UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2418.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യകമ്മീഷന്റെ പ്രവർത്തനത്തെ സംബന്ധിച്ച് പത്രവാർത്തകൾ വന്നതിനെതിരെ പോലീസ് അന്വേഷണത്തിന് തീരുമാനം എടുത്തിട്ടുണ്ടോ ;
( ബി )
ഭക്ഷ്യകമ്മീഷൻ മെമ്പർ സെക്രട്ടറി ക്രമവിരുദ്ധമായി കമ്മീഷന്റെ അംഗീകാരമില്ലാതെ അന്യത്രസേവനം ദീർഘിപ്പിക്കുന്നതിന് ശ്രമം നടത്തിയതായി വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അതിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത കമ്മീഷന്റെ ഓഫീസ് ഉപയോഗത്തിനായി സർക്കാർ അനുവദിച്ച വാഹനം മെമ്പർ സെക്രട്ടറിയുടെ ഔദ്യോഗിക വാഹനമാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ആവശ്യത്തിനായി കരാർ വ്യവസ്ഥകൾ പാലിക്കാതെ വാഹനം ഉപയോഗിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കരാറുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
2419.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കരിഞ്ചന്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 വർഷത്തിനിടെ എത്ര കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും ഓരോ കേസുകളുടെയും നിലവിലെ സ്ഥിതി എന്താണെന്നും എത്ര കേസുകളിൽ പ്രതികളെ ശിക്ഷിച്ചുവെന്നും വ്യക്തമാക്കുമോ?
2420.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം എത്ര സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2421.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച കെ-സ്റ്റോറുകൾ വഴി പൊതുജനങ്ങൾക്കു ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ആകെ എത്ര കെ-സ്റ്റോറുകൾ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ;
( സി )
പുതുതായി കെ-സ്റ്റോറുകൾ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2422.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യകമ്മീഷൻ നിലവിൽ വന്നത് എന്നാണെന്നും ഇതിന്റെ ഘടനയും അധികാരങ്ങളും എന്തെല്ലാമാണെന്നും കാലാവധി എന്നുവരെയാണെന്നും അംഗങ്ങളുടെ യോഗ്യത എന്താണെന്നും മെമ്പർ സെക്രട്ടറിമാരായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ ഏതു വകുപ്പിൽ നിന്നാണ് നിയമിക്കുന്നതെന്നുമുളള വിശദാംശങ്ങൾ നൽകാമോ;
( ബി )
കമ്മീഷൻ യോഗം ചേരുന്നത് എപ്പോഴാണെന്നും കമ്മിഷൻ ഇതുവരെ എത്ര യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും എത്ര പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും കമ്മീഷൻ എത്ര ശിപാർശകളാണ് സർക്കാരിന് സമർപ്പിച്ചതെന്നും ഇതിൽ എന്തെല്ലാമാണ് സർക്കാർ നടപ്പാക്കിയതെന്നും വിശദമാക്കാമോ; കമ്മീഷന്റെ ശിപാർശകളും റിപ്പോർട്ടുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മറ്റ് രീതികൾ അവലംബിക്കുകയും ചെയ്യുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വയനാട് ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷൻ എന്തെല്ലാം ശിപാ‍ർശകൾ നൽകിയെന്നും അതിൽ ഏതൊക്കെ നടപ്പാക്കിയെന്നും വ്യക്തമാക്കാമോ;
( ഡി )
ഭക്ഷ്യകമ്മീഷന് നേരിട്ട് എത്ര പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും ഈ പരാതികളിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന, ജില്ലാ, താലൂക്ക്, റേഷൻകട തലത്തിൽ വിജിലൻസ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഈ കമ്മിറ്റികൾ ഇതു വരെ എത്ര യോഗം ചേർന്നുവെന്നും അതാത് വിജിലൻസ് കമ്മിറ്റികൾ പരാതികൾ കമ്മീഷന് കൈമാറുകയാണോ പതിവെന്നും ഇങ്ങനെ എത്ര പരാതികൾ കമ്മീഷന് കൈമാറിയെന്നും വ്യക്തമാക്കാമോ;
( എഫ് )
ഭക്ഷ്യഭദ്രത നിയമപ്രകാരം ജില്ലാതല തർക്കപരിഹാര ഓഫീസർമാരായ ഉദ്യോഗസ്ഥർ ഇതു വരെ എന്തെല്ലാം അന്വേഷണങ്ങൾ നടത്തി സർക്കാരിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ഭക്ഷ്യഭദ്രത നിയമത്തിലെ സംസ്ഥാനത്തെ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ടോയെന്നും എങ്കിൽ എന്തെല്ലാമാണ് ഭേദഗതികൾ എന്നും വിശദമാക്കാമോ?
