UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
774.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എ. രാജ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവര്‍ക്കും സ്വന്തമായി ഭൂമി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരുടെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൻകീഴിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയും വരുമാനപരിധിയും ഉയര്‍ത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭ്യമായ ഭൂമി സര്‍ക്കാര്‍ അനുമതിയോടെ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് പണയപ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
775.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ലൈഫ്‍മിഷന്‍ ഭവന പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് വീട് നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ?
776.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ക്കകത്ത് അധിവസിക്കുന്ന കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
777.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങിനല്‍കുവാന്‍ 2016 മുതല്‍ നാളിതുവരെ ബജറ്റുകളില്‍ ഓരോ വര്‍ഷവും എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്ന് അറിയിക്കുമോ; ഇതിൽ ഓരോ വർഷവും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക ഉപയോഗിച്ച് ഓരോ വര്‍ഷവും എത്ര ഏക്കര്‍ ഭൂമി വാങ്ങിയെന്നും ഇപ്രകാരം വാങ്ങിയ ഭൂമി എത്ര ഗുണഭോക്താക്കള്‍ക്ക് ഇതിനകം വിതരണം ചെയ്തുവെന്നും ജില്ല തിരിച്ച് വിശദമാക്കാമോ?
778.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ഭവനരഹിതരായ എത്ര പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണുള്ളതെന്ന് ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ബി )
ലൈഫ് മിഷൻ ഭവന നിർമ്മാണത്തിന്റെ ഭാഗമായി പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നാളിതുവരെ എത്ര തുകയാണ് വകയിരുത്തിയിരുന്നതെന്നും ആയതില്‍ എത്ര തുകയാണ് ചെലവഴിച്ചതെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( സി )
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 2017-18 മുതല്‍ നാളിതുവരെ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഭവന നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചതെന്ന് അറിയിക്കുമോ?
779.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വീട് വയ്ക്കാന്‍ സ്ഥലമില്ലാത്ത പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട എത്ര കുടുംബങ്ങള്‍ ഭൂമി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്;
( ബി )
ഇതില്‍ എത്ര പേര്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?
780.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങിനല്‍കുവാന്‍ 2016 മുതല്‍ നാളിതുവരെയുള്ള ബജറ്റുകളില്‍ ഓരോ വര്‍ഷവും എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്ന് അറിയിക്കുമോ; ഇതിൽ ഓരോ വർഷവും എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക ഉപയോഗിച്ച് ഓരോ വര്‍ഷവും എത്ര ഏക്കര്‍ ഭൂമി വാങ്ങിയെന്നും ഇപ്രകാരം വാങ്ങിയ ഭൂമി എത്ര ഗുണഭോക്താക്കള്‍ക്ക് ഇതിനകം വിതരണം ചെയ്തുവെന്നും ജില്ല തിരിച്ച് വിശദമാക്കാമോ?
781.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഭവനരഹിത പട്ടികവർഗ്ഗ കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭവനരഹിതരായ പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങിനല്‍കുവാന്‍ 2016 മുതല്‍ നാളിതുവരെ ബജറ്റുകളില്‍ ഓരോ വര്‍ഷവും എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്ന് അറിയിക്കുമോ; ഇതിൽ ഓരോ വർഷവും എത്ര ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?
782.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ഭൂ-ഭവനരഹിതർക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച വിശദാംശം നൽകാമോ;
( ബി )
ഉടുമ്പൻചോല മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ ഭൂ-ഭവനരഹിതരുടെ എണ്ണം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എത്ര കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകി എന്നതിന്റെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
783.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭവനരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുവാന്‍ 2016 മുതല്‍ നാളിതുവരെ ബജറ്റുകളില്‍ ഓരോ വര്‍ഷവും എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്ന് അറിയിക്കുമോ; ഇതിൽ ഓരോ വർഷവും എത്ര ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക ഉപയോഗിച്ച് ഓരോ വര്‍ഷവും എത്ര ഏക്കര്‍ ഭൂമി വാങ്ങി എന്നും ഇപ്രകാരം വാങ്ങിയ ഭൂമി എത്ര ഗുണഭോക്താക്കള്‍ക്ക് ഇതിനകം വിതരണം ചെയ്തുവെന്നും ജില്ല തിരിച്ച് വിശദമാക്കാമോ?
784.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്;
( ബി )
എത്രപേര്‍ക്കാണ് ഈ സര്‍ക്കാര്‍ കാലയളവില്‍ ഭൂമി നല്‍കിയിട്ടുളളത്; വിശദമാക്കാമോ;
( സി )
ഭൂമിയില്ലാത്ത കുടുംബാംഗങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം നിര്‍മ്മിച്ചുനല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്?
785.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ഉന്നതിയില്‍ നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
786.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഭൂരഹിതരായ പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി 1997-ല്‍ കളക്ടറുടെ ഉത്തരവ് പ്രകാരം വാങ്ങിയതും വര്‍ഷങ്ങളായി ഉപയോഗിക്കാത്തതുമായ 1.87 ഏക്കര്‍ ഭൂമിയില്‍ ഉപയോഗയോഗ്യമായ ഒരേക്കര്‍ ഭൂമിയില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വാസഗൃഹം ഒരുക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ബാക്കിയുളള ഭൂമി ഉപയാേഗ്യമാക്കുന്നതിനായി പാലം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി സി.ആര്‍.ഇസഡ്. പരിധിയില്‍പ്പെട്ടതിനാല്‍ വീട് നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തില്‍ ഇളവ് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?
787.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ല്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നടത്തിപ്പാറ-രക്കാണ്ടി പദ്ധതിയുടെ പ്രവൃത്തി ഏത് ഘട്ടത്തിലാണ്; പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
788.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ ഏതൊക്കെ അംബേദ്കര്‍ നഗറുകള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ; അവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
789.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ ചോയ് മഠം പട്ടികജാതി നഗര്‍, കൂളിക്കുന്ന് പട്ടികജാതി നഗര്‍ എന്നീ അംബേദ്കര്‍ ഗ്രാമപദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ പ്രവൃത്തിയുടെ ഭാഗമായി എന്തൊക്കെ പ്രധാന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
790.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ ഉന്നതിയിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭരണാനുമതി നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഭരണാനുമതി ലഭിക്കുന്നതിനും പദ്ധതികള്‍ ആരംഭിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
791.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കുന്നത്തുനാട് മണ്ഡലത്തിലെ എത്ര നഗറുകളെയാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഓരോ നഗറിനും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഓരോ നഗറിലും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അറിയിക്കാമോ;
( സി )
നിലവില്‍ എത്ര നഗറുകളില്‍ പദ്ധതി പൂര്‍ത്തിയായെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതി പൂര്‍ത്തീകരിക്കാത്ത നഗറുകളിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഇ )
മുഴുവന്‍ നഗറുകളിലും പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
792.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ എത്ര ഉന്നതികളെ 2020 മുതല്‍ 2024 വരെയുള്ള കാലയളവിൽ ഉള്‍പ്പെടുത്തിയെന്ന് ഉന്നതിയുടെ പേര്, പഞ്ചായത്ത് എന്നിവ തിരിച്ച് വിശദമാക്കാമോ;
( ബി )
ഓരോ ഉന്നതികള്‍ക്കും അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
793.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ചിട്ടുളള അംബേദ്കര്‍ നഗര്‍ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും ബാക്കിയുളളവയുടെ നിര്‍മ്മാണഘട്ടം, ഏജന്‍സി എന്നിവ സംബന്ധിച്ച വിവരം വിശദമാക്കാമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത എത്ര നഗറുകള്‍ ഉണ്ടെന്നും അവ പൂര്‍ത്തീകരിക്കാത്തതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
794.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ പഴയകളം നഗർ നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദമാക്കുമോ; ഈ പ്രവൃത്തി എപ്പോൾ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
795.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ നഗറുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി ഒരു നഗറില്‍ ചെലവഴിക്കുന്ന പരമാവധി തുക എത്രയാണെന്നും ഇതിന്റെ മാനദണ്ഡങ്ങളും വ്യക്തമാക്കാമോ;
( സി )
നഗറുകളിലെ ഏതെല്ലാം അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫണ്ട് അനുവദിക്കാറുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
2016 മുതൽ നാളിതുവരെ സംസ്ഥാനത്തെ പട്ടികജാതി നഗറുകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് അനുവദിച്ച തുക വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ഇ )
2016 മുതൽ നാളിതുവരെ സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ നഗറുകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്കായി നൽകിയ തുക വർഷം തിരിച്ചു ലഭ്യമാക്കാമോ?
