UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
16.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖാന്തിരം നടത്തിയ പ്രവൃത്തികൾ

1553  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം മഹാരാജാസ് കോളേജിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖാന്തിരം നടത്തിയ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ; അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നൽകുമോ;

(ബി)  സ്പോർട്സ് കേരള ഫൗണ്ടേഷൻ നവീകരിച്ച എറണാകുളം മഹാരാജാസ് കോളേജിലെ സിന്തറ്റിക്ക് ട്രാക്കിന്റെ അലുമിനിയം ബോർഡര്‍ തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?

അര്‍ജന്റീന ടീമീനെ കേരളത്തില്‍ കൊണ്ട് വരാനുള്ള കരാർ

1554  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അർജന്റീന ഫുട്ബോൾ അസോസിയേഷന് (എ.എഫ്.എ.) സ്പോൺസർമാർ നൽകിയതായി പറയപ്പെടുന്ന 126 കോടി രൂപയ്ക്ക് ഔദ്യോഗികമായ തെളിവുകൾ ഇല്ല എന്ന് അന്വേഷണ റിപ്പോർട്ട് പ്രകാരം പറയപ്പെടുന്ന ഈ തുക കൈമാറിയതിന്റെ കൃത്യമായ രേഖകൾ ലഭ്യമാക്കാമോ;

(ബി)  ഈ മത്സരത്തിനായി ആകെ കണക്കാക്കിയിരുന്ന ₹250 കോടി ബഡ്ജറ്റ് സമാഹരിക്കാൻ മുൻ സർക്കാർ ഉദ്ദേശിച്ചിരുന്ന വ്യക്തമായ സ്രോതസ്സുകൾ ഏതൊക്കെയായിരുന്നു;

(സി)  സ്വകാര്യ വ്യക്തികൾക്കോ ചാനലുകൾക്കോ സാമ്പത്തിക ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന് ഉയരുന്ന ആരോപണങ്ങളിൽ വ്യക്തമായ അന്വേഷണം നടത്താനാകുമോ;

(ഡി)  ഈ ഇവന്റിന്റെ സ്പോൺസർഷിപ്പ് ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് മാത്രം ഏകപക്ഷീയമായി നൽകി എന്ന് ഉയരുന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അപ്രകാരമായിരുന്നെങ്കിൽ ആയതിനു പിന്നിലെ മാനദണ്ഡം എന്തായിരുന്നു?

ജി.വി. രാജ സ്പോർട്സ് സ്ക്കൂളിൽ പുതിയവികസന പ്രവർത്തനങ്ങൾ

1555  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജക മണ്ഡലത്തിലെ ജി.വി. രാജ സ്പോർട്സ് സ്ക്കൂളിൽ പുതിയ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഗ്രാസ് കോർട്ട് നിർമ്മിക്കുന്നതിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കൂടുതൽ ഭൂമി ഏറ്റെടുത്ത് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

ഒറ്റപ്പാലം നഗരസഭാ ജിംനേഷ്യം നിർമ്മാണ പുരോഗതിയും കരാർ നടപടികളും

1556  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കായിക വകുപ്പ് മുഖേന ഒറ്റപ്പാലം മണ്ഡലത്തിലെ ഒറ്റപ്പാലം നഗരസഭയില്‍ നിർമ്മാണ പ്രവൃത്തി നടത്തിവരുന്ന ഒറ്റപ്പാലം ജിംനേഷ്യം നിലവില്‍ ഏത് ഘട്ടത്തിലാണുള്ളത്; വ്യക്തമാക്കാമോ;

(ബി)  നിലവിലുള്ള കരാറുകാരനെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ചാലക്കുടി മോഡൽ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിന്റെയും പവലിയന്റെയും നിര്‍മ്മാണം

1557  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടി ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളിലെ ഗ്രൗണ്ടിന്റെയും പവലിയന്റെയും നിര്‍മ്മാണം നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ വിശദാംശവും എത്രത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നും അവശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;

(ഡി)  എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനായുള്ള ഫയലില്‍ സ്വീകരിച്ചിട്ടുള്ള‍ നടപടികള്‍ വിശദമാക്കാമോ?

ടാലന്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമും കളിക്കള വികസനവും

1558  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓരോ ജില്ലയിലും കായിക പ്രതിഭകളെ കണ്ടെത്താനുളള ടാലന്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം നടപ്പാക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര കളിക്കളങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; പ്രസ്തുത പദ്ധതി തുടരാന്‍ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

കെ.സി.പി. എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തി

1559  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 ബജറ്റിൽ വകയിരുത്തി കായിക വകുപ്പ് നടപ്പിലാക്കിവരുന്ന തരൂർ നിയോജകമണ്ഡലത്തിലെ കാവശ്ശേരി കെ.സി.പി. എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?

പുതുക്കോട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നവീകരണം

1560  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂർ നിയോജകമണ്ഡലത്തിലെ പുതുക്കോട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നവീകരിക്കുന്നതിനായി 2025-26 വർഷത്തെ ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തി കായിക വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നത് നിലവിൽ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?

ജി.എൽ.പി.എസ്. ഗ്രൗണ്ട് നവീകരണം

1561  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2023-24 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ച് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായി നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ പടലിക്കാട് ജി.എൽ.പി.എസ്. ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തി നിലവില്‍ തടസ്സപ്പെട്ട് കിടക്കുകയാണോ; എങ്കിൽ കാരണം അറിയിക്കുമോ;

(സി)  മേൽപ്പറഞ്ഞ പദ്ധതി എന്നത്തേക്ക് പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാൻ സാധിക്കുമെന്ന് അറിയിക്കുമോ?

തലശ്ശേരി മണ്ഡലത്തിലെ കതിരൂരില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മാണം

1562  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 വർഷത്തെ ബജറ്റിൽ വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II (മരാമത്ത് പണികളുടെ വിശദവിവരങ്ങൾ), വാല്യം II-ൽ (ഭരണാനുമതിയില്ലാത്ത മരാമത്ത് പണികൾ) ക്രമനമ്പർ 512 ആയി കായിക വകുപ്പിന്റെ കീഴിൽ തലശ്ശേരി നിയോജകമണ്ഡലത്തിലെ കതിരൂരിൽ സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ

(ബി)  പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികൾ ഏന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  മേൽപ്പറഞ്ഞ പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

അർജന്റീന ഫുട്ബാൾ ടീമിന്റെ സ്പോൺസർ

1563  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതിന് സ്‌പോൺസറെ തെരഞ്ഞെടുക്കാൻ മുൻ സർക്കാർ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ബി)  സ്‌പോൺസറെ തിരഞ്ഞെടുക്കുന്നതിനായി താല്പര്യപത്രം ക്ഷണിച്ചിരുന്നോ; അതിനായി പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  അർജന്റീന ഫുട്ബാൾ ടീം കേരളത്തിൽ എത്താതിരുന്നതിന്റെ കാരണം എന്താണെന്ന് അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

കായിക വകുപ്പിന്റെ വിവിധ പദ്ധതികളും സ്റ്റേഡിയം നിർമ്മാണവും

1564  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കായിക വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിനായി ഓരോ പ്രവൃത്തിക്കും പരമാവധി അനുവദിക്കാവുന്ന തുക എത്രയാണെന്നും പ്രസ്തുത തുക അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളും വിശദമാക്കാമോ?

