UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
07.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2858.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2021 മുതല്‍ 2025 വരെ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം എത്ര ഉന്നതികള്‍ക്കാണ് നവീകരണ പ്രവൃത്തികള്‍ക്കായി ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഉന്നതികളുടെ പേരും അനുവദിച്ച തുകയും എത്രയെന്ന് വ്യക്തമാക്കാമോ?
2859.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭവന നിര്‍മ്മാണം നടത്തിയ ഗുണഭോക്താക്കള്‍ക്ക് ജനറല്‍, പട്ടികജാതി വിഭാഗം എന്നിങ്ങനെ വേര്‍തിരിവില്ലാതെ ഒഴിച്ച് കൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ 12 വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ വീടും സ്ഥലവും കൈമാറ്റം ചെയ്യാന്‍ അനുമതിയുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ ഭവന നിര്‍മ്മാണം നടത്തിയ പട്ടികജാതി വിഭാഗക്കാര്‍ക്ക് മേൽ സൂചിപ്പിച്ച സാഹചര്യത്തില്‍ 12 വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ വീടും സ്ഥലവും കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2860.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2025 കാലഘട്ടത്തില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള സേഫ് പദ്ധതി പ്രകാരം എത്ര വീടുകള്‍ക്ക് മെയിന്റനന്‍സിനായി തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലും ഓരോ വിഭാഗത്തിനായി എത്ര തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
2861.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം അരൂര്‍ ഗ്രാമപഞ്ചായത്തിലെ കഴിവിടാംമൂല നഗറിന് ഫണ്ട് അനുവദിക്കണമെന്നുള്ള അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
2024-25, 2025-26 സാമ്പത്തിക വര്‍ഷം പട്ടികജാതി നഗറുകളില്‍ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം എത്ര രൂപ അനുവദിച്ചു എന്ന് വിശദമാക്കാമോ?
2862.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് വീട് നിര്‍മ്മാണത്തിനായി ധനസഹായം ലഭിച്ചവരില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തവര്‍ക്ക് ധനസഹായം നല്‍കുന്നതിന് നിലവില്‍ ഏതെങ്കിലും പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2863.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര എസ്.സി/എസ്.ടി. കുടുംബങ്ങള്‍ക്ക് വീട് നിർമ്മിച്ച് നല്കിയിട്ടുണ്ടെന്നും അതിനായി എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഭൂരഹിതരായ എത്രപേർക്ക് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ച് നല്കിയെന്ന് വ്യക്തമാക്കാമോ?
2864.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ മണ്ഡലത്തില്‍ നിന്നും ഭൂരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങള്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കി എന്നും പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
ഭൂമിക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ആലപ്പുഴ മണ്ഡലത്തിലെ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വേഗത്തില്‍ ഭൂമി ലഭ്യമാക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2865.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതി കുടുംബങ്ങള്‍ക്ക് പട്ടികജാതി വകുപ്പ് മുഖാന്തിരം എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ ;
( ബി )
പെരിന്തല്‍മണ്ണ മണ്ഡലത്തിൽ ഇത്തരത്തിൽപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
( സി )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എത്ര പട്ടികജാതി കുടുംബങ്ങളാണ് വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നതെന്നും, എത്ര വീടുകളാണ് വൈദ്യുതീകരിക്കാനുള്ളതെന്നും വിശദമാക്കുമോ ?
2866.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ എത്ര ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് അറിയിക്കുമോ; ആയതില്‍ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത എത്ര കുടുംബങ്ങള്‍ ഉണ്ട്; പ്രസ്തുത കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും അനുവദിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
2867.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര ഗുണഭോക്താക്കളെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര ഗുണഭോക്താക്കളുടെ വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും, ഇനി എത്ര വീടുകള്‍ പൂര്‍ത്തീകരിക്കുവാനുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കുവാനുള്ള വീടുകള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഡി )
മുഴുവൻ വീടുകളും വേഗത്തില്‍ പൂര്‍ത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2868.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം ഏറനാട് മണ്ഡലത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്കുള്ള ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം നാളിതു വരെ എത്ര പേർക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി വാങ്ങി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ലാന്റ് ബാങ്ക് പദ്ധതിയിലേക്ക് ഏറനാട് മണ്ഡലത്തില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഭൂമി വിതരണം ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2869.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ ധന സഹായം അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത എത്ര പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ട്; ഗ്രാമ പഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തില്‍ ഭൂമിയില്ലാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനായി നാളിതുവരെ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
2870.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ലൈഫ് ഭവന പദ്ധതി മുഖേന പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട എത്ര പേർക്ക് നാളിതുവരെ വീട് ലഭ്യമാക്കിയിട്ടുണ്ടെന്ന വിവരം അറിയിക്കാമോ?
2871.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ നിലവില്‍ ഭവനരഹിതരായ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണുള്ളതെന്നും ഇതില്‍ ഭൂരഹിതരായ ഭവനരഹിതര്‍ എത്രയാണെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ഇവരില്‍ എത്ര പേര്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ഭവനനിര്‍മ്മാണ പദ്ധതികളുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂരഹിതര്‍ക്ക് സ്വന്തമായി സ്ഥലം വാങ്ങുന്നതിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര എസ്. സി./എസ്. റ്റി. കുടുംബങ്ങളുടെ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും ഇനിയും പൂര്‍ത്തീകരിക്കാനുള്ളവയും ആരംഭിക്കാനുള്ളവയും എത്ര വീതമെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
2872.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സ്ഥലവും വീടും ലഭ്യമാക്കുന്നതിന് നിലവിലുളള പദ്ധതികൾ പര്യാപ്തമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഭൂരഹിതരും ഭവനരഹിതരുമായ പ്രസ്തുത വിഭാഗക്കാർക്ക് സ്ഥലവും വീടും എന്നത്തേക്ക് അനുവദിച്ച് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദീകരിക്കുമോ?
