STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*121.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. സുമോദ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാതെ ഫെഡറൽ സർക്കാരുകളുടെ അധികാരങ്ങളിൽ കടന്നു കയറുന്നതിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളെ ലക്ഷ്യമിട്ട് യു.ജി.സി. പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിന്മേൽ സ്വീകരിച്ചു വരുന്ന ന‍ടപടികൾ വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് തുച്ഛമായി മാത്രം പണം ചെലവിടുന്ന കേന്ദ്ര സർക്കാർ, യു.ജി.സി. മാർഗ്ഗനിർദ്ദേശങ്ങളിലൂടെ നടത്തുന്ന ഭരണഘടനാ ലംഘനത്തിനെതിരെ നിയമ പോരാട്ടങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*122.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏറ്റവും അപകടസാധ്യതയുള്ള സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആന്റ് റിസർച്ച് സെന്റർ (നാറ്റ്പാക്) റോഡ് സുരക്ഷാ അതോറിറ്റിക്കു റിപ്പോർട്ടുകൾ നൽകിയിരുന്നോ;
( ബി )
എങ്കിൽ ഏതൊക്കെ വർഷങ്ങളിലാണ് റിപ്പോർട്ടുകൾ നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ?
*123.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം. എം. മണി
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കെെവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കെെവരിക്കുന്നതിന്റെ ഭാഗമായി ഘടക പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
അത്യുല്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും തെെകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*124.
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക വിജ്ഞാന വ്യാപനത്തിന് ഊന്നല്‍ നല്‍കുന്നതിനായി 'ലീഡ്സ്' എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കൃഷിയിടങ്ങളിലെ പ്രശ്നങ്ങള്‍ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് നിലവിൽ സംവിധാനം ഏ‍‍‍ർപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന മറ്റ് കാര്‍ഷിക വിജ്ഞാന വ്യാപന പരിപാടികള്‍ എന്തൊക്കെയാണെന്ന വിശദാംശം ലഭ്യമാക്കുമോ?
*125.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൈടെക് കൃഷി ​പ്രോത്സാഹിപ്പിക്കുന്നതിനായി തരിശായിക്കിടക്കുന്ന കൃഷിഭൂമി ഏറ്റെടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരം ഏറ്റെടുക്കുന്നതിനുള്ള കരാർ വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; കൃഷിഭൂമി ആർക്കെല്ലാമാണ് വിട്ടുനൽകുന്നതെന്ന് അറിയിക്കുമോ;
( സി )
ഹൈടെക് കൃഷിയിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*126.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരകർഷകർക്ക് മികച്ച ബ്രീഡുകളിൽപെട്ട കന്നുകാലികളെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ചുളള ബീജദാന പദ്ധതിയാണോ കന്നുകാലികളിൽ നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
( സി )
ഭ്രൂണമാറ്റ സാങ്കേതികവിദ്യവഴി മെച്ചപ്പെട്ട ഇനം കന്നുകാലികളെ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഭ്രൂണമാറ്റ സാങ്കേതികവിദ്യയില്‍ കേരളത്തിന്റെ തനത് ഇനങ്ങളായ കാസർഗോഡ് കുള്ളൻ, വെച്ചൂർ പശു എന്നിവയെക്കൂടി ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*127.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലേയ്ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ കോഴ്സുകള്‍ പഠിക്കുന്നതിന് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ദേശീയ-രാജ്യാന്തര റാങ്കിംഗുകളില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ മികവ് തുടരുന്നതും അന്താരാഷ്ട്ര നിലവാരത്തില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതും വിദേശത്തു നിന്നുള്ള അപേക്ഷകര്‍ വര്‍ദ്ധിക്കുവാൻ സഹായകമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുതകുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*128.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുമായി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത സ്ക്വാഡിന്റെ ചുമതലകള്‍ വിശദമാക്കുമോ;
( ബി )
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേകമായ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുകള്‍ നടത്തിയിട്ടുണ്ടോ; ആയത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുന്നതിനും പൊതുജനങ്ങള്‍ക്ക് റോഡ് സുരക്ഷാ നിയമങ്ങളില്‍ അവബോധം നല്‍കുന്നതിനും എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദമാക്കുമോ?