പുനലൂർ മണ്ഡലത്തിലെ സ്പോർട്സ് കേരള ഫൗണ്ടേഷൻ പദ്ധതികൾ

1565  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന കായിക-യുവജനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നിർവ്വഹണ ചുമതലയിൽ പുനലൂർ മണ്ഡലത്തിൽ നിലവിൽ ഏതെല്ലാം കളിസ്ഥലങ്ങളുടെ നിർമ്മാണ പ്രവൃത്തികളാണ് നടന്നു വരുന്നതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കാമോ;

(ബി)  സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നിർവ്വഹണ ചുമതലയിൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ച് ഭരണാനുമതി വാങ്ങേണ്ട പ്രവൃത്തികൾ പുനലൂർ മണ്ഡലത്തിൽ അവശേഷിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ പ്രസ്തുത എസ്റ്റിമേറ്റുകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി എന്തെന്നും വിശദമാക്കാമോ?

തളിപ്പറമ്പ് മണ്ഡലത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി

1566  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി നടപ്പിലാക്കുന്ന വിവിധ കായിക വികസന പ്രവൃത്തികളുടെ നിലവിലെ ഭൗതിക, സാമ്പത്തിക പുരോഗതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികൾക്കായി ആവശ്യമായ ഭൂമി കൈമാറ്റ നടപടികളും ബജറ്റ്/ഒ.പി-ഒ.പി.ജി ഫണ്ട് ലഭ്യമാക്കലും പൂർത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതിയും അവ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന തീയതിയും വ്യക്തമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിലെ കായിക വികസന പദ്ധതികൾ

1567  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് കായിക വകുപ്പിന് കീഴിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്നതും ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ കായിക വികസന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കായിക വികസന പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ?

ആലത്തൂർ മണ്ഡലത്തിലെ കായിക പദ്ധതികളുടെ പുരോഗതി

1568  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കായിക വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന ആലത്തൂർ അക്വാട്ടിക്ക് അക്കാദമിയുടെ നിലവിലെ നിർമ്മാണ പുരോഗതി വിദശമാക്കാമോ; പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ എന്തൊക്കെ പ്രയോജനങ്ങളാണ് നാടിന് ലഭിക്കുക; എന്തൊക്കെ സജ്ജീകരണങ്ങളാണ് പ്രസ്തുത അക്കാദമിയിൽ വിഭാവനം ചെയ്‌തിട്ടുള്ളത്; വിദശമാക്കാമോ;

(സി)  സി.എം.വി. എച്ച്.എസ്.എസ്. വണ്ടാഴിയിലെ മൈതാനത്തിന്റെ നിർമ്മാണ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണോ; എങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാംരംഭിക്കുവാൻ വകുപ്പ് നടപടി സ്വീകരിക്കുമോ;

(ഡി)  മേൽപ്പറഞ്ഞ പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കും എന്ന് വ്യക്തമാക്കാമോ?

ഗവ. ബി.എച്ച്.എസ്.എസ്. കളിസ്ഥല വികസന പദ്ധതി

1569  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2024-25 ബജറ്റിൽ തുക വകയിരുത്തിയ നെന്മാറ ഗവ. ബി.എച്ച്.എസ്.എസ്. കളിസ്ഥല വികസന പദ്ധതിയുടെ നിലവിലെ പ്രവർത്തനങ്ങൾ എത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)  കളിസ്ഥല വികസന പദ്ധതിക്ക് ആവശ്യമായ തുടർനടപടികൾ അടിയന്തരമായി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

കൊടുവായൂർ ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട് വികസനം

1570  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേന നെന്മാറ മണ്ഡലത്തിലെ കൊടുവായൂർ ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട് വികസനത്തിനായി നടപ്പിലാക്കി വരുന്ന പ്രവൃത്തിയുടെ നിലവിലെ നിർമ്മാണ പുരോഗതി വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി അനുവദിച്ച തുക എത്രയാണെന്നും ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;

(സി)  പ്രസ്തുത നിർമ്മാണ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?

അയിലൂർ ഗ്രാമപഞ്ചായത്ത് കളിസ്ഥല വികസന പദ്ധതി

1571  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെന്മാറ നിയോജകമണ്ഡലത്തിലെ അയിലൂർ ഗ്രാമപഞ്ചായത്തിൽ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേന നടപ്പിലാക്കുന്ന കളിസ്ഥല വികസന പദ്ധതിയുടെ നിലവിലെ നിർമ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി അനുവദിച്ച തുക എത്രയെന്നും ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ;

(സി)  പ്രസ്തുത നിർമ്മാണ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?

അഴീക്കോട് മണ്ഡലത്തിൽ കായിക വകുപ്പിനു കീഴിലുള്ള പ്രവൃത്തികൾ

1572  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴീക്കോട് മണ്ഡലത്തിൽ കായിക വകുപ്പിനു കീഴിൽ നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?

ഓപ്പറേഷൻ കളരി

1573  ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ. ഡി. തോമസ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ കായിക മേഖലയുടെ സമഗ്ര വികസനത്തിനായി ഓപ്പറേഷൻ കളരി എന്ന പേരിൽ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ബി)  ഏതെല്ലാം സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;

(സി)  കായികതാരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കി ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ദേശീയ-അന്താരാഷ്ട്ര മത്സരങ്ങൾക്ക് പ്രാപ്തമാക്കുക എന്നതാണോ ഓപ്പറേഷൻ കളരി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പൊതുസ്റ്റേഡിയം നിർമ്മിക്കുവാൻ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടി

1574  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പതിറ്റാണ്ടുകളായി പ്രവർത്തനം നിലച്ചു കിടക്കുന്ന പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് സ്ഥലം കിൻഫ്രക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പെരുമ്പാവൂരിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായി നിലനിൽക്കുന്നതും കായികരംഗത്ത് നവ പ്രതിഭകളെ വാർത്തെടുക്കുന്നതിന് ഉതകുന്നതുമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റേഡിയം നിർമ്മിക്കുന്നതിന് പത്ത് ഏക്കർ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

ചെട്ടിപാടം പഞ്ചായത്ത് ഗ്രൗണ്ട് മഡ് ടര്‍ഫ് ആയി പരിവര്‍ത്തനപ്പെടുത്തുന്നതിന് നടപടി

1575  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂര്‍ നിയോജകമണ്ഡലത്തിൽ അമരമ്പലം ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളും യുവാക്കളും കായിക പരിശീലനത്തിനായി ആശ്രയിക്കുന്ന ചെട്ടിപാടം പഞ്ചായത്ത് ഗ്രൗണ്ട് സംരക്ഷണഭിത്തി കെട്ടി മഡ് ടര്‍ഫ് ആയി പരിവര്‍ത്തനപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

സ്പോർട്സ് അതോറിറ്റി ഓഫ് കേരള

1576  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കായിക മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ, വിശദാംശം നല്‍കാമോ;

(ബി)  സ്പോർട്സ് അതോറിറ്റി ഓഫ് കേരള രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(സി)  കായിക നയത്തിലും പ്രവർത്തന രീതിയിലും ഗണ്യമായ പരിവർത്തനം വരുത്തുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കിൽ, വിശദാംശം നല്‍കാമോ?

