മാട്ടിറച്ചി
വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ
1382 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) അന്യസംസ്ഥാനത്ത്
നിന്ന് കേരളത്തിലേക്ക് കന്നുകാലികളെ
കൊണ്ടുവരുന്നതിൽ നിലവിൽ നിയന്ത്രണങ്ങൾ
എന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കാമോ;
(ബി) അന്യസംസ്ഥാനത്ത്
നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന
കന്നുകാലികളുടെ എണ്ണം മുൻവർഷത്തേതിൽ
നിന്ന് ഗണ്യമായി കുറഞ്ഞതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) കേരളത്തിലേക്ക്
കന്നുകാലികളുടെ വരവ് കുറഞ്ഞതിനാൽ
മാട്ടിറച്ചി വ്യാപാരികൾ നേരിടുന്ന
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ
സ്വീകരിക്കുന്ന മാർഗങ്ങൾ
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(ഡി) കേരളത്തിൽ
സുനാമി ഇറച്ചിയുടെ വിപണനം
നടക്കുന്നുണ്ടെങ്കിൽ അത് തടയാൻ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന് അറിയിക്കാമോ?
ക്ഷീര
ഗ്രാമം പദ്ധതി
1383 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മാവേലിക്കര
നിയോജകമണ്ഡലത്തില്‍ ക്ഷീര ഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത
പദ്ധതി നിലവില്‍ ഏതെല്ലാം പഞ്ചായത്തില്‍
പുരോഗമിക്കുന്നുണ്ടെന്നും, ആയതിന്റെ
തല്‍സ്ഥിതിയും വിശദമാക്കുമോ?
ക്ഷീര
മേഖലയിലെ വിവിധ പദ്ധതികൾ
1384 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ക്ഷീരോൽപ്പാദന
മേഖലയിൽ മുന്‍ സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ വിവിധ പദ്ധതികളും
അവയ്ക്കായി ചെലവഴിച്ച തുകയും ഇതിലൂടെ
കൈവരിച്ച നേട്ടങ്ങളും വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
ക്ഷീര വികസന മേഖലയിൽ പ്രവർത്തന മൂലധനം
1385 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മൃഗസംരക്ഷണ
മേഖലയിലും ക്ഷീര വികസന മേഖലയിലും
കര്‍ഷകര്‍ക്ക് ആവശ്യമായ പ്രവര്‍ത്തന
മൂലധനം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം
പദ്ധതികളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രവര്‍ത്തന
മൂലധനം ഉറപ്പുവരുത്തുന്നതുമായി
ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോയെന്ന് അറിയിക്കുമോ?
ഡയറി
സയന്‍സ് കോളേജ്
1386 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരള
വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്
സര്‍വ്വകലാശാലയുടെ കീഴില്‍ പാറശ്ശാല
നിയോജക മണ്ഡലത്തിലെ കള്ളിക്കാട്
ഗ്രാമപഞ്ചായത്തിലെ
നെട്ടുകാല്‍ത്തേരിയില്‍ ഡയറി സയന്‍സ്
കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
നിലവില്‍ ഏത് ഘട്ടത്തിലാണെന്നും കോളേജ്
പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള
സമയക്രമം നിശ്ചയിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി) പ്രസ്‌തുത
കോളേജിന്റെ നിര്‍മ്മാണത്തിനും അനുബന്ധ
അടിസ്ഥാന സൗകര്യ വികസനത്തിനുമായി
ഭരണാനുമതിയും സാമ്പത്തിക അനുമതിയും
ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍ നല്‍കാമോ;