*129.
ശ്രീമതി യു പ്രതിഭ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത തലമുറയിലെ ഉന്നതവിദ്യാഭ്യാസം എന്ന വിഷയത്തില്‍ വിവിധ മേഖലകളിലുള്ള വിദഗ്ദരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചിട്ടുണ്ടോ; എന്തെല്ലാം കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോൺക്ലേവിൽ നടന്ന ചർച്ചകളിൽ ഉയർന്നുവന്ന ആശയങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ആശയങ്ങൾ പ്രയോഗതലത്തിൽ എത്തിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമോയെന്നും പോസ്റ്റ് കോൺക്ലേവുകൾ സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ?
*130.
ശ്രീ വി ജോയി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമായി സമ്പൂര്‍ണ്ണ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്തവര്‍ക്ക് പരിരക്ഷ ലഭ്യമാണോ; പദ്ധതിയില്‍ ചേരുന്ന കര്‍ഷകന് ഇന്‍ഷ്വറന്‍സ് പ്രീമിയം തുകയില്‍ സര്‍ക്കാര്‍ ധനസഹായം ലഭ്യമാണോ; വ്യക്തമാക്കുമോ;
( സി )
ക്ഷീരകര്‍ഷകരുടെ കറവമാടുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കുമോ?
*131.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുസ്ഥിര കാർഷിക സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് നൂതനമായ സാങ്കേതിക ആശയവിനിമയ സംവിധാനങ്ങളുടെ സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സാങ്കേതികവിദ്യയേയും ആശയവിനിമയ സംവിധാനങ്ങളെയും സംയോജിപ്പിച്ച് കാർഷിക മേഖലയുടെ വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കർഷകരുടെയും കർഷക തൊഴിലാളികളുടെയും വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള എന്തെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ഡി )
കർഷകരുടെ കൂട്ടായ്മകളെയും കാർഷിക സംരംഭങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*132.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയില്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്നും പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നും വിശദമാക്കുമോ;
( ബി )
പദ്ധതി നടത്തിപ്പിനായി എന്തെല്ലാം പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ അലൈൻമെന്റില്‍ മാറ്റം വരുത്തുവാന്‍ ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കെ-റെയില്‍ പദ്ധതിയ്ക്കായി ഏകദേശം എത്ര തുക ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രസ്തുത തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ?
*133.
ശ്രീ. റോജി എം. ജോൺ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറയ്‌ക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ എപ്രകാരമാണ് ബാധിക്കുക എന്ന് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനം പിൻവലിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ?
*134.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്ന് വർഷത്തിനിടെ അഞ്ചിലേറെ അപകടങ്ങളും പത്തിലേറെ മരണവുമുണ്ടാകുന്ന 500 മീറ്റർ റോഡ് മേഖലയെ ആണോ ബ്ലാക്ക് സ്പോട്ട് ആയി കണക്കാക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്താൻ സർക്കാർ ഓരോ വർഷവും പഠനം നടത്തുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ടുകളിൽ അപകടം കുറയ്ക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ?
