UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
29.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

താനൂര്‍ മണ്ഡലത്തില്‍ ഭൂമിയുടെ വിശദാംശങ്ങള്‍

1068  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ നിയോജക മണ്ഡലത്തില്‍ റവന്യൂ പുറമ്പോക്കുകൾ, മറ്റ് സര്‍ക്കാര്‍ പുറമ്പോക്കുകള്‍ എന്നിവ സംബന്ധിച്ചുളള വിശദവിവരങ്ങള്‍ വകുപ്പ് തിരിച്ചും, വില്ലേജ് തിരിച്ചും വിശദമാക്കാമോ;

(ബി)  റവന്യൂ ഭൂമിയില്‍ നിന്നും ഏതല്ലാം ഭൂമികളാണ് 2016 ന് ശേഷം മറ്റു വകുപ്പുകള്‍ക്ക് ലീസിനോ മറ്റോ കൈമാറിയതെന്ന് വിശദമാക്കാമോ;

(സി)  താനൂര്‍ മല്‍സ്യഫെഡ് മുഖേന നടപ്പിലാക്കാന്‍ ആസൂത്രണം ചെയ്യുന്ന വല നിര്‍മ്മാണ യൂണിറ്റിന് വേണ്ടി റവന്യൂ ഭൂമി ലീസിന് വേണ്ടി നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി)  താനൂരിലെ സര്‍ക്കാര്‍ പുറമ്പോക്ക് രജിസ്റ്ററിന്റെ പകര്‍പ്പ് വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?

പുറമ്പോക്ക് ഭൂമി

1069  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദീർഘകാലമായി റവന്യു വകുപ്പിൻെറ അനാസ്ഥകാരണം സർക്കാർ പുറമ്പോക്കുകളും പി.ഡബ്ല്യൂ.ഡി റോഡുകളും, പഞ്ചായത്ത് - നഗരസഭ - കോർപ്പറേഷൻ റോഡുകളും വ്യക്തികൾ കൈയേറി സ്വന്തമെന്ന നിലയിൽ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  സർക്കാർ പുറമ്പോക്കുകളിലെ കൈയേറ്റം തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

നേമം മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ

1070  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നേമം നിയോജക മണ്ഡലത്തിൽ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ പ്രവർത്തന പുരോഗതി എന്നിവ വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികൾ എപ്പോൾ പുർത്തിയാക്കും എന്ന് അറിയിക്കാമോ?

മുതുവല്ലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

1071  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുതുവല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി ഉയര്‍ത്തുന്നതിന് നിലവില്‍ അനുവദിച്ച തുക (45 ലക്ഷം രൂപ) അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കിൽ പ്രസ്തുത തുക തൊണ്ണൂറ് ലക്ഷമാക്കി ഉയര്‍ത്തി അനുവദിച്ച് സൗകര്യപ്രദമായ വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കൊണ്ടോട്ടിയില്‍ മിനി സിവിൽ സ്റ്റേഷന്‍

1072  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ മിനി സിവിൽ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കിൽ ആവശ്യമായ സ്ഥലസൗകര്യമൊരുക്കുന്നപക്ഷം മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)  നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ വിവിധയിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നതിനാല്‍ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി കൊണ്ടോട്ടിയില്‍ ഒരു മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കേണ്ട കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?

ടൗണ്‍ഷിപ്പ് പദ്ധതി

1073  ശ്രീ. കെ. എന്‍. ബാലഗോപാല്‍
ശ്രീ. കെ. വി. സുമേഷ്
ശ്രീ. എം. വിജിന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ സമഗ്രമായ പുനരധിവാസത്തിനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതിയുടെ പ്രധാന സവിശേഷതകളും ഈ പദ്ധതി ലോകോത്തര നിലവാരത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച ഭരണപരമായ നടപടികളും വിശദമാക്കാമോ;

(ബി)  ദുരന്തബാധിതരുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിച്ച് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന് പുറത്ത് മാറിതാമസിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എത്ര രൂപ പ്രത്യേക സാമ്പത്തിക പാക്കേജ് ആയി പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ ;

(സി)  നിലവിലെ എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ മൂലം കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നിയമപരമായ ഇടപെടലിലൂടെ ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ സർക്കാർ നടത്തിയ വിജയകരമായ ശ്രമങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ;

(ഡി)  പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേന്‍മയും ഉറപ്പുവരുത്തുന്നതിനായി പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ച വിവിധ മേല്‍നോട്ട സമിതികളെക്കുറിച്ച് വിശദമാക്കാമോ?

ഇ.എസ്.ഐ ആശുപത്രി നിർമ്മാണത്തിനായി ട്രാവൻകുർ റയോൺസ് ഭൂമി കൈമാറ്റം

1074  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇ.എസ്.ഐ പരിധിയിൽ വരുന്ന ഏകദേശം എഴുപത്തയ്യായിരത്തോളം തൊഴിലാളികൾ അധിവസിക്കുന്ന പെരുമ്പാവൂരിൽ കിടത്തി ചികിത്സക്കായി ആശുപത്രി നിലവിലില്ല. അഞ്ചേക്കർ സ്ഥലം ലഭ്യമായാൽ ആശുപത്രി അനുവദിക്കാമെന്ന് ഇ.എസ്.ഐ കോർപ്പറേഷൻ അധികാരികൾ അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിന്റെ അഞ്ച് ഏക്കർ സ്ഥലം ഇ.എസ്.ഐ ആശുപത്രി നിർമ്മിക്കുന്നതിന് വേണ്ടി വിട്ടു നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

