UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1574.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ഭൂമി സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി, അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഏത് അധികാര സ്ഥാനത്താണ്/യൂസറിനടുത്താണ് എന്ന് വിലയിരുത്തുന്നതിനും അപേക്ഷകള്‍ അകാരണമായി വച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും സോഫ്റ്റ്‍വെയറില്‍ സംവിധാനം ഒരുക്കാമോ; വ്യക്തമാക്കുമോ;
( ബി )
തീര്‍പ്പാക്കിയ പ്രസ്തുത അപേക്ഷകളുടെ സ്ഥിതിവിവരകണക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കാന്‍ സോഫ്റ്റ്‍വെയറില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1575.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര പച്ചക്കറിയുല്പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നുവെന്നും ഇപ്പോള്‍ എത്രയെന്നും വിശദമാക്കുമോ;
( ബി )
നിലവിലെ ആവശ്യകതയുടെ എത്ര ശതമാനം പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പച്ചക്കറിയുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ നിലവിലെ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്നും ആയത് എന്നത്തേക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കുമോ?
1576.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ഫോഴ്സ്മെന്റ് പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജൈവ കീടനാശിനികളുടെയും ജൈവവളങ്ങളുടെയും ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും സംയോജിത രോഗ-കീട നിയന്ത്രണ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; ഇതിനായി പ്രത്യേക ക്യാമ്പയിനുകള്‍ നടത്തിവരുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മറ്റെന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ഈ പദ്ധതി എന്തെല്ലാം മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് അറിയിക്കുമോ?
1577.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക കടാശ്വാസ കമ്മീഷൻ അംഗീകരിച്ച എത്ര രൂപയുടെ ക്ലെയിമുകള്‍ നിലവിൽ വിതരണം ചെയ്യാനുണ്ടെന്നറിയിക്കുമോ;
( ബി )
ഏത് കാലയളവ് മുതലുള്ള ക്ലെയിമുകളാണ് വിതരണം ചെയ്യാനുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ ഏതു വർഷം വരെയുള്ള ക്ലെയിമുകളാണ് സ്വീകരിച്ചതെന്നും പ്രസ്തുത ക്ലെയിമുകളിൽ എത്രയെണ്ണത്തിന് തുക നൽകാനുണ്ടെന്നും വ്യക്തമാക്കുമോ?
1578.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എച്ച്. സലാം
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കൃഷിയുടെ ഉല്പാദന ക്ഷമത ഉയര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( ബി )
നെല്ല്, നാളികേരം, പച്ചക്കറി എന്നിവയുടെ ഉല്പാദന ക്ഷമതയില്‍ വര്‍ദ്ധിപ്പിക്കാൻ ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്; വിശദാംശം വ്യക്തമാക്കുമോ;
( സി )
കാര്‍ഷികോല്പാദന ക്ഷമതയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനനുസരിച്ച് കൃഷിക്കാരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നുണ്ടോ; കര്‍ഷക കുടുംബങ്ങളുടെ വരുമാനക്കണക്ക് എടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1579.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമ പ്രകാരം ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട ഭൂമി അതില്‍ നിന്ന് നീക്കം ചെയ്യുന്നതിനും ഉള്‍പ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുമുള്ള അപേക്ഷകളിന്മേൽ തീരുമാനം വേഗത്തിലാക്കാനും ഓരോ അപേക്ഷയും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഒരു പരമാവധി സമയം തിട്ടപ്പെടുത്താനാകുമോയെന്ന് വ്യക്തമാക്കാമോ?
1580.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനം വർദ്ധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി എന്തെല്ലാം സഹായങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ഒരു വര്‍ഷം എത്ര ടണ്‍ പച്ചക്കറിയാണ് ആവശ്യമായി വരുന്നതെന്നും അവയില്‍ എത്ര ശതമാനമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നതെന്നും വ്യക്തമാക്കുമോ?
1581.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളങ്ങളുടെയും നീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിന് നബാര്‍ഡ് വഴി കൃഷി വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയിലെ ഏതെല്ലാം കുളങ്ങളുടെയും നീര്‍ത്തടങ്ങളുടെയും പ്രവൃത്തികളാണ് പ്രസ്തുത പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളളത്; ഓരോന്നിന്റെയും വിശദാംശം ലഭ്യമാക്കുമോ?