2423.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വിതരണം എത്ര ശതമാനം പൂര്‍ത്തിയായി;
( ബി )
2022-23 വര്‍ഷത്തില്‍ എത്ര ലക്ഷം പേര്‍ക്കാണ് ഓണക്കിറ്റ് നല്‍കിയത്; എത്ര കോടി രൂപ ഈയിനത്തില്‍ ചെലവഴിച്ചു?
2424.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ വിഭാഗങ്ങളുടെയും റേഷന്‍ കാര്‍ഡുകളുടെ ആധാര്‍ സീഡിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
ആധാര്‍ സീഡിംഗിലൂടെ റേഷന്‍ വിതരണത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കാമോ?
2425.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് പി. ഡി. എസ്. എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് സംസ്ഥാനത്ത് പൊതു വിതരണ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പദ്ധതി നടപ്പാക്കുന്നതോടെ നിലവില്‍ പൊതുവിതരണ വകുപ്പില്‍ നിക്ഷിപ്തമായിരിക്കുന്ന പബ്ലിക്ക് ഡാറ്റയുടെ നിയന്ത്രണം തുടര്‍ന്നും സംസ്ഥാനത്തിന് നിലനിര്‍ത്താന്‍ കഴിയുമോ; വിശദമാക്കാമോ;
( ഡി )
പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നുണ്ടോ; വിശദമാക്കാമോ?
2426.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ എ.പി.എല്‍ വിഭാഗത്തില്‍ നിന്നും ബി.പി.എല്‍ വിഭാഗത്തിലേക്ക് റേഷൻകാര്‍ഡുകള്‍ തരം മാറ്റുന്നതിനായി നല്‍കപ്പെട്ടിട്ടുള്ള എത്ര അപേക്ഷകളാണ് തീര്‍പ്പാകാതെ ശേഷിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ അപേക്ഷകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമോ എന്നറിയിക്കാമോ?
2427.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോറുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2428.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടകള്‍ കെ-സ്റ്റോര്‍ ആയി ഉയര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിലെ ഏതൊക്കെ റേഷന്‍ കടകളാണ് കെ-സ്റ്റോര്‍ ആയി ഉയര്‍ത്താന്‍ വിഭാവനം ചെയ്തതെന്ന് അറിയിക്കാമോ?
