ്വീകരിച്ച നടപടികൾ, നിയമനം നടത്തുന്നതിനുള്ള സമയക്രമം എന്നിവ ലഭ്യമാക്കുമോ; നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)  2022-ൽ നിയമിതരായ 505 താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കരാർ കാലാവധി 30.09.2026-ന് അവസാനിച്ച സാഹചര്യത്തിൽ, പുതിയ ഉദ്യോഗാർത്ഥികളെ എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് 30.07.2026-ലെ ഇ.പി.എ2/6/2026-എല്‍.എസ്.ജി.ഡി കത്തിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; അങ്ങനെയിരിക്കെ, നിലവിലുള്ള താൽക്കാലിക ജീവനക്കാരെ വീണ്ടും നിലനിർത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി 27.09.2026-ലെ സ.ഉ.(സാധാ) നം.1821/2026 പുറപ്പെടുവിക്കാനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സേവനകാലാവധി ദീർഘിപ്പിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം എത്രയാണ്; പ്രസ്തുത ഉത്തരവ് പുനഃപരിശോധിച്ച് സ്ഥിരം നിയമന നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;

(ഇ)  പകർച്ചവ്യാധി പ്രതിരോധം, രോഗനിരീക്ഷണം, ശുചിത്വ പരിശോധന, പൊതുജനാരോഗ്യ സംരക്ഷണം തുടങ്ങിയ നിരന്തര സ്വഭാവമുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിൽ ആവശ്യമായ പി.എച്ച്.ഐ ഗ്രേഡ് -II തസ്തികകൾ ദീർഘകാലമായി താൽക്കാലികമായി നിലനിർത്തുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത തസ്തികകൾ സ്ഥിരപ്പെടുത്തി പി.എസ്.സി. മുഖേന നിയമനം നടത്തുന്നതിനും ഭാവിയിൽ ഇത്തരം തസ്തികകളിൽ ആവർത്തിച്ചുള്ള താൽക്കാലിക നിയമനങ്ങൾ ഒഴിവാക്കുന്നതിനും സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങളും നടപ്പാക്കൽ സമയക്രമവും ലഭ്യമാക്കുമോ; ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കുമോ?

പേരാമ്പ്ര മണ്ഡലത്തിലെ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ്

2164  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പേരാമ്പ്ര മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് തടസ്സമാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ ഓരോ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും നിലവിൽ അനുവദിച്ചിട്ടുള്ള തസ്തികകൾ എത്രയെന്നും, അതിൽ സ്ഥിരം, താൽക്കാലികം, ഒഴിഞ്ഞുകിടക്കുന്നത് എന്ന ക്രമത്തിൽ തസ്തിക തിരിച്ച് വിശദമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍

2165  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ആകെ എത്ര കെട്ടിടങ്ങൾ/റൂമുകളാണുള്ളത് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)  ഇവയിൽ വാടകയ്ക്ക് നൽകിയിട്ടുള്ളവയും ഒഴിഞ്ഞുകിടക്കുന്നവയും എത്രയാണെന്ന് അറിയിക്കാമോ;

(സി)  തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട വാടക കുടിശ്ശികയായി വലിയൊരു തുക പിരിഞ്ഞു കിട്ടാനുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിലവിലെ ആകെ കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി)  വാടക കൃത്യമായി ഈടാക്കുന്നതിനും വാടക വാർഷികമായി പരിഷ്കരിക്കുന്നതിനും (എന്‍ഹാന്‍സ്മെന്റ് ഓഫ് റെന്റ്)എന്തൊക്കെ മാനദണ്ഡങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; ഇതിനായി ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ;

(ഇ)  തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തവർ മറ്റു വ്യക്തികൾക്ക് മേൽവാടകയ്ക്ക് (സബ് ലീസ്)നൽകുകയോ, ഉയർന്ന തുകയ്ക്ക് കച്ചവടം മറിച്ച് വിൽക്കുകയോ ചെയ്ത് വൻ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാൻ നിലവിലുള്ള നിയമവ്യവസ്ഥകൾ എന്തൊക്കെയാണ്;

(എഫ്)  ഇത്തരത്തിലുള്ള അനധികൃത കൈമാറ്റങ്ങളും മേൽവാടക ഈടാക്കലുകളും കണ്ടെത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ എന്തെങ്കിലും സ്പെഷ്യൽ ഓഡിറ്റോ പരിശോധനയോ നടത്തുന്നുണ്ടോ; കുറ്റക്കാർക്കെതിരെ (കെട്ടിടം കൈമാറിയ യഥാര്‍ത്ഥ വാടകക്കാരനെതിരെ) ലൈസൻസ് റദ്ദാക്കൽ, കെട്ടിടം കണ്ടുകെട്ടൽ തുടങ്ങിയ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്തരത്തില്‍ എത്ര കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

