STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
16.09.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*1.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കമുള്ള സർക്കാർ ആശുപത്രികളിൽ എത്തുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവര്‍ ഉൾപ്പെടെയുള്ള രോഗികള്‍ സ്വന്തം ചെലവിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങി നൽകേണ്ടതായ സാഹചര്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത സാഹചര്യം ഉണ്ടാകാനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*2.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് ഉപയോഗം ഉറപ്പു വരുത്തുന്നതിനായി വിഭാവനം ചെയ്ത കെ-ഫോൺ പദ്ധതി പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് പര്യാപ്തമാണെന്ന വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അതിവേഗ ഇന്റർനെറ്റ് സേവനം മിതമായ നിരക്കിൽ ലഭ്യമാക്കുക വഴി കെ-ഫോൺ പദ്ധതിയ്ക്ക് ജനങ്ങളുടെ അംഗീകാരം ഇതിനകം നേടാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കെ-ഫോൺ പദ്ധതി വ്യാപിപ്പിക്കുന്നതിനായി എന്തെല്ലാം തരത്തിലുള്ള കേബിൾ ശൃംഖലയാണ് സ്ഥാപിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ പ്രധാനപ്പെട്ട ഏതെല്ലാം സർക്കാർ സ്ഥാപനങ്ങളിലാണ് നിലവിൽ കെ-ഫോൺ നെറ്റ്‍വർക്ക് ഉപയോഗിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
സർക്കാർ ഓഫീസുകൾ സമ്പൂർണ്ണമായി കെ-ഫോൺ നെറ്റ്‍വർക്കിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വാണിജ്യ കണക്ഷൻ നൽകുന്നതിനായി പ്രദേശിക ഓപ്പറേറ്റർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
ഗാർഹിക കണക്ഷൻ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിവരുന്നതെന്ന് അറിയിക്കാമോ?
*3.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. കെ. ബഷീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുന:രധിവസിപ്പിക്കുന്നതിനുളള നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുക ഇതിനായി യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
കേന്ദ്ര സർക്കാർ അനുവദിച്ച വായ്പ ഉപയോഗിച്ച് എന്തെല്ലാം പുനഃരധിവാസ പദ്ധതികളാണ് ഈ മേഖലയില്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ദുരിതബാധിതരെ പൂർണ്ണമായും പുനഃരധിവസിപ്പിക്കാൻ എന്നത്തേക്ക് കഴിയുമെന്ന് വ്യക്തമാക്കുമോ?
*4.
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഭക്ഷ്യവകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തവണത്തെ ഓണക്കാലത്ത് നല്‍കിയ ഓണക്കിറ്റില്‍ എന്തെല്ലാം അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് അറിയിയ്ക്കാമോ;
( സി )
ഏതെല്ലാം വിഭാഗത്തിലെ എത്ര കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തതെന്നം ഇതിനായി ഏകദേശം എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
അധിക ഭക്ഷ്യധാന്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നോ; എങ്കില്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം എന്തായിരുന്നുവെന്ന് വെളിപ്പെടുത്താമോ?
*5.
ശ്രീമതി ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ്‍വയർ കുടുങ്ങിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; ഇതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
*6.
ശ്രീമതി ദെലീമ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 18-നും 55-നും മദ്ധ്യേ പ്രായമുള്ളവരും വിദേശ ജോലിക്ക് ശ്രമിക്കുന്നവരുമായ വനിതകള്‍ക്കായി നോര്‍ക്കയും വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നോര്‍ക്ക ശുഭയാത്ര പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് പരമാവധി എത്ര തുകവരെ വായ്പ ലഭ്യമാകുമെന്നും വായ്പാ സബ്സിഡി, പലിശ തുടങ്ങിയവ സംബന്ധിച്ചുള്ള വിശദാംശവും ലഭ്യമാക്കാമോ;
( സി )
വിസ സ്റ്റാമ്പിങ്, എച്ച്. ആര്‍. ഡി. /എംബസി അറ്റസ്റ്റേഷന്‍, എയര്‍ ടിക്കറ്റുകള്‍, വാക്സിനേഷന്‍ തുടങ്ങിയവയ്ക്ക് വായ്പാ തുക ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണോ പ്രസ്തുത പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പദ്ധതി എന്നുമുതല്‍ ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
*7.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീവ്രദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവരെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാൻ ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമാണെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും നടപ്പിലാക്കിയ പ്രവൃത്തികള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( സി )
ഏകാംഗ കുടുംബങ്ങളില്‍ പുനഃരധിവാസം ആവശ്യമുള്ളവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ; പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കാമോ?
