UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
24.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

പീച്ചംകോട് നഗര്‍ ഭവനനിര്‍മ്മാണ പദ്ധതി

600  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അതിപിന്നോക്ക വിഭാഗ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പീച്ചംകോട് നഗര്‍ ഭവനനിർമ്മാണ പദ്ധതി എപ്പോൾ ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

കെടാവിളക്ക് പദ്ധതി

601  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  1 മുതല്‍ 8 വരെ ക്ലാസുകളിലെ പിന്നാക്ക വിഭാഗ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് പകരം ആരംഭിച്ച "കെടാവിളക്ക് "പദ്ധതിക്കായി 2023 മുതല്‍ മുൻ സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)  സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് നടപ്പിലാക്കിയ ഈ പദ്ധതി വഴി എത്ര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്കോളര്‍ഷിപ്പ് ലഭിച്ചത് എന്ന് വിശദമാക്കാമോ;

(സി)  ഒ.ഇ.സി പോസ്റ്റ് മെട്രിക് ധനസഹായമായി 2021-2026 കാലയളവില്‍ എത്ര കോടിരൂപയാണ് വകയിരുത്തിയത് എന്ന് വ്യക്തമാക്കാമോ;

(ഡി)  ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ് വഴി വിദേശ പഠന സൗകര്യം ലഭ്യമാക്കിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?

ഒ.ബി.സി. വിഭാഗങ്ങൾക്കുള്ള സംവരണം

602  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഏതൊക്കെ വിഭാഗങ്ങൾക്കാണ് നിലവിൽ ഒ.ബി.സി. സംവരണ ആനുകൂല്യം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  ഒ.ബി.സി ആനുകൂല്യങ്ങൾ ഓരോ വിഭാഗങ്ങൾക്കും എത്ര ശതമാനം വീതമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

(സി)  നാഷണൽ കമ്മീഷൻ ഫോർ ബാക്ക് വേഡ് ക്ലാസ്സസ് ആക്ട് 1993 പ്രകാരം സംസ്ഥാനത്ത് ജനസംഖാനുപാതികമായി ഒ.ബി.സി സംവരണം പുതുക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ഒ.ബി.സി പട്ടികയിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളും ആ വിഭാഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വർഷവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(ഇ)  ഓരോ വിഭാഗത്തിലും ഒ.ബി.സി ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;

(എഫ്)  1993-ന് ശേഷം പ്രസ്തുത ആനുകൂല്യപ്രകാരം സർക്കാർ ജോലി ലഭിച്ചവരുടെ ജാതി തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?

പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഗവേഷകര്‍ക്ക് നല്‍കിവരുന്ന പിന്തുണ

603  ശ്രീ. എം. വിന്‍സെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഗവേഷകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഫെല്ലോഷിപ്പും ഗ്രാന്‍റും യഥാസമയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും എന്തെല്ലാം സാമ്പത്തിക, സാമൂഹിക പിന്തുണകളാണ് പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കാമോ;

(ബി)  പിന്നാക്ക വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും കുറഞ്ഞ പലിശ നിരക്കിൽ പ്രത്യേക വായ്പാപദ്ധതികള്‍ ഏര്‍പ്പെടുത്തുമോ; എങ്കിൽ വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഉന്നമനത്തില്‍ പങ്കുവഹിച്ച പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന മഹാന്‍മാരുടെ ജീവിതവും സാമൂഹിക ഇടപെടലുകളും അവര്‍ നല്കിയ സംഭാവനകളും ചരിത്രപരമായി പഠിക്കപ്പെടേണ്ടതും അടയാളപ്പെടുത്തേണ്ടവയുമായതിനാൽ അതിനായുള്ള ഗവേഷണ-പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആലോചനയിലുണ്ടോ; എങ്കിൽ വിശദമാക്കാമോ?

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ

604  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പിന്നാക്ക വിഭാഗത്തിൽപ്പെട്ടവര്‍ക്ക് എന്തെല്ലാം സഹായങ്ങളും ആനുകൂല്യങ്ങളുമാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ വഴി നൽകിവരുന്നതെന്ന് വിശദമാക്കാമോ;

(ബി)  അവയിൽ സബ്‌സിഡി ഏതൊക്കെ ഇനത്തിലാണ് ലഭിക്കുന്നത്; വിശദമാക്കാമോ;

(സി)  കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശമുണ്ടോ; വിശദമാക്കാമോ?

സാമൂഹ്യ പരിഷ്ക‍ർത്താക്കളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള നടപടി

605  ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന വിശിഷ്ട വ്യക്തികളുടെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും പൈതൃകം സംരക്ഷിക്കുന്നതിന് പിന്നോക്ക ക്ഷേമ വകുപ്പ് തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ആയതിന്റെ ഭാഗമായി പഠന-ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കുവാൻ പിന്നോക്ക ക്ഷേമ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുടെ ഭവന പദ്ധതി

606  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ഭവനരഹിതർക്ക് വീട് ഉറപ്പാക്കുന്നതിനായി മുൻ സർക്കാരിന്റെ പദ്ധതികളിൽ നിന്നും വ്യത്യസ്തമായി ഈ സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ ഭവന പദ്ധതിയുടെ ഘടനയും നടപ്പ് സാമ്പത്തിക വർഷം ഇതിനായി നീക്കിവെച്ചിട്ടുള്ള തുകയും വ്യക്തമാക്കാമോ;

(ബി)  മുൻകാലങ്ങളിൽ ലൈഫ് മിഷൻ പദ്ധതി വഴിയുള്ള ഭവന നിർമ്മാണം പാതിവഴിയിൽ മുടങ്ങിയ പട്ടികവർഗ്ഗ ഗുണഭോക്താക്കളുടെ കൃത്യമായ കണക്ക് ലഭ്യമാണോ; ഇവ പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)  ആദിവാസി ഊരുകളിലെ തനത് സംസ്കാരം നിലനിർത്തിക്കൊണ്ട് അവരുടെ പങ്കാളിത്തത്തോടെ സുരക്ഷിത ഭവനങ്ങൾ നിർമ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)  എസ്.സി/എസ്.ടി കോർപ്പസ് ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടും സംയോജിപ്പിച്ചുകൊണ്ട് ഭവന നിർമ്മാണ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാൻ സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങളുടെ പേരു മാറ്റം

607  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് പരമ്പരാഗതമായി വിളിച്ചിരുന്ന കോളനി എന്ന പദത്തിന് പകരം മറ്റു പേരുകള്‍ ഉപയോഗിക്കണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് എത്രമാത്രം പ്രായോഗികമായിട്ടുണ്ടെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ;

(ബി)  പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കോളനികള്‍ക്ക് പകരം സദ്ഗ്രാമം എന്ന പേര് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ വിവിധ മേഖലകളിൽ നടപ്പിലാക്കിയ പദ്ധതികൾ

608  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച പദ്ധതികളിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്, ആരംഭിക്കാത്തവ എന്നിവ തരം തിരിച്ച് നൽകാമോ;

(ബി)  സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ടോ; വിശദമാക്കാമോ?