(സി) വിദ്യാര്‍ത്ഥികളുടെ
പ്രായോഗിക പരിശീലനത്തിനും ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷീരമേഖലയിലെ
നൂതന സാങ്കേതിക വിദ്യകളുടെ
പ്രചാരണത്തിനുമായി കോളേജിനോട്
അനുബന്ധിച്ച് ഒരു ആധുനിക ഡയറി ഫാം
സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ
എന്ന് വിശദമാക്കാമോ;
(ഡി) ഡയറി
സയന്‍സ് കോളേജും അനുബന്ധ ഡയറിഫാമും
യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ തുടര്‍
നടപടികള്‍ സ്വീകരിച്ച് പദ്ധതി സമയ
ബന്ധിതമായി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
വടവന്നൂര്‍
സര്‍ക്കാര്‍ വെറ്ററിനറി
ഡിസ്പന്‍സറിയ്ക്ക് പുതിയ കെട്ടിടം
1387 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തിലെ വടവന്നൂര്‍ സര്‍ക്കാര്‍
വെറ്ററിനറി ഡിസ്പെന്‍സറി കെട്ടിടം
അപകടകരമായ അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) മഴക്കാലത്ത്
റോഡില്‍ നിന്നും വെള്ളം
കെട്ടിടത്തിനുള്ളിലേയ്ക്ക് ഒലിച്ചിറങ്ങി
ഭിത്തികളും വയറിംഗുകളും തകര്‍ന്ന് ഏത്
നിമിഷവും നിലം പൊത്താറായ അവസ്ഥയിലുള്ള
പ്രസ്തുത കെട്ടിടത്തിനു പകരം പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ബേപ്പൂരിലെ
വെറ്റിനറി ഹോസ്പിറ്റലിന്റെ
ആധുനികവത്കരണം
1388 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ബേപ്പൂരിലെ
വെറ്റിനറി ഹോസ്പിറ്റല്‍
ആധുനികവത്കരിക്കുവാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) പ്രസ്തുത
ഹോസ്പിറ്റലില്‍ നിലവില്‍ ലഭ്യമാക്കുന്ന
സേവനങ്ങള്‍ എന്തെല്ലാമാണ്;
(സി) ഹോസ്പിറ്റലിലെ
അംഗീകൃത തസ്തികകളുടെ വിശദവിവരങ്ങളും
നിലവിലെ ഒഴിവുകള്‍ സംബന്ധിച്ച
വിവരങ്ങളും ലഭ്യമാക്കാമോ?
എംപ്ലോയ്മെൻറ്
എക്സേഞ്ചുകളിൽ രജിസ്റ്റർ
ചെയ്തിട്ടുള്ളവരുടെ എണ്ണം
1389 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തിലെ
എംപ്ലോയ്മെൻറ് എക്സേഞ്ചുകളിൽ നിലവിൽ
രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരുടെ
എണ്ണം വെളിപ്പെടുത്താമോ;
(ബി) ഇവരിൽ
ഉന്നത വിദ്യാഭ്യാസമുള്ളവരുടെ എണ്ണമെത്ര,
ഡോക്ടർമാരെത്ര, എഞ്ചിനീയർമാരെത്ര,
എം.ബി.എ.ക്കാരെത്ര, ഐ.റ്റി.ഐ.ക്കാരെത്ര,
പോളി ടെക്നിക്കുകാരെത്ര, ഇതര സാങ്കേതിക
വിദ്യാഭ്യാസമുള്ളവരെത്ര, പ്ലസ്ടു
വരെയുള്ളവരെത്ര, 5-ാം ക്ലാസിന്
താഴെയുള്ളവരെത്ര എന്നതിന്റെ പട്ടിക
തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
(സി) കഴിഞ്ഞ
10 വർഷ കാലയളവിൽ എംപ്ലോയ്മെൻറ്
എക്സേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് വിവിധ
തസ്തികകളിൽ ജോലി ലഭിച്ചവരെത്ര
എന്നതിന്റെ വിവരം ലഭ്യമാക്കാമോ?
താല്‍ക്കാലിക
ജീവനക്കാരുടെ എണ്ണം
1390 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തൊഴില്‍
വകുപ്പിന് കീഴിലുളള വിവിധ ക്ഷേമനിധി
ബോര്‍ഡുകളിലെ താല്‍ക്കാലിക ജീവനക്കാരുടെ
വിവരങ്ങളും തസ്തികയും ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി) താല്‍ക്കാലികാടിസ്ഥാനത്തില്‍
നിയമിച്ച ജീവനക്കാരുടെ സേവന ദൈര്‍ഘ്യം
വ്യക്തമാക്കാമോ?