796.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം നിയോജക മണ്ഡലത്തിൽ അംബേദ്കർ നഗർ നവീകരണവുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിട്ടുള്ള മതിലകം ഗ്രാമപഞ്ചായത്തിലെ പൊന്നാംപടി നഗർ, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ എസ്.ബി. നഗർ, എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വാർഡ് 12 പട്ടികജാതി നഗർ എന്നിവയുടെ നിർമ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഈ നഗറുകളുടെ നവീകരണം വേഗത്തിലാക്കാൻ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്?
797.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ കരിഞ്ചാലോട് ഉന്നതിയില്‍ അംബേദ്കര്‍ ഗ്രാമം സമഗ്ര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
798.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതികളുടെയും നഗറുകളുടെയും നവീകരണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അംബേദ്കര്‍ ഗ്രാമം, അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
799.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാക്കുടി-കടമ്പ്രവാരം ഉന്നതിയുടെ സമഗ്ര വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
800.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം വികസന പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ക്കായി നിര്‍വഹണ ഏജന്‍സിക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഇനി എത്ര തുക നല്‍കാനുണ്ടെന്നും വിശദമാക്കാമോ?
801.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നഗറുകളുടെ നവീകരണത്തിന് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിവരുന്ന 2020 മുതല്‍ 2024 വരെയുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
802.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ല്‍ ഫണ്ട് അനുവദിച്ച വര്‍ക്കല മണ്ഡലത്തിലെ മുനിക്കുന്ന് ലക്ഷം വീട് നഗറിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കാലയളവ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?
803.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പഞ്ചായത്തിലെ കള്ളാംതോട് നഗറിന്റെ നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തിക്ക് വകുപ്പ് ഡയറക്ടര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
804.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വടശ്ശേരിക്കോണം ഉന്നതിയില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം സമഗ്ര വികസന പദ്ധതിയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
805.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതുക്കോട് ഗ്രാമപഞ്ചായത്തിലെ പാടോല പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നും വിശദമാക്കുമോ?
806.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ അംബേദ്‌കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി ചാത്തന്നൂർ മണ്ഡലത്തിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കല്ലുവാതുക്കൽ പാറയിൽ സെറ്റിൽമെന്റ് നഗർ പുനരുദ്ധരിക്കുന്നതിന് അനുമതി ലഭിച്ചതിൻ പ്രകാരം സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അനുമതി പ്രകാരം നിർവ്വഹണ ചുമതലയുള്ള കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർക്ക് പ്രസ്തുത പ്രവൃത്തി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം വ്യക്തമാക്കിയും കൊല്ലം ജില്ലാ നിർമ്മിതികേന്ദ്രത്തിന് പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണ ചുമതല നല്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ. നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിവേദനത്തിന്മേൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയത് വ്യക്തമാക്കാമോ;
( ഡി )
നിവേദനം നൽകി ഒരു വർഷത്തിലധികമായെങ്കിലും നാളിതുവരെ പ്രസ്തുത വിഷയത്തിന്മേല്‍ തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യം എന്താണെന്ന് വിശദമാക്കാമോ?
807.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ്, മാങ്കുന്ന് ഉന്നതികളിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിക്കായുള്ള ഭരണാനുമതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനും പ്രവൃത്തി ആരംഭിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
808.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂർ പട്ടികജാതി നഗറിന്റെ വികസനത്തിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നഗറിൽ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ള നിർവ്വഹണ ഏജൻസി ഏതാണെന്ന് അറിയിക്കാമോ?
809.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വാളാഞ്ഞികുളങ്ങരത്ത് പട്ടികജാതി നഗര്‍ വികസന പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
ടി പ്രവൃത്തിയിൽ ഏതൊക്കെ പ്രധാന ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്നും പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുവാൻ സാധിക്കുമെന്നും അറിയിക്കാമോ?
810.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽ നിന്നും അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉൾപ്പെടുത്തിയ പൂവത്തുംതറ, മണ്ണഴി-കോട്ടപ്പുറം പട്ടികജാതി നഗറുകളുടെ നവീകരണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
കോട്ടക്കല്‍ മണ്ഡലത്തിലെ മൂര്‍ദ്ധനാവ് പട്ടികജാതി നഗറിനെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിൽ ഉള്‍പ്പെടുത്തി പ്രസ്തുത നഗർ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
811.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പാടി പഞ്ചായത്തിലെ നാക്കിലംപാട് ഉന്നതിയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
നാക്കിലംപാട് ഉന്നതിയെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
812.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിലായി എത്ര പട്ടികജാതി നഗറുകളുണ്ട്; പഴയന്നൂര്‍ ബ്ലാേക്ക് പട്ടികജാതി വികസന ആഫീസ്, വടക്കാഞ്ചേരി ബ്ലാേക്ക് പട്ടികജാതി വികസന ആഫീസ് എന്നിവയ്ക്ക് കീഴില്‍ വരുന്ന നഗറുകളും അവയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ എണ്ണവും പ്രത്യേകം വ്യക്തമാക്കാമാേ?
813.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ദേവികുളം മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം അനുവദിച്ച നഗറുകള്‍ ഏതാെക്കെയെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
ഈ നഗറുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വര്‍ഷം തിരിച്ചു വിശദമാക്കാമോ?
814.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ വെട്ടിക്കൽ ലക്ഷം വീട് നഗറിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ആറ് കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നിവേദനം ലഭിച്ചത് എന്നാണെന്ന് അറിയിക്കാമോ;
( സി )
എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിലെ പാർപ്പാംകോട് ലക്ഷം വീട് നഗറിലെ ഭവന രഹിതരായ പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പിറവം മണ്ഡലത്തിലെ ഭവനരഹിതരായ പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് അടിയന്തരമായി വീട് നിർമ്മിച്ചു നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; വീട് നിർമ്മാണത്തിന് മുൻഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ?
815.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ നടന്ന ശിശുമരണങ്ങൾ എത്രയാണെന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉണ്ടായിട്ടും അട്ടപ്പാടിയിൽ ശിശു മരണങ്ങൾ വർദ്ധിച്ചുവരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം വ്യക്തമാക്കാമോ?
816.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ അടുത്ത കാലത്തായി വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായും ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ രാത്രികാല സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കുമോ;
( സി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കണ്ണവം വനമേഖല ഉള്‍പ്പെടുന്ന പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈന്‍ വലിച്ച് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുമോ; വ്യക്തമാക്കുമോ?
817.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കുന്ന ഉന്നതികളിലെ പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് പ്രയാസമുളള ഉന്നതികള്‍ ഉണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
818.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാവകാശ നിയമത്തിലെ സാമൂഹികാവകാശം വഴി പട്ടികവര്‍ഗ്ഗ നഗറുകള്‍ക്ക് എത്ര ഹെക്ടര്‍ വനഭൂമി ലഭ്യമാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
അതില്‍ വിഭവശേഖരണം മാത്രമല്ലാതെ എന്തെല്ലാം പദ്ധതികളാണ് വകുപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
നിയമപ്രകാരം മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച് സ്വന്തം നിലയില്‍ ശാക്തീകരണം സാധ്യമാക്കിയ ഏതെങ്കിലും പട്ടികവര്‍ഗ്ഗ ജനത സംസ്ഥാനത്തുണ്ടോ; വ്യക്തമാക്കുമോ?
