UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
19.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1447.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ ലഹരിയുടെ സ്വാധീനത്തില്‍ അകപ്പെടാതെ സംരക്ഷിക്കുവാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാതിരിക്കുവാനും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതിനായി അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
പി. ടി. എ. യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ഡി )
കുട്ടികള്‍ ദുഷ്‍പ്രവണതകളിലേക്ക് തിരിയാതെ സംരക്ഷിക്കുന്നതിന് അവരുടെ മാനസികോല്ലാസം ഉറപ്പ് വരുത്തേണ്ടത്തിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഇതിനായി പ്രത്യേക പീരിയഡ് മാറ്റി വെയ്ക്കുന്നതുള്‍പ്പടെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1448.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കിൽ വർഷം തിരിച്ചുള്ള കണക്കു ലഭ്യമാക്കാമോ?
1449.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തിയ പരിഷ്കാരങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ഇതു സംബന്ധിച്ച് സർക്കാർ നടത്തിയ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സ്ക്കൂൾ ഏകീകരിക്കുന്നതിനായി കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ വരുത്തിയിട്ടുണ്ടോ; എങ്കിൽ എത്ര ഭേദഗതികളാണ് വരുത്തിയതെന്ന് വിശദമാക്കാമോ;
( സി )
സ്ക്കൂൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതികൾ വരുത്തിയത് സംബന്ധിച്ച് ബഹു. ഹൈക്കോടതിയിൽ നിലവിൽ കേസുകളുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
ബഹു. ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആയതിലേക്ക് സർക്കാർ എന്തെങ്കിലും സത്യവാങ്ങ്മൂലം നൽകിയിരുന്നോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ?
1450.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി കെട്ടിടമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെയുളള സൗകര്യങ്ങൾ ലഭ്യമല്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധിക്കാറുണ്ടോ;
( ഡി )
മലപ്പുറം ജില്ലയിൽ 32 ഓളം സ്കൂളുകൾക്ക് സ്വന്തമായി കെട്ടിടമില്ലായെന്നത് പരിഗണിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1451.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ശാന്തിനഗറിൽ ഉള്ള ഹൗസിംഗ് ബോർഡ് ബിൽഡിങ്ങിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ശോചനീയാവസ്ഥ പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം പരീക്ഷാഭവനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
ബഹു. മന്ത്രിയുടെ അധ്യക്ഷതയിലോ ഉദ്യോഗസ്ഥ തലത്തിലോ ഹയർ സെക്കൻഡറി ബിൽഡിംഗ് വിഭാഗം പരീക്ഷാഭവനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് എന്തെങ്കിലും യോഗങ്ങൾ നടന്നിട്ടുണ്ടോ; ഉണ്ടെങ്കിൽ അത്തരത്തിൽ കൂടിയ യോഗങ്ങളുടെ മിനിട്സുകളുടെ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ ഇത് സംബന്ധിച്ച് സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1452.
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ കെട്ടിടങ്ങളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്കൂൾ കെട്ടിടങ്ങളുടെ വാർഷിക ഫിറ്റ്നസ് പരിശോധന പൂർത്തീകരിച്ചതിനുശേഷവും പല സ്കൂൾ കെട്ടിടങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും വൈദ്യുതി വിതരണ സംവിധാനങ്ങൾ അപകടരഹിതമായും കുറ്റമറ്റ രീതിയിലും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വകുപ്പ് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
മലയോര മേഖലയിലെ വന്യമൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളെ വന്യജീവി ആക്രമണങ്ങളിൽ നിന്നും വിഷപ്പാമ്പുകളിൽ നിന്നും സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1453.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ വർഷാരംഭത്തിൽ തന്നെ പൊതുവിദ്യാലയങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഈ നിർദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിലവിലുളള സംവിധാനങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( സി )
സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1454.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ ബ്രോക്കൺ സർവീസ്, ലീവ് വേക്കൻസി സർവീസ് എന്നിവ പെൻഷനുള്ള യോഗ്യതയായി പരിഗണിക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടോ: എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
ലീവ് വേക്കൻസിയിൽ നിരവധി വർഷക്കാലവും പിന്നീട് റെഗുലർ സർവീസിലും പ്രവേശിച്ച് ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് റിട്ടയർ ചെയ്യുമ്പോൾ എക്സ്ഗ്രേഷ്യ പെൻഷന് മാത്രമാണ് അര്‍ഹതയുള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ ബ്രോക്കൺ സർവീസ്, ലീവ് വേക്കൻസി സർവീസ് എന്നിവ പെൻഷന് യോഗ്യതയുള്ള സർവീസായി പരിഗണിക്കാൻ തയ്യാറാകുമോ; വിശദമാക്കുമോ?
1455.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ്/ എയ്ഡഡ് സ്ക്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ചുരുങ്ങിയത് എത്ര ദിവസത്തെ ഒഴിവുണ്ടായിരിക്കണമെന്ന് വ്യക്തമാക്കാമോ ; ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകളിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
എയ്ഡഡ് പ്രൈമറി, എയ്ഡഡ് ഹൈസ്ക്കൂൾ, എയ്ഡഡ് ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനും ദിവസവേതനം അനുവദിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ എന്തല്ലാമാണ്; ഈ വിഭാഗങ്ങളിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 30 ദിവസത്തിനു മുകളിലും 90 ദിവസത്തിൽ താഴെയുള്ള ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാവുന്ന അധ്യാപകർക്ക് വേതനം അനുവദിക്കേണ്ടത് സർക്കാരാണോ അല്ലെങ്കിൽ മാനേജ്മെന്റുകളാണോ; മാനേജ്മെന്റുകളാണെങ്കിൽ ശമ്പളം അനുവദിച്ച് നൽകുന്നതിന് സർക്കാർ എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
1456.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും, കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി എന്തൊക്കെ കാര്യങ്ങളാണ് ആവിഷ്കരിച്ചത്; വിശദീകരിക്കുമോ?
1457.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025- 26 അധ്യയന വർഷം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളിൽ ആറാം പ്രവൃത്തി ദിവസം യു. ഐ. ഡി. ഉള്ളവർ എത്രയായിരുന്നുവെന്നും യു. ഐ. ഡി. ഇല്ലാത്തവർ എത്രയായിരുന്നുവെന്നും വിദ്യാഭ്യാസ ജില്ല തിരിച്ച്, വിദ്യാലയം തിരിച്ച് വിശദമാക്കാമോ;
( ബി )
ആറാം പ്രവൃത്തി ദിവസത്തിലും യു. ഐ. ഡി. ലഭിക്കാത്ത കുട്ടികൾക്ക് സൗജന്യ പാഠപുസ്തകം, സൗജന്യ യൂണിഫോം, ഉച്ചഭക്ഷണം, സർക്കാരിൽ നിന്ന് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുമോ; വ്യക്തമാക്കാമോ;
( സി )
ആറാം പ്രവൃത്തി ദിവസത്തിലും യു. ഐ. ഡി. ലഭിക്കാത്ത കുട്ടികളുടെ എണ്ണം വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക തസ്തിക നിർണ്ണയത്തിന് പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ആറാം പ്രവൃത്തി ദിവസത്തിലും യു. ഐ. ഡി. ലഭിക്കാത്ത കുട്ടികളുടെ എണ്ണം വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക തസ്തിക നിർണ്ണയത്തിന് പരിഗണിക്കില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
2025 -26 അദ്ധ്യയന വർഷം കുട്ടികൾ വിദ്യാലയങ്ങളിൽ ഉണ്ടായിട്ടും യു. ഐ. ഡി. ഇല്ല എന്ന കാരണത്താൽ കുട്ടികളുടെ എണ്ണം കണക്കാക്കാത്തതിനാൽ നഷ്ടപ്പെട്ട അധ്യാപക-അനധ്യാപക തസ്തികകൾ വിദ്യാഭ്യാസ ജില്ല തിരിച്ച്, വിദ്യാലയം തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
കുട്ടികൾ വിദ്യാലയങ്ങളിൽ ഉണ്ടായിട്ടും യു. ഐ .ഡി. ഇല്ല എന്ന കാരണത്താൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നത് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്ന എണ്ണത്തേക്കാൾ കൂടുതൽ കുട്ടികൾ ഒരു ക്ലാസ്സിൽ ഇരുന്ന് പഠിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ജി )
ആറാം പ്രവൃത്തി ദിവസം സ്കൂളിൽ ഉണ്ടായിരുന്നതും സാങ്കേതിക കാരണങ്ങളാലോ ആധാർ ലഭ്യമാകാൻ വൈകിയത് മൂലമോ യു.ഐ.ഡി. അന്നേദിവസം ലഭ്യമാകാതിരുന്നവരുമായ കുട്ടികൾക്ക് 2025 ജൂൺ 30ന് മുന്നേ യു.ഐ. ഡി. ലഭ്യമായിട്ടുണ്ടെങ്കിൽ അവരുടെ എണ്ണം കൂടി ഉൾപ്പെടുത്തി തസ്തിക നിർണ്ണയം നടത്താൻ സാധിക്കുമോയെന്ന വിശദമാക്കാമോ?
1458.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്; എന്തൊക്കെ കാര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങളിലും അനധികൃത നിർമ്മിതികളിലും സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എത്ര സ്കൂളുകൾ നിലവിലുണ്ടെന്ന് വിദ്യാഭ്യാസ ജില്ല തിരിച്ച് വിശദമാക്കാമോ;
( ഡി )
തേവലക്കര ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സേഫ്റ്റി ഓഡിറ്റിങ് നടത്താൻ കഴിയുമോ; വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1459.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അണ്‍എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവന വേതന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ അന്യായമായ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുളള മാനേജ്മെന്റ് നടപടികള്‍ ഒഴിവാക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
അണ്‍എയ്ഡഡ് മേഖലയിലെ അശാസ്ത്രീയവും നീതീകരിക്കാനാവാത്തതുമായ പ്രവണതകള്‍ ഒഴിവാക്കി, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും വിദ്യാഭ്യാസ നിലവാരവും ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
1460.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 അദ്ധ്യയന വർഷത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഏതൊക്കെ ക്ലാസ്സുകളിലെ പൊതു പരീക്ഷയിലാണ് എഴുത്തു പരീക്ഷയിലെ പേപ്പറുകൾക്ക് സബ്ജക്ട് മിനിമവും മൊത്തത്തിൽ പാസാകാൻ മിനിമം മാർക്കും ഏർപ്പെടുത്തി മൂല്യനിർണ്ണയ രീതി പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ?
