UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
24.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

താനൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

462  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തികള്‍ ഏതെല്ലാമെന്ന് സെക്ഷന്‍ തിരിച്ചും പഞ്ചായത്ത് തിരിച്ചും പദ്ധതി ഇനം തിരിച്ചും വിശദമാക്കാമോ;

(ബി)  മണ്ഡലത്തിലെ വികസന പ്രവൃത്തികൾ സംബന്ധിച്ചുളള വിവരങ്ങള്‍ കൃത്യമായി എംഎല്‍എ മാരെ അറിയിക്കണമെന്ന,നിലവിലുളള സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതിന് ബോര്‍ഡിനും വകുപ്പിനും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി)  താനൂര്‍ 33 കെവി സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭരണാനുമതിക്കായി ചീഫ് എഞ്ചിനിയറുടെ പരിഗണനയിലുള്ള പ്രപ്പോസലിന് അംഗീകാരം നല്‍കുമോ;

(ഡി)  പൊന്‍മുണ്ടം മേഖലകളില്‍ വോള്‍ട്ടേജ് കുറവുണ്ടാകുന്നതിന് 110 കെവി സബ്‌സ്‌റ്റേഷന്‍ പദ്ധതി പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ;ഉണ്ടെങ്കില്‍ അതില്‍ മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;

(ഇ)  പദ്ധതിക്കനുയോജ്യമായ കരഭൂമി കണ്ടെത്താത്ത സ്ഥിതിയില്‍ കൃഷിക്കനുയോജ്യമല്ലെന്ന് കൃഷി വകുപ്പ് സര്‍ട്ടിഫൈഡ് ചെയ്ത വയല്‍ ഭൂമി ലഭിച്ചാല്‍ പ്രസ്തുത ഭൂമി തരം മാറ്റി പദ്ധതിക്ക് പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍

463  ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീമതി ഒ. എസ്. അംബിക
ശ്രീ. ടി. എം. ശശി
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എല്ലാ വീടുകളിലും വൈദ്യുതി എത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിട്ടുണ്ടോ;വിശദമാക്കാമോ;

(ബി)  സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;വിശദാംശം നല്‍കാമോ;

(സി)  സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനം എന്ന പദവി നിലനിര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;വിശദമാക്കാമോ?

വൈദ്യുതി മൂലമുള്ള അപകട സുരക്ഷാ മുന്‍കരുതല്‍

464  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈദ്യുതി ലൈനുകളിലും തൂണുകളിലും ട്രാൻസ്ഫോമറുകളിലും നിന്നുമുള്ള മഴക്കാല അപകടസാധ്യതകൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പുവരുത്താൻ എന്തെല്ലാം മുൻകരുതല്‍ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്;

(ബി)  മൺസൂൺകാല ദുരന്ത സാധ്യതകൾ കണക്കിലെടുത്ത് വൈദ്യുതത്തൂണുകളുടെയും അനുബന്ധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കാമോ;

(സി)  വൈദ്യുതി മുടക്കം സംബന്ധിച്ച പരാതികളുടെ സമയബന്ധിത പരിഹാരത്തിനായി സംസ്ഥാനത്ത് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;സേവനങ്ങളുടെ കൃത്യത ഉറപ്പുവരുത്താൻ പ്രാദേശിക തലത്തിൽ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;

(ഡി)  വൈദ്യുതി ലൈനിനോട് ചേർന്നുള്ള മരങ്ങൾ മുന്നറിയിപ്പില്ലാതെയും വിവേകരഹിതമായും മുറിച്ചുമാറ്റുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം മുറിച്ചുമാറ്റല്‍ സുതാര്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;വിശദമാക്കാമോ?

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ വൈദ്യുതി വിതരണം

465  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  നഗര മേഖലയിലെ ഭൂഗർഭ വൈദ്യുതി കേബിളിംഗ് പദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  പൊതുസ്ഥാപനങ്ങളിൽ സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്;വിശദമാക്കാമോ?

വൈദ്യതി തടസ്സം ഒഴിവാക്കല്‍

466  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് അടുത്തിടെ വര്‍ധിച്ചു വരുന്ന പവർ കട്ട്, ലോഡ് ഷെഡ്ഡിംഗ് എന്നിവ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും വ്യാപാര വ്യവസായ മേഖലയെയും സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍,പവര്‍കട്ട് ഒഴിവാക്കുന്നതിനും വൈദ്യുതി വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍ പ്രസ്തുത നടപടികൾ വ്യക്തമാക്കാമോ?

ഗാര്‍ഹിക, വ്യവസായിക, കാര്‍ഷിക വൈദ്യുതി കണക്ഷനുകള്‍

467  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സര്‍ക്കാരിന്റെ കാലയളവിൽ എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഇതില്‍ ഗാര്‍ഹിക,വ്യവസായിക,കാര്‍ഷിക കണക്ഷനുകളുടെ എണ്ണം തരം തിരിച്ച് ലഭ്യമാക്കാമോ;നിലവില്‍ അപേക്ഷ സമർപ്പിച്ച് എത്ര ദിവസത്തിനകം കണക്ഷന്‍ നല്‍കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;

(സി)  പല സെക്ഷന്‍ ഓഫീസുകളിലും ഇലക്ട്രിക് പോസ്റ്റ്,സര്‍വ്വീസ് വയര്‍ എന്നിവയുടെ അഭാവം നിമിത്തം കണക്ഷന്‍ നല്‍കുവാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ ഇത് പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 110 കെ.വി. സബ്സ്റ്റേഷന്‍

468  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല മണ്ഡലത്തിലെ ആര്യന്‍കോട്,കള്ളിക്കാട്,പെരുങ്കടവിള,വെള്ളറട,ഒറ്റശേഖരമംഗലം,അമ്പൂരി എന്നീ മലയോര പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ഒറ്റശേഖരമംഗലം കേന്ദ്രമാക്കി 110 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നിലവില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിട്ടുണ്ടോ;

(ബി)  പ്രസ്തുത സബ്സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഇനി എന്തെല്ലാം കാര്യങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളതെന്നറിയിക്കാമോ;

(ഡി)  പ്രസ്തുത സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിക്കാന്‍ സാധിക്കുകയെന്നും എത്ര സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും വിശദമാക്കാമോ ?

വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍

469  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈദ്യുതി ഉൽപ്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലയളവിൽ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങ് ഏർപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ ഇത്തരം നടപടികൾ ഒഴിവാക്കി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബി.യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ;

(സി)  പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളായ സൗരോര്‍ജ്ജവും കാറ്റും ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

പുളിക്കല്‍ 110 കെ. വി. സബ്സ്റ്റേഷന്‍

470  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കല്‍ ആസ്ഥാനമാക്കി 110 കെ.വി.സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി)  വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കൊണ്ടോട്ടി മണ്ഡലത്തില്‍ പുളിക്കല്‍ ആസ്ഥാനമാക്കി 110 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

കൊണ്ടോട്ടി സെക്ഷന്‍ വിഭജനം

471  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി സെക്ഷന്‍ വിഭജിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ കൊണ്ടോട്ടി സെക്ഷന്‍ വിഭജിച്ച് കരിപ്പൂര്‍ സെക്ഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)  ഇല്ലെങ്കില്‍ ഏകദേശം മുപ്പത്തയ്യായിരത്തോളം ഉപഭോക്താക്കള്‍ പരിധിയിലുളള കൊണ്ടോട്ടി സെക്ഷന്‍ വിഭജിച്ച് കരിപ്പൂരില്‍ പുതിയ സെക്ഷന്‍ രൂപീകരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

താനൂര്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍

472  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; ഓരോന്നിന്റെയും വിശദാംശം ലഭ്യമാക്കുമോ?

(ബി)  മണ്ഡലത്തില്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് വൈദ്യുതി വകുപ്പ് വിലയിരുത്തിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണ്; ഇതിനായി വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പ് മുഖേന മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

മലപ്പുറം പാക്കേജിന്റെ ഭാഗമായി നിലമ്പൂര്‍ സര്‍ക്കിളിന് അനുവദിച്ച പാക്കേജ്

473  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം പാക്കേജിന്റെ ഭാഗമായി നിലമ്പൂര്‍ സര്‍ക്കിളിന് അനുവദിച്ചിരിക്കുന്ന 45 കോടി രൂപയുടെ പാക്കേജ് ടേണ്‍കീ (turnkey)വ്യവസ്ഥയിലായതു കാരണം കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)  ഈ പ്രവൃത്തി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുവാന്‍ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമോ?

പുനലൂർ നിയോജക മണ്ഡലത്തിൽ നടന്നുവരുന്ന പ്രവൃത്തികൾ

474  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിൽ വൈദ്യുതി വകുപ്പിന്റെ നിർവ്വഹണ ചുമതലയിൽ നിലവിൽ നടന്നുവരുന്ന പ്രവൃത്തികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി)  ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുക എത്രയെന്നും ഏത് പദ്ധതി പ്രകാരമുള്ള ഫണ്ട് വിനിയോഗിച്ചാണ് പ്രസ്തുത പ്രവൃത്തികൾ നടക്കുന്നതെന്നും വിശദമാക്കാമോ ?

ഒല്ലൂര്‍ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ

475  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂര്‍ നിയോജകമണ്ഡലത്തിൽ വൈദ്യുതി വകുപ്പിനു കീഴിൽ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  ഒല്ലൂര്‍ നിയോജക മണ്ഡലത്തിൽ പുതിയതായി ആരംഭിക്കുന്ന പ്രവര്‍ത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?

കെ എസ് ഇ ബി പരസ്യങ്ങളും പി ആർ പ്രവർത്തനങ്ങളും

476  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ പബ്ലിക് റിലേഷൻസ് പരിപാടികൾക്ക് വേണ്ടി എത്ര രൂപ കെ. എസ്. ഇ .ബി ചെലവഴിച്ചു എന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ പബ്ലിക് റിലേഷൻസ് പരിപാടികൾക്ക് വേണ്ടിയും സോഷ്യൽ മീഡിയ മാനേജ്മെൻറ് ഉൾപ്പെടെയുള്ള ഏതെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാൻ വേണ്ടിയും പുറത്തുള്ള ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ടോയെന്നും അപ്രകാരം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് നൽകിയിട്ടുള്ള തുക എത്രയാണെന്നും ഏജൻസി തിരിച്ച് അറിയിക്കാമോ ;

(സി)  പ്രസ്തുത കാലയളവിൽ അച്ചടി മാധ്യമങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും കെ എസ് ഇ ബി ഏജൻസി മുഖാന്തരം പരസ്യങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അത് ഏതൊക്കെ ഏജൻസികളിലൂടെയാണെന്നും ഓരോ ഏജൻസികൾക്കും പരസ്യം നൽകുന്നതിനു വേണ്ടി കൈമാറിയ തുക എത്രയാണെന്നും പ്രത്യേകം അറിയിക്കാമോ;

(ഡി)  പ്രസ്തുത കാലയളവിൽ ഐ ആൻഡ് പി. ആർ. ഡി വഴി അച്ചടി മാധ്യമങ്ങളിലും ദൃശ്യശ്രവ്യ മാധ്യമങ്ങളിലും കെ.എസ്.ഇ.ബി എത്ര രൂപയ്ക്ക് പരസ്യം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ഇ)  ഐ ആൻഡ് പി.ആർ.ഡി മുഖാന്തരം അല്ലാതെ മറ്റ് ഏജൻസികൾ മുഖാന്തരം അച്ചടി മാധ്യമങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും കെ . എസ്. ഇ .ബി പരസ്യം നൽകിയിട്ടുണ്ടെങ്കിൽ അതിന് കാരണം എന്താണെന്ന് വ്യക്തമാക്കാമോ ;