നെടിയിരുപ്പ് സൗത്ത് ഉന്നതിയില്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂള്‍

609  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടിക ജാതി ഉന്നതികളിലൊന്നായ നെടിയിരുപ്പ് സൗത്ത് ഉന്നതിയില്‍ മോഡല്‍ റെസിഡ്യന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കണമെന്നാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്കൂള്‍ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഇല്ലെങ്കില്‍ നെടിയിരുപ്പ് സൗത്ത് ഉന്നതിയില്‍ മോഡല്‍ റെസിഡ്യന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

അംബേദ്ക്കര്‍‍ ഗ്രാമം പദ്ധതിയുടെ ഫണ്ട് ലഭ്യതക്കുറവ്

610  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജകമണ്ഡലത്തിലെ തലനാട് പഞ്ചായത്തിലെ ചെവ്വൂര്‍, കടനാട് പഞ്ചായത്തിലെ ചാത്തന്‍കുന്ന് ഉന്നതി , കരൂര്‍ പഞ്ചായത്തിലെ നെല്ലാനിക്കാട്ട് പാറനഗർ തുടങ്ങിയ പട്ടികജാതി പട്ടികവർഗ്ഗ സങ്കേതങ്ങള്‍ക്ക് അംബേദ്ക്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാകുന്നില്ലായെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഫണ്ട് സമയബന്ധിതമായി ലഭ്യമാക്കി പദ്ധതിപ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതികൾ

611  ശ്രീ. കെ. രാജന്‍
ശ്രീ. സി. അജയപ്രസാദ്
ശ്രീമതി ഗീതാ ഗോപി
ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടികവർഗ്ഗക്കാരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും സമഗ്ര ഉന്നമനത്തിനു വേണ്ടി മുൻ സർക്കാർ ആരംഭിച്ച ഉന്നതി പദ്ധതിയുടെ പ്രവർത്തനം സമഗ്ര വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;

(ബി)  പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളിലെ അതിദരിദ്രകുടുംബങ്ങളുടെ ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് മുൻ സർക്കാർ നടപ്പിലാക്കിയ സുസ്ഥിരവികസന പദ്ധതികൾ വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;

(സി)  ഉന്നതി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിന് വേണ്ടി മുൻ സർക്കാർ നടപ്പിലാക്കിയ കുറ്റമറ്റ സംവിധാനങ്ങൾ തുടർന്നും പിന്തുടരുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;

(ഡി)  പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളിൽപ്പെടുന്ന യുവജനങ്ങളുടെ തൊഴിൽ ശേഷിയും തൊഴിൽ പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി മുൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ തുടരുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?

പട്ടിക‍ജാതി/പട്ടിക വര്‍ഗ്ഗ വികസനഫണ്ടുകളുടെ ചെലവഴിക്കല്‍

612  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്ത് വര്‍ഷത്തെ ബജറ്റില്‍ വകയിരിത്തിയ പട്ടിക‍ജാതി/പട്ടിക വര്‍ഗ്ഗ വികസനഫണ്ടുകളുടെ ചെലവഴിക്കലുമായി ബന്ധപ്പെട്ട വിശദാംശവും ഓരോ വര്‍ഷവും വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായ തുക, എന്നിവ സംബന്ധിച്ച കണക്കും ലഭ്യമാക്കാമോ,

(ബി)  പട്ടിക‍ജാതി/പട്ടിക വര്‍ഗ്ഗ വികസനത്തിനായി കേന്ദ്രത്തില്‍ നിന്നും ഈ കാലയളവില്‍ ഓരോ വര്‍ഷവും അനുവദിച്ച തുക, ചെലവഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായ തുക എന്നിവ സംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ,

(സി)  പട്ടിക‍ജാതി/പട്ടിക വര്‍ഗ്ഗ വികസനഫണ്ടുകള്‍ പൂര്‍ണ്ണമായി ചെലവഴിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വന്ന സാഹചര്യം വ്യക്തമാക്കാമോ?

പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങൾ

613  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോ, എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പട്ടികജാതി/ പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഈ കാലയളില്‍ ലഭിച്ചിട്ടുള്ള പരാതികളുടെ എണ്ണം എത്ര, ഇതില്‍ എത്ര എണ്ണത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, വ്യക്തമാക്കുമോ;

(സി)  പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ആവശ്യമായ ശക്തമായ നടപടി സ്വീകരിക്കുമോ?

പട്ടികജാതി വികസന ഫണ്ട് പൂർണമായി ചെലവഴിക്കുന്നതിന് നടപടി

614  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2017-18 മുതൽ 2025-26 വരെ പട്ടികജാതി ക്ഷേമത്തിനായി വകയിരുത്തിയ തുക പൂർണ്ണമായി ചെലവഴിക്കാതെ ഏകദേശം 30% ഫണ്ട് പാഴാക്കിയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി ജനസംഖ്യാനുപാതികമായി അനുവദിക്കുന്ന തുക പൂർണമായും വിനിയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമോ; വിശദമാക്കാമോ;

(സി)  2024-25 സാമ്പത്തിക വർഷം വിവിധ പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച 1370.60 കോടി രൂപയിൽ നിന്ന് 449.89 കോടി രൂപ 25.01.2025 ലെ സർക്കാർ ഉത്തരവ് പ്രകാരം വെട്ടിക്കുറച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രസ്തുത ഫണ്ട് വെട്ടിക്കുറച്ചത് പട്ടികജാതി വിഭാഗക്കാരോടുള്ള നീതി നിഷേധവും അവകാശ ലംഘനവുമാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുവാൻ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഇ)  പ്രസ്തുത വിഭാഗങ്ങളുടെ പുരോഗതിക്കായുള്ള പദ്ധതികൾക്കായി ജനസംഖ്യാനുപാതികമായി ഫണ്ട് നീക്കി വയ്ക്കപ്പെടുന്നുവെന്നും അത് കൃത്യമായി ചെലവഴിക്കപ്പെടുന്നുവെന്നും വക മാറ്റി ചെലവഴിക്കുന്നില്ലായെന്നും ഉറപ്പുവരുത്തുന്നതിനായി 2017-ൽ തെലുങ്കാന സർക്കാർ നടപ്പാക്കിയ നിയമത്തിന് സമാനമായ ഒരു നിയമം സംസ്ഥാനത്തും കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?

ഒല്ലൂർ മണ്ഡലത്തിൽ അനുവദിച്ച പഠന മുറി

615  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി എത്ര പഠന മുറി നിർമ്മിച്ച് നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി)  ആയതിന്റെ വിശദാംശം തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ?

സേഫ് പദ്ധതി

616  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള സേഫ് പദ്ധതി പ്രകാരം മെയിന്റനൻസിനായി എത്ര വീടുകൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിലെ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി

617  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മണ്ഡലത്തിൽ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉന്നതികൾ ഏതെല്ലാമാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന പദ്ധതികൾ

618  ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-26 കാലയളവിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)  ഓരോ പദ്ധതിയുടെയും അടങ്കല്‍ തുകയും പദ്ധതിയുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതികള്‍ക്കായി ബജറ്റിൽ വകയിരുത്തിയ തുക പൂർണ്ണമായും ചെലവഴിച്ചിരുന്നോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?

