UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
641.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വൈദ്യുതി തടസ്സം പതിവാകുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണങ്ങളും പരിഹാരവും വിശദമാക്കുമോ;
( ബി )
മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ വിവിധ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെയും ഇവ എന്നത്തേക്ക് നടപ്പിലാക്കുമെന്നുള്ളതിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
642.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്ത് നാട് മണ്ഡലത്തിലെ മനയ്ക്ക കടവ്, തെങ്ങും തുരുത്ത്, പഴങ്ങനാട് പ്രദേശങ്ങളില്‍ ഉണ്ടാകുന്ന വോള്‍ട്ടേജ് ക്ഷാമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നൽകിയ നിവേദനത്തിൽ സ്വീകരിച്ചിട്ടുള്ള തുടർ നടപടികൾ വ്യക്തമാക്കാമോ;
( സി )
കടുത്ത വോൾട്ടേജ് ക്ഷാമം മൂലം പ്രദേശവാസികളുടെ ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരികയും ഗൃഹോപകരണങ്ങൾ പെട്ടെന്ന് നശിച്ചു പോകുകയും ചെയ്യുന്ന അവസ്ഥ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ഡി )
തൃക്കാക്കര സെക്ഷനു കീഴിലെ നിലവിനുള്ള 160 കെ.വി. ട്രാന്‍സ്‍ഫോര്‍മര്‍ 250 കെ.വി. ആക്കി ഉയർത്തി അവിടെ നിന്നും വൈദ്യുതി ലഭ്യമാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ പരിശോധിക്കുമോ;
( ഇ )
മേൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
643.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര തവണ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; ഏതെല്ലാം ഘട്ടത്തില്‍ എത്ര ശതമാനം വീതം ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു എന്നറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; 
( ബി )
ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് ഏറ്റവും ഒടുവില്‍ റഗുലേറ്ററി കമ്മീഷന് നല്‍കിയ മെമ്മോറാണ്ടത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
644.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;
( ബി )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ സെന്ററുകളില്‍ ബാറ്ററി ചാര്‍ജിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ ഉണ്ടായിട്ടുള്ള കാലതാമസം പരിശോധിക്കുന്നതിനും, അവ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമോ?
645.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ വെെദ്യുതിക്ഷാമം പരിഹരിക്കുന്നതിന് 2021 ജൂണ്‍ മുതല്‍ നാളിതുവരെ എന്താെക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമാേ;
( ബി )
പ്രസ്തുത പ്രവൃത്തികൾ നടപ്പിലാക്കിയതിലൂടെ ഏതാെക്കെ പ്രദേശങ്ങളിലെ വെെദ്യുതിക്ഷാമമാണ് പരിഹരിക്കപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കുമാേ;
( സി )
കുറ്റ്യാടി മണ്ഡലത്തിലെ ഏതാെക്കെ പ്രദേശങ്ങളിലെ വെെദ്യുതിക്ഷാമം പരിഹരിക്കാനുള്ള നടപടികളാണ് നടന്നുവരുന്നതെന്നും ആയത് എപ്പോൾ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമാേ?
646.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ വെെദ്യുതമേഖലയില്‍ ഏതെല്ലാം രീതിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വെെദ്യുതിസ്വയംപര്യാപ്തത കെെവരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് അറിയിക്കുമോ; വിശദമാക്കാമോ;
( സി )
ഇതര സംസ്ഥാനത്തെ വെെദ്യുതി നിരക്കുമായി സംസ്ഥാന വെെദ്യുതി നിരക്ക് താരതമ്യം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
647.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജക മണ്ഡലത്തിൽ വൈദ്യുതി വിതരണം നടത്തുന്നതിന് സ്ഥാപിച്ചിട്ടുള്ള ലൈനിൽ എത്ര ശതമാനം വീതമാണ് സിംഗിൾ-ഫേസ്, ത്രീ-ഫേസ്, എ.ബി.സി കേബിളുകൾ എന്നിവയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ സിംഗിൾ-ഫേസ് ലൈനിലൂടെ വൈദ്യുതി വിതരണം ചെയ്യുന്ന മേഖലയിൽ ത്രീ-ഫേസ് ആക്കുന്നതിന് സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
648.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജക മണ്ഡലത്തിലെ ഏതെല്ലാം സെക്ഷനുകളുടെ കീഴിൽ പുതുതായി ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുതായി ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളുടെ പേരും ഇതിനുവേണ്ടി എടുത്ത എസ്റ്റിമേറ്റ് തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിന് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ലിസ്റ്റ് ലഭ്യമാക്കാമോ;
( ഡി )
കാസർഗോഡ് നിയോജകമണ്ഡലത്തിൽ പുതുതായി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ട്രാൻസ്ഫോർമറുകൾ മുഴുവനും എപ്പോൾ സ്ഥാപിച്ചു കഴിയുമെന്ന് വ്യക്തമാക്കാമോ?
