UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
15.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ന്യൂനപക്ഷ കോച്ചിങ് സെന്റർ

1179  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഉദ്യോഗാർത്ഥികൾക്കായി വകുപ്പിന് കീഴിൽ പുതിയ കോച്ചിങ് സെന്റർ (Coaching Centre for Minority Youth - CCMY) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് പ്രൊപ്പോസൽ/നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഭാഷാന്യൂനപക്ഷങ്ങളും പിന്നാക്ക/ന്യൂനപക്ഷ വിഭാഗങ്ങളും ഏറെയുള്ള മഞ്ചേശ്വരം മേഖലയിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ കുറവ് ഓഫീസുകളുടെ സേവനങ്ങളെയും പൊതുഭരണത്തെയും പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  മത്സരപരീക്ഷകളിൽ തദ്ദേശീയരായ ഉദ്യോഗാർത്ഥികളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും അവരുടെ തൊഴിൽപരമായ മുന്നേറ്റത്തിനും വഴിതുറക്കുന്ന രീതിയിൽ മഞ്ചേശ്വരത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പുതിയ കോച്ചിങ് സെന്റർ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള പദ്ധതികള്‍

1180  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി വകുപ്പ് നടപ്പാക്കിവരുന്ന സ്കോളർഷിപ്പ്, പരിശീലന, മത്സരപരീക്ഷാ സഹായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കൾക്ക് തൊഴിൽ ലഭ്യതയും സ്വയംതൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി നൈപുണ്യ വികസനവും തൊഴിൽ പരിശീലനവും നൽകുന്ന പദ്ധതികൾ നിലവിലുണ്ടോ;

(സി)  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി നടപ്പാക്കിവരുന്ന ക്ഷേമ പദ്ധതികൾ ഏതെല്ലാമാണ്;

(ഡി)  വടകര നിയോജകമണ്ഡലത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

പരിശീലന കേന്ദ്രങ്ങളും നൈപുണ്യ വികസനവും

1181  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ യുവതീ യുവാക്കൾക്ക് സിവിൽ സർവീസ്, പി.എസ്.സി., ബാങ്കിംഗ് പരീക്ഷകൾക്കായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് (CCMY) സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ ശാക്തീകരണത്തിനും സ്വയംതൊഴിൽ പരിശീലനത്തിനുമായി നടപ്പിലാക്കുന്ന വിങ്സ് (WINGS), മറ്റ് തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ എന്നിവയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടായ വീഴ്ചകള്‍

1182  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് മതിയായ തുക വകയിരുത്താതെയും വകയിരുത്തിയ തുക വെട്ടിക്കുറച്ചും തുക പൂര്‍ണമായും ചെലവഴിക്കാതെയും പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വകയിരുത്തലിന്റെയും ചെലവഴിക്കാതെ ബാക്കിയായ തുകയുടെയും വിശദാംശം സഹിതം മുന്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ വ്യക്തമാക്കാമോ;

(ബി)  ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിയ്ക്കാതിരിക്കാനും ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ന്യൂനപക്ഷ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍

1183  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ ആലോചനയിലുണ്ടോ; വ്യക്തമാക്കാമോ;

(ബി)  വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വകുപ്പിനുകീഴില്‍ പുതിയ പദ്ധതികള്‍/സ്കീമുകള്‍ എന്നിവ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ സമഗ്ര രൂപം ആയിട്ടുണ്ടോ; വ്യക്തമാക്കാമോ?

ഹജ്ജ് തീർത്ഥാടനം

1184  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് എന്തെല്ലാം ഒരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)  കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ഹജ്ജ് തീർത്ഥാടകർക്ക് യാത്രാനിരക്കിനത്തിൽ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായിരുന്ന വർദ്ധനവ് ഇപ്രാവശ്യം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;

(സി)  ഹജ്ജ് തീർത്ഥാടനത്തിനുശേഷം ഹജ്ജ് ഹൗസും അനുബന്ധ സൗകര്യങ്ങളും പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

വഖഫ് നിയമ ഭേദഗതി

1185  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുന്ന കേന്ദ്ര ബില്ലിനെതിരെ ബഹു. സുപ്രീം കോടതിയില്‍ മുന്‍സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത ഹര്‍ജിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കേസ് തളളിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുന്നത് യുക്തിരഹിതമെന്നും ഭരണഘടനയ്ക്കും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്നും മുന്‍സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലവിലെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വിശദമാക്കാമോ?

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം

1186  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ നൂതന പദ്ധതികളും ആശയങ്ങളും ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഓരോ പദ്ധതിയുടെയും ലക്ഷ്യവും നടപ്പാക്കിയ വർഷവും വിശദീകരിക്കാമോ;

(സി)  പ്രസ്തുത പദ്ധതികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിലും പഠനഫലങ്ങളിലും ഉണ്ടായ പുരോഗതി ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  പ്രതീക്ഷിച്ച ഫലം കൈവരിക്കാത്ത ഏതെങ്കിലും പദ്ധതികൾ ഉണ്ടോ; എങ്കില്‍ അവ പുനഃപരിശോധിക്കുന്നതിനും കൂടുതൽ ഫലപ്രദമായ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

ബദൽ സ്കൂളുകളും ഏകാധ്യാപക വിദ്യാലയങ്ങളും എൽ.പി. സ്കൂളുകളായി ഉയർത്തുന്നതിന് നടപടി

1187  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ബദൽ സ്കൂളുകളും ഏകാധ്യാപക വിദ്യാലയങ്ങളും എൽ.പി. സ്കൂളുകളായി ഉയർത്തിയിട്ടുണ്ടോ;

(ബി)  എങ്കിൽ എത്ര സ്കൂളുകളാണ് ഇത്തരത്തിൽ ഉയർത്തപ്പെട്ടത്; പേര് വിവരം വ്യക്തമാക്കുമോ;

(സി)  എന്തെല്ലാം പ്രധാന മാറ്റങ്ങളാണ് ഇതിലൂടെ സ്കൂളുകളിലുണ്ടാവുക എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്കുമോ?

ഫ്രീഡം ക്വിസ് 2026

1188  ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. കെ. വി. സുമേഷ്
ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർഗോഡ് ജില്ലയിലെ കുമ്പള-മഞ്ചേശ്വരം ഉപജില്ലകളിൽ നടത്തിയ ഫ്രീഡം ക്വിസ് 2026-ൽ വി.ഡി. സവർക്കറെ സംബന്ധിച്ച ചോദ്യം വിവാദമായതിനാൽ ആയത് തയ്യാറാക്കിയ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അധ്യാപകന്റെ പേര്, തസ്തിക, സ്കൂൾ, സ്വീകരിച്ച നടപടി എന്നിവ വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത അധ്യാപകനെ 2026 ഓഗസ്റ്റ് 9-ന് സസ്പെൻഡ് ചെയ്തിരുന്നോയെന്നും പിന്നീട് ഹൈക്കോടതി സസ്പെൻഷൻ സ്റ്റേ ചെയ്തിട്ടുണ്ടോയെന്നും നിലവിൽ അദ്ദേഹം സർവീസിൽ തുടരുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി)  ഈ വിഷയത്തിൽ വകുപ്പുതല അന്വേഷണം ഇപ്പോഴും തുടരുന്നുണ്ടോയെന്നും എങ്കില്‍ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ;

(ഡി)  ചോദ്യാവലി തയ്യാറാക്കുന്നതിൽ മറ്റ് അധ്യാപകർ പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഇ)  പ്രസ്തുത ചോദ്യാവലി എ.ഇ.ഒ. ഓഫീസ് വഴി സ്കൂളുകളിലേക്ക് കൈമാറപ്പെട്ട സാഹചര്യം അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(എഫ്)  അന്വേഷണം പൂർത്തിയാക്കാൻ നിശ്ചയിച്ച സമയപരിധി എത്രയാണെന്നും അന്തിമ വകുപ്പു നടപടി എപ്പോൾ സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?

സ്കൂൾ-കോളേജ് തലങ്ങളിലെ ലഹരി-മൊബൈൽ അഡിക്ഷൻ വിരുദ്ധ മുൻകരുതൽ സംവിധാനങ്ങൾ

1189  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും തുടക്കത്തിലേ സംരക്ഷിക്കുന്നതിനായി സ്കൂളുകളിലും കോളേജുകളിലും നിലവിലുള്ള ലഹരി വിരുദ്ധ/വിദ്യാർത്ഥി ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  ലഹരി ഉപയോഗവും അമിതമായ മൊബൈൽ ഫോൺ ഉപയോഗവും മൂലം വിദ്യാർത്ഥികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ബോധവൽക്കരണവും കൗൺസിലിംഗും നൽകുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;

(സി)  വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും മൊബൈൽ ഫോൺ അഡിക്ഷനും പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളേജുകളിലും സ്ഥിരമായി സൈക്കോളജിക്കൽ കൗൺസിലർമാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ഡി)  പ്രസ്തുത വിഷയങ്ങളിൽ കൗൺസിലിംഗും മാനസിക പിന്തുണയും നൽകുന്നതിനായി നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?

