ചേര്‍പ്പ്
എക്സൈസ് റേഞ്ച് ഓഫീസ് നിര്‍മ്മാണം
530 ശ്രീമതി
ഗീതാ ഗോപി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സര്‍ക്കാരിന്റെ കാലയളവില്‍ ചേര്‍പ്പ്
എക്സൈസ് റേഞ്ച് ഓഫീസിന് കെട്ടിടം
നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി) കെട്ടിട
നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കുമോ;
നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഓഫീസിന്റെ
പ്രവര്‍ത്തനം എപ്പോൾ ആരംഭിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കുമോ;
(സി) കെട്ടിട
നിര്‍മ്മാണത്തിനായി നാളിതുവരെ എത്ര തുക
ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
ലഹരി
വിരുദ്ധ ബോധവൽക്കരണം
531 ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിന്നും ലഹരി മാഫിയയെ തുടച്ചു നീക്കുവാൻ
എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
(ബി) യുവജനങ്ങൾക്കിടയിൽ
ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ;
(സി) ലഹരിവേട്ടക്കായി
സ്പെഷ്യൽ ടാസ്ക് ഫോഴ്സ് സ്‌ക്വാഡുകൾ
നിലവിലുണ്ടോ; എങ്കിൽ ഇവയുടെ പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
കോഴിക്കോട്
- ലഹരി നിർമാർജ്ജന പദ്ധതികൾ
532 ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
നഗരത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ
പരിപാടികളുടെ ഭാഗമായി നടപ്പിലാക്കിയ
പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി) വിദ്യാർത്ഥികളിൽ
ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാഭ്യാസ
സ്ഥാപനങ്ങളുമായി ചേർന്ന്
നടപ്പിലാക്കുന്ന പദ്ധതികൾ
എന്തെല്ലാമാണ്; അറിയിക്കാമോ;
(സി) വിമുക്തി
മിഷന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ
നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ഡി) ഓപ്പറേഷൻ
തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ
സ്വീകരിച്ചിട്ടുള്ള നടപടികൾ
ലഭ്യമാക്കാമോ?
വർധിച്ചുവരുന്ന
ലഹരി വിൽപ്പന
533 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തു
വർദ്ധിച്ചുവരുന്ന ലഹരി വിൽപ്പനയും
ഉപയോഗവും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;എങ്കിൽ ഇത് തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
മാവേലിക്കര
എക്സൈസ് കോംപ്ലക്സിന്റെ നിർമ്മാണം
534 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
എക്സൈസ് കോംപ്ലക്സിന്റെ ഒന്നാംഘട്ട
നിര്‍മ്മാണം 2.71 കോടിരൂപ വിനിയോഗിച്ച്
പൂര്‍ത്തീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) മാവേലിക്കര
എക്സൈസ് കോംപ്ലക്സിന്റെ രണ്ടാംഘട്ട
നിര്‍മ്മാണത്തിന് ആവശ്യമായ തുക
അനുവദിക്കുന്നത് പരിഗണിക്കുമോയെന്ന്
അറിയിക്കാമോ ?
രാസലഹരികളുടെ
ഉപയോഗം തടയുന്നതിന് നടപടി
535 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
രാസലഹരികളുടെ ഉപയോഗം വർദ്ധിച്ചുവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) സ്കൂൾ
വിദ്യാർത്ഥികൾക്ക് രാസലഹരി യഥേഷ്ടം
ലഭിക്കുന്ന ഗുരുതരമായ സാഹചര്യത്തിൽ
സ്‌കൂളുകൾ കേന്ദ്രീകരിച്ചു പ്രത്യേക
പദ്ധതി നടപ്പാക്കുമോ; വ്യക്തമാക്കുമോ;
(സി) രാസ
ലഹരികളുടെ വിൽപ്പനയും ഉപയോഗവും തടയാൻ
എന്തെല്ലാം കർമ്മപദ്ധതികളാണ്
ആവിഷ്കരിക്കുന്നത് എന്ന് വിശദമാക്കുമോ?
കുട്ടികളെയും
യുവജനങ്ങളെയും ലഹരി വസ്തുക്കളില്‍
നിന്നും അകറ്റാന്‍ പദ്ധതി
536 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സ്കൂൾ,
കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി
ഉപയോഗം വർദ്ധിച്ചുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(ബി) ലഹരിവസ്തുക്കളിൽ
നിന്ന് കുട്ടികളെയും യുവജനങ്ങളെയും
അകറ്റി, അവരെ കായികരംഗത്തേക്കും
ആരോഗ്യകരമായ വിനോദങ്ങളിലേക്കും
ആകർഷിക്കുവാന്‍ എന്തെല്ലാം പദ്ധതികൾ
ആസൂത്രണം ചെയ്യുവാൻ ഉദ്ദേശിക്കുന്നു
എന്ന് അറിയിക്കുമോ;
(സി) ലഹരി
മാഫിയയുടെ ഉറവിടം കണ്ടെത്തി
നശിപ്പിക്കുന്നതിനുള്ള കർമപദ്ധതി
ആവിഷ്കരിച്ചു നടപ്പാക്കുമോ;
വ്യക്തമാക്കാമോ?
കള്ള്
ചെത്ത് വ്യവസായ നവീകരണം
537 ശ്രീ.
എ. പ്രഭാകരന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കള്ള്
ചെത്ത് വ്യവസായത്തിന്റെ നവീകരണത്തിനായി
മുന്‍ സർക്കാർ കള്ള് വ്യവസായ വികസന
ബോര്‍ഡ് (ടോഡി ബോര്‍ഡ്)
രൂപീകരിച്ചിട്ടുണ്ടോ;
(ബി) മുന്‍
സര്‍ക്കാരിന്റെ കാലത്ത് 2023-24
സാമ്പത്തിക വര്‍ഷം മുതല്‍ കള്ള്
ഷാപ്പുകളുടെ വില്‍പ്പന (ലേലം) ഓണ്‍ലൈന്‍
മുഖേന ഒരുക്കിയത് വഴി വില്‍പ്പന (ലേലം)
കൂടുതല്‍ സുതാര്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി) സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന കള്ള് കേരള ടോഡി
എന്ന പേരില്‍ ബ്രാന്റ് ചെയ്യാനും അത്
ബോട്ടില്‍ ചെയ്ത് കേടുകൂടാതെ ദീർഘകാലം
സൂക്ഷിച്ച് വില്‍ക്കാനും മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി) ത്രീ
സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന്
മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും
റിസോര്‍ട്ടുകള്‍ക്കും സ്വന്തം
കോമ്പൗണ്ടിലെ വൃക്ഷം ചെത്തി കള്ള്
അതിഥികള്‍ക്ക് നല്‍കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
ലഹരി
വ്യാപനം തടയുന്നതിന് നടപടി
538 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ലഹരി വ്യാപനം തടയുന്നതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി) അന്തര്‍
സംസ്ഥാന വാഹനങ്ങളിലായി നിരോധിത പുകയില
ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്ന
സംഘത്തെ കണ്ടെത്തുന്നതിന് പ്രത്യേക
സംവിധാനങ്ങള്‍ നടപ്പിലാക്കുമോ; കഞ്ചാവ്
ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇതര
സംസ്ഥാന തൊഴിലാളികള്‍
കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന
കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
(സി) സ്കൂള്‍,
കോളേജ് അധ്യയന വര്‍ഷം ആരംഭിച്ച
സാഹചര്യത്തില്‍ കുട്ടികളെ ലക്ഷ്യം
വെച്ചുള്ള ലഹരി വസ്തുക്കളുടെ വില്പന
തടയുന്നതിനുള്ള പരിശോധന സംവിധാനം
കാര്യക്ഷമമാക്കാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന്
വിശദമാക്കാമോ?
