STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

   Questions and Answers
*31.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകൾ പാലിക്കണമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫണ്ട് അനുവദിക്കുന്നതിന് തുറമുഖത്തിൽ നിന്നും ലഭിക്കുന്ന വരുമാനം കേന്ദ്ര സർക്കാരുമായി പങ്കിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*32.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ ഭരണതലത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രൊഫഷണലിസം കൊണ്ടുവരേണ്ടതിന്റെയും ബാങ്കിന്റെ ജനകീയത ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരള ബാങ്കിനെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗത്ത് ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ബി ദ നമ്പർ വൺ’ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടോ; കേരള ബാങ്ക് ആധുനികവൽക്കരിച്ച് എ.ടി.എം, മൊബൈൽ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ സാധ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരള ബാങ്കിന്റെ ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ ബാങ്കിനെക്കുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് കേരള ബാങ്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
സ്ത്രീകൾക്ക് തൊഴിലവസരം ഉറപ്പാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും അതുവഴി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമായി കേരള ബാങ്ക് വായ്പാ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*33.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതോല്പാദന രംഗത്ത് നടപ്പാക്കിയിട്ടുള്ള പരിഷ്ക്കരണങ്ങളുടെയും പദ്ധതികളുടെയും ഫലമായി സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോല്പാദനത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ സ്ഥാപിതശേഷിയില്‍ ഉണ്ടായ വര്‍ദ്ധനവ് എത്രയാണെന്ന് അറിയിക്കുമോ;
( സി )
2030-ല്‍ 10000 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കാൻ ലക്ഷ്യമിടുന്നുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*34.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ ആര്‍.സി.എഫ്.എല്‍. എന്ന കമ്പനിയുടെ കടപ്പത്രങ്ങളിൽ (എന്‍.സി.ഡി.) നിക്ഷേപിക്കുന്നതിനു മുമ്പ് ഈ കടപ്പത്രത്തിന് സെബിയുടെയും ആര്‍.ബി.ഐ.യുടെയും അംഗീകാരമുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
സെബിയുടെയും ആര്‍.ബി.ഐ. യുടെയും അംഗീകാരം ഇല്ലാത്ത കടപ്പത്രത്തിൽ ഇപ്രകാരം നിക്ഷേപിക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ?
*35.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലയളവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് പി.പി.ഇ. കിറ്റുകൾ, മാസ്ക്, തെർമൽ സ്കാനർ, ഗ്ലൗസ് എന്നിവ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്താനുണ്ടായ കാരണം വിശദമാക്കുമോ;
( ബി )
ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണോ ഇപ്രകാരം അന്വേഷണം നടന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
*36.
ശ്രീ. പി.പി. സുമോദ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉല്‍പ്പാദന രംഗം കാര്‍ബണ്‍ ന്യൂട്രലായി മാറ്റാൻ ലക്ഷ്യമിട്ട് പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനം പടിപടിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രീന്‍ ഹൈഡ്രജന്‍ നയം രൂപീകരിക്കുവാന്‍ തീരുമാനമെടുത്തിരുന്നോ; വിശദമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയുടെ ഭാവി സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഗോള ഉച്ചകോടി നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
*37.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25-ലെ ശബരിമല തീര്‍ത്ഥാടനകാലം തീര്‍ത്ഥാടകര്‍ക്ക് യാതാെരുവിധ ബുദ്ധിമുട്ടുകള്‍ക്കും പരാതികള്‍ക്കും ഇടയില്ലാത്ത വിധം സുഗമമാക്കുന്നതിനായി നടപ്പാക്കിയിരുന്ന പ്രവര്‍ത്തനങ്ങളും ക്രമീകരണങ്ങളും ഫലവത്തായിരുന്നാേ എന്ന് വിശദമാക്കുമോ;
( ബി )
ഇക്കഴിഞ്ഞ സീസണിൽ എത്ര തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടാേ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
ഏതെല്ലാം വകുപ്പുകളുടെ സഹകരണത്താേടെയാണ് പരാതിയില്ലാത്ത തീര്‍ത്ഥാടനകാലം സാധ്യമായതെന്ന് വിശദമാക്കുമാേ?
