UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
13.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ഐ.ടി. മേഖലയുടെ നവീകരണം

474  ശ്രീ. സജി ചെറിയാന്‍
ശ്രീ. ജി. സ്റ്റീഫന്‍
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനെ കേരള ടെക് എന്ന് പുനർനാമകരണം ചെയ്യുന്നതിലൂടെ ഐ.ടി. സേവനങ്ങൾക്കപ്പുറം ബയോടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ ഉന്നത സാങ്കേതിക വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്നതിനുള്ള നയപരമായ ചട്ടക്കൂട് എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  സാങ്കേതികവിദ്യയുടെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള കെ-എ.ഐ. പ്രോജക്ടിന് കീഴിൽ ധാർമ്മികവും സുരക്ഷിതവുമായ രീതിയിൽ നിർമ്മിത ബുദ്ധി എങ്ങനെ പ്രായോഗികമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  ഇൻഫോപാർക്ക് ഫേസ് 3-ൽ 500 ഏക്കറിൽ വിഭാവനം ചെയ്യുന്ന എ.ഐ. നേറ്റീവ് സിറ്റി എന്ന ആശയം സംസ്ഥാനത്തെ ഐ.ടി ആവാസവ്യവസ്ഥയിൽ (IT Ecosystem) എന്തെല്ലാം ഘടനാപരമായ മാറ്റങ്ങളാണ് കൊണ്ടുവരികയെന്ന് വിശദമാക്കാമോ;

(ഡി)  ഐ.ടി. പാർക്കുകളിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള ഐ.ടി. പാർക്ക് അഫിലിയേഷൻ സ്കീം, പ്രൈവറ്റ് ഐ.ടി. പാർക്ക് പ്രൊമോഷൻ സ്കീം എന്നിവയുടെ അടിസ്ഥാനത്തിലുള്ള സ്വകാര്യ ഭൂവിനിയോഗ മാതൃകകൾ എപ്രകാരമാണ് പ്രവർത്തിക്കുകയെന്ന് വിശദമാക്കാമോ?

ഐ.ടി. അധിഷ്ഠിത തൊഴിലവസരങ്ങൾ

475  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലേക്ക് കൂടുതൽ ഐ.ടി. നിക്ഷേപങ്ങൾ ആകർഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  ഐ.ടി. കമ്പനികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കുമോ;

(സി)  ഗ്രാമീണ മേഖലകളിൽ ഐ.ടി. അധിഷ്ഠിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എന്ത് പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(ഡി)  ഐ.ടി. മേഖലയിൽ കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്‌ക്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

സംസ്ഥാനത്തിന്റെ ഐ.ടി. വികസനം

476  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സുധീർഷാ പാലോട്
ശ്രീ. രാജൻ. ജെ. പല്ലൻ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഐ.ടി. മേഖലയിലെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കാമോ;

(ബി)  അടുത്ത അഞ്ച് വർഷത്തേക്ക് സംസ്ഥാനത്തിന്റെ ഐ.ടി. മേഖലയിൽ സർക്കാർ നിശ്ചയിച്ച പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  കേരളത്തെ ദേശീയതലത്തിൽ പ്രമുഖ ഐ.ടി. നിക്ഷേപ കേന്ദ്രമാക്കുന്നതിനായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

സി-ഡിറ്റിലെ സാമ്പത്തിക നഷ്ടവും ക്രമക്കേടുകളും

477  ശ്രീ. വി. എസ്. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി-ഡിറ്റിൽ അനധികൃത പർച്ചേസുകളിലൂടെ കോടികളുടെ നഷ്ടമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; അന്വേഷണം നിലവിൽ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ;

(ബി)  സി-ഡിറ്റിൽ സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ചും ടെൻഡർ നടപടികളിൽ ക്രമക്കേട് നടത്തിയുമാണോ പർച്ചേസ് നടത്തിയിട്ടുള്ളത്; സി.എ.ജി. റിപ്പോർട്ടിലും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലും ഇതുമൂലം ഉണ്ടായ നഷ്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; നഷ്ടമായ തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  സി-ഡിറ്റിൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ ടെനബിൾ നെസ്സസ് ഉൾപ്പെടെയുള്ള സോഫ്റ്റ്‌വെയറുകൾ ഒരു തവണപോലും ഉപയോഗിക്കാതെ കാലഹരണപ്പെട്ടിട്ടുണ്ടോ; ഇത്തരത്തിൽ ഉപയോഗിക്കാതെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകളുടെയും ഹാർഡ്‌വെയറുകളുടെയും പട്ടികയും അവയ്ക്കായി ചെലവഴിച്ച തുകയുടെ വിവരവും നൽകാമോ;

(ഡി)  കിഫ്ബി, പ്രവാസി ചിട്ടി, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം, കെ-ഡിസ്‌ക്, മാർക്കറ്റ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടി സി-ഡിറ്റ് മുഖേന നടത്തിയ പർച്ചേസുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഈ പർച്ചേസുകളുടെ വിശദാംശങ്ങൾ നൽകാമോ;

(ഇ)  സി-ഡിറ്റിൽ വിജിലൻസ് നിർദേശങ്ങൾ ലംഘിച്ച് ചില ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികകളിൽ നിയമിച്ചിട്ടുണ്ടോ; അവർ ഒരേസമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ഉപദേശകരായി പ്രവർത്തിച്ച് പർച്ചേസുകളിൽ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(എഫ്)  സി-ഡിറ്റിനെ സംബന്ധിച്ച് 2020-ൽ ലഭിച്ച പരാതികളിൽ ഐ.ടി. വകുപ്പും സി-ഡിറ്റ് അധികൃതരും മനഃപൂർവം അന്വേഷണം വൈകിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?

സി-ഡിറ്റ് ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകൾ

478  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 ജൂൺ മുതൽ ഇതുവരെ സി-ഡിറ്റ് ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകൾ എത്രയാണ്; പ്രോജക്ട് തിരിച്ചുള്ള വിശദാംശങ്ങൾ നൽകാമോ; ഈ പ്രോജക്ടുകളിൽ ഓരോന്നിനും അനുവദിച്ച തുകയും യഥാർത്ഥ ചെലവും എത്രയാണ്;

(ബി)  പ്രസ്തുത കാലയളവിൽ വരുമാനത്തേക്കാൾ അധിക ചെലവുണ്ടായിട്ടുള്ളതോ നഷ്ടത്തിലായിട്ടുള്ളതോ ആയ പ്രോജക്ടുകൾ ഏതൊക്കെയാണ്; ഓരോ പ്രോജക്ടിനും എത്ര രൂപയുടെ അധിക ചെലവാണ് ഉണ്ടായതെന്ന് വ്യക്തമാക്കുമോ;

(സി)  ഈ പ്രോജക്ടുകളിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ എത്ര പേരാണ്; പ്രോജക്ട് തിരിച്ചുള്ള അവരുടെ ശമ്പള വിവരങ്ങൾ നൽകാമോ; കോൺട്രാക്ട് ജീവനക്കാരുടെ ശമ്പളവും വാർഷിക ശമ്പളവർധനവും നിശ്ചയിക്കുന്നതിന് സർക്കാർ/സി-ഡിറ്റ് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്; ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?