ആലപ്പുഴയിലെ വാട്ടർ സ്പോർട്സ് വികസന പദ്ധതി

1577  ശ്രീ. എ. ഡി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലപ്പുഴ മണ്ഡലത്തിലെ കായലുകളും തോടുകളും ഉൾപ്പെടെയുള്ള വിശാലമായ ജലാശയങ്ങളെ പ്രയോജനപ്പെടുത്തി ആലപ്പുഴയെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള വാട്ടർ സ്പോർട്സ് ഹബ്ബ്‌ ആക്കി മാറ്റുന്നതിന് സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  കയാക്കിങ്, തുഴച്ചിൽ (റോവിങ്), ഡ്രാഗൺ ബോട്ട് റേസിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വാട്ടർ സ്പോർട്സ് ഇനങ്ങൾ പരിശീലിക്കുന്നതിനും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രാദേശിക കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നതിനും അതുവഴി കായിക മേഖലയിലും ടൂറിസം മേഖലയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

സ്പോർട്സ് വകുപ്പിന് കീഴിലുള്ള എഞ്ചിനീയറിങ് വിഭാഗങ്ങള്‍ ശാക്തീകരിക്കാന്‍ നടപടി

1578  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്പോർട്സ് വകുപ്പിന് കീഴില്‍ നിലവില്‍ ഏതൊക്കെ എഞ്ചിനീയറിങ് വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  ഓരോ ഏജന്‍സിയുടെയും ചുമതലകള്‍, ഉദ്യോഗസ്ഥരുടെ എണ്ണം എന്നിവ അറിയിക്കാമോ;

(സി)  നാഷണല്‍ ഗെയിംസിനുവേണ്ടി രൂപീകരിച്ച വിഭാഗം ഇപ്പോള്‍ പ്രവർത്തിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  തിരുവല്ലയില്‍ ഈ വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റേഡിയം പദ്ധതി പോലെയുള്ള മെഗാ പദ്ധതികള്‍ നടപ്പിലാക്കാനായി പ്രസ്തുത എഞ്ചിനീയറിങ് വിഭാഗത്തെ ശാക്തീകരിക്കാന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?

കായികമേഖലയിൽ സമഗ്രമായ അടിസ്ഥാന സൗകര്യം

1579  ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി .എം. എ. സമീർ
ശ്രീ. പി. കെ. നവാസ്
ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കായികസംഘടനകള്‍ തമ്മിലുളള അഭിപ്രായഭിന്നത മൂലം കായികതാരങ്ങള്‍ക്ക് നിര്‍ണ്ണായകമായ ടൂര്‍ണ്ണമെന്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി വിലയിരുത്തിയിട്ടുണ്ടോ;

(ബി)  കായികമേഖലയില്‍ സമഗ്രമായ അടിസ്ഥാന സൗകര്യം ലക്ഷ്യമിടുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  സര്‍ക്കാര്‍ സംവിധാനങ്ങളുമായി കായികസംഘടനകള്‍ ഒരുമിച്ചുപോകണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

അത്‌ലറ്റിക്സ് മേഖലയിലെ പ്രോത്സാഹനവും ബോധവൽക്കരണവും

1580  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ ജനപ്രിയ കായിക ഇനങ്ങൾക്കൊപ്പം അത്‌ലറ്റിക്സിലെ വിവിധ മത്സരങ്ങളിലേക്ക് (ട്രാക്ക് & ഫീൽഡ്) യുവതലമുറയെ ആകര്‍ഷിക്കുന്നതിനായി എന്തെല്ലാം പ്രത്യേക പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നത്; വ്യക്തമാക്കാമോ;

(ബി)  അത്‌ലറ്റിക്സിൽ മികവ് തെളിയിക്കുന്ന കായികതാരങ്ങൾക്ക് നൽകി വരുന്ന സ്‌‌കോളർഷിപ്പുകൾ, ഉപരിപഠനത്തിനുള്ള സ്‌പോർട്സ് ക്വോട്ട സംവരണം എന്നിവ വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കാമോ;

(സി)  അത്‌ലറ്റിക്സിലുള്ള അനന്തമായ കരിയർ സാധ്യതകളെക്കുറിച്ച് (ദേശീയ/അന്താരാഷ്ട്ര തലം, കായിക മേഖലയിലെ ജോലി സാധ്യതകൾ) കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കാൻ വകുപ്പ് എന്തെങ്കിലും പ്രത്യേക ക്യാമ്പയിനുകൾ നടത്തുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)  സ്കൂൾ-കോളേജ് തലങ്ങളിൽ കായിക കൗൺസിലിന്റെയും അത്‌ലറ്റിക് അസോസിയേഷന്റെയും നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

മാവേലിക്കര മണ്ഡലത്തിലെ കായിക അടിസ്ഥാന സൗകര്യ വികസനം

1581  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ തല്‍സ്ഥിതി വിവരം എന്താണ്; അവ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  മാവേലിക്കര മണ്ഡലത്തില്‍ തഴക്കര ഗ്രാമപഞ്ചായത്തിലെ പഴഞ്ചിറക്കുളം നീന്തല്‍ പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

എസ്.എം.എം.എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ട് നവീകരണം

1582  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂര്‍ നിയോജകമണ്ഡലത്തിലെ പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ട് നവീകരണം നിലവില്‍ ഏത് ഘട്ടത്തിലാണെന്നും നവീകരണ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?

സ്കൂള്‍ ഗ്രൗണ്ട് നവീകരണം

1583  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂര്‍ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ട് നവീകരണം നിലവില്‍ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത നവീകരണ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?