1461.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
വയനാട് പനമരത്ത് സ്കൂളില്‍ വച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ നായ കടിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1462.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നൂറോളം സർക്കാർ സ്കൂൾ കെട്ടിടങ്ങൾ ഉപയോഗിക്കാനാവാതെ അൺഫിറ്റ് ആയതിനാൽ പൊളിച്ചു മാറ്റണമെന്ന് തദ്ദേശവകുപ്പ് കണ്ടെത്തിയത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; ഏതൊക്കെ സ്കൂൾ കെട്ടിടങ്ങളാണ് ഇപ്രകാരം കണ്ടെത്തിയിട്ടുള്ളത്;
( ബി )
പ്രസ്തുത കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങൾ പണിയുന്നതിനും നിലവിലെ ക്ലാസ് മുറികൾ പ്രസ്തുത കെട്ടിടങ്ങളിൽ നിന്നും മാറ്റുന്നതിനും നാളിതുവരെ വിദ്യാഭ്യാസ വകുപ്പ് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
എയ്ഡഡ് സ്കൂളുകളിൽ തദ്ദേശ വകുപ്പിന്റെ മേൽപ്പറഞ്ഞ പരിശോധന പൂർത്തിയായിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ സ്കൂൾ കെട്ടിടങ്ങളാണ് ഇപ്രകാരം അൺഫിറ്റ് ആണെന്ന് കണ്ടെത്തിയിട്ടുള്ളത്?
1463.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്കായി സംസ്ഥാന വിഹിതമായും കേന്ദ്രവിഹിതമായും ആവശ്യമായ തുകയുടെ വിശദാംശം അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ സംസ്ഥാന വിഹിതമായും കേന്ദ്രവിഹിതമായും ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( സി )
കേന്ദ്രവിഹിതമായി ലഭിക്കേണ്ട തുക ഏതെങ്കിലും വര്‍ഷം ലഭിക്കാതെ വന്നിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കുറവ് എങ്ങനെയാണ് പരിഹരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദവിവരം ലഭ്യമാക്കാമോ?
1464.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും വിവിധ തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് പരീക്ഷാ ഭവനിലെ ഫയലുകളുടെ തീർപ്പാക്കല്‍/പെൻഡിംഗ് വിവരങ്ങള്‍ ലഭ്യമാക്കാമോ?
1465.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ- ടെറ്റ് പരീക്ഷ നിയമം നടപ്പിലാക്കിയത് ഏതെല്ലാം ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കാണെന്ന് വ്യക്തമാക്കുമോ;
( ബി )
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിൽ നടപ്പിലാക്കിയ വർഷം ഏതാണെന്ന് വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ ഹൈസ്കൂൾ അധ്യാപകര്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നിയമിതരായ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിരുന്നുവോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഇ )
കെ-ടെറ്റ് നിർബന്ധമാക്കുന്നത് സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് സുപ്രിം കോടതിയിൽ സ്വീകരിക്കാൻ പോകുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1466.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കണ്ടറി ഓണ പരീക്ഷയുടെ ചോദ്യപേപ്പറുകൾ സ്‍കൂൾ തലത്തിൽതന്നെ തയ്യാറാക്കണമെന്ന് നിർദ്ദേശം നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
നിലവാരമുള്ളതും മാതൃകാപരവുമായ ചോദ്യങ്ങൾ വിദഗ്ധ സമിതി തയ്യാറാക്കി അച്ചടിച്ച് സ്കൂളുകളിൽ ലഭ്യമാക്കുന്ന രീതി ഒഴിവാക്കുന്നതിലൂടെ പരീക്ഷയുടെ ഗുണനിലവാരവും മത്സര പരീക്ഷകൾ നേരിടാനുള്ള വിദ്യാർത്ഥികളുടെ ശേഷിയും കുറയുമെന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്‌തമാക്കുമോ;
( സി )
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്ന ഈ ഉത്തരവ് പിൻവലിച്ചു മുഴുവൻ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ കേന്ദ്രീകൃതമായി എല്ലാ വിദ്യാലയങ്ങൾക്കും തയ്യാറാക്കി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദവിവരം നൽകാമോ?
1467.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് വര്‍ണ്ണകൂടാരം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; പദ്ധതി പ്രകാരം പ്രസ്തുത സ്കൂളുകള്‍ക്ക് അനുവദിച്ച തുകയും വര്‍ഷവും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
1468.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻ ഫണ്ട് വിനിയോഗിച്ച് ഉടുമ്പൻചോല മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകൾ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്;
( ബി )
കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തി ഉടുമ്പൻചോല മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകൾ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്; സ്കൂളുകളുടെ പേര്, സാമ്പത്തിക വർഷം, തുക എന്നിവ തിരിച്ച് വിശദാംശം നൽകാമോ;
( സി )
നബാർഡ് സഹായത്തോടെ ഉടുമ്പൻചോല മണ്ഡലത്തിൽ 2016-ന് ശേഷം നവീകരിച്ചിട്ടുള്ള സ്കൂളുകളുടെ വിശദാംശം, സാമ്പത്തിക വർഷം, തുക എന്നിവ തിരിച്ച് ലഭ്യമാക്കുമോ?
1469.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജക മണ്ഡലത്തിലെ തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിലെ കെ.ജി, എല്‍.പി, യു.പി. വിഭാഗം കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് കഴിഞ്ഞ കാലവർഷത്തിൽ 20 അടിയോളം താഴ്ചയിൽ മണ്ണിടിഞ്ഞ്, കെട്ടിടത്തിനും പ്രസ്തുത കെട്ടിടത്തിൽ പഠിക്കുന്ന കുട്ടികളുടെയും അധ്യാപകരുടെയും ജീവന് തന്നെ ഭീഷണി നില നിൽക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്ഥലപരിശോധന നടത്തി സുരക്ഷ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ണിടിഞ്ഞ ഭാഗം സുരക്ഷാഭിത്തി കെട്ടി സുരക്ഷിതമാക്കി സ്‌കൂൾ കെട്ടിടം സംരക്ഷിക്കുന്നതിനും കുട്ടികളുടെ സുരക്ഷിതമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1470.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് നാദാപുരം നിയോജക മണ്ഡലത്തില്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി മുഖേനയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും കെട്ടിട നിര്‍മാണം, നവീകരണം എന്നിവയ്ക്കായി ഏതെല്ലാം സ്‍കൂളുകൾക്ക് തുക അനുവദിച്ചുവെന്നും അവയില്‍ ഏതെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനിയും പൂര്‍ത്തിയാക്കുവാനുള്ളവ ഏതെല്ലാമാണെന്നുമുള്ള വിശദാംശം നല്‍കുമോ;
( ബി )
ഇവയില്‍ ഓരോന്നിനും എത്ര തുകയാണ് അനുവദിച്ചതെന്നും എപ്പോള്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കുമോ?
1471.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2025 വരെ കയ്പമംഗലം മണ്ഡലത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വകുപ്പ് നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങൾ എന്തെല്ലാമാണ്; വിശദവിവരം ലഭ്യമാക്കുമോ?
1472.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മെയിന്റനന്‍സ് ഇനത്തില്‍ അനുവദിച്ച തുകയും പദ്ധതി സംബന്ധിച്ച വിവരങ്ങളും സ്കൂളിന്റെ പേര്, അനുവദിച്ച വര്‍ഷം, തല്‍സ്ഥിതി എന്നിങ്ങനെ തരംതിരിച്ച് അറിയിക്കുമോ?
1473.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ പൊതു വിദ്യാലയങ്ങളില്‍ വിവിധ വകുപ്പുകള്‍ മുഖേന എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1474.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ പട്ടാമ്പി മണ്ഡലത്തില്‍, സ്പെഷ്യല്‍ ഡെവലപ്മെന്റ്റ് ഫണ്ട് / ആസ്തി വികസന ഫണ്ട് വഴി അല്ലാതെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരങ്ങള്‍ (അനുവദിച്ചിട്ടുള്ള തുക, അനുവദിച്ച വര്‍ഷം, പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവ ) ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള ഓരോ പദ്ധതികളുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളില്‍ ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ?
1475.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതു വരെ വണ്ടൂര്‍ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
2016 മെയ് മാസം മുതല്‍ നാളിതുവരെ വണ്ടൂര്‍ മണ്ഡലത്തില്‍ വിവിധ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കിഫ്ബി, പ്ലാന്‍ ഫണ്ട്, ഓണ്‍ ഫണ്ട്, പൊതുമരാമത്ത് വകുപ്പ്, നബാര്‍ഡ് തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്ന് അനുവദിച്ച തുകയുടെ വിശദവിവരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരിച്ച് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
1476.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് തുകയും വര്‍ഷവും സഹിതം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1477.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോള്‍-കേരളയിലെ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താനും ശമ്പളം അനുവദിക്കാനും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചത് കെല്‍ട്രോണ്‍ മുഖേന ആണോയെന്നും ഏത് തീയതി മുതലാണ് ഇത് നടപ്പിലാക്കിയതെന്നും വ്യക്തമാക്കാമോ;
( ബി )
ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ വിരലടയാളം പതിച്ച് ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ തിരിമറി ന‌‌‌‌ടത്തി, തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഓഫീസില്‍ ഹാജാരാകാത്ത ജീവനക്കാരു‌ടെ ഹാജര്‍ രേഖപ്പെടുത്തിയതിലെ ക്രമക്കേ‌ട് ആരംഭിച്ചത് എന്ന് മുതലാണെന്ന് അറിയിക്കുമോ; ഇതിനെക്കുറിച്ചുള്ള കെല്‍ട്രോണിന്റെ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
ബയോമെട്രിക് പഞ്ചിംഗ് ക്രമക്കേട് സംബന്ധിച്ച് സര്‍ക്കാരോ സ്ഥാപനമോ അന്വേഷണം നടത്തിയി‌‌ട്ടുണ്ടോ; ഉണ്ടെങ്കില്‍ ‌ടി അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ ജീവനക്കാരുടെ പേരും തസ്തികയും വ്യക്തമാക്കുമോ;
( ഡി )
ഈ ക്രമക്കേട് വഴി സ്ഥാപനത്തിന് ഉണ്ടായ സാമ്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സാമ്പത്തിക നഷ്‌ടം കുറ്റക്കാരില്‍ നിന്നും ഈടാക്കുന്നതിനും അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
1478.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് അനുവദിച്ചിട്ടുളള പദ്ധതികള്‍ ഏതൊക്കെയെന്നും അവയ്ക്കായി അനുവദിച്ചിട്ടുളള തുക എത്രയെന്നും പ്രസ്തുത പ്രവര്‍ത്തികളുടെ പ്രവര്‍ത്തന പുരോഗതി എന്തെന്നും വിശദമാക്കാമോ?