സി-ഡിറ്റിലെ രജിസ്ട്രാറുടെ നിയമനം

479  ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി-ഡിറ്റിലെ നിലവിലുള്ള രജിസ്ട്രാറുടെ നിയമനത്തിന്റെ നിബന്ധനകൾ/സേവന വ്യവസ്ഥകൾ എന്തൊക്കെയാണ്; നിയമന ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ; രജിസ്ട്രാറുടെ നിയമന കാലാവധി എത്രയാണെന്നും നിലവിലെ രജിസ്ട്രാർ എത്ര കാലമായി ഈ തസ്തികയിൽ തുടരുന്നുവെന്നും വ്യക്തമാക്കുമോ;

(ബി)  സർക്കാർ അനുമതി ഇല്ലാതെ കോൺട്രാക്ട് ജീവനക്കാരുടെ കാലാവധി നീട്ടി നൽകുന്നതിനും അവരുടെ ശമ്പളത്തിൽ അനധികൃതമായി വർദ്ധനവ് വരുത്തുന്നതിനും നിലവിലെ രജിസ്ട്രാർ ഇടപെട്ടിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വിജിലൻസ് കേസിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരായ ഡോ. സാജൻ അമ്പാടി, ബിജു എസ്.ബി എന്നിവരെ സംരക്ഷിക്കുന്നതിനും അവരെ ഉന്നത സ്ഥാനങ്ങളിൽ നിലനിർത്തുന്നതിനും രജിസ്ട്രാർ അനധികൃതമായി ഇടപെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇവർക്കെതിരായ വിജിലൻസ് കേസിന്റെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;

(ഡി)  ഒരു വനിതാ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിലെ രജിസ്ട്രാർക്കെതിരെ എസ്.സി/എസ്.റ്റി. അതിക്രമ കേസ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കേസിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

സി-ഡിറ്റ് വികസിപ്പിച്ച മലയാളം യൂണിക്കോഡ് ഫോണ്ടുകൾ

480  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ 10 വർഷത്തിനിടെ സി-ഡിറ്റ് വികസിപ്പിച്ച മലയാളം ഫോണ്ടുകൾ എത്രയാണ്; ഓരോ ഫോണ്ടിന്റെയും പേര്, വികസിപ്പിച്ച വർഷം എന്നിവ ഉൾപ്പെടുന്ന വർഷം തിരിച്ചുള്ള പട്ടിക നൽകാമോ; ഈ ഫോണ്ടുകൾക്കായി ആകെ ചെലവഴിച്ച തുക എത്രയാണ്; വർഷം തിരിച്ചുള്ള കണക്ക് നൽകാമോ;

(ബി)  സി-ഡിറ്റ് മറ്റ് ഏജൻസികൾ/വ്യക്തികൾ മുഖേന മലയാളം ഫോണ്ടുകൾ വികസിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ, ഏജൻസിയുടെയോ വ്യക്തിയുടെയോ പേര്, അവർ വികസിപ്പിച്ച ഫോണ്ടിന്റെ പേര്, അവർക്കു നൽകിയ പ്രതിഫലം എന്നിവയുടെ വിശദാംശം നൽകാമോ; ഈ ഏജൻസികളെയോ വ്യക്തികളെയോ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡവും നടപടിക്രമവും എന്തായിരുന്നു; ഇതിനായി ടെൻഡർ വിളിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;

(സി)  കഴിഞ്ഞ 10 വർഷത്തിനിടെ സി-ഡിറ്റ് വികസിപ്പിച്ച മലയാളം ഫോണ്ടുകളുടെ യൂണിക്കോഡ് മാനദണ്ഡം, ഗുണനിലവാരം, മൗലികത എന്നിവ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടോ; ലഭിച്ചിട്ടുണ്ടെങ്കിൽ, പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും എന്താണെന്ന് വ്യക്തമാക്കാമോ; ഈ ഫോണ്ടുകൾക്ക് സ്വതന്ത്രമായ സാങ്കേതിക പരിശോധന (തേഡ്-പാർട്ടി ഓഡിറ്റ്) നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ, ഏത് ഏജൻസിയോ വ്യക്തിയോ ആണ് പരിശോധന നടത്തിയത് എന്ന് വിശദമാക്കാമോ;

(ഡി)  കഴിഞ്ഞ 10 വർഷത്തിനിടെ സി-ഡിറ്റ് വികസിപ്പിച്ചതായി പറയുന്ന മലയാളം ഫോണ്ടുകൾ, മുമ്പ് വികസിപ്പിച്ച നിള സീരീസിൽപ്പെട്ട ഫോണ്ടുകളുടെ പേര് മാറ്റി തയ്യാറാക്കിയവയാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പരിശോധന നടത്തുമോ; ഇത്തരത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

സി-ഡിറ്റിലെ സാമ്പത്തിക നഷ്ടവും ക്രമക്കേടുകളും

481  ശ്രീ. സുധീർഷാ പാലോട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി-ഡിറ്റിൽ അനധികൃത പർച്ചേസുകളിലൂടെ കോടികളുടെ നഷ്ടമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;

(ബി)  സി-ഡിറ്റിൽ സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ചും ടെൻഡർ നടപടികളിൽ ക്രമക്കേട് നടത്തിയുമാണോ പർച്ചേസ് നടത്തിയിട്ടുള്ളത്; സി.എ.ജി. റിപ്പോർട്ടിലും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലും ഇതുമൂലം ഉണ്ടായ നഷ്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; നഷ്ടമായ തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  സി-ഡിറ്റിൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ ടെനബിൾ നെസ്സസ് ഉൾപ്പെടെയുള്ള സോഫ്റ്റ്‌വെയറുകൾ ഒരു തവണപോലും ഉപയോഗിക്കാതെ കാലഹരണപ്പെട്ടിട്ടുണ്ടോ; ഇത്തരത്തിൽ ഉപയോഗിക്കാതെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകളുടെയും ഹാർഡ്‌വെയറുകളുടെയും പട്ടികയും അവയ്ക്കായി ചെലവഴിച്ച തുകയുടെ വിവരവും നൽകാമോ;

(ഡി)  കിഫ്ബി, പ്രവാസി ചിട്ടി, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം, കെ-ഡിസ്‌ക്, മാർക്കറ്റ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടി സി-ഡിറ്റ് മുഖേന നടത്തിയ പർച്ചേസുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഈ പർച്ചേസുകളുടെ വിശദാംശം നൽകാമോ;

(ഇ)  സി-ഡിറ്റിൽ വിജിലൻസ് നിർദ്ദേശങ്ങൾ ലംഘിച്ച് ചില ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികകളിൽ നിയമിച്ചിട്ടുണ്ടോ; അവർ ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ഉപദേശകരായി നിന്ന് പർച്ചേസിൽ തിരിമറി നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(എഫ്)  സി-ഡിറ്റിനെ സംബന്ധിച്ച് 2020-ൽ ലഭിച്ച പരാതികളിൽ ഐ.ടി. വകുപ്പും സി-ഡിറ്റ് അധികൃതരും മനഃപൂർവം അന്വേഷണം വൈകിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?

സി-ഡിറ്റ് മുൻ രജിസ്ട്രാർക്ക് നൽകിയ സ്ഥാനക്കയറ്റങ്ങൾ

482  ശ്രീ. എം. വിന്‍സെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി-ഡിറ്റ് രജിസ്ട്രാറായിരുന്ന ഡോ. പി.വി. ഉണ്ണികൃഷ്ണന് 08.02.1992 മുതൽ 07.02.1994 വരെ രണ്ട് വർഷത്തേക്ക് ലീവ് സാലറിയോടുകൂടിയ സ്റ്റഡി ലീവ് അനുവദിച്ച് 09.05.2001-ന് C-DIT/01/PRO/2001/37 നമ്പർ പ്രകാരമുള്ള പ്രൊസീഡിങ്‌സ് സി-ഡിറ്റ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)  ഇപ്രകാരം ലീവ് സാലറി നൽകുന്നത് സംബന്ധിച്ച് പഠനാവധി ചട്ടങ്ങളിൽ ഡോ. പി.വി. ഉണ്ണികൃഷ്ണന് നൽകിയിട്ടുള്ള ഇളവ് സർക്കാർ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കുമെന്ന് പ്രസ്തുത പ്രൊസീഡിങ്‌സിൽ വ്യക്തമാക്കിയിട്ടുണ്ടോ;

(സി)  ഡോ.പി.വി. ഉണ്ണികൃഷ്ണന് പഠനാവധി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)  അത്തരത്തിലുള്ള ഇളവ് സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിൽ, ഡോ. പി.വി. ഉണ്ണികൃഷ്ണന് അനുവദിച്ച ലീവ്, ലീവ് സാലറി, സർവീസ്, പ്രമോഷനുകൾ എന്നിവ നിയമാനുസൃതമാണോയെന്ന് സർക്കാർ പരിശോധിക്കുമോ;

(ഇ)  സർവീസ് കാലാവധിയായി കണക്കാക്കാൻ കഴിയാത്ത നാല് വർഷത്തെ ലീവ് ഫോർ സ്റ്റഡി പർപ്പസ് എങ്ങനെയാണ് സർവീസായി പരിഗണിക്കാവുന്ന സ്റ്റഡി ലീവായി മാറിയതെന്നും, പ്രസ്തുത ലീവ് കാലയളവിൽ ഡോ. പി.വി. ഉണ്ണികൃഷ്ണൻ പഠനം പൂര്‍ത്തിയാക്കാതിരുന്നിട്ടുകൂടി ആ കാലയളവ് ഏത് ചട്ടപ്രകാരമാണ് സർവീസായി പരിഗണിച്ചതെന്നും വ്യക്തമാക്കുമോ?