*38.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാറില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി. ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥ പ്രകാരം കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി 30 വര്‍ഷത്തേക്ക് കരാറില്‍ ഏർപ്പെട്ടിരുന്നോ;
( ബി )
പ്രസ്തുത കരാറിന്റെ കാലാവധി 2024 ഡിസംബറില്‍ പൂർത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പദ്ധതി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി. നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ?
*39.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമ്പത്തിക പുരോഗതിയിലേയ്ക്ക് നയിക്കുന്നതിനായി സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായ സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ധനകാര്യ കോര്‍പ്പറേഷന്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കോര്‍പ്പറേഷന്റെ അറ്റാദായം എത്ര ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്; ലോണ്‍ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടായ വര്‍ദ്ധനവ് എത്ര; വിശദമാക്കുമോ;
( സി )
വെെവിധ്യവത്ക്കരണത്തിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നടത്തുവാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*40.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് അനുവദിച്ച പദ്ധതിയുടെ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ കാലാവധി ദീർഘിപ്പിച്ചു നൽകാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ; ഇക്കാര്യത്തിൽ സർക്കാർ പൊതുനയം രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബി.ഒ.ടി. കാലാവധി ദീർഘിപ്പിച്ചു നൽകുമ്പോൾ അത് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി.-ക്ക് പ്രത്യക്ഷമായി നഷ്ടമുണ്ടാക്കുമെന്നും പരോക്ഷമായി വൈദ്യുതിചാർജ് വർദ്ധനയ്ക്ക് കാരണമാകുന്നുമെന്നുമുള്ള വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരം പ്രതിസന്ധി ഒഴിവാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
*41.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവര്‍ ഉള്ളതായി കണ്ടത്തിയിട്ടുണ്ടോ;
( ബി )
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന, റവന്യൂ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളുടെ ഡാറ്റ പരിശോധിക്കാൻ ആലോചിക്കുന്നുണ്ടോ; ഇക്കാര്യത്തിൽ ആദായനികുതി വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടോ;
( സി )
അനധികൃതമായി വാങ്ങിയ പെൻഷൻ തുക പലിശ സഹിതം ഈടാക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*42.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മേഖലയിൽ സ്വകാര്യ ഉല്പാദകർക്ക്‌ അധികവില ഈടാക്കാനുള്ള നയങ്ങളും നിയമനിർമാണങ്ങളുമാണ്‌ കേന്ദ്ര സർക്കാർ പിന്‍തുടരുന്നത്‌ എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൈദ്യുതി വാങ്ങലുകൾ പൂർണ്ണമായും കമ്പോള നിയന്ത്രിതമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വൈദ്യുതി ഉല്പാദനരംഗത്ത് സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും കേരളത്തിന് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതില്‍ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
വേനല്‍ക്കാലത്ത് ജലലഭ്യത ഉറപ്പുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജലവൈദ്യുതി നിലയങ്ങളുടെ പങ്കാളിത്തം കൂടി വഹിച്ചുകൊണ്ട് കേരളത്തിന് വൈദ്യുതി ലഭ്യത ഉറപ്പുവരുത്താനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലുണ്ടായ വര്‍‍ദ്ധനവ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വൈദ്യുതി ഉപയോഗത്തിൽ വരുന്ന വർദ്ധനവിന് അനുസരിച്ച് നിലവിലുള്ള വൈദ്യുത പദ്ധതികളിൽ നിന്നും പരമാവധി ഉല്പാദനം ഉറപ്പുവരുത്തുന്നുണ്ടോ; വിശദമാക്കാമോ?
*43.
ശ്രീ. കെ. ജെ. മാക്‌സി
ഡോ. കെ. ടി. ജലീൽ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും വിവിധ തരത്തിലുള്ള പിന്തുണയും സഹായങ്ങളും നല്‍കുന്നതിനായി കയറ്റുമതി പ്രോത്സാഹനനയം രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത നയപരിപാടിയിലൂടെ കയറ്റുമതി രംഗത്ത് സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അവയ്ക്ക് കൃത്യമായി പരിഹാരം കാണുന്നതിനും കഴിയുമോയെന്ന് വ്യക്തമാക്കുമോ;
( സി )
കയറ്റുമതി രംഗത്ത് വൈവിധ്യവല്‍ക്കരണം സാധ്യമാക്കി സുസ്ഥിര വളര്‍ച്ച നേടുന്നതിനായി പ്രത്യേക പദ്ധതികള്‍ നയപരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന സാമ്പത്തികവും സാമ്പത്തികേതരവുമായ പ്രോത്സാഹനങ്ങള്‍ സംബന്ധിച്ച് വിശദമാക്കുമോ?
