UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
24.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

കുന്നത്തൂർ മണ്ഡലത്തിലെ തൊഴിലവസരങ്ങൾ

685  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നത്തൂർ നിയോജക മണ്ഡലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;

(ബി)  യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ പത്തുവർഷത്തിനിടെ നടപ്പാക്കിയ പ്രത്യേക പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  കുന്നത്തൂര്‍ നിയോജക മണ്ഡലത്തിൽ തൊഴിൽ മേളകളും നൈപുണ്യ വികസനകേന്ദ്രങ്ങളും ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;

സ്കില്‍ പാര്‍ക്ക്‌

686  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാഭ്യാസത്തിന്റെ ഹബ്ബായ കോതമംഗലം നിയോജകമണ്ഡലത്തില്‍ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ കണ്ടെത്താനുള്ള അവസരങ്ങൾ ഒരുക്കുന്നതിനായി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

മടിക്കൈ, കോടോത്ത് ഗവ: ഐ. ടി. ഐ -കളിൽ പുതിയ ട്രേഡുകൾ ആരംഭിക്കുന്നത് സംബന്ധിച്ച്

687  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഐ. ടി. ഐ. -കളിൽ തൊഴിൽ സാധ്യതയുള്ള പുതിയ ട്രേഡുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;

(ബി)  കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ മടിക്കൈ ഗവൺമെന്റ് ഐ. ടി. ഐ., കോടോത്ത് ഗവൺമെന്റ് ഐ. ടി. ഐ. എന്നിവിടങ്ങളിൽ പുതിയ ട്രേഡുകൾ ആരംഭിക്കുന്നതിന് വകുപ്പുതല ശിപാർശകൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;

(സി)  വകുപ്പുതല ശിപാർശ പരിഗണിച്ച് പുതിയ ട്രേഡുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?

വീട്ടമ്മമാർക്ക് നൈപുണ്യ പരിശീലനം

688  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തീരദേശ നിയോജക മണ്ഡലമായ കൈപ്പമംഗലത്തെ തൊഴിലില്ലാത്ത വീട്ടമ്മമാർക്കും ചെറുപ്പക്കാർക്കും വിവിധതരം നൈപുണികൾ വികസിപ്പിക്കുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും ആവശ്യമായ ഏതൊക്കെ സൗജന്യ പരിശീലന പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;

(ബി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ തൊഴിലില്ലാത്ത വീട്ടമ്മമാർക്കും ചെറുപ്പക്കാർക്കും വിവിധതരം നൈപുണികൾ വികസിപ്പിക്കുന്നതിന് ആവശ്യമായ സൗജന്യ പരിശീലന പദ്ധതികൾ ആവിഷ്കരിക്കാമോ;

(സി)  സ്വന്തം വിദ്യാഭ്യാസത്തിന്റെ ചെലവ് സ്വയം കണ്ടെത്തുക എന്ന പുതിയ സംസ്കാരം യുവതലമുറയിൽ കൂടുതലായി കണ്ടുവരികയാണ് ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കലാലയങ്ങളിലും വിദ്യാലയങ്ങളിലും വിദ്യാഭ്യാസത്തോടൊപ്പം ചെയ്യാൻ കഴിയുന്ന വിവിധതരം നൈപുണികൾ ഒഴിവു ദിവസങ്ങളിൽ പരിശീലിപ്പിക്കുന്നതിന് പദ്ധതികൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കാമോ; ഇല്ലെങ്കിൽ അത്തരം പദ്ധതികൾ ആവിഷ്കരിക്കാൻ നടപടിയെടുക്കുമോ;

(ഡി)  ഓട്ടിസം, സെറിബ്രൽ പാൾസി പോലുള്ള ഗുരുതര രോഗം ബാധിച്ച കുട്ടികളുടെ അമ്മമാർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാനോ തൊഴിൽ ചെയ്യാനോ സാധിക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അമ്മമാരെ കുറിച്ച് പ്രത്യേകമായ പഠനം നടത്തി ഈ കുട്ടികളുടെ സാന്നിധ്യത്തിൽ വീട്ടിൽ തന്നെയിരുന്നു ചെയ്യാൻ സാധിക്കുന്ന നൈപുണികൾ സൗജന്യമായി പരിശീലിപ്പിക്കുന്നതിന് പദ്ധതികൾ നിലവിലുണ്ടോയെന്നും ഇല്ലെങ്കിൽ പദ്ധതികൾ ആവിഷ്കരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?

നൂറ് ദിന കർമ്മപദ്ധതി

689  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി വനം വകുപ്പ് പ്രഖ്യാപിച്ച നൂറ് ദിന കർമ്മപദ്ധതിയുടെ ലക്ഷ്യങ്ങളും ഇതിലൂടെ നടപ്പാക്കുന്ന പ്രതിരോധ മാർഗ്ഗങ്ങളും വ്യക്തമാക്കാമോ;

(ബി)  ഈ പദ്ധതിയുടെ ഭാഗമായി നൂറ് ദിവസത്തിനകം നൂറ് കിലോമീറ്റർ പുതിയ സൗരോർജ്ജ വേലികൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതിൽ ഏതൊക്കെ ഹൈ റിസ്ക് മേഖലകൾക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ആനകൾ മരങ്ങൾ തള്ളിയിട്ട് സൗരോർജ്ജ വേലികൾ തകർക്കുന്നത് തടയാൻ വനാതിർത്തികളിൽ കാടുകൾ വെട്ടിത്തെളിക്കുന്ന വിസ്ത ക്ലിയറൻസ് പദ്ധതിയുടെ വിശദാംശം എന്തെല്ലാമാണ്; ഇതിനായി എം.എൽ.എ., എം.പി. ഫണ്ടുകളും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  വനാതിർത്തികളിലെ സോളാർ വേലികളുടെ തകരാറുകൾ തത്സമയം കണ്ടെത്താനും പൊതുജനങ്ങൾക്ക് ഇതിന്റെ നിരീക്ഷണം സാധ്യമാക്കാനുമായി ഏർപ്പെടുത്തുന്ന കേന്ദ്രീകൃത ഓട്ടോമാറ്റിക് ഫോൾട്ട് ഡിറ്റക്ഷൻ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?

