STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*61.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ. എം.വിജിന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി എത്രത്തോളം പ്രയോജനകരമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണം എത്രയാണെന്നറിയിക്കുമോ;
( സി )
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ എഫ്.ഐ.എം.എസ്. രജിസ്ട്രേഷന്‍ അനുസരിച്ച് മത്സ്യത്തൊഴിലാളി ലിസ്റ്റ് ഉള്‍പ്പെടുത്തുമ്പോള്‍ മസ്റ്ററിംഗ് നടത്തിയാണോ പോളിസി വിഹിതം ഒടുക്കുന്നത് എന്ന് വ്യക്തമാക്കുമോ?
*62.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ ആരംഭിക്കുന്നതിനുമുമ്പ് നിർമ്മാണം തുടങ്ങിയ പട്ടികവർഗ വിഭാഗക്കാരുടെ വീടുകളുടെ പൂർത്തീകരണവും ജീർണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണവും ലക്ഷ്യമാക്കി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കൾക്ക് എന്തെല്ലാം സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ ഭൂരഹിതരായ പട്ടികവർഗക്കാരുടെ പുനരധിവാസം പദ്ധതിയനുസരിച്ച് ഭൂമി ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*63.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളതീരത്തെ ആഴക്കടലിലും തീരക്കടലിലും മണൽ ഖനനം നടത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇന്ത്യൻ തീരത്തെ മത്സ്യസമ്പത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായ അമ്പലപ്പുഴ മുതൽ വർക്കല വരെയുള്ള കൊല്ലം ഫിഷിംഗ് ബാങ്ക് ഖനനം ചെയ്യുന്നതിനുള്ള ടെൻഡർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യം വിശകലന വിധേയമാക്കിയിട്ടുണ്ടോ; അറിയിക്കുമോ;
( സി )
12 നോട്ടിക്കൽ മൈൽ വരെയുള്ള തീരക്കടൽ പരിപാലനാവകാശം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കേന്ദ്രസർക്കാരിന്റെ ഖനന നീക്കത്തെ പ്രതിരോധിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇന്ത്യൻ തീരമേഖലയിലെ ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും വരുമാനത്തെയും മത്സ്യക്കയറ്റുമതിയെയും ബാധിക്കുന്ന കേന്ദ്രനീക്കത്തെ ചെറുക്കുന്നതിന് തീരദേശമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉറപ്പാക്കുമോ; വിശദമാക്കുമോ?
*64.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എവിടെയെങ്കിലും പ്രാവർത്തികമായിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ അറിയിക്കുമോ?
*65.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടന്നുവരുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
വനപ്രദേശങ്ങളിൽ വന്യമൃഗങ്ങൾക്കാവശ്യമായ ആഹാരവും ജലവും ഉണ്ടെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ ഉറപ്പാക്കി ജനവാസമേഖലകളിലേക്ക് അവ കടന്നുവരുന്നത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*66.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി കാലോചിതമായി പരിഷ്കരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ആറളം കാര്‍ഷിക ഫാമിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പട്ടികവര്‍ഗ്ഗക്കാരുടെ ആരോഗ്യ സുരക്ഷാ പരിചരണത്തിനായി എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷാ കാര്‍ഡ് ലഭ്യമാക്കുമോ; ആയതിനുള്ള നടപടികൾ വിശദമാക്കുമോ?
*67.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വന്യമൃഗ ആക്രമണം ഉണ്ടാകുന്ന വയനാട്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ വന്യമൃഗ പ്രതിരോധത്തിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി എന്ന് വിശദമാക്കാമോ;
( ബി )
വന്യമൃഗ പ്രതിരോധത്തിനായി കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത കാലയളവില്‍ ഈയിനത്തിൽ കേന്ദ്രത്തില്‍നിന്നും ഫണ്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
2021 മുതലുള്ള കാലയളവിൽ എം.എല്‍.എ./എം.പി. ഫണ്ട് ഏതെങ്കിലും വിധത്തില്‍ പ്രസ്തുത ആവശ്യത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*68.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം ഫലപ്രദമായി തടയുവാനും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നു വിശദമാക്കുമോ;
( ബി )
കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വനത്തിന്റെ വിസ്തൃതി കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ;
( ഡി )
വനത്തിന്റെ വിസ്തൃതി കൂട്ടാന്‍ വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*69.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളില്‍ നിന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് മൂലം എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
സ്കൂള്‍ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെയെത്തിക്കാന്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അതിന്റെ പുരോഗതിയും അറിയിക്കുമോ;
( സി )
ഇതിനായി മറ്റ് ഏതൊക്കെ വകുപ്പുകളുടെ സഹകരണമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കുമോ?