1582.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങേരി കാര്‍ഷിക വികസന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കാര്‍ഷിക കേന്ദ്രം കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1583.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പദ്ധതി അടങ്കലിൽ കൃഷി വകുപ്പിന് 2024-25 സാമ്പത്തിക വർഷം എത്ര തുകയാണ് വകയിരുത്തിയതെന്നും നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്നും വിശദമാക്കാമോ?
1584.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതം ഹരിപ്പാട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രോജക്ട് രൂപീകരണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളതെന്നും എത്ര രൂപയാണ് ഇതിനായി അടങ്കല്‍ കണക്കാക്കിയിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ട പ്രോജക്ടിന്റെ ഭരണാനുമതി നടപടിക്രമങ്ങള്‍ എത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി വ്യക്തമായ സമയക്രമവും ആക്റ്റിവിറ്റി കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍വ്വഹണവും ഉറപ്പാക്കുമോ; വ്യക്തമാക്കുമോ?
1585.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട് ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഏതെല്ലാം വകുപ്പുകളുമായി സംയേജിപ്പിച്ചുകൊണ്ടാണ് നടത്തുന്നതെന്ന് അറിയിക്കുമോ;
( സി )
പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏത് തരത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1586.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സ‍ർക്കാര്‍ അധികാരത്തില്‍ വന്നശേഷം നബാർഡ് ആര്‍.ഐ.ഡി.എഫ്. തുക ഉപയോഗിച്ച് പാലക്കാട് ജില്ലയിൽ കൃഷി വകുപ്പ് മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണ്; ഓരോ പദ്ധതിക്കും ചെലവാക്കിയ തുകയും പ്രവൃത്തികളുടെ തൽസ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം വരും വർഷങ്ങളിൽ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1587.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം നാളിതുവരെ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജൻസികൾ വഴിയും പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1588.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോഷക സമൃദ്ധി മിഷന്‍ മുഖേന ഏതെല്ലാം വിളകളടങ്ങുന്ന പോഷക തോട്ടങ്ങളാണ് ഇതുവരെ സമൂഹത്തിന് മുന്നില്‍ എത്തിക്കാന്‍ സാധിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര കുടുംബങ്ങളാണ് പങ്കാളികളായിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പദ്ധതി വിപുലീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ?
1589.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സ്മാര്‍ട്ട് കൃഷിഭവനായി പ്രഖ്യാപിച്ച ആര്യനാട് സ്മാര്‍ട്ട് കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിച്ച് പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?
1590.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം പച്ചക്കറിക്ക് തറവില നിശ്ചയിക്കുന്ന പദ്ധതിയ്ക്കായി എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും നാളിതുവരെ എത്ര ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
1591.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് കൃഷി വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കാണ് വെട്ടിക്കുറവ് സംഭവിച്ചിരിക്കുന്നതെന്നും എത്ര ശതമാനം വരെ വെട്ടിക്കുറവ് സംഭവിച്ചുവെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
വെട്ടിക്കുറവ് വരുത്തിയ ഓരോ പദ്ധതിയുടെയും നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ?
1592.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കതിര്‍ ആപ്പ്-നെ പറ്റി വിശദീകരിക്കാമോ; കര്‍ഷകര്‍ക്ക് ഏതൊക്കെ രീതിയിലാണ് പ്രസ്തുത ആപ്പ് പ്രയോജനപ്പെടുന്നതെന്ന് വിശദമാക്കുമോ?
1593.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പുല്ലമ്പാറ കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
എന്തെല്ലാം പ്രത്യേകതകളാണ് സാധാരണ കൃഷിഭവനുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് കൃഷിഭവനുകളില്‍ ഉളളതെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് എവിടെയെല്ലാമാണ് സ്മാര്‍ട്ട് കൃഷിഭവനുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുളളതെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കുമോ?
1594.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
11.01.2024-ലെ ജി.ഒ.(എം.എസ്.) നമ്പർ.9/2024/കൃഷി പ്രകാരം ഭരണാനുമതി ലഭിച്ച കേരള ക്ലൈമറ്റ് റസലിയന്റ് അഗ്രിവാല്യു ചെയിൻ മോഡേണൈസേഷൻ പദ്ധതി പ്രകാരം എന്തൊക്കെ പ്രവൃത്തികളാണ് കാർഷിക മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി ചെയ്യുവാൻ ബുദ്ധിമുട്ടനുഭവിക്കുന്ന ദ്വീപ് മണ്ഡലമായ വൈപ്പിൻ കരയിലെ കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1595.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം എത്രയാണെന്ന് വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
2016 മുതൽ നാളിതുവരെ അന്യസംസ്ഥാങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് വരുന്ന പച്ചക്കറി എത്രയാണെന്ന് വർഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
നിലവിൽ ആവശ്യമുള്ള പച്ചക്കറിയുടെ എത്ര ശതമാനമാണ് മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടികോർപ്പ് മുഖേനയും അല്ലാതെയും സംഭരിക്കുന്നത്; വിശദാംശം നൽകുമോ?