എൻ
ഡി പി എസ് ആക്ട് പ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസുകള്‍
539 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2011
മുതല്‍ 2026 വരെ എൻ ഡി പി എസ് ആക്ട്
പ്രകാരം എത്ര മയക്കുമരുന്ന് കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക് നല്‍കുമോ;
(ബി) പ്രസ്തുത
കാലയളവില്‍ ഓരോ വര്‍ഷവും എത്ര പേരെ
പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
സ്കൂൾ,കോളേജ്
വിദ്യാർത്ഥികളെ ലഹരി വിതരണ ശൃംഖലകളിൽ
നിന്നും സംരക്ഷിക്കാൻ പദ്ധതികൾ
540 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മയക്കുമരുന്ന്
മാഫിയകള്‍ ഏറ്റവും കൂടുതൽ ലക്ഷ്യം
വയ്ക്കുന്നത് വിദ്യാഭ്യാസ
സ്ഥാപനങ്ങളെയാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവരിൽ
നിന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളെ
സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന
പദ്ധതികൾ എന്തൊക്കെയാണ്; അവ
ഫലപ്രദമാകുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ?
ആലത്തൂര്‍
-വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട് ലഹരി മാഫിയ
541 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സ്കൂളുകളും കോളേജുകളും പുതിയ അധ്യയന
വര്‍ഷത്തിലേക്ക് പ്രവേശിച്ച
സാഹചര്യത്തില്‍ ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഹരി
മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്
നിരീക്ഷിക്കുന്നതിനായി എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;
(ബി) കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍
നടത്തിയ റെയ്ഡുകളുടെയും രജിസ്റ്റര്‍
ചെയ്ത അബ്കാരി/എൻ ഡി പി എസ്
കേസുകളുടെയും എണ്ണം എത്രയെന്ന് സെക്ഷന്‍
തിരിച്ച് വിശദമാക്കാമോ;
(സി) രാത്രി
കാലങ്ങളിൽ മണ്ഡലത്തിലെ പ്രധാന
റോഡുകളിലൂടെയുള്ള ലഹരി കടത്ത്
തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ?
ലഹരി
കേസുകളില്‍ സ്ഥിരം പ്രതികളാകുന്നവരുടെ
കരുതൽ തടങ്കൽ
542 ശ്രീ.
പി. കെ. നവാസ്
ശ്രീ.
പാറക്കൽ അബ്‌ദുല്ല
ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ലഹരി
കേസുകളില്‍ സ്ഥിരം പ്രതികളാകുന്നവരുടെ
പട്ടിക തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി) ഒന്നിലേറെ
ലഹരി കേസുകളില്‍ പ്രതികളാകുന്നവരെ
കരുതല്‍ തടങ്കലില്‍
പാര്‍പ്പിക്കുന്നതിന് നിയമ
വ്യവസ്ഥയുണ്ടോ;
(സി) ലഹരി
പദാര്‍ത്ഥങ്ങളുടെ വ്യാപനം
തടയുന്നതിനായി, സ്ഥിരം കുറ്റവാളികളായവരെ
കരുതല്‍ തടങ്കലിലാക്കാൻ അടിയന്തര നടപടി
സ്വീകരിക്കുമോ?
ലഹരി
ഉപയോഗം എക്സൈസ് വകുപ്പ് രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസുകള്‍
543 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സര്‍ക്കാരിന്റെ 5 വര്‍ഷകാലയളവിനിടയില്‍
മയക്കുമരുന്നിന്റെയും നിരോധിത ലഹരി
പദാര്‍ത്ഥങ്ങളുടെയും ശേഖരണവും
വിതരണവുമായി ബന്ധപ്പെട്ട് എക്സൈസ്
വകുപ്പ് എത്ര കേസ്സുകള്‍ രജിസ്റ്റർ
ചെയ്തിട്ടുണ്ട്;
(ബി) ഇതില്‍
കഞ്ചാവ്, എം.ഡി.എം.എ , ഹാഷിഷ്, നിരോധിത
പുകയില ഉല്പന്നങ്ങള്‍ എന്നിവ
പിടിച്ചെടുത്തതിന്റെ അളവ് പ്രത്യേകം
വ്യക്തമാക്കാമോ;
(സി) എത്ര
പേരെ പ്രതിപട്ടികയില്‍
ചേര്‍ത്തിട്ടുണ്ട്; വിശദാംശം പ്രത്യേകം
വ്യക്തമാക്കാമോ?
ലഹരി
മാഫിയയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ള
നടപടികള്‍
544 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന ലഹരി
മാഫിയയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി) വിദ്യാലയങ്ങള്‍,
പൊതു ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്
വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി
വില്‍പ്പന തടയുന്നതിന് ഫലപ്രദമായ ഒരു
കര്‍മ്മ പദ്ധതി ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലഹരി
ഉപയോഗവും വിതരണവും തടയാന്‍ നടപടി
545 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സാമൂഹികമാധ്യമങ്ങളും
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും അടക്കമുള്ള
ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന
ലഹരിമാഫിയയെ ചെറുക്കാന്‍ എക്സൈസ്
വകുപ്പിനെ സമഗ്രമായി
ആധുനീകരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(ബി) ലഹരി
വിപണനത്തിന്റെ കണ്ണികളറുക്കാനും
വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തില്‍
നിന്ന് രക്ഷിക്കുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(സി) പ്രായപൂര്‍ത്തിയാകാത്ത
കുട്ടികളെ ലഹരി വിപണനത്തിന്
ഉപയോഗിക്കുന്നത് ചെറുക്കാന്‍ പ്രത്യേക
പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അതിഥി
തൊഴിലാളികൾക്കിടയിലെ ലഹരി വ്യാപനം
546 ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
എ. ഡി. തോമസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അതിഥി
തൊഴിലാളികൾ കൂട്ടം കൂട്ടമായി
താമസിക്കുന്ന സ്ഥലങ്ങളിലും പരിസര
പ്രദേശങ്ങളിലും ലഹരി പദാർത്ഥങ്ങളുടെ
വ്യാപനം കൂടി വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
അത് തടയുന്നതിനുള്ള കർശനനടപടികൾ
സ്വീകരിക്കുമോ;
(സി) അതിഥി
തൊഴിലാളികൾ വഴി മറ്റ് സംസ്ഥാനങ്ങളിൽ
നിന്നും ലഹരി വസ്തുക്കൾ എത്തുന്നത്
തടയാൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
എക്‌സൈസ് ഓഫീസ് നവീകരണം
547 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പെരിന്തല്‍മണ്ണ
എക്‌സൈസ് ഓഫീസിലെ അസൗകര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(ബി) പെരിന്തല്‍മണ്ണ
എക്‌സൈസ് ഓഫീസ് നവീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(സി) പെരിന്തല്‍മണ്ണ
എക്‌സൈസ് ഓഫീസില്‍ നിലവിലുള്ള
ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനും
വാഹനം അനുവദിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
പുനലൂർ
എക്സൈസ് കോംപ്ലക്സിന്റെ നിർമ്മാണ
പുരോഗതി.