2429.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഏതൊക്കെ സ്ഥലങ്ങളില്‍ ഉണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ആദിവാസി ഊരുകളിലേയ്ക്ക് ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാന്‍ നിലവില്‍ ഏത് വാഹനമാണ് ഉപയോഗിക്കുന്നത്; ആയതിന്റെ ചെലവുകള്‍ ആരാണ് വഹിക്കുന്നത്;വിശദമാക്കാമോ;
( ഡി )
സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിക്കായി എം.എല്‍.എ.മാരുടെ വികസന ഫണ്ട് വിനിയോഗിച്ച് വാഹനം വാങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തില്‍ വാങ്ങുന്ന വാഹനങ്ങളുടെ ഇന്ധനം, ഡ്രൈവറുടെ ശമ്പളം, മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള ആവര്‍ത്തന ചെലവുകള്‍ എന്നിവ ഏത് രീതിയില്‍ നിര്‍വഹിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
2430.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് പുതുതായി റേഷന്‍ കട അനുവദിക്കാൻ പദ്ധതിയുള്ളതെന്ന് അറിയിക്കാമോ;
( ബി )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ തുറശ്ശേരിമുക്കില്‍ റേഷന്‍ കട അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
2431.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ കൂടാളി ഗ്രാമപഞ്ചായത്തിലെ ശ്രീമതി പുഷ്പ പി. പി., ഹരിതാലയം എന്നയാൾ റേഷന്‍ കട അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയില്‍ വകുപ്പ് കെെക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് പുതിയ റേഷന്‍ കടകള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടോ?
2432.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടകളില്‍ സൂക്ഷിച്ചിരുന്നതും വെള്ളപ്പൊക്കത്തില്‍പ്പെട്ട് നശിച്ചുപോയതുമായ അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കണക്ക് ഇപ്പോഴും സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാധനങ്ങളുടെ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
നശിച്ചുപോയ പ്രസ്തുത സാധനങ്ങളുടെ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി റേഷന്‍ വ്യാപാരികളുടെ പ്രശ്നത്തിന് പരിഹാരം കാണുമോ?
2433.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ കൈപ്പറ്റാന്‍ കഴിയാത്ത ആളുകള്‍ക്ക് റേഷന്‍ നല്‍കുന്ന പദ്ധതിയായ ഒപ്പം പദ്ധതി ഇപ്പോള്‍ എത്ര ജില്ലകളിലാണ് പ്രവര്‍ത്തിക്കുന്നത്; ആയതിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
ഈ പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2434.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും പൊതുവിതരണത്തിനായി ഏറ്റെടുക്കുന്ന ഗോതമ്പിന്റെ അളവില്‍ കുറവു വന്നിട്ടുണ്ടോ; എത്ര അളവ് ഗോതമ്പാണ് ഈ വർഷം ഓരോ മാസവും ഏറ്റെടുത്തത്; ഇങ്ങനെ കുറവു വരാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ഏറ്റെടുക്കുന്ന ഗോതമ്പ് പൊടിച്ച് ആട്ട ഉല്പാദിപ്പിക്കുന്നതിനായി ഏതെല്ലാം മില്ലുകളെയാണ് നിയോഗിച്ചിട്ടുള്ളത്; ഇതിനുള്ള ചെലവ് വിഹിതം എങ്ങനെയാണ് കണ്ടെത്തുന്നത്; ഇതിന് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കുന്നുണ്ടോ;
( സി )
മുൻഗണനാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് ഗോതമ്പും ആട്ടയും നൽകുന്നതിന് വിവിധ വിലകള്‍ ഈടാക്കുന്നുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കുമോ?