2873.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ചാക്കുടി-കടമ്പ്രവാരം ഉന്നതിയുടെ നവീകരണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2874.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കുടിവെള്ള ലഭ്യത കുറവുള്ള ഉന്നതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
മുൻ സർക്കാരിന്റെയും (2016-21) ഈ സർക്കാരിന്റെയും കാലയളവില്‍ എത്ര ഉന്നതികളില്‍ കുടിവെള്ളം നല്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; ആയത് എവിടെയെല്ലാം നടപ്പിലാക്കിയെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
2875.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 മുതല്‍ നാളിതുവരെ ഏതെല്ലാം ഉന്നതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ?
2876.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ അംബേദ്കര്‍ ഗ്രാമം പദ്ധതിക്കായി അനുവദിച്ച തുക, നാളിതുവരെ ചെലവഴിച്ച തുക, പ്രസ്തുത പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്നിവ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
2877.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ അംബേദ്കര്‍ ഉന്നതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉന്നതികളുടെയും അവയുടെ പ്രവൃത്തി പുരോഗതികളുടെയും വിശദാംശം നല്‍കാമോ;
( ബി )
ഏതെങ്കിലും പദ്ധതിയുടെ പ്രവൃത്തി സ്തംഭനാവസ്ഥയിലായിട്ടുണ്ടോ; എങ്കില്‍ കാരണവും വിശദാംശവും ലഭ്യമാക്കാമോ?
2878.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി നഗറുകളിലെ ജനങ്ങള്‍ക്ക് തങ്ങളുടെ തദ്ദേശഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുന്നതില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2879.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നെടുങ്കുന്നം പഞ്ചായത്തിലുള്‍പ്പെട്ട മുണ്ടുമല ഗ്രാമം, അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്നതിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
ഇതിനായുള്ള എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാനാകും; നടപടികള്‍ ത്വരിതപ്പെടുത്തുമോ; വിശദമാക്കാമോ?
2880.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിൽ അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന ഏത്തായ് നഗര്‍, കളരിക്കുന്ന് നഗര്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ഏത്തായ് നഗറിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വന്നിട്ടുണ്ടോ; വിശദമാക്കാമോ?
2881.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വന്നൂർ പട്ടികജാതി നഗറില്‍ അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര രൂപയുടെ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഏത് ഏജൻസിയാണ് നിർവഹിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നുള്ള വിശദാംശം നല്‍കാമോ?
2882.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പട്ടികജാതി നഗറുകള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നഗറുകളില്‍ ഓരുവെള്ള ഭീഷണി നേരിടുന്ന നഗറുകള്‍ ഏതെല്ലാമെന്നും ആയത് പരിഹരിക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്നും വിശദമാക്കാമോ;
( സി )
ഓരുവെള്ള ഭീഷണി നേരിടുന്നതും ജീര്‍ണ്ണാവസ്ഥയിലായതുമായ വീട്ടില്‍ താമസിക്കുന്ന വൈപ്പിന്‍ മണ്ഡലത്തിലെ നായരമ്പലം പഞ്ചായത്തില്‍ നികത്തിത്തറ വീട്ടില്‍ രാജി സെല്‍വദാസിനെയും രമേഷിനെയും പുനരധിവസിപ്പിക്കുന്നതിനായി എം.എല്‍.എ. മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത അപേക്ഷയിന്മേൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള തുടർ നടപടി വിശദമാക്കാമോ?
2883.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
മദ്യവും മയക്കുമരുന്നും നൽകി ആദിവാസി വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതായ പരാതി ഉണ്ടായിട്ടുണ്ടോ;
( സി )
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
2884.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. ഹൈക്കോടതി വിധി ലഭ്യമാക്കിയിട്ടും ഡിസ്ട്രിക്ട് ലെവൽ കമ്മിറ്റി തീരുമാനമെടുത്തതിനുശേഷവും നിലമ്പൂർ നിയോജകമണ്ഡലത്തിലെ കരുളായി പഞ്ചായത്തിലെ പുലിമുണ്ടയിൽ 43 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി നൽകുന്നതിനായി കൈവശാവകാശ രേഖ നൽകാത്തതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത കൈവശാവകാശ രേഖ നല്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ?
2885.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് വനാവകാശനിയമ പ്രകാരം അനുവദിച്ച ഭൂമിയുടെ ഡിജിറ്റൈസേഷന്‍ നടപടികളുടെ പുരോഗതി വിശദമാക്കാമോ; ആയത് എന്നത്തേക്ക് പൂർത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ; പ്രസ്തുത നടപടികള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പട്ടികവർഗ്ഗ മേഖലയില്‍ പ്രവർത്തിക്കുന്ന ഫാമിങ് സൊസൈറ്റികള്‍, കോർപ്പറേഷനുകള്‍ എന്നിവയുടെ പ്രവർത്തനങ്ങള്‍ കാലാനുസൃതമായി പരിഷ്കരിച്ച് കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
വനവാസികളായ വൈദ്യന്മാരുടെ പാരമ്പര്യമായി ലഭിച്ച അറിവുകള്‍ സംരക്ഷിക്കുന്നതിനും ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; അവയുടെ പുരോഗതി അറിയിക്കാമോ?
2886.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പഠനമുറി പദ്ധതിയില്‍ നിശ്ചിത ഘട്ടം പൂര്‍ത്തീകരിച്ചിട്ടും പണം ലഭിക്കാത്ത എത്ര ഗുണഭോക്താക്കള്‍ ഉണ്ടെന്നും അവര്‍ക്ക് എത്ര തുക നല്‍കാന്‍ ബാക്കിയുണ്ടെന്നും ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
2887.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കലാ-കായിക പരിപോഷണത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
2888.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ഭാഷാപരമായ വ്യതിയാനങ്ങൾ മൂലം മലയാള ഭാഷ പഠിക്കുന്നതിനുള്ള ആദിവാസി കുട്ടികളുടെ വിമുഖത അവർ പഠന മേഖലയിൽ നിന്ന് കൊഴിഞ്ഞു പോകുന്നതിന് കാരണമാകുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പഠനം ഗോത്രഭാഷാ സൗഹൃദമാക്കി പട്ടിക വർഗ്ഗ വിദ്യാർത്ഥികളെ സ്ക്കൂളുകളിലേക്ക് ആകർഷിക്കുന്നതിനും വിദ്യാഭ്യാസം നേടിയാൽ ജീവിത നിലവാരം മെച്ചപ്പെടും എന്ന വസ്തുത അവരെ ബോധ്യപ്പെടുത്തുന്നതിനും എന്തെല്ലാം കർമ്മ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
2889.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലഘട്ടത്തില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി എത്ര പഠന മുറികള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തില്‍ നിന്നും എത്ര പേര്‍ പഠനമുറിക്കായി അപേക്ഷ സമര്‍പ്പിച്ചുവെന്നും ഇതില്‍ എത്ര പേര്‍ക്ക് അനുവദിച്ചുവെന്നും ഇനി എത്ര പേര്‍ക്ക് അനുവദിച്ച് നല്‍കാനുണ്ടെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
2890.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനം നടത്തുന്നതിന് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ കുട്ടിക്കും ഇതിനായി എത്ര രൂപ വീതമാണ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതിനായി എത്ര തുകയാണ് അനുവദിച്ചിരുന്നതെന്ന് വിശദമാക്കാമോ?