*44.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാണിജ്യ-വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിഫോംസില്‍ സംസ്ഥാനം നേടിയെടുത്ത പുരോഗതി നിക്ഷേപ സമാഹരണ രംഗത്ത് ഗുണകരമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന കാല്‍വെയ്പായ ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
ഇതിന്റെ ഭാഗമായി ഏതൊക്കെ മേഖലകളില്‍ സെക്ടറല്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
മുംബൈയിലും ഡല്‍ഹിയിലും നടത്തിയ റോഡ് ഷോകള്‍ വിജയകരമായിരുന്നോ; വ്യക്തമാക്കുമോ?
*45.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ വികസനക്കുതിപ്പിൽ സുപ്രധാന പങ്കുവഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണഘട്ടത്തിലെ വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ വായ്പയായി മാത്രമേ അനുവദിക്കൂ എന്ന നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; വി.ജി.എഫ്. തിരിച്ചടയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ജീവനോപാധി നഷ്ടപ്പെട്ടവർക്ക്‌ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തുറമുഖത്തിന്റെ വിവിധ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
പദ്ധതി പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം അനുബന്ധ പശ്ചാത്തല സൗകര്യ വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോറിന്റെ സമയബന്ധിതമായ നിർമ്മാണം ഉറപ്പാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
*46.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജും വയനാട് പുനരധിവാസത്തിന് പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോ‍ട് ആവശ്യപ്പെട്ടിരുന്നോയെന്ന് അറിയിക്കുമോ;
( ബി )
കേന്ദ്രപദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിനായി സർക്കാർ എടുത്തിട്ടുള്ള വായ്പകൾ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനങ്ങളുടെ നികുതി നിർണ്ണയാധികാരങ്ങൾ കവർന്നെടുത്തുകൊണ്ട് ചരക്കുസേവന നികുതി നിയമം നടപ്പാക്കിയതിനാൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കുന്നതിനായി ജി.എസ്.ടി. നഷ്ടപരിഹാരം തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ ധനപരമായ ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത് അനുകൂലമായ നിലപാടാണോ; വ്യക്തമാക്കുമോ?
*47.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമായി മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും നിയമ പരിഷ്‌ക്കാരങ്ങളും നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ ആവിഷ്‌ക്കരിച്ച വ്യവസായ വികസന പരിപാടികളുടെ ഭാഗമായി ഐ.ടി, ഐ.ടി-ഇതര, നൂതന സാങ്കേതികവിദ്യാ മേഖലകളിൽ നിരവധി ആഭ്യന്തര-വിദേശ കമ്പനികൾ സംസ്ഥാനത്ത്‌ നിക്ഷേപം നടത്തുവാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നീ മേഖലകള്‍ തമ്മിലുള്ള ഏകോപനക്കുറവ് കേരളം വ്യവസായ വികസനരംഗത്ത് നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിലൊന്നാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള വ്യവസായ പാർക്കുകൾ ഈ രംഗത്തു പ്രധാന ചുവടുവയ്പ്പായി മാറിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
*48.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ആയിരത്തോളം കോടിയിലേറെ രൂപ കുടിശികയിനത്തില്‍ വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടിശിക പിരിച്ചെടുക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ വൈദ്യുതി ബോർഡിന് സ്വകാര്യ വ്യക്തികളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കുടിശിക കിട്ടാനുണ്ടോയെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ഇനത്തിലുള്ള കുടിശിക പിരിച്ചെടുക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
*49.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ എന്‍.എം. വിജയന്റെയും അദ്ദേഹത്തിന്റെ മകന്റെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതായി പറയപ്പെടുന്ന സഹകരണ ബാങ്ക് നിയമനക്കോഴ സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
കേരള സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരമുള്ള അന്വേഷണത്തിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ഏതെല്ലാം ബാങ്കുകളില്‍ എന്നുമുതല്‍ നടത്തിയിട്ടുള്ള നിയമനങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( എഫ് )
പ്രസ്തുത നിയമനക്കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിശദാംശം ലഭ്യമാക്കുമോ?