548 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുനലൂർ
നിയോജക മണ്ഡലത്തിലെ പുനലൂർ എക്‌സൈസ്
കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട
നിർവ്വഹണ ചുമതല ഏത് വകുപ്പിനാണെന്നും
ഭരണാനുമതി പ്രകാരം അടങ്കൽ തുക
എത്രയെന്നും അറിയിക്കാമോ;
(ബി) പ്രസ്തുത
എക്‌സൈസ് കോംപ്ലക്സ് നിർമ്മാണവുമായി
ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ
നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
(സി) പുനലൂർ
എക്‌സൈസ് കോംപ്ലക്സ് നിർമ്മാണ
പ്രവൃത്തികൾ എന്ന് പൂർത്തിയാക്കുവാൻ
സാധിക്കുമെന്ന് അറിയിക്കാമോ?
നെന്മാറ
എക്സെെസ് ഓഫീസ് കെട്ടിട നിര്‍മ്മാണം
549 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2025-26
സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തിയ നെന്മാറ എക്സെെസ് ഓഫീസ്
കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനു നടപടി
സ്വീകരിക്കാമോ?
ആലത്തൂർ
നിയോജക മണ്ഡലത്തിലെ എക്സൈസ് വകുപ്പിന്റെ
പ്രവർത്തനം
550 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആലത്തൂർ
നിയോജകമണ്ഡലത്തിൽ ആകെയുള്ള എക്സൈസ്
റേഞ്ച്/ സർക്കിൾ ഓഫീസുകളുടെ എണ്ണവും
സ്ഥലവും സംബന്ധിച്ച വിവരങ്ങൾ നൽകാമോ,
ഇവയെല്ലാം സ്വന്തം കെട്ടിടത്തിലാണോ അതോ
വാടക കെട്ടിടങ്ങളിലാണോ നിലവിൽ
പ്രവർത്തിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി) മണ്ഡലത്തിൽ
എക്സൈസ് ഉദ്യോഗസ്ഥർക്ക് റെയ്ഡുകളും
പെട്രോളിംഗും നടത്തുന്നതിനായി നിലവിൽ
ആവശ്യത്തിന് വാഹനങ്ങൾ
അനുവദിച്ചിട്ടുണ്ടോ, അവയുടെ എണ്ണം
എത്രയെന്ന് അറിയിക്കുമോ, അവയിൽ
കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഉണ്ടെങ്കിൽ
പകരം പുതിയ വാഹനങ്ങൾ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി) മണ്ഡലത്തിൽ
ആളൊഴിഞ്ഞ/ഒറ്റപ്പെട്ട പ്രദേശങ്ങളിൽ
വ്യാജ വാറ്റ് , വ്യാജ മദ്യ നിർമ്മാണം
എന്നിവ നടക്കുന്നുണ്ടോ എന്ന്
നിരീക്ഷിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് നിലവിൽ
സ്വീകരിച്ചിട്ടുള്ളത്?
ഈരാറ്റുപേട്ട,എരുമേലി
എക്സെെസ് ഓഫീസുകള്‍ക്ക് കെട്ടിടം
551 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട,
എരുമേലി എക്സെെസ് റെയിഞ്ച് ഓഫീസുകള്‍
നിലവില്‍ വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍
ഇവ സ്വന്തം കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിനായി നടപടി സ്വീകരിക്കുമോ;
(സി) ഈ
കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ഡി.
പി. ആര്‍. തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ തയ്യാറാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ലഹരി
വിരുദ്ധ ക്യാമ്പയിൻ
552 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എക്സൈസ്സ്
വകുപ്പ് മുഖേന 2021 മുതല്‍
നടപ്പിലാക്കുന്ന ലഹരി വിരുദ്ധ
ക്യാമ്പയിനുകളുടെയും പദ്ധതികളുടെയും
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി) വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി
മാഫിയകളുടെ പ്രവർത്തനം തടയുന്നതിന് 2021
മുതല്‍ സ്വീകരിച്ച നടപടികളും പുതുതായി
നടപ്പിലാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളും വിശദമാക്കാമോ?
ലഹരി
വിപണനം തടയുന്നതിന് എൻഫോഴ്സ്മെന്റ്
നടപടികൾ
553 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) യുവതലമുറയ്ക്കിടയിൽ
വർദ്ധിച്ചുവരുന്ന സിന്തറ്റിക്
മയക്കുമരുന്നുകളുടെ (എം ഡി എം എ
തുടങ്ങിയവ) ഉപയോഗവും വിപണനവും
തടയുന്നതിന് ഇൻഫർമേഷൻ ടെക്നോളജിയുടെ
സഹായത്തോടെ നടപ്പാക്കുന്ന പുതിയ
എൻഫോഴ്സ്മെന്റ് നടപടികൾ വ്യക്തമാക്കാമോ;
(ബി) വിദ്യാലയങ്ങളും
കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിപണനം
നടത്തുന്നത് തടയാൻ എക്സൈസ് ഷാഡോ
സംഘങ്ങളും സ്കൂൾ പ്രൊട്ടക്ഷൻ
ഗ്രൂപ്പുകളും എത്രത്തോളം സജീവമായി
പ്രവർത്തിക്കുന്നുണ്ടെന്നു
വിശദമാക്കാമോ;
(സി) ലഹരിക്ക്
അടിമപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിനായി എക്സൈസ്
വകുപ്പിന്റെ കീഴിലുള്ള 'വിമുക്തി' മിഷൻ
വഴി സംസ്ഥാനത്ത് എത്ര പുതിയ
കൗൺസിലിംഗ്-ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ
ആരംഭിച്ചിട്ടുണ്ടെന്നു വിശദമാക്കാമോ ;
(ഡി) അതിർത്തി
കടന്നുള്ള ലഹരിവസ്തുക്കളുടെ കടത്ത്
തടയുന്നതിനായി അയൽ സംസ്ഥാനങ്ങളിലെ
എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന്
നടത്തുന്ന സംയുക്ത പരിശോധനകളുടെ (ഇന്റർ
സ്റ്റേറ്റ് കോ -ഓർഡിനേഷൻ) പുരോഗതി
എന്താണെന്ന് വിശദമാക്കുമോ?
വിമുക്തി
ബോധവല്‍ക്കരണ പദ്ധതി
554 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എക്സൈസിന്റെ
വിമുക്തി പദ്ധതിയിലൂടെ ഏതെല്ലാം ലഹരി
വിമുക്ത ബോധവല്‍ക്കരണ പദ്ധതികളാണ്
സ്കൂള്‍, കോളേജ് തലങ്ങളില്‍
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ എക്സെെസ് വകുപ്പില്‍ യൂണിഫാേം
തസ്തികകളുടെ എണ്ണം
555 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാലക്കാട്
ജില്ലയില്‍ എക്സെെസ് വകുപ്പില്‍
യൂണിഫാേം തസ്തികയില്‍ ജാേലി ചെയ്ത്
വരുന്ന ഉദ്യാേഗസ്ഥര്‍ എത്ര എന്ന് തസ്തിക
തിരിച്ച് വ്യക്തമാക്കാമാേ;
(ബി) പാലക്കാട്
ജില്ലയില്‍ എക്സെെസ് വകുപ്പില്‍ ഒഴിഞ്ഞ്
കിടക്കുന്ന തസ്തികകള്‍ എത്രയെന്നും അവ
ഏതെല്ലാമെന്നും വിശദമാക്കാമാേ?