അഴീക്കോട് മണ്ഡലത്തില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

1075  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴീക്കോട് നിയോജകമണ്ഡലത്തില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ റവന്യൂ - വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിനായുള്ള ശിപാര്‍ശ വകുപ്പ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍

1076  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ടോയെന്നും പ്രസ്തുത അപേക്ഷകള്‍ ശരാശരി എത്ര ദിവസങ്ങള്‍ക്കകം തീര്‍പ്പാക്കാന്‍ സാധിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  തിരുവനന്തപുരം താലൂക്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിൽ ലഭിച്ച പ്രസ്തുത അപേക്ഷകളുടെ അപേക്ഷ തീയതിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ തീയതിയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

മഞ്ചേരി മണ്ഡലത്തിലെ റവന്യൂ ഓഫീസുകളുടെ വികസനവും സേവന മെച്ചപ്പെടുത്തലും

1077  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി നിയോജക മണ്ഡലത്തിലെ റവന്യൂ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും നിലവിലുള്ള മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട വികസനവും പുതിയ റവന്യൂ കോംപ്ലക്സ് നിർമ്മാണവും പരിഗണിക്കുമോ;

(ബി)  ഏറനാട് താലൂക്ക് ഓഫീസ് പരിധിയിലുള്ള വിവിധ വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവയെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിനും നിലവിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;

(സി)  മഞ്ചേരി നിയോജകമണ്ഡലത്തിലെ റവന്യൂ ഓഫീസുകളിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് കാരണം പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഒഴിവുകൾ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?

വില്ലേജ് ഓഫീസുകളുടെ നവീകരണം

1078  ശ്രീ. വി. ടി. ബൽറാം
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി നടപ്പിലാക്കിയ പദ്ധതികൾ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി)  കാലപ്പഴക്കം നിമിത്തം ജീർണ്ണിച്ച വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പുനർ നിർമ്മിക്കാൻ പദ്ധതിയുണ്ടോ; വിശദാംശങ്ങൾ അറിയിക്കുമോ;

(സി)  വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ?

സർക്കാർ ഭൂമി കയ്യേറ്റം തടയാൻ നടപടി

1079  ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. സുധീർഷാ പാലോട്
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സർക്കാർ ഭൂമി കയ്യേറ്റം നടത്തിയിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;എങ്കിൽ എത്ര ഏക്കർ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  കയ്യേറ്റക്കാർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരികെ പിടിക്കുവാൻ ശക്തമായ നടപടികൾ ഉണ്ടാകുമോ; വ്യക്തമാക്കുമോ;

(സി)  സംസ്ഥാനത്ത് സർക്കാർ ഭൂമി കയ്യേറ്റം തടയുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

മണിമല ആലപ്ര ഗ്രാമത്തിലെ പട്ടയ പ്രശ്നം

1080  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിന്റെ പരിധിയിൽ പൊന്തൻപുഴ വനമേഖലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ആലപ്ര മേലേക്കവല ഭാഗത്തെ ആയിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന പട്ടയ പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി ഇതേ വരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;

(ബി)  ഇതേ പൊന്തൻപുഴ വനമേഖലയോട് ചേർന്ന് പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ പട്ടയ വിതരണം അന്തിമഘട്ടത്തിൽ എത്തിയിട്ടും കോട്ടയം ജില്ലയിൽ പ്രസ്തുത വിഷയത്തിൽ പുരോഗതി കൈവരിക്കാത്തത് മൂലം ജനങ്ങൾ പ്രതിഷേധത്തിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തിലെ മെല്ലെപ്പോക്ക് ഒഴിവാക്കുന്നതിനായി റവന്യൂ, വനം വകുപ്പുകളെ ചേർത്ത് ഒരു സംയുക്ത പരിശോധന നടത്തി അടിയന്തരമായി പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?

ചിറയിൻകീഴ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നൽകിയ പട്ടയങ്ങൾ

1081  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ എത്ര പട്ടയങ്ങൾ നൽകിയിട്ടുണ്ടെന്നും ഇനി എത്ര പട്ടയങ്ങൾ നൽകാനുണ്ടെന്നും പട്ടയം നൽകുന്നതിന് വേണ്ടി നാളിതുവരെ സ്വീകരിച്ച നടപടികളും വിശദമാക്കാമോ; പട്ടയത്തിനു വേണ്ടി അപേക്ഷ നൽകിയവരുടെ എണ്ണം, പേര്, വിലാസം എന്നിവ തരം തിരിച്ചു വിശദമാക്കാമോ ?

വിചാരണ പൂർത്തിയാക്കിയ അപേക്ഷകളിൽ കൈവശക്കാരന് പട്ടയം

1082  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പയ്യന്നൂർ ലാന്റ് ട്രിബ്യുണൽ ഓഫീസിന്റെ കീഴിൽ പട്ടയം അനുവദിക്കുന്നതിനായി ലഭിച്ചതിൽ തീർപ്പാക്കാൻ ബാക്കിയുള്ള അപേക്ഷകളുടെ എണ്ണം എത്രയാണ്; വിശദമാക്കാമോ;

(ബി)  വിചാരണ പൂർത്തിയായ കേസുകളിൽ പട്ടയം വിതരണം ചെയ്യുന്നതിന് തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ; വിശദമാക്കാമോ;

(സി)  വിചാരണ പൂർത്തിയാക്കിയ എത്ര കേസുകളിൽ ഇനിയും പട്ടയവിതരണം നടത്താനുണ്ടെന്നും അവ എത്ര ദിവസങ്ങൾക്കകം വിതരണം ചെയ്യാൻ സാധിക്കുമെന്നും വിശദമാക്കാമോ?