2891.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മണലൂർ നിയോജക മണ്ഡലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേർക്ക് പഠന മുറി അനുവദിക്കുകയുണ്ടായി; അതിനായി ആകെ എത്ര രൂപ ഇതുവരെ അനുവദിച്ചുവെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര പേരുടെ പഠനമുറികളുടെ നി‍ർമ്മാണം പൂർത്തീകരിക്കുകയുണ്ടായി;
( സി )
പഠന മുറി നിര്‍മ്മാണം പൂർത്തീകരിച്ച എല്ലാവര്‍ക്കും തുക പൂർണ്ണമായി വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
മണ്ഡലത്തില്‍ എത്ര പഠനമുറികളുടെ നി‍ർമ്മാണം പുരോഗമിക്കുന്നു എന്ന് അറിയിക്കാമോ;
( ഇ )
എത്ര പേർക്ക് ഭാഗികമായി തുക വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ; ഒന്നും രണ്ടും മൂന്നും ഘട്ടം തുക വിതരണം ചെയ്തവരുടെ വിശദാംശം ലഭ്യമാക്കാമോ?
2892.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് പഠനമുറി അനുവദിച്ച് നല്കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
2893.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിദ്യാർഥികൾക്ക് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് 2016-2025 കാലയളവിൽ അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ട്രെയിനിംഗ് ലഭിച്ച വിദ്യാർഥികളുടെ പേര് വിവരങ്ങളും അനുവദിച്ച തുകയുടെ വിവരങ്ങളും നൽകാമോ?
2894.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഉൾവനങ്ങളിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത നടപടി ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഫണ്ട് മുഖാന്തിരം നടപ്പിലാക്കുന്നതിന് എന്തെങ്കിലും വ്യവസ്ഥയുണ്ടോയെന്ന് അറിയിക്കാമോ?
2895.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതിയിൽപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ നിന്നും ഇടയ്ക്ക് പഠനം നിർത്തിപ്പോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം എത്ര കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുവാൻ കഴിഞ്ഞുവെന്ന് വിശദമാക്കാമോ?
2896.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് (സി . പി . പി . എം. ) ദ്വിവല്‍സര കോഴ്സിന്റെ അടുത്ത ബാച്ച് എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
2897.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ സംസ്ഥാന പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ കീഴിലാണോ പ്രവർത്തിക്കുന്നത് ; എങ്കിൽ എവിടെയെല്ലാമാണ് പ്രസ്തുത സ്കൂളുകൾ ഉള്ളതെന്നും ഏത് സിലബസ് പ്രകാരമാണ് അധ്യയനം നടക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ പ്രവർത്തനം പൂർണ്ണമായോ ഭാഗീകമായോ കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചാണോ നടക്കുന്നത് എന്ന് അറിയിക്കാമോ; എങ്കിൽ 2016 മുതൽ നാളിതുവരെ ലഭിച്ച തുക സാമ്പത്തിക വർഷം തിരിച്ച് അറിയിക്കാമോ;
( സി )
പ്രസ്തുത സ്കൂളുകള്‍ക്ക് കേന്ദ്രഫണ്ട് ലഭ്യമാകുന്നുണ്ടെങ്കിൽ അത് ചെലവഴിക്കുന്നത് സംസ്ഥാന പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ ഉത്തരവാദിത്തത്തിലാണോ എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത സ്കൂളുകളിൽ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നത് സംസ്ഥാന സർക്കാരാണോ അതോ കേന്ദ്രസർക്കാരാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത സ്കൂളുകളിൽ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ, പ്രവേശന നടപടികൾ തുടങ്ങിയവയെക്കുറിച്ചും അതിനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസിയെക്കുറിച്ചും വിശദമാക്കാമോ?
2898.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളില്‍ ചേരാത്തതും കൊഴിഞ്ഞു പോയതുമായ ആദിവാസി വിഭാഗം കുട്ടികളെ സര്‍വേയിലൂടെ കണ്ടെത്തി വിദ്യാലയ പ്രവേശനം നടത്തുന്നതിനും പഠന പിന്തുണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവംമൂലം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽപ്പെട്ട കുട്ടികള്‍ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത് തടയാന്‍ എന്തൊക്കെ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് വിശദമാക്കാമോ?
2899.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായിട്ടുളള സാമൂഹ്യ പഠനമുറി പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇവയുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സാമൂഹ്യപഠന മുറികളിൽ സ്ഥാപിച്ചിട്ടുളള കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2900.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കോഴ്സ് തിരിച്ചും ജില്ല തിരിച്ചും ലഭ്യമാക്കാമോ;
( സി )
ഇതിൽ വിദ്യാഭ്യാസ ആനുകൂല്യം കുടിശികയായിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണവും കുടിശിക തുകയും ജില്ല തിരിച്ച് ലഭ്യമാക്കാമോ; ഇതിൽത്തന്നെ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കോഴ്സും ജില്ലയും തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ഇത്തരത്തിൽ വിദ്യാഭ്യാസ ആനുകൂല്യം കുടിശികയാകാനുള്ള കാരണം എന്താണ്; ഈ കുടിശിക തുക എന്നത്തേക്ക് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കാമോ?