2435.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ പോസ് തകരാർ മൂലം സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വാങ്ങാൻ സാധിക്കാതെ വന്നിട്ടുള്ള സാഹചര്യം വിശദമാക്കാമോ;
( ബി )
ഇ പോസ് തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വാങ്ങാൻ സാധിക്കാതെ വന്ന ആളുകൾ എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആളുകള്‍ക്ക് ഭക്ഷ്യഭദ്രതാ അലവൻസ് ലഭ്യമാകാത്തത് സംബന്ധിച്ച് ഭക്ഷ്യകമ്മീഷന് പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതികളിന്മേൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
2436.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിലെ തകരാറുകൾ പൂർണമായി പരിഹരിച്ചുവോയെന്നും ഇതു സംബന്ധിച്ച് എന്ത് റിപ്പോർട്ടാണ് നാഷണൽ ഇൻഫോർമാറ്റിക് സെന്റർ സർക്കാരിന് കൈമാറിയതെന്നും റിപ്പോർട്ടിലെ വിശദാംശങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
ഇ-പോസ് സംവിധാനത്തിനായി മറ്റൊരു സർവർ സംസ്ഥാനത്തു തയ്യാറാക്കുന്നുണ്ടോയെന്നും നിലവിൽ ഇ-പോസിലെ സോഫ്റ്റ്‌വെയർ ഏതു വേർഷനിലേക്കാണ് അപ്‍ഡേറ്റ് ചെയ്തതെന്നും രാജ്യത്താകെ ഇതേ വേർഷനാണോ ഉപയോഗിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ ഉള്ള മാസങ്ങളിൽ എത്ര തവണ ഇ-പോസ് യന്ത്രം തകരാറിലായിയെന്ന് അറിയിക്കാമോ;
( ഡി )
ഇ-പോസ് യന്ത്രത്തിൽ തകരാറുകൾ ഉണ്ടായാൽ ജനങ്ങൾക്ക് വിളിച്ച് അറിയിക്കാൻ ഹെൽപ്‌ലൈൻ സംവിധാനം ഉണ്ടോയെന്നും ഇ-പോസ് യന്ത്രത്തിലെ തകരാർ മൂലം കാർഡ് ഉടമകൾക്ക് ഒ.ടി.പി വഴി റേഷൻ നൽകുന്നത് വർധിച്ചിട്ടുണ്ടോയെന്നും ഇത് അല്ലാതെ മാനുവൽ സംവിധാനം വഴിയും റേഷൻ വിതരണം നടത്തുന്നുണ്ടോയെന്നും വിശദാംശങ്ങൾ നൽകാമോ?
2437.
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊത്ത വിപണിയിലും ചില്ലറ വിപണിയിലും അരിയ്ക്ക് രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അയതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടെങ്കിൽ വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോ വഴി ഉപഭോക്താക്കൾക്ക് വിലകുറച്ച് അരി ലഭ്യമാക്കുവാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ; അതിന് ആവശ്യമായ സ്റ്റോക്ക് എത്തിച്ചിട്ടുണ്ടോ;
( സി )
അരി വിപണിയിൽ പച്ചരിക്ക് ക്ഷാമം അനുഭവപ്പെടുന്നതായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരം കാണുവാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
2438.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്സവക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്; ആയത് എന്ന് മുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2439.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം കൃത്യസമയത്ത് ലഭിക്കാതിരിക്കുന്നതും വിതരണക്കാര്‍ക്കുള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ കഴിയാത്തതും മൂലം പൊതു വിപണിയിൽ ഫലപ്രദമായി ഇടപെടാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2440.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ മുന്‍കാലങ്ങളില്‍ അനുവദിച്ച സപ്ലൈകോ ഗോഡൗണുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം ഗോഡൗണുകൾ സ്വകാര്യ വ്യക്തികള്‍ക്ക് അനുവദിക്കുന്നതിന് പകരം സർക്കാർ സ്ഥലങ്ങളിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
പട്ടാമ്പി, മണ്ണാർക്കാട്, അട്ടപ്പാടി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ അനുവദിച്ച സപ്ലൈകോ ഗോഡൗണുകളുടെ നിലവിലെ വിവരങ്ങൾ നല്‍കാമോ?