കണ്ണൂർ വനിതാ കോളേജിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണം

1584  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂര്‍ വനിതാ കോളേജിലെ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള ഗ്രൗണ്ട് നിര്‍മ്മാണ പ്രവൃത്തിയുടെ(ബജറ്റ് പദ്ധതി) നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി എത്ര ശതമാനമായെന്ന് അറിയിക്കാമോ;

(സി)  പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം

1585  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വർഷം എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത തുകയിൽ പുതിയ ടർഫുകൾ, സ്റ്റേഡിയങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി എത്ര രൂപ വീതം നീക്കിവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതി പ്രകാരം എത്ര കളിക്കളങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതിയിൽ നിർമ്മാണം പുരോഗമിക്കുന്നതും ആരംഭിച്ചിട്ടില്ലാത്തതുമായ കളിക്കളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കർമ്മപദ്ധതി വ്യക്തമാക്കാമോ;

(ഡി)  മേൽപ്പറഞ്ഞ പദ്ധതിയില്‍ പുതിയ കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നണ്ടോ; വ്യക്തമാക്കാമോ?

പന്ന്യന്നൂരിൽ സ്റ്റേഡിയം, നീന്തല്‍ കുളം, ഫിറ്റ്നസ് സെന്റര്‍ എന്നിവയുടെ നിർമ്മാണം

1586  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2024-25 വർഷത്തെ ബജറ്റിൽ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II (മരാമത്ത് പണികളുടെ വിശദവിവരങ്ങൾ) വാല്യം II-ൽ (ഭരണാനുമതിയില്ലാത്ത മരാമത്ത് പണികൾ) ക്രമ നമ്പർ 1616 ആയി തലശ്ശേരി നിയോജകമണ്ഡലത്തിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ കായിക വകുപ്പിനു കീഴിൽ സ്റ്റേഡിയം, നീന്തൽക്കുളം, ഫിറ്റ്നസ് സെന്റർ എന്നിവ നിർമ്മിക്കുന്നതിന് മുപ്പത്തിയാറ് കോടി രൂപ അനുവദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

കൂത്തുപറമ്പ് മണ്ഡലത്തില്‍ കായിക വകുപ്പിന്റെ പദ്ധതികള്‍

1587  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളും അവയുടെ നിലവിലുള്ള പുരോഗതിയും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് നിലവിൽ തടസ്സങ്ങൾ നേരിടുന്നുണ്ടോയെന്ന് വിശദമാക്കുമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?

മലബാർ അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയും കുന്ദമംഗലത്തെ കളിക്കള നവീകരണവും

1588  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലബാർ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികളും പദ്ധതിയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സ്റ്റേഡിയം നിർമ്മാണത്തിനായി കോഴിക്കോട് ജില്ലയിലെ മാവൂരിൽ അടഞ്ഞുകിടക്കുന്ന ഗ്വാളിയോർ റയോൺസിന്റെ അധീനതയിലുള്ള ഭൂമി ഏറ്റെടുത്ത് വിനിയോഗിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഗ്രാമീണ മേഖലകളിൽ നിലവിലുള്ള കളിക്കളങ്ങളും കായിക കേന്ദ്രങ്ങളും നവീകരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ ഘടനയും പ്രവർത്തനവും

1589  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിൽ സംസ്ഥാനത്തെ ഓരോ ജില്ലയിലും ജില്ലാ സ്‌പോർട്സ് കൗൺസിലുകൾ നിലവിലുണ്ടോയെന്നും അവയുടെ നിലവിലെ അംഗഘടന, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ വിവരങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ബി)  ജില്ലാ സ്‌പോർട്സ് കൗൺസിലിലെ എക്‌സ്-ഓഫീഷ്യോ, തിരഞ്ഞെടുക്കപ്പെടുന്ന, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം, യോഗ്യത, തെരഞ്ഞെടുപ്പ്/നാമനിർദ്ദേശ രീതി, കാലാവധി എന്നിവ സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  ജില്ലാ സ്‌പോർട്സ് കൗൺസിലുകൾ അഞ്ചു വർഷത്തിലൊരിക്കൽ പുനഃസംഘടിപ്പിക്കേണ്ടതാണെന്ന നിയമവ്യവസ്ഥ പ്രകാരം, നിലവിലെ കൗൺസിലുകൾ രൂപീകരിച്ച തീയതി, അവസാനമായി പുനഃസംഘടിപ്പിച്ച തീയതി, അടുത്ത പുനഃസംഘടനയ്ക്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധി എന്നിവ ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ഡി)  ജില്ലാ സ്‌പോർട്സ് കൗൺസിലുകളുടെ യോഗങ്ങൾ, ക്വാറം, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപീകരണം, തീരുമാനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് പാലിക്കേണ്ട നിയമവ്യവസ്ഥകളും ചട്ടങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഇ)  കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓരോ ജില്ലാ കൗൺസിലും നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങളുടെയും അതിനായി ചെലവഴിച്ച തുകയുടെയും ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?

സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനവും വിജിലന്‍സ് അന്വേഷണവും

1590  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരത്തെ കേരള സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തും 14 ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഗ്രാമീണ കായിക വികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ പൈക്ക വഴി ലഭിച്ച തുക പൂർണ്ണമായും വിനിയോഗിച്ചില്ലെന്നും ചെലവഴിച്ച തുകയിൽ ഭീമമായ ക്രമക്കേടുകൾ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  സ്പോർട്സ് കൗൺസിൽ മുഖേന വാങ്ങിയ കായിക ഉപകരണങ്ങൾ യഥാസമയം വിതരണം ചെയ്യാതെ സ്റ്റോർ റൂമുകളിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  വിജിലൻസ് നടത്തിയ പരിശോധനയിൽ മറ്റെന്തൊക്കെ അപാകതകളാണ് പ്രധാനമായും കണ്ടെത്തിയതെന്നത് വ്യക്തമാക്കാമോ; കുറ്റക്കാർക്കതിരെ നിയമനടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?

2024-ലെ കായിക ഉച്ചകോടി

1591  ശ്രീ. പി. കെ. നവാസ്
ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2024-ല്‍ സംഘടിപ്പിച്ച കായിക ഉച്ചകോടിയില്‍ എത്ര കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിച്ചിരുന്നത്; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കായിക ഉച്ചകോടിയിലെ ഏതെല്ലാം പ്രഖ്യാപനങ്ങളാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്;

(സി)  ഫുട്ബോള്‍ കോംപ്ലക്സിനും ബാസ്കറ്റ്ബോള്‍ അക്കാദമിക്കും സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നോ; എങ്കില്‍ എത്ര തുക സഹായമായി നല്‍കി; വിശദമാക്കാമോ?

കായിക ഉച്ചകോടിയെക്കുറിച്ചുള്ള പരാതികൾ

1592  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2024 ൽ കായികവകുപ്പ് സംഘടിപ്പിച്ച കായിക ഉച്ചകോടിയെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  നിക്ഷേപ വാഗ്ദാനം നൽകി സ്ഥാപനങ്ങളെ മുൻ സർക്കാർ വഞ്ചിച്ചു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കായിക ഉച്ചകോടിക്ക് എത്ര രൂപ ചെലവായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിക്ഷേപങ്ങൾ കേരളത്തിൽ വന്നിട്ടുണ്ടോയെന്നും കായിക ഉച്ചകോടിയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?