പെണ്ണുക്കര യു.പി. സ്കൂളിലെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് അംഗീകാരം

1190  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗവ. എല്‍.പി, യു.പി. സ്കൂളുകളില്‍ പ്രീ പ്രൈമറി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

(ബി)  2015 മുതല്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ ഗവ. പെണ്ണുക്കര യു.പി. സ്ക്കൂളില്‍ നടത്തിവരുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് അംഗീകാരം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം നിര്‍മ്മാണം

1191  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ചെങ്ങന്നൂര്‍ റിലീഫ് എല്‍.പി. സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ 150 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് നിരാക്ഷേപ സാക്ഷ്യപത്രം നല്‍കുന്ന നട‌പടി വൈകുന്നതിനാല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  വിദ്യാഭ്യാസ വകുപ്പിന് തനത് വരുമാനം സൃഷ്ടിക്കുന്ന തരത്തില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രസ്തുത പ്രവൃത്തിക്ക് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

സൗജന്യ യൂണിഫോം വിതരണം

1192  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  തുണി നൽകാത്ത സ്കൂളുകളിൽ നൽകിവന്നിരുന്ന അലവൻസ് വിതരണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  ആകെയുള്ളതിൽ ഇനി എത്ര കുട്ടികൾക്കാണ് യൂണിഫോം/അലവൻസ് നൽകാനുള്ളതെന്ന് വ്യക്തമാക്കുമോ?

പുളിക്കല്‍ എ. ഇ. ഒ. ഓഫീസ് സ്ഥാപനം

1193  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ പുളിക്കല്‍ ആസ്ഥാനമാക്കി പുതിയ എ.ഇ.ഒ. ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലകളായ വേങ്ങര, കൊണ്ടോട്ടി എന്നീ ഓഫീസുകളിലെ ജോലിഭാരം കൂടി കണക്കിലെടുത്ത് ശാസ്ത്രീയമായി വിഭജനം നടത്തി പുളിക്കല്‍ ആസ്ഥാനമാക്കി ഉപജില്ല ഓഫീസ് രൂപീകരിക്കേണ്ടതിന്റെ ആവശ്യതക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  എങ്കില്‍ കൊണ്ടോട്ടി, വേങ്ങര വിദ്യാഭ്യാസ ഉപജില്ലകള്‍ ശാസ്തീയമായി വിഭജനം നടത്തി പുളിക്കല്‍ ആസ്ഥാനമാക്കി ഉപജില്ല ഓഫീസ് രൂപീകരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കഴക്കൂട്ടം സൈനിക സ്‌കൂളിലെ കുടിശ്ശിക അനുവദിക്കാൻ നടപടി

1194  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴക്കൂട്ടം സൈനിക സ്കൂൾ ജീവനക്കാർക്ക് പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ, എൻ.പി.എസ്. തൊഴിലുടമ വിഹിതം എന്നിവ നൽകുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം (എം. ഒ. എ.) നിലവിലുണ്ടോ; വ്യക്തമാക്കുമോ;

(ബി)  2021-22 സാമ്പത്തിക വർഷം മുതൽ 2026-27 വരെയുള്ള കാലയളവിൽ സൈനിക സ്കൂൾ അധികൃതർ ആവശ്യപ്പെട്ട തുകയും സംസ്ഥാന സർക്കാർ ഇതുവരെ അനുവദിച്ച തുകയും ഇനി നൽകാനുള്ള കുടിശ്ശിക തുകയും എത്രയാണെന്ന് വർഷം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;

(സി)  പ്രസ്തുത ധാരണാപത്രം പ്രകാരം ആകെ കണക്കാക്കിയ ₹28,34,86,979/- ൽ സംസ്ഥാന സർക്കാർ ഇതുവരെ നൽകിയ ₹13,00,00,000/- കഴിച്ച്, ബാക്കി നിലവിൽ നൽകാനുള്ള ₹15,34,86,979/- ലഭിക്കാത്തതു മൂലം സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് സൈനിക സ്കൂൾ പ്രിൻസിപ്പൽ നൽകുന്ന കത്തുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പെൻഷൻ അടക്കമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്കൂൾ ആവശ്യപ്പെട്ടിട്ടുള്ള കുടിശ്ശിക അടിയന്തരമായി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; തുക എന്നത്തേക്ക് അനുവദിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടി

1195  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിച്ച് ലൈബ്രറി സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  2001-ൽ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസിൽ ലൈബ്രേറിയൻ തസ്തിക ഉൾപ്പെടുത്തിയിട്ടും ദീർഘവർഷങ്ങളായി ഈ തസ്തികയിൽ സ്ഥിരം നിയമനം നടപ്പാക്കാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;

(സി)  സ്കൂളുകളിൽ മുഴുവൻ സമയ ലൈബ്രേറിയന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് ബഹു. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകളും ഖാദർ കമ്മിറ്റി ഉൾപ്പെടെയുള്ള വിവിധ സമിതികളുടെ ശിപാർശകളും പരിഗണനയിലുണ്ടോ; എങ്കിൽ ഇതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ഡി)  നിലവിൽ സ്കൂളുകളിൽ അധ്യാപകർക്ക് ലൈബ്രറിയുടെ അധിക ചുമതല നൽകുന്ന രീതി കാരണം വിദ്യാർത്ഥികൾക്ക് കൃത്യമായ ലൈബ്രറി സേവനം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സ്കൂളുകളിൽ പൂർണ്ണസമയ ലൈബ്രേറിയന്മാരെ നിയമിക്കാൻ അടിയന്തരമായി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

അദ്ധ്യാപക വിദ്യാർത്ഥി അനുപാതം പുനഃക്രമീകരിക്കുന്നതിന് നടപടി ​

1196  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഡിവിഷൻ ഫാൾ കാരണം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനായി അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 എന്നതിൽ നിന്നും 1:25 ആയി പുനഃക്രമീകരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശം നൽകുമോ;

(ബി)  എൽ.പി. സ്കൂളുകളിലെ പ്രഥമാധ്യാപക (എച്ച്. എം) പ്രൊമോഷൻ എൽ.പി.സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് (LPST) മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)  60-ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകരെ ക്ലാസ് ചാർജിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാനും അമിത ജോലിഭാരം കുറയ്ക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് ഇംപ്ലിമെന്റിംഗ് ഓഫീസർ തസ്തിക സൃഷ്ടിച്ച് മുതിർന്ന പ്രഥമാധ്യാപകരെ നിയമിക്കാനും നടപടി സ്വീകരിക്കുമോ;

(ഡി)  എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ 1:1 എന്ന അനുപാതത്തിൽ (ഒരു നിയമനം മാനേജ്മെന്റ് നടത്തുമ്പോൾ ഒരെണ്ണം പി.എസ്.സി വഴി) നിർബന്ധമാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശം നിലവിലുണ്ടോ;

(ഇ)  സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ 24 മണിക്കൂറിനുള്ളിൽ പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യമായ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമോ; പുതിയ റാങ്ക് ലിസ്റ്റ് വരുന്നതിന് മുൻപായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് പരമാവധി നിയമനം നടന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമോ?

സമഗ്രശിക്ഷാ കേരളം

1197  ശ്രീ. മുഹമ്മദ് മുഹസിന്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. സി. അജയപ്രസാദ്
ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സമഗ്രശിക്ഷാ കേരളത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  സമഗ്രശിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ബി ആർ സി കളിൽ പ്രവർത്തിച്ചിരുന്ന ട്രെയിനർമാർ വിദ്യാലയങ്ങളിലേക്ക് തിരികെ പോവുകയും ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരെ പൂർണമായും പിരിച്ചുവിടുകയും ചെയ്തതോടെ പദ്ധതി പൂർണമായും നിശ്ചലമാണെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പിന്തുണാ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ഡി)  എസ്.എസ്.കെ.യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുള്ള തുക നേടിയെടുക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?

പി.എം. ശ്രീ പദ്ധതി

1198  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ പി.എം ശ്രീ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ നിലപാട് വ്യക്തമാക്കാമോ;

(ബി)  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന സർക്കാറുമായി ഒപ്പുവെക്കേണ്ട ധാരണാപത്രത്തിന്റെ (എം.ഒ.യു.) നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ; പദ്ധതി നടപ്പിലാക്കുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി നടപ്പിലാക്കാത്തത് മൂലം സമഗ്ര ശിക്ഷാ അഭിയാൻ (എസ്. എസ്. എ.) വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര ഫണ്ട് തടസ്സപ്പെടുകയോ അനിശ്ചിതത്വത്തിലാവുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി)  വിദ്യാർത്ഥികളുടെ അക്കാദമിക മികവിനും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപകരിക്കുന്ന ഈ പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ?