1479.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അരൂര്‍ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി അനുവദിച്ച വിവിധ പ്രവൃത്തികള്‍ ഏതെല്ലാമെന്ന വിവരം പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ സഹിതം ലഭ്യമാക്കാമോ?
1480.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആലപ്പുഴ നിയോജക മണ്ഡലത്തിൽ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന സ്ക്കൂളുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന ബജറ്റിൽ 20% തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്നും ഇവയ്ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ എന്നും ചെലവഴിക്കുന്ന തുക സംബന്ധിച്ചും വിശദവിവരം ലഭ്യമാക്കാമോ?
1481.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി മാവേലിക്കര മണ്ഡലത്തിൽ അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളും അവയുടെ വിശദവിവരവും തൽസ്ഥിതിയും ലഭ്യമാക്കാമോ?
1482.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് ലഭിച്ച തുക എത്രയാണ്; കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച തുക എത്രയാണ്; മുൻ സാമ്പത്തിക വർഷത്തെക്കാൾ തുക ഗണ്യമായി കുറയാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കീമോ;
( ബി )
കേന്ദ്രാവിഷ്കൃത പദ്ധതിയുടെ വ്യവസ്ഥകളും മാർഗ്ഗനിർദേശങ്ങളും പാലിക്കുന്ന രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനും വാർഷിക ആക്ഷൻ പ്ലാനും ബജറ്റും സമർപ്പിച്ച് ഫണ്ട് വാങ്ങി എടുക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സമഗ്ര ശിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ സർക്കാരിന്റെ കാലയളവിൽ കേന്ദ്ര സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1483.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത്, തളിപ്പറമ്പ് മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; എത്ര വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്; സ്കൂള്‍ അടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത കാലയളവില്‍, തളിപ്പറമ്പ് മണ്ഡലത്തിൽ എത്ര സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്; ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; ലാബുകള്‍ നവീകരിക്കുന്നതിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; സ്കൂള്‍ അടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കാമോ?
1484.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( ബി )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഓരോ കുട്ടിക്കും നിലവിൽ അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ; പുതുക്കിയ മെനു അനുസരിച്ച് ഭക്ഷണം നൽകുന്നതിന് അധികമായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നല്‍കാമോ;
( സി )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഇതുവരെ എത്ര തുക കുടിശ്ശിക നൽകാനുണ്ട്; വിശദാംശം നല്‍കുമോ;
( ഡി )
കുടിശ്ശിക വിതരണം ചെയ്യാനും ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതൽ ഫണ്ട് അനുവദിക്കാനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1485.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ 2025 ആഗസ്റ്റ് മാസം വരെ, സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് എത്ര തുക അനുവദിച്ചിട്ടുണ്ട്; നിയമസഭാ മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
2011-16 സര്‍ക്കാരിന്റെ കാലയളവില്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച തുകയെത്രയെന്ന് വിശദമാക്കാമോ ?
1486.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന പാഠ്യപദ്ധതിയിലും മൂല്യനിർണ്ണയ സംവിധാനത്തിലും മാറ്റം കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പൊതുവിദ്യാഭ്യാസ മേഖലയിൽ പിന്തുടരുന്ന നിരന്തര മൂല്യ നിർണ്ണയ സമ്പ്രദായം കൂടുതൽ ശാസ്ത്രീയവും വസ്തുനിഷ്ഠവുമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പഠന ബോധന പ്രവർത്തനങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമാക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരീക്ഷ സമ്പ്രദായത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ വിലയിരുത്തുന്നതിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ലഭിക്കുന്ന വിധത്തിൽ മൂല്യനിർണ്ണയം കൂടുതൽ ശാസ്ത്രീയവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ, വ്യക്തമാക്കാമോ;
( ഇ )
പൊതുവിദ്യാഭ്യാസ രംഗത്തെ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതോടൊപ്പം മാതൃഭാഷയായ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലെ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ?
1487.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്കരിക്കാൻ ആലോചിക്കുന്നുണ്ടോ; ഈ വിഷയത്തിൽ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഹയർ സെക്കന്‍ഡറി പഠനം സെമസ്റ്റർ രീതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1488.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യയന വർഷം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് പാഠപുസ്തകം ലഭ്യമായിട്ടില്ലെന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
2025 മെയ് മാസത്തിൽ വിദ്യാഭ്യാസ മന്ത്രി വിതരണ ഉദ്ഘാടനം നിർവഹിച്ചിട്ടും നാളിതുവരെ പുസ്തകം വിതരണം ചെയ്യുവാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ച സമയത്ത് അച്ചടിച്ച പുസ്തകങ്ങൾ ലഭ്യമായിരുന്നോ; എങ്കിൽ അച്ചടിച്ച എത്ര കോപ്പികൾ ലഭ്യമായിരുന്നുവെന്ന് വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത പുസ്തകങ്ങൾ യഥാസമയം അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതായി വിലയിരുത്തുന്നുണ്ടോ; എങ്കിൽ ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഡി )
പുസ്തകത്തിന്റെ അഭാവം കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ച സാഹചര്യത്തിൽ എത്രയും വേഗം പുസ്തക വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം നൽകുമോ?
1489.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ പരിഷ്കരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പാഠപുസ്തകങ്ങളുടെ പരിഷ്ക്കരണത്തില്‍ അദ്ധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും പങ്കാളിത്തം എങ്ങനെയാണ് ഉറപ്പാക്കുന്നതെന്ന് അറിയിക്കുമോ;
( സി )
വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതുക്കിയ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന പുതുമകള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ഡി )
ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പെടെയുള്ള മാർഗ്ഗരേഖകള്‍ക്ക് അനുസൃതമായും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാംസ്കാരിക പ്രത്യേകതകളെ പരിഗണച്ചും പാഠപുസ്തക പരിഷ്കരണം നടപ്പാക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ഇ )
പാഠപുസ്തക വിതരണം സമയബന്ധിതമായും ഗ്രാമീണ നഗര മേഖലകള്‍ക്ക് ഒരുപോലെ പ്രയോജനപ്രദവുമാകുന്ന തരത്തിലും ക്രമീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1490.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ചതും പിന്നീട് സർക്കാർ ഏറ്റെടുത്തതുമായ എൽ.പി., യു.പി., ഹൈസ്കൂളുകളോടനുബന്ധിച്ച് പി.ടി.എ.യുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ അധ്യാപികമാർക്കും ആയമാർക്കും സർക്കാരിൽ നിന്നും ഓണറേറിയം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാസംവിധാനവുംമോ;
( ബി )
ഇതു സംബന്ധിച്ച് 30-11-2015-ലെ 63427/P1/പൊ.ഭ.വ നമ്പര്‍ സർക്കാർ ഉത്തരവില്‍ ആവശ്യമായ ഭേദഗതികൾ വരുത്തുമോ; വ്യക്തമാക്കാമോ?
1491.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ലാബ് ഫീസ് ഈടാക്കുന്നുണ്ടോ; എങ്കിൽ നാളിതുവരെ ലാബ് ഫീസ് ഇനത്തിൽ ഈടാക്കിയ തുക വാർഷികാടിസ്ഥാനത്തിൽ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ലാബ് ഫീസ് ഇനത്തിൽ ഈടാക്കിയ തുകയിൽ നിന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബിന്റെ ആവശ്യത്തിലേക്ക് എന്തെങ്കിലും തുക നാളിതുവരെ അനുവദിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഇത്തരത്തിൽ ലാബ് ഫീസ് ഇനത്തിൽ ഈടാക്കിയ തുകയിൽ നിന്ന് നാളിതുവരെ എയ്ഡഡ് ഹയർ സെക്കൻഡറി ലാബിന്റെ ആവശ്യത്തിലേക്ക് തുക അനുവദിച്ചിട്ടില്ലായെങ്കിൽ തുടർന്ന് തുക അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
1492.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട്, ബജറ്റ് ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള വിവിധ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഏതെങ്കിലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കാര്‍ത്തികപള്ളി ഗവ. യു.പി. സ്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമാക്കുമോ; പുതിയ കെട്ടിടത്തിന്റെ ഇലക്ട്രിക്ക് വര്‍ക്കുകളുടെ പുരോഗതി അറിയിക്കുമോ; പ്രസ്തുത കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അടിയന്തരമായി നടത്തേണ്ട മെയിന്റനന്‍സ് വര്‍ക്കുകള്‍ നിര്‍വ്വഹിക്കുന്നതിനുമായി എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക സുരക്ഷാ ഓഡിറ്റുകള്‍ നടത്തുമോയെന്ന് അറിയിക്കുമോ?
1493.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ അവനവൻചേരി ഹൈസ്കൂൾ കെട്ടിടത്തിന്റെ മെയിന്റനൻസിന് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടർനടപടികൾ വിശദമാക്കുമോ?
1494.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ പുതുതലമുറയെ ലഹരിയിൽനിന്നും അക്രമവാസനകളിൽനിന്നും പൂർണ്ണമായും പിന്തിരിപ്പിക്കുന്നതിനുവേണ്ടി സജീവമായ ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് സഹായകമാകുന്ന വിധത്തിൽ വീടും വിദ്യാലയവും ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സ്കൂൾ കാമ്പസിലും പുറത്തും ശക്തമായ ലഹരിവിരുദ്ധ പ്രചാരണം നടത്തുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദീകരിക്കുമോ;
( ഡി )
വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന ലഹരിമരുന്നു വ്യാപാരികളെ കണ്ടെത്തുന്നതിനും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ?