(എഫ്)  കെ.എസ്.ഇ.ബി പബ്ലിക് റിലേഷൻസ് പരിപാടികൾക്ക് വേണ്ടി പ്രസ്തുത കാലയളവിൽ സേവനം സ്വീകരിച്ചിട്ടുള്ള ഏജൻസികളിൽ ഐ ആൻ് പി.ആർ.ഡി അംഗീകരിക്കാത്ത സ്ഥാപനങ്ങൾ ഏതെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികൾ

477  ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021 ഏപ്രിൽ ഒന്നു മുതൽ 2026 മെയ് മാസം വരെ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍,ഭരണാനുമതി നൽകിയ പദ്ധതികള്‍,ബഡ്ജറ്റുകളിൽ ഇരുപത് ശതമാനം തുക വകയിരുത്തിയതിനുശേഷം ഭരണാനുമതി ലഭിക്കാത്ത പദ്ധതികൾ,പദ്ധതിയുടെ പേര്,പദ്ധതിക്ക് അനുവദിച്ച തുക,ഭരണാനുമതി നൽകിയ ഉത്തരവുകളുടെ നമ്പർ,തീയതി,ബജറ്റിൽ ഉൾപ്പെട്ടിട്ടും ഭരണാനുമതി നൽകാത്ത പദ്ധതികൾ,അവയുടെ തുക എന്നിവ പട്ടിക തിരിച്ചു ലഭ്യമാക്കാമോ?

മാനന്തവാടി നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖാന്തരം നടപ്പിലാക്കിയ പ്രവൃത്തികള്‍

478  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖാന്തിരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;വിശദവിവരം നല്‍കുമോ?

പുതുപ്പള്ളി മണ്ഡലത്തിൽ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍

479  ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലയളവിൽ പുതുപ്പള്ളി മണ്ഡലത്തിൽ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?

ചെറുകിട ജലവൈദ്യുതി പദ്ധതികള്‍

480  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)   ഇനി സ്ഥലം ഏറ്റെടുക്കാനായി ഏതെല്ലാം ജലവൈദ്യുതി പദ്ധതികളാണ് ബാക്കിയുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി)  ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നതും 2014-ല്‍ നിര്‍ത്തലാക്കിയിതുമായ ഗ്രാന്റ് പുനഃസ്ഥാപിച്ചിട്ടുണ്ടോ;

(ഡി)  കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ നിലവില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതും, ഇനി നിര്‍മ്മാണം നടത്താനായി വൈദ്യുതി വകുപ്പിന്റെ പരിഗണനയില്‍ ഉള്ളതുമായ പദ്ധതികള്‍ ഏതെല്ലാം; ഇവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ ?

വൈദ്യുത അപകടങ്ങള്‍

481  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഴക്കാല വൈദ്യുത അപകടങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാനും പരിഹാര നടപടികള്‍ കൈകൊള്ളുന്നതിനുമായി കെ.എസ്.ഇ.ബി. സെന്‍ട്രലൈസ്ഡ് കംപ്ലയിന്റ് ഹാന്‍ഡ്ലിങ് സംവിധാനം നടപ്പില്‍ വരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;

(ബി)  വൈദ്യുതലൈന്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

വൈദ്യുതി പ്രതിസന്ധി

482  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വേനല്‍ കാലത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നോ;പ്രതിസന്ധി ഉണ്ടായിരുന്നെങ്കില്‍ കാരണം വിശദമാക്കാമോ;ഭാവിയില്‍ ഈ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  ഉപഭോക്തൃ പരാതികള്‍ കെ.എസ്.ഇ .ബി ശരാശരി എത്ര സമയം കൊണ്ട് പരിഹരിക്കുമെന്ന് വിശദമാക്കാമോ;

(സി)  വീടുകളില്‍ സോളാർ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളില്‍ എത്ര ദിവസം കൊണ്ട് തീർപ്പാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;

(ഡി)  വൈദ്യുതി നിരക്ക് വർധന പരിഗണനയിലുണ്ടോ;വിശദമാക്കാമോ?

വൈദ്യുത ലൈനില്‍ നിന്നുള്ള അപകടങ്ങള്‍ക്കു നഷ്ടപരിഹാരം

483  ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. സി. കെ. കാസിം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഴക്കാലങ്ങളില്‍ പൊട്ടിവീഴുന്ന വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;

(ബി)  ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ വൈദ്യുതി ബോര്‍ഡിന് വീഴ്ച ഉണ്ടാകുന്നത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ;

(സി)  അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുമോ?

മണിയാര്‍ ജലവൈദ്യുത പദ്ധതി

484  ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ പ്രകാരം പദ്ധതി കെ.എസ്.ഇ.ബി.ക്ക് കൈമാറേണ്ട തീയതിയില്‍ കൈമാറ്റം നടത്തിയിരുന്നോ എന്നറിയിക്കാമോ;

(ബി)  കരാറിനു വിരുദ്ധമായി കരാര്‍ സമയം നീട്ടിനല്‍കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;

(സി)  കരാര്‍ പ്രകാരം പദ്ധതി ഏറ്റെടുക്കുന്നതില്‍ കെ.എസ്.ഇ.ബി.ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികളായവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;വിശദമാക്കുമോ?

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡിന്റെ പ്രവർത്തനം

485  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടക്കാഞ്ചേരി മണ്ഡലത്തിലെ ചൂലിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച കെ.എസ്.ഇ.ബി. പോൾ കാസ്റ്റിംഗ് യാർഡിൽ പോൾ നിർമ്മാണം ആരംഭിച്ചതുമുതൽ ഓരോ മാസവും എത്ര വീതം പോളുകളാണ് നിർമ്മിച്ചതെന്ന് പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പോളുകൾ ഏതെല്ലാം ജില്ലകളിലേക്കാണ് ഉപയോഗിച്ചുവരുന്നതെന്ന് അറിയിക്കാമോ;

(സി)  ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡിന്റെ പ്രവർത്തനം ഏതെല്ലാം രീതിയിലാണ് കെ.എസ്.ഇ.ബി.യുടെ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതെന്ന് വ്യക്തമാക്കാമോ?