സി-ഡിറ്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സജി നാരായണന്റെ പെൻഷൻ ആനൂകൂല്യങ്ങൾ

483  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2022 - ല്‍ സി-ഡിറ്റില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ആയി റിട്ടയര്‍ ചെയ്യുകയും 2023-ല്‍ മരണപ്പെടുകയും ചെയ്ത സജി നാരായണന്റെ വിധവ, അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണം എന്നഭ്യര്‍ത്ഥിച്ച് സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത നിവേദനത്തില്‍ നാളിതുവരെ എന്ത് നടപടി എടുത്തുവെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത നിവേദനത്തില്‍ സി-ഡിറ്റ് ഉദ്യോഗസ്ഥരായിരുന്ന ജി. ജയരാജ്‌, ഉണ്ണികൃഷ്ണന്‍ പി.വി. തുടങ്ങിയവരുടെ സര്‍വീസും യോഗ്യതയും കണക്കാക്കിയതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയം പരിശോധിച്ചിട്ടുണ്ടോ;

(ഡി)  സജി നാരായണന്‍ ജോലി ചെയ്തിരുന്ന ഒപ്ടിക്കല്‍ ഇമേജ് പ്രോസേസ്സിംഗ് വകുപ്പിലെ ആരോഗ്യ സുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടോ?

ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് വര്‍ദ്ധിപ്പിക്കാൻ നടപടി

484  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടർ - ചിപ്പ്, ബ്ലോക്ക്‌ചെയിൻ, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഗ്രീൻ ഹൈഡ്രജൻ, വൈദ്യുത വാഹന സാങ്കേതികവിദ്യ, ബയോടെക്നോളജി - ജീൻ എഡിറ്റിംഗ് തുടങ്ങിയ ഉന്നത സാങ്കേതികവിദ്യാ മേഖലകളിൽ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും, അതുവഴി സംസ്ഥാനത്തെ വിദഗ്ദ്ധരുടെ കൊഴിഞ്ഞുപോക്ക് (ബ്രെയിൻ ഡ്രെയിൻ) തടയുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയത് വിശദമാക്കാമോ?

നിലമ്പൂരില്‍ സ്മാര്‍ട്ട് സിറ്റി മാതൃകയില്‍ ഐ.ടി. പാര്‍ക്ക്

485  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മെട്രോ നഗരങ്ങളിലെ അമിത തിരക്കിൽ നിന്നും ഉയർന്ന ചെലവുകളിൽ നിന്നും മാറിയും മികച്ച ജീവിതസാഹചര്യങ്ങൾ തേടിയും ഐ.ടി.വിദഗ്ദ്ധരും സാങ്കേതിക പ്രവർത്തകരും സെമി അര്‍ബന്‍ മേഖലകളെ തങ്ങളുടെ തൊഴിലിടമായും താമസസ്ഥലമായും കൂടുതൽ തെരഞ്ഞെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി ലഭ്യമായാല്‍ നിലമ്പൂരില്‍ സ്മാര്‍ട്ട് സിറ്റി മാതൃകയില്‍ ഒരു ഐ.ടി. പാര്‍ക്ക് ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ?

സംസ്ഥാനത്ത് പുതിയ ഐ. ടി . പാര്‍ക്കുകള്‍

486  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പുതിയ ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയം വിശദമാക്കാമോ;

(ബി)  ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കുവാന്‍ സ്ഥലം തെരഞ്ഞടുക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ;

(സി)  കുട്ടനാട് നിയോജക മണ്ഡലത്തില്‍ ഒരു ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കേണ്ട തുടര്‍ നടപടികളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

കാസറഗോഡ് ജില്ലയിൽ ഐ.ടി. പാർക്ക്

487  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസറഗോഡ് ജില്ലയിൽ ഐ.ടി. പാർക്ക് സ്ഥാപിക്കുന്നത് പരിഗണയിയിലുണ്ടോ; എങ്കില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത് എവിടെയാണെന്നും പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നിലവിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;

(ബി)  മികച്ച ഇന്റർ സ്റ്റേറ്റ് ദേശീയ പാത സംവിധാനങ്ങളും മംഗലാപുരത്തിന്റെ തുറമുഖ- വിമാനത്താവള സാമീപ്യവും അതിർത്തിയോട് ചേർന്നുള്ള ഇൻഫോസിസ് അടക്കമുള്ള ഐ.ടി. പാർക്കുകളുടെ സാന്നിധ്യവുമുള്ള മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സ്ഥലം ലഭ്യമാക്കിയാൽ എ.ഐ.ക്ക് പ്രാമുഖ്യം നൽകി ഒരു ഐ.ടി. പാർക്ക് അനുവദിക്കുന്നത് പരിഗണിക്കാമോ?

ടെക്നോളജി പാർക്ക്

488  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നഗരസഭകളുമായി ചേർന്ന് ടെക്നോളജി പാർക്ക് സ്ഥാപിക്കുവാൻ പദ്ധതിയുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)  ഐ.ടി. പാർക്കുകളുടെ ഘടനാപരമായ മാറ്റങ്ങൾക്ക് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  ടെക്നോളജി കമ്പനികളെയും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളെയും (ജി.സി.സി.) ആകർഷിക്കുന്നതിനായി വിമാനത്താവളങ്ങൾക്ക് സമീപം പുതിയ ടെക്നോളജി പാർക്കുകൾ സ്ഥാപിക്കുവാൻ ഭൂമി ഏറ്റെടുക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും കെ-ഫോണ്‍ കണക്ഷന്‍

489  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും കെ-ഫോണ്‍ കണക്ഷന്‍ നല്കിയിട്ടുണ്ട്; സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)  ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ-ഫോണ്‍ ഒ. ടി .ടി. ഉള്‍പ്പെടെ എത്ര വാണിജ്യ കണക്ഷനുകള്‍ നല്കിയിട്ടുണ്ട്; സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)  ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര സൗജന്യ കെ-ഫോണ്‍ കണക്ഷന്‍ നല്കിയിട്ടുണ്ട്; വ്യക്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)  എം.പി./എം.എല്‍.എ.മാരുടെ ക്യാമ്പ് ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്കുന്നത് പരിഗണനയിലുണ്ടോ; വിവരം ലഭ്യമാക്കുമോ?

കെ -ഫോണ്‍

490  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്തെ എത്ര സ്കൂളുകളിലാണ് കെ-ഫോണ്‍ കണക്ഷനുകള്‍ നല്കിയിരുന്നതെന്ന് വിശദമാക്കാമോ;

(ബി)  ഈ സര്‍ക്കാര്‍ വന്നതിനു ശേഷം സ്കൂളുകളില്‍ കെ-ഫോണ്‍ സൗകര്യം ലഭിക്കുന്നതിന് പുതിയ വ്യവസ്ഥകള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ?