സ്പോർട്സ് കൗൺസിലിന്റെ അനാസ്ഥ

1593  ശ്രീ. കെ. എം. അഭിജിത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കായികതാരങ്ങൾക്ക് ഔദ്യോഗിക യൂണിഫോം ഇല്ലാതെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  തിരുവനന്തപുരത്തെ കേരള സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന കായിക ഉപകരണങ്ങൾ അർഹരായവർക്ക്‌ വിതരണം ചെയ്യാതെ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  ഇത്തരത്തില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമോ; വ്യകതമാക്കാമോ?

സ്പോർട്സ് കൗൺസിൽ വാങ്ങിയ സ്പോർട്സ് ഉപകരണങ്ങൾ

1594  ശ്രീ. വി. എസ്. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  53 സ്പോർട്സ് ഹോസ്റ്റലുകളിലായി പരിശീലിക്കുന്ന 1941 കായിക താരങ്ങൾക്ക് സ്പോർട്സ് കൗൺസിലിൽ നിന്നും നൽകേണ്ട ജേഴ്സിയുടെയും സ്പോർട്സ് കിറ്റിന്റെയും വിതരണം നിലച്ചിട്ട് മൂന്നുവർഷത്തിലേറെയായി എന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുമോ; വ്യക്തമാക്കാമോ;

(ബി)  സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷ കാലയളവില്‍ വാങ്ങിയിട്ടുള്ള സ്പോർട്സ് ഉപകരണങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  അനാവശ്യമായി സ്പോർട്സ് ഉപകരണങ്ങൾ വാങ്ങി കൂട്ടി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  മുൻവർഷങ്ങളിൽ കായികതാരങ്ങൾക്കായി സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വാങ്ങിക്കൂട്ടിയ സ്പോർട്സ് ഉപകരണങ്ങൾ ഗോഡൗണിൽ പൊടി പിടിച്ചു കിടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

അരുവിക്കര മണ്ഡലത്തിലെ ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തി

1595  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലെ ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയില്‍ ആണന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പയ്യനാട് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണ പുരോഗതിയും വികസന പദ്ധതികളും

1596  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി പയ്യനാട് സ്പോർട്സ് കോംപ്ലക്സിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കോംപ്ലക്സിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(സി)  പയ്യനാട് സ്പോർട്സ് കോംപ്ലക്സിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പുതിയ ഏതെങ്കിലും പദ്ധതികളോ മാസ്റ്റർ പ്ലാനോ സർക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത കോംപ്ലക്സിൽ കായികതാരങ്ങൾക്ക് കൂടുതൽ പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

മാനവേദന്‍ ഹയര്‍ സെക്കന്ററി സ്കൂൾ സ്റ്റേഡിയം

1597  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പതിനേഴ് കോടി രൂപ മുടക്കി നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്റ് മാനവേദന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍മ്മിച്ച സ്റ്റേഡിയവും പവലിയനും കരാർ വ്യവസ്ഥ പ്രകാരമുള്ള കമ്മിറ്റിക്ക് ഇതുവരേയ്ക്കും കൈമാറി നൽകിയിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിനാല്‍ സ്റ്റേഡിയവും പവലിയനും എത്രയും പെട്ടെന്ന് കമ്മിറ്റിക്ക് കൈമാറി നൽകുവാനും ശേഷിക്കുന്ന പ്രവൃത്തികൾ എത്രയുംവേഗം പൂര്‍ത്തീകരിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

ചങ്ങനാശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം നവീകരണം

1598  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മുനിസിപ്പൽ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സ്റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ബി)  മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി അനുവദിച്ച ഫണ്ടുകൾ വിനിയോഗിച്ചതിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)  ചങ്ങനാശ്ശേരി മണ്ഡലത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു സ്റ്റേഡിയം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)  മണ്ഡലത്തിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിർമ്മാണം മന്ദഗതിയിലായ കായിക പദ്ധതികൾ വേഗത്തിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള അടിയന്തര നടപടികൾ ഏന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഇ)  കായിക വകുപ്പിനു കീഴിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നടപ്പു സാമ്പത്തിക വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെയും അതിനായി വകയിരുത്തിയിട്ടുള്ള ഫണ്ടുകളുടെയും പൂർണ്ണ വിവരങ്ങൾ കണക്കുകൾ സഹിതം ലഭ്യമാക്കാമോ?

സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍

1599  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച തണ്ണിത്തോട്, കൂടല്‍, ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

(സി)  പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയം ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പദ്ധതിയുടെ നിലവിലത്തെ സ്ഥിതി വിശദമാക്കാമോ?

കുട്ടനാട്ടിലെ സ്റ്റേഡിയം നിര്‍മ്മാണം

1600  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടികളുടെയും യുവാക്കളുടെയും ശാരീരീക മാനസികോല്ലാസത്തിനായി കുട്ടനാട്ടില്‍ ഒരു പൊതുകളിസ്ഥലം പോലുമില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കളിസ്ഥലം നിര്‍മ്മിക്കുവാന്‍ ഭൂമി ലഭ്യമാക്കിയിട്ടുള്ള രാമങ്കരി, കൈനകരി, നീലംപേരൂര്‍ ഗ്രാമപ‍ഞ്ചായത്തുകളില്‍ സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  കളിസ്ഥലത്തിന് ഫണ്ട് അനുവദിക്കുന്നതിനായി സ്വീകരിക്കുന്ന നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കാമോ?

മഞ്ചേശ്വരം മണ്ഡലത്തിലെ കായിക വികസന പദ്ധതികള്‍

1601  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ വിവിധ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വ്യക്തമാക്കുമോ;

(ബി)  മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയം പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  പ്രസ്തുത സ്റ്റേഡിയനിർമ്മാണത്തിന് ഇതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ലെങ്കിൽ ആയത് എപ്പോൾ ലഭ്യമാകും; ഇതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?

ചേലാട് സ്റ്റേഡിയം

1602  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തിലെ ചേലാട് സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത സ്റ്റേഡിയത്തിന് ലഭ്യമാക്കിയിട്ടുള്ള 1.69 ഏക്കർ ഭൂമിയുടെ വെറ്റ് ലാൻഡ് കൺവെർഷൻ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട സംസ്ഥാനതല സമിതി എന്നത്തേക്ക് നടത്താൻ സാധിക്കുമെന്ന് വിശദമാക്കാമോ?