വൈദ്യുതി വിതരണ സംവിധാനത്തിന്റെ നവീകരണം

486  ശ്രീ. എം. റഹ്മത്തുളള
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിന് അനുസൃതമായി വൈദ്യുതി വിതരണ സംവിധാനം നവീകരിക്കുന്നതില്‍ കെ.എസ്.ഇ.ബി.-യ്ക്ക് വീഴ്ച ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ടോ;

(ബി)  വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)  വർദ്ധിച്ച വൈദ്യുതി ഉപയോഗം മുൻകൂട്ടി മനസ്സിലാക്കി,വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ ബന്ധപ്പെട്ടവർക്ക് ആവശ്യമായ നിർദ്ദേശം നല്‍കുമോയെന്ന് വ്യക്തമാക്കാമോ?

മങ്കട ടൗണില്‍ വൈദ്യുത ഫീഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം

487  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മങ്കട ടൗണില്‍ പതിവായി വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ടെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കില്‍ ഇത് പരിഹരിക്കുന്നതിന് വൈദ്യുത ഫീഡര്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

ഗ്രാമീണ മേഖലകളിലെ ലോ വോള്‍ട്ടേജ് പ്രശ്നങ്ങള്‍

488  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ ഗ്രാമീണ മേഖലകളില്‍ ഉയര്‍ന്നുവന്നിട്ടുള്ള ലോ വോള്‍ട്ടേജ് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?

വോള്‍ട്ടേജ് ക്ഷാമം

489  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ബേപ്പൂര്‍ എന്ന പ്രദേശത്ത് അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാൻ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

ജലവൈദ്യുത പദ്ധതികൾ

490  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   2016-2025 കാലയളവിൽ നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്ത പ്രധാന ജലവൈദ്യുത പദ്ധതികൾ (തോട്ടിയാർ, പള്ളിവാസൽ വിപുലീകരണം ഉൾപ്പെടെ) ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ സ്വകാര്യ സംരംഭകർ വഴിയും കെ.എസ്.ഇ.ബി. നേരിട്ടും എത്ര മെഗാവാട്ട് അധിക ജലവൈദ്യുത ഉത്പാദനശേഷിയാണ് കൈവരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി)  2016 മുതൽ 2025 ഡിസംബർ വരെ വൈദ്യുതി ഉത്പാദന രംഗത്ത് മാത്രം കെ.എസ്.ഇ. ബി.എൽ. എത്ര കോടി രൂപയുടെ മുതൽ മുടക്കാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)   മുൻ സർക്കാർ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന മാങ്കുളം, ചിന്നാർ ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

വൈദ്യുതി ഉത്പാദന വർദ്ധനവ്

491  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ രണ്ട് സർക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയില്‍ എത്ര മെഗാവാട്ടിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതില്‍ സൗരോർജ്ജം, ജലവൈദ്യുതി എന്നിവയുടെ പങ്ക് എത്രയാണെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ?

(ബി)  സംസ്ഥാനത്തെ വ്യവസായ മേഖലയിലെയും മറ്റും പവർകട്ടും ലോഡ്ഷെഡ്ഡ‍ിംഗും പൂർണ്ണമായും ഒഴിവാക്കുന്നതിനായി മുൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയാക്കിയ 400 KVപ്രസരണ ലൈനുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)  പ്രസ്തുത ലൈനുകള്‍ പൂർത്തിയാക്കിയതിലൂടെ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍ വിശദമാക്കാമോ;

(ഡി)  ദീർഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യമാകുന്നതിനായി കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ കെ.എസ്.ഇ.ബി. ഏർപ്പെട്ട പവർ പർച്ചേഴ്സ് കരാറുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയ നടപടി

492  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് 2016-ൽ ജിൻഡാൽ പവർ ലിമിറ്റഡ്, ജബുവ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് വാങ്ങുന്നതിനായി ഒപ്പുവെച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കപ്പെടാൻ കാരണമായി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്ന നിയമലംഘനങ്ങളും നടപടിക്രമങ്ങളിലെ വീഴ്ചകളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  കരാറുകൾ റദ്ദാക്കപ്പെട്ടതിനാല്‍ യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി നഷ്ടമായതിലൂടെയും വേനൽക്കാലങ്ങളിൽ ഉൾപ്പെടെ ഉയർന്ന നിരക്കിൽ ഹ്രസ്വകാല കരാറുകളിലൂടെയും പവർ എക്സ്ചേഞ്ചിലൂടെയും വൈദ്യുതി വാങ്ങേണ്ടിവന്ന സാഹചര്യത്തിലും തുടർന്ന് നാളിതുവരെ കെ.എസ്.ഇ.ബി.ക്കും സംസ്ഥാനത്തിനും ഉണ്ടായ അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കരാറുകൾ റദ്ദാക്കിയതിനെതിരെ കെ.എസ്.ഇ.ബി. അപ്പല്ലേറ്റ് ട്രിബ്യൂണലിലും സുപ്രീം കോടതിയിലും നടത്തിയ നിയമപോരാട്ടങ്ങൾക്കായി എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ;

(ഡി)  കരാറുകൾ നിയമപരമായി അസാധുവാണെന്ന് കണ്ടെത്തപ്പെട്ട സാഹചര്യത്തിൽ, ഇതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും പങ്ക് പരിശോധിക്കുന്നതിനായി അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

(ഇ)  സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയും ദീർഘകാല നഷ്ടവും വരുത്തിവെച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി, വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?