വിദ്യാലയങ്ങളിലെ എസ്.എം.സി./പി.ടി.എ. രൂപീകരണം

1199  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നിലവിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ (എസ്.എം.സി.) രൂപീകരണം, അംഗത്വം, ചുമതലകൾ, പ്രവർത്തനരീതി എന്നിവ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  എസ്.എം.സി-കളുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും രാഷ്ട്രീയ ഇടപെടലുകളോ രാഷ്ട്രീയ താൽപര്യങ്ങളുടെ സ്വാധീനമോ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കി അക്കാദമിക നിലവാരം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന ഉറപ്പാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)  സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ രക്ഷാകർതൃ-അധ്യാപക സംഘടനകളുടെ (പി.ടി.എ.) രൂപീകരണം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പ്രവർത്തനം എന്നിവ സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളും മാർഗനിർദേശങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  പി.ടി.എ.യുടെ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനാധിപത്യപരമായ പങ്കാളിത്തം, വിദ്യാർത്ഥികളുടെ ക്ഷേമം, വിദ്യാഭ്യാസപരമായ സഹകരണം എന്നിവയിൽ കേന്ദ്രീകരിക്കുന്നതിനും രാഷ്ട്രീയ താൽപര്യങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഇ)  എസ്.എം.സി.യുടെയും പി.ടി.എ.യുടെയും വ്യത്യസ്തമായ ചുമതലകളും അധികാരപരിധികളും വ്യക്തമായി നിർവചിച്ച് പരസ്പര ചുമതലകളിൽ അനാവശ്യമായ ഇടപെടൽ ഒഴിവാക്കുന്നതിനും ഇരുസമിതികളുടെയും പ്രവർത്തനം കൂടുതൽ സുതാര്യവും ജനാധിപത്യപരവുമാക്കുന്നതിനുമായി നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് പരിഗണനയിലുണ്ടോ;

(എഫ്)  ഉണ്ടെങ്കിൽ ഇതുസംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കിൽ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

പത്തനാപുരം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല

1200  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(ബി)  ഇപ്പോൾ വിദ്യാഭ്യാസ ഉപജില്ല തുടങ്ങാനുള്ള നടപടിയിലേക്ക് കടക്കാനിടയായത് ഏത് നിയമസഭാ സാമാജികന്റെ അഭ്യർത്ഥന പ്രകാരം ആണെന്ന് അറിയിക്കാമോ;

(സി)  പത്തനാപുരത്ത് വിദ്യാഭ്യാസ ഉപജില്ല ആരംഭിക്കുന്നതിന് അനുകൂലമായി വിശദമായ റിപ്പോർട്ട് 2003-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നൽകിയിരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നോ; എങ്കിൽ കഴിഞ്ഞ 23 വർഷമായി ഇതിൻമേൽ തുടർനടപടി ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം

1201  ശ്രീ. പി .എം. എ. സമീർ
ശ്രീ. പാറക്കൽ അബ്‌ദുല്ല
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഇക്കാര്യത്തില്‍ അധ്യാപക സംഘടനകളുടെ അഭിപ്രായം തേടിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;

(സി)  അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എപ്രകാരം പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം

1202  ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. പി. കെ. നവാസ്
ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  ഇക്കാര്യത്തില്‍ അദ്ധ്യാപക-അനദ്ധ്യാപക സംഘടനകളുടെ അഭിപ്രായം തേടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  സ്കൂളുകളില്‍ ലൈബ്രേറിയന്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ ആലോചനയുണ്ടോയെന്ന് അറിയിക്കാമോ;

(ഡി)  അദ്ധ്യാപകരുടെ യോഗ്യതകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

പൊതുവിദ്യാഭ്യാസ രംഗം കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍

1203  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനും കൂടുതല്‍ മാനുഷിക മൂല്യങ്ങളോടെ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനും എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)   ഒരു വ്യക്തി കുഞ്ഞായിരിക്കുമ്പോള്‍ മുതൽ വാർദ്ധക്യം വരെയുള്ള ജീവിത ഘട്ടങ്ങളിൽ വ്യക്തി നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, പ്രശ്നങ്ങള്‍, സഹജീവി സ്നേഹം വളര്‍ത്തല്‍ എന്നിവയെ അടിസ്ഥാനമാക്കി പ്രാഥമികതലം മുതല്‍ ലെെഫ് സയന്‍സ് എന്ന പേരിൽ ഒരു പാഠ്യപദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

ഹയർസെക്കൻഡറി ടീച്ചർ ഇക്കണോമിക്സ് റാങ്ക് ലിസ്റ്റ്

1204  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ ഇക്കണോമിക്സ് പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ എന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ എത്രപേർക്ക് നിയമനം നൽകി എന്ന് അറിയിക്കാമോ;

(സി)  സംസ്ഥാനത്ത് എച്ച്.എസ്.എസ്.ടി. എക്കണോമിക്സ് തസ്തികയിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് അറിയിക്കാമോ;

(ഡി)  പ്രസ്തുത ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

അണ്‍എയ്ഡഡ് സ്ക്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി

1205  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  25 വര്‍ഷങ്ങള്‍ക്ക് മേല്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന പിന്നാക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്ന അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്ക്കൂളുകള്‍ക്ക് അംഗീകാരം നല്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യാക്കുമോ;

(ബി)  ദേശീയ വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിച്ച് നടത്തുന്ന എല്‍.പി., യു.പി. വിഭാഗങ്ങള്‍ക്ക് അടിയന്തരമായി അംഗീകാരം നല്‍കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി)  ഈ വര്‍ഷം ഇതുവരെ ഇങ്ങനെ അംഗീകാരം ലഭിക്കാന്‍ എത്ര സ്കൂളുകള്‍ അപേക്ഷ നല്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ഡി)  ഇങ്ങനെയുള്ള സ്കൂളുകള്‍ക്ക് അംഗീകാരം നല്കുന്നതിന് തടസ്സമായ അനാവശ്യ വ്യ‍വസ്ഥകള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഇ)  പട്ടികസമുദായക്കാര്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്കക്കാര്‍, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ തിങ്ങി പാര്‍ക്കുന്നതും മറ്റുമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ക്കൂളുകളുടെ അംഗീകാരം അടിയന്തരമായി നല്കുന്നതിന് മുന്തിയ പരിഗണന നല്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസും അടിസ്ഥാന സൗകര്യ വികസനവും

1206  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് മതിയായ ഫിറ്റ്നസ് ഇല്ലാത്തതിനാൽ അധ്യാപനം നടത്താന്‍ കഴിയാതെ വന്നിട്ടുണ്ട്; അവയുടെ പേരുവിവരങ്ങളും ഉൾപ്പെടുന്ന ക്ലാസ് മുറികളുടെ എണ്ണവും വ്യക്തമാക്കാമോ;

(ബി)  ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിന് എന്ത് നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;

(സി)  2016 മുതലുള്ള കഴിഞ്ഞ 10 വർഷക്കാലയളവിൽ സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി മുഖേന എന്തെല്ലാം ഗുണപരമായ മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ കൈവരിക്കാൻ സാധിച്ചിട്ടുള്ളത്; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി കൈവരിച്ച നേട്ടങ്ങൾ തുടർന്നു കൊണ്ടുപോകുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭ്യാസ സാമൂഹിക ഉന്നമനം

1207  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭ്യാസ സാമൂഹിക ഉന്നമനത്തിനായി നിലവിലെ സർക്കാർ അധികാരമേറ്റതിന് ശേഷം എന്തൊക്കെ നടപടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്?

ഡിജിറ്റല്‍ പഠനോപകരണ വിതരണം

1208  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ടുപയോഗിച്ച് സ്കൂളുകളിലേക്ക് ആവശ്യമായ ലാപ്‍ടോപ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത പഠനോപകരണങ്ങളുടെ പ്രവർത്തനശേഷി, വില, സർവീസ് എന്നിവ സംബന്ധിച്ച് പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

(സി)  ഡിജിറ്റൽ ഉപകരണങ്ങളുടെ വില വർധനവിനെ തുടർന്ന് മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ കാലഹരണപ്പെട്ടിട്ടുള്ളതും തന്മൂലം ജനപ്രതിനിധികൾക്ക് സ്കൂളുകളിലേക്ക് അവ വിതരണം ചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ഡിജിറ്റൽ ഉപകരണങ്ങളുടെ വിലയിലും വില്പനാനന്തര സേവന നിരക്കുകളിലും ഉണ്ടായിട്ടുള്ള വർധനവ് കണക്കിലെടുത്ത് പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങളിലെ നിബന്ധനകള്‍ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

അഴീക്കോട് മണ്ഡലത്തിലെ സ്കൂള്‍ കെട്ടിട നിര്‍മ്മാണം

1209  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴീക്കോട് മണ്ഡലത്തിലെ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, അരോളി, ഗവ. യു.പി. സ്കൂള്‍, പുഴാതി, ഗവ. വെൽഫെയർ എൽ.പി. സ്കൂൾ, പുഴാതി എന്നിവിടങ്ങളില്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായുളള പദ്ധതികളുടെ പ്രവൃത്തി പുരോഗതി അറിയിക്കാമോ;

(ബി)  പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിട്ടുണ്ടോ; പുരോഗതി അറിയിക്കുമോ;