1596.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആഭ്യന്തര പച്ചക്കറിയുല്പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നു; ആയത് നിലവില്‍ എത്ര മെട്രിക് ടണ്‍ ആയി വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവിലെ ആവശ്യത്തിന്റെ എത്ര ശതമാനം പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നതെന്നും എത്ര ശതമാനം പച്ചക്കറി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുവെന്നും അറിയിക്കാമോ; ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയുടെ ഗുണനിലവാരം സംബന്ധിച്ച പരിശോധനകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പച്ചക്കറിയുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ നടപ്പാക്കിവരുന്ന നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്നും ആയത് എപ്പോള്‍ മുതല്‍ നടപ്പില്‍ വരുത്താന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1597.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ഓരോ വർഷവും നെല്ലിന് താങ്ങുവിലയായി കർഷർക്ക് എത്ര രൂപ വീതമാണ് നൽകിയിട്ടുള്ളതെന്നും ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം എത്രയാണെന്നും വർഷം തിരിച്ചു വ്യക്തമാക്കുമോ?
1598.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്ന തുക എത്രയാണെന്ന് അറിയിക്കുമോ; നിലവിലെ സാഹചര്യത്തില്‍ പ്രസ്തുത വില തൃപ്തികരമാണോയെന്ന് വിശദീകരിക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്റെ വില ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; നെല്ല് സംഭരിച്ച ഇനത്തിലുള്ള കുടിശിക യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി ഒരു റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് അറിയിക്കുമോ;
( സി )
കഴിഞ്ഞ സാമ്പത്തിക വർഷം നെല്ല് സംഭരണത്തിനായി നൽകിയിരുന്ന തുക മുഴുവനായും കർഷകർക്ക് നൽകിയിട്ടുണ്ടോ; ആയതിന്റെ വിശദാംശം നൽകുമോ?
1599.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൃഷിവകുപ്പ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
കൈപ്പാട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് എന്തൊക്കെ സഹായങ്ങളാണ് കൃഷിവകുപ്പ് മുഖേന നല്‍കിവരുന്നതെന്ന് വിശദീകരിക്കാമോ?
1600.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം നെല്ലുല്‍പാദനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
1601.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരി, വേളം ഗ്രാമപഞ്ചായത്തുകളിലെ നെൽകൃഷി വികസനവുമായി ബന്ധപ്പട്ട് നടപ്പിലാക്കുന്ന തുലാറ്റുനട നീർടത്തട പദ്ധതിയുടെ നിലവിലെ അവസ്ഥയെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
കരാർ പ്രകാരം പ്രസ്തുത പ്രവൃത്തി എന്നാണ് പൂർത്തിയാക്കേണ്ടേതെന്നും മഴക്കാലത്തിന് മുൻപ് പ്രവൃത്തി പൂർത്തിയാക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
1602.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2010 മുതൽ നാളിതുവരെ ഓരോ വർഷവും ആകെ നെല്ല് ഉല്പാദനം എത്ര ടൺ ആയിരുന്നുവെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
2010 മുതൽ നാളിതുവരെ ഓരോ വർഷവും എത്ര ഹെക്ടറിലാണ് നെൽകൃഷി ചെയ്തതെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ?