*8.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി ഉമ തോമസ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരുനൂറു ദിവസത്തിൽ അധികമായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സമരവുമായി ബന്ധപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂർവ്വം പരിഗണിക്കുമോ;
( സി )
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
*9.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്ത് എത്ര മെഡിക്കല്‍ കോളേജുകളാണ് ഉണ്ടായിരുന്നതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്ന നേട്ടം കെെവരിക്കുവാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് വിശദമാക്കാമോ;
( സി )
അനുമതി ലഭിച്ച മെഡിക്കല്‍ കോളേജുകളില്‍ അടുത്ത വര്‍ഷം തന്നെ പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തല-സാങ്കേതിക സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ സംസ്ഥാനത്ത് എത്ര എം. ബി. ബി. എസ്. സീറ്റുകളാണ് ഉള്ളത്; പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ സര്‍ക്കാര്‍ മേഖലയില്‍ മാത്രം എത്ര സീറ്റുകള്‍ ലഭ്യമാകും; വിശദമാക്കാമോ?
*10.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്മെന്റ് സെക്ര​ട്ടേറിയറ്റിൽ മൂന്നു ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഫയലുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ആലോചിക്കുന്നത്; വിശദമാക്കാമോ;
( ഡി )
സെക്രട്ടേറിയറ്റിലും വകുപ്പു മേധാവികളുടെ ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*11.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സുരക്ഷാ ഓഡിറ്റ് എന്നത്തേക്ക് പൂർത്തിയാക്കാനാകുമെന്ന് വിശദമാക്കാമോ?
*12.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം - ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാത പൂർത്തീകരിക്കുന്നതിന് സർക്കാർ സമയക്രമം നിശ്ചയിച്ചിരുന്നോ; എങ്കിൽ ഇതിന്‍പ്രകാരം ജലപാതയുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടത് എന്നായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജലപാതയുടെ ആദ്യഘട്ട പണി എത്രത്തോളം പൂർത്തീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ജലപാതയുടെ പണി എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വിശദമാക്കുമോ?
*13.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുണ്ടക്കൈ, ചൂരല്‍മല പ്രകൃതിദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പുനഃരധിവാസത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വയനാട് പുനര്‍‍നിര്‍മ്മാണ സമിതിയുടെ ഘടനയും ചുമതലകളും എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തെ സംബന്ധിച്ച് കേരള ഹൈക്കോടതി നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ എന്തെല്ലാമാണ്; കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍വ്വമായ സഹകരണം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
*14.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ഡോ. എം. കെ. മുനീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരിൽ നിന്നുള്ള നെല്ല് സംഭരണത്തിനായി സപ്ലൈകോ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സപ്ലൈകോ ശേഖരിക്കുന്ന നെല്ലിൽ എത്ര ശതമാനം വരെ ഈർപ്പവും പതിരും ആകാമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്;
( സി )
സപ്ലൈകോ ശേഖരിക്കുന്ന നെല്ലിന്റെ വില നൽകുന്നതിൽ കാലതാമസം ഉണ്ടാകാറുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കർഷകർക്ക് നൽകാനുളള പണം യഥാസമയം നൽകുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*15.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നഴ്‍സിംഗ് കോളേജുകള്‍ ആരംഭിക്കുക എന്ന നേട്ടം കെെവരിക്കുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
2021‌‌-ല്‍ സംസ്ഥാനത്താകെ എത്ര ബി. എസ്. സി. നഴ്സിംഗ് സീറ്റുകളാണ് ഉണ്ടായിരുന്നതെന്നും നിലവില്‍ അത് എത്ര സീറ്റുകളായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിലവില്‍ എത്ര മെഡിക്കല്‍-നഴ്‍സിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയില്‍ ഓരോന്നിലും എത്ര സീറ്റുകള്‍ നിലവിലുണ്ടെന്നും അറിയിക്കാമോ;
( ഡി )
സ്വകാര്യ-സ്വാശ്രയ മേഖലകളില്‍ കൂടുതല്‍ മെഡിക്കല്‍- നഴ്‍സിംഗ് കോഴ്‍സുകള്‍ക്ക് അനുമതി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
*16.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം. എം. മണി
ശ്രീ എം മുകേഷ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കുന്നതിന് ആദ്യഘട്ടത്തില്‍ കേന്ദ്ര സർക്കാർ വിസമ്മതിച്ചെങ്കിലും സംസ്ഥാന സർക്കാറിന്റെ ഇച്ഛാശക്തിയോടുള്ള പ്രവർത്തനത്താലാണ് പ്രസ്തുത പദ്ധതിക്ക് അനുമതി നേടിയതെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വികസനത്തിനും ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യത്തിനും പ്രസ്തുത പദ്ധതി സഹായകരമാകുമെന്ന് വിലയിരുത്തുന്നുണ്ടോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ വിവിധ വിദഗ്ദ്ധ സമിതികളുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് പ്രാഥമികമായി എന്തെല്ലാം പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായി സ്ഥലം എവിടെയാണ് കണ്ടെത്തിയിട്ടുള്ളതെന്നും എത്ര ഏക്കർ സ്ഥലം ആവശ്യമായിവരുമെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി സമയബന്ധിതമായി ആരംഭിക്കുന്നതിനാവശ്യമായ പ്രാഥമിക പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്താൻ നിർദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
*17.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതരസ്വഭാവമുള്ള പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് ദുരന്തബാധിതർക്ക് വായ്പാതിരിച്ചടവിൽ ഇളവുനൽകാനും ലളിത വ്യവസ്ഥകളോടെ പുതിയ വായ്പ അനുവദിക്കുന്നതിനും 2025-ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്ന് അറിയിയ്ക്കാമോ;
( ബി )
പ്രസ്തുത വകുപ്പ് ഒഴിവാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തെ പ്രകൃതിദുരന്ത നിവാരണ പ്രവർത്തനത്തിന് ഇരട്ട പ്രഹരമേൽപ്പിച്ചതായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെതുടർന്ന് സംസ്ഥാന സർക്കാർ എത്ര തവണ വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്; അത് ഏതെല്ലാം തീയതികളിലായിരുന്നു; വിശദാംശം അറിയിക്കാമോ;
( ഡി )
നിവേദനം നൽകുന്ന സമയത്ത് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 13 - നിലവിലുണ്ടായിരുന്നോ; പ്രസ്തുത നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*18.