(സി)  പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിത അധ്യാപകർക്ക് ശമ്പളം യഥാസമയം ലഭ്യമാക്കാൻ നടപടി

1210  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിത അധ്യാപകർക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടും ധനവകുപ്പ് അനുമതി നൽകാത്തതിനാലാണ് ഇവരെ സ്പാർക്കിൽ (SPARK) ഉൾപ്പെടുത്താൻ കഴിയാത്തതെന്നും തന്മൂലമാണ് ശമ്പളം മുടങ്ങിയതെന്നുമുള്ള കാര്യം വസ്തുതാപരമാണോ;

(സി)  മുൻപ് സംരക്ഷണാനുകൂല്യം ലഭിച്ചവരും നിലവിൽ വിവിധയിടങ്ങളിൽ പുനർവിന്യസിക്കപ്പെട്ട് ജോലി ചെയ്തുവരുന്നവരുമായ അധ്യാപകര്‍ക്ക് സാങ്കേതികത്വത്തിന്റെ പേരിൽ ശമ്പളം മുടങ്ങാൻ ഇടയാകുന്നത് വിദ്യാഭ്യാസ സംരക്ഷണനയത്തിന് വിരുദ്ധമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  പ്രസ്തുത വിഷയത്തില്‍ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിച്ച് പ്രതിസന്ധിയിലായ മുഴുവൻ സംരക്ഷിത അധ്യാപകർക്കും കുടിശ്ശികയുൾപ്പെടെയുള്ള ശമ്പളം അടിയന്തരമായി നൽകാൻ സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പി.എം.ശ്രീ പദ്ധതി

1211  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുമോ; വ്യക്തമാക്കാമോ;

(ബി)  പി.എം.ശ്രീ പദ്ധതി പ്രകാരം സ്കൂളുകളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം സിലബസ് നിശ്ചയിക്കാന്‍ അധികാരമുണ്ടോ; വിശദമാക്കാമോ;

(സി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് പി.എം.ശ്രീ പദ്ധതി നടപ്പാക്കിയിരുന്നോ; അതിനായി കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നോ; വ്യക്തമാക്കാമോ?

ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകള്‍

1212  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഫിറ്റ്നസ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ എത്ര; വിശദാംശം ലഭ്യമാക്കാമോ;

(ബി)  താൽക്കാലിക ഫിറ്റ്നസ് നൽകി പ്രവർത്തിക്കുന്ന സ്കൂളുകളുടെ പട്ടിക ലഭ്യമാക്കാമോ; പ്രസ്തുത സ്കൂളുകളുടെ താല്‍ക്കാലിക ഫിറ്റ്നസിന്റെ കാലാവധി അവസാനിച്ചിട്ടുണ്ടോ, വ്യക്തമാക്കാമോ;

(സി)  വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകള്‍ക്കും ഫിറ്റ്നസ് ഉണ്ടെന്ന് ഉറപ്പാക്കുമോ; വ്യക്തമാക്കാമോ?

എയ്ഡഡ് സ്കൂൾ നിയമനത്തിനായുള്ള ഇന്റർവ്യൂ പാനലിലെ സർക്കാർ പ്രതിനിധി

1213  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എയ്ഡഡ് സ്കൂൾ നിയമനത്തിനായുള്ള ഇന്റര്‍വ്യൂ പാനലിൽ സർക്കാർ പ്രതിനിധികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരടക്കമുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പാനലിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആരെയൊക്കെയാണ് ഇപ്രകാരം ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ;

(സി)  ഇപ്രകാരം നിയമനം നടത്തിയത് ബന്ധപ്പെട്ട മന്ത്രിമാരുടെ അനുമതിയോടെയാണോയെന്നും അല്ലെങ്കിൽ ഉത്തരവ് പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ മുഖേന വിദ്യാർത്ഥികളുടെ മത്സരപരിപാടികൾ

1214  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ മത്സരപരിപാടികൾ സംഘടിപ്പിക്കാൻ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ നീക്കം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് വകുപ്പ് അനുമതി നൽകിയിരുന്നോ;വ്യക്തമാക്കാമോ;

(ബി)  സ്കൂളുകളിലെ അക്കാദമിക് നിലവാരം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇതിലൂടെ നടത്തുന്നതെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  സ്കൂളുകളിൽ ഇത്തരത്തിലുള്ള മത്സരങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

സംസ്ഥാന സ്കൂള്‍ കായികമേള

1215  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന സ്കൂള്‍ കായിക മേളയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണെന്ന് അറിയിക്കാമോ;

(ബി)  മികച്ച രീതിയില്‍ സംഘടിപ്പിച്ചു വന്നിരുന്ന സ്കൂള്‍ ഒളിംപിക്സിനു പകരം കായിക മേളകള്‍ വിവിധ ജില്ലകളിലേക്ക് വീതിച്ച് നല്‍കിയപ്പോള്‍ മല്‍സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(സി)  സ്കൂള്‍ കായിക മേളയുടെ ഭാഗമായി തൃശ്ശൂരില്‍ നടത്തേണ്ടിയിരുന്ന അക്വാട്ടിക് മത്സരങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച തീയതിയും വേദിയും മാറ്റിയിരുന്നോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇത് കാരണം മത്സരാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് അധിക അലവന്‍സും ബത്തയും അനുവദിക്കുമോ?

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം

1216  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ ഏതൊക്കെയാണ്; വിശദമാക്കാമോ;

(ബി)  വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി സ്കൂളുകളിൽ സ്ഥിരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമോ; വ്യക്തമാക്കാമോ;

(സി)  ലഹരി മാഫിയകളുടെ പിടിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിനും ലഹരിക്കെണിയിൽപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പി.ടി.എ., പോലീസ്, എക്സ്സൈസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്

1217  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങളെക്കുറിച്ചു് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക പദ്ധതികൾ ഏതെല്ലാമാണ്; വ്യക്തമാക്കാമോ;

(സി)  പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കുറഞ്ഞുവരുന്നത് അധ്യാപക നിയമനത്തെ ബാധിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

സ്കൂള്‍ വിദ്യാർത്ഥികള്‍ക്കായി കൗണ്‍സിലിംഗ്

1218  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം, പഠനപ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനായി കൗൺസിലിംഗ് സംവിധാനം എല്ലാ സ്കൂളുകളിലും നിലവിലുണ്ടോ; സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കൗൺസിലർമാരെ നിയമിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര സ്കൂൾ വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാണോ;

(സി)  വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യകൾ തടയുന്നതിനായി വകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  പരീക്ഷാ പേടിയും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?

അധ്യാപകരുടെ നിയമനാംഗീകാരം

1219  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അധ്യാപകരുടെ നിയമനാംഗീകാരം, സേവന വേതന വ്യവസ്ഥകളിലെ ത‍‍ർക്കങ്ങൾ, ഭിന്നശേഷി നിയമനം എന്നീ വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടികൾ വ്യക്തമാക്കാമോ;

(ബി)  ഗോത്രമേഖലയിലെ കുട്ടികളുടെ കൊഴിഞ്ഞ്പോക്ക്, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കാനായി തയ്യാറാക്കിയിട്ടുള്ള പദ്ധതികൾ വ്യക്തമാക്കാമോ?

മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മുദ്ര പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍

1220  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മുദ്ര പദ്ധതിയുടെ ഭാഗമായി ഏതൊക്കെ പൊതു മേഖല / സ്വകാര്യ കമ്പനികളില്‍ നിന്നാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആര്‍.) ഫണ്ടുകള്‍ ലഭ്യമാക്കിയത്; കമ്പനികള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയത് വിശദമാക്കാമോ?

കൂത്തുപറമ്പ് എ.ഇ.ഒ. ഓഫീസ് നിര്‍മ്മാണം

1221  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭരണാനുമതി ലഭിച്ചിട്ടും കൂത്തുപറമ്പ് എ.ഇ.ഒ. ഓഫീസ് നിര്‍മ്മാണം നാളിതുവരെ ആരംഭിക്കാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത എ.ഇ.ഒ. ഓഫീസ് നിര്‍മ്മാണത്തിന് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

എ.ഐ. സാങ്കേതിക വിദ്യയും പാഠ്യപദ്ധതി പരിഷ്കരണവും

1222  ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. പി. കെ. ഫിറോസ്
ശ്രീ. ടി. പി. അഷ്റഫലി
ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാങ്കേതിക വിദ്യയുടെ കാലത്ത് മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനത്തെ പാഠ്യപദ്ധതിയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)  നിലവിലെ പാഠ്യപദ്ധതികള്‍ കാലോചിതമായി തിരുത്തിയെഴുതുന്നതിനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുമായി എന്തെല്ലാം ഇടപെടലുകളാണ് നിലവില്‍ നടത്തിവരുന്നത്;

(സി)  സ്ക്കൂള്‍തലത്തില്‍ കുട്ടികള്‍ക്ക് എ.ഐ. കോഡിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള പ്രത്യേക പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി)  പുതിയ കാലത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി പരിഷ്കരണം എപ്പോഴേക്ക് പൂര്‍ത്തിയാക്കി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾ

1223  ശ്രീ. വി. കെ. സനോജ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. പി. സുമോദ്
ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സമഗ്ര ശിക്ഷാ കേരളയുടെയും(എസ്.എസ്.കെ) ഇതുമായി ബന്ധപ്പെട്ട ജില്ലാ-ബ്ലോക്ക് തല ഓഫീസുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് ഗൗരവമായി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയം പരിശോധിച്ച് ഇതിന്റെ പ്രധാന കാരണങ്ങൾ വ്യക്തമാക്കാമോ;

(ബി)  ബി.പി.സി. മാരുടെയും ട്രെയിനർമാരുടെയും ആവശ്യമായ നിയമനങ്ങൾ നടത്താതിരിക്കുകയും ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തുവെന്ന ആരോപണങ്ങളിൽ വസ്തുതയുണ്ടോ; നിലവിൽ ബി.ആർ.സി.കളിൽ മേൽ തസ്തികകളുടെ അവസ്ഥ വ്യക്തമാക്കാമോ;

(സി)  സമഗ്രശിക്ഷാ കേരളയുടെ പ്രവർത്തന തടസ്സങ്ങൾ കാരണം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഓണക്കാലത്ത് സംഘടിപ്പിച്ചു വന്നിരുന്ന ഓണച്ചങ്ങാതി എന്ന പരിപാടി ഇത്തവണ മുടങ്ങിപ്പോയിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  വർഷങ്ങളായി ജോലി ചെയ്തുവന്നിരുന്ന ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ട നടപടി പിൻവലിക്കുകയും ബാക്കി ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തുകയും ചെയ്ത് എസ്.എസ്.കെ-യുടെ പ്രവർത്തനം സുഗമമാക്കുന്നതിന് തയ്യാറാകുമോ; വിശദമാക്കാമോ?

തിരുവല്ല നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം

1224  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ സർക്കാർ സ്കൂളുകളിലെ കെട്ടിടങ്ങളുടെ പുനരുദ്ധാണം, പുതിയവയുടെ നിർമ്മാണം എന്നീ ഗണത്തില്‍ 2016 മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കാനായി അനുവദിച്ച പദ്ധതികളില്‍ പൂർത്തിയാകാതെ കിടക്കുന്നവയുടെ വിശദാംശം അറിയിക്കാമോ;

(ബി)  പ്രസ്തുത പദ്ധതികള്‍ പൂർത്തിയാക്കാതെ കിടക്കുന്നതിന്റെ കാരണം വിശദമാക്കാമോ; തടസങ്ങള്‍ മാറ്റി നിർമ്മാണപ്രവൃത്തികള്‍ എത്രയും വേഗം പൂർത്തിയാക്കാന്‍ നടപടി സ്വീകരിക്കാമോ?

2021-26-കാലയളവില്‍ മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍

1225  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-26 കാലയളവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ തല്‍സ്ഥിതി വിവരം ലഭ്യമാക്കുമോ?

2016 മുതല്‍ 2026 വരെ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് അനുവദിച്ച തുക

1226  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2016 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയും 2021 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയുമുള്ള കാലയളവില്‍ എത്ര സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്ലാന്‍ ഫണ്ട്, ബഡ്ജറ്റ് പ്രവൃത്തി, കിഫ്ബി ഫണ്ട്, എസ്.എസ്.കെ. ഫണ്ട് എന്നിവ മുഖേന കെട്ടിടം പണിയുന്നതിന് തുക അനുവദിച്ചിട്ടുണ്ട്; ആകെ അനുവദിച്ച തുക എത്രയാണ്; സ്കൂളുകളുടെ പേരും അനുവദിച്ച തുകയും പ്രത്യേകം വ്യക്തമാക്കാമോ; ഇതില്‍ ഏതെല്ലാം സ്കൂളുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു; വിശദാംശം വ്യക്തമാക്കാമോ;

(ബി)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ എത്ര സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തുക അനുവദിച്ചിട്ടുണ്ട്; ഓരോ സ്കൂളിനും അനുവദിച്ച തുക പ്രത്യേകം വ്യക്തമാക്കാമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ പ്രവർത്തികൾ

1227  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവൃത്തികളുടെ വിശദാംശം നൽകാമോ; പൊതുവിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ചോ, കിഫ്ബി ഫണ്ട് ഉപയോഗിച്ചോ നടന്നു വരുന്ന സ്കൂൾ കെട്ടിട പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?

മങ്കട മണ്ഡലത്തിലെ കിഫ്ബി ധനസഹായത്തോടെയുള്ള സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി

1228  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മങ്കട മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ബി)  ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാം; അവ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പി.എം.ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കല്‍

1229  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എം.ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ആലോചനയുണ്ടോ; പദ്ധതി പ്രകാരം പാഠ്യ പദ്ധതിയില്‍ ഏതെല്ലാം മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; പി.എം.ശ്രീ പദ്ധതി പ്രകാരം സ്കൂളുകളെ തെരഞ്ഞെടുക്കാനുള്ള അധികാരം ആര്‍ക്കാണെന്നറിയിക്കുമോ; പദ്ധതിയില്‍ ഒപ്പിടുന്നതു വഴി കേരളത്തിന് ലഭിക്കുന്ന കേന്ദ്ര സഹായം എത്രയെന്ന് വിശദമാക്കാമോ; പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് (എം.ഒ.യു. പ്രകാരം)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ വ്യവസ്ഥകള്‍ എന്തൊക്കെയാണ് വിശദമാക്കാമോ;

(ബി)  സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടോ; എത്രയെന്ന് വ്യക്തമാക്കാമോ; അധ്യാപക തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തു പൂര്‍ത്തിയായിട്ടുണ്ടോ; ജില്ല തിരിച്ച് കണക്കുകള്‍ വ്യക്തമാക്കാമോ;

(സി)  കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം എത്ര; എല്ലാ സ്കൂളുകളിലും നിലവില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉണ്ടോ; വ്യക്തമാക്കാമോ;

(ഡി)  വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം, പാഠപുസ്തകം, പഠനോപകരണങ്ങള്‍ എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ; എന്നാണ് വിതരണം പൂര്‍ത്തിയായതെന്ന് വ്യക്തമാക്കാമോ;

(ഇ)  അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കു കൂടി എസ്. പി. സി. കേഡറ്റുകളെ വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

പി.എം. ശ്രീ പദ്ധതി

1230  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എം. ശ്രീ പദ്ധതിയോടുളള ഈ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ;

(ബി)  പി.എം. ശ്രീ പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

മുകുളം പോർട്ടൽ

1231  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ജ്യോതികുമാർ ചാമക്കാല
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകൾക്കായി എ.ഐ. അധിഷ്ഠിത പരിശീലനം നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് തയ്യാറാക്കിയ മുകുളം പോർട്ടൽ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശന പരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് ഈ പോർട്ടൽ മുഖേന സൗജന്യമായി പരിശീലനം നേടാൻ കഴിയുമോയെന്ന് വ്യക്തമാക്കുമോ;

(സി)  സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠനസാമഗ്രികൾ വെബ്സൈറ്റിൽ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

കൂടെ പദ്ധതി

1232  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാത്ത കുട്ടികളെ തിരികെ എത്തിക്കുന്നതിനായുള്ള 'കൂടെ പദ്ധതി' ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണോ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ; കുടുംബ സാഹചര്യം മനസ്സിലാക്കി കുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം നടത്തുമോ; വ്യക്തമാക്കുമോ;

(സി)  ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, സ്കൂൾ അധികൃതർ, പി.ടി.എ. പ്രതിനിധികൾ എന്നിവർ ഇത്തരം കുട്ടികളുടെ വീട് സന്ദർശിക്കുന്നതടക്കമുള്ള പരിപാടികൾ ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

ശാസ്ത്രപഠനം ഫലപ്രദമാക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍

1233  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എട്ടാം ക്ലാസിൽ ശാസ്ത്രവിഷയം അടിസ്ഥാന ശാസ്ത്രം എന്ന ഏകവിഷയമായി അവതരിപ്പിക്കുന്ന നിലവിലെ രീതിയിൽ വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ശാസ്ത്രശാഖകളുടെ അടിസ്ഥാന ആശയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനും ഓരോ ശാസ്ത്രശാഖയ്ക്കും ആവശ്യമായ പ്രായോഗിക പഠനാനുഭവം ലഭിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;

(ബി)  ശാസ്ത്രപഠനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി പാഠ്യപദ്ധതി, പഠനസമയം, ലാബ് സൗകര്യങ്ങൾ എന്നിവയിൽ ആവശ്യമായ പരിഷ്കാരങ്ങൾ പരിഗണിക്കുമോ; വിശദമാക്കാമോ?