നേമം
മണ്ഡലത്തിലെ സ്കിൽ ഇന്ത്യ സെന്റർ
1391 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നേമം
മണ്ഡലത്തിൽ സ്കിൽ ഇന്ത്യ പദ്ധതിയുടെ
ഭാഗമായുള്ള സെന്ററിന്റെ നിലവിലെ
പ്രവർത്തന പുരോഗതിയെ കുറിച്ച്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ നിർവഹണ ചുമതല ആരെയെല്ലാമാണ്
ഏൽപ്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തൊഴിലും
തൊഴില്‍ വകുപ്പും
1392 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി
രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും 2021
മുതല്‍ 2026 വരെ എത്ര പേര്‍ക്ക് ജോലി
ലഭിച്ചു; ജില്ല തിരിച്ച് ഏതെല്ലാം
വകുപ്പിലാണ് നിയമനം ലഭിച്ചതെന്ന്
വിശദമാക്കാമോ; പ്രതിവര്‍ഷം എത്രപേര്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്
കുറക്കാന്‍ എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍ ആലോചിക്കുന്നത്;
വിശദമാക്കാമോ;
(ബി) സംസ്ഥാനത്ത്
ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളുടെ
എണ്ണം എടുത്തിട്ടുണ്ടോ; എങ്കിൽ
അതെത്രയാണെന്നും അവരുടെ ക്ഷേമത്തിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികളെന്തൊക്കെയെന്നും വിശദമാക്കാമോ;
(സി) സംസ്ഥാനത്ത്
തൊഴിൽവകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി
ബോര്‍ഡുകള്‍ ഏതെല്ലാമെന്നും പ്രസ്‌തുത
ഓരോ ബോര്‍ഡുകള്‍ക്കു കീഴില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണം, അവരിൽ
സ്ഥിരജീവനക്കാർ താല്‍ക്കാലിക ജീവനക്കാർ
എത്രയാണെന്നുമുള്ള ഇനം തിരിച്ച കണക്ക്
എന്നിവ ലഭ്യമാണോ; ഉണ്ടെങ്കിൽ
വിശദമാക്കാമോ?
ഇ.എസ്.ഐ.
ഹോസ്പിറ്റല്‍ ആധുനികവത്കരിക്കൽ
1393 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഫറോക്ക്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍
ആധുനികവത്കരിക്കുന്നതിനുള്ള പദ്ധതികള്‍
നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
(ബി) പ്രസ്തുത
ഹോസ്പിറ്റലിലെ അംഗീകൃത തസ്തികകളുടെയും
ഒഴിവുകളുടെയും വിവരങ്ങൾ ലഭ്യമാക്കാമോ?
ഓൺലൈൻ
ഭക്ഷ്യവിതരണ ജീവനക്കാരുടെ തൊഴിൽ സുരക്ഷ
1394 ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഓൺലൈൻ വഴിയുള്ള ഭക്ഷ്യവിതരണം ചെയ്യുന്ന
തൊഴിലാളികളുടെ വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
(ബി) ഈ
മേഖലയിൽ ജോലി ചെയ്യുന്നവരുടെ വേതനം
പര്യാപ്തമാണോയെന്ന് പരിശോധിക്കുമോ;
(സി) ഇവരുടെ
തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന
വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകള്‍
1395 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തൊഴില്‍
വകുപ്പിന് കീഴില്‍ എത്ര തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുണ്ട്;
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(ബി) ഇവയില്‍
തൊഴിലാളി പെന്‍ഷന്‍ കുടിശ്ശികയുളള
ക്ഷേമനിധി ബോര്‍ഡുകള്‍ ഏതെല്ലാം; എന്ന്
മുതലുള്ള കുടിശ്ശികയാണ് നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(സി) ടി
കുടിശ്ശിക തീര്‍പ്പാക്കാന്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍ വിവരിക്കുമോ?
തൊഴിലാളി
ക്ഷേമനിധി ബോർഡുകളിലെ പ്രതിസന്ധി
1396 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സന്ദീപ് വാര്യർ
ശ്രീ.
ടി .ഒ. മോഹനൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുൻസർക്കാരിന്റെ
കാലത്ത് സംസ്ഥാനത്തെ വിവിധ തൊഴിലാളി
ക്ഷേമനിധി ബോർഡുകൾ പ്രതിസന്ധിയിലായെന്ന
ആക്ഷേപം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) അധിക
ഭരണച്ചെലവുകളും കെടുകാര്യസ്ഥതയും മൂലം
ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക്
(ഗുണഭോക്താക്കൾക്ക്)യഥാസമയം
ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ
കഴിയാതിരുന്നിട്ടുണ്ടോ; എങ്കിൽ പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിനായി എന്തൊക്കെ
നടപടികൾ സ്വീകരിയ്ക്കനാകും എന്ന്
പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(സി) തൊഴിലാളികൾ
അടയ്ക്കുന്ന ക്ഷേമനിധി വിഹിതത്തിന്
തത്തുല്യമായ വിഹിതം അടയ്ക്കുന്നതിൽ മുൻ
സർക്കാർ കുടിശ്ശിക വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) മുൻസർക്കാരിന്റെ
കാലത്ത് വിവിധ ക്ഷേമനിധി ബോർഡുകളിലെ
ഗുണഭോക്താക്കൾക്ക് ക്ഷേമനിധി
ആനൂകൂല്യങ്ങളും പദ്ധതി വിഹിതങ്ങളും
വിതരണം ചെയ്യേണ്ടയിനത്തിൽ എത്ര തുകയുടെ
കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നത്
വ്യക്തമാക്കാമോ?