649.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനവും ട്രസ്റ്റ്പാർക്കും ഉൾപ്പടെ സ്ഥാപിതമാകുന്ന തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലയിൽ 110 കെ.വി. സബ്സ്റ്റേഷൻ ആരംഭിക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
650.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാറില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾക്ക് വിപരീതമായി വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്ത നടപടിയിൽ കമ്പനിക്ക് കെ.എസ്. ഇ.ബി നോട്ടീസ് നൽയിരുന്നോ; എങ്കിൽ ആ നോട്ടീസുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
651.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാറില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ കാലാവധി നീട്ടാൻ കമ്പനി സർക്കാരിന് കത്ത് നൽകിട്ടിയുണ്ടോ; എങ്കിൽ ആ കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
652.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി കുടിശികയിനത്തിൽ കെ.എസ്.ഇ.ബി.യ്ക്ക് എത്ര രൂപ ലഭിക്കാനുണ്ട് എന്നറിയിക്കുമോ ; സ്ഥാപനം തിരിച്ച് വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കുടിശിക തുക പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
653.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ഡി.എഫ്. ഭരണകാലത്തെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെത്തുടർന്ന് പുതിയ കരാർ നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കുന്നതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കരാറുകൾ പുനരുജ്ജീവിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം കരാറുകൾ പുനരുജ്ജീവിപ്പിച്ചപ്പോള്‍ കമ്പനികൾ പഴയ നിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറായിരുന്നോ എന്നറിയിക്കുമോ; ഇല്ലെങ്കിൽ ഇതുമൂലം നിരക്കിലുണ്ടായ വ്യത്യാസം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കെ.എസ്.ഇ.ബി.യ്ക്ക് ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
654.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാർ വൈദ്യുത പദ്ധതി നടത്തിപ്പുകാരായ കാർബോറണ്ടം യൂണിവേഴ്സൽ കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ എന്തെല്ലാമാണെന്നും കരാർ കാലാവധി അവസാനിച്ചത് എന്നാണെന്നും അറിയിക്കുമോ; വിശദമാക്കുമോ;
( ബി )
കരാർ കാലാവധി കഴിഞ്ഞ ഈ പദ്ധതി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ?
655.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചേലക്കര മണ്ഡലത്തില്‍ ഇതുവരെയായി എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട് എന്നറിയിക്കുമോ ;
( ബി )
ഇതില്‍ ഗാര്‍ഹിക കണക്ഷന്‍, കാര്‍ഷിക കണക്ഷന്‍, വ്യവസായിക കണക്ഷന്‍ എന്നിവ എത്ര വീതമെന്ന് വിശദമാക്കുമോ?
656.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം എത്ര ബി.പി.എൽ. കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷനുകൾ നൽകിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി എത്ര കോടി രൂപയാണ് ഈ സർക്കാർ അനുവദിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
സമ്പൂർണ്ണ വൈദ്യുതീകരണം തുടർന്നും ഉറപ്പ് വരുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
657.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാറില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥ പ്രകാരം ഏർപ്പെട്ടിരിക്കുന്ന കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
658.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ രാമപുരം പഞ്ചായത്ത് 17-ാം വാര്‍ഡ് പഴമലയില്‍ തിരുഹൃദയ മഠം പത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭവനം നിര്‍മ്മിച്ച് നല്‍കിയ സ്ഥലത്ത് കമ്പികളുടേയും എട്ട് മീറ്റര്‍ നീളമുള്ള പോസ്റ്റുകളുടെയും അഭാവംമൂലം വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ രോഗികള്‍ ഉള്‍പ്പെടെ നിരവധി അന്തേവാസികളുള്ള പ്രസ്തുത സ്ഥലത്ത് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
659.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബിക്ക്‌ കീഴിൽ നടക്കുന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ എസ്‌. പി. വി.-യായി കെ.എസ്.ഇ.ബി-യെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം പ്രവൃത്തികൾക്കാണ് എന്നതിന്റെ വിശദാംശം നൽകാമോ?
660.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ യു. ഡി. എഫ്. സർക്കാർ കാലത്തെ ദീർഘകാല കരാറുകൾ റദ്ദാക്കുന്നതിനെതിരെ അന്നത്തെ പവർ വകുപ്പ് സെക്രട്ടറി നിലവിലെ വൈദ്യുതി മന്ത്രിക്ക് നൽകിയ കത്തിന് ബോർഡ് നൽകിയ വിശദീകരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കത്തിന് മറുപടിയായി കെ.എസ്.ഇ.ബി സി.എം.ഡി നൽകിയ വിശദീകരണത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
661.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനിടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
വൈദ്യുതി ഉല്പാപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നതിന്റെ കാരണങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നടപ്പുവർഷവും വരും വർഷങ്ങളിലും വൈദ്യുതി താരിഫ് വർദ്ധിപ്പിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എത്രത്തോളം വർദ്ധിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥത മൂലം ഉണ്ടാകുന്നതായി പറയപ്പെടുന്ന ഇത്തരം ബാധ്യതകൾ സാധാരണ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
662.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ റോഡിലൂടെ കടന്ന് പോവുന്ന കെ.എസ്.ഇ.ബി. വിതരണ ലൈനുകൾ എ ബി സി കേബിളാക്കി അപ്ഗ്രേഡ് ചെയ്യുമ്പോൾ കേബിളിൽ സ്ട്രീറ്റ് മെയിന്‍ അടക്കമാണോ സ്ഥാപിക്കുന്നത്; അത്തരം ലൈനുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പദ്ധതി വകയിരുത്തി കെ.എസ്.ഇ.ബി.ക്ക് പണം അടക്കണമെന്ന നിർദേശം നിലവിലുണ്ടോ;
( ബി )
ഗ്രാമ പഞ്ചായത്ത് റോഡിലൂടെയുള്ള കെ.എസ്.ഇ.ബി. ലൈനുകൾ എ ബി സി കേബിളാക്കി അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി കൂടുതൽ പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് റൈറ്റ് ഓഫ് വേ എന്ന പേരിൽ ഗ്രാമ പഞ്ചായത്തിന്റെ അനുമതി വാങ്ങാറില്ല ; ഇത്തരത്തിൽ പരസ്പരം സഹകരിച്ച് കെ എസ് ഇ ബി ക്ക് പ്രത്യേക സാമ്പത്തിക ബാദ്ധ്യത വരാത്ത സാഹചര്യത്തിൽ എ ബി സി കേബിളാക്കി അപ്ഗ്രേഡ് ചെയ്തയിടങ്ങളിൽ ഗ്രാമ പഞ്ചായത്ത് ചെലവിൽ മീറ്റര്‍ സ്ഥാപിച്ച് സ്ട്രീറ്റ് ലെെറ്റ് വെക്കുന്നതിന് അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
ഗ്രാമീണ റോഡുകളിലൂടെ കെ.എസ്.ഇ.ബി. അധിക ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുമ്പോൾ റോഡിനുണ്ടാകുന്ന റെസ്റ്റോറേഷൻ ചാർജുകൾ ഗ്രാമ പഞ്ചായത്തിൽ അടവാക്കുന്ന രീതിയോ കെ എസ് ഇ ബി റോ‍ഡിന്റെ നിലവില ഉപരിതല സ്ഥിതി അനുസരിച്ച് റെസ്റ്റോറേഷൻ ചെയ്യുന്ന രീതിയോ നിലവിലുണ്ടോ; ഇല്ലെങ്കിൽ അത്തരം സാഹചര്യം ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി.ക്ക് പ്രത്യേക നിർദ്ദേശം വകുപ്പ് നൽകുമോ?