വന്യ ജീവി ആക്രമണം

690  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ എത്രപേര്‍ക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും എത്രപേർക്ക് പരിക്കുപറ്റിയിട്ടുണ്ടെന്നും അറിയിക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ വന്യജീവി ആക്രമണം കാരണം എത്ര രൂപയുടെ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരമായി എത്ര രൂപ നൽകിയിട്ടുണ്ടെന്നും ജില്ല തിരിച്ച് അറിയിക്കാമോ?

വന്യജീവികളുടെ കണക്കെടുപ്പ്

691  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വനങ്ങളിലുള്ള വന്യജീവികളുടെ കണക്കെടുപ്പ് അവസാനമായി നടത്തിയത് എന്നാണെന്നും അപ്പോൾ ലഭ്യമായ വന്യജീവികളുടെ കണക്ക് എപ്രകാരമാണെന്നും അറിയിക്കാമോ;

(ബി)  കേരളത്തിലെ വനപ്രദേശങ്ങളിൽ നിലവിലുള്ള വന്യജീവികളുടെ സ്ഥിതിവിവര കണക്ക് സർക്കാരിന്റെ കൈവശമുണ്ടെങ്കില്‍ ആയത് ലഭ്യമാക്കാമോ;

(സി)  കേരളത്തിലെ വനപ്രദേശങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികം വന്യജീവികൾ വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  വന്യജീവികൾക്ക് അവരുടെ ജീവിത സന്ധാരണത്തിന് ആവശ്യമായ വിഭവങ്ങൾ വനത്തിൽ നിന്ന് ലഭ്യമാകാത്തതുകൊണ്ടാണോ അവർ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്ന് വ്യക്തമാക്കാമോ;

(ഇ)  കേരളത്തിലെ വനമേഖലയിൽ വന്യജീവികൾ അനിയന്ത്രിതമായി വർദ്ധിക്കുന്നത് തടയുന്നതിന് എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

(എഫ്)  വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് തടയുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ജി)  വനപ്രദേശങ്ങളിൽ കാട്ടാനകൾ ക്രമാതീതമായി വർദ്ധിക്കുന്നത് തടയുന്നതിനും വനാതിർത്തിക്ക് പുറത്തേക്ക് അവ എത്തിച്ചേരുന്നത് നിയന്ത്രിക്കുന്നതിനും എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

വന്യജീവി സംഘർഷം

692  ശ്രീ. വിഷ്ണു മോഹൻ
ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്തുവർഷത്തിനിടെ വന്യജീവി ആക്രമണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കാമോ;

(ബി)  മുൻ വർഷങ്ങളിൽ നടപ്പാക്കിയ സോളാർ ഫെൻസിംഗ്, കിടങ്ങുകൾ എന്നിവ എത്രമാത്രം പ്രവർത്തനക്ഷമമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇവ കൃത്യമായി പരിപാലിക്കുന്നതിൽ കഴിഞ്ഞകാലങ്ങളിൽ വീഴ്ചപറ്റിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  വന്യജീവി സംഘർഷം കുറയ്ക്കുന്നതിൽ കഴിഞ്ഞ പത്ത് വർഷം നടപ്പിലാക്കിയ പ്രതിരോധ നടപടികൾ പൂർണമായും പരാജയപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനിടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വനാതിർത്തികളിൽ ശാസ്ത്രീയവും സ്ഥിരവുമായ പ്രതിരോധസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

വന്യജീവി ആക്രമണത്തിന് ഇരയായവർക്കുളള നഷ്‌ടപരിഹാരം

693  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വന്യജീവി ആക്രമണം മൂലം മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം വര്‍ഷം തിരിച്ചു ലഭ്യമാക്കാമോ; ഇവർക്കു എത്ര തുക നഷ്‌ടപരിഹാരമായി വിതരണം ചെയ്തുവെന്നും ഇനി എത്രപേർക്ക് എത്ര തുക നഷ്ടപരിഹാരം നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഇതിന്റെ വര്‍ഷം തിരിച്ചുള്ള വിശദമായ കണക്കുകൾ ലഭ്യമാക്കാമോ ;

(സി)  കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വന്യ ജീവി ആക്രമണത്തില്‍ കൃഷി നാശം സംഭവിച്ചവരുടെ എണ്ണം വര്‍ഷം തിരിച്ചു ലഭ്യമാക്കാമോ; ഇവർക്കു എത്ര തുക നഷ്‌ടപരിഹാരമായി വിതരണം ചെയ്തുവെന്നും ഇനി എത്രപേർക്ക് എത്ര തുക നഷ്ടപരിഹാരം നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ?

തൂക്ക് സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണ പുരോഗതി

694  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ ആരംഭിച്ച തൂക്ക് സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(സി)  കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ നിലവിലുള്ള സോളാര്‍ ഫെന്‍സിംഗുകളുടെ അറ്റകുറ്റപ്പണിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?