കേരള
കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം
1397 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരള
കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ ആകെയുളള ജീവനക്കാരുടെ എണ്ണവും
ഓരോ തസ്തികയിലുളള ജീവനക്കാരുടെ
വിവരങ്ങളും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി) ഓരോ
ജീവനക്കാരനും സേവന കാലയളവില്‍ ജോലി
ചെയ്ത ജില്ലാടിസ്ഥാനത്തിലുളള കാലയളവ്
വ്യക്തമാക്കാമോ;
(സി) ഏതൊക്കെ
ജില്ലകളിലെ ഏതെല്ലാം തസ്തികകളാണ് മറ്റ്
ഓഫീസുകളിലേക്ക്
താല്‍ക്കാലികാടിസ്ഥാനത്തില്‍
മാറ്റിയിട്ടുള്ളതെന്നും മാറ്റിയതിനുളള
കാരണവും വ്യക്തമാക്കാമോ;
(ഡി) താല്‍ക്കാലികാടിസ്ഥാനത്തില്‍
മറ്റ് ജില്ലകളിലേക്ക് മാറ്റിയ
തസ്തികകള്‍ അതാത് ജില്ലകളിലേക്ക് തിരികെ
നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
അവ അതാത് ജില്ലകളിലേക്ക് തിരികെ
നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
അതിഥി
തൊഴിലാളികളുടെ കണക്കെടുപ്പ്
1398 ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉഷ വിജയൻ
ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തിൽ
ജോലിക്കെത്തുന്ന അതിഥി തൊഴിലാളികളുടെ
കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; ഇവരുടെ
ഐഡന്റിറ്റി പരിശോധിക്കാൻ നിലവിൽ
എന്തൊക്കെ സംവിധാനങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) അതിഥി
തൊഴിലാളികൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ
കൂട്ടമായി താമസിക്കുന്നത് കാരണം
ആരോഗ്യ-സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്
തടയുന്നതിനായി കർശന നടപടികൾ
സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
(സി) പ്രസ്തുത
ആവശ്യത്തിലേക്കായി ആരോഗ്യം, ആഭ്യന്തരം
എന്നീ വകുപ്പുകളുടെ സഹായത്തോടെ
കർമ്മപരിപാടി നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കാമോ?
തൊഴില്‍മേഖലകളിലെ
മിനിമം വേതനം
പുതുക്കിനിശ്ചയിക്കുന്നതിന് നടപടി.
1399 ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
എഫ്. രാജ
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വിവിധ
തൊഴില്‍മേഖലകളിലുള്ള കുറഞ്ഞ കൂലി
നിരക്ക് പുതുക്കിനിശ്ചയിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി) കേന്ദ്രസര്‍ക്കാരിന്റെ
പുതിയ ലേബര്‍ കോഡ് നടപ്പിലാക്കുന്നതില്‍
സ്വീകരിക്കുന്ന
മുന്‍കരുതലുകളെക്കുറിച്ച് വിശദമാക്കാമോ;
(സി) തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ച് വേണ്ട
പരിഷ്കാരനടപടികള്‍ കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കാമോ?
ഐടിഐ
അധ്യാപകരുടെ മുൻ ശമ്പളപരിഷ്കരണങ്ങളിലെ
അപാകത
1400 ശ്രീ.
സജീവ് ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പത്താം
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ
ഇൻസ്ട്രക്ടർ/ സീനിയർ ഇൻസ്ട്രക്ടർ/
ഗ്രൂപ്പ് ഇൻസ്ട്രക്ടർ എന്നീ
തസ്തികകൾക്ക് വേണ്ടി വകുപ്പ്
സർക്കാരിലേക്കും ശമ്പളപരിഷ്കരണ
കമ്മീഷനിലേക്കും നൽകിയ ശിപാർശകളുടെ
പകർപ്പ് നൽകാമോ;
(ബി) പതിനൊന്നാം
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്
ജൂനിയർ ഇൻസ്ട്രക്ടർ/ സീനിയർ
ഇൻസ്ട്രക്ടർ/ ഗ്രൂപ്പ് ഇൻസ്ട്രക്ടർ
എന്നീ തസ്തികകൾക്ക് വേണ്ടി വകുപ്പ്
സർക്കാരിലേക്കും ശമ്പള പരിഷ്കരണ
കമ്മീഷനിലേക്കും നൽകിയ ശിപാർശകളുടെ
പകർപ്പ് നൽകാമോ;
(സി) പത്താം
ശമ്പള പരിഷ്കരണത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ
തസ്തികയുടെ ഗ്രേഡ്, സെക്കൻഡ് ഗ്രേഡിൽ
നിന്നും തേർഡ് ഗ്രേഡിലേക്ക്
തരംതാഴ്ത്തപ്പെട്ടത് വകുപ്പ്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതുമായി ബന്ധപ്പെട്ട്
ആശയവിനിമയം നടത്തിയ കത്തിന്റെ പകർപ്പ്
നൽകാമോ; ഈ വിഷയം പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട് ഏതൊക്കെ സർവീസ് സംഘടനകൾ
വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്;
നിവേദനങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
(ഡി) പത്താം
ശമ്പള പരിഷ്കരണത്തിൽ ടി
തസ്തികയുടെ ഗ്രേഡ് രണ്ടിൽ നിന്നും
മൂന്നായി കുറഞ്ഞ വിഷയത്തിൽ ഐ.ടി.ഐ.