പട്ടികജാതി യുവതീയുവാക്കളുടെ തൊഴിൽ നൈപുണ്യവികസനത്തിന് പദ്ധതികൾ

619  ശ്രീ. വി. കെ. സനോജ്
ശ്രീ. എന്‍. കെ. അക്ബര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി യുവതീയുവാക്കളുടെ തൊഴിൽ നൈപുണ്യവികസനത്തിനും അതിലൂടെ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുമായി നിലവിലുള്ള പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  ഈ പദ്ധതികളിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എത്ര പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്; ഏതെല്ലാം മേഖലയിൽ, എത്ര പേർക്ക് ഇതിലൂടെ തൊഴിൽ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(സി)  ഇവരുടെ നൈപുണ്യ വികസനത്തിനായി പുതിയതായി ആരംഭിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ

620  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറ്റ്യാടി നിയോജക മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പേര്, എസ്റ്റിമേറ്റ് തുക എന്നിവയുടെ വിശദാംശം നൽകുമോ;

(സി)  പ്രസ്തുത പദ്ധതികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതി വിഹിതം

621  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പൊതു വിഭവങ്ങളിന്മേലുള്ള നീതിയുക്തമായ അവകാശം ഉറപ്പാക്കുന്നതിനായി ആസൂത്രണ രൂപരേഖയിൽ പ്രത്യേക ഘടക പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  മുന്‍ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്, തങ്ങളുടെ പ്രത്യേകതകൾ ഉൾപ്പെടുത്തി ജനസംഖ്യാനുപാതികമായി ലഭ്യമാകേണ്ടിയിരുന്ന പദ്ധതി വിഹിതം ഓരോ വർഷവും വകയിരുത്തിയിരുന്നോയെന്നു വ്യക്തമാക്കാമോ;

(സി)  ഇക്കാലയളവിൽ ഏതെങ്കിലും വർഷം പ്രസ്തുത ഘടക പദ്ധതികളിലെ വിഹിതത്തില്‍ മുൻവർഷത്തേക്കാൾ ശതമാന നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നോ; വിശദമാക്കാമോ;

(ഡി)  പ്രസ്തുത കാലയളവിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി വകയിരുത്തിയിരുന്ന തുകയും ചെലവഴിച്ച തുകയും തമ്മിലുള്ള അന്തരം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഇ)  ദുർബലജനവിഭാഗങ്ങൾക്ക് പൊതുവിഭവങ്ങളിലെ അവകാശം നിഷേധിക്കാതിരിക്കുന്നതിനും സാമ്പത്തിക പങ്കാളിത്തം അവർക്ക് അനുഭവവേദ്യമാക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് അറിയിക്കാമോ?

പട്ടിക ജാതി സമുദായ അംഗങ്ങൾക്ക് ലഭിക്കേണ്ട ധനസഹായകുടിശ്ശികകൾ

622  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി സമുദായ ക്ഷേമ പദ്ധതികളായ വിവാഹ ധനസഹായം, മിശ്രവിവാഹ സഹായം, ചികിത്സാ ധനസഹായം, വിദേശത്ത് തൊഴിൽ നേടുന്നതിനുള്ള സഹായം, ഏക വരുമാനദായകന്റെ മരണത്തെ തുടർന്ന് നൽകുന്ന സഹായം എന്നിവ മുൻ സർക്കാരിന്റെ കാലത്ത് കുടിശ്ശികയുണ്ടായിരുന്നോ;എങ്കിൽ എത്ര കുടിശ്ശികയുണ്ടായിരുന്നു; ഇവ നൽകുന്നതിന് നടപടി സ്വീകരിക്കാമോ ?

ആറ്റിങ്ങല്‍ മണ്ഡലത്തിലെ ചെറുന്നിയൂർ അംബേദ്കർ ഉന്നതിയുടെ വികസനം

623  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്കർ സമഗ്ര ഉന്നതി വികസന പദ്ധതിയില്‍ ഉൾപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച ആറ്റിങ്ങല്‍ മണ്ഡലത്തിലെ ചെറുന്നിയൂർ അംബേദ്കർ ഉന്നതിയുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

കാവശ്ശേരി പീച്ചാംകോട് അംബേദ്കർ ഗ്രാമം പദ്ധതി

624  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അതിപിന്നോക്കവിഭാഗം അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കാവശ്ശേരി പീച്ചാംകോട് അംബേദ്കർ ഗ്രാമം പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയും; വ്യക്തമാക്കാമോ?

വള്ളിക്കുന്ന് മണ്ഡലത്തിലെ എസ് സി എസ് ടിയ്ക്കായുളള പദ്ധതികൾ

625  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ എസ് .സി, എസ് .ടി യ്ക്കായുളള പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതിയെ കുറിച്ചും വിശമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്ത് ഏതെല്ലാം നഗറുകൾ അബേദ്കർ നഗർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് തെരഞ്ഞെടുത്തിരുന്നു എന്നും അവയുടെ പ്രവർത്തന പുരോഗതിയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ ?

വര്‍ക്കല നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി

626  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വര്‍ക്കല നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?

ഗോത്ര ബന്ധു പദ്ധതി

627  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗോത്ര വിഭാഗങ്ങളിലെ കുട്ടികളുടെ സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ മുന്‍ സര്‍ക്കാര്‍ 2017-ല്‍ ആരംഭിച്ച ഗോത്രബന്ധു പദ്ധതി പ്രകാരം താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ മെന്റര്‍ ടീച്ചര്‍മാരെയും ഈ അധ്യായന വര്‍ഷം ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഈ ഉത്തരവുമൂലം എത്ര പേര്‍ക്കാണ് ജോലി നഷ്ടമാകുന്നതെന്ന് അറിയിക്കാമോ?

കുന്നംകുളം മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി

628  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം മണ്ഡലത്തിൽ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാനുള്ളത് ഏതൊക്കെ പ്രവൃത്തികളാണെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?

കോര്‍പ്പസ് ഫണ്ട്

629  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് മുഖേന നിലവില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മറ്റ് പദ്ധതികള്‍ ഏതൊക്കെയാണ് ; ഏത് വര്‍ഷം അനുമതി ഉത്തരവ് ലഭിച്ചു ; എന്നിവ ഉൾപ്പെടെയുളള വിശദവിവരം നല്‍കാമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(സി)  കോര്‍പ്പസ് ഫണ്ട് മുഖേന പദ്ധതി,നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉത്തരവ് ലഭ്യമായ ശേഷവും ഇതുവരെയും പ്രാരംഭ നടപടികള്‍ തുടങ്ങുവാന്‍ കഴിയാത്ത ഏതെങ്കിലും പദ്ധതികള്‍ മണ്ഡലത്തില്‍ ഉണ്ടോ; എങ്കില്‍ അതിന്റെ പഞ്ചായത്തു തിരിച്ചുള്ള വിവരങ്ങള്‍ നല്‍കാമോ?