819.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തിലും കലാപ്രകടനങ്ങളിലും മികവ് പുലര്‍ത്തുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സ്വര്‍ണ്ണ മെഡല്‍, പ്രോത്സാഹന തുക എന്നിവയുടെ വിതരണം മുടങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ എത്ര കാലമായി വിതരണം മുടങ്ങിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
മെഡല്‍ വിതരണം മുടങ്ങിയതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
ഏതെല്ലാം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡലും തുകയും വിതരണം ചെയ്തിരുന്നതെന്ന് വിശദമാക്കുമോ;
( ഇ )
മുടങ്ങിയ മെഡല്‍ വിതരണം എപ്പോള്‍ നടത്തുമെന്ന് വിശദമാക്കുമോ?
820.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ. യ്ക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ആയത് സംബന്ധിച്ച നടപടികള്‍ വിശദമാക്കുമോ?
821.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന വാമനപുരം മണ്ഡലത്തില്‍ ഏത്ര പഠനമുറികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എത്രപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
822.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് വിതരണത്തില്‍ തടസ്സം നേരിട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ അതിനുള്ള സാഹചര്യം വിശദമാക്കുമോ;
( ബി )
ഇ-ഗ്രാന്റ് വിതരണത്തില്‍ ഉണ്ടായ തടസ്സം പരിഹരിച്ച് ഗ്രാന്റ് പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ഇനത്തില്‍ വിതരണം ചെയ്യാനുള്ള കുടിശ്ശിക തുക എത്രയാണെന്ന് വിശദമാക്കാമോ;
( ഡി )
ഇ- ഗ്രാന്റ് വിതരണത്തില്‍ ഉണ്ടായ തടസ്സം പരിഹരിച്ച് ഗ്രാന്റ് പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വെളിപ്പെടുത്തുമോ?
823.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് മാസംതോറും എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങളിൽ എത്ര മാസത്തെ തുകയാണ് കുടിശ്ശികയെന്ന് വ്യക്തമാക്കാമോ?
824.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റ്/ഫിനാഷ്യല്‍ അസിസ്റ്റന്റസ് പദ്ധതി പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഹെെസ്കൂള്‍, ഹയര്‍ സെക്കന്ററി, പ്രാെഫഷണല്‍ കാേഴ്സുകള്‍ എന്നിങ്ങനെ ഇനം തിരിച്ച് ലഭ്യമാക്കാമാേ;
( സി )
വിദേശത്ത് വിവിധ കാേഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് അനുവദിച്ചിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമാേ;
( ഡി )
പ്രസ്തുത പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയാണെന്ന പരാതി നിലവിൽ ഉണ്ടോ; എങ്കില്‍ വിശദമാക്കുമോ?
825.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ് പദ്ധതി പ്രകാരം നിലവില്‍ ഏതെല്ലാം മേഖലയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്;
( ബി )
ഇതിലൂടെ പട്ടികവിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെല്ലാം മേഖലയില്‍ ഓണറേറിയത്തോടെ തൊഴില്‍ ലഭിക്കുമെന്ന് അറിയിക്കാമോ;
( സി )
ഓരോ മേഖലയിലും എത്ര പേര്‍ക്കാണ് ഇതിനോടകം പ്രയോജനം ലഭിച്ചിട്ടുള്ളത്;
( ഡി )
ഈ പദ്ധതി വളരെ മെച്ചപ്പെട്ട രീതിയില്‍ നടത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്?
826.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി., എസ്.ടി. വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികൾക്കുള്ള ഗ്രാന്റ് മുടങ്ങിയത് കാരണം പ്രസ്തുത കുട്ടികളുടെ പഠനം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഗ്രാന്റ് അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പാലാ നിയോജകമണ്ഡലത്തിലെ പ്രസ്തുത വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ഗ്രാന്റ് വര്‍ഷങ്ങളായി മുടങ്ങിയത് സമയബന്ധിതമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
827.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് യു.ജി., പി.ജി. പഠനത്തിന് അനുവദിച്ചിട്ടുളള ഇ-ഗ്രാന്റ്സ് -നുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അറിയിക്കാമോ;
( ബി )
ഓണ്‍ലെെനായി അപേക്ഷ സമര്‍പ്പിച്ചാല്‍ അപേക്ഷയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുളള സൗകര്യം ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
അപേക്ഷയില്‍ തെറ്റ് സംഭവിച്ചാല്‍ ആയത് പരിഹരിക്കുന്നതിന് ഏത് ഓഫീസുമായിട്ടാണ് ബന്ധപ്പെടേണ്ടതെന്ന് വ്യക്തമാക്കാമോ?
828.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉയർന്ന മാർക്ക് വാങ്ങി യോഗ്യത പരീക്ഷ വിജയിച്ചിട്ടും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നതിന് ബാങ്കുകൾ വഴിയും പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വഴിയും നൽകുന്ന വായ്പകൾക്കുള്ള കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം വായ്പ ലഭിക്കാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് വായ്പ തുകയ്ക്ക് ആനുപാതികമായി ഈട് നൽകുന്നതിന് സ്വന്തം ഭൂമിയോ ജാമ്യം നിൽക്കാൻ ഉദ്യോഗസ്ഥരോ വേണമെന്ന് ബാങ്കുകള്‍ നിബന്ധന വയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
സ്വന്തമായി ഭൂമിയോ ജാമ്യം നിൽക്കുന്നതിന് ബന്ധുക്കളായ ഉദ്യോഗസ്ഥരോ ഇല്ലാത്ത ആളുകളാണ് പട്ടികജാതി വിഭാഗത്തിൽ ഏറെയും എന്നിരിക്കെ ബാങ്കുകളുടെ കടുത്ത ജാമ്യ വ്യവസ്ഥ കാരണം മികച്ച പഠനനിലവാരമുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മുഖേന ഉന്നത വിദ്യാഭ്യാസത്തിന് നൽകുന്ന ലോണിനായി അപേക്ഷ നൽകിയിട്ട് ലോൺ അനുവദിക്കാത്തതോ നിരസിച്ചതോ ആയ എത്ര അപേക്ഷകളാണ് നിലവിലുള്ളത്; വർഷം തിരിച്ചുള്ള കണക്ക് അറിയിക്കുമോ;
( ഇ )
ഫണ്ടിന്റെ അപര്യാപ്തതയാണോ ഇപ്രകാരം വിദ്യാർത്ഥികൾക്ക് ലോൺ നിരസിക്കുന്നതിന് കാരണമാകുന്നതെന്ന് വെളിപ്പെടുത്തുമോ;
( എഫ് )
വായ്പയെടുക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിൽ നിന്ന് വായ്പയുടെ വലിയ പങ്കും ബാങ്കുകൾക്ക് കിട്ടുന്ന സാഹചര്യം നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തിരിച്ചടവ് തുകയുടെ എത്ര ശതമാനം വരെയാണ് ഇപ്രകാരം ബാങ്കുകൾക്ക് ലഭ്യമാകുകയെന്ന് അറിയിക്കാമോ?
829.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് ഉൾപ്പെടെയുളള വിദ്യാഭ്യാസാനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കുടിശിക വരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വിദ്യാഭ്യാസാനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യാത്തത് അവരുടെ തുടർവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( സി )
വിദ്യാഭ്യാസാനുകൂല്യങ്ങളുടെ കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
830.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ എത്രപേര്‍ക്ക് പഠന മുറി അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പഠനമുറികള്‍ അനുവദിക്കുന്നതിനുളള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
831.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതി ഓവർസീസ് സ്കോളർഷിപ്പിന് 2023-24, 2024-25 വർഷങ്ങളിൽ എത്ര അപേക്ഷകര്‍ ഉണ്ടായിരുന്നു; ആയതില്‍ എത്ര പേർ അർഹത നേടി; എത്ര രൂപയാണ് പരമാവധി സ്കേളർഷിപ്പായി നൽകുന്നതെന്ന് വിശദമാക്കാമോ?