2441.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരിൽ നിന്നും കഴിഞ്ഞ സീസണിൽ സപ്ലൈകോ ശേഖരിച്ച നെല്ലിന് പുറമേ മറ്റ് വിളകളുടെയും തുക കർഷകർക്ക് നല്‍കാനുണ്ടോ; ഇവയുടെ ഇനം തിരിച്ച് തുക എത്രയെന്നും അവ നല്‍കാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ;
( ബി )
സപ്ലൈകോ ശേഖരിച്ച നെല്ലിന്റെയും മറ്റ് വിളകളുടെയും തുക എന്നത്തേക്ക് കർഷകർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
2442.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയ്ക്ക് ഓണച്ചന്തകൾ ആരംഭിക്കുന്നതിനായി എത്ര കോടി രൂപ ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;
( ബി )
സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ വിതരണക്കാർക്ക് 2023 ജൂലൈ വരെ നൽകാനുള്ള തുക എത്രയാണ്: പ്രസ്തുത തുക നൽകാതെ സാധനങ്ങൾ നൽകില്ല എന്ന നിലപാട് വിതരണക്കാർ സ്വീകരിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ;
( സി )
സപ്ലൈകോയ്ക്ക് ഓണ വിപണിയിൽ ഇടപെടാനും നെല്ല് സംഭരണത്തിന്റെ കുടിശ്ശിക തീർക്കാനും ധനകാര്യവകുപ്പ് അനുവദിച്ച തുക എത്രയാണ്; സപ്ലൈകോയ്ക്ക് ഓണവിപണിയിൽ ഇടപെടാൻ പ്രസ്തുത തുക പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?
2443.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സബ്സിഡിയില്‍ വില്‍ക്കുന്ന ഉൽപ്പന്നങ്ങൾ ഭൂരിഭാഗം മാവേലി സ്റ്റോറുകളിലും ലഭ്യമാകാത്തത് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശിക കാരണമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
സബ്സിഡിയില്‍ വില്‍ക്കുന്ന പതിമൂന്ന് ഉല്‍പ്പന്നങ്ങൾക്കായി സപ്പ്ലൈകോ നടത്തുന്ന പർച്ചെയ്‌സുകൾ വർഷങ്ങള്‍ കഴിയുംതോറും കുറഞ്ഞുവരുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2444.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഏതെല്ലാം വിഭാഗങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് ലഭ്യമാക്കിയതെന്ന് വിശദമാക്കാമോ; ഈയിനത്തില്‍ ചെലവായ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വർഷം ഓണത്തിന് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകുന്നതെന്ന് വ്യക്തമാക്കാമോ?
2445.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്സവ സീസണുകളില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോ വില്‍പ്പനശാലകളില്‍ ഉത്സവകാല വിപണികള്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
മുന്‍വര്‍ഷങ്ങളിലേതു പോലെ സഞ്ചരിക്കുന്ന മാവേലി വില്‍പ്പനശാലകള്‍ ക്രമീകരിച്ചിട്ടുണ്ടോ?
2446.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ ഭക്ഷ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഓണത്തിനോടനുബന്ധിച്ച് ഓണം ഫെയറുകളിലൂടെ വിവിധ ഉല്പന്നങ്ങള്‍ ആലപ്പുഴ മണ്ഡലത്തില്‍ എത്തിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2447.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സപ്ലൈക്കോ മുഖേന എത്ര പുതിയ മാവേലി സ്റ്റോറുകള്‍ ആരംഭിക്കാനായിട്ടുണ്ട്; മാവേലി സ്റ്റോറുകള്‍ ആധുനികവല്‍ക്കരിച്ച് എത്ര സൂപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ സ്റ്റോറുകളും ആരംഭിക്കുാനായിട്ടുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് മാവേലി സ്റ്റോറുകളോ സൂപ്പര്‍ മാര്‍ക്കറ്റുകളോ ഇല്ലാത്ത ഗ്രാമ പഞ്ചായത്തുകളുണ്ടോ; എങ്കില്‍ അവ ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളാണെന്നും ഇവിടങ്ങളില്‍ മാവേലി സ്റ്റോറുകളോ സൂപ്പര്‍ മാര്‍ക്കറ്റുകളോ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോയെന്നും വിശദമാക്കാമോ?