663.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ഇലക്ട്രിക്കൽ സെക്ഷൻ വിഭജിക്കാൻ വേണ്ട ഉപഭോക്താക്കളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മാനദണ്ഡപ്രകാരം കാസർഗോഡ് നിയോജകമണ്ഡലത്തിൽ വിഭജിക്കപ്പെടേണ്ട സെക്ഷനുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
വിഭജിക്കാൻ ആവശ്യമായ ഉപഭോക്താക്കൾ ഉണ്ടെങ്കിലും സെക്ഷനുകൾ വിഭജിക്കപ്പെടാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പുതുതായി സെക്ഷൻ ആരംഭിക്കണമെങ്കിൽ അതിനുവേണ്ടി വരുന്ന ചെലവ് എത്രയാണ് എന്ന് വ്യക്തമാക്കാമോ?
664.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിലെ മണിയാര്‍ ജലവൈദ്യുത പദ്ധതി കരാര്‍ കാലാവധി അവസാനിച്ച ശേഷവും കെ.എസ്.ഇ.ബി-ക്ക് കൈമാറാത്തതിന്റെ കാരണം അറിയിക്കാമോ;
( ബി )
കരാര്‍ കാലാവധി സമയത്ത് കാര്‍ബറോണ്ടം യൂണിവേഴ്സല്‍ കമ്പനി നടത്തിയ കരാര്‍ ലംഘനങ്ങളേയും, വീഴ്ച്ചകളേയും സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് കെ.എസ്.ഇ.ബി വൈദ്യുതി വകുപ്പിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതിന്മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( സി )
മണിയാര്‍ വൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ക്ക് കൈമാറികിട്ടുകയാണെങ്കില്‍ അത് സംസ്ഥാനത്തെ ഊര്‍ജ്ജമേഖലയ്ക്കും, വൈദ്യുതി ഉപഭോക്താക്കള്‍ക്കും എപ്രകാരം പ്രയോജനം ചെയ്യുമെന്നാണ് കെ.എസ്.ഇ.ബി നല്‍കിയ കത്തില്‍ അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
മണിയാര്‍ ജലവൈദ്യുത പദ്ധതി അടിയന്തരമായി കെ.എസ്.ഇ.ബി-ക്ക് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
665.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാർ ജലവൈദ്യുത പദ്ധതിയ്ക്കായി കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ചു കൊണ്ട് കെ.എസ്.ഇ.ബി കമ്പനിക്ക് കത്ത് നൽകിയിരുന്നോ; എങ്കിൽ പ്രസ്തുത കത്തുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
666.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് കെഎസ്ഇബി കുണ്ടറ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർവഹണ ചുമതലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായുള്ള നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം പരിഗണിച്ച് എത്രയും വേഗം തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
667.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമയത്തിനനുസരിച്ച് വൈദ്യുതി നിരക്കിൽ വർദ്ധന നടപ്പാക്കുന്നതിനായി ടി‌ ഒ ഡി മീറ്റർ പദ്ധതി നടപ്പാക്കാൻ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഏത് തരം ഉപഭോക്താക്കള്‍ക്കാണ് ടി‌ ഒ ഡി മീറ്റര്‍ സ്ഥാപിക്കുന്നതെന്നും പ്രസ്തുത മീറ്ററിന്റെ പ്രവർത്തനം ഏത് രീതിയിലാണെന്നും ഇതു സ്ഥാപിക്കുന്നതിനായി എത്ര രൂപയുടെ ചെലവ് വരുമെന്നും വെളിപ്പെടുത്തുമോ ;
( സി )
കേന്ദ്ര നിബന്ധനപ്രകാരം സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും 2026 ഡിസംബറോടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ടി.ഒ.ഡി മീറ്റർ സ്ഥാപിക്കാനുള്ള നടപടികളുടെ പ്രസക്തി എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
ടി ഒ ഡി മീറ്റർ സ്ഥാപിക്കുന്നത് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന നേട്ടം എന്തെല്ലാമാണ് എന്ന് അറിയിക്കുമോ?