2016
മുതല്‍ 2026 വരെ എക്സൈസ് വകുപ്പില്‍
വിവിധ തസ്തികകളിലായി നടപ്പിലാക്കിയ
നിയമനങ്ങള്‍
556 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സര്‍ക്കാർ കാലയളവില്‍ (2016 മുതല്‍ 2026
വരെ) എക്സൈസ് വകുപ്പിലെ വിവിധ
തസ്തികകളിലായി നല്‍കിയ നിയമന
ശിപാര്‍ശയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
(ബി) മുന്‍
സര്‍ക്കാരിന്റെ കാലത്ത് വകുപ്പില്‍
നിലനിന്നിരുന്ന സീനിയോരിറ്റി
തര്‍ക്കങ്ങള്‍ പരിഹരിച്ച് എല്ലാ
തസ്തികകളിലും അര്‍ഹമായ സ്ഥാനക്കയറ്റം
നല്‍കാന്‍ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി) എക്സൈസ്
സേനയില്‍ വനിതാ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിനായി 2022-ലും
2025-ലുമായി മുന്‍ സര്‍ക്കാര്‍ എത്ര
വനിതാ സിവില്‍ എക്സൈസ് തസ്തിക
സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി) ടോഡി
ബോര്‍ഡ്, ഡിസ്റ്റിലറികള്‍,
വെയര്‍ഹൗസുകള്‍ എന്നിവയുടെ കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍
സൃഷ്ടിച്ച തസ്തികയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
സംസ്ഥാന
എക്സൈസ് വകുപ്പിലെ ജീവനക്കാർ
557 ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാന
എക്സൈസ് വകുപ്പിൽ എത്ര ജീവനക്കാർ ഉണ്ട്;
വിശദമാക്കാമോ;
(ബി) ലഹരി
ഉപയോഗവും അതുമായി ബന്ധപ്പെട്ട കേസുകളും
വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ
ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി) ലഹരിയുടെ
ഉറവിടങ്ങളും മറ്റും കണ്ടെത്തുന്നതിന്
ആവശ്യമായ വാഹനങ്ങളും ഉപകരണങ്ങളും
ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആര്യങ്കാവിലെ
എക്‌സൈസ് ചെക്ക്പോസ്റ്റ്
558 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുനലൂർ
നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട
ആര്യങ്കാവിൽ എക്‌സൈസ് ചെക്ക്പോസ്റ്റ്
നിർമ്മിക്കുന്നതിനായുള്ള ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
എക്‌സൈസ് ചെക്പോസ്റ്റ്
നിർമ്മിക്കുന്നതിനായി ആര്യങ്കാവ്
വില്ലേജിൽ റവന്യൂ പുറംപോക്ക് സ്ഥലം
കൈമാറ്റം ചെയ്തു കിട്ടുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
കാര്‍ഷിക
ഉത്പ്പന്നങ്ങളില്‍ നിന്ന് വൈന്‍
ഉത്പ്പാദനം
559 ശ്രീ.
എ. പ്രഭാകരന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാര്‍ഷിക
മേഖലയുടെ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ട്
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന തനത്
കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് വൈന്‍
(ഹോർട്ടി വൈൻ) നിര്‍മ്മിക്കുന്നതിന് മുൻ
സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(ബി) എങ്കില്‍
ഇത്തരത്തില്‍ വൈന്‍
നിര്‍മ്മിക്കുന്നതിന് എത്ര
സ്ഥാപനങ്ങള്‍ക്ക് മുൻ സര്‍ക്കാരിന്റെ
കാലത്ത് ലൈസന്‍സ്
അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി) പാഴായിപ്പോകുന്ന
കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപയോഗിച്ച്
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍
മൈക്രോ ഡിസ്റ്റിലറികള്‍
ആരംഭിക്കുന്നതിന് മുന്‍ സര്‍ക്കാര്‍
ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ;
(ഡി) കാര്‍ഷിക
മേഖലയ്ക്ക് പുത്തൻ ഉണര്‍വ്വ് നല്‍കുന്ന
പ്രസ്തുത പദ്ധതികള്‍
തുടര്‍ന്നുകൊണ്ടുപോകുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വെള്ളരിക്കുണ്ട്
എക്സൈസ് റേഞ്ച് ഓഫീസ്
560 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
എക്സൈസ് റെയിഞ്ച് ഓഫീസ് ഇല്ലാത്ത
താലൂക്കുകൾ ഉണ്ടോ; ഉണ്ടെങ്കിൽ അവ
ഏതെല്ലാം ആണെന്ന് പറയാമോ;
(ബി) വെള്ളരിക്കുണ്ട്
എക്സൈസ് റെയിഞ്ച് ഓഫീസ്
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
(സി) വെള്ളരിക്കുണ്ട്
എക്സൈസ് റെയിഞ്ച് ഓഫീസ്
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
ലഹരി
ഉപയോഗം തടയുന്നതിന് നടപടി
561 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ലഹരി
ഉപയോഗം തടയുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി) രാസലഹരി
കേരളത്തില്‍ വിതരണം ചെയ്യുന്നതിന്റെ
ഉറവിടം കണ്ടെത്താനും ഇല്ലാതാക്കാനും
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇന്‍സെന്റീവ്
തുക കുടിശ്ശിക
562 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍ തുക സഹകരണ ബാങ്ക് വഴി
വീടുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്ന
ജീവനക്കാര്‍ക്കുളള ഇന്‍സെന്റീവ് തുക
കഴിഞ്ഞ നാല് മാസമായി കുടിശ്ശികയാണെന്ന
കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഉണ്ടെങ്കില്‍
പ്രസ്തുത കുടിശ്ശിക തുക വിതരണം
ചെയ്യുന്നതിനായുളള സത്വര നടപടികൾ
സ്വീകരിക്കുമോ?
സഹകരണ
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
563 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
മേഖലയിലെ നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിനും യുവജനതയെ ഈ
മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുമായി
നടപ്പിലാക്കി വരുന്ന നിക്ഷേപ സമാഹരണ
പരിപാടി തുടര്‍ന്നുകൊണ്ടുപോകുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുവാന്‍
ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ;
(ബി) പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും
സാമ്പത്തികവുമായ പുരോഗതിക്കായി
രൂപീകരിച്ചിട്ടുള്ള സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(സി) സംസ്ഥാനത്ത്
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
ആശുപത്രികള്‍ നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സഹകരണ
ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്തി
ഇവയുടെ സേവനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
മെമ്പര്‍
റിലീഫ് ഫണ്ട്
564 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
വകുപ്പിന്റെ മെമ്പര്‍ റിലീഫ് ഫണ്ടില്‍
നിന്നും തുക അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി) കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തില്‍ മെമ്പര്‍
റിലീഫ് ഫണ്ടില്‍ നിന്നും അനുവദിച്ച ആകെ
തുക എത്രയാണ്; ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
സഹകരണ
മേഖലയിലെ വിവിധ പദ്ധതികൾ
565 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
വകുപ്പിന് കീഴിലുള്ള പ്രാഥമിക കാര്‍ഷിക
വായ്പാ സഹകരണ സംഘങ്ങൾ മുഖേന നിലവില്‍
നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(ബി) പ്രവാസികള്‍ക്കായി
സഹകരണ മേഖലയിൽ ബിൽഡ് ഓപ്പറേറ്റ്
ട്രാൻസ്ഫര്‍ മാതൃകയിൽ പുതിയ പദ്ധതി
നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(സി) വിദ്യാര്‍ത്ഥികളിൽ
സഹകരണ മേഖലയെക്കുറിച്ചുള്ള അവബോധം
സൃഷ്ടിക്കുന്നതിനും അവരിൽ സമ്പാദ്യ ശീലം
വളര്‍ത്തുന്നതിനുമായി പദ്ധതികള്‍
പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
കുന്നത്ത്നാട്
നിയോജക മണ്ഡലത്തിലെ പദ്ധതി വിവരങ്ങൾ
566 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
വകുപ്പിന് കീഴില്‍ കുന്നത്തുനാട്
നിയോജക മണ്ഡലത്തിൽ 2021 ഏപ്രിൽ ഒന്നു
മുതൽ 2026 മെയ് മാസം വരെ നടപ്പിലാക്കിയ
ഭരണാനുമതി നൽകിയതും ബജറ്റുകളിൽ 20% തുക
വകയിരുത്തിയതിനു ശേഷം ഭരണാനുമതി
ലഭിക്കാത്തതുമായ പദ്ധതികൾ, പദ്ധതിയുടെ
പേര്, പദ്ധതിക്ക് അനുവദിച്ച തുക,
ഭരണാനുമതി നൽകിയ ഉത്തരവുകളുടെ നമ്പർ,
തീയതി, ബജറ്റിൽ ഉൾപ്പെട്ടിട്ടും
ഭരണാനുമതി നൽകാത്ത പദ്ധതികൾ, അവയുടെ തുക
എന്നിവ പട്ടിക തിരിച്ചു നൽകാമോ?