ഇ.എം.എസ്. മിനി സ്റ്റേഡിയം നിര്‍മ്മാണം

1603  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച തലശ്ശേരി നിയോജക മണ്ഡലത്തിലെ എരഞ്ഞോളിയിലുള്ള ഇ.എം.എസ്. മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും പദ്ധതി പൂര്‍ത്തീകരണത്തിന് ഇനി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കാമോ?

മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ സ്റ്റേഡിയം

1604  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2020-21 വര്‍ഷത്തെ ബജറ്റില്‍ 1.5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)  നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രസ്തുത സ്റ്റേഡിയം എന്നത്തേക്ക് തുറന്ന് നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

ചൊക്ലി ഗ്രാമപഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മ്മാണം

1605  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2024-25 വർഷത്തെ ബജറ്റിൽ വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II (മരാമത്ത് പണികളുടെ വിശദവിവരങ്ങൾ) വാല്യം II-ൽ (ഭരണാനുമതിയില്ലാത്ത മരാമത്ത് പണികൾ) ക്രമനമ്പർ 2723 ആയി കായിക വകുപ്പിന്റെ കീഴിൽ തലശ്ശേരി നിയോജകമണ്ഡലത്തിലെ ചൊക്ലി ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;

(സി)  മേൽപ്പറഞ്ഞ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് കായിക വകുപ്പ് എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും ഇനി പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങൾ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?

മരുതറോഡ് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മാണം

1606  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം പണികളാണ് ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളതെന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സ്റ്റേഡിയം എന്നത്തേക്ക് തുറന്ന് നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

മരുതറോഡ് ടെക്നിക്കൽ ഹൈസ്ക്കൂൾ സ്റ്റേഡിയം നിർമ്മാണം

1607  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തി നിർമ്മാണം ആരംഭിച്ച മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് ടെക്നിക്കൽ ഹൈസ്ക്കൂൾ സ്റ്റേഡിയം നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം പണികൾ പൂർത്തിയായിട്ടുണ്ട് എന്ന് അറിയിക്കാമോ;

(സി)  നിർമ്മാണം പൂർത്തീകരിച്ച് പ്രസ്തുത സ്റ്റേഡിയം എന്നത്തേക്ക് തുറന്ന് നൽകാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി

1608  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ള സ്റ്റേഡിയങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?

തളിപ്പറമ്പ് നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് പദ്ധതിയുടെ പുരോഗതി

1609  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ നാടുകാണിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സൂ ആൻഡ് സഫാരി പാർക്ക് പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  പദ്ധതിയുടെ ഏകോപനത്തിനായി ക്യാമ്പ് ഓഫീസ് തുറക്കുകയും പ്രാദേശിക മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കൽ, കോണ്ടൂർ മാപ്പിംഗ്, പരിസ്ഥിതി ആഘാത പഠനം, ഭൂമി കൈമാറ്റം എന്നിവയുടെ നിലിവിലെ അവസ്ഥ വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിക്ക് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അനുമതി ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  മലബാർ മേഖലയിലെ ടൂറിസം വികസനത്തിനും പ്രാദേശിക തൊഴിലവസര സൃഷ്ടിക്കും വൻ മുന്നേറ്റമുണ്ടാക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ?

തിരുവനന്തപുരം മൃഗശാല

1610  ശ്രീ. വി. ജോയി
ശ്രീ. ജി. സ്റ്റീഫന്‍
ശ്രീമതി ഒ. എസ്. അംബിക
ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം വാണിജ്യ ആവശ്യത്തിനായി വിട്ടു നൽകാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മൃഗശാല മാറ്റി സ്ഥാപിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കുമോ;

(സി)   മൃഗശാല മാറ്റി സ്ഥാപിക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ഇതിന് വരുന്ന ചെലവ് കണക്കാക്കിയിട്ടുണ്ടോ;

(ഡി)  തിരുവനന്തപുരം സന്ദർശിക്കുന്നവരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം മൃഗശാല എന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; തിരുവനന്തപുരം നഗര ഹൃദയത്തിൽ മൃഗശാല പ്രവർത്തിക്കുന്നത് നഗരവാസികൾക്കോ സന്ദർശകർക്കോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

തിരുവനന്തപുരം മൃഗശാല

1611  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം മൃഗശാല കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരത്തോട് കൂടി പ്രവൃത്തിക്കുന്ന മൃഗശാലയാണോ; എങ്കില്‍, എന്തൊക്കെയാണ് ഒരു അംഗീകൃത മൃഗശാലയ്ക്ക് ആവശ്യമായുള്ള മാനദണ്ഡങ്ങൾ എന്ന് വ്യക്തമാക്കാമോ;

(ബി)  ഇന്ത്യയിലുള്ള ആകെ മൃഗശാലകളിൽ ഏത് കാറ്റഗറിയിലാണ് കേന്ദ്ര മൃഗശാല അതോറിറ്റി തിരുവനന്തപുരം മൃഗശാലയെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും എന്തൊക്കെ യോഗ്യതകളാണ് തിരുവനന്തപുരം മൃഗശാലയെ പ്രസ്തുത കാറ്റഗറിയിൽ ഉൾപ്പെടുത്തുവാനായി കേന്ദ്ര മൃഗശാല അതോറിറ്റി കണക്കിലാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;

(സി)  ഇന്ത്യയിൽ മറ്റ് ഏതെങ്കിലും സംസ്ഥാനങ്ങളിൽ തിരുവനന്തപുരം മ്യൂസിയം-മൃഗശാല സമുച്ചയം പോലെ ഒരു വളപ്പിനുള്ളിൽ തന്നെ വൈവിധ്യമാർന്ന മ്യൂസിയങ്ങളും, ആർട്ട് ഗ്യാലറികളും, മൃഗശാലയും, ബൊട്ടാണിക്കൽ ഗാർഡനും ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;

(ഡി)  തിരുവനന്തപുരം മ്യൂസിയം-മൃഗശാല വളപ്പിലെ ബൊട്ടാണിക്കൽ ഗാർഡന്റെ സസ്യസമ്പത്ത് (വൃക്ഷങ്ങൾ, അലങ്കാരചെടികൾ ഉൾപ്പെടെയുള്ളവ) ആകെ എത്ര സ്പീഷിസുകൾ, ജനറാ, ഫാമിലി, വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ ഓരോ വിഭാഗത്തിലുള്ളവയുടെയും എണ്ണം ഉൾപ്പെടെ) വ്യക്തമാക്കാമോ;

(ഇ)  തിരുവനന്തപുരം മൃഗശാല നിലവില്‍ ഉള്ള സ്ഥാനത്തുനിന്നും മാറ്റി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ, അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും എവിടേക്കാണ് മാറ്റി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;

(എഫ്)  ബഹു. മുഖ്യമന്ത്രി തിരുവനന്തപുരം മൃഗശാല നിലവിലെ സ്ഥലത്തുനിന്നും മാറ്റിയതിനുശേഷം ആ സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ മാതൃകയിൽ മാറ്റിയെടുക്കും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, മാഡിസൺ സ്ക്വയറിലെ പോലെ എന്തൊക്കെ ഘടകങ്ങൾ, സംവിധാനങ്ങള്‍ എന്നിവയാണ് പ്രസ്തുത സ്ഥലത്ത് ഒരുക്കുവാൻ ഉദ്ദേശിക്കുന്നത്; ആയതിന്റെ പദ്ധതി രൂപരേഖയോ വിശദമായ പ്ലാനോ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍, അവ ലഭ്യമാക്കാമോ?