1495.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ അധ്യയന വർഷം ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണവും പ്ലസ് വൺ സീറ്റുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ എണ്ണവും എത്രയാണെന്ന് അറിയിക്കുമോ;
( ബി )
മലബാർ മേഖലയിൽ ഈ അധ്യയന വർഷം ഹയർസെക്കൻഡറി പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം എത്ര; എത്ര വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷൻ ലഭിച്ചു; എത്ര വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുവാൻ ഉണ്ട്; വ്യക്തമാക്കുമോ;
( സി )
മലബാർ മേഖലയിൽ ഒരു ഹയർ സെക്കൻഡറി ക്ലാസ്സിൽ പഠിക്കുന്ന ശരാശരി വിദ്യാർഥികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ; സംസ്ഥാനത്തെ ശരാശരി എത്രയാണെന്ന് വ്യക്തമാക്കുമോ; അധ്യാപക-വിദ്യാർത്ഥി അനുപാതം ക്രമീകരിക്കുന്ന രീതിയിൽ മലബാർ മേഖലയിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
1496.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപജില്ലാ സ്കൂൾ കലോത്സവം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വരെ വിധികർത്താക്കളെ തെരഞ്ഞെടുക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം നിലവിൽ ഉണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശം നൽകാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്ന സ്കൂൾ കലോത്സവങ്ങളിൽ കലോത്സവ മാന്വൽ അനുശാസിക്കും പ്രകാരമാണോ വിധികർത്താക്കളെ തെരഞ്ഞെടുത്തത് എന്നത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( സി )
ചില പ്രത്യേക മത്സര ഇനങ്ങൾക്ക് ഏജന്റുമാർ നിശ്ചയിക്കുന്ന വിധികർത്താക്കളെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിധികർത്താക്കളുടെ പാനലിൽ തിരുകി കയറ്റുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദവിവരം നൽകാമോ;
( ഡി )
നിലവിലെ സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ച് വരും വർഷങ്ങളിലെ സ്കൂൾ കലോത്സവങ്ങൾ കുറ്റമറ്റ രീതിയിൽ നടത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1497.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെയും അകാലമരണങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കായിക/ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യ വിഷയമാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദീകരിക്കുമോ;
( ബി )
പൊതുവിദ്യാലയങ്ങളിലെ കായിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കായികാദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ശാസ്ത്രീയമായും കാലോചിതമായും പരിഷ്കരിച്ച് കായികാദ്ധ്യാപക നിയമനങ്ങൾ നടത്താമോ; വ്യക്തമാക്കുമോ;
( സി )
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കായിക വിദ്യാഭ്യാസവും കായികാദ്ധ്യാപക നിയമനവും നിർബന്ധ വ്യവസ്ഥകൾ ആക്കാമോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കായികാദ്ധ്യാപക തസ്‌തികയിലേക്കുള്ള നിയമനത്തിനായുള്ള യോഗ്യതകൾ കാലോചിതമായി പരിഷ്‌കരിക്കാമോ; വിശദമാക്കുമോ;
( ഇ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കായികാദ്ധ്യാപകരെ ജനറൽ അദ്ധ്യാപകരായി ( യു. പി. എസ്. ടി., എച്ച്. എസ്. ടി. ) പരിഗണിക്കുന്ന കാര്യം പരിശോധിക്കാമോ; വ്യക്തമാക്കുമോ?
1498.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിൽ കായികമേളകളുടെ നടത്തിപ്പിനായി ചെലവാകുന്ന തുക എപ്രകാരമാണ് കണ്ടെത്തുന്നത്; വിശദമാക്കുമോ;
( ബി )
ഇതിനായി ഫീസ് പിരിക്കാറുണ്ടെങ്കിൽ പ്രസ്തുത ഫീസിൽ നിന്ന് സ്കൂൾ , ജില്ലാ, സംസ്ഥാനതല കായിക മേള നടത്തിപ്പിനായി എപ്രകാരമാണ് തുക വിനിയോഗിച്ചിരുന്നതെന്ന് വിശദമാക്കുമോ;
( സി )
ഇനിമുതൽ കായികമേള നടത്തിപ്പിനായി ഫണ്ട് കണ്ടെത്തുന്നതിന് പുതിയ രീതി കൊണ്ടുവന്നിട്ടുണ്ടോ; എങ്കിൽ ആയത് പ്രകാരം സ്കൂൾതല കായിക മേളകൾ നടത്തുന്നതിന് എപ്രകാരമാണ് പണം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
1499.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകള്‍ ഓരോന്നിനും അനുവദിച്ച ഫണ്ട് എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
അവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1500.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടം സുരക്ഷിതമല്ല എന്ന് റിപ്പോര്‍ട്ട് ലഭിച്ച പുതുക്കാട് മണ്ഡലത്തിലെ ജി.എല്‍.പി.എസ് മറ്റത്തൂര്‍, എ.എല്‍.പി.എസ് അളഗപ്പനഗര്‍ എന്നീ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതിയും ആവശ്യമായ ഫണ്ടും അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ?
1501.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ചൂലിശ്ശേരി എസ്.എം.എല്‍.പി. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായുള്ള ജി.ഇ.ഡി.എൻ-എൻ1/25/2022-ജി.ഇ.ഡി.എൻ. കമ്പ്യൂട്ടര്‍ നം.2016383 നമ്പര്‍ ഫയല്‍ പ്രകാരമുള്ള നടപടികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
സ്റ്റാഫ് മാനേജ്മെന്റിന്റെ കീഴിലായിരുന്ന, നിലവില്‍ വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റായി പ്രവര്‍ത്തിക്കുന്ന ചൂലിശ്ശേരി എസ്.എം.എല്‍.പി. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
1502.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി ധനസഹായത്തോടെ നിർമ്മാണം നടത്തുന്ന കുടവെച്ചൂർ ദേവീവിലാസം സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങൾ നിലവിൽ ഉണ്ടോ; എങ്കിൽ അത് വ്യക്തമാക്കാമോ;
( ബി )
ഈ കലണ്ടർ വർഷത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
എന്നത്തേക്ക് ഈ സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1503.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മട്ടന്നൂര്‍ മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ്ബി മുഖേന ഭരണാനുമതി നല്‍കിയ സ്കൂള്‍ കെട്ടിടങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളില്‍ ഏതൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തിയായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1504.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലയളവിൽ പാലക്കാട് ജില്ലയിലെ എത്ര സ്ക്കൂളുകളിലെ കളിസ്ഥലങ്ങൾ നവീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ക്കൂളുകൾ ഏതെല്ലാമാണെന്ന് ഉൾപ്പടെയുള്ള വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
1505.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ മണത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിവിഷനുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 8646535/2024 (ഫയൽ നമ്പർ .W3/17020/24) നമ്പര്‍ ഫയലില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്‌തുത ഫയലിലെ നടപ്പ് ഫയലിന്റെയും കുറിപ്പ് ഫയലിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത സ്കൂളിൽ ഡിവിഷനുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എം.എല്‍.എ. നല്‍കിയ കത്തുകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1506.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കുറുമുള്ളൂർ സെൻറ് തോമസ് യു.പി.സ്കൂളിനെ ചലഞ്ച് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും സർക്കാർ വിഹിതമായ നാല്പത് ലക്ഷം രൂപ ഇതുവരെ അനുവദിക്കാതിരുന്നതിന് കാരണം വ്യക്തമാക്കുമോ;
( ബി )
സ്കൂൾ ഫണ്ടിൽ നിന്നെടുത്ത നാല്പത് ലക്ഷം രൂപയും അതിന്റെ പലിശയും കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി വിനിയോഗിച്ചതു സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുമ്പോള്‍ പലിശതുക കുറച്ച് നല്‍കിയാല്‍ മതി എന്ന സ്കൂള്‍ മാനേജ്മെന്റിന്റെ കത്ത് സർക്കാർ അംഗീകരിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകാതിരിയ്ക്കുന്നതിലേയ്ക്ക് ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണ്;
( ഡി )
സെന്റ് തോമസ് യു.പി. സ്കൂളിന്റെ അപേക്ഷയും മാനേജ്മെന്റിന്റെ പരിഹാര നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇതിന്റെ പരിഹാരത്തിന് സർക്കാർ സ്വീകരിച്ചിട്ടുള്ള അടിയന്തര നടപടി എന്തൊക്കെയാണ്;
( ഇ )
പ്രസ്തുത വിഷയത്തിൽ കമ്പ്യൂട്ടര്‍ നം. 9440373/25 പ്രകാരം 18/03/2025 ന് ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?
1507.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശരിയായ അവകാശികള്‍ ഇല്ലാത്തതും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുവാന്‍ അനുവദിച്ചിട്ടുള്ളതുമായ ഉള്ളിയേരി ജി.എല്‍.പി. സ്കൂളിന്റെ ഭൂമി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നതില്‍ എന്താണ് തടസ്സമെന്ന് അറിയിക്കാമോ;
( ബി )
ഉള്ളിയേരി ജി.എല്‍.പി സ്കൂളിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫയല്‍ (ബി2-346/2022) കോഴിക്കോട് ജില്ലാ കളക്ടറുടെ ശിപാര്‍ശയോടെ റവന്യൂ വകുപ്പില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫയലില്‍ അടിയന്തര തീരുമാനമുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കുമോ?
1508.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി സംബന്ധിച്ച് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; തീയതിയും ഇനവും തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗത്തിനുശേഷം ഈ പ്രവൃത്തിയുടെ തുടർനടപടികളിൽ പുരോഗതി ഇല്ലാത്തതിനാൽ പ്രസ്തുത വിഷയം സംബന്ധിച്ച് തിരൂരങ്ങാടി എം.എൽ.എ. നൽകിയ കത്തിന്മേല്‍ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ മറുപടിയുടെ അല്ലെങ്കിൽ അറിയിപ്പിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
ഈ പ്രവൃത്തി സംബന്ധിച്ച ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണ്; ഫയൽ നമ്പർ സഹിതം വിശദമാക്കാമോ;
( ഇ )
ബഹു. സ്പോർട്സ് വകുപ്പ് മന്ത്രി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് വർഷങ്ങൾ കഴിഞ്ഞ ശേഷവും പ്രവർത്തിക്കാത്ത ഈ പ്രവൃത്തിയുടെ നിർമ്മാണം എന്നേക്ക് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ;
( എഫ് )
ഈ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തെങ്കിലും നടപടികൾ പൂർത്തീകരിക്കാൻ ഉണ്ടോ; ഇനം തിരിച്ച് വിശദമാക്കാമോ?
1509.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഏതൊക്കെ വിദ്യാലയങ്ങൾക്കാണ് പുതിയ കെട്ടിടങ്ങൾ അനുവദിച്ചതെന്നും ഏതൊക്കെയാണ് പുതുക്കി പണിതതെന്നും ഓരോന്നിനും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും സംബന്ധിച്ച വിശദാംശം സഹിതം അറിയിക്കാമോ?
1510.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ അദ്ധ്യാപകരായി സേവനം ചെയ്യുന്ന 4 വര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസ് ബാക്കിയുള്ള എല്ലാ അദ്ധ്യാപകരും അദ്ധ്യാപക യോഗ്യത ടെസ്റ്റ് (ടെറ്റ്) പാസ്സാകണമെന്നും നാല് അവസരം നല്കിയതിന് ശേഷവും പാസ്സായില്ലെങ്കില്‍ അവരെ പിരിച്ചുവിടണമെന്നും രാജ്യത്തെ പരമോന്നത കോടതി ഉത്തരവായിട്ടുണ്ടോയെന്നത് വ്യക്തമാക്കുമോ;
( ബി )
ടെറ്റ് നിര്‍ബന്ധമാക്കുന്നതിന് മുൻപ് പി‌.എസ്‌.സി. നോട്ടീഫിക്കേഷന്‍ വഴി അദ്ധ്യാപക നിയമനം നേടിയവരും ടെറ്റ് പാസ്സാകുന്നതില്‍ നിന്നും സര്‍ക്കാര്‍ ഇളവ് നല്‍കിയ അധിക യോഗ്യതകളായ സെറ്റ്, നെറ്റ്, എംഫില്‍ എന്നീ യോഗ്യതയുള്ളവരെയും ഈ ഉത്തരവ് എങ്ങനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനും അദ്ധ്യാപകര്‍ക്ക് ഇത് മൂലം ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യകതമാക്കുമോ?