668.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങൾക്ക് നൽകുന്ന വൈദ്യുത ബില്ലിൽ ഏതെല്ലാം ഘടകങ്ങളുടെ തുകകളാണ് ഉൾപ്പെടുന്നതെന്ന് വിശദമാക്കാമോ;
( ബി )
വൈദ്യുത ബില്ലിൽ ഉൾപ്പെടുന്ന ഫിക്സഡ് ചാർജ് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന രൂപത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പൊതുജനങ്ങൾ പണം നൽകി സ്ഥാപിക്കുന്ന വൈദ്യുത മീറ്ററിന്, മീറ്റർ വാടക എന്ന രൂപത്തിൽ വൈദ്യുത ബില്ലിൽ നിശ്ചിത തുക ഉൾപ്പെടുത്തുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ഡി )
വൈദ്യുത ബില്ലിൽ ഉൾപ്പെടുന്ന മീറ്റർ വാടക, ഫിക്സഡ് ചാർജ്, എനർജി ചാർജ്, ഫ്യൂവൽ ചാർജ് തുടങ്ങിയവ ഈടാക്കുന്നതിലെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ; ഇവ ഓരോന്നും ഇനം തിരിച്ച് വിശദമാക്കുമോ?
669.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരോർജ്ജമടക്കമുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ഊർജ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരം ഊർജ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിയ്ക്കുവാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങൾക്ക് ജലവൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ജലാശയങ്ങളിൽ ഫ്‌ളോട്ടിംഗ് സോളാർ പാനലുകളും കൃഷിയിടങ്ങളിൽ സോളാർ പമ്പുകളും വ്യാപകമാക്കാന്‍ നടപടികള്‍ ‍സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നൽകി പുരപ്പുറ സൗരോർജ പദ്ധതി വ്യാപകമാക്കുന്നതിനോടൊപ്പം നഗരങ്ങളിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും സൗരോർജ പ്ലാന്റുകളും സോളാർ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
670.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കൂരിയാടിനും വെന്നിയൂരിനും ഇടയ്ക്ക് സ്വകാര്യ ഭൂമിയിലൂടെ കടന്നുപോകുന്ന 11 കെ.വി. വൈദ്യുതലൈൻ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉയർന്ന വോൾട്ടേജിലുള്ള ഈ വൈദ്യുത ലൈൻ റോഡിൽ നിന്നും മാറി ജനവാസ മേഖലയിൽ സ്വകാര്യ ഭൂമിയിലുള്ള വീടുകൾക്ക് അരികിലൂടെ കടന്നുപോകുന്നതുകൊണ്ടുളള അപകട സാധ്യത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
671.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെറ്റ് മീറ്ററിന്റെ അഭാവം മൂലം പുരപ്പുറ സോളാര്‍ പദ്ധതിക്കു് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പുരപ്പുറ സോളാര്‍ പദ്ധതിക്ക് ആവശ്യമായ മീറ്ററുകള്‍ യഥാസമയം ലഭ്യമാക്കി പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
നെറ്റ് മീറ്ററുകള്‍ക്ക് സര്‍ക്കാര്‍ നിലവില്‍ എത്ര രൂപയാണ് ഈടാക്കുന്നത്; നെറ്റ് മീറ്ററുകള്‍ക്കും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും നിലവില്‍ സബ്സിഡി നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
672.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മാർമല ചെറുകിട ജലവൈദ്യുത പദ്ധതിക്കാവശ്യമായ 7.4726 ഹെക്ടര്‍ ഭൂമിയില്‍ പട്ടയഭൂമിയായ 5.9099 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുളള ഭൂമിയുടെ വില വസ്തു ഉടമകൾക്ക് നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായ എസ്റ്റാബ്ലിഷ്‌മെന്റ് ചാർജ് ഉൾപ്പെടെയുള്ള 2,02,83,072 രൂപ കൂടി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിശദാംശങ്ങൾ സഹിതം സ്പെഷ്യൽ തഹസിൽദാർ (എൽ.എ-ജനറൽ, പാല) 04.11.2024 തീയതിയായി പ്രോജക്ട് മാനേജർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
673.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ, ഇലക്ട്രിക് പോസ്റ്റുകളുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിട്ടുള്ള ചാർജിംഗ് ബോക്സുകളിൽ എത്ര എണ്ണം പ്രവർത്തന സജ്ജമായിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
ഗുണഭോക്താക്കൾക്ക് ഇവ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ആവശ്യമായ കൂടുതല്‍ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
674.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെെദ്യുതി പ്രസരണരംഗം ശാക്തീകരിക്കുന്നതിനായി നടപ്പാക്കിവരുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്ന പവര്‍ ഹെെവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്നതിലൂടെ പ്രസരണരംഗത്ത് ഉണ്ടാകുമെന്നു കണക്കാക്കിയിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് എന്നറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ മൂന്നാംഘട്ടം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
675.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ സംരക്ഷണമേഖലയില്‍ നടപ്പാക്കി വരുന്ന മാതൃകാപരമായ നയപരിപാടികള്‍ക്കുളള അംഗീകാരമായി ദേശീയ ഊര്‍ജ്ജ-കാര്യക്ഷമതാ പുരസ്കാരം സംസ്ഥാനത്തിന് ലഭിച്ചിരുന്നോ; വിശദമാക്കുമോ;
( ബി )
ഊര്‍ജ്ജസംരക്ഷണ മേഖലയില്‍ നടപ്പാക്കിയ ഏതൊക്കെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പ്രസ്തുത പുരസ്കാരത്തിനർഹമായതെന്ന് വിശദീകരിക്കുമോ;
( സി )
ഊര്‍ജ്ജസംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഗോ ഇലക്ട്രിക് ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഊര്‍ജ്ജസംരക്ഷണത്തെ അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ ഈ വര്‍ഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ?