അധ്യാപക സംഘടനയായ ഐ റ്റി ഡി ഐ ഒ നൽകിയ
നിവേദനത്തിന്മേൽ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; ഈ നിവേദനത്തിൽ
ഉന്നയിച്ച വിഷയം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ നിവേദനത്തിന്റെ പകർപ്പ്
നൽകാമോ;
(ഇ) പത്താം
ശമ്പള പരിഷ്കരണം, പതിനൊന്നാം ശമ്പള
പരിഷ്കരണം എന്നിവയുമായി
ബന്ധപ്പെട്ട് വകുപ്പ് തയ്യാറാക്കിയ
ഫയലിന്റെ നോട്ടുകളും രേഖകളും
അനുബന്ധരേഖകളും സർക്കാരിലേക്ക് നൽകിയ
കത്തിടപാടുകളുടെ മുഴുവൻ പകർപ്പും (ഫയൽ
നോട്ട് അടക്കം എല്ലാ
രേഖകളും) ലഭ്യമാക്കാമോ;
(എഫ്) മുൻ
ശമ്പള പരിഷ്കരണത്തിൽ ഐ.ടി.ഐ. ജൂനിയർ
ഇൻസ്ട്രക്ടർമാരുടെ നിലവിൽ
ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ
നഷ്ടപ്പെട്ടത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പുതിയ ശമ്പള
പരിഷ്കരണത്തിൽ ഈ പോരായ്മ
പരിഹരിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
'പിങ്ക്
ട്രാൻസിറ്റ് ഫ്‌ളീറ്റ്’ സംവിധാനം
1401 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വഴിയോരങ്ങളിൽ
സ്ത്രീകൾക്ക് സുരക്ഷിതവും
സൗകര്യപ്രദവുമായ യാത്രാനുഭവത്തിനായി
'പിങ്ക് ട്രാൻസിറ്റ് ഫ്‌ളീറ്റ്’
സംവിധാനം കൊണ്ടുവരുന്നത്
പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ; എങ്കിൽ
ഇതുവഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം
നൽകുമോ?
അസംഘടിത
മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക്
പരിഹാരം
1402 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തെ
സ്ത്രീസൗഹൃദ സംസ്ഥാനമാക്കി
മാറ്റുന്നതിനും തൊഴിലിടങ്ങളില്‍
സ്ത്രീകളുടെ സുരക്ഷയും തുല്യവേതനവും
ഉറപ്പാക്കുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) അസംഘടിത
മേഖലയില്‍
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്
അര്‍ഹമായ പ്രസവാവധിയും മറ്റ്
ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി) ഈ
മേഖലയില്‍ തൊഴിലെടുക്കുന്ന
സ്ത്രീകള്‍ക്ക് അര്‍ഹമായ വിശ്രമവേളയും
വിശ്രമസ്ഥലവും സുരക്ഷിതമായ ശുചിമുറി
സൗകര്യവും ഉറപ്പുവരുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ; സര്‍ക്കാര്‍- സ്വകാര്യ
സ്ഥാപനങ്ങളില്‍ ഡേ-കെയര്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കാമോ?
വനിതാ
ശിശുക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾ
1403 ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൗമാരക്കാരായ
പെൺകുട്ടികൾക്കായി വനിതാശിശു വികസന
വകുപ്പ് നിലവിൽ നടപ്പിലാക്കി വരുന്ന
പദ്ധതികൾ എന്തെല്ലാമാണ് വിശദമാക്കുമോ?
ശിശു
മരണ നിരക്ക്
1404 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തിലെ
ശിശു മരണനിരക്കിൻെറ നിലവിലെ വിശദാംശങ്ങൾ
നൽകാമോ;
(ബി) കുഞ്ഞുങ്ങളുടെ
സംരക്ഷണത്തിനായി ഓരോ കുടുംബത്തിനും
നൽകിവരുന്ന സഹായങ്ങൾ എന്തെല്ലാമാണ്?