832.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വരെ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകളിലായി ആകെ വിതരണം ചെയ്ത തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം, ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതി എന്നിവ ആരംഭിച്ചത് മുതല്‍ ഓരോ വര്‍ഷവും ഈ പദ്ധതികളിലൂടെ വിതരണം ചെയ്ത തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
833.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തും രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകളിലും പഠിക്കുന്ന ഈ വിഭാഗത്തിൽപ്പെട്ട കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഓരോ വര്‍ഷവും എത്ര പേര്‍ക്ക് ഇത്തരത്തിലുളള സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
834.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്കിവരുന്ന വിദ്യാഭ്യാസ ഗ്രാന്റ് നിര്‍ത്തലാക്കിയിട്ടുണ്ടോ; ഗ്രാന്റ് ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഗ്രാന്റ് നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
2024-25 വര്‍ഷം ഗ്രാന്റ് ലഭിക്കാത്ത പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആയത് ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
നഴ്‍സിംഗ് കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികൾക്കുള്ള സ്റ്റൈപ്പന്‍ഡ്, ഹോസ്റ്റല്‍ ഫീസ് എന്നിവ 2024-25 വര്‍ഷം വിതരണം ചെയ്തിട്ടുണ്ടോ; വിതരണത്തില്‍ വരുന്ന കാലതാമസം ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ് പോർട്ടലുകൾ ഇ-ഗ്രാന്റ് പോർട്ടലുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ?
835.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് കോഴ്സുകള്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പുകള്‍ നിലവില്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ടോ; എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്; ജില്ലതിരിച്ചുള്ള കണക്കുകള്‍ നല്‍കാമോ;
( സി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന എന്തെല്ലാം ആനുകൂല്യങ്ങളാണ് നിലവില്‍ മുടങ്ങിയിട്ടുള്ളതെന്നും ഇതിന്റെ കുുടിശ്ശികയുടെ വിശദാംശങ്ങളും ജില്ല അടിസ്ഥാനത്തില്‍ നല്‍കാമോ;
( ഡി )
പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് കോഴ്സുകള്‍ പഠിക്കുന്ന എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ കാരണം അറിയിക്കാമോ; എത്ര രൂപയാണ് ഈ ഇനത്തില്‍ കുടിശ്ശികയായി നല്‍കാനുള്ളതെന്നും വിശദമാക്കാമോ;
( ഇ )
സ്കോളര്‍ഷിപ്പുകള്‍ മുടങ്ങിയത് കാരണം എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
836.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനായി അനുവദിച്ചിരുന്ന സൈബര്‍ശ്രീ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഹരിപ്പാട് സൈബര്‍ശ്രീ സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ പട്ടികജാതി വകുപ്പിന്റെ പരിഗണനയിലുള്ള നടപ്പ്, കുറിപ്പ് ഫയലുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
837.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെടുന്ന പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ്സ് ഏത് വര്‍ഷം വരെ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇ-ഗ്രാന്റ്സ് നല്‍കുന്നതില്‍ കുടിശികയുണ്ടെങ്കില്‍ ഏതെല്ലാം വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ അത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
838.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് മാസംതോറും നല്കി വരുന്ന ലംപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ് എന്നിവ എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവ മാസങ്ങളായി അനുവദിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഗ്രാന്റുകള്‍ അടിയന്തരമായി നല്‍കാൻ നടപടി സ്വീകരിക്കുമോ;
( സി )
ലംപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ് എന്നിവ കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
839.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സേഫ്, പഠനമുറി പദ്ധതികളില്‍ നിശ്ചിത ഘട്ടം പൂര്‍ത്തീകരിച്ചിട്ടും പണം ലഭിക്കാത്ത എത്ര ഗുണഭോക്താക്കള്‍ ഉണ്ടെന്നും അവര്‍ക്ക് എത്ര തുക നല്‍കാന്‍ ബാക്കിയുണ്ടെന്നും ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ആനുകൂല്യം അനുവദിച്ച് ഉത്തരവായ എത്ര ഗുണഭോക്താക്കള്‍ക്ക് തുക കുടിശ്ശികയുണ്ടെന്നും ഇതിന് എത്ര രൂപ വേണ്ടിവരുമെന്നും ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
21/09/2023-ലെ സ.ഉ.(സാധാ) നം.1877/2023 തസ്വഭവ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹണം നടത്തുന്ന പഠനമുറി പദ്ധതിക്ക് ആരംഭഘട്ടത്തിലും പൂര്‍ത്തീകരണ ഘട്ടത്തിലും അസിസ്റ്റന്റ് എന്‍ജിനീയറുടെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ഗുണഭോക്താക്കള്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ വാല്യുവേഷന്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
840.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിലെ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ്സ് ഏത് വര്‍ഷം വരെ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇ-ഗ്രാന്റ്സ് നല്‍കുന്നതില്‍ കുടിശ്ശികയുണ്ടെങ്കില്‍ ഏതെല്ലാം വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കാമോ; ആയത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( സി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിലെ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ്സ് എത്ര രൂപ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ?
841.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വട്ടവടയില്‍ പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ നിര്‍മ്മാണം നടക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
842.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളത്തൂപ്പുഴ വില്ലുമല നഗറില്‍ ആരംഭിച്ച പട്ടികവർഗ്ഗ പ്രീ മെട്രിക് ഹോസ്റ്റല്‍ തകര്‍ച്ചയില്‍ ആയതിനെ തുടര്‍ന്ന് വാടക കെട്ടിടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവിടെ പുതിയ ഹോസ്റ്റല്‍ നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹോസ്റ്റലിനോട് ചേർന്ന് പട്ടികവർഗ്ഗ വിഭാഗത്തിനായി നിർമ്മിച്ച ആയുർവേദ ഡിസ്പെൻസറി കെട്ടിടം കാലപ്പഴക്കത്താൽ തകർന്ന് ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കുളത്തൂപ്പുഴ വില്ലുമല പട്ടികവർഗ്ഗ നെയ്ത്തുശാല/പരിശീലനകേന്ദ്രം പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ മേൽനോട്ടത്തിൽ വിശദമായ പ്രോജക്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഇത് പുനരുജ്ജീവിപ്പിച്ച് ആദിവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
843.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നെെപുണ്യവികസന പരിശീലന പരിപാടികളുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നിന്നും എത്രപേര്‍ക്ക് പരിശീലനം നല്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പരിശീലനം നേടിയിട്ടുളളവരില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും എത്രപേര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
844.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നിലവിലെ ഭൗതിക സൗകര്യം ഉപയോഗപ്പെടുത്താവുന്ന എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി നൂതനമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നതിനോ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റർ തുടങ്ങുന്നതിനോ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
845.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറിച്ചി സചിവോത്തമപുരം നഗറില്‍ 2012-13 ല്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടങ്ങളിലെ സംരംഭങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി നഗർ അസോസിയേഷന് കൈമാറുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത സംരംഭങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംരംഭങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ സചിവോത്തമപുരം നഗറിലെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം നിലവിലുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സചിവോത്തമപുരം നഗറിലെ തൊഴില്‍ രഹിതര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ഈ സംരംഭങ്ങളില്‍ തൊഴില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
846.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക‍്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള ഐ.ടി. പാര്‍ക്കുകളില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യർക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
ഐ.ടി. പാര്‍ക്കുകളില്‍ നിയമനവുമായി ബന്ധപ്പെട്ട് എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് നിലവില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇവർക്ക് തൊഴില്‍ പരിശീലനവും ജോലിയില്‍ പ്രവേശിക്കുന്നതിന് സംവരണവും ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ?