*50.
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന നാല് ദീർഘകാല കരാറുകൾ കെ.എസ്.ഇ.ബി. റദ്ദാക്കാനുണ്ടായ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത കരാറുകൾ പ്രകാരം ശരാശരി എത്ര രൂപാ നിരക്കിലായിരുന്നു വൈദ്യുതി ലഭിച്ചിരുന്നതെന്ന് അറിയിക്കുമോ;
( സി )
കരാറുകൾ റദ്ദാക്കിയതുമൂലം കെ.എസ്.ഇ.ബി.യ്ക്ക് ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതിന് കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭിക്കുന്ന കരാറുകളിൽ ഏർപ്പെടാൻ കെ.എസ്.ഇ.ബി.യ്ക്ക് നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ?
*51.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന വൈദ്യുതി വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും നിലവിലെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നവീകരിച്ച് ഉപഭോക്തൃ സൗഹൃദമാക്കുന്നതിനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മൊബൈല്‍ ആപ്പുകളുടെയും ഇ-വാലറ്റുകളുടെയും സഹായമില്ലാതെ ചാര്‍ജിംഗ് സാധ്യമാകുന്ന ഏകീകൃത ചാര്‍ജിംഗ് സംവിധാനം സ്ഥാപിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അത്യാധുനിക ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സന്നദ്ധരായ സഹകരണ മേഖലയിലെയും സ്വകാര്യ മേഖലയിലെയും സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
*52.
ശ്രീ. കെ. ആൻസലൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആർബിട്രേഷൻ നടപടികൾ പൂർത്തിയായിട്ടുള്ള പശ്ചാത്തലത്തിൽ കൺസെഷണറുമായി സപ്ലിമെന്ററി കരാർ ഒപ്പുവച്ചിട്ടുണ്ടോ; ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏതു വർഷം പൂർത്തീകരിക്കാമെന്നാണ് ധാരണയായിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കരാറിന്റെ അടിസ്ഥാനത്തിൽ തുറമുഖത്തേക്കുള്ള റെയിൽ കണക്ടിവിറ്റി സംബന്ധിച്ച പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; റെയിൽപാത നിർമ്മാണം ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
*53.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാർഹിക സോളാർ പ്ലാന്റുകളിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കേന്ദ്രീകൃത സ്റ്റോറേജ് സംവിധാനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( സി )
ഇത്തരത്തില്‍ കേന്ദ്രീകൃത സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തുന്നതില്‍ വൈദ്യുതി ബോർഡിനും ഉപഭോക്താക്കള്‍ക്കുമുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
*54.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാറില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി. കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ കാലാവധി നീട്ടാൻ കമ്പനി സർക്കാരിന് കത്ത് നൽകിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
കരാറിന്റെ കാലാവധി നീട്ടാൻ കമ്പനി നൽകിയ കത്തിൽ എന്തൊക്കെ കാരണങ്ങളാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനിയുമായുള്ള കരാർ നീട്ടിനൽകാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*55.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലയിലെ വെെദ്യുതി വിതരണരംഗം ആധുനികവല്‍ക്കരിക്കുന്നതിനും ഗുണമേന്മയുളള വെെദ്യുതി ഉറപ്പുവരുത്തുന്നതിനും ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വൈദ്യുതി വിതരണമേഖലയിലെ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപരിപാടികള്‍ സംസ്ഥാനത്തിന്റെ താല്പര്യങ്ങളെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( സി )
അന്തര്‍‍സംസ്ഥാന വെെദ്യുതി പ്രസരണ ലെെനുകളുടെ നിര്‍മ്മാണവും പരിപാലനവും കേന്ദ്ര സര്‍‍ക്കാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ഇതിലൂടെ സംസ്ഥാനത്തിന് വെെദ്യുതി വാങ്ങുന്ന ഇനത്തില്‍‍ അധിക ചെലവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വെെദ്യുതി ഉല്‍പാദനത്തിന് ഇറക്കുമതി ചെയ്ത നിശ്ചിത ശതമാനം കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നിര്‍‍ദ്ദേശം സംസ്ഥാനത്തിന്റെ വെെദ്യുതി വാങ്ങല്‍‍ ചെലവ് എത്രമാത്രം വര്‍‍ദ്ധിപ്പിച്ചുവെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*56.