സഹകരണ
ബാങ്കുകളുടെ ഡിജിറ്റലൈസേഷൻ
567 ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
സൗത്ത് നിയോജക മണ്ഡലത്തിലെ സഹകരണ
ബാങ്കുകളുടെ സേവനങ്ങൾ ഡിജിറ്റലൈസ്
ചെയ്യുന്നതിനായി നടപ്പിലാക്കുന്ന
പദ്ധതികൾ എന്തെല്ലാമാണ്;
(ബി) വനിതാ
സഹകരണ സംഘങ്ങളെയും യുവജന സഹകരണ
സംരംഭങ്ങളെയും
പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ
പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) നഗര
മേഖലയിലെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ
പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്;
വിശദമാക്കുമോ?
നിക്ഷേപ
ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വഴി നല്‍കുന്ന
പരിരക്ഷ
568 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിക്ഷേപ
ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വഴി സഹകരണ
സംഘങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷ
തുടരുന്നതിന് നടപടി സ്വീകരിക്കുമോ?
സഹകരണ
വകുപ്പ് ജീവനക്കാരുടെ സ്ഥലമാറ്റം
569 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം
സഹകരണ വകുപ്പില്‍ മാനദണ്ഡങ്ങള്‍ക്കു
വിരുദ്ധമായി ജീവനക്കാരെ സ്ഥലം
മാറ്റിയിട്ടുണ്ടോ; വിശദമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളുടെ പൊതുവിപണി ഇടപെടലും
വിലക്കയറ്റം നിയന്ത്രിക്കലും
570 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഓണത്തിനും
മറ്റ് ഉത്സവകാലത്തും പൊതുവിപണിയിൽ
ഇടപെട്ട് വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് 2016 മുതൽ 2026
വരെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ
നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റി
വിശദമാക്കാമോ;
(ബി) സഹകരണ
സ്ഥാപനങ്ങൾ മുഖേനയുള്ള വിപണി ഇടപെടലും
വിലക്കയറ്റം നിയന്ത്രിക്കലും തുടരുമോ;
വിശദമാക്കാമോ?
സഹകരണ
മേഖലയുടെ വിപുലീകരണത്തിന് നടപടികള്‍
571 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
സഹകരണ മേഖല കൂടുതല്‍
വിപുലീകരിക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനുമായി എന്താെക്കെ
നടപടികളാണ് ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമാേ?
പാറശ്ശാല
നിയോജക മണ്ഡലത്തിലെ സഹകരണ സംഘങ്ങള്‍
572 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2016
മുതല്‍ 2026 വരെയുള്ള കാലയളവില്‍
പാറശ്ശാല നിയോജക മണ്ഡലത്തില്‍ പുതുതായി
രജിസ്റ്റര്‍ ചെയ്ത് രൂപീകരിക്കപ്പെട്ട
വിവിധ സഹകരണ സംഘങ്ങള്‍ ഏതെല്ലാമാണെന്ന്
വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
സഹകരണ സംഘങ്ങളില്‍ ഓരോന്നിന്റെയും
ഔദ്യോഗികമായ പ്രവര്‍ത്തനമേഖലകളും അവയുടെ
പ്രവര്‍ത്തനപരിധികളും എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി) നിലവില്‍
ഈ മണ്ഡലത്തില്‍ പ്രവര്‍ത്തനരഹിതമായി
കിടക്കുന്ന സഹകരണ സംഘങ്ങള്‍ ഉണ്ടോ;
എങ്കില്‍ അവയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ; അവയെ
പുനരുദ്ധരിക്കുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
സുരക്ഷാപെൻഷൻ
573 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2026
മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ
നൽകുന്നതിനുള്ള തുക സഹകരണ ബാങ്കുകൾക്ക്
ലഭ്യമാകുന്നതിൽ കാലതാമസം നേരിട്ടത്
ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
(ബി) 2026
മെയ് മാസത്തെ പെൻഷൻ സഹകരണ ബാങ്കിന്
ലഭ്യമായിട്ടും വിതരണം ചെയ്യുന്നതിന്
കാലതാമസം വരുത്തിയത് സംബന്ധിച്ച്
ഏതെങ്കിലും ബാങ്കിനെതിരെ പരാതി
ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സഹകരണ
സ്ഥാപനങ്ങള്‍ക്ക് ഉണർവ് പകരാൻ പദ്ധതികൾ
574 ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
റോയി. കെ. പൗലോസ്
ശ്രീ.
എം. എം. നസീർ
ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സർക്കാരിന്റെ തെറ്റായ നയം മൂലം
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ
തകർച്ചയുടെ വക്കിൽ ആണെന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) സഹകരണ
മേഖലയിൽ മുൻസർക്കാരുകൾ നടത്തിയ
ഇടപെടലുകളും തീരുമാനങ്ങളും
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി) സഹകരണ
സ്ഥാപനങ്ങൾക്ക് ഉണർവ് പകരാൻ ഉതകുന്ന
എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്തു
നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ അറിയിക്കുമോ?
കരുവന്നൂർ
വായ്പാ തട്ടിപ്പ്
575 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കരുവന്നൂർ
സഹകരണ ബാങ്കിന് 343 കോടി രൂപയുടെ നഷ്ടം
വരുത്തിയ വായ്പാ തട്ടിപ്പിൽ
ഉൾപ്പെട്ടിട്ടുള്ളവര്‍ക്കെതിരെ
അന്വേഷണം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) ഇത്രയും
ഭീമമായ സാമ്പത്തിക അഴിമതിയില്‍
രാഷ്ട്രീയ നേതാക്കളുടെ പങ്ക് കൂടി
അന്വേഷിച്ച് കുറ്റക്കാരെ
ശിക്ഷിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സഹകരണ
സ്ഥാപനങ്ങളുടെ വിശ്വാസ്യത
576
ഡോ. മാത്യു കുഴൽനാടൻ
ശ്രീ.
നാട്ടകം സുരേഷ്
ശ്രീ.