കൊച്ചി നിയോജകമണ്ഡലത്തിലെ തീരദേശ - നഗര പട്ടയപ്രശ്നങ്ങൾ, വില്ലേജ് റെക്കോർഡുകളിലെ അപാകതകൾ, റവന്യൂ ടവർ എന്നിവ

1083  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി നിയോജകമണ്ഡലത്തിലെ സാന്തോം നഗർ, ബീച്ച് റോഡ് മിനി നഗർ, രാമേശ്വരം നഗർ, പനയപ്പള്ളി നഗർ, ചക്കമാടം നഗർ, മുണ്ടംവേലി സൗദി സ്കൂൾ പരിസരം എന്നീ നഗര പ്രദേശങ്ങളിലും ചെല്ലാനം പഞ്ചായത്തിലെ കാട്ടിപ്പറമ്പ്, കണ്ണമാലി, കളത്തറ, ചെല്ലാനം, കണ്ടക്കടവ് എന്നീ തീരദേശ മേഖലകളിലും പതിറ്റാണ്ടുകളായി താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇതുവരെയും ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന പട്ടയം ലഭിക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ തുരുത്തി നഗറിൽ കോർപ്പറേഷനും ജി.സി.ഡി.എ. (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി) -യും ഭവന പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചുനൽകിയിട്ടും ജന്മിമാരിൽ നിന്നും ഏറ്റെടുത്ത ഭൂമിയുടെ വില്ലേജ് റെക്കോർഡുകൾ (ബേസിക് ടാക്‌സ് രജിസ്റ്റർ, തണ്ടപ്പേര്) മാറ്റാത്തതുമൂലവും ജില്ലാ കളക്ടർ മുഖേനയുള്ള നോട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാകാത്തതുമൂലവും ഇവിടത്തെ കുടുംബങ്ങൾക്ക് പട്ടയം നിഷേധിക്കപ്പെടുന്ന സാങ്കേതിക തടസ്സം അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  തുരുത്തി നഗറിലെ വില്ലേജ് റെക്കോർഡുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും കൊച്ചി നിയോജകമണ്ഡലത്തിലെയും തീരദേശങ്ങളിലെയും കെട്ടിക്കിടക്കുന്ന മുഴുവൻ പട്ടയ അപേക്ഷകളും ശാശ്വതമായി തീർപ്പാക്കുന്നതിനുമായി ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസ്, കൊച്ചി താലൂക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഒരു 'പ്രത്യേക പട്ടയ മേള' യുദ്ധകാലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുമോ;

(ഡി)  വർഷങ്ങളുടെ പഴക്കമുള്ള ഹെറിറ്റേജ് പ്രദേശമായ ഫോർട്ട് കൊച്ചിയിലെ നിലവിലെ റവന്യൂ ഡിവിഷണൽ ഓഫീസും സമീപത്തെ പഴയ ജയിൽ കോമ്പൗണ്ടും ഏകോപിപ്പിച്ച് ഒരു 'ചരിത്ര പൈതൃക മ്യൂസിയം' ആയി മാറ്റുവാനും, നിലവിലെ റവന്യൂ ഓഫീസുകൾ കൂടുതൽ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി കൊച്ചിയിലെ ജനങ്ങൾക്കായി എല്ലാ റവന്യൂ സേവനങ്ങളും ഒരൊറ്റ മേൽക്കൂരക്ക് കീഴിൽ ലഭ്യമാക്കുന്ന രീതിയിൽ ഒരു ആധുനിക റവന്യൂ ടവർ നിർമ്മിക്കുവാനും അടിയന്തര നടപടി സ്വീകരിക്കുമോ?

വനഭൂമി പട്ടയം

1084  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശ്ശൂര്‍ ജില്ലയില്‍ വനഭൂമി പട്ടയം മാത്രം എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര വനഭൂമി പട്ടയം നല്‍കി എന്ന് വിശദമാക്കാമോ, താലൂക്ക് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(സി)  നിലവില്‍ എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ?

പട്ടയം അപേക്ഷകള്‍

1085  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല മണ്ഡലത്തിലെ അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; ടി നടപടികള്‍ എന്നേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ബി)  അമ്പൂരി ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ 2006-ലെ വനാവകാശ നിയമപ്രകാരം കൈവശാവകാശരേഖ ലഭിച്ചവരുടെ ഭൂമി ഫോറസ്റ്റ് വില്ലേജില്‍ നിന്നും മാറ്റി റവന്യൂ വില്ലേജ് ആക്കി നല്‍കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത നടപടികള്‍ എന്നേയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