2448.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2449.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലുസംഭരണത്തിനായി ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് നേരിട്ടു പണം നൽകാൻ രൂപീകരിച്ച പാഡി റെസീറ്റ് ഷീറ്റ് (പി.ആർ.എസ്.) വായ്പാ പദ്ധതി സപ്പ്ലൈകോ നിർത്തലാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നിർത്തലാക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത വായ്പാ പദ്ധതിക്ക് പകരമായി സപ്ലൈകോ 6.9 ശതമാനം പലിശനിരക്കില്‍ ബാങ്ക് കൺസോർഷ്യത്തിൽ നിന്നും വായ്പ എടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനവകുപ്പിന്റെ അനുമതിയില്ലാതെ ബാങ്ക് കൺസോർഷ്യവുമായി സപ്ലൈകോ ധാരണാപത്രം ഒപ്പിട്ടിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2450.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോ നെല്ലു സംഭരിച്ചതിൽ ഈ സീസണിൽ എത്ര രൂപയാണ് കർഷകർക്കു നൽകാൻ കുടിശികയുള്ളതെന്നും ഇതു വരെ എത്ര രൂപ എത്ര കർഷകർക്കു നൽകിയെന്നും എത്ര ടൺ നെൽ സംഭരിച്ചതിനാണ് ഈ തുക നൽകിയതെന്നും വിശദമാക്കാമോ;
( ബി )
2022–23 സാമ്പത്തിക വർഷവും 2023–24 സാമ്പത്തിക വർഷവും സപ്ലൈകോ എത്ര തുക ആരിൽ നിന്നെല്ലാം കർഷകർക്ക് നെൽസംഭരണ വില നൽകാനായി വായ്പയെടുത്തതെന്നും ഇവയെല്ലാം പി.ആർ.എസ് (പാഡി റിസീപ്റ്റ് ഷീറ്റ് ) വായ്പയായിരുന്നോയെന്നും അതോ സപ്ലൈകോ വായ്പ വാങ്ങി കർഷകർക്ക് നൽകുകയായിരുന്നോയെന്നും വിശദമാക്കാമോ;
( സി )
എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിൽ നിന്ന് സപ്ലൈകോ എത്ര രൂപയാണ് വായ്പയെടുത്തതെന്നും എന്നാണു വായ്പയെടുത്തതെന്നും എത്രയായിരുന്നു പലിശയെന്നും പ്രസ്തുത വായ്പയിൽ നിന്ന് എത്ര തുക ഏതെല്ലാം ബാങ്കുകൾ ഇതുവരെ കർഷകർക്കു വിതരണം ചെയ്തുവെന്നും വിശദാംശം നൽകാമോ;
( ഡി )
ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുക്കാൻ ഏർപ്പെടുത്തിയ വ്യവസ്ഥകൾ എന്തായിരുന്നുവെന്നും മറ്റു ബാങ്കുകളിൽ നിന്നു വായ്പയെടുക്കരുതെന്ന വ്യവസ്ഥ ഇതിൽ ഉൾപ്പെടുത്തിയിരുന്നോയെന്നും എങ്കിൽ ഇത് എന്തു കൊണ്ടാണ് ഉൾപ്പെടുത്തിയതെന്നും വ്യക്തമാക്കാമോ;
( ഇ )
ബാങ്ക് കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കുന്ന അവസരത്തിൽ കേരള ബാങ്കുമായോ മറ്റു ബാങ്കുകളുമായോ ചർച്ച നടത്തിയിരുന്നോയെന്നും അവർ എത്ര തുക പലിശയ്ക്കാണ് വായ്പ വാഗ്ദാനം ചെയ്തതെന്നും വിശദീകരിക്കാമോ;
( എഫ് )
ബാങ്ക് കൺസോർഷ്യത്തിൽ നിന്നു 400 കോടി രൂപ കൂടി വായ്പയെടുക്കാൻ ധാരണാപത്രം ഒപ്പിടുമെന്ന് അറിയിച്ച ശേഷം അതു നടക്കാതെ പോയത് എന്തു കൊണ്ടാണെന്നും ഇതു സംബന്ധിച്ച് എത്ര ചർച്ചകളാണ് ബാങ്ക് കൺസോർഷ്യവുമായി നടത്തിയതെന്നും ആരെല്ലാമാണ് ചർച്ചകൾ നടത്തിയതെന്നും എന്താണ് കൺസോർഷ്യം നൽകിയ മറുപടിയെന്നും അറിയിക്കാമോ;
( ജി )
നെല്ലു സംഭരണ വിലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസും കേന്ദ്ര സർക്കാരിന്റെ താങ്ങുവിലയും എത്ര വീതമാണ് സപ്ലൈകോയ്ക്ക് ലഭിക്കാനുള്ളതെന്നും എന്നു മുതൽ ഉള്ള വിഹിതമാണ് നൽകാനുള്ളതെന്നും കേന്ദ്ര സർക്കാരിന് സപ്ലൈകോ കണക്ക് സമർപ്പിച്ച ശേഷം എത്ര വിഹിതം ലഭിക്കാനുണ്ടെന്നും വിശദമാക്കാമോ?