മഞ്ചേരി മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍

493  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി മണ്ഡലത്തിൽ വൈദ്യുതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളും അനുവദിച്ച തുകയും വ്യക്തമാക്കാമോ;

(ബി)  വോൾട്ടേജ് ഇംപ്രൂവ്മെൻ്റ് പദ്ധതികൾ ഓരോന്നും ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നറിയിക്കാമോ;

(സി)  ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ?

നേമം നിയോജക മണ്ഡലത്തിൽ വൈദ്യൂതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികൾ

494  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നേമം നിയോജക മണ്ഡലത്തിൽ വൈദ്യൂതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പേര്, ആയതിനായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ പ്രവർത്തന പുരോഗതി എന്നിവ വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികൾ എപ്പോൾ പുർത്തിയാകും എന്നത് സംബന്ധിച്ച വിവരം വ്യക്തമാക്കാമോ?

കൊണ്ടോട്ടിയില്‍ 33 കെ. വി. സബ്സ്റ്റേഷന്‍

495  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടിയില്‍ 33 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്ന വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  അവിടെ പ്രസ്തുത സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

എടയൂര്‍ 110 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മാണം

496   പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കല്‍ മണ്ഡലത്തില്‍ പുതിയതായി വിഭാവനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന എടയൂര്‍ 110 കെ.വി. സബ്സ്റ്റേഷന്റെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

(ബി)  പ്രസ്തുത സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാകുന്നതിന് വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

മാര്‍മല ജലവൈദ്യത പദ്ധതി

497  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാര്‍മല ജലവൈദ്യുത പദ്ധതിക്ക് നെഗോഷ്യേറ്റഡ് പര്‍ച്ചേസ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച നടപടികളും പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്ക് നിലവില്‍ തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

റാന്നി മണിയാർ ജലവൈദ്യുത പദ്ധതി - കരാർ കാലാവധി

498  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റാന്നി മണിയാർ ജലവൈദ്യുത പദ്ധതിയുടെ 30 വർഷത്തെ കരാർ കാലാവധി എന്നാണ് അവസാനിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)  കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനിയിൽ നിന്നും പ്രസ്തുത വൈദ്യുത നിലയം തിരിച്ചെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്നും വൈദ്യുത നിലയം ഏറ്റെടുക്കുന്നതിന് നിലവിൽ എന്ത് തടസ്സമാണുള്ളത് എന്നും വിശദമാക്കാമോ;

(സി)  കരാർ കാലാവധി കഴിഞ്ഞ ശേഷം ഉൽപാദിപ്പിച്ച വൈദ്യുതിയുടെ മാർക്കറ്റ് വില കമ്പനിയിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;

(ഡി)  പ്രസ്തുത കാലയളവിൽ നടന്ന ഇടപാടുകൾ എന്തൊക്കെയാണെന്ന് അന്വേഷിക്കുമോ എന്ന് വ്യക്തമാക്കാമോ?

ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍

499  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ വൈദ്യുതി വകുപ്പ് മുഖേന ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;

(ബി)  ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയെന്തെന്നും അവയ്ക്ക് അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് കൂടി ലഭ്യമാക്കാമോ;

(സി)  ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിനായി കെ.എസ്.ഇ.ബി. ചെലവഴിച്ച തുക എത്രയെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക എത്രയെന്നുമുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?

കണ്ണൂര്‍ ജില്ലയിലെ പഴശ്ശി സാഗര്‍ ജലവൈദ്യൂത പദ്ധതി

500  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂര്‍ ജില്ലയിലെ പഴശ്ശി സാഗര്‍ ജലവൈദ്യൂത പദ്ധതിക്ക് നാളിതുവരെ എത്ര തുകയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഇനി എത്ര തുക ആവശ്യമായിവരുമെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?

മലപ്പുറം പാക്കേജ്

501  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിലെ വൈദ്യുതി രംഗത്തുള്ള വിവിധ പ്രശ്‍നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി മലപ്പുറം പാക്കേജ് എന്ന പേരിൽ വൈദ്യുതി ബോർഡ് പദ്ധതിക്ക് രൂപം നല്കിയിരുന്നോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ ;

(ബി)  പ്രസ്തുത പദ്ധതിയിൽ ഓരോ വർഷവും നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന പ്രവർത്തികൾ, തുക, അതിന്റെ ടെണ്ടർ നടപടികൾ, പ്രവർത്തിയുടെ പുരോഗതി എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  പ്രസ്തുത പദ്ധതിയിൽ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?

മാര്‍മല അരുവി വൈദ്യുത പദ്ധതി

502  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാര്‍മല അരുവി വൈദ്യുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പദ്ധതി പുനര്‍ജീവിപ്പിച്ച് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രധാന തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

സംസ്ഥാനത്ത് നടപ്പിലാക്കിയ ഊര്‍ജ്ജ കാര്യക്ഷമത പ്രവര്‍ത്തനങ്ങള്‍

503  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ അങ്കണവാടികള്‍ക്കായി ഇ.എം.സി. (എനര്‍ജി മാനേജ്മെന്റ് സെന്റര്‍) മുഖേന മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ "അംഗന്‍ ജ്യോതി" പദ്ധതിയുടെയും അനര്‍ട്ട് മുഖേനയുള്ള സൗരോജ്ജവല്‍ക്കരണത്തിന്റെയും വിശദാംശം നൽകാമോ;

(ബി)  സംസ്ഥാനത്ത് "ഹൈഡ്രജന്‍വാലി പദ്ധതി" നടപ്പാക്കുന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച പ്രത്യേക കമ്പനിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;

(സി)  ഊര്‍ജ്ജ കാര്യക്ഷമതാ പ്രവര്‍ത്തനങ്ങളുടെ മികവില്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ.) പ്രസിദ്ധീകരിച്ച 2025-ലെ സൂചികയില്‍ സംസ്ഥാനത്തിന് ലഭിച്ച റാങ്ക് എത്ര; വിശദാംശം നല്‍കാമോ?