വാരിയം, ഉറിയൻപെട്ടി ഉന്നതികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം

630  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജക മണ്ഡലത്തിൽ വന്യമൃഗശല്യത്തെ തുടർന്ന് വാരിയം, ഉറിയംപെട്ടി ഉന്നതികളിലെ 218 കുടുംബക്കാരെ പുനരധിവസിപ്പിക്കുന്നതിനായി അനുവദിച്ചിട്ടുള്ള 523 ഏക്കർ സ്ഥലത്തെ പുനരധിവാസം പൂർത്തിയായോയെന്നറിയിക്കാമോ ;

(ബി)  ഇല്ലെങ്കിൽ പൂർത്തിയാക്കുന്നതിനുള്ള എന്തൊക്കെ നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?

(സി)  കോതമംഗലം നിയോജക മണ്ഡലത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം ഉൾപ്പെടെയുള്ള ആദിവാസി ഉന്നതിയിലേക്കും കല്ലേലിമേട് പ്രദേശത്തെയും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ബ്ലാവന പാലത്തിന്റെ നിർമ്മാണത്തിന്റെ വിശദാംശങ്ങൾ നൽകാമോ?

ആദിവാസി ഗോത്ര വിഭാഗക്കാരായ മെൻറർ അധ്യാപകർ

631  ശ്രീ. വി. ടി. ബൽറാം
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആദിവാസി വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാനായി നിയമിച്ച ആദിവാസി ഗോത്ര വിഭാഗക്കാരായ മെന്റര്‍ അധ്യാപകരെ പിരിച്ചുവിട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമാണോ; വ്യക്തമാക്കുമോ;

(ബി)  എത്ര വർഷത്തെ കരാറിലാണ് ഓരോ വർഷവും മെന്റർ അധ്യാപകരെ നിയമിക്കുന്നതെന്നും നിലവിൽ എത്ര പേരാണ് ടി തസ്തികയിൽ ഉണ്ടായിരുന്നതെന്നും വിശദമാക്കുമോ;

(സി)  അഭിമുഖം നടത്തി ഏറ്റവും യോഗ്യരായവരെ തന്നെ മെന്റർ അധ്യാപകരായി പുതിയ അധ്യയന വർഷത്തേക്ക് നിയമിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ടവരുടെ വ്യവസായ സംരംഭങ്ങൾ

632  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവര്‍ക്ക് വ്യവസായ സ്ഥാപനങ്ങളോ സംരംഭങ്ങളോ ഇല്ലായെന്ന് അറിവുണ്ടോ;

(ബി)  ഉണ്ടങ്കില്‍, പ്രസ്തുത വിഷയം അന്വേഷണവിധേയമാക്കി, സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുളള നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?

പട്ടിക ഗോത്രവർഗ്ഗക്കാർക്കായുള്ള ക്ഷേമപദ്ധതികൾ

633  ശ്രീ. സജീവ് ജോസഫ്
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. ജയന്ത്
ശ്രീ. കെ. പി. നൗഷാദ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടിക ഗോത്രവർഗ്ഗ വിഭാഗങ്ങളിലെ നവജാത ശിശുമരണം തടയുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;

(ബി)  പോഷകാഹാര കുറവുകൊണ്ടും ചികിത്സ വേണ്ട സമയത്ത് ലഭിക്കാത്തതുകൊണ്ടും ഉണ്ടാകുന്ന മാതൃ-ശിശു മരണങ്ങൾ തടയുന്നതിനായി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന കർമ്മപദ്ധതികളെക്കുറിച്ച് വ്യക്തമാക്കാമോ;

(സി)  പട്ടിക ഗോത്രവർഗ്ഗക്കാർക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം അവരെ സ്വയം പര്യാപ്തരാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ച തുക

634  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   2016-21, 2021-26സർക്കാരുകളുടെ കാലയളവിൽ പട്ടികജാതി ഉപപദ്ധതി (എസ്.സി.എസ്.പി), പട്ടികവർഗ്ഗ ഉപപദ്ധതി (ടി.എസ്.പി) എന്നിവയ്ക്കായി ഓരോ സാമ്പത്തിക വർഷവും ബജറ്റിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും വർഷം തിരിച്ച് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ച ഫണ്ടിൽ നിന്ന് മറ്റ് ആവശ്യങ്ങൾക്കായി തുക വകമാറ്റിയിട്ടുണ്ടോ; എങ്കിൽ വർഷം, തുക, ആവശ്യത്തിന്റെ സ്വഭാവം എന്നിവ വ്യക്തമാക്കുമോ;

(സി)  ഈ കാലയളവില്‍ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ബജറ്റിൽ അനുവദിച്ച ഫണ്ടിൽ ഗണ്യമായ തുക ഓരോ വർഷവും ചെലവഴിക്കാതെ ലാപ്‌സായതായോ ട്രഷറി നിയന്ത്രണങ്ങൾ മൂലം തടസ്സപ്പെട്ടതായോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(ഡി)  ഈ കാലയളവില്‍ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവ മുഖേന നടപ്പാക്കേണ്ടിയിരുന്ന ഏതെല്ലാം പദ്ധതികളാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം പൂർണ്ണമായി നടപ്പാക്കാൻ സാധിക്കാത്തത് ; പദ്ധതി, തുക, വര്‍ഷം എന്നിവ തിരിച്ച് വിവരം ലഭ്യമാക്കാമോ;

(ഇ)  പ്രസ്തുത കാലയളവില്‍ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, ഭവനനിർമ്മാണം, തൊഴിൽ, സ്വയംതൊഴിൽ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കുള്ള ഫണ്ട് വിഹിതം കുറച്ചിട്ടുണ്ടോ; എങ്കിൽ പദ്ധതിയും വര്‍ഷവും തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള പദ്ധതികൾ

635  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2021-22 മുതൽ 2025-26 വരെയുള്ള കാലഘട്ടത്തിൽ വിവിധ പദ്ധതികളിലൂടെ അനുവദിച്ച സഹായം, എണ്ണം എന്നിവ വർഷം തിരിച്ച് ലഭ്യമാക്കാമോ?

സേഫ് പദ്ധതിയില്‍ ഉൾപ്പെടുത്തി ഭവനനിർമ്മാണം

636  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തില്‍, പുതുക്കാട് പഞ്ചായത്ത് ചെങ്ങാലൂർ ദേശത്ത് ഇരിങ്ങാലക്കുടക്കാരൻ വീട്ടില്‍ ശ്രീ. ഐ. എം. മോഹനന്റെ അപേക്ഷ പരിഗണിച്ച് ടിയാന് സേഫ് പദ്ധതിയില്‍ ഉൾപ്പെടുത്തി ഭവനനിർമ്മാണം പൂർത്തീകരിക്കുന്നതിന് ആനുകൂല്യം അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനായി നടപടി സ്വീകരിക്കുമോ?