എല്‍ പി എസ് റ്റി നിയമനം

1234  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളില്‍ എത്ര ഡിവിഷന്‍ ഫാള്‍ ഉണ്ടായിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)  സര്‍ക്കാര്‍ എല്‍. പി. സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:25 ആയി പുനർനിശ്ചയിച്ച് ഡിവിഷന്‍ ഫാള്‍ ഒഴിവാക്കി അധ്യാപകരെ സംരക്ഷിക്കുന്നതിനും എല്‍.പി.എസ്.റ്റി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദവിവരം നല്‍കുമോ;

(സി)  മുന്‍ എല്‍ പി എസ് റ്റി റാങ്ക് ലിസ്റ്റില്‍ നിന്ന് 4826 പേര്‍ക്ക് നിയമനം ലഭിച്ചപ്പോള്‍ 31.05.2025-ന് നിലവില്‍ വന്ന കാറ്റഗറി നമ്പര്‍ 709/2023 റാങ്ക് ലിസ്റ്റില്‍ നിന്ന് 239 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എല്‍ പി എസ് റ്റി തസ്തികയിലേക്ക് പുതിയ നോട്ടിഫിക്കേഷന്‍ വൈകിപ്പിക്കുന്നതിന് പി.എസ്.സി.ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?

സർക്കാർ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം

1235  ശ്രീ. വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി)  നിലവില്‍ അന്‍പതില്‍ താഴെ വിദ്യാര്‍ഥികളുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുടെ എണ്ണം എത്ര; ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;

(സി)  51 മുതല്‍ 100 വരെ വിദ്യാര്‍ഥികളുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുടെ എണ്ണം എത്ര; ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ?

എച്ച്.ടി.വി. തസ്തികയിലെ ഒഴിവുകള്‍

1236  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എച്ച്.ടി.വി. (ഹെഡ് ടീച്ചര്‍ വേക്കന്‍സി) തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദവിവരം നല്‍കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)  പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എച്ച്.ടി.വി. തസ്തികയിൽ എത്ര ഒഴിവുകളാണുള്ളതെന്നും അവ ഏതെല്ലാം സ്കൂളുകളിലാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ?

ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍

1237  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് 2026-27-ല്‍ സ്കൂളുകളില്‍ എത്ര കുട്ടികളുടെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  ഒന്നാം ക്ലാസില്‍ ഈ വര്‍ഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം എത്രയാണെന്നും കഴി‍ഞ്ഞ വര്‍ഷം എത്രയായിരുന്നുവെന്നും ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;

(സി)  പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നെങ്കിൽ ആയതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ;

(ഡി)  പൊതുവിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് ഇതിനകം സ്വീകരിച്ചിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കുമോ?

ഹയർ സെക്കൻഡറി മേഖലയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ പി.എസ്.സി. വഴി നിയമനം ​

1238  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹയർ സെക്കൻഡറി മേഖലയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകൾ സൃഷ്ടിക്കുന്നതിനായുള്ള നടപടികൾ പരിഗണനയിലുണ്ടോ; എങ്കിൽ ഇതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ​

(ബി)  പ്രസ്തുത തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗാർത്ഥികൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ഹയർ സെക്കൻഡറി മേഖലയിലെ ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ താൽക്കാലിക നിയമനങ്ങൾക്ക് പകരം എൽ.ജി.എസ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി. വഴി സ്ഥിരനിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കെ-ടെറ്റ് നിർബന്ധമാക്കിയതുമൂലം സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം

1239  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സ്കൂൾ അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധിത യോഗ്യതയാക്കിക്കൊണ്ടുള്ള ബഹു. സുപ്രീം കോടതി വിധി നിലവിൽ വന്ന സാഹചര്യത്തിൽ, പ്രസ്തുത വിധിക്ക് മുൻപ് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതകളുടെ അടിസ്ഥാനത്തിൽ പി. എസ്. സി. മുഖാന്തിരവും എയ്ഡഡ് മാനേജ്‌മെന്റുകൾ വഴിയും സർവീസിൽ പ്രവേശിച്ച അധ്യാപകരുടെ സർവീസ് റെഗുലറൈസേഷൻ, പ്രൊബേഷൻ, ഇൻക്രിമെന്റ് എന്നിവ തടസ്സപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  നിയമന സമയത്തു അംഗീകൃത യോഗ്യത ഉണ്ടായിരുന്നിട്ടും ഭിന്നശേഷി സംവരണ റോസ്റ്റർ ക്രമീകരണത്തിലെ കാലതാമസ കാരണങ്ങളാൽ നിയമന അംഗീകാരവും റെഗുലറൈസേഷനും വൈകിയ അധ്യാപകർക്ക്, കെ-ടെറ്റ് പാസായ തീയതി മുതൽ സർവീസ് പ്രാബല്യം നിശ്ചയിക്കുന്നത് കെ.എസ്.ആര്‍. പാര്‍ട്ട് II ചട്ടങ്ങൾക്ക് വിരുദ്ധമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇതുമൂലം അദ്ധ്യാപകരുടെ മുൻകാല സർവീസും സർവീസ് ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;

(സി)  ബഹു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെ-ടെറ്റ് യോഗ്യതാ നിബന്ധന നടപ്പിലാക്കുമ്പോൾ 2025-ന് മുൻപ് സർക്കാർ മാനദണ്ഡപ്രകാരം യോഗ്യത നേടിയിട്ടുള്ള അധ്യാപകരുടെ നിയമനം റദ്ദ് ചെയ്യപ്പെടാതിരിക്കുന്നതിനും സർവീസ് റെഗുലറൈസേഷനും സർവീസ് ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രത്യേക ഉത്തരവോ മാർഗ്ഗനിർദ്ദേശങ്ങളോ പുറപ്പെടുവിക്കുമോ എന്ന് വ്യക്തമാക്കാമോ?

അഞ്ചൽ ഈസ്റ്റ് ജി.വി.എച്ച്.എസ്.എസ്സിന് പുതിയ കെട്ടിടം

1240  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ മണ്ഡലത്തിലുൾപ്പെട്ട അഞ്ചൽ ഈസ്റ്റ് ജി.വി.എച്ച്.എസ്.എസ്സിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം എം.എൽ.എ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിക്ക് നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  അഞ്ചൽ ഈസ്റ്റ് ജി.വി.എച്ച്.എസ്.എസ്സിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് പുതിയ കെട്ടിടം അനിവാര്യമായ സാഹചര്യത്തിൽ പ്രസ്തുത നിവേദനത്തിന് മുൻഗണന നൽകി സ്കൂൾ കെട്ടിട നിർമ്മാണത്തിന് തുക അനുവദിക്കുമോയെന്ന് വിശദമാക്കാമോ?

കോന്നി നിയോജകമണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി

1241  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച കലഞ്ഞൂര്‍, ചിറ്റാര്‍ എന്നീ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ആധുനിക ലാബുകള്‍ക്കും നിര്‍മ്മാണം ആരംഭിച്ച ജി.എച്ച്.എസ്. ചിറ്റാര്‍, ജി.എച്ച്.എസ്. മാരൂര്‍, ജി. എല്‍. പി. എസ്. പാടം, ജി.എച്ച്.എസ്. കൂടല്‍, ജി.എച്ച്.എസ്. കെെപ്പട്ടൂര്‍, ജി.എച്ച്.എസ്. തേക്കുതോട്, ജി. എല്‍. പി. എസ്. വയലവടക്ക്, എല്‍. പി. എസ് കലഞ്ഞൂര്‍ എന്നീ സ്കൂളുകള്‍ക്കും അനുവദിച്ച തുകയും ഓരോ പ്രവര്‍ത്തിയുടെയും നിലവിലെ നിര്‍മ്മാണ പുരോഗതിയും വിശദമാക്കാമോ;

(ബി)  കാലതാമസം നേരിടുന്ന പ്രവൃത്തികളുടെ കാരണവും അവയുടെ പൂര്‍ത്തീകരണ സമയപരിധിയും വ്യക്തമാക്കാമോ?

ബേപ്പൂര്‍ മണ്ഡലത്തിലെ ഹയർസെക്കന്‍ഡറി സ്കൂളുകള്‍ക്കായി എന്‍.എസ്.ക്യു.എഫ്. കോഴ്സുകള്‍

1242  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഹയർസെക്കന്‍ഡറി സ്കൂളുകളില്‍ എന്‍.എസ്.ക്യു.എഫ്. പ്രകാരമുള്ള സ്കില്‍ കോഴ്സുകള്‍, വൊക്കേഷണല്‍ കോഴ്സുകള്‍ എന്നിവ നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പുതിയ കോഴ്സുകള്‍ നടപ്പിലാക്കുവാന്‍ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;

(സി)  ചാലിയാർ തീരത്തെ വിദ്യാർത്ഥികള്‍ക്ക് ലോജിസ്റ്റിക്, ടൂറിസം മേഖലകളില്‍ പ്രായോഗിക പരിശീലനം നല്കുവാന്‍ പദ്ധതി നടപ്പിലാക്കുമോ?