2901.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മെഡിക്കൽ ട്രസ്റ്റ് കോളേജ് ഓഫ് നഴ്സിംഗിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള പ്രൈവറ്റ് അക്കോമഡേഷൻ അലവൻസ് വർധനവിന് സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രൈവറ്റ് അക്കോമഡേഷൻ അലവൻസ് ₹1500/-ൽ നിന്ന് ₹5500/- ആയി ഉയർത്തുന്നതിന് നൽകിയിട്ടുള്ള ശിപാർശ സർക്കാർ പരിഗണനയിൽ എടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ നിലവിലെ സ്ഥിതി എന്താണ്;
( സി )
പ്രീമെട്രിക്/പോസ്റ്റ്മെട്രിക് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ /അർഹതയുള്ള മറ്റു വിഭാഗം വിദ്യാർത്ഥികളുടെ അക്കാദമിക് അലവൻസുകൾ വർധിപ്പിക്കുന്നതിനായി പുതുക്കിയ പ്രൊപ്പോസൽ തയ്യാറാക്കാൻ നൽകിയ നിർദേശം ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ഡി )
ഹോസ്റ്റൽ ഫീസ് വിഷയത്തിൽ ഗവ. നെഴ്സിംഗ് കോളേജുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന സൗകര്യങ്ങൾ പ്രൈവറ്റ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും നടപ്പാക്കാനുള്ള തീരുമാനം കൈക്കൊള്ളുമോ ;
( ഇ )
ഫയൽ നം. എ2/372/2022 (കമ്പ്യൂട്ടർ 9571408)-പ്രകാരം സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പരാതികൾ സംബന്ധിച്ച് വകുപ്പ് തലത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടോ ; എങ്കിൽ റിപ്പോർട്ടുകളുടെ വിശദാംശം നൽകാമോ ;
( എഫ് )
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സാമ്പത്തിക നില പരിഗണിച്ച് പ്രൈവറ്റ് അക്കോമഡേഷൻ അലവൻസ് വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
2902.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കൊടക്കാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിക്കാന്‍ വകുപ്പ് തലത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2903.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓവർസീസ് പഠനപദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളുടെ മാനദണ്ഡം, അപേക്ഷ സമർപ്പിക്കേണ്ടുന്ന നടപടിക്രമങ്ങൾ, സഹായം ലഭിക്കുന്ന രീതി തുടങ്ങിയവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സുകൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ നഴ്സിംഗ് മേഖലയിലുള്ളവർക്ക് വിദേശത്ത് ഉപരിപഠനം നടത്തുന്നതിന് സാധ്യമാണോ; വിശദമാക്കാമോ?
2904.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പിണവൂര്‍കുടിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ട്രെെബല്‍ ഹോസ്റ്റലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഹോസ്റ്റലിന്റെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനും സയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2905.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളിലും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും നിശ്ചയിച്ച് നടപ്പിലാക്കി വരുന്ന വിദ്യാർത്ഥി-കുക്ക് അനുപാതം എത്രയാണെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളിലും എം. ആര്‍. എസുകളിലും നടപ്പിലാക്കി വരുന്ന വിദ്യാർത്ഥി-കുക്ക് അനുപാതം എത്രയാണെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ലഭ്യമാക്കാമോ;
( സി )
സമാന പ്രവർത്തന സ്വഭാവമുള്ള ഈ രണ്ട് വകുപ്പുകളിലും നിലവിലുള്ള, വ്യത്യസ്ത രീതിയിലുള്ള വിദ്യാർത്ഥി-കുക്ക് അനുപാതം പട്ടിക വർഗ്ഗ വിദ്യാർത്ഥികളോടുള്ള വിവേചനമാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഏകീകരിച്ച് രണ്ട് വകുപ്പുകളിലും വിദ്യാർത്ഥി -കുക്ക് അനുപാതം 20:1 ആക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2906.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗം വിദ്യാർത്ഥികളെ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനുമുള്ള വിർച്വൽ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2907.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറിച്ചി സചിവോത്തമപുരം നഗറില്‍ 2012-13-ല്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടങ്ങളിലെ സംരംഭങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി നഗർ അസോസിയേഷന് കൈമാറുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ പ്രസ്തുത അനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സചിവോത്തമപുരം നഗറിലെ തൊഴില്‍ രഹിതര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ഈ സംരംഭങ്ങളിലൂടെ തൊഴില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2908.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി മേഖലയിലുള്ള പരമ്പരാഗത തൊഴില്‍ സംസ്‌കാരം പരിരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് ഇതിനോടകം കെെക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
എത്ര പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പ്രസ്തുത നടപടികളുടെ പ്രയോജനം ലഭ്യമായിട്ടുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
ഇത് പട്ടികജാതി മേഖലയില്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
2909.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (എസ്. ഇ. ബി. സി.) ഉദ്യോഗ മേഖലയിലും വിദ്യാഭ്യാസ മേഖലകളിലും പ്രവേശനത്തിന് നിലവിലുള്ള സംവരണ തോതുകൾ എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങൾക്ക് ഉദ്യോഗസ്ഥ മേഖലയിൽ ഏകീകരണ സ്വഭാവത്തോടെ സംവരണം ലഭിക്കുമ്പോൾ വിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് ആർട്സ് ആൻഡ് സയൻസ് കോളേജ്, പ്രൊഫഷണൽ കോളേജ്, ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സ് എന്നിവയ്‌ക്കെല്ലാം വ്യത്യസ്ത നിരക്കിലാണ് സംവരണം ലഭിക്കുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനത്തിന് സംവരണം ഏകീകരിക്കുന്നതിനോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ തോത് ഉയർത്തുന്നതിനോ നടപടി സ്വീകരിക്കുമോ;
( സി )
കേരളത്തിലെ ഒ.ബി.സി. വിഭാഗങ്ങൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളിലെ അവ്യക്തതകൾ പരിഹരിക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ പഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്നുവോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ; അതിന്മേൽ സ്വീകരിച്ച തുടർനടപടികൾ എന്താണ്; വിശദമാക്കുമോ?