വന്യജീവി ആക്രമണം

695  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വന്യജീവികളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  വന്യജീവികളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധസഹായം നല്‍കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ; അപ്രകാരം മണ്ഡലത്തിലെ എത്ര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കിയെന്നും ഇനി എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളതെന്നും വ്യക്തമാക്കാമോ;

(സി)  കിഴക്കഞ്ചേരി പഞ്ചായത്തിലെ വണ്ടാഴി വില്ലേജില്‍ മിച്ച ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വനം വകുപ്പിന്റെ എതിര്‍പ്പ് കാരണം ഇതേ വരെ പട്ടയം നല്‍കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിലെ തടസങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടുകള്‍

696  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം-വന്യ ജീവി വകുപ്പ് പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകളായ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്, അഡ്മിനിസ്ട്രേറ്റീവ് റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ;

(ബി)  നിലവില്‍ ഏതു വര്‍ഷം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവ എപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;

(സി)  രണ്ട് റിപ്പോര്‍ട്ടുകളും സംയോജിപ്പിച്ചുകൊണ്ട് വാര്‍ഷിക റിപ്പോര്‍ട്ട് എന്ന പേരില്‍ ഒറ്റ റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

വന്യജീവി ആക്രമണങ്ങള്‍ക്കുളള നഷ്ടപരിഹാരം

697  ശ്രീ. വി. ടി. ബൽറാം
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിലവിൽ അനുവദിക്കുന്ന നഷ്ടപരിഹാരം എത്രയാണെന്നും വ്യക്തമാക്കുമോ;

(ബി)  നിലവിൽ നഷ്ടപരിഹാര ഇനത്തിൽ എത്ര തുക കുടിശ്ശികയുണ്ടെന്ന് വിശദമാക്കാമോ;

(സി)  വന്യജീവി ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായവും ആശ്രിതർക്കുള്ള ജോലിയും സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

സാമൂഹിക വനവൽക്കരണ പദ്ധതി

698  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാമൂഹിക വനവൽക്കരണ പദ്ധതി ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ;

(ബി)  ഈ പദ്ധതിയിലൂടെ സമൂഹത്തിനുപകരിക്കുന്ന മരങ്ങൾ വ്യാപകമാക്കാൻ നടപടി സ്വീകരിക്കുമോ?

വനഭൂമി സംരക്ഷണം

699  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നശിച്ചുകൊണ്ടിരിക്കുന്ന വനഭൂമി സംരക്ഷിക്കുന്നതിനും മരം നട്ടുപിടിപ്പിക്കുന്നതിനും മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും വേണ്ടി 2021 - 2022 മുതല്‍ 2025 - 26 വരെയുള്ള സാമ്പത്തികവര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികളും അവയ്ക്കുവേണ്ടി ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?

ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍

700  ശ്രീ. വി. ടി. ബൽറാം
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ മനുഷ്യ - വന്യജീവി സംഘര്‍ഷത്തെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കുമോ; ജൈവസമ്പത്ത് സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)  വനമേഖലയുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും പ്രത്യേക പദ്ധതികള്‍ ആലോചനയിലുണ്ടോ; ഔഷധസസ്യങ്ങളുടെയും ഉപയോഗപ്രദമായ വനസസ്യങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)  കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനും മണ്ണൊലിപ്പ് പോലെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ഡി)  പരിസ്ഥിതി - വന സംരക്ഷണത്തിന് പൊതുജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കുമോ?

തട്ടേക്കാട് പക്ഷിസങ്കേതം

701  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ സംരക്ഷിത പ്രദേശത്തുനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

വനംവകുപ്പിന്റെ നൂറുദിന കർമ്മപരിപാടികൾ

702   ഡോ. മാത്യു കുഴൽനാടൻ
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സിറിയക് തോമസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനംവകുപ്പിന്റെ നൂറുദിന കർമ്മപരിപാടികൾ ആവിഷ്കരിക്കാൻ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)  വനാതിർത്തിയിൽ 1900 കിലോമീറ്റർ സൗരോർജ്ജ വേലി കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ;

(സി)  മനുഷ്യ - വന്യജീവി സംഘർഷ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗസേവനം ഉറപ്പാക്കുന്നതിനായി വനംവകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് കോള്‍ സെൻറർ ആരംഭിക്കുമോ; വിശദമാക്കുമോ?

വനാവകാശ നിയമപ്രകാരം ഭൂമി നൽകൽ

703  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ ഫോറസ്റ്റ് നോർത്ത് സൗത്ത് ഡിവിഷനുകളുടെ കീഴിൽ വനാവകാശ നിയമപ്രകാരം ഇനിയും ഭൂമി ലഭിക്കുവാൻ അർഹരായ ഗുണഭോക്താക്കളുണ്ടോ; ഉണ്ടെങ്കിൽ വിവരം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ഗുണഭോക്താക്കൾക്ക് എത്രയുംവേഗം വനാവകാശ നിയമപ്രകാരമുള്ള ഭൂമി ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ?

വനം വകുപ്പിന്റെ ആധുനികവൽക്കരണം

704  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. കെ. രാജന്‍
ശ്രീ. സി. അജയപ്രസാദ്
ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം വകുപ്പിന്റെ അടിസ്ഥാനസൗകര്യവും വികസനവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  സാമൂഹ്യ വനവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി വനമേഖലയിലും സ്വകാര്യഭൂമികളിലും വൃക്ഷസമൃദ്ധി വർധിപ്പിക്കുന്നതിന് മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വനം വകുപ്പ് നടപ്പിലാക്കിവരുന്ന വൃക്ഷസമൃദ്ധി, വിദ്യാവനം, നഗരവനം തുടങ്ങിയ ജനകീയ പദ്ധതികൾ തുടരുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ഡി)  വനാശ്രിത സമൂഹങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാർഡനിൽ പൊതുജനങ്ങളുടെ പ്രവേശനം

705  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ ചാലിയത്തെ ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ (ഇട്ടി അച്യുതൻ മെമ്മോറിയൽ ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാർഡൻ) പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പൊതുജനങ്ങള്‍ക്ക് എന്നു മുതല്‍ പ്രവേശനം/ സന്ദര്‍ശനം അനുവദിക്കുവാനാകും എന്ന് വ്യക്തമാക്കാമോ;

(സി)  പൊതുജനങ്ങള്‍ക്ക് സന്ദർശനാനുമതി നിഷേധിക്കുവാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കാമോ?