*70.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പമ്പ, അച്ചൻകോവിൽ എന്നീ നദികളിൽ നിന്നും വലിയ തോതിൽ ജലം ടണലുകളിലൂടെ വൈപ്പാർ നദീതടത്തിലേക്ക് തിരിച്ചുവിടുന്ന നദീസംയോജന പദ്ധതി വീണ്ടും ദേശീയ ജലവികസന ഏജൻസിയുടെ പരിഗണനയിലാണെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് നിർത്തിവച്ചിരുന്ന പ്രസ്തുത പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനത്തിന്റെ വനഭൂമിയിലുണ്ടാകാവുന്ന കുറവ് സംബന്ധിച്ച് ജലവിഭവ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ഉത്ഭവിച്ച് സംസ്ഥാനത്തിനുള്ളിലൂടെ മാത്രം ഒഴുകുന്ന അച്ചൻകോവിൽ, പമ്പ എന്നീ നദികളെ സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനമെടുക്കുന്നതിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
നദീസംയോജനത്തിന്റെ ഭാഗമായി വലിയൊരളവ് ജലം അയൽസംസ്ഥാനത്തിന്റെ കാർഷികാവശ്യത്തിനായി വിനിയോഗിക്കപ്പെടുന്നത് സംസ്ഥാനത്തിന്റെ ജൈവ-പാരിസ്ഥിതിക വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നത്‌ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; അറിയിക്കുമോ?
*71.
ശ്രീമതി ഉമ തോമസ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടുവയുടെ ആക്രമണം വർധിച്ചു വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധ എന്ന സ്ത്രീ കടുവ ആക്രമണത്തിൽ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
കടുവയുടെ ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*72.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കവിഭാഗ വികസന വകുപ്പുകളുടെ ക്ഷേമ, വികസന പദ്ധതികൾ കാലോചിതമായി പരിഷ്കരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതിക്കാരിലെ അതിദുർബലര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ അധികദിനങ്ങൾ നൽകാൻ പദ്ധതികൾ ആവിഷ്കരിക്കുമോയെന്ന് വിശദമാക്കുമോ;
( സി )
പട്ടികജാതി കുടുംബങ്ങളുടെ സമഗ്ര വിവരശേഖരണ പദ്ധതിയായ ഹോം സർവ്വേ എത്ര ശതമാനം പൂർത്തിയായിട്ടുണ്ട്; ആയത് എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
*73.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന ബോട്ടുകളിൽ നിരോധിത പെലാജിക് വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇപ്രകാരം മത്സ്യബന്ധനം നടത്തുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധി നേരിടുന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
അനധികൃത വലകൾ ഉപയോഗിക്കുന്ന ബോട്ടുകളെ കണ്ടെത്തുന്നതിന് വ്യാപകമായ പരിശോധന നടത്താനും നടപടി സ്വീകരിക്കാനും തയ്യാറാകുമോ; എങ്കിൽ വിശദമാക്കുമോ?
*74.
ശ്രീ. യു. എ. ലത്തീഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തിലും കലാപ്രവർത്തനങ്ങളിലും മികവ് തെളിയിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് എന്തെല്ലാം ​​പ്രോത്സാഹനങ്ങളാണ് നൽകിവരുന്നതെന്ന് അറിയിക്കുമോ;
( ബി )
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്വർണ്ണമെഡൽ പദ്ധതി നിലച്ചതായ ആക്ഷേപം പരിശോധിക്കുമോ;
( സി )
സ്കൂൾ കലോത്സവങ്ങളിൽ എ ​ഗ്രേഡ് നേടുന്ന കുട്ടികൾക്ക് നൽകിവരുന്ന പതിനായിരം രൂപയുടെ ​പ്രോത്സാഹന സമ്മാന വിതരണത്തിൽ കുടിശിക വരുത്തിയിട്ടുണ്ടോ;
( ഡി )
സ്വർണ്ണമെഡലുകളും പ്രോത്സാഹന സമ്മാനത്തുകയും കുടിശിക സഹിതം എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് വിശദമാക്കുമോ?