676.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ സ്ഥാപിക്കുന്ന 6 മെഗാവാട്ട് ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിട്ടില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
പദ്ധതി നിർമ്മാണം എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
677.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകൽസമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി, ബാറ്ററിയിൽ സംഭരിച്ച് രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരമുളള സ്റ്റോറേജ് പദ്ധതി എവിടെ സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്; ഈ പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാണോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതോടുകൂടി വൈദ്യുതക്ഷാമം എത്രത്തോളം പരിഹരിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നതെന്നറിയിക്കുമോ?
678.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കത്താൽ കേടുപാട് സംഭവിച്ച ഉറുമി -II ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ സ്വീകരിച്ച നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
679.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
സിവില്‍, മെക്കാനിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിട്ടും പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രസ്തുത പദ്ധതി ത്വരിതഗതിയില്‍ കമ്മീഷന്‍ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
680.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാർ വൈദ്യുത പദ്ധതി നടത്തിപ്പുകാരായ കാർബോറണ്ടം യൂണിവേഴ്സൽ കമ്പനി കരാർ വ്യവസ്ഥകൾ ലംഘിച്ച് ​വൈദ്യുതി ഉൽപാദനവും വിൽപനയും നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യം വൈദ്യുതി ബോർഡ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ; എങ്കിൽ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ;
( സി )
കരാർ ലംഘനം നടത്തിയ കമ്പനിയുടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതിന്റെ കാരണം വിശദമാക്കുമോ?
681.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ) യു.ഡി.എഫ്. ഭരണ കാലത്തെ ദീർഘകാല കരാറുകൾ റദ്ദാക്കുന്നതിനെതിരെ അന്നത്തെ വൈദ്യുതി വകുപ്പ് സെക്രട്ടറി നിലവിലെ വൈദ്യുതി മന്ത്രിക്ക് കത്ത് നല്കിയിരുന്നോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ; പ്രസ്തുത കത്തിന് സർക്കാർ നൽകിയ മറുപടി കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
682.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ നാളിതുവരെ നടപ്പിലാക്കിയതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ നവീകരണ പ്രവർത്തനങ്ങളുടെയും വോൾട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെയും വിശദാംശം ലഭ്യമാക്കുമോ?
683.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട്, പടനിലം പരബ്രഹ്മ ക്ഷേത്രം, ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ യു ജി കേബിള്‍ സ്ഥാപിക്കുവാന്‍ ബജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായെങ്കിലും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുമോയെന്നും ആയതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
684.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ൽ വൈദ്യുതി ഉൽപാദക കമ്പനികളുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിരുന്നോ; എങ്കില്‍ പ്രസ്തുത കരാറുകളുടെ വിശദാംശം നൽകുമോ;
( ബി )
25 വർഷത്തേക്കുളള കുറഞ്ഞ നിരക്കിലുളള വൈദ്യുത കരാറുകൾ 2023-ൽ റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ഈ കരാറുകൾക്കു പകരം യൂണിറ്റിന് 10.25 രൂപ മുതൽ 14.30 രൂപ വരെ വില നൽകി വൈദ്യുതി വാങ്ങേണ്ടി വന്നതിന്റെ കാരണം പരി​ശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ദീർഘകാല കരാറുകൾ റദ്ദാക്കുന്നതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ച് അന്നത്തെ ഊർജ്ജ വകുപ്പ് സെക്രട്ടറി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നോ; എങ്കില്‍ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി വിശദമാക്കുമോ?
685.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ വടവുകോട്- പുത്തൻ കുരിശ് പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കാണിനാട് കുറ്റ എസ് സി നഗർ അമ്പലത്തിനോട് ചേർന്ന് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ അവിടെ നിന്നും മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, വിശദമാക്കാമോ;
( ബി )
പ്രസ്തുത ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുവാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയ്ക്കുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
പ്രസ്തുത ട്രൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ട്രൻസ്ഫോമർ കുറ്റ എസ് സി നഗർ അമ്പലത്തിനോട് ചേർന്നിരിക്കുന്നതിനാൽ ഭക്തജനങ്ങൾക്കടക്കം അപകടസാധ്യതയുള്ളതിനാൽ അടിയന്തരമായി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
686.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജകമണ്ഡലത്തിലെ കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ആറ്റില വെള്ളച്ചാട്ടത്തില്‍ ജലവൈദ്യുതപദ്ധതി സ്ഥാപിക്കുന്നതിനു നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
687.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതിയുടെ ആഭ്യന്തര ഉല്‍പ്പാദനം കുറയാന്‍ ഇടയാക്കിയ ഘടകങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
688.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ അതിന് ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
2016 മെയ് മാസം മുതല്‍ നാളിതുവരെ എത്ര തവണ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചു എന്നും, എത്ര തവണ താരിഫ് പരിഷ്‌കരണം നടപ്പാക്കി എന്നും വിശദമാക്കുമോ;
( സി )
ഈ ഇനത്തില്‍ നാളിതുവരെ എത്ര രൂപയുടെ അധിക വരുമാനം ലഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( ഡി )
വര്‍ഷാവര്‍ഷം എത്ര രൂപയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങുന്നത് എന്നറിയിക്കുമോ; ഇതിനുവേണ്ടി 2016 മുതല്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചു എന്നതിന്റെ വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ഇ )
സംസ്ഥാനത്തിന് വിലക്കുറവില്‍ വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ;
( എഫ് )
നിലവില്‍ വൈദ്യുതി ബോര്‍ഡിന് എത്ര രൂപയുടെ കടമുണ്ടെന്ന് വ്യക്തമാക്കുമോ?
