UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
16.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
294.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തിൽ വിശപ്പ് രഹിത കേരളം പദ്ധതിയ്ക്കായി നാളിതുവരെ അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആലപ്പുഴ നിയോജക മണ്ഡലത്തിൽ അശരണരായ കിടപ്പുരോഗികൾക്ക് സ്നേഹജാലകം, സ്നേഹ അത്താഴം എന്നിങ്ങനെ സൗജന്യ ഭക്ഷണം എത്തിച്ചു നൽകിയ വകയിൽ എത്ര തുകയാണ് നൽകാനുള്ളത്; വ്യക്തമാക്കുമോ;
( സി )
ഇതിനായി ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ തുക നൽകുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
295.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ വിഹിതം വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന ഒപ്പം പദ്ധതിയില്‍ കോട്ടയം നിയോജക മണ്ഡലത്തില്‍ നിന്നും എത്ര ഗുണഭോക്താക്കളുണ്ടെന്ന് വ്യക്തമാക്കാമോ?
296.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവില്‍ ആസ്തി വികസന ഫണ്ടിലോ പ്രാദേശിക ഫണ്ടിലോ ഉൾപ്പെടാത്ത ഏതെല്ലാം പദ്ധതികളാണ് പട്ടാമ്പി മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദമായ വിവരങ്ങൾ, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിർവഹണ ചുമതല നൽകിയിട്ടുള്ള വകുപ്പ്/ഏജൻസി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ചതിന്റെ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
297.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ സുഭിക്ഷ ഹോട്ടലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദമാക്കാമോ;
( ബി )
സുഭിക്ഷ ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
298.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആലത്തൂർ മണ്ഡലത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നടപ്പിലാക്കിയ പദ്ധതികളും അനുവദിച്ച തുകയും വിശദമാക്കാമോ?
299.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച 'സുഭിക്ഷ ഹോട്ടലുകൾ' കാര്യക്ഷമമായി നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നല്ല നിലയിൽ പ്രവർത്തിക്കുന്ന സുഭിക്ഷ ഹോട്ടലുകൾക്ക് നൽകി വരുന്ന അരിവിഹിതം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
300.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭക്ഷ്യ സിവില്‍ സപ്ലെെസ് വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തില്‍ അനുവദിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശം ലഭ്യമാക്കുമോ?
301.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽവന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തിൽ എത്ര ബി.പി.എല്‍, എ.എ.വൈ. കാർഡുകൾ പുതുതായി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി എത്ര അപേക്ഷകൾ ബി.പി.എല്‍, എ.എ.വൈ. വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ലഭ്യമായിട്ടുണ്ട്; ഇതിൽ എത്ര പേർക്ക് അനുവദിച്ചു എന്ന കണക്ക് വ്യക്തമാക്കാമോ;
( സി )
അനർഹരായ എത്ര പേരെ ബി.പി.എല്‍, എ.എ.വൈ. കാർഡുകളിൽ നിന്നും ഒഴിവാക്കിയെന്ന് വ്യക്തമാക്കാമോ;
( ഡി )
ബി.പി.എല്‍, എ.എ.വൈ. കാർഡുകളിലേക്ക് മാറ്റുന്നതിനുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ മുഴുവൻ അപേക്ഷകർക്കും വേഗത്തിൽ ബി.പി.എല്‍, എ.എ.വൈ. കാർഡുകൾ ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
302.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുക്കാട് മണ്ഡലത്തില്‍ എട്ട് പഞ്ചായത്തുകളിലായി എത്ര കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റി റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ?
303.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ പ്രവർത്തിച്ചു വരുന്ന കെ-സ്റ്റോറുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതിയതായി ആരംഭിക്കുന്ന കെ-സ്റ്റോറുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
304.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി റേഷന്‍കടകളില്‍ ന‍ടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പാറശാല നിയോജകമണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ അമ്പൂരി, വെള്ളറട, കള്ളിക്കാട്, ഒറ്റശേഖരമംഗലം എന്നീ മലയോര മേഖലകളിലെയും ആദിവാസി മേഖലകളിലെയും റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
2016 മുതല്‍ 2025 സെപ്റ്റംബർ വരെ ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പിന് കീഴില്‍ പാറശാല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിലേയ്ക്കായ് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിശദവിവരം നൽകാമോ ?
305.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷൻ കടകളാണ് നിലവിലുള്ളതെന്ന് ജില്ല, താലൂക്ക് എന്നിവ തിരിച്ച് അറിയിക്കാമോ; ആയതിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എത്ര എണ്ണമാണെന്നു അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും കെ സ്റ്റോറുകളാക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ അതിനായി കടയുടമകൾക്ക് എന്തൊക്കെ സഹായങ്ങളാണ് നൽകുന്നതെന്ന് അറിയിക്കാമോ ;
( സി )
സംസ്ഥാനത്ത് പുതിയ റേഷൻ കടകൾ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
306.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് കമ്മീഷണറുടെ 12/8/2025-ലെ 05/2025 നമ്പർ സർക്കുലർ പ്രകാരം 70 വയസ്സ് തികഞ്ഞ റേഷൻ കട ലൈസൻസികളുടെ ലൈസൻസ് പുതുക്കി നല്‍കേണ്ടതില്ല എന്ന നിർദ്ദേശം ഈ രംഗത്ത് പ്രവർത്തിക്കുന്ന ലൈസൻസികളുടെ ജീവനോപാധിക്ക് പ്രതിലോമകരമായി മാറുമെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിലുള്ളവർക്ക് അവരുടെ സേവനകാലം കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമോ; വിശദാംശം നൽകുമോ ?
307.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ റേഷൻ കടകള്‍ അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന് ആധാരമായ സാഹചര്യം വിശദമാക്കാമോ?
308.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണത്തോടനുബന്ധിച്ച് റേഷൻകാർഡ് ഉടമകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്; ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2025 ആഗസ്റ്റ് മാസം എത്ര ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നുള്ള വിവരങ്ങള്‍ കാർഡിന്റെ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഈ വർഷം ഓണത്തോടനുബന്ധിച്ച് എത്ര ഗുണഭോക്താക്കൾ സപ്ലൈകോയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എത്ര കോടി രൂപയുടെ വിപണനം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സപ്ലൈകോയുടെ മൊത്തം വിറ്റു വരവ് എത്രയാണെന്നും ഇത്തവണ എത്ര കോടി രൂപയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ; വിറ്റു വരവ് വർദ്ധിപ്പിക്കുന്നതിലേക്കായി എന്തൊക്കെ സെയിൽസ് പ്രമോഷൻ സ്കീംസ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ;
( ഇ )
പൊതു വിപണി പരിശോധനകൾ വകുപ്പിൽ കാര്യക്ഷമമാണോ; വിശദമാക്കാമോ; വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിന്റെ പേരിലും അമിതവില ഈടാക്കുന്നതിന്റെ പേരിലും എത്ര സ്ഥാപനങ്ങൾക്ക് നേരെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( എഫ് )
കഴിഞ്ഞ അഞ്ചു വർഷക്കാലം വിപണി ഇടപെടലിലേക്കായി അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
309.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ഓണക്കാലത്ത് (ആഗസ്റ്റ് മാസം) സംസ്ഥാനത്ത് റേഷൻ കടകളിലൂടെ നിലവിലുള്ള അരി വിഹിതവും ഓണം സ്പെഷ്യൽ അരിയും അടക്കം എത്ര ടൺ അരിയാണ് കാർഡുടമകൾക്ക് വിതരണം നടത്തിയിട്ടുള്ളത്; ഓരോ തരം കാർഡുടമകൾക്കും അനുവദിച്ചിരുന്ന റേഷൻ സാധനങ്ങളുടെ വിവരം പ്രത്യേകം വ്യക്തമാക്കാമോ;
( ബി )
എ.എ.വെെ കാർഡുടമകൾക്ക് എത്ര ഓണക്കിറ്റുകൾ ആണ് വിതരണം നടത്തിയിട്ടുള്ളത്; ഇതിനായി എത്ര രൂപ ചെലവ് വന്നിട്ടുണ്ട്; അതിന്റെ വിശദാംശം നല്‍കാമോ;
( സി )
റേഷൻ കടകളിലൂടെ സാധാരണ ഈടാക്കുന്ന നിരക്കിൽ തന്നെയാണോ ഓണം സ്പെഷ്യൽ അരിയും വിതരണം ചെയ്തത്; വിശദമാക്കാമോ;
( ഡി )
ഓരോ കുടുംബത്തിനും മതിയായ അരി ലഭ്യത ഉറപ്പു വരുത്താനും ഓണക്കാലത്ത് പൊതു വിപണിയിൽ ഉണ്ടാകാനിടയുള്ള അരിയുടെ വിലക്കയറ്റം തടയുവാനും കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
310.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ഭക്ഷ്യ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിന് 2021 വർഷം മുതല്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
311.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന 'സഞ്ചരിക്കുന്ന റേഷൻകട പദ്ധതി' പ്രകാരം നിലമ്പൂർ മണ്ഡലത്തിലെ എത്ര ആദിവാസി ഉന്നതികളിലാണ് നിലവിൽ റേഷൻ സാധനങ്ങളുടെ വിതരണം നടക്കുന്നതെന്നും ആയത് കൂടുതൽ ഉന്നതികളിലേയ്ക്ക് വ്യാപിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;
( ബി )
സഞ്ചരിക്കുന്ന റേഷൻകടകൾ വഴി എന്തൊക്കെ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തുവരുന്നതെന്നും റേഷൻ ഷോപ്പുകൾ/കെ-സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും സഞ്ചരിക്കുന്ന റേഷൻകടകൾ വഴിയും വിതരണം ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;
( സി )
അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് മറ്റൊരാളുടെ സഹായത്തോടെ മാത്രം റേഷൻ വാങ്ങാൻ കഴിയുന്ന ജനങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള 'ഒപ്പം പദ്ധതി' നിലമ്പൂർ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമോ?
312.
ശ്രീ ഡി കെ മുരളി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ വിതരണ സംവിധാനം ആധുനികീകരിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മാറിവരുന്ന സാമൂഹിക, സാമ്പത്തിക ഘടകങ്ങള്‍ക്കനുസരിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തികൊണ്ട് റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( സി )
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി എന്തെല്ലാം മാനദണ്ഡങ്ങളാണ് നിലവില്‍ സ്വീകരിച്ചുവരുന്നതെന്നും അതുമൂലം എത്ര റേഷന്‍കാര്‍ഡുകള്‍ തരംമാറ്റി നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
കാര്‍ഡുകള്‍ തരംമാറ്റുന്നതിന് അവസരം ലഭിക്കാതിരുന്നവര്‍ക്ക് വീണ്ടും അവസരമൊരുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
313.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലെകോയിലും റേഷന്‍ കടകളിലും സാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സാധനങ്ങളുടെ ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വെളിച്ചെണ്ണയുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
314.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഓണ വിപണിയില്‍ വില നിയന്ത്രിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളെ ഏതെല്ലാം തരത്തില്‍ പ്രയോജനപ്പെടുത്തിയെന്ന് വിശദമാക്കാമോ?
315.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ പൊതുമാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
316.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് വിലക്കയറ്റം ഫലപ്രദമായി തടയാൻ സപ്ലൈകോ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
മുൻ വർഷങ്ങളെ അപേക്ഷിച്ച് എന്തൊക്കെ ഗുണഫലമാണ് ഉപഭോക്താക്കൾക്ക് ലഭ്യമായതെന്നും ഈ ഓണക്കാലത്ത് നാളിതുവരെ എത്ര രൂപയുടെ വിറ്റുവരവാണ് ലഭ്യമായതെന്നും വിശദമാക്കാമോ;
( സി )
മഞ്ഞക്കാർഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം സമ്പൂർണ്ണമാക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ഡി )
നിലവിൽ എത്ര സപ്ലൈകോ ഗിഫ്റ്റ് കാർഡുകളാണ് വിറ്റഴിച്ചതെന്നും ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതി തുടരുന്നത് പരിഗണനയിലുണ്ടോയെന്നും വിശദമാക്കാമോ?
317.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനും കുറഞ്ഞവിലക്ക് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്രവിഹിതമായി ലഭിക്കേണ്ട തുക പൂര്‍ണ്ണമായും ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര രൂപയാണ് വിവിധ ഇനങ്ങളിലായി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതമായി കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ളതെന്ന് അറിയിക്കുമോ?
318.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു ഭക്ഷ്യ ക്ഷാമം ഇല്ലാതാക്കുന്നതിനും, വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ ;
( ബി )
പൊതുവിതരണ വകുപ്പിന് കഴിഞ്ഞ 5 വർഷത്തിൽ ലഭിച്ച തനതു വരുമാനം ഏതൊക്കെ ഇനത്തിലാണെന്നും, ഓരോ ഇനത്തിലും ഓരോ വർഷവും ലഭിച്ച വരുമാനം എത്രയാണെന്നും അറിയിക്കാമോ ?
വെളിച്ചണ്ണയുടെ ഗുണമേന്മ സംബന്ധിച്ച ആശങ്ക
319.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ബ്രാൻഡുകളിലായി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ സംബന്ധിച്ച് വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വകുപ്പ് നടത്തിയ പരിശോധനയിൽ മായം ചേർത്തതായി കണ്ടെത്തിയ ബ്രാൻഡുകൾ ഏതെല്ലാമെന്ന് അറിയിക്കുമോ;
( സി )
ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
320.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വിപണി ഇടപെടലിനായി ഓരോ സാമ്പത്തിക വർഷവും സപ്ലൈകോയ്ക്ക് വകയിരുത്തിയ തുക എത്രയാണ്; അനുവദിച്ചു നൽകിയ തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ഓണവുമായി ബന്ധപ്പെട്ട വിപണി ഇടപെടലിനായി സപ്ലൈകോ ഈ വർഷം സർക്കാരിനോട് ആവശ്യപ്പെട്ട തുക എത്രയാണ്; എത്ര തുകയാണ് അനുവദിച്ചു നൽകിയത്; എത്ര തുകയാണ് നാളിതുവരെ ചെലവഴിച്ചത്; സർക്കാരിനോട് തുക ആവശ്യപ്പെട്ട് സപ്ലൈകോ നൽകിയ കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
321.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും എത്ര തുക വീതം നൽകാനുണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടും കേന്ദ്ര സർക്കാർ നൽകാത്ത തുക എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
322.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വകുപ്പ് നടത്തിയ ഇടപെടലുകള്‍ വിശദമാക്കാമോ;
( ബി )
സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി എത്ര രൂപയുടെ സാധനങ്ങള്‍ വിറ്റഴിച്ചുവെന്ന് വിശദമാക്കാമോ; മുൻ വർഷത്തേക്കാള്‍ വില്‍പ്പനയില്‍ ഉണ്ടായ വർദ്ധനവ് വ്യക്തമാക്കാമോ?
323.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പള കമ്മീഷൻ ഉത്തരവ് പ്രകാരം സപ്ലൈകോയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയത് എന്ന് മുതലാണെന്ന് അറിയിക്കാമോ; 2019 മുതലുള്ള കുടിശ്ശിക വിതരണം ചെയ്യാൻ എത്ര തുക വേണ്ടിവരുമെന്ന് വ്യക്തമാക്കുമോ ;
( ബി )
സപ്ലൈകോയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയത് എന്ന് മുതലാണെന്ന് അറിയിക്കുമോ;
( സി )
ജീവനക്കാർക്ക് കുടിശ്ശിക അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും, ആയതിലേയ്ക്ക് എത്ര തുക സപ്ലൈകോ ഫണ്ടിൽ നിന്ന് ചെലവഴിക്കേണ്ടി വരുമെന്നും വ്യക്തമാക്കുമോ;
( ഡി )
സപ്ലൈക്കോയിലെ തനത് ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണ തുക അനുവദിക്കാൻ മാനേജ്മെന്റ് അപേക്ഷ നൽകുകയോ സർക്കാർ എന്തെങ്കിലും നപടികൾ സ്വീകരിക്കുകയോ ചെയ്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; പ്രസ്തുത വിഷയത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കാമോ;
( ഇ )
2014-ന് ശേഷം പി.എസ്.സി. വഴി സപ്ലൈകോയിൽ നിയമനം ലഭിച്ച ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പെൻഷൻ പദ്ധതി നിലവിലുണ്ടോ; ഇക്കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
324.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സപ്ലൈകോയ്ക്ക് വകയിരുത്തിയ തുകയും അനുവദിച്ച തുകയും ചെലവഴിച്ച തുകയും ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
സപ്ലൈകോയ്ക്ക് നിലവിൽ നൽകാനുള്ള ആകെ കുടിശ്ശിക എത്രയാണ്; ഏതൊക്കെ ഇനത്തിലാണ് കുടിശ്ശിക നൽകാനുള്ളത്; ഓരോ ഇനത്തിലും നൽകാനുള്ള കുടിശ്ശിക എത്രയാണെന്ന് വ്യക്തമാക്കാമോ?
325.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷം ഓണക്കാലത്ത് വിലക്കയറ്റ നിയന്ത്രണം ലക്ഷ്യമിട്ട് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സപ്ലൈകോയുടെ 2025 ലെ ഓണം വിറ്റുവരവ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സപ്ലൈകോയുടെ വിപണി ഇടപെടലിലൂടെ 2025 ലെ ഓണക്കാലത്ത് ഗുണഭോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ള ലാഭം കണക്കാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
326.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോ എത്ര ഓണം വിപണികള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നുവെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഓണം വിപണിയിലൂടെ എത്ര തുകയുടെ വിറ്റുവരവ് ഉണ്ടായിട്ടുണ്ടെന്നുള്ള ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
327.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സപ്ലൈകോ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ 2016 ലെ വിലനിലവാരം എത്രയായിരുന്നു എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
നിലവിൽ സംസ്ഥാനത്തെ സപ്ലൈകോ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില നിലവാരം ഇനം തിരിച്ചു വ്യക്തമാക്കുമോ?
328.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ അവശ്യസാധനങ്ങൾ സംഭരിച്ച വകയിൽ കമ്പനികൾക്ക് എത്ര രൂപ കുടിശ്ശിക നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സപ്ലൈകോ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് എത്ര രൂപ കുടിശ്ശിക നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സപ്ലൈകോ നൽകാനുള്ള ആകെ കുടിശ്ശിക ഇനം തിരിച്ച് വ്യക്തമാക്കുമോ?
329.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലുപാറയില്‍ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
330.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പിൽ പൊതു സ്ഥലമാറ്റത്തിന്റെ നടപടിക്രമങ്ങൾ തസ്തിക തിരിച്ച് എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഈ വർഷം പൊതു സ്ഥലമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അവയുടെ കാരണമെന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വകുപ്പിലെ സ്ഥലമാറ്റം സ്‍പാർക്ക് മുഖേനയാണോ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ഏത് സോഫ്റ്റ് ‍വെയറുകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ?
331.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം വിള (മാര്‍ച്ച് മാസം) നെല്ല് സംഭരണ തുക ഇനിയും കര്‍ഷകര്‍ക്ക് പൂര്‍ണമായും കൊടുത്ത് തീര്‍ക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; സംഭരണ തുക യഥാസമയം ലഭിക്കാത്തതിനാല്‍ ഈ വര്‍ഷത്തെ ഒന്നാംവിള ഇറക്കാതെ കര്‍ഷകര്‍ വിട്ട് നില്‍ക്കുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
നെല്ലിന്റെ താങ്ങ് വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനങ്ങള്‍ പലഘട്ടങ്ങളില്‍ പറഞ്ഞെങ്കിലും ഇപ്പോഴും കിലോഗ്രാമിന് 28.20 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഈ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നുണ്ടോ ; നിരക്ക് വർധന പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
332.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില സമയബന്ധിതമായി നല്‍കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കേണ്ട തുക എത്രയാണെന്നും നിലവില്‍ എത്രകോടി രൂപയുടെ കുടിശ്ശികയാണ് കേന്ദ്രം നല്‍കാനുള്ളതെന്നും വിശദമാക്കുമോ?
333.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നാളിതുവരെ സംസ്ഥാനത്തെ എത്ര കർഷകരിൽ നിന്നും എത്ര മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ടെന്ന് സീസൺ അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് എത്ര രൂപ കൊടുത്ത് തീർത്തിട്ടുണ്ടെന്നും ഇനി എത്ര കൊടുക്കാനുണ്ടെന്നും കേന്ദ്ര സർക്കാരിൽ നിന്ന് നെല്ല് സംഭരിച്ച വകയിൽ എത്ര രൂപ ലഭിക്കാനുണ്ടെന്നും വിശദമാക്കാമോ?
334.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് അനധികൃതമായി ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് കണ്ടുപിടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കാമോ;
( ബി )
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പാചകവാതക സിലിണ്ടറുകളുടെ സംഭരണ കേന്ദ്രങ്ങൾ പലതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്‌തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദീകരിക്കാമോ?
335.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഭക്ഷ്യവകുപ്പ് മുഖാന്തരം നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, അവയുടെ പുരോഗതി എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
336.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യപൊതുവിതരണ വകുപ്പിൽ ജില്ലാ-താലൂക്ക് തല ഓഫീസുകളിൽ എത്ര വാഹനങ്ങളുടെ കുറവുണ്ടെന്നും പ്രസ്തുത കുറവ് പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
337.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം ഉദുമ നിയോജകമണ്ഡലത്തില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പേരും അനുവദിച്ച തുകയും നിലവിലത്തെ സ്ഥിതിയും വ്യക്തമാക്കാമോ?
338.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രമുഖ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം ചെയ്ത് ഡിസ്കൗണ്ട് സെയിലുകള്‍ നടത്തുന്നതായി പ്രഖ്യാപിയ്ക്കുകയും എന്നാല്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഈ ആനുകൂല്യം ലഭിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉപഭോക്താക്കളെ ആകര്‍ഷിച്ച് വ്യാപാരസ്ഥാപനങ്ങളില്‍ എത്തിയ്ക്കുകയും എന്നാല്‍ പ്രഖ്യാപിച്ച തരത്തിലുള്ള വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള കബളിപ്പിക്കലിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഉപഭോക്തൃ കോടതികള്‍ വഴിയല്ലാതെ സര്‍ക്കാരിന് നേരിട്ട് ഏതെല്ലാം തരത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയുന്നുണ്ടെന്ന് വിശദമാക്കാമോ; നടപടികൾ സ്വീകരിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള പരിമിതികള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ കഴിഞ്ഞ ഒരു വര്‍ഷം ലഭിച്ച പരാതികളിൽ എത്ര സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
339.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലീഗൽ മെട്രോളജി സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾ 2018 പ്രകാരം കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി തസ്‌തികയിലേക്കുള്ള നിയമനത്തിനുള്ള യോഗ്യതകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി തസ്‌തികയിലെ നിയമനത്തിൽ കേരള ലീഗൽ മെട്രോളജി സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾ 2018 ലെ ചട്ടം 3, 4 എന്നിവയിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ ; ഇല്ലെങ്കിൽ അത് പാലിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
340.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ഷൊർണൂര്‍ മണ്ഡലത്തിൽ ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനകൾ എത്രയാണെന്ന് വിശദമാക്കാമോ; ആയതിൽ എത്ര നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും എത്ര തുക പിഴ ഈടാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഓണം, വിഷു, റമദാൻ പോലുള്ള ഉത്സവ കാലത്ത് ഷൊർണൂരിൽ നടത്തിയ പ്രത്യേക പരിശോധന ഡ്രൈവുകളിൽ എത്ര വ്യാപാരികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.