(സി)  പെരുങ്കടവിള, കീഴാറൂര്‍ വില്ലേജുകളില്‍ 'രാജപാത' പുറമ്പോക്ക് പ്രദേശത്ത് താമസിക്കുന്നവരില്‍ നിന്നും പട്ടയത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ; ഇതില്‍ എത്രയെണ്ണത്തില്‍ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായവരെ കണ്ടെത്തിയിട്ടുണ്ട്; രാജപാത പുറമ്പോക്ക് ഭൂമിക്ക് പട്ടയം നല്‍കുന്നതിന് നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും അവ പരിഹരിച്ച് പട്ടയ വിതരണം എന്നേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;

(ഡി)  മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ പട്ടയ അപേക്ഷകര്‍ക്കും വേഗത്തില്‍ പട്ടയം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാത്ത വിഷയം

1086  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കിഴക്കഞ്ചേരി പഞ്ചായത്തിലെ മിച്ചഭൂമിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാത്ത വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഇവര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന വിഷയങ്ങള്‍ എന്തൊക്കെയാണെന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കാമോ;

(സി)  ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ മേലാര്‍കോട്ട പഞ്ചായത്ത് പരിധിയിലെ ജനങ്ങള്‍ക്ക് വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് നിലവില്‍ ഒരു വില്ലേജ് ഓഫീസാണ് നിലവിലുള്ളത്. ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പ്രസ്തുത പ്രദേശത്തെ ഒരു വില്ലേജ് ഓഫീസ് കൊണ്ട് സാധ്യമാണോ എന്ന വിഷയം പഠന വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പ്രദേശത്തെ വില്ലേജ് ഓഫീസ് വിഭജിച്ചുകൊണ്ട് പുതിയ ഒരു വില്ലേജ് ഓഫീസ് കൂടി അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?

പാലക്കാട് ജില്ലയിലെ പട്ടയ വിതരണം

1087  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലയില്‍ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കൃത്യമായി പട്ടയ വിതരണം നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പട്ടയത്തിന് അപേക്ഷിച്ച ഭൂമിക്ക് കേസുകള്‍ പോലുള്ള മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ നിലവില്‍ പട്ടയം അനുവദിക്കുന്നതിന് എത്ര സമയം എടുക്കും; വ്യക്തമാക്കാമോ;

(സി)  പാലക്കാട് ജില്ലയില്‍ കോങ്ങാട്-I വില്ലേജില്‍ ഉള്ള ശ്രീ. ബാലകൃഷ്ണന്‍ മുതല്‍ പേര്‍ എന്ന വിലാസത്തില്‍ പട്ടയത്തിനായി അപേക്ഷിച്ച എസ്.എം. 145/23 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയില്‍ പട്ടയം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലതാമസം വരുന്നു; വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ?

കോതമംഗലം മണ്ഡലത്തില്‍ പട്ടയം

1088  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; വിശദമാക്കാമോ;

(ബി)  പട്ടയം ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളിന്മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയോ; വിശദമാക്കാമോ;

(സി)  പട്ടയത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

വയനാട് ദുരന്തബാധിതര്‍ക്കുള്ള ഫണ്ട് വിനിയോഗം

1089  ശ്രീ. എം. റഹ്മത്തുളള
ശ്രീ. പി. കെ. നവാസ്
ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാര്‍ വയനാട് ദുരന്തബാധിതര്‍ക്കുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ഇപ്രകാരം വകമാറ്റി ചെലവഴിച്ചത്; ഇങ്ങനെ വകമാറ്റി ചെലവഴിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആരാണ്;വ്യക്തമാക്കാമോ;

(സി)  ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

ഡിജിറ്റൽ സർവ്വേ പൂർത്തിയായ വില്ലേജുകളിലെ ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കൽ

1090  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ജില്ലയിൽ ഏതെല്ലാം വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുണ്ടെന്നും ഏതെല്ലാം വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ ആരംഭിക്കുവാൻ ബാക്കിയുണ്ടെന്നും ആയത് എപ്പോൾ ആരംഭിക്കുവാൻ സാധിക്കുമെന്നും അറിയിക്കാമോ;

(ബി)  ഡിജിറ്റൽ സർവ്വേ പൂർത്തിയായ വില്ലേജുകളിലെ ഭൂമി തരംമാറ്റത്തിന് നൽകിയ അപേക്ഷകൾ തീർപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)  ഡിജിറ്റൽ സർവ്വേ പൂർത്തിയായ വില്ലേജുകളിലെ ഭൂമി തരംമാറ്റത്തിന് നൽകിയ അപേക്ഷകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ജീവനക്കാർക്ക് എന്തെങ്കിലും നിർദേശങ്ങൾ നൽകിയിട്ടുണ്ടോ; ഈ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുമോ?

ഭൂമി തരംമാറ്റം

1091  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ടി തരംമാറ്റം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  പാലാ നിയോജകമണ്ഡലത്തില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തീര്‍പ്പുകല്‍പ്പിക്കാത്ത ഫയലുകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി

1092  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-ന് ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുന്നതിന് എത്ര അപേക്ഷകൾ ലഭിച്ചുവെന്നും അതിൽ എത്രയെണ്ണം തീർപ്പ് കൽപ്പിച്ചെന്നും പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ;

(ബി)  ശേഷിക്കുന്ന അപേക്ഷകളുടെ നിലവിലെ സ്ഥിതി പഞ്ചായത്ത്‌ തിരിച്ച് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ?