കാർഷിക വനവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ

706  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക, സംസ്ഥാനത്തെ കാർബൺ ന്യൂട്രല്‍ ലക്ഷ്യത്തിലേക്ക് നയിക്കുക, പ്രാദേശിക വിപണിയില്‍ തടിയുടെ വിതരണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്വന്തം ഭൂമിയില്‍ മരം നടാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്‍ സർക്കാർ 'ട്രീ ബാങ്കിംഗ് സ്കീം' എന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഇതിനായി ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പും പദ്ധതിയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ബി)  കാർഷിക വനവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുന്‍ സർക്കാർ 'വൃക്ഷ സമൃദ്ധി പദ്ധതി' നടപ്പിലാക്കിയിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?

വന്യജീവി ആക്രമണ മേഖലകളിലെ ജനങ്ങള്‍ക്ക് ഇൻഷുറൻസ് പദ്ധതി

707  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി .എം. എ. സമീർ
ശ്രീ. എം. റഹ്മത്തുളള
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കർഷകർക്കും വന്യജീവിശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  കേരളത്തിലെ വനപ്രദേശങ്ങളുടെ മൃഗവാഹകശേഷിയെക്കുറിച്ച് (ക്യാരിയിങ് കപ്പാസിറ്റി) പഠനം നടത്താന്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം നൽകാമോ?

സ്വാഭാവിക വനവല്‍ക്കരണം

708  ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വാഭാവിക വനവല്‍ക്കരണത്തിന്റെ ഭാഗമായി അക്വേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ വിദേശി മരങ്ങള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടാേ;

(ബി)  ഇവയ്ക്ക് പകരം തദ്ദേശീയ മരങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ വന്യജീവി ശല്യത്തിന് പരിഹാരമാകുമെന്ന് കരുതുന്നുണ്ടാേ;

(സി)  ഈ പദ്ധതി സംസ്ഥാനത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമാേ?

വനമേഖലകളിലെ വികസന പദ്ധതികൾ

709  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തില്‍ ഉൾപ്പെടുന്ന വനമേഖലകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ നടപ്പാക്കിയ വികസന പദ്ധതികള്‍ എന്തെല്ലാമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; ഓരോ പദ്ധതിക്കും ചെലവഴിച്ച തുക സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത വനമേഖലകളിൽ ഇനി എത്ര കിലോമീറ്റർ ദൂരം ഫെൻസിംഗ് സ്ഥാപിക്കേണ്ടതുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)  വന്യജീവികൾ ജനവാസ മേഖലകളിലേയ്ക്ക് കടന്നു കയറി ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തടയുന്നതിനായി ഫെൻസിംഗ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പുനലൂർ മണ്ഡലത്തിലെ വനം വകുപ്പിന്റെ പ്രവർത്തനങ്ങള്‍

710  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിലെ തെന്മല ഫോറസ്ററ് ഡിവിഷനിൽ ആർ. കെ. വി. വൈ. പദ്ധതി പ്രകാരം 29.20 ലക്ഷം രൂപ വിനിയോഗിച്ച് സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനായുള്ള നടപടികളുടെ അക്രെഡിറ്റഡ് ഏജൻസി ആരാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ;

(ബി)  തെന്മല ഫോറസ്ററ് മേഖലയിൽ, ആനക്കിടങ്ങ് പ്രായോഗികമല്ലാത്ത ഭാഗത്ത് 15 കി. മീ. ദൂരം സോളാർ വേലി നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;

(സി)  പുനലൂർ മണ്ഡലത്തിൽ ഉൾപ്പെട്ട വനാതിർത്തിയിലെ മനുഷ്യ - വന്യജീവി സംഘർഷം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതുതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?

വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍

711  ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. കെ. വി. സുമേഷ്
ശ്രീ. എ. പ്രഭാകരന്‍
ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ വനാതിര്‍ത്തികളിലെ സോളാര്‍ വേലികള്‍ സമ്പൂര്‍ണ്ണമായി സ്മാര്‍ട്ട് ഫെന്‍സുകളാക്കുന്നതുമായി ബന്ധപ്പെട്ട് 2025 ഫെബ്രുവരി മുതല്‍ തീവ്രയജ്ഞ പരിപാടിയിലൂടെ എത്ര കിലോമീറ്റർ വേലികള്‍ പ്രവര്‍ത്തനക്ഷമമാക്കി എന്ന് അറിയിക്കാമോ;

(ബി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുതായി എത്ര കിലോമീറ്റർ ദൂരത്തിലാണ് സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത് എന്ന് വ്യക്തമാക്കാമോ;

(സി)  വന്യജീവി സംഘര്‍ഷ നിവാരണത്തിനായി സംസ്ഥാനത്തുടനീളം വിന്യസിച്ച ദ്രുതകര്‍മ്മ സേനകളുടെ വിശദാംശം അറിയിക്കാമോ;

(ഡി)  ദ്രുതകര്‍മ്മ സേനകളുടെ പ്രവര്‍ത്തന മികവിനായി മുന്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് വാങ്ങിയ ആധുനിക ആയുധങ്ങളുടെ വിശദാംശങ്ങള്‍ നൽകാമോ?