1603.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാടശേഖരങ്ങളില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്ന മോട്ടോറുകളുടെ എണ്ണം കുറയ്ക്കുന്നതിനും നെല്‍പ്പാടങ്ങളില്‍ ജലലഭ്യത സുഗമമാക്കുന്നതിനും കൂടുതല്‍ ഉള്‍ച്ചാലുകള്‍ (കാടച്ചാല്‍) നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1604.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് പ്രവർത്തിക്കുന്ന കേന്ദ്ര നാളികേര തോട്ട ഗവേഷണ കേന്ദ്രം സംസ്ഥാനത്തെ കർഷകർക്ക് ഉപകാരപ്രദമാണോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ സേവനം ഇവിടെയുളള കർഷകർക്ക് ലഭ്യമാകാൻ എപ്പോഴെങ്കിലും ഇട​പെടൽ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഈ സ്ഥാപനത്തിൽ നടക്കുന്ന ഗവേഷണങ്ങളിലും പഠനങ്ങളിലും പങ്കെടുക്കുവാന്‍ സംസ്ഥാനത്തെ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻമാർക്കും വിദഗ്ദ്ധര്‍ക്കും അവസരങ്ങൾ ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1605.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഗ്രാമം പദ്ധതിയിലൂടെ എന്തെല്ലാം സഹായങ്ങളാണ് കേരകര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ എത്ര കേര ഗ്രാമം അനുവദിച്ചിട്ടുണ്ട്; കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1606.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവമ്പാടി മണ്ഡലത്തില്‍ എവിടെയൊക്കെ കേരഗ്രാമം പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും അനുവദിച്ചയിടങ്ങളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുമോ?
1607.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് ഇതുവരെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവൃത്തികളാണ് മണ്ഡലത്തില്‍ നടത്തിയിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് കേരഗ്രാമം പദ്ധതി ഇതുവരെ നടപ്പിലാക്കാത്തതെന്നും അവിടെയൊക്കെ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
1608.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തില്‍ ഏതെല്ലാം ഗ്രാമപ്പഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
1609.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര നാളികേര സംഭരണ കേന്ദ്രങ്ങളുണ്ട്; 2010 മുതൽ നാളിതുവരെ ഓരോ വർഷവും എത്ര നാളികേര സംഭരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നുവെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
2010 മുതൽ നാളിതുവരെ ഓരോവർഷവും നാളികേര താങ്ങുവില ഇനത്തിൽ കർഷകർക്ക് എത്ര രൂപ നൽകിയിട്ടുണ്ടെന്നും നാളികേരത്തിന്റെ താങ്ങുവില എത്രയായിരുന്നുവെന്നും വർഷം തിരിച്ചു നൽകാമോ?
1610.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തേക്കുള്ള സ്വാഭാവിക റബ്ബര്‍, കോമ്പൗണ്ട് റബ്ബര്‍ എന്നിവയുടെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ഇറക്കുമതി സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; ഉണ്ടെങ്കിൽ ആയത് ലഭ്യമാക്കുമോ; പ്രസ്തുത ഇറക്കുമതി നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1611.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
2010 മുതൽ നാളിതുവരെ റബ്ബർ കൃഷിചെയ്തിരുന്ന ഭൂമി സംബന്ധിച്ച വിവരം വർഷം തിരിച്ച് നൽകുമോ?
1612.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ ഓരോ വർഷവും റബ്ബർ ഇൻസെന്റീവ് സ്കീമിനായി ബജറ്റിൽ വകയിരുത്തിയ തുക, വിതരണം ചെയ്ത തുക എന്നിവ സംബന്ധിച്ച വിവരം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
നടപ്പു സാമ്പത്തികവർഷം പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര തുക വിതരണം ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ?
1613.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ കൃഷിയും ഉല്പാദനക്ഷമതയും ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് കൂട്ടാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് റബ്ബര്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്; വിശദമാക്കുമോ?
1614.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക റബ്ബറിന് കിലോഗ്രാമിന് ഇരുനൂറ്റി അൻപത് രൂപ ലഭ്യമാക്കുമെന്ന നിലവിലെ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇത് എന്നത്തേക്ക് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ?
1615.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തില്‍ തരിശ് രഹിത പാടശേഖരം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ "നല്ല മണ്ണ് " എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി നബാര്‍ഡില്‍ ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം നബാര്‍ഡില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
1616.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
യന്ത്ര തകരാറും മറ്റ് കാരണങ്ങളാലും യഥാസമയം നെല്‍ ക്യഷിയിലെ വിളവെടുക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന്‌ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
നെല്ലിന് ശരാശരി താങ്ങുവില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?