റൂറൽ എക്കണോമിക്സ് ലക്ച്ചറർ തസ്തികകളിലെ അനോമലി പരിഹരിക്കാൻ നടപടി

2166  ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള റൂറൽ എക്കണോമിക്സ് ലക്ച്ചറർ തസ്തികക്കും ലക്ച്ചറർ ഗ്രേഡ്- II റൂറൽ എക്കണോമിക്സ് തസ്തികക്കും വ്യത്യസ്ത ശമ്പള സ്കെയിലാണ് നിലവിലുള്ളതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സമാന യോഗ്യതയും ജോലിസ്വഭാവവുമുള്ള ഈ തസ്തികകളിലെ, വ്യത്യസ്ത ശമ്പള സ്കെയിൽ എന്ന അനോമലി പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;

(ബി)  ലക്ച്ചറർ ഗ്രേഡ് II ജീവനക്കാർക്ക് എന്തെല്ലാം പ്രൊമോഷൻ സാധ്യതകളാണ് ഉള്ളതെന്നറിയിക്കുമോ; ഗ്രേഡ് - II ലക്ച്ചറർമാർക്ക് ഗ്രേഡ് -I പ്രൊമോഷൻ അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് വ്യക്തമാക്കുമോ?

വികസന പരിശീലന കേന്ദ്രങ്ങളിലെ ലക്ച്ചറർ ഗ്രേഡ് -II ജീവനക്കാരുടെ പ്രൊമോഷൻ

2167  ഡോ. മാത്യു കുഴൽനാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശസ്വയംഭരണ വകുപ്പിൻകീഴിലെ വികസന പരിശീലന കേന്ദ്രങ്ങളിലെ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ലക്ച്ചറർ ഗ്രേഡ്- II തസ്തികകൾ സ്റ്റേറ്റ് സർവീസിൽ ഉൾപ്പെട്ടിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മുൻകാല പ്രാബല്യത്തോടെ പ്രസ്തുത തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)  പ്രസ്തുത വിഭാഗം ജീവനക്കാര്‍ക്ക് ഗ്രേഡ് -I പ്രൊമോഷൻ അനുവദിച്ചിട്ടുണ്ടോ;

(സി)  വിശേഷാൽ ചട്ടപ്രകാരം ലക്ചറർ ഗ്രേഡ്-II തസ്തികയിൽ 5 വർഷം പൂർത്തിയാക്കിയവർക്ക്, ആ തീയതി മുതൽ ഗ്രേഡ്-I പ്രൊമോഷൻ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?

കൊട്ടാരക്കരയിലെ കില ക്യാമ്പസ്

2168  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കര കില ക്യാമ്പസില്‍ റവന്യൂ രേഖകള്‍ പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിന് എത്ര വിസ്തൃതിയില്‍ ഭൂമി ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഭൂമിയുടെ സർവ്വേ നമ്പർ ഉൾപ്പടെയുള്ള വിശദാംശം നല്‍കുമോ;

(സി)  കില ക്യാമ്പസില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം സര്‍വേ നമ്പരുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?

ലൈഫ് മിഷൻ പദ്ധതി

2169  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലൈഫ് മിഷൻ പദ്ധതിയിൽ പ്രഖ്യാപിച്ച ഫ്ലാറ്റ് സമുച്ചയങ്ങളെകുറിച്ച് ഉയർന്നുവരുന്ന വ്യാപകമായ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇതിൽ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയവ സംബന്ധിച്ചും നിർമ്മാണം പുരോഗമിക്കുന്നവയെ സംബന്ധിച്ചും പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;

(സി)  എങ്കിൽ പ്രസ്തുത വിഷയത്തിൽ ഒരു സമഗ്ര അന്വേഷണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നൽകാമോ?

ഡിസ്ട്രിക്ട് എംപവര്‍മെന്റ് ഓഫീസര്‍ തസ്തിക

2170  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വകുപ്പ് സംയോജനത്തിന് ശേഷം ഡിസ്ട്രിക്ട് എംപവര്‍മെന്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള ഒഴിവില്‍ മുന്‍ ഗ്രാമ വികസന വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍/ബൈട്രാന്‍സ്ഫര്‍ നിയമനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവില്‍ എത്ര പേര്‍ക്ക് അങ്ങനെ പ്രൊമോഷന്‍/ബൈട്രാന്‍സ്ഫര്‍ നല്‍കിയിട്ടുണ്ട്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതികൾ

2171  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിൽ പി.എം.ജി.എസ്.വൈ.(പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന) പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും, പൂർത്തീകരിച്ചതുമായ റോഡുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള റോഡുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി

2172  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഒറ്റപ്പാലം മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ; അവയില്‍ പൂര്‍ത്തീകരിച്ച പ്രവ‍ൃത്തികള്‍ ഏതെല്ലാം, പൂര്‍ത്തീകരിക്കാത്ത പ്രവ‍ൃത്തികള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ;

(ബി)  പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ അവ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.