2910.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ ഉദ്യോഗ പ്രാതിനിധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം എത്രയാണെന്ന് കണ്ടെത്തുന്നതിന് വകുപ്പുകൾക്ക് നിർദേശം നല്കിയിരുന്നോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ഓരോ വകുപ്പിൽ നിന്നും ലഭിച്ച കണക്കുകൾ വ്യക്തമാക്കുമോ;
( സി )
ഇത്തരം വിശദാംശം ഇതുവരെ ലഭ്യമാക്കാത്ത വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2911.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സാങ്കേതിക ബിരുദധാരികളെ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതിന്റെ ഭാഗമായി എത്രപേര്‍ക്ക് നിയമനം നല്‍കാൻ സാധിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?
2912.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പട്ടികജാതി വികസന ഓഫീസർ തസ്തിക മാത്രമുള്ള ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസുകളിൽ ഓഫീസ് പ്രവർത്തനം സുഗമമായി നടക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിലുള്ള ആകെ എത്ര ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസുകളാണ് നിലവിലുള്ളത് എന്നറിയിക്കാമോ;
( സി )
പ്രസ്‌തുത ഓഫീസുകളിൽ ക്ലാർക്ക്/ഓഫീസ് അറ്റൻഡന്റ് തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനോ വകുപ്പിലെ പ്രസ്തുത തസ്തികകൾ അധികമുള്ള ഓഫീസുകളിൽനിന്നും ജീവനക്കാരെ മേൽ സൂചിപ്പിച്ച ഓഫീസുകളിലേക്ക് മാറ്റി നിയമിക്കുന്നതിനോ നടപടികൾ സ്വീകരിക്കാമോ?
2913.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം 2024-25, 2025-26-കാലയളവില്‍ എത്ര അന്വേഷണ റിപ്പോർട്ടുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്; ഏതെല്ലാം ജില്ലകളിലെ റിപ്പോർട്ടുകളാണ് സമർപ്പിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
അതിൽ ക്രമക്കേടുകള്‍ കണ്ടെത്തിയ റിപ്പോർട്ടുകൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
നൈപുണ്യ വികസനത്തിനുള്ള ഫണ്ട് തട്ടിയെടുത്തുമായി ബന്ധപ്പെട്ട് പട്ടികജാതി വകുപ്പിലെ മുൻ ഡയറക്ടറുടെ പേരിലുള്ള പരാതിയിൽ എന്തെല്ലാം കാര്യങ്ങളിലാണ് അന്വേഷണം നടത്തുന്നത്; പ്രസ്‌തുത അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;?
2914.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ അനുമതി ലഭിച്ചതും നിര്‍മ്മാണം നടത്തിവരുന്നതുമായ പട്ടികജാതി-പട്ടികവര്‍ഗ്ഗ അംബേദ്കര്‍ ഗ്രാമങ്ങള്‍ ഏതെല്ലാമാണെന്നും അവയ്ക്ക് ഓരോന്നിനും നാളിതുവരെ എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും നിര്‍വഹണ ഏജന്‍സികള്‍ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ കൈപ്പമംഗലം മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ കോര്‍പ്പസ് ഫണ്ട് മുഖേന അനുമതി ലഭ്യമായതും നിര്‍മ്മാണം നടത്തിയിട്ടുള്ളതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും ചെലവായ തുക എത്രയെന്നും വിശദമാക്കാമോ?
2915.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉദുമ മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും അറിയിക്കാമോ?
2916.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ 2021 മുതല്‍ നാളിതുവരെ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പ്രവൃത്തികളുടെ പുരോഗതിയും വിശദമാക്കാമോ?
2917.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ് ; ഓരോന്നിനും എത്ര തുക വീതം വിനിയോഗിച്ചിട്ടുണ്ട്; പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണ്; വിശദാംശം അറിയിക്കാമോ?
2918.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ കോർപ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും അതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പ്രവൃത്തിയുടെ പുരോഗതി എന്തൊക്കെയാണെന്നും വിശദമാക്കാമോ?
2919.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കുടിവെള്ള ലഭ്യതക്കുറവുള്ള ഉന്നതികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2920.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അരുവിക്കര നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നാളിതുവരെ ധനസഹായം ലഭിച്ചവരുടെ എണ്ണം, ലഭിച്ച തുക എന്നിവ പഞ്ചായത്ത് തിരിച്ച് അറിയിക്കുമോ;
( ബി )
ഈ കാലയളവിൽ ലഭിച്ച ആകെ അപേക്ഷകൾ, തുക അനുവദിച്ച അപേക്ഷകൾ, നിരസിച്ച അപേക്ഷകൾ, ഇനി തീർപ്പാക്കാനുള്ള അപേക്ഷകൾ എന്നിവയുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തിൽ അറിയിക്കുമോ?
2921.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ തീയ്യ സമുദായ വിഭാഗത്തിൽപ്പെട്ട എത്ര ആളുകൾ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവരെ ഒരു സമുദായമായി പരിഗണിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ; ഇല്ലെങ്കിൽ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കാലങ്ങളായി തീയ്യരുടെ അനുഷ്ഠാന പാരമ്പര്യങ്ങളുമായി മുന്നോട്ട് പോകുന്ന ഈ വിഭാഗത്തെ സംസ്ഥാനത്ത് മറ്റേതെങ്കിലും സമുദായത്തിന്റെ ഉപജാതിയായി പരിഗണിച്ച് വരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
മറ്റൊരു സമുദായത്തിന്റെ ഉപജാതിയായി കണക്കാക്കുന്നത് കാരണം തീയ്യ സമുദായത്തിൽപ്പെട്ട അഭ്യസ്ഥവിദ്യരായ യുവതീയുവാക്കൾ പി. എസ്. സി. റാങ്ക് ലിസ്റ്റിലും ദേവസ്വം ബോർഡ് നിയമനങ്ങളിലും അവഗണിക്കപ്പെടുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പരിഹാര നടപടികൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
1980 -ലെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലും 1966 - ലെ കുമാരപിളള കമ്മീഷൻ റിപ്പോർട്ടിലും തീയ്യ വിഭാഗത്തെ പ്രത്യേക സമുദായമായിട്ടാണ് രേഖപ്പെടുത്തിയിട്ടുളളതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ട് ഈ വിഭാഗത്തെ ഒരു സമുദായമായി പരിഗണിക്കുന്നില്ല എന്ന് വ്യക്തമാക്കാമോ?