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം ആരോഗ്യ മേഖലയില്‍ നടത്തുന്ന വികസന മുന്നേറ്റങ്ങളുടെ തെളിവാണ് ദേശീയതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ അംഗീകാരങ്ങളെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആരോഗ്യ സ്ഥാപനങ്ങളുടെ ദേശീയ ഗുണനിലവാര പരിശോധനയില്‍ സംസ്ഥാനത്തെ ഏതെല്ലാം ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശുസൗഹൃദ സേവനം ഉറപ്പാക്കുന്നതിനും മുസ്‍കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
ദേശീയ ഗുണനിലവാര സൂചികയില്‍ 'ലക്ഷ്യ' അംഗീകാരം നേടുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും സംസ്ഥാനത്ത് ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രസ്തുത അംഗീകാരം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കാമോ?
*19.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്റ്റ് നടപ്പിലാക്കിയത് കേരളത്തിലെ ജനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എന്‍. എഫ്. എസ്. എ. പ്രകാരം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍‍കുന്ന റേഷന്‍ വിഹിതവും മുൻഗണനേതര വിഭാഗക്കാര്‍ക്ക് നല്‍കുന്ന ടൈഡ് ഓവര്‍ വിഹിതവും വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത സാഹചര്യത്തിലും ഈ ഓണത്തോടനുബന്ധിച്ച് സംസ്ഥാനം അധികവിഹിതം ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങൾക്ക്‌ ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*20.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യൻ ഉല്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ അന്‍പത് ശതമാനം വര്‍ദ്ധിപ്പിച്ച അമേരിക്കൻ നടപടി കേരളത്തിന്റെ പരമ്പരാഗത മേഖലയ്ക്ക് ഉണ്ടാക്കാനിടയുള്ള കനത്ത തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് പ്രത്യേകം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( സി )
രാജ്യത്ത് ഏറ്റവും കൂടുതല്‍ സമുദ്രോല്പന്ന സംസ്കരണ കയറ്റുമതികളും അമേരിക്കയിലേയ്ക്ക് കയറ്റുമതിയുമുള്ള സംസ്ഥാനമെന്ന നിലയില്‍ ഈ മേഖലയില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാൻ എന്തെങ്കിലും ബദല്‍ പദ്ധതികള്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന സംസ്ഥാനത്തെ കാര്‍ഷികോത്പന്നങ്ങള്‍, കയര്‍, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാൻ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*21.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് നിയന്ത്രിക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അത് പ്രതിരോധിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഇത്തരത്തിൽ വെളിച്ചെണ്ണയുടെ വില വർദ്ധനവിന് ഇടയാക്കിയ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വെളിച്ചെണ്ണയുടെ വില വർദ്ധനവ് നിയന്ത്രിക്കുന്നതിനൊപ്പം ഈ ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് അരിയും മറ്റ് അവശ്യസാധനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
*22.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട കേന്ദ്ര അനുമതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഇപ്പോഴത്തെ സ്ഥിതിയും പ്രസ്തുത പദ്ധതി എന്ന് യാഥാർത്ഥ്യമാക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും വിശദമാക്കാമോ?