സിറിയക് തോമസ്
ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സഹകരണ സംഘങ്ങളിൽ നടന്നിട്ടുള്ള
ക്രമക്കേടുകൾ സഹകാരികൾക്കുള്ള
വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) നിക്ഷേപിച്ച
പണം തിരികെ കിട്ടാതെ ബുദ്ധിമുട്ട്
അനുഭവിക്കുന്ന നിക്ഷേപകരെ സഹായിക്കാൻ
എന്തെങ്കിലും പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി) ഇത്തരം
ക്രമക്കേടുകൾ നടത്തിയവർക്കെതിരെ
മാതൃകാപരമായ നടപടികൾ സ്വീകരിക്കുമോ?
ദേശീയ
സഹകരണ നയം
577 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ദേശീയ
സഹകരണ നയം സംസ്ഥാനത്തെ സഹകരണ മേഖലയെ
എങ്ങനെ ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി) സംസ്ഥാനത്തെ
സഹകരണ മേഖലകളുടെ അധികാര പരിധിയില്‍
ഇടപെടുന്നതിനുള്ള കേന്ദ്ര സർക്കാർ
നയത്തെ പ്രതിരോധിക്കുവാൻ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുന്നത് പരിഗണനയില്‍
ഉണ്ടോ; ഉണ്ടെങ്കില്‍ നിലവില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്നും വിശദമാക്കാമോ?
ഒറ്റത്തവണ
തീർപ്പാക്കൽ പദ്ധതി
578 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിരവധി ആളുകൾ സഹകരണ ബാങ്കുകളില്‍
നിന്നുള്ള വായ്പകള്‍ തിരിച്ചടയ്ക്കാൻ
പറ്റാതെ ബുദ്ധിമുട്ടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
ടി ആളുകള്‍ക്ക് ഒറ്റത്തവണ തീർപ്പാക്കൽ
പദ്ധതി പ്രകാരം പലിശ ഇളവുകള്‍ നല്‍കി
ജപ്തി നടപടികളില്‍നിന്നും
സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി) ഒറ്റത്തവണ
തീർപ്പാക്കൽ പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
കേരളബാങ്ക്
579 ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 13
ജില്ലാ ബാങ്കുകളെ ലയിപ്പിച്ച്
കേരളബാങ്ക് രൂപീകരിച്ച നടപടി
സംസ്ഥാനത്തെ സഹകരണമേഖലയെ പ്രതികൂലമായി
ബാധിച്ചു എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) പ്രാഥമിക
സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന സാഹചര്യങ്ങളില്‍ കേരളബാങ്കിൽ
നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല
എന്ന പരാതി പരിശോധിച്ചിട്ടുണ്ടോ;
(സി) ജില്ലാബാങ്കുകൾ
നിലനിന്നിരുന്നുവെങ്കിൽ പ്രാഥമിക സഹകരണ
ബാങ്കുകൾക്ക് തകർച്ച നേരിടുന്ന
സാഹചര്യങ്ങളില്‍ നിക്ഷേപകർക്ക് പണം
നഷ്ടപ്പെടുന്നത്
ഒഴിവാക്കാനാകുമായിരുന്നു എന്ന അഭിപ്രായം
പരിശോധിക്കുമോ;
(ഡി) കേരള
ബാങ്ക് സംവിധാനത്തില്‍ നിന്ന് മാറി
ജില്ലാ ബാങ്കു് സംവിധാനം
പുനസ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
കേരള
ബാങ്കില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍
പദ്ധതി
580 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വായ്പാ
കുടിശ്ശികയുള്ളവര്‍ക്ക് പലിശ ഇളവ്
നല്‍കി വായ്പ തീര്‍പ്പാക്കുന്ന ഒറ്റ തവണ
തീര്‍പ്പാക്കല്‍ പദ്ധതി കേരള ബാങ്കില്‍
നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
സഹകരണ
സംഘങ്ങളിലെ അഴിമതികൾ
581 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാക്കാഴം
കരുമാടി സഹകരണ സംഘങ്ങളുടെ ഭരണ
സമിതികളുമായി ബന്ധപ്പെട്ട് ഗുരുതരമായ
അഴിമതി ആരോപണങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
സംഘങ്ങളിലെ അഴിമതികൾ യഥാസമയം
കണ്ടെത്തുന്നതിനും തടയുന്നതിനും
നടപടിയെടുക്കുന്നതിനും വീഴ്ചവരുത്തിയ
സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ;
(സി) പ്രസ്തുത
സംഘങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ സഹകരണ
സംഘം രജിസ്ട്രാര്‍ പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്ത് നടപടി സ്വീകരിച്ചു;
വിശദമാക്കുമോ;
(ഡി) അമ്പലപ്പുഴ,
കാക്കാഴം സഹകരണ സംഘത്തിൽ നടന്നതായി
ആരോപിക്കപ്പെടുന്ന ഭൂമിയിടപാടുകള്‍
ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളിൽ
വിജിലൻസ് അന്വേഷണം നടത്തുന്നത്
പരിഗണിക്കുമോ;
(ഇ) പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശവാസികളായ
ബഷീർ, വാസു എന്നിവർ വിജിലൻസ് വകുപ്പിനും
വിജിലൻസ് കോടതിയിലും സമര്‍പ്പിച്ച
പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പയെടുത്തവര്‍ക്കുള്ള സമാശ്വാസ
പദ്ധതി
582 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
സഹകരണ ബാങ്കുകളില്‍ നിന്നും
വായ്പയെടുത്തവര്‍ക്ക് നിലവില്‍
നടപ്പിലാക്കി വരുന്ന സമാശ്വാസ
പദ്ധതികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി) സഹകരണ
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം
രോഗദുരിതങ്ങള്‍ കാരണം തിരിച്ചടവ്
മുടങ്ങിയ നിര്‍ധനരായവര്‍ക്ക് പലിശയും
പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ
തീര്‍പ്പാക്കല്‍ ഉള്‍പ്പെടെയുള്ള ആശ്വാസ
പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കുമോ;
(സി) ചെറുകിട
സഹകരണ സംഘങ്ങളുടെ കാര്യക്ഷമതയും നിക്ഷേപ
സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍
583 ശ്രീ.
കുറുക്കോളി മൊയ്തീന്‍
ശ്രീ.
എം. റഹ്മത്തുളള
ശ്രീ.
എം. എ. റസാഖ് മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ
സംബന്ധിച്ച് എന്തെങ്കിലും പഠനം
നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) പ്രാഥമിക
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും
പദ്ധതി ആവിഷ്കരിക്കാന്‍ ആലോചനയുണ്ടോ;
(സി) സംസ്ഥാനത്തെ
പ്രാഥമിക സഹകരണ ബാങ്കുകള്‍ പലതും
നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സഹകരണ
മേഖലയിലെ സുതാര്യത
584 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചില
പ്രാഥമിക സഹകരണ സംഘങ്ങളിൽ ഉണ്ടായ
സാമ്പത്തിക ക്രമക്കേടുകൾ മൂലം
പൊതുജനങ്ങൾക്കുണ്ടായ അവിശ്വാസം
പരിഹരിക്കുന്നതിനും സഹകരണ മേഖലയുടെ
സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി
കൊണ്ടുവന്ന നിയമ പരിഷ്കാരങ്ങൾ
എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
(ബി) സഹകരണ
സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക്
സുരക്ഷിതത്വം ഉറപ്പാക്കാൻ രൂപീകരിച്ച
റിസ്ക് ഫണ്ട്, നിക്ഷേപ ഗ്യാരന്റി
സ്കീമുകൾ എന്നിവ കൂടുതൽ
ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി) പ്രാഥമിക
സഹകരണ ബാങ്കുകളുടെ ഓഡിറ്റിംഗ്
പൂർണ്ണമായും
കമ്പ്യൂട്ടർവൽക്കരിക്കുന്നതിനും
ക്രമക്കേടുകൾ മുൻകൂട്ടി കണ്ടെത്താനുള്ള
സെൻട്രലൈസ്ഡ് മോണിറ്ററിംഗ് സംവിധാനം
ഏർപ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി) സംസ്ഥാനത്തെ
കർഷകർക്കും സാധാരണക്കാർക്കും കേരള
ബാങ്ക് വഴി കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ
കാർഷിക-വ്യവസായ വായ്പകൾ ലഭ്യമാക്കാൻ
നടപടി സ്വീകരിക്കുമോ?