അംബേദ്കര്‍ ഗ്രാമം പദ്ധതി

637  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച താമരക്കുളം പുന്നക്കുറ്റി നഗര്‍ നവീകരണ പ്രവ‍‍ൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ടി പ്രവൃത്തി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി)  അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പാലമേല്‍ ഗ്രാമപഞ്ചായത്തിലെ പുലിക്കുന്ന് നഗര്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ടി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ലെെഫ് പദ്ധതി പ്രകാരം നല്കിയ വീടുകള്‍

638  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് ലെെഫ് പദ്ധതി പ്രകാരം വീടുകള്‍ അനുവദിച്ചിട്ടുണ്ട് ,എത്ര വീടുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്, ഇനി എത്ര വീടുകള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്നിവ വിശദമാക്കാമാേ;

(ബി)  നിലവില്‍ ഭവനരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;

(സി)  പട്ടികജാതി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ക്കായി ലെെഫ് പദ്ധതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടാേ,എങ്കിൽ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി

639  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉൾപ്പെട്ടിട്ടുള്ള മുതുകുട, പള്ളിക്കര, പാറക്കടവ് ഗ്രാമങ്ങളുടെ പ്രവർത്തന പുരോഗതിയുടെ വിശദാംശം ലഭ്യമാക്കാമോ?

പാറശ്ശാല മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി

640  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല നിയമസഭാ മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവില്‍ ഏതൊക്കെ ഉന്നതികളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി ആയത് നടപ്പിലാക്കി വരുന്നത്; ഓരോ ഉന്നതികൾക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി പ്രകാരം നിലവില്‍ പൂര്‍ത്തിയായിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണ്; നിലവില്‍ പുരോഗമിക്കുന്ന പ്രവൃത്തികളുടെ നിലവിലെ ഭൗതിക, സാമ്പത്തിക പുരോഗതി എത്രത്തോളമാണെന്ന് ഉന്നതികള്‍ തിരിച്ച് വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇനിയും ഭരണാനുമതി/സാങ്കേതികാനുമതി ലഭിക്കാനുള്ളതോ ടെണ്ടര്‍ നടപടികളിലേയ്ക്ക് കടക്കാനുള്ളതോ ആയ പ്രവൃത്തികള്‍ ഏതെല്ലാമാണ്; ഇവ വെെകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ഡി)  പാറശ്ശാല മണ്ഡലത്തിലെ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമങ്ങളിലെ ബാക്കിയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനായി എന്തൊക്കെ അടിയന്തര നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാമാക്കാമോ?

കാേന്നി നിയാേജക മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഉള്ള നിർമ്മാണ പ്രവർത്തനം

641  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാേന്നി നിയാേജക മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തനം ആരംഭിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ഉന്നതികളുടെ നിര്‍മ്മാണ പൂർത്തീകരണം എന്ന് സാധിക്കുമെന്ന് വിശദമാക്കാമോ ;

(ബി)  ഉന്നതികളുടെ പേരും നിര്‍മ്മാണ പുരാേഗതിയും പ്രത്യേകം വിശദമാക്കാമാേ;

(സി)  കാേന്നി നിയാേജക മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ അനുവദിച്ചിട്ടും നിര്‍മ്മാണ പ്രവൃത്തികൾ ആരംഭിക്കാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ ഉന്നതികള്‍ ഏതാെക്കെയാണെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോൾ ആരംഭിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?

പട്ടയം ലഭിക്കുന്നതിന് നടപടി

642  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തില്‍ മിച്ച ഭൂമിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഇതുവരെയും പട്ടയം ലഭ്യമായിട്ടില്ല എന്ന വിഷയം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പട്ടയം ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരുന്നിട്ടും വനം, റവന്യൂ വകുപ്പുകള്‍ ഉന്നയിക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പഠിച്ച് അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമോ;

(സി)  ഈ പ്രദേശത്തെ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് പട്ടയം ലഭിക്കാത്ത പ്രശ്നം നേരിടുന്നത് എന്നതു വിശദമാക്കാമോ?

പട്ടികജാതിക്കായുള്ള ഭവന പദ്ധതി

643  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതിക്കാർക്ക് ഭവനനിർമ്മാണത്തിനും ഭവനത്തിന്റെ പുനരുദ്ധാരണത്തിനുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്ത് പട്ടികജാതിക്കാർക്കായി അനുവദിച്ച വീടുകളിൽ പണിപൂർത്തിയാകാത്തതും പണി ആരംഭിക്കാത്തതുമായ വീടുകൾ ഉണ്ടോ; എങ്കിൽ ഈ വീടുകളുടെ പണി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  ഭവനരഹിതരായ പട്ടികജാതിക്കാർക്ക് വീട് നിർമാണത്തിന് സ്ഥലം വാങ്ങുന്നതിന് സഹായം ലഭ്യമാക്കുവാൻ പദ്ധതി ആവിഷ്കരിക്കുമോയെന്ന് അറിയിക്കാമോ?

കോട്ടക്കൽ മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി

644   പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കല്‍ മണ്ഡലത്തിൽ നിന്നും അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉൾപ്പെടുത്തിയ പൂവത്തുംതറ, മണ്ണഴി-കോട്ടപ്പുറം, മൂര്‍ദ്ധാവ് എന്നീ പട്ടികജാതി നഗറുകളുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ; ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;

(ബി)  2026-2027 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിനായി മണ്ഡലത്തില്‍ നിന്നും പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

പുനലൂർ നിയോജക മണ്ഡലത്തിലെ അംബേദ്‌കർ ഗ്രാമം പദ്ധതി

645  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിൽ മുന്‍ സർക്കാരിന്റെ കാലത്ത് അംബേദ്‌കർ ഗ്രാമം പദ്ധതി അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം പട്ടികജാതി നഗറുകളിലാണ് പ്രസ്തുത പദ്ധതി അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പുനലൂർ മണ്ഡലത്തിൽ ഓരോ പട്ടികജാതി നഗറുകളിലും നടന്നുവരുന്ന പ്രവൃത്തികളുടെ നിർവ്വഹണ ചുമതല ഏത് വകുപ്പിനാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;

(സി)  പുനലൂർ മണ്ഡലത്തിൽ അംബേദ്‌കർ ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണാനുമതി ലഭിച്ച ഏതെങ്കിലും പട്ടികജാതി നഗറുകളിൽ പ്രവൃത്തികൾ ആരംഭിക്കാനുണ്ടോയെന്നും ഉണ്ടെങ്കിൽ പ്രസ്തുത പ്രവൃത്തി ആരംഭിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ?