2922.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2923.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതിയിലേക്ക് ഈ സർക്കാരിന്റെ കാലത്ത് മണലൂർ മണ്ഡലത്തിൽ നിന്നും നാളിതുവരെ എത്ര അപേക്ഷകൾ ലഭിച്ചുവെന്നും എത്രപേർക്ക് ധനസഹായം അനുവദിച്ചുവെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ പ്രകാരം അനുവദിച്ച തുക മുഴുവൻ വിതരണം ചെയ്തിട്ടുണ്ടോ; എത്ര രൂപ നാളിതുവരെ വിതരണം ചെയ്തുവെന്ന് അറിയിക്കാമോ; വിശദാംശം നൽകാമോ?
2924.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പട്ടികജാതി, പട്ടികവർഗ്ഗ വികസന ഫണ്ട് വിനിയോഗത്തിൽ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഓരോ ക്രമക്കേടിലും നടക്കുന്ന അന്വേഷണം തുടങ്ങിയ തീയതി, അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ/ഏജൻസി, അന്വേഷണ പുരോഗതി എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
അന്വേഷണം പൂർത്തീകരിച്ചവയിൽ കണ്ടെത്തലുകൾ എന്താണെന്നും എത്ര കോടി രൂപയുടെ അഴിമതി കണ്ടെത്തിയിട്ടുണ്ട് എന്നും ഏതൊക്കെ പദ്ധതികളിൽ എന്തെല്ലാം അഴിമതികളാണ് നടന്നതെന്നുമുള്ള വിരവങ്ങൾ ലഭ്യമാക്കാമോ?
2925.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ ചികിത്സാ സഹായം വഴി 2016 മുതല്‍ നാളിതുവരെ കാസര്‍ഗോഡ് ജില്ലയില്‍ എത്ര കോടി രൂപ ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ടെന്ന വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2926.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ പട്ടികജാതി ക്ഷേമവകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികൾ എന്തൊക്കെയാണ്; ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പാറാശാല മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ പട്ടികജാതി ക്ഷേമവകുപ്പ് മുഖേന എത്ര പേർക്ക് ചികിത്സാധനസഹായം അനുവദിച്ചിട്ടുണ്ട്; ആകെ എത്ര രൂപയാണ് ധനസഹായമായി അനുവദിച്ചത്; വിശദമാക്കാമോ?
2927.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പട്ടികജാതി വികസന വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്; ഓരോ റിപ്പോർട്ടും സമർപ്പിച്ചത് എന്നാണ്; അതിന്മേൽ നാളിതുവരെ സ്വീകരിച്ച തുടർനടപടികൾ എന്തൊക്കെയാണ്; റിപ്പോർട്ടുകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
2928.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികവർഗ്ഗ വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം വയനാട്ടിലെ ഓഫീസുകളിൽ പരിശോധന നടത്തി എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചു; ഇതിൽ ക്രമക്കേട് കണ്ടെത്തിയത് എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ; ക്രമക്കേട് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2929.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ 2021 മുതൽ വകുപ്പിന്റെ കീഴിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തിൽ അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2930.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിക്കുന്നതിന് ലക്ഷ്യമിട്ട മണിമല മുക്കടയിലെ സാംസ്കാരിക കേന്ദ്രത്തിന്റെ പണി പൂർത്തിയാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച മേൽ നടപടി എന്താണ്; എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാനാകും; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിക്കുന്നതിനും സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി ഉപയോഗസജ്ജമാക്കുന്നതിനും നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
2931.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി തിരൂർ നിയോജക മണ്ഡലത്തിൽ 2021 മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിൽ നടപ്പിലാക്കിയവയുടേയും നടപ്പിലാക്കാത്തവയുടേയും വിവരങ്ങൾ, നടപ്പാക്കാത്തവ ഉണ്ടെങ്കിൽ അതിനു കാരണം, വകയിരുത്തിയിരുന്ന തുകയിൽ ചെലവഴിക്കാതെ നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരവും കാരണവും, പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിൽ നടപ്പിലാക്കാനുള്ളവയുണ്ടെങ്കിൽ എന്നത്തേക്ക് അത് പൂർത്തിയാക്കും എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
തിരൂർ നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
2932.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം താലൂക്കിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തമിഴ് ഭാഷ സംസാരിക്കുന്ന ആളുകള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് വകുപ്പ് മുഖേന എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2933.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏക വരുമാനദായകൻ മരണപ്പെട്ട പട്ടികജാതി കുടുംബത്തില്‍പ്പെട്ടവർക്ക് നല്‍കുന്ന ധനസഹായ പദ്ധതി പ്രകാരം മണലൂർ മണ്ഡലത്തില്‍ ഈ സർക്കാറിന്റെ കാലയളവിൽ എത്ര പേർക്ക് ധനസഹായം നല്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ആയതിനായി ആകെ എത്ര രൂപയാണ് പ്രസ്തുത മണ്ഡലത്തില്‍ അനുവദിച്ചത്; അനുവദിച്ച തുക മുഴുവൻ വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2934.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പ്രയോജനപ്പെടുത്തി കരിയര്‍ ഡിവലപ്‌മെന്റ് സെന്റര്‍ കം പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററും ആധുനിക നിലവാരത്തിലുള്ള ഓഡിറ്റോറിയവും കളിസ്ഥലവും നിർമ്മിക്കുന്നത് സംബന്ധിച്ച് നൽകിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഇത് സംബന്ധിച്ച പദ്ധതി രൂപീകരണ റിപ്പോർട്ട് കാഞ്ഞിരപ്പള്ളി പട്ടികജാതി വികസന ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർ താമസിക്കുന്നതിനും നിർദ്ദിഷ്ട ശബരിമല എയർപോർട്ടിന് അടുത്തുള്ളതുമായ പട്ടികജാതി വികസന വകുപ്പിന്റെ സ്വന്തം സ്ഥലം എന്നത് പരിഗണിച്ച് പ്രസ്തുത പദ്ധതികള്‍ യാഥാർത്ഥ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ?