1617.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ക്ക് താങ്ങുവില യഥാസമയം ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ താങ്ങുവില യഥാസമയം ലഭ്യമാക്കി കർഷകരുടെ പ്രയാസം പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവിലയായി നൽകാനുള്ള കുടിശ്ശിക തുക എത്രയാണെന്ന് വിശദമാക്കുമോ;
( സി )
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന താങ്ങുവില അപര്യാപ്തമായതിനാല്‍ പ്രസ്തുത വില പുതുക്കി നിശ്ചയിച്ച് കര്‍ഷകരെ സംരക്ഷിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
1618.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കാര്‍ഷിക മേഖലയില്‍ ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ആയിരം രൂപ അടച്ച് പ്രസ്തുത പദ്ധതിയില്‍ അംഗമായ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് നിലവില്‍ മുപ്പതിനായിരം രൂപ ഗ്രാറ്റുവിറ്റിയും ആയിരം രൂപ പ്രതിമാസ പെന്‍ഷനും നല്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
അറുപത് വയസ്സിനുശേഷം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിച്ച അംഗങ്ങള്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യം ലഭ്യമാക്കാത്തതിന്റെ കാരണം വിശദീകരിക്കുമോ;
( ഡി )
കൃഷി ഭവനുകള്‍ ക്ലീയര്‍ ചെയ്ത അപേക്ഷകളിന്മേല്‍ എന്ത് നടപടി സ്വീകരിച്ച് വരുന്നുവെന്ന് വ്യക്തമാക്കുമോ?
1619.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർക്ക് വൈദ്യുതി സൗജന്യമായി നൽകിയ ഇനത്തിൽ കെ.എസ്.ഇ.ബി.യ്ക്ക് നാളിതുവരെ എന്തു തുക നൽകാൻ കുടിശികയുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കുടിശിക അടിയന്തരമായി അടയ്ക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
1620.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടോ; ഏതൊക്കെ വിളകളെയാണ് പ്രസ്തുത പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹതയുള്ള കര്‍ഷക വിഭാഗങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഏതൊക്കെ വിഭാഗം കെടുതികള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുന്നത്; വിശദമാക്കുമോ;
( ഡി )
പ്രകൃതിക്ഷോഭം, വന്യമൃഗാക്രമണം, കീടരോഗബാധ എന്നിവ മൂലം കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമോ; വിശദമാക്കുമോ;
( ഇ )
സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്; വ്യക്തമാക്കുമോ;
( എഫ് )
ഈ സർക്കാർ എത്ര പേര്‍ക്ക് എന്തു തുക വീതം ഇന്‍ഷ്വറന്‍സ് പരിരക്ഷയിനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ?
1621.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2020-21, 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷത്തിലും നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലും പ്രകൃതി ക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ച എത്ര കര്‍ഷകര്‍ക്കാണ് നഷ്ട പരിഹാരം നല്‍കിയതെന്നും ഓരോ സ്ഥലത്തും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കിയിട്ടില്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ?
1622.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുളള കര്‍ഷക ക്ഷേമനിധി ബോർഡ് ഓഫീസുകളുടെയും ഓരോ ഓഫീസിലും അനുവദിക്കപ്പെട്ടിരിക്കുന്ന തസ്തികകളുടെയും വിവരം ലഭ്യമാക്കുമോ;
( ബി )
കർഷക ക്ഷേമനിധി ബോർഡിൽ നിലവിൽ അംഗമായിട്ടുള്ള കർഷകരുടെ എണ്ണം എത്രയാണെന്ന് ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( സി )
കർഷക ക്ഷേമനിധി ബോർഡ് രൂപീകൃതമായത് മുതൽ ഇതുവരെ പ്രതിവർഷം കർഷകർക്ക് നൽകിയിട്ടുള്ള ആനുകൂല്യങ്ങളുടെയും സഹായങ്ങളുടെയും വിവരം ലഭ്യമാക്കുമോ?
1623.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ പമ്പിംഗിനായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഉപഭോഗം കുറക്കുന്നതിന് വൈദ്യുതി വകുപ്പുമായും പാടശേഖര സമിതികളുമായും സഹകരിച്ച് പാടശേഖരങ്ങളിലെ ബണ്ടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1624.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പാണാവള്ളി കൃഷിഭവന്‍ നിര്‍മ്മാണത്തിന് എം.എല്‍.എ. ആസ്ഥി വികസന ഫണ്ടില്‍ നിന്നും പണം അനുവദിച്ചെങ്കിലും പ്രസ്തുത പ്രവൃത്തി കാലങ്ങളായി നീണ്ടു പോകുന്നതിന്റെ കാരണം വിശദമാക്കാമോ?