കെ-ഫോണ്‍ അപേക്ഷ

491  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വീടുകളില്‍ കെ-ഫോണ്‍ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ വിശദാംശം നല്‍കാമോ;

(ബി)  അഴീക്കോട് മണ്ഡലത്തില്‍ എത്ര വീടുകളിലും സ്ഥാപനങ്ങളിലും കെ-ഫോണ്‍ ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ?

കുണ്ടൂർമല ഐ.ടി. പാര്‍ക്ക് നിര്‍മ്മാണത്തിന്റെ ആദ്യഘട്ട പ്രവൃത്തികള്‍

492  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II -(മരാമത്ത് പണികളുടെ വിശദവിവരങ്ങള്‍) വാല്യം II ക്രമനമ്പര്‍ 522 (ഭരണാനുമതിയില്ലാത്ത മരാമത്ത് പണികള്‍)-ല്‍ 3 കോടി രൂപ നീക്കിവച്ചിരുന്ന തലശ്ശേരി നിയോജക മണ്ഡലത്തിലെ എരഞ്ഞോളി ഗ്രാമപഞ്ചായത്തില്‍ കുണ്ടൂർമല ഐ.ടി. പാര്‍ക്ക് നിര്‍മ്മാണത്തിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ക്കായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കാമോ?

കൊട്ടാരക്കര ഐ.ടി. പാർക്ക് നിർമ്മാണം

493  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കരയില്‍ ഐ.ടി. പാർക്ക് നിർമ്മാണത്തിനായി എത്ര തുകയുടെ ഭരണാനുമതിയാണ് കഴിഞ്ഞ സർക്കാർ നല്‍കിയിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തി ടെണ്ടർ ചെയ്തിരുന്നോയെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;

(സി)  പ്രസ്തുത ഐ.ടി. പാർക്ക് നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ?

വടകരയിലെ വ്യവസായ സംരംഭങ്ങളുടെ വളർച്ച

494  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടകര നിയോജകമണ്ഡലത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ. യൂണിറ്റുകളുടെ എണ്ണവും അവ നേരിട്ടും പരോക്ഷമായും ലഭ്യമാക്കുന്ന തൊഴിൽ അവസരങ്ങളുടെ എണ്ണവും വ്യക്തമാക്കാമോ;

(ബി)  മണ്ഡലത്തിലെ പരമ്പരാഗത വ്യവസായങ്ങൾ, ഭക്ഷ്യസംസ്കരണം, കൈത്തറി, വുഡ് ഇന്‍ഡസ്ട്രീസ്, കാർഷികാധിഷ്ഠിത സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ സംരംഭകർക്ക് നൽകിവരുന്ന സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ എന്തെല്ലാമാണ്;

(സി)  വടകര നിയോജകമണ്ഡലത്തിൽ കൂടുതൽ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനാവശ്യമായ വ്യവസായ ഭൂമി, അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായ എസ്റ്റേറ്റ്/മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)  വടകര മണ്ഡലത്തിന്റെ പ്രാദേശിക വിഭവങ്ങളും ഭക്ഷ്യ-തീരദേശ–കാർഷിക വിഭവ സാധ്യതകളും പ്രയോജനപ്പെടുത്തി പുതിയ വ്യവസായ ക്ലസ്റ്ററുകളും മത്സ്യബന്ധനമേഖലയിലെയും നാളികേര ഉല്‍പ്പന്ന മേഖലയിലെയും ഉള്‍പ്പടെ മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകളും ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമോ?

പുതിയ വ്യവസായ നിക്ഷേപങ്ങൾ

495  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തേക്ക് പുതിയ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ബി)  പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതികൾ ലഭിക്കാൻ എടുക്കുന്ന കാലതാമസവും നടപടിക്രമങ്ങളും കുറയ്ക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)  വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

വ്യവസായ മേഖലയുടെ പുരോഗതി

496  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി കെ-സ്വിഫ്റ്റ് പോലുള്ള ഓൺലൈൻ സംവിധാനങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ, ഗ്രീൻ എനർജി, റീസൈക്ലിംഗ് എന്നീ മേഖലകളിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;

(സി)  വിദേശ നിക്ഷേപവും (എഫ്. ഡി. ഐ.) ആഭ്യന്തര നിക്ഷേപവും വർധിപ്പിക്കാൻ പ്രത്യേക നയപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ച പുതിയ വ്യവസായ യൂണിറ്റുകളുടെ എണ്ണം വ്യക്തമാക്കാമോ;

സംസ്ഥാനത്ത് വിദേശ നിക്ഷേപം

497  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ സമ്പദ് മേഖലയുടെ ഉത്തേജനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നത്തിനുള്ള എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  നേരിട്ടുള്ള വിദേശ നിക്ഷേപം ഏതെല്ലാം മേഖലകളിൽ കൊണ്ടുവരുന്നതിനാണ് ഊന്നൽ നൽകുന്നതെന്ന് വിശദമാക്കാമോ;

(സി)  ഇത്തരം നിക്ഷേപ പദ്ധതികളില്‍ ഗ്രാമീണ മേഖലയെ കൂടി ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

വ്യവസായ മേഖല സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള സുരക്ഷാ സംവിധാനങ്ങള്‍

498  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴീക്കോട് മണ്ഡലത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ ധാരാളമുള്ള ചിറക്കല്‍-വളപട്ടണം-കരിയാട് പ്രദേശത്തെ അടിസ്ഥാന വികസനങ്ങള്‍ മെച്ചപ്പെടുത്തി ഒരു മിനിവ്യവസായ ഹബ്ബായി മാറ്റണമെന്നുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)   വ്യവസായ മേഖല സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കരിയാട് പ്രദേശത്ത് ഒരു പദ്ധതി ആവിഷ്കരിക്കാമോ?

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ വ്യവസായ യൂണിറ്റുകള്‍

499  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സിനെ സംബന്ധിച്ച് നാഷണല്‍ കമ്പനീസ് ലാ ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന വ്യവഹാരത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ; സ്റ്റീല്‍ കോംപ്ലക്സ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടിയുടെ നിലവിലെ സ്ഥിതി കൂടി അറിയിക്കാമോ;

(ബി)  ബേപ്പൂര്‍ കയര്‍ ഫാക്ടറിയില്‍ ഫുള്ളി ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ലാഭനഷ്ടം

500  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവില്‍ സംസ്ഥാനത്ത് എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;

(ബി)  എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതൊക്കെയാണെന്നും ഓരോന്നിന്റെയും സഞ്ചിത നഷ്ടവും പ്രത്യേകം വ്യക്തമാക്കാമോ;

(സി)  നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പുനരുജ്ജീവനം

501  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായ സ്ഥാപനങ്ങളുടെ വ്യവസായ പൈതൃകവും തൊഴിൽസാധ്യതകളും സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയുടെ നിലവിലെ സ്ഥിതിയും അവിടെ പുനരുജ്ജീവിപ്പിക്കാവുന്ന വ്യവസായ,തൊഴിൽ,സംരംഭക സാധ്യതകളും സംബന്ധിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  പരമ്പരാഗത നെയ്ത്ത് മേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പോലുള്ള സ്ഥാപനങ്ങളെ ഹെറിറ്റേജ് ടെക്സ്റ്റൈല്‍/ടെക്സ്റ്റൈല്‍ ക്ലസ്റ്റര്‍ മാതൃകയിൽ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(ഡി)  ബന്ധപ്പെട്ട വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പ്രദേശത്തെ വ്യവസായ-പൈതൃക കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമോ; വിശദമാക്കുമോ?

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ നടപടി

502  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ എത്രയെണ്ണം ലാഭത്തിലും എത്രയെണ്ണം നഷ്ടത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; അടച്ചുപൂട്ടിയതോ പ്രവർത്തനരഹിതമായതോ ആയ വ്യവസായ സ്ഥാപനങ്ങൾ പുനരാരംഭിക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ?