വനിതാ
ശിശു വികസന വകുപ്പിന്റെ കീഴിലെ കരാര്‍
നിയമനങ്ങള്‍
1405 ശ്രീ.
സജീവ് ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വനിതാ
ശിശു വികസന വകുപ്പിന്റെ കീഴിൽ സോഷ്യോളജി
ഡിഗ്രി/പി.ജി. യോഗ്യത
നിശ്ചയിച്ചിട്ടുള്ള ഏതെല്ലാം തസ്തികകളിൽ
കരാർ/ദിവസവേതന അടിസ്ഥാനത്തിൽ
ഉദ്യോഗാർത്ഥികളെ നിയമിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
പുനലൂർ
മണ്ഡലത്തിലെ അങ്കണവാടികളുടെ വികസന
പ്രവർത്തനങ്ങൾ
1406 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ നിലവിലുള്ള അങ്കണവാടികളെത്ര;
ഓരോ അങ്കണവാടിയുടെയും നമ്പര്‍, സ്ഥലം,
തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
മണ്ഡലത്തിൽ സ്വന്തമായി സ്ഥലവും
കെട്ടിടവുമില്ലാത്ത അങ്കണവാടികൾ
ഏതെല്ലാമെന്നും സ്വന്തമായി
സ്ഥലമുണ്ടായിട്ടും കെട്ടിടമില്ലാത്ത
അങ്കണവാടികൾ ഏതെല്ലാമെന്നും
അറിയിക്കാമോ;
(സി) ശിശു
സൗഹൃദ അങ്കണവാടികൾ സജ്ജമാക്കുന്നതിന്
വനിതാ - ശിശു വികസന വകുപ്പിന്റെ ചായം
പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിട
നിർമ്മാണ പ്രവൃത്തികളോ അങ്കണവാടി നവീകരണ
പ്രവൃത്തികളോ ടി മണ്ഡലത്തിൽ നിലവിൽ
നടന്നുവരുന്നുണ്ടോയെന്ന് അറിയിക്കാമോ;
ഉണ്ടെങ്കിൽ പ്രസ്തുത അങ്കണവാടികൾ
ഏതെല്ലാമെന്നും ആയതിന്റെ നിലവിലെ സ്ഥിതി
എന്തെന്നും വിശദമാക്കാമോ?
വനിതാ
ശിശുക്ഷേമ വകുപ്പിലെ ക്ഷേമ പദ്ധതികള്‍
1407 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വനിതാ
ശിശുക്ഷേമ വകുപ്പിനു കീഴിൽ മുന്‍
സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ
പദ്ധതികള്‍ വിശദമാക്കാമോ?
അങ്കണവാടികളുടെ
അടിസ്ഥാന വികസനം
1408 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കഴിഞ്ഞ 5 വര്‍ഷത്തിനിടെ വനിത-ശിശു വികസന
വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നതിന്റെ ജില്ല
തിരിച്ചുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വനിതാശിശു വികസന
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
1409 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആലത്തൂര്‍
മണ്ഡലത്തില്‍ നിലവില്‍ വനിതാശിശു വികസന
വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന
അങ്കണവാടികളില്‍ ഏതാെക്കെയാണ് സ്വന്തം
കെട്ടിടങ്ങളിലും, വാടക കെട്ടിടങ്ങളിലും
പ്രവര്‍ത്തിക്കുന്നവ എന്ന വിവരം
നല്‍കാമാേ;
(ബി) പ്രസ്തുത
മണ്ഡലത്തില്‍ പാേക്സാേ കേസുകളില്‍ ഇരയായ
കുട്ടികള്‍ക്കും അവരുടെ
കുടുംബാഗങ്ങള്‍ക്കും ലീഗല്‍ സര്‍വീസ്
അതാേറിറ്റി മുഖേനയാേ അല്ലെങ്കില്‍
വകുപ്പ് മുഖേനയാേ നല്‍കേണ്ട സാമ്പത്തിക
സഹായങ്ങള്‍ കൃത്യമായി വിതരണം
ചെയ്തിട്ടുണ്ടാേ; വിശദാംശങ്ങള്‍
നല്‍കാമാേ;
(സി) പ്രസ്തുത
മണ്ഡലത്തിലെ അനാഥരായ കുട്ടികളെ
സഹായിക്കുന്ന ഏതെങ്കിലും പദ്ധതികള്‍
നിലവില്‍ വകുപ്പ് മുഖേന
നടപ്പിലാക്കുന്നുണ്ടാേ; നിലവില്‍
ഇത്തരത്തിലുള്ള എത്ര കുട്ടികള്‍ക്ക്
മണ്ഡലത്തില്‍ സഹായം നല്‍കുന്നുണ്ട്?