1511.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിരമിക്കുന്നതിന് അഞ്ചുവർഷം മാത്രം ബാക്കിയുള്ള അധ്യാപകർ ഒഴികെ സർവീസിലുള്ള എല്ലാ അധ്യാപകരും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കണമെന്ന സുപ്രീം കോടതിവിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാർ പുന:പരിശോധന ഹർജിയോ മറ്റ് നിയമ നടപടികളോ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചുവരുന്ന അധ്യാപകരുടെ സർവീസ് പരിഗണിച്ച് അവരെ എലിജിബിലിറ്റി ടെസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിനുവേണ്ടി നിയമനിർമ്മാണം നടത്താൻ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
1512.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട നാറാണമൂഴിയിൽ അദ്ധ്യാപികയുടെ ശമ്പള കുടിശ്ശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അദ്ധ്യാപികയുടെ ശമ്പള കുടിശ്ശിക വൈകിപ്പിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( സി )
ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ വൈകാനുണ്ടായ കാരണം വിശദമാക്കുമോ?
1513.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റ് പാസായിട്ടില്ലെന്ന കാരണത്താല്‍ ഹയര്‍ സെക്കൻഡറി ലാബ് അസിസ്റ്റന്റ് തസ്തികയില്‍ 2013 മുതല്‍ നിയമിതരായ ഉദ്യോഗസ്ഥരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരീക്ഷ പാസാവുന്നതില്‍ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച ഫയലിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ; മുന്‍കാലങ്ങളിലെന്നപോലെ ഇളവ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
1514.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മലപ്പുറം ജില്ലയിൽ എത്ര പേർക്ക് നിയമന അംഗീകാരം നൽകുവാൻ ഉണ്ടെന്ന് ഉപജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
സർക്കാർ ഉത്തരവുകളും ഡി.ജി.ഇ. സർക്കുലറുകളും ഉണ്ടായിട്ടും ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ നിയമന അംഗീകാര ഫയലുകൾ മതിയായ കാരണങ്ങളില്ലാതെ നിരസിക്കുന്നതായും തീർപ്പു കൽപ്പിക്കാതെ കാലതാമസം വരുത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഫയലുകൾ നിരസിക്കുന്ന പ്രവണത ഒഴിവാക്കുവാൻ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്ക് കർശന നിർദേശം നൽകുന്നതോടൊപ്പം വേണ്ടത്ര പരിചയമില്ലാത്തവർക്ക് പ്രത്യേക പരിശീലനം നൽകുവാനും നടപടി സ്വീകരിക്കുമോ;
( ഇ )
ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ ദിവസവേതന/സ്ഥിരം നിയമനങ്ങൾക്ക് എത്രയും വേഗം അംഗീകാരം നൽകുമോയെന്ന് വ്യക്തമാക്കുമോ?
1515.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ നിയമനാംഗീകാരം ലഭിക്കാത്തതു കാരണം ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന എത്ര എയ്ഡഡ് സ്കൂൾ അധ്യാപകരുണ്ടെന്ന് സ്കൂൾ തിരിച്ച് നിയമിക്കപ്പെട്ട വർഷം സഹിതം വ്യക്തമാക്കാമോ;
( ബി )
ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥ എന്തുകൊണ്ട് സംജാതമായെന്ന് വ്യക്തമാക്കാമോ;
( സി )
വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തു ജീവിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന പ്രയാസവും ബുദ്ധിമുട്ടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ നിയമനാംഗീകാരം ലഭിച്ച് ശമ്പളം ലഭിക്കുമ്പോൾ തിരിച്ചു പിടിക്കാമെന്ന വ്യവസ്ഥയിൽ ഇവർക്ക് താൽക്കാലിക ആശ്വാസം ലഭ്യമാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത അധ്യാപകര്‍ക്ക് നിയമനാംഗീകാരം എപ്പോൾ ലഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1516.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവേശന നിരക്ക്, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ (ഡ്രോപ്പ്ഔട്ട്) നിരക്ക്, വിജയ നിരക്ക് എന്നിവയുടെ കണക്കുകൾ 2024 - 2025 വർഷത്തിൽ എത്രയാണെന്ന് വ്യക്തമാക്കാമോ?
1517.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-15 അദ്ധ്യയന വർഷം വരെ എയ്ഡഡ് മേഖലയിൽ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് അന്നത്തെ സർക്കാരിന്റെ കാലയളവിൽ ജോലി സംരക്ഷണം നൽകിയ മാതൃകയിൽ 2015 മുതൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർക്ക് ജോലി സംരക്ഷണം നൽകുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( ബി )
26.9.24 ലെ 120/2024/GEDN നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 2015 ന് ശേഷം നിയമിക്കപ്പെട്ട ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് ജോലി സംരക്ഷണം നൽകിയ നടപടി മേൽപ്പറഞ്ഞ കാലയളവിൽ നിയമിതരായ മുഴുവൻ അദ്ധ്യാപകർക്കും ബാധകമാക്കുമോയെന്ന് വ്യക്തമാക്കുമോ?
1518.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചത് ഒഴികെയുള്ള ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുവാൻ സുപ്രീംകോടതി എൻ. എസ്. എസ്. മാനേജ്മെന്റിന് അനുമതി നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂളുകളിലും ഇപ്രകാരം സ്ഥിര അധ്യാപക നിയമനം നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഒഴിവുകളിലേക്കുള്ള നിയമന നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള കാലതാമസം മൂലം മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനും ആവശ്യമായ സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിനും സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1519.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നത് സംബന്ധിച്ച 132/2016 എന്ന റിട്ട് പെറ്റിഷനിൽ 07-03-2025-ൽ ബഹു. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്മേല്‍ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മേൽപ്പറഞ്ഞ വിധിന്യായ പ്രകാരം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനത്തിനായി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ റെഗുലർ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1520.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ അംഗീകാരമുള്ള എത്ര അധ്യാപക സംഘടനകളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
അധ്യാപക സംഘടനകൾക്ക് അംഗീകാരം നൽകുന്നതിന് 1958 ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും നിയമങ്ങളിലും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
നിലവിൽ പ്രവർത്തിച്ചു വരുന്ന അധ്യാപക സംഘടനകൾ പൊതുവിദ്യാഭ്യാസ മേഖലക്ക് നൽകി വരുന്ന സംഭാവനകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഏതെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനോ സംഘടനകളുടെ അംഗീകാരം പിൻവലിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഇ )
പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്തെല്ലാം ഭേദഗതികളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( എഫ് )
സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തുന്നത് സംബന്ധിച്ചും അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം സർക്കാർ തലത്തിൽ വിളിച്ചു ചേർത്തിരുന്നോ; എങ്കിൽ യോഗത്തിന്റെ മിനുട്സിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിച്ച് വിവിധ അധ്യാപക സംഘടനകള്‍ നൽകിയ കത്തുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
1521.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതുമുതൽ നാളിതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന വടകര മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശം അറിയിക്കുമോ;
( ബി )
ഈ കാലയളവിൽ വടകര മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ച ശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണെന്നുള്ള വിശദാംശം അറിയിക്കുമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കി വച്ചിട്ടുള്ള തുകകൾ എത്രവീതമാണെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണെന്നും ഇവ ഓരോന്നിനും നീക്കി വച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്രവീതമാണെന്നും വ്യക്തമാക്കുമോ;
( ഇ )
ഈ കാലയളവിൽ വടകര മണ്ഡലത്തിനായി വകുപ്പു മുഖേന ചെലവാക്കിയ ആകെ തുക എത്ര രൂപയാണെന്നുള്ള കണക്ക് വര്‍ഷവും ഇനവും തിരിച്ച് ലഭ്യമാക്കുമോ?
1522.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യുക്കേഷൻ പ്ലസ് (UDISE PLUS) റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം, ഇതര സംസ്ഥാനങ്ങളുമായുള്ള താരതമ്യം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് അവകാശപ്പെട്ട സാമ്പത്തിക സഹായം സംബന്ധിച്ച വിശദാംശങ്ങളും കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കാമോ?
1523.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കോള്‍-കേരളയില്‍ നിലവിലുള്ള എക്സിക്യൂട്ടീവ് ഡയറക്‌ടറെ നിയമിക്കുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ‌ പ്രസ്തുത തസ്തികയുടെ വിരമിക്കല്‍ പ്രായം 58 എന്ന് വ്യക്തമാക്കിയിട്ടുണ്ടോ; ടിയാന്റെ നിയമന ഉത്തരവില്‍ പ്രസ്തുത പ്രായപരിധി വ്യക്തമാക്കിയിട്ടുണ്ടോ; പ്രസ്തുത നിയമന ഉത്തരവിന്റെയും ‌ നിയമന വിജ്ഞാപനത്തിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
സര്‍ക്കാര്‍ അംഗീകരിച്ച സ്കോള്‍-കേരളയുടെ സര്‍വ്വീസ് ചട്ടത്തിലെ ഷെഡ്യൂള്‍ രണ്ടില്‍, എക്സിക്യൂ‌ട്ടീവ് ഡയറക്ടറുടെ യോഗ്യതകള്‍, നിയമന രീതി എന്നിവ നിശ്ചയിക്കാനുള്ള അധികാരം സെലക്ഷൻ കമ്മിറ്റിയില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലെ എക്സിക്യൂ‌ട്ടീവ് ഡയറക്ടര്‍ക്ക് 58 വയസ്സ് ഏത് തീയതിയില്‍ പൂര്‍ത്തിയാകുമെന്നും, പ്രസ്തുത തസ്തികയിലെ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയ്യാറാക്കി, ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ച സെലക്ഷൻ ലിസ്റ്റില്‍ എത്ര പേരുണ്ട് എന്നും അവരുടെ പേര് വിവരങ്ങളും ലഭ്യമാക്കുമോ?