689.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മെയ് മാസം മുതല്‍ നാളിതുവരെ എത്ര തവണ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചുവെന്ന് വിശദമാക്കുമോ; അതിലൂടെ അധികവരുമാനമായി ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
690.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദ്വൈമാസ ബില്ലിംഗിനു പകരം പ്രതിമാസ ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്താൻ ​കെ.എസ്.ഇ.ബി. ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പ്രതിമാസ വൈദ്യുത ബിൽ തയ്യാറാക്കുന്നതിന് ഇതിനകം എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നറിയിക്കുമോ;
( ബി )
ഉപഭോക്താക്കൾ സ്വയം മീറ്റർ റീഡിംഗ് എടുക്കുന്നതിന് അനുവദിക്കുമോ; എങ്കിൽ ആയതിന്റെ ചാർജ് കണക്കാക്കാൻ സംവിധാനമുണ്ടോ; വിശദമാക്കുമോ?
691.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഡിസംബർ 5 മുതൽ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുവാൻ തീരുമാനം എടുത്തിരുന്നോ; എങ്കില്‍ നിരക്ക് വർദ്ധനവിന്റെ വിശദാംശം നൽകുമോ;
( ബി )
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുവാനുണ്ടായ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്താമോ;
( സി )
വൈദ്യുതി ബോർഡിനെ സ്വയംപര്യാപ്തമാക്കാൻ നടപടി സ്വീകരിക്കുന്നതോടൊപ്പം ചാർജ് വർദ്ധനവ് പിൻവലിക്കാൻ ആവശ്യമായ നിർദ്ദേശം നൽകു​മോ; വിശദമാക്കുമോ?
692.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത കാലത്തായി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുവാൻ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വൈദ്യുതി ചാർജ് വർദ്ധനവിലൂടെ എത്ര തുക അധികമായി സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമോ; വിശദമാക്കുമോ?
693.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ വിവിധ ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴില്‍ ഈ സാമ്പത്തികവര്‍ഷം നടപ്പിലാക്കിയതും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ നവീകരണ പ്രവര്‍ത്തനങ്ങളുടെയും വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ സെക്ഷന്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുളള 277 കോടി രൂപവരുന്ന ആദ്യഘട്ട പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
694.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വൈദ്യുതി വിതരണ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മലപ്പുറം പാക്കേജിന്റെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹൃസ്വകാല - ദീർഘകാല പദ്ധതികളുടെ വിശദാംശം നൽകാമോ;
( സി )
ജില്ല നേരിടുന്ന വോള്‍ട്ടേജ് ക്ഷാമം, അടിക്കടിയുള്ള വൈദ്യുതി തടസ്സങ്ങള്‍ എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാവാൻ പാക്കേജിലൂടെ സാധിക്കുമോ;വ്യക്തമാക്കുമോ;
( ഡി )
പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ടോ; പാക്കേജ് പരിപൂർണ്ണമായും എന്നത്തേക്ക് യാഥാർത്ഥ്യമാകുമെന്ന് വെളിപ്പെടുത്തുമോ?
695.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ വിവിധ ഇലക്ട്രിക് സെക്ഷനുകള്‍ക്ക് കീഴില്‍ ഈ വര്‍ഷം നടപ്പിലാക്കിയതും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ നവീകരണ പ്രവര്‍ത്തനങ്ങളുടേയും വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടേയും വിശദാംശം ഇലക്ട്രിക് സെക്ഷന്‍ തിരിച്ച് ലഭ്യമാക്കാമോ?
696.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരപ്പുറ സോളാര്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ; പ്രസ്തുത പദ്ധതി പ്രകാരം ഇനി എത്ര കണക്ഷനുകള്‍ നല്‍കാനുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണന പ്രകാരമാണോ തീര്‍പ്പ് കല്പിക്കുന്നത്; ഇല്ലെങ്കില്‍ അപേക്ഷകള്‍ മുന്‍ഗണനപ്രകാരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നുണ്ടെന്നറിയിക്കുമോ; ഇപ്രകാരമുളള വൈദ്യുതി ഉല്പാദനം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സഹായകരമാകുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുതപദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
697.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാർ ഹൈബ്രിഡ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്‌ കെ.എസ്‌.ഇ.ബി. അനുമതി നൽകുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സോളാർ ഹൈബ്രിഡ് പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ സോളാർ ജനറേഷൻ മീറ്റർ, ബൈഡിറക്ഷണൽ മീറ്റർ എന്നിവ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സോളാർ ഹൈബ്രിഡ് പ്ലാന്റ് സിസ്റ്റത്തിന്റ്‌ അംഗീകൃത സ്കീം/ ലേഔട്ട് ലഭ്യമാക്കാമോ?
698.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സോളാര്‍ വൈദ്യുത പദ്ധതി പ്രകാരം സംവിധാനമൊരുക്കുന്നതിനുള്ള മീറ്റര്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
699.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സോളാര്‍ പദ്ധതി പാലക്കാട് ജില്ലയില്‍ വ്യാപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഉചിതമായ ആനുകൂല്യങ്ങള്‍ നല്‍കി പദ്ധതിയുടെ ഉപഭോക്താക്കളാക്കാനുളള നടപടികള്‍ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
700.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് നല്‍കിവരുന്ന സബ്സിഡി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ എത്ര ഉപഭോക്താക്കള്‍ പങ്കാളികളായിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്ക് നല്‍കിവരുന്ന സബ്സിഡി നിര്‍ത്തലാക്കുന്നു എന്ന വാർത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എങ്കില്‍ ഇതുസംബന്ധിച്ചു എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ അറിയിക്കാമോ?