*135.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം/പെൻഷൻ നൽകാൻ കഴിയുന്നുണ്ടോ;
( ബി )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് തന്നെ ശമ്പളം നൽകുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് തന്നെ ശമ്പളം/പെൻഷൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
*136.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്ധരായ രോഗികളെയും കിടപ്പിലായ വയോധികരെയും കാൻസർ, സെറിബ്രൽ പാൾസി, ഓട്ടിസം, മാനസിക രോഗം, ബുദ്ധിമാന്ദ്യം തുടങ്ങിയവ ബാധിച്ചവരെയും പരിചരിക്കുന്നവർക്ക് ആശ്വാസകിരണം പദ്ധതിയിലൂ​ടെ നൽകിവരുന്ന ധനസഹായം കൃത്യമായി വിതരണം ചെയ്യുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവിൽ വിതരണം ചെയ്യുന്ന തുച്ഛമായ തുക വർദ്ധിപ്പിച്ച് നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ എന്നുമുതൽ വർദ്ധിപ്പിച്ചു നൽകാനാകുമെന്ന് അറിയിക്കുമോ;
( സി )
ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രത്യേക അതോറിറ്റി സ്ഥാപിക്കണമെന്ന കേന്ദ്രനിർദ്ദേശം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*137.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് കാൽനടക്കാരുടെ അലക്ഷ്യമായ റോഡ് ഉപയോഗമാണെന്ന നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാൽനടക്കാരുടെ അലക്ഷ്യമായ റോഡ് ഉപയോഗം നിയന്ത്രിക്കുന്നതിനും കാൽനടയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനും നിയമനിർമ്മാണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സുരക്ഷിതമായ റോഡ് ഉപയോഗത്തെക്കുറിച്ച് കാൽനടക്കാർക്ക് ബോധവൽക്കരണം നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് സുരക്ഷിതമായ റോഡ് സംസ്കാരം രൂപപ്പെടുത്തുന്നതിനായി അലക്ഷ്യമായി റോഡ് ഉപയോഗിക്കുന്ന കാൽനടക്കാരെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*138.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന നിയമം ലംഘിച്ച് ​സൈലൻസർ, നമ്പർ പ്ലേറ്റ്, മഡ്ഗാർഡ്, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയിൽ രൂപമാറ്റം വരുത്തി ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അമിത ശബ്ദത്തോടെയും അമിത വേഗതയിലും ഓടിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( സി )
നിയമലംഘനങ്ങൾ നടത്തുന്ന ഇരുചക്ര വാഹന ഉടമകൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*139.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജനങ്ങളുടെ കര്‍മശേഷി സമൂഹത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വയോജന സ്കില്‍ ബാങ്ക് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യനീതി, കായികം ഉള്‍പ്പെടെയുളള മേഖലകളില്‍ സ്കില്‍ ബാങ്കിലൂടെ നിര്‍ദ്ദേശം സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*140.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തേക്കുള്ള നികുതി അടയ്ക്കാതെ സ്വകാര്യ ബസ്സുകൾ അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കാരോട് - മുക്കോല ബൈപ്പാസിൽ ചെക്ക്പോസ്റ്റോ മറ്റ് സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടോ;
( സി )
ചെക്ക്പോസ്റ്റുകളില്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിച്ച് നികുതി ചോർച്ച ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ?
*141.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് 'ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍' എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
യുവജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന തൊഴില്‍പാത തെരഞ്ഞെടുക്കുന്നതിന് പദ്ധതി എത്രത്തോളം സഹായകമാണെന്നറിയിക്കുമോ;
( സി )
ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് പ്രസ്തുത പദ്ധതി എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാക്കുമോ?
*142.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പച്ചക്കറി ഉല്പാദനത്തിൽ സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ;
( സി )
പച്ചക്കറിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*143.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നടത്തിവരുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ ഏതൊക്കെയാണെന്നു വിശദമാക്കുമോ;
( ബി )
പ്രസ്തുത സർവകലാശാലയുടെ എല്ലാ കോഴ്സിനും യു.ജി.സി. അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം അറിയിക്കുമോ;
( സി )
പ്രസ്തുത സർവകലാശാല സംസ്ഥാനത്ത് എവിടെയൊക്കെയാണ് വിദൂരപഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്; എല്ലാ ജില്ലകളിലും വിദൂരപഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഈ സർവകലാശാലയ്ക്ക് കീഴില്‍ ഇപ്പോള്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം സംബന്ധിച്ച വിശദാംശം അറിയിക്കുമോ?