ശ്രീ. അൻവർ സാദത്ത്
ശ്രീമതി ഉമ തോമസ്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഈ സ‍ർക്കാരിന്റെ കാലത്ത് ഏതൊക്കെ വർഷങ്ങളിലാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡ് കുറഞ്ഞ നിരക്കിൽ ഏർപ്പെട്ടിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കി ഉയർന്ന നിരക്കിൽ ഹ്രസ്വകാല കരാറുകളില്‍ ഏർപ്പെട്ടതും കരാർ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുത പദ്ധതികൾ ഏറ്റെടുക്കാത്തതും അടക്കമുള്ള വീഴ്‌ചകളാണ് വൈദ്യുതി ചാർജ്ജ് വർദ്ധനവിലേക്ക് നയിച്ചതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിലക്കയറ്റവും നികുതി വർദ്ധനവും മൂലം വീർപ്പുമുട്ടുന്ന ജനങ്ങളെ വൈദ്യുതി നിരക്ക് വർദ്ധനവ് എപ്രകാരമാണ് ബാധിക്കുന്നതെന്ന് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*57.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര മാസത്തെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാനുണ്ട്; വിശദമാക്കുമോ;
( ബി )
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ അനുപാതം, ലഭിച്ച തുക എന്നിവ വിശദമാക്കുമോ;
( സി )
പ്രതിമാസം ശരാശരി എത്ര കോടി രൂപയാണ് ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാനം ചെലവഴിക്കുന്നത്; പ്രസ്തുത തുക ഏത് രീതിയില്‍ സമാഹരിക്കാനാണ് നിലവില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ഡി )
കുടിശിക ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ തുക എപ്പോള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?
*58.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളെ സംബന്ധിച്ച കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍- ന്റെ 2022-ലെ 7-ാം നമ്പര്‍ ഓഡിറ്റ് റിപ്പോർട്ടിൽ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നതായും വൻതോതിൽ പണം ദുർവ്യയം ചെയ്യുന്നതായും കണ്ടെത്തിയിരുന്നോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
വിവിധ പെൻഷൻ പദ്ധതികൾക്ക് നിശ്ചയിച്ചിരുന്ന നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; നിബന്ധനകൾക്കതീതമായി പട്ടികയിൽ ഉൾപ്പെട്ടവർ വാങ്ങിയ പെൻഷൻ പലിശ സഹിതം തിരിച്ചു പിടിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*59.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ 2018-ലെ കരുതൽ ധനം സംബന്ധിച്ച വ്യവസ്ഥകൾ എന്തൊക്കെയായിരുന്നുവെന്നു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോർപ്പറേഷൻ, ഫെഡറൽ ബാങ്കിൽ 2018 ഏപ്രിൽ മാസത്തിൽ നിക്ഷേപിച്ചിരുന്ന പണം മുൻകൂറായി പിൻവലിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനുള്ള കാരണം വിശദമാക്കാമോ;
( സി )
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2018-ൽ കമ്പനിയുടെ കരുതൽ ധനം പിൻവലിച്ച് റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിക്ഷേപിച്ചതിന്റെ കാരണം വ്യക്തമാക്കുമോ?
*60.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാറില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി. യുമായി കരാറിൽ ഏർപ്പെട്ട കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് എന്ന കമ്പനി വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്ത നടപടിയിലെ കരാർ ലംഘനം കെ.എസ്.ഇ.ബി. പ്രസ്തുത കമ്പനിയെ അറിയിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ബി )
കരാര്‍ ലംഘനം നടത്തിയതായി ആരോപിക്കപ്പെട്ട പ്രസ്തുത കമ്പനിക്ക് ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.