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ നഗറുകളുടെ നവീകരണം

646  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നാട്ടിക നിയോജക മണ്ഡലത്തില്‍ എത്ര പട്ടിക ജാതി , പട്ടിക വര്‍ഗ്ഗ നഗറുകൾ നിലവിലുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ ;

(ബി)  മുന്‍ സര്‍ക്കാരിന്റെ കാലയളവിൽ നാട്ടിക നിയോജക മണ്ഡലത്തിലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ നഗറുകളുടെ നവീകരണത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദവിവരം വ്യക്തമാക്കാമോ ;

(സി)  ഓരോ നഗറിനും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ, ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയും വീടും കൃഷിസ്ഥലവും

647  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ വീടും കൃഷി സ്ഥലവും നഷ്ടപ്പെട്ട്, വനത്തിനുള്ളിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡുകളിൽ ശുചിമുറിയോ കുടിവെള്ള സൗകര്യങ്ങളോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന നിലമ്പൂർ- പോത്തുകൽ പഞ്ചായത്തിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപൊട്ടി, കുമ്പളപ്പാറ, കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, പട്ടിക്കല്ല് എന്നീ ഉന്നതികളിലെ മുന്നൂറോളം ആദിവാസി കുടുംബങ്ങൾക്ക് വീടും സ്ഥലവും കൃഷിഭൂമിയും നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ, എങ്കിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ബി)  2018-ലെ പ്രളയത്തില്‍ പുന്നപ്പുഴക്ക് കുറുകെയുള്ള ഇരുമ്പുപാലവും വീടുകളും തകര്‍ന്ന് വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചകൊല്ലി, അളക്കല്‍ ഉന്നതിക്കാര്‍ കഴിഞ്ഞ 8 വര്‍ഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ദുരവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്നും ഇത് പരിഹരിക്കുവാൻ ട്രൈബൽ കണക്ടിവിറ്റിയിൽ ഉൾപ്പെടുത്തി അളക്കൽ പുഞ്ചക്കൊല്ലി പാലം നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കുമോ എന്നും വ്യക്തമാക്കാമോ?

കുന്നത്തൂര്‍ മണ്ഡലത്തിലെ പട്ടിക ജാതി ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനം

648  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പട്ടികജാതി ഉന്നതികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ പത്തുവർഷത്തിനിടെ അനുവദിച്ച തുകയെത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  അവശേഷിക്കുന്ന വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

അംബേദ്കര്‍ ഗ്രാമ പദ്ധതി

649  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര ഉന്നതികളില്‍ അംബേദ്കര്‍ ഗ്രാമ പദ്ധതി നടപ്പിലാക്കിയെന്നും, എത്ര ഉന്നതികളിൽ നടപ്പിലാക്കാനുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി നടത്തിപ്പിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

ചേലക്കര പട്ടികജാതി നഗറുകളുടെ വികസനം

650  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയാേജക മണ്ഡലത്തില്‍ എത്ര പട്ടികജാതി നഗറുകള്‍ ഉണ്ടെന്നും ഓരോ നഗറിലും ഏത്ര കുടുംബങ്ങളുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  ചേലക്കര നിയാേജക മണ്ഡലത്തില്‍ മറ്റു നിയാേജക മണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പട്ടികജാതി നഗറുകള്‍ ഉള്ളത് കണക്കിലെടുത്ത് വികസന പദ്ധതികള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമാേ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

പൂഞ്ഞാര്‍ മണ്ഡലത്തിലെ അംബേദ്ക്കര്‍ ഗ്രാമം പദ്ധതി

651  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എരുത്വാപ്പുഴ മലവേടന്‍ ട്രൈബല്‍ ഉന്നതി, തമരപാറ പട്ടികവര്‍ഗ്ഗ ഉന്നതി, പുഞ്ചവയല്‍ 504 ഉന്നതി, ഇടക്കുന്നം സി.എസ്.ഐ. ഉന്നതി എന്നിവിടങ്ങളിലെ അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?

മട്ടന്നൂര്‍ മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി

652  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?

പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളിലെ ലഹരി വ്യാപനം

653  ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളിൽ സ്ത്രീകളിൽ ഉൾപ്പെടെ ലഹരി വ്യാപനം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വിശദമാക്കാമോ;

(ബി)  വരുമാനത്തിന്റെ ഭൂരിഭാഗവും ലഹരിക്കായി ഉപയോഗിക്കുന്നത് ഇവരുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നത് തടയാനായി ബോധവൽക്കരണ പരിപാടികൾ ആവിഷ്‌ക്കരിക്കാമോയെന്ന് വ്യക്തമാക്കാമോ ;

(സി)  ഉന്നതികളിലേക്ക് പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്താമോയെന്ന് വിശദമാക്കാമോ?

ഉന്നതി സ്കോളർഷിപ്പ് പദ്ധതി

654  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിനായുള്ള ഉന്നതി സ്കോളർഷിപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ എത്ര വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി പ്രകാരം ഏതൊക്കെ വിദേശ സർവ്വകലാശാലകളുടെ ഏതൊക്കെ കോഴ്സുകൾക്കാണ് അനുമതി ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ?

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ ഗ്രാന്റ്

655  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ അനുവദനീയമായ ഗ്രാന്റ് മുടങ്ങിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, എങ്കിൽ ആയത് അടിയന്തരമായി അനുവദിക്കുവാനുള്ള നടപടികൾ സ്വീകരിക്കാമോ?

പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

656  ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. ഫൈസൽ ബാബു
ശ്രീ. പി. കെ. നവാസ്
ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി വരുന്ന സ്കോളര്‍ഷിപ്പ് ഇനത്തില്‍ മുന്‍ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പഠനകാലത്തു തന്നെ സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(സി)  ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

ഇ-ഗ്രാന്റ്സ്

657  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2011 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ മുഖേന ഇ-ഗ്രാന്റ്സ് സംവിധാനം വഴി ഓരോ വര്‍ഷവും ആകെ വിതരണം ചെയ്ത തുക എത്രയാണെന്ന് പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ?

പട്ടികവര്‍ഗ്ഗ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായം

658  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   മുൻ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള സര്‍വ്വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസം തേടുന്നതിന് പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായം സംബന്ധിച്ച വിവരങ്ങള്‍ വര്‍ഷം തിരിച്ച് അറിയിക്കാമോ?

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം

659  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദേശത്ത് ഉന്നത പഠനത്തിനായി പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ധനസഹായങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)   പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര തുക സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് കോഴ്സ് തിരിച്ച് വിവരം ലഭ്യമാക്കാമോ?

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍

660  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളെല്ലാം തുടരുന്നതിനോ പുനരാവിഷ്കരിക്കുന്നതിനോ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;

(സി)  പ്രസ്തുത പദ്ധതികളിലൂടെ ഉണ്ടായ പുരോഗതിയും മാറ്റങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

വെർച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍

661  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എല്ലാ നിയോജക മണ്ഡലങ്ങളിലും വെർച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?

ഗോത്രബന്ധു പദ്ധതി

662  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗോത്രബന്ധു പദ്ധതി നടപ്പ് അദ്ധ്യയന വർഷം നടപ്പിലാക്കാത്തത് മൂലം പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പിരിച്ചുവിട്ട പ്രായോഗിക പരിചയമുള്ളവരും പരിചയ സമ്പന്നരുമായ മെന്റർമാരെ പുനര്‍ നിയമിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

അഴീക്കോട് പ്രീ-മെട്രിക് ഹോസ്റ്റല്‍

663  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴീക്കോട് മണ്ഡലത്തില്‍ ബജറ്റില്‍ അനുവദിച്ചിട്ടുള്ള അഴീക്കോട് പ്രീ-മെട്രിക് ഹോസ്റ്റലിന്റെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ;

(ബി)  പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;

(സി)  പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ?