*144.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതികള്‍ക്കായി ഭരണാനുമതി നൽകിയ തുക പകുതിയായി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഓരോ സ്കോളർഷിപ്പിനും അനുവദിച്ച തുകയുടെയും വെട്ടിക്കുറച്ചതിനു ശേഷമുളള തുകയുടെയും വിശദാംശം നൽകുമോ;
( സി )
ഇപ്രകാരം തുക വെട്ടിക്കുറയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ;
( ഡി )
സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുന്നത് ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*145.
ശ്രീ. എം.വിജിന്‍
ശ്രീ വി ജോയി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ കായികനയം നിലവില്‍ വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എല്ലാവര്‍ക്കും സ്പോര്‍ട്സ്, സ്കൂള്‍തലം മുതല്‍ കായികവികസനം, ഉന്നതനിലവാരമുളള കായിക താരങ്ങളെ വളര്‍ത്തിയെടുക്കല്‍ എന്നിവ കെെവരിക്കുന്നതിന് പ്രസ്തുത നയം എത്രത്തോളം സഹായകമാണെന്ന് വിശദമാക്കുമോ;
( സി )
മറ്റെന്തൊക്കെ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കായിക നയത്തിന് രൂപം നല്‍കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സ്പോര്‍ട്സ് ഇക്കണോമി മിഷന്‍ എന്ന കാഴ്ചപ്പാട് കായികനയം മുന്നോട്ടുവയ്ക്കുന്നുണ്ടോ; എങ്കില്‍ ഇതിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
*146.
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രക്ഷിതാക്കളുടെ മരണശേഷം അനാഥരാകുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനുവേണ്ടി ഈ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിതം അസാധ്യമായ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി ആശ്രയകേന്ദ്രങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*147.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
അശാസ്ത്രീയമായ റോഡ് നിർമ്മാണവും വളവുകളിൽ ബാങ്കിങ് ഓഫ് കർവ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു എന്നതു വസ്തുതയാണോ; വ്യക്തമാക്കുമോ;
( സി )
ബ്ലാക്ക് സ്പോട്ടുകളും അശാസ്ത്രീയമായി നിർമ്മിച്ച റോഡുകളും ബാങ്കിങ് ഓഫ് കർവ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വളവുകളും കണ്ടെത്തി അപകടം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*148.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന്റെ നയസമീപനവും പ്രതികൂല കാലാവസ്ഥയും മൂലം റബർ കർഷകർ നേരിടുന്ന പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
റബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് റബറിന് മികച്ച വിലകിട്ടാനുള്ള സാധ്യതയുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാൻ ടയര്‍ കമ്പനികളും ഇടനിലക്കാരും സമ്മതിക്കുന്നില്ല എന്ന പരാതിയിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ;
( ഡി )
റബര്‍ സംഭരണം വര്‍ധിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
*149.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രെയിന്‍ യാത്രാദുരിതം ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ മേല്‍പ്പറഞ്ഞ ആവശ്യങ്ങളിന്മേല്‍ ഏതെല്ലാം 2025-26-ലെ കേന്ദ്ര ബഡ്ജറ്റില്‍ പരിഗണിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് സര്‍വ്വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പലതും നിര്‍ത്തലാക്കിയതും ദീര്‍ഘദൂര ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നതും കാരണം ട്രെയിന്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
അതിവേഗ ട്രെയിനുകള്‍ ലാഭകരമാക്കുന്നതിനായി എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും അവിചാരിതമായി ട്രിപ്പുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
നിലവില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളിലെ ജനറല്‍, സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ അനുവദിക്കുന്നതിനും ആവശ്യമായ എന്തെല്ലാം ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് വിശദമാക്കുമോ?
*150.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കോളേജ് സ്പോർട്സ് ഹോസ്റ്റലുകളിൽ ഫുഡ് അലവന്‍സ് ഇനത്തിൽ നൽകേണ്ട തുക കുടിശികയായതുമൂലം പ്രസ്തുത ഹോസ്റ്റലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായ സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത് അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.