ഭൂമി തരം മാറ്റൽ

1093  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃക്കാക്കര മണ്ഡലത്തിലെ പനമ്പള്ളി നഗർ, ഗിരി നഗർ, ജവഹർ നഗർ, തുടങ്ങിയ സ്ഥലങ്ങളിൽ നാൽപ്പത് വർഷം മുമ്പ് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അതോറിറ്റി, ഹൗസിംഗ് ബോർഡ്, ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എന്നീ സ്ഥാപനങ്ങൾ നിർമ്മിച്ച് നൽകിയ ലോ ഇൻകം ഗ്രൂപ്പ് , മിഡിൽ ഇൻകം ഗ്രൂപ്പ്, ഹൈ ഇൻകം ഗ്രൂപ്പ് വീടുകൾ സ്ഥിതി ചെയ്യുന്ന ഭൂമി റവന്യൂ രേഖകളിൽ നിലമായി രേഖപ്പെടുത്തിയത് മൂലം പ്രസ്തുത വീടുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനോ ക്രയവിക്രയം നടത്തുന്നതിനോ സാധിക്കാത്തതിനാൽ പ്രസ്തുത പ്രദേശങ്ങളിലെ ഭൂമിയുടെ സർവേ നമ്പറുകൾ അടിസ്ഥാനമാക്കി ഈ ഭൂമിയെ പുരയിടമാക്കി മാറ്റുന്നതിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത

1094  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)  പ്രസ്തുത നാലുവരിപ്പാതയുടെ നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കുന്നതിനും ആകെ പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്നും പ്രസ്തുത പ്രവൃത്തികള്‍ക്ക് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(സി)  നാലുവരിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പാലാ ബൈപാസ് റോഡ് സ്ഥലം ഏറ്റെടുക്കല്‍

1095  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ ബൈപാസ് റോഡ്, ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയുമായി ചേരുന്ന അരുണാപുരം ജംഗ്ഷനില്‍ ശ്രീ.സാജന്‍ ഗീതാഞ്ജലി എന്നയാളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ടി റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സമയബന്ധിതമായി ഏറ്റെടുത്ത് പാലാ ബൈപാസ് റോഡ് പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കുണ്ടേരിപ്പൊയില്‍ കോട്ടയില്‍ പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി

1096  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂര്‍ ജില്ലയിലെ കണ്ണവം, ശിവപുരം വില്ലേജുകളിലായി നിര്‍മ്മിക്കാന്‍ പോകുന്ന കുണ്ടേരിപ്പൊയില്‍ കോട്ടയില്‍ പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ; ഭൂമി ഏറ്റെടുക്കുന്നതിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

അന്താരാഷ്‌ട്ര യോഗ റിസര്‍ച്ച് സെന്ററിന് വേണ്ടി ഭൂമി

1097  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ തില്ലങ്കേരി വില്ലേജില്‍ സ്ഥാപിക്കുന്ന അന്താരാഷ്‌ട്ര യോഗ റിസര്‍ച്ച് സെന്ററിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഭൂഉടമകള്‍ക്ക് നഷ്ടപരിഹാര തുക കെെമാറിയിട്ടുണ്ടോ?

നെടുമങ്ങാട് മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ

1098  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വെട്ടുറോഡ് റെയിൽവേ മേൽപാലം, കണിയാപുരം റെയിൽവേ മേൽപ്പാലം എന്നിവയുടെ ലാൻഡ് അക്വിസിഷൻ നടപടികളുമായി ബന്ധപ്പെട്ട് നാളിതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിശദാംശം നൽകാമോ;

(ബി)  കിഫ്ബി ധനസഹായത്തോടെ രണ്ട് റീച്ചുകളിലായി നിർമ്മാണം ആരംഭിക്കുന്ന നെടുമങ്ങാട്–അരുവിക്കര റോഡിന്റെ ലാന്റ് അക്വിസേഷൻ പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി വിശദീകരിക്കുമോ;

(സി)  കിഫ്ബി ധനസഹായത്തോടെ നിർമ്മാണം തുടങ്ങിയ വഴയില-പഴകുറ്റി നാലുവരിപ്പാത വികസനത്തിന്റെ ഭാഗമായി നടന്നു വരുന്ന മൂന്നു റീച്ചുകളുടെയും ലാൻഡ് അക്വിസേഷൻ പ്രവൃത്തികളുടെ പുരോഗതി വിശദീകരിക്കുമോ; ലാന്റ് അക്വിസേഷൻ പൂർത്തിയായ റീച്ചുകളെ സംബന്ധിച്ച് വിശദാംശം നൽകാമോ;

(ഡി)  മൂന്ന് റീച്ചുകളിലായി നിർമ്മാണം നടന്നുവരുന്ന പഴകുറ്റി -മംഗലപുരം റോഡിന്റെ ലാൻഡ് അക്വിസേഷൻ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദീകരിക്കുമോ?

മിച്ചല്‍ ജംഗ്ഷന്‍ നവീകരണം

1099  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തിലെ മിച്ചല്‍ ജംഗ്ഷന്‍ നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഭൂമി തരം മാറ്റൽ

1100  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് ആർ.ഡി.ഒ പരിധിയിൽ ഭൂമി തരം മാറ്റാൻ ഫോം നമ്പർ 6-ൽ എത്ര അപേക്ഷകൾ ലഭിച്ചുവെന്നും അതിൽ എത്രയെണ്ണം തീർപ്പ് കൽപ്പിച്ചുവെന്നും വില്ലേജ് തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ;

(ബി)  ശേഷിക്കുന്ന അപേക്ഷകളുടെ നിലവിലെ സ്ഥിതി വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ;

(സി)  അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ?