1524.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി സംവരണ വിഷയത്തിലെ കോടതി വിധി ഒരു മാനേജ്മെന്റിന് മാത്രം ബാധകമാണെന്ന സർക്കാരിന്റെ നിലപാട് തുല്യനീതിയിൽ അധിഷ്ഠിതമായ ഭരണഘടനാപരമായ സമത്വാവകാശം (Article 14) ലംഘിക്കുന്നില്ലേ; വിശദീകരിക്കുമോ;
( ബി )
തുല്യത ഉറപ്പാക്കുന്നതിനായി ഭിന്നശേഷി സംവരണം മറ്റ് മാനേജ്മെന്റ് സ്‌കൂളുകളിലും ഒരേ രീതിയിൽ ബാധകമാക്കാൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ ഭിന്നശേഷിക്കാർക്ക് തൊഴിൽ ഉറപ്പാക്കണമെന്ന് നിയമം വ്യക്തമാക്കുമ്പോൾ, അത് നടപ്പാക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന വൈരുദ്ധ്യം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഡി )
നീതി ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായി അധ്യാപകരുടെ നിയമനാവകാശം സംരക്ഷിക്കാനും നിയമപ്രകാരം ഭിന്നശേഷി സംവരണം നടപ്പാക്കാനും സർക്കാർ സ്വീകരിച്ചുവരുന്ന അടിയന്തര നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1525.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിട നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും അനുമതി ലഭ്യമായില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വര്‍ഷം തന്നെ പ്രസ്തുത കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ തുക അനുവദിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1526.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് 2024-2025 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ സമയബന്ധിതമായി സർക്കാരിന് നൽകാത്തതായ സാഹചര്യം ഉണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ഇത് സർക്കാരിന്റെ കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക ചീഫ് സെക്രട്ടറി വകുപ്പിനെ അറിയിച്ചിരുന്നോ; വിശദമാക്കാമോ?
1527.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25, 2025-26 എന്നീ അധ്യയന വർഷങ്ങളിൽ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും പൊതുവിദ്യാലയങ്ങളിലേയ്ക്ക് രണ്ട് മുതൽ പത്താം ക്ലാസ് വരെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം, ക്ലാസ് എന്നിവ തിരിച്ചും ജില്ല തിരിച്ചും ലഭ്യമാക്കാമോ;
( ബി )
2024- 25, 2025-26 അധ്യയന വർഷം പൊതു വിദ്യാലയങ്ങളിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി സംസ്ഥാനത്തെ സ്വകാര്യ വിദ്യാലങ്ങളിൽ പ്രവേശനം നേടിയ രണ്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണം, ക്ലാസ് എന്നിവ തിരിച്ചും ജില്ല തിരിച്ചും ലഭ്യമാക്കാമോ;
( സി )
2016-2017 അധ്യയന വർഷം മുതൽ 2025- 2026 അധ്യയന വർഷം വരെ സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം അധ്യയന വർഷം തിരിച്ചും ജില്ല തിരിച്ചും ലഭ്യമാക്കാമോ;
( ഡി )
2016-2017 അധ്യയന വർഷം മുതൽ 2025- 2026 അധ്യയന വർഷം വരെ സംസ്ഥാനത്ത് സ്വകാര്യ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം അധ്യയന വർഷം തിരിച്ചും ജില്ല തിരിച്ചും ലഭ്യമാക്കാമോ ?
1528.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ സെന്റ് ജോസഫ് ഹൈസ്കൂൾ മതിലകം, സെൻ്റ് മേരിസ് എൽ. പി. സ്കൂൾ മതിലകം, സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂൾ അഴീക്കോട്, എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ വെമ്പല്ലൂർ, എ. എം.ഐ. യു. പി. സ്കൂൾ എറിയാട്, എസ്. എൻ. വി. എൽ. പി. എസ്. എടത്തുരുത്തി വെസ്റ്റ്, നാഷണൽ എൽ.പി. സ്ക്കൂൾ പൈനൂര്‍, എടത്തുരുത്തി എന്നീ വിദ്യാലയങ്ങളുടെ കെട്ടിടം പണി പൂർത്തീകരിച്ചെങ്കിലും നാളിതുവരെയും ചലഞ്ച് ഫണ്ട് മുഖേനയുള്ള സാമ്പത്തിക സഹായം ലഭ്യമായിട്ടില്ലാത്തതിനാൽ ആയതു എത്രയും വേഗം ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1529.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വിദ്യാഭ്യാസ വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1530.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. ഇ. ആര്‍. ഭേദഗതി വരുത്തി ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ള കാറ്റഗറിക്കൽ സംഘടനകളെ റഫറണ്ടം നടത്തി ഒഴിവാക്കാനുള്ള നീക്കമുണ്ടോ;
( ബി )
ഇതിനോടനുബന്ധിച്ച് 19- 8 - 2025 ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരുന്നോ; വ്യക്തമാക്കാമോ; പ്രസ്തുത യോഗത്തിൽ എത്ര അധ്യാപക സംഘടനകൾ പ്രസ്തുത നടപടിയെ അനുകൂലിച്ചുവെന്നും എത്ര അധ്യാപക സംഘടനകൾ എതിർത്തുവെന്നും വ്യക്തമാക്കുമോ;
( സി )
കെ. ഇ. ആര്‍. പ്രകാരം കാറ്റഗറിക്കൽ സംഘടനകൾക്ക് അംഗീകാരം നൽകിയിട്ട് ഇപ്പോൾ അവയുടെ അംഗീകാരം റദാക്കാനുള്ള നീക്കം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1531.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ, സ്കോള്‍-കേരളയു‌ടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ വൈസ് ചെയര്‍മാന്റെ നിയമനം വൈകുന്നതിനുള്ള കാരണം വിശദമാക്കാമോ; അതുമൂലം സ്ഥാപനത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
വൈസ് ചെയര്‍മാന്റെ നിയമനത്തിന് വേണ്ടി സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്നാണ്; പ്രസ്തുത സെലക്ട് കമ്മിറ്റിയുടെ അദ്ധ്യക്ഷനും അംഗങ്ങളും ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത സെലക്ഷൻ കമ്മിറ്റി എത്ര യോഗങ്ങള്‍ ഇതിനകം ചേര്‍ന്നുവെന്നും വൈസ് ചെയര്‍മാന്‍ നിയമനത്തിന് എന്തെല്ലാം ന‌‌ടപടികള്‍ സ്വീകരിച്ചുവെന്നും വിശദമാക്കാമോ ; യോഗം ചേർന്നിട്ടില്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ ;
( ഡി )
സ്കോള്‍-കേരളയില്‍ വൈസ് ചെയര്‍മാനെ നിയമിക്കുന്നതിന് അടിയന്തര ന‌ടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1532.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിൽ 2025 -26 അധ്യയന വർഷത്തിൽ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ ഉള്ള എത്ര വിദ്യാലയങ്ങൾ ഉണ്ട് എന്ന വിവരം വിദ്യാഭ്യാസ ജില്ല തിരിച്ച്, സ്കൂളുകളുടെ പേരുകള്‍ സഹിതം ലഭ്യമാക്കാമോ;
( ബി )
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിൽ 2025 -26 അധ്യയന വർഷത്തിൽ ഫിറ്റ്നസ് ഇല്ലാത്ത എത്ര കെട്ടിടങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് എന്ന വിവരം വിദ്യാഭ്യാസ ജില്ല തിരിച്ച്, സ്കൂളുകളുടെ പേരുകള്‍ സഹിതം ലഭ്യമാക്കാമോ;
( സി )
2016 മുതൽ നാളിതുവരെ കേരളത്തിലെ വിദ്യാലയങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ തകർന്നുവീണ സ്കൂൾ കെട്ടിടങ്ങളുടെ വിവരം ലഭ്യമാക്കാമോ;
( ഡി )
2016 മുതൽ നാളിതുവരെ കേരളത്തിലെ വിദ്യാലയങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ തകർന്നുവീണ സ്കൂൾ കെട്ടിടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവയിൽ ഫിറ്റ്നസ് ഉണ്ടായിരുന്നവയും ഇല്ലാതിരുന്നവയും ഏതെല്ലാമായിരുന്നു എന്ന് പ്രത്യേകം അറിയിക്കാമോ;
( ഇ )
2016 മുതൽ നാളിതുവരെ കേരളത്തിലെ വിദ്യാലയങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ സ്കൂൾ കെട്ടിടങ്ങൾ തകർന്നത് മൂലം ആളപായവും പരിക്കുകളും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ വിവരം വിശദമാക്കാമോ;
( എഫ് )
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിൽ നിലവിൽ ഫിറ്റ്നസ് ഇല്ലാത്ത എത്ര കെട്ടിടങ്ങൾ പൊളിച്ചു നീക്കാതെ നിലനിൽക്കുന്നുണ്ട് എന്ന വിവരം വിദ്യാഭ്യാസ ജില്ല തിരിച്ച്, സ്കൂളുകളുടെ പേരുകള്‍ സഹിതം അറിയിക്കാമോ;
( ജി )
കമ്പി അഴികൾ ഇല്ലാത്ത ജനലുകളും അടർന്നുവീഴുന്ന ഭിത്തികളുമുള്ള ഓടിട്ട കെട്ടിടങ്ങളും, സീലിങ് ഇല്ലാത്ത ജി. ഐ. ഷീറ്റ് കെട്ടിടങ്ങളും ഉള്ള വിദ്യാലയങ്ങള്‍ക്ക് ഫിറ്റ്നസ് ലഭ്യമാക്കുമോയെന്ന് അറിയിക്കുമോ?
1533.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1534.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ 108 വർഷം പഴക്കമുള്ള എളങ്കുന്നപ്പുഴ സർക്കാർ ഹയർ സെക്കന്‍ഡറി സ്ക്കൂൾ കെട്ടിടം പൈതൃക മന്ദിരം എന്ന നിലയിൽ സംരക്ഷിക്കുന്നതിനായി 12.07.2023-ന് എം.എൽ.എ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നോ; എങ്കില്‍, ചുമതലപ്പെടുത്തി രണ്ടു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന് കാരണം വ്യക്തമാക്കാമോ?സെക്കണ്ടറി?
1535.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ & ട്രെയിനിംഗ് (ഡയറ്റ്) ലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യഥാസമയം ശമ്പളം നൽകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
നിലവിൽ എത്ര മാസത്തെ ശമ്പള കുടിശ്ശികയുണ്ട്; ശമ്പള കുടിശ്ശിക ഉടൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1536.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ കുമ്പള വാഗ്ദേവി എ. എൽ. പി. സ്കൂൾ, നൽക - യിലെ ഈ വർഷത്തെ തസ്തിക നിർണ്ണയത്തിൽ പാർട്ട് ടൈം അറബിക് ടീച്ചർ തസ്തിക നഷ്ടപ്പെട്ടത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അറബിക് പഠനത്തിന് മതിയായ കുട്ടികൾ ഉണ്ടായിട്ടും രക്ഷിതാക്കൾ സമ്മതപത്രം നൽകിയിട്ടും പ്രധാനധ്യാപിക ആറാം പ്രവൃത്തി ദിനത്തിൽ അറബിക് പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണ സോഫ്റ്റ് വെയറിൽ ചേർക്കാത്തതാണെന്നതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; ടി പ്രധാനധ്യാപികയ്ക്കെതിരെ അനേഷണം നടത്തി നടപടി എടുക്കുന്നതിന് തയ്യാറാകുമോ; വിശദമാക്കുമോ;
( സി )
ജോലി നഷ്ടപ്പെട്ട അധ്യാപിക മുഖ്യമന്ത്രിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മഞ്ചേശ്വരം എം.എൽ. എ. മുഖേന സമർപ്പിച്ച നിവേദനത്തിൽ വിദ്യാഭ്യാസ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്കൂളിൽ അറബിക്ക് പഠനത്തിന് മതിയായ കുട്ടികൾ ഉണ്ടെന്നിരിക്കെ നഷ്ടപ്പെട്ട അധ്യാപക തസ്തിക പുന:സ്ഥാപിക്കാനും ജോലി നഷ്ടപ്പെട്ട അറബിക് ടീച്ചറെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1537.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകിവരുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം അവസാനമായി പരിഷ്കരിച്ചത് എന്നാണെന്നും എത്ര തുകയാണ് വർദ്ധിപ്പിച്ചതെന്നും വ്യക്തമാക്കാമോ;
( ബി )
2016 ഫെബ്രുവരിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം വർധിപ്പിച്ചതിനുശേഷം ഇതുവരെ വേതന വർദ്ധനവ് നടപ്പാക്കിയിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
പത്തുവർഷം പൂർത്തീകരിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവന - വേതന വ്യവസ്ഥ നിജപ്പെടുത്തണമെന്ന് 2016 ജൂൺ 30ലെ ബഹു. കേരള ഹൈക്കോടതി വിധിയിന്മേല്‍ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
1538.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
29.08.2024നു നിലവിൽ വന്ന എച്ച്.എസ്.എസ്.ടി. കെമിസ്ട്രി ജൂനിയർ റാങ്ക് ലിസ്റ്റിൽനിന്നും (കാറ്റഗറി നമ്പർ 740/ 2021) നാളിതുവരെ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിനുശേഷം എത്ര ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; എത്ര ഒഴിവുകളിലേയ്ക്ക് നിയമനം നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മേൽപ്പറഞ്ഞ തസ്തികയിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ; റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ താൽപര്യം സംരക്ഷിക്കുന്ന രീതിയിൽ പരമാവധി നിയമനങ്ങൾ നൽകുന്നതിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദവിവരം നൽകുമോ?
1539.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയനവർഷത്തിൽ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കി ആയത് പ്രകാരം തസ്തിക നിർണ്ണയം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഇത് പ്രകാരം വിദ്യാർത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ടോ; എങ്കിൽ എത്ര അധ്യാപക തസ്തികകൾ നഷ്ടപ്പെട്ടിട്ടുണ്ട് ; വിശദമാക്കുമോ;
( സി )
അധ്യയന വർഷാരംഭത്തിലെ ആറാം പ്രവർത്തി ദിനത്തിൽ ആധാർ അനുസരിച്ചുള്ള കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി മാത്രമേ തസ്തികനിർണയം നടത്താവൂ എന്ന വിദ്യാഭ്യാസ ചട്ടത്തിൽ ഇളവ് അനുവദിച്ച് ജൂൺ മാസം 30 വരെ ആധാർ ഹാജരാക്കുന്നതിന് സമയപരിധി നൽകിയാൽ കുട്ടികൾ ഉണ്ടായിട്ടും അധ്യാപക തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നതിനാല്‍ ഇതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1540.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1.09.2023 മുതൽ 1.09.25 വരെ എച്ച്.എസ്.എ.(നാച്ചുറൽ സയൻസ്) തസ്തികയിൽ നിന്നും എച്ച്.എസ്.എസ്.റ്റി. ജൂനിയർ/സീനിയർ (സുവോളജി & ബോട്ടണി)ലേയ്ക്ക് നടന്ന തസ്തികമാറ്റ നിയമനങ്ങളുടെ എണ്ണം എത്രയാണെന്ന് തസ്തിക/വിഷയം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
1.9.2025 വരെ തസ്തികമാറ്റം മുഖേന എച്ച്.എസ്.എസ്.റ്റി. ജൂനിയർ/സീനിയർ (സുവോളജി & ബോട്ടണി) തസ്തികയിലേയ്ക്ക് ആകെ എത്ര ഒഴിവുകൾ ഉണ്ടെന്നും ആയതിൽ എച്ച്.എസ്.എ. (നാച്ചുറൽ സയൻസ്) തസ്തികയിൽ നിന്നും എച്ച്.എസ്.എസ്.റ്റി. ജൂനിയർ/സീനിയർ (സുവോളജി & ബോട്ടണി) യിലേയ്ക്ക് എത്ര ഒഴിവുകൾ നിലവിൽ ഉണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
എച്ച്.എസ്.എസ്.റ്റി. ജൂനിയർ തസ്തികയിലേയ്ക്ക് 29/12/2020 മുതലുള്ള തസ്തികമാറ്റ ഒഴിവുകൾ, പൊതുവിദ്യാഭ്യാസ ഡയറക്ടർ സീനിയോറിറ്റി അടിസ്ഥാനമാക്കി നികത്തുന്നതിന് 10.03.2025-ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ആയത് പ്രകാരം നിയമനങ്ങൾ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
2025-26 അധ്യയന വർഷത്തിന്റെ ആദ്യപാദം പിന്നിട്ട സാഹചര്യത്തിൽ, പ്രസ്തുത തസ്തികമാറ്റ നടപടികൾ പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ഇ )
ചട്ടപ്രകാരം ഒഴിവുകൾ ഉണ്ടായിട്ടും ഓരോ അധ്യയനവർഷവും പ്രസ്തുത തസ്തികമാറ്റം കൃത്യമായി നടക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( എഫ് )
പി.എസ്.സി. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് കാരണം എച്ച്.എം. പ്രൊമോഷൻ, വിരമിക്കൽ എന്നിവ മുഖേന സർക്കാർ സ്കൂളുകളിൽ എച്ച്.എസ്.എ. തസ്തികകളിൽ ഉണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ അടിയന്തരമായി പി.എസ്.സി.-യ്ക്ക് റിപ്പോർട്ട് ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1541.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ അംഗീകരിച്ചു കിട്ടുന്നതിന് അകാരണമായി കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധി എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ കാലതാമസം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ആയത് വിശദമാക്കാമോ;
( സി )
ഹൈക്കോടതി വിധിപ്രകാരമുള്ള ഭിന്നശേഷി സംവരണ വിഭാഗത്തിന് തസ്തികകൾ നീക്കിവെച്ച ശേഷം ബാക്കിയുള്ള അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ;
( ഡി )
എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമന അംഗീകാരം നൽകി അധ്യാപകർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും വേഗത്തിൽ നൽകുന്നതിനായി എന്തെല്ലാം കർമ്മ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1542.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിൽ യു.പി. സ്കൂള്‍ അസിസ്റ്റന്‍റ് തസ്തികയിൽ 2025 ജനുവരി മുതൽ ഇതുവരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്ത ആകെ ഒഴിവുകൾ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ ഒഴിവും റിപ്പോർട്ട് ചെയ്ത മാസവും തീയതിയും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളിൽ എത്ര ഒഴിവുകളാണ് നേരിട്ടുള്ള നിയമനത്തിനുവേണ്ടി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
നേരിട്ടുള്ള നിയമനത്തിനായി പി.എസ്.സി.യ്ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിനുശേഷം നിലവിൽ മറ്റ് തരത്തിലുള്ള നിയമനങ്ങള്‍ക്കായി മാറ്റിവച്ചതോ, ഇനി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അവശേഷിക്കുന്നതോ ആയ ഒഴിവുകൾ എത്രയാണെന്ന് വ്യക്തമാക്കാമോ?
1543.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടികൾ പൂർത്തീകരിക്കുന്നതിനായി നിയോഗിച്ച സംസ്ഥാനതല, ജില്ലാതല സമിതികളുടെ പ്രവർത്തനത്തിന്റെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഭിന്നശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമന നടപടികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
ഭിന്നശേഷി നിയമന നടപടികൾ പൂർത്തീകരിക്കുന്നത് വരെ 2018 നവംബർ 18നും 2021 നവംബർ എട്ടിനും ഇടയിൽ ജോലി നേടിയ അധ്യാപകരെ ഏത് രീതിയിൽ സംരക്ഷിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ; ഇവരുടെ നിയമന അംഗീകാരം എപ്പോൾ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചത് ഒഴികെയുള്ള ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുവാൻ സുപ്രീംകോടതി എൻ.എസ്. എസ്. മാനേജ്മെന്റിന് അനുമതി നൽകിയ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂളുകളിലും ഇപ്രകാരം സ്ഥിര അധ്യാപക നിയമനം നടത്തുന്നതിന് അനുമതി നൽകുമോയെന്ന് വ്യക്തമാക്കുമോ?
1544.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്. സി. ഇ. ആർ. ടി., സ്കോൾ കേരള, കെ. ഐ. റ്റി. ഇ. (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) , എസ്. ഐ. ഇ. റ്റി.(സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി) , എസ്. ഐ. ഇ. എം. എ. റ്റി. (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ്ങ്), എസ്. ആർ. സി.(സ്റ്റുഡന്റസ് റെപ്രസെന്റെറ്റീവ് കൗൺസിൽ) , എസ്. എസ്. കെ. (സമഗ്ര ശിക്ഷാ കേരള) , എന്നിവയിൽ കരാറടിസ്ഥാനത്തിൽ/ ദിവസ വേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഇനം തിരിച്ച് വെവ്വേറെ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കരാർ /ദിവസവേതന ജീവനക്കാരിൽ എട്ടുവർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നാളിതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും ഇത് സംബന്ധിച്ചുള്ള ഫയലുകളുടെ നമ്പറും ലഭ്യമാക്കുമോ?
1545.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യു.പി. സ്കൂളുകളില്‍ കായിക അധ്യാപക നിയമനത്തിന് 1:300 എന്ന അനുപാതം സ്വീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈകൊള്ളുമോ; വിശദമാക്കാമോ;
( ബി )
ഇപ്പോള്‍ അംഗീകാരം ലഭിച്ച ചില അധ്യാപകര്‍ക്ക് കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ നിയമനാംഗീകാരം ഈ വര്‍ഷം ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇവര്‍ക്ക് ജോലി സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1546.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകളിലെ ബൈ- ട്രാൻസ്ഫർ നിയമനത്തിനായി , സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ താഴ്ന്ന സ്കെയിലിൽ ജോലി ചെയ്തു വരുന്ന യോഗ്യരായ ജീവനക്കാരെ പരിഗണിക്കുന്നതിന് നിലവിലുള്ള വിശേഷാൽ ചട്ടം അനുവദിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ ?
1547.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷരതാ പാഠാവലി നിര്‍മ്മാണത്തില്‍ സംസ്ഥാനത്തിന്റെ സമീപനം മാതൃകയാക്കണമെന്ന് എന്‍. സി. ഇ. ആര്‍. ടി. യോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കത്തക്ക വിധത്തിലുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍, ആദിവാസികള്‍ എന്നിവര്‍ക്കായി നടത്തിയ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാമോ;
( ഡി )
മിഷന്‍ നടപ്പിലാക്കുന്ന തുല്യതാ കോഴ്സുകള്‍ സംബന്ധിച്ച വിശദാംശവും അവ നടപ്പിലാക്കുന്നതിലുണ്ടായ പുരോഗതിയും അറിയിക്കാമോ?
1548.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിന് മുൻഗണന നൽകുന്ന നിലമ്പൂർ ഗവൺമെന്റ് ഐ.ടി.ഐ.-യിൽ 2019 ഡിസംബർ ഏഴിന് ഉദ്ഘാടനം ചെയ്ത എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലുകൾ വാർഡന്റെ അഭാവം കാരണം പ്രവർത്തനസജ്ജമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ഹോസ്റ്റലുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ/എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി രണ്ട് വാർഡൻമാരെ നിയമിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1549.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവരസാങ്കേതികവിദ്യാ മേഖലയിലെ ജീവനക്കാർ നേരിടുന്ന തൊഴില്‍ സംബന്ധമായ സമ്മർദ്ദത്തെയും ചൂഷണത്തെയും തുടര്‍ന്നുണ്ടാകുന്നതായി പറയപ്പെടുന്ന അരക്ഷിതാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഏറ്റവും അധികം സമയം തൊഴിൽ ചെയ്യേണ്ടി വരുന്നതായി പറയപ്പെടുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴിൽ സമയം വീണ്ടും വർദ്ധിപ്പിക്കണമെന്ന് നിർദേശിക്കുന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സാഹചര്യം പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മേല്‍ സാഹചര്യത്തിൽ എല്ലാ മേഖലയിലും ജോലിചെയ്യുന്നവര്‍ അഭിമുഖീകരിക്കുന്ന വർക്ക് ലൈഫ് ബാലൻസ് പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തൊഴിൽ ചൂഷണത്തിന്റെയും തൊഴിൽ സമ്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ ബാങ്കിംഗ്, ട്രേഡിങ്, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ ആത്മഹത്യ ചെയ്യുകയോ തൊഴിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നതായ സാഹചര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1550.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1551.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തയ്യൽത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർക്ക് മുൻ സർക്കാർ റിട്ടയർമെന്റ് ആനുകൂല്യമായി 1.5 ലക്ഷം രൂപ വരെ നൽകാൻ തീരുമാനിച്ചിരുന്നോയെന്ന് അറിയിക്കാമോ; എങ്കിൽ ഇത് നിലവിൽ നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ നൽകാൻ നടപടികൾ സ്വീകരിക്കാമോ;
( ബി )
തയ്യൽത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർക്ക് അഞ്ചു വർഷമായി പ്രസവ ധനസഹായം നൽകുന്നില്ല എന്നത് വസ്തുതയാണോ;
( സി )
ക്ഷേമനിധിയിൽ അംഗമായ തയ്യൽ തൊഴിലാളികൾക്ക് സർവീസ് പെൻഷൻ നൽകുമെന്ന വാഗ്ദാനം നാളിതുവരെ പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇത് നൽകാൻ നടപടികൾ സ്വീകരിക്കുമോ?
1552.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന് എത്ര മാസത്തെ, എത്ര തുക കുടിശ്ശികയുണ്ട്‌; വ്യക്തമാക്കാമോ;
( ബി )
എത്രപേര്‍ക്കാണ് നിലവില്‍ പെന്‍ഷന്‍ നല്‍കി വരുന്നതെന്നും പ്രതിമാസം എത്ര തുക വേണ്ടിവരുമെന്നും അറിയിക്കാമോ;
( സി )
കുടിശ്ശിക പൂര്‍ണ്ണമായും എന്നത്തേയ്ക്ക് കൊടുത്തു തീര്‍ക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1553.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
2021-ൽ ക്ഷേമനിധിയിലേക്കുള്ള തൊഴിലാളി വിഹിതം വർദ്ധിപ്പിച്ചപ്പോൾ മാച്ചിങ് ഗ്രാന്റ് പത്ത് രൂപയായി നിജപ്പെടുത്തിയതാണോ പ്രതിസന്ധിക്ക് കാരണമെന്ന് വിശദമാക്കാമോ;
( സി )
കയർ തൊഴിലാളികൾക്ക് കാലാനുസൃതമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാത്തതും അഞ്ച് വർഷത്തിലേറെയായി വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കാത്തതുമായ സാഹചര്യം ഉണ്ടോ; എങ്കിൽ അത് ഈ മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ടോ;
( ഡി )
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചുകൊണ്ട് കയർ തൊഴിലാളികൾക്ക് കാലാനുസൃതമായ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനും നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1554.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൺസ്ട്രക്ഷൻ അക്കാദമി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ കൺസ്ട്രക്ഷൻ അക്കാദമിയോ സമാനമായ മാറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുന്നതിന്‌ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( സി )
നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉടമസ്ഥതയിൽ ചാത്തന്നൂർ മീനാട് വില്ലേജിലുള്ള ഭൂമി മറ്റേതെങ്കിലും സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനായി വിട്ടുകൊടുക്കുവാൻ ബോർഡ് ആലോചിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1555.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സ്കീം വര്‍ക്കേഴ്സിന്റെ ഓണറേറിയം സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്കീം വര്‍ക്കേഴ്‍സിനുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായ വിഹിതത്തിന്റെ നിലയെന്താണെന്ന് വിശദമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കുറവായിട്ടും കേരളത്തില്‍ ഓരോ വിഭാഗം സ്കീം വര്‍ക്കേഴ്സിനും നല്‍കി വരുന്ന ആനുകൂല്യങ്ങളുടെ പ്രത്യേകതകള്‍ എന്താണ്; വിശദമാക്കുമോ;
( ഡി )
കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1556.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ ഓരോ വർഷവും ഇതിനായി ബജറ്റിൽ വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്കുകൾ ലഭ്യമാക്കാമോ;
( സി )
അടുത്ത ബജറ്റിൽ ഈ മേഖലയ്ക്കായി എത്ര തുകയാണ് നീക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; നടപ്പ് വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്കായി പുതിയ എന്തെല്ലാം കർമ്മ പദ്ധതികളാണ് തൊഴിൽ വകുപ്പ് മുഖേന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1557.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ഇതരസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് തൊഴിൽ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ 2020 ജനുവരി മുതല്‍ നാളിതുവരെ ഇത്തരം കുറ്റകൃത്യങ്ങളില്‍ എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ജോലിക്കായി ഇവരെ കൊണ്ട് വരുന്ന ഏജന്റുമാര്‍, കോണ്‍ട്രാക്ടുമാര്‍ എന്നിവര്‍ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ലേബര്‍ കമ്മീഷണര്‍ക്കും പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
1558.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടനിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ കുടിശികയുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര മാസത്തെ കുടിശികയാണുള്ളതെന്ന് ;
( ബി )
കുടിശിക തീർക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1559.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടം മേഖലയിലെ പാവപ്പെട്ട തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് അവ നവീകരിക്കുന്നതിനും അവര്‍ക്ക് പാര്‍പ്പിട സൗകര്യത്തിനായി ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരം തോട്ടം തൊഴിലാളികളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ വാസസ്ഥലം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1560.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജില്ല തിരിച്ച് കണക്കെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളില്‍ ഇവരില്‍ എത്രപേര്‍ ഗുണഭോക്താക്കളാണെന്ന് വിശദമാക്കാമോ?
1561.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട താെഴില്‍ നിയമ ഭേദഗതികളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
തൊഴില്‍ നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിഷ്കരണ നടപടികള്‍ എന്തൊക്കെയാണ്; അറിയിക്കാമോ;
( സി )
തൊഴില്‍ നിയമാവലികള്‍ ചര്‍ച്ച നടത്തി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിന് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1562.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ, ധനുവച്ചപുരം ഐ.ടി.ഐ.യില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഒരു അധിക ബാച്ച് ആരംഭിക്കുന്നതിനായി സമർപ്പിച്ചിരുന്ന പ്രേപ്പോസലിന്മേല്‍ തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ.യില്‍ വിവിധ വിഭാഗങ്ങളിലായി പുതിയ ട്രേഡുകൾ ആരംഭിക്കുന്നതിനായി പ്രോപ്പോസലുകള്‍ നിലവിലുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ഈ ഐ.ടി.ഐ.യെ ഒരു പ്രൊഡക്ഷൻ സെന്ററായി ഉയർത്തി അവിടെ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങുന്ന കുട്ടികൾക്ക് തൊഴിലവസരം കൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
പ്രസ്തുത ഐ.ടി.ഐ.യിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
പ്രസ്‌തുത ഐ.ടി.ഐ. ക്യാമ്പസിലെ കാലഹരണപ്പെട്ടതും അപകടാവസ്ഥയിലുള്ളതുമായ സ്റ്റാഫ് ക്വാർട്ടേഴ്സുകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1563.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരുടെ എണ്ണം എത്രയാണെന്ന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി എത്ര പേർക്ക് നിലവിൽ തൊഴിൽരഹിത വേതനം നൽകുന്നുണ്ട് ; ഈ ഇനത്തിൽ പ്രതിമാസം എത്ര തുകയാണ് ചെലവഴിക്കുന്നത്‌ ; വിശദവിവരങ്ങള്‍ നല്‍കാമോ;
( സി )
തൊഴില്‍രഹിത വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1564.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജകമണ്ഡലത്തിലെ മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ വാഴക്കോടുള്ള കരിയർ ‍ഡവലപ്പ്മെന്റ് സെന്റർ എന്ന് മുതൽ വിദ്യാർത്ഥികള്‍ക്കും യുവജനങ്ങൾക്കുമായി തുറന്നു കൊടുക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; പ്രവർത്തനം ആരംഭിക്കുന്നതിനായി ഇനി എന്തെല്ലാം പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്; വിശദാംശം വ്യക്തമാക്കാമോ?
1565.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ഓട്ടിസം പാർക്ക് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി നിലവില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.