ട്രാവൻകൂർ റയോൺസിന്റെ പ്രവര്‍ത്തനം

503  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   പെരുമ്പാവൂരിൽ കിൻഫ്രയ്ക്ക് വിട്ടു നൽകിയിട്ടുള്ള പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസിന്റെ സ്ഥലം വെറുതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  മേൽപ്പറഞ്ഞിടത്ത് ഒരു വ്യവസായം മാത്രം ആരംഭിച്ചിട്ടുള്ളതിനാൽ ബാക്കിയുള്ള സ്ഥലത്ത് നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന രീതിയിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

ചങ്ങനാശ്ശേരിയിലെ വ്യവസായ പ്രതിസന്ധികളും നവീകരിച്ച സാങ്കേതിക വികസന പദ്ധതികളും

504  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിൽ ചെറുകിട-ഇടത്തരം വ്യവസായങ്ങളും പരമ്പരാഗത യൂണിറ്റുകളും നേരിടുന്ന പ്രതിസന്ധികളും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം വ്യവസായങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും നവീകരിക്കുന്നതിനും എന്തൊക്കെ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  മണ്ഡലത്തിലെ വ്യവസായ മേഖലയുടെ വളർച്ചയ്ക്കും സംരംഭകർക്ക് ആവശ്യമായ സബ്‌‌സിഡികളും ലോണുകളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനും അടഞ്ഞുകിടക്കുന്ന വ്യവസായ യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് കണക്കുകൾ സഹിതം വിശദമാക്കാമോ;

(സി)  പുതിയതായി ആരംഭിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ മണ്ഡലത്തിലെ വികസന കാര്യങ്ങളിലേക്ക് എങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  സംസ്ഥാനത്ത് സെമികണ്ടക്ടർ ഹബ് ആരംഭിക്കുമ്പോൾ ചങ്ങനാശ്ശേരിയെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ കർമ്മപദ്ധതികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

(ഇ)  ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഐ.ടി. സംബന്ധമായ വികസന കാര്യങ്ങളും ഡിജിറ്റൽ/ടെക്നോളജി മേഖലയുടെ വളർച്ചയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികളും എന്തെല്ലാമാണ്;

(എഫ്)  വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കിക്കൊണ്ട് മണ്ഡലത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിവരങ്ങൾ നൽകാമോ?

വിഴിഞ്ഞം-കൊല്ലം-പുനലൂർ ഇൻഡസ്ട്രിയൽ ആൻഡ് എക്കണോമിക് ഗ്രോത്ത് ട്രയാങ്കിൾ

505  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിഴിഞ്ഞം-കൊല്ലം-പുനലൂർ ഇൻഡസ്ട്രിയൽ ആൻഡ് എക്കണോമിക് ഗ്രോത്ത് ട്രയാങ്കിൾ എന്ന പദ്ധതി പരിഗണനയിലുണ്ടോ;

(ബി)  ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ വിസ്തീർണ്ണം, പരിധി, ഉൾപ്പെടുന്ന പ്രദേശങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാണോ;

(സി)  പ്രസ്തുത പദ്ധതി പരിഗണനയിലുണ്ടെങ്കിൽ പത്തനാപുരം പ്രദേശത്തെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ?

കിൻഫ്ര വ്യവസായ പാർക്കുകളുടെ വികസനം

506  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ നിലവിൽ വന്നതിനുശേഷം കിൻഫ്ര വ്യവസായ പാർക്കുകളുടെ വികസനത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  കാക്കഞ്ചേരിയിലെ കിൻഫ്രാ വ്യവസായ പാർക്കിന്റെ വികസനത്തിനായി എന്തെങ്കിലും പദ്ധതികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(സി)  മട്ടന്നൂരിലെ കിൻഫ്ര പാർക്കിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായോ; സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; വിശദമാക്കാമോ;

(ഡി)  വ്യവസായ പാർക്കുകളിലെ യൂണിറ്റുകൾ മൂലമുണ്ടാവാന്‍ സാധ്യതയുള്ള പരിസ്ഥിതി ആഘാതം തടയുന്നതിന് പുതിയ പദ്ധതികൾ ആലോചനയിലുണ്ടോ; വിശദമാക്കാമോ?

വ്യവസായ വകുപ്പിലെ ഏകജാലക സംവിധാനം

507  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വ്യവസായ വകുപ്പില്‍ ഏകജാലകം വഴി നിലവില്‍ സംരംഭക അപേക്ഷകള്‍ ലഭിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)  ഏകജാലകം വഴി അപേക്ഷകള്‍ നല്‍കുമ്പോള്‍ സംരംഭകന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  വ്യവസായ വകുപ്പില്‍ സംരംഭകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?

വ്യവസായ വകുപ്പിന്റെ പദ്ധതികൾ

508  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ചതും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വ്യവസായ പാർക്കോ മറ്റ് വിവിധങ്ങളായ സംരംഭങ്ങളോ ആരംഭിച്ച് തൊഴിൽ ലഭ്യത ഉറപ്പ് വരുത്താനും പ്രാദേശിക വികസനം കൈവരിക്കാനും പദ്ധതികൾ പരിഗണനയിൽ ഉണ്ടോ; ഉണ്ടെങ്കിൽ ആയത് വ്യക്തമാക്കാമോ;

(സി)  പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനുതകുന്ന എന്തെല്ലാം സഹായങ്ങളാണ് നിലവിൽ വ്യവസായ വകുപ്പ് നൽകി വരുന്നത്; ഇതിനായി പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ നടപടികള്‍

509  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചെറുപ്പക്കാർ ജോലി തേടി സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ലൈസന്‍സുകളും ക്ലിയറന്‍സുകളും ഒരാഴ്ചക്കകം നല്കുന്നതിന് കുറ്റമറ്റ ഏകജാലക സംവിധാനം ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(സി)  നിലവിലുള്ള വ്യവസായ സംരംഭങ്ങളെയും പുതിയ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ വ്യവസായ നയം പ്രഖ്യാപിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ പുതിയ പദ്ധതികള്‍

510  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉല്‍പ്പാദനം വർധിപ്പിക്കുന്നതിനുമായി നിലവില്‍ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  സ്ഥാപനത്തില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിർമ്മിക്കുന്നതിനും നിലവിലുള്ള വാഹനങ്ങളുടെ നവീകരണത്തിനുമായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി)  കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഫാക്ടറിയിലെ യന്ത്രസാമഗ്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും ഇതിനായി അനുവദിച്ചിട്ടുള്ള തുകയും വ്യക്തമാക്കാമോ;

(ഡി)  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കുന്ന സാഹചര്യത്തില്‍, തുറമുഖവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അനുബന്ധ വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

ആലത്തൂര്‍ മണ്ഡലത്തില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍

511  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വ്യവസായ വകുപ്പ് മുഖേന ആലത്തൂര്‍ മണ്ഡലത്തില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങളും അവയുടെ ഗുണഭോക്താക്കളുടെ എണ്ണവും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ;

(ബി)  യുവജനങ്ങള്‍ക്കിടയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഇതിനായി കൂടുതല്‍ തുക മാറ്റിവച്ച് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

സംസ്ഥാനത്ത് ആരംഭിച്ച വ്യവസായ സംരംഭങ്ങള്‍

512  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021 മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച വ്യവസായ സംരംഭങ്ങള്‍ എത്രയെന്നും ഇക്കാലയളവില്‍ ലഭിച്ച ആകെ വ്യവസായ നിക്ഷേപമെത്രയെന്നും വിശദമാക്കമോ;

(ബി)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വ്യവസായ സംരംഭങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;

(സി)  സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങള്‍ എല്ലാം ലാഭത്തിലാണോയെന്നും അല്ലാത്തവ ലാഭത്തിലാക്കാന്‍ എന്തെല്ലാം നൂതന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;

(ഡി)  കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എം.എസ്.എം.ഇ. സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ;

(ഇ)  യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പ് വിഭാവനം ചെയ്യുന്ന പ്രത്യേക പദ്ധതികള്‍ ഏതൊക്കെയാണ് വിശദമാക്കാമോ?