വസ്തു തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍

1101  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം ജില്ലയില്‍ വസ്തു തരം മാറ്റുന്നതിന് എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ?

മണത്തല വിശ്വനാഥ ക്ഷേത്രത്തിന് ഭൂമി പതിച്ച് നൽകുന്നത്

1102  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണത്തല വിശ്വനാഥ ക്ഷേത്രത്തിന് ഭൂമി പതിച്ച് നൽകുന്നത് സംബന്ധിച്ച റവ-എൽ3/55/2025-റവ ഫയലിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഫയലിലെ ആവശ്യം പരിഗണിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കാലവർഷക്കെടുതിയിൽ തകർന്ന തദ്ദേശ റോഡുകളുടെ പുനരുദ്ധാരണം

1103  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാലവർഷക്കെടുതിയിൽ തകർന്ന തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ ഫണ്ടിൽ ഉൾപ്പെടുത്തിയ വർക്കുകളെ സംബന്ധിച്ച് വിശദീകരിക്കുമോ;

(ബി)  ഭരണാനുമതി നൽകിയ പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;

(സി)  നെടുമങ്ങാട് മണ്ഡലത്തിൽ ഭരണാനുമതി കാലയളവിനുള്ളിൽ ആരംഭിക്കാത്ത ഫ്ലഡ് വർക്കുകളെ സംബന്ധിച്ച് വിശദീകരിക്കാമോ; പ്രസ്തുത വർക്കുകൾ പുതുക്കി നൽകുന്ന വിഷയം പരിഗണനയിൽ ഉണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ജില്ലാ തലത്തിൽ ഫ്ലഡ് വർക്കുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?

ഫറോക്ക് ചുങ്കം മിനി സിവില്‍ സ്റ്റേഷൻ

1104  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പ്രവർത്തനമാരംഭിച്ച ഫറോക്ക് ചുങ്കത്തെ മിനി സിവില്‍ സ്റ്റേഷനിലേക്ക് ഏതൊക്കെ വകുപ്പ്/ഓഫീസുകുളുടെ പ്രവര്‍ത്തനം മാറ്റുവാനാണ് തീരുമാനം എടുത്തിരുന്നത് എന്ന് അറിയിക്കാമോ;

(ബി)  നിലവില്‍ പ്രസ്തുത മിനി സിവിൽ സ്റ്റേഷനിൽ ഏതെല്ലാം ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്ന് വ്യക്തമാക്കാമോ;

(സി)  പ്രവര്‍ത്തനം മാറ്റാത്ത/ആരംഭിക്കാത്ത ഓഫീസുകള്‍ പ്രവര്‍ത്തനസജ്ജമാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ഡി)  നിശ്ചയിച്ച എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം എന്ന് ആരംഭിക്കുവാനാകും എന്ന് വ്യക്തമാക്കാമോ?

പാലാ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം

1105  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷത്തിലധികമായിട്ടും നിരവധി ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് തുറന്നുകൊടുക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് സിവില്‍ സ്റ്റേഷന്‍ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത മിനി സിവില്‍ സ്റ്റേഷന്‍ നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

പാലാ ആര്‍.ഡി.ഒ.ഓഫീസ് കോംപ്ലക്സ് നിര്‍മാണം

1106  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ ആർ.ഡി.ഒ. ഓഫീസ് കോംപ്ലക്സ് നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിർമാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)  പ്രസ്തുത ഓഫീസ് കോംപ്ലക്സ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവില്‍ തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

ചിറയിൻകീഴ് മണ്ഡലത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ

1107  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ എത്ര സ്മാർട്ട് വില്ലേജ് ഓഫീസുകളുണ്ട്; ഇനി എത്ര വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറ്റുവാനുണ്ട്; വിശദമാക്കാമോ?

കഴക്കൂട്ടം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം

1108  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴക്കൂട്ടം മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യാർത്ഥം വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒരിടത്ത് ലഭ്യമാകുന്ന തരത്തിൽ കഴക്കൂട്ടത്ത് ഒരു മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ;

(ബി)  പ്രസ്തുത സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി ഭൂമിയുടെ ലഭ്യത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(സി)  കഴക്കൂട്ടത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വിശദമാക്കുമോ?

തളിപ്പറമ്പ മണ്ഡലത്തിലെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം

1109  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ മണ്ഡലത്തിലെ മാണിയൂർ വില്ലേജ് ഓഫീസിന് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഏത് ഘട്ടത്തിൽ എത്തി എന്നും എപ്പോൾ ഉദ്‌ഘാടനത്തിനായി തയ്യാറാകുമെന്നും അറിയിക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ എത്ര വില്ലേജ് ഓഫീസുകൾക്ക് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം പണിതിട്ടുണ്ടെന്ന് അവയുടെ പേര് സഹിതം അറിയിക്കാമോ; അവശേഷിക്കുന്ന വില്ലേജ് ഓഫീസുകൾ ഏതെന്നും അവയെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം പണിയാൻ തുക അനുവദിക്കുമോ എന്നും അറിയിക്കാമോ; വ്യക്തമാക്കുമോ?

പുനലൂർ മണ്ഡലത്തിലെ റവന്യൂ ടവർ നിർമ്മാണം

1110  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ മണ്ഡലത്തിലെ റവന്യൂ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കുമോ?