847.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി മണലൂർ പഞ്ചായത്തിലെ കാഞ്ഞാണി പട്ടികജാതി നഗറിൽ പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എത്ര കെട്ടിടങ്ങൾ നിലവിലുണ്ട്; പ്രസ്തുത കെട്ടിടങ്ങൾക്ക് ആകെ എത്ര ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്;
( ബി )
പ്രസ്തുത കെട്ടിടങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത സ്ഥലത്ത് ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതിക്കാർക്ക് ധനസഹായം നൽകി പ്രസ്തുത സ്ഥലത്ത് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
848.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികളെ വിവിധ മത്സരപ്പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിനും നൈപുണ്യപരിശീലനം നൽകുന്നതിനുമുള്ള പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററുകൾ കണ്ണൂർ ജില്ലയിൽ എവിടെയെല്ലാം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
849.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറികളുടെ എണ്ണം ജില്ല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറികളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം സ്ഥാപനം, തസ്തിക എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഹോമിയോ ഡിസ്പെൻസറികളിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ എണ്ണം സ്ഥാപനം, തസ്തിക എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ?
850.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ജില്ലകളില്‍ പട്ടികജാതി വികസന ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച ക്രോഡീകരിച്ച ശിപാര്‍ശകള്‍ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് റിപ്പോർട്ട് സമർപ്പിച്ചത് ; വിശദാംശം നല്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്മേൽ സ്വീകരിച്ച തുടർ നടപടികള്‍ വിശദീകരിക്കാമോ;
( സി )
വിവിധ ജില്ലകളിൽ പട്ടികജാതി വികസന ഓഫീസര്‍മാർ ഇല്ലാത്തതു മൂലമുള്ള പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മലപ്പുറം നഗരസഭയിൽ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ പത്ത് നഗരസഭകളില്‍ കൂടി പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ ശിപാർശകളിൽ നാളിതുവരെ സ്വീകരിച്ച തുടർനടപടികൾ വിശദീകരിക്കാമോ?
851.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിച്ചുവരുന്ന ആയുർവേദ, ഹോമിയോ, അലോപ്പതി ഡിസ്പെൻസറികളുടെ വിവരങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത ഡിസ്പെൻസറികളിലെ മെഡിക്കൽ ഓഫീസർമാരുടെ നിയമനം എപ്രകാരമാണ് നടത്തുന്നത്; മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടോ; വിശദമാക്കുമോ;
( സി )
ഡിസ്പെൻസറികളിൽ മെഡിക്കൽ ഓഫീസർമാരുടെ സ്ഥിരനിയമനം നടത്തുന്നതിന് വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
852.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന ഓഫീസര്‍മാരുടെ ജോലിഭാരം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളില്‍ ഇലക്ടിക് സ്‌കൂട്ടര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത് പോലെ ഫീല്‍ഡ് വര്‍ക്കിലെ ജോലിഭാരം കണക്കിലെടുത്ത് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റികളില്‍ പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് - lll തസ്തിക സൃഷ്ടിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്(എ.ആര്‍ - 4) സമര്‍പ്പിച്ച ശിപാര്‍ശയിന്മേൽ സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
853.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
ഇത്തരത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങള്‍ കെെവരിക്കാനാണ് ലക്ഷ്യമി‌ടുന്നത്; വ്യക്തമാക്കാമോ?
854.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മാവേലിക്കര, ഭരണിക്കാവ് എസ്.സി.ഡി.ഒ.(ഷെഡ്യൂള്‍ഡ് കാസ്റ്റ് ഡെവലപ്മെന്റ് ഓഫീസർ) -മാർ മുഖേന അനുവദിച്ചതും നടപ്പിലാക്കിയതുമായ കാേര്‍പ്പസ് ഫണ്ട് പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമാേ?
855.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എട്ട് വർഷക്കാലം കാസർഗോഡ് ജില്ലയിൽ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് ചെയ്ത പ്രവൃത്തികളുടെ വിശദാംശങ്ങൾ മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
കോർപ്പസ് ഫണ്ട് ഏതെല്ലാം ആവശ്യങ്ങൾക്ക് വിനിയോഗിക്കാമെന്നും ഇതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
ഈ അടുത്തകാലത്ത് കോർപ്പസ് ഫണ്ട് അനുവദിക്കുന്നതിലും വിനിയോഗിക്കുന്നതിലും നിയമഭേദഗതികൾ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
856.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് വര്‍ക്കല മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ചുളള എത്ര വികസന പദ്ധതികള്‍ക്കാണ് അനുമതി നല്കിയിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
857.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ആഫീസിന് കീഴിൽ നിലവിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്; വിശദാംശം നൽകാമോ;
( ബി )
ഇതിൽ കോർപ്പസ് ഫണ്ട് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
858.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതുര ഗ്രാമപഞ്ചായത്തിൽ എസ്.ടി. കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആറ്റുമണ്‍പുറം പാലം, നാരകത്തിന്‍കാല-മുണ്ടന്‍കുഴി പാലം എന്നിവയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ; സമയബന്ധിതമായി പ്രസ്തുത പ്രവൃത്തികൾ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
859.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന സേഫ്, പഠനമുറി, വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, വിദേശ തൊഴിൽ സഹായം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കളിൽ ഇനിയും തുക ലഭിക്കാത്തവർ എത്ര; ഓരോ പദ്ധതിയിലും എത്ര തുക വീതം അനുവദിക്കാൻ കുടിശ്ശികയുണ്ടെന്ന് പദ്ധതി തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന മറ്റേതെല്ലാം പദ്ധതികളിലാണ് നിലവിൽ കുടിശ്ശികയുള്ളത്; ഓരോ പദ്ധതിയിലും എത്ര ഗുണഭോക്താക്കൾക്ക് തുക അനുവദിക്കാൻ ബാക്കിയുണ്ട്; ഓരോ പദ്ധതിയിലെയും കുടിശ്ശിക എത്ര; വിശദാംശങ്ങൾ തരം തിരിച്ച് ലഭ്യമാക്കുമോ;
( സി )
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന എല്ലാ പദ്ധതികളിലും അടിയന്തരമായി കുടിശ്ശിക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
860.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കിര്‍ത്താഡ്സിൽ വര്‍ഷം തോറും നടത്തിവരുന്ന ഗോത്രവര്‍ഗ്ഗ കലാ മേളയായ 'നിറതിങ്ക'യുടെ സംഘാടന നിര്‍വ്വഹണ ചുമതല ആര്‍ക്കാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മേളയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ ഭാഗത്തുനിന്നും സഹായം നല്‍കി വരുന്നുണ്ടോ;
( സി )
ഒരു വര്‍ഷം മേളക്ക് എത്ര രൂപ ചെലവഴിക്കാറുണ്ട്;
( ഡി )
മേളയുടെ നടത്തിപ്പിന് ഏതെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
861.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
862.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉന്നതി എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ;
( ബി )
ഉന്നതി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണ്;
( സി )
ഉന്നതിയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടോ; എങ്കിൽ അവ പരിഹരിക്കാൻ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
863.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദുമ മണ്ഡലത്തില്‍ ഏതാെക്കെ പ്രവൃത്തികളാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
ഇവയിൽ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികളുടെ പുരാേഗതി റിപ്പാേര്‍ട്ട് ലഭ്യമാക്കാമാേ?