അക്രെഡിറ്റഡ് എഞ്ചിനീയര്‍മാരുടെ നിയമനം

664  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ആളുകളെയാണ് അക്രെഡിറ്റഡ് എഞ്ചിനീയര്‍മാരായി നിയമിച്ചിട്ടുള്ളത്; വിശദമാക്കാമോ?

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ നൈപുണ്യ വികസനത്തിനും തൊഴില്‍ സംവരണത്തിനും നടപടി

665  ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉഷ വിജയൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എസ്.സി, യു.പി.എസ്.സി അടക്കമുള്ള മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് പലപ്പോഴും സാമ്പത്തികമായും പ്രാദേശികമായും അപ്രാപ്യമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ടി വിഭാഗത്തിലുള്ളവർക്ക് മത്സരപരീക്ഷകള്‍ക്ക് പരിശീലനം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി)  മോഡല്‍ റസിഡന്‍ഷ്യന്‍ സ്കൂളുകള്‍ ആധുനികവത്കരിക്കുന്നതിനും സ്മാര്‍ട്ട് ക്ലാസ്റൂമുകളും കമ്പ്യൂട്ടര്‍ പരിശീലനത്തിന് മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനും സ്കൂള്‍തലം മുതൽ നൈപുണ്യ വികസനത്തിനുള്ള സാധ്യതകള്‍ ഒരുക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(സി)  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം നിര്‍ദ്ദിഷ്ട തോതില്‍ ഇല്ലാത്ത തൊഴില്‍മേഖലകളും തസ്തികകളും കണ്ടെത്തി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുന്നതിനും തൊഴില്‍മേഖലയിലെ സംവരണാനുകൂല്യം ഫലവത്തായി നടപ്പിലാക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ നടന്നിട്ടുള്ള നിയമനങ്ങൾ

666  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ ഏതെല്ലാം തസ്തികകളിൽ കരാർ നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും പ്രസ്തുത തസ്തികകളിൽ നിയമിക്കപ്പെട്ട വ്യക്തികൾ ആരൊക്കെയാണെന്നും അവർക്ക് നൽകിയിട്ടുള്ള ശമ്പളവും മറ്റ് അലവൻസുകളും എത്രയായിരുവെന്നുള്ള വിവരവും ജില്ലയും തസ്തികയും തിരിച്ച് ലഭ്യമാക്കാമോ;

(ബി)  2016 മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ ഏതെല്ലാം തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും പ്രസ്തുത തസ്തികകളിൽ നിയമിക്കപ്പെട്ട വ്യക്തികൾ ആരൊക്കെയാണെന്നും അവർക്ക് നൽകിയിട്ടുള്ള ശമ്പളവും മറ്റ് അലവൻസുകളും എത്രയായിരുവെന്നുള്ള വിവരവും, ജില്ലയും തസ്തികയും തിരിച്ച് ലഭ്യമാക്കാമോ;

(സി)  2016 മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ കരാർ അടിസ്ഥാനത്തിലോ ദിവസ വേതന അടിസ്ഥാനത്തിലോ നിയമിക്കപ്പെട്ട ജീവനക്കാരിൽ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരവും, ജില്ലയും തസ്തികയും തിരിച്ച് വ്യക്തമാക്കാമോ;

(ഡി)  2016 മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഏതെല്ലാം തസ്തികകളിൽ നിയമനം നടന്നിട്ടുണ്ടെന്നും അപ്രകാരം നിയമിതരായ വ്യക്തികൾ ആരെല്ലാമായിരുന്നുവെന്നും ഏതെല്ലാം തസ്തികകളിൽ നിന്നായിരുന്നു അവർ നിയമിക്കപ്പെട്ടത് എന്നും വിശദമാക്കാമോ?

വര്‍ക്കല മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍

667  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-21,2021-26 സര്‍ക്കാരിന്റെ കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും അതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;

(ബി)  അനുവദിച്ച പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?

ഉന്നതി വികസനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍

668  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ ജനസംഖ്യ ജില്ല, താലൂക്ക്, വില്ലേജ്, ഉന്നതി എന്നിവ തിരിച്ച് വിശദാംശം അറിയിക്കാമോ;

(ബി)  കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുടെ ജനസംഖ്യ ജില്ല, താലൂക്ക്, വില്ലേജ്, ഉന്നതി എന്നിവ തിരിച്ച് വിശദാംശം അറിയിക്കാമോ;

(സി)  ഉന്നതി വികസനത്തിനായി സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുക

669  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   2016-21, 2021-26 സർക്കാരുകളുടെ കാലയളവില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

മേലുകാവ് അംബേദ്ക്കര്‍ ഗ്രാമം പദ്ധതി

670  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജകമണ്ഡലത്തിലെ മേലുകാവ് പഞ്ചായത്തില്‍ അംബേദ്ക്കര്‍ ഗ്രാമം പദ്ധതി പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം പുതിയ പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ

671  ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 2021 ഏപ്രിൽ ഒന്ന് മുതൽ 2026 മെയ് മാസം വരെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിൽ നിന്നും ഭരണാനുമതി നൽകിയതും ബഡ്ജറ്റുകളിൽ 20% തുക വകയിരുത്തിയതിനുശേഷം ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികൾ, പദ്ധതിയുടെ പേര്, പദ്ധതിക്ക് അനുവദിച്ച തുക, ഭരണാനുമതി നൽകിയ ഉത്തരവുകളുടെ നമ്പർ, തീയതി, ബജറ്റിൽ ഉൾപ്പെട്ടിട്ടും ഭരണാനുമതി നൽകാത്ത പദ്ധതികൾ, അവയുടെ തുക എന്നിവ പട്ടിക തിരിച്ച് നൽകാമോ?

അംബേദ്കര്‍ സെറ്റിൽമെന്റ് പദ്ധതി

672  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂർ മണ്ഡലത്തിലെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?

അംബേദ്‌കർ ഗ്രാമം പദ്ധതി

673  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂർ നിയോജക മണ്ഡലത്തിൽ അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന ഉന്നതികൾ ഏതൊക്കെയാണെന്നും ഏത് ഏജൻസി മുഖേനയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നും ഏത് വർഷം സർക്കാർ ഉത്തരവ് ലഭ്യമായ പദ്ധതിയാണെന്നുമുള്ള വിവരം നൽകാമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്ന് വിശദമാക്കാമോ;

(സി)  സർക്കാർ ഉത്തരവായതിനു ശേഷവും ഇതുവരെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത ഏതെങ്കിലും ഉന്നതികൾ മണ്ഡലത്തിൽ ഉണ്ടോ; എങ്കിൽ അതിന്റെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ നൽകാമോ?