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍

1111  ശ്രീ. വി. ജോയി
ശ്രീ. കെ. കെ. രാമചന്ദ്രന്‍
ശ്രീ. പി. പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ നിന്നും വേഗത്തിലും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാക്കുവാൻ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി നവീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുനല്‍കിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണത്തിനായി കിഫ്‍ബി വഴിയും പ്ലാന്‍ ഫണ്ട് വഴിയും കഴിഞ്ഞ സര്‍ക്കാര്‍ വകയിരുത്തിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;

(സി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പില്‍ നടപ്പാക്കിയ ഇ - ഓഫീസ് സംവിധാനവും വില്ലേജ് ഓഫീസുകളുടെ ഡിജിറ്റലൈസേഷനും പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാകുന്നതിന് എത്രമാത്രം സഹായകരമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)  കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ചതും നിലവില്‍ വിവിധ ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കാനുള്ളതുമായ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

വീരണകാവ്‍ വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം

1112  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര മണ്ഡലത്തിലുള്‍പ്പെട്ട വീരണകാവ്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഓഫീസ് കെട്ടിടം അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

സ്മാർട്ട് വില്ലേജ് ഓഫീസുകൾ

1113  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. രമേഷ് പിഷാരടി
ശ്രീ. സുമേഷ് അച്ചുതൻ
ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്ന നടപടി ഏത് ഘട്ടത്തിലാണ്; ആകെ വില്ലേജ് ഓഫീസുകളിൽ എത്ര എണ്ണം ഇത്തരത്തിൽ സ്മാർട്ട് ആക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)  സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ഓഫീസിൽ വരുത്തുന്നത് എന്ന് വ്യക്തമാക്കാമോ; ഇങ്ങനെയുള്ള ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾ എല്ലാം ഡിജിറ്റൽ ആക്കി മാറ്റിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  ഇനിയും സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കാത്ത വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ആക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ചാത്തന്നൂർ കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരണം

1114  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാത്തന്നൂർ താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് പഠനമോ സർവ്വെയോ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഇത് സംബന്ധിച്ച് വകുപ്പ് ഏതെങ്കിലും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  താലൂക്ക് രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരം പ്രസ്തുത പ്രദേശം അതിന് യോഗ്യമാണോയെന്ന് അറിയിക്കാമോ;

(ഡി)  പുതിയ താലൂക്ക് രൂപീകരിച്ചാൽ അതിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന വില്ലേജുകളും തദ്ദേശ സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഇ)  ചാത്തന്നൂർ താലൂക്ക് രൂപീകരണത്തിനായി സമയബന്ധിതമായി നടപടി സ്വീകരിക്കാൻ തയ്യാറാണോയെന്ന് വ്യക്തമാക്കാമോ?

മഞ്ചേശ്വരം താലൂക്കിലെ സർക്കാർ ഭൂമി

1115  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം താലൂക്കിൽ സർക്കാർ ഓഫീസുകൾ സ്ഥാപിക്കുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ സർക്കാർ ഭൂമിയുടെ വിശദാംശങ്ങൾ വില്ലേജ് തിരിച്ച്, സർവ്വേ നമ്പർ, വിസ്തീർണം എന്നിവ സഹിതം ലഭ്യമാക്കുമോ?

പാലാ റിവര്‍വ്യു റോഡ് നിര്‍മാണം

1116  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ റിവര്‍വ്യൂ റോഡ് മെയിന്‍ റോഡുമായി ചേരുന്ന ആര്‍.വി. പാര്‍ക്കിനു സമീപം കോമളം ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 2 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ; നിജസ്ഥിതി വ്യക്തമാക്കാമോ?

പെരുമ്പാവൂർ മണ്ഡലത്തിലെ റവന്യൂ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച്

1117  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ രായമംഗലം വില്ലേജ് ഓഫീസിന്റെ പരിധിയിൽ 50,000-ത്തിലധികം ജനസംഖ്യയും വിപുലമായ ഭൗമപരിധിയും ഉള്ളതിനാൽ പൊതുജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യവും, രായമംഗലം വില്ലേജിനെ വിഭജിച്ച് കുറുപ്പംപടി വില്ലേജ് ഓഫീസ് രൂപീകരിക്കണമെന്ന ആവശ്യം കഴിഞ്ഞ പത്ത് വർഷമായി റവന്യൂ വകുപ്പിന്റെ പരിഗണനയിലുള്ള സാഹചര്യവും കണക്കിലെടുത്ത്, കുറുപ്പംപടി വില്ലേജ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ബി)  ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ആയിരക്കണക്കിന് ഫയലുകൾ വർഷങ്ങളായി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായും, ഇതിന് പ്രധാന കാരണം സർവേയർമാരുടെ പരിശോധനകൾ പൂർത്തീകരിക്കപ്പെടാത്തതാണെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന കുന്നത്തുനാട് താലൂക്ക് ഓഫീസിൽ സർവേയർമാരുടെ ഗണ്യമായ കുറവുള്ള സാഹചര്യത്തിൽ, കൂടുതൽ സർവേയർമാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ

1118  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതികളെ നേരിടുന്നതിനായി റവന്യൂ വകുപ്പ്, ദുരന്തനിവാരണ വകുപ്പ് മറ്റ് ഇതര വകുപ്പുകളുമായി സംയുക്ത യോഗം ചേർന്നിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)   ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലകളിൽ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  തീക്കോയില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

കഴക്കൂട്ടം താലൂക്ക് രൂപീകരണം

1119  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴക്കൂട്ടത്തെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി പല താലൂക്ക് ആസ്ഥാനങ്ങളിലും എത്തിച്ചേരേണ്ട ദുഷ്കരമായ സാഹചര്യം നിലനിൽക്കുന്നുണ്ട് എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  കഴക്കൂട്ടം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; ഇക്കാര്യത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ

1120  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കിയതും തുടരുന്നതുമായ വിവിധ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?

സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേ നടപടികളുടെ പുരോഗതി

1121  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേ നടപടികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ;

(ബി)  സംസ്ഥാനത്ത് നിലവിൽ എത്ര വില്ലേജുകൾ ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും എത്ര വില്ലേജുകളിൽ സർവ്വേ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിക്കാമോ;

(സി)  പാലക്കാട് ജില്ലയിൽ ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ച വില്ലേജുകളും സർവ്വേ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വില്ലേജുകളും ഏതൊക്കെയാണെന്ന് അറിയിക്കാമോ?

കുറ്റ്യാടി മണ്ഡലത്തിലെ ഡിജിറ്റൽ സർവ്വേ

1122  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറ്റ്യാടി മണ്ഡലത്തിലെ ഡിജിറ്റൽ സർവ്വേ നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണുള്ളത്; വ്യക്തമാക്കുമോ;

(ബി)  നിലവിൽ മണ്ഡലത്തിലെ എത്ര വില്ലേജുകളിൽ സർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്; വില്ലേജുകൾ തിരിച്ചുള്ള വിശദാംശം നൽകുമോ;

(സി)  മണ്ഡലത്തിലെ ഡിജിറ്റൽ സർവ്വേ നടപടികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

തൃശ്ശൂര്‍, തലപ്പിള്ളി താലൂക്കുകളിലെ ഡിജിറ്റല്‍ സര്‍വേ

1123  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശ്ശൂര്‍, തലപ്പിള്ളി താലൂക്കുകളിലെ ഏതെല്ലാം വില്ലേജുകളിലാണ് ഡിജിറ്റല്‍ സർവ്വേ പുരോഗമിക്കുന്നത്; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വില്ലേജുകളില്‍ ഓരോന്നിലും ഡിജിറ്റല്‍ സര്‍വ്വേ എത്ര ശതമാനം പൂര്‍ത്തിയായെന്ന് പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ?

പൊൻകുന്നത്ത് റീസർവ്വേ സൂപ്രണ്ട് ഓഫീസ് ആരംഭിക്കാന്‍ നടപടി

1124  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടയം ജില്ലയിൽ വൈക്കത്ത് നിലവിലുള്ള രണ്ട് റീസർവ്വേ സൂപ്രണ്ട് ഓഫീസുകളിൽ ഒരെണ്ണം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്തേക്ക് മാറ്റുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്റെ നിലവിലെ പുരോഗതി വിശദമാക്കുമോ;

(ബി)  പ്രസ്തുത വിഷയം നിലവിൽ ഏത് ഓഫീസിന്റെ പരിഗണനയിലാണുള്ളത്; ഫയൽ നമ്പർ സഹിതമുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  പ്രസ്തുത ഓഫീസിന്റെ പ്രവർത്തനത്തിനായി പൊൻകുന്നം സിവിൽ സ്റ്റേഷനിൽ മുറി അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ ഓഫീസ് അടിയന്തരമായി പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?

കുട്ടനാട് നിയോജകമണ്ഡലത്തിലെ ഭൂമി തരംമാറ്റ അപേക്ഷകളും റീസർവേ നടപടികളും

1125  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് നിയോജകമണ്ഡലത്തിലെ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും തരംമാറ്റവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  കുട്ടനാട് നിയോജകമണ്ഡലത്തിലെ എടത്വ വില്ലേജിലെ റീസർവ്വേ നടപടികൾ ഏത് ഘട്ടത്തിലാണ്; റീസർവ്വേ പൂർത്തീകരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?

തളിപ്പറമ്പ താലൂക്കിൽ മിച്ച ഭൂമി വിതരണം

1126  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ താലൂക്കിൽ അർഹരായവർക്ക് വിതരണം ചെയ്യുന്നതിനായി റവന്യൂ വകുപ്പിന്റെ അധീനതയിൽ മിച്ചഭൂമി നിലവിലുണ്ടോ; എങ്കിൽ എത്ര ഹെക്ടർ ഭുമിയുണ്ടെന്ന് വെളിപ്പെടുത്താമോ; അർഹരായവർക്ക് മിച്ചഭൂമി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഭൂനിയമങ്ങളില്‍ സമഗ്രമായ പരിഷ്കരണത്തിന് നടപടി

1127  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. സേനാപതി വേണു
ശ്രീ. അബിൻ വർക്കി കോടിയാട്ട്
ശ്രീ. സി. വി. ശാന്തകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭൂപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പരിഷ്കരിക്കുമോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;

(സി)  ഭൂമി സംബന്ധമായി നിലവിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് വേണ്ട പഠനങ്ങളും പരിശോധനകളും നടത്താന്‍ ഒരു കമ്മീഷന്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.