തിരുവനനന്തപുരം മൃഗശാല

1612  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ പ്രവർത്തിച്ചുവരുന്ന മൃഗശാല നിലവിലുള്ള സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് സർക്കാർ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ സാമൂഹിക, സാമ്പത്തിക, പൈതൃക, നഗരാസൂത്രണ, പൊതുധനപരമായ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; പ്രസ്തുത പഠനത്തിന്റെ അടിസ്ഥാനത്തിലാണോ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുന്നത്; വിശദമാക്കുമോ;

(ബി)  തിരുവനന്തപുരം മൃഗശാല നിലവില്‍ സ്ഥിതിചെയ്യുന്ന ഭൂമിയുടെ ആകെ വിസ്തീർണ്ണം എത്രയാണെന്നും പ്രസ്തുത ഭൂമിയില്‍ മൃഗശാലയ്ക്ക് പുറമെ പ്രവ‍ർത്തിച്ചുവരുന്ന അനുബന്ധ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നും വിനിയോഗിക്കുന്ന ഭൂവിസ്തീർണ്ണം എത്രയാണെന്നും വ്യക്തമാക്കുമോ; പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂവിനിയോഗത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  തിരുവനന്തപുരം മൃഗശാലയ്ക്ക് കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ച നിലവിലെ മാസ്റ്റർ പ്ലാന്‍ നിലവിലുണ്ടോ; പ്രസ്തുത മാസ്റ്റർ പ്ലാനിന്റെ കാലാവധി എന്നുവരെയാണ്; അതനുസരിച്ച് മൃഗശാലയുടെ വികസനത്തിനും തുടർപ്രവർത്തനങ്ങള്‍ക്കും എന്തെല്ലാം വ്യവസ്ഥകളാണ് നിലവിലുള്ളത്; മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നിർദ്ദേശം പ്രസ്തുത മാസ്റ്റർ പ്ലാനിന് അനുസൃതമാണോ; അല്ലെങ്കില്‍ മാസ്റ്റർ പ്ലാനില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ; ഇതുസംബന്ധിച്ച് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിയോ അഭിപ്രായമോ സർക്കാർ തേടിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  തിരുവനന്തപുരം മൃഗശാല നെയ്യാർ മേഖലയിലേക്ക് മാറ്റുന്നതിന് സർക്കാർ ഏതെങ്കിലും നിർദ്ദേശം പരിഗണിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ മൃഗശാല സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള സ്ഥലം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ വരുന്നതാണോ; വന്യജീവി സങ്കേതങ്ങളില്‍ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിലവിലുള്ള ഉത്തരവുകളോ നിയമപരമായ നിയന്ത്രണങ്ങളോ ബാധകമാണോ; പ്രസ്തുത സാഹചര്യത്തില്‍ നെയ്യാർ മേഖലയില്‍ മൃഗശാല സ്ഥാപിക്കുന്നതിന് നിയമപരമായി സാധ്യമാണോ എന്നത് സംബന്ധിച്ച് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

വാഴക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ വാടക കുടിശ്ശിക

1613  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി മണ്ഡലത്തിലെ വാഴക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ വാടക വര്‍ഷങ്ങളോളം കുടിശ്ശികയുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ കുടിശ്ശിക സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(സി)  കുടിശ്ശിക കൊടുത്തു തീര്‍ക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷനുകളുടെ രജിസ്ട്രേഷനും നടപടിക്രമങ്ങളും

1614  ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമ്മികസംഘങ്ങൾ രജിസ്ട്രേഷൻ ആക്റ്റ്, 1983-ലെ കേരള അപ്പാർട്ട്മെന്റ് ഓണർഷിപ്പ് ആക്റ്റ് എന്നിവ പ്രകാരം അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷനുകളുടെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(ബി)  1955-ലെ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഓണേഴ്സ് അസോസിയേഷൻ നിലവിലുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ, 1983-ലെ കേരള അപ്പാർട്ട്മെന്റ് ഓണർഷിപ്പ് ആക്റ്റ് പ്രകാരം മറ്റൊരു ഓണേഴ്സ് അസോസിയേഷന് സമാന്തരമായി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ; ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തിലെ എല്ലാ അപാര്‍ട്മെന്റ് ഉടമകളുടേയും സംയുക്തമായ അപേക്ഷ ലഭിക്കാതെ മേൽപ്പറഞ്ഞ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമാണോ; വ്യക്തമാക്കാമോ;

(സി)  മേൽപ്പറഞ്ഞ പ്രകാരം രജിസ്ട്രേഷന്‍ സാധ്യമാകുന്ന പക്ഷം നിലവിലുള്ള ഓണേഴ്സ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ആസ്തികളുടെയും മറ്റ് സര്‍വ്വീസുകളുടെയും ഉടമസ്ഥത പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന അസോസിയേഷന് ലഭ്യമാകുമോ; എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(ഡി)  2021 ജനുവരി മുതൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഈ രണ്ട് ആക്റ്റുകൾ പ്രകാരവും അപാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷനുകളുടെ രജിസ്ട്രേഷൻ നടത്തുന്നതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം, പേരുവിവരങ്ങൾ, അപേക്ഷ ലഭിച്ചിട്ടും രജിസ്ട്രേഷൻ നടത്താത്തവയുടെ പേര്, ആയതിനുള്ള കാരണങ്ങൾ, 1983-ലെ കേരള അപാർട്മെന്റ് ഓണർഷിപ് ആക്റ്റ് പ്രകാരം ഓണേഴ്സ് അസോസിയേഷന്റെ രജിസ്ട്രേഷൻ നടത്തണമെന്ന കോടതി നിർദേശത്തെത്തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചവയുടെ പേരുവിവരം എന്നിവ പ്രത്യേകം ലഭ്യമാക്കുമോ?

വളപട്ടണം സബ്-രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ നവീകരണം

1615  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴിക്കോട് മണ്ഡലത്തിലെ വളപട്ടണം സബ്-രജിസ്ട്രാര്‍ ഓഫീസ് പഴകി ദ്രവിച്ച അവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?