ആദിവാസി കുടുംബങ്ങളെ ജനവാസമേഖലകളിലേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതി

674  ശ്രീ. റോയി. കെ. പൗലോസ്
ശ്രീമതി ഉഷ വിജയൻ
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനത്തിനുള്ളിലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ ജനവാസമേഖലകളിലേക്ക് സ്വമേധയാ പുനരധിവസിപ്പിക്കുന്നതിനു പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയിൽ എന്തൊക്കെ സേവനങ്ങളാണ് പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് നൽകുന്നതെന്നും പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉറപ്പാക്കാൻ സാധിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ;

(സി)  പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് ജീവനോപാധിയും കുട്ടികൾക്ക് വിദ്യാഭ്യാസവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഐശ്വര്യ ഗ്രാമം പദ്ധതി

675  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഐശ്വര്യ ഗ്രാമം പദ്ധതിയെകുറിച്ചുളള വിശദാംശങ്ങൾ വ്യക്തമാക്കാമോ; പദ്ധതിയിൽ ഉൾപ്പെടുത്തി എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കുന്നത്; വിശദമാക്കാമോ;

(ബി)  പദ്ധതിയിൽ മുൻഗണന നൽകി നടപ്പാക്കുന്നത് ഏതെല്ലാമെന്നും ഓരോന്നിനും അനുവദിക്കുന്ന തുകയും വിശദമാക്കാമോ;

(സി)  മഞ്ചേരി മണ്ഡലത്തിൽ ഐശ്വര്യ ഗ്രാമം പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ പുരോഗതികൾ വിശദമാക്കാമോ?

മഞ്ചേരി മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി

676  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി മണ്ഡലത്തില്‍ 2021-26 കാലയളവിൽ ഏതെല്ലാം നഗറുകളിലാണ് അംബേദ്കർ ഗ്രാമം പദ്ധതി നടപ്പാക്കിയിട്ടുള്ളത്; ഓരോ പദ്ധതിയുടെയും പുരോഗതി വ്യക്തമാക്കാമോ?

അംബേദ്‌കര്‍ ഗ്രാമ വികസന പദ്ധതി

677  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്‌കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി ഉന്നതികള്‍ക്കാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി തുക അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)   പ്രസ്തുത പദ്ധതി പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതുമായ പട്ടികജാതി ഉന്നതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

സാമൂഹിക പഠന മുറികളുടെ പ്രവര്‍ത്തനം

678  ശ്രീ. പി .എം. എ. സമീർ
ശ്രീ. എം. റഹ്മത്തുളള
ശ്രീ. ഫൈസൽ ബാബു
ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികവർഗ്ഗ മേഖലകളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ആരംഭിച്ച സാമൂഹിക പഠനമുറികൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലായെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പഠനമുറികളുടെ മേൽനോട്ടം വഹിക്കുന്ന ഫെസിലിറ്റേറ്റർമാരുടെ വേതനവും വിതരണം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ചെലവിനുള്ള തുകയും യഥാസമയം നൽകാൻ കഴിയുന്നുണ്ടോ; വിശദമാക്കാമോ;

(സി)  അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാമൂഹിക പഠനമുറികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

പട്ടികവർഗ്ഗ വിഭാഗത്തിലെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം

679  ശ്രീമതി ഉമ തോമസ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. എ. ഡി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികവർഗ്ഗ വിഭാഗത്തിലെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  ആദിവാസികളുടെ ഇടയിൽ പോഷകാഹാരക്കുറവ് മൂലം ശിശുമരണങ്ങൾ ഉണ്ടാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?

പട്ടികവർഗ്ഗ,പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി,ഭവനം എന്നിവ ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ

680  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളുടെ വിശദാംശങ്ങൾ ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;

(ബി)   പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഓരോ ഗ്രാമപഞ്ചായത്തിലും ഭൂരഹിതരായ എത്ര കുടുംബങ്ങൾ ഉണ്ടെന്നും ഭവനരഹിതരായ എത്ര കുടുംബങ്ങളുണ്ട് എന്നും തരംതിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ;

(സി)  പ്രസ്തുത വിഭാഗത്തിൽ പെട്ടവർക്ക് ഭൂമി,ഭവനം എന്നിവ ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

മാനന്തവാടി മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണം

681  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് മാനന്തവാടി മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിനും, ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കുമോ?

പേരാമ്പ്ര മണ്ഡലത്തിലെ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ

682  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പേരാമ്പ്ര മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനമില്ലായ്മ അവിടെയുളളവർക്ക് കടുത്ത പ്രതിസന്ധികൾ നേരിടുന്നതിന് കാരണമാകുന്നു എന്നുള്ള വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി (റോഡ്, കുടിവെള്ളം, ഭവന പുനരുദ്ധാരണം) നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ തുക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തിലെ വിവിധ പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളിൽ കനത്ത മഴയെത്തുടർന്ന് വീടുകൾ ചോർന്നൊലിക്കുകയും വെള്ളം കയറി കുട്ടികളുടെ പുസ്തകങ്ങൾ നശിക്കുകയും ചെയ്യുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ അടിയന്തിര സഹായത്തിനും പുനരധിവാസത്തിനുമായി എന്തെല്ലാം നടപടികളാണ് സർക്കാർ തലത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് വിശദമാക്കാമോ?

നെടുമങ്ങാട് മണ്ഡലത്തിലെ ഉന്നതികളുടെ നവീകരണം

683  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ നെടുമങ്ങാട് മണ്ഡലത്തിലെ ഉന്നതികളുടെ നവീകരണത്തിനായി ഭരണാനുമതി കിട്ടിയ പ്രവൃത്തികളിൽ പൂർത്തീകരിച്ചവ, നടന്നുവരുന്ന പദ്ധതികൾ എന്നിവ ഏതെല്ലാമെന്ന് വിശദീകരിക്കാമോ; വകുപ്പിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും ഭരണാനുമതി നൽകാൻ അവശേഷിക്കുന്ന പദ്ധതികൾ ഉണ്ടെങ്കിൽ വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉന്നതികളുടെ നിർമ്മാണ പുരോഗതി വിശദീകരിക്കാമോ; പ്രസ്തുത പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലെങ്കിൽ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)  ജില്ലാതലത്തിൽ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഏതൊക്കെ സംവിധാനമാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;

(ഡി)  വകുപ്പിന്റെ പ്രത്യേക അനുമതി പ്രകാരം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അപ്പോളോ ഉന്നതിയിൽ 117 വീടുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ നിർമ്മാണ പുരോഗതി വിശദീകരിക്കാമോ?

പരിശീലന പരിപാടികളും ഇന്റേൺഷിപ്പും

684  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിന് എന്തെല്ലാം പരിശീലന പരിപാടികളും ഇന്റേൺഷിപ് പദ്ധതികളുമാണ് നടത്തിവരുന്നത് എന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത വിദ്യാർത്ഥികൾക്കായി പ്രത്യേകം തൊഴിൽ മേളകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.