864.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതിയിൽപ്പെട്ട യുവതീ യുവാക്കൾക്ക് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററുകൾ മുഖേന പോലീസിലും കേന്ദ്ര സേനയിലും മറ്റ് സെക്യൂരിറ്റി വിഭാഗങ്ങളിലും ജോലി ലഭിക്കുന്നതിനായി 2016 മുതൽ 2024 വരെ എത്ര പേർക്ക് ട്രെയിനിംഗ് നൽകിയിട്ടുണ്ട്;വിശദമാക്കുമോ;
( ബി )
ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത ട്രെയിനിംഗ് നൽകപ്പെട്ടവരുടെ പേരുവിവരവും ലഭ്യമാക്കാമോ?
865.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന-യുടെ ഭാഗമായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി സഹകരിച്ച് വാമനപുരം മണ്ഡലത്തിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കുള്ള കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ എത്രയാണെന്നും തുക കെെമാറിയിട്ടുണ്ടോയെന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി എം.ഒ.യു. ഒപ്പുവച്ചിട്ടുണ്ടോയെന്നും പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകുമെന്നും വിശദമാക്കുമോ?
866.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണന്തല അംബേദ്കര്‍ ഭവനില്‍ ശാേച്യാവസ്ഥയിലായ ട്രെയിനിംഗ് സെന്റര്‍ നവീകരണം നടത്തി സര്‍ക്കാര്‍ വകുപ്പുകളുടെ ട്രെയിനിംഗ് സെന്ററായി മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമാേയെന്ന് വിശദമാക്കാമാേ;
( ബി )
മികച്ച അടിസ്ഥാന സൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഉള്ള പ്രസ്തുത സെന്റര്‍ പാെതുജനാവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമാേയെന്ന് വിശദമാക്കാമാേ;
( സി )
പ്രസ്തുത ക്യാമ്പസിലെ ഹാേസ്റ്റലുകളും രണ്ട് കുളങ്ങളും നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമാേയെന്ന് വിശദമാക്കാമാേ?
867.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും ആയതിലെ കാലതാമസത്തിന്റെ കാരണവും വ്യക്തമാക്കാമോ?
868.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ എസ്.സി. വകുപ്പിന് കീഴിലായി പ്രീ-എക്സാമിനേഷൻ സെന്റർ എവിടെയൊക്കെയാണ് അനുവദിച്ചിട്ടുള്ളത്;
( ബി )
ഏതൊക്കെ സ്ഥലങ്ങളില്‍ കെട്ടിട നിർമ്മാണം പൂര്‍ത്തിയായിട്ടുണ്ട്;
( സി )
നിർമ്മാണം പൂര്‍ത്തിയായ എല്ലാ സെന്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉദ്ഘാടനം നിര്‍വ്വഹിച്ച സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
869.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എത്ര പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘങ്ങളുണ്ട്; അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രവർത്തനം അവസാനിപ്പിച്ച സംഘങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിശദാംശം നൽകുമോ;
( സി )
കൊല്ലം ജില്ലയിലെ ആര്യങ്കാവ് പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം പ്രവർത്തനം അവസാനിപ്പിക്കാനിടയായ സാഹചര്യം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സംഘത്തില്‍ തെരഞ്ഞെടുപ്പ് നടത്തി ആയതിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), പുനലൂര്‍ മുഖേന വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
870.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി നഗറുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഓരോന്നിന്റെയും ഉദ്ഘാടനം എപ്പോള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
871.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ ഇപ്പോഴും വെെദ്യുതി ലഭ്യമല്ലാത്ത മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടോയെന്നും അവര്‍ക്ക് വെെദ്യുതി ലഭ്യമാക്കാന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് വെെദ്യുതി വകുപ്പുമായി ചേര്‍ന്ന് നടത്തി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കുമോ;
( ബി )
വെെദ്യുതിയുള്ള മേഖലകളില്‍ കേബിള്‍ നെറ്റ് വർക്കോ ടവറുകളുടെ അഭാവമോ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം അസാധ്യമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
872.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജക മണ്ഡലത്തിലെ വടക്കാഞ്ചേരി ബ്ലോക്ക് പട്ടികജാതി വികസന ആഫീസിനു കീഴിൽ വരുന്ന മുള്ളൂർക്കര, വരവൂർ, ദേശമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പട്ടികജാതി സങ്കേതങ്ങളിൽ എന്തൊക്കെ വികസന പ്രവൃത്തികളാണ് നടന്നുവരുന്നത്; അവയുടെ വിശദാംശങ്ങൾ പ്രത്യേകം വ്യക്തമാക്കുമോ?
873.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് മണ്ഡലത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ചികിത്സ ധനസഹായത്തിനായി എത്ര അപേക്ഷകൾ ലഭിച്ചുവെന്ന് അറിയിക്കാമോ;
( ബി )
ആയതിൽ ആർക്കൊക്കെ എത്ര തുക വീതം ധനസഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ?
874.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ക്ഷേമ വകുപ്പില്‍ വിവാഹ ധനസഹായത്തിനായി 2016 മുതല്‍ നാളിതുവരെ ഓരോ വര്‍ഷവും എത്ര അപേക്ഷകളാണ് ലഭിച്ചത്; ആയതില്‍ എത്രപേര്‍ക്ക് വിവാഹ ധനസഹായം ഇതിനകം വിതരണം ചെയ്തു; വിശദാംശങ്ങള്‍ നല്‍കാമോ?
875.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ ആദിവാസി സമൂഹത്തിൽപെട്ട എത്ര പേർ ആത്മഹത്യ ചെയ്തുവെന്ന് വര്‍ഷം, ജില്ല എന്നിവ തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ആദിവാസി സമൂഹത്തിൽപെട്ടവരിൽ ആത്മഹത്യ വർധിച്ചുവരുന്നത് തടയുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ വകുപ്പ് തയ്യാറാകുമോ?
876.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണവം വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന കണ്ണവം ഗവണ്മെന്റ് ട്രൈബല്‍ യു.പി. സ്കൂളിന് സ്വന്തമായി കെട്ടിടം ആയെങ്കിലും മതിയായ സുരക്ഷ ഒരുക്കുന്നതിന് ചുറ്റുമതില്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നക്ഷത്ര ചിഹ്നം ഇടാത്ത 2716 നമ്പര്‍ ചോദ്യത്തിനുള്ള മറുപടിയില്‍ പ്രസ്തുത സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആയത് ഇതുവരെയും നടപ്പിലാക്കാത്തത് പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
അടുത്ത കാലത്തായി വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രസ്തുത സ്കൂളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കുമോ?
877.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിൽ ബജറ്റില്‍ അനുവദിച്ചിട്ടുള്ള പ്രീ-മെട്രിക് ഹോസ്റ്റലിന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടും പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ഡി )
പ്രവൃത്തി എപ്പോൾ ആരംഭിക്കുമെന്ന് അറിയിക്കാമോ; എന്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
878.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കൊയിലാണ്ടി മണ്ഡലത്തില്‍ പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദായകര്‍ നഷ്ടപ്പെട്ട കുടുംബത്തിനുള്ള ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
ഇതില്‍ എത്ര പേര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?
879.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിച്ചല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് നാളിതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ; പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
880.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പ്രയോജനപ്പെടുത്തി കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ കം പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററും ആധുനിക നിലവാരത്തിലുള്ള ഒരു ഓഡിറ്റോറിയവും ഒരു കളിസ്ഥലവും നിർമ്മിക്കുന്നത് സംബന്ധിച്ച് നൽകിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർ താമസിക്കുന്നതും നിർദ്ദിഷ്ട ശബരിമല എയർപോർട്ടിന് അടുത്തുള്ളതുമായ പട്ടികജാതി വികസന വകുപ്പിന്റെ സ്വന്തം സ്ഥലം എന്നത് പരിഗണിച്ച് പ്രസ്തുത പദ്ധതികള്‍ യാഥാർത്ഥ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ?