കാട്ടാനകള്‍ക്ക് തീറ്റയും കുടിവെള്ളവും

712  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് എത്ര കാട്ടാനകള്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;

(ബി)  കഴിഞ്ഞ കുറച്ചു കാലങ്ങളായി തീറ്റയ്ക്കും കുടിവെള്ളത്തിനുമായി കാട്ടാനകള്‍ ജനവാസ മേഖലയിലേയ്ക്കിറങ്ങി കര്‍ഷകരുടെ കൃഷിയും മറ്റും നശിപ്പിക്കുന്നത് കൂടിവരുന്നത് കണക്കിലെടുത്ത് വനത്തിനുള്ളില്‍ തന്നെ ആനകള്‍ക്ക് തീറ്റയും വെള്ളവും ലഭ്യമാക്കുന്നതിനും തീറ്റയ്ക്കാവശ്യമായ വനവിഭവങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിനും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?

വനാവകാശ പട്ടയം വിതരണം

713  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല നിയോജക മണ്ഡലത്തിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല, പന്തപ്ലാമൂട് വാര്‍ഡുകളിലെ പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം വനാവകാശ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രദേശങ്ങളിലെ വനാവകാശ പട്ടയത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)  വനാവകാശ പട്ടയത്തിന്മേല്‍ ലഭിച്ച അപേക്ഷകളില്‍ എത്ര എണ്ണം പരിഗണനയിലുണ്ടെന്നും എത്ര പേര്‍ക്ക് ഇതുവരെ പട്ടയം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പട്ടയം ലഭിക്കാന്‍ അര്‍ഹരായ ശേഷിക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വനാവകാശ പട്ടയം വിതരണം ചെയ്യുന്നതിന് സമയബന്ധിത നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

തൊടുപുഴ മുള്ളരിങ്ങാട് മേഖലയിലെ കാട്ടാന ശല്യം

714  ശ്രീ. അപു ജോൺ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് (2021 - 26) ഇടുക്കി ജില്ലയിലെ വന വിസ്തൃതി വർധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നല്‍കാമോ;

(ബി)  തൊടുപുഴ മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

ഒല്ലൂർ നിയോജക മണ്ഡലത്തിലെ വന്യജീവി ആക്രമണം

715  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജകണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂർ, മാടക്കത്തറ എന്നീ പഞ്ചായത്തുകളിൽ വ്യാപകമായ രീതിയിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഈ മേഖലയിൽ വന്യജീവി ആക്രമണം തടയുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(സി)  വന്യജീവി ആക്രമണം തടയുന്നതിനായി മേഖലയിൽ സോളാർ ഹാങ്ങിങ് ഫെൻസിംഗ് അടക്കമുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

റാപ്പിഡ് റെസ്പോൺസ് ടീം ഉദ്യോഗസ്ഥരുടെ നിയമനം

716  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജക മണ്ഡലത്തിൽ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിൽ (ആർ.ആർ.ടി.) നിലവിൽ ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മാത്രമാണുള്ളതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ആർ.ആർ.ടി. -യിലേയ്ക്ക് ആവശ്യമുള്ള രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരെ അടിയന്തിരമായി നിയമിക്കുവാനുള്ള നടപടി സ്വീകരിക്കുമോ;

(സി)  ആർ.ആർ.ടി. -ക്കായി എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ച റെസ്ക്യു വാഹനത്തിന് ഡ്രൈവറെ അടിയന്തിരമായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

കാട്ടുപന്നി ശല്യം

717  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാട്ടുപന്നികൾ നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ വരുത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  2016 മുതൽ 2026 വരെയുള്ള കാലയളവിൽ കാട്ടുപന്നികൾ കൃഷിനാശം വരുത്തിയതും ജനങ്ങളെ ഉപദ്രവിച്ചതും സംബന്ധിച്ച് എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  ഇത്തരത്തിൽ കാട്ടുപന്നി ശല്യം ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ഡി)  മനുഷ്യജീവനും കൃഷിയ്ക്കും ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ കാട്ടുപന്നികളെ കൊല്ലുവാൻ ബഹു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് അനുവാദം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ, ഉപദ്രവകാരികളായ കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഇ)  ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലുവാൻ വിദഗ്ധരായ കൂടുതൽ പേരെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

നിലമ്പൂർ നിയോജകമണ്ഡലത്തിലെ വന്യമൃഗാക്രമണം

718  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി, ആര്‍.കെ.വി.വൈ., എം.ആര്‍.എം.എ.സി. എന്നിവയിലും മറ്റു പദ്ധതികളിലുമായി നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനുകള്‍ ജനവാസമേഖലയോട് ചേർന്നുള്ള വനാതിര്‍ത്തിയില്‍ എത്ര കിലോമീറ്റര്‍ സോളാര്‍ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്; പ്രസ്തുത ജനവാസ മേഖലയില്‍ എത്ര കിലോമീറ്റര്‍ സോളാര്‍ ഫെൻസിംഗ് സ്ഥാപിക്കുവാനാണ് ബാക്കിയുള്ളത്; വന്യമൃഗാക്രമണം തടയുന്നതിന് സോളാര്‍ പവേര്‍ഡ് അലാറം, മോഷന്‍ ആക്ടിവേറ്റഡ് സ്പ്രിങ്ക്ലേഴ്‌സ്, അള്‍ട്രാസോണിക് ആനിമല്‍ റിപ്പലേഴ്സ് എന്നിവ പോലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;

(ബി)  വന്യമൃഗശല്യം ഏറ്റവുമധികം അനുഭവപ്പെടുന്ന വഴിക്കടവ് ഗ്രാമപഞ്ചായത്തിലെയും ഭൂപ്രദേശത്തിന്റെ മൂന്നു ഭാഗവും വനാതിർത്തി പങ്കിടുന്ന പോത്തുകൽ ഗ്രാമപഞ്ചായത്തിലെയും വന്യമൃഗശല്യം തടയുന്നതിനായി ശക്തിയേറിയ സോളാർ ഹാങ്ങിങ് ഫെൻസിംഗ്, മറ്റ് ആധുനിക സംവിധാനങ്ങളോടു കൂടിയ സോളാർ വേലികൾ എന്നിവ സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ;