2451.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ 2022 -23 സീസണിലെ രണ്ടാം വിളയിൽ എത്ര കർഷകരിൽ നിന്നും എത്ര നെല്ല് വീതം സംഭരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംഭരിച്ച നെല്ലിന്റെ വിലയിനത്തിൽ എത്ര രൂപ നൽകിയെന്നും എത്രപേർക്ക് എത്ര രൂപ വീതം ഇനിയും നൽകാൻ ബാക്കിയുണ്ടെന്നും വിശദമാക്കാമോ;
( സി )
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിൽ മുന്‍ കാലങ്ങളില്‍ ഇല്ലാത്ത വിധം കാലതാമസമുണ്ടായതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ഡി )
നെല്ലിന്റെ വില പൂർണ്ണമായും കര്‍ഷകര്‍ക്ക് കൊടുത്തു തീർക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2452.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ ഇനിയും എത്ര തുക കൊടുത്ത് തീര്‍ക്കാനുണ്ടെന്നും എത്ര കർഷകർക്കാണ് ഈ തുക കൊടുക്കുവാനുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ നിന്നും ഇക്കഴിഞ്ഞ രണ്ടാം വിള നെല്ല് സംഭരണത്തില്‍ ആകെ എത്ര ടണ്‍ നെല്ലാണ് സംഭരിച്ചത് എന്നും എത്ര കര്‍ഷകരില്‍ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത് എന്നും അറിയിക്കാമോ; ഇതില്‍ എത്ര കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നല്‍കിയെന്നും ഇനി എത്ര കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ബാക്കിയുണ്ട് എന്നും തുക സഹിതം വ്യക്തമാക്കാമോ?
2453.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഓരോ പാടശേഖരത്തില്‍ നിന്നും സംഭരിച്ച നെല്ലിന്റെ അളവ് എത്ര വീതമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാടശേഖരങ്ങളില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ വര്‍ഷത്തെ നെല്ല് സംഭരണ രീതിയില്‍ നിന്നും ഈ വര്‍ഷം വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണ്;
( ഡി )
നെല്ല് സംഭരിച്ച വകയില്‍ കുടിശികയുള്ള തുക കര്‍ഷകര്‍ക്ക് എന്നത്തേക്ക് നല്‍കാനാകും; ഈ ഓണത്തിന് മുമ്പ് സംഭരണ വില ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2454.