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ഐ.ടി. പാര്‍ക്ക്

513  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ ഐ.ടി. മേഖലയിലെ വിദഗ്ധരുടെ എണ്ണം വളരെ കൂടുതലായി ഉയരുന്നതിനാലും നാട്ടില്‍തന്നെ തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ഇരിങ്ങാലക്കുട കേന്ദ്രമാക്കി ടെക്നോപാര്‍ക്ക് മാതൃകയില്‍ ഒരു ഐ.ടി. പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഐ.ടി. അധിഷ്ഠിത സംരംഭങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ആരംഭിക്കുമ്പോള്‍ പട്ടണത്തിലേക്കുള്ള ജനങ്ങളുടെ തൊഴില്‍ തേടിയുള്ള കുടിയേറ്റം ഒരു പരിധിവരെ തടയാമെന്നിരിക്കെ ഇത്തരം സംരംഭങ്ങള്‍ പ്രാദേശികമായി നല്ല നിലയില്‍ ആരംഭിച്ച് കേരളത്തെ നല്ല ഒരു ഐ.ടി. ഹബ്ബ് ആയി വളര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഒരു ലക്ഷം സംരംഭക പദ്ധതി

514  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം സംരംഭക പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തില്‍ 2022-23 മുതല്‍ 2026 മെയ് 31 വരെ എത്ര വ്യവസായങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണക്കുകള്‍ ലഭ്യമാക്കാമോ?

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്

515  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചെണ്ടയാട് നവോദയ കുന്നില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ചെറുവാഞ്ചേരി, പുത്തൂര്‍, മൊകേരി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 506 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ;

(ബി)  കണ്ണൂര്‍ ജില്ലയില്‍ ഇത്തരം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

എം. എസ്. എം. ഇ. സംരംഭങ്ങള്‍

516  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പുതിയ സൂക്ഷ്‌മ - ചെറുകിട- ഇടത്തരം (എം. എസ്. എം. ഇ.) സംരംഭങ്ങള്‍ വ്യവസായ വാണിജ്യ വകുപ്പു മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;

(ബി)  ഇതിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെയും നിക്ഷേപത്തിന്റെയും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

എം.എസ്.എം.ഇ. സംരംഭങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ

517  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എം.എസ്.എം.ഇ. സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ എന്തൊക്കെയാണ്; സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  പുതിയ സംരംഭകർക്ക് വായ്പ ലഭിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; യുവാക്കൾക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ പരിശീലനവും സാമ്പത്തിക സഹായവും നൽകുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  എം.എസ്.എം.ഇ. സംരംഭങ്ങൾ അടച്ചുപൂട്ടുന്നതിന്റെ പ്രധാന കാരണങ്ങൾ സർക്കാർ പരിശോധിച്ചിട്ടുണ്ടോ; പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പാക്കേജ് നിലവിലുണ്ടോ; വിശദമാക്കാമോ;

(ഡി)  എം.എസ്.എം.ഇ. മേഖലയിലെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി സർക്കാർ ഇടപെടലുകൾ നടത്തുന്നുണ്ടോ; വിശദമാക്കാമോ;

(ഇ)  ചെറുകിട വ്യവസായങ്ങൾക്ക് വൈദ്യുതി, ഭൂമി, അസംസ്കൃത വസ്തുക്കൾ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ; വിശദമാക്കാമോ?

തിരുവല്ല നിയോജകമണ്ഡലത്തിലെ കുന്നന്താനം ഇന്‍ഡസ്ട്രിയല്‍ പാർക്ക്

518  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവല്ല നിയോജകമണ്ഡലത്തിലെ കുന്നന്താനം ഇന്‍ഡസ്ട്രിയല്‍ പാർക്ക് പ്രവർത്തനമാരംഭിക്കാനുള്ള നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ അടങ്കല്‍ തുക, നിർമ്മാണ പുരോഗതി എന്നിവയുടെ വിശദാംശങ്ങൾ അറിയിക്കാമോ;

(ബി)  പദ്ധതി പൂർത്തിയാക്കി വ്യവസായസംരംഭങ്ങള്‍ക്കായി പാർക്ക് തുറന്നു കൊടുക്കുന്നതിന് ഇനി എന്തൊക്കെ നടപടികളാണ് പൂർത്തീകരിക്കാനുള്ളതെന്നും ആയതിനുള്ള തടസങ്ങളും വ്യക്തമാക്കാമോ; പദ്ധതി എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ?

പൂട്ടിക്കിടന്നതും നഷ്ടത്തിലായതുമായ വ്യവസായ സ്ഥാപനങ്ങള്‍

519  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂട്ടിക്കിടന്നതും നഷ്ടത്തിലായതുമായ എത്ര വ്യവസായ സ്ഥാപനങ്ങള്‍ 2016-21, 2021-26 കാലയളവിൽ ലാഭത്തിലാക്കുവാന്‍ സാധിച്ചു എന്നുള്ള കണക്ക് ജില്ല തിരിച്ച് വിശദമാക്കാമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ അംഗീകൃത വ്യവസായ സ്ഥാപനങ്ങള്‍

520  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ അംഗീകൃത വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത വ്യവസായ സ്ഥാപനങ്ങള്‍ ഏതൊക്കെ വിഭാഗത്തില്‍പ്പെടുന്നു എന്നുളള വിശദാംശം ലഭ്യമാക്കാമോ?

മാവേലിക്കര കൊല്ലകടവ് ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ് റോഡുകളുടെ ശോച്യാവസ്ഥ

521  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തിലെ കൊച്ചാലുംമൂട് സ്ഥിതി ചെയ്യുന്ന കൊല്ലകടവ് ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ് റോഡുകള്‍ തകര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത റോഡുകള്‍ പുനരുദ്ധാരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; അതിനായി ആവശ്യമായ തുക അനുവദിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

വ്യവസായ എസ്റ്റേറ്റ്

522  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന്റെ തന്നെ അധീനതയില്‍ നിലനിര്‍ത്തി വ്യവസായ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വ്യവസായ സംരംഭങ്ങള്‍ക്ക് അനുവദിച്ചുകൊണ്ട് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ ഇത്തരമൊരു വ്യവസായ എസ്റ്റേറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

കാഞ്ഞങ്ങാട് വ്യവസായ പാർക്ക്

523  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് വ്യവസായ പാർക്ക് സ്ഥാപിക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;

(സി)  വ്യവസായ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവൃത്തികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  വ്യവസായ പാർക്ക് യാഥാർത്ഥ്യമാക്കുന്നതിന് ഇനി എന്തൊക്കെ നടപടികളാണ് പൂർത്തീകരിക്കാൻ ഉള്ളതെന്ന് വിശദമാക്കാമോ?

റെെസ് പാര്‍ക്കുകള്‍

524  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച റെെസ് പാര്‍ക്കുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)  ചെങ്ങന്നൂരില്‍ ആരംഭിച്ച റെെസ് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിന് കാരണം എന്താണെന്ന് വിശദീകരിക്കാമോ;

(സി)  പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ?

കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്

525  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചിന്‍-ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കണ്ണമ്പ്ര വ്യവസായ പാര്‍ക്കിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ?