*75.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കനത്തചൂട് അനുഭവപ്പെടാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നും അറിയിപ്പുണ്ടായ സാഹചര്യത്തില്‍ കുടിവെളള ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാന ജല അതോറിറ്റിയുടെ സാങ്കേതികവിഭാഗം ശക്തിപ്പെടുത്തുന്നതിനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ഡി )
ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?
*76.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. സുമോദ്
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനു പുറത്തുള്ള സർവ്വകലാശാലകളിലും പ്രശസ്തമായ വിദേശ സർവ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസം നേടുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും മറ്റ് പിന്തുണാ സംവിധാനങ്ങളും ഒരുക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയനുസരിച്ച് ഈ സർക്കാരിന്റെ കാലത്ത് എത്ര പേർക്ക് എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നറിയിക്കുമോ;
( സി )
ആധുനിക നൈപുണ്യ വികസന പരിശീലനം നൽകി പട്ടികവർഗ്ഗ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വ്യക്തികൾക്കും സ്വയം സഹായ സംഘങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
*77.
ശ്രീ. എച്ച്. സലാം
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്നും എങ്കില്‍ അതു പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
യാനങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
*78.
ശ്രീമതി ദെലീമ
ശ്രീ. കെ. ആൻസലൻ
ശ്രീ. എം.വിജിന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍ എന്ന് പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ;
( സി )
ഫ്ലാറ്റുകളിലേയ്ക്ക് മതിയായ ഗുണഭോക്താക്കള്‍ ഇല്ലാത്ത പക്ഷം ഭൂരഹിത ഭവനരഹിത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*79.
ഡോ. എം. കെ. മുനീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വിഭാഗക്കാരുടെയും പിന്നാക്ക വിഭാഗങ്ങ​ളുടെയും വികസന, വിദ്യാഭ്യാസ, ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച 'ഉന്നതി' പദ്ധതി നിലവില്‍ പ്രവർത്തിക്കുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ടോ; എങ്കില്‍ അവ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതിയുടെ പ്രവർത്തനത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ;
( ഡി )
'ഉന്നതി'യുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*80.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഉത്ഭവിച്ച് പൂർണ്ണമായും സംസ്ഥാനത്തിലൂടെ ഒഴുകുന്ന പമ്പ, അച്ചൻകോവിൽ എന്നീ നദികളിലെ വെളളം തമിഴ്‍ നാട്ടിലെ കൃഷിക്കും ജലസേചനത്തിനുമായി വൈപ്പാർ നദീതടത്തി​ലേക്ക് തിരിച്ചു വിടുന്ന പദ്ധതിക്ക് നീക്കം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നപക്ഷം വെളളത്തിലാകുന്ന വനഭൂമിയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( സി )
പദ്ധതി നടപ്പാക്കുന്ന പക്ഷം വേമ്പനാട്ടുകായലിൽ ഓരുവെളളത്തിന്റെ കടന്നുകയറ്റം രൂക്ഷമാകാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*81.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനംമൂലം ഭൂമിയും വീടും നഷ്ടപ്പെടുന്ന, കടലോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യമായ 'എസ്.ഡി.ജി.-14:ലൈഫ് ബിലോ വാട്ടര്‍' എന്നതില്‍ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ഐ. യു. യു. (ഇല്ലീഗൽ, അൺറിപ്പോ‍ർട്ടഡ് ആന്റ് അൺ റെഗുലേറ്റഡ്) ഫിഷിംഗ് കുറയ്ക്കുന്നതിന് നടത്തിയിട്ടുള്ള ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും കടല്‍ത്തീരം വൃത്തിയാക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
*82.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന തുറമുഖങ്ങളുടെ ആധുനികവല്‍ക്കരണത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മത്സ്യബന്ധന തുറമുഖങ്ങളുടെ പ്രവര്‍ത്തനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ബേപ്പൂര്‍, ശക്തികുളങ്ങര, പൊന്നാനി എന്നീ പ്രധാനപ്പെട്ട ഫിഷിംഗ് ഹാര്‍ബറുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ ?