ശ്രീ. എം. എം. മണി
ശ്രീ. കെ. ആൻസലൻ
ശ്രീ ഒ . ആർ. കേളു
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉത്സവകാല പ്രത്യേക ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് എന്നായിരുന്നു; വിശദമാക്കുമോ;
( ബി )
2011 മെയ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ പ്രത്യേക ഭക്ഷ്യകിറ്റ് വിതരണം നടത്തിയിരുന്നോ; ഉണ്ടെങ്കില്‍ ഏതെല്ലാം തരം ഭക്ഷ്യസാധനങ്ങളാണ് ഈ കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും ഈ കാലയളവില്‍ ഭക്ഷ്യ കിറ്റുകള്‍ക്കുമാത്രം ചെലവഴിച്ച തുകയെത്രയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
2016 മെയ് മുതല്‍ ഇതുവരെയുള്ള ഉത്സവകാലങ്ങളിലായി പ്രത്യേക ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നോ; എങ്കില്‍ എന്തൊക്കെ തരം ഭക്ഷ്യ സാധനങ്ങളാണ് ഈ കിറ്റില്‍ ഉണ്ടായിരുന്നതെന്നും ഈ കാലയളവില്‍ ഭക്ഷ്യകിറ്റിനായി എന്തു തുക ചെലവഴിച്ചുവെന്നും അറിയിക്കാമോ?
2455.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മുഖേന പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ?
2456.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലാ കളക്ടറുടെ 09.12.2023 -ലെ എൽ 7-9285/2021 നമ്പര്‍ നടപടിക്രമത്തിലൂടെ സിവില്‍ സപ്ലൈസ് വകുപ്പിന് ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുള്ള പുതുവൈപ്പ് വില്ലേജിലെ ബ്ലോക്ക് 10, റീസര്‍വ്വെ 1/1-ല്‍ പ്പെട്ട 20.24 ആര്‍ ഭൂമിയില്‍ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
2457.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അർദ്ധ ന്യായ സ്വഭാവമുള്ള സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടുന്ന വിധം സർക്കാർ ഇടപെടുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കമ്മീഷന്റെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ വകുപ്പ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ആയത് നിയമവിരുദ്ധമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ: ആണെങ്കിൽ തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്‌തുത ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2458.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗങ്ങൾക്ക് ഔദ്യോഗിക വാഹനം അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗങ്ങൾക്കും മെമ്പർ സെക്രട്ടറിക്കും വേണ്ടി നാളിതുവരെ ചെലവഴിച്ച വാഹനഗതാഗത ചെലവ് ഇനം തിരിച്ച് എത്രയെന്ന് വിശദമാക്കാമോ;
( സി )
മെമ്പർ സെക്രട്ടറിക്ക് വീട്ടിൽ പോകുന്നതിനും വരുന്നതിനും ഔദ്യോഗിക വാഹനം ഉപയോഗിക്കുവാൻ ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോ; മെമ്പർ സെക്രട്ടറിയുടെയും അംഗങ്ങളുടെയും ടൂർ ഡയറി ലഭ്യമാക്കാമോ?
2459.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീഗല്‍ മെട്രോളജി വകുപ്പില്‍ ആഭ്യന്തര പരിശോധനാ സംഘം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ആഭ്യന്തര പരിശോധനാ സംഘങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഒന്നില്‍ കൂടുതല്‍ ഓഫീസുകളുള്ള ജില്ലകളിൽ ഒന്നില്‍ കൂടുതല്‍ ആഭ്യന്തര പരിശോധനാ സംഘങ്ങള്‍ രൂപീകരിക്കേണ്ടതാണെന്ന ധനകാര്യ വകുപ്പിന്റെ 19.09.2019-ലെ 79/2019/ധന നമ്പര്‍ പരിപത്രത്തിലെ നിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത നിര്‍ദേശം പാലിച്ചുകൊണ്ട് ഫിനാന്‍സ് ഓഫീസറുടെ കീഴില്‍ ഒന്നിലധികം പരിശോധനാ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
2460.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീഗല്‍ മെട്രോളജി വകുപ്പില്‍ ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കമ്മിറ്റി യഥാസമയം ചേരുകയും ത്രൈമാസ റിപ്പോര്‍ട്ട് യഥാസമയം ധനകാര്യ വകുപ്പിന് നല്‍കുകയും ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത കമ്മിറ്റി യഥാസമയം ചേരുന്നതിനും, ആഭ്യന്തര പരിശോധന കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.