1625.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ സ്മാര്‍ട്ട് കൃഷിഭവന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്മാര്‍ട്ട് കൃഷി ഭവന്‍ കെട്ടിട നിര്‍മ്മാണത്തിനുണ്ടാകുന്ന കാലതാമസത്തിന് കാരണമെന്താണെന്നും എത്രയും വേഗം കൃഷിഭവന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമോ എന്നും വ്യക്തമാക്കുമോ?
1626.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലായി തരിശു കിടക്കുന്ന രണ്ട് ഏക്കറിന് മുകളിലുള്ള കരഭൂമി എത്രയെന്നത് സംബന്ധിച്ച വിവരം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിന് വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
1627.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൊത്തം എത്ര ഹെക്ടര്‍ ഭൂമിയാണ് കൃഷിക്ക് അനുയോജ്യമായതെന്നും ഇതില്‍ തരിശ് ഭൂമിയായി എത്ര ഹെക്ടറാണ് നിലനില്‍ക്കുന്നതെന്നും കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തരിശ് ഭൂമികളും ഇടവിളകൃഷിക്ക് ഉപയോഗിക്കാവുന്ന പ്രദേശങ്ങളും കണ്ട് പിടിച്ച് ആധുനിക കൃഷി രീതികള്‍ ഉപയോഗിച്ച് ഉല്പാദനവും കാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
1628.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിശ്രിത വളം നിര്‍മ്മാണ രംഗത്തുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
വളം ചില്ലറ വില്‍പ്പനക്കാരുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
കാര്‍ഷിക നഴ്‌സറികളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ലൈസന്‍സ് ഫീസ് വര്‍ധനവ് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
1629.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണിയൊരുക്കാന്‍ കൃഷി വകുപ്പ് വഴി എത്ര കേരള ഗ്രോ ബ്രാന്‍ഡഡ് ഷോപ്പുകളാണ് തുറക്കുന്നതെന്ന് വിശദമാക്കുമോ?
1630.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ എത്ര അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കാമോ; ഓരോ ജില്ലയിലും എത്ര ബ്ലോക്കുകള്‍ക്കാണ് അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ അനുവദിച്ചതെന്ന് അവയുടെ പേര് വിവരവും അനുവദിച്ച തുക എത്രയെന്നും വിശദമാക്കുമോ?
1631.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ മുഖേന കര്‍ഷകര്‍ക്ക് എന്തൊക്കെ സേവനങ്ങളാണ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
അഗ്രോ സര്‍വ്വീസ് സെന്ററുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ലാഭകരമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1632.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിച്ച ഇനത്തില്‍ നല്‍കേണ്ട കുടിശ്ശികയുടെ വിശദാംശങ്ങള്‍ ജില്ല, സംഘം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കുടിശ്ശിക ലഭിക്കാത്തതുമൂലം കാര്‍ഷിക സഹകരണ സംഘങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രവര്‍ത്തന മൂലധനത്തിലടക്കം നേരിടുന്ന പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ കര്‍ഷകരെ ഒഴിവാക്കി ഹോര്‍ട്ടികോര്‍പ്പ് തമിഴ്‌നാട്ടിൽ നിന്നും സ്വകാര്യ കച്ചവടക്കാർ മുഖേന പച്ചക്കറി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ?
1633.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ഡലത്തില്‍ കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശവും നിലവിലെ സ്ഥിതിയും അറിയിക്കുമോ?
1634.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡ് കൊക്കിരി പള്ളം ഭാഗത്ത് കേരള ലാന്റ് ‍ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന തോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രദേശത്തെ കൃഷി സംരക്ഷണത്തിനും മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയുന്നതിനും ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിക്കുമോ?
നാടുകാണി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമിയുമായി ബന്ധപ്പെട്ട കേസ്സുകള്‍
1635.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് നാടുകാണിയില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിന്റെ വിസ്തൃതി എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഏത് വ്യവസ്ഥ പ്രകാരമാണ് ലഭ്യമായത്; പ്രസ്തുത വ്യവസ്ഥ സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് കേസ്സുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ഭൂമിയില്‍ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
1636.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്നതും നിലവില്‍ കൃഷിഭവന്‍ മുഖേന വൈദ്യുതി ബില്‍ അടച്ചുവരുന്നതുമായ കണക്ഷനുകള്‍ക്ക് എത്ര മാസത്തെ വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടെന്നും അവയുടെ തുക എത്രയെന്നും ജില്ല തിരിച്ച് ലഭ്യമാക്കുമോ?