2935.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി പുതുക്കാട് മണ്ഡലത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിൽ പുതുക്കാട് - ചെങ്ങാലൂര്‍ ദേശത്ത് ഇരിങ്ങാലക്കുടക്കാരന്‍ വീട്ടില്‍ ശ്രീ. മോഹനന്‍ ഐ. എം. നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നടപടി ഏത് ഘട്ടത്തില്‍ ആണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്‌തുത വ്യക്തിക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2936.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാറിന്റെയും നിലവിലെ സര്‍ക്കാറിന്റെയും കാലത്ത് കാട്ടാക്കട മണ്ഡലത്തിൽ പട്ടികജാതി വകുപ്പിന്റെ കീഴിൽ അനുമതി ലഭ്യമായതും പൂർത്തിയാക്കിയതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
2937.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് കല്യാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
2938.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്. സി. - എസ്. ടി. വിഭാഗങ്ങൾക്കുള്ള പദ്ധതി അടങ്കൽ തുക കഴിഞ്ഞ വർഷം വെട്ടിക്കുറച്ചിരുന്നോയെന്ന് അറിയിക്കുമോ;
( ബി )
എങ്കിൽ കഴിഞ്ഞവർഷം വെട്ടിക്കുറച്ച പദ്ധതി അടങ്കൽ തുക ഈ സാമ്പത്തിക വർഷം കൂടുതലായി നൽകാൻ നടപടികൾ സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2939.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള സേഫ് പദ്ധതിയില്‍ ആലപ്പുഴ മണ്ഡലത്തിലെ എത്ര ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കാനുള്ള നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ?
2940.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോയെന്നും ഏതെങ്കിലും പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തുക വെട്ടിക്കുറച്ചിട്ടുണ്ടോയെന്നും ഓരോ വർഷവും വകയിരുത്തിയ തുക താരതമ്യപ്പെടുത്തി വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭവന നിര്‍മ്മാണം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, സ്വയം തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാരണത്താല്‍ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ ഇടയായത് ഈ വിഭാഗത്തിന്റെ പുരോഗതിയുടെ വളര്‍ച്ചാ നിരക്ക് കുറയാനിടയാക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിൽ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കന്നത് ആവര്‍ത്തിയ്ക്കാതിരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2941.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിലെ ഏക വരുമാനദായകന്‍ മരണപ്പെട്ടാൽ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ശ്രീമതി കമല, തെക്കേപറമ്പില്‍ എന്നയാൾ സമര്‍പ്പിച്ച അപേക്ഷ പ്രകാരം ധനസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2942.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന് വകയിരുത്തിയ ആകെ തുക എത്രയാണെന്നും അതിൽ ചെലവാക്കിയ തുക എത്രയാണെന്നും ഇനം തിരിച്ചു വ്യക്തമാക്കാമോ?
2943.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കിവരുന്ന ഏതെല്ലാം പദ്ധതികളിലാണ് നിലവിൽ കുടിശികയുള്ളത്; ഓരോ പദ്ധതിയിലും എത്ര ഗുണഭോക്താക്കൾക്ക് തുക അനുവദിക്കാൻ ബാക്കിയുണ്ട്; ഓരോ പദ്ധതിയിലെയും കുടിശിക എത്ര; വിശദാംശങ്ങൾ ഇനം തിരിച്ച് ലഭ്യമാക്കുമോ?
2944.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി ലഭ്യമാക്കി പുനരധിവസിപ്പിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭവനം, കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്; വിശദമാക്കാമോ;
( ബി )
ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന നാളിതുവരെയായി പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് എത്ര ഏക്കർ ഭൂമി വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗങ്ങളിൽ മുഖ്യധാരയിൽ എത്തിക്കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2945.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പില്‍ നിന്നും 2021-22 മുതല്‍ നാളിതുവരെയായി കുണ്ടറ മണ്ഡ‍ലത്തിനായി അനുവദിച്ചിട്ടുളള പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കും അനുവദിച്ചിട്ടുളള തുക എത്രയെന്നും പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി എന്തെന്നും വിശദമാക്കാമോ?
2946.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏക ​ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഗോത്ര വർഗ്ഗക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആവശ്യമായ റോഡോ പാലമോ ഇല്ലാത്തതിനാൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണം സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇടമലക്കുടിയിലെ വികസനത്തിനായി എന്തെല്ലാം പദ്ധതികൾ ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2947.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്കയില്‍ ഉള്‍പ്പെടെ അധിവസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗമായ കൊറഗരുടെ സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
2948.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സർക്കാർ ഫണ്ട് വിനിയോഗം ഫലപ്രദമല്ലെന്നും ഇത് ക്രമക്കേടുകൾക്ക് വഴിവെക്കുന്നതായും ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിലെ പ്രവൃത്തി പഠനസംഘം കണ്ടെത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഫണ്ട് വിനിയോഗം ഫലപ്രദമാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനും എന്തൊക്കെ പരിഹാരമാർഗങ്ങളാണ് നിർദേശിച്ചിട്ടുള്ളത്; ഇക്കാര്യത്തിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
വികേന്ദ്രീകൃത ഓഡിറ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2949.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് എത്ര പേര്‍ക്ക് എസ്.സി/എസ്.ടി. വകുപ്പ് മുഖേന വിവിധ തരത്തിലുള്ള ധനസഹായം ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും ലഭ്യമായിട്ടുള്ള തുക എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ?
2950.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ഉന്നതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; അവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
2951.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വകുപ്പ് വനിതകൾക്കായി ആരംഭിച്ച 20 'ഷീ സ്മാർട്ട് കഫേ' കൾ നിലവിൽ ഏതെല്ലാം സ്ഥലങ്ങളിലാണ് നടത്തിവരുന്നത്; ഇതിനായി ആകെ അനുവദിച്ചിട്ടുള്ള തുക എത്രയാണ്;
( ബി )
ഓരോ കഫേകൾക്കും അനുവദിച്ച തുക, അവ നടത്തിവരുന്നവരുടെ പേര് വിവരം എന്നിവ വിശദമാക്കാമോ?