സംസ്ഥാനത്തെ
സ്ത്രീ സൗഹൃദമാക്കാൻ നടപടി
1410 ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
ഷിബു തെക്കുംപുറം
ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) രാജ്യത്തെ
ഏറ്റവും കൂടുതൽ സ്ത്രീ സൗഹൃദ
സംസ്ഥാനമായി കേരളത്തെ മാറ്റാൻ ഈ സർക്കാർ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി) യാത്രക്കാരായ
സ്ത്രീകളെ കൂടി കണക്കിലെടുത്ത്
സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളിൽ
പൊതുവിശ്രമ മുറികൾ നിർമ്മിക്കാൻ
പദ്ധതിയുണ്ടോ; എങ്കില്‍ എത്ര
പട്ടണങ്ങളിലാണ് പ്രസ്തുത പദ്ധതി
നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്;
(സി) തൊഴിലിടങ്ങളിൽ
സ്ത്രീകൾക്ക് തുല്യജോലിക്ക് തുല്യവേതനം
നടപ്പാക്കുവാൻ നടപടികളുണ്ടാവുമോ;
പ്രസവാവധി അസംഘടിത മേഖലയിലേക്ക് കൂടി
വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
അറിയിക്കാമോ;
(ഡി) അസംഘടിത
മേഖലയിലെ സ്ത്രീകൾക്ക് അവരുടെ
തൊഴിലിടങ്ങളിൽ സാനിട്ടറി നാപ്കിനുകള്‍
പോലുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നത്
പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
അനാഥരഹിത
സംസ്ഥാനമാക്കുന്നതിനുള്ള നടപടി
1411 ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍
ശ്രീ.
ജ്യോതികുമാർ ചാമക്കാല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തെ
ശിശു-അനാഥരഹിത സംസ്ഥാനമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക;
(ബി) ശിശുഭവനുകളിലും
അമ്മത്തൊട്ടിലുകളിലും എത്തുന്ന
കുട്ടികളുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിനും യാന്ത്രികമായ
കൗൺസിലിംഗ് രീതികള്‍ക്കു പകരം അവര്‍ക്ക്
വൈകാരികമായ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനും നടപടികള്‍
സ്വീകരിക്കുമോ;
(സി) കുട്ടികള്‍ക്കെതിരായ
ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍
തടയുന്നതിന് ശക്തമായ നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വ്യക്തമാക്കാമോ?
വനിതാ
ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷനുകൾ
1412 ശ്രീ.
ടി. ജെ. വിനോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വനിതാ
ശിശു വികസന ഡയറക്ടറേറ്റിൽ നിലവിൽ
കേന്ദ്ര ആവിഷ്കൃത പദ്ധതികൾക്ക് കീഴിലും
സംസ്ഥാനത്തിന്റെ പദ്ധതികൾക്ക്
കീഴിലുമായി നടപ്പിലാക്കിവരുന്ന വിവിധ
മിഷനുകൾ/പ്രോഗ്രാമുകള്‍ ഏതെല്ലാം എന്ന്
അറിയിക്കുമോ; പ്രസ്തുത പദ്ധതികളിലൂടെ
നടപ്പിലാക്കുന്ന പ്രധാനപ്പെട്ട
പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന്
അറിയിക്കുമോ;
(ബി) പ്രസ്തുത
മിഷനുകളിലെ നിലവിലുള്ള തസ്തികകൾ
ഏതൊക്കെ, എത്രയെണ്ണം വീതം, അതിൽ കരാർ
അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ എത്ര, ഈ
തസ്തികകളിലെ കരാർ വേതനം എത്ര, ഓരോ
തസ്തികയിലെയും കരാർ കാലാവധി
അവസാനിക്കുന്ന തീയതി എന്നീ
വിശദാംശങ്ങള്‍ പട്ടികയായി ലഭ്യമാക്കുമോ?