*83.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24-ലെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ സ്ഥാപിതമായിട്ടുണ്ടോയെന്നും അതിന്റെ സ്ഥാപിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ;
( ബി )
മല്‍സ്യബന്ധന-അനുബന്ധ മേഖലയില്‍ ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിന് പ്രസ്തുത കൗണ്‍സില്‍ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
മത്സ്യ കയറ്റുമതി മേഖലയുടെ ഉന്നമനത്തിന് ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ സഹായകമാകുമോയെന്ന് വ്യക്തമാക്കാമോ?
*84.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി ഒ എസ് അംബിക
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതി അനുസരിച്ച് സഹായധനം ലഭ്യമാക്കിയിട്ടുണ്ടോ എന്നറിയിക്കുമോ;
( സി )
പട്ടികവര്‍ഗ യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം നല്‍കുമോ?
*85.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് പ്രത്യേക പദ്ധതികൾ തയ്യാറാക്കി 2021-ൽ കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നോ;
( ബി )
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനുളള പദ്ധതികൾക്കായി എപ്രകാരം തുക കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ?
*86.
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത ജീവനോപാധികളെ ആശ്രയിക്കുന്ന പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കുവേണ്ടി പ്രത്യേക ജീവനോപാധി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഏതൊക്കെ ജനവിഭാഗങ്ങള്‍ക്കായാണ് നടപ്പിലാക്കുന്നതെന്നും ഏതൊക്കെ ഘടക പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്ക് എത്രത്തോളം പ്രയോജനകരമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
*87.
ശ്രീ. കെ. പ്രേംകുമാര്‍
ഡോ. കെ. ടി. ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല മാനേജ്മെന്റിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ജല മാനേജ്മെന്റ് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താനും മെച്ചപ്പെടുത്താനും സ്വീകരിച്ചിട്ടുളള നടപടികൾ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ;
( ഡി )
ജലവിഭവ വകുപ്പിനു കീഴിലുളള വിനോദസഞ്ചാര സാധ്യതയുളള പ്രദേശങ്ങള്‍ വികസിപ്പിച്ച് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അവസരമൊരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*88.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും കുടുംബങ്ങൾക്ക് നിലവിൽ നൽകിവരുന്ന സഹായങ്ങൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കുമോ;
( സി )
വന്യജീവി ആക്രമണംമൂലം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ പൂർണ്ണ ചെലവ് ഏറ്റെടുക്കാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ;
( ഡി )
നിലവിൽ നൽകി വരുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*89.
ശ്രീ. ആന്റണി ജോൺ
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി കേരളം പ്രഖ്യാപിച്ചിട്ടുണ്ടോ;
( ബി )
നിലവില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉയര്‍ത്തി നിശ്ചയിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
( സി )
മനുഷ്യ-വന്യജീവി ആക്രമണം രൂക്ഷമായ മേഖലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ഇപ്രകാരം എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ഡി )
വന്യജീവി ആക്രമണം തടയാന്‍ അയല്‍ സംസ്ഥാനങ്ങളുമായി സഹകരണ കരാര്‍ ഒപ്പുവച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*90.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ ജല അതോറിറ്റിയുമായി ധാരണയിൽ എത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇത് സംബന്ധിച്ച കരാറിന്റെ വിശദാംശം ലഭ്യമാക്കുമോ; എന്തൊക്കെ വ്യവസ്ഥകളാണ് ജല അതോറിറ്റി ഈ കരാറിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഏതൊക്കെ പദ്ധതികളിൽ നിന്നാണ് ജല അതോറിറ്റി പ്രസ്തുത കമ്പനിക്ക് ജലം നൽകാൻ ധാരണയായതെന്ന് വ്യക്തമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.