2026-27-ലെ ഹയർ സെക്കൻഡറി അധിക ബാച്ചുകൾ

1243  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026-27 അധ്യയന വർഷം എത്ര സ്കൂളുകൾക്കാണ് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ അനുവദിച്ചതെന്നും ഇതിൽ എയ്ഡഡ് /സർക്കാർ സ്കൂളുകളുടെ എണ്ണവും പേരും ലഭ്യമാക്കാമോ;

(ബി)  അധിക ബാച്ചുകൾ ലഭിച്ച എയ്ഡഡ് സ്കൂളുകളിൽ പലതും സർക്കാർ സ്കൂളുകൾക്ക് സമീപമാണോ; വ്യക്തമാക്കാമോ;

(സി)  തെക്കൻ ജില്ലകളിൽ കുട്ടികളുടെ അഭാവത്താൽ ഇല്ലാതായ ബാച്ചുകളുടെ എണ്ണം എത്രയെന്നും പ്രസ്തുത സ്കൂളുകളിലെ അധ്യാപകരെ പുനർവിന്യസിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

സ്ക്കൂള്‍ കായികമേളയില്‍ സംഭവിച്ച അപകടങ്ങള്‍

1244  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളയില്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്നും അതിന്റെ ഭാഗമായി കായികതാരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ പരിക്ക് പറ്റിയതായോ ഉള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)  സ്കൂള്‍ കായികമേളയുടെ താല്ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ചതില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

വിദ്യാര്‍ത്ഥികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടി

1245  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്ക്കൂള്‍, യു.പി., എല്‍.പി.വിദ്യാര്‍ത്ഥികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  പൊതുവിദ്യാഭ്യാസ മേഖലയില്‍ കായിക അധ്യാപകരുടെ കുറവ് മൂലം കുട്ടികള്‍ക്ക് കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ശരിയായ പരിശീലനം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  എങ്കില്‍ കായിക അധ്യാപകരുടെ കുറവ് നികത്തുന്നതിന് സ്ഥിരമായോ കരാറടിസ്ഥാത്തിലോ ദിവസവേതനാടിസ്ഥാനത്തിലോ കായിക അധ്യാപകരെ നിയമിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ പെണ്ണുക്കര ഗവ. യു.പി. സ്ക്കൂളില്‍ മുഴുവന്‍‍സമയ കായിക അധ്യാപകന്റെ സേവനം ലഭ്യമാ ക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പി.എന്‍.എം. ഗവ. എച്ച്.എസ്.എസ്. കൂന്തള്ളൂർ നിർമ്മാണ പദ്ധതി

1246  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പി.എന്‍.എം. ഗവ. എച്ച്.എസ്.എസ്. കൂന്തള്ളൂർ സ്കൂളിന്റെ കിഫ്ബി/കില നിർമ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)   പ്രസ്തുത സ്കൂളിന്റെ നിർമ്മാണ പദ്ധതിയുടെ ഭരണാനുമതി, സാങ്കേതികാനുമതി, ടെൻഡർ നടപടികൾ എന്നിവ പൂർത്തിയായിട്ടുണ്ടോ;

(സി)  പ്രസ്തുത നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?

അമരമ്പലം ജി.എല്‍.പി.എസ്. നോടനുബന്ധിച്ച് ഹോസ്റ്റല്‍

1247  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ അമരമ്പലം ജി.എല്‍.പി.എസ്. നോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ട് ഉപയോഗിച്ച് ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിച്ചുവെങ്കിലും ഫർണിച്ചറുകളുടെ അഭാവം മൂലം ഹോസ്റ്റല്‍ പ്രവർത്തനരഹിതമായി പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

കുട്ടനാട്ടിലെ സ്കൂള്‍ കെട്ടിട നിര്‍മ്മാണം

1248  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് നിയോജകമണ്ഡലത്തിലെ നെടുമുടി പൊങ്ങ ഗവ: എല്‍.പി.എസിന്റെയും വെളിയനാട് ഗവ: എല്‍.പി.എസിന്റെയും കെട്ടിടങ്ങളുടെ മോശം അവസ്ഥയും സൗകര്യക്കുറവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ചിരിക്കുന്ന എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ;

(സി)  ഭരണാനുമതിയ്ക്കായി ഇനിയെന്ത് നടപടിക്രമമാണ് അവശേഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?

വാക്കടപ്പുറം ഗവ. എല്‍.പി. സ്കൂളിന് എം എൽ എ ആസ്തി വികസന ഫണ്ടില്‍ നിന്നും ബസ് വാങ്ങുന്നതിന് അനുമതി

1249  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം നിയോജക മണ്ഡലം 2025-26 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും കരിമ്പുഴ പഞ്ചായത്തിലെ വാക്കടപ്പുറം ഗവ. എല്‍.പി. സ്കൂളിന് 22 സീറ്റുള്ള ബസ്സ് വാങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ 19/05/2026-ന് DDEPKD/1973/2025/E3 നമ്പര്‍ കത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, തിരുവനന്തപുരത്തിന് അയച്ചു കൊടുത്തിരുന്നോ; എങ്കില്‍ നിലവില്‍ പ്രസ്തുത ഫയല്‍ ആരുടെ കൈവശം ആണ് ഉള്ളതെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത ഫയല്‍ എന്നാണ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചത്; സര്‍ക്കാരിലെ ഫയല്‍ നമ്പര്‍ എത്രയാണ്; വിശദവിവരം ലഭ്യമാക്കാമോ?

കെ-ടെറ്റ് യോഗ്യത നേടിയിട്ടില്ലെങ്കിൽ നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങൾ

1250  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സര്‍ക്കാർ-എയ്ഡഡ് സ്കൂൾ അധ്യാപകർ കെ-ടെറ്റ് യോഗ്യത നേടിയിട്ടില്ലെങ്കിൽ നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത യോഗ്യത നേടിയില്ലെങ്കിൽ സ്ഥാനക്കയറ്റമോ ഗ്രേഡോ ലഭ്യമാകുന്നതിന് തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ?

സ്ഥലംമാറ്റ ഉത്തരവുകള്‍ പുനഃപരിശോധിക്കാൻ നടപടി

1251  ശ്രീ. വി. ജോയി
ശ്രീ. പി. കെ. പ്രവീൺ
ശ്രീ. കെ. കെ. രാമചന്ദ്രന്‍
ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഭരണസൗകര്യാർത്ഥം എന്ന പേരില്‍ പരസ്പര സ്ഥലംമാറ്റങ്ങള്‍ (മ്യൂച്വല്‍ ട്രാന്‍സ്ഫറുകള്‍) നടത്തി ഉത്തരവിറക്കിയതായി പറയപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ചട്ടവിരുദ്ധമായി കണക്കാക്കപ്പെടുന്ന പരസ്പര സ്ഥലംമാറ്റങ്ങള്‍ ഹൈസ്കൂള്‍ പ്രഥമാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും കാര്യത്തില്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അനുവദിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;

(സി)  സുതാര്യമായി ഓണ്‍ലൈന്‍ മുഖേന നടന്നുവന്നിരുന്ന സ്ഥലംമാറ്റ പ്രക്രിയ ലംഘിക്കപ്പെടുകയുണ്ടായോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി)  ഭരണാനുകൂല സംഘടനയിലുള്ളവ‍ർക്ക് ഇഷ്ടാനുസരണം സ്ഥലംമാറ്റം നല്‍കുകയും പ്രതിപക്ഷ സംഘടനകളില്‍പ്പെട്ട അധ്യാപകരെ പ്രതികാര ബുദ്ധിയോടെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നുവെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(ഇ)  എങ്കില്‍ ചട്ടവിരുദ്ധമായി നടത്തിയതായി പറയപ്പെടുന്ന ഇത്തരം സ്ഥലംമാറ്റ ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും പൊതുസ്ഥലംമാറ്റം

1252  ശ്രീ. സജി ചെറിയാന്‍
ശ്രീ. പി. പി. സുമോദ്
ശ്രീ. എം. വിജിന്‍
ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റം ഇതുവരെ പൂർത്തിയാകാത്തതും പ്രിൻസിപ്പൽ സ്ഥാനക്കയറ്റത്തിനുള്ള പ്രമോഷൻ കമ്മിറ്റി ചേരാത്തതുമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  അധ്യയനവർഷം പകുതി പിന്നിട്ടിട്ടും ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)  അഴിമതി ലക്ഷ്യമിട്ടാണ് അധ്യാപക സ്ഥലംമാറ്റങ്ങൾ അനിശ്ചിതമായി വൈകിപ്പിക്കുന്നത് എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;

(ഡി)  സെൻസസ് നടപടികളുടെ പേരിൽ മരവിപ്പിക്കുകയും പ്രതിഷേധങ്ങൾക്കൊടുവിൽ പുനരാരംഭിക്കുകയും ചെയ്ത ജില്ലാതല സ്ഥലംമാറ്റ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?