701.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് ലൈനുകളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അപകടം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ പാലയ്ക്കൽ വീട്ടിൽ പ്രസന്നകുമാർ 15-11-2024 ൽ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടത് സംബന്ധിച്ച് എന്തെങ്കിലും നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് ലഭ്യമാക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
702.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്ത് വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ 'നിലാവ് പദ്ധതി' പ്രകാരമുള്ള സ്ട്രീറ്റ് ലൈറ്റുകള്‍, ഗ്യാരന്റി കാലാവധി അനുസരിച്ച് കേടായത് മാറ്റി സ്ഥാപിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
നിലാവ് പദ്ധതി പ്രകാരം നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്ത് എത്ര സ്ട്രീറ്റ് ലൈറ്റുകളാണ് കെ.എസ്.ഇ.ബി. സ്ഥാപിച്ചത് എന്ന് വിശദമാക്കാമോ; ഇതില്‍ എത്ര സ്ട്രീറ്റ് ലൈറ്റുകള്‍ ആണ് പ്രവര്‍ത്തനരഹിതമായതെന്ന് വ്യക്തമാക്കാമോ;
( സി )
കേടായ സ്ട്രീറ്റ് ലൈറ്റുകള്‍ എപ്പോള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
703.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ നിലവിലുള്ള കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സെക്ഷൻ പരിധികളിലെ ഗാർഹിക ഗാർഹികേതര ഉപഭോക്താക്കളുടെ എണ്ണം സെക്ഷൻ തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( സി )
ഉപ്പള സെക്ഷൻ വിഭജിച്ച് പുതിയ സെക്ഷൻ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
704.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഡുപ്പി-കാസർഗോഡ് 400 കെ.വി ലൈനിന്റെ നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
കരിന്തളം 400 കെ.വി സബ്‌സ്റ്റേഷന്റെ നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
705.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വെന്നിയൂർ സബ്സ്റ്റേഷൻ എന്നു മുതൽ പ്രവർത്തനയോഗ്യമാക്കുമെന്ന് വിശദമാക്കാമോ;
( ബി )
നിലവിൽ 33 കെവി ഇനത്തിൽ വരുന്ന ഈ സബ്സ്റ്റേഷൻ എന്നേക്ക് 110 കെവി ആയി ഉയർത്താൻ സാധിക്കുമെന്ന് വിശദമാക്കാമോ?
706.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷാെര്‍ണ്ണൂര്‍ മണ്ഡലത്തില്‍ കാേതകുറിശ്ശി 110 സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമാേ;
( ബി )
സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നേക്ക് പൂര്‍ത്തീകരിച്ച് നിലവിലെ വാേള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമാേ?
707.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മണിയൂരിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സബ്സ്റ്റേഷന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
സബ്‍സ്റ്റേഷൻ നിർമ്മാണത്തിന്റെ ഭാഗമായി എത്ര ഭൂഉടമകളില്‍ നിന്നും ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് സർവ്വേ നമ്പർ സഹിതം അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്നും പ്രവൃത്തി എന്നാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് മുഖേന ഏതൊക്കെ സ്ഥലങ്ങളിലെ വൈദ്യുതക്ഷാമം പരിഹരിക്കപ്പെടുമെന്ന് വിശദമാക്കാമോ?
708.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തിലെ സീതത്തോട് പഞ്ചായത്തില്‍ കിഫ്ബി സഹായത്തില്‍ കെ.എസ്.ഇ.ബി. നിര്‍മ്മിക്കുന്ന 220 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷന്‍ നിര്‍മ്മാണപ്രവൃത്തി സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ?
709.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01-06-2023 നു ശേഷം വൈദ്യുതി ബോർഡിൽ പ്രസരണം, ഉത്പാദനം, സിവിൽ എന്നീ മേഖലകളിൽ സ്ഥിരം ഡയറക്ടർമാരെ നിയമിച്ചിട്ടുണ്ടോ;
( ബി )
വൈദ്യുതി ബോർഡിൽ പ്രസരണം, ഉത്പാദനം, സിവിൽ എന്നീ മേഖലകളിൽ സ്ഥിരം ഡയറക്ടർ നിലവിലുണ്ടോ;
( സി )
06.09.2024 ലെ ബോർഡ് ഉത്തരവ് പ്രകാരം കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് ഡയറക്ടർമാരെ തിരഞ്ഞെടുക്കാൻ നൽകിയ തുക എത്ര എന്നറിയിക്കുമോ;
( ഡി )
ഡയറക്ടർമാരെ തിരഞ്ഞെടുക്കാൻ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ;എങ്കിൽ അതിൽ നിന്നും അർഹരായവരെ നിയമിച്ചിട്ടുണ്ടോ;
( ഇ )
കമ്പനി നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് വൈദ്യുതി ബോർഡിൽ താത്കാലിക ഡയറക്ടർമാരെ നിയമിക്കുന്നത്; ഇതിനു നിയമ പ്രാബല്യം നേടിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
710.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം വിനോദ സഞ്ചാരകേന്ദ്രത്തില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനും കക്കയം ഹൈഡല്‍ ടൂറിസംകേന്ദ്രം വിപുലപ്പെടുത്തി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നറിയിക്കുമോ; വിശദമാക്കാമോ?