2952.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെയുള്ള സംസ്ഥാന ബജറ്റുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായ തുക എന്നിവയുടെ ശതമാനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത കാലയളവില്‍ സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായതും നഷ്ടപ്പെട്ടതുമായ തുക എന്നിവ എത്ര വീതമാണെന്ന് ശതമാനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;?
2953.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേയ്ക്കുള്ള റോഡ് നിര്‍മ്മാണത്തിന് എത്ര തുകയാണ് അനുവദിച്ചിരിക്കുന്നത്; ഭരണാനുമതി തുകയും ടെന്‍ഡര്‍ അനുവദിച്ചിരിക്കുന്ന തുകയും എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ഇടമലക്കുടിയിലെ ആകെയുള്ളതില്‍ എത്ര ഉന്നതികള്‍ക്ക് ഈ റോഡിന്റെ പ്രയോജനം ലഭിക്കും; അറിയിക്കാമോ;
( ഡി )
മുഴുവന്‍ ഉന്നതികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ റോഡ് നിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കാമോ?
2954.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ആലത്തൂര്‍ മണ്ഡലത്തില്‍ അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഉന്നതികള്‍ ഏതൊക്കെയാണെന്നും അവയുടെ പ്രവര്‍ത്തന പുരോഗതികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
2955.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖാന്തിരം പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2956.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള കണക്കുകൾ സൂക്ഷിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ടോ ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരമുള്ള കണക്കുകൾ സൂക്ഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ പേരും ഔദ്യോഗിക മേൽവിലാസവും ലഭ്യമാക്കാമോ;
( സി )
നിലവിൽ വകുപ്പ് തിരിച്ച് ശേഖരിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ?
2957.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വഴി മലപ്പുറം ജില്ലയിൽ ഈ സാമ്പത്തിക വർഷം നൽകിയ വായ്പകൾ ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പല പദ്ധതികളിലും ഫണ്ടിന്റെ അപര്യാപ്തത മൂലം അപേക്ഷകർക്ക് കൃത്യസമയം വായ്പ ലഭിക്കാത്ത സാഹചര്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഫണ്ട് അലോട്ട്മെന്റ് നൽകി പെൻഡിംഗ് അപേക്ഷകളിൽ വായ്പകൾ കൃത്യമായി വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2958.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗോത്രവിഭാഗത്തില്‍പ്പെട്ടവരുടെ ഇടയിൽ പോഷകാഹാരക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത കേന്ദ്രങ്ങളിൽ നിന്നും എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ?
2959.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 കാലയളവിൽ പട്ടികജാതി. പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ വിവിധ പദ്ധതികള്‍ക്കായി എത്ര തുക വിനിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത കാലയളവിൽ എത്ര പട്ടികജാതി ഗുണഭോക്താക്കള്‍ക്കായി ലെെഫ് പദ്ധതിയില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്‌തുത കാലയളവിൽ വിവിധ പദ്ധതികളിലായി പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2960.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെ കാലത്ത് തിരുവമ്പാടി മണ്ഡലത്തിലെ ഏതെല്ലാം പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതികള്‍ അനുവദിച്ചുവെന്നും അവയില്‍ ഏതൊക്കെ പൂര്‍ത്തിയായെന്നും വിശദമാക്കാമോ;
( ബി )
ഏതൊക്കെ ഉന്നതികളിൽ പ്രസ്തുത പദ്ധതി ആരംഭിക്കാനുണ്ടെന്നും ആരംഭിക്കാന്‍ വൈകിയതിന്റെ കാരണം എന്തെന്നും വ്യക്തമാക്കാമോ;
( സി )
കാലതാമസം ഒഴിവാക്കി പ്രസ്തുത പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
2961.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേർക്ക് വീട് നിർമ്മിച്ച് നൽകിയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതിയുടെ അനൂകൂല്യം ഇനി എത്ര കുടുംബങ്ങൾക്ക് കൂടി ലഭിക്കാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത പദ്ധതി എന്നേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
2962.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗ വികസന വകുപ്പിന് പട്ടികജാതി വികസന വകുപ്പിലുള്ളതുപോലെ പ്രാദേശിക തലത്തിൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിനും ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും പ്രതിസന്ധി നേരിടുന്നതായി ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പിന്റെ പഠന റിപ്പോർട്ടില്‍ പരാമർശിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
വകുപ്പും ഗുണഭോക്താക്കളും തമ്മിലുള്ള വിടവ് നികത്തുന്നതിനും വകുപ്പിനെ ജനോപകാരപ്രദമാക്കുന്നതിനും എസ്. സി. പ്രമോട്ടർമാരുടെ മാതൃകയിൽ പിന്നാക്ക വിഭാഗ പ്രമോട്ടർമാരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2963.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനതയ്ക്ക് അര്‍ഹതപ്പെട്ട ഭൂമിയും വനാവകാശവും സംരക്ഷിച്ചു നല്‍കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാം; വിശദാംശം നല്കുമോ;
( ബി )
സംസ്ഥാനത്ത് വിദൂര വനപ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷനിലൂടെ കണക്ടിവിറ്റി ഉറപ്പാക്കാൻ കഴിയാത്ത മേഖലകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് തടസ്സരഹിതമായ 5 ജി കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2964.
ഡോ. കെ. ടി. ജലീൽ
ശ്രീ. ആന്റണി ജോൺ
ശ്രീ എം നൗഷാദ്
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര ഗുണഭോക്താക്കള്‍ക്കായി എത്ര തുക വായ്പ നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
തിരിച്ചടവ് ഇനത്തില്‍ എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ വഴി പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതി പ്രകാരം വനിതകള്‍ക്കായി എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ എത്ര തുകയുടെ തിരിച്ചടവ് ഉണ്ടായിട്ടുണ്ടെന്നും ഇളവ് ഇനത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.