കല്ലിക്കണ്ടി 110 കെ.വി സബ്സ്റ്റേഷന്‍

504  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂരിന്റെ കിഴക്കന്‍ മേഖലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ;

(ബി)  പൊയിലൂര്‍, പാറക്കടവ് മേഖലയിലെ വ്യാവസായിക മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സഹായകമാവുന്ന കല്ലിക്കണ്ടി 110 കെ.വി സബ്സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലുള്ള പുരോഗതി വിശദമാക്കുമോ;

(സി)  കല്ലിക്കണ്ടി 110 കെ.വി സബ്സ്റ്റേഷന്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

വര്‍ക്കല മണ്ഡലത്തിൽ വാേള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നടപടി

505  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വര്‍ക്കല മണ്ഡലത്തില്‍ വാേള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെ കാലയളവില്‍ എത്ര ട്രാന്‍സ്ഫാേര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആയവ എവിടെയെല്ലാമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും വിശദമാക്കാമാേ;

(ബി)  മണ്ഡലത്തില്‍ ഏതെങ്കിലും പ്രദേശത്ത് വാേട്ടേജ് ക്ഷാമം അനുഭവപ്പെടുന്നത് സംബന്ധിച്ച് ഉപഭാേക്താകളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടാേ; എങ്കില്‍ അവ പരിഹരിക്കുമാേയെന്ന് വ്യക്തമാക്കാമോ?

ആലത്തൂര്‍ മണ്ഡലത്തിലെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി KSEB സ്വീകരിച്ച നടപടികള്‍

506  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ മണ്ഡലത്തിൽ കാര്‍ഷിക മേഖലയുടെ വികസനത്തിനായി കര്‍ഷകര്‍ക്ക് പമ്പ് സെറ്റുകളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. മുഖേന പ്രത്യേക ലെെനുകളാേ ഫീഡറുകളാേ സ്ഥാപിക്കുമാേയെന്ന് അറിയിക്കാമോ;

(ബി)  മണ്ഡലത്തില്‍ കാര്‍ഷിക കണക്ഷനുകള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം അപേക്ഷ നല്‍കിയിട്ടുള്ളവരുടെ എണ്ണം എത്രയാണെന്നും ഇതില്‍ എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കിയെന്നും ശേഷിക്കുന്നവര്‍ക്ക് അടിയന്തരമായി കണക്ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമാേയെന്നും വ്യക്തമാക്കാമോ;

(സി)  മണ്ഡലത്തില്‍ വെെദ്യുതി വിതരണം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിനായി പുതിയ സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാേ നിലവിലുള്ളവയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാേ നടപടി സ്വീകരിക്കുമാേ; വിശദമാക്കാമോ;

(ഡി)  മഴക്കാല പൂര്‍വ്വ മുന്നാെരുക്കങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ ട്രാന്‍സ്ഫാേര്‍മറുകള്‍ക്ക് സമീപത്തുള്ള മരച്ചില്ലകള്‍ക്കിടയിലുമുള്ള വെെദ്യുതി ലെെനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഓരാേ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ?

വെെദ്യുതി ക്ഷാമം

507  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവില്‍ വെെദ്യുതി ക്ഷാമം നേരിടുന്നുണ്ടാേ; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;

(ബി)  സംസ്ഥാനത്ത് പവര്‍ കട്ട് നടപ്പിലാക്കാനും വെെദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനും ആലാേചിക്കുന്നുണ്ടാേ; വിശദമാക്കാമാേ;

വൈദ്യതോൽപാദന പദ്ധതികള്‍

508  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ രണ്ട് സർക്കാരുകള്‍ അധികാരമേറ്റതു മുതൽ നാളിതുവരെ സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള വൈദ്യതോൽപാദന പദ്ധതികള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതികള്‍ ആരംഭിച്ച വർഷവും ഉൽപാദക ശേഷിയും എത്രയാണെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത കാലയളവില്‍ സംസ്ഥാനത്ത് വൈദ്യുതോൽപാദനത്തില്‍ ഉണ്ടായിട്ടുള്ള വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കാലയളവില്‍ സര്‍ക്കാര്‍ എത്ര തവണ വൈദ്യുതി നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും ഓരോ തവണയും വരുത്തിയ വർദ്ധനവ് എത്ര രൂപയാണെന്നും അറിയിക്കാമോ?

സോളാര്‍ പദ്ധതി

509  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മറ്റും സോളാര്‍ പദ്ധതി പ്രകാരം സമയബന്ധിതമായി സോളാര്‍ കണക്ഷന്‍ ലഭിക്കുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സോളാര്‍ മീറ്റര്‍ ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി ലഭ്യമാക്കി സോളാര്‍ കണക്ഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിപ്രകാരം അധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നൽകുമ്പോൾ എത്ര രൂപയാണ് സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മറ്റും നല്‍കിവരുന്നത്; ആയത് ഉപഭോക്താക്കള്‍ക്ക് എത്ര ഇടവേളകള്‍ കൂടുമ്പോഴാണ് നല്‍കുന്നത്; വിശദമാക്കാമോ?

സാേളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങള്‍

510  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ എത്ര കെട്ടിടങ്ങളില്‍ സാേളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എത്രയെന്നും വ്യക്തമാക്കാമാേ;

(ബി)  സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സാേളാര്‍ പാനല്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് എത്ര രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ?