881.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ പദ്ധതികൾ നിർവഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
882.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വളയം-ചെക്ക്യാട് ഗ്രാമ പഞ്ചായത്തിലെ എസ്.സി നഗറിലേക്കുള്ള ചിറ്റാരി-കണ്ടിവാതുക്കൽ റോഡ്‌ യാത്രായോഗ്യമാക്കുന്ന വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ്‌ എപ്പോൾ യാത്രാ യോഗ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
883.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിലെ ഇലയ്ക്കാട് നഗറില്‍ 43 വര്‍ഷമായി താമസിക്കുന്ന പെണ്ണമ്മകുട്ടന്‍, ലീലാ വര്‍ക്കി, അമ്മിണി തങ്കപ്പന്‍, വിജയമ്മ വിജയന്‍ എന്നിവര്‍ക്ക് പട്ടയം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പട്ടികജാതി വികസന വകുപ്പ് ഇവരുടെ അപേക്ഷ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ; ആയതിന്റെ പട്ടിക ജാതി വികസന ഡയറക്ടറേറ്റിലെ ഫയല്‍ നമ്പര്‍, ഫയലില്‍ സ്വീകരിച്ചിരിക്കുന്ന നടപടി എന്നിവ അറിയിക്കാമോ;
( സി )
ഇതു സംബന്ധിച്ച് സര്‍ക്കാരിലെ ഫയല്‍ നമ്പര്‍, പ്രസ്തുത ഫയലില്‍ സ്വീകരിച്ചുവരുന്ന നടപടി എന്നിവ വിശദമാക്കാമോ?
884.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ കാരശ്ശേരി കുവ്വപ്പാറ നഗറിലെ അംബേദ്കര്‍ ഗ്രാമ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭരണാനുമതി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
885.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിക്കുന്നതിന് ലക്ഷ്യമിട്ട മണിമല മുക്കടയിലെ സാംസ്കാരിക കേന്ദ്രത്തിന്റെ പണി പൂർത്തിയാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച നിർവഹണ ഏജന്‍സിയായ എല്‍.എസ്.ജി.ഡി. ക്ക് എസ്റ്റിമേറ്റ് ആവശ്യപ്പെട്ട് നല്കിയ കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ; പ്രസ്തുത എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിക്കുന്നതിനും നിലവിലെ നിർമ്മാണ ഏജന്‍സിക്ക് പകരം പുതിയൊരു ഏജൻസിയെ ഏല്പിക്കുന്നതിനും സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി ഉപയോഗ സജ്ജമാക്കുന്നതിനും നടപടി സ്വീകരിക്കാമോ?
886.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങൾക്ക് നല്‍കിയിട്ടുള്ള ചികിത്സ ധനസഹായത്തിന്റെ വിവരം നല്‍കാമോ;
( ബി )
ഓരോ വിഭാഗത്തിനും എത്ര രൂപയാണ് ചികിത്സ ധനസഹായം ഇനത്തില്‍ നല്‍കിയിട്ടുള്ളതെന്ന് വര്‍ഷം തിരിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ?
887.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗങ്ങളുടെ അധീനതയിലുള്ള കാവുകളും അമ്പലങ്ങളും പുനരുദ്ധരിക്കുന്നതിനായി ധനസഹായം അനുവദിക്കാറുണ്ടോ; ധനസഹായം അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളും അപേക്ഷയുടെ നടപടിക്രമങ്ങളും വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ ധനസഹായത്തിനായി അപേക്ഷകൾ ലഭിച്ചിട്ടുണ്ടോയെന്നും കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ലഭിച്ച അപേക്ഷകളിൽ എന്നു വരെയുള്ളവ തീർപ്പാക്കിയിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
അപേക്ഷകൾ തീർപ്പാക്കിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ; നിലവിൽ തീർപ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണവും ഇതിനായി വേണ്ടി വരുന്ന തുകയും എത്രയാണ്; ഇതിനായി തുക വകയിരുത്തിയിട്ടുണ്ടോ, വിശദമാക്കാമോ?
888.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനത്താല്‍ വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്താലും കടലാക്രമണത്താലും ഉപയോഗയോഗ്യമല്ലാതായി തീരുന്ന വസ്തുവകകളിലും ജീര്‍ണ്ണാവസ്ഥയിലായ ഗൃഹങ്ങളിലും താമസിക്കുന്ന വൈപ്പിന്‍കരയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത കുടുംബങ്ങളെ ഇവര്‍ക്കായി അനുവദിച്ചിട്ടുള്ള ഞാറക്കല്‍, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ ഭൂമിയില്‍ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാവുന്ന വസ്തുവകകള്‍ സംരക്ഷിക്കാനും ജീര്‍ണ്ണാവസ്ഥയിലായ വാസഗൃഹങ്ങള്‍ പുനരുദ്ധരിക്കാനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ;
( സി )
ഇല്ലെങ്കില്‍ ഇത്തരം കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും സംരക്ഷിക്കാനും പുനരുദ്ധരിക്കാനും സാധ്യമായ ഭൂമിയും വാസഗൃഹവും സംരക്ഷിക്കാനും അല്ലാത്തവരെ ലഭ്യമായ ഭൂമിയില്‍ പുനരധിവസിപ്പിക്കാനും നടപടി സ്വീകരിക്കുമോ;
( ഡി )
ഓരുവെള്ളം കയറി വെള്ളത്തിനടിയിലായ ഭൂമിയില്‍ ജീര്‍ണ്ണാവസ്ഥയിലായ വീട്ടില്‍ താമസിക്കുന്ന വൈപ്പിന്‍ മണ്ഡലത്തിലെ നായരമ്പലം പഞ്ചായത്തില്‍ നികത്തിത്തറ വീട്ടില്‍ രാജി സെല്‍വദാസിനെയും രമേഷിനെയും പുനരധിവസിപ്പിക്കുന്നതിന് എം.എല്‍.എ. മുഖാന്തരം സമര്‍പ്പിച്ചതും പട്ടികജാതി വികസന ഡയറക്ടര്‍ക്ക് കൈമാറിയിട്ടുമുള്ളതുമായ നിവേദനത്തിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
889.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെയുള്ള ബജറ്റുകളില്‍ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായ തുക എന്നിവയുടെ ശതമാനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഈ കാലയളവില്‍ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായതും നഷ്ടപ്പെട്ടതുമായ തുക എന്നിവ എത്ര വീതമാണെന്ന് ശതമാനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഏറ്റവും പരിഗണന അര്‍ഹിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗിക്കുന്നതില്‍ ഉണ്ടായ വീഴ്ചകള്‍ക്ക് കാരണമെന്താണെന്ന് അറിയിക്കുമോ; ഫണ്ട് പരമാവധി വിനിയോഗിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
890.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
തിരുവനന്തപുരം ജില്ലയിൽ 2024-ൽ മാത്രം 23 ആദിവാസികൾ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന ഗുരുതര സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ തയ്യാറാകുമോ?
891.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിന് സർക്കാർ ധനസഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി നിലവിലുള്ള ക്രമീകരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
നിലവിൽ പട്ടികജാതി വികസന ഓഫീസർമാരുടെ തസ്തികകൾ ഇല്ലാത്ത ബ്ലോക്കുകളും മുൻസിപ്പാലിറ്റികളും ഏതെല്ലാമാണെന്ന് അറിയിക്കാമോ; അവിടങ്ങളിൽ പട്ടികജാതി വികസന ഓഫീസർ തസ്തിക സൃഷ്ടിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നല്‍കാമോ;
( സി )
പത്താം ക്ലാസിനു മുകളിലുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റ് കുടിശ്ശിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
വിവാഹ ധനസഹായ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കാൻ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഇ )
എസ്.സി. പ്രൊമോട്ടർമാരുടെ നിലവിലുള്ള ഓണറേറിയം വർദ്ധിപ്പിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
മിശ്ര വിവാഹ ധനസഹായത്തിന്റെ ആനുകൂല്യ തുക വർധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ എത്ര രൂപയായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
892.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പുകളുടെ ക്ഷേമ, വികസന പദ്ധതികള്‍ കാലോചിതമായി പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് പഠനം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കുമോ; വിശദമാക്കുമോ;
( ബി )
എല്ലാ ഉന്നതി/നഗറുകളിലും അടച്ചുറപ്പുള്ള വീട്, കുടിവെള്ളം, വെെദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ എത്തിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ?