തീരദേശ നിയന്ത്രണ മേഖല നിയമം

1616  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍, ചാലിയം, കടലുണ്ടി തീരമേഖലകളില്‍ തീരദേശ നിയന്ത്രണ മേഖല (സി.ആർ.സെഡ്) നിയമത്തിന്റെ പേരില്‍ രജിസ്ട്രേഷന്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  മത്സ്യത്തൊഴിലാളികള്‍ക്കും പരമ്പരാഗത താമസക്കാര്‍ക്കും ചെറിയ ഭൂമികെെമാറ്റം ചെയ്യുന്നതില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അല്ലെങ്കില്‍ പ്രത്യേക പരിഗണന നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും കുറയ്ക്കുന്നതിന് നടപടി

1617  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമിയുടെ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും വളരെ കൂടുതലാണെന്ന കാര്യവും ഇതുമൂലം തുറമുഖ അനുബന്ധ സൗകര്യങ്ങളായ ലോജിസ്റ്റിക് പാർക്കുകൾ, വെയർ ഹൗസുകൾ എന്നിവ ഒരുക്കുന്ന സ്ഥാപനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഇതുമൂലം സംസ്ഥാനത്തിന് തൊഴിൽപരവും സാമ്പത്തികപരവുമായി ലഭിക്കേണ്ട നേട്ടങ്ങൾ നഷ്ടപ്പെടുന്നു എന്ന ആക്ഷേപം സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  സംസ്ഥാനത്ത് ഭൂമിയുടെ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് സംസ്ഥാനങ്ങളുടേതിന് ആനുപാതികമായ നിലയിലേക്ക് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

T3424/2001 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരാതികള്‍

1618  ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  1955-ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മ്മികസംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം തിരുവനന്തപുരം ജില്ലയില്‍ T3424/2001 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയുമായി ബന്ധപ്പെട്ട് 2018 ജനുവരി മുതല്‍ നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  എങ്കില്‍ അതുമായി ബന്ധപ്പെട്ട ഫയലുകളുടെ എല്ലാ പേജുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ?

ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം

1619  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹോസ്‌ദുർഗ് സബ് രജിസ്‌ട്രാർ ഓഫീസ് കെട്ടിടം കാലപ്പഴക്കം കൊണ്ട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണെന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഉണ്ടെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;

(സി)  പതിറ്റാണ്ടുകൾ പഴക്കമുള്ള ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം അതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത പൈതൃക സ്മാരകമായി മാറ്റുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?

കല്ല്യാശ്ശേരി സബ്-രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിർമ്മാണം

1620  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി സബ്-രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി നടപടി സ്വീകരിക്കുമോ; പ്രസ്തുത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികളുടെ പുരോഗതി വിശദമാക്കാമോ?

പീരുമേട് മണ്ഡലത്തിൽ പൈതൃക മ്യൂസിയം

1621  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പീരുമേട് നിയോജകമണ്ഡലത്തിൽ മ്യൂസിയം വകുപ്പിന് കീഴിൽ ഒരു പൈതൃക മ്യൂസിയമോ, മ്യൂസിയം-പുരാരേഖ വകുപ്പുകളുടെ സബ് സെന്ററോ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

എക്സ്കവേഷന്‍ ഉദ്യോഗസ്ഥരുടെ അപര്യാപ്തത

1622  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള എക്സ്കവേഷന്‍ ഉദ്യോഗസ്ഥരുടെ അപര്യാപ്തത മൂലം പല പദ്ധതികളും മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  എങ്കില്‍, അവ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?

ഹോസ്ദുർഗ് പഴയ താലൂക്ക് ഓഫീസ് കെട്ടിടം -പൈതൃക സ്മാരകം

1623  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നൂറുവർഷം പഴക്കമുള്ള കാഞ്ഞങ്ങാട്ട് പഴയ ഹോസ്‌ദുർഗ് താലൂക്ക് ഓഫീസ് കെട്ടിടം ചരിത്രപരവും വാസ്തുശില്പാപരവുമായ പ്രാധാന്യം പരിഗണിച്ച് സംരക്ഷിത പൈതൃക സ്മാരകമായി സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ചാലക്കുടി ട്രാംവേ റെയില്‍ മ്യൂസിയം

1624  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടിയില്‍ ട്രാംവേ റെയില്‍ മ്യൂസിയം സജ്ജീകരിക്കുന്ന പ്രവൃത്തിയുടെ മെല്ലപ്പോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, അത് മറികടക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;

(ബി)  മ്യൂസിയം സജ്ജീകരിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്രവൃത്തികള്‍ എന്നാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(സി)  പദ്ധതിയുടെ ഭാഗമായി നാളിതുവരെ വന്നിട്ടുള്ള ചെലവുകളുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി)  മ്യൂസിയം സജ്ജീകരണ പ്രവൃത്തികള്‍ക്കായി കേരള മ്യൂസിയവുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ, വിശദാംശം ലഭ്യമാക്കാമോ;

(ഇ)  ട്രാംവേ റെയില്‍ മ്യൂസിയം എന്നത്തേക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

ചരിത്ര പ്രസിദ്ധമായ ടിപ്പു സുല്‍ത്താന്‍ കോട്ട

1625  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഫറോക്കില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ടിപ്പു സുല്‍ത്താന്‍ കോട്ട നിലവില്‍ തകര്‍ച്ചയുടെ വക്കിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ചരിത്രപ്രസിദ്ധമായ പ്രസ്തുത കോട്ട ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ചരിത്ര സ്മാരകങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും സംരക്ഷണം

1626  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ ചരിത്ര സ്മാരകങ്ങൾ, പുരാതന കെട്ടിടങ്ങൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ബി)  കേരളത്തിലെ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളുടെയും കെട്ടിടങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും ലിസ്റ്റ് ലഭ്യമാക്കാമോ; പ്രസ്തുത വിഭാഗത്തിൽ പുതിയതായി കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പ്രസ്തുത സ്മാരകങ്ങൾ സന്ദർശകർക്ക് കാണുന്നതിനും കാര്യങ്ങൾ മനസ്സിലാക്കുന്നതിനും വകുപ്പ് എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

കേരളോത്സവം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുള്ള നടപടി

1627  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സഹകരണത്തോടെ നടത്തിവരുന്ന കേരളോത്സവം കൂടുതൽ കാര്യക്ഷമമായി നടത്താൻ തയ്യാറാകുമോ; വിശദമാക്കാമോ;

(ബി)  യുവജനങ്ങളെ കേരളോത്സവം പരിപാടി കൂടുതൽ ആകർഷിക്കുവാൻ വേണ്ടി വിജയിക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകുകയും അപ്രകാരം ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും ജോലി ലഭിക്കുന്നതിനും പരിഗണിക്കുന്നതിനാവശ്യമായ നിയമങ്ങൾ രൂപീകരിക്കുവാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.