സൗരോര്‍ജ്ജ നിലയങ്ങളിലെ വൈദ്യുതി ഉല്പാദനം

511  ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. സി. കെ. കാസിം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനും വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും കൂടുതല്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  കെ.എസ്.ഇ.ബി. സൗരോര്‍ജ്ജ നിലയങ്ങളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നതെന്ന് അറിയിക്കാമോ;

(സി)  ആയത് വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

സോളാർ പദ്ധതി

512  ശ്രീ. എൻ. ശക്തൻ
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗ്രിഡുമായി ബന്ധിപ്പിക്കുന്ന എല്ലാ സോളാർ പദ്ധതികൾക്കും തദ്ദേശീയമായി നിർമ്മിച്ച പാനൽ കേന്ദ്രസർക്കാർ നിർബന്ധമാക്കിയോ എന്ന് വ്യക്തമാക്കാമോ; ഇതോടെ സോളാർ പദ്ധതികൾക്കായുള്ള ചെലവ് വൻതോതിൽ വർദ്ധിക്കുമെന്ന ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത വർദ്ധനവ് പുരപ്പുറ സൗരോർജ്ജ പ്ലാന്റുകളെയും ബാധിക്കുമോയെന്ന് വ്യക്തമാക്കാമോ?

സോളാർ വൈദ്യുതി

513  ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വീടുകളിലും സ്ഥാപനങ്ങളിലും സോളാർ വൈദ്യുതി സംവിധാനം സ്ഥാപിക്കുന്നതിന് നിലവിൽ സബ്സിഡി അനുവദിക്കുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സബ്സിഡിയെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(സി)  സോളാർ വൈദ്യുതി ഉല്പാദകർക്ക് അനെർട്ട് നൽകുന്ന സഹായങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ?

പുരപ്പുറ സൗരോർജ്ജ പദ്ധതി

514  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതിയ വൈദ്യുതി സബ് സ്റ്റേഷൻ

515  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതിയ സബ്സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കിൽ അത് എവിടെയാണെന്നും അതിന്റെ പ്രവ്യത്തി ഏതു ഘട്ടത്തിൽ ആണെന്നും വിശദമാക്കാമോ?

പിണ്ണാക്കനാട് 33 കെ.വി. സബ്സ്റ്റേഷന്‍

516  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂഞ്ഞാര്‍ മണ്ഡലത്തിലെ പിണ്ണാക്കനാട് 33 കെ.വി.സബ്സ്റ്റേഷന്റെ നിര്‍മ്മാണ പുരാേഗതി വിശദമാക്കാമാേ;

(ബി)  പ്രസ്തുത പ്രവൃത്തിക്കായി ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടാേ; വിശദമാക്കാമോ?

വൈദ്യുതി സബ് സ്റ്റേഷനുകളുടെ കുറവ്

517  ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി സബ് സ്റ്റേഷനുകളുടെ ഗണ്യമായ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത വിഷയം സംബന്ധിച്ച് വകുപ്പിലേക്ക് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോയെന്ന വിവരം അറിയിക്കാമോ;

(സി)  സബ് സ്റ്റേഷനുകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

കെ.എസ്.ഇ.ബി.എൽ. കൈവരിച്ച പ്രവര്‍ത്തന ലാഭം

518  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22, 2023-24, 2024-25 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ കെ.എസ്.ഇ.ബി.എൽ. കൈവരിച്ച പ്രവര്‍ത്തന ലാഭം എത്ര കോടി രൂപയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;

(ബി)  കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ബാധ്യതകള്‍ തീര്‍ത്ത് പ്രതിവര്‍ഷം എത്ര കോടി രൂപയുടെ വരുമാനത്തിലേക്ക് ഉയര്‍ന്നുവെന്ന് വ്യക്തമാക്കാമോ?

വൈദ്യുതി മേഖലയിൽ കേന്ദ്രസർക്കാർ നിർദ്ദേശിച്ച പരിഷ്കരണ നടപടികൾ

519  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്രാവിഷ്കൃത പദ്ധതിയായ റിവാർഡ്സ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (ആര്‍. ഡി. എസ്. എസ്.) കെ.എസ്. ഇ. ബി. നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതി നടത്തിപ്പിന്റെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  വർഷംതോറും നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ. എസ്. ഇ. ബി. യെ ലാഭകരമാക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത ടോട്ടക്സ് (Totex) പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(സി)  അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ (എ. എം. ഐ.) നടപ്പിലാക്കുന്നതിന് വേണ്ട കമ്മ്യൂണിക്കേഷൻ ശൃംഖലയും കമ്പ്യൂട്ടർ ഡാറ്റാ സെന്ററും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ; അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാതെ സ്മാർട്ട് മീറ്റർ സ്ഥാപിച്ചാലുള്ള പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?

ഉടുപ്പി -കരിന്തളം 400 കെ വി ലൈനും സബ് സ്റ്റേഷൻ നിർമ്മാണവും

520  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉടുപ്പി -കരിന്തളം 400 കെ. വി. ലൈനും സബ്സ്റ്റേഷനും സ്ഥാപിക്കുന്നതിനുമുള്ള നടപടികളും ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്ക് ആകെ ചെലവായ തുക എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?

വൈദ്യുതി ട്രാന്‍സ്മിഷന്‍ മേഖലയ്ക്കായി പ്രത്യേകം സര്‍ക്കിൾ ഓഫീസ്

521  ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   കാസര്‍കോട് ജില്ലയില്‍ വൈദ്യുതി ട്രാന്‍സ്മിഷന്‍ മേഖലയ്ക്കായി പ്രത്യേകം സര്‍ക്കിൾ ഓഫീസില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രത്യേകം ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

കേരളത്തിന്റെ ഊർജ്ജ മേഖലയുടെ വികസനം

522  ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷകാലം കേരളത്തിന്റെ ഊർജ്ജ മേഖലയുടെ വികസനത്തിനായി കെ.എസ്.ഇ.ബി.എല്‍, എനർജി മാനേജ്മെന്റെ് സെല്‍, അനർട്ട്, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് എന്നിവ വിവിധ പദ്ധതികള്‍ക്കായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ട്; പദ്ധതി തിരിച്ച് തുകയുടെ വിശദാംശം നല്‍കാമോ;

(ബി)  പ്രസ്തുത കാലയളവില്‍ പുതിയതായി എത്ര സർവ്വീസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(സി)  ഇക്കാലയളവില്‍ ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