1637.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാർഷിക സർവ്വകലാശാല മഞ്ചേശ്വരം എക്സ്റ്റൻഷൻ സെന്ററിൽ അഗ്രികള്‍ച്ചര്‍ പോളി ഡിപ്ലോമ കോഴ്സ് തുടങ്ങുന്നതിന് പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കോഴ്സ് എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
1638.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയത്തിന്റെ പേര് എ.ഡി.എ. അങ്ങാടിപ്പുറം എന്ന് അറിയപ്പെടുന്നത് കാരണം ഓഫീസ് അങ്ങാടിപ്പുറത്താണ് സ്ഥിതി ചെയ്യുന്നതെന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണ പരിഹരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓഫീസിന്റെ പേര് മാറ്റണമെന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
1639.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായി വിവിധ കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനവും അവയിലുണ്ടായ വര്‍ദ്ധനവും സംബന്ധിച്ച വിവരങ്ങള്‍ കൃഷിഭവന്‍ അടിസ്ഥാനത്തിലും വര്‍ഷം തിരിച്ചും വിശദമാക്കുമോ?
1640.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വിവധ ഇക്കോ ഷോപ്പുകളില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി നടന്ന പ്രവര്‍ത്തനങ്ങള്‍ കൃഷിഭവന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ബി )
ഓരോ ഇക്കോ ഷോപ്പിനും വകുപ്പ് നല്‍കിയ സഹായം വിശദമാക്കുമോ?
1641.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമി തരംമാറ്റുന്നതിന് കൃഷി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സ്വന്തമായി അഞ്ച് സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് ഭവന നിർമ്മാണത്തിനായി ഭൂമി തരംമാറ്റുന്നതില്‍ ഇളവുകൾ നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
മണലൂർ മണ്ഡലത്തിൽ ഗുരുവായൂർ നഗരസഭയിലെ 9-ാം വാർഡിൽ താമസിക്കുന്ന ശശി, ആശ ദമ്പതികള്‍ക്ക് വീട് പണിയുന്നതിന് ഭൂമി തരം മാറ്റി കിട്ടുന്നതിനുള്ള അപേക്ഷ തൈക്കാട് കൃഷി ഓഫീസർക്ക് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാമോ;
( ഡി )
75% ഭിന്ന ശേഷിയുള്ള മകനടക്കം വാടകയ്ക്ക് താമസിക്കുന്ന പ്രസ്തുത കുടുംബം 2022-ൽ നൽകിയ അപേക്ഷ പരിഗണിച്ച് ഭൂമി തരംമാറ്റം അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
1642.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിൽ ഏതെല്ലാം വിദ്യാലയങ്ങളിലാണ് കൃഷിവകുപ്പമായി സഹകരിച്ച് വിദ്യാലയ കൃഷിയിടങ്ങൾ നടപ്പിലാക്കിവരുന്നതെന്ന് അറിയിക്കുമോ;
( ബി )
കുട്ടികൾക്ക് കൃഷിയിൽ താൽപര്യം ജനിപ്പിക്കുന്നതിനും കൃഷി ചെയ്യുന്നതിനും സഹായകമാകുന്ന രീതിയില്‍ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാലയ കൃഷിത്തോട്ടം സജ്ജീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ രൂപീകരിച്ച കൂൺ ഗ്രാമം പദ്ധതിയുടെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകുമോ;
( ഡി )
വിദ്യാർത്ഥികൾക്ക് അടുക്കളത്തോട്ടം നിർമ്മിക്കുന്നതിന് വിത്ത് നൽകുന്ന പദ്ധതി പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
( ഇ )
വിദ്യാർത്ഥികള്‍ക്ക് ശാസ്ത്രീയമായ അറിവ് ലഭിക്കുന്നതിന് സഹായകമാകുന്ന രീതിയില്‍ മണ്ണ് പരിശോധന ക്യാമ്പ്, മണ്ണിന്റെ ഗുണനിലവാരം ഉയർത്തുന്നതിനെക്കുറിച്ചും ജൈവ കീടനിയന്ത്രണ മാർഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
1643.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തില്‍ വന്ന ശേഷം കോട്ടയം ജില്ലയില്‍ കെ.എല്‍.ഡി.സി. മുഖേന നടപ്പിലാക്കിവരുന്ന സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കുമോ; അത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1644.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
1645.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
1646.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പടന്നക്കാട് കാർഷിക കോളേജിൽ വിവിധ വിഭാഗങ്ങളിലായി അനുവദിച്ച തസ്തികകൾ സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
എത്ര തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.