നിലമ്പൂർ
സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍
(ആഡിറ്റ്) ഓഫീസ്
585 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിലമ്പൂർ
നിയോജകമണ്ഡലത്തിലെ സഹകരണസംഘം
അസിസ്റ്റന്റ് രജിസ്ട്രാര്‍ (ആഡിറ്റ്)
ഓഫീസ് ഇപ്പോഴും വാടക കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത
ഓഫീസ് നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ
കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
(ബി) അസിസ്റ്റന്റ്
രജിസ്ട്രാർ ഓഫീസുകളിൽ നിലവിലുള്ള
ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കോ-ഓപ്
മാർട്ടുകള്‍
586 ശ്രീ.
എ. സി. മൊയ്തീന്‍
ശ്രീ.
വി. കെ. സനോജ്
ശ്രീ.
എ. പ്രഭാകരന്‍
ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
സഹകരണ ഉല്പന്നങ്ങള്‍ക്ക് ഏകീകൃത
ബ്രാന്റിംഗ് നല്‍കി വിപണി
വികസിപ്പിക്കുന്നതിനായി സഹകരണ വകുപ്പ്
വിഭാവനം ചെയ്ത ബ്രാന്റിംഗ് ആന്റ്
മാര്‍ക്കറ്റിംഗ് ഓഫ് കോ ഓപ്പറേറ്റീവ്
പ്രോഡക്റ്റ്സ് എന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ; ഇതിന്റെ
ഭാഗമായി കോ-ഓപ്
മാർട്ടുകള്‍ ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(ബി) കോ-ഓപ്
മാർട്ടുകള്‍ ആരംഭിക്കുന്നതിനു വേണ്ടി
സന്നദ്ധത പ്രകടിപ്പിച്ച പ്രാഥമിക
കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ
തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍
നിലവില്‍ ഏതു ഘട്ടത്തിലാണുള്ളത്;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി) കോ-ഓപ്
മാർട്ടുകള്‍ സംസ്ഥാനത്തെ എല്ലാ
പഞ്ചായത്തുകളിലേയ്ക്കും
വ്യാപിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
സഹകരണ
നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ്
587 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി
ഉറപ്പാക്കുന്ന സഹകരണ നിക്ഷേപ ഗ്യാരണ്ടി
ഫണ്ട് ബോർഡ് നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി) നിക്ഷേപം
സ്വീകരിക്കുന്ന പല സഹകരണ സ്ഥാപനങ്ങളും ഈ
ബോർഡിൽ അംഗങ്ങളായിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) അംഗങ്ങൾ
ആവാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ
നിയമനടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
(ഡി) ഗ്യാരണ്ടി
ഫണ്ട് ബോർഡിൽ അംഗത്വമുള്ള സ്ഥാപനങ്ങളുടെ
പട്ടിക പ്രസിദ്ധീകരിക്കുമോ; വിശദാംശം
നൽകുമോ?
ആലത്തൂർ
മണ്ഡലത്തിൽ നീതി സ്റ്റോറുകളും ത്രിവേണി
സ്റ്റോറുകളും ആരംഭിക്കുന്നതിന് നടപടി
588 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആലത്തൂർ
നിയോജകമണ്ഡലത്തില്‍ കൂടുതൽ നീതി
സ്റ്റോറുകളും ത്രിവേണി സ്റ്റോറുകളും
മൊബൈൽ സ്റ്റോറുകൾ ഉൾപ്പെടെ
അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി) വരുന്ന
ഓണക്കാലത്ത് സഹകരണ സ്ഥാപനങ്ങൾ മുഖേന
ആലത്തൂർ നിയോജകമണ്ഡലത്തില്‍ കൂടുതൽ
ഓണച്ചന്തകൾ ആരംഭിക്കുന്നതിനും അതുവഴി
വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടുകളിൽ
നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും
നടപടികൾ സ്വീകരിക്കുമോ;
(സി) വിളനാശവും
പ്രകൃതി ക്ഷോഭവും മൂലം പ്രതിസന്ധി
നേരിടുന്ന കർഷകരുടെ വായ്പകൾക്ക്
മോറട്ടോറിയവും പലിശ ഇളവും
പ്രഖ്യാപിക്കുവാൻ സഹകരണ സ്ഥാപനങ്ങള്‍
മുഖേന നടപടി സ്വീകരിക്കുമോ?
കോ-ഓപ്പറേറ്റീവ്
അക്കാഡമി ഓഫ് പ്രൊഫഷണല്‍
എഡ്യൂക്കേഷന്‍(കേപ്പ്)
589 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2006
ൽ സഹകരണ വകുപ്പ് സ്ഥാപിച്ച
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ്
പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍(കേപ്പ്) ൻെറ
കീഴില്‍ പുന്നപ്രയിൽ പ്രവർത്തിക്കുന്ന
സഹകരണ ആശുപത്രിയ്ക്ക് വേണ്ടി അന്ന്
ഡിസൈൻ ചെയ്ത പുതിയ 7 നില മന്ദിരം
നിർമ്മിക്കുവാൻ നടപടികൾ സ്വീകരിക്കുമോ;
(ബി) പുന്നപ്ര
കേപ്പ് ക്യാമ്പസിലുള്ള സാഗര സഹകരണ
ആശുപത്രി, സഹകരണ എഞ്ചിനീയറിംഗ് കോളേജ്,
സഹകരണ എം ബി എ ഇൻസ്റ്റിറ്റ്യൂട്ട്,
ഫിനിഷിംഗ് കോളേജ്, സഹകരണ ബി എസ് സി
നേഴ്സിംഗ് കോളേജ് എന്നിവയുടെ
ഓരോന്നിൻെറയും കഴിഞ്ഞ 5 വർഷത്തെ വാർഷിക
വരവും ചെലവും അറിയിക്കുമോ;
(സി) സാഗര
സഹകരണ ആശുപത്രിയിലെ ബൈ-ലോയിലെ ഉദ്ദേശ
ലക്ഷ്യങ്ങൾക്ക് വിപരീതമായി കേപ്പ്
ഡയറക്ടറും ആശുപത്രി അധികാരികളും
വർദ്ധിപ്പിച്ച ചികിത്സാ ഫീസുകൾ
കുറയ്ക്കാൻ നടപടി സ്വീകരിക്കുമോ;
(ഡി) ജീവനക്കാരുടെയും
ഡോക്ടർമാരുടെയും നേഴ്സിംഗ്
സ്റ്റാഫിൻെറയും സേവന വേതന വ്യവസ്ഥകൾ
പരിഷ്ക്കരിക്കുമോ?