അനെര്‍ട്ടിലെ കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍

523  ശ്രീ. എം. വിന്‍സെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനെര്‍ട്ടില്‍ വിവിധ പദ്ധതികള്‍ക്കായി നിയമിച്ച വിവിധ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരുടെ വിവരവും അവര്‍ക്ക് നല്‍കിയ തുകയുടെയും പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  മേല്‍ കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി വാങ്ങണം എന്ന് അനെര്‍ട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നോ; എങ്കില്‍ സര്‍ക്കാര്‍ അനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)  ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന ഏജന്‍സിയ്ക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനെര്‍ട്ട് എത്ര തുകയുടെ വര്‍ക്ക് ഓര്‍ഡറുകളാണ് നല്‍കിയത്; ഈ ഏജന്‍സിയ്ക്ക് ഇതുവരെ എത്ര രൂപയാണ് അനുവദിച്ചത്; ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ ഫയലുകള്‍ കെെകാര്യം ചെയ്ത എല്ലാ ഉദ്യോഗസ്ഥരുടെയും തസ്തിക, പേരു വിവരം, ടെണ്ടര്‍ ഫയലിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ;

(ഡി)  അനെര്‍ട്ട് ക്ഷണിച്ച ടെണ്ടര്‍ പ്രകാരം വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയ പ്രൊഫഷണല്‍ സര്‍വീസ് കണ്‍സള്‍ട്ടന്‍സി മുഖേന അനെര്‍ട്ട് മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍, അവര്‍ക്ക് നിശ്ചയിച്ച പ്രതിഫലം, ഫയലിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ?

ആലപ്പുഴ കാപ്പിത്തോടിൻെറ ശുദ്ധീകരണം

524  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലപ്പുഴ ചുങ്കം തോട്ടിൽ നിന്നാരംഭിച്ച് പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക്, തെക്ക്, പഞ്ചായത്തുകളിലൂടെ കിഴക്ക് പൂക്കൈതയാറിൽ പതിക്കുന്ന കാപ്പിത്തോടിൻെറ ശുദ്ധീകരണത്തിനായി സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;

(ബി)  നിലവിൽ പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന കാപ്പിത്തോടിൻെറ അവസ്ഥ പരിഹരിച്ച് പരിസ്ഥിതി സൗഹാർദ്ദമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കോഴിക്കോട് നഗര ഹരിതവൽക്കരണം

525  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് നഗരത്തിലെ കനോലി കനാൽ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;

(ബി)  നഗര ഹരിതവൽക്കരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  തീരദേശ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനുമുള്ള നടപടികള്‍

526  ശ്രീ. എം. വിന്‍സെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി എന്തെങ്കിലും കര്‍മ്മപദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കാമോ;

(ബി)  പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ബജറ്റ് വിഹിതം ലഭ്യമാക്കുമോ ;

(സി)  അടിസ്ഥാന സൗകര്യവികസനവും ഗതാഗതവികസനവും പരിസ്ഥിതിസൗഹാർദമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;

(ഡി)  യുവ തലമുറക്ക് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ പാഠ്യപദ്ധതിയില്‍ പരിസ്ഥിതിസംരക്ഷണ പാഠങ്ങള്‍ ഉള്‍പ്പെടുത്തുമോ; അതിനു വേണ്ടി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

പെരിയാര്‍ നദിയുടെ സംരക്ഷണം

527  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന പെരിയാര്‍ നദിയുടെയും നദീതീരത്തിന്റെയും സംരക്ഷണത്തിനായി മണ്ഡലത്തില്‍ എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;

(ബി)  പെരിയാര്‍ നദിയുടെ സംരക്ഷണത്തിനും നദീതീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

വികസന പദ്ധതികളിലെ പാരിസ്ഥിതിക ഉത്തരവാദിത്തം

528  ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാരിസ്ഥിതിക സമ്പത്ത് കൊണ്ട് ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച കേരളത്തിൽ വികസന പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും പരസ്പര പൂരകങ്ങളാണെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതികള്‍ പരിസ്ഥിതി വകുപ്പ് വിഭാവനം ചെയ്യുന്നുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ;

(ബി)  കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം, തീരശോഷണം, മണ്ണിടിച്ചില്‍, പാരിസ്ഥിതിക അപചയം എന്നിവ നേരിടുന്നതിന് വേണ്ടി പരിഗണിക്കുന്ന ഹ്രസ്വ-ദീർഘകാല പദ്ധതികൾ എന്തെല്ലാമെന്ന് അറിയിക്കാമോ;

(സി)  സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക ഉത്തരവാദിത്വത്തോടെയുള്ള ജല സംരക്ഷണം, നദീസംരക്ഷണം, മാലിന്യ സംസ്കരണം, കാലാവസ്ഥാ പ്രതിരോധം എന്നിവയ്ക്ക് ഊന്നൽ നൽകാൻ ശ്രമങ്ങളുണ്ടാകുമോ; വ്യക്തമാക്കാമോ;

(ഡി)  വിദ്യാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും പാഠ്യ പദ്ധതിയിൽ പരിസ്ഥിതിക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും കൂടുതൽ പ്രാമുഖ്യം നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്കരിക്കുമോ;

(ഇ)  സംസ്ഥാനം നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനായുള്ള പാരിസ്ഥിതിക ആസൂത്രണത്തിലും ദുരന്ത പ്രതിരോധ മാർഗ്ഗങ്ങളിലും സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?

കോസ്റ്റല്‍ റഗുലേഷന്‍ സോണിൽ കൂടുതൽ ഇളവുകൾ ലഭിക്കുന്നതിനുള്ള നടപടി

529  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പള, മംഗൽപാടി, മഞ്ചേശ്വരം എന്നീ തീരദേശ ഗ്രാമപഞ്ചായത്തുകളെ കോസ്റ്റല്‍ റഗുലേഷന്‍ സോണിൽ (സി. ആര്‍. ഇസഡ്) കൂടുതൽ ഇളവുകൾ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.