ഒളവണ്ണ സിഡ്കോ ടൂൾ റൂം കം ട്രെയിനിംഗ് സെന്ററിന്റ പ്രവര്‍ത്തനം

526  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ഒളവണ്ണയിൽ പ്രവർത്തിക്കുന്ന സിഡ്കോയുടെ കീഴിലുള്ള ടൂൾ റൂം കം ട്രെയിനിംഗ് സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഐ.എസ്.ആര്‍.ഒ. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആവശ്യമായ സ്ഥിരം ജീവനക്കാരുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ;

(ബി)  പ്രസ്തുത സ്ഥാപനത്തിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്മെന്റ് ബോർഡ് വഴി വിജ്ഞാപനം ചെയ്ത തസ്തികകളിൽ സ്ഥിരനിയമന നടപടികൾ വേഗത്തിലാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)  പ്രസ്തുത സ്ഥാപനത്തിലെ സ്റ്റാഫ് പാറ്റേൺ സിഡ്കോയുടെ സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റിയാബ് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

സിഡ്‌കോയിലെ അൺ-സ്‌കിൽഡ് വർക്കർമാരുടെ ഇ.പി.എഫ്. കുടിശിക

527  ശ്രീ. അപു ജോൺ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സിഡ്‌കോയിൽ PW/Workers /2013-14/Recruitment, Dated -20/08/2015 ലെ ഉത്തരവ് അനുസരിച്ചു എത്രപേരെ അൺ സ്‌കിൽഡ് വർക്കർ തസ്തികയിൽ പാപ്പനംകോട് പ്രൊഡക്ഷൻ ഡിവിഷൻ സെന്റർ -ല്‍ നിയമിച്ചുവെന്നതിന്റെ വിദശാംശം ലഭ്യമാക്കുമോ;

(ബി)  പാപ്പനംകോട് പ്രൊഡക്ഷൻ ഡിവിഷൻ സെന്റർ-ല്‍ നിയമനം നേടിയ ശേഷം 19/06/2019 ലെ No. PW/1407/WPC/16 പ്രകാരം പിരിച്ചുവിടപ്പെട്ട അൺ സ്‌കിൽഡ് വർക്കർ തസ്തികയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഇ.പി.എഫ്. പിടിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഓരോരുത്തരുടെയും ശമ്പളത്തിൽ നിന്നും എത്ര തുക വീതം പിടിച്ചിട്ടുണ്ടെന്ന വിശദാംശം ലഭ്യമാക്കുമോ;

(സി)  മേൽ ഉത്തരവ് പ്രകാരം പിരിച്ചുവിടപ്പെട്ട പ്രൊഡക്ഷൻ ഡിവിഷൻ സെന്റർ-ലെ വർക്കർമാരുടെ ഇ.പി.എഫ്. അക്കൗണ്ട് വിവരങ്ങളും ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് സിഡ്‌കോ നിക്ഷേപിച്ച തുകയുടെ വിശദാംശവും ഇനി ബാക്കി എത്ര തുക നിക്ഷേപിക്കാൻ ഉണ്ടെന്നും വിശദമാക്കുമോ;

(ഡി)  പ്രസ്തുത ജീവനക്കാരിൽ നിന്നും ഈടാക്കിയ ഇ.പി.എഫ്. തുക യഥാസമയം അക്കൗണ്ടിൽ അടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തുക അടക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

വടകര കശുവണ്ടി ഫാക്ടറിയുടെ ഭൂമി

528  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കശുവണ്ടി വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വടകരയിലെ കശുവണ്ടി ഫാക്ടറിക്കു കീഴില്‍ ആകെ എത്ര ഭൂമിയാണ് ഉണ്ടായിരുന്നത്;

(ബി)  മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിർമ്മാണ ആവശ്യത്തിന് കശുവണ്ടി ഫാക്ടറിയുടെ ഭൂമി നൽകുകയുണ്ടായോ;

(സി)  എങ്കില്‍ ആകെ എത്ര സെന്റ് ഭൂമിയാണ് ഇപ്രകാരം കൈമാറിയത്; ബാക്കി എത്ര ഭൂമിയാണ് വടകരയിലെ കശുവണ്ടി ഫാക്ടറിക്കു കീഴില്‍ നിലവിലുളളത്;

(ഡി)  വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന പ്രസ്തുത ഭൂമി മറ്റു വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം

529  ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. കെ. ഫിറോസ്
ശ്രീ. എം. റഹ്മത്തുളള
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കുളള സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ദുരിത ബാധിതരായ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എന്തെല്ലാം സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് സാമ്പത്തിക സഹായത്തിന് അര്‍ഹതയുളളതെന്ന് വ്യക്തമാക്കാമോ?

ഉദുമ ടെക്സ്റ്റെെല്‍ മില്ലിന്റെ പ്രവര്‍ത്തനം

530  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉദുമ നിയോജക മണ്ഡലത്തിലെ ടെക്സ്റ്റെെല്‍ മില്‍ നിലവില്‍ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  അല്ലെങ്കിൽ ഇത് ലാഭത്തിലാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും പരിഗണനയില്‍ ഉണ്ടോ; വിശദാംശം അറിയിക്കാമോ;

(സി)  പ്രസ്തുത സ്ഥാപനത്തിന്റ പരിസരത്ത് ദേശിയ പാത 66 നോട്‌ ചേര്‍ന്ന് എത്ര ഏക്കര്‍ ഭൂമി കാടുപിടിച്ച് കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)  മേൽപ്പറഞ്ഞ സ്ഥലം പ്രയോജനപ്പെടുത്തി ജില്ലയില്‍ പുതിയ വ്യവസായ സംരംഭം തുടങ്ങുന്ന വിഷയം പരിഗണിക്കാമോ; വിശദാംശം അറിയിക്കാമോ?

കോതമംഗലം മണ്ഡലത്തിലെ വ്യവസായ പുരോഗതി

531  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-2026 കാലയളവിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ വ്യവസായ വകുപ്പിന് കീഴിൽ ആരംഭിച്ച് പൂർത്തിയാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?

കൊച്ചി തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കായി വ്യവസായ സംരംഭകത്വ പദ്ധതി

532  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി തീരദേശ മണ്ഡലത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഉപജീവനത്തിനപ്പുറം പുതിയ വ്യവസായ-സംരംഭകത്വ മേഖലകളിലേക്ക് കടന്നുവരുന്നതിനും മൂല്യവർദ്ധിത മത്സ്യോല്പന്ന സംസ്കരണ യൂണിറ്റുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിനും വ്യവസായ വകുപ്പ് നിലവിൽ നടപ്പിലാക്കിവരുന്ന പ്രത്യേക പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  തീരദേശ മേഖലയിൽ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ മുന്നോട്ടുവരുന്ന മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കൂട്ടായ്മകൾക്കും സർക്കാർ നൽകുന്ന മൂലധന സബ്‌സിഡികൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, സാങ്കേതിക സഹായം, മാർക്കറ്റിംഗ് പിന്തുണ എന്നിവ എന്തൊക്കെയാണെന്നും ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാവിയിൽ പുതിയ എന്തെല്ലാം പ്രത്യേക പദ്ധതികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;

(സി)  സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് തടസ്സങ്ങള്‍ കൂടാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെ ലൈസൻസുകളും ക്ലിയറൻസുകളും ലഭ്യമാക്കാനും സംരംഭങ്ങൾ ആരംഭിക്കാനും വ്യവസായ വകുപ്പിന്റെ പ്രത്യേക ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയോ ഏതെങ്കിലും ലളിതമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കാമോ?

കേരള ബ്രാൻഡ് പദ്ധതി

533  ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്ക് ആഗോളതലത്തിൽ സ്വീകാര്യമായ ഗുണനിലവാര മുദ്ര ഉറപ്പാക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തിന് പുറമേ കേരള ബ്രാൻഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്;

(ബി)  സാമൂഹികവും പരിസ്ഥിതിപരവുമായ ഏതൊക്കെ മാനദണ്ഡങ്ങൾ പാലിക്കുന്ന സംരംഭങ്ങള്‍ക്കാണ് കേരള ബ്രാൻഡ് അംഗീകാരം നൽകാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)  യൂറോപ്യൻ യൂണിയൻ പോലെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ നിലനിൽക്കുന്ന വിദേശവിപണികളിൽ മത്സരക്ഷമത ഉറപ്പാക്കാൻ കേരള ബ്രാൻഡ് പദ്ധതി സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഏതെല്ലാം വിധത്തിൽ പ്രാപ്തരാക്കുമെന്ന് വിശദമാക്കാമോ;

(ഡി)  ബ്രാൻഡ് സർട്ടിഫിക്കേഷന് പുറമേ സംരംഭകര്‍ക്ക് പദ്ധതിയിലൂടെ സാമ്പത്തിക സഹായങ്ങളും മാർക്കറ്റിംഗ് പിന്തുണയും നൽകി വരുന്നുണ്ടോ; വ്യക്തമാക്കാമോ?