893.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50 ശതമാനം വരെ വെട്ടിക്കുറവ് വരുത്താനുള്ള തീരുമാനത്തെ തുടർന്ന് എസ്.സി.പി./ടി.എസ്.പി. ഫണ്ടിൽ കുറവ് വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ വകയിരുത്തിയിട്ടുള്ള എസ്.സി.പി./ടി.എസ്.പി. ഫണ്ടിലെ വെട്ടിക്കുറവ് ഈ വിഭാഗങ്ങളുടെ പദ്ധതികൾ പ്രതിസന്ധിയിലാക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇപ്രകാരം എസ്.സി.പി./ ടി.എസ്.പി. ഫണ്ടിലെ വെട്ടിക്കുറവ് ഈ ദുർബല വിഭാഗങ്ങളെ ഏതുതരത്തിലാണ് ബാധിക്കുകയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
894.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പൻചോല മണ്ഡലത്തിൽ 2016 മുതൽ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന പട്ടികജാതി, പട്ടികവർഗ്ഗ സങ്കേതങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് തിരിച്ച് നൽകാമോ;
( ബി )
ഓരോ പട്ടികജാതി, പട്ടികവർഗ്ഗ സങ്കേതങ്ങളിലും അനുവദിച്ച പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
895.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന ഏതാെക്കെ പ്രവൃത്തികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും അവയുടെ നിലവിലെ സ്ഥിതിയും പ്രവൃത്തികള്‍ക്ക് ചെലവഴിക്കുന്ന തുകയെ സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത കാലയളവിൽ ആലപ്പുഴ മണ്ഡലത്തില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി പ്രകാരം എത്ര വീടുകള്‍ക്കാണ് തുക അനുവദിച്ചത്; വിശദമാക്കാമാേ?
896.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പട്ടികവര്‍ഗ ക്ഷേമ പദ്ധതി തുക വെട്ടിച്ചുരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഈയിനത്തിൽ വകയിരുത്തിയിരുന്ന തുക പൂർണ്ണമായും വിനിയോഗിച്ചോ; വിശദീകരിക്കുമോ;
( സി )
പാവപ്പെട്ടവ‍ർക്കുള്ള വീട് നിർമ്മാണത്തിനും ഊരുകൂട്ടം സംഘാടനത്തിനുമുള്ള തുക വെട്ടിക്കുറച്ചിട്ടുണ്ടോ; വിശദമാക്കുമോ?
897.
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ഉപജീവനവും തൊഴിലും ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ പുരോഗതി വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിവരശേഖരണം പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ പുരോഗതി ലക്ഷ്യമാക്കി പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ എന്നറിയിക്കുമോ;
( ഡി )
വർദ്ധിച്ച ജനപങ്കാളിത്തത്തോടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിന്റെ വരുംതലമുറയെ മാറിവരുന്ന ലോക ക്രമത്തിനനുസൃതമായ കാഴ്ചപ്പാടുകളുള്ള സമൂഹമാക്കി വളർത്തിയെടുക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വിശദീകരിക്കുമോ?
898.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം നടന്നുവരുന്ന പ്രവൃത്തികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രോജക്ട് പ്രകാരം ഏറ്റെടുക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ഡി )
കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ സാധ്യതയുള്ള എല്ലാ പട്ടികജാതി പട്ടികവർഗ്ഗ സങ്കേതങ്ങളിലും പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുമോ എന്ന് വിശദമാക്കാമോ?
899.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'എന്‍ ഊര്' പദ്ധതിയിലൂടെ എന്തെല്ലാമാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ടൂറിസം വകുപ്പുമായി ചേര്‍ന്ന് എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്?
900.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50 ശതമാനം വരെ വെട്ടിചുരുക്കൽ വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് എസ്. സി., എസ്. ടി., പിന്നാക്ക ക്ഷേമ വകുപ്പുകളിലെ ഏതൊക്കെ പദ്ധതികളാണ് വെട്ടിച്ചുരുക്കിയിട്ടുള്ളതെന്നും എത്ര ശതമാനം വരെ വെട്ടിചുരുക്കൽ സംഭവിച്ചുവെന്നുമുള്ള വിവരം പദ്ധതി തിരിച്ച് ലഭ്യമാക്കാമോ?
901.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേരി നിയോജക മണ്ഡലത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി അനുവദിച്ച ക്ഷേമ പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
നിലവിൽ അനുവദിച്ചിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങളും അവയുടെ പുരോഗതിയും വെളിപ്പെടുത്താമോ;
( സി )
മഞ്ചേരി നഗരസഭ പരിധിയിൽ അനുവദിച്ച അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തികൾ എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ;
( ഡി )
2025-26 വർഷം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്തൊക്കെ പുതിയ പദ്ധതികളാണ് മഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കാൻ പോകുന്നതെന്ന് വിശദമാക്കാമോ?
902.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ക്കല മണ്ഡലത്തില്‍ എത്ര ഉന്നതികള്‍ വികസിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഉന്നതികളുടെ വികസന പുരോഗതി വിശദമാക്കുമോ?
903.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മങ്കട മണ്ഡലത്തില്‍ അനുവദിച്ച വിവിധ നഗറുകളിലെ പ്രവൃത്തികള്‍ ഓരോന്നും ഏത് ഘട്ടത്തിലാണ്; ഓരോ പ്രവൃത്തിയും എത്ര ശതമാനം പൂര്‍ത്തിയായിട്ടുണ്ട്; ഇനി എന്തെല്ലാം പ്രവൃത്തികളാണ് ബാക്കിയുള്ളത്; വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയും നടപ്പിലാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
904.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനും ഫ്രീഷിപ്പ് കാർഡിനും അർഹമായ ജാതിവിഭാഗങ്ങൾ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
മെറിറ്റില്‍ പ്രവേശനം നേടിയതും ഒരു ലക്ഷം രൂപയില്‍ താഴെ വാർഷികവരുമാനവുമുള്ള ഈഴവ, തീയ തുടങ്ങിയ വിഭാഗങ്ങളെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അറിയിക്കാമോ?
905.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കുടുംബങ്ങളിൽ ഭൂരഹിത കുടുംബങ്ങളുടെ എണ്ണം എത്രയാണെന്നും സ്വന്തമായി ഭൂമി ഉണ്ടായിട്ടും പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളുടെ എണ്ണം എത്രയാണെന്നും വിശദമാക്കുമോ;
( സി )
ഇവര്‍ക്ക് ഭൂമിയും ഭവനവും ലഭ്യമാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കുമോ?
906.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ പ്രോജക്ട്/അസിസ്റ്റന്റ് യൂണിറ്റ് മാനേജർ തസ്തികയിൽ നിലവിൽ എത്ര ഒഴിവുകൾ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഡയറക്ട് റിക്രൂട്ട്മെന്റ് - പ്രൊമോഷൻ സംബന്ധിച്ച് റേഷ്യോ സ്പെഷ്യല്‍ റൂളില്‍ വ്യക്തമായി നിർവച്ചിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
കേരള പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് പുതിയ ശാഖകൾ തുടങ്ങാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
907.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം ഫാമിലെ ഭൂമി സംരംഭക കൃഷി ചെയ്യുന്നതിനായി കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ നല്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കൊക്കെ, എത്ര ഭൂമി വീതം, ഏത് കൃഷിക്കെന്നും കരാര്‍ വ്യവസ്ഥകള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.