അങ്കണവാടികൾക്കുള്ള
നയരൂപീകരണം
1413 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
അങ്കണവാടികൾ സ്ഥാപിക്കുന്നതിനും അവയുടെ
പരിപാലനവും ഫലപ്രദമായ നടത്തിപ്പും
ഉറപ്പുവരുത്തുന്നതിനുമായി നയം
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി) അങ്കണവാടികളിലെ
കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം
ലഭ്യമാക്കുന്നതിനും സുരക്ഷിതത്വം
ഉറപ്പുവരുത്തുവാനും എന്തു നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്; വിശദീകരിക്കാമോ;
(സി) നിലവിൽ
ഒരു അങ്കണവാടിയിൽ എത്ര ജീവനക്കാരാണ്
ആവശ്യമായിട്ടുള്ളത് എന്നും അവരുടെ നിയമന
രീതി ഏതു തരത്തിലാണ് എന്നും
വിശദീകരിക്കാമോ;
(ഡി) അങ്കണവാടികളിൽ
കുട്ടികൾക്ക് ജീവനക്കാരിൽ നിന്നും പീഡനം
ഏൽക്കുന്നുവെന്ന പരാതി പലപ്പോഴായി
ഉയർന്നുവന്നിട്ടുള്ള സാഹചര്യത്തിൽ
അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ?
ക്ഷീര
കർഷകർ നേരിടുന്ന പ്രതിസന്ധി
1414 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
2016 മെയ് 1 മുതൽ 2026 മാർച്ച് 31 വരെ
ഉണ്ടായിട്ടുള്ള ക്ഷീരോൽപാദനത്തിന്റെ
വിവരം സാമ്പത്തിക വർഷം തിരിച്ച്
ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്ത്
ക്ഷീരോൽപാദനത്തിന്റെ കണക്ക്
ശേഖരിക്കുന്ന സംവിധാനം നിലവിലില്ലെങ്കിൽ
അത് ഒരുക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി) സംസ്ഥാനത്ത്
ക്ഷീരകൃഷിയിൽ നിന്ന് കർഷകർ അകന്നു
പോകുന്നത് ഒഴിവാക്കാൻ സ്വീകരിക്കുന്ന
നടപടികളും കർഷകർക്ക് നൽകുന്ന സാമ്പത്തിക
സഹായങ്ങളും എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി) ക്ഷീരകൃഷിയിൽ
ഏർപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ
കർഷകരുടെ വായ്പകൾ എഴുതിത്തള്ളുകയോ
സർക്കാർ സാമ്പത്തികസഹായം നൽകി അവരുടെ
കടം തീർക്കുകയോ ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ;
(ഇ) ക്ഷീരകർഷകർക്ക്
സൗജന്യ നിരക്കിൽ കാലിത്തീറ്റ
നൽകുന്നതിനുള്ള സംവിധാനവും പാലും
പാലുൽപന്നങ്ങളും സർക്കാർ ആഭിമുഖ്യത്തിൽ
സംഭരിച്ച് കേന്ദ്രീകൃത വിപണനത്തിനുള്ള
സൗകര്യവും ഒരുക്കുമോ;
(എഫ്) സംസ്ഥാനത്തെ
കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ
ഏർപ്പെടുത്തുന്നതിനും അന്യസംസ്ഥാനങ്ങളിൽ
നിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ
അതിർത്തികളിൽ രോഗനിർണയം നടത്തി
അസുഖമില്ലാത്തവയെ മാത്രം
സംസ്ഥാനത്തേക്ക് കടത്തിവിടുന്നതിനും
ഉള്ള നടപടി നിലവിലില്ലെങ്കിൽ അത്
സ്വീകരിക്കുമോ;
(ജി) കാലിത്തീറ്റ
വില നിയന്ത്രിക്കുന്നതിനും തീറ്റപ്പുൽ
കൃഷി വർദ്ധിപ്പിക്കുന്നതിനും
സംസ്ഥാനത്ത് നിലവിലുള്ള സംവിധാനം
എന്താണെന്നും ഇനി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്നും അറിയിക്കാമോ?
ക്ഷീര
കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതി
1415 ശ്രീ.
വി. ടി. ബൽറാം
ശ്രീ.
മനോജ് മൂത്തേടൻ
ശ്രീ.
ടോണി ചമ്മണി
ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ,
മൃഗസംരക്ഷണ – വനിതാ ശിശു വികസന
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
പാലുൽപാദനത്തിൽ സ്വയം പര്യാപ്തത
കൈവരിക്കുവാൻ സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ കാരണങ്ങളാൽ പശു വളർത്തൽ
നഷ്ടത്തിലാവുകയും ഈ മേഖല വിട്ടുപോവുകയും
ചെയ്ത ക്ഷീര കർഷകർക്ക് ആവശ്യമായ
സഹായങ്ങൾ നൽകി തിരികെ കൊണ്ടുവരാൻ നടപടി
സ്വീകരിക്കുമോ;
(സി) കാലിത്തീറ്റയുടെ
വില വർധനവ് നിയന്ത്രിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ; മിൽമ,
കേരളാ ഫീഡ്സ് എന്നീ സ്ഥാപനങ്ങൾ
കൂടുതൽ കാലിത്തീറ്റ മിതമായ വിലയിൽ
ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
|