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ വ്യവസായ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ

534  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാർ യുവാക്കൾക്കും വനിതകൾക്കും ചെറുകിട സംരംഭകർക്കും വേണ്ടി പേരാമ്പ്ര നിയോജകമണ്ഡലത്തിൽ വ്യവസായ വകുപ്പ് മുഖേന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; പദ്ധതികളുടെ വിശദാംശങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കാമോ?

കേരള ധാതു അവകാശ നിയമം

535  ശ്രീ. കെ. രാജന്‍
ശ്രീ. പി. പ്രസാദ്
ശ്രീ. കെ. കെ. വത്സരാജ്
ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ധാതുക്കൾ പോലെയുള്ള പ്രകൃതിവിഭവങ്ങൾ പൊതുനന്മയ്ക്കായി നിയന്ത്രിക്കുകയും വിതരണം നടത്തുകയും ചെയ്യേണ്ട ബാധ്യത സംസ്ഥാനത്തിനാണ് എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  നിയമസഭ പാസാക്കിയ കേരള ധാതു അവകാശ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  ഇക്കാര്യത്തിൽ സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് സംശയാസ്പദമാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  മലബാർ മേഖലയിലെ ധാതുക്കളുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയുള്ള 2021-ലെ നിയമം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ഇ)  ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

കരിമണല്‍ ഖനനം പൂര്‍ണ്ണമായും പൊതുമേഖലയില്‍ നിലനിര്‍ത്തൽ

536  ശ്രീ. വി. ജോയി
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. വി. കെ. സനോജ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കരിമണല്‍ ഖനനം പൂര്‍ണ്ണമായും പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് പകരം സ്വകാര്യ കുത്തകകള്‍ക്ക് കൂടി ഈ മേഖല തുറന്നുകൊടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ, വിശദമാക്കുമോ;

(ബി)  കരിമണല്‍ ഖനന രംഗത്തേക്ക് സ്വകാര്യ നിക്ഷേപകരെ കടന്നുവരാന്‍ അനുവദിക്കുന്നത് സംസ്ഥാന ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ള അമിതമായ പ്രകൃതി ചൂഷണത്തിന് ഇത് വഴിയൊരുക്കുമെന്നുള്ള വിമര്‍ശനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  കേരളത്തിന്റെ തീരദേശ മേഖലയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍, സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കുന്നതിനായി ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ പോലുള്ള എന്തെങ്കിലും നയപരമായ മാറ്റങ്ങളോ പുതിയ പദ്ധതികളോ ആവിഷ്കരിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;

(ഡി)  അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന് വഴിയൊരുക്കുന്ന ഈ സ്വകാര്യവല്‍ക്കരണ നയത്തില്‍ നിന്ന് പിന്മാറാനും പകരം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖേന മാത്രം ഖനനം പരിമിതപ്പെടുത്താനും തയ്യാറാകുമോ; വ്യക്തമാക്കുമോ?

ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ നടപടി

537  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മൈനിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള ധാതുക്കളുടെ വിൽപനയ്ക്കും കെട്ടിടനിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനും ജിയോളജി വകുപ്പിൽ നിന്നും സമയബന്ധിതമായി അനുമതി ലഭിക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സേവനങ്ങൾ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥർ വരുത്തുന്ന ഈ അനാസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കുമോ;

(ബി)  പാലക്കാട് ജില്ലയിലെ കുളങ്ങളിൽ നിന്ന് മണ്ണും മണലും ചെളിയും നീക്കം ചെയ്യുന്നതിന് ജനങ്ങളിൽ നിന്നും ഫീസ് ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ഈടാക്കിയിട്ടും അനുമതി നൽകാത്ത ജിയോളജി വകുപ്പിന്റെ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)  കോടതിയിൽ നിന്ന് വ്യക്തമായ ഉത്തരവുകൾ ലഭിച്ചാലും ഉത്തരവുകൾ നടപ്പിലാക്കാതിരിക്കുകയും നിയമാനുസൃതം അനുമതി നൽകാവുന്ന വിഷയങ്ങളിൽ പോലും കാലതാമസം വരുത്തുകയും ചെയ്യുന്ന പ്രവണതയ്ക്ക് ശാശ്വത പരിഹാരം കാണാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

കൈത്തറി മേഖലയുടെ ഉന്നമനത്തിന് നടപടി

538  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഖാദി കൈത്തറി സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ ഒന്നായ വടകര മേഖലയിലെ കൈത്തറി സംഘങ്ങളുടെ ശോച്യാവസ്ഥ സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും അപകടാവസ്ഥയിലുള്ള മേൽക്കൂരയുമെല്ലാം സാധാരണക്കാരായ സംഘാംഗങ്ങൾക്കും തൊഴിലാളികൾക്കും ഭീഷണി ഉയർത്തുന്ന സാഹചര്യം സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  റിബേറ്റും മറ്റാനുകൂല്യങ്ങളും ഉൾപ്പെടെ കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പലതും മുടങ്ങിയിരിക്കുന്ന സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  എങ്കിൽ റിബേറ്റും മറ്റാനുകൂല്യങ്ങളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യുന്നതിനും കൈത്തറി മേഖലയുടെ സമഗ്ര പുനരുദ്ധാരണത്തിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?

കൈത്തറി നെയ്ത്ത് സഹകരണ സംഘം നവീകരണം

539  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആലംകോട് വീക്ഷണം കൈത്തറി നെയ്ത്ത് സഹകരണ സംഘം നവീകരണവുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

എ.ഐ. മേഖലയിലെ വികസനം‍

540  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എ. ഐ. മേഖലയിലെ വികസനത്തിനായി ഇന്ത്യയിലാദ്യമായി ഒരു പ്രത്യേക കാബിനറ്റ്തല എ.ഐ. പോർട്ട്‌ഫോളിയോ/മന്ത്രാലയം സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പ്രധാന ലക്ഷ്യം വിശദമാക്കുമോ;

(ബി)  ഫയൽ നീക്കങ്ങൾ വേഗത്തിലാക്കാനും രേഖകൾ ചുരുക്കി തയ്യാറാക്കാനും ഭൂമി ഏറ്റെടുക്കൽ നടപടികൾ ലളിതമാക്കാനും എ.ഐ. സാങ്കേതികവിദ്യ വിവിധ മേഖലകളിൽ പരിചയപ്പെടുത്തുന്നതിന് ഇതിനകം സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;

(സി)  ശക്തമായ ഡിജിറ്റൽ സാക്ഷരതയും തദ്ദേശീയമായ എ.ഐ. സ്റ്റാർട്ടപ്പുകളും സംസ്ഥാനത്തിന്റെ ഭാവി പുരോഗതിക്ക് നൽകുന്ന സാധ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  എ.ഐ. സാങ്കേതികവിദ്യ കൂടുതൽ പ്രചാരത്തിലാക്കുന്നതിനായി വിവരസാങ്കേതികവിദ്യാ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും നിക്ഷേപ ആകർഷണവും

541  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ - വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ. എസ്. യു. എം.) വഴി സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലേക്ക് കടന്നുവന്ന ആകെ നിക്ഷേപത്തിന്റെയും വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന ഐ.ടി.സ്റ്റാർട്ടപ്പുകളുടെ എണ്ണവും അവ വഴി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളും എത്രയെന്ന് വിശദമാക്കാമോ;

(സി)  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, സെമികണ്ടക്ടർ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കേന്ദ്രീകരിച്ച് പുതിയ ഐ.ടി. നിക്ഷേപങ്ങൾ ആകർഷിക്കാൻ എന്തെല്ലാം സവിശേഷ നയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാശം ലഭ്യമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.