711.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വെന്നിയൂർ സെക്ഷനിൽ മരണപ്പെട്ട പെരുവൻ കുഴിയിൽ അഹമ്മദിന്റെ ഭാര്യ 75 കാരിയായ പാത്തുമ്മു 2015-ല്‍ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നെങ്കിലും കണക്ഷൻ ലഭ്യമാക്കാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ശ്രീമതി പാത്തുമ്മുവിനു വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ ;
( സി )
ഇതു സംബന്ധിച്ച് കോടതിയുടെ ഉത്തരവുകൾ എന്തെങ്കിലും വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ശ്രീമതി പാത്തുമ്മുവിനു എന്നത്തേക്ക് വൈദ്യുതി കണക്ഷൻ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
712.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ) 2003-ലെ വൈദ്യുതി നിയമത്തിലെ വകുപ്പ് 108 പ്രകാരമുളള അധികാരം വിനിയോഗിച്ചുകൊണ്ട് റെഗുലേറ്ററി കമ്മീഷന്റെ 10/05/2023 ലെ ഉത്തരവ് പുന:പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നോ; എങ്കിൽ എന്നാണ് ഈ നിർദേശം നൽകിയത് എന്ന് വ്യക്തമാക്കാമോ;
( ബി )
ബി) റെഗുലേറ്ററി കമ്മീഷൻ ദീർഘകാല കരാർ റദ്ദാക്കുന്ന സാഹചര്യത്തിൽ, പൊതുതാല്പര്യം മുൻനിർത്തി സർക്കാരിന്റെ അധികാരം വിനിയോഗിച്ചുകൊണ്ടു റെഗുലേറ്ററി കമ്മീഷന്റെ നടപടിയെ തടയാൻ സാധിക്കുമായിരുന്നു എന്ന് കരുതുന്നുണ്ടോ ; എങ്കിൽ ഇങ്ങനെ ചെയ്യാത്തതിന്റെ കാരണം വിശദമാക്കാമോ?
713.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു ഡി എഫ് കാലത്തെ ദീർഘകാല കരാറുകൾ റദ്ദാക്കിയ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 10/05/2023 ലെ ഉത്തരവിനെതിരെ കെ.എസ്.ഇ.ബി.എൽ ട്രൈബ്യൂണലിന് മുമ്പാകെ അപ്പീൽ നല്കിയിരുന്നോ; എങ്കിൽ നൽകിയ അപ്പീൽ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപ്പീൽ പിന്നീട് പിൻവലിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
714.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
10/05/2023 ലെ ഉത്തരവ് പ്രകാരം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ദീർഘകാല കരാറുകൾ റദ്ദാക്കിയ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നടപടിക്കെതിരെ കമ്പനികൾ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നോ;
( ബി )
ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ട്രൈബ്യൂണല്‍ മുമ്പാകെ വൈദ്യുതി ബോര്‍ഡ്/ സർക്കാർ ഉയർത്തിയ വാദങ്ങൾ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കാമോ?
715.
ശ്രീ. എം. എം. മണി
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ എം രാജഗോപാലൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെയും പരിശ്രമങ്ങളുടെയും ഫലമായി കോള്‍ ലിങ്കേജ് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇത്തരത്തില്‍ ലഭ്യമാകുന്ന കല്‍ക്കരിയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രാരംഭ ഘട്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരിക്കുമോ;
( സി )
സംസ്ഥാനത്തിന്റെ നിലവിലെ താപവൈദ്യുത ഉല്പാദന ശേഷി എത്രയാണെന്നും അത് എത്രയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുമോ?
716.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
110 കെ.വി. ഇലക്ട്രിക് ലെെനിന് കീഴില്‍ സ്ഥിതി ചെയ്യുന്ന ജീര്‍ണ്ണാവസ്ഥയിലുളള വീടുകള്‍ ലെെഫ് മിഷന്‍, പുനര്‍ഗേഹം, പി.എം.എ.വൈ. മുതലായ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്നതിന് വെെദ്യുത വകുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം നിര്‍മ്മാണം മുടങ്ങിപ്പോകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ ഭവന നിര്‍മ്മാണത്തിന് എൻ.ഒ.സി. ലഭിക്കുന്നതിനുവേണ്ടി കോങ്ങാട് മണ്ഡലത്തിലെ മണ്ണൂര്‍ പഞ്ചായത്തിലെ ശ്രീമതി നീലി, ശ്രീ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
717.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ കേന്ദ്ര വിഹിതമായി നാളിതുവരെ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി എത്രയെന്നും  ഇതില്‍ എത്ര മെഗാവാട്ട് വൈദ്യുതി ലഭിച്ചുവെന്നും അറിയിക്കുമോ;
( ബി )
മുൻ വര്‍ഷത്തെ അപേക്ഷിച്ച് കേന്ദ്ര വിഹിതത്തില്‍ വന്ന വര്‍ദ്ധനവ്/കുറവ് സംബന്ധിച്ച് വിശദമാക്കുമോ; 
( സി )
സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ വൈദ്യുതി ഉത്പാദന നിലവാരം വ്യക്തമാക്കുമോ;
( ഡി )
പുതിയ വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്റെ ഫലമായി ബോര്‍ഡിന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് സംബന്ധിച്ച്‌ വിശദമാക്കുമോ?
718.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയാേജക മണ്ഡലത്തിൽ സൗജന്യ കാര്‍ഷിക കണഷനുകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിയിടം പദ്ധതിയിൽ ഉൾപ്പെടുത്തി സാേളാര്‍ വെെദ്യുതിയിലേക്ക് മാറ്റുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ;
( ബി )
കാേള്‍പ്പടവുകളില്‍ സാേളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ വടക്കാഞ്ചേരി നിയാേജക മണ്ഡലത്തിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ?
719.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം. സൂര്യഘര്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതിയില്‍ സംസ്ഥാനത്ത് എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അറിയിക്കുമോ ;
( സി )
സാേളാര്‍ പ്ലാന്റുകള്‍ക്കുള്ള മീറ്റര്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
720.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി' മുഖേന എത്ര വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാങ്ങോട്, മുണ്ടന്‍കുന്ന് എസ്.റ്റി. നഗറുകളില്‍ നിര്‍മ്മിച്ചിട്ടുളള 92 വീടുകളില്‍ സൗജന്യ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.