*23.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവിനെ മർദ്ദിച്ച പോലീസുകാർക്കെതിരെ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ; ഇവരെ സർവിസിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഏതൊക്കെ അന്വേഷണങ്ങളാണ് നടത്തിയതെന്നും അന്വേഷണത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
*24.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധയ്ക്ക് കാരണമായ അമീബയുടെ വകഭേദങ്ങൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
'തലച്ചോർ തീനി' എന്നറിയപ്പെടുന്ന നൈഗ്ലേരിയ ഫൗളരിയ്ക്ക് പുറമെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് അമീബയുടെ വകഭേദങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
അമീബിക് മസ്തിഷ്കജ്വരത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്ന മരുന്നു സംയുക്തത്തിൽ ഉൾപ്പെടുന്ന പ്രധാന മരുന്നുകളെക്കുറിച്ച് വിശദമാക്കാമോ;
( ഡി )
മലിനജലത്തിന് പുറമെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള മറ്റു സ്ഥലങ്ങൾ ഏതൊക്കെയാണ്; അമീബിക് മസ്തിഷ്കജ്വരത്തിന്റെ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*25.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവു നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തെരുവു നായകളുടെ ജനന നിയന്ത്രണ യൂണിറ്റുകൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്നും തെരുവു നായകളുടെ വർദ്ധനവിന് അനുസൃതമായി പുതിയ യൂണിറ്റുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ;
( സി )
പരിശീലനം ​നേടിയ നായപിടുത്തക്കാരുടെ കുറവ് പരിഹരിക്കാൻ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*26.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്ത് എം. എസ്. സി. എൽസ-3 എന്ന കപ്പൽ കണ്ടെയ്നറുകളുമായി മുങ്ങിയ സംഭവത്തെ തുടർന്ന് കടലിലും തീരത്തും ഉണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സമിതിയുടെ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( സി )
ഈ കപ്പലപകടം മൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടവും തീരം വൃത്തിയാക്കാൻ വേണ്ടി വരുന്ന ചെലവും സമിതിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
*27.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനകീയ ഇടപെടലിലൂടെ സാമൂഹികനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സംസ്ഥാനമെന്ന നിലയിൽ മാലിന്യ നിർമ്മാർജ്ജനത്തിൽ ലോകത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ കേരളം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഹരിതകര്‍മ്മസേന ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ പൂര്‍ണ്ണമായും സംസ്‌കരിക്കാനാകുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; ഇ-മാലിന്യങ്ങളിലടങ്ങിയ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്ന അര്‍ബന്‍ മൈനിങ് സംവിധാനം കേരളത്തിലും ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുള്ള നൂതന സാങ്കേതികവിദ്യകള്‍ സംസ്ഥാനത്ത് പ്രയോജനപ്പെടുത്തുന്നതിനും മാലിന്യ നിർമ്മാർജ്ജന രംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് മാലിന്യ ശേഖരണം സജീവമായതോടെ മാലിന്യം വേർതിരിക്കാനും സംസ്‌കരിക്കാനും കൂടുതൽ പ്ലാന്റുകളുടെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും അതിന്റെ പുനരുപയോഗത്തിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*28.
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഫോണ്‍ മുഖേനയുള്ള ഇന്റർനെറ്റ് സംവിധാനം സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ബി )
കെ-ഫോണ്‍ മുഖേനയുള്ള സേവനത്തിന്റെ വിജയം അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ആദിവാസി മേഖലകളില്‍ കെ-ഫോണ്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ഡി )
ആദിവാസി മേഖലകളിലെ കെ-ഫോണ്‍ സേവന ലഭ്യതയ്ക്ക് കണക്കാക്കിയിട്ടുള്ള ചെലവ് എത്രയെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിയുടെ ഫണ്ട് സ്രോതസ്സ് വ്യക്തമാക്കാമോ?
*29.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ ശരീരത്തിൽ ഗൈഡ്‍വയർ കുരുങ്ങിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് പരിഹരിക്കാനും രോഗിക്ക് നഷ്ടപരിഹാരം നൽകാനും നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
സർക്കാർ ആശുപത്രികളിൽ ചികിത്സാ പിഴവ് ഉണ്ടാകുന്നത് തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*30.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമവിധേയമായും സുതാര്യമായും അവയവദാനം സാധ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിയമവിധേയമായ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; അവയവദാന നിരക്ക്‌ കൂട്ടുന്നതിനും മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി കെ-സോട്ടോ വഴി പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് നടക്കുന്ന അവയവദാനം നീതിപൂർവ്വമാണെന്ന് ഉറപ്പുവരുത്തുന്നതിന് സമഗ്ര മാർഗനിർദേശവും എസ്‌. ഒ. പി. യും തയാറാക്കിയ ഏകസംസ്ഥാനമായി കേരളം മാറിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് നടന്നതായി പറയപ്പെടുന്ന നിയമവിധേയമല്ലാത്ത അവയവദാനം സംബന്ധിച്ച് പരിശോധന നടത്തിയിരുന്നോ; രാജ്യാന്തര ബന്ധങ്ങളുള്ള അവയവ റാക്കറ്റിന്റെ കണ്ണികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.