കേപ്
എഞ്ചിനീയറിംഗ് കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനം
590 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
വകുപ്പിന് കീഴില്‍ തലശ്ശേരി നിയോജക
മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്
എഞ്ചിനീയറിംഗ് കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനായി ഇതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി) പ്രസ്തുത
എഞ്ചിനീയറിംഗ് കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനായി പുതിയ പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
ആയത് സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റിസ്ക്
ഫണ്ടില്‍നിന്ന് ധനസഹായം
591 ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍ ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍ നിന്ന് റിസ്ക്
ഫണ്ട് സ്കീമില്‍ ഉള്‍പ്പെടുത്തി ധനസഹായം
അനുവദിക്കുന്നതിന് എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
അപേക്ഷകളില്‍ എത്രയെണ്ണത്തിന് സഹായം
അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
വിശദവിവരം ലഭ്യമാക്കുമോ?
റിസ്ക്
ഫണ്ട് അനുവദിക്കുന്നതിനുള്ള
അപേക്ഷകളില്‍ നടപടി
592 ശ്രീമതി
ഗീതാ ഗോപി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍ നാട്ടിക
നിയോജക മണ്ഡലത്തില്‍ നിന്ന് റിസ്ക്
ഫണ്ട് അനുവദിക്കുന്നതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി) ഇവയില്‍
എത്ര അപേക്ഷകളില്‍ ഫണ്ട്
അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
വിശദവിവരം നല്‍കുമോ?
റിസ്ക്
ഫണ്ട് പദ്ധതി
593 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം
മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ
ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം
നല്‍കുന്നതിനുള്ള റിസ്ക് ഫണ്ട് പദ്ധതി
നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികളും പ്രസ്തുത
പദ്ധതിയുടെ നടപടി ക്രമങ്ങളും
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ പുരോഗതിക്കായി പുതുതായി
എന്തെങ്കിലും പരിഷ്കാരങ്ങള്‍
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
രജിസ്ട്രാർ തസ്തികയിലെ പൊതുസ്ഥലംമാറ്റം
594 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
സഹകരണ വകുപ്പിൽ എത്ര അസിസ്റ്റന്റ്
രജിസ്ട്രാർ, അസിസ്റ്റന്റ് ഡയറക്ടർ
തസ്തികകൾ നിലവിലുണ്ട്;
(ബി) പ്രസ്തുത
തസ്തികകളിലെ പൊതുസ്ഥലംമാറ്റം ഓൺലൈൻ
ആയിട്ടാണോ നടന്നുവന്നിരുന്നത്;
(സി) ഈ
സർക്കാർ അധികാരത്തിൽ വന്നതിനുശേഷം
ഇതുവരെ ഏത്ര അസിസ്റ്റന്റ്
രജിസ്ട്രാർമാരെ സ്ഥലംമാറ്റി
നിയമിച്ചിട്ടുണ്ട്; ഓരോരുത്തരുടെയും
അപേക്ഷ പ്രകാരമാണോ സ്ഥലംമാറ്റി
നിയമിച്ചിട്ടുള്ളത്;
(ഡി) സ്ഥലംമാറ്റ
നടപടിക്രമങ്ങൾ സുതാര്യമായി നടത്തുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശം
നല്‍കുമോ?
സഹകരണ
വകുപ്പിലെ ഓണ്‍ലെെന്‍ ട്രാന്‍സ്ഫര്‍
595 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
വകുപ്പില്‍ ഓണ്‍ലെെന്‍ ട്രാന്‍സ്ഫര്‍
നടപ്പിലാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു
ശേഷവും ഓണ്‍ലെെന്‍ സംവിധാനത്തിലൂടെയാണോ
ജീവനക്കാരുടെ സ്ഥലംമാറ്റം
നടത്തുന്നതെന്ന് വിശദമാക്കാമോ; അപ്രകാരം
അല്ലാതെ നടത്തിയിട്ടുള്ള
സ്ഥലംമാറ്റങ്ങളുടെ വിവരം ലഭ്യമാക്കാമോ?
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
596 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
സംഘം വായ്പാ തിരിച്ചടവ്
മുടങ്ങിയവര്‍ക്ക് പുതിയതായി
പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി) പ്രാഥമിക
സഹകരണ സംഘങ്ങളിലേക്ക്
പുതിയതലമുറയില്‍പ്പെട്ട യുവാക്കളെ
ആകര്‍ഷിക്കുന്നതിനും നിക്ഷേപം
നടത്തുന്നതിനും ഒരു കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സഹകരണ
മേഖലയിലെ പരിഷ്കാരങ്ങൾ
597 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
മേഖലയിലെ അഴിമതി, സ്വജനപക്ഷപാതം എന്നിവ
ഇല്ലാതാക്കുന്നതിനും സാമ്പത്തിക
അച്ചടക്കം ഉറപ്പുവരുത്തുന്നതിനുമായി
കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുള്ള
പരിഷ്കാരങ്ങൾ കേരളത്തിൽ
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) പ്രാഥമിക
കാർഷിക സഹകരണ സംഘങ്ങളുടെ പ്രവർത്തനം
എകോപിപ്പിക്കുന്നതിനായി നബാർഡുമായി
ബന്ധിപ്പിച്ചിട്ടുള്ള കേന്ദ്രീകൃത
സോഫ്റ്റ്‌വെയർ ഉപയോഗിക്കുവാനും
കേരളത്തിലെ പ്രാഥമിക കാർഷിക സഹകരണ
സംഘങ്ങളെ അതുമായി ബന്ധിപ്പിക്കുവാനും
കേന്ദ്രസർക്കാര്‍ നല്‍കിയ ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പിലെ വിജിലൻസ് വിഭാഗം
598 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സഹകരണ
വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ
റിപ്പോർട്ടുകളിന്മേൽ യഥാസമയം നടപടി
സ്വീകരിക്കുന്നതിൽ വരുന്ന പോരായ്മകളാണ്
സഹകരണ സംഘങ്ങളിൽ നിരന്തരം ക്രമക്കേടുകൾ
നടക്കുന്നതിന് ഇടയാക്കുന്നത് എന്ന
കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയാണ്
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്;
(ബി) സഹകരണ
വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ
റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും
അവയിൽ തുടര്‍ നടപടി സ്വീകരിക്കുന്നതിനും
നിലവിലുള്ള സംവിധാനത്തിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി) 2016
- 2025 കാലയളവില്‍ സഹകരണ സ്ഥാപനങ്ങളെ
ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുവാൻ
ശ്രമിച്ചിരുന്നുവെന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ഇത്തരം പരാതികളില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
കേരളത്തിലെ
സഹകരണമേഖലയുടെ സംരക്ഷണം
599 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേന്ദ്ര
നിയമങ്ങളില്‍ നിന്നും റിസര്‍വ് ബാങ്ക്
ഓഫ് ഇന്‍ഡ്യ കാലാകാലങ്ങളില്‍
പുറപ്പെടുവിക്കുന്ന നിയന്ത്രണങ്ങളിൽ
നിന്നും കേരളത്തിലെ സഹകരണമേഖലയെ
സംരക്ഷിക്കുന്നതിനായി ഈ സർക്കാർ
നയപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) കർഷകർക്കായുള്ള
പലിശരഹിത കാർഷിക വായ്പാ പദ്ധതി നിലവിൽ
തുടരുന്നുണ്ടോ; വ്യക്തമാക്കാമോ?
|