ഭിന്നശേഷി നിയമന വിഷയത്തിന്റെ പേരിൽ അംഗീകാരം ലഭിക്കാത്ത അധ്യാപകർ

1253  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട അധ്യാപകരിൽ ഭിന്നശേഷി നിയമന വിഷയം കാരണം അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ എണ്ണം വിദ്യാഭ്യാസ ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ബി)  എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി അധ്യാപക തസ്തികകൾ മാറ്റിവയ്ക്കപ്പെട്ടിട്ടും പ്രസ്തുത തസ്തികകളിലേക്ക് യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ ലഭ്യത ഇല്ലാത്തതിനാൽ നിയമനം നടക്കാത്ത വിദ്യാലയങ്ങളുടെ വിവരം ലഭ്യമാക്കാമോ;

(സി)  എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി അധ്യാപക തസ്തികകൾ മാറ്റിവയ്ക്കപ്പെട്ടിട്ടും മറ്റ് അധ്യാപകർക്ക് നിയമന അംഗീകാരം ലഭിക്കാത്ത വിദ്യാലയങ്ങളുടെ വിവരം ലഭ്യമാക്കാമോ;

(ഡി)  ഭിന്നശേഷി നിയമനത്തിന് മാനേജ്മെന്റുകൾ തസ്തികകൾ മാറ്റിവെച്ചിട്ടും മറ്റ് അധ്യാപകർക്ക് നിയമന അംഗീകാരം ലഭിക്കുന്നതിന് തടസ്സമുണ്ടെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;

(ഇ)  ഭിന്നശേഷി നിയമന വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കാത്ത വിഷയം പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ?

കെ-ടെറ്റ്

1254  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുളള എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമല്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  സ്കൂളിന്റെ ന്യൂനപക്ഷ പദവി മാത്രം പരിഗണിച്ച് ഇളവ് നല്‍കുന്നതില്‍ അപാകത ഉള്ളതായി കരുതുന്നുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് അറ്റന്‍ഡന്റുമാരുടെ തസ്തിക സൃഷ്ടിക്കാൻ നടപടി

1255  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് അറ്റന്‍ഡന്റുമാർ ഇല്ലാത്തത് പ്രിൻസിപ്പൽമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടോ; വിശദമാക്കാമോ?

ഹയർ സെക്കണ്ടറി സ്കൂളുകളിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് നിയമനം

1256  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. പി .എം. എ. സമീർ
ശ്രീ. ടി. പി. അഷ്റഫലി
ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും ക്ലർക്ക്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പുതുതായി സൃഷ്ടിക്കുന്ന തസ്തികകളിലേക്കുള്ള നിയമന രീതി നിശ്ചയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  നിലവിലുളള എല്‍.ജി.എസ്. റാങ്ക് ലിസ്റ്റില്‍ നിന്നും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

വരന്തരപ്പിള്ളി ഐ.സി.സി. ഇംഗ്ലീഷ് മീഡീയം സ്കൂളിന് എന്‍.ഒ.സി.

1257  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഐ.സി.സി. ഇംഗ്ലീഷ് മീഡീയം സ്കൂളിന് എന്‍.ഒ.സി. ലഭിക്കുന്നതിനായി സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)  നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;

(സി)  സ്വന്തം ഭൂമിയില്‍ സ്ഥിതി ചെയ്യുന്നതും ഇരുപത് വര്‍ഷമായി സി.ബി.എസ്.സി. സിലബസ്സില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ഐ.സി.സി. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അപേക്ഷ പരിഗണിച്ച് എന്‍.ഒ.സി. നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

പത്തനാപുരം മണ്ഡലത്തിലെ സർക്കാർ പ്രൈമറി സ്കൂളുകൾ

1258  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം നിയോജകമണ്ഡലത്തിൽ എത്ര സർക്കാർ പ്രൈമറി സ്കൂളുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഓരോ സ്കൂളിലും ഈ അധ്യയന വർഷം ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലായി ആകെയുള്ള കുട്ടികളുടെ എണ്ണം ക്ലാസ്സ് തിരിച്ച് ലഭ്യമാക്കാമോ?

സംസ്ഥാനത്തെ ഡയറ്റ് ഹോസ്റ്റലുകൾ

1259  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും തീരെ പ്രവർത്തിക്കാത്തതുമായ ഡയറ്റ് ഹോസ്റ്റലുകളുടെ വിവരം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ഹോസ്റ്റലുകളിൽ 2016 മുതൽ 2026 വരെയുള്ള കാലയളവിൽ താമസിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം അധ്യയന വർഷം തിരിച്ച്, ഹോസ്റ്റൽ തിരിച്ച് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത ഡയറ്റ് ഹോസ്റ്റലുകളിൽ നിലവിലുള്ള സ്ഥിരം ജീവനക്കാരുടെയും കരാർ ജീവനക്കാരുടെയും വിവരം ഹോസ്റ്റലുകൾ തിരിച്ച് പ്രത്യേകം ലഭ്യമാക്കാമോ;

(ഡി)  നിലവിൽ ഡയറ്റ് ഹോസ്റ്റലുകൾ നടത്തിക്കൊണ്ടുപോകുന്നതിന് പ്രതിവർഷം ചെലവാകുന്ന തുക എത്രയാണെന്ന് അറിയിക്കാമോ;

(ഇ)  സംസ്ഥാനത്തെ ഡയറ്റ് ഹോസ്റ്റലുകളിൽ നിന്ന് സർക്കാരിന് വരുമാനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ 2016 മുതൽ 2026 വരെയുള്ള കാലയളവിൽ ലഭിച്ച വരുമാനം എത്രയെന്ന് ഹോസ്റ്റൽ തിരിച്ച്, സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കാമോ;

(എഫ്)  മേൽപ്പറഞ്ഞ കാലയളവിൽ ഡയറ്റ് ഹോസ്റ്റലുകളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിച്ച തുക എത്രയെന്ന് ഹോസ്റ്റൽ തിരിച്ച്, സാമ്പത്തികവർഷം തിരിച്ച് വ്യക്തമാക്കാമോ?

സ്കൂളുകള്‍ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി

1260  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍കാലങ്ങളില്‍ ആഡിറ്റോറിയം, മിനിഹാളുകള്‍ എന്നിവയൊന്നുമില്ലാത്ത സ്ഥലത്തെ വിദ്യാലയങ്ങളും പരിസരവും കലാകായിക വിനോദങ്ങള്‍, വിവാഹം, യോഗങ്ങള്‍ എന്നിവയ്ക്കായി അനുവദിച്ചിരുന്നത് സര്‍ക്കാര്‍ ഉത്തരവിലൂടെ തടയുകയുണ്ടായെങ്കിലും ഇപ്പോള്‍ പ്രസ്തുത ആവശ്യത്തിലേക്കായി അത് ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം അനുവദിക്കുന്നതിനുള്ള എന്തെങ്കിലും നടപടി സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)  മലയോര മേഖലയായ തിരുവമ്പാടി തൊണ്ടിമ്മല്‍ പ്രദേശത്ത് ജി.എല്‍.പി. സ്കൂള്‍, തൊണ്ടിമ്മല്‍ പ്രസ്തുത ആവശ്യങ്ങള്‍ക്കായി പ്രദേശവാസികൾക്ക് അനുവദിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കുമോ; വ്യക്തമാക്കാമോ?

സ്കൂൾ അപ്‌ഗ്രേഡേഷൻ നിയന്ത്രണങ്ങളിലെ ഇളവുകള്‍

1261  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് എസ്.എസ്.കെ. നടത്തിയ സ്കൂൾ മാപ്പിംഗ് വിജ്ഞാപനം അവസാനമായി പുതുക്കിയത് എപ്പോഴാണെന്നും പുതിയ സ്കൂളുകൾ അനുവദിക്കുന്നതും അപ്‌ഗ്രേഡ് ചെയ്യുന്നതും സംബന്ധിച്ച് ബഹു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;

(ബി)  പുതിയ സ്കൂളുകൾ അനുവദിക്കുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ 13.06.2007-ലെ സ.ഉ(പി)നം.107/2007/പൊവിവ ഉത്തരവിലെ നിയന്ത്രണങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  വൈപ്പിൻ തീരദേശ മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠന സൗകര്യവും യാത്രാ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വൈപ്പിൻ കനോസ്സ യു.പി. സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ വിദ്യാഭ്യാസ വിദൂരപ്രദേശങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;

(ഡി)  തിരുമല ദേവസ്വം (ടി.ഡി) ഹയർ സെക്കണ്ടറി സ്കൂൾ വിഷയം ഉൾപ്പെടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾക്കായി അൺ-എയ്ഡഡ് സ്കൂളുകളെ എയ്ഡഡ് ആക്കുന്നതിന് KER Chapter-V, Rule 6 (vii) ചട്ടത്തിൽ ഇളവ് നൽകാനോ ഭേദഗതി വരുത്താനോ ഉദ്ദേശിക്കുന്നുണ്ടോ;

(ഇ)  കൊച്ചി മണ്ഡലത്തിൽ എത്ര അൺ എയ്ഡഡ് ഹയർ സെക്കണ്ടറി ബാച്ചുകൾ നിലവിലുണ്ട്; കൊച്ചി മേഖലയിലെ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ പുതിയ എയ്ഡഡ് ബാച്ചുകൾ അനുവദിക്കുന്നതിനായി ഏതെങ്കിലും ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.