(സി)  ജനവാസ മേഖലയോടുചേർന്ന വനാതിർത്തിയിൽ അടിക്കാടുകൾ വെട്ടാത്തതിനെ തുടർന്ന് വന്യമൃഗങ്ങളുടെ സാമീപ്യം തിരിച്ചറിയാനാകാതെ ജനങ്ങൾ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത അടിക്കാടുകൾ വെട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; അടിക്കാടുകൾ വെട്ടുന്നതിനായി വനം വകുപ്പ് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  കുടിവെള്ളക്ഷാമവും ഭക്ഷണത്തിന്റെ ലഭ്യതക്കുറവുമാണ് വന്യമൃഗങ്ങൾ പ്രധാനമായും നാട്ടിലിറങ്ങുവാൻ കാരണമെന്നതിനാല്‍ ഉൾവനത്തിനുള്ളിൽ കുളങ്ങൾ കുഴിച്ച് ജലസ്രോതസ്സുകൾ ലഭ്യമാക്കുന്നതിനും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

വന്യജീവി ആക്രമണം തടയാന്‍ നടപടി

719  ശ്രീ. നജീബ് കാന്തപുരം
ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്യജീവികളുടെ എണ്ണം വനവിസ്തൃതിയ്ക്ക് അധികരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തയ്യാറാകുമോ;

(ബി)  ഏതെങ്കിലും വനപ്രദേശത്ത് തങ്ങാനാകുന്നതില്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ അവയെ മറ്റു പ്രദേശങ്ങളിലേയ്ക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമോ;

(സി)  വന്യജീവി ആക്രമണം തടയാന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

വന്യജീവി ആക്രമണങ്ങളില്‍ ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം

720  ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. പ്രേമൻ
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സര്‍ക്കാരിന്റെ കാലത്ത് 2024 മാര്‍ച്ചില്‍ മനുഷ്യ - വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)  മുൻ സര്‍ക്കാരിന്റെ കാലയളവില്‍ 2025 ജൂലൈ മാസം വരെ വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കായി എത്ര കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തുവെന്നും കുടിശ്ശികയായ നഷ്ടപരിഹാര തുകയുടെ എത്ര ശതമാനം മുന്‍ സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തുവെന്നും വ്യക്തമാക്കാമോ;

(സി)  പാമ്പ് കടിയേറ്റും കടന്നല്‍/തേനീച്ച കുത്തേറ്റും മരണം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ നടപടികള്‍ വിശദമാക്കാമോ;

(ഡി)  വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ആശുപത്രിവാസം, തകര്‍ന്ന വീടുകള്‍, നാശനഷ്ടം വന്ന വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടാലുള്ള തൊഴിലുറപ്പ്, അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള നിരക്ക് എന്നിവയുടെ നഷ്ടപരിഹാര വ്യവസ്ഥകള്‍ വിശദമാക്കാമോ?

വന്യജീവി ആക്രമണം

721  ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അടുത്ത കാലത്തായി വന്യജീവി ആക്രമണം വർദ്ധിച്ചു വരുന്നതിന്റെ കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  വന്യജീവികളുടെ സ്വാഭാവിക വാസസ്ഥലത്തേക്ക് മനുഷ്യരുടെ കടന്നുകയറ്റം വർദ്ധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  ആക്രമണകാരികളായ വന്യജീവികളുടെ വംശവർദ്ധനവ് തുടർച്ചയായുള്ള ആക്രമണങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കുമോ; വ്യക്തമാക്കാമോ?

ജനവാസ മേഖലകളിലെ കാട്ടാന ശല്യം നേരിടാൻ നടപടി

722  ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   വനത്തോട് ചേർന്ന ജനവാസ മേഖലകളിലെ കാട്ടാനശല്യം നേരിടാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  ആനകളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനും ജനവാസ മേഖലകളിലെ കാട്ടാന സാന്നിധ്യം സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  കാട്ടാന ശല്യം നേരിടാനായി രൂപീകരിക്കുന്ന സ്പെഷ്യൽ റിസർവ് ഫോഴ്സിന്റെ പ്രവർത്തനം വിശദീകരിക്കാമോ; വന്യജീവി സാന്നിധ്യമുള്ള മേഖലകളിലെ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരെ പ്രസ്തുത റിസർവ് ഫോഴ്സിന്റെ ഭാഗമാക്കുമോ;

(ഡി)  വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികൾ പലയിടങ്ങളിലും പ്രവർത്തനക്ഷമമല്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവ പ്രവർത്തനക്ഷമമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; കൂടുതൽ പ്രദേശങ്ങളിൽ സൗരോർജ്ജവേലികള്‍ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

വന്യജീവി ആക്രമണം നേരിടുന്നതിന് നടപടി

723  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികൾക്കാണ് രൂപം നല്‍കുന്നതെന്ന് വിശദമാക്കാമോ?

വന്യജീവി ആക്രമണം

724  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തുടര്‍ച്ചയായി വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  വന്യജീവി ആക്രമണങ്ങളില്‍ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)  തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

വന്യജീവി ആക്രമണം

725  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വന്യജീവി ആക്രമണത്തിൽ എത്ര പേർ മരണപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർ എത്രയെന്ന് വിശദമാക്കാമോ?

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണം

726  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തിൽപ്പെട്ട പാലപ്പിള്ളി, എച്ചിപ്പാറ, പൊക്കന, നായാട്ടുകുണ്ട്, കാരികുളം, ഇഞ്ചക്കുണ്ട്, എലിക്കോട് തുടങ്ങിയ മേഖലകളിലെ പതിവായുള്ള വന്യജീവി സാന്നിധ്യവും ആക്രമണങ്ങളും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)  പാലപ്പിള്ളി മേഖലയിൽ ഉൾപ്പെടെ ട്രഞ്ചിംഗ്, ഫെൻസിംഗ്, സൗരോർജ്ജവേലി ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതിനും റാപിഡ് റെസ്പോന്‍സ് ടീമിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വാഹനം അനുവദിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുമോ?

വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ സോളാര്‍ ഫെന്‍സിംഗ്

727  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവ‍ൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്ന പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)  സോളാര്‍ ഫെന്‍സിംഗ് പദ്ധതി പ്രകാരം വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വേലിയുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി)  വന്യജീവി ആക്രമണം നേരിടുന്ന കൂടുതല്‍ പ്രദേശങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

വന്യജീവി ആക്രമണം

728  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത സംഭവത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിശദാംശം അറിയിക്കാമോ?

വന്യമൃഗശല്യം തടയാന്‍ ഫെന്‍സിംഗ്

729  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എരുമേലി റെയിഞ്ച് ഓഫീസിന്റെ കീഴില്‍ വന്യമൃഗശല്യം തടയുന്നതിനായി വനമേഖലയില്‍ കിടങ്ങും ഫെന്‍സിംഗും സ്ഥാപിക്കുന്ന പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  ഈ പദ്ധതിയുടെ ബജറ്റ് തുകയും പദ്ധതി എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?

ചിറ്റാരിപറമ്പ്,കോളയാട് പഞ്ചായത്തുകളിലെ കാട്ടാന ശല്യം

730  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്തുകളില്‍ കാട്ടാന ശല്യവും വന്യജീവി ആക്രമണവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)  പ്രസ്തുത മേഖലയില്‍ വന്യജീവി ആക്രമണം മൂലമുണ്ടായ കാര്‍ഷികവിള നാശങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

വന്യജീവി ആക്രമണം തടയാൻ നടപടി

731  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ കേരളത്തില്‍ കാട്ടാന ആക്രമണത്തില്‍ 5 പേർ കൊല്ലപ്പെട്ടത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  വന്യജീവി ആക്രമണം തടയാൻ എന്തെല്ലാം നടപടികളാണ് കൈകൊള്ളാൻ പോകുന്നതെന്ന് വിശദമാക്കാമോ;

(സി)  കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണെന്ന് വിശദമാക്കാമോ?

വന്യജീവി സംരക്ഷണം

732  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യമ‍ൃഗങ്ങളുടെ ആക്രമണം മൂലം മനുഷ്യജീവനും കൃഷിക്കും നാശം സംഭവിക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനായി '2025-ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ' മുൻ നിയമസഭ പാസാക്കിയത് രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)   നിയമസഭ പാസാക്കി ബഹു. രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുള്ള ബിൽ അനുമതി വാങ്ങുന്നതിന് സർക്കാർ ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കാട്ടാന ആക്രമണം

733  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാട്ടാന നാട്ടില്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട് എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാട്ടാന ആക്രമണങ്ങളില്‍ കാെല്ലപ്പെട്ടവര്‍ എത്ര; പരിക്കേറ്റവര്‍ എത്ര; അവര്‍ക്കായി ഇതിനകം സ്വീകരിച്ച സമാശ്വാസ നടപടികള്‍ എന്താെക്കെ; വിശദമാക്കാമാേ;

(സി)  ഈ സംഭവങ്ങളില്‍ എത്ര കര്‍ഷകരുടെ വിളകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും എത്ര രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും വ്യക്തമാക്കാമാേ;

(ഡി)  കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്താെക്കെയാണ്; വിശദമാക്കാമാേ?

കാട്ടാനകളുടെ ആക്രമണം

734  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ കാട്ടാനകളുടെ ആക്രമണത്തില്‍ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി)  ഇങ്ങനെ മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്ക് ഇതിനകം ആശ്വാസ ധനസഹായം അനുവദിച്ച് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും ജീവഹാനി ഉണ്ടാകാതിരിക്കുന്നതിനും കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങിവരുന്ന പ്രദേശങ്ങള്‍ പ്രത്യേക സ്ലോട്ടുകളായി തിരിച്ച് വനപാലകരുടെ സേവനം ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

വന്യജീവി ആക്രമണം

735  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 മെയ് മാസത്തിന് ശേഷം വന്യജീവി ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് വിശദമാക്കാമോ;

(ബി)  വന്യജീവി ആക്രമണംമൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അപകടം സംഭവിച്ചവർക്കും സർക്കാർ മുഖേന എന്തൊക്കെ നഷ്ടപരിഹാരം നൽകിയെന്ന് വിശദമാക്കാമോ;

(സി)  വന്യജീവി ആക്രമണത്തിൽ നിന്ന് കൃഷിയേയും കർഷകരേയും സംരക്ഷിക്കുന്നതിന് വേണ്ടി പുതുതായി എന്തെങ്കിലും പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോയന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ വിശദാംശങ്ങൾ വെളിപ്പെടുത്താമോ?

വന്യജീവി ആക്രമണം

736  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവി ആക്രമണം മൂലം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെ പൊതുജനങ്ങളുടെ വീടും കൃഷിയിടങ്ങളും നശിച്ചുപോകുന്നത് പതിവായതിനാല്‍ ഇപ്രകാരം വീടും കൃഷിയും നശിച്ചുപോകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വന്യജീവി ആക്രമണം മൂലം ഭവനം നഷ്ടപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കുമോയെന്ന് വിശദമാക്കാമോ?

ചക്കിട്ടപ്പാറ പഞ്ചായത്തിലെ വന്യജീവി ശല്യം

737  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മലയോര മേഖലകളിലെ ക‍ർഷകർ നേരിടുന്ന കാട്ടുപന്നി, കുരങ്ങ്, കാട്ടാന മുതലായ വന്യജീവികളുടെ ശല്യം മൂലമുള്ള കടുത്ത പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മുൻ സ‍ർക്കാരുകളുടെ കാലങ്ങളിൽ (2016 - 2026) വന്യമൃഗശല്യം തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ആയതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  മലയോര മേഖലകളിൽ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ സോളാർ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ഈ സാമ്പത്തിക വർഷം പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇതിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ഡി)  വന്യജീവി ആക്രമണങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്നതിനും ആയത് കാലതാമസമില്ലാതെ വിതരണം ചെയ്യുന്നതിനും എന്തെല്ലാം പദ്ധതികളാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നടപടികള്‍

738  ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. പി. നൗഷാദ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മനുഷ്യന്റെ ജീവനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന വന്യജീവികളുടെ ആക്രമണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  വനങ്ങളിലെ ആവാസവ്യവസ്ഥ സംരക്ഷിച്ചും ജലലഭ്യത ഉറപ്പാക്കിയും സുരക്ഷാ സംവിധാനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കിയും ജനവാസകേന്ദ്രങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ വരവ് തടയുന്നതിന് ആസൂത്രിതവും സമഗ്രവുമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)  മനുഷ്യ- വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങളും അടിയന്തിരമായി സഹായം ആവശ്യപ്പെടുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമോ; ഇതിനായി സാങ്കേതിക വിദഗ്ധരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുമോയെന്ന് വ്യക്തമാക്കാമോ?

മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായുള്ള ഫണ്ട് വിനിയോഗം

739  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി നടപ്പു സാമ്പത്തിക വർഷം വകയിരുത്തിയ ബജറ്റ് തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)  മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സോളാർ ഫെൻസിങ്, ക്രാഷ് ഗാർഡ്, ആനക്കിടങ്ങുകൾ എന്നിവയുടെ നിർമ്മാണത്തിനായി നടപ്പു സാമ്പത്തിക വർഷം അനുവദിച്ച ഫണ്ടിൽ എത്ര ശതമാനം ഫണ്ട് വിനിയോഗിച്ചെന്ന് വ്യക്തമാക്കാമോ?

വനം വകുപ്പിന്റെ 100-ദിന ആക്ഷൻ പ്ലാൻ

740  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനംവകുപ്പ് പ്രഖ്യാപിച്ച 100-ദിന ആക്ഷൻ പ്ലാൻ പ്രകാരം വനാതിർത്തികളിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന പുതിയ 100 കിലോമീറ്റർ സോളാർ ഫെൻസിങ്ങിന്റെ പുരോഗതി വിശദമാക്കാമോ;

(ബി)  വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ തയ്യാറാക്കിയ പുതിയ മാസ്റ്റർ പ്ലാനിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ?

വനങ്ങൾക്ക് വഹിക്കാന്‍ കഴിയുന്ന വന്യജീവികളുടെ എണ്ണം

741  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വനങ്ങൾക്ക് വഹിക്കാന്‍ കഴിയുന്ന വന്യജീവികളുടെ എണ്ണത്തെ (ക്യാരീയിംഗ് കപ്പാസിറ്റി) സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഈ വിഷയം സംബന്ധിച്ച് പഠനം നടത്തുവാൻ നിലവിൽ പദ്ധതികൾ ഉണ്ടോ;

(ബി)  നിലവിൽ വനംവകുപ്പിന്റെ അധീനതയിലുള്ള അന്തിമവെട്ട് കഴിഞ്ഞ തോട്ടങ്ങളിൽ വനവൽക്കരണം നടത്തുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പുരോഗതി വ്യക്തമാക്കാമോ?

വന്യ ജീവി ആക്രമണം - നഷ്ടപരിഹാര തുക

742  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യ ജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  വന്യ ജീവികൾ നശിപ്പിക്കുന്ന കൃഷി വിളകൾക്ക് വിപണി നിരക്കിന് അനുസൃതമായി നഷ്ട പരിഹാര തുക വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ആധുനിക സാങ്കേതികവിദ്യകൾ

743  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോണുകൾ, തെർമൽ ക്യാമറകൾ, എസ്. എം. എസ്. അലർട്ടുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ എവിടെയൊക്കെ നടപ്പിലാക്കിയിട്ടുണ്ടെന്നും ഈ പദ്ധതികളുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ?

റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം

744  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ (ആര്‍. ആര്‍. ടി) പ്രവർത്തനം കാര്യക്ഷമമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യാൻ നടപടി

745  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യമൃഗങ്ങളുടെ സ്വാഭാവിക ഭക്ഷണം ഇല്ലാതാക്കുന്ന മഞ്ഞക്കൊന്ന, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വനത്തിനുള്ളിൽ നിന്ന് നീക്കം ചെയ്യാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ഈ പദ്ധതികളുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ

746  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം-വന്യജീവി വകുപ്പിന് കീഴിൽ കഴിഞ്ഞ 11 വർഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ;

(ബി)  ഓരോ പ്രവർത്തിയുടെയും പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ;

(സി)  കാഞ്ഞങ്ങാട് മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പിന് കീഴിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ?

പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി

747  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം വകുപ്പ് നടപ്പിലാക്കുന്ന പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)  പാമ്പുകളെ പിടികൂടുന്നതിനുള്ള പരിശീലനം ഇതുവരെ എത്രപേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പരിശീലനം നേടിയവരില്‍ എത്രപേർക്ക് പാമ്പിനെ പിടികൂടുന്നതിനുള്ള ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

മാനന്തവാടി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികള്

748  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   മുന്‍ സർക്കാരിന്റെ കാലത്ത് മാനന്തവാടി നിയോജകമണ്ഡലത്തിൽ വനം വകുപ്പ് മുഖേന എത്ര തുകയുടെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.