UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
    08.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3621.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1983-ലെ കേരള അപാർട്മെന്റ് ഓണർഷിപ് ആക്റ്റ് പ്രകാരം രജിസ്ട്രേഷൻ നടത്തുന്നതിന്റെ നടപടിക്രമം വിശദമാക്കാമോ;
( ബി )
ഇതിനായുള്ള ചട്ടങ്ങൾ രൂപികരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
2024 മുതൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഈ ആക്റ്റ് പ്രകാരം രജിസ്ട്രേഷൻ നടത്തുന്നതിന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അവരുടെ പേരുവിവരം സഹിതം ലഭ്യമാക്കുമോ; ഇപ്രകാരം അപേക്ഷ ലഭിച്ചിട്ടും രജിസ്ട്രേഷൻ നടത്താത്തവരുടെ പേരും ആയതിനുള്ള കാരണവും വ്യക്തമാക്കാമോ;
( ഡി )
ഈ ആക്റ്റ് പ്രകാരം രജിസ്ട്രേഷൻ നടത്തണമെന്ന കോടതി നിർദേശത്തെത്തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ചവരുടെ പേരുവിവരം ലഭ്യമാക്കുമോ?
3622.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്വകാര്യ വ്യക്തികള്‍ ദാനമായി നല്‍കുന്ന ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ വിശദമാക്കാമോ?
3623.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ട്രൈബൽ താലൂക്കിലെ കോട്ടത്തറ വില്ലേജിൽ 1819, 1275 എന്നീ സർവേ നമ്പരുകളിൽ നിലവില്‍ ആരുടെയെല്ലാം പേരിൽ എത്ര ഏക്കര്‍ ഭൂമി വീതം രജിസ്ട്രേഷന്‍ ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?
3624.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം വില്ലേജ് ഓഫീസ്, കോട്ടക്കല്‍ സബ് ട്രഷറി, കോട്ടക്കല്‍ നഗരസഭ എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിനായി രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള സ്ഥലം അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ; ഇതിന്മേല്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശവും പ്രസ്തുത വിഷയം സംബന്ധിച്ച ഫയലുകളുടെ പകര്‍പ്പും ലഭ്യമാക്കുമോ;
( ബി )
ഭൂമി കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതുഘട്ടം വരെയായെന്ന് വിശദമാക്കുമോ; ഫയലുകള്‍ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്നും സ്ഥലം കൈമാറുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3625.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ഭൂമിയുടെ ന്യായവില വർദ്ധനവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഇനങ്ങളിൽ എത്ര വരുമാനം ലഭിച്ചിട്ടുണ്ടെന്നും എത്ര രജിസ്ട്രേഷൻ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3626.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾ ഓൺലൈനായി മാത്രം ലഭ്യമാക്കുന്ന രീതി (ഇ-സ്റ്റാമ്പ്) നിലവിൽ വന്ന ശേഷം സെർവറിലും നെറ്റ് കണക്ഷനിലുമുള്ള തകരാറുകൾ കാരണം ആവശ്യക്കാർക്ക് യഥാസമയം മുദ്രപ്പത്രങ്ങൾ ലഭിക്കുന്നില്ലെന്ന പരാതികൾ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
നിലവിൽ പുതിയ വെണ്ടർ ലൈസൻസുകൾ അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; മുദ്രപ്പത്രങ്ങൾ യഥേഷ്ടം വാങ്ങുന്നതിനാവശ്യമായ വെണ്ടർമാർ ഓരോ സബ് രജിസ്ട്രാർ പരിധിയിലും നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
ആധാർ അധിഷ്ഠിത ഒ.ടി.പി. വെരിഫിക്കേഷന്‍ മുഖാന്തിരം നിരവധി സേവനങ്ങൾ അനുവദിച്ചുവരുന്ന കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ഓൺലൈന്‍ പേയ്മെന്റിലൂടെ ഇ-മുദ്രപ്പത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന സൗകര്യം ഏർപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കുമോ; നിലവിൽ നേരിടുന്ന മുദ്രപ്പത്ര ക്ഷാമം മറി കടക്കാൻ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താമോ?
3627.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (എ.ആര്‍.3) വകുപ്പ് 2023-ല്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്മേലുള്ള ശിപാര്‍ശകളില്‍ നാളിതുവരെ ഏതെല്ലാം നടപ്പിലാക്കിയിട്ടുണ്ട്; ശിപാര്‍ശകള്‍ നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
3628.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017, 2017-18 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി പുനലൂര്‍ മണ്ഡലത്തിലെ കുളത്തൂപ്പുഴയിൽ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ബഡ്ജറ്റ് വിശദാംശം ലഭ്യമാക്കാമോ; പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
3629.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മുടങ്ങുന്ന അവസരങ്ങളില്‍ നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിലെ രജിസ്ട്രേഷൻ നടപടികൾ തടസ്സപ്പെടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിലെ അൺഇന്ററപ്റ്റബിൾ പവർ സപ്ലൈ (യു. പി. എസ്) സിസ്റ്റം പ്രവർത്തിക്കാത്തത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3630.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 ലെ സർക്കാരിന്റെ കാലത്ത് കൂത്താട്ടുകുളത്ത് ആരംഭിക്കാൻ തീരുമാനിച്ച രജിസ്ട്രേഷൻ വകുപ്പിന്റെ ട്രെയിനിംഗ്‌ കോംപ്ലക്സ് നിലവിൽ എവിടെയാണ് പ്രവർത്തിച്ചു വരുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിനായി എത്ര തുകയാണ് ബജറ്റിൽ അനുവദിച്ചത്; ആയതിൽ എത്ര തുക കൂത്താട്ടുകുളത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനം കൂത്താട്ടുകുളത്തു നിന്നും മാറ്റി സ്ഥാപിക്കാൻ ശിപാർശ നൽകിയത് ഏത് ഉദ്യോഗസ്ഥനാണ് എന്നറിയിക്കാമോ;
( ഡി )
പ്രസ്തുത തീരുമാനം രൂപീകരിക്കുവാൻ രജിസ്ട്രേഷൻ ഐ.ജി. യുടെ നിർദേശം ഉണ്ടായിരുന്നോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനം മാറ്റി സ്ഥാപിച്ച സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ഇതിനോടകം പ്രസ്തുത സ്ഥലത്ത് നടപ്പിലാക്കിയിട്ടുണ്ട്; എന്തെല്ലാം ട്രെയിനിംഗ്‌ നടപടികളാണ് നടത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത സ്ഥാപനത്തിന്റെ നിർമ്മാണത്തിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
3631.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവിൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തെരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത് എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
3632.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ പഞ്ചാംമ്പരത്തി ദേശത്ത് അതിപുരാതന കാലത്ത് നിർമ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന കിണര്‍ കണ്ടെത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കിണർ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ?
3633.